Saturday, October 30, 2010

മതം മരിച്ചു വീഴുന്നു; നമ്മുടെ കണ്‍ മുന്നില്‍ തന്നെ !!!


“മുസ്ലിം വനിതകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയമുള്‍പ്പെടെ പൊതുരംഗത്തേക്കു വരുന്നതിന്റെ ഗുണദോഷ വിശകലനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പൊതുരംഗപ്രവേശം ഏറെക്കുറെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം വനിതകള്‍ക്ക് വിശദമായ പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അതാവാം എന്നു തന്നെയാണല്ലോ ബന്ധപ്പെട്ടവര്‍ സമ്മതിക്കുന്നത്. പെരുമാറ്റച്ചട്ടം സ്ത്രീകള്‍ക്കു മാത്രം മതിയോ , പുരുഷന്മാര്‍ക്കും വേണ്ടതില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്.

തദ്ദേശ സ്വയംഭരണ സമിതികളിലും മറ്റും സ്ത്രീ പ്രാതിനിധ്യമാവാമെങ്കില്‍ , പള്ളി മഹല്ലു കമ്മിറ്റികളിലും മറ്റും മിതമായ രീതിയിലെങ്കിലും സ്ത്രീ പ്രാതിനിധ്യമനുവദിക്കുന്ന കാര്യം ഖാദിമാരും സമുദായ നേതൃത്വവും സജീവമായി പരിഗണിക്കണം. നികാഹ് തലാഖ് തുടങ്ങിയ പല പ്രശ്നങ്ങളും സ്ത്രീകളെക്കൂടി ബാധിക്കുന്നതാണല്ലോ. വഖഫ് ബോഡ് , ഹജ്ജ് കമ്മിറ്റി, പോലുള്ള സംവിധാനങ്ങളിലും വനിതാപ്രാതിനിധ്യം ഉണ്ടാകുന്നത് ഗുണകരമായിരിക്കും. ”

ജമാ അത്തു നേതാവും വഖഫ് ബോറ്ഡ് അംഗവുമായ അബ്ദുറഹ്മാന്‍ പെരിങ്ങാടി ഇക്കഴിഞ്ഞ 26-10-2010നു മാധ്യമത്തില്‍ എഴുതിയ കുറിപ്പാണു മുകളില്‍ ഉദ്ധരിച്ചത്.

ഇനി ഇതേ വ്യക്തി ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പ് ഇതേ പംക്തിയില്‍ എഴുതിയ ഏതാനും വരികള്‍ കൂടി കാണുക :

“...ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചു വിളിച്ച് പുരുഷന്മാര്‍ക്കു തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും......സ്ത്രീയെ തിരിച്ചു വിളിക്കുക. സമൂഹത്തിന്റെ അടിസ്ഥാനമായ കുടുമ്പത്തെ സമൂല നാശത്തില്‍നിന്നും രക്ഷിക്കുക.” [1998-മാര്‍ച് 15 ]

ഈ കുറിപ്പിനു പിന്‍ബലമേകാനായി തൊട്ടടുത്ത ദിവസം ‘മാധ്യമം ‘ പ്രസിദ്ധീകരിച്ച മറ്റൊരു പ്രതികരണം ഇങ്ങനെയായിരുന്നു: “..സ്ത്രീകള്‍ ഉന്നത ബിരുദങ്ങള്‍ നേടുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പഠിപ്പ് കൂടുമ്പോള്‍ അവര്‍ക്ക് ഉദ്യോഗത്തിനു പോകാനുള്ള പ്രലോഭനമുണ്ടാകും. അതിനാല്‍ ആദ്യമായി നാം ചെയ്യേണ്ടത് സ്ത്രീകള്‍ പഠിക്കുന്നത് എങ്ങനെയെങ്കിലും തടയുകയാണ്. തുടക്കമെന്ന നിലയില്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പെണ്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കരുതെന്ന് നിയമം കൊണ്ടു വരണം. .. ക്രമേണ പെണ്‍ പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടി അവിടെയൊക്കെ ആണ്‍ കുട്ടികള്‍ക്കു പ്രവേശനം നല്‍കുകയുമാവാം. .” [എം ഇബ്രാഹിം. മാധ്യമം 1998 ഏപ്രില്‍ 4]

ജമാ അത്തെ ഇസ്ലാമി ഇക്കാര്യത്തില്‍ അവരുടെ നിലപാടില്‍ വരുത്തുന്ന മാറ്റം ശ്രദ്ധേയമാണ്. പ്രബോധനം 2009 ഒക്ടോബര്‍31 ലക്കത്തില്‍ ‘സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം അവകാശം മാത്രമല്ല; അനിവാര്യത’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ സാക്ഷാല്‍ മൌദൂദിയെ നിഷ്കരുണം തള്ളിപ്പറയുന്നു:-

“...എന്നാല്‍ മൌലാന അബുല്‍ അ അലാ മൌദൂദി പാകിസ്ഥാനു വേണ്ടി തയ്യാറാക്കിയ ഇസ്ലാമിക ഭരണഘടനയില്‍ ശൂറ/ജനപ്രതിനിധി സഭയിലെ അംഗത്വത്തിന് പുരുഷനായിരിക്കുക എന്നത് ഉപാധിയായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. രാഷ്ട്ര നായകത്വത്തിനു വേണ്ടി സ്ത്രീ മത്സരിക്കുന്ന കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.’പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്’ എന്ന കുര്‍ ആനിക വചനവും ‘തങ്ങളുടെ കാര്യം സ്ത്രീയെ ഏല്‍പ്പിച്ച ഒരു സമൂഹവും വിജയിക്കുകയില്ല’ എന്ന പ്രവാചകവചനവുമാണ് അദ്ദേഹം തെളിവായി ഉദ്ധരിക്കുന്നത്. രാഷ്ട്രനായകത്വമോ മന്ത്രി പദവിയോ പ്രതിനിധി സഭയിലെ അംഗത്വമോ മറ്റു ഗവണ്മെന്റ് പദവികളോ സ്ത്രീകള്‍ക്കു നല്‍കരുത് എന്നതിന് ഈ രണ്ടു വാക്യങ്ങളും ഖണ്ഡിതമായ തെളിവായി അദ്ദേഹം വാദിക്കുന്നു. രാഷ്ട്രീയവും ഭരണവും സ്ത്രീയുടെ പ്രവര്‍ത്തനവൃത്തത്തിനു പുറത്താണ്. ഇതേ അഭിപ്രായം തന്നെ അല്‍ അഷര്‍ യൂണിവേഴ്സിറ്റിയിലെ ഫത് വാ സമിതിയും കുവൈത്തിലുള്ള മറ്റൊരു സമിതിയും പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സ്ത്രീ പങ്കാളിയാവാനേ പാടില്ല എന്ന് കുവൈത്തിലെ ഫത് വാ സമിതി വിലക്കുന്നു.

ജനപ്രതിനിധി സഭയിലും ഉയര്‍ന്ന ഭരണകൂട തസ്തികകളിലുമുള്ള സ്ത്രീ അംഗത്വത്തെ കുറിച്ച് മൌലാനാ മൌദൂദി പ്രകടിപ്പിച്ച അഭിപ്രായത്തെ നമുക്ക് ചോദ്യം ചെയ്യാതെ നിവൃത്തിയില്ല. സ്ത്രീകള്‍ക്ക് അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് സര്‍വ്വ മേഖലകളിലും പങ്കാളിത്തം അനുവദിക്കുകയാണ് സമുദായ നവോഥാനത്തിനും സ്ത്രീശാക്തീകരണത്തിനും അനിവാര്യമായി വേണ്ടത് എന്നു നാം കരുതുന്നതിനാല്‍ ഇത്തരം മാര്‍ഗ്ഗ തടസ്സങ്ങള്‍ നീക്കേണ്ടതുണ്ട്. ”

ഈ മാറ്റങ്ങളൊക്കെ തീര്‍ച്ചയായും സ്വാഗതാര്‍ഹം തന്നെ. ഞങ്ങള്‍ കേരളത്തിലെ മതേതരവാദികളും യുക്തിവാദികളും പതിറ്റാണ്ടുകള്‍ക്കു മുമ്പു മുതലേ ഈ കാര്യങ്ങളൊക്കെയാണു പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. അന്നൊക്കെ ഞങ്ങളെ പുഛിക്കുകയും പരിഹസിക്കുകയും ചെയ്ത അതേ ആളുകളാണിന്ന് ഇതൊക്കെ മാറ്റിപ്പറയാന്‍ തയ്യാറാകുന്നത് എന്നത് ഞങ്ങള്‍ക്ക് അഭിമാനകരവും ആശക്കു വക നല്‍കുന്നതുമാണ്.

വിമര്‍ശനങ്ങള്‍ കൊള്ളേണ്ടതുപോലെ കൊള്ളേണ്ടിടത്ത് കൊള്ളുന്നു എന്നും അതനുസരിച്ച് മത മൌലികവാദികളുടെ ചിന്തയില്‍ പോലും പരിവര്‍ത്തനങ്ങളുണ്ടാകുന്നു എന്നതും ഞങ്ങളുടെ ലക്ഷ്യം അകലെയല്ല എന്നതിന്റെ സൂചകമാണ്.

മതത്തിന് അതിന്റെ തനിമയോടെ ഇനിയുള്ള കാലം നിലനില്‍ക്കാനാവില്ല എന്ന് മതവാദികള്‍ തന്നെ നന്നായി തിരിച്ചറിയുന്നു എന്നത് മതവിമര്‍ശകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ഇവിടെ നാം വായിച്ച ഈ കരണം മറിച്ചിലുകളൊന്നും സത്യസന്ധമായ മതവിശ്വാസത്തെയല്ല സൂചിപ്പിക്കുന്നത്. കപടവിശ്വാസത്തിന്റെ പ്രത്യക്ഷപ്രകടനമാണിതെന്നു വ്യക്തം. സ്ത്രീകളുടെ സാക്ഷ്യത്തിനു പോലും പുരുഷന്റെ പകുതിയാണു കുര്‍ ആന്‍ മൂല്യം കല്‍പ്പിക്കുന്നത്. കൈകാര്യകര്‍തൃത്വം പുരുഷനാണെന്നതു അര്‍ഥശങ്കക്കിടമില്ലാതെ പറഞ്ഞു വെച്ചിട്ടുമുണ്ട്. എന്നാല്‍ ഈ പ്രാകൃതദര്‍ശനം ആധുനിക കാലത്ത് മതത്തിന്റെ തന്നെ സര്‍വ്വനാശത്തിനു വഴി വെക്കുമെന്ന ഭയമായിരിക്കാം ഇപ്പോള്‍ ഇവരെ ഇങ്ങനെയൊരു നിലപാടു മാറ്റത്തിലേക്കു നയിച്ചത്.

ഒരു പത്തു വര്‍ഷം മുമ്പ് ഇവര്‍ക്ക് ആലോചിക്കാന്‍ പോലും പറ്റുന്നതായിരുന്നില്ല ഇതൊന്നും . അതിനും പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു മുമ്പാണെങ്കില്‍ പെണ്‍ കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നതു പോലും കടുത്ത മതവിരുദ്ധതയായാണു കണ്ടിരുന്നത്. ഇനിയും മാറും ഒരു പാട് ! അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ കൂടി പിന്നിടുമ്പോള്‍ ഇന്നു കാണുന്ന മതം അപ്രത്യക്ഷമാകും . തീര്‍ച്ച !

18 comments:

ea jabbar said...

സ്ത്രീയുടെ മുഖം പോലും മൂടിപ്പൊതിയണമെന്നാണു മൌദൂദി പറയുന്നത്. സ്ത്രീയും പുരുഷനും മുഖം കണ്ടു സംസാരിക്കുന്നതു പോലും കുര്‍ ആന്‍ വിലക്കുന്നു. ഇപ്പോള്‍ അന്യപുരുഷന്മാര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ത്രീകളെ തോളിലേറ്റി ആഹ്ലാദപ്രകടനം നടത്തുന്നു. പര്‍ദ അണിഞ്ഞുകൊണ്ട് തന്നെ !!
കാലം മാറുന്നു. മതം പൊളിയുന്നു. ഈ ആഹ്ലാദത്തില്‍ നമുക്കും പങ്കു ചേരാം !!

Subair said...

താങ്കള്‍ ഈ ബ്ലോഗില്‍ കൊടുത്ത ഫോട്ടോ ആ സ്ത്രീയെ കുറെ പുരുഷന്മാര്‍ ചേര്‍ന്ന് പൊക്കിപ്പിടിക്കുന്നതായിട്ടാണ് ക്കാണിച്ചിരി‍ക്കുന്നത്. എന്നാല്‍ സൂക്ഷിച്ചു നോക്കിയപ്പോക്‌ തോന്നുന്നത്, അത് കമ്പ്യൂടര്‍ മാനിപുലെഷന്‍ ആണ് എന്നാണ്.

യുക്തിവാദവും, മതവും ഒക്കെ അവിടെ നില്കട്ടെ, ആതൊക്കെ നമ്മുക്ക് ചര്‍ച്ച ചെയ്യാവുന്നതാണ്, ആ ഫോടോ ഒറിജിനല്‍ ആണ് എന്ന് ഉറപ്പില്ല എങ്കില്‍ ദയവു ചെയ്തു താങ്കളുടെ ബ്ലോഗില്‍ മാറ്റുക. ആരുടേയും അഭിമാനത്തെ വ്രണപ്പെടുത്താന്‍ നമ്മുക്ക് അധിക്കരമില്ല.

യുക്തിവാദിയാനെങ്കിലും അത്രവും മാന്യത കാണിക്കുക.

Subair said...

അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ കൂടി പിന്നിടുമ്പോള്‍ ഇന്നു കാണുന്ന മതം അപ്രത്യക്ഷമാകും . തീര്‍ച്ച !
=============


ദിവാ സ്വപ്നം. എന്‍റെ പേടി ഇനി ഏതാനും പതിറ്റാണ്ടുകള്‍ കഴിയുമ്പോഴേക്കും, ആളുകള്‍ എല്ലാം അന്ധ വിശ്വാസികള്‍ ആകുമോ എന്നതാണ്.

കേരളത്തിലെ "പ്രബുദ്ധര്‍" വായിക്കുന്ന, മുന്‍ നിര സാംസ്കാരിക നായകന്മാര്‍ എഴുതുന്ന, കല കൌമുദി വാരികയില്‍ ഫുള്‍ പേജൂ അറബി മാന്ത്രികത്തെ ക്കുറിച്ച് ഫുള്‍ പേജു പരസ്യമ. രാവിലെ ടീ വിയില്‍ കുബേര്‍ കുന്ജിയുടെയും, എല്ലാ വിഘങ്ങളും മാറ്റുന്ന വലം പിരി ശന്ഖിന്റെയും പരസ്യം.

നമ്മുടെ മിസൈല്‍ ശാസ്ത്രഞ്ജന്‍ കലാം വരെ ആള്‍ ദൈവത്തിന്റെ പദാര വൃന്തങ്ങളില്‍ വീണു നമസ്കരിക്കുന്നു.

യുക്തിവാദികള്‍ക്ക് ഗവേഷണം നടത്താവുന്ന വിഷയമാണ്‌, എന്ത് കൊണ്ട് ആധുനിക കാലത്ത് അഭ്യസ്ത വിദ്യാര്‍, ഇത്തരം യുക്തിവിരുധ മായ വിശ്വാസങ്ങളുടെ പിന്നാലെ പോകുന്നു എന്ന്.

V.B.Rajan said...

..naj said...
മൗദൂദിയെക്കുറിച്ച്:
"അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ നോക്കി മാത്രം പറഞ്ഞ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും മാത്രമാണ് മേല്‍ പറഞ്ഞത്. അത് എല്ലാ കാലതിലെക്കുമുള്ള അഭിപ്രായമാല്ലെന്നു ജമാ അതെ ഇസ്ലാമിക്ക് അറിയാം."

തീര്‍ച്ചയായും പുരോഗമനപരമായ ഒരു നിരീക്ഷണമാണത്. ഖുറാന്റെ കാര്യത്തിലും ഇത്തരം ഒരു വീഷണം പുലര്‍ത്താന്‍ കഴിയാത്തതാണ് ഇന്ന് മുസ്ലിം സമുദായം നേരിടുന്ന വിപത്ത്. ഖുറാനിലെ ആയത്തുകള്‍ എല്ലാകാലത്തേക്കുമുള്ളതാണ് അതിന് ഒരു മാറ്റവും പാടില്ല എന്നുള്ളത് ഒരു പിന്തിരിപ്പന്‍ നിലപാടാണ്. കാലം ഈ നിലപാടും മാറ്റും എന്ന് കരുതാം.

Subair said...

ഈ ഫോട്ടോയുടെ ആധികാരികാതെയയെക്കുറിച്ച് ജബ്ബാര്‍ ഇപ്പോഴും ഒന്നും പറഞ്ഞില്ല.

കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന് ഉറപ്പില്ലാത്തെ ഫോടോ, അതും ഒരു സ്ത്രീയുടെ, ഇത് പോലൊരു പബ്ലിക്‌ ഫോറത്തില്‍ കൊടുക്കുന്നത്, താങ്കളുടെ കാലത്തിനനുസരിച്ച് മാറുന്ന ധാര്‍മികയനുരിച്ചു, തെറ്റാണോ എന്ന് അറിയില്ല. പക്ഷെ താങ്കള്‍ക്കും സ്ത്രീകളായ ബന്ധുക്കള്‍ ഉണ്ടാകും
എന്നും ഇത്തരം ചെയ്തികളുടെ വിഷമം മന്നസ്സിലാകും എന്നും ഊഹിക്കുന്നു.

വ ബി രാജന്‍, ഖുര്‍ആന്‍ കാലത്തിനനുസരിച്ച് മാറ്റണം എന്ന് പറയുന്ന മുസ്ലിംകളാണ് യുക്തിവാദികളാകുന്നത്. അതാണ്‌ സത്യസന്ധമായ സമീപനവും.

ഖുര്‍ആന്‍ മുറുകെ പ്പിടിക്കുന്നതാണ് മുസ്ലിംകള്‍ നേരിടുന്ന വിപത് എന്നൊക്കെ പറയുന്നത്, കാര്യങ്ങളെ ശരിയായി വിശകലനം ചെയ്യാഞ്ഞിട്ടാണ്.

..naj said...

Rajan said: "..ഖുറാനിലെ ആയത്തുകള്‍ എല്ലാകാലത്തേക്കുമുള്ളതാണ് അതിന് ഒരു മാറ്റവും പാടില്ല എന്നുള്ളത് ഒരു പിന്തിരിപ്പന്‍ നിലപാടാണ്. കാലം ഈ നിലപാടും മാറ്റും എന്ന് കരുതാം.
"
________________________
Br. Rajan,

കുര്‍ആന്‍ കാലഘട്ടത്തിനനുസരിച്ച് മാറ്റുകയല്ല. കാലഘട്ടത്തിനനുസരിച്ച്
കുര്‍ ആന്‍ വായിക്കപെടുന്ന സ്വഭാവമാണ് അത് മനുഷ്യന് നല്‍കുന്നത്. അത് കൊണ്ടാണ് എല്ലാ കാലഘട്ടതിലെക്കും എന്ന് സ്വയം അത് അവകാശപെടുന്നത്. ഫ്ലെക്സിബിലിടി കുര്‍ആനിന്റെ മാത്രം സ്വഭാവമാണ്. ഏതു കാലഘട്ടത്തിലെ മനുഷ്യര്‍ക്കും അവരുടെ വികാസമാനുസരിച്ചു അതിനെ വായിക്കാം. യുക്തിവാദികള്‍ ഇത് മനസ്സിലാക്കാതെ പോകുന്നതിനാലാണ് വിമര്‍ശന രൂപത്തില്‍ വ്യാക്യാനങ്ങളെ കാണുന്നത്.
മറ്റൊരു ഗ്രന്ഥത്തിനും ഈ വാചക ഘടന കാണാന്‍ സാധ്യമല്ല.

ശ്രീജിത് കൊണ്ടോട്ടി. said...

Tracking!

ബിജു ചന്ദ്രന്‍ said...

Tracking! subair,... hahaha...

സുശീല്‍ കുമാര്‍ said...

ജബ്ബാര്‍ മാഷ് പോസ്റ്റില്‍ പറഞ്ഞ വിഷയത്തിലൊന്നും പ്രതികരിക്കത്തതെന്താണ്‌ സുബൈര്‍?

Geethanandan said...

angeney Maudoothi savamayi. Enthokey bahalam ayirunnu. Pardha, Khutbath, Hukoomathey Ilahi.......oh........

സുധീര്‍_ഓയൂര്‍ said...

അതികാരത്തിന്റെ മധുരം നുകരുന്ന കാര്യം വരുമ്പോള്‍ ,മതവും ഖുറാനും ഒക്കെ ദൂരെ വലിച്ചെറിയുന്നത് ഒരു അതിശയം ഒന്ന് മല്ല , മതങ്ങളെ ഒക്കെ സ്വോര്‍ത്ത താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അല്ലാതെ ഇപ്പോള്‍ എന്താ നടക്കുനത്

സുബൈര്‍ പറഞ്ഞു :

എന്ത് കൊണ്ട് ആധുനിക കാലത്ത് അഭ്യസ്ത വിദ്യാര്‍, ഇത്തരം യുക്തിവിരുധ മായ വിശ്വാസങ്ങളുടെ പിന്നാലെ പോകുന്നു എന്ന്.


മറ്റുള്ളവരോട് ചോതിക്കാതെ സുബൈരോനോട് തന്നെ സുബൈര്‍ ഒന്ന് ചോതിച്ചു നോക്ക് ?

SMASH said...

എന്ത് കൊണ്ട് ആധുനിക കാലത്ത് അഭ്യസ്ത വിദ്യാര്‍, ഇത്തരം യുക്തിവിരുധ മായ വിശ്വാസങ്ങളുടെ പിന്നാലെ പോകുന്നു എന്ന്.

(പൊതുവേ കരുതുന്നതിനു വിരുദ്ധമായി , ആത്മീയമായ മോചനത്തിണോ , ഉന്നമനത്തിനോ അല്ല, പകരം തനിക്കും ചുറ്റും "scarcity " കൊണ്ടുണ്ടാകുന്ന ഭൌതികമായ കുറവുകളെയും , അതില്‍ നിന്നും ഉണ്ടാകാവുന്ന ദുഖത്തെയും , നിരാശയെയും , ഒക്കെ നേരിടാനും ഒക്കെയാണ് പലപ്പോഴും മനുഷ്യന്‍ ദൈവത്തെ പ്രാരതിക്കരുള്ളത് . അതുകൊണ്ട് , ഒരിക്കല്‍ , അപര്യാപ്തത "scarcity " അതിന്റെ തോത് കുറക്കാന്‍ കഴിഞ്ഞാല്‍ ദൈവ വിശ്വാസം , ആത്മീയമായ ഒരാവശ്യം മാത്രമാകും , പക്ഷെ , അതാര്‍ക്കും അത്ര താത്പര്യമുള്ള കാര്യമല്ലല്ലോ ഇഹലോകതിലാനല്ലോ വിശ്വാസികളും , പല "അത്മീയകരും " ജീവിക്കാന്‍ ഇഷ്ടപ്പെടുന്നത് (-കടപ്പാട്: ചെത്തുകാരന്‍ വാസു @ http://chithrakarans.blogspot.com/2010/08/blog-post.html)

അപ്പോള്‍ എല്ലാവരും സാമ്പത്തികമായി ഒരു ശരശരിക്ക് ഏറെ മുകളിലെത്തുകയും, സാമ്പത്തിക സാമൂഹിക അരക്ഷിതാവസ്ഥ ഇല്ലാതാവുകയും,അതിനൊപ്പം തന്നെ പിന്തിരിപ്പന്‍ സാമൂഹിക മൂല്യങ്ങളും ഇല്ലാതാവുകയും, എല്ലാവര്ക്കും വിദ്യാഭ്യാസവും , ഉണ്ടാവുക കൂടി ചെയ്‌താല്‍ മതവും ദൈവവും ആത്മീയമായ ഒരു ആവശ്യം മാത്രമായി ചുരുങ്ങും(വികസിത രാജ്യങ്ങളിലെ പോലെ). അങ്ങനെയൊരവസ്ഥ ഇവിടെയുള്ള ആത്മീയര്‍ സ്വപ്നത്തില്‍ പോലും ആഗ്രഹിക്കുന്നുണ്ടാവില്ല.

എന്തായാലും മാഷ്‌ പറഞ്ഞതുപോലെ ഇന്ത്യയില്‍ ഇങ്ങനെ ഒരവസ്ഥ വരാന്‍ പത്ത് വര്ഷം പോര എന്ന് തോന്നുന്നു. എന്തായാലും അത് പക്ഷെ ഒരു ദിവാസ്വപ്നമാകില്ല. തീര്‍ച്ച..

SMASH said...

"""സ്ത്രീയുടെ മുഖം പോലും മൂടിപ്പൊതിയണമെന്നാണു മൌദൂദി പറയുന്നത്...."""

മാഷേ ലിങ്ക് നന്നേ പിടിച്ചു......

Geethanandan said...

Dear Subair,

throw stone at Appachimedu (sabarimala)= Andhaviswasam
throw at devil in Mekkah = Real Viswasam

hafeez said...

“..സ്ത്രീകള്‍ ഉന്നത ബിരുദങ്ങള്‍ നേടുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പഠിപ്പ് കൂടുമ്പോള്‍ അവര്‍ക്ക് ഉദ്യോഗത്തിനു പോകാനുള്ള പ്രലോഭനമുണ്ടാകും. അതിനാല്‍ ആദ്യമായി നാം ചെയ്യേണ്ടത് സ്ത്രീകള്‍ പഠിക്കുന്നത് എങ്ങനെയെങ്കിലും തടയുകയാണ്. തുടക്കമെന്ന നിലയില്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പെണ്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കരുതെന്ന് നിയമം കൊണ്ടു വരണം. .. ക്രമേണ പെണ്‍ പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടി അവിടെയൊക്കെ ആണ്‍ കുട്ടികള്‍ക്കു പ്രവേശനം നല്‍കുകയുമാവാം. .” [എം ഇബ്രാഹിം. മാധ്യമം 1998 ഏപ്രില്‍ 4]


മാധ്യമം പത്രം പ്രതികരണം കോളത്തില്‍ പ്രസിദ്ധീകരിച്ച ഒരു കത്ത്‌ ജമാഅത്തെ ഇസ്ളാമിയുടെ നിരീക്ഷണമായി അവതരിപ്പിച്ചതു ശരിയായില്ല. ആ കത്ത്‌ എഴുതിയ എം ഇബ്രാഹിം ആരെന്നും അറിയില്ല. ജമാഅത്തെ ഇസ്ലാമിക്ക് ഒരിക്കലും അങ്ങനെ ഒരു വാദം ഉണ്ടായിട്ടില്ല. ജമാഅത്ത് വിമര്‍ശകരുടെ കത്തും മാധ്യമം പ്രസിദ്ധീകരിക്കാറുണ്ട്. മാധ്യമത്തില്‍ വരുന്നതൊക്കെ ജമാഅത്ത് വീക്ഷണമാണ് എന്ന ധാരണ തെറ്റാണ്. എന്ന് മാത്രമല്ല പ്രസ്തുത കത്ത്‌ ആക്ഷേപ ഹാസ്യരൂപത്തിലുള്ളതാണ് എന്നാണ് തോന്നുന്നത്. ജബ്ബാര്‍ മാഷ്‌ ആ കത്ത്‌ മുഴുവനായും പ്രസിദ്ധീകരിക്കണം. എനിക്ക് അയച്ചുതന്നാലും മതി.

hafeez said...

മൌദൂദിയുടെ എല്ലാ ആശയങ്ങളെയും ജമാഅത്ത് ഒരിക്കലും സ്വീകരിച്ചിട്ടില്ല. ഇത് പറയുംപോഴെക്ക് മൌദൂദിയെ തള്ളിപ്പറഞ്ഞു എന്ന് പറയുന്നവര്‍ ജമാഅത്തിന്റെ ചരിത്രവും സംസ്കാരവും അറിയാത്തവരാണ്. തന്റെ എല്ലാ കാഴ്ചപ്പാടുകളെയും ജമാഅത്ത് സ്വീകരിക്കണമെന്ന്‌ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

ഉദാഹരണത്തിന് സ്ത്രീകള്‍ മുഖം മറക്കണം എന്ന വീക്ഷണം ചില മുസ്ലിം പന്ധിതന്മാര്‍ക്കുണ്ട്. മറക്കേണ്ടതില്ല എന്ന വീക്ഷണം ഉള്ളവരും ഉണ്ട്. മൌദൂദി മറക്കണം എന്ന അഭിപ്രായക്കാരനായിരുന്നു. പക്ഷെ ജമാഅത്ത് അത് സ്വീകരിക്കണം എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞില്ല. അതിനാല്‍ മുഖം മറക്കേണ്ടതില്ല എന്ന വീക്ഷണമാണ് ജമാഅത്ത് തുടക്കം മുതലേ പുലര്‍ത്തുന്നത്. അദ്ധേഹം ജീവിച്ചിരുന്ന കാലത്ത്‌ പോലും അത് തിരുത്തണമെന്ന് ജമാഅത്തിനോടു ആവശ്യപ്പെട്ടിട്ടില്ല. മൌദൂദിയുടെ ജീവിത കാലത്തുതന്നെ ജമാഅത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുത്തിട്ടുണ്ട്. മൌദൂദിയുടെ ജീവിത കാലത്തുതന്നെ ജമാഅത്തിന്റെ നേതൃസ്ഥാനത്ത് വനിതകള്‍ വന്നിട്ടുണ്ട്.

പറഞ്ഞുവരുന്നത് മൌദൂദിയുടെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യേണ്ടിടത്ത് പണ്ട് മുതലേ ജമാഅത്ത് ചോദ്യം ചെയ്തിട്ടുണ്ട്. അദ്ദേഹം അത്തരം വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിച്ച ഒരു വ്യക്തിയായിരുന്നു. ഇപ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദത്തിലാനു ജമാഅത്ത് മൌദൂദിയുടെ വീക്ഷണങ്ങളില്‍ തിരുത്തുന്നത് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് ജമാഅത്തിന്റെയും മൌദൂദിയുടെയും ചരിത്രം അറിയാത്തതുകൊണ്ടാണ്

Saikiran said...

“..സ്ത്രീകള്‍ ഉന്നത ബിരുദങ്ങള്‍ നേടുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പഠിപ്പ് കൂടുമ്പോള്‍ അവര്‍ക്ക് ഉദ്യോഗത്തിനു പോകാനുള്ള പ്രലോഭനമുണ്ടാകും. അതിനാല്‍ ആദ്യമായി നാം ചെയ്യേണ്ടത് സ്ത്രീകള്‍ പഠിക്കുന്നത് എങ്ങനെയെങ്കിലും തടയുകയാണ്. തുടക്കമെന്ന നിലയില്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പെണ്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കരുതെന്ന് നിയമം കൊണ്ടു വരണം. .. ക്രമേണ പെണ്‍ പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടി അവിടെയൊക്കെ ആണ്‍ കുട്ടികള്‍ക്കു പ്രവേശനം നല്‍കുകയുമാവാം. .” [എം ഇബ്രാഹിം. മാധ്യമം 1998 ഏപ്രില്‍ 4]
------------------------

Canu provide pls provide the scanned image of that madhyamam page or full text or article whatever.

ea jabbar said...

ഇറാനില്‍ പോലും മഹാഭൂരിപക്ഷം മുസ്ലിംങ്ങളും ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളില്‍ മാറ്റം വേണമെന്നു വാദിക്കുന്നു. മുഹമ്മദ് ഖാതമി തെരഞ്ഞേറ്റുപ്പ് മാനിഫെസ്റ്റോയില്‍ നല്‍കിയ വാഗ്ദാനം സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശം നല്‍കുന്ന നിയമ ഭേദഗതിയായിരുന്നു. അതിന് 80 % ജനങ്ങളും പിന്തുണ നല്‍കുകയുണ്ടായി.
പെണ്‍ മക്കള്‍ മാത്രം അവകാശികളായി ഉള്ള മാതാപിതാക്കള്‍ അവരുടെ സ്വത്തുക്കള്‍ മരിക്കും മുമ്പേ മക്കളുടെ പേരിലാക്കാന്‍ കുറുക്കു വഴി കണ്ടെത്തുന്നത് ഇവിടെ സര്‍വ്വസാധാരണമാണ്. കാരണം അല്ലാഹുവിന്റെ നിയമം തങ്ങളുടെ മക്കള്‍ക്കു നീതി നിഷേധിക്കുന്നുവെന്നവര്‍ തിരിച്ചറിയുന്നു.

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.