Monday, June 18, 2018

ബാപ്പയിലുള്ള “വിശ്വാസം” !

ബാപ്പയിലുള്ള “വിശ്വാസം” !
---------------------------------------------------
RAkesh R തെളിവ് കിട്ടിയത് കൊണ്ടു മാത്രം E A jabbar Sir വിശ്വസിക്കുന്ന കാര്യങ്ങൾ ഏതൊക്കെ ?
1. സ്ഥിരം ചോദ്യം ആണെങ്കിൽ പോലും മാതാപിതാക്കൾ സ്വന്തം ആണെന്നത് DNA test നടത്തി ഉറപ്പിച്ചോ. അതോ ഇപ്പോഴും കേട്ടു കേൾവിയിലാണോ വിശ്വസിക്കുന്നത് ?
ചോദ്യം വിഷമം ആയെങ്കിൽ ക്ഷെമിക്കുക. Evolution ചർച്ചയിൽ മാതാ പിതാക്കളും ഉൾപ്പെടുന്നത് കൊണ്ടു ചോദിക്കുന്നതാണ്
-------------------------------------------------------------
മറുപടി അര്ഹിക്കുന്നതല്ലെങ്കിലും ഇടക്കിടെ ഇതു പൊക്കിക്കൊണ്ടു നടക്കുന്നവരെ കാണാറുള്ളതു കൊണ്ട് മാത്രം പറയാം.

മാതാപിതാക്കള് എന്നത് ഈമാന് കാര്യങ്ങളല്ല. അതു കൊണ്ടു തന്നെ എന്റെ അമ്മയും അഛനും ആരാണെന്നത് ഒരു വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്നമായി ജീവിതത്തില് ഒരിക്കലും ഉയര്ന്നു വന്നിട്ടില്ല. കാരണം അഛനില്ലാതെയും അമ്മയില്ലാതെയും മക്കളുണ്ടാവുന്നില്ല എന്നതു പ്രകൃത്യാ ബോധ്യമായ ഒരു കാര്യമാണു.
തന്തയില്ലാതെ ആരോ ഊതിയതിനാല് ജനിച്ചു എന്നു കേട്ടിട്ടുള്ളത് ഒരു നബിയുടെ കഥ മാത്രമാണു. അതു ഞാന് വിശ്വസിക്കുന്നില്ല. പാതിരാത്രി ആരും കാണാതെ ഒളിച്ചു വന്ന് ഊതി ഗര്ഭമുണ്ടാക്കിയ ശേഷം കാണാമറയത്ത് ഒളിച്ചിരുന്നു ബ്രോക്കര്മാരെ അയച്ചു ഞാനല്ല ഓന്റെ ബാപ്പ എന്നു പകല്മാന്യനായി മേസേജ് അയക്കുന്ന ഈസനബിയുടെ ബാപ്പയെ പോലെ എരണം കെട്ട ഒരു ബാപ്പ ആയിരുന്നെങ്കില് ചെലപ്പൊ ഞാനും സംശയിച്ചേനെ !
ഇനി ഞാന് ജനിക്കാനിടയായത് ആരുടെ ബീജത്തില് നിന്നാണു എന്നതാണു വലിയ വിശ്വാസപ്രശ്നമെങ്കില് അതും എന്നെ സംബന്ധിച്ച് ഒരു പ്രശ്നമായി അനുഭവപ്പെട്ടിട്ടില്ല. അഛന് എന്നു സ്വയം പരിചയപ്പെടുത്തുകയും അഛന്റെ സ്നേഹവും വാത്സല്യവും സംരക്ഷണവും ഞാന് ജനിച്ച നാള് മുതല് എനിക്കു പകര്ന്നു തരുകയും ചെയ്ത ഒരാളേയുള്ളു. അതിനാല് അയാള് മാത്രമാണു എന്റെ അഛന്.
അയാളുടെ ബീജമാണോ എന്റെ ജന്മഹേതു എന്നതു അന്യേഷിച്ചു നടക്കേണ്ടതായ സാഹചര്യം ഉണ്ടായിട്ടില്ലാത്തതിനാല് അത് ഒരു പ്രശ്നമായി അനുഭവപ്പെടടിട്ടില്ല. വിശ്വസിക്കേണ്ടതായോ അവിശ്വസിക്കേണ്ടതായോ വന്നിട്ടില്ല എന്നു.
നേരെ മറിച്ച് ഞാന് ജനിച്ചതിനു ശേഷം ഒരിക്കല് പോലും കണ്ടിട്ടില്ലാത്തതും ഏതോ ലോകത്ത് ഏതോ അട്ടത്ത് ഒളിച്ചിരിക്കുന്ന യാളും ഒരഛന് മക്കളോടു കാണിക്കേണ്ട യാതൊരു സാമാന്യ മര്യാദയും കാണിക്കാതെ പലതരം ഏജന്റുമാരെ വിട്ട് ബാപ്പ മമ്മദാണു അല്ല, ബാപ്പ പോക്കരാണു അതുമല്ല ബാപ്പമാര് വേറെയാണു, ഒരു പാടു ബാപ്പമാരുണ്ട്, അതു അങ്ങേതിലെ കോയാക്കയാണു എന്നിങ്ങനെ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നെങ്കില് ഞാനും ബാപ്പക്കാര്യത്തില് ചുറ്റിപ്പോയേനെ !
അങ്ങനെയൊരു ഉപകാരവുമില്ലാത്ത ഉപദ്രവം മാത്രം ചെയ്യുന്ന കാണാമറയത്തിരുന്നു കുത്തിത്തിരിപ്പു മാത്രം നടത്തുന്ന ഏതെങ്കിലും ഒരു പൊട്ടന് കോയാക്ക ബാപ്പയായി ഉണ്ടായിട്ടൊരു കാര്യവും ഇല്ലല്ലോ.
അതിനാല് അജ്ജാതി എരണം കെട്ട ബാപ്പമാരുള്ളവര്ക്കേ ബാപ്പയാര് എന്ന വിഷയം വലിയ കണ്ഫ്യൂഷന് ആകുന്നുള്ളു ! മനസിലായിക്കാണുമല്ലോ !
ഒന്നിലധികം ബാപ്പമാര് വന്ന് ബാപ്പത്വം അവകാശപ്പെടുന്നേടത്താണു DNA ടെസ്റ്റൊക്കെ വേണ്ടി വരുന്നത്. അങ്ങനെയൊരു ഗതികേട് തല്ക്കാലം നിങ്ങള് പറയുന്നപ്രപഞ്ചത്തിന്റെ ബാപ്പക്കു മാത്രമേയുള്ളു. ഒറിജിനല് ബാപ്പ ആകാശത്തിന്റെ അട്ടത്ത് ഒളിച്ചിരുന്നു കുത്തിരിപ്പു മാത്രം നടത്തുന്നേടത്തു ഡി എന് എ മാത്രമല്ല പല ജാതി ടെസ്റ്റും വേണ്ടി വരും. ! ഇല്ലെങ്കില് നിങ്ങള്ക്കൊക്കെ പറ്റിയ അമളി ഞമ്മക്കും പിണയും. !!
----------------------
  സ്വന്തം മക്കളെ ബാപ്പയെ പോലും തിരിച്ചറിയാതിരിക്കാന് വേണ്ടി ചെകുത്താന്മാരെ വിട്ടു പരീക്ഷണം നടത്തി കുഴ്പ്പത്തിലാക്കുന്ന; മക്കളെ സദാ നേരം ഇടനിലക്കാരെ വിട്ടു തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും “ഞാനല്ലാത്ത ബാപ്പ നിങ്ങള്ക്കുണ്ടാകരുതേ വേറെയാരെയും ബാപ്പാന്നു വിളിക്കരുതേ” എന്നു പായാരം വിളിച്ചു കൂവുന്ന; നട്ടപ്പിരാന്തുള്ള ബാപ്പമാരെ ഒറിജിനല് ബാപ്പമാരായി മക്കള് കാണണമെന്നില്ല. ! അത് മക്കളുടെ കുറ്റവുമല്ല. !! മക്കളെ സ്നേഹിക്കുകയും അവരുടെ നന്മയും വളര്ച്ചയും സുഖവും സന്തോഷവും മാത്രം കൊതിക്കുകയും ചെയ്യുന്ന നല്ല ബാപ്പമാര് ഒറിജിനലല്ലെങ്കില് പോലും ചിലപ്പൊ ബഹുമാനിക്കപ്പെടും. സ്നേഹിക്കപ്പെടും. അതില് എരണം കെട്ട ബാപ്പമാര് അസൂയപ്പെട്ടിട്ടും കാര്യമില്ല. മക്കള് ഒളിച്ചിരുന്നു കുത്തിത്തിരിപ്പുണ്ടാക്കുന്ന ബാപ്പയെ മനസ്സിലാക്കാതെ വ്യാജബാപ്പയെ സ്നേഹിച്ചതിനു അവരെ തീക്കുണ്ഡത്തിലിട്ടു കത്തിക്കാന് കാത്തിരിക്കുന്ന ബാപ്പ എന്തു തരം ബാപ്പയാണു ബാപ്പാ !!
----------
 
സ്വന്തം മക്കളോടു ബാപ്പ താനാണെന്നു പറയാന് കൂടോത്രബാധിതരായ ഏജന്റുമാരെയും ആരും കാണാത്ത ഇടനിലക്കാരെയും വിട്ട് ബാപ്പ കപട നാടകം കളിക്കുന്നതെന്തിനാ ? മക്കള്ക്കു മുമ്പില് വ്യാജ ബാപ്പമാരെ കാട്ടി ആശയക്കുഴപ്പമുണ്ടാക്കാനായി ഇബ്ലീസുകളെ വിടുന്നതെന്തിനാ? സ്വന്തം മക്കള് നന്നാകാന് ബാപ്പയുടെ അസ്തിത്വം തന്നെ സംശയാസ്പദമാക്കി കുത്തിത്തിരിപ്പു നടത്തേണ്ട കാര്യമെന്താ? മക്കളുടെ ബുദ്ധി പരീക്ഷിക്കാന് ഏതെങ്കിലും ബാപ്പമാര് ഇമ്മാതിരി പണി ചെയ്യുമോ? എന്നിട്ട് ആ പാവങ്ങളെ തീകൊണ്ടു പൊള്ളിച്ചു രസിക്കാന് ബാപ്പമാര്ക്കു മനസ്സു വരുമോ?
-----
 
യുക്തിവാദികള് മതവും ദൈവവും വിശ്വസിക്കാതിരിക്കുന്നതിനെതിരെ വിശ്വാസി മണ്ടന്മാര് സദാ ഉന്നയിക്കാറുള്ള ഒരു പൊട്ട വാദമാണു ബാപ്പ വിശ്വാസം. അതിനുള്ള മറുപടിയാണിത്. ദൈവത്തില് വിശ്വസിക്കാത്തത് ദൈവമുണ്ടെന്നു ബോധ്യപ്പെടുത്തുന്ന ഒരു തെളിവും ഇല്ലാത്തതിനാലാണു. ദൈവം തന്നെ മനുഷ്യരില് കരുതിക്കൂട്ടി ആശയക്കുഴപ്പം ഉണ്ടാക്കി അതിന്റെ പേരില് അവിശ്വാസിയെന്നാരോപിച്ച് നരകത്തില് പൊരിക്കാന് കാത്തിരിക്കുന്നു എന്നതു പോലുള്ള അയുക്തികവും വൃത്തി കെട്ടതുമായ കഥകളായതിനാലാണു. ദൈവമുണ്ടെന്നു മനുഷ്യര് വിശ്വസിക്കണമെന്ന ശാഠ്യം ദൈവത്തിനുണ്ടെങ്കില് ഇമ്മാതിരി ദുരൂഹമായ കുത്തിത്തിരിപ്പുമായി ദൈവം ഒളിച്ചിരിക്കേണ്ടതുണ്ടോ? ദൈവമുണ്ടെന്നു നമ്മള് വിശ്വ്കസിച്ചില്ല എങ്കില് അതിനു നമ്മളെ ശിക്ഷിക്കേണ്ട കാര്യമെന്ത്? വിശ്വാസം വരാത്തതും ബോധ്യപ്പെടാത്തതും എങ്ങനെയാണു ക്രിമിനല് കുറ്റമാകുന്നത്? മക്കളെ ഒരിക്കല് പോലും തിരിഞ്ഞു നോക്കാത്ത ഒരുത്തന് തന്റെ ബാപ്പത്വം മക്കളറിഞ്ഞില്ലേന്നു കുറ്റം പറയുന്നതെന്തിനു? മറ്റാരെങ്കിലും ആ മക്കളെ സ്നേഹിച്ചു വളര്ത്തുന്നുണ്ടെങ്കില് അവരെ ആ മക്കള് ബാപ്പയെന്നു വിശ്വസിച്ചാല് ഈ ചങ്ങായിക്കെന്താ പ്രശ്നം ?
-------
 
നിത്യവും മാറി മാറി ഓരോരുത്തര് ബാപ്പഏജന്റുമാരായി വന്ന് ബാപ്പ അയാളാണു ബാപ്പ മ്റ്റേയാളാണു എന്നൊക്കെ പറയുന്ന നില വന്നാല് ആ ഏജന്റുമാരെ ആദ്യം ടെസ്റ്റ് നടത്തും. അവരില് പലരും ഇടക്കിടെ കൂടോത്രം ബാധിച്ചു പിച്ചും പേയും പറയുന്നവരാണെന്നു ബോധ്യമായാല് പിന്നെ അയാളു പറയുന്ന ബാപ്പയും വ്യാജമാണെന്നു ബോധ്യമാകുമല്ലോ. ഇങ്ങനെയുള്ള മനോരോഗികളെ ബ്രോക്കറ്മാരാക്കി അയച്ചിട്ടു വേണോ സ്വന്തം മക്കള്ക്കു തന്റെ ബാപ്പത്വം ബോധ്യപ്പെടുത്താന്? എന്നു സാമാന്യ ബുദ്ധിയുള്ള മക്കള് ചിന്തിക്കും.
----
 
സ്വന്തം മക്കളോടു ബാപ്പ താനാണെന്നു പറയാന് കൂടോത്രബാധിതരായ ഏജന്റുമാരെയും ആരും കാണാത്ത ഇടനിലക്കാരെയും വിട്ട് ബാപ്പ കപട നാടകം കളിക്കുന്നതെന്തിനാ ? മക്കള്ക്കു മുമ്പില് വ്യാജ ബാപ്പമാരെ കാട്ടി ആശയക്കുഴപ്പമുണ്ടാക്കാനായി ഇബ്ലീസുകളെ വിടുന്നതെന്തിനാ? സ്വന്തം മക്കള് നന്നാകാന് ബാപ്പയുടെ അസ്തിത്വം തന്നെ സംശയാസ്പദമാക്കി കുത്തിത്തിരിപ്പു നടത്തേണ്ട കാര്യമെന്താ? മക്കളുടെ ബുദ്ധി പരീക്ഷിക്കാന് ഏതെങ്കിലും ബാപ്പമാര് ഇമ്മാതിരി പണി ചെയ്യുമോ? എന്നിട്ട് ആ പാവങ്ങളെ തീകൊണ്ടു പൊള്ളിച്ചു രസിക്കാന് ബാപ്പമാര്ക്കു മനസ്സു വരുമോ?
----
എനിക്കു ബാപ്പയുണ്ട് അതു കൊണ്ട് പ്രപഞ്ചത്തിനും ഒരു ബാപ്പ വേണം എന്നാണു വാദമെങ്കില് പ്രപഞ്ചത്തിനു ബാപ്പ മാത്രം പോരാ. ഉമ്മയും വേണ്ടി വരും ,അവര്ക്കും ബാപ്പയും ഉമ്മയും ഉപ്പാപ്പയും അമ്മമ്മയും ഒക്കെ വേണ്ടി വരും. ഉപ്പാപ്പാക്കും ഉമ്മാമ്മക്കും ബാപ്പയും ബല്യാപ്പയും …. അങ്ങനെയങ്ങനെ പിന്നിലേക്കു ഉമ്മബാപ്പ പരമ്പര അനന്തമായി നീളും. പിന്നെയും പുറകോട്ടു പോയാല് സ്പീഷീസും മാറും …
മൊട്ടു സൂചിക്കു സ്രഷ്ടാവുണ്ള്ളതിലാല് പ്രപഞ്ചത്തിനും സ്ര്ഷ്ടാവു വേണം എന്ന ലോജിക്കും ഇതു പോലെ പൊള്ളയാണു. കാരണം മൊട്ടു സൂചി ശൂന്യതയില് നിന്നു ഒരാള് “സൃഷ്ടിച്ച”തല്ല. ഉള്ള വസ്തുക്കളെടുത്ത് രൂപം മാറ്റിയതാണു. ഒരാള് ഒറ്റയ്ക്കുണ്ടാക്കിയതുമല്ല. അതും സാധ്യമല്ല. അപ്പോള് സ്രഷ്ടാവ്, ഏകസ്രഷ്ടാവ് തുടങ്ങിയ വാദങ്ങളൊക്കെ മൊട്ടുസൂചിമുന കൊണ്ടു തന്നെ പൊട്ടിപ്പോകും. അതു കൊണ്ടാണു നിങ്ങളുടെ അള്ളാഹു വെറും “പൊള്ളാഹു” മാത്രമാണെന്നു പറയുന്നത്.
ദൈവത്തെ സ്ഥാപിക്കാന് ഇതു പോലുള്ള മണ്ടന് ഉപമകള് എഴുന്നള്ളിച്ചു പരിഹാസ്യരാകാതെ നോക്കുക. ദൈവത്തെ പരിഹാസ്യനാക്കാതെയും ശ്രദ്ധിക്കുക.!!

-----
  ഒരു ബാപ്പയുണ്ടായിക്കൂടാ എന്ന ശാഠ്യമല്ല, ഉണ്ടാകുന്ന ബാപ്പ ഇച്ചിരിയെങ്കിലും നേരും നെറിയും ഉള്ളതായിരിക്കണം എന്ന ചിന്തയുള്ളതാണു പ്രശ്നം. അങ്ങനെയൊരെണ്ണത്തിനെ മതങ്ങളിലും കിതാബുകളിലും കാണാനില്ല. കാരണം മനുഷ്യനുണ്ടാക്കിയ കഥാപാത്രങ്ങള്ക്ക് സ്ഥലകാലപരിമിതികളുണ്ടാവുക സ്വാഭാവികം. എന്തുകൊണ്ടാണു അള്ളാഹു ഇത്രയും നെറി കെട്ട ഒരു ബാപ്പയായത്? കാരണം വ്യക്തമാണു. ആ ബാപ്പയെ കല്പ്പിച്ചു മെനഞ്ഞ മനുഷ്യന്റെ നെറികേടുകളാണാ ബാപ്പയിലും പ്രതിഫലിക്കുന്നത്. ഏകാധിപധിയായ ഗോത്രത്തലവന്, അനുസരിക്കുന്ന വിനീത വിധേയ പ്രജകള്, അതില് തന്നെ ഉടമകളും അടിമകളും. അങ്ങനെയുള്ള ഒരു ഗോത്ര കാലത്തു ഇന്നത്തെ ജനാധിപത്യ സംസ്കാരമുള്ള പുത്രവാത്സല്യമുള്ള ഒരു ബാപ്പ യെ സങ്കല്പിക്കാന് മനുഷ്യര്ക്കു കഴിയില്ല. അതു തന്നെ കാരണം.
ഇന്നത്തെ നല്ല ബാപ്പക്കുണ്ടായിരിക്കേണ്ട സിഫതുകള് കൂടി പറയാം:- സ്വന്തം സ്വാര്ത്ഥ താല്പര്യങ്ങളെ മുന് നിര്ത്തി മക്കളെ സ്വന്തം സ്വകാര്യ സ്വത്തായും അടിമകളായും കാണ്ന്ന ബാപ്പമാരല്ല ഇന്നത്തെ നല്ല ബാപ്പമാര്. മക്കള് എല്ലാ കാലവും തനിക്കു ചുറ്റും വട്ടം കറങ്ങിയും തന്റെ കാലു തിരുമ്മിയും വരട്ടു ചൊറി മാന്തിയും ഒപ്പം പരിചാരകവൃത്തി ചെയ്തും കഴിയണം എന്നാഗ്രഹിക്കുകയല്ല പുത്രസ്നേഹമുള്ള ബാപ്പ വേണ്ടത്. മറിച്ച്, മക്കള്ക്കു സഹജമായി കിട്ടിയ എല്ലാ സിദ്ധികളെയും പരമാവധി പരിപോഷിപ്പിച്ച് അവര്ക്കു ബാപ്പയുടെ തലമുറ അനുഭവിച്ചതിനേക്കാള് മികച്ചതും നന്മയുള്ളതുമായ ജീവിതം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുകയും അതിനായി മക്കളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ബാപ്പയാണു നല്ല ബാപ്പ. അങ്ങനെയുള്ള ബാപ്പമാരോടു മക്കള്ക്കു തിരിച്ചും സ്വാഭാവിഉക്മായ സ്നേഹമുണ്ടാകും. പരിഗണനയും ഉണ്ടാകും. അല്ലാതെ മക്കളെ സദാ തീക്കൊള്ളിയും മലപ്പുറം കത്തിയും കാട്ടി ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നാല് ഈ തന്തയൊന്നു ചത്തു കിട്ടിയെങ്കില് എന്നാകും മക്കള് ആഗ്രഹിക്കുക.
അതിനാല് സ്നേഹവും വാത്സല്യവും മക്കളുടെ മനസ്സും പരിമിതികളും അറിഞ്ഞ് എല്ലാ മക്കളെയും ഒരേ പോലെ കണ്ട് സ്നേഹിക്കുന്ന ഒരു നല്ല മനസ്സും ഉള്ള ബാപ്പയെ നാം ഇന്യും സങ്കല്പിച്ചുണ്ടാക്കേണ്ടതുണ്ട്. ഇല്ലെങ്കില് ഇമ്മാതിരി “ബാപ്പമാര്” ഒരു സ്വയം ദുരന്തമായി 

------
  എന്റെ മക്കള് നല്ല മനുഷ്യരായി സന്തോഷമായി സുഖമായി ജീവിക്കുന്നു എന്നറിയുന്നതിലാണു എനിക്കു സന്തോഷം. അല്ലാതെ അവര് നിത്യവും അഞ്ചു നേരം “ജബ്ബാര് മാഷ് ഞങ്ങളുടെ ബാപ്പയാണേ! ഞങ്ങള്ക്കു വേറെ ബാപ്പയില്ലേ! ബാപ്പാക്കു സ്തുതി.! ബാപ്പ ബല്യ ബാപ്പയാണേ..! “ .. എന്നൊക്കെ വിളിച്ചു പറയുന്നതിലല്ല സന്തോഷം. അങ്ങനെ വിളിച്ചും പറഞ്ഞും സ്വ ജീവിതം അവര് പാഴാക്കുന്നുണ്ടെങ്കില് ഞാനതില് മനസ്സു നൊന്തു കഴിയുകയേയുള്ളു. എന്റെ മക്കള് ഇത്രയും വിവരദോഷികളും വിവേകശൂന്യരും ആയിപ്പോയല്ലോ എന്നോര്ത്തു ഞാന് കുണ്ഠിതപ്പെടുകയേയുള്ളു !
  അച്ഛനാണെന്നും പറഞ്ഞ് പലരും നേരിട്ടും ഇടനിലക്കാരെ അയ്ച്ചും അവകാശവാദം ഉന്നയിക്കുമ്പോഴാണു യഥാര്ത്ഥ അഛനെ കണ്ടെത്താന് ഡി എന് എ ടെസ്റ്റൊക്കെ വേണ്ടി വരുന്നത്.
അഛന് മക്കള്ക്കു വേണ്ടി നിര്വ്വഹിക്കേണ്ട ചുമതലകളെല്ലാം നിര്വ്വഹിക്കുകയും മക്കള്ക്കു ശരിയായ വാത്സല്യവ
ും സ്നേഹവും പകര്ന്നു നല്കിക്കൊണ്ട് അവരോടൊപ്പം ജീവിക്കുകയും ചെയ്യുന്നുവെങ്കില് മറ്റൊരാളും പിതൃത്വം അവകാശപ്പെട്ടു വന്നു ശല്യം ചെയ്യുന്നുമില്ലെങ്കില് അഛന് ശരിയായ അഛന് തന്നെയോ എന്നു സംശയിച്ച് ടെസ്റ്റ് നടത്താനൊന്നും ഓടി നടക്കേണ്ടതില്ല.
ജനനത്തിനു കാരണമായ ബീജം ആ അച്ഛന്റെ തന്നെയാണോ എന്ന കാര്യവും അപ്രസക്തമാണു.
എന്നാല് അഛന് മക്കളെ ഉണ്ടാക്കാന് പോലും ഇടനിലക്കാരെ അയക്കുകയും സ്വയം കാണാമറയത്ത് ഒളിഞ്ഞിരിക്കുകയും പലരെയും പലതും പറഞ്ഞു ഏജന്റുമാരാക്കി അയച്ചു മക്കളില് അഛനാരെന്ന കാര്യത്തില് പോലും കണ്ഫ്യൂഷന് ഉണ്ടാക്കുകയും ചെയ്യുമ്പോള് ആ അഛന്റെ ഉണ്മയും നിലനില്പ്പും പരിശോധിക്കേണ്ടി വരും.
ഒരു ദിവസം വീട്ടുമുറ്റന്നു വന്ന് ഒരാള് മക്കളുടെ അഛന് കോവിന്ദനാണെന്നു പറയാന് പറഞ്ഞൂന്നും പറഞ്ഞു ബഹളമുണ്ടാക്കൊപ്പോയി. പിറ്റേന്നു വേറൊരുത്തന് വന്നു അഛന് മമ്മദ് കോയയാണെന്നു പറയാന് പറഞ്ഞൂന്നു പറഞ്ഞു കേട്ടു എന്നു വിളിച്ചു കൂവിപ്പോയി. പിന്നൊരു ദിവസം മറ്റൊരു സംഘം വന്ന് യഥാര്ത്ഥ അഛന് മുല്ലക്കര ഔസേപ്പാണെന്ന് പറഞ്ഞൊരു കുറിപ്പടി ഉമ്മറത്തിട്ടും പോയി.
ഒറിജിനല് അച്ഛന് ഇതു വരെ എവിടെയും പ്രത്യക്ഷപ്പെടുകയോ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നതിനു തക്കതായ തെളിവു അവതരിപ്പിക്കുകയോ ചെയ്യാതെ എങ്ങാണ്ടോ ഒളിച്ചിരുന്നു കപടനാടകം കളിക്കുന്നു.
ഇങ്ങനെയുള്ള സാഹചര്യം വന്നാല് കുറിപ്പടികളും ഇടനിലക്കാരുടെ സ്വഭാവഗുണങ്ങളും അവരു പറഞ്ഞു പോയ കാര്യങ്ങളുടെ നിജസ്ഥിതിയുമൊക്കെ ഡി എന് എ ടെസ്റ്റിനു വിധേയമാക്കി ബോധ്യപ്പെട്ടാലേ അഛനാരെന്നംഗീകരിക്കാന് പറ്റൂ .

---
[ഇത് ഒരു ഫെയ്സ്ബുക് പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍നിന്നാണു
ഇത് ഒരു ഫെയ്സ്ബുക് പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍നിന്നാണു]

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.