മനുഷ്യനെ നന്മയും തിന്മയും സത്യവും അസത്യവും മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്ന് താങ്കളും അംഗീകരിക്കുമല്ലോ. മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഈ കഴിവ് നല്‍കുകുയും അവന്റെ മുമ്പില്‍ സത്യം എന്താണെന്ന് പറഞ്ഞുകൊടുക്കാന്‍ പ്രവാചകന്‍മാരെ നിയോഗിച്ചുകൊണ്ട് സത്യത്തിലേക്ക് അവന് സ്വയം നടന്നടുക്കാനും അസത്യത്തില്‍നിന്ന് അകലാനും കഴിവും അറിവും നല്‍കിയതില്‍ എന്ത് അനീതിയാണ് ദൈവം കാണിച്ചത്. ഒരു പിശാചോ നൂറ് പിശാചോ ഉണ്ടായിക്കൊള്ളട്ടേ. എന്തിന് ഭയപ്പെടണം. മനുഷ്യരില്‍ ഒരു വിഭാഗം സ്വന്തം ബുദ്ധി ഉപയോഗിച്ചുതന്നെ സത്യം മനസ്സിലാക്കുന്നതായി താങ്കള്‍ കാണുന്നുണ്ടല്ലോ.
---------------------------------------------------------------------
മലപ്പുറം ജില്ലയിലെ സീനിയര്‍ യുക്തിവാദികളെ ആദരിച്ച പരിപാടിയെ കുറിച്ചുള്ള എന്റെ ചെറിയ കുറിപ്പില്‍ ഞാന്‍ , മരണാസന്നരായിട്ടും യുക്തിവാദികള്‍ വളരെ മനസ്സമാധാനത്തോടെ ജീവിക്കുന്നു എന്നും വിശ്വാസികള്‍ ഭയവും സംഘര്‍ഷവുമായി വാര്‍ധക്യത്തില്‍ വല്ലാതെ അസ്വസ്ഥരായാണു കാണപ്പെടാറ് എന്നും സൂചിപ്പിച്ചിരുന്നു. നമ്മുടെ ലതീഫും മറ്റു ചില സുഹൃത്തുക്കളും അതില്‍ തൂങ്ങിപ്പിടിച്ച് ചര്‍ച്ച വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നു. ലതീഫിന്റെ ഇമ്മിണി വലിയ ഒരു പ്രതികരണവും കണ്ടു. അതില്‍നിന്നുള്ള ആദ്യ ഖണ്ഡികയാണു മുകളില്‍ ഉദ്ധരിച്ചത്.
മനുഷ്യനു നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിയുന്നത് കുറെ പ്രവാചകന്മാര്‍ വന്ന് അതൊക്കെ പറഞ്ഞു തന്നതുകൊണ്ടാണെന്നും അതു മനസ്സിലാക്കാന്‍ ദൈവം ബുദ്ധി തന്നതുകൊണ്ടാണെന്നുമാണ് ലതീഫിന്റെ വിശ്വാസം. ഇത് ലതീഫിന്റെ മതം അന്ധമായി അടിച്ചേല്‍പ്പിക്കുന്ന ഒരു വിഡ്ഢിത്തം മാത്രമാണെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ അങ്ങനെയൊരഭിപ്രായത്തില്‍ എത്തിച്ചേര്‍ന്നതിന്റെ സാഹചര്യവും ചരിത്രവും മുമ്പു പലതവണ പല വിഷയങ്ങളിലായി വ്യക്തമാക്കിയതാണ്.
ലതീഫിന്റെ ദൈവവും പ്രവാചകനും പറഞ്ഞു തന്ന “നന്മതിന്മ”കളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവിധം എന്റെ ധാര്‍മ്മിക ചിന്തകള്‍ കുറേ കൂടി വളര്‍ന്നു പോയി എന്നതാണു ലതീഫേ പ്രശ്നം. എന്റെ മതനിഷേധം തുടങ്ങുന്നതു തന്നെ നിങ്ങളുടെ ദൈവത്തിന്റെ കിതാബ് വായിക്കുന്നതോടെയാണെന്നു ഞാന്‍ പല തവണ പറഞ്ഞു കഴിഞ്ഞതാണ്.
മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നതും സ്ത്രീകളെ അടിമകളാക്കി ലൈംഗിക ചൂഷണം നടത്തുന്നതും സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ക്കു മേല്‍ കത്തി വെക്കുന്നതും അനാവശ്യമായി മനുഷ്യരെ പരസ്പരം കഴുത്തറുപ്പിക്കുന്നതും മനുഷ്യന്റെ ഏറ്റവും മൌലികമായ ജനാധപത്യ അവകാശങ്ങളെയും വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്രയത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും മറ്റും ക്രൂരമായി ഹനിക്കുന്നതും ....മറ്റും മറ്റും ഒരു ദൈവം തമ്പുരാന്റെ അരുളപ്പാടുകളായി കാണാന്‍ എന്റെ നീതിബോധം എന്നെ അനുവദിക്കുന്നില്ല. നിങ്ങള്‍ എന്തൊക്കെ ലൊട്ടുലൊടുക്കു ന്യായങ്ങള്‍ അവതരിപ്പിച്ചാലും ശരി നേരും നെറിയുമുള്ള ഒരു ദൈവം കുര്‍ ആന്‍ പോലെയൊരു ചവറു കിതാബുമായി മനുഷ്യരെ നന്മ പഠിപ്പി്ക്കാന്‍ ഇറങ്ങി എന്നു വിശ്വസിക്കാന്‍ എനിക്കിനി ഈ ജന്മം സാധ്യമല്ല. !!!
എനിക്കു കിട്ടിയ ബുദ്ധി ഏതെങ്കിലും മന്ദബുദ്ധികളോ മനോരോഗികളോ വന്നു ജല്‍പ്പിച്ച മണ്ടത്തരങ്ങള്‍ വിശ്വസിച്ചു പാഴക്കാന്‍ ഞാന്‍ തയ്യാറല്ല. അവര്‍ എഴുന്നള്ളിച്ച കാര്യങ്ങള്‍ക്കൊന്നും യാതൊരു തെളിവും ഇല്ല. മറിച്ച് മുഹമ്മദ് ഒരു പ്രവാചകനോ ദൈവം പറഞ്ഞയച്ച ദൂതനോ ആയിരുന്നില്ല എന്നതിനു പകല്‍ വെളിച്ചം പോലെ തെളിഞ്ഞ നൂറു നൂറു തെളിവുകള്‍ ഞാന്‍ നിരത്താം. അതൊന്നും ചര്‍ച്ച ചെയ്യാതെ പ്രപഞ്ചത്തിനപ്പുറത്തെ ദൈവത്തിന്റെ കാര്യം പറഞ്ഞു തടി തപ്പുകയാണു ലതീഫും ആലിക്കോയയും മറ്റും ചെയ്യുന്നത്.
ദൈവമാണു മനുഷ്യനു ബുദ്ധി തന്നത് എന്ന വാദം അംഗീകരിച്ചാല്‍ ലതീഫ് പറയുന്ന പ്രവാചക വാദം മഹാമണ്ടത്തരമായി മാറും. കാരണം കാര്യങ്ങള്‍ [ദൈവാസ്തിത്വവും നന്മതിന്മകളുമൊക്കെ] മനസ്സിലാക്കാനുള്ള ബുദ്ധി മനുഷ്യനുണ്ടെങ്കില്‍ പിന്നെ അഡീഷനല്‍ ആയി കുറെ സന്ദേശം അയക്കേണ്ട യാതൊരു കാര്യവും ഇല്ല. മനുഷ്യമനസ്സില്‍ തന്നെ ആവശ്യമുള്ള അറിവും യുക്തിയും ധാര്‍മ്മികബോധവുമൊക്കെ തെളിഞ്ഞു വരുമല്ലോ. അതിനല്ലേ ബുദ്ധി തന്നത്? ഇനി സന്ദേശം അനിവാര്യമാണെങ്കില്‍ തന്നെ അതിനു അല്പമെങ്കിലും വിശ്വാസ്യതയുള്ള ഒരു മാര്‍ഗ്ഗം അല്ലേ ദൈവം സ്വീകരിക്കുകയുള്ളു? ആയിരക്കണക്കിനു മനുഷ്യ വെളിച്ചപ്പാടന്മാരും മനുഷ്യ ദൈവങ്ങളും കള്ള അവതാരങ്ങളും മനുഷ്യ പ്രവാചകരുമൊക്കെ നാട്ടില്‍ വിലസുന്ന ഒരു കാലത്ത് ഈ വ്യാജന്മാരുടെ അതേ ടെക്നോളജി ഉപയോഗിച്ചു കൊണ്ട് സാമാന്യ ബുദ്ധിയുള്ള ഒരു ദൈവം മനുഷ്യനോട് ആശയവിനമയത്തിനു മുതിരുമോ? മറ്റെന്തെല്ലാം മാര്‍ഗ്ഗമുണ്ട് മനുഷ്യര്‍ക്കു കാര്യം ബോധ്യപ്പെടും വിധം ആശയവിനിമയം നടത്താന്‍ .മൂപ്പര്‍ക്കറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു കൊടുക്കാം. ! മനുഷ്യന്റെ നാക്കു വാടകക്കെടുത്താണോ സര്‍വ്വശക്തനായ ദൈവം മനുഷ്യരോടു സംസാരിക്കുക? മനുഷ്യന്റെ ആയിരക്കണക്കിനു ഭാഷകളില്‍ ഒരു പ്രാദേശിക ഭാഷ കടം കൊണ്ടാണോ പ്രപഞ്ച നാഥന്‍ മനുഷ്യരാശിയോടു സംവദിക്കുക? ഈ കാരണങ്ങള്‍ കൊണ്ടല്ലേ മുഹമ്മദിനെ സ്വന്തം ജനത തള്ളിക്കളഞ്ഞത്? അതല്ലേ അദ്ദേഹത്തിനു വിദ്വേഷവും പ്രതികാരവും നുരഞ്ഞു വരാന്‍ കാരണമായത്? പിന്നെ വാളു കൊണ്ടല്ലേ മതം പ്രചരിപ്പിച്ചത്? സര്‍വ്വശകതനും നീതിമാനുമായ ഒരു മഹാദൈവം മനുഷ്യരോടു വാളും കുന്തവുമെടുത്തു യുദ്ധത്തിനു പുറപ്പെട്ടു എന്നു വിശ്വസിക്കുന്നവരെ ഞാന്‍ വിഡ്ഢികള്‍ എന്നല്ലാതെ മറ്റെന്താണു സുഹൃത്തേ വിളിക്കേണ്ടത്?
Subscribe to:
Post Comments (Atom)
9 comments:
കുര്‍ ആന്‍ പോലൊരു നിലവാരമില്ലാത്ത കിതാബിന്റെ കര്‍തൃത്വം ആരോപിക്കുക വഴി ദൈവത്തെ അത്യന്തം നിന്ദ്യമായി അവഹേളിച്ചവര്‍ക്കും ഈ അവഹേളനം നൂറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്നവര്‍ക്കും നേരെ ഒരു ദൈവം കോപിക്കുകയൊ പ്രതികരിക്കുകയോ ചെയ്തു കാണുന്നില്ല എന്നതാണു ദൈവം എന്നൊരുത്തന്‍ [തിരിച്ചറിവുള്ള ഒരു വ്യക്തി ദൈവം] ജീവിച്ചിരിപ്പില്ല എന്ന നിഗമനത്തിലെത്താന്‍ എന്നെ നിര്‍ബ്ബദ്ധനാക്കുന്നത്.
മലക്ക് എന്ന ഒരു ഇല്ലാ സത്വത്തെ ഇടനിലക്കാരനാക്കി, ആരും കാണാതെ, ആരും സാക്ഷിയില്ലാതെ, പാതിരാനേരത്ത് സ്വകാര്യമായി ഒരു പാറമടയില്‍ ഒറ്റക്കിരുന്നു ധ്യാനിക്കുന്ന, മനോരോഗ ലക്ഷണം പ്രകടിപ്പിക്കുന്ന ഒരു മനുഷ്യന്റെ കാതില്‍ ,സന്ദേശം മന്ത്രിച്ച് ആകാശത്തെവിടെയോ ഒളിച്ചിരുന്ന് പൊറാട്ടു നാടകം കളിക്കുന്ന ഒരു ദൈവം ? ഇതെന്തൊരു യുക്തിയാണെന്നു മനസ്സിലാകുന്നില്ല. തോട്ടിമ്മല്‍ തോട്ടി കെട്ടി പിന്നൊരു തോട്ടി കൂടി ഏച്ചു കെട്ടി സന്ദേശം അയച്ചു മനുഷ്യനെ വലയ്ക്കേണ്ട കാര്യമെന്ത് ഈ ദൈവത്തിന്? ആരും വിശ്വസിച്ചു പോകരുതെന്നു മൂപ്പര്‍ക്കെന്താ ഇത്ര ചിത്താന്തം ? മനുഷ്യനു ബുദ്ധി കൊടുത്തിട്ട് ആ ബുദ്ധിയെ എന്തിനു ഈ വിധം പരിഹസിക്കണം ??
>>> നമ്മുടെ ലതീഫും മറ്റു ചില സുഹൃത്തുക്കളും അതില്‍ തൂങ്ങിപ്പിടിച്ച് ചര്‍ച്ച വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നു. ലതീഫിന്റെ ഇമ്മിണി വലിയ ഒരു പ്രതികരണവും കണ്ടു. അതില്‍നിന്നുള്ള ആദ്യ ഖണ്ഡികയാണു മുകളില്‍ ഉദ്ധരിച്ചത്.<<<
യോഗം ചേര്‍ന്നത് ആദരിക്കാനല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ ഈ പോസ്റ്റില്‍ അതുമാത്രമല്ല, ബ്രൈറ്റ് ഒരിക്കല്‍ പറഞ്ഞ പ്രകാരം ഒന്ന് ചൊറിയാനും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് വഴി കാണിച്ചുതന്നത് താങ്കള്‍തന്നെ അതിലൂടെ പോകുക മാത്രമേ അതില്‍ ചെയ്തിട്ടുള്ളൂ. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ താഴെ വരികള്‍ വായിച്ചുനോക്കൂ.
ea jabbar said..
>>> വിശ്വാസികളുടെ ഒരു കൂട്ടമായിരുന്നു അതെങ്കില്‍ മരണഭയവും പരലോകപ്പേടിയും നിരാശയും പായാരങ്ങളുമായി മാത്രമേ അത്രയും പേരെ കാണുമായിരുന്നുള്ളൂ എന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയാന്‍ കഴിയും. ജീവിതം അവസാനിക്കാന്‍ പോകുന്നു എന്നു മനസ്സിലാക്കിയ യുക്തിവാദികള്‍ മരണത്തിന്റെ വക്കത്തും മനസമാധാനത്തോടെ ജീവിതം ആസ്വദിക്കുന്നു. പരലോകത്തു പുതിയ ജീവിതം തുടങ്ങാന്‍ കാത്തിരിക്കുന്നവരാകട്ടേ മരണത്തെ അങ്ങേയറ്റം ഭയപ്പെടുന്നു ! ഇതു വല്ലാത്ത ഒരു വൈരുദ്ധ്യമല്ലേ ? <<<
കുര്‍ ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു എന്ന ദൈവത്തെക്കാളും പതിനായിരം മടങ്ങ് ബുദ്ധിയും നീതിബോധവും നമ്മുടെ ലതീഫിനുണ്ടെന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഒരു പാട് ബുദ്ധിമുട്ടി ഇന്നത്തെ സദാചാരബോധത്തിനൊപ്പിച്ച് അല്ലാഹുവിന്റെ കുര്‍ ആന്‍ വളച്ചൊടിക്കുന്നത് !
ഇത്രയൊക്കെ ബുദ്ധിയും ചിന്താശേഷിയും മനുഷ്യര്‍ക്കുണ്ടെന്നിരിക്കെ ഒരു ദൈവം പിന്നെ മണ്ടത്തരങ്ങള്‍ സന്ദേശമായി അയച്ച് സ്വയം പരിഹാസ്യനാകാന്‍ മെനക്കെടേണ്ടതുണ്ടോ ലതീഫേ !
Tracking...
"എന്‍.എം.ഹുസൈനുമായി പര്‍ദ്ദയിട്ടൊരു സംവാദം."
വായന അടയാളപ്പെടുത്തുന്നു!
ദൈവങ്ങളും ചാത്തൻ മഠങ്ങളും, തുള്ളിപ്പറച്ചിലുകാരും, ഭാവിപ്രവചനക്കാരുമടക്കമുള്ള ഭക്തിവ്യവസായം എങ്ങനെ രൂപം കൊള്ളുന്നുവെന്നും എങ്ങനെ നിലനില്ക്കുന്നുവെന്നും ഒരൊറ്റ യുക്തിവാദസംഭാഷണം പോലുമില്ലാതെ ഈ സിനിമ നിശബ്ദമായി എന്നാൽ ഉറക്കെ വിളിച്ചുപറയുന്നു
Post a Comment