Wednesday, January 26, 2011

സീനിയര്‍ യുക്തിവാദികളെ ആദരിച്ചു !

60 വയസ്സിനു മേല്‍ പ്രായമുള്ള പഴയകാല യുക്തിവാദി സംഘം പ്രവര്‍ത്തകരെ ആദരിക്കുന്നതിനായി നിലമ്പൂരില്‍ ചേര്‍ന്ന സംഗമം

54 comments:

ea jabbar said...

നാല്പതോളം പേര്‍ പങ്കെടുത്തു. പലരും പല തരം രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരായിരുന്നു എങ്കിലും എല്ലാവരും വളരെയേറെ സന്തുഷ്ടരും ഊര്‍ജ്ജസ്വലരും ആയാണു കാണപ്പെട്ടത്. ഞാന്‍ ശരിക്കും അല്‍ഭുതപ്പെട്ടു. വിശ്വാസികളുടെ ഒരു കൂട്ടമായിരുന്നു അതെങ്കില്‍ മരണഭയവും പരലോകപ്പേടിയും നിരാശയും പായാരങ്ങളുമായി മാത്രമേ അത്രയും പേരെ കാണുമായിരുന്നുള്ളൂ എന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയാന്‍ കഴിയും. ജീവിതം അവസാനിക്കാന്‍ പോകുന്നു എന്നു മനസ്സിലാക്കിയ യുക്തിവാദികള്‍ മരണത്തിന്റെ വക്കത്തും മനസമാധാനത്തോടെ ജീവിതം ആസ്വദിക്കുന്നു. പരലോകത്തു പുതിയ ജീവിതം തുടങ്ങാന്‍ കാത്തിരിക്കുന്നവരാകട്ടേ മര‍ണത്തെ അങ്ങേയറ്റം ഭയപ്പെടുന്നു ! ഇതു വല്ലാത്ത ഒരു വൈരുദ്ധ്യമല്ലേ ?

മുത്ത്‌/muthu said...
This comment has been removed by the author.
മുത്ത്‌/muthu said...

//ജീവിതം അവസാനിക്കാന്‍ പോകുന്നു എന്നു മനസ്സിലാക്കിയ യുക്തിവാദികള്‍ മരണത്തിന്റെ വക്കത്തും മനസമാധാനത്തോടെ ജീവിതം ആസ്വദിക്കുന്നു.//

ജബ്ബാര്‍ മാഷേ, എങ്കില്‍ അതൊരു നല്ല കാര്യം തന്നെ.
പക്ഷെ മാഷിന്റെയും സമാനമനസ്കരുടെയും മനസ്സ്‌ അപ്പോഴും അസ്വസ്ഥമായിരിക്കില്ലേ.?
ദൈവത്തെയും മതത്തെയും മണ്ണിട്ട്‌ മൂടാന്‍ ആയുസ്സ്‌ മുഴുവന്‍ ചെലവിട്ടു പതിനെട്ടടവുകളും പയറ്റിയിട്ടും ഒടുവില്‍ തങ്ങളെ തന്നെയാണല്ലോ മൂടാന്‍ പോവുന്നത് എന്ന ഒരു ബേജാറ് മരണവേളയിലെങ്കിലും ഉണ്ടാവില്ലേ?

മറ്റൊരു സംശയം കൂടി. ഈ ലോകത്ത് എത്രയോ നിരപരാധരായ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമടങ്ങുന്ന മനുഷ്യമക്കള്‍
വധിക്കപ്പെടുന്നു.ക്രൂരമായ പീഡനങ്ങള്‍ക്കും ചിത്രവധതിനും വരെ വിധേയരാക്കപ്പെടുന്നു. എത്രയോ പെണ്‍കുരുന്നുകള്‍ കാമവെറി പൂണ്ട കാപാലികരുടെ കയ്യാല്‍ അതിനീചമായി കശക്കിയെറിയപ്പെടുന്നു.സമ്പത്തും സ്വാധീനവും പ്രതാപവുമുള്ളവര്‍ അതൊന്നുമില്ലാത്തവന്റെ അവസാനത്തെ ചോരയും നീരും വരെ ഊറ്റിയെടുത്ത് കൊഴുക്കുന്നു.

പീഡിതര്‍ നിസ്സഹായരായി ഇഞ്ചിഞ്ചായി സഹിച്ചും അനുഭവിച്ചും മരിച്ചു തീരുന്നു. പീഢകര്‍ രമ്യഹര്‍മ്യങ്ങളില്‍ മദിച്ചു പുളയുന്നു.
ഒരു കൂട്ടര്‍ കണ്ണീരും രക്തവും വാര്‍ന്നു മരിക്കുമ്പോള്‍ ഒരു കൂട്ടര്‍ ജീവിതത്തിന്റെ സുഖസൌകര്യങ്ങളും ആനന്ദങ്ങളും ആവോളം
നുകര്‍ന്ന് മരിക്കുന്നു.

സ്വല്പം മനുഷ്യത്വമെങ്കിലും ബാക്കിയുന്ടെന്കില്‍
നമുക്ക് എങ്ങനെ ഇതെല്ലാം കണ്ടു മനസ്സമാധാനത്തോടെ കണ്ണടക്കാന്‍ കഴിയും ജബ്ബാര്‍ മാഷേ?
ഇതൊക്കെ കണ്ടിട്ടും മനസ്സമാധാനത്തോടെ എങ്ങനെയാ മാഷേ ഒടുക്കത്തെ ജീവിതം "ആസ്വദിക്കുക"?

നിഷ്കൃഷ്ടമായ നീതി ഇവിടെ എങ്ങനെ നടപ്പാകും.മാഷിന്റെ അഭിപ്രായത്തില്‍ ഇതിനൊക്കെ വല്ല മറുമരുന്നും ഉണ്ടോ

മനു said...

" മാഷിന്റെ അഭിപ്രായത്തില്‍ ഇതിനൊക്കെ വല്ല മറുമരുന്നും ഉണ്ടോ " ഇല്ലെങ്കില്‍ പറയു ഞാന്‍ പറഞ്ഞു തരാം , അതാണ്‌ സ്വര്‍ഗ്ഗവും നരകവും . സമാദാനം ഇല്ലാതവര്‍കൊക്കെ സമാദാനം ആയില്ലേ .

CKLatheef said...

ആദ്യ ചിത്രത്തില് സൈതുമുഹമ്മദിന്റെ മുന്നില്‍ കൈപാടിനടുത്ത് നില്‍ക്കുന്നത് നമ്മുടെ മാഷല്ലേ. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഇടത്ത് നില്‍ക്കുന്ന മാഷിനും അറുപതായി എന്ന് പറഞ്ഞാല്‍ വിശ്വാസം വരുന്നില്ല. ഏതായാലും എല്ലാവര്‍ക്കും ദൈവം നിശ്ചയിച്ച അവധിവരെ സമാധാനത്തോടുകൂടി ജീവിതം നയിക്കാന്‍ സര്‍വശക്തനായ ദൈവം തുണക്കുമാറാകട്ടേ. എന്ന് പ്രാര്‍ഥിക്കുന്നു.

CKLatheef said...

ഇനി മാഷിന്റെ ഒരു തെറ്റിദ്ധാരണ നീക്കട്ടേ. പരലോക ബോധമുള്ള മതവിശ്വാസികളൊക്കെ മരണത്തെ ഭയപ്പെടുന്നു എന്ന തെറ്റിദ്ധാരണ വരാന്‍ കാരണം 60 കഴിഞ്ഞ യഥാര്‍ഥ വിശ്വാസികളെ കാണാന്‍ കഴിയാത്തതുകൊണ്ടാകും. പരലോക ബോധം വിശ്വാസിക്ക് നല്‍കുന്നത് മരണ ഭയമല്ല. ഒരു ജാഗ്രതമാത്രമാണ്.

മരണം സുനിശ്ചിതമാണ് എന്ന് വിശ്വാസി മനസ്സിലാക്കുന്നു. തനിക്ക് നിശ്ചയിച്ച അവധി അവസാനിച്ചാല്‍ ദൈവം തിരിച്ചുവിളിക്കും. അതുവരെ ദൈവം നിര്‍ദ്ദേശിച്ച മാര്‍ഗദര്‍ശനമനുസരിച്ചു ജീവിക്കുകയും ദൈവിക നീതിയിലും പ്രതിഫലത്തിലും ശുഭപ്രതീക്ഷ പുലര്‍ത്തുകയും ചെയ്യുക ഇത്രയുമാണ് ജീവിതത്തെ കുറിച്ചുള്ള വിശ്വാസിയുടെ കാഴ്ചപ്പാട്. ദൈവിക കാരുണ്യത്താല്‍ മരണശേഷം ദൈവം വാഗ്ദാനം ചെയ്ത പ്രതിഫലം തനിക്ക് ലഭിക്കുമെന്ന ചിന്ത അവന്റെ മനസ്സിന് ശാന്തതമാത്രമല്ല, അങ്ങേ അറ്റത്തെ സന്തോഷവും നല്‍കുന്നു. തന്റെ പിന്നില്‍ അവശേഷിപ്പിച്ചു പോകുന്ന പ്രിയപ്പെട്ടവരെ ഇതുവരെ സംരക്ഷിച്ചിരുന്നതും അന്നം നല്‍കിയിരുന്നതും താനായിരുന്നില്ലെന്നും ആ ദൈവം തനിക്ക് ശേഷവും ഇവിടെയുണ്ടെന്നുമുള്ള വിശ്വാസം നല്‍കുന്ന ശാന്തി അതനുഭവിക്കാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല.

താനെന്തിന് ജീവിച്ചു? തന്റെ ലക്ഷ്യമെന്തായിരുന്നു? ഇനിയെന്ത് ? ഇതിനൊന്നും ഉത്തരം കണ്ടെത്താത്തവര്‍ക്ക് ലഭിക്കുന്ന അങ്കലാപ്പ് തടുക്കാന്‍ കഴിയാതെയാണ് അറുപത് വയസിന് മുമ്പ് പലരും ദൈവവിശ്വാസത്തിലേക്ക് മടങ്ങുന്നത്. ആ പ്രത്യേക പരിതസ്ഥിതിയില്‍ ഇവിടെ ഈ ഫോട്ടോ നല്‍കിയത് പ്രസക്തമാണ്. അറുപതിന് ശേഷവും ജീവിതം മനസ്സിലാകാത്തവരുണ്ട് എന്ന് ഇതിലൂടെ വ്യക്തമാകുമല്ലോ.

അവസാനിപ്പിച്ചുകൊണ്ട് പറയട്ടേ. താങ്കള്‍ പറഞ്ഞതിനെ മുഴുവന്‍ നിഷേധിച്ചു കരുതണ്ട. മുന്നില്‍ ചില അപകടങ്ങള്‍ പതിയിരിക്കുന്നത് അറിയാതെ സഞ്ചരിക്കുന്ന സഞ്ചാരിയുടെ നിര്‍ഭയത്വത്തില്‍ നാമാരും ആശ്ചര്യം പ്രകടിപ്പിക്കാറില്ല. അതുകൊണ്ട് താങ്കളുടെ വാദം ഒരു പരിധിവരെ ഞാന്‍ അംഗീകരിക്കുന്നു. കാര്യമായി വിയോജിപ്പുള്ളത് വിശ്വാസി മരണത്തെ പേടിച്ചു മരണം വരെ സ്വാസം വിടാതെ കഴിയുന്നു എന്ന വാദത്തോടുമാത്രമാണ്.

ഒന്നുകൂടി പറയട്ടേ. വിശ്വാസികളും അവിശ്വാസികളും യുക്തിവാദികളുമൊക്കെ മാനവകുടുംബത്തിന്റെ ഭാഗമാണ്. ആ നിലക്ക് പ്രായം കൊണ്ട് ബഹുമാനിക്കാന്‍ കല്‍പിക്കപ്പെട്ട ഈ ഫോട്ടോയിലുള്ള ജ്യേഷ്ടസഹോദരങ്ങള്‍ക്ക് സമാധാനത്തോടെയുള്ള ദീര്‍ഘായുസ് ഒരിക്കല്‍ കൂടു ആശംസിക്കുന്നു.

KK Alikoya said...

60 കഴിഞ്ഞ, മരണാസന്നരായ യുക്തിവാദികള്‍ക്ക് മരണത്തെക്കുറിച്ച് ഒരു ചിന്തയും തോന്നുന്നില്ലെന്ന് ഒരാള്‍ വീമ്പ് പറയുന്നത് കേട്ടു.

അവിശ്വാസികളും വിശ്വാസികളായ കുറ്റവാളികളും മരണത്തെ നേരിടുമ്പോള്‍ ഇങ്ങനെ കെഞ്ചുമെന്ന് ഖുര്‍ആന്‍ പറയുന്നു: "ഒരു അവസരം കൂടി നല്‍കിയാല്‍/ അല്‍പ്പം സമയം കൂടി നല്‍കിയാല്‍  ഞാന്‍ നന്നായിക്കൊള്ളാം"

അതേ സമയം സുകൃതവാനായ വിശ്വാസിക്ക് മരണം  ആസന്നമാകുമ്പോള്‍ മാലാഖമാരും അയാളും തമ്മില്‍ നടക്കുന്ന ഒരു സംഭാഷണം ഹദീസില്‍ കാണാം. അയാളോട് മാലാഖമാര്‍ ചോദിക്കുന്നു: നിന്നെ ഇഹലോകത്തേക്ക് തന്നെ മടക്കട്ടേ?

അയാള്‍ പറയുന്നു: വേണ്ടാ, എന്നെ അല്ലാഹുവിങ്കലേക്ക് കൊണ്ട് പോകൂ.

മരണത്തെ ആരാണ്‌ പേടിക്കേണ്ടതെന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ.

പാമ്പിനെ നമുക്ക് പേടിയാണ്‌. ഒരു പാമ്പിന്റെ അടുത്ത് പെട്ടാല്‍ നാം രക്ഷപ്പെടാന്‍ ശ്രമിക്കും. എന്നാല്‍ വിവേകമില്ലാത്ത ഒരു കൊച്ച് കുഞ്ഞ് പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചെന്നിരിക്കും. അതിന്ന് കുഞ്ഞിനെ പ്രേരിപ്പിക്കുന്നത് യഥാര്‍ത്ഥ ധൈര്യമല്ല; ബാലിശമായ വിവരക്കേടാണ്‌.

മനു said...

ആലിക്കോയ അമ്പലപറംബിലോ പള്ളിപറംബിലോ കളിക്കുന്ന നാടകങ്ങള്‍ക്ക് ഇത്തരം ഡയലോഗ് എയുതിയാല്‍ നല്ല കൈയ്യടി കിട്ടും . പക്ഷെ ഇത് ബ്ലോഗാനെന്നു ഓര്‍മ വേണം . ഖുറാന്‍ ഇങ്ങനെയും പറഞ്ഞിട്ടുണ്ടെങ്കില്‍ അതും മണ്ടത്തരങ്ങളില്‍ ഉള്‍പ്പെടുത്താം മാഷേ .

മനു said...

@ലതിഫ്‌
" യഥാര്‍ഥ വിശ്വാസികളെ കാണാന്‍ കഴിയാത്തതുകൊണ്ടാകും " ലതിഫും കുട്ടരും ഇത് പല സ്ഥലത്തും പറയുന്നത് കേട്ടു . മുസ്ലിം എന്നത് നടപ്പിലാക്കാന്‍ കഴിയാത്ത ആശയം വല്ലതും ആണോ? കമ്മ്യുണിസം അങ്ങിനെ ഒന്ന് ആണ് എന്ന് പറയുന്നത് കേട്ടു . അതുപോലെ വല്ലതും ആണോ ഇതും ? യദാര്‍ത്ഥ വിശ്വാസി ആരാണ് . അങ്ങിനെ എത്രപേര്‍ ഉണ്ട് ? എന്താണ് ഇവരുടെ പ്രത്യേകത .

@ മുത്ത്

കഷ്ടതകള്‍ അനുഭവിക്കുന്ന മൃഗങ്ങള്‍ സ്വര്‍ഗത്തില്‍ പോകുമോ ? മൃഗങ്ങളില്‍ എങ്ങിനെ ആണ് നിതി നടപ്പാക്കുക .

മുത്ത്‌/muthu said...

// മാഷിന്റെ അഭിപ്രായത്തില്‍ ഇതിനൊക്കെ വല്ല മറുമരുന്നും ഉണ്ടോ " ഇല്ലെങ്കില്‍ പറയു ഞാന്‍ പറഞ്ഞു തരാം ,അതാണ്‌ സ്വര്‍ഗ്ഗവും നരകവും. സമാദാനം ഇല്ലാതവര്‍കൊക്കെ സമാദാനം ആയില്ലേ.//

മനൂ..
ഇത് വിശ്വാസികളുടെ കാഴ്ചപ്പാടല്ലേ.ദൈവത്തെയും പരലോകത്തെയും അവിടുത്തെ രക്ഷാശിക്ഷകളെയും നിഷേധിക്കുന്ന
യുക്തിവാദികളുടെ ഇക്കാര്യത്തിലുള്ള മറുപടിയാണ് ചോദിച്ചത്.അത് മനുവിന് മനസ്സിലായോ?

മുത്ത്‌/muthu said...

മനു ചോദിച്ചു.
കഷ്ടതകള്‍ അനുഭവിക്കുന്ന മൃഗങ്ങള്‍ സ്വര്‍ഗത്തില്‍ പോകുമോ ? മൃഗങ്ങളില്‍ എങ്ങിനെ ആണ് നിതി നടപ്പാക്കുക .

മനൂ,മൃഗങ്ങളുടെ കാര്യം വ്യക്തമായി മതം പറഞ്ഞിട്ടുണ്ട്. വഴിയെ ഇവിടെയും പറയപ്പെടും. അതവിടെ നില്‍ക്കട്ടെ,
ബുദ്ധിയും യുക്തിയും നന്മതിന്മകള്‍ വിവേചിച്ചറിയാനുള്ള കഴിവുമൊക്കെയുള്ള മനുഷ്യന്റെ കാര്യം ആദ്യം പറ.

എന്ത് പറഞ്ഞാലും മൃഗങ്ങളെ അനുകരിക്കാന്‍
വെമ്പുന്നതെന്തിനാ ? (പരിണാമവിശ്വാസം മൂലമുണ്ടാവുന്ന പൂര്‍വികരോടുള്ള ഭക്തി അറിയാതെ തികട്ടി വരുന്നതാണോ?)

പിന്നെ ആലിക്കോയ സാഹിബോ മറ്റുള്ളവരോ ഇവിടെ ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് ആരുടെയെങ്കിലും കയ്യടി കിട്ടാന്‍ വേണ്ടിയല്ല.
മുഴുവന്‍ മനുഷ്യരിലെക്കുമുള്ള വേദഗ്രന്ഥത്തിന്റെ
സന്ദേശം എത്തിക്കാനുള്ള ഒരു മാര്‍ഗം എന്ന നിലക്കാണ്.അത് ആ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന ധാരാളം ആളുകളുണ്ട്.
അങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരും ഉണ്ട്.അത് ആ അര്‍ത്ഥത്തില്‍ മനസ്സിലാക്കുക.
ബ്ലോഗെന്താ യുക്തിവാദികള്‍ക്ക്
വായില്‍ തോന്നുന്നത് എഴുതി വിടാനുള്ളതു മാത്രമാണോ?
വിരലിലെണ്ണാവുന്ന യുക്തിവാദികള്‍ മാത്രമല്ലല്ലോ മനൂ ബ്ലോഗ്‌ കൈകാര്യം ചെയ്യുന്നത്.

ea jabbar said...

ലതീഫ് ! ഞങ്ങള്‍ മൂന്നു പേര്‍ 60 തികയാത്തവര്‍ തന്നെ. സംഘാടകര്‍ എന്ന നിലയിലാണു ഫോടോയില്‍ വന്നത്. സെയ്ദുമുഹമ്മദിനു 60 കഴിഞ്ഞു.

ea jabbar said...

കുറേയധികം മരണങ്ങള്‍ നേരില്‍ കണ്ട അനുഭവം മുന്‍ നിര്‍ത്തിയാണു ഞാന്‍ അഭിപ്രായം പറഞ്ഞത്.

ea jabbar said...

ആലിക്കോയ ! അതൊക്കെ കുര്‍ ആനിലും ഹദീസിലും പറഞ്ഞ മണ്ടത്തരങ്ങളല്ലേ ! വേറെ തെളിവൊന്നുമില്ലല്ലോ !!

പാര്‍ത്ഥന്‍ said...

[കാര്യമായി വിയോജിപ്പുള്ളത് വിശ്വാസി മരണത്തെ പേടിച്ചു മരണം വരെ സ്വാസം വിടാതെ കഴിയുന്നു എന്ന വാദത്തോടുമാത്രമാണ്. ]

സ്വർഗ്ഗകാമിയായ വിശ്വാസിക്കല്ലെ സ്വർഗ്ഗത്തിലേക്ക് എനിക്ക് പാസ്സ് കിട്ടുമോ എന്ന പേടി നിലനിൽക്കുന്നത്. സ്വർഗ്ഗം കിട്ടും എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന പാപം ചെയ്യാത്തവർ എത്രപേരുണ്ടാകും. നാട്ടിലെ എല്ലാവരെയും പരസ്പരം കാണുന്നതല്ലെ.
അവിശ്വാസിക്കാണെങ്കിൽ പേടിക്കാനൊന്നും ഇല്ല. ഇല്ലാത്ത സ്വർഗ്ഗത്തെയും നരകത്തെയും എന്തിനു പേടിക്കണം. ഞങ്ങള് ഹിന്ദുക്കൾക്ക് പുനർജന്മത്തിൽ വിശ്വാസമുള്ളതുകൊണ്ട് തീരെ പേടീല്ല.

മനു said...

യുക്തി വാദികള്‍ക്ക്‌ ഇതിനൊന്നും മറുമരുന്നു അറിയില്ല . ഇനി മുത്ത്‌ പറയു എന്താണ് മറുമരുന്നു. വേണ്ട എന്ന് പറയുന്നിടത്ത് എന്തിനാ സുഹൃത്തേ നിര്‍ബന്തിച്ചു സന്ദേശം എത്തിക്കുന്നത് . ലോകത്തിന്‍റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുമ്പോള്‍ ആണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് . ഞാന്‍ മാത്രം ആണ് ശ്രേഷ്ടന്‍ മറ്റുള്ളവര്‍ ഒക്കെയും എന്‍റെ തായെ ഉള്ളവന്‍ ആണ് എന്ന തോനല്‍ തന്നെ ആയിരുന്നു ഹിറ്റ്ലറിനും ഉണ്ടായിരുന്നത് . ഇന്ന് മുസ്ലിങ്ങളിലും ഉള്ള ബോതം അത് തന്നെ ആണ് . ഇതു എവിടെ കൊണ്ട് എത്തിക്കും എന്ന് പറയേണ്ടതില്ലല്ലോ?

"വിരലിലെണ്ണാവുന്ന യുക്തിവാദികള്‍ മാത്രമല്ലല്ലോ മനൂ ബ്ലോഗ്‌ കൈകാര്യം ചെയ്യുന്നത്. " ഞാന്‍ കണക്കൊന്നും എടുത്തിട്ടില്ല . എന്തിനാ ഇതൊക്കെ ചോദിക്കുന്നത് .

"പരിണാമവിശ്വാസം മൂലമുണ്ടാവുന്ന പൂര്‍വികരോടുള്ള ഭക്തി അറിയാതെ തികട്ടി വരുന്നതാണോ? "
മുത്ത്‌ കൊള്ളിച്ചു കൊണ്ട് ഒരു ചോദ്യം ചോദിച്ചു ഞാന്‍ അതിനു മറുപടി പരയുനില്ല . അത് നിങ്ങളുടെ സംസ്കാരം . അത് നിങ്ങള്‍ തുറന്നു കാട്ടുന്നതില്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല

Ajith said...

Awaiting details of Dr Meera nanda's speach ..

CKLatheef said...

>>> കുറേയധികം മരണങ്ങള്‍ നേരില്‍ കണ്ട അനുഭവം മുന്‍ നിര്‍ത്തിയാണു ഞാന്‍ അഭിപ്രായം പറഞ്ഞത്.<<<

താങ്കള്‍ മരണമേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് ഉത്തരം ഖുര്‍ആന്‍ പറയട്ടേ..

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

മറ്റുള്ളവരെ കവച്ചുവെച്ച് അധികമധികം ഭൌതിക നേട്ടങ്ങളാര്‍ജിക്കാനുള്ള ആര്‍ത്തി നിങ്ങളെ ബോധശൂന്യരാക്കിയിരിക്കുന്നു -(അതേ വിചാരത്തോടെ) നിങ്ങള്‍ കല്ലറകളിലെത്തിച്ചേരുവോളം. ഒരിക്കലുമല്ല. അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണ്ട്. ഇനിയും(കേട്ടുകൊള്ളുക) ഒരിക്കലുമല്ല. അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണ്ട്. ഒരിക്കലുമല്ല. (ഈ നിലപാടിന്റെ അനന്തരഫലത്തെക്കുറിച്ച്) നിങ്ങള്‍ക്ക് സുദൃഢമായ ജ്ഞാനമുണ്ടായിരുന്നുവെങ്കില്‍ (ഈ നടപടി അനുവര്‍ത്തിക്കുമായിരുന്നില്ല). നിങ്ങള്‍ നരകത്തെ കാണുകതന്നെ ചെയ്യും. ഇനിയും (കേട്ടുകൊള്ളുക) നിങ്ങള്‍ തികഞ്ഞ ബോധ്യത്തോടെ അതിനെ കാണുകതന്നെ ചെയ്യും. പിന്നെ ഇന്നത്തെ സൌഭാഗ്യത്തെക്കുറിച്ച് അന്നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.(102:1-8)

ea jabbar said...

പരമ ദയാലുവും കരുണാമയനുമായ ഒരു ദൈവം എന്തിനാണു ലതീഫേ മനുഷ്യരെ ഇങ്ങനെ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യുന്നത് ? ഇതു കുര്‍ ആനിന്റെ പൊതു ശൈലിയാണ്. ഭീഷണിയും വിദ്വേഷപ്രകടനവുമല്ലാതെ മറ്റൊന്നും അതില്‍ കാണാനാവില്ല. ക്രൂരനും മനോരോഗിയുമായ ഒരു മനുഷ്യന്റെ മനസ്സില്‍ ഉറവപൊട്ടിയതാണീ വെളിപാടുകള്‍ എന്നിതു വ്യക്തമാക്കുന്നു. സര്‍വശക്തനായ ഒരു ദൈവത്തിനു മനുഷ്യരെ നേര്‍വഴിക്കാക്കാന്‍ അവരുടെ മനസ്സില്‍ മാറ്റം വരുത്തുകയേ വേണ്ടൂ. അതിനു ക്ഴിയില്ലെങ്കില്‍ പിന്നെ എന്തു സര്‍വ്വശക്തി? എന്തു ദയ ? എന്തു കാരുണ്യം ?

മുത്ത്‌/muthu said...

മനുവിന്റെ സംശയങ്ങള്‍:
?-വേണ്ട എന്ന് പറയുന്നിടത്ത് എന്തിനാ സുഹൃത്തേ നിര്‍ബന്തിച്ചു സന്ദേശം എത്തിക്കുന്നത്.?

-ദൈവിക സന്ദേശം ബോധ്യപ്പെട്ടവരുടെ ഒരു ബാധ്യതയാകുന്നു അത് അറിയാത്തവര്‍ക്ക് എത്തിച്ചു കൊടുക്കുക എന്നുള്ളത്-പ്രബോധിതന് അത് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം.ആരിലും ഇത് അടിച്ചേല്‍പ്പിക്കാന്‍ പാടില്ല എന്നത് ഖുര്‍ആനിന്റെ തന്നെ നിര്‍ദേശമാണ്.

"താങ്കള്‍ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. താങ്കള്‍ പ്രബോധകന്‍ മാത്രമാകുന്നു. അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനല്ല".(88:21,22)

"മനുഷ്യന്‍ പറയപ്പെടാവുന്ന ഒന്നുമേ അല്ലാതിരുന്ന സുദീര്‍ഘമായ കാലഘട്ടം അവനില്‍ കടന്നുപോയിട്ടില്ലയോ? മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. ഈ ആവശ്യാര്‍ഥം നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കി. നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം".(76:1-3)

ഇത്രേ ഉള്ളൂ മനൂ.ഈ കാര്യത്തില്‍ യാതൊരു വിധ നിര്‍ബന്ധവും ചെലുത്താന്‍ ആരും പറഞ്ഞിട്ടില്ല.

? ഞാന്‍ മാത്രം ആണ് ശ്രേഷ്ടന്‍ മറ്റുള്ളവര്‍ ഒക്കെയും എന്‍റെ തായെ ഉള്ളവന്‍ ആണ് എന്ന തോനല്‍ തന്നെ ആയിരുന്നു ഹിറ്റ്ലറിനും ഉണ്ടായിരുന്നത് . ഇന്ന് മുസ്ലിങ്ങളിലും ഉള്ള ബോതം അത് തന്നെ ആണ് . ഇതു എവിടെ കൊണ്ട് എത്തിക്കും എന്ന് പറയേണ്ടതില്ലല്ലോ?

-"നിങ്ങള്‍ ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാകുന്നു"."അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയും ഇല്ല,ധാര്‍മിക വിശുദ്ധി കൊണ്ടല്ലാതെ". (പ്രവാചക വചനം)

"അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്ന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍" (49:13).

താങ്കള്‍ പറഞ്ഞ തരത്തിലുള്ള ഹിറ്റ്‌ലര്‍ മനോഭാവം ഇസ്ലാമിന്റെതല്ല എന്ന് മനസ്സിലായോ?

? "(വിരലിലെണ്ണാവുന്ന യുക്തിവാദികള്‍ മാത്രമല്ലല്ലോ മനൂ ബ്ലോഗ്‌ കൈകാര്യം ചെയ്യുന്നത്.) " ഞാന്‍ കണക്കൊന്നും എടുത്തിട്ടില്ല . എന്തിനാ ഇതൊക്കെ ചോദിക്കുന്നത് .

- "ആലിക്കോയ അമ്പലപറംബിലോ പള്ളിപറംബിലോ കളിക്കുന്ന നാടകങ്ങള്‍ക്ക് ഇത്തരം ഡയലോഗ് എയുതിയാല്‍ നല്ല കൈയ്യടി കിട്ടും . പക്ഷെ ഇത് ബ്ലോഗാനെന്നു ഓര്‍മ വേണം"

ഇതും മനു പറഞ്ഞതാണെന്ന ഓര്‍മ വേണം മനൂ.ഇത് കണ്ടപ്പോഴാ അങ്ങനെ പ്രതികരിച്ചു പോയത്.


? ("പരിണാമവിശ്വാസം മൂലമുണ്ടാവുന്ന പൂര്‍വികരോടുള്ള ഭക്തി അറിയാതെ തികട്ടി വരുന്നതാണോ?")
മുത്ത്‌ കൊള്ളിച്ചു കൊണ്ട് ഒരു ചോദ്യം ചോദിച്ചു ഞാന്‍ അതിനു മറുപടി പരയുനില്ല.അത് നിങ്ങളുടെ സംസ്കാരം.അത് നിങ്ങള്‍ തുറന്നു കാട്ടുന്നതില്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല

-മനൂ,ഇവിടെ തുറന്നു കാട്ടപ്പെട്ടത്‌ വിശ്വാസിയുടെ സംസ്കാരമല്ല.മറിച്ച് ഒരു യുക്തിവാദിയുടെ "ദയനീയത" ആണ്. തങ്ങളുടെ പൂര്‍വികര്‍ വാനരന്മാരായിരുന്നു എന്നു കണ്ണടച്ച് വിശ്വസിക്കുന്ന യുക്തിവാദിക്കു അത് ചൂണ്ടിക്കാണിക്കുമ്പോള്‍ വല്ലാത്ത അസഹ്യത അല്ലേ?
സ്വന്തം പ്രജ്ഞ പോലും അംഗീകരിക്കാന്‍ മടിക്കുന്ന ആശയവും തലയില്‍കേറ്റി നടക്കുന്നത് കാപട്യമല്ലേ മനൂ?

മനു said...

@ മുത്ത്
ബാധ്യത നിങ്ങള്ക്ക് മാത്രം ആണ് . വേണ്ട എന്ന് പറയുന്നവരെ വെറുതെ വിടുന്നത് തന്നെ ആണ് മാന്യത . അല്ലാതെ പറയാന്‍ എനിക്ക് ബാധ്യത ഉണ്ട് എന്നതിനാല്‍ കേള്‍ക്കാന്‍ നിങ്ങളും ബാധ്യത കാട്ടേണം എന്ന് പറയുന്നത് ശരിയല്ല .

"മനുഷ്യന്‍ പറയപ്പെടാവുന്ന ഒന്നുമേ അല്ലാതിരുന്ന സുദീര്‍ഘമായ കാലഘട്ടം അവനില്‍ കടന്നുപോയിട്ടില്ലയോ " ഇതിന്‍റെ അര്‍ഥം കുടെ പറഞ്ഞു തരുമോ ?
"പരീക്ഷിക്കുന്നതിനുവേണ്ടി " പരിക്ഷണം എന്ന് പറഞ്ഞു . എങ്ങിനെ എവിടെ എപ്പോള്‍ . തലച്ചോറിന്റെയും മറ്റും പ്രവര്‍ത്തനം അറിയാത്തവര്‍ ഇങ്ങനെ പരിക്ഷണം എന്നൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ വിശ്വസിചെക്കും .

ഖുറാനില്‍ അങ്ങിനെ പലതും പറഞ്ഞിട്ടുണ്ടാവും . ഞാന്‍ എന്‍റെ അഭിപ്രായം പറയുന്നത് അത് പ്രകാരം അല്ല . നിങ്ങള്‍ ചിര്‍പ്പോ , അതിലെ പല്ലോ എന്നിങ്ങനെ പലതും ആയിരിക്കും . എന്നാല്‍ ഞാന്‍ പറഞ്ഞത് ആണ് സത്യം . അതാണ്‌ സമുഹത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ .

" ഹിറ്റ്‌ലര്‍ മനോഭാവം ഇസ്ലാമിന്റെതല്ല " ലോകമേ തറവാട് എന്ന് വേദങ്ങളില്‍ പറയുന്ന്നുണ്ട് എന്ന് കരുതി ഹിന്ദുക്കളില്‍ രാജ്യം എന്നാ ഒരു കാര്യം ഇല്ല എന്ന് പറയാന്‍ കഴിയുമോ . പറഞ്ഞ കാര്യവും സത്യവും തമ്മില്‍ വെത്യാസം ഉണ്ട് .

ആലിക്കോയ പറയുന്ന കാര്യം തെളിയിക്കാന്‍ മുത്തിന് കഴിയുമോ . കുരാനില്‍ അങ്ങിനെ പറയുന്നു എന്ന് കരുതി യാധര്ത്യവുമായി യാതൊരു ബന്തവും ഇല്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയരുത് സുഹൃത്തേ .

മനു said...

ഞാന്‍ അങ്ങികരിക്കുന്നോ ഇല്ലയോ ഇന്നത്‌ അല്ല സത്യം എന്ത് എന്നതിന്‍റെ തെളിവ് . പുര്‍വികര്‍ വാനരന്‍ മാര്‍ ആണ് എന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് വിശ്വാസികള്‍ക്ക് മാത്രം അല്ല മുത്തെ മുത്തിനും കൂടെ അങ്ങിനെ തന്നെ ആണ് . ഇനി സത്യത്തില്‍ പുര്‍വികര്‍ വാനരന്‍ മാര്‍ ആയിരുന്നു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല . ആരെങ്കിലും അങ്ങിനെ പറഞ്ഞതായി അറിയുകയുമില്ല . മുത്തിന് സ്വന്തം പിതാമഹന്മാരില്‍ നിന്നും മനസിലായ കാര്യം ആണെങ്കില്‍ ചോദ്യം സ്വയം ചോദിക്കുന്നതാവും നല്ലത് .

KK Alikoya said...

ea jabbar: ആലിക്കോയ ! അതൊക്കെ കുര്‍ ആനിലും ഹദീസിലും പറഞ്ഞ മണ്ടത്തരങ്ങളല്ലേ ! വേറെ തെളിവൊന്നുമില്ലല്ലോ !!

= ഖുര്‍ആനിലും ഹദീസിലും പറഞ്ഞതാണ്‌. പക്ഷെ മണ്ടത്തരമല്ലെന്ന് ജബ്ബാറിനും ബോദ്ധ്യം വരും. സമയം വരട്ടെ; അപ്പോള്‍ കാണാം. "ഇതിനെക്കുറിച്ച് നീ അശ്രദ്ധയിലായിരുന്നു. നിന്നില്‍ നിന്ന് നിന്റെ ആവരണം നാം നീക്കിയിരിക്കുന്നു. അതിനാല്‍ ഇന്ന് നിന്റെ കാഴ്ച നല്ല മൂര്‍ച്ചയുള്ളതാകുന്നു." (ഖുര്‍ആന്‍ 50:22)

jabbar: ഭീഷണിയും വിദ്വേഷപ്രകടനവുമല്ലാതെ മറ്റൊന്നും അതില്‍ കാണാനാവില്ല.

= "സ്വന്തം ആത്മാക്കളോട് അതിക്രമം കാണിച്ചു പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള്‍ നിരാശരാകരുത്. അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്നവനാകുന്നു. അവന്‍ ധാരാളമായി മാപ്പ് നല്‍കുന്നവനും കരുണാനിധിയുമാകുന്നു." (ഖുര്‍ആന്‍ 39: 53)
ഇതുപോലുള്ള 'ഭീഷണി'കളുമുണ്ട് ഖുര്‍ആനില്‍.
............

manu: ഞാന്‍ മാത്രം ആണ് ശ്രേഷ്ടന്‍ മറ്റുള്ളവര്‍ ഒക്കെയും എന്‍റെ തായെ ഉള്ളവന്‍ ആണ് എന്ന തോനല്‍ തന്നെ ആയിരുന്നു ഹിറ്റ്ലറിനും ഉണ്ടായിരുന്നത് . ഇന്ന് മുസ്ലിങ്ങളിലും ഉള്ള ബോതം അത് തന്നെ ആണ് . ഇതു എവിടെ കൊണ്ട് എത്തിക്കും എന്ന് പറയേണ്ടതില്ലല്ലോ?

= മനുവും ഉണ്ടാകില്ലേ ചില തോന്നലുകളൊക്കെ. അത് ഞാന്‍ ഏറ്റവും താഴ്ന്നവനാണ്‌ എന്നതാണോ? മനു തന്നെ പറഞ്ഞത് കാണുക:

manu: എന്നാല്‍ ഞാന്‍ പറഞ്ഞത് ആണ് സത്യം .

= രണ്ടില്‍ ഒരാള്‍ പറഞ്ഞതേ സത്യമാവുകയുള്ളു. അതേതാണെന്ന് നമുക്ക് ആലോചിക്കാം. അതിന്നാണ്‌ ദൈവം നമുക്ക് ബുദ്ധിയും ചിന്താശേഷിയും നല്‍കിയത്. എന്നാല്‍ യുക്തിവാദികള്‍ എന്ന് നടിക്കുന്നവരുടെ സ്വഭാവം എന്താണ്‌? മനു തന്നെ പറയട്ടെ:

manu: വേണ്ട എന്ന് പറയുന്നവരെ വെറുതെ വിടുന്നത് തന്നെ ആണ് മാന്യത . അല്ലാതെ പറയാന്‍ എനിക്ക് ബാധ്യത ഉണ്ട് എന്നതിനാല്‍ കേള്‍ക്കാന്‍ നിങ്ങളും ബാധ്യത കാട്ടേണം എന്ന് പറയുന്നത് ശരിയല്ല .

= ഇഷ്ടമില്ലാത്ത കമന്റുകള്‍ മനുവിന്‌ വായിക്കാതിരിക്കാമല്ലോ. മനുവിന്‌ വായിക്കാന്‍ ഇഷ്ടമില്ലാത്തതൊന്നും ആരും എഴുതരുത് എന്ന് പറയുന്നത് എന്ത് യുക്തിവാദമാണ്‌?

ea jabbar said...

സര്‍വശക്തനായ ഒരു ദൈവത്തിനു മനുഷ്യരെ നേര്‍വഴിക്കാക്കാന്‍ അവരുടെ മനസ്സില്‍ മാറ്റം വരുത്തുകയേ വേണ്ടൂ. അതിനു ക്ഴിയില്ലെങ്കില്‍ പിന്നെ എന്തു സര്‍വ്വശക്തി? എന്തു ദയ ? എന്തു കാരുണ്യം ?

ആലിക്കോയക്ക് ഇതിനു മറുപടിയുണ്ടോ? മനുഷ്യന്‍ ദൈവത്തെ ഉണ്ടാക്കിയപ്പോള്‍ ദൈവം ഇങ്ങനെയൊക്കെയായി എന്നാണെനെന്റെ നിഗമനം !

ea jabbar said...

മനുഷ്യരെ വഴി തെറ്റിക്കാന്‍ പിശാചിനെ കയറൂരി വിട്ട്, അവന്റെ കാതും കണ്ണൂം ഹൃദയവും മൂടിയിട്ടടച്ച് ,മഹാഭൂരിപക്ഷം മനുഷ്യരെയും നരകത്തിലിട്ടു കരിക്കാന്‍ ആദ്യമേ തീരുമാനിച്ച്, ഈ ദൈവം പിന്നെ മനുഷ്യരെ ഇങ്ങനെ ഭീഷണിപ്പെടുത്തിയും ചീത്ത വിളിച്ചും നന്നാക്കാന്‍ ശ്രമിക്കുന്നതെന്തിന്? മനുഷ്യര്‍ നന്നാകണമെന്ന് അങ്ങേര്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു ക്രൂര നാടകം നടത്തേണ്ട വല്ല കാര്യവുമുണ്ടോ? എന്തു വിഡ്ഢിത്തമാണു കൂട്ടരേ നിങ്ങളീ പറയുന്നത്?

njamman said...

Well said Jabbar mash.
Nice reply to Alikoya and team.

മുത്ത്‌/muthu said...

MANU:"മനുഷ്യന്‍ പറയപ്പെടാവുന്ന ഒന്നുമേ അല്ലാതിരുന്ന സുദീര്‍ഘമായ കാലഘട്ടം അവനില്‍ കടന്നുപോയിട്ടില്ലയോ " ഇതിന്‍റെ അര്‍ഥം കുടെ പറഞ്ഞു തരുമോ ?

=മനൂ.മനുവിന്റെ കാര്യം തന്നെ നോക്ക്.നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പോലും കഴിയാത്ത,നിസ്സാരമായ ഒരു തുള്ളി ഇന്ദ്രിയത്തിലെ അനേക ലക്ഷം ബീജങ്ങളില്‍ ഒരു ബീജം അതെ പോലെ സൂക്ഷ്മമായ ഒരു അണ്ഡവുമായി യോജിച്ചു ഭ്രൂണമായി മാറുന്നതും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ അത് ക്രമേണ വളര്‍ന്നു മനുഷ്യരൂപം പ്രാപിക്കുന്നതും ഒരു നിശ്ചിത സമയതിനു ശേഷം ആ ഗര്‍ഭ പാത്രത്തില്‍ നിന്നും പുറത്തു വരുന്നതും എപ്പോഴെന്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? വല്ലാത്ത ഒരത്ഭുതം തന്നെ അല്ലെ? എന്ന് വെച്ചാല്‍ തന്റെ അസ്തിത്വം രൂപപ്പെടുന്നതിന് മുമ്പുള്ള നിസ്സഹായമായ, നിസ്സാരമായ ആ അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിയാല്‍ ഈ ഖുര്‍ആന്‍ വചനത്തിന്റെ അര്‍ഥം മനുവിന് പിടി കിട്ടും.

മനൂ രസം അതൊന്നുമല്ല.ഗര്‍ഭപാത്രത്തിലുള്ള ഒരു കുഞ്ഞിനു കൈകാലുകള്‍, കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ അവയവങ്ങള്‍ കൊണ്ട് വലുതായൊന്നും ചെയ്യാനില്ല.എല്ലാം രൂപം കൊള്ളുന്നത്‌ ഗര്‍ഭപാത്രത്തിന് പുറത്തു വരുമ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടി.കാലുകള്‍ കൊണ്ട് അവിടെ നടക്കാന്‍ കഴിയില്ല, കൈകള്‍ ഉപകാരപ്പെടുന്നത് പുറത്തെ ലോകത്ത്. കണ്ണുകള്‍ കൊണ്ട് അവിടെ കാണാന്‍ കഴിയുക ഇരുട്ട് മാത്രം.കാതുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പുറത്തെ ശബ്ദവീചികള്‍ കേള്‍ക്കാന്‍.ശ്വാസകോശം വികസിക്കുന്നത് പുറത്തെ വായു ശ്വസിക്കാന്‍.

കുഞ്ഞിനു തന്റെ ഭാവി ജീവിതസാഹചര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞു സ്വയം തന്റെ ശരീരം രൂപകല്‍പന ചെയ്യാന്‍ കഴിയുമോ? ഇല്ല.
ഇനി മാതാപിതാക്കള്‍ ആണോ ഈ കാര്യങ്ങള്‍
തീരുമാനിച്ചു ചെയ്തുകൊടുക്കുന്നത് ? അതുമല്ല.അതിസങ്കീര്‍ണ്ണവും അത്ഭുതകരവുമായ ശരീരം പിന്നെ എങ്ങനെ ഇത്രയും ഒത്തിണക്കത്തോടെ നമ്മള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത ആസൂത്രണപാടവത്തോടെ ഉരുവം കൊള്ളുന്നു? ഇത് ഒരു ശിശുവിന്റെ മാത്രം കാര്യം. പ്രകൃതിയില്‍ ഒന്ന് കണ്ണോടിച്ചു നോക്കൂ.ഈ ആസൂത്രണത്തെ ഉറക്കെ ഉദ്ഘോഷിക്കാത്ത ഒരു മണ്‍തരിയെന്കിലും നമുക്ക് കാണാന്‍ സാധിക്കുമോ മനൂ?

ആരാണ്? ആരാണ് ഇതിനോക്കെയും കാരണക്കാരന്‍?
ഇതിന്റെയെല്ലാം പിന്നില്‍ ഒരു സ്രഷ്ടാവുണ്ടെന്നു വിശ്വസിക്കലാണോ യുക്തിപരം? അതോ സ്രഷ്ടാവിന്റെ സാന്നിധ്യത്തെ നിരാകരിക്കലാണോ യുക്തിപരം?
മുന്‍വിധികള്‍ മാറ്റി വെച്ച് തുറന്ന മനസ്സോടെ മനു ചിന്തിച്ചു നോക്ക്.

"ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിങ്ങളില്‍ത്തന്നെയും. നിങ്ങള്‍ കാണുന്നില്ലയോ? ആകാശത്തില്‍ നിങ്ങള്‍ക്കാഹാരവുമുണ്ട്, നിങ്ങള്‍ താക്കീതുചെയ്യപ്പെടുന്ന സംഗതിയുമുണ്ട്. ആകാശത്തിന്റെയും ഭൂമിയുടെയും യജമാനനാണ് സത്യം, ഈ സന്ദേശം യാഥാര്‍ഥ്യമാകുന്നു; നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതുപോലെ ഉറപ്പുള്ള യാഥാര്‍ഥ്യം".(51:20-23)

മുത്ത്‌/muthu said...

ജബ്ബാര്‍ മാഷേ,ഒരു യുക്തിവാദിയുടെ കാഴ്ചപ്പാടില്‍
ഇതര ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അസ്തിത്വം മനുഷ്യനു ഉണ്ടോ?
ഉണ്ടെങ്കില്‍ മനുഷ്യനെ വ്യതിരിക്തനാക്കുന്ന ആ ഘടകം എന്താണ് ?

ea jabbar said...

അല്പം കൂടി ഉയര്‍ന്ന സംവേദനക്ഷമത. ജീവിതം ആസ്വദിക്കാന്‍ അനേകം മാനങ്ങള്‍ .കൂട്ടായ്മയിലൂടെ പുരോഗതി നേടാനുള്ള കഴിവ്. ഇതൊക്കെ മനുഷ്യനെ ഇതരജീവികളില്‍നിന്നും വ്യത്യസ്തനാക്കുന്നു. അന്ധവിശ്വാസങ്ങളിലേക്കു വഴുതി വീഴുന്നതോടെ ഈ സവിശേഷതകളെല്ലാം പ്രയോജനരഹിതമായിത്തീരുകയും ജീവിതം അര്‍ത്ഥശൂന്യമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കെട്ടിത്തൂങ്ങി നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. വിഡ്ഢികള്‍ !!

ea jabbar said...

മനുഷ്യരായി ജീവിക്കാന്‍ കിട്ടിയ അസുലഭ സന്ദര്‍ഭം പരമാവധി ആസ്വദിച്ച് സന്തോഷമായി ജീവിക്കാന്‍ ശ്രമിക്കുന്നു യുക്തിവാദികള്‍. ഇല്ലാത്ത ദൈവത്തിന്റെയും പരലോകത്തിന്റെയും പേരും പറഞ്ഞു ജീവിതം പാഴാക്കിക്കളയുകയും , മനസ്സില്‍ ഭയവും സംഘര്‍ഷവും വ്യാകുലതകളും നിറച്ച് സ്വയം പീഠിപ്പിക്കുകയും ചെയ്യുന്നു പമ്പര വിഡ്ഢികളായ അന്ധവിശ്വാസികള്‍ !

മനു said...

@ മുത്ത്‌ ,

ഒരു കുഞ്ഞിനു അവന്‍റെ രൂപമോ സ്വഭാവമോ ഒന്നും മുകൂട്ടി തിരുമാനിച്ചു രൂപം കൊള്ളാന്‍ കഴിയില്ല . മാതാപിതാക്കള്‍ക്കും അതിനു കഴിയില്ല . പിന്നെ ആരാണ് ഇത് ചെയ്യുന്നത് ? ദൈവം ആണോ ? ഇതിനു ദൈവത്തിന്‍റെ ആവശ്യം ഒന്നും ഇല്ല . ഒരു കുഞ്ഞിന്‍റെ കയ്യും കാലും കണ്ണും ഒക്കെ പ്ലാന്‍ ചെയ്യുന്നത് ജിന്‍ അനുസരിച്ച് ആണ് . പിന്നെ അത് വളര്‍ന്നു വരുന്ന ചുറ്റുപാടുകള്‍ക്കും പ്രാധാന്യം ഉണ്ടാവും . നല്ല പോഷകം കിട്ടിയില്ലെങ്കില്‍ നല്ലവണ്ണം വളരില്ല .

ഇനി പ്ലാനിംഗ് ആവശ്യം ആണ് എന്നുണ്ടെങ്കില്‍ അതും ഇക്കാലത്ത് സാധ്യം ആണ് . ജെനിട്ടിക് എജിനിയരിംഗ് നടത്തി ആവശ്യം ഉള്ള ഗുണങ്ങള്‍ നേടിയെടുക്കാന്‍ കഴിയും . അപ്പോള്‍ ജിന്‍ ആണോ ദൈവം ? അല്ലെങ്കില്‍ എജിനിയരിംഗ് ചെയ്യുന്ന ഡോക്ടറോ ?

CKLatheef said...

ea jabbar said...

>>> അല്പം കൂടി ഉയര്‍ന്ന സംവേദനക്ഷമത. ജീവിതം ആസ്വദിക്കാന്‍ അനേകം മാനങ്ങള്‍ .കൂട്ടായ്മയിലൂടെ പുരോഗതി നേടാനുള്ള കഴിവ്. ഇതൊക്കെ മനുഷ്യനെ ഇതരജീവികളില്‍നിന്നും വ്യത്യസ്തനാക്കുന്നു. <<<

ഇതാണ് മനുഷ്യന് ജബ്ബാര്‍ മാഷ് കാണുന്ന പ്രത്യേകതകള്‍. ആകട്ടേ. ഈ ഉയര്‍ന്ന സംവേദനക്ഷമത (ഞങ്ങള്‍ പറയുന്ന വിവേചനശക്തിയും യുക്തിബോധവും തന്നെയായിരിക്കാം അതുകൊണ്ടുദ്ദേശിച്ചതെന്ന് കരുതുന്നു) മനുഷ്യനെ നന്മയും തിന്മയും സത്യവും അസത്യവും മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്ന് താങ്കളും അംഗീകരിക്കുമല്ലോ. മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഈ കഴിവ് നല്‍കുകുയും അവന്റെ മുമ്പില്‍ സത്യം എന്താണെന്ന് പറഞ്ഞുകൊടുക്കാന്‍ പ്രവാചകന്‍മാരെ നിയോഗിച്ചുകൊണ്ട് സത്യത്തിലേക്ക് അവന് സ്വയം നടന്നടുക്കാനും അസത്യത്തില്‍നിന്ന് അകലാനും കഴിവും അറിവും നല്‍കിയതില്‍ എന്ത് അനീതിയാണ് ദൈവം കാണിച്ചത്. ഒരു പിശാചോ നൂറ് പിശാചോ ഉണ്ടായിക്കൊള്ളട്ടേ. എന്തിന് ഭയപ്പെടണം. മനുഷ്യരില്‍ ഒരു വിഭാഗം സ്വന്തം ബുദ്ധി ഉപയോഗിച്ചുതന്നെ സത്യം മനസ്സിലാക്കുന്നതായി താങ്കള്‍ കാണുന്നുണ്ടല്ലോ. (നിങ്ങളുടെ കാഴ്ചപാടില്‍ അത് നിങ്ങളായിരിക്കാം) അതിനാല്‍ സത്യംമാത്രം ഉള്‍കൊള്ളാന്‍ കഴിയുന്നവിധം മനുഷ്യനെ ദൈവിക നിയമത്തിന് വിധേയമാക്കിയില്ല എന്നത് തെറ്റാവുന്നതെങ്ങനെ.

ഇവിടെക്ക് വേണ്ടി എഴുതിയതാണ് എഴുതിവന്നപ്പോള്‍ ഒരു പോസ്റ്റായി അതുകൊണ്ട് പോസ്റ്റായി ഇവിടെ ചേര്‍ത്തിരിക്കുന്നു.

മുത്ത്‌/muthu said...

നന്ദി ലതീഫ്‌ സാഹിബ്‌.
വിശ്വാസികളോടൊപ്പം അംഗീകരിക്കുന്ന ഒരു കാര്യമാണെങ്കിലും മാഷും കൂട്ടരും അല്പം തിരിച്ചു പിടിച്ചേ അത് പറയുകയുള്ളൂ.

ജബ്ബാര്‍ മാഷേ, താങ്കള്‍ പറയുന്നു-
"അല്പം കൂടി ഉയര്‍ന്ന സംവേദനക്ഷമത. ജീവിതം ആസ്വദിക്കാന്‍ അനേകം മാനങ്ങള്‍ .കൂട്ടായ്മയിലൂടെ പുരോഗതി നേടാനുള്ള കഴിവ്. ഇതൊക്കെ മനുഷ്യനെ ഇതരജീവികളില്‍നിന്നും വ്യത്യസ്തനാക്കുന്നു."

ലക്ഷക്കണക്കിന് ജീവജാലങ്ങളില്‍ മനുഷ്യര്‍ക്ക്‌ മാത്രമായി ഈ പ്രത്യേകതകള്‍ എവിടുന്നു കിട്ടി?

മുത്ത്‌/muthu said...

jabbar mash : മനുഷ്യരായി ജീവിക്കാന്‍ കിട്ടിയ അസുലഭ സന്ദര്‍ഭം പരമാവധി ആസ്വദിച്ച് സന്തോഷമായി ജീവിക്കാന്‍ "ശ്രമിക്കുന്നു" യുക്തിവാദികള്‍.

_ഇതിലെ "ശ്രമിക്കുന്നു" എന്ന വാക്ക് അറിയാതെയാണെങ്കിലും ഉപയോഗിക്കാന്‍ മാഷ്‌ നിര്‍ബ്ബന്ധിതനായി അല്ലെ. എന്ത് കൊണ്ട് ഈ ശ്രമം നൂറുശതമാനം "വിജയിച്ചു" എന്ന് പറയാന്‍ മാഷിനോ കൂട്ടാളികള്‍ക്കോ കഴിയുന്നില്ല?
അങ്ങനെ പൂര്‍ണമായി വിജയിച്ചു എന്ന് ഇന്ന് വരെ ഒരു യുക്തിവാദിക്കും അവകാശപ്പെടാന്‍ കഴിയാത്ത ഒരു വീക്ഷണത്തിന്‍റെ ദുര്‍ബലന്യായം വെച്ച് മറ്റുള്ളവരെ അന്ധവിശ്വാസി,പമ്പരവിഡ്ഢി എന്നൊക്കെ വിശേഷിപ്പിക്കുന്നതു എന്തടിസ്ഥാനത്തിലാണ്?

മുത്ത്‌/muthu said...
This comment has been removed by the author.
മുത്ത്‌/muthu said...

manu: ഒരു കുഞ്ഞിനു അവന്‍റെ രൂപമോ സ്വഭാവമോ ഒന്നും മുകൂട്ടി തിരുമാനിച്ചു രൂപം കൊള്ളാന്‍ കഴിയില്ല . മാതാപിതാക്കള്‍ക്കും അതിനു കഴിയില്ല . പിന്നെ ആരാണ് ഇത് ചെയ്യുന്നത് ? ദൈവം ആണോ ? ഇതിനു ദൈവത്തിന്‍റെ ആവശ്യം ഒന്നും ഇല്ല . ഒരു കുഞ്ഞിന്‍റെ കയ്യും കാലും കണ്ണും ഒക്കെ പ്ലാന്‍ ചെയ്യുന്നത് ജിന്‍ അനുസരിച്ച് ആണ് . പിന്നെ അത് വളര്‍ന്നു വരുന്ന ചുറ്റുപാടുകള്‍ക്കും പ്രാധാന്യം ഉണ്ടാവും . നല്ല പോഷകം കിട്ടിയില്ലെങ്കില്‍ നല്ലവണ്ണം വളരില്ല .

ഇനി പ്ലാനിംഗ് ആവശ്യം ആണ് എന്നുണ്ടെങ്കില്‍ അതും ഇക്കാലത്ത് സാധ്യം ആണ് . ജെനിട്ടിക് എജിനിയരിംഗ് നടത്തി ആവശ്യം ഉള്ള ഗുണങ്ങള്‍ നേടിയെടുക്കാന്‍ കഴിയും . അപ്പോള്‍ ജിന്‍ ആണോ ദൈവം ? അല്ലെങ്കില്‍ എജിനിയരിംഗ് ചെയ്യുന്ന ഡോക്ടറോ ?


= മനൂ. ജെനെറ്റിക് എഞ്ചിനീയറിംഗ് നടത്തുന്ന ഡോക്ടറും മുമ്പ് ജീനിന്‍റെ ആസൂത്രണ ഫലമായി രൂപം കൊണ്ടതല്ലേ? അത് കൊണ്ട് അയാള്‍ ദൈവം ആകുക വയ്യ.
ഇനി ജീനിനെ പരിഗണിക്കുക.
ഭാവിയില്‍ ഭൂമിയിലെ ജീവിത സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഒരു വ്യക്തിയെ/ജീവിയെ കൃത്യമായ രൂപ ഘടനയോടെ ആസൂത്രണം ചെയ്യാന്‍ ജീനിനു കഴിയുന്നുവെങ്കില്‍-
1-ആ ജീന്‍ മനുഷ്യനേക്കാള്‍ അറിവും കഴിവും ഉള്ള ഒന്നാണെന്ന് മനു വിശ്വസിക്കുമോ?
2- ഉണ്ടെങ്കില്‍ അതിനുള്ള ന്യായമെന്താണ്?
3-ഇല്ലെങ്കില്‍ അതെന്തുകൊണ്ട്?

മനു said...

1-ആ ജീന്‍ മനുഷ്യനേക്കാള്‍ അറിവും കഴിവും ഉള്ള ഒന്നാണെന്ന് മനു വിശ്വസിക്കുമോ?

ജിന്‍ മനുഷ്യന്‍റെ തന്നെ ഒരു ഭാഗം ആണ് . അതുകൊണ്ട് ആര്‍ക്കു കൂടുതല്‍ കഴിവ് ഉണ്ട് എന്ന് ചോദിക്കുന്നതില്‍ അര്‍ഥം ഇല്ല .

2- ഉണ്ടെങ്കില്‍ അതിനുള്ള ന്യായമെന്താണ്?
NA

3-ഇല്ലെങ്കില്‍ അതെന്തുകൊണ്ട്?
NA

മനൂ. ജെനെറ്റിക് എഞ്ചിനീയറിംഗ് നടത്തുന്ന ഡോക്ടറും മുമ്പ് ജീനിന്‍റെ ആസൂത്രണ ഫലമായി രൂപം കൊണ്ടതല്ലേ? അത് കൊണ്ട് അയാള്‍ ദൈവം ആകുക വയ്യ .

അയാള്‍ ആകാന്‍ വഴിയില്ല ഇയാള്‍ ആകാന്‍ വഴിയില്ല എന്ന് പറയാതെ ആര് ആകും എന്ന് പറഞ്ഞാല്‍ നന്നാകും . ജിനില്‍ മാറ്റം വരുത്തുക മാത്രം അല്ല , പരിക്ഷണ ശാലയില്‍ മനുഷ്യന്‍ ജിവന്‍ ഉണ്ടാക്കുക വരെ ചെയ്തു , അപ്പോള്‍ അയാള്‍ ആണോ ദൈവം ?

ആസുത്രണത്തെ കുറിച്ച് ഞാന്‍ എഴുതിയ ബ്ലോഗ്‌

http://manuyukthi.blogspot.com/2011/02/blog-post_9672.html

മനു said...

പരമാവധി ആസ്വദിച്ച് സന്തോഷമായി ജീവിക്കാന്‍ "ശ്രമിക്കുന്നു" യുക്തിവാദികള്‍.

ഇതിലെ "ശ്രമിക്കുന്നു" എന്നാ വാക്കില്‍ എന്താണ് കുഴപ്പം , മുത്തിനും കൂട്ടുകാര്‍ക്കും ജിവിതം എങ്ങിനെ ആണ് ? പൂര്‍ണ്ണ സന്തോഷം ആണോ ? എല്ലാ വിസ്വസികള്‍ക്കും പുര്‍ണ്ണ സന്തോഷം ആണോ ? മുത്ത്‌ എന്താ പറയാന്‍ ശ്രമിക്കുന്നത് ?

മനു said...

ലക്ഷക്കണക്കിന് ജീവജാലങ്ങളില്‍ മനുഷ്യര്‍ക്ക്‌ മാത്രമായി ഈ പ്രത്യേകതകള്‍ എവിടുന്നു കിട്ടി?

യാദര്‍ഷികം , നാളെ ഈ കഴിവ് ഇല്ലാതാകാം , മറ്റു ചില ജിവികള്‍ക്ക് ഉണ്ടായി എന്ന് വരാം . അത് കൊണ്ട് എന്ന് ഉള്ളതില്‍ അഹങ്ങരിച്ചു നടക്കേണ്ട

മനു said...

മനുഷ്യനെ നന്മയും തിന്മയും സത്യവും അസത്യവും മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്ന് താങ്കളും അംഗീകരിക്കുമല്ലോ ?

ജനിച്ചു വിണ ശേഷം മറ്റു ജീവികളെ ഒന്നും കാണാതെ പത്തു പതിനഞ്ചു വര്‍ഷം ഒരു മുറിയില്‍ കഴിയുന്ന കുട്ടിയെ പെട്ടെന്ന് തുറന്നു വിട്ടു അതിനോട് സത്യം , ന്യായം എന്നിവ എന്താണ് എന്ന് ചോദിച്ചാല്‍ അത് എന്ത് ഉത്തരം പറയും ?

അല്ലെങ്കില്‍ ആ കുട്ടി എന്ന് സമുഹത്തില്‍ നിലനില്‍ക്കുന്ന എന്തെങ്കിലും ദാര്മികത പാലിക്കുമോ ?

മുത്ത്‌/muthu said...

മനു പറയുന്നു:
ജിന്‍ മനുഷ്യന്‍റെ തന്നെ ഒരു ഭാഗം ആണ്.അതുകൊണ്ട് ആര്‍ക്കു കൂടുതല്‍ കഴിവ് ഉണ്ട് എന്ന് ചോദിക്കുന്നതില്‍ അര്‍ഥം ഇല്ല.

എങ്കില്‍ മനൂ,എന്തുകൊണ്ട് രൂപഘടനയുടെയും ആസൂത്രണത്തിന്റെയും കാര്യത്തില്‍ ആ ജീനിന്‍റെ ലക്ഷത്തിലൊരംശം കഴിവെങ്കിലും മനുഷ്യന് ലഭിച്ചില്ല?

മുത്ത്‌/muthu said...

manu:
അയാള്‍ ആകാന്‍ വഴിയില്ല ഇയാള്‍ ആകാന്‍ വഴിയില്ല എന്ന് പറയാതെ ആര് ആകും എന്ന് പറഞ്ഞാല്‍ നന്നാകും.

=എന്തെ ഇങ്ങനെ ചൂടാവുന്നു മനൂ.
"ജെനിട്ടിക് എജിനിയരിംഗ് നടത്തി ആവശ്യം ഉള്ള ഗുണങ്ങള്‍ നേടിയെടുക്കാന്‍ കഴിയും . അപ്പോള്‍ ജിന്‍ ആണോ ദൈവം ? അല്ലെങ്കില്‍ എജിനിയരിംഗ് ചെയ്യുന്ന ഡോക്ടറോ?"

ഇത് ആര് ചോദിച്ചതാ മനൂ,അപ്പോള്‍ ഇതിനു മറുപടി പറയാന്‍ പാടില്ലേ.
അവനവന്‍ പറയുന്ന കാര്യങ്ങള്‍ ഇത്ര പെട്ടെന്ന് മറക്കാമോ മനൂ.

മുത്ത്‌/muthu said...

manu: പരമാവധി ആസ്വദിച്ച് സന്തോഷമായി ജീവിക്കാന്‍ "ശ്രമിക്കുന്നു" യുക്തിവാദികള്‍.
ഇതിലെ "ശ്രമിക്കുന്നു" എന്നാ വാക്കില്‍ എന്താണ് കുഴപ്പം?

=മനൂ ജബ്ബാര്‍ മാഷിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ.
"ജീവിതം അവസാനിക്കാന്‍ പോകുന്നു എന്നു മനസ്സിലാക്കിയ യുക്തിവാദികള്‍ മരണത്തിന്റെ വക്കത്തും മനസമാധാനത്തോടെ ജീവിതം ആസ്വദിക്കുന്നു. പരലോകത്തു പുതിയ ജീവിതം തുടങ്ങാന്‍ കാത്തിരിക്കുന്നവരാകട്ടേ മര‍ണത്തെ അങ്ങേയറ്റം ഭയപ്പെടുന്നു!

ജബ്ബാര്‍ മാഷ്‌ വീണ്ടും പറയുന്നു. മനുഷ്യരായി ജീവിക്കാന്‍ കിട്ടിയ അസുലഭ സന്ദര്‍ഭം പരമാവധി ആസ്വദിച്ച് സന്തോഷമായി ജീവിക്കാന്‍ "ശ്രമിക്കുന്നു" യുക്തിവാദികള്‍.

= മനൂ വിശ്വാസികള്‍ പറയുന്നത് ഇത് തന്നെയാണ്,പക്ഷെ ഒരു തിരുത്തോട് കൂടി. ഇവിടെ നിങ്ങള്ക്ക് ആസ്വദിക്കാം,സന്തോഷിക്കാം.എല്ലാറ്റിനും ഒരു പരിധിയുണ്ട്.അനുവദനീയമായ ആസ്വാദനം മാത്രമേ പാടുള്ളൂ എന്ന് മാത്രം.

ഇനി, ആസ്വദിച്ചു കളയാം എന്നു വിചാരിച്ചു ആരെങ്കിലും തുനിഞ്ഞിറങ്ങി എന്നു കരുതട്ടെ.ആസ്വാദനം മാത്രമാണോ ഇവിടെ ലഭിക്കുക.എന്തെല്ലാം പ്രയാസങ്ങള്‍,കഷ്ടതകള്‍,നിരാശപ്പെടുത്തുന്ന അനുഭവങ്ങള്‍,മാറാരോഗങ്ങള്‍? എണ്ണിയാല്‍ ഒടുങ്ങുമോ?
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു യുക്തിവാദി എങ്ങനെയാ ജീവിതം ആസ്വദിക്കുക എന്നെനിക്കറിയില്ല.അവിടെ "ശ്രമിക്കാന്‍"മാത്രമല്ലേ അയാള്‍ക്ക്‌ കഴിയൂ.

പക്ഷെ, ഒരു വിശ്വാസിയുടെ കാര്യം അങ്ങനെയല്ല.ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ ഇത് ഒരു പരീക്ഷണം മാത്രമാണെന്ന ബോധത്തോടെ ക്ഷമയോടെ നേരിടുകയും അനുവദനീയമായ പരിഹാരമാര്‍ഗങ്ങള്‍ തേടുകയും ചെയ്യുന്നതിലൂടെ നാളെ തനിക്ക് ലഭിക്കാനുള്ളത് വിലമതിക്കാനാവാത്ത പ്രതിഫലമാണെന്ന ഉത്തമ ബോധ്യത്തിലാണ് ഒരു വിശ്വാസി ജീവിതം സാര്‍ഥകമാക്കുന്നത്.

ഇതിനു പകരം വെക്കാവുന്ന എന്തെങ്കിലും ഒന്ന് യുക്തിവാദികളുടെ പക്കലുണ്ടോ ?
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ മേലോട്ട് നോക്കുക എന്നതില്‍ കവിഞ്ഞു മറ്റെന്തെങ്കിലും ആശ്വാസം അവര്‍ക്ക് ലഭിക്കാനുണ്ടോ?

ഇനിയും മനസ്സിലായില്ലെങ്കില്‍ ഒരു ചെറിയ ഉദാഹരണം: മാറാരോഗം ബാധിച്ചു കിടപ്പിലായ ഒരു വിശ്വാസിയേയും ഒരു യുക്തിവാദിയെയും സങ്കല്‍പ്പിക്കുക.രണ്ടു പേരുടെയും മനോവ്യാപാരങ്ങളിലൂടെ ഒരു സങ്കല്‍പ യാത്ര നടത്തി നോക്കുക.ഇപ്പോള്‍ മനസ്സിലാകുന്നുണ്ടോ?

ഒരു പ്രവാചക വചനം:

സത്യവിശ്വാസിയുടെ കാര്യം അത്ഭുതാവാഹം തന്നെ! തനിക്ക് ഒരു നന്മ വന്നുഭവിക്കുമ്പോള്‍ അവന്‍ സ്രഷ്ടാവിനോട്‌ നന്ദി പ്രകടിപ്പിക്കുന്നു.അങ്ങനെ അത് അവനു ഗുണകരമാകുന്നു.ഇനി അവനു ഒരു പ്രയാസം നേരിടേണ്ടി വന്നു എന്നിരിക്കട്ടെ.അവന്‍ ക്ഷമ കൈക്കൊള്ളുന്നു.അതും അവനു ഗുണകരമാവുന്നു.

യഥാര്‍ത്ഥ ദൈവ വിശ്വാസം സ്വീകരിക്കുന്നവന് ഒന്നും ഭയപ്പെടാനില്ലെന്നു ചുരുക്കം.

ദൈവിക മാര്‍ഗത്തിലുള്ള ഒരു വാക്ക് പോലും വൃഥാവിലാവില്ല എന്ന ദൃഡവിശ്വാസവും ആ വിശ്വാസം കൈക്കൊള്ളുന്നവരെ ജീവിതകാലം മുഴുവന്‍ വിമര്‍ശിച്ചു- വിമര്‍ശിച്ചു-വിമര്‍ശിച്ചു സന്തോഷം കണ്ടെത്താം എന്ന വൃഥാ വിശ്വാസവും രണ്ടല്ലേ മനൂ/ജബ്ബാര്‍ മാഷേ?

മുത്ത്‌/muthu said...

ലക്ഷക്കണക്കിന് ജീവജാലങ്ങളില്‍ മനുഷ്യര്‍ക്ക്‌ മാത്രമായി ഈ പ്രത്യേകതകള്‍ എവിടുന്നു കിട്ടി?

മനുവിന്റെ ഉത്തരം:
യാദര്‍ഷികം ,
അതു തന്നെയാ മനൂ പ്രശ്നം.ഈ "യാദര്‍ഷിക"വാദമാണ് യുക്തിവാദിയുടെ മതം.അതിനപ്പുറം ഒരു വാദമൊന്നും അതിനില്ല.വിശ്വാസികള്‍ ദൈവത്തെ കുറിച്ച് പറയുമ്പോള്‍ കലിയിളകുന്ന യുക്തിവാദി സുഹൃത്തുക്കള്‍ ഉത്തരം മുട്ടുമ്പോള്‍ "യാദര്‍ഷികത"യില്‍ അഭയം കണ്ടെത്താന്‍ "ശ്രമിക്കുന്നു".
(ഈ "ശ്രമിക്കുന്നു"കൊണ്ട് വേറെ ഒന്നും പറയാന്‍ ശ്രമിച്ചിട്ടില്ല കേട്ടോ)

മനുവിന്‍റെ പ്രവചനം:
നാളെ ഈ കഴിവ് ഇല്ലാതാകാം , മറ്റു ചില ജിവികള്‍ക്ക് ഉണ്ടായി എന്ന് വരാം.

=എന്നാരു പറഞ്ഞു മനൂ? ശാസ്ത്രീയ നിഗമനമാണോ?

മനുവിന്‍റെ മുന്നറിയിപ്പ്:
അത് കൊണ്ട് എന്ന് ഉള്ളതില്‍ അഹങ്ങരിച്ചു നടക്കേണ്ട.

=അഹങ്കാരം ഒരു പാപമായാണ് മതം എണ്ണുന്നത്.യുക്തിവാദത്തില്‍ എപ്പോള്‍ മുതലാണ്‌ അതു പാപമായത്? ജബ്ബാര്‍ മാഷ്‌ കേക്കണ്ട.

മുത്ത്‌/muthu said...

MANU: ജനിച്ചു വിണ ശേഷം മറ്റു ജീവികളെ ഒന്നും കാണാതെ പത്തു പതിനഞ്ചു വര്ഷം ഒരു മുറിയില് കഴിയുന്ന കുട്ടിയെ പെട്ടെന്ന് തുറന്നു വിട്ടു അതിനോട് സത്യം, ന്യായം എന്നിവ എന്താണ് എന്ന് ചോദിച്ചാല് അത് എന്ത് ഉത്തരം പറയും?

അല്ലെങ്കില് ആ കുട്ടി എന്ന് സമുഹത്തില് നിലനില്ക്കുന്ന എന്തെങ്കിലും ദാര്മികത പാലിക്കുമോ?

=മനൂ, ആ കുട്ടിക്ക് ഏതെങ്കിലും ഭാഷയില്‍ ആശയവിനിമയം നടത്താന്‍ കഴിയുമോ? എങ്കില്‍ അവനോടു ഇക്കാര്യങ്ങള്‍ പറഞ്ഞു കൊടുത്താല്‍ എളുപ്പം പഠിച്ചോളും.ഒരു സംശയവും വേണ്ട.സത്യം,ന്യായം,ധാര്‍മികത എല്ലാം.ഇനി എല്ലാം പഠിച്ചിട്ട് അവയൊക്കെ സ്വീകരിക്കണോ വേണ്ടേയെന്നും അവന്‍ തീരുമാനിക്കും.അതവന്റെ ഇഷ്ടം.


ഇനി മനു ഒരു നായ്ക്കുട്ടിയെ ആരും കാണാതെ ഒരു മുറിയില്‍ അടച്ചിട്ടു വളര്‍ത്തുക.കുറേക്കാലം കഴിഞ്ഞു
തുറന്നു വിടുക.ഈ കാര്യങ്ങള്‍ പറഞ്ഞു നോക്കുക.
എന്ത് സംഭവിക്കും?? മനു പറ.

മനു said...

" എങ്കില്‍ മനൂ,എന്തുകൊണ്ട് രൂപഘടനയുടെയും ആസൂത്രണത്തിന്റെയും കാര്യത്തില്‍ ആ ജീനിന്‍റെ ലക്ഷത്തിലൊരംശം കഴിവെങ്കിലും മനുഷ്യന് ലഭിച്ചില്ല? "
തലച്ചോര്‍ മനുഷ്യന്റെ ഒരു ഗടകം ആണ് അപ്പോള്‍ എന്ത് കൊണ്ട് മനുഷ്യന് തലച്ചോറിനെ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുനില്ല എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് ഉത്തരം പറയും . ഒരു വിത്ത് മുളച്ചു ചെടി ആകുന്നതിലും വേണോ ആസൂത്രണം . ഒരു കോശം വിഭവിച്ചു രണ്ടാകുന്നതിലും വേണോ ആസൂത്രണം . വെള്ളം ച്ചുടാക്കിയാല്‍ അത് ആവി ആകും അവിടെയും വേണോ ആസൂത്രണം . സുര്യ പ്രകാശത്തിനു അനുസരിച്ച് ചെടി വളഞ്ഞും തിരിഞ്ഞും പോകുന്നത് എങ്ങിനെ എന്ന് പണ്ട് പടിചിട്ടില്ലേ . ഇതും ദൈവം ചെയ്യുനത് ആണോ ? ചെടികളുടെ കാര്യത്തില്‍ പുര്‍ണമായും ശാസ്ത്രിയ വശം നമുക്കു അറിയാം . മനുഷ്യന്റെ കാര്യത്തില്‍ അത്ര പുര്‍ണ്ണം ആയി അറിയില്ല . അറിയില്ല എന്ന കാരണം കൊണ്ട് അത് ദൈവം ചെയ്യുനത് ആകേണം എനില്ല .

മനു said...

" എന്തെ ഇങ്ങനെ ചൂടാവുന്നു മനൂ. "അങ്ങിനെ കരുതുന്നത് കൊണ്ട് മുത്തിനു ആത്മവിശ്വാസം കൂടുന്നെങ്കില്‍ അങ്ങിനെ ആവട്ടെ . ചോദ്യം ആവര്‍ത്തിക്കുന്നു ആരാവില്ല എന്ന് പറയുന്നതിലും എളുപ്പം ആരാണ് എന്ന് പറയുമ്പോള്‍ ആണ് .

മനു said...

"പക്ഷെ, ഒരു വിശ്വാസിയുടെ കാര്യം അങ്ങനെയല്ല.ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ ഇത് ഒരു പരീക്ഷണം മാത്രമാണെന്ന ബോധത്തോടെ ക്ഷമയോടെ നേരിടുകയും അനുവദനീയമായ പരിഹാരമാര്‍ഗങ്ങള്‍ തേടുകയും ചെയ്യുന്നതിലൂടെ നാളെ തനിക്ക് ലഭിക്കാനുള്ളത് വിലമതിക്കാനാവാത്ത പ്രതിഫലമാണെന്ന ഉത്തമ ബോധ്യത്തിലാണ് ഒരു വിശ്വാസി ജീവിതം സാര്‍ഥകമാക്കുന്നത്.

ഇതിനു പകരം വെക്കാവുന്ന എന്തെങ്കിലും ഒന്ന് യുക്തിവാദികളുടെ പക്കലുണ്ടോ ? "

തെറ്റായ ഒരു വിശ്വാസം വച്ചു പുലര്‍ത്തുന്നത് കൊണ്ട് മരിക്കാന്‍ പോകുന്നവര്‍ക്ക് പ്രത്യേകിച്ച് സമാദാനം ലഭിക്കുനുടെന്‍കില്‍ ഞാന്‍ അതിനെ എതിര്‍ക്കുനില്ല , പ്രത്യേകിച്ച് ആ സമദാനം മറ്റാരുടെയും സമാദാനം കളയുനില്ല എന്നതിനാല്‍ . എന്നാല്‍ ഇങ്ങനെ ഒരു തെറ്റായ വിശ്വാസം വച്ചു പുലര്തിയില്ലെന്കില്‍ മനുഷ്യന് സമാദാന പരമായി മരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ അത് എതിര്‍ക്കും , കാരണം നിങ്ങള്‍ ചോദ്യം ചെയ്യുന്നത് എന്‍റെ മാനസികാവസ്ഥയെ ആണ് . മരണം വരെയേ നമുക്കു അറിയൂ അതിനുമപ്പുറം നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തെളിയിച്ചിട്ടില്ല , അതുകൊണ്ട് തന്നെ വിശ്വാസത്തില്‍ എടുക്കാനും കഴിയില്ല . തെറ്റാണ് എന്ന് ഞാന്‍ പറയാന്‍ ഉള്ള കാരണങ്ങള്‍ എന്‍റെ ബ്ലോഗില്‍ പറയുന്നുണ്ട് .
1 എന്താണ് സ്വര്‍ഗ്ഗവും നരകവും ?
2പരലോകത്തെ വിചാരണ സാദ്യമോ ?

മനു said...

എന്താണ് യാദര്‍ഷികം എന്ന് ചോദിച്ചാല്‍ യുക്തി വാദികള്‍ക്ക് പറയാന്‍ വെക്തമായ ശാസ്ത്രിയം ആയ ഉത്തരം ഉണ്ട് . അത്രയും പറയാന്‍ വയ്യാത്തതിനാല്‍ ആണ് ചുരുക്കി യാദര്‍ഷികം എന്ന് പറഞ്ഞത് .
ദൈവം എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് വിശ്വാസികള്‍ ആരും വെക്തമായി വിവരിച്ചു തന്നിട്ടില്ല .

എന്നാരു പറഞ്ഞു മനൂ? ശാസ്ത്രീയ നിഗമനമാണോ? ---

എന്ന് മനു പറഞ്ഞു .. ആരെങ്കിലും പറഞ്ഞത് മാത്രം വിശ്വസിക്കാന്‍ ഉള്ളവര്‍ക്ക് അല്ലെങ്കില്‍ ആരോ എന്തോ പറഞ്ഞത് കൊണ്ട് ഇനി സ്വന്തമായി ഒന്നും പറയാന്‍ ഇല്ല എന്ന് കരുതുന്നവര്‍ക്ക് മനസിലാക്കാന്‍ പ്രയാസം ആയിരിക്കും .... നിഗമനം അല്ല പ്രവചനം .

യുക്തി വാദം അഹഗാരം എന്താണ് എനോന്നും പറയാന്‍ പോവാറില്ല . അഹഗാരം എന്നത് ഒരു സ്വഭാവ ദുഷ്യം ആണ് . അത് സാമുഹിക മര്യാദ അല്ല .
മതം ആണോ ദൈവം ആണോ എണ്ണുന്നത് ?

മനു said...

" എങ്കില്‍ അവനോടു ഇക്കാര്യങ്ങള്‍ പറഞ്ഞു കൊടുത്താല്‍ എളുപ്പം പഠിച്ചോളും.ഒരു സംശയവും വേണ്ട.സത്യം,ന്യായം,ധാര്‍മികത എല്ലാം.ഇനി എല്ലാം പഠിച്ചിട്ട് അവയൊക്കെ സ്വീകരിക്കണോ വേണ്ടേയെന്നും അവന്‍ തീരുമാനിക്കും.അതവന്റെ ഇഷ്ടം. "
അതെ ഇവിടെ മുത്ത്‌ പറയുന്നത് തന്നെ ആണ് ശരി . അവനെ അതൊക്കെ പടിപ്പിക്കേണം . എന്നാലേ അവനു അതൊക്കെ മനസിലാകു . അല്ലാതെ അതൊന്നും ജന്മസിദ്ധം അല്ല . എന്ത് ഇന്‍പുട്ട് ലഭിക്കുന്നോ അത് മാത്രമേ ഔട്ട്‌ പുട്ട് ആയി ലഭിക്കു . മുത്ത്‌ ദൈവത്തില്‍ വിസ്വസിക്കുനതും ഞാന്‍ വിസ്വസിക്കാത്തതും ഇന്പുടുകള്‍ തമ്മില്‍ വെത്യാസം ഉള്ളത് കൊണ്ട് ആണ് . മുത്ത്‌ പ്രയോഗിച്ച ' ഇഷ്ടം ' എന്നാ വാക്ക് ശാസ്ത്രിയമായി നിര്‍വചിച്ചത് ആണ് . എന്നുവച്ചാല്‍ എന്ത് ചെയ്യേണം എന്ന് മനസ് തിരുമാനിക്കുന്നത് എങ്ങിനെ ആണ് എന്ന് മനസ് തിരുമാനിച്ചത് ആണ് . തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ പറ്റി വായിച്ചാല്‍ മനസിലാകും . കടുത്ത ദൈവ വിശ്വാസി ആയ മുത്തിനെ കൊണ്ട് പോലും ദൈവം ഇല്ല എന്ന് പറയിപ്പിക്കാന്‍ മികച്ച ഒരു ഹിപ്നോടിസ്ടിനു കുറച്ചു കാലത്തെ പരിശ്രമം കൊണ്ട് കഴിയും എന്ന് ഓര്‍ക്കുക .
" ഇനി മനു ഒരു നായ്ക്കുട്ടിയെ ആരും കാണാതെ ഒരു മുറിയില്‍ അടച്ചിട്ടു വളര്‍ത്തുക.കുറേക്കാലം കഴിഞ്ഞു
തുറന്നു വിടുക.ഈ കാര്യങ്ങള്‍ പറഞ്ഞു നോക്കുക.
എന്ത് സംഭവിക്കും?? മനു പറ. " ആര്‍ട്ടിഷല്‍ ഇന്‍റെലിജെന്‍സ് എന്ന് കേട്ടിട്ടുണ്ടോ ? മനുഷ്യ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതു പോലെ ഒരു ചിപ്പ് മാതൃക ഉണ്ടാക്കാന്‍ അത്ര വിഷമം ഒന്നും അല്ല . ഒരു മൈക്രോ കണ്ട്രോളറിന്റെ പ്രവര്‍ത്തനവും , ലോജിക്‌ ഗേറ്റിന്റെ പ്രവര്‍ത്തനവും താരതമ്യം ചെയ്‌താല്‍ മനുഷ്യനും പറ്റിയും തമ്മില്‍ ഉള്ള വെത്യാസം മനസിലാകും .

NASAR MAZHAVILLU said...

ഇസ്ലാം മതം ഉപേക്ഷിച്ച ഒരാളോട് മുസ്ലീമീങ്ങൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.മരിച്ചാൽ എവിടെ അടക്കുമെന്ന വല്ലാത്ത “ഭീതിത“മായ ഒരു ചോദ്യം.ഒരു യുക്തി വാദിക്ക് തന്റെ ജീവിതത്തിൽ ഒട്ടും തന്നെ അലട്ടാത്ത കാര്യമാണ് മരണാനന്തരമുള്ള സംസ്കരണവും തുടർന്നുള്ള “ജീവിതവും“.ഈ ഭീതി വിതച്ചല്ലേ പള്ളിയും ഭണ്ഡാരവും നിറക്കുന്നത്,

പാര്‍ത്ഥന്‍ said...

ഞാൻ ജനിക്കുമ്പോൾ തന്നെ യുക്തിവാദിയായിരുന്നു എന്ന് ഒരു തർക്കത്തിനിടയിൽ പറയേണ്ടിവന്നു. ഗുരുദേവന്റെ ആദർശങ്ങളിൽ യുക്തിവാദം ദർശിക്കാൻ ഉണ്ടായ ഒരു കാര്യം ഇവിടെ പറയാം എന്നു കരുതുന്നു. ഗുരുദേവനോട് ഒരിക്കൽ ഒരു ശിഷ്യൻ ചോദിച്ചു; ‘മരിച്ചു കഴിഞ്ഞാൽ ശരീരം കുഴിച്ചിടുന്നതാണോ ദഹിപ്പിക്കുന്നതാണോ നല്ലത്’? അതിന് ഗുരുവിന്റെ മറുപടി; “ചക്കിലിട്ടാട്ടി കൃഷിക്കുപയോഗിക്കുന്നതല്ലെ നല്ലത്” എന്ന മറുചോദ്യമായിരുന്നു. ദൈവത്തിനെ തെറിപറയുന്നത് മാത്രമല്ല യുക്തിവാദം എന്നു സൂചിപ്പിച്ചു എന്നേയുള്ളൂ.

Anvar Vadakkangara said...

ഏതായാലും സമാധാനത്തിന് വകയുണ്ട്.. അറുപതു കഴിഞ്ഞ ഒരു സ്ത്രീ മാത്രമേ ഉള്ളു.
മുപ്പതിന് താഴെയുള്ള യുക്തിവാദി കളുടെ സംഗമഫോട്ടോ കൂടികാണാന്‍ സാധിക്കുമെന് കരുതുന്നു

Anvar Vadakkangara said...

ഞാന്‍ ശരിക്കും അല്‍ഭുതപ്പെട്ടു. വിശ്വാസികളുടെ ഒരു കൂട്ടമായിരുന്നു അതെങ്കില്‍ മരണഭയവും പരലോകപ്പേടിയും നിരാശയും പായാരങ്ങളുമായി മാത്രമേ അത്രയും പേരെ കാണുമായിരുന്നുള്ളൂ എന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയാന്‍ കഴിയും.

ആള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ബോര്‍ഡ്‌ മെമ്പര്‍മാരുടെ പ്ര്രായം മാസ്റ്റര്‍ അറിഞ്ഞിരുന്നെങ്കില്‍.

ഇന്ത്യ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വടിയുംകുത്തി ദിവസങ്ങളോളം യാത്ര ചെയ്താണ് അവര്‍ ഇടക്കിടക്ക് ദല്‍ഹിയില്‍ എത്താരുള്ളത്

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.