Thursday, April 1, 2010

അല്ലാഹു ഒരു ഗോത്രദൈവം തന്നെ !

അല്ലാഹു ഒരു ഗോത്രദൈവം തന്നെ !


അല്‍ ‍, ഇലാഹ് എന്നീ പദങ്ങള്‍ ലോഭിച്ചുണ്ടായ അല്ലാഹു എന്ന വാക്ക് ദൈവം എന്നു പൊതുവില്‍ വിവക്ഷിക്കപ്പെടുന്ന അറബി പദമാണെന്ന് ഇക്കാല‍ത്ത് മുസ്ലിം പ്രചാരകര്‍ അവകാശപ്പെടാറുണ്ട്. അല്ലാഹുവിനെ ഒരു ഗോത്ര ദൈവ പദവിയില്‍ നിന്നും ആഗോള പദവിയിലേക്കും യൂണിവേഴ്സല്‍ ദൈവത്തിന്റെ ഉയരത്തിലേക്കും വലിച്ചു നീട്ടാനുള്ള ഈ പാഴ്ശ്രമം ഖുര്‍ ആനിലെ ഏതെങ്കിലും നാല് ആയത്തെടുത്തു വായിക്കുന്നതോടെ തകര്‍ന്നടിയും .
ഇക്കാല‍ത്ത് ആരാധിക്കപ്പെടുന്ന ദൈവങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രാകൃത സ്വഭാവമുള്ള ഒരു വ്യക്തിദൈവമാണ് അല്ലാഹു. അന്യദൈവങ്ങളോടുള്ള തീരാത്ത പകയും അസൂയയും ഈ ദൈവത്തില്‍ പ്രകടമായിക്കാണാം. അന്യ ദൈവങ്ങളെ ആരാധിക്കുന്നവരോടാണീ ദൈവത്തിന് തീര്‍ത്താല്‍ തീരാത്ത പക. അത്തരം ആളുകളെ അവരുടെ ദൈവങ്ങളോടൊപ്പം തീക്കുണ്ഠത്തിലെറിഞ്ഞു കള്യും എന്നാണു ഭീഷണി !.
മറ്റു ദൈവങ്ങളെ ആരാധിക്കുന്നതൊഴികെ ഏതു വന്‍ കുറ്റവും അല്ലാഹു പൊറുക്കും. പക്ഷെ ആരാധന പങ്കുവെക്കാന്‍ മറ്റൊരുത്തന്‍ വരുന്നത് അല്ലാഹുവിനു സഹിക്കാനാവില്ല.

إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ
لَوْ كَانَ هَـٰؤُلاۤءِ آلِهَةً مَّا وَرَدُوهَا وَكُلٌّ فِيهَا خَالِدُونَ
“നിശ്ചയമായും നിങ്ങളും അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ വിറകാണ്....അവ ഇലാഹുകള്‍ ആയിരുന്നെങ്കില്‍ നരകത്തില്‍ വന്നു ചേരുകയില്ലായിരുന്നു. എല്ലാവരും അതില്‍ നിത്യവാസികളാണ്.”[21:98,99]


ആരാധന പങ്കു വെക്കാന്‍ വേറെയാരും ഇല്ല എന്നറിയാവുന്ന ഒരു ദൈവം അന്യ ദൈവങ്ങളുടെ കാര്യത്തില്‍ ഇത്രമാത്രം രോഷാകുലനാകേണ്ട കാര്യമുണ്ടോ?
ഇവിടെ സ്വയം ഒരു ഗോത്ര ദൈവമായി ചെറുതാവുകയല്ലേ ഈ ദൈവം . വിവരം കെട്ട മനുഷ്യരാല്‍ ആരാധിക്കപ്പെട്ടു എന്ന കുറ്റത്തിനാണോ ഇയാള്‍ നിരപരാധികളായ മറ്റു ദൈവങ്ങളെക്കൂടി നരകത്തിലെറിയുന്നത്? യേശുവിനെയും കന്യാമറിയത്തേയുമൊക്കെ ചിലര്‍ ആരാധിക്കുന്നുണ്ട്. അവരെയും അല്ലാഹു നരകത്തിലെറിയുമോ? . മമ്പുറം തങ്ങളും അജ്മീര്‍ ക്വാജയുമൊക്കെ ഈ വിധം നരകത്തിലെത്തുമോ? കൃഷ്ണനും രാമനും അയ്യപ്പനും ചാത്തനും മുത്തനുമൊക്കെ എന്തു കുറ്റം ചെയ്തിട്ടാ അല്ലാഹുവിന്റെ നരകത്തില്‍ കത്തിയെരിയുന്നത്?

ജീവനും ബുദ്ധിയുമില്ലാത്ത നിരവധി വിഗ്രഹങ്ങളും മനുഷ്യരാല്‍ ആരാധിക്കപ്പെടുന്നു. ആ പാവം നിര്‍ജ്ജീവ വസ്തുക്കളോടു പോലും പ്രതികാരം ചെയ്യുമെന്നാക്രോശിക്കുന്ന ഒരു ദൈവത്തിന്റെ മാനസികാവസ്ഥ പരിതാപകരമല്ലേ?

ആലോചിച്ചു നോക്കൂ . ഈ ആക്രോശം എത്ര പ്രകോപനപരമാണ്. നമ്മുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. കൃഷ്ണനും രാമനും അയ്യപ്പനും ......അങ്ങനെ എത്രയെത്ര ആരാധനാമൂര്‍ത്തികളുണ്ടിവിടെ . അവയെല്ലാം നരകത്തില്‍ കൂട്ടിയിട്ട് കത്തിക്കപ്പെടുമെന്ന ഈ വേദവാക്യം ഒരു ഹിന്ദു മതവിശ്വാസിയിലുണ്ടാക്കുന്ന ‘മതവികാരവ്രണം’ എത്ര ഭീകരമായിരിക്കും. ന്യൂമാന്‍ കോളേജിലെ ചോദ്യപ്പേപ്പറിലെ മതനിന്ദയൊക്കെ ഈ കുര്‍ ആന്‍ വാക്യത്തിനു മുമ്പില്‍ നിസ്സാരമല്ലേ ?
മതവികാരം വ്രണപ്പെടുന്നു എന്നു വിലപിക്കുന്നവരാരും സ്വന്തം മതം മറ്റുള്ളവരുടെ വികാരങ്ങളെ കുത്തിക്കീറി നോവിക്കുന്നത് കാണാന്‍ ശ്രമിക്കാറില്ല.
അന്യരുടെ മതവിശ്വാസത്തെ ഇത്രയും നീചമായി കടന്നാക്രമിക്കുന്ന ഒരു പുസ്തകവും ലോകത്തുണ്ടാവില്ല; സാക്ഷാല്‍ കുര്‍ ആന്‍ അല്ലാതെ !

18 comments:

ea jabbar said...

യുക്തിവാദം ബ്ലോഗില്‍ ‘റിങ് ടോണും ദൈവവും ‘ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ ഡ്രിസീല്‍ എഴുതിയ കമന്റാണീ പോസ്റ്റിനു നിദാനം . ഈ വിഷയം മാത്രമായി ചര്‍ച്ച ചെയ്യാന്‍ ഇവിടെയാവും നല്ലത്.

സുശീല്‍ കുമാര്‍ പി പി said...

ദൈവത്തിന്‌ 'ദൈവം' പോലും നിശ്ചയിക്കാത്ത പുതുപുത്തന്‍ ഡിഗ്രികളും ഡിപ്ലോമകളും നല്‍കിയില്ലെങ്കില്‍ അധിക കാലം നിലനിര്‍ത്തനാവില്ലെന്ന് ദൈവത്തിന്റെ പുതിയ രക്ഷിതാക്കള്‍ക്കറിയാം.

യരലവ~yaraLava said...

‘ദൈവം‘ എന്ന വിശാലമായ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ‘അല്ലാഹു’ എന്ന പദത്തെ ഒരു ബ്രാന്‍ഡ് നെയിം ആക്കി മുസ്ലികള്‍ ഹൈജാക്ക് ചെയ്യുന്നത് ദൈവവിശ്വാസികള്‍ പ്രതിരോധിക്കേണ്ടതാണ്.

ഈ കാര്യത്തില്‍ ഈയിടെ മലേഷ്യയിലുണ്ടായ വിവാദവും കോടതിവിധിയും ശ്രദ്ധേയമാണ്.

CKLatheef said...

ഈ വിഷയവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഈ പോസ്റ്റിന് പ്രചോദനമായ സംഭവത്തെക്കുറിച്ച് ഇവിടെ ഒരു ചര്‍ച നടക്കുന്നു

അരുണ്‍ / Arun said...

അള്ളാ എന്ന വാക്കിന് ദൈവം എന്ന് മാത്രമാണ് അര്‍ഥമെങ്കില്‍ പിന്നെ ദൈവം അല്ലെങ്കില്‍ ബ്രഹ്മം എന്നൊക്കെ ഉപയോഗിക്കാമല്ലോ
അതായത് ഈ കാണുന്ന ബ്രഹ്മമല്ലാതെ മറ്റു ദൈവമില്ല ഈ കാണുന്ന ഈശ്വരനല്ലാതെ മറ്റു ദൈവമില്ല എന്നൊക്കെ !
ഇത് ഒരു ഗോത്രദൈവത്തെ ബ്രാന്‍ഡഡ് ആക്കുന്ന മുതലാളിത്ത മാജിക്ക് മാത്രമാണ്

അരുണ്‍ / Arun said...

അള്ളാ എന്ന വാക്കിന് ദൈവം എന്ന് മാത്രമാണ് അര്‍ഥമെങ്കില്‍ പിന്നെ ദൈവം അല്ലെങ്കില്‍ ബ്രഹ്മം എന്നൊക്കെ ഉപയോഗിക്കാമല്ലോ
അതായത് ഈ കാണുന്ന ബ്രഹ്മമല്ലാതെ മറ്റു ദൈവമില്ല ഈ കാണുന്ന ഈശ്വരനല്ലാതെ മറ്റു ദൈവമില്ല എന്നൊക്കെ !
ഇത് ഒരു ഗോത്രദൈവത്തെ ബ്രാന്‍ഡഡ് ആക്കുന്ന മുതലാളിത്ത മാജിക്ക് മാത്രമാണ്

സുശീല്‍ കുമാര്‍ പി പി said...

അള്ളാവെ ദൈവവും ബ്രഹ്മവുമാക്കാനുള്ള 'ചേന്ദമംഗല്ലൂരിന്റെ ആ പരിപ്പ് ഇവിടെ വേവൂല്ലാന്ന് ' ഈയാഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു മഹാന്‍ അഭിപ്രായം എഴിതിട്ടുണ്ട്.

ea jabbar said...

ലതീഫേ !
തൊടുപുഴയിലേക്കു കൂട്ടിക്കൊണ്ടു പോകാനൊന്നും നോക്കണ്ട.
വിഷയം അല്ലാഹു ! ഏതോ നാടകത്തില്‍
ഏതോ മുഹമ്മദിനോട് ഏതോ ദൈവം അയല മുറിക്കണ കാര്യം പറഞ്ഞല്ലേയുള്ളു.
എം എഫ് ഹുസൈന്‍‍ ന്റെ വീടാക്രമിച്ചതിന്റെ പിറ്റേന്ന് നിങ്ങടെ മാധ്യമം പത്രം പ്രസിദ്ധീകരിച്ച ഒരു എഡിറ്റോറിയല്‍ മുമ്പ് ഞാന്‍ പോസ്റ്റിയിരുന്നു. അതുമായി തുലനം ചെയ്താല്‍ ചോദ്യപ്പേപ്പറിലെ ഈ“നായിന്റെ മോന്‍” ഒക്കെ എത്ര നിസ്സാരം.
80 കോടി ഹിന്ദുക്കള്‍ ആരാധിക്കുന്ന ദൈവങ്ങളെ കവലച്ചട്ടമ്പി എന്നും തെമ്മാടി എന്നും വിളിച്ച് പത്രം മുഖപ്രസംഗം എഴുതിയിട്ടും ഇവിടെ ആര്‍ക്കും അന്ന് അപസ്മാരം ഇളകിയില്ല. ഏതെങ്കിലും ഒരു നാടകത്തിലെ കഥാപാത്രത്തിനു മുഹമ്മദ് എന്നു പേരിട്ടാല്‍ മതവികാരം വ്രണപ്പെട്ട് തൂറ്റല്‍ പിടിക്കുന്നവര്‍ മറ്റുള്ളവരെയും കൂടി പരിഗണിക്കണം. മതേതരരായ ഞങ്ങളുമൊക്കെ വികാരവും വിചാരവുമൊക്കെയുള്ള മനുഷ്യര്‍ തന്നെ .

ea jabbar said...

ആദ്യം കുര്‍ ആനിലെ അന്യ മതനിന്ദ ഒഴിവാക്ക് എന്നിട്ടു മതി ഈ വികാരവ്രണം പൊട്ടലും ഒലിക്കലുമൊക്കെ.
ഒരു അന്യമതവിശ്വാസിയുടെ മനസ്സ് അല്‍പ്പനേരത്തേക്ക് കടമെടുത്ത് ആ കുര്‍ ആന്‍ മാത്രം ഒന്നു വായിച്ചു നോക്കുക. അപ്പോള്‍ കാണാം ഒരു ദൈവത്തിന്റെ നിലവാരവും മതസഹിഷ്ണുതയും !

ea jabbar said...

കുര്‍ ആനിലെ അന്യമത നിന്ദ
അടുത്ത പോസ്റ്റ് അങ്ങനെയൊന്നായാലോ?

യരലവ~yaraLava said...

തീര്‍ച്ചയായും.

ബിജു ചന്ദ്രന്‍ said...

ജബ്ബാര്‍ മാഷിന് സ്വാഗതം. മാഷിന്റെ അഭാവത്തില്‍ ഇവിടെ മത പ്രബോധന ബ്ലോഗ്‌ ഫാക്ടറി തന്നെ തുടങ്ങിയിരുന്നു ചിലര്‍ .(പേര് കൊന്നാലും പറയില്ല ) ദിവസം ഒന്നെന്ന കണക്കില്‍ പൊത്തകം അടിസ്ഥാനമാക്കിയുള്ള ബ്ലോഗുകളുടെ പെരുമഴ. പരസ്പരം പ്രോത്സാഹിപ്പിച്ചും ആശ്വസിപ്പിച്ചും വിമര്‍ശകരെ "യുക്തി വാദ മതക്കാര്‍ " എന്നൊക്കെ ആക്ഷേപിച്ചും വിമര്‍ശന കമന്റുകളെ വിഷയവുമായി ബന്ധമില്ലാത്തത് , വഴി തെറ്റിക്കുന്നത് എന്നൊക്കെ ആരോപിച്ചു ഡിലീറ്റ് ചെയ്തും അങ്ങനെയങ്ങനെ... (ഇടയ്ക്ക് പേടിയോടെ ബാബു , ജബ്ബാര്‍ , ജബ്ബാറിന്റെ ശിഷ്യന്‍ , എന്നൊക്കെ അടക്കം പറഞ്ഞും)
കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...

നന്ദന said...

എന്റെ മാഷേ ഇതൊക്കെ എവിടെയായിരുന്നു ഇതുവരേ!!!

chithrakaran:ചിത്രകാരന്‍ said...

വെറും ഗോത്ര ദൈവമായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു.
അതിലും ദയനീയമായ പ്രാകൃത ദൈവസംങ്കല്‍പ്പങ്ങള്‍ മാനവിക സാംസ്ക്കാരികതയുടെ മാനത്തിലേക്ക് പെട്രോളിയത്തിന്റെ ശക്തിയില്‍ ഊതി വീര്‍പ്പിക്കപ്പെടുംബോള്‍ മതഭീകരതയുടെയും ക്രൂരതയുടേയും തിന്മയുടേയും പ്രതിരൂപമായി ഈ പീക്കിരി ദൈവങ്ങള്‍ മാറുന്നുണ്ട്.
അന്യ ദൈവസംങ്കല്‍പ്പങ്ങളോട് വെറുപ്പ് വച്ചുപുലര്‍ത്തുന്ന ഒരു ദൈവം ഒരിക്കലും ദൈവമെന്നോ നന്മയെന്നോ വിളിക്കപ്പെടാന്‍ യോഗ്യതയില്ലാത്ത തിന്മയുടേയും സ്വാര്‍ത്ഥതയുടേയും മൂര്‍ത്തിയാണ്.
അവ സമൂഹത്തില്‍ കലഹവും യുദ്ധവും വെറുപ്പും അശാന്തിയും മാത്രമേ ഉല്‍പ്പാദിപ്പിക്കുകയുള്ളു.
അന്യജാതി മനുഷ്യരേയും അവരുടേ ദൈവങ്ങളേയും നരകത്തീയ്യുകൂട്ടി ചുട്ടുതിന്നുന്ന കാട്ടറബികളുടെ നരഭോജി ദൈവത്തെക്കുറിച്ച് അറിവുനല്‍കിയ ഈ പോസ്റ്റിനു നന്ദി !!!

മനുഷ്യനെ സ്നേഹിക്കാത്ത ദൈവം ദൈവമല്ല.
മനുഷ്യനെ ശിക്ഷിക്കുന്ന ദൈവം ദൈവമല്ല.
അവയെല്ലാം ഓരോ മുതലാളി ബ്രാന്‍ഡുകള്‍ മാത്രം !!!

ഡ്രിസില്‍ said...

കാര്യങ്ങള്‍ മനസ്സിലാകാത്തതു കൊണ്ടോ മനസ്സിലാകരുതെന്ന ശാഠ്യമുള്ളതു കൊണ്ടോ, ഏതോ ഒരു കാരണത്താല്‍ ഇവിടെ കുറേ പേര്‍ 'അല്ലാഹ്' എന്ന സത്വത്തെ വീണ്ടും പദാര്‍ത്ഥീകരിക്കാന്‍ ശ്രമിക്കുന്നതാണ്‌ ജബ്ബാര്‍ മാഷിന്റെ പോസ്‌റ്റിന്റെ കമന്റുകള്‍ക്കൊരു സംഗ്രഹം ലഭിക്കാത്തത്.

ഈ ബ്ലോഗില്‍ http://yukthivadam.blogspot.com/2010/03/blog-post_30.html എന്റെ വിശദീകരണത്തിന്റെ ചുരുക്കം ഇതായിരുന്നു. ഈ ലോകത്തിനു പിന്നില്‍ ഒരു ശക്തിയുണ്ട്. ആ ശക്തി ഏകമാണ്‌. ആ ഏക-ദൈവിക സ്വത്വത്തെ കുറിക്കുന്നതിനുള്ള അറബി പദമാണ്‌ 'അല്ലാഹ്' എന്നത്.

അങ്ങനെയെങ്കില്‍ അല്ലാഹുവിനെ ദൈവം, പരമേശ്വരന്‍ എന്നൊക്കെ വിളിച്ചാലെന്താ? വിളിച്ചോളൂ.. അതും അല്ലാഹ് എന്ന പദത്തിന്റെ പര്യായങ്ങളായി ഖുര്‍‌ആനില്‍ പറഞ്ഞിട്ടുണ്ട്. റബ്ബുല്‍ ആലമീന്‍ (പരമേശ്വരന്‍), മാലിഖ് (രാജേശ്വരന്‍), എന്നിങ്ങനെ ഒട്ടനവധി വാക്കുകള്‍ ഈ സ്വത്വത്തെ കുറിക്കാന്‍ ഖുര്‍‌ആനില്‍ ഉപയോഗിച്ചതായി കാണാം. അപ്പോള്‍ അല്ലാഹ് എന്നതിനെ ദൈവം അല്ലെങ്കില്‍ ബ്രഹ്മം എന്നൊക്കെ വിളിക്കാം. അങ്ങനെ വിളിക്കാന്‍ ഇഷ്‌ടപ്പെടുന്നവര്‍ അങ്ങനെ വിളിക്കട്ടെ, അല്ലാഹ് എന്ന് വിളിക്കാന്‍ ഇഷ്‌ടപ്പെടുന്നവര്‍ അങ്ങനെ വിളിക്കട്ടെ. രണ്ടു കൂട്ടര്‍ക്കും വകവെച്ചു കൊടുക്കണമല്ലോ സ്വാതന്ത്ര്യം. 'അല്ലാഹ്' എന്ന അറബി പദത്തിനു ഭാഷാപരമായി ലിംഗഭേദമോ, ഏക/ബഹു വചനപ്രയോഗമോ ഇല്ല എന്നു കൂടി വെറുതെ സൂചിപ്പിക്കുന്നുവെന്നു മാത്രം.

പിന്നെ, മാഷ് പറഞ്ഞ മതനിന്ദയും അതിനു തെളിവായി ഉദ്ധരിച്ച ഖുര്‍‌ആന്‍ സൂക്തവും. ദൈവികതയുടെ ഏകത്വം എന്ന അടിസ്ഥാനം സ്ഥാപിക്കുകയാണ്‌ ഖുര്‍‌ആന്‍ ഇവിടെ ചെയ്യുന്നത്. നിങ്ങളും നിങ്ങള്‍ ദൈവത്തില്‍ പങ്കു കല്‍‌പിക്കുന്നതും എല്ലാം ആ ഒരു ശക്തിയുടെ സൃഷ്‌ടികള്‍ മാത്രമാണ്‌ എന്ന് സാരം. ദൈവികസങ്കല്പത്തില്‍ ഖുര്‍‌ആനുമായി സാമ്യമുള്ള ഒട്ടേറെ കാര്യങ്ങള്‍ ഹൈന്ദവദര്‍ശനത്തിലുമുണ്ട്. ഉപനിഷത്ത് ദൈവത്തെ വിശേഷിപ്പിച്ചത് 'നിര്‍ഗത ആകാരാത് സ നിരാകാരഃ'- യാതൊരുവന് ആകൃതിയൊന്നുമില്ലയോ അങ്ങനെയുള്ളവന്‍- എന്നാണ് (സ്വാമി ദയാനന്ദ സരസ്വതി, സത്യാര്‍ഥപ്രകാശം, ആര്യപ്രാദേശിക പ്രതിനിധി സഭ, പഞ്ചാബ്, പുറം 38) (മനസ്സിന് അറിവാന്‍ കഴിയാത്തതും എന്നാല്‍ മനസ്സിന് അറിവാനുള്ള കഴിവിനെ നല്‍കുന്നതുമായതിനെ ബ്രഹ്മമെന്ന് അറിയുക. ഇതാണ് ബ്രഹ്മം എന്നു വിചാരിച്ച് ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല. - കേനോപനിഷത്ത്) - കൂടുതല്‍ ഇവിടെ വായിക്കാന്‍ താല്‍‌പര്യം.

അപ്പോള്‍ മറ്റു ദൈവങ്ങളൊക്കെ നിങ്ങളുടെ ദൈവത്തിന്റെ സൃഷ്‌ടിയാണോ എന്നായിരിക്കും അടുത്ത ചോദ്യം. അതായത് ഏത് ദൈവികസങ്കല്‍‌പമാണ്‍്‌ ശരിയെന്ന ചര്‍ച്ച. ദൈവാസ്ഥിത്വത്തിന്റെ യാഥാര്‍ത്യം അംഗീകരിക്കാതെ ഇത്തരമൊരു ചര്‍ച്ചയ്‌ക്ക് ഇവിടെ സാധ്യതയില്ല. ആദ്യം ദൈവം എന്നതൊന്നുണ്ടോ എന്ന കാര്യത്തില്‍ ഒരു തീരുമാനമെടുക്കണം. ദൈവമില്ല എന്നാണ്‌ നിങ്ങളുടെ വിശ്വാസമെങ്കില്‍, ദൈവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ മതവിശ്വാസികള്‍ക്ക് വിടുക. എനിക്കല്‍ഭുതം തോന്നുന്നു. ദൈവം/മതം എന്നതൊന്നുമില്ല എന്ന് വാവിടുന്ന ജബ്ബാര്‍ മാഷ് ദൈവങ്ങളെക്കുറിച്ചും മതവിശ്വാസികള്‍ക്കുണ്ടാകുന്ന 'മതവികാര'ങ്ങളെക്കുറിച്ചുമൊക്കെ വല്ലാതെ ഉത്കണ്ഠ രേഖപ്പെടുത്തുന്നതെന്തിനാണാവോ? ആടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുക തന്നെ, അല്ലാതെന്ത്.

Muhammed Thaha said...

മേല്‍ പരാമര്‍ശിക്കപ്പെട്ട ആയത്തിന്റെ ശരിയായ ആശയം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി:-

ഈ പോസ്റ്റിനു കാരണമായ ആയത്തിനെക്കുറിച്ചുള്ള വിവരണത്തില്‍ അബുല്‍ അഅല മൌദൂദി, തഫ്ഹീമുല്‍ ഖുറാന്‍-ഇല്‍ സൂചിപ്പിച്ചിരിക്കുന്ന ഹദീസ് -

" ഈ സൂക്തത്തെ സംബന്ധിച്ച് അബ്ദുല്ലഹിബ്നു സബഅറ (റ) ഇപ്രകാരം സംശയം ഉന്നയിച്ചു: 'ഇതനുസരിച്ച് ഞങ്ങളുടെ ആരാധ്യര്‍ മാത്രമല്ല, മസീഹ്, ഉസൈര്‍ , മലക്കുകള്‍ , തുടങ്ങിയവരും നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുകയില്ലേ? എന്തുകൊണ്ടെന്നാല്‍ അവരും ഈ ലോകത്ത് ആരാധിക്കപ്പെടുന്നുണ്ടല്ലോ.'

നബി (സ) അതിനു മറുപടി പറഞ്ഞത് ഇങ്ങനെയാണ്:
'അതെ, അല്ലാഹുവിനെക്കൂടാതെ താന്‍ ആരാധിക്കപ്പെടുന്നത് ഇഷ്ടപ്പെട്ടവനാരോ അവന്‍ തന്നെ ആരാധിച്ചവരോടോപ്പമാകുന്നു.' "

ഒരാള്‍ , താന്‍ ലോകത്ത് ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അറിയാതിരിക്കുകയും അക്കാര്യത്തില്‍ അയാളുടെ പ്രവര്‍ത്തിക്കോ , തൃപ്തിക്കോ , അഭിലാഷത്തിനോ യാതൊരു കയ്യുമില്ലാതിരിക്കുകയും ചെയ്‌താല്‍ അയാള്‍ ശിക്ഷിക്കപ്പെടുന്നതല്ലെന്നു ഇതില്‍ നിന്നും മനസ്സിലാക്കാം. കാരണം, ആ ശിര്‍ക്കിന് അയാള്‍ ഉത്തരവാദിയല്ല.
നേരെ മറിച്ച്‌, സ്വയം ആരാധിക്കപ്പെടുവാന്‍ വേണ്ടി പരിശ്രമിച്ചവരും, അല്ലാഹിവിന്റെ സൃഷ്ടികളെ ആ ശിര്‍ക്കില്‍ അകപ്പെടുതുന്നതില്‍ സ്വാധീനം ചെലുത്തിയവരും എല്ലാം അവരവരുടെ ആരാധകരോടൊപ്പം നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുക തന്നെ ചെയ്യും.

ഖുറാനെ പഠനവിധേയമാക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടുള്ള ഹദീസുകലെക്കുരിച്ചു കൂടി അറിയേണ്ടതാണ്. അല്ലെങ്കില്‍ ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ മനസ്സില്‍ ഉടലെടുക്കാന്‍ കാരണമാകും.

ബെഞ്ചാലി said...

‘ലാ ഇലാഹ്‘ എന്നതിലൂടെ എല്ലാ വിധ മനുഷ്യ ബിംബ ജന്തുജാലങ്ങളുടെ പേരിലുള്ള കള്ള ദൈവങ്ങൾ നിശേദിക്കുകയും ‘ഇല്ലല്ലാഹ്‘ എന്നതിലൂടെ ഏകനായ സൃഷ്ടികർത്താവിനെ അവരോദിക്കുകയുമാണ് ഇസ്ലാം മതം ചെയ്യുന്നത്.

ഏക ദൈവത്തിനപ്പുറം പര ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലല്ലെ ദൈവങ്ങളിലെ പൊരുത്തകേടും വിദ്വേശവുമെല്ലാം വിളമ്പേണ്ടതുള്ളൂ… ആദ്യം ഇസ്ലാം മതത്തിലെ ദൈവത്തെ അതിന്റെ പ്രമാണങ്ങളിലൂടെ മനസ്സിലാക്കണം. അല്ലാതെ ആരെങ്കിലു എന്റെങ്കിലു വിളമ്പിയാൽ അത് ഇസ്ലാമിക വിശ്വാസപ്രമാണങ്ങളിൽ വിവരിക്കപെടുന്ന ദൈവമാകില്ല.

ജബ്ബാറിന്റെ ഭാര്യ ജബ്ബാറിന് മാത്രമായി നൽകേട്ണ ചില സംഗതികളുണ്ട് തിരിച്ചും ജബ്ബാറിന്റെ ഭാര്യക്ക് ജബ്ബാറ് ജൽകേണ്ട സംഗതികളുണ്ട്. അത് പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നൽകപെടുന്നത്. ഈ സംഗതികൾ ജബ്ബാറോ, ജബ്ബാറിന്റെ ഭാര്യയോ മറ്റാർക്കെങ്കിലും കാഴ്ച്ചവെച്ചാൽ എന്ത് സംഭവിക്കും? ജബ്ബാറിന് മാത്രം ലഭിക്കേണ്ടത് മറ്റുള്ളാവർക്ക് നൽകിയാൽ ജബ്ബാറ് അടങ്ങിയിരിക്കുമായിരിക്കും.

നിശ്ചയിക്കപെട്ട കരാറിന്റെ അല്ലെങ്കിൽ മാനസ്സികമായ അടുപ്പത്തിന്റെ പേരിലാണ് ഇത്തരം അതിർ വർമ്പുകൾ മനുഷ്യൻ നിലനിർത്തുന്നത്. ഇത് ഒരു സമൂഹത്തിന്റെ നില നില്പിനാവശ്യമാണ്. ഈ വസ്തുതകളോക്കെ വളാരെ വ്യക്തമായി രേഖപെടുത്തിയ ഗ്രന്ദം മതഗ്രന്ഥങ്ങളല്ലാതെ ഇല്ല.

Shabeeb kuppanath said...

അസ്സലമുഅലയ്കും.
ദൈവം എന്നത് നമുക്ക് തോനിയത് പോലെ ഒന്നിനെ select ചെയ്യാൻ പറ്റുന്ന ഒന്നല്ല. അതായത് അല്ലാഹു സൃഷ്ട്ടിച്ച എന്തങ്കിലും ഒരു വസ്തുവിനെ ദൈവം ആയിട്ട് ആരാതികുന്നു എങ്കിൽ അത് ദൈവം ആവില്ല.

നിന്നെയും എന്നെയും ഈ ലോകത്തിലെ സകല വസ്തുക്കളെയും സ്രിഷ്ട്ടിചത് അല്ലാഹു ആണ്,

നമ്മുടെ എല്ലാവരുടെയും രക്ഷിതാവ് അല്ലാഹു ആണ്, അവന്റെ അടുത്തേക് തന്നെ നമ്മൾ തിരിച്ച പോവുകയും ചെയ്യും.


നമ്മൾ മനുഷ്യര്ക്ക് അറിയാത്തത് അവനു അറിയാം , അവനു എതിരായിട്ട് സംസാരിക്കരുത്. അവന്റെ അനുവാദം കുടാതെ മനുഷ്യര്ക്ക് ഇവിടെ ഒന്നും ചെയ്യാനും സാതികില്ല.

അല്ലഹുവിനെകാൽ വലുതാവാൻ നമുക്ക് സാതികില്ല , അവന്റെ അനുവാദമില്ലാതെ നമുക്ക് ചലിക്കാൻ സതികില്ല.

നിന്നെ സൃഷ്ട്ടിച്ച നിന്റെ രക്ഷിതാവിനു എതിരായിട്ട് ഇങ്ങനെ പോസ്റ്റ്‌ ചെയ്യരുത് , ഒന്നും കൂടെ ആലോചിച് മനസിലാക്കണം. അല്ലാഹു അല്ലാതെ വേറെ ഒരു ദൈവവും ഇല്ല ,

അവൻ സൃഷ്ട്ടിച്ച വസ്തുക്കളെ ദൈവം എന്ന് പറഞ്ഞ ആരാതിച്ചാൽ അത് ദൈവം ആവില്ല.

ഖുർആൻ മലയത്തിൽ റീഡ് ചെയ്യ് http://quranmalayalam.com/quran/uni/index.htm
ഈ ഭൂമിയിലെ ജീവിതം ഒരു പരീക്ഷണം മാത്രമാണ് , ഇവിടെ നിന്നും
അല്ലാഹു പറയുന്നത് അനുസരിച് അവനു വേണ്ടി ജീവിതം സമർപ്പിക്കുക,
നമസ്ക്കാരം നിലനിർത്തുക, സൽകർമങ്ങൾ ചെയ്യുക .

എങ്കിൽ അവൻ നമുക്ക് സ്വർഗ്ഗ തോപ്പുകളിൽ അവൻ നമ്മെ പ്രവേഷിപ്പികുന്നതാണ്, അവിടെ നമുക്ക് മരണമില്ല, അവിടെ നിത്യ വാസികൾ ആയിരിക്കും. ആഗ്രഹികുന്നത് എന്തും കിട്ടും, അതാണ് യാതാർത്ഥ ജീവിതം .

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.