Friday, September 3, 2010

ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അക്രമത്തിലൂടെയോ?


ഇസ്ലാം എങ്ങനെ പ്രചരിച്ചു?

പതിമൂന്നു വര്‍ഷക്കാലം മുഹമ്മദ് തന്റെ പുതിയ മതം പ്രചരിപ്പിച്ചത് ജന്മദേശമായ മക്കയിലായിരുന്നു. മക്കയിലന്നുണ്ടായിരുന്നത് മുഖ്യമായും ബഹുദൈവാരാധനയില്‍ വിശ്വസിച്ചിരുന്ന ആളുകളാണ്. ജൂതമതക്കാരും ക്രിസ്ത്യാനികളും അറേബ്യയില്‍ അക്കാലത്തുണ്ട്. കുര്‍ആനില്‍ അല്ലാഹുവിനു പരിചയമുള്ള മതക്കാര്‍ ഈ വാക്യത്തില്‍ ഇങ്ങനെ വായിക്കാം:-

സത്യവിശ്വാസികള്‍ , യഹൂദന്‍മാര്‍ , സാബീമതക്കാര്‍ , ക്രിസ്ത്യാനികള്‍ , മജൂസികള്‍ , ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.[22-17]

മക്ക അക്കാലത്ത് വിഗ്രഹാരാധനയുടെ കേന്ദ്രമായിരുന്നു. കഅബാ ക്ഷേത്രത്തില്‍ മുന്നൂറില്‍ പരം ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. അറേബ്യയുടെ നാനാദിക്കില്‍നിന്നും അങ്ങോട്ട് തീര്‍ത്ഥാടനത്തിനായി ആളുകള്‍ പ്രവഹിച്ചിരുന്നത് ‍ മക്കയുടെ സാമ്പത്തികാഭിവൃദ്ധിയും യശസ്സും വര്‍ദ്ധിക്കുന്നതിനു കാരണമായി.

തൌഹീദ് [ഏക ദൈവത്വം] സിദ്ധാന്തവുമായി രംഗത്തു വന്ന മുഹമ്മദിനെ മക്കാനിവാസികള്‍ സ്വാഭാവികമായും എതിര്‍ത്തു. അവര്‍ പക്ഷെ വളരെ ഉന്നത സാംസ്കാരികനിലവാരമുള്ളവരായിരുന്നതിനാല്‍ കായികമായല്ല , ആശയപരമായിത്തന്നെയാണു മുഹമ്മദിന്റെ പ്രവാചകത്വവാദത്തെ നേരിട്ടത്. ശാരീരികമായ ഉപദ്രവങ്ങളൊന്നും കാര്യമായി അദ്ദേഹത്തിനു നേരെ ഉണ്ടായതായി തെളിവുകളില്ല. വളരെ നിസ്സാരമായ ചില ഒറ്റപ്പെട്ട സംഭവങ്ങളെയാണു പില്‍ക്കാലത്ത് അതിശയോക്തിപരമായി അവതരിപ്പിക്കാന്‍ ചരിത്രകാരന്മാര്‍ ശ്രമിച്ചിട്ടുള്ളത്. മുഹമ്മദ് പിന്നീടു നടത്തിയ നരനായാട്ടുകളുമായി താരതമ്യം ചെയ്താല്‍ ഈ സംഭവങ്ങളൊക്കെ അവഗണനീയമാംവിധം നിസ്സാരമാണെന്നു കാണാം.

മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു മുഹമ്മദിന്റെ പ്രബോധനങ്ങള്‍
.സമാധാനവാദികള്‍ സാധാരണ ഇക്കാലത്ത് ഉദ്ധരിക്കാറുള്ള ഈ വചനങ്ങളെല്ലാം ആദ്യകാല സൂക്തങ്ങളാണ്:-

1:“ മതത്തില്‍ ബലപ്രയോഗം പാടില്ല; (2:256)“
2:“ നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“
3: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“
4:“ യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍‍പ്പെടുകയാണു വേണ്ടത്;(16:125)“
5:“ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“
6:“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)“


മക്കക്കാരായ മുശ്രിക്കുകളും [ബഹുദൈവാരാധകര്‍] വളരെ സഹിഷ്ണുതയോടെയാണു മുഹമ്മദിനോടു പെരുമാറിയത്.
മക്കയിലെ ഖുറൈശികള്‍ വളരെ ഉയര്‍ന്ന സംസ്കാരമുള്ളവരും മുഹമ്മദിനേക്കാള്‍ നന്മയുള്ളവരുമായിരുന്നുവെന്ന് ഇസ്ലാമിന്റെ ചരി‍ത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും. ചില ചരിത്രകാരന്മാര്‍ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. നബിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടുന്നതിനായി അവരെ വെറും ജാഹിലുകളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഇന്നത്തെ മതപ്രചാരകര്‍. ഈ അഭിപ്രായം ഇസ്ലാം വിരോധികളുടെയല്ലെന്നു കാണിക്കാന്‍ ചില ഉദ്ധരണികള്‍ കൂടി കാണുക;-
“തിരുമേനി ആദ്യമാദ്യം ഏകദൈവസിദ്ധാന്തത്തിലേക്ക് ജനങ്ങളെ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോളാണ് ബഹുദൈവവിശ്വാസത്തെ പരസ്യമായി എതിര്‍ക്കാന്‍ തുടങ്ങിയത്. അത് മക്കക്കാര്‍ക്കു വിശിഷ്യാ ഖുറൈശികള്‍ക്കു സഹിക്കാന്‍ കഴിയാത്ത ഒന്നായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഒരു ജനതയുടെ ദൈവങ്ങളെ പാടേ നിഷേധിക്കാന്‍ ഒരാള്‍ എഴുന്നേറ്റു നിന്നാല്‍ -വിശിഷ്യാ അക്കാലത്ത്-ആ ജനത അവനെ വെറുതെ വിടുമോ? ഒരിക്കലുമില്ല. പക്ഷെ ഖുറൈശികള്‍ നമ്മില്‍ പലരും ധരിച്ചു വെച്ചതുപോലെ , വിഡ്ഢികളോ അജ്ഞാനികളോ ആയിരുന്നില്ല. അവര്‍ തികഞ്ഞ തന്റേടവും ദീര്‍ഘദൃഷ്ടിയുമുള്ളവര്‍ തന്നെയായിരുന്നു.....
.....കുറൈശികള്‍ വളരെ തന്റേടത്തോടെയും ദീര്‍ഘദൃഷ്ടിയോടെയും കൂടിയാണ് ആദ്യമാദ്യം തിരുമേനിയുടെ ഉല്‍ബോധനങ്ങളെ അഭിമുഖീകരിച്ചത്. അതായത് ആത്മനിയന്ത്രനം വിട്ട് അവര്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നില്ല......
ഖുറൈശികളുടെ ദൈവങ്ങളെ നിഷേധിക്കാന്‍ എഴുന്നേറ്റു നിന്നിരുന്ന മുഹമ്മദ്[സ]യെ ഒരൊറ്റ അടിക്കു കൊല്ലാനും അങ്ങിനെ തങ്ങളുടെ ദൈവങ്ങളുടെ അന്തസ്സും പ്രതാപവും നിലനിര്‍ത്താനും അവര്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല. പക്ഷെ അവരതിനു മുതുര്‍ന്നില്ല.
....കുറൈശി നേതാക്കളെല്ലാവരും ദുഷ്ടന്മാരോ ദുര്‍ബുദ്ധികളോ ആയിരുന്നില്ല. സഹൃദയരും ഉദാര ശീലരും മാന്യരുമായി, പലരും പല നേതാക്കളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണണമെന്നാണ് അവരാഗ്രഹിച്ചത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ആത്മനിയന്ത്രണം കൈവിടാതെ പെരുമാറാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചത്..”[ഇസ്ലാം ചരിത്രം, സി എന്‍ അഹ്മദ് മൌലവി, പേജ് 225,226 ഒന്നാം പതിപ്പ് 1971]


“അറബികള്‍ അതിപുരാതനമായ ഒരു സംസ്കാര പാരംബര്യമുള്ള ജനതയാണ്. മക്കാനേതാക്കളായിരുന്ന കുറൈശികളോ, അവരുടെ നിലവാരം മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്; റോമന്‍ ചക്രവര്‍ത്തി,അബ്സീനിയന്‍ ചക്രവര്‍ത്തി, യമന്‍ രാജാക്കന്മാര്‍, മുതലായവരുമായി ഒരു മധ്യവര്‍ത്തിയെയും കൂടാതെ നേരില്‍തന്നെ ബന്ധം പുലര്‍ത്തിക്കൊണ്ടിരുന്നവരായിരുന്നു കുറൈശികള്‍ ‍. പരി‍ശുദ്ധമക്കായുടെ അധിപന്മാരും അറേബ്യയിലെ പുരോഹിതനേതാക്കന്മാരും എന്ന നിലക്ക് ആ രാജാക്കന്മാരെല്ലാം ഇവരെ ആദരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ,ലോകവ്യാപാരകേന്ദ്രം മക്കയാകകൊണ്ടും ,വിവിധ നാടുകളില്‍ വ്യാപാരാവശ്യാര്‍ഥം സഞ്ചരിക്കുക മൂലംവും വളരെയേറെ അറിവുകളും അനുഭവങ്ങളും നേടിക്കഴിഞ്ഞവരായിരുന്നു കുറൈശികള്‍.....
അവര്‍ ദൈവവിശ്വാസികളായിരുന്നു. അല്ലാഹുവിന്റെ അസ്തിത്വത്തിലും ,ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് അവനാണെന്ന കാര്യത്തിലും അവര്‍ക്ക് അശേഷം സംശയമുണ്ടായിരുന്നില്ല. പക്ഷെ അല്ലാഹുവിനെ പ്രതാപശാലിയായ ഒരു രാജാവിന്റെ സ്ഥാനത്താണവര്‍ കണക്കാക്കിയത്....
ഹജ്ജ് കര്‍മ്മങ്ങള്‍ അവര്‍ നിര്‍വ്വഹിച്ചിരുന്നു. അത് ഒരു വലിയ പുണ്യകര്‍മ്മമായിട്ടു തന്നെയാണവര്‍ ഗണിച്ചിരുന്നത്. നാല്‍ക്കാലികളെ തങ്ങളുടെ ദൈവങ്ങളുടെ പേരില്‍ ഉഴിഞ്ഞിടുകയും ബലിയറുക്കുകയും പതിവായിരുന്നു. പലിശ ,ചൂതാട്ടം ,വ്യഭിചാരം മുതലായവ നിഷിദ്ധങ്ങളായിട്ടു തന്നെയാണവര്‍ കണക്കാക്കിയിരുന്നത്. അതുകൊണ്ടാണല്ലൊ കാബ പുനരുദ്ധരിച്ചപ്പോള്‍ ,അത്തരം പണങ്ങളൊന്നും അതിലേക്കുപയോഗപ്പെടുത്തിക്കൂടെന്ന് അവര്‍ തീരുമാനിച്ചതും, അവസാനം പണം തികയാതെ വന്നപ്പോള്‍ തറയില്‍ ഒരു ഭാഗം ഒഴിച്ചിട്ട് കാ‍ബയുടെ ചുമര് കെട്ടിയതും. ദാനധര്‍മ്മങ്ങളില്‍ അവരെപ്പോഴും അഭിമാനം കൊണ്ടിരുന്നു. ചില പ്രത്യേക കുടുംബങ്ങള്‍ക്കു ചില വിശ്വാസ സിദ്ധാന്തങ്ങളും ആചാര സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിച്ചു,എന്നായിരുന്നു അറബികളുടെ ധാരണ....” [അതേ പുസ്തകം പേ.250]


അദ്ദേഹത്തിന്റെ പ്രവാചകത്വ വാദം തെളിയിക്കാനായി എന്തെങ്കിലും യുക്തിസഹമായ ദൃഷ്ടാന്തങ്ങള്‍ കാണിക്കൂ‍ എന്നായിരുന്നു അവരുടെ നിരന്തരമായ ആവശ്യം .താന്‍ ഒരു ദൈവദൂതനാണെങ്കില്‍ സാധാരണ അത്തരക്കാര്‍ കാണിക്കാറുള്ളതു പോലെ എന്തെങ്കിലും അദ്ഭുത്പ്രവൃത്തികളിലൂടെ അതു തെളിയിക്കണമെന്ന മക്കക്കാരുടെ ശാഠ്യത്തിനു മുമ്പില്‍ മുഹമ്മദ് ശരിക്കും അടിയറവു പറയേണ്ടി വന്നു.
അന്നത്തെ അറബികള്‍ക്കിടയില്‍ ധാരാളം പ്രവാചകന്മാരും വെളിച്ചപ്പാടുകളും ഉണ്ടായിരുന്നു. ഓരോ ഗോത്ര ദൈവങ്ങള്‍ക്കും ,അവരുടെ ഇംഗിതങ്ങള്‍ ഭക്തരെ അറിയിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് ഈ വെളിച്ചപ്പാടുകളായിരുന്നു. അവരുടെ വെളിപാടുകളെ ആരും കാര്യമായി സംശയിച്ചിരുന്നില്ല. അറബികള്‍ ഏതു പ്രധാന തീരുമാനം എടുക്കുമ്പോഴും അവരുടെ ദൈവങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു.
വെളിപാടും പ്രവാചകത്വവുമൊന്നും അവര്‍ക്കു പുതിയ കാര്യമായിരുന്നില്ല എന്നു ചുരുക്കം. അങ്ങനെയിരിക്കെയാണ് മുഹമ്മദ് പുതിയ പ്രവാചകനായി രംഗത്തു വരുന്നത്. ഗോത്രദൈവങ്ങളെല്ലാം വ്യാജന്‍ മാരാണെന്നും അല്ലാഹു എന്ന ആകാശ ദൈവം മത്രമേ യഥാര്‍ഥ ദൈവമായുള്ളു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് അറബികള്‍ക്കു ബോധ്യപ്പെട്ടില്ല. അവരെ ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മദ് തീര്‍ത്തും പരാജയപ്പെടുകയാണുണ്ടായത്. ആ പരാജയത്തിന്റെ ദയനീയ ചിത്രം ഖുര്‍ ആന്‍ തന്നെ വരച്ചുകാട്ടുന്നതു നോക്കുക:-

മുശ്രിക്കുകളും `അല്ലാഹുവും` തമ്മില്‍ നടന്ന സംവാദം:-

“ഈ ഭൂമിയില്‍നിന്നും ഒരു ഉറവ പൊട്ടി ഒലിപ്പിച്ചു കാണിച്ചു തരുന്നതു വരേക്കും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല;അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടേയും മുന്തിരിയുടേയും ഒരു തോട്ടം ഉണ്ടായിരിക്കുകയും അതിന്റെ ഇടയില്‍ അരുവികള്‍ പൊട്ടിയൊലിപ്പിച്ചു കാണിക്കുകയും വേണം.അല്ലെങ്കില്‍ നീ ജല്പിക്കാറുള്ളതുപോലെ ആകാശം കഷ്ണങ്ങളാക്കി ഞങ്ങളുടെ മേല്‍ വീഴ്ത്തുകയോ അല്ലാഹുവിനേയും മലക്കുകളേയും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തുകയോ ചെയ്യുക.
അല്ലെങ്കില്‍ നിനക്കു സ്വര്‍ണ്ണത്തിന്റെ ഒരു വീടുണ്ടായിരിക്കുകയോ നീ ആകാശത്തു കയറിപ്പോവുകയോ ചെയ്യുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടു വരുന്നതു വരെ നിന്റെ ആകാശക്കയറ്റം ഞങ്ങല്‍ വിശ്വസിക്കുകയില്ല.”[17:90-93]

തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. വ്യാജന്മാരായ മറ്റു ദൈവങ്ങളെപ്പോലെ അല്ലാഹുവും ഒരു മനുഷ്യനെത്തന്നെ ദൂതനാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തേ? എന്ന ചോദ്യവും വളരെ പ്രസക്തവും ന്യായവുമായിരുന്നു. അതിനുള്ള മറുപടി എത്ര ബാലിശമായിരുന്നു എന്നു നോക്കൂ:
“നേര്‍വഴിവന്നെത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുന്നതില്‍നിന്നു ജനങ്ങളെ തടഞ്ഞത്,അല്ലാഹു മനുഷ്യനെയാണോ റസൂലായി അയച്ചിരിക്കുന്നത്? എന്ന അവരുടെ വാദം മാത്രമാണ്.പറയുക:“നടക്കുന്ന മലക്കുകളാണു ഭൂമിയില്‍ താമസക്കാരെങ്കില്‍ ആകാശത്തു നിന്നും ഒരു മലക്കിനെ നാം റസൂലായി അയക്കുമായിരുന്നു” [17:94-95]

“അല്ലാഹു ഞങ്ങളോട് നേരിട്ടു സംസാരിക്കുകയോ എന്തെങ്കിലും ദൃഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതെന്തുകൊണ്ട്? എന്നു അജ്ഞാനികള്‍ ചോദിക്കുന്നു. അപ്രകാരം അവര്‍ക്കു മുമ്പുള്ളവരും ചോദിച്ചിട്ടുണ്ട്. ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് നിശ്ചയമായും ഞാന്‍ പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.”[2:118]

ഭൂമിയിലെ താമസക്കാര്‍ മലക്കുകളായിരുന്നെങ്കില്‍ മലക്കുകളെ പറഞ്ഞയക്കുമായിരുന്നു എന്ന ന്യായം യുക്തിക്കു നിരക്കുന്നതാണോ?
മനുഷ്യര്‍ക്കിടയില്‍തന്നെ അനേകം വ്യാജ വെളിച്ചപ്പാടുകളും പ്രവാചകന്മാരുമൊക്കെയുണ്ടായിരുന്ന ഒരു കാലത്ത് യഥാര്‍ഥ ദൈവവും ഈ വ്യാജദൈവങ്ങള്‍ അവലംബിച്ച അതേ ആശയവിനിമയ മാര്‍ഗ്ഗം തന്നെ ഉപയോഗിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ചതില്‍ തെറ്റുണ്ടോ?
കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു മാര്‍ഗ്ഗം ഈ ദൈവം അവലംബിക്കേണ്ടതായിരുന്നില്ലേ? ദൃഢമായി വിശ്വസിക്കുന്നവര്‍ക്കു വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു കൊടുത്തിട്ടുണ്ടെന്ന വാദം നിരര്‍ഥകവും യുക്തിഹീനവുമല്ലേ? അന്ധമായി എന്തും വിശ്വസിക്കാന്‍ തയ്യാറാകുന്നവര്‍ക്കു തെളിവുകള്‍ വേണ്ടതില്ല. ഏതു വ്യാജന്മാരുടെ കെണിയിലും അവര്‍ വീണുപോകും. സംശയിക്കുകയും ചോദ്യം ചെയ്യുകയും വ്യക്തമായ തെളിവുള്ള കാര്യം മാത്രം വിശ്വസിക്കുകയും ചെയ്യുന്ന ചിന്താശീലര്‍ക്കാണു തെളിവു വേണ്ടത്. അത്തരക്കാരുടെ മുന്‍പില്‍ തെളിവു നല്‍കുന്നതില്‍ അമ്പേ പരാജയപ്പെടുകയും നിരാശരാവുകയും ചെയ്ത ദൈവവും ദൂദനും ചോദ്യകര്‍ത്താക്കളുടെ ഉദ്ദേശ്യ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യാനാണു പിന്നീട് മുതിര്‍ന്നത്.

“നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു. നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം എന്തുകൊണ്ട് നേരി‍ട്ടു കാണുന്നില്ല? തീര്‍ച്ചയായും അവര്‍ മനസ്സില്‍ ഗര്‍വ്വു നടിക്കുകയും ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.”[25:21]

ശാസ്ത്രബോധവും യുക്തിചിന്തയും വികസിച്ച ഇക്കാലത്തു പോലും സിദ്ധന്മാരും മനുഷ്യദൈവങ്ങളും ആളുകളെ പറ്റിക്കുന്നത് നാം കാണുന്നു. പതിനാലു നൂറ്റാണ്ടു മുമ്പ് മക്കയില്‍ ജീവിച്ചിരുന്ന അറബികള്‍ പ്രവാചകത്വ വാദവുമായി വന്ന മുഹമ്മദിനോട് തെളിവുകള്‍ ചോദിച്ചെങ്കില്‍ അവരുടെ യുക്തിചിന്താശീലത്തെ പ്രശംസിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ അന്ധമായി വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ ഭീഷണിപ്പെടുത്തുകയാണു മുഹമ്മദിന്റെ ദൈവം ചെയ്തത്.

“അവര്‍ മലക്കുകളെ കാണുന്ന ദിവസം ആ കുറ്റവാളികള്‍ക്ക് അന്നു യാതൊരുസന്തോഷവാര്‍ത്തയും ലഭിക്കുകയില്ല.ശക്തിയായ തടസ്സം എന്നു മലക്കുകള്‍ പറയുകയും ചെയ്യും.”[25:22]

“നാം മലക്കിനെ അയച്ചിരുന്നെങ്കില്‍ ഉടനെ തീരുമാനിക്കപ്പെടുമായിരുന്നു.പിന്നീട് അവര്‍ക്ക് ഇട നല്‍കപ്പെടുകയില്ല.”[6:8]

നീതിമാനും പക്വമതിയുമായ ഒരു ദൈവം നിസ്സഹായരും അജ്ഞാനികളുമായ തന്റെ സൃഷ്ടികളോട് പറ്യേണ്ട വാക്കുകളാണോ ഇത്?
ചോദ്യകര്‍ത്താക്കള്‍ അവരുടെ പൂര്‍വിക പാരമ്പര്യപ്രകാരമുള്ള അന്ധവിശ്വാസങ്ങളില്‍ വേരുറച്ചു പോയവരാണ്.തലമുറകളായി പകര്‍ന്നുവന്ന വിശ്വാസങ്ങളെ ഒറ്റയടിക്കു തള്ളിപ്പറയാനും പകരം മറ്റൊരു പുതിയ മതം സ്വീകരിക്കാനും കഴിയണമെങ്കില്‍ അതിനു തക്കതായ തെളിവുകള്‍ ലഭിക്കണമെന്ന അവരുടെ ആവശ്യം തികച്ചും ന്യായമായിരിക്കെ തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍കുറ്റമാണെന്ന് ആക്ഷേപിക്കുന്നത് ശരിയാണോ? മന്‍ഷ്യര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മനുഷ്യരെത്തന്നെ ദൂതനാക്കുന്നതിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയല്ലേ? ഗര്‍വ്വു നിമിത്തമാണ് അന്നവര്‍ അക്കാര്യം ചോദിച്ചത് എന്നു വന്നാല്‍ പോലും പില്‍ക്കാലത്ത് ആരുടെയും മനസ്സില്‍ സ്വാഭാവികമായും ഉദിച്ചേക്കാവുന്ന ഒരു സംശയം എന്നനിലക്ക് അല്പം കൂടി യുക്തിസഹമായ മറുപടി പറയാമായിരുന്നില്ലേ?

തെളിവു ചോദിക്കുന്നതു ധിക്കാരമാണെന്നു പറയുന്ന അല്ലാഹു തന്നെ അന്യമതക്കാരോടു തെളിവു ചോദിക്കുന്നുമുണ്ട്!

“യഹൂദികളോ ക്രിസ്ത്യാനികളോ അല്ലാതെ മറ്റാരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല എന്ന് അവര്‍ പറയുന്നു.അത് അവരുടെ വ്യാമോഹം മാത്രമാണ്‍.പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവുകള്‍ ഹാജറാക്കുക.”[2:111]
ഇത് വൈരുധ്യമല്ലേ?

ദൈവദൂതന്‍ എന്നവകാശപ്പെടുന്നയാള്‍ മറ്റാരും ആവശ്യപ്പെടാതെത്തന്നെ തെളിവു നല്‍കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ തെളിവു ചോദിച്ചവരെ ശിക്ഷാഭീഷണി ഉയര്‍ത്തി ഭയപ്പെടുത്താനാണു മുഹമ്മദ് ശ്രമിച്ചത്:

എങ്കില്‍ അത്തരത്തിലുള്ള ശിക്ഷകള്‍ വരുത്തിക്കാണിച്ചെങ്കിലും പ്രവാചകത്വം തെളിയിക്കണമെന്നായി മുശ്രിക്കുകള്‍ .

“അല്ലാഹുവേ ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ ആകാശത്തുനിന്നു ഞങ്ങളുടെ മേല്‍ കല്‍മഴ വര്‍ഷിക്കുകയോ വേദനാജനകമായ മറ്റുവല്ല ശിക്ഷയും അയക്കുകയോ ചെയ്യുക എന്നവര്‍ പറഞ്ഞ സന്ദര്‍ഭം;താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കുമ്പോല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.”[8:32,33]

മുന്‍ കാലങ്ങളില്‍ പ്രവാചകന്മാര്‍ ഉള്ളപ്പോള്‍തന്നെ ശിക്ഷയിറക്കിയിരുന്നതായി നബി പറ്ഞ്ഞതുകൊണ്ടാണ് അവര്‍ അങ്ങനെയും വെല്ലു വിളി നടത്തിയത്. നബിക്കു പരിക്കേല്‍ക്കാതെ ശത്രുക്കളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത ദൈവം?
ദൃഷ്ടാന്തങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവരെ കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ കാണാം;
“അവര്‍ പറഞ്ഞു .അവരുടെ നാഥനില്‍നിന്നും ഒരു ദൃഷ്ടാന്തവും അവനു ലഭിക്കാത്തതെന്തുകൊണ്ടാണ്? പറയുക:ദൃഷ്ടാന്തങ്ങള്‍ അയക്കാന്‍ കഴിവുള്ളവനാണു ദൈവം. എന്നാല്‍ അവരിലധികപേരും അജ്ഞതയിലാണ്.”[6:37]

ഈ സൂക്തം സാമാന്യ യുക്തിക്കു നിരക്കാത്തതും അപ്രസക്തവുമാണ്. കാരണം മക്കയിലെ അറബികളാരും തന്നെ സര്‍വ്വശക്തനായ ദൈവത്തിന്റെ കഴിവിനെ ചോദ്യം ചെയ്തിരുന്നില്ല. ദൈവത്തിന് അത്ഭുതം കാട്ടാന്‍ കഴിവുണ്ടോ എന്നായിരുന്നില്ല അവരുടെ ചോദ്യം. പ്രവാചകത്വത്തിനു തെളിവുണ്ടോ എന്നാണവര്‍ ചോദിച്ചിരുന്നത്. ദൈവത്തിനു കഴിവുണ്ട് എന്ന മറുപടി അവര്‍ക്കു തൃപ്തികരമായ ഒന്നായിരുന്നില്ല.

വേദം ഒറ്റത്തവണയായി ഇറക്കാത്തതെന്തേ? എന്ന ചോദ്യത്തിനു താങ്കള്‍ക്കു ഗ്രഹിക്കാനാണ് എന്ന മുടന്തന്‍ ന്യായമാണു മറുപടി.[25:32]

ഈ വാദപ്രതിവാദം വളരെ രസകരമായി ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതു ശ്രദ്ധിച്ചു വായിച്ചാല്‍ എന്തു കൊണ്ടാണു മുഹമ്മദ് നബിക്ക് മക്ക വിട്ടു പോകേണ്ടിവന്നത് എന്നു വ്യക്തമാകും. ഈ സംവാദത്തില്‍ യുക്തിപരമായി ആരാണു മുന്നിട്ടൂ നില്‍ക്കുന്നത്? സര്‍വ്വ തന്ത്രജ്ഞനായ അല്ലാഹുവോ അതോ ബഹുദൈവ വിശ്വാസികളായ ആ പാവം അറബികളോ?
ഉത്തരം മുട്ടിയ നബിയും അല്ലാഹുവും പിന്നീട് വിചിത്രമായ മറ്റൊരു സിദ്ധാന്തവുമായി രംഗത്തു വന്നു.

“അവരുടെ അടുക്കലേക്കു നാം മലക്കുകളെ ഇറക്കുകയും മരിച്ചവര്‍ അവരോട് സംസാരിക്കുകയും സകല വസ്തുക്കളേയും കൂട്ടം കൂട്ടമായി നാം അവരുടെ മുന്നില്‍ ഹാജറാക്കുകയും ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല”.[6:111]

“അല്ലാഹു ഇഛിക്കുന്നവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]

“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.”[32:13]

“എല്ലാ പ്രവാചകന്മാര്‍ക്കും നാം ശത്രുക്കളെ ഏര്‍‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ; അവരില്‍ ചിലര്‍ ചിലരോട് വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുന്നു. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല.”[6:112]

“അപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനായി ദുഷ്ടന്മാരില്‍ പ്രധാനികളെത്തന്നെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.”[6:123]


പിന്നെയെന്തിനാണാവോ ഈ ദൈവം പ്രവാചകന്മാരെ അയച്ചും കിതാബുകളയച്ചുമൊക്കെ ബുദ്ധിമുട്ടുന്നത്?
അക്രമത്തിലേക്ക്
ആശയപരമായ ഒരു പ്രചാരണപരിപാടിയിലൂടെ തന്റെ ദൌത്യം വിജയിപ്പിക്കാനാവില്ല എന്നു മനസ്സിലാക്കിയ മുഹമ്മദ് മറ്റു വഴികള്‍ ആലോചിക്കാന്‍ തുടങ്ങി. തന്റെ ഗോത്രക്കാരില്‍നിന്നോ സ്വന്തം കുടുംബത്തിനിന്നുപോലുമോ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാകാതിരുന്നത് മുഹമ്മദിനെ നിരാശനും കുപിതനുമാക്കി. സ്വന്തക്കാരോടു തന്നെ അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു തരം പകയും വിദ്വേഷവും നുരഞ്ഞു തുടങ്ങി.
വിദൂര ദേശങ്ങളിലേക്കെവിടെയെങ്കിലും പാലായനം ചെതാലോ എന്ന ചിന്തയും അദ്ദേഹത്തിനുണ്ടായി. അങ്ങനെയാണ് താഇഫ്, അബസീനിയ , മദീന എന്നിവിടങ്ങളിലക്കെയുള്ളവരുമായി ഗൂഡാലോചനകള്‍ ആരംഭിക്കുന്നത്. അതില്‍ മദീനയിലെ ചില അപരിഷ്കൃത ഗോത്രങ്ങളാണു മുഹമ്മദിനെ സ്വീകരിക്കാന്‍ തയ്യാറായത്. അവരുമായി ഒരു ഉടംബടിയുണ്ടാക്കി അങ്ങോട്ടു പാലായനം ചെയ്ത മുഹമ്മദ് പിന്നീട് എന്താണു ചെയ്തത് ? ആ ചരിത്രം അങ്ങേയറ്റം ജുഗുപ്സാവഹവും അവിശ്വസനീയമാം വിധം ഭീകരവുമായിരുന്നു .
‘അല്ലാഹു’ മക്കയില്‍നിന്നു മദീനയിലെത്തിയതോടെ സമാധാനത്തിന്റെയും ഉല്‍ബോധനത്തിന്റെയും മതം കൊള്ളയുടെയും യുദ്ധത്തിന്റെയും മതമായി മാറിയതിന്റെ വാങ്മയചിത്രം ഖുര്‍ ആനിലും ഇസ്ലാം ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെട്ടു കിടക്കുന്നു. ദീനില്‍ യാതൊരു ബലപ്രയോഗവുമില്ല; അവര്‍ക്ക് അവരുടെ മതം നിങ്ങള്‍ക്ക് നിങ്ങളുടെ മതം; യുക്തികൊണ്ടു മാത്രം സംവാദത്തിലേര്‍പ്പെടുക ; തുടങ്ങിയ ‘മക്കീ’ വെളിപാടുകള്‍ പ്രവാചകന്‍ മദീനയിലെത്തി അധികാരം സ്ഥാപിച്ചതോടെ നസ്ഖ് [ക്യാന്‍സല്‍ ] ചെയ്യപ്പെട്ടു!

ബലപ്രയോഗത്തിനും പച്ചയായ കൊള്ളയ്ക്കും കൊലയ്ക്കും ആഹ്വാനം ചെയ്യുന്ന നൂറുകണക്കിനു വെളിപാടുകള്‍ പ്രവാചകന്റെ നാവിലൂടെ പുറത്തു വന്നു.
ഏതാനും ഉദാഹരണങ്ങള്‍ കാണുക:-

യുദ്ധം ചെയ്യല്‍ നിങ്ങള്‍ക്കു നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതു നിങ്ങള്‍ക്കു വെറുപ്പുള്ളതാണ്. എന്നാല്‍ ഒരു കാര്യം നന്മയുള്ളതായിരിക്കെ നിങ്ങള്‍ വെറുത്തെന്നു വരാം. ഒരു കാര്യം ദോഷമായിരിക്കെ നിങ്ങള്‍ ഇഷ്ടപ്പെട്ടെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.[2:216]

പരിശുദ്ധ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ ചോദിക്കുന്നു. പറയുക: അത് അപരാധം തന്നെയാണ്. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു ജനങ്ങളെ തടയുന്നതും അവനെ നിഷേധിക്കുന്നതും മസ്ജിദില്‍ ഹറാമില്‍ നിന്നു ബഹിഷ്കരിക്കുന്നതും അല്ലാഹുവിങ്കല്‍ വലിയ അപരാധമാകുന്നു. ഫിത്ന യാണ് കൊലയെക്കാള്‍ വലിയത്.[2:217]

ഈ വാക്യം അവതരിക്കാനിടയായ സംഭവം വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും വിവരിച്ചിട്ടുണ്ട്. ഇസ്ലാം ചരിത്രത്തിന്റെ അടിയാധാരം എന്നു കണക്കാക്കപ്പെടുന്ന , ഇബ്നു ഹിഷാമിന്റെ ‘സീറത്തു റസൂലുല്ലാഹ്’ എന്ന ഗ്രന്ഥത്തില്‍നിന്നുള്ള വിവരണം ഇതാ കാണുക:-

“ആദ്യ കാലത്തു തന്നെ ഇസ്ലാം വിശ്വസിച്ചവരില്‍ പെട്ട ഒരു മഹാനായിരുന്നു അബ്ദുല്ലാഹിബ്നു ജഹ്ശ്. ത്യാഗ സമ്പൂജ്യമായിരുന്നു അദ്ദേഹത്തിന്റെ ധീര സുന്ദരമായ ജീവിതം. നഖ്ലത്തിലേക്കു നിയോഗിക്കപ്പെട്ട മുഹാജിര്‍ സേനയുടെ നേതൃത്വം നബി അദ്ദേഹത്തില്‍ അര്‍പ്പിക്കുകയുണ്ടായി. എട്ടു പേരാണ് ആ സംഘത്തിലുണ്ടായിരുന്നത്. ഈരണ്ടു പേര്‍ക്ക് ഓരോ ഒട്ടകം എന്ന നിലയില്‍ ഒട്ടകങ്ങളെയും അവര്‍ക്കു നല്‍കുകയുണ്ടായി. വിശപ്പും ദാഹവും സഹിക്കുന്നതില്‍ നിങ്ങളില്‍ ആരെക്കാളും കഴിവുള്ള ഒരാളെ നിങ്ങളുടെ നേതാവായി അയച്ചു തരാം എന്ന മുഖവുരയോടെയാണ് നബി അബ്ദുല്ലാഹിബ്നു ജഹ്ശിനെ സംഘത്തിന്റെ നേതാവായി നിയോഗിച്ചത്.
മക്കക്കും തായിഫിനും ഇടയില്‍ ,മക്കയില്‍നിന്നും ഒരു രാത്രിയുടെ വഴിയകലത്തിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നഖ്ലത്ത്. ആ പ്രദേശം കച്ചവടസംഘങ്ങളുടെ വിശ്രമസങ്കേതമായിരുന്നു. ആ സംഘം നഖ്ലത്തിലേക്കു പുറപ്പെടുമ്പോള്‍ , രണ്ടു ദിവസം യാത്ര ചെയ്ത ശേഷമല്ലാതെ തുറന്നു വായിക്കരുത് എന്ന നിര്‍ദേശത്തോടു കൂടി നബി സംഘത്തലവന്റെ കയ്യില്‍ ഒരു കത്തു കൊടുക്കുകയുണ്ടായി. നിര്‍ദേശപ്രകാരം രണ്ടു ദിവസം യാത്ര ചെയ്ത ശേഷം അബ്ദുല്ലാഹിബ്നു ജഹ്ശ് കത്തു തുറന്നു വായിച്ചു. ഈ കത്തു വായിച്ചു കഴിഞ്ഞാല്‍ നഖ്ലത്തിലേക്കുള്ള യാത്ര തുടര്‍ന്നു കൊള്ളേണമെന്നും നഖ്ലത്തിലെത്തിയാല്‍ ഖുറൈശികളുടെ വരവിനെ കാത്ത് ഇരുന്നു കൊള്ളേണമെന്നും വിജയത്തോടു കൂടി തിരിച്ചു വരുവാന്‍ അവസരം ലഭിക്കുമെന്നും ഇക്കാര്യത്തില്‍ കൂട്ടുകാരുടെ നിലപാട് കണക്കിലെടുക്കേണ്ടതില്ല എന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. അദ്ദേഹം കത്തിലെ താല്‍പ്പര്യം കൂട്ടുകാരെ അറിയിക്കുകയും ,മനോധൈര്യവും രക്തസാക്ഷ്യത്തിനു സന്നദ്ധതയും ഉള്ളവര്‍ മാത്രം നഖ്ലത്തിലേക്കു വന്നാല്‍ മതിയെന്നും അല്ലാത്തവര്‍ക്കു തിരിച്ചു പോകാവുന്നതാണെന്നും അവരെ അറിയിക്കുകയും ചെയ്തു. പക്ഷെ ആ സംഘത്തില്‍നിന്നും ഒരാളും തിരിച്ചു പോകാന്‍ ഒരുങ്ങിയില്ല. ആ സംഘം ഉത്സാഹപൂര്‍വ്വം യാത്ര തുടര്‍ന്നു. ഹിജാബിന്നപ്പുറം ബഹ്രാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ സംഘത്തിലെ ഒരു ഒട്ടകത്തിനെ കാണാതായി. സ അദുബിനു അബീ വക്കാസ്, ഉത്വത്തുബ്നു ഗുസ്വാന്‍ എന്നിവരുടെ ഒട്ടകത്തെയാണു കാണാതായത്. അവര്‍ രണ്ടു പേരും ഒട്ടകത്തെ അന്യേഷിച്ചു പുറപ്പെട്ടു. മറ്റുള്ളവര്‍ നഖ്ലത്തിലേക്കുള്ള യാത്ര തുടര്‍ന്നു. പത്താം ദിവസം ആ സംഘം നഖ്ലത്തിലെത്തി. ഖുറൈശികളുടെ വരവും പ്രതീക്ഷിച്ച് അവര്‍ അവിടെ ഇരിപ്പുറപ്പിച്ചു. അങ്ങനെയിരിക്കുമ്പോള്‍ , മുന്തിരി , തോല്‍ മുതലായ കച്ചവടച്ചരക്കുമായി ഖുറൈശികളുടെ ഒട്ടകങ്ങള്‍ തായിഫില്‍നിന്നും അവിടെ വന്നെത്തി. അമ്രുബിനുല്‍ ഹളുറമി , ഹഖമിബ്നുകൈസാന്‍ , ഉസ്മാനുബിനു അബ്ദുല്ലാ എന്നീ ഖുറൈശീ കച്ചവടക്കാര്‍ ആ സംഘത്തിലുണ്ടായിരുന്നു. നഖ്ലത്തില്‍ മുസ്ലിങ്ങളെ കണ്ടപ്പോള്‍ ഖുറൈശികള്‍ ഭയപ്പെട്ടു. ഒട്ടകപ്പുറത്തുനിന്നു ചരക്കുകള്‍ ഇറക്കിവെക്കാതെ അവര്‍ ശങ്കിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഉക്കാശത്തുമായി അവര്‍ കുശലപ്രശ്നം നടത്തുകയും ,അല്‍പ്പം ആത്മധൈര്യത്തോടെ ചരക്കുകള്‍ ഇറക്കി വെക്കുകയും ചെയ്തു.

ഹിജ്ര മൂന്നാം വര്‍ഷത്തിലെ റജബ് മാസത്തിലാണ് ഈ സംഭവം നടന്നത്. റജബ് മാസം യുദ്ധം നിരോധിച്ച മാസമായിരുന്നു. തന്നിമിത്തം ഖുറൈശികളുമായി യുദ്ധം ചെയ്യുന്നതില്‍ അവര്‍ക്കു മനോവിഷമം നേരിട്ടു. അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഖുറൈശികള്‍ ഹറമില്‍ കടന്നു കളയുമെന്നുറപ്പായിരുന്നു. അവര്‍ ഹറമില്‍ കടന്നാല്‍ പിന്നെ ഒരു വിധത്തിലും യുദ്ധം ചെയ്യാന്‍ തരപ്പെടില്ല. ആ സന്നിഗ്ദ്ധ ഘട്ടത്തില്‍ ,റജബു മാസം അവസാനിച്ചിരിക്കുന്നുവെന്നും അന്നു ശ അബാന്‍ ഒന്നാണെന്നുമുള്ള സംശയം അവര്‍ക്കു വെളിച്ചം വീശി. ആ സംശയത്തിന്റെ ബലത്തില്‍ മുസ്ലിങ്ങള്‍ ഖുറൈശികളുമായി യുദ്ധം പ്രഖ്യാപിച്ചു. വാഖിദിബ്നു അബ്ദുല്ലാ തൊടുത്തുവിട്ട അമ്പ് അമ്രുബിനുല്‍ ഹളുറമിയെ കൊലപ്പെടുത്തി. ഉസ്മാനിബ്നു അബ്ദുല്ല, ഹകം ഇബ്നു കൈസാന്‍ എന്നിവരെ തടവുകാരായി പിടിച്ചു. മറ്റുള്ളവര്‍ ഓടിക്കളഞ്ഞു. ഖുറൈശികള്‍ ഇട്ടേച്ചു പോയ മുതലുകള്‍ മുസ്ലിങ്ങള്‍ കണ്ടെടുക്കുകയും അതോടൊപ്പം തടവുകാരെയും കൂട്ടി ,അവര്‍ നബിതിരുമേനിയുടെ സന്നിധിയിലേക്കു തിരിക്കുകയും ചെയ്തു.
യുദ്ധത്തില്‍നിന്നു പിന്തിരിഞ്ഞോടിയ ഭീരുക്കള്‍ മക്കയിലെത്തി ‘യുദ്ധം നിരോധിക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്ത അക്രമികള്‍ ‘ എന്നു മുസ്ലിങ്ങളെ നിന്ദിക്കുകയും അപഹസിക്കുകയും ചെയ്തു. ഈ അപവാദം മുസ്ലിം ഹൃദയങ്ങളെ വ്രണപ്പെടുത്തി. ഈ ഘട്ടത്തിലാണ് “പുണ്യ മാസങ്ങളെ പറ്റി അവര്‍ ചോദിക്കുന്നു......”[2:217]എന്ന ആയത്ത് ഇറങ്ങിയത്. ഈ ആയത്ത് ഖുറൈശികളുടെ വായടക്കുകയും മുസ്ലിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ”

ഈ വിവരണം സൂക്ഷ്മമായി ഒരാവര്‍ത്തി വായിച്ചാല്‍ വരികളിലും വരികള്‍ക്കിടയിലും ഒരു കൊലച്ചതിയുടെ വ്യക്തമായ ചിത്രം നമുക്കു ലഭിക്കും. അല്ലാഹുവിന്റെ ഈ ആയത്തിറങ്ങുന്നതിനു തൊട്ടു മുന്‍പായി മുഹമ്മദ് ഒരു നാടകം അഭിനയിച്ചതായും ഹദീസ് വിവരണങ്ങളില്‍ കാണാം. പുണ്യമാസങ്ങളില്‍ കൊള്ള പാടില്ല എന്ന ഗോത്ര മര്യാദ ലംഘിച്ചതിന്റെ പേരില്‍ സ്വന്തം അനുയായികള്‍ക്കിടയില്‍ പോലും അനിഷ്ടം പ്രകടമായ സന്ദര്‍ഭത്തില്‍ നബി യോദ്ധാക്കളെ കുറ്റപ്പെടുത്തി സംസാരിക്കുകയും ഗനീമത്ത് തൊടാതെ കുറച്ചു നേരം മാറി നില്‍ക്കുകയും ചെയ്തുവത്രേ. പിന്നീട് അല്ലാഹുവിന്റെ പേരില്‍ ഒരു ന്യായീകരണം ‘ഇറക്കി’ എല്ലാവരെയും കബളിപ്പിക്കുകയും തുടര്‍ന്നു കൊള്ളമുതല്‍ പങ്കുവെച്ചു കൊടുക്കുകയും ചെയ്തു.

മുസ്ലിം ചരിത്രത്തിലെ ആദ്യത്തെ വിജയകരമായ യുദ്ധം എന്നു ചരിത്രകാരന്മാര്‍ അവകാശപ്പെടുന്ന സംഭവമാണിത്. ഇതിനു മുന്‍പും രണ്ടു മൂന്നു കൊള്ളകള്‍ ആസൂത്രണം ചെയ്തെങ്കിലും അവ പരാജയപ്പെടുകയായിരുന്നു. അതില്‍ ചിലതിന്റെ വിവരണം കൂടി കാണുക:-
“ഹിജ്ര രണ്ടാം കൊല്ലത്തില്‍ തന്നെ ദുല്‍ഖഅദ് മാസത്തില്‍ ഇരുപതു മുഹാജിറ്കളുടെ ഒരു സേന സഅദിബ്നു അബീവഖാസിന്റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ടു. ഖറാര്‍ എന്ന മലഞ്ചെരുവില്‍ കുറൈശികളുടെ ഒരു ഒട്ടകസംഘവുമായി നേരിടുന്നതിനാണു ഈ സേന നിയോഗിക്കപ്പെട്ടത്. ശാമില്‍ നിന്നും മക്കയിലേക്കുള്ള വഴിയിലാണു ഖറ്രാര്‍ . മുഹാജിര്‍ സേന നടന്നാണു ഖറാരിലേക്കു പോയത്. അഞ്ചു ദിവസം യാത്ര ചെയ്യേണ്ടി വന്നു. അവര്‍ അവിടെ എത്തുന്ന തിന്റെ ഒരു ദിവസം മുമ്പ് ഖുറൈശീ കച്ചവടക്കാര്‍ സ്ഥലം വിട്ടിരുന്നു. അതറിഞ്ഞപ്പോള്‍ ആ മുസ്ലിം സേന മദീനയിലേക്കു തന്നെ തിരിച്ചു പോന്നു.”
“വദ്ദാനാണു തിരുമേനി പങ്കെടുത്ത ആദ്യ യുദ്ധരംഗം. ഇതിനു അബവാഈ യുദ്ധമെന്നും പേരുണ്ട്. ഹിജ്ര മൂന്നാം കൊല്ലത്തെ സഫര്‍ മാസം പന്ത്രണ്ടാം തിയ്യതിയാണ് മുസ്ലിം സേന വദ്ദാനിലേക്കു പുറപ്പെട്ടത്. മക്കക്കും മദീനക്കും മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണു വദ്ദാന്‍. തിരുമേനിയെ സംബന്ധിച്ചേടത്തോളം ആദ്യത്തേതായ ഈ യുദ്ധയാത്രയില്‍ ഒരു ധവള പതാക ഹംസ(റ) ഉയര്‍ത്തിപ്പിടിച്ചു. അശ്വാരൂഡരായ അറുപതു മുഹാജിര്‍കളാണ് തിരുമേനിയോടൊപ്പം ഉണ്ടായിരുന്നത്. ഖുറൈശിക്കാരായ ഒട്ടകസംഘത്തെയും മനൂളമ്രത്ത് എന്ന ഗോത്രക്കാരെയും നേരിടുക എന്നതായിരുന്നു ഉദ്ദേശ്യം. ഒട്ടകസംഘത്തെ മുസ്ലിം സേന കണ്ടെത്തിയില്ല. അബവാ എന്ന സ്ഥലത്ത് മുസ്ലിം സേന താവളമടിക്കുകയും ബനൂറമ്ലാ ഗോത്രക്കാരുമായി യുദ്ധത്തിനൊരുങ്ങുകയും ചെയ്തു. അപ്പോഴേക്കും മജ്ശിയ്യിബ്നു അമ്ര് മാധ്യസ്ഥത്തിനു മുങ്കയ്യെടുക്കുകയും ഒരു സമാധാന‍ സന്ധിയില്‍ ആ രംഗം പര്യവസാനിക്കുകയും ചെയ്തു. പതിനഞ്ചു ദിവസമാണ് ആ യാത്രക്കെടുത്തത്. ”

“യന്‍ബ ഇല്‍ ബനൂ മുദ് ലജ് ഗോത്രക്കാരുടെ സ്ഥലത്തോട് ചേര്‍ന്നു കിടന്ന സ്ഥലമാണ് ഉശൈറ. ശാമിലേക്കു കച്ചവടത്തിനു പോകുന്ന ഖുറൈശികളുടെ ഒട്ടകങ്ങളെയും മറ്റും പിടിച്ചെടുത്ത് ധര്‍മ്മമുതലാക്കുന്നതിനു വേണ്ടി , നൂറ്റമ്പതു മുഹാജിറുകളായ സഹാബികളോടൊപ്പം തിരുമേനി ഉശൈറയിലേക്കു പുറപ്പെട്ടു. ഹിജ്ര മൂന്നാം വര്‍ഷത്തിലെ ജമാദുല്‍ അവ്വല്‍ മാസത്തിലാണ് ഈ സംഭവം നടന്നത്. മുസ്ലിങ്ങള്‍ ഉശൈറയില്‍ എത്തുന്നതിനു മുന്‍പ് അബ്ബൂസുഫ്യാന്റെ നേതൃത്വത്തില്‍ നൂറോളം ഖുറൈശികളടങ്ങുന്ന ഒരു കച്ചവടസംഘം ആ വഴി ശാമിലേക്കു കടന്നുപോയതായി അവര്‍ക്കു വിവരം ലഭിച്ചു. ഖുറൈശികളുടെ പക്കല്‍ 1000ഒട്ടകങ്ങളും 50000 പൊന്നും മറ്റു ചരക്കുകളും ഉണ്ടായിരുന്നുവെന്നും മുസ്ലിങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു. ആ യാത്രയില്‍ തിരുമേനി ബനൂളമ്രത് ,ബനൂ മുദ്ലജ് എന്നീ ഗോത്രങ്ങളുമായി മൈത്രീ ബന്ധം സ്ഥാപിക്കുകയുണ്ടായി...”

നഖ് ലയില്‍ നടന്ന കൊള്ള നബിയുടെ അതിബുദ്ധിയില്‍ നിന്നുണ്ടായ ഒരാസൂത്രണമായിരുന്നു എന്നൂഹിക്കാന്‍ താഴെ പറയുന്ന തെളിവുകള്‍ മതി:-

രണ്ടു ദിവസത്തെ യാത്രക്കു ശേഷം മാത്രം വായിക്കാനുള്ള കത്ത്; അതില്‍ കൂട്ടുകാരുടെ നിലപാട് പരിഗണിക്കേണ്ട എന്ന നിര്‍ദ്ദേശം ; 8 പേര്‍ മാത്രമുള്ള ചെറു സംഘത്തെ 10 ദിവസത്തെ യാത്രാദൂരമുള്ള സഥലത്തേക്കയച്ചത്; വിജയം ഉറപ്പാണെന്ന പ്രതീക്ഷ; ഉക്കാശത്തിന്റെ കുശലപ്രശ്നത്തെ തുടര്‍ന്ന് ഖുറൈശികള്‍ ചരക്കിറക്കി വിശ്രമിക്കാനൊരുങ്ങിയത്; തുടര്‍ന്നുള്ള അപ്രതീക്ഷിതമായ ആക്രമണം; ഇതെല്ലാം ചേര്‍ത്തു വായിച്ചാല്‍ പുണ്യമാസത്തിലെ സൌകര്യം മുതലാക്കി ചതിയില്‍ കൊള്ള നടത്താന്‍ നബി നടത്തിയ ഗൂഡശ്രമം വ്യക്തമാണ്. “ഗൂഡ തന്ത്രം പ്രയോഗിച്ച് ശത്രുവിനെ കീഴടക്കലാണ് യുദ്ധം” എന്ന പ്രവാചകന്റെ നിര്‍വ്വചനം കൂടി കൂട്ടി വായിക്കാവുന്നതാണ്.

ഖുറൈശികള്‍ സാധാരണ വലിയ സംഘങ്ങളായി മാത്രമേ കച്ചവടത്തിനു പോകാറുള്ളു എന്നും പുണ്യമാസത്തില്‍ കൊള്ള ഇല്ലാത്തതിനാല്‍ അക്കാലത്ത് ആയുധവും സേനയുമില്ലാതെ ചെറു സംഘമായി കച്ചവടത്തിനു പോകുമെന്നുമൊക്കെ വളരെക്കാലം ആ വര്‍ത്തക സംഘത്തിലെ അംഗമായിരുന്ന മുഹമ്മദിനു നന്നായി അറിയാമായിരുന്നു. നഖ്ലയില്‍ അവര്‍ എത്തുന്ന സമയവും കൃത്യമായി അദ്ദേഹം മണത്തറിഞ്ഞു. അല്ലാഹുവിന്റെ വക ആയത്തും നേരത്തെ തന്നെ അദ്ദേഹം തയ്യാറാക്കിയിരുന്നു എന്നു കരുതുന്നതിലും തെറ്റില്ല.
ഇസ്ലാമിന്റെ യുദ്ധചരിത്രം തുടരും....!

374 comments:

«Oldest   ‹Older   201 – 374 of 374
ea jabbar said...

“നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു. നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം എന്തുകൊണ്ട് നേരി‍ട്ടു കാണുന്നില്ല? തീര്‍ച്ചയായും അവര്‍ മനസ്സില്‍ ഗര്‍വ്വു നടിക്കുകയും ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.”[25:21]
----
ഇത് ദേഷ്യം വന്നപ്പോള്‍ മുഹമ്മദ് പറഞ്ഞതാണെന്നു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി പോരേ? ഒരു ദൈവത്തിന്റെ നിലവാരം ഈ വാക്യങ്ങള്‍ക്കുണ്ടോ? ഇതൊക്കെ വെച്ചുകൊണ്ടാണു ഞാന്‍ മക്കയില്‍ മുഹമ്മദ് പരാചയപ്പെട്ടു എന്നു പറഞ്ഞത്. അതിനുള്ള ആലിക്കോയയുടെ മറുപടിയാണു വശ്യതാവാദം !

ചിന്തകന്‍ said...

ആളുകള്‍ക്കു കേള്‍ക്കാന്‍ പോലും ഇഷ്ടമില്ലാത്തവിധം അസഹ്യമായതുകൊണ്ടായിരിക്കുമല്ലോ അവര്‍ ബഹളമുണ്ടാക്കിയത്. അതെങ്ങനെ ദൈവികതയ്ക്കു തെളിവാകും? അത്രയ്ക്കു മാസ്മരികതയും വശ്യതയുമൊക്കെയുണ്ടായിരുന്നെങ്കില്‍ ആ ബഹളം വെച്ചവരും അതില്‍ ആകൃഷ്ടരായി പരിസരം മറന്നു നില്‍ക്കുമായിരുന്നല്ലോ !

‌‌‌@ ഇഎ ജബ്ബാർ

ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. ഖുർ ആൻ കേട്ട പലരും മുസ്ലീങ്ങളായത് ഖുറൈശികളെ പ്രകോപിപ്പിച്ചു. അതാണ് അവർ ബഹളം കൂട്ടാൻ കാരണമായത്. പ്രവാചകനെ വധിക്കാൻ വാളുമായി ഇറങ്ങിയ ഉമർ (ഖലീഫ ഉമർ) ഖുർആന്റെ വശ്യതയിലാണ് ഇസ്ലാം സ്വീകരിച്ചത് എന്നത് ഇതിന് ഏറ്റവും വലിയ തെളിവാണ്.

ea jabbar said...

ശ്രദ്ധേയന്‍! താങ്കള്‍ കാണിച്ച ഔചിത്യത്തിനു നന്ദി !

ea jabbar said...

ആ ഖുറൈശികളെ മൊത്തം ആകര്‍ഷിക്കാന്‍ ഈ സര്‍വ്വതന്ത്രജ്ഞനായ ദൈവത്തിനും ദൂതനും കിതാബിനും എന്തുകൊണ്ടായില്ല എന്നാണു ഞാനും ചോദിച്ചത്. അതിനു ദൈവത്തിന്റെ മറുപടിയായിരുന്നു തലയിലെഴുത്ത് സിദ്ധാന്തം !

ea jabbar said...

അതേ കുറൈശികളുടെ ഹൃദയങ്ങളില്‍ “ഞാന്‍ ഭീതിയിട്ടു തരാം, അപ്പോള്‍ അവരുടെ കഴുത്തിനു വെട്ടിക്കോ“ എന്ന വെളിപാടും പിന്നീട് മദീനയില്‍ നാം കണ്ടു. എന്തേ ഈ ഭീതിയിട്ട് കഴുത്തറുപ്പിക്കുന്ന ദൈവത്തിന് ആ പാവം കുറൈശികളുടെ ഹൃദയത്തില്‍ അല്‍പ്പം ഈമാന്‍ ഇട്ടു കൊടുക്കാന്‍ ഈ ഘട്ടത്തില്‍ സാധിച്ചില്ല? ദൈവം വെറും മിഥ്യയായിരുന്നു. എല്ലാം മുഹമ്മ്ദിന്റെ തോന്നലുകള്‍ മാത്രമായിരുന്നു. അതാണു കാര്യം.

KK Alikoya said...

Alikoya: ഖുര്‍ആനിന്‍റെ കാര്യത്തില്‍ വിധി കല്‍പ്പിക്കപ്പെട്ടത് എപ്രകാരമാണോ അപ്രകാരം തന്നെ താങ്കളുടെ 'ബദലി'ന്‍റെ കാര്യത്തിലും വിധി കല്‍പ്പിക്കപ്പെടും.
----
Jabbar: അന്ന് പാരഡി എഴുതിയവരെയൊക്കെ കഴുത്തറുത്തു. എന്റെയും ഗതി അതാകുമെന്ന് !!
കൊള്ളാം !!
നല്ല മറുപടി !!!
.....
Alikoya: ഞാന്‍ എഴുതിയത് മനസ്സിലായിട്ടില്ല എന്ന് കരുതുന്നു. "ഖുര്‍ആനിന്‍റെ കാര്യത്തില്‍ വിധി കല്‍പ്പിക്കപ്പെട്ടത് എപ്രകാരമാണോ അപ്രകാരം തന്നെ താങ്കളുടെ 'ബദലി'ന്‍റെ കാര്യത്തിലും വിധി കല്‍പ്പിക്കപ്പെടും." എന്നാണ്‌ ഞാന്‍ പറഞ്ഞത്. താങ്കള്‍ പരാമര്‍ശിച്ച പാരഡികളെക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം ഖുര്‍ആന്‍ അതിന്‍റെ യോഗ്യത മൂലം ജനങ്ങളാല്‍ സ്വീകരിക്കപെട്ടു; ഇന്നും സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. താങ്കള്‍ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന "പാരഡി"യും "യോഗ്യത"യുണ്ടെങ്കില്‍ സ്വീകരിക്കപ്പെടും എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്.
അല്ലാതെ താങ്കള്‍ തെറ്റായി മനസ്സിലാക്കിയ പോലെ "കഴുത്തറുക്കും" എന്ന ധ്വനി എന്‍റെ വാക്കുകളില്‍ ഇല്ല. മലയാളം വായിച്ചാല്‍ മനസ്സിലാകുന്ന ആരും അങ്ങനെ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നുമില്ല. അത് എന്‍റെ പോളിസിയുമല്ല. അത്തരം ഭീഷണി പാടില്ലെന്നാണല്ലോ ഖുര്‍ആന്‍ 2:256 ഇല്‍ നാം വായിച്ചത്. അതിന്‍റെ അവതരണ സന്ദര്‍ഭം പല ഗ്രന്‍ഥങ്ങളില്‍ നിന്ന് ജബ്ബാര്‍ തന്നെ ഉദ്ധരിച്ചിരുന്നുവല്ലോ. അതെല്ലം സൂചിപ്പിക്കുന്നത് മതത്തില്‍ ചേരാന്‍ ആരെയും നിര്‍ബന്ധിച്ചു കൂടാ എന്ന് തന്നെയാണ്‌.
ഈയിടെ മുവ്വാറ്റുപുഴയില്‍ നടന്ന കൈവെട്ടിനെക്കുറിച്ച് ജബ്ബാറിന്‍റെ ബ്ളോഗില്‍, "ജോസഫിനെ വെട്ടി നുറുക്കി" എന്ന ചര്‍ച്ചയില്‍, ഞാന്‍ പല തവണ എഴുതിയിട്ടുണ്ട്. അവയില്‍ ഒന്ന് എന്‍റെ ബ്ലോഗില്‍ വായിക്കുക: http://notable-notes.blogspot.com/2010/09/blog-post_14.html
പിന്നെ, സംവാദത്തില്‍, ആളുകളുടെ സഹതാപം നേടിയെടുത്തു വിജയിക്കാന്‍ വേണ്ടിയാണെങ്കിലും ഇത്തരം കടുത്ത വാക്കുകളൊന്നും എഴുതരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു; സമാധാനപ്രിയരെ ഉന്നം വച്ചാകുമ്പോള്‍ പ്രത്യേകിച്ചും. ഒരു ഭീഷണിയുമില്ലാത്ത, എന്‍റെ വാക്കുകളില്‍ ഭീഷണി കണ്ടെത്തിയ അതേ മന്സ്സുകൊണ്ട് ചിന്തിച്ചിട്ടാണല്ലോ ഖുര്‍ആന്‍ ആദ്യാവസാനം 'ഭീകരത' ആണെന്ന് താങ്കള്‍ കണ്ടെത്തിയത്. ഇതും ഇസ്‌ലാമോ ഫോബിയയുടെ ഭാഗം തന്നെ.
ഈ പ്രതികരണങ്ങള്‍ വായിക്കുന്ന മാന്യ സുഹൃത്തുക്കള്‍ ഇതില്‍ അഭിപ്രായം പറയണം. എന്‍റെ വാക്കുകളില്‍, വല്ല "ഭീഷണി"യും ഉണ്ടായിരുന്നുവെങ്കില്‍ അത് തുറന്നു കാണിക്കാന്‍ ശ്രമിക്കണം.

paltalk said...

A chain is as strong as it's weakest link.എന്നാണല്ലോ? ഒരു ഉദാഹരണം മതി ഖുറാന്‍ ദൈവീകമാണോ അല്ലയോ എന്നു തീരുമാനിക്കാന്‍.ദൈവത്തിനു ഒരു തെറ്റും സംഭവിക്കാന്‍ പാടുള്ളതല്ല.മനുഷ്യ സൃഷ്ടിയായ ദൈവത്തിനു മനുഷ്യന് വന്നുപെടുന്ന തെറ്റുകള്‍ വരുന്നത്‌ സ്വാഭാവികം തന്നെ.

ഇവിടെ ജബ്ബാര്‍ സാറു ഒരു പാട്‌ ഉദാഹരണങ്ങള്‍ കാണിച്ചിരിക്കുന്നു.

ഒന്നോ രണ്ടോ കാര്യങ്ങള്‍ ഖണ്തിയ്ക്കാന്‍ ശ്രമിച്ചത്‌കൊണ്ടയില്ലല്ലോ ആളീക്കോയേ?

paltalk said...

ഇസ്ലാമിന്റെ പടയോടത്ില്‍ മറ്റെല്ലാ രചനകളും ചുട്റുകരീച്ചത്‌ കൊണ്ട്‌ ഖൂരാണേ ആശ്രയിച്ചു തന്നെ ജബ്ബാര്‍ സാറിനു എഴുഥെന്തിവരുന്നു.ഖ്ഹുരന് സ്വയം മാറ്റുറക്കുമ്പോള്‍ തെളിഞ്ഞു വരുന്നത്‌ കപട വാദങ്ങളുടെ പൂച്ചു മാത്രം

ea jabbar said...

കുര്‍ ആനിനെതിരായി ശബ്ദിച്ചവരെയൊക്കെ കൊന്നൊടുക്കിയ പാരംബര്യമേ ഇസ്ലാമിനുള്ളു. അതു മുഹമ്മദിന്റെ കാലം മുതല്‍ ഇന്നു വരെ. അല്‍പ്പമെങ്കിലും ജനാധിപത്യ സ്വഭാവം മുസ്ലിം സമൂഹം കാണിച്ചു തുടങ്ങിയത് ഈ അടുത്ത കാലത്തു മാത്രം. !
--
ഈ മഹാപ്രപഞ്ചത്തിന്റെ മുഴുവന്‍ നാഥനായ മഹാദൈവം ഈ നിസ്സാര ജീവികളെ സാഹിത്യ രചനയ്ക്കു വെല്ലു വിളിച്ചു എന്നൊക്കെ പറയുന്നതു തന്നെ ദൈവമെന്ന സങ്കല്‍പ്പത്തെ കൊച്ചാക്കലാണ്.
ദൈവവും മനുഷ്യനും തമ്മില്‍ ഇങ്ങനെയൊരു മത്സരം സാധ്യമാണോ ? എന്നാണു ഞാന്‍ ചോദിച്ചത്. ആണെങ്കില്‍ ആരു വിധി കല്‍പ്പിക്കും. കുര്‍ ആന്റെ വിധി കുര്‍ ആന്റെ പക്ഷക്കാര്‍ തന്നെ തീരുമാനിച്ചതല്ലേ? അതു പോലെ മത്സരാര്‍ത്ഥി തന്നെ ജഡ്ജിയുമാകുമെങ്കില്‍ പിന്നെ എന്തു മത്സരം? എന്തു വെല്ലുവിളീ? ഇങ്ങനെയൊക്കെ അര്‍ഥമില്ലാത്ത അപ്രായോഗികമായ വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍ക്കും കഴിയും. അതൊന്നും ദൈവീകതയ്ക്കു തെളിവാകുന്നില്ല. ദൈവം സ്വയം പരിഹാസ്യനാവുകയാണു ചെയ്യുന്നത്.

ചിന്തകന്‍ said...


A chain is as strong as it's weakest link.എന്നാണല്ലോ? ഒരു ഉദാഹരണം മതി ഖുറാന്‍ ദൈവീകമാണോ അല്ലയോ എന്നു തീരുമാനിക്കാന്‍.


@പാള്ടാൾകേ
അത്തരം ഒരു ഉദാഹരണവും ജബ്ബാറിന് ഇവിടെ ചൂണ്ടിക്കാണിക്കാൻ പറ്റിയിട്ടില്ല

ഇതാണ് [[

Alikoya: ഖുര്‍ആനിന്‍റെ കാര്യത്തില്‍ വിധി കല്‍പ്പിക്കപ്പെട്ടത് എപ്രകാരമാണോ അപ്രകാരം തന്നെ താങ്കളുടെ 'ബദലി'ന്‍റെ കാര്യത്തിലും വിധി കല്‍പ്പിക്കപ്പെടും.
----
Jabbar: അന്ന് പാരഡി എഴുതിയവരെയൊക്കെ കഴുത്തറുത്തു. എന്റെയും ഗതി അതാകുമെന്ന് !!
കൊള്ളാം !!
നല്ല മറുപടി !!!]]

ആടിനെ പട്ടിയാക്കുന്ന ജബ്ബാറിയൻ യുക്തിവാതം എന്നല്ലാതെ ഇതിനൊക്കെ എന്താ പറയുക പാള്ടാൾകേ? :)

ea jabbar said...

"യോഗ്യത"യുണ്ടെങ്കില്‍ സ്വീകരിക്കപ്പെടും എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്.
-----
സ്വീകരിക്കപ്പെടുന്ന സാഹിത്യങ്ങളൊക്കെ ദൈവത്തിന്റെയാണോ?

-----
അറബി സാഹിത്യത്തില്‍ കുര്‍ ആന്‍ അത്ര മികച്ചതൊന്നുമല്ല എന്ന് മുസ്ലിം ചിന്തകന്മാര്‍ക്കു തന്നെ അഭിപ്രായമുണ്ട്. അലിഗര്‍ സര്‍വ കലാശാലയിലെ അറ്ബിക് വിഭാഗം മുന്‍ മേധാവി അബ്ദുല്‍ അലീം ഈ വിഷയത്തില്‍ ഒരു പ്രബന്ധം ജര്‍മന്‍ യൂനിവേഴ്സിറ്റിയില്‍ സമര്‍പ്പിച്ചതായി കേട്ടിട്ടുണ്ട്. അറബിയിലെ മറ്റനേകം സാഹിത്യ സൃഷ്ടികള്‍ കുര്‍ ആനിനെക്കാള്‍ മികവുള്ളതാണെന്നു തെളിയിക്കുന്നതായിരുന്നു പ്രബന്ധം.

ചിന്തകന്‍ said...

ഈ മഹാപ്രപഞ്ചത്തിന്റെ മുഴുവന്‍ നാഥനായ മഹാദൈവം ഈ നിസ്സാര ജീവികളെ സാഹിത്യ രചനയ്ക്കു വെല്ലു വിളിച്ചു എന്നൊക്കെ പറയുന്നതു തന്നെ ദൈവമെന്ന സങ്കല്‍പ്പത്തെ കൊച്ചാക്കലാണ്.

ദൈവത്തിൽ നിന്നുള്ളതായത് കൊണ്ട് മാത്രമാണ് വെറും 23 വർഷം കൊണ്ട് ഒരു ഉപഭൂകണ്ടത്തിലെ ജനങ്ങളുടെ ഭൂരിഭാഗം മനസ്സുകളെയും അത് കീഴടക്കിയത്. ഇന്നും ലോക ജനതകളുടെ മനസ്സിനെ അത് കീഴടക്കി കൊണ്ടിരിക്കുന്നതും.

ജബ്ബാറിന്റെ കൊച്ചല്ലാത്ത ദൈവ സങ്കല്പത്തെ ഇന്ന് വിവരിച്ചു തരൂ.

ജബ്ബാറെങ്ങനെ തീരുമാനിച്ചു മനുഷ്യരൊക്കെ നിസ്സാരജീവികളാണെന്ന്? ആ വെല്ലുവിളി തികച്ചും യുക്തിപരമാണ്. അത് ദൈവത്തിൽ നിന്നായത് കൊണ്ടാണ് അറബി സാഹിത്യത്തിൽ അഗ്രഗണ്യരായ പലരും അതിന്റെ മുമ്പിൽ സൂജൂദ് ചെയ്തത്.

ea jabbar said...

പ്രപഞ്ചനാഥനായ ദൈവത്തിനെന്ത് അറബി ഭാഷ ? അതിനെക്കാള്‍ എത്രയോ മഹത്തായ ഈ പ്രകൃതിയുടെ ഭാഷ പൊരേ?
--
ഈ വെല്ലു വിളിയൊക്കെ കാണുമ്പോള്‍ ഈ ദൈവത്തിനോടു സഹതാപമാണു തോന്നുന്നത്. ഹെഡ്മാഷ് ഒന്നാംക്ലാസിലെ കുട്ടിയെ കവിതാരചന മത്സരത്തിനു വെല്ലു വിളിച്ചാല്‍ ആ ഹെഡ്മാഷിന്റെ മഹത്വം കൂടുമോ കുറയുമോ?
സര്‍വ്വശക്തനായ ദൈവം സൃഷ്ടിയായ പീറകളോട് മത്സരം നടത്തുന്നതും അതു പോലെയല്ലേ? ഇതൊക്കെ വിവരം കെട്ട മനുഷ്യന്റെ ഭാവനയും നിലവാരം കുറഞ്ഞ ചിന്തയുമല്ലാതെ മറ്റെന്താണ്?

ചിന്തകന്‍ said...

അലിഗര്‍ സര്‍വ കലാശാലയിലെ അറ്ബിക് വിഭാഗം മുന്‍ മേധാവി അബ്ദുല്‍ അലീം ഈ വിഷയത്തില്‍ ഒരു പ്രബന്ധം ജര്‍മന്‍ യൂനിവേഴ്സിറ്റിയില്‍ സമര്‍പ്പിച്ചതായി കേട്ടിട്ടുണ്ട്.

ജബ്ബാർ, താങ്കൾ ആന്റി ഇസ്ലാം സൈറ്റുകളിൽ പലതും ഇവിടെ കോപിയടിച്ചിടുന്നില്ലേ?
അത് കൊണ്ടെന്ത് പ്രയോജനം?


സാഹിത്യഭംഗികൊണ്ടും ആത്മീയവും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും ഭരണപരവും സാമ്പത്തികവും കുടുംബപരവും തുടങ്ങി ജീവിതത്തിന്റെ സകല മാന മേഖലകളേയും സ്വാധീനിച്ച മറ്റൊരു ഗ്രന്ഥവും ലോകത്ത് ഇന്ന് വരെ ഉണ്ടായിട്ടില്ല. ഇനിയൊട്ടു ഉണ്ടാവുകയുമില്ല ഖുർ ആനല്ലാതെ....

കഴിയുമെങ്കിൽ തെളിയിച്ചോളൂ ജബ്ബാർ!

ea jabbar said...

ദൈവത്തിൽ നിന്നുള്ളതായത് കൊണ്ട് മാത്രമാണ് വെറും 23 വർഷം കൊണ്ട് ഒരു ഉപഭൂകണ്ടത്തിലെ ജനങ്ങളുടെ ഭൂരിഭാഗം മനസ്സുകളെയും അത് കീഴടക്കിയത്.
----
കീഴടക്കിയത് കുര്‍ ആന്‍ കൊണ്ടല്ല വാളു കൊണ്ടാണെന്നു മൌദൂദിതന്നെ സമ്മതിച്ചിട്ടുണ്ടല്ലോ

ea jabbar said...

ദൈവം എന്നൊരു എലിമെന്റ് ഈ മതത്തിനു പിന്നില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും വാള്‍ പ്രയോഗിക്കേണ്ടി വരുമായിരുന്നില്ല. ഇതു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി !

ea jabbar said...

ജബ്ബാർ, താങ്കൾ ആന്റി ഇസ്ലാം സൈറ്റുകളിൽ പലതും ഇവിടെ കോപിയടിച്ചിടുന്നില്ലേ?
----
അനേകം വര്‍ഷങ്ങള്‍ക്കു മുമ്പ് ചന്ദ്രിക പത്രത്തില്‍ തന്നെ വായിച്ച ഓര്‍മ്മയില്‍നിന്നും പറഞ്ഞതാണ്.

ea jabbar said...

ഇനിയൊട്ടു ഉണ്ടാവുകയുമില്ല ഖുർ ആനല്ലാതെ....
----
ഇതിനാണു അന്ധവിശ്വാസം എന്നു പറയുന്നത് !

ശ്രദ്ധേയന്‍ | shradheyan said...

>>ഹെഡ്മാഷ് ഒന്നാംക്ലാസിലെ കുട്ടിയെ കവിതാരചന മത്സരത്തിനു വെല്ലു വിളിച്ചാല്‍ ആ ഹെഡ്മാഷിന്റെ മഹത്വം കൂടുമോ കുറയുമോ?>>

'ഹെഡ്മാഷിന്റെ' കവിതയെ "ഇതെഴുതിയത് ഏതോ ഒന്നാം ക്ലാസ്സിലെ കുട്ടിയാണെന്ന്" പരിഹസിച്ചാല്‍ "എന്നാല്‍ ഇതുപോലൊന്ന് കുട്ടികള്‍ എഴുതട്ടെ" എന്ന് വെല്ലുവിളിക്കുന്നത് യുക്തിഭദ്രമാണെന്ന് മനസ്സിലാക്കാന്‍ വലിയ യുക്തി വേണോ മാഷേ?

ചിന്തകന്‍ said...

[[ഹെഡ്മാഷ് ഒന്നാംക്ലാസിലെ കുട്ടിയെ കവിതാരചന മത്സരത്തിനു വെല്ലു വിളിച്ചാല്‍ ആ ഹെഡ്മാഷിന്റെ മഹത്വം കൂടുമോ കുറയുമോ?]]

നല്ല യുക്തി... നമുക്കൊന്ന് പരിശോധിക്കാം.

ഇവിടെ മഹത്വത്തെ അല്ല ചോദ്യം ചെയ്യുന്നത്. ഓരു ആരോപണത്തിന് മറുപടി പറയുകയാണ്. ചക്കയെ കുറിച്ച് ചോദിക്കുമ്പോൾ മാങ്ങയെ കുറിച്ചല്ല മറുപടി പറയേണ്ടത്!

ഹെഡ്മാസ്റ്റർ രചിച്ച ആ കവിത ഒരു കുട്ടിയാണെ രചിച്ചത് എന്ന് കുറേ കുട്ടികൾ വാദിക്കുന്നു. അപ്പോൾ ഹെഡ്മാസ്റ്റർ പറഞ്ഞു: ശരി കുട്ടികളേ, അങ്ങിനെയെങ്കിൽ ഇതേപോലെ സാഹിത്യഭംഗിയുള്ള മറ്റൊരു കവിത നിങ്ങൾ രചിച്ചുകൊണ്ട് വരൂ. ഞാനൊന്ന് നോക്കട്ടെ.

ഈ ചോദ്യം തികച്ചും യുക്തിപരമാണ് ജബ്ബാർ. മന്ദയുക്തികൾക്ക് അത് യുക്തിയാണെന്ന് തോന്നിക്കൊള്ളണമെന്നില്ല! :)

ശ്രദ്ധേയന്‍ | shradheyan said...

ചിന്തകന്‍. നമ്മുടെ ചിന്ത ഒന്നിച്ചു മിന്നി :)

ചിന്തകന്‍ said...

[[ ഇതിനാണു അന്ധവിശ്വാസം എന്നു പറയുന്നത് !]]

അല്ല,ഇത് തികച്ചും യുക്തിപരമാ‍യ വിശ്വാസമാണ്. ഇത് വരെ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞതിന്റെ യുക്തിയാണ് ഇനിയുണ്ടാവുകയില്ല എന്ന് പറഞ്ഞതിന്റെ യുക്തിയും!

ea jabbar said...

പ്രപഞ്ചസ്രഷ്ടാവായ സര്‍വ്വശക്തന്‍ ഈ പാവം മനുഷ്യപ്പുഴുക്കളെ തമ്മില്‍ കഴുത്തറുപ്പിക്കാന്‍ ഇറക്കിയ നൂറുകണക്കിനു വെളിപാടുകള്‍ ഈ കുര്‍ ആനില്‍ കാണാം ചിന്താശേഷി മരവിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും ഇതു മാത്രം മതി കുര്‍ ആനിന്റെ നിലവാരവും ദൈവികതയും ബോധ്യപ്പെടാന്‍ !

ചിന്തകന്‍ said...

അതെ ശ്രദ്ദേയൻ! :) ഇങ്ങനെയുള്ള യുക്തിവാദക്കാർക്ക് ഇതൊന്നും തലയിൽ ഉദിച്ചുകൊള്ളണമെന്നില്ല. വിദ്വേഷത്തെ ന്യായീകരിക്കാൻ യുക്തിയെടുക്കുമ്പോൾ സ്വയം പൂട്ടാനുള്ള ചങ്ങലയാണിട്ടുകൊടുക്കുന്നതെന്ന് ഇത് പോലുള്ള വരട്ടു യുക്തിവാദക്കാർക്കറിയില്ല! :)

ea jabbar said...

'ഹെഡ്മാഷിന്റെ' കവിതയെ "ഇതെഴുതിയത് ഏതോ ഒന്നാം ക്ലാസ്സിലെ കുട്ടിയാണെന്ന്" പരിഹസിച്ചാല്‍ "എന്നാല്‍ ഇതുപോലൊന്ന് കുട്ടികള്‍ എഴുതട്ടെ" എന്ന് വെല്ലുവിളിക്കുന്നത് യുക്തിഭദ്രമാണെന്ന് മനസ്സിലാക്കാന്‍ വലിയ യുക്തി വേണോ മാഷേ?
---
കവിതക്ക് ഒന്നാംക്ലാസുകാരന്റെ നിലവാരം മാത്രം ഉണ്ടാവുകയും, ഹെഡ്മാഷ് ചിത്രത്തിലേ ഇല്ലാതിരിക്കുകയുമാണെങ്കില്‍ പിന്നെ ആ കവിത കുട്ടിയുടേതല്ലേ? കുട്ടി സ്വയം അങ്ങവകാശപ്പെടുമ്പോള്‍ മറ്റു കുട്ടികള്‍ തെളിവ്വു ചോദിക്കുക സ്വാഭാവികം !

ea jabbar said...

ഞാന്‍ ഓനെ പേടിപ്പിച്ചോളാം നീ അവന്റെ കഴുത്തിനു വെട്ടിക്കോ എന്നും ഈ ഹെഡ്മാഷ് ഒന്നാംക്ലാസിലെ കുട്ടിയോടു പറയുന്നുണ്ട്. !
ആ ഹെഡ്മാഷോടും നമുക്ക് ബഹുമാനം തോന്നുമോ?

ea jabbar said...

സ്വന്തം കുട്ടികളാല്‍ പരിഹസിക്കപ്പെടാനുള്ള നിലവാരമേ ഹെഡ്മാഷിന്റെ കവിതയ്ക്കുള്ളു !

ചിന്തകന്‍ said...

കവിതക്ക് ഒന്നാംക്ലാസുകാരന്റെ നിലവാരം മാത്രം ഉണ്ടാവുകയും, ഹെഡ്മാഷ് ചിത്രത്തിലേ ഇല്ലാതിരിക്കുകയുമാണെങ്കില്‍ പിന്നെ ആ കവിത കുട്ടിയുടേതല്ലേ? കുട്ടി സ്വയം അങ്ങവകാശപ്പെടുമ്പോള്‍ മറ്റു കുട്ടികള്‍ തെളിവ്വു ചോദിക്കുക സ്വാഭാവികം !

ചിത്രത്തിലേ ഇല്ലാത്ത ഹെഡ് മാഷ് എങ്ങനെയാണ് കുട്ടികളെ കവിതാ രചനക്ക് വെല്ലുവിളിക്കുന്നതും നിലവാരമില്ലാത്ത കവിത രചിക്കുന്നതും? ഒരോ ഉണക്കയുക്തികളെ?

കുട്ടികള്‍ക്കറിയാം അങ്ങനെയൊരു കവിത ഒരു കുട്ടിക്ക് രചിക്കാനാവില്ലെന്ന്. അത് കൊണ്ടാണ് അവര്‍ തെളിവ് ചോദിച്ചത്. തെളിവ് അവര്‍ക്ക് അസ്വീകര്യമായത് കൊണ്ടാണെ ഇത് കോപിയടിച്ചതാണ് കട്ടെടുത്തതാണ് എന്നൊക്കെ ചിലകുട്ടികള്‍ ന്യായം കണ്ടെത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഭൂരിപക്ഷം കുട്ടികളും സത്യം മനസ്സിലാക്കി. അല്ലാത്ത കുട്ടികള്‍ ഇന്നത്തെ യുക്തിവാദികളുടെ സ്വഭാവം പുറത്തെടുത്തു. മാത്രമല്ല സത്യം പറഞ്ഞ കുട്ടിയെ പലതവണകൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.

ചിന്തകന്‍ said...

[[ഞാന്‍ ഓനെ പേടിപ്പിച്ചോളാം നീ അവന്റെ കഴുത്തിനു വെട്ടിക്കോ എന്നും ഈ ഹെഡ്മാഷ് ഒന്നാംക്ലാസിലെ കുട്ടിയോടു പറയുന്നുണ്ട്. !
ആ ഹെഡ്മാഷോടും നമുക്ക് ബഹുമാനം തോന്നുമോ?]]


അക്രമവും താന്തോന്നിത്തവും കാണിച്ച കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കുന്നത് ഹെഡ്മാസ്റ്റര്‍മാരോടുള്ള ബഹുമാനം കൂട്ടുകയേ ഉള്ളൂ. കുറക്കുകയില്ല.
ആദ്യം കുറച്ച് പേടിപ്പിച്ചൊക്കെ നോക്കുക സ്വാഭാവികമാണ്. ഒന്നും അനുസരിക്കുന്നില്ലെങ്കില്‍ പുറത്താക്കുന്നത് തന്നെയാണ് ഉചിതം. അന്യായി ആളുകളെ അക്രമിച്ചു കൊല്ലുന്ന റിപ്പര്‍ ചന്ദ്രനെ പോലോരാളെ സമൂഹത്തില്‍ സംരാക്ഷിച്ചു നിര്‍ത്തുന്ന ഒരു ഭരണാധികാരിയോട് ആര്‍ക്കെങ്കിലും ബഹുമാനം തോന്നുമോ? എന്നാല്‍ യുക്തിവാദികള്‍ക്ക് തോന്നും... അതാവരുടെയൊരു യുക്തി :) അയാളെ പിടികൂടി എത്രയും വേഗം ശിക്ഷ നടപ്പാക്കാനെ സാമാന്യ ബുദ്ധിയുള്ളവരൊക്കെ ആഗ്രഹിക്കൂ.

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

[[സ്വന്തം കുട്ടികളാല്‍ പരിഹസിക്കപ്പെടാനുള്ള നിലവാരമേ ഹെഡ്മാഷിന്റെ കവിതയ്ക്കുള്ളു !]]

നല്ല കുട്ടികള്‍ പരിഹസിക്കുന്ന സ്വഭാവക്കാരായിരിക്കില്ല. കവിത മനസ്സിലാ‍ക്കാന്‍ ശ്രമിക്കാത്ത കുട്ടികള്‍ പരിഹസിക്കും അവര്‍ തോല്‍ക്കുകയും ചെയ്യും. സ്വാഭാവികം.

ഹെഡ്മാസ്റ്ററുടെ കവിതയെ പരിഹസിക്കാന്‍ മാത്രം വളര്‍ച്ച പ്രാപിച്ച ഒന്നാ ക്ലാസില്‍ പഠിക്കുന്ന ഏതു കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍?

KK Alikoya said...

നിരീശ്വരവാദിയുടെ മനംമാറ്റം
പ്രശസ്ത ഇന്ത്യന്‍ മനോരോഗ വിദഗ്ധന്‍ ഡോ.പെരിയാര്‍ ദാസന്‍ ‍ ഇസ്ലാം സ്വീകരിച്ചതായി സുഊദി അറേബ്യയിലെ അറബ് ന്യൂസ് ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവത്തില്‍നിന്ന് നേരിട്ടവതരിച്ച ഒരേയൊരു വേദഗ്രന്ഥത്തെ പിന്തുടരുന്നത് ഇസ്ലാം മാത്രമാണെന്ന് അബ്ദുല്ല എന്ന് പേരുമാറ്റിയ പെരിയാര്‍ ദാസന്‍ പറഞ്ഞു. തമിഴ് വംശജനായ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറാണ്. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ച് തമിഴില്‍ നിര്‍മിച്ച 'കറുത്തമ്മ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇദ്ദേഹം നിരീശ്വരവാദിയായാണ് അറിയപ്പെട്ടിരുന്നത്. ഉംറ നിര്‍വഹിക്കാനാണ് ഡോ. അബ്ദുല്ല മക്കയിലെത്തിയത്
http://www.islammalayalam.net/general/news.html

KK Alikoya said...

ബ്രസീലിയന്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകരിച്ചു
Saturday, August 21, 2010
ദോഹ: ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഗെയേറ ഇസ്‌ലാം സ്വീകരിച്ചു. റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച മതപ്രഭാഷണ പരിപാടിയിലാണ് താന്‍ മുസ്‌ലിമായി അബ്ദുല്‍അസീസ് എന്ന പേര് സ്വീകരിച്ചതായി റോബിയോ പ്രഖ്യാപിച്ചത്.

''വിശുദ്ധ ഖുര്‍ആന്‍ പാരായണം ശ്രവിച്ചപ്പോള്‍ ഉള്ളടക്കം മനസ്സിലായില്ലെങ്കിലും എന്റെ ഹൃദയത്തിലേക്ക് വിവരണാതീതമായ വികാരം ഇരച്ചുകയറി. മനസ്സമാധാനം, ശാന്തത, വശ്യത എന്നൊക്കെ അതിനെ വിളിക്കാം. പിന്നീട് മുസ്‌ലിം സഹോദരങ്ങളുടെ പ്രാര്‍ഥനാ രൂപം ഞാന്‍ ശ്രദ്ധിച്ചു. ചിട്ടയോടെ അണിയണിയായി ഒരു നേതാവിന് കീഴില്‍ ഒരേ വാചകങ്ങള്‍ ഉരുവിട്ടുകൊണ്ടുള്ള പ്രാര്‍ഥനക്ക് എന്തൊരു ആകര്‍ഷണീയത? ഒരുമിച്ച് കഴിയാന്‍ അവസരം കിട്ടിയപ്പോള്‍ സ്‌നേഹപൂര്‍ണമായ അവരുടെ പെരുമാറ്റവും സ്വഭാവമഹിമയും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഞാന്‍ അവരില്‍ നിന്ന് അന്യനാണെന്ന് ഒരു നിമിഷം പോലും എനിക്ക് തോന്നിയില്ല. ഇസ്‌ലാം സ്വീകരിച്ച് സത്യസാക്ഷ്യവചനം ഉരുവിട്ടപ്പോള്‍ ഒരു തരം വെളിച്ചവും സമാധാനവും എന്റെ മനസ്സില്‍ നിറയുന്നതുപോലെ തോന്നി. മുഴുവന്‍ മനുഷ്യരുടെയും ഹൃദയങ്ങള്‍ ഈ സത്യദര്‍ശനം സ്വീകരിക്കാന്‍ തക്ക വിശാലത കൈവരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു' ഇസ്‌ലാം സ്വീകരിച്ച ശേഷം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

റയ്യാന്‍ സ്‌പോര്‍ട്്‌സ് ക്ലബ്ബ് സാംസ്‌കാരിക സമിതി തലവന്‍ മുഹമ്മദ് മന്‍സൂര്‍ അശ്ലഹ്‌വാനി, സാമി ജാദ്, അബ്ദുറഹ്മാന്‍ അല്‍കുവാരി, ഡോ. അയ്മന്‍ ഹമൂദ:, ശൈഖ് മഹ്മൂദ് അവദ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
http://www.islammalayalam.net/general/news.html

KK Alikoya said...

ഇസ്രായേലി ഇടതു നേതാവ് ഇസ്‌ലാം സ്വീകരിച്ചു
ജറൂസലം: ഇസ്രായേലി ഇടതുപക്ഷ നേതാവ് താലി ഫാഹിമ ഇസ്‌ലാംമതം സ്വീകരിച്ചു. ഫലസ്തീന്‍ അനുകുല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പലതവണ വിമര്‍ശവിധേയയായ ഫാഹിമ ഫലസ്തീനിലെ ഉമ്മുല്‍ ഫഹ്മിലെ പള്ളിയില്‍ വെച്ചാണ് ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് ഇസ്രായേല്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

34കാരിയായ ഫാഹിമ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. 2004ല്‍ ഫലസ്തീന്‍ അതിര്‍ത്തി കടന്നതിന് ഫാഹിമ അറസ്റ്റിലായിരുന്നു. അല്‍അഖ്‌സ നേതാവ് സകരിയ സുബൈദിയുമായി അടുപ്പമുണ്ടെന്ന് ആരോപണവിധേയയായ ഫാഹിമയെ 2005ല്‍ ഇസ്രായേല്‍ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു.

സുബൈദിക്ക് തന്ത്രപ്രധാന രേഖകള്‍ ചോര്‍ത്തി തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. സുഹൃത്തുക്കളുടെയും ഇടതു പാര്‍ട്ടികളുടെയും ഇടപെടലിനെ തുടര്‍ന്ന് 2007ല്‍ ജയില്‍ മോചിതയായി. തുടര്‍ന്ന്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഗസ്സ ഉപരോധം ഭേദിക്കാനെത്തിയ തുര്‍ക്കി കപ്പലിലുണ്ടായിരുന്ന ഫലസ്തീന്‍ നേതാവ് ശൈഖ് റാഇദ് സാലിഹിന്റെ വ്യക്തിപ്രഭാവം തനിക്ക് പ്രേരണയായതായി ഫാഹിമ പറഞ്ഞു.
2008ല്‍ ഇസ്രായേലിലെ പ്രമുഖ ഇടതുനേതാവ് ഉറി ഡേവിസും ഇസ്‌ലാം സ്വീകരിച്ചിരുന്നു.

http://www.islammalayalam.net/general/news.html

KK Alikoya said...
This comment has been removed by the author.
KK Alikoya said...

മിനാരംവിരുദ്ധ കാമ്പയിന്‍ നേതാവ് ഇസ്ലാം സ്വീകരിച്ചു
സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ച സ്വിറ്റ്സര്‍ലന്റിലെ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വം നല്‍കിയ എസ്.വി.പിയുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്ട്രൈഷ് ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത. ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ് ഡാനിയല്‍ സ്ട്രൈഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വാര്‍ത്ത, കാലിഫോര്‍ണിയയിലെ പത്രപ്രവര്‍ത്തകനും ഇസ്ലാമിക പ്രബോധകനുമായ ജാസണ്‍ ഹംസ വാന്‍ ബൂം (Jason Hamza Van Boom)എഴുതിയ ലേഖനത്തിലൂടെയാണ് പുറത്തുവന്നത് ((Member of the Swiss Political Party that pushed for Minarat Ban Converts to Islam-www.opednews.com, www.tikkun.org/daily, www.iccnc.org).പാകിസ്താനിലെ ദ നാഷ്ന്‍ പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി (www.nation.com. pk/January 30-2010).

മുസ്ലിം പള്ളികളിലെ മിനാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, സ്വിറ്റ്സര്‍ലന്റില്‍ ഉടനീളം കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പ്ള്‍സ് പാര്‍ട്ടി(എസ്.വി.പി)യിലെ പ്രമുഖ അംഗവും സ്വിസ് സൈന്യത്തിലെ പരിശീലകനുമായിരുന്നു ഡാനിയേല്‍. എസ്.വി.പിയുടെ മിനാരം നിരോധന കാമ്പയിനില്‍ നേതൃപരമായ പങ്ക് വഹിച്ച ഡാനിയേല്‍ തന്നെയാണ് പാര്‍ട്ടിക്ക് അത്തരമൊരു അജണ്ട നല്‍കിയതും. ഇസ്ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക്, ഇസ്ലാംഭീതിയുടെ വക്താക്കളായ മാധ്യമങ്ങളുടെ സഹായത്തോടെ സ്വിസ് ജനതയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വോട്ടെടുപ്പില്‍ 42.5 ശതമാനം പേര്‍ മിനാരം നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ 57.5 ശതമാനം മിനാരം നിരോധനത്തെ അനുകൂലിച്ചു.

ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഡാനിയേല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷേ, അതിന്റെ ഫലം ഉദ്ദേശിച്ചതില്‍നിന്ന് വിപരീതമായിരുന്നു. ഖുര്‍ആനില്‍ ആകൃഷ്ടനായി വൈകാതെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.

ക്രിസ്തുമത വിശ്വാസിയായ ഡാനിയേല്‍ സ്ഥിരമായി ബൈബിള്‍ വായിക്കുകയും ചര്‍ച്ചില്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കുകയും അഞ്ചു സമയത്തെ നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന അദ്ദേഹം ഇസ്ലാമിനെതിരെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ലജ്ജിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളി സ്വിറ്റ്സര്‍ലന്റില്‍ നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഡാനിയേല്‍. 'സിവില്‍ കണ്‍സര്‍വേറ്ററി ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേരില്‍ പുതിയ ഒരു സംഘടനയെ സജീവമാക്കാന്‍ അദ്ദേഹം രംഗത്തുണ്ട്.

"ക്രിസ്തുമതത്തില്‍ ലഭിക്കാതിരുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇസ്ലാമിലാണ് എനിക്ക് കണ്ടെത്താനായത്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിപൂര്‍ണമായ മറുപടി എനിക്ക് ലഭിച്ചത് ഇസ്ലാമില്‍ നിന്നാണ്''- ഡാനിയേല്‍ സ്ട്രൈഷ് പറയുന്നു.
http://www.islammalayalam.net/general/news.html

KK Alikoya said...

പ്രവാചകന്‍റെ അങ്ങേയറ്റത്തെ ക്ഷമക്കും അസാമാന്യമായ സഹിഷ്ണുതക്കും ഉദാഹരണമായി പ്രവാചക പത്നി ആയിശ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം കാണുക: ഒരിക്കല്‍ യഹൂദന്‍മാരുടെ ഒരു സംഘം പ്രവാചക സന്നിധിയില്‍ വന്നു. അപ്പോള്‍ അവര്‍ 'അസ്സാമു അലൈകും' (നിങ്ങള്‍ക്ക് നാശമുണ്ടാകട്ടെ) എന്ന് പറഞ്ഞു.
ഉടനെ ആയിശ അവരോട് പറഞ്ഞു: വ അലൈകുമുസ്സാമു വല്ല അ്‌ന. (നിങ്ങള്‍ക്ക് നാശവും ശാപവും ഉണ്ടാകട്ടെ)
ഇത് കേട്ട നബിയുടെ പ്രതികരണം: നീ അടങ്ങ് ആയിശാ. അല്ലാഹു സൌമ്യനാണ്‌; എല്ലാ കാര്യത്തിലും സൌമ്യതയാണ്‌ അവന്‍ ഇഷ്ടപ്പെടുന്നത്.
ആയിശ: അവര്‍ പറഞ്ഞത് താങ്കള്‍ കേട്ടില്ലേ?
പ്രവാചകന്‍: അതെ, ഞാന്‍ വ അലൈകും (നിങ്ങള്‍ക്കും) എന്ന് മറുപടിയും പറഞ്ഞല്ലോ. (ബുഖാരി 6415)
ഇവിടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:
മദീനയിലെ ഭരണാധികാരിയുടെ മുഖത്ത് നോക്കിയാണ്‌ അങ്ങേയറ്റം ധിക്കാരപരമായ ഈ അസഭ്യം അവര്‍ പറഞ്ഞത്. മാത്രമല്ല; 'അസ്സലാമു അലൈകും' (നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ) എന്ന ഇസ്‌ലാമിന്‍റെ ഔദ്യോഗിക അഭിവാദന വാക്യം വികൃതമാക്കിയാണ്‌ അവര്‍ പ്രവാചകനെ നിന്ദിച്ചത്. ഇത് ഒരു കിംവദന്തിയായിരുന്നില്ല. നേരിട്ട് പ്രവാചകന്‍ അനുഭവിച്ചതായിരുന്നു. എന്നിട്ടും പ്രവാചകന്‍ ക്ഷമിച്ചു; സൌമ്യത കാണിച്ചു; അല്ലാഹു സൌമ്യനാണെന്നും എല്ലാ കാര്യത്തിലും അവന്‍ സൌമ്യത ഇഷ്ടപ്പെടുന്നുവെന്നും പ്രഖ്യാപിക്കുകയും ചെയ്തു.

KK Alikoya said...
This comment has been removed by the author.
KK Alikoya said...

പ്രവാചകന്‍ യുദ്ധം ചെയ്തെന്നും വെട്ടിപ്പിടിച്ചെന്നുമാണല്ലോ മറ്റൊരാരോപണം. ഇതിന്‍റെ നിജസ്ഥിതി ശ്രീ. ഇടമറുകിന്‍റെ 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠന'ത്തില്‍ ഇങ്ങനെ വായിക്കാം: "മദീനയിലെത്തിയ മുഹമ്മദും അനുയായികളുമായി അവിടത്തുകാര്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടു. മുഹമ്മദിനെ അവര്‍ ആ നഗരരാഷ്ട്രത്തിന്‍റെ അധിപനാക്കി. മക്കാ നിവാസികള്‍ക്ക് ഇത് സഹിച്ചില്ല. മദീനത്ത് അദ്ദേഹത്തിന്‍റെ ശക്തി വര്‍ദ്ധിച്ചു വരുന്നതില്‍ അസൂയയുണ്ടായിരുന്ന യൂദ കച്ചവടക്കാര്‍ മക്കക്കാരെ പറഞ്ഞ് ഇളക്കുകയും ചെയ്തു. അതിന്‍റെ ഫലമായി ഖുറൈശികള്‍ മദീനക്കെതിരെ യുദ്ധത്തിന്ന് പുറപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ നബിയും അനുയായികളും മുന്നൂറില്‍ ചില്വാനം ആളുകള്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് അവരെ എതിര്‍ക്കാന്‍ പുറപ്പെട്ടു. ബദര്‍ എന്ന സ്ഥലത്ത് വെച്ച് രണ്ട് സൈന്യങ്ങളും ഏറ്റുമുട്ടി. അംഗ സംഖ്യ കുറവായിരുന്നെങ്കിലും മുഹമ്മദിന്‍റെ സൈന്യമാണ്‌ വിജയിച്ചത്. ഇസ്‌ലാം മത ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണിത്. ഖുറൈശികളുടെ പ്രതാപം തകരാന്‍ ഇത് കാരണമാക്കി. എങ്കിലും പിറ്റെ കൊല്ലം അവര്‍ വീണ്ടും യുദ്ധത്തിന്‌ വന്നു. ഉഹുദ് മലയുടെ താഴ്വാരത്തില്‍ വെച്ച് നടന്ന യുദ്ധത്തില്‍ ഇരു കൂട്ടര്‍ക്കും വമ്പിച്ച നഷ്ടമുണ്ടായി. ഇതോടെ മദീന അക്രമിച്ച് കീഴടക്കാമെന്ന മോഹം ഖുറൈശികള്‍ക്കില്ലാതായി." (ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം പേജ് 51, 52)
യുദ്ധോല്‍സുകത ആര്‍ക്കാണുണ്ടായിരുന്നതെന്നും ആര്‌ ആരോടാണ്‌ യുദ്ധത്തിന്‌ പുറപ്പെട്ടതെന്നും ഇവിടെ വ്യക്തമായിരിക്കുകയാണ്‌. എന്നാല്‍ ഉദ്ധരണിയുടെ അവസാന വാചകത്തില്‍ സൂക്ഷ്മതക്കുറവുണ്ട്. കാരണം മൂന്നാമതൊരിക്കല്‍ക്കൂടി അവര്‍ സര്‍വ്വ ശക്തിയും സംഭരിച്ച് മദീനക്കെതിരെ ഒരാക്രമണം കൂടി നടത്തിയിരുന്നു. അതാണ്‌ ഖന്ദഖ് (കിടങ്ങ്) യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്. യുദ്ധത്തിന്‌ വന്ന ഭീമന്‍ സൈന്യത്തില്‍ നിന്ന് മദീനയെ രക്ഷിക്കാന്‍ വേണ്ടി മദീനക്ക് ചുറ്റും കിടങ്ങ് തീര്‍ത്ത് യുദ്ധം ഒഴിവാക്കാനുള്ള വഴി തേടുകയായിരുന്നു പ്രവാചകന്‍. ഈ യുദ്ധത്തില്‍ അല്ലാഹുവിന്‍റെ ഇടപെടല്‍ മൂലം അല്‍ഭുതകരമായാണ്‌ പ്രവാചകനും വിശ്വാസികളും മദീനയും രക്ഷപ്പെട്ടത്.
ഈ ഭാഗം വിട്ടുകളഞ്ഞിട്ട് അതിന്‍റെ ശേഷം നടന്ന ചില കാര്യങ്ങള്‍ ഉഹ്ദ് യുദ്ധത്തിന്‍റെ തുടര്‍ച്ചയെന്നോണം വിവരിക്കുകയാണ്‌ ശ്രീ ഇടമറുക് ചെയ്തത്. ആ ഭാഗം ഇങ്ങനെ: "അടുത്തുള്ള ചില കോട്ടകള്‍ അക്രമിച്ച് കൊള്ളയടിക്കാനും ആളുകളെ തടവുകാരായി പിടിക്കാനും മുഹമ്മദും അനുയായികളും തയ്യാറായി." (പേജ് 52)
മദീനയിലെ താമസക്കാരായിരുന്ന യഹൂദന്‍മാര്‍ പ്രവാചകനുമായി സഖ്യത്തിലായിരുന്നു. എങ്കിലും തക്കം കിട്ടുമ്പോഴൊക്കെ മുസ്‌ലിംകളെ വഞ്ചിക്കാനും പ്രവാചകനെ വധിക്കാന്‍ ശ്രമിക്കാനും അവര്‍ ഒരു മടിയും കാണിച്ചിരുന്നില്ല. മാപ്പര്‍ഹിക്കാത്ത ഈ രാജ്യദ്രോഹത്തിനുള്ള ശിക്ഷ പ്രവാചകന്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു. ഇവിടെ പ്രവാചകന്‍റെ നടപടിയെ അക്രമം, കൊള്ള, കൊലപാതകം എന്നൊക്കെ വിശേഷിപ്പിക്കുകയും അതിന്ന് പ്രവാചകനെ നിര്‍ബന്ധിതനാക്കിയ സാഹചര്യം ഒളിച്ച് വയ്ക്കുകയുമാണ്‌ വിമര്‍ശകന്‍മാര്‍ സാധാരണ ചെയ്യാറുള്ളത്. ഈ ശ്രമം ശ്രീ ഇടമറുകും നടത്തുന്നുണ്ട്. എന്നിട്ടും അദ്ദേഹം ചില സത്യങ്ങള്‍ തുറന്നു പറയാന്‍ നിര്‍ബന്ധിതനാകുന്നു എന്ന് മാത്രം.

KK Alikoya said...

"വലിയ രക്തച്ചൊരിച്ചിലൊന്നും കൂടാതെ തന്നെ മക്ക കീഴടങ്ങി" (പേജ് 52) എന്നും ഇടമറുക് എഴുതുന്നു. ഇതിന്ന് തൊട്ട് മുമ്പുള്ള വളരെ പ്രധാനപ്പെട്ട ഒന്നാണ്‌ ഹുദൈബിയാ സന്ധി. ഈ കാര്യവും ഇടമറുക് വിട്ടുകളഞ്ഞിരിക്കുന്നു. ഖുരൈശികളുമായി ഉണ്ടാക്കിയ ഒരു യുദ്ധമില്ലാ കരാറായിരുനു ഇത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഖുറൈശികള്‍ തന്നെ കരാര്‍ ലംഘിച്ചു. അതിന്ന് ശേഷമാണ്‌ മക്ക വിജയം നടന്നത്. ഇടമറുക് എഴുതുന്നു: (മക്ക വിജയത്തെ) "തുടര്‍ന്ന് സമീപത്തുള്ള ശത്രുക്കളുടെ ഗോത്രങ്ങളെയും മുസ്‌ലിം സൈന്യം പരാചയപ്പെടുത്തി." (പേജ് 52) ഇത് കേട്ടാല്‍ തോന്നുക മുസ്‌ലിംകള്‍ യുദ്ധം ചെയ്യാന്‍ ആളുകളെയും തിരഞ്ഞ് നടക്കുകയായിരുന്നു എന്നാണ്‌.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിതാണ്‌. മക്ക വിജയം കഴിഞ്ഞ് ആശ്വാസത്തിലും ആഹ്ലാദത്തിലുമായിരുന്ന മുസ്‌ലിംകളെ നേരിടാന്‍ മക്കയുടെ സമീപത്ത് വസിക്കുന്ന ഹവാസിന്‍, സഖീഫ്, നദ്‌റ്‌, ജുശം ഗോത്രങ്ങള്‍ ഒരുങ്ങി മക്കക്ക് നേരെ പുറപ്പെട്ടതറിഞ്ഞ് അവര്‍ക്കങ്ങോട്ട് പുറപ്പെടേണ്ടി വരികയായിരുന്നു ചെയ്തത്. മറ്റുള്ളവര്‍ ഇങ്ങോട്ട് യുദ്ധത്തിന്ന് വരുമ്പോള്‍ പ്രവാചകന്‍ പിന്നെ എന്ത് ചെയ്യണമായിരുന്നു? മറ്റൊരു യുദ്ധത്തിന്‍റെ നിര്‍ബന്ധിതാവസ്ഥ ശ്രീ ഇടമറുക് വിവരിക്കുന്നത് കാണുക: "ഇങ്ങനെ പശ്ചിമ അറേബ്യയില്‍ ഒരു സുശക്തമായ മുസ്ളിം രാജ്യം വളര്‍ന്നു വരുന്നത് കണ്ടപ്പോള്‍ സിറിയന്‍ രാജാവ് യുദ്ധത്തിനൊരുങ്ങി. മുഹമ്മദും പടയൊരുക്കം ചെയ്തു. തബൂക്ക് എന്ന സ്ഥലം വരെ മുസ്ലിം സൈന്യം നീങ്ങി. അവിടെ വെച്ച് സന്ധി ചെയ്ത് സിറിയന്‍ രാജാവ് പിന്‍വാങ്ങി. ഇതോടെ അറേബ്യ മുഴുവന്‍ മുഹമ്മദിന്‍റെ നിയന്ത്രണത്തില്‍ വന്നു. (പേജ് 52, 53)

അഥവാ മുഹമ്മദ് നബി യുദ്ധോല്‍സുകനായിരുന്നില്ല. അനിവാര്യമായ ഘട്ടങ്ങളില്‍ അദ്ദേഹം അത് ചെയ്തിട്ടുണ്ടെങ്കിലും. മനുഷ്യന്‌ മാര്‍ഗ്ഗദര്‍ശനം നല്‍കുകയായിരുനു പ്രവാചകന്‍റെ ലക്‌ഷ്യം. അത് അനുവദിക്കാത്തവര്‍ക്കെതിരെ, പ്രവാചകനെയും ഇസ്‌ലാമിക സമൂഹത്തെയും നശിപ്പിക്കാന്‍ വരുന്നവര്‍ക്കെതിരെ, അതും മറ്റെല്ലാ വഴിയും അടയുമ്പോള്‍ അദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക സമൂഹത്തിന്‍റെ നില നില്‍പ്പ് ഉറപ്പ് വരുത്താന്‍ വേണ്ടി അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമാണ്‌ പ്രവാചകന്‍ ആയുധമെടുത്തിട്ടുള്ളത്.

KK Alikoya said...

ജബ്ബാര്‍ എഴുതി: "അല്ലാഹുവും ലാത്തയും തമ്മില്‍ എന്തു വ്യത്യാസം? ഇതാണു മക്കയിലെ ആളുകളും ചോദിച്ചതിന്റെ പൊരുള്‍ . അതു ബോധ്യപ്പെടാനുള്ള നിര്‍ദേശങ്ങള്‍ക്കു മുമ്പിലാണു മുഹമ്മദും “അല്ലാഹു”വും പരിഹാസ്യരായത്."

മി. ജബ്ബാറിന്‌ അല്ലാഹുവിനോട് മതിപ്പുണ്ടോ എന്നത് ചര്‍ച്ചാ വിഷയമാക്കാന്‍ ഞാന്‍ ഒരുങ്ങിയിട്ടില്ല. ഞാന്‍ പറഞ്ഞത് മക്കയിലെ അവിശ്വാസികള്‍ അല്ലാഹുവിനെ ആദരിക്കുന്നവരായിരുന്നു എന്നാണ്‌. അവര്‍ ആരാധിക്കുന്ന മറ്റ് 'ദൈവ'ങ്ങളേക്കാള്‍ അവര്‍ അല്ലാഹുവിനെ ആദരിച്ചു. അല്ലാഹുവിനെ സാക്ഷാല്‍ ദൈവമായും മറ്റുള്ളവയെ അല്ലാഹുവിങ്കലുള്ള ശൂപാര്‍ശക്കാരായുമാണ്‌ മക്കാക്കാര്‍ കണ്ടിരുനത്. അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുന്ന ഇടയാളന്‍മാരായിട്ടാണ്‌ ആ 'ദൈവ'ങ്ങളെ അവര്‍ കണക്കാക്കിയത്. ഇത് നിഷേധിക്കാന്‍ ജബ്ബാറിന്ന് സാധിച്ചിട്ടില്ല. എന്നിട്ടും അദ്ദേഹം ആവര്‍ത്തിക്കുന്നു: ""അല്ലാഹുവും ലാത്തയും തമ്മില്‍ എന്തു വ്യത്യാസം? ഇതാണു മക്കയിലെ ആളുകളും ചോദിച്ചതിന്റെ പൊരുള്‍ ."
മക്കയിലെ ആളുകളുടെ ഏത് ചോദ്യത്തിന്‍റെ പൊരുളാണ്‌ താങ്കള്‍ ഉദ്ദേശിച്ചത്?
അല്ലാഹുവും ലാത്തും തുല്യമാണെന്ന് അവര്‍ വല്ലപ്പോഴും പറഞ്ഞിട്ടുണ്ടോ?
മറ്റു ദൈവങ്ങള്‍ക്ക് അല്ലാഹുവിങ്കലുള്ള ശുപാര്‍ശക്കാരും ഇടയാളന്‍മാരും എന്നതില്‍ കവിഞ്ഞ വല്ല പദവിയും അവര്‍ വക വച്ച് കൊടുത്തതായി തെളിയിക്കാമോ?
ഇല്ലെങ്കില്‍ താങ്കള്‍ക്ക് അല്ലാഹുവിനോടുള്ള വിരോധം അവരുടെ ചെലവില്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നത്ന്തിന്‌?

KK Alikoya said...
This comment has been removed by the author.
KK Alikoya said...

ടിന്‍റു മോന്‍: ഒരുചായ.
ചായ കൊടുത്തുകൊണ്ട്, സപ്ലയര്‍ : കഴിക്കാനെന്തെങ്കിലും?
ടിന്‍റു മോന്‍: ഒരു ലഡു.
സപ്ലയര്‍ ലഡു കൊടുത്തു.
അത് വാങ്ങിയ ശേഷം ടിന്‍റു മോന്‍: ഈ ലഡു അങ്ങെടുത്തിട്ട് അതിന്ന് പകരം ഒരു കേക്ക് തരൂ.
സപ്ലയര്‍ അപ്രകാരം ചെയ്തു.
റ്റിന്‍റു മോന്‍ കാഷ് കൌണ്ടറില്‍: ഒരു ചായയ്ക്കെത്രയാ?
കാഷ്യര്‍: അഞ്ച് രൂപ.
ടിന്‍റു മോന്‍ അഞ്ച് രൂപ കൊടുത്തിട്ട് ഇറങ്ങിപ്പോകുമ്പോള്‍ സപ്ലയര്‍: നിങ്ങള്‍ കേക്ക് കഴിച്ചതിന്‍റെ കാഷ് കൊടുത്തില്ലല്ലോ.
ടിന്‍റു മോന്‍: എന്തിനാ ഞാന്‍ കേക്കിന്‍റെ കാഷ് കൊടുക്കുന്നത്? ഒരു ലഡു അങ്ങോട്ട് തന്നിട്ട് അതിന്ന് പകരമല്ലേ ഞാന്‍ കേക്ക് വാങ്ങിയത്?
സപ്ലയര്‍: അതിന്ന് നിങ്ങള്‍ ലഡുവിന്‍റെ കാഷും കൊടുത്തിട്ടില്ലല്ലോ.
റ്റിന്‍റു മോന്‍: ഞാനെന്തിനാ ലഡുവിന്‍റെ കാഷ് കൊടുക്കുനത്? ഞാന്‍ അത് തിന്നിട്ടില്ലല്ലോ.

ജബ്ബാറിന്‍റെ വാദങ്ങള്‍ വായിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് ഈ ഫലിതമാണ്‌.
ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അത് പോലൊന്ന് നിങ്ങള്‍ രചിക്കുക എന്ന് ഖുര്‍ആന്‍ മനുഷ്യ സമൂഹത്തെ വെല്ലു വിളിച്ചത് ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ടുവല്ലോ. അതിന്ന് ജബ്ബാറിന്‍റെ മറുപടി നേരത്തെ തന്നെ കുറെ 'പാരഡി'കള്‍ ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു. എന്നാല്‍, അവ ഖുര്‍ആനിന്ന് പകരം വയ്ക്കാന്‍ പറ്റുന്ന 'യോഗ്യത'യുള്ളതാണെങ്കില്‍ ഞാന്‍ ഖുര്‍ആനിന്‍ പകരം അവ സ്വീകരിച്ചുകൊള്ളാമെന്ന് ജബ്ബാറിനെ അറിയിച്ചു. ഇതിന്ന് തൃപ്തികരമായ മറുപടി ഉണ്ടായില്ല. ആ കവിതകള്‍ ഏതാണെന്നും, അവ ഏതര്‍ത്ഥത്തിലാണ്‌ ഖുര്‍ആനിന്ന് പകരമാവുകയെന്നും ജബ്ബാര്‍ വ്യക്തമാക്കിയില്ല.

ഖുര്‍ആനിന്ന് ബദല്‍ എന്നു പറയുന്നതിന്‍റെ അര്‍ത്ഥം കേവലം ഒരു 'സാഹിത്യ സൃഷ്ടി' അല്ലെന്നും ഖുര്‍ആന്‍ നിര്‍വഹിച്ചതും ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതുമായ ദൌത്യം നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഒരു കൃതിയാണ്‌ ഉദ്ദേശിക്കുന്നതെന്നും ഇവിടെ വ്യക്തമാക്കപെട്ടു. ജബ്ബാര്‍ മറുപടി പറഞ്ഞില്ല.
ഇനി യുക്തിവാദികള്‍ക്ക് പകരം വല്ലതും വയ്ക്കാനുണ്ടെങ്കില്‍ അവ കാണാട്ടെ എന്ന് പറഞ്ഞപ്പോള്‍ അവ നേരത്തെ പറഞ്ഞിരിക്കുന്നു എന്നായിരുന്നു മറുപടി.
പക്ഷെ അങ്ങനെയൊന്ന് ഈ ബ്ലോഗിലോ ജബ്ബാറിന്‍റെ മറ്റ് ബ്ലോഗുകളിലോ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഖുര്‍ആനിനെതിരെ കുറെ വിമര്‍ശനം ഉന്നയിക്കുന്നതേ ഞാന്‍ കണ്ടിട്ടുള്ളൂ. പകരം ഒന്നും സമര്‍പ്പിച്ചത് ഞാന്‍ എവിടെയും കണ്ടിട്ടില്ല.
ഇക്കാര്യം ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും തൃപ്തികരമായ ഒരു മറുപടി നല്‍കുന്നതിന്ന് പകരം ഖുര്‍ആനില്‍ അങ്ങനെ പറഞ്ഞില്ലേ ഇങ്ങനെ പറഞ്ഞില്ലേ എന്ന് ചോദിച്ച് വിഷയം മാറ്റുകയകാണ്‌ ജബ്ബാര്‍ ചെയ്യുന്നത്. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു: ഖുര്‍ആനിന്ന് പകരം വയ്ക്കാനുള്ളതെന്തോ അത് മുമ്പോട്ട് വച്ചിട്ടാണ്‌ നിങ്ങള്‍ തര്‍ക്കിക്കേണ്ടത്. അപ്പോള്‍ മാത്രമാണ്‌ ഖുര്‍ആനാണോ നിങ്ങള്‍ സമര്‍പ്പിക്കുന്നതാണോ നല്ലതെന്ന താരതമ്യ പഠനം സാധിക്കുന്നതും, ഈ സംവാദത്തിലുള്ള താങ്കളുടെ രോള്‍ ക്രിയാത്മകമാകുന്നതും.
അല്ലാതെ 'ലഡു അങ്ങോട്ട് തന്നിട്ട് അതിന്ന് പകരമല്ലേ ഞാന്‍ കേക്ക് വാങ്ങിയത്? ലഡുവിന്‍റെ കാഷ് തരാന്‍ ഞാനത് തിന്നിട്ടില്ലല്ലോ' എന്ന ശൈലിയിലുള്ള സംവാദമല്ല ഇവിടെ യഥാര്‍ത്ഥത്തില്‍ നടക്കേണ്ടത് എന്ന് സ്നേഹ പൂര്‍വം ഉണര്‍ത്തുന്നു.

ea jabbar said...

ഇസ്ലാം ഉപേക്ഷിച്ച ഏതാനും പ്രമുഖരുടെ ലി8സ്റ്റ് ഇതാ:-
---

Murtad Mama
Hale
Abul Kasem
Shabbir Ahmed
Amin
M.A.Hussain
Dr. A. A. Ahmed
Taqui ur Rahman
Crow
Pharnazathres
Pablo Fanques
Saira
Sheraz Malik
M. F. Mughal

Ayesha Ahmed
Ben Rukhsana
Adam
Shitan
Fariel
Ellen
Marianne
Salim Hussain
Dreamer
Quest
Bread
Jamshed
Amanda Ueta
Fatima
Hussein
Julia Potter
Ahmed BenKerishan
Maria
Mimi
surfer1
Mamduh (Prince of Egypt)
Mustafa Khan
Paz
Dima
Nafion
Rebecca
A.N.
Shamal
Degheygh
Arrianna
Adnan
Dendel
Dionisio (Denis) Giron
Ibn Rushd
Imran Hossain
Arshad Ahmed
Ahmed
Sadamn Refos
Sinbad
Fars
JoeBlack
Mohamed Fayçal

Sweetlullaby
Lyalpuri
Mansoor
Suat
Crazy Train
abugahl
Freedom
Arash
Kat
Clear Mind
Jay
Imran Quazi
Lazar
Raelian Amanat
Mohamed Karim Labidi
Khansaa
Jay McAdam
Jafar
Ninetta
Awake
Paars Ruby
Margaret
Rafi
Esther
WL Cati
Maryam
Peace4u
K. G. Malik
Saad Ahmed
Shahrooz
Amr ibn Hichem
Mounif
ExMuslim
yasmin100
Baig
Sipan
Waheed
Cindy D.
Vladimir
Abdel Masih
X Muslim
Ben Chaki
S
Hany Firebird
Alperen
Haji
African Dan
Aisha A.
The Murtad
Black Mohammed
Ali Hasanee
Metoo
Raja Wahid
Amr
Truth Seeker
Salim
Khaleda Zia
Sabbir Ahmed
goingUnderground
Reza Nia
Josh
Imran
Manikfan
Cynthia
Wahid Mohammed
Dibren
Tuhan
Ahmed
Enlightened
Cafer
Azad
Gared
Aba Lahb
Awwa7_2
Parvaneh
Ibn Zakaria
Badwi
Mohib
Hamid Islam Renouncer
Abdullah
Clara
Angie
Sarah
Elie
Oya-bun
Khadija Leben
Sami Khan
Ahmad Ali
Hussam Al Dien
Abu Al Masri
Jefferson
Tamer Sarikan
AB
The Pupeteer
Islamichumanist
Safsouf
Adel
Melati
Dawood
Maryam
Farhana
Ozanf
Peter Graef Luckett
beezhan
yama
Fadhail
Akhtar Hussain
§ting
Blue Mage
Sabih Bob
Omar
Abdul-Quddus

ea jabbar said...

തുറന്ന മനസ്സോടെ കുര്‍ ആനിലെ ഏതെങ്കിലും ഒരധ്യായം വായിച്ചാല്‍ മതി; സാമാന്യ യുക്തിയുള്ള ആരും ഇസ്ലാം വിട്ടു പോകും !

ea jabbar said...

മര്‍വായ്ക്കു സമീപം താമസിച്ചിരുന്ന റോമാക്കാരനായ ഒരു ക്രിസ്ത്യാനിയായിരുന്നു ജബര്‍ .ബനുല്‍ ഹര്‍ളമിയുടെ അടിമയായ ഇയാള്‍ ഒരു കൊല്ലപ്പണിക്കാരനായിരുന്നു. മുഹമ്മദ് കൂടെക്കൂടെ ഇയാളെ സന്ദര്‍ശിക്കുകയും ക്രിസ്തീയ വേദങ്ങളിലെ വിവരങ്ങള്‍ അന്യേഷിച്ചറിയുകയും ചെയ്തിരുന്നു. ദിവ്യസന്ദേശങ്ങളുടെ പ്രധാന ഉറവിടങ്ങളിലൊന്നായ ഈ ക്രിസ്ത്യന്‍ യുവാവിനെ ,മുഹമ്മദിനെ പരിഹസിച്ചിരുന്ന അറബികള്‍ “പരിശുദ്ധാത്മാവ്” എന്നാണ് വിളിച്ചിരുന്നത്. പൂര്‍വ്വ വേദങ്ങളില്‍നിന്നും ഇപ്രകാരം ആശയചോരണം നടത്തുന്നതിന്റെ പേരില്‍ നബിയെ പരിഹസിച്ചവര്‍ക്ക് അല്ലാഹു നല്‍കിയ മറുപടി നോക്കൂ:

“അദ്ദേഹത്തിനിതെല്ലാം പഠിപ്പിച്ചു കൊടുക്കുന്നത് ഒരു മനുഷ്യന്‍ തന്നെയാണ് എന്നവര്‍ പറയുന്നത് നിശ്ചയമായും നാം അറിയുന്നുണ്ട്. എന്നാല്‍ അവര്‍ ഏതൊരാളെ കുറിച്ചാണോ പറയുന്നത്, അയാളുടെ ഭാഷ അറബിയല്ല. ഈ ഖുര്‍ ആനാകട്ടെ വ്യക്തമായ അറബി ഭാഷയും.”[16:103]

റോമക്കാരനായ യുവാവുമായി മുഹമ്മദ് ആശയവിനിമയം നടത്തിയിരുന്നത് അറബിയിലല്ലാത്തതുകൊണ്ട് അയാള്‍ പറഞ്ഞു കൊടുത്തതൊന്നും ഖുര്‍ ആനില്‍ ഉള്‍പ്പെടുത്താന്‍ പറ്റുകയില്ല പോലും! വിമര്‍ശനങ്ങള്‍ക്കു മുമ്പില്‍ ചൂളിപ്പോയ `പ്രവാചകന്‍ ` നില്‍ക്കക്കള്ളിക്കു വേണ്ടി എന്തെങ്കിലും അബദ്ധം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സ്വാഭാവികമാണ്. പക്ഷെ, സര്‍വ്വതന്ത്രജ്ഞ്ഞനായ ദൈവം ഇമ്മാതിരി വ്ഡ്ഡിത്തം പറയുമോ?

ഒരു ഭാഷയില്‍ കേട്ടു മനസ്സിലാക്കിയ കാര്യങ്ങള്‍ മറ്റൊരു ഭാഷയില്‍ പ്രകടിപ്പിക്കാന്‍ മനുഷ്യനു കഴിയില്ലേ? എന്തൊരു മരമണ്ടത്തരമാണീ ദൈവം പറയുന്നത്? നമ്മുടെ ‘നാജ്’ ന്റെ നിലവാരം പോലും ഇല്ലാത്ത ദൈവം!

ea jabbar said...

മുശ്രിക്കുകളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടി ഇളിഭ്യനായ അല്ലാഹു തലയിലെഴുത്തു സിദ്ധാന്തം അവതരിപ്പിച്ചപ്പോള്‍ മക്കക്കാര്‍ അതിനെയും കണക്കിനു കളിയാക്കി . അല്ലാഹുവിന്റെ പ്രതികരണത്തിന്റെ നിലവാരം നോക്കൂ:-
മുശ്രിക്കുകള്‍ പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്‍മാരോ അവന്നു പുറമെ യാതൊന്നിനെയും ആരാധിക്കുമായിരുന്നില്ല. അവന്‍റെ കല്‍പന കൂടാതെ ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയും ഇല്ലായിരുന്നു. അത്‌ പോലെത്തന്നെ അവര്‍ക്കു മുമ്പുള്ളവരും ചെയ്തിട്ടുണ്ട്‌. എന്നാല്‍ ദൈവദൂതന്‍മാരുടെ മേല്‍ സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ ?[16:35]
ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ ശിര്‍ക് ചെയ്യുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്‌. ഇതേ പ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നത്‌ വരെ നിഷേധിച്ചു കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക്‌ നിങ്ങള്‍ അതൊന്ന്‌ വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ്‌ നിങ്ങള്‍ പിന്തുടരുന്നത്‌. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌[6:148]
പറയുക: ആകയാല്‍ അല്ലാഹുവിനാണ്‌ മികച്ച തെളിവുള്ളത്‌. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു.[6+149]

ഇതെന്തു മറുപടിയാണ്? ഇതിലും യുക്തിസഹമായ മറുപടി നമ്മുടെ ആലിക്കോയക്കും ചിതകനും ശ്രദ്ധേയനുമൊക്കെ പറയാന്‍ കഴിയും എന്നെനിക്കുറപ്പുണ്ട്.

ea jabbar said...

അക്രമവും താന്തോന്നിത്തവും കാണിച്ച കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കുന്നത് ഹെഡ്മാസ്റ്റര്‍മാരോടുള്ള ബഹുമാനം കൂട്ടുകയേ ഉള്ളൂ. കുറക്കുകയില്ല.
-----
ഹെഡ്മാസ്റ്റര്‍ തല്ലുകയോ പുറത്താക്കുകയോ ചെയ്യട്ടെ. ഇവിടെ അതല്ല പറഞ്ഞത്. കുട്ടികളെ തമ്മില്‍ തല്ലിക്കുന്ന ഹെഡ്മാസ്റ്ററുടെ നിലവാരമാണു പറഞ്ഞത്. സര്‍വ്വശക്തനായ ദൈവം മനുഷ്യരെ തമ്മില്‍ യുദ്ധം ചെയ്യിക്കുകയും ആ യുദ്ധത്തില്‍ കഷി ചേര്‍ന്നു ഒരു കൂട്ടരെ പിരി കയറ്റുകയുമൊക്കെ ചെയ്യുമ്പോള്‍ ഈ ദൈവം ഒരു ഗോത്ര ദൈവമായി ചുരുങ്ങുന്നു എന്നാണു പറഞ്ഞത്.

paltalk said...

1. ഇവിടെ ആളീക്കോയയും ശ്രാധേയാനും ചിന്തകാനും ആന്തകാനും എല്ലാം ദൈവം തങ്ങളെ പോലെ ഒരാള്‍ ആണെന്ന് വിചരിക്കുന്നു.ഒരൊ ആളും സ്വന്തം വിശ്വാസത്തില്‍ ഏറ്റവും ശ്രേഷ്ടണത്രേ.
2. ഇസ്ലാം മതം സ്വീകരിച്ചവരുടെ പേര്‍ എഴുതി മറ്റുള്ളവരും അതു പിന്തുടരണമെന്നു പറയുന്ന തറവേലയ്ക്ക് ജബ്ബാര്‍ മാഷ് കൊടുത്ത മറുപടില്‍ ലിസ്റ്റ്‌ ഉഗ്രനായി.beatles മുതല്‍ Julia Roberts വരെ ഹിന്ദു മതം സ്വീകരിച്ചെന്ന് വച്ചു എല്ലാവരും ഹിന്ദു മതം സ്വീകരിക്കണം എന്നു പറയുന്ന നിലവാരമേ ഈ വാദത്തിനുള്ളൂ.
3. quran ഏറ്റവും നല്ല book ആയ്‌ കാണുന്നത്‌ മുസ്ലിംകള്‍ മാത്രമാണ്‌. നിങ്ങള്‍ക്ക് തോന്നിയത്‌ കൊണ്ട്‌ മറ്റുള്ള്വവരും അതു വിശ്വസിക്കണമെന്നുണ്ടോ? അതിനു അധ്യം ജബ്ബാര്‍ മാഷേ പോലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് നേരെ ചൊവ്വേ ഉത്തരം പറയൂ.

ea jabbar said...

ദൈവത്തോട് നേരിട്ടു ശിക്ഷയിറക്കിക്കാണിക്കാനാണു മക്കക്കാര്‍ വെല്ലു വിളിച്ചത്. മുഹമ്മദ് മദീനയിലെ ശത്രു ഗോത്രക്കാരുമായി ഗൂഡാലോചന നടത്തി സ്വന്തം ഗോത്രത്തെ പതിയിരുന്ന് കൊള്ള ചെയ്യുകയാണുണ്ടായത്. അതു ദൈവത്തിന്റെ ശിക്ഷയാണെന്നു വ്യാഖ്യാനിക്കുകയും ചെയ്തു. ഇതു നെറികേടല്ലാതെ മറ്റെന്താണ്? എന്തേ ദൈവത്തിനു നേരിട്ടവരെ കൈകാര്യം ചെയ്യാന്‍ കഴിയാതെ പോയത്?
ദൈവം ഇവിടെ മിഥ്യ യായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്?

ea jabbar said...

മക്കയിലെ അവിശ്വാസികള്‍ അല്ലാഹുവിനെ ആദരിക്കുന്നവരായിരുന്നു എന്നാണ്‌. അവര്‍ ആരാധിക്കുന്ന മറ്റ് 'ദൈവ'ങ്ങളേക്കാള്‍ അവര്‍ അല്ലാഹുവിനെ ആദരിച്ചു.
----
അതുകൊണ്ടാണല്ലോ തങ്ങള്‍ ഒരു കൊല്ലം അല്ലാഹുവിനെ ആരാധിക്കാം പിന്നെ ഒരു മാസം ലാത്തയെ ആരാധിക്കാം എന്നും ആ പരീക്ഷണത്തില്‍ ലാത്ത മിഥ്യയും അല്ലാഹു മാത്രം സത്യവുമാണെന്നു ബോധ്യപ്പെടട്ടെ എന്ന നിലപാടവര്‍ സ്വീകരിച്ചത്. എന്തേ പരീക്ഷണത്തിലൂടെ അവര്‍ക്കതു ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ അല്ലാഹുവിനു കഴിയാതിരുന്നത്?
ലാത്തയും അല്ലാഹുവുമൊക്കെ ഒരേ നിലവാരമുള്ള അന്ധവിശ്വാസം തന്നെ !

ea jabbar said...

ഇടമറുക് ആധുനികന്മാരുടെ ചരിത്ര പുസ്തകങ്ങളില്‍നിന്നു ക്വാട് ചെയ്തതുകൊണ്ടാണങ്ങനെ എഴുതിയത്. ഇപ്പൊ പാവം അല്ലാഹുവിന്റെ രക്ഷക്ക് ഇടമറുകും ഒരു കച്ചിത്തുരുമ്പായി ! കഷ്ടം !

paltalk said...

ഇസ്ലാം വളരുന്ന വഴികള്‍
1.violence
2. Money Power
eg.http://expressbuzz.com/world/wahabi-infiltration-worries-sri-lanka/208241.html

This is a petro dollar religion now

ea jabbar said...

നേരത്തെ തന്നെ കുറെ 'പാരഡി'കള്‍ ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു. എന്നാല്‍, അവ ഖുര്‍ആനിന്ന് പകരം വയ്ക്കാന്‍ പറ്റുന്ന 'യോഗ്യത'യുള്ളതാണെങ്കില്‍ ഞാന്‍ ഖുര്‍ആനിന്‍ പകരം അവ സ്വീകരിച്ചുകൊള്ളാമെന്ന് ജബ്ബാറിനെ അറിയിച്ചു.
----
യോഗ്യത ആരു നിശ്ചയിക്കുമെന്ന എന്റെ ചോദ്യത്തിനാദ്യം മറുപടി പറയൂ ആലിക്കോയ.

യോഗ്യതയുടെ മാനദണ്ഡം ആരു തീരുമാനിക്കും? ആരു വിധികര്‍ത്താവാകും?

ea jabbar said...

ഒന്നാം ക്ലാസിലെ പാഠ പുസ്തകത്തില്‍നിന്നോ കളിക്കുടുക്കയില്‍ നിന്നോ ബാലരമയില്‍നിന്നോ രണ്ടു വരി പാട്ടുദ്ധരിച്ചുകൊണ്ട് ആര്‍ക്കും വെല്ലു വിളിക്കാം : “ഇതിനു തുല്യമായ രണ്ടു വരി ആര്‍ക്കു കൊണ്ടു വരാന്‍ കഴിയും?” എന്ന്. ആര്‍ക്കും സാധ്യമാകില്ല. കാരണം ഒന്നിനു തുല്യം മറ്റൊന്നാവില്ല കവിതയുടെ കാര്യത്തില്‍‍.
വെല്ലുവിളിക്കുന്നയാള്‍ തന്നെ റഫറിയുടെ റോളില്‍ വന്നാല്‍ ഒരിക്കലും നടക്കാനും പോകുന്നില്ല.

ചിന്തകന്‍ said...

സര്‍വ്വശക്തനായ ദൈവം മനുഷ്യരെ തമ്മില്‍ യുദ്ധം ചെയ്യിക്കുകയും ആ യുദ്ധത്തില്‍ കഷി ചേര്‍ന്നു ഒരു കൂട്ടരെ പിരി കയറ്റുകയുമൊക്കെ ചെയ്യുമ്പോള്‍ ഈ ദൈവം ഒരു ഗോത്ര ദൈവമായി ചുരുങ്ങുന്നു എന്നാണു പറഞ്ഞത്.

സർവ്വ ശക്തനായ ഒരു ദൈവം ആരെയും തമ്മിൽ തല്ലിക്കുന്നില്ല ജബ്ബാർ. അത് താങ്കളുടെ ഒണക്കയുക്തിവാദം മാത്രമാണ്. കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാത്തതിന്റെ വിവരക്കേട്.

ടിന്റുമോന്റെ യുക്തിവാദം നടത്താതിരിക്കൂ :)

ചിന്തകന്‍ said...

കാരണം ഒന്നിനു തുല്യം മറ്റൊന്നാവില്ല കവിതയുടെ കാര്യത്തില്‍‍.
വെല്ലുവിളിക്കുന്നയാള്‍ തന്നെ റഫറിയുടെ റോളില്‍ വന്നാല്‍ ഒരിക്കലും നടക്കാനും പോകുന്നില്ല.


യുക്തിവാദക്കാർ എന്നാൽ കാലണയുടെ യുക്തിയില്ലാത്തവരാണെന്ന് എനിക്ക് മനസ്സിലായത് ജബ്ബാറിന്റെ ബ്ലോഗിൽ വന്നതിന് ശേഷമാണ്. സാഹിത്യത്തിലെ തുല്യത അളക്കുന്നത് റഫറിയെ വെച്ചിട്ടാണോ?

യുക്തിയുക്തമായ ഉത്തരം ആലിക്കോയ മാഷ് നൽകി കഴിഞ്ഞു. ‘യുക്തിവാദ‘ യുക്തി എന്നോ ഉണങ്ങി പോയിരിക്കുന്നു. നനച്ചിട്ടും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല :)

ea jabbar said...

ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു: ഖുര്‍ആനിന്ന് പകരം വയ്ക്കാനുള്ളതെന്തോ അത് മുമ്പോട്ട് വച്ചിട്ടാണ്‌ നിങ്ങള്‍ തര്‍ക്കിക്കേണ്ടത്
.
ഇന്ത്യയില്‍ ജീവിക്കുന്ന എനിക്ക് ഒരു നിയമസംഹിതയെന്ന നിലയില്‍ ഞാന്‍ അനുസരിക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനയെയാണ്. തല്‍ക്കാലം അതാണെന്റെ പകരം വ്യവസ്ഥ.
നിയമം ആയല്ലോ.
ഇനി ധാര്‍മ്മികതയാണു വേണ്ടതെങ്കില്‍ അത് എന്റെ യുക്തിക്കും ബുദ്ധിക്കും ഞാന്‍ ജീവിക്കുന്ന സാമൂഹ്യ ആവാസവ്യവസ്ഥയ്ക്കും അനുസരിച്ച് ഞാന്‍ അപ്പപ്പോള്‍ തീരുമാനമെടുക്കും. റെഡിമെയ്ഡായ ഒരു ദൈവികധാര്‍മ്മികതയുടെ ആവശ്യം ഇല്ല.
കാലവും ജീവിത രീതിയും സംസ്കാരവുമൊക്കെ പരിണാമവിധേയമായതിനാല്‍ തന്നെ കെട്ടിക്കിടന്നു നാറിപ്പുഴുത്ത മത ധാര്‍മ്മികതയെ ഇന്നു നമുക്കു വേണ്ടതില്ല. മാറിയ കാലത്തിന്റെ ധാര്‍മ്മികത മനുഷ്യയുക്തിയാല്‍ തീരുമാനിക്കപ്പെടും. കേരളത്തിന്റെ ആവാസവ്യവസ്ഥയുമായി ഇസ്ലാം പൊരുത്തപ്പെടാത്തതിന്റെ പ്രതിസന്ധിയാണല്ലോ മൌദൂദിസത്തെ പ്രത്യക്ഷത്തില്‍ തന്നെ തള്ളിപ്പറയുന്നേടം വരെ ജമാ അത്തുകാരെ കൊണ്ടെത്തിച്ചത്.
ഈ വിഷയമൊക്കെ ആദ്യം തന്നെ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പഴയ പോസ്റ്റുകള്‍ പരിശോധിക്കാം.
ചര്‍വ്വിത ചര്‍വ്വണം മാത്രം വിശ്വാസിക്കു ശരണം !http://snehasamvadam.blogspot.com/2010/09/blog-post.html

ചിന്തകന്‍ said...

മുകളിൽ കൊടുത്ത പേരുകൾ അല്ലാത്ത പേരുകൾ ഇനി മുസ്ലീങ്ങൾക്കില്ലേ? ഭാഗ്യം ഒരേ പേരുള്ള ആൾ ഒരിക്കലും മാറിയിട്ടില്ല.

goingUnderground!!! ഇതും ഒരു മുസ്ലീം പേരാണോ?

ആലിക്കോയ മാഷ് നൽകിയത് സമാകാലിക പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. അതും വളരെ പ്രസിദ്ധരായ ആളുകൾ... ഇസ്ല്ലാം ആളുകൾ പഠിച്ചു മനസ്സിലാക്കിയാണ് സ്വീകരിക്കുന്നത് എന്ന് ബോധ്യപെടുത്താൻ.

അതിന് പകരം ഇസ്ല്ലാമിൽ നിന്ന് പുറത്ത് പോയവരുടെ കള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള യുക്തിക്ക് മുന്നിൽ ടിന്റു മോൻ പോലും തോറ്റു പോകും ജബ്ബാർ!

ea jabbar said...

യുക്തിവാദക്കാർ എന്നാൽ കാലണയുടെ യുക്തിയില്ലാത്തവരാണെന്ന് എനിക്ക് മനസ്സിലായത് ജബ്ബാറിന്റെ ബ്ലോഗിൽ വന്നതിന് ശേഷമാണ്. സാഹിത്യത്തിലെ തുല്യത അളക്കുന്നത് റഫറിയെ വെച്ചിട്ടാണോ?

യുക്തിയുക്തമായ ഉത്തരം ആലിക്കോയ മാഷ് നൽകി കഴിഞ്ഞു. ‘യുക്തിവാദ‘ യുക്തി എന്നോ ഉണങ്ങി പോയിരിക്കുന്നു. നനച്ചിട്ടും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല :)
---------


കുര്‍ ആനിലെ വെളിപാടുകളെക്കാള്‍ നിലവാരമുള്ളതാണ്. !

ശ്രദ്ധേയന്‍ | shradheyan said...

ജബ്ബാര്‍ മാഷ്‌ നമ്മള്‍ നേരത്തെ പറഞ്ഞ 'ഹെഡ്‌മാഷ്‌ ' ആയാല്‍ (ആവാതിരിക്കട്ടെ!) കുട്ടികളോട് ഇങ്ങനെ പറഞ്ഞു കളയും.

"കുട്ടികളെ, നിങ്ങളില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയവരും ഒന്നുമെഴുതാത്ത മണ്ടന്മാരും പത്താം ക്ലാസ്‌ വിജയിക്കും"

പാവം കുട്ടികളുടെ ഭാവി??!!! :)

ea jabbar said...

“അല്ലാഹു ഇഛിക്കുന്നവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]

“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.”[32:13]
-------
കുട്ടികളെ സ്കൂളില്‍ ചേര്‍ക്കും മുമ്പേ അവരെ പത്താം ക്ലാസില്‍ തോല്‍പ്പിക്കാന്‍ കാലേകൂട്ടിതീരുമാനിക്കുന്ന ഒരു ഹെഡ്മാഷെ ഞാന്‍ കുര്‍ ആനിലേ കണ്ടിട്ടുള്ളൂ.

ea jabbar said...

തന്റെ സൃഷ്ടികള്‍ അടുപ്പില്‍ വെന്തു പിടയുന്നത് കാലാകാലം കണ്ടിരുന്നു രസിക്കാന്‍ വേണ്ടി മാത്രം സൃഷ്ടി നടത്തിയ ക്രൂരവിനോദക്കാരനായ- തീവ്ര മനോരോഗിയായ- ഒരു ദൈവത്തെ ചികിത്സിക്കാന്‍ ഇവിടെയാരുമില്ലേ?

ശ്രദ്ധേയന്‍ | shradheyan said...

നിര്‍ണിതമായ സിലബസ്‌ അനുസരിച്ച് പഠിച്ചു പരീക്ഷ എഴുതിയാല്‍ ആരും വിജയിക്കും എന്ന് തന്നെയാണ് ആ പ്രഥമഗുരുവിന്റെ വാഗ്ദാനം.

ea jabbar said...

ഇസ്ലാമിലേക്ക് ആളുകള്‍ വരുന്നത് കുര്‍ ആനിന്റെ വശ്യതകൊണ്ടല്ല. റിയാലിന്റെയും പെട്രോഡോളറിന്റെയും വശ്യതയാലാണ്. നമ്മുടെ നാട്ടില്‍ ആളുകള്‍ മാര്‍ഗ്ഗം കൂടുന്നത് അധികവും പെണ്ണുകെട്ടാനും കെട്ടിയ പെണ്ണിനെ ഒഴിവാക്കാനുമൊക്കെ ഇവിടെയാണു സൌകര്യം എന്നു കണ്ടിട്ടാണ്. ഉദഹരണങ്ങള്‍ നൂറുകണക്കിനു തരാം.

എന്നാല്‍ ഇസ്ലാമില്‍നിന്നും ആളുകള്‍ പുറത്തു പോകുന്നത് സ്വന്തം മരണവാറന്റ് തയ്യാറാക്കിക്കൊണ്ടാണ് ! അതിന്റെ മാറ്റും മഹത്വവും മറ്റേതിനോടു തുലനം ചെയ്യാനേ പറ്റില്ല.
മലപ്പുറം ജില്ലയില്‍ തന്നെ ആയിരക്കണക്കിനു മുസ്ലിം സുഹൃത്തുക്കള്‍ ഈ മതം മനസ്സുകൊണ്ടൊഴിവാക്കി ജീവിക്കുന്നുണ്ട്. പുറം തോടു പൊട്ടിച്ചാലുണ്ടാകുന്ന ഭവിഷ്യത്തോര്‍ത്തു പലരും ഉള്ളില്‍ തന്നെ മുഖമൂടിയിട്ടു കഴിയുന്നു. അക്കൂട്ടത്തില്‍ പള്ളി ഇമാമുമാരും ഖതീബുമാരുമൊക്കെയുണ്ട്. നേരിട്ടറിയാം. പേരു വെളിപ്പെടുത്തില്ല.

ea jabbar said...

മറ്റു മതക്കാര്‍ മാര്‍ക്കം കൂടിയതിന്റെ ലിസ്റ്റുമായി വരുന്നവര്‍ , ഈ മതം വിട്ടതിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെയും കൊല്ലപ്പെടുമെന്ന പേടിയാല്‍ മാത്രം ഈ മതം വിടാത്തവരുടെയും ലിസ്റ്റ് തയ്യാറാക്കുമോ?

ea jabbar said...

മതം ഉപേക്ഷിക്കുന്നവരെ കൊന്നു കളയുക എന്ന പ്രാകൃതനിലപാടു തന്നെ ഈ മതത്തിന്റെ ആശയപാപ്പരത്തത്തിന്റെ ഏറ്റവും തെളിഞ്ഞ ദൃഷ്ടാന്തം !!

ചിന്തകന്‍ said...

മതം ഉപേക്ഷിക്കുന്നവരെ കൊന്നു കളയുക എന്ന പ്രാകൃതനിലപാടു തന്നെ ഈ മതത്തിന്റെ ആശയപാപ്പരത്തത്തിന്റെ ഏറ്റവും തെളിഞ്ഞ ദൃഷ്ടാന്തം !!

@ജബ്ബാർ
താങ്കൾ പറയുന്നത് കള്ളത്തരമാണെന്നതിന് എറ്റവും വലിയ തെളിവ് താങ്കൾ തന്നെയാണ്!!! :)

എവടെ! ഈ ഉണങ്ങിപോയ യുക്തിയിലേക്ക് അതൊന്നും കേറുമെന്ന് തോണില്ലാ‍ാ‍്യ്... :)

ശ്രദ്ധേയന്‍ | shradheyan said...

നമ്മുടെ ശശിയണ്ണനും (തരൂര്‍ജി) കാവ്യാ മാധവനും ഉര്‍വശിയും മനോജും കരുണാനിധിയും..... ഒക്കെ ഒക്കെ എപ്പോഴാണാവോ 'മാര്‍ക്കം' കൂടിയത്!!!!

ചിന്തകന്‍ said...

മറ്റു മതക്കാര്‍ മാര്‍ക്കം കൂടിയതിന്റെ ലിസ്റ്റുമായി വരുന്നവര്‍ , ഈ മതം വിട്ടതിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെയും കൊല്ലപ്പെടുമെന്ന പേടിയാല്‍ മാത്രം ഈ മതം വിടാത്തവരുടെയും ലിസ്റ്റ് തയ്യാറാക്കുമോ?

ഞമ്മളൊരു ലിസ്റ്റ് തയ്യാറാക്കിയാലും ങ്ങളിനി പ്പ തങ്ങീകരിക്കൂലാലോ!! അതോണ്ട്ങ്ങളൊന്നെ ഒരു ലിസ്റ്റ് തയ്യാറാക്കി ബഡ ങ്ങോട്ട് ബെക്കീന്ന് :) അയ്ന് ങ്ങളാരെ പേടിക്ക് യ്ന്ന്?

ഭീക്ഷണിക്കത്തിനും ഊമക്കത്തിനുമൊക്കെ പ്പന്താ ഒരു മാർക്കറ്റ്ന്നാ!!! :)

നിഷ്കളങ്കന്‍ said...

ആലിക്കോയ മാഷേ ടിന്റു മോന്‍ ഉദാഹരണം കലക്കി,

കമന്റ് ഓഫ് ദ ഡേ അവാര്‍ഡ് അതിനു കൊടുത്തിരിക്കുന്നു.

പിന്നേ ജബ്ബാര്‍ മാഷ്‌ ഫുള്‍ ടൈം ഫ്രീ ആണോ? വെറുതെ അല്ലും തുല്ലും പറയാതെ കാര്യം പറഞ്ഞു ചര്‍ച്ച ചെയ്യൂ. ഇത് വീക്ഷിക്കുന്നവരെ താങ്കളുടെ തരം താണ തര്‍ക്കം കൊണ്ട് സമയം കളയിക്കരുത്. താങ്കള്‍ക്ക് വൈജ്ഞാനിക ചര്ച്ചയല്ല പ്രിയം അല്ലെ? വെറും തര്‍ക്കം നടത്തി സമയം കളയാതെ ഗൌരവമായി ചര്‍ച്ച ചെയ്യൂ.

സ്നേഹപൂര്‍വ്വം

നിഷ്കളങ്കന്‍

ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan said...

സംവാദം വിഷയാധിഷ്ടിതവും ഗൌരവകരവും ആവുമ്പോഴേക്കും മാഷ്‌ നാലുകെട്ടും മാര്ക്ക കല്യാണവും തുടങ്ങും. സ്വന്തം 'മഹാപ്രബന്ധത്തിലേക്കുള്ള' ലിങ്കുകളുടെ മാലപ്പടക്കത്തിന് തീക്കൊളുത്തും. ദൈവത്തെയും പ്രവാചകനെയും പരിഹസിക്കും. ഇവയ്ക്ക് ആരും മറുപടി പറഞ്ഞില്ലെങ്കില്‍ ആരാധകവൃന്ദങ്ങള്‍ കൂക്കിവിളിയുമായി രംഗത്തിറങ്ങും. വര്‍ഷങ്ങളായി ഈ ബ്ലോഗില്‍ നടക്കുന്നതാണിതൊക്കെ. തിരക്കിനിടയിലും മികച്ച സംവാദത്തിനു തയ്യാറാവുന്ന ആലിക്കോയ സാറിനു തല്‍ക്കാലം വഴിമാറുന്നു.

(മാഷിനു ഇന്നേ ഒഴിവു കാണൂ. നാളെ തൊടുപുഴയില്‍ മതങ്ങളെ മണ്ണിട്ട്‌ മൂടുന്ന ചടങ്ങുണ്ട്. :))

KK Alikoya said...

ജബ്ബാര്‍ എഴുതി: 'ഇനി ധാര്‍മ്മികതയാണു വേണ്ടതെങ്കില്‍ അത് എന്റെ യുക്തിക്കും ബുദ്ധിക്കും ഞാന്‍ ജീവിക്കുന്ന സാമൂഹ്യ ആവാസവ്യവസ്ഥയ്ക്കും അനുസരിച്ച് ഞാന്‍ അപ്പപ്പോള്‍ തീരുമാനമെടുക്കും. റെഡിമെയ്ഡായ ഒരു ദൈവികധാര്‍മ്മികതയുടെ ആവശ്യം ഇല്ല.
കാലവും ജീവിത രീതിയും സംസ്കാരവുമൊക്കെ പരിണാമവിധേയമായതിനാല്‍ തന്നെ കെട്ടിക്കിടന്നു നാറിപ്പുഴുത്ത മത ധാര്‍മ്മികതയെ ഇന്നു നമുക്കു വേണ്ടതില്ല. മാറിയ കാലത്തിന്റെ ധാര്‍മ്മികത മനുഷ്യയുക്തിയാല്‍ തീരുമാനിക്കപ്പെടും.'
……….

ധാര്‍മികത അപ്പപ്പോള്‍ തീരുമാനിക്കുന്നതിന്ന് യുക്തിവാദികള്‍ക്കുള്ള മാര്‍ഗ്ഗദര്‍ശനം കാണുക:
1999 സെപ്റ്റമ്പര്‍ ലക്കം യുക്തിരേഖയില്‍ നിന്ന്:
1. "... വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകമാരായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്‌."
2. "അവിവാഹിതയുടെ ലൈംഗിക ബന്ധം പോലെ തന്നെ അവരുടെ ഗര്‍ഭധാരണവും പ്രസവവും അന്തസ്സ് കെട്ട ഒരു ഒരു പ്രവൃത്തിയായിട്ടാണ്‌ യാഥാസ്ഥിതിക സമൂഹം വീക്ഷിക്കുന്നത്. ഇത് സ്ത്രീകളുടെ മൌലികാവകാശവുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്‌."
3. "പഴയ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന്‌ അമ്മമാരുണ്ടായിരുന്നു. പാശ്ചാത്യ നാടുകളിലും ഈ പ്രവണത ഇപ്പോള്‍ സാമൂഹ്യമായ അംഗീകാരം നേടിയിട്ടുണ്ട്."
4. "വിവാഹ പൂര്‍വ്വമായിട്ടുള്ളതും വിവാഹ ബാഹ്യമായിട്ടുള്ളതുമൊക്കെയായ ലൈംഗിക ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയാല്‍ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി തീരുമെന്നതില്‍ സംശയമില്ല. അതെന്തായിരുന്നാലും ശരി ആധുനികവും ശാസ്ത്രീയവുമായ സദാചാര മൂല്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും വ്യക്തിത്വവും നേടാന്‍ സാധിക്കുകയുള്ളു. മത യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ സദാചാര നിയമങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളു."

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ടിന്‍റു മോന്‍: എനിക്ക് ഉടനെ ഒന്ന് നാട്ടില്‍ പോകണം.
അറബി: എന്താ ഇത്ര അത്യാവശ്യം?
ടിന്‍റു മോന്‍: എന്‍റെ ഭാര്യ പ്രസവിച്ചു.
അറബി: എടോ താനിവിടെ വന്നിട്ട് രണ്ട് വര്‍ഷമായില്ലേ; പിന്നെങ്ങനെയാ ഭാര്യ പ്രസവിക്കുന്നത്?
ടിന്‍റു മോന്‍: അത് അന്വേഷിക്കാന്‍ തന്നെയാ ഞാന്‍ പോകുനത്.
ഈ ടിന്‍റു മോന്‍ ആളു തമാശക്കരനാണെങ്കിലും മതം, ധാര്‍മ്മികത തുടങ്ങി യുക്തിവാദികള്‍ മണ്ണിട്ട് മൂടാന്‍ ശ്രമിച്ചു കോണ്ടിരിക്കുന്ന, രോഗങ്ങളൊക്കെ അത്യാവശ്യം ഉള്ളവനാണ്‌. അത് കൊണ്ടാണ്‌ അവനും അറബിയും തമ്മില്‍ ഇങ്ങനെയൊരു ഡയലോഗ് നടന്നത്.

എന്നാല്‍, ജബ്ബാറിന്‍റെ 'അപ്പപ്പോള്‍ തീരുമാനിക്കുന്ന, യുക്തിരേഖ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന, താന്തോന്നി ധാര്‍മ്മികത' പ്രകാരമാണെങ്കിലോ?
അതിന്ന് പറ്റിയ ഒരുദാഹരണം പറയാം: ആളുകള്‍ ഗള്‍ഫില്‍ പോകാനും മറ്റും തുടങ്ങുന്നതിന്ന് വളരെ മുമ്പ്, ഫോണ്‍ ഇല്ലെന്ന്‌ മാത്രമല്ല; തപാല്‍ വകുപ്പ് പോലും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ നിലവില്‍ വരും മുമ്പ്, ഒരു നാള്‍ ഒരു ഗ്രാമത്തിലെ ഒരു വീട്ടില്‍ നടന്ന ഒരു സംഭവം. ഗൃഹനാഥന്‍ വലിയൊരു ഭാണ്ഡവുമായി വീട്ടിലേക്ക് വരുന്നു. അയാളെ കണ്ട ഭാര്യ പകച്ചു നില്‍ക്കുന്നു. അയാള്‍ (പേര്‌: യുക്തിവാദി) പറഞ്ഞു: ഇത് ഞാന്‍ തന്നെയാ. നിന്‍റെ ആദര്‍ശ ഭര്‍ത്താവ്.
യുക്തിവാദിനി: കഴിഞ്ഞ ആറു വര്‍ഷമായി, നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്നു പോലുമറിയാതെ തീ തിന്നു കഴിയുകയായിരുന്നു ഞാന്‍.
യുക്തിവാദി: ഏതൊരു ഭാര്യക്കും പരിഭവം കാണും. നിന്നെ ഞാന്‍ കുറ്റം പറയുന്നില്ല. പക്ഷെ, ഞാന്‍ വെറുതെ ഇരിക്കുകയായിരുന്നില്ല. കഠിനമായി അധ്വാനിക്കുകയായിരുന്നു. ഇതാ ഈ കിഴി നോക്കു; ഇത് മുഴുവന്‍ സ്വര്‍ണ്ണ നാണയങ്ങളാണ്‌. ഇനി ഞാന്‍ എങ്ങോട്ടും പോകുന്നില്ല. നമുക്ക് കുറെ നിലം വാങ്ങണം. അതില്‍ കൃഷി ചെയ്തു നമ്മുടെ മോനെയും നോക്കി ഇവിടെ കഴിയണം.
യുക്തിവാദിനി: സന്തോഷം. നമ്മുടെ കഷ്ടപ്പാടുകള്‍ തീരുമല്ലോ. പിന്നെ, ഞാനും ഇവിടെ വെറുതെയിരിക്കുകയായിരുന്നില്ല. നിങ്ങള്‍ പോകുമ്പോള്‍ നമുക്ക് ഒരു മകനല്ലേ ഉണ്ടായിരുന്നുള്ളു? ഞാന്‍ പിന്നെയും രണ്ട് തവണ പ്രസവിച്ചു. ഇപ്പോള്‍ നമുക്ക് കുട്ടികള്‍ മൂന്നുണ്ട്. രണ്ട് ആണും ഒരു പെണ്ണും.
യുക്തിവാദി: എനിക്കും സന്തോഷമായി. നീ നിന്‍റെ യൌവനം പാഴാക്കിയില്ലല്ലോ. നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു. നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നമ്മുടേത് ഒന്നാം തരം ആദര്‍ശ വിവാഹം തന്നെ.

KK Alikoya said...
This comment has been removed by the author.
KK Alikoya said...

ജബ്ബാര്‍ എഴുതി: "ഇസ്ലാമിലേക്ക് ആളുകള്‍ വരുന്നത് കുര്‍ ആനിന്റെ വശ്യതകൊണ്ടല്ല. റിയാലിന്റെയും പെട്രോഡോളറിന്റെയും വശ്യതയാലാണ്. നമ്മുടെ നാട്ടില്‍ ആളുകള്‍ മാര്‍ഗ്ഗം കൂടുന്നത് അധികവും പെണ്ണുകെട്ടാനും കെട്ടിയ പെണ്ണിനെ ഒഴിവാക്കാനുമൊക്കെ ഇവിടെയാണു സൌകര്യം എന്നു കണ്ടിട്ടാണ്. ഉദഹരണങ്ങള്‍ നൂറുകണക്കിനു തരാം.'
.....
* ഒന്നാമത്തെ ഉദാഹരണം താങ്കളുടെ ഏറ്റവും അടുത്ത യുക്തിവാദി നേതാവ് തന്നെ.

paltalk said...

Breastfeeding fatwa causes stir..

http://news.bbc.co.uk/2/hi/6681511.stm


യുക്തിവാടികളെ കളിയക്കാന്‍ വരട്ടെ

ഇതു വായിച്ചില്ലെ? ഖുറാന്‍ പ്രകാരം ഒരു സ്ത്രീക്കും അന്യ പുരുഷനും ഒന്നിച്ചു പുറത്തിറങ്ങാന്‍ ആ സ്ത്രീ പുരുഷനെ മുലായൂടിയാല്‍ മതിയത്രേ.

ഫാട്വ പിന്നീട് പിന്‍വാഴിച്ചു

paltalk said...

Breastfeeding fatwa causes stir..

http://news.bbc.co.uk/2/hi/6681511.stm


യുക്തിവാടികളെ കളിയക്കാന്‍ വരട്ടെ

ഇതു വായിച്ചില്ലെ? ഖുറാന്‍ പ്രകാരം ഒരു സ്ത്രീക്കും അന്യ പുരുഷനും ഒന്നിച്ചു പുറത്തിറങ്ങാന്‍ ആ സ്ത്രീ പുരുഷനെ മുലായൂടിയാല്‍ മതിയത്രേ.

ഫാട്വ പിന്നീട് പിന്‍വാഴിച്ചു

KK Alikoya said...

Jabber said: 'അതുകൊണ്ടാണല്ലോ തങ്ങള്‍ ഒരു കൊല്ലം അല്ലാഹുവിനെ ആരാധിക്കാം പിന്നെ ഒരു മാസം ലാത്തയെ ആരാധിക്കാം എന്നും ആ പരീക്ഷണത്തില്‍ ലാത്ത മിഥ്യയും അല്ലാഹു മാത്രം സത്യവുമാണെന്നു ബോധ്യപ്പെടട്ടെ എന്ന നിലപാടവര്‍ സ്വീകരിച്ചത്. എന്തേ പരീക്ഷണത്തിലൂടെ അവര്‍ക്കതു ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ അല്ലാഹുവിനു കഴിയാതിരുന്നത്?
ലാത്തയും അല്ലാഹുവുമൊക്കെ ഒരേ നിലവാരമുള്ള അന്ധവിശ്വാസം തന്നെ !'
….
Alikoya Said: 'ദൈവങ്ങള്‍ക്ക് എന്ത് നിലവാരമാണ്‌ അവര്‍ കല്‍പ്പിച്ചൈരുന്ന്തെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന, അവരുടെ വാക്ക് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: 1. 'ഇവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ ഇവരെ ആരാധിക്കുന്നത്. (39/3)
2. "ഇവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാകുന്നു." (10/18)
ഹജ്ജ് വേളയില്‍ അവര്‍ ചൊല്ലിയിരുന്ന മന്ത്രത്തില്‍ നിന്ന്: 'ആ ദൈവങ്ങളുടെ ഉടമസ്ഥതയിലുള്ളതിന്‍റെയും സാക്ഷാല്‍ ഉടമസ്ഥന്‍ നീയാണെന്നാണ്‌' അവര്‍ അല്ലാഹുവിനോട് പറഞ്ഞിരുന്നത്. നീയാണ്‌ (അല്ലാഹു) ഞങ്ങളുടെ ലക്‌ഷ്യമെന്നും പറഞ്ഞിരുന്നു. ഇതൊക്കെ പറയുനവര്‍ക്ക് ആശയപരമായി ഇസ്‌ലാമിന്‍റെ ഏക ദൈവ സങ്കല്‍പ്പത്തെ നേരിടാന്‍ കഴിഞ്ഞിരുന്നുവെന്ന് വാദിക്കാന്‍ അസാമാന്യമായ തൊലിക്കട്ടി തന്നെ വേണം. ഇസ്‌ലാം വിരോധം വല്ലാതെ തലക്ക് പിടിച്ചാല്‍ തൊലിക്കട്ടി വര്‍ദ്ധിക്കുമായിരിക്കും.
(ആത്മീയമായി താഴ്ന്ന നിലവാരത്തിലുള്ളര്‍ക്കാണ്‌ വിഗ്രഹ സങ്കല്‍പ്പമെന്നും ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ വിഗ്രഹാരാധന നടത്താറില്ലെന്നുമുള്ള ഹൈന്ദവ കാഴ്ചപ്പാട് ഇതോട് ചേര്‍ത്ത് വായിക്കുക.)'

അല്ലാഹുവിനോട് ജബ്ബാറിന്ന് മതിപ്പില്ലായിരിക്കാം. പക്ഷെ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ക്ക് അങ്ങനെ ആയിരുന്നില്ല. എന്നാല്‍ ജബ്ബാര്‍ അദ്ദേഹത്തിന്‍റെ, തെളിവില്ലാത്ത, അസത്യ വാദം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അവര്‍ എല്ലാ 'ദൈവ'ങ്ങളെയും തുല്യമായി കണക്കാക്കി എന്നതിന്ന് തെളിവ് സമര്‍പ്പിക്കുക. സംവാദത്തില്‍ വാദമല്ല; തെളിവാണ്‌ പ്രധാനം.
പ്രവാചകനെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണത്തിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല. മുശ്‌രികുകള്‍ക്ക് വേണമെങ്കില്‍ അതാകാമായിരുന്നു. വരുടെ അഡ്വൈസറായി അന്ന് ജബ്ബാര്‍ ഇല്ലാതെ പോയത് മഹാ കഷ്ടമായിപ്പോയി.

(Say: O disbelievers! …) [109:1-6]. These verses was revealed about a group of people from the Quraysh who said to the Prophet, Allah bless him and give him peace: “Come follow our religion and we will follow yours. You worship our idols for a year and we worship you Allah the following year. In this way, if what you have brought us is better than what we have, we would partake of it and take our share of goodness from it; and if what we have is better than what you have brought, you would partake of it and take your share of goodness from it”. He said: “Allah forbid that I associate anything with Him”, and so Allah, exalted is He, revealed (Say: O disbelievers!) up to the end of the Surah. The Messenger of Allah, Allah bless him and give him peace, then went to the Sacred Sanctuary, which was full of people, and recited to them the Surah. It was at that point that they despaired of him. (Vahidi)

KK Alikoya said...

അവരുടെ പരീക്ഷണ വാദത്തിന്ന് പ്രവാചകന്‍ മറുപടി പറഞ്ഞില്ലെന്ന് ജബ്ബാറിന്‍റെ വാദം കള്ളമാണ്‌. ഇതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി: He said: “Allah forbid that I associate anything with Him”, and so Allah, exalted is He, revealed (Say: O disbelievers!) up to the end of the Surah. The Messenger of Allah, Allah bless him and give him peace, then went to the Sacred Sanctuary, which was full of people, and recited to them the Surah. It was at that point that they despaired of him. (Vahidi)

പ്രവാചകന്‍ ഒന്നാം നാള്‍ പ്രഖ്യാപിച്ച അതേ സത്യത്തില്‍ അദ്ദേഹം അവസാന നാള്‍ വരെ ഉറച്ചു നിന്നു. ഇത്തര പരീക്ഷണപ്രഹസനങ്ങളില്‍ ചെന്ന് വീണില്ല. മാത്രമല്ല; പലതവണ ശത്രുക്കള്‍ അദ്ദേഹത്തെ പ്രലോഭിപ്പിച്ചു നോക്കി. അവര്‍ പറഞ്ഞു: നിനക്ക് ധനമോഹമാണുള്ളതെങ്കില്‍ നിനക്ക് ഞങ്ങള്‍ ധനം നല്‍കാം. അറേബ്യയിലെ ഏറ്റവും വലിയ പണക്കാരനാക്കാം. അധികാരമാണ്‌ നിനക്ക് വേണ്ടതെങ്കില്‍ അധികാരം ഞങ്ങള്‍ നിനക്ക് നല്‍കാം. പിന്നെ നിന്നോട് ചോദിക്കാതെ ഞങ്ങളൊന്നും ചെയ്യില്ല. സ്ത്രീകളെയാണ്‌ നിനക്ക് വേണ്ടതെങ്കില്‍ നിനക്ക് ആവശ്യമുള്ള ഏറ്റവും നല്ല സ്ത്രീകളെ ഞങ്ങള്‍ നല്‍കാം. പക്ഷെ ഇവയിലൊന്നും അദ്ദേഹം വീണ്‌ പോയില്ല. അല്ലാഹു നിയോഗിച്ച ഒരു പ്രവാചകന്‍ ഇത്തരം ദൌര്‍ബല്യങ്ങള്‍ക്കടിമയാകാവതല്ലല്ലോ.

ഇങ്ങനെ പലപ്പോഴും പലതും പറഞ്ഞു പ്രലോഭിപ്പിച്ചിരുന്നു. അവര്‍ക്കാസാദ്ധ്യമായ ഒരു കാര്യം ചൂണ്ടിക്കാണിച്ച് അത് ചെയ്താല്‍ പോലും പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ചു, അതിങ്ങനെ: 'എന്‍റെ ഒരു കൈയില്‍ സൂര്യനെയും മറു കൈയില്‍ ചന്ദ്രനെയും വച്ചുതന്നാല്‍ പോലും ഞാന്‍ പിന്‍മാറുകയില്ല. ഒന്നുകില്‍ എന്‍റെ ദൌത്യം പൂര്‍ത്തീകരിക്കും, അല്ലെങ്കില്‍ ഈ ലക്‌ഷ്യത്തിന്നായുള്ള ശ്രമത്തില്‍ ഞാന്‍ മരിക്കും.' പക്ഷെ പിന്‍മാറുന്ന പ്രശ്നമില്ല. ഈ നിശ്ചയ ദാര്‍ഢ്യം ആദര്‍ശ ധീരനായ ഒരു പ്രവാചകന്ന് ചേര്‍ന്നത് തന്നെ.

KK Alikoya said...

ജബ്ബാര്‍ എഴുതി: "ഒന്നാം ക്ലാസിലെ പാഠ പുസ്തകത്തില്‍നിന്നോ കളിക്കുടുക്കയില്‍ നിന്നോ ബാലരമയില്‍നിന്നോ രണ്ടു വരി പാട്ടുദ്ധരിച്ചുകൊണ്ട് ആര്‍ക്കും വെല്ലു വിളിക്കാം : “ഇതിനു തുല്യമായ രണ്ടു വരി ആര്‍ക്കു കൊണ്ടു വരാന്‍ കഴിയും?” എന്ന്. ആര്‍ക്കും സാധ്യമാകില്ല. കാരണം ഒന്നിനു തുല്യം മറ്റൊന്നാവില്ല കവിതയുടെ കാര്യത്തില്‍‍.
വെല്ലുവിളിക്കുന്നയാള്‍ തന്നെ റഫറിയുടെ റോളില്‍ വന്നാല്‍ ഒരിക്കലും നടക്കാനും പോകുന്നില്ല."
......
ടീച്ചര്‍: ഊഷ്മാവ് അളക്കുന്ന ഉപകരണത്തിന്‍റെ പേരെന്താണ്‌?
കുട്ടി: ചട്ടുകം.
ടീച്ചര്‍: ഞാനെന്താ നിന്നോട് ചോദിച്ചത്?
കുട്ടി: ഉപ്പുമാവ് ഇളക്കുന്ന ഉപകരണത്തിന്‍റെ പേര്‌.

ഈ കുട്ടിയുടെ നിലവാരം പോലും മി. ജബ്ബാര്‍ കാണിക്കുന്നില്ലല്ലോ. ഖുര്‍ആന്‍ നിര്‍വഹിച്ച ദൌത്യം നിര്‍വഹിക്കാന്‍ പോന്ന ഒരു ബദലാണ്‌ സമര്‍പ്പിക്കേണ്ടത്. അതിന്ന് ഒരു നഴ്സറിക്കവിതയോ ഒരു ശുപ്പാണ്ടിക്കഥയോ മതിയാകില്ലല്ലോ.

KK Alikoya said...

ആലിക്കോയ: നേരത്തെ തന്നെ കുറെ 'പാരഡി'കള്‍ ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു. എന്നാല്‍, അവ ഖുര്‍ആനിന്ന് പകരം വയ്ക്കാന്‍ പറ്റുന്ന 'യോഗ്യത'യുള്ളതാണെങ്കില്‍ ഞാന്‍ ഖുര്‍ആനിന്‍ പകരം അവ സ്വീകരിച്ചുകൊള്ളാമെന്ന് ജബ്ബാറിനെ അറിയിച്ചു.
----
ജബ്ബാര്‍: യോഗ്യത ആരു നിശ്ചയിക്കുമെന്ന എന്റെ ചോദ്യത്തിനാദ്യം മറുപടി പറയൂ ആലിക്കോയ.

യോഗ്യതയുടെ മാനദണ്ഡം ആരു തീരുമാനിക്കും? ആരു വിധികര്‍ത്താവാകും?

ആലിക്കോയ: ഈ ചോദ്യത്തിന്ന് ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. ആ മറുപടിയാണ്‌ താങ്കള്‍ സഹതാപ തരംഗം സൃഷ്ടിക്കുന്നതിന്ന് ഉപയോഗിച്ചത്. പിന്നെയും ഞാനത് വിശദീകരിച്ചു. അതിവിടെ വായിക്കുക: "എന്നാല്‍, അവ ഖുര്‍ആനിന്ന് പകരം വയ്ക്കാന്‍ പറ്റുന്ന 'യോഗ്യത'യുള്ളതാണെങ്കില്‍ ഞാന്‍ ഖുര്‍ആനിന്‍ പകരം അവ സ്വീകരിച്ചുകൊള്ളാമെന്ന് ജബ്ബാറിനെ അറിയിച്ചു. ഇതിന്ന് തൃപ്തികരമായ മറുപടി ഉണ്ടായില്ല. ആ കവിതകള്‍ ഏതാണെന്നും, അവ ഏതര്‍ത്ഥത്തിലാണ്‌ ഖുര്‍ആനിന്ന് പകരമാവുകയെന്നും ജബ്ബാര്‍ വ്യക്തമാക്കിയില്ല.

ഖുര്‍ആനിന്ന് ബദല്‍ എന്നു പറയുന്നതിന്‍റെ അര്‍ത്ഥം കേവലം ഒരു 'സാഹിത്യ സൃഷ്ടി' അല്ലെന്നും ഖുര്‍ആന്‍ നിര്‍വഹിച്ചതും ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതുമായ ദൌത്യം നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഒരു കൃതിയാണ്‌ ഉദ്ദേശിക്കുന്നതെന്നും ഇവിടെ വ്യക്തമാക്കപെട്ടു. ജബ്ബാര്‍ മറുപടി പറഞ്ഞില്ല.
ഇനി യുക്തിവാദികള്‍ക്ക് പകരം വല്ലതും വയ്ക്കാനുണ്ടെങ്കില്‍ അവ കാണാട്ടെ എന്ന് പറഞ്ഞപ്പോള്‍ അവ നേരത്തെ പറഞ്ഞിരിക്കുന്നു എന്നായിരുന്നു മറുപടി.
പക്ഷെ അങ്ങനെയൊന്ന് ഈ ബ്ലോഗിലോ ജബ്ബാറിന്‍റെ മറ്റ് ബ്ലോഗുകളിലോ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഖുര്‍ആനിനെതിരെ കുറെ വിമര്‍ശനം ഉന്നയിക്കുന്നതേ ഞാന്‍ കണ്ടിട്ടുള്ളൂ. പകരം ഒന്നും സമര്‍പ്പിച്ചത് ഞാന്‍ എവിടെയും കണ്ടിട്ടില്ല.
ഇക്കാര്യം ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും തൃപ്തികരമായ ഒരു മറുപടി നല്‍കുന്നതിന്ന് പകരം ഖുര്‍ആനില്‍ അങ്ങനെ പറഞ്ഞില്ലേ ഇങ്ങനെ പറഞ്ഞില്ലേ എന്ന് ചോദിച്ച് വിഷയം മാറ്റുകയകാണ്‌ ജബ്ബാര്‍ ചെയ്യുന്നത്. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു: ഖുര്‍ആനിന്ന് പകരം വയ്ക്കാനുള്ളതെന്തോ അത് മുമ്പോട്ട് വച്ചിട്ടാണ്‌ നിങ്ങള്‍ തര്‍ക്കിക്കേണ്ടത്. അപ്പോള്‍ മാത്രമാണ്‌ ഖുര്‍ആനാണോ നിങ്ങള്‍ സമര്‍പ്പിക്കുന്നതാണോ നല്ലതെന്ന താരതമ്യ പഠനം സാധിക്കുന്നതും, ഈ സംവാദത്തിലുള്ള താങ്കളുടെ രോള്‍ ക്രിയാത്മകമാകുന്നതും."

KK Alikoya said...

ആലികൊയ: ഖുര്‍ആനിന്‍റെ കാര്യത്തില്‍ വിധി കല്‍പ്പിക്കപ്പെട്ടത് എപ്രകാരമാണോ അപ്രകാരം തന്നെ താങ്കളുടെ 'ബദലി'ന്‍റെ കാര്യത്തിലും വിധി കല്‍പ്പിക്കപ്പെടും.
----
ജ്ജബ്ബര്: അന്ന് പാരഡി എഴുതിയവരെയൊക്കെ കഴുത്തറുത്തു. എന്റെയും ഗതി അതാകുമെന്ന് !!
കൊള്ളാം !!
നല്ല മറുപടി !!!
........
സഹതാപ തരംഗം സൃഷ്ടിച്ച് അതിലൂടെ സംവാദം ജയിക്കാന്‍ താങ്കള്‍ ഇത്രയും വില കുറഞ്ഞ ഒരടവ് കാണിച്ചിരുന്നല്ലോ. അത് മറന്നു പോയോ?
ജനം  തീരുമാനിക്കും എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചിരുന്നത്.
'ഉപ്പുമാവ് ഇളക്കുന്ന ഉപകരണം' അല്ല; 'ഊഷ്മാവ് അളകുന്ന ഉപകരണം`. മനസ്സിലായോ?

KK Alikoya said...

ജബ്ബാര്‍ എഴുതി: "റോമക്കാരനായ യുവാവുമായി മുഹമ്മദ് ആശയവിനിമയം നടത്തിയിരുന്നത് അറബിയിലല്ലാത്തതുകൊണ്ട് അയാള്‍ പറഞ്ഞു കൊടുത്തതൊന്നും ഖുര്‍ ആനില്‍ ഉള്‍പ്പെടുത്താന്‍ പറ്റുകയില്ല പോലും! വിമര്‍ശനങ്ങള്‍ക്കു മുമ്പില്‍ ചൂളിപ്പോയ `പ്രവാചകന്‍ ` നില്‍ക്കക്കള്ളിക്കു വേണ്ടി എന്തെങ്കിലും അബദ്ധം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സ്വാഭാവികമാണ്. പക്ഷെ, സര്‍വ്വതന്ത്രജ്ഞ്ഞനായ ദൈവം ഇമ്മാതിരി വ്ഡ്ഡിത്തം പറയുമോ?"
..
ഇതിന്ന് ഞാന്‍ മറുപടി എഴുതിയിരുന്നു: (See; http://rationalism-malayalam.blogspot.com/2010/09/blog-post_17.html) അതില്‍ നിന്ന് ഒരു വാചകം മാത്രം ഉദ്ധരിക്കട്ടെ: "അതേ കൊല്ലന്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ്‌ എനിക്ക് തോന്നുന്നത്. അയാളില്‍ നിന്നാണ്‌ മി.ജബ്ബാര്‍ ബൈബിള്‍ കേട്ടു പഠിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തും വായനയും അറിയുന്ന താങ്കള്‍ക്കിത് വേണമായിരുന്നോ?" എന്നൊക്കെ ആ മറുപടിയില്‍ ഞാന്‍ ചോദിച്ചിരുന്നു. മറന്നു പോയോ?

'മറവി വിദ്വാനു ഭൂഷണം' എന്ന് പുതുമൊഴി.
താങ്കള്‍ ബൈബിള്‍ ശരിയും ഖുര്‍ആന്‍ തെറ്റുമാണെന്ന് വാദിച്ചതും, അത് തെളിയിക്കാന്‍ വേണ്ടി മറിയമിനെക്കുറിച്ച് ഖുര്‍ആനിലും ബൈബിളിലും വന്ന പരസ്പര വിരുദ്ധാമായ വിവരണങ്ങള്‍ താങ്കള്‍ ചൂണ്ടിക്കാണിച്ചതും, എന്നാല്‍ അവയില്‍ ഖുര്‍ആന്‍ പറഞ്ഞതാണ്‌ ശരിയെന്ന് ബൈബിള്‍ സക്‌ഷ്യം കൊണ്ട് ഞാന്‍ തെളിയിച്ചതും, അതോടെ താങ്കള്‍ ആ വിഷയത്തില്‍ നിന്ന് ഒളിച്ചോടിയതും, പിന്നെ പറഞ്ഞത് പറഞ്ഞിട്ടില്ലെന്ന് താങ്കള്‍ കള്ളം പറഞ്ഞതും, അപ്പോള്‍ താങ്കള്‍ പറഞ്ഞതിന്‍റെ ഒരു ലിസ്റ്റ് ഞാന്‍ പ്രസിദ്ധീകരിച്ചതും, പിന്നെ താങ്കള്‍ അതിനെക്കുറിക്ക് മൌനം പാലിച്ചതും എല്ലാം മറന്നോ? ('മൌനം വിദ്വാനു ഭൂഷണം' എന്ന് പഴമൊഴി.)

Jabber: "വിമര്‍ശനങ്ങള്‍ക്കു മുമ്പില്‍ ചൂളിപ്പോയ `പ്രവാചകന്‍ ` നില്‍ക്കക്കള്ളിക്കു വേണ്ടി എന്തെങ്കിലും അബദ്ധം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സ്വാഭാവികമാണ്."
Alikoya: പ്രവാചകന്‍റെ അബദ്ധം കണ്ടു പിടിക്കാന്‍ നടക്കുന്നയാള്‍ മേല്‍ പറഞ്ഞ പ്രകാരം നിരാശനായി സ്വന്തം മാളത്തില്‍ പോയൊളിക്കേണ്ടി വരുന്നതും പ്രവാചകന്‍റെ 'മുഅ്‌ജിസഃ' തന്നെ.

KK Alikoya said...

ഖുര്‍ആനിലെ 109 ആം അദ്ധ്യായം റദ്ദാക്കിയെന്ന് ജബ്ബാര്‍ വാദിച്ചിരുന്നു. എന്നാല്‍, ആ അദ്ധ്യായത്തിലെ ആറാം വാക്യം റദ്ദാക്കിയെന്നല്ലാതെ, ഒന്ന് മുതല്‍ അഞ്ച് വരെ വാക്യങ്ങള്‍ റദ്ദാക്കിയതായി എവിടെയും ഒരു തെളിവും ഇല്ലെന്നും, കെ.വി.എം. പന്താവൂര്‍ അങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്ന് സംഭവിച്ച അബദ്ധമണെന്നും, അവലംബമായി അദ്ദേഹം ചൂണ്ടിക്കാണിച്ച ഗ്രന്‍ഥങ്ങളില്‍ അങ്ങനെ ഇല്ലെന്നും ഞാന്‍ പറഞ്ഞതും പിന്നെ താങ്കള്‍ ആ വിഷയത്തില്‍ നിന്നും ഒളിച്ചോടിയതും മറന്നുവോ?

നിഷ്കളങ്കന്‍ said...

ആലിക്കോയ സാര്‍,

താങ്കളുടെ സമര്‍ത്ഥന ശൈലി വളരെ മാന്യവും അത് പോലെ തന്നെ ജബ്ബാര്‍ മാഷ്‌ ഇവിടെ തുടര്‍ന്ന്‍ വരുന്ന താര്‍ക്കിക ശൈലിയെ തുറന്നു കാട്ടുന്നതുമാണ്. ഇവിടെ നടന്നു വന്നിരുന്നത് സംവാദമായിരുന്നില്ല. വെറും വാദപ്രതിവാദം ആയിരുന്നു. തര്‍ക്കശാസ്ത്രത്തില്‍ നൈപുണ്യമുള്ള ടിന്റുമോന്‍ നിലവാരമുള്ള ആള്കാര്‍ക്ക് പറ്റിയ പരിപാടി. അതില്‍ നിന്നും താങ്കള്‍ ജബ്ബാര്‍ മാഷെ പിടിച്ചു കൊണ്ട് വന്നു സംവദിപ്പിക്കുന്നത് കാണുമ്പോള്‍ തീര്‍ച്ചയായും താങ്കള്‍ ചെയ്യുന്നത് അഭിനന്ദനീയമാണ്. കൂടുതല്‍ പേര്‍ ഈ രീതിയില്‍ മുന്നോട്ട് വരണം എന്നും ഇവിടെ യുക്തിവാദികള്‍ നടത്തുന്ന തെരുവ് സര്‍ക്കസ്‌ നിര്‍ത്തിച്ച് മാന്യമായ വൈജ്ഞാനികമായ ചര്‍ച്ചകള്‍ക്ക്‌ വഴിയോരുക്കനമെന്നും അഭ്യര്‍ത്ഥിക്കുന്നു. അതിലൂടെ മാത്രമേ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ നിഷ്പക്ഷമതികള്‍ക്ക് കഴിയൂ.

നന്ദി ആലിക്കോയ സര്‍.

KK Alikoya said...

ജബ്ബാര്‍ എഴുതി: "എന്നിട്ടെന്തേ അവര്‍ സ്വയം വിശ്വസിക്കാതിരുന്ന്ത്? നരകത്തില്‍ പോകുമെന്നുറപ്പുണ്ടായിട്ടും !"
..............
ആലിക്കോയ:
1. നാല്‍പ്പതാമത്തെ വയസ്സില്‍ പ്രവാചകത്വം കിട്ടിയ മുഹമ്മദ് എത്ര വര്‍ഷം കഴിഞ്ഞാണ്‌ യുദ്ധം ചെയ്യാന്‍ തുടങ്ങിയത്?
2. യുദ്ധം തുടങ്ങുന്ന സമയത്ത് പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?
3. ഇവര്‍ അനുയായികളാകാന്‍ കാരണം എന്തായിരുന്നു? എന്തായിരുന്നു അവരുടെ പ്രചോദനം?
4. മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം നടത്തിയ അനുയായികള്‍ കൃത്യം/ സുമാര്‍ എത്ര പേരുണ്ടായിരുന്നു?
5. ഈ കാലത്ത് മദീനയില്‍ പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?
6. യുദ്ധം ചെയ്യാത്ത കാലത്ത്, ആരുടെയും നിര്‍ബന്ധത്തിന്ന് വഴങ്ങിയല്ലാതെ, കുറെ അനുയായികളെ മുഹമ്മദ് നബിക്ക് കിട്ടിയിട്ടുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
7. അവിശ്വസിക്കാന്‍ പലരും നിര്‍ബന്ധിച്ചിട്ടും, അതിന്നായി അതി ക്രൂരമായി പീഡിപ്പിച്ചിട്ടും പിന്തിരിയാതെ ചിലര്‍ മുഹമ്മദിന്‍റെ കൂടെ തന്നെ ഉറച്ചു നിന്നുവെന്ന് മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു?
8. ഇങ്ങനെ പീഡിപ്പിക്കപ്പെട്ട രണ്ട് പേര്‍ രക്തസാക്ഷികളായെന്നും ഇസ്‌ലാം ഉപേക്ഷിക്കുന്നതിനേക്കാള്‍ മരണമാണ്` നല്ലതെന്ന് അവര്‍ തീരുമാനിച്ചുവെന്നും മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു?
...
ഈ ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചത് ചില വസ്തുതകളിലേക്ക് ജബ്ബാറിന്‍റെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു. ജബ്ബാര്‍ പറയുന്ന പോലെ യുദ്ധത്തിലൂടെ മാത്രമേ ഇസ്‌ലാം പ്രചരിക്കുമായിരുന്നുവെങ്കില്‍ ലോകത്ത് ഇസ്‌ലാം എവിടെയും ഉണ്ടാവുകയും നിലനില്‍ക്കുകയും ചെയ്യുമായിരുന്നില്ലല്ലോ. കരണം മുഹമ്മദ് നബിക്ക് ഒറ്റക്ക് യുദ്ധം ചെയ്യാന്‍ കഴിയുമായിരുന്നില്ലല്ലോ. അപ്പോള്‍ എതിരാളികളോട് യുദ്ധമ്ചെയ്യാന്‍ കഴിയും വിധമുള്ള ശക്തി സംഭരിക്കാന്‍ അദ്ദേഹത്തിന്‌ എങ്ങനെ സാധിച്ചു? മുസ്‌ലിമായതിന്‍റെ പേരില്‍ ആളുകള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന കാലത്ത് വിശ്വാസികള്‍ ഇസ്‌ലാമില്‍ ഉറച്ചു നില്‍ക്കാന്‍ കാരണമെന്ത്? അന്നും മത പരിത്യാഗിയെ കൊല്ലുന്ന നിയമം ഉണ്ടായിരുന്നുവെന്ന് ജബ്ബാര്‍ പറയുമോ? ഇങ്ങനെ ചില വശങ്ങള്‍ ജബ്ബാറിനെകൊണ്ട് ചീന്തിപ്പിക്കാനും ഈ വസ്തുഅതകള്‍ അംഗീകരിക്കാതെ ഈ ചര്‍ച്ച മുമ്പോട്ട് കൊണ്ട് പോകാന്‍ അദ്ദേഹത്തിന്‌ കഴിയില്ലെന്ന് ബോധ്യപ്പെടുത്താനുമായിരൂനു ഞാന്‍ ശ്രമിച്ചത്. യുദ്ധം ചെയ്യാന്‍ തുടങ്ങിയ ശേഷം യുദ്ധം മൂലമാണ്‌ ആളുകള്‍ ഇസ്‌ലാമില്‍ ചേര്‍ന്നതെന്ന് ആരോപിക്കുന്നവര്‍ക്ക് ഒരു ബാധ്യതയുണ്ട്. യുദ്ധം ചെയ്യാനുള്ള ആളുകളെ പ്രവാചകന്‍ എങ്ങനെ സംഘടിപ്പിച്ചു? ഈയൊരു പോയന്‍റാണ്‌ എന്‍റെ ചോദ്യങ്ങളില്‍ ഉണ്ടായിരുന്നത്. ഇതിന്ന് മറുപടി നല്‍കിയാല്‍ അതോടെ ജബ്ബാര്‍ കെട്ടിപ്പൊക്കിയ യുദ്ധ സിദ്ധാന്തം തകര്‍ന്ന് തരിപ്പണമാകും.
എന്നാല്‍ എന്‍റെ മേല്‍ കൊടുത്ത ചോദ്യങ്ങള്‍ക്കുള്ള ജബ്ബാറിന്‍റെ മറുപടി കാണണ്ടേ നിങ്ങള്‍ക്ക്?
ഇതാ:
"""""""""'ആലിക്കോയ മാഷാണല്ലേ? പരീക്ഷയ്ക്കു ചോദ്യമുണ്ടാക്കി ശീലിച്ചതാകും.'"""""""""
ഇതാണ്‌ യുക്തിവാദിയുടെ വാദപ്രതിവാദ മിടുക്ക്. ഇങ്ങനെയൊക്കെ വാദിക്കന്‍ തുടങ്ങിയാല്‍ നാമെന്ത് ചെയ്യും?

നിഷ്കളങ്കന്‍ said...

ജബ്ബാര്‍ മാഷ്‌ ഇന്ന് മതങ്ങളെ മണ്ണിട്ട്‌ മൂടാന്‍ പോയിരിക്കുകയല്ലേ, വരട്ടെ, എന്നിട്ട് ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തരട്ടെ. അതല്ലേ അതിന്‍റെ ഒരു ശരി, നമുക്ക്‌ കാത്തിരിക്കാം.

paltalk said...

ആലികോയയുടെ പൊട്ടന്‍ ചോദ്യങ്ങള്‍

KK Alikoya said...

ദൈവം മനുഷ്യനോട് സംസാരിക്കുമ്പോള്‍, അവന്ന് അവന്‍റെ നിലവാരത്തിന്‍ നിന്നുകൊണ്ട് സംസാരിക്കാന്‍ കഴിയുമോ? ദൈവം ദൈവത്തിന്‍റെ നിലവാരത്തില്‍ നിന്നുകൊണ്ട് സംസാരിച്ചാല്‍ അത് മനുഷ്യന്ന് മനസ്സിലാക്കാന്‍ കഴിയുമോ? മാതാപിതാക്കളോ അദ്ധ്യാപകരോ മറ്റു മുതിര്‍ന്നവരോ ഒരു കൊച്ചു കുട്ടിയോട് സംസാരിക്കുന്നത് എങ്ങനെയായിരിക്കും? മുതിര്‍ന്നവരുടെ നിലവാരത്തില്‍ നിന്നുകൊണ്ടോ? അതോ കുട്ടിയുടെ നിലവാരത്തിലേക്ക് ഇറങ്ങിച്ചെന്നിട്ടോ? ഈ കുട്ടിയും മുതിര്‍ന്നവരും തമ്മിലുള്ള വ്യത്യാസം കാലത്തിന്‍റേതും പരിചയത്തിന്‍റേതും മാത്രമാണ്‌. ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുട്ടി ആ മുതിര്‍ന്നവരുടെ നിലവാരത്തില്‍ എത്തുക തന്നെ ചെയ്യും.
എന്നാല്‍ ദൈവവും മനുഷ്യനും തമ്മിലുള്ള അന്തരമോ? കാലം കൊണ്ടോ പരിചയം കൊണ്ടോ പരിഹരിക്കാവുന്നതല്ലല്ലോ. ആ അകലം നമുക്ക് അളന്ന് തിട്ടപ്പെടുത്താന്‍ പോലും കഴിയില്ലല്ലോ. ശിശുവും മുതിര്‍ന്നവരും തമ്മിലുള്ള അകലം അളക്കാന്‍ ഒരു ശിശുവിന്ന് കഴിയാത്തത് പോലെയുമല്ല; അതിലേറെയാണ്‌ ഇവിടത്തെ അകലം. ദൈവം സംസാരിക്കുന്നത് മനുഷ്യനോടാകുമ്പോള്‍ അവന്‍ മനുഷ്യന്‍റെ ഭാഷയില്‍ സംസാരിക്കുന്നു. മനുഷ്യന്ന് മനസ്സിലാകുന്ന നിലവാരത്തില്‍ നിന്നു കൊണ്ട് സംസാരിക്കുന്നു. മനുഷ്യന്‌ പരിചയമുള്ള പദങ്ങളുപയോഗിച്ചും, അവന്ന് മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുക്കളെ പ്രതീകങ്ങള്ളാക്കിയും സംസാരിക്കുന്നു. അതോടൊപ്പം അത് ദൈവികമായ ഔന്നത്യം പുലര്‍ത്തുകയും ചെയ്യുന്നു.
ഒരു ശിശുവിന്‍റെ നിലവാരത്തില്‍ ആയിരിക്കേ, ദൈവത്തിന്‍റെ നിലവാരമളക്കാന്‍ മുതിരുന്നവര്‍ക്ക് ഇതൊന്നും ആലോചിക്കാന്‍ നേരമുണ്ടാകില്ല. ദൈവം വിശ്വാസികളോട് സംസാരിച്ചപ്പോള്‍ അവരുടെ നിലവാരം പരിഗണിച്ച് സംസാരിച്ചിട്ടുണ്ട്. നിഷേധികളോട് അവരുടെ നിലവാരം പരിഗണിച്ചും.
പിന്നെ, നിഷേധിക്കുണ്ടാകുന്ന ഒരു മാനസികാവസ്ഥയുണ്ട്. ഇപ്പോള്‍ ജബ്ബാര്‍ പ്രകടിപ്പിക്കുന്ന പോലുള്ള ഒന്ന്. ഇസ്‌ലാമില്‍ എന്തെങ്കിലും ഒരു നന്‍മയുണ്ടെന്ന് ജബ്ബാര്‍ പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ലല്ലോ. എന്താ കേള്‍ക്കാത്തത്? ജബ്ബാര്‍ പറഞ്ഞിട്ടില്ല; അത് കൊണ്ട് തന്നെ. ആരുടെ വീക്ഷണപ്രകാരമായിരുന്നാലും, എന്തെങ്കിലും ചില നന്‍മകളൊക്കെ ഇസ്‌ലാമിലും ഉണ്ടാകില്ലേ? എന്നിട്ടെന്താ ജബ്ബാര്‍ അത് സമ്മതിക്കാത്തത്? അതെ. അതാണ്‌ നിഷേധിയുടെ മനസ്സ്. ആ മനസ്സിനോട് സംവദിക്കുമ്പോള്‍ അല്ലാഹു അവരര്‍ഹിക്കും വിധം സംസാരിച്ചു. ഇനി അവരാവശ്യപ്പെട്ട അടയാളങ്ങളില്‍ ചിലതോ അല്ലെങ്കില്‍ മുഴുവനുമോ കാണിച്ച് കൊടുത്താല്‍ അവര്‍ വിശ്വസിക്കുമായിരുന്നോ? ഇല്ലെന്ന് മാത്രമല്ല; അവര്‍ പുതിയ അടയാളങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇവിടെ തന്നെ നിങ്ങള്‍ കാണുന്നില്ലേ ജബ്ബാറിന്‍റെ സംവാദ ശൈലി. 'അവര്‍ വിശ്വസിക്കില്ലെന്ന് തീരുമാനിച്ചവരാണെന്ന്' അല്ലാഹു ഒരു വിഭാഗത്തെക്കുറിച്ച് പറഞ്ഞല്ലോ; അതേ ശൈലി തന്നെ. ഇതൊക്കെ അല്ലാഹുവിന്നറിയാം. അതും ഖുര്‍ആണ്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഒമ്പത് അടയാളങ്ങള്‍ വളരെ വ്യക്തമായി കണ്ടിട്ടും മൂസാ നബിയുടെ കാലത്തെ നിഷേധികള്‍ വിശ്വസിക്കാത്ത കാര്യവും ഖുര്‍ആന്‍ ചൂണ്ടിണിച്ചിട്ടുണ്ടല്ലോ. ഇവിടെ സൂചിപ്പിക്കപെട്ട, നിഷേധിക്കുണ്ടാകുന്ന ആ മാനസികാവസ്ഥയെക്കുറിച്ചാണ്‌ മനസ്സിനും കണ്ണിനും കാതിനുമൊക്കെ അടപ്പിടും സീല്‍ വയ്ക്കും എന്ന് ഖുര്‍ആന്‍ പറഞ്ഞത്. ഇതാകട്ടെ അല്ലാഹു മനഃപൂര്‍വം ചെയ്യുന്ന ഒന്നല്ല; അവരുടെ നിഷേധ നിലപാടിന്‍റെ അനന്തരഫലം മാത്രമാണ്‌.
എന്നാലും നിഷേധികള്‍ ആവശ്യപ്പെട്ട എല്ലാ അടയാളങ്ങളും കാണിച്ചാല്‍, അത് വിശ്വാസികള്‍ക്ക് കൂടുതല്‍ വിശ്വാസ ദാര്‍ഢ്യം നല്‍കുകയില്ലേ എന്നാണ്‌ ചോദ്യം. വിശ്വാസികള്‍ക്ക് അടയാളം ആവശ്യമുണ്ടെങ്കില്‍ അത് ചോദിക്കാന്‍ അവര്‍ക്ക് തന്നെ കഴിയില്ലേ? അവിശ്വാസികള്‍ ശുപാര്‍ശ ചെയ്തിട്ടു വേണോ?
ഈ തര്‍ക്കമൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോഴും ആളുകള്‍ ഇസ്‌ലാമില്‍ അണിചേര്‍ന്നു കൊണ്ടിരിക്കുകയായിരുന്നല്ലോ. (പ്രവാചകന്‍റെ കാലത്ത്; ഇപ്പൊഴും അത് തന്നെ സംഭവിക്കുന്നു.) അപ്പോള്‍ അടയാളത്തിന്‍റെ കുറവല്ല; അത് കാണാന്‍ ചില കണ്ണുകളും കേള്‍ക്കാന്‍ ചില കാതുകളും ഉള്‍ക്കൊള്ളാന്‍ ചില മനസ്സുകളും സന്നദ്ധതക്കുറവ് കാണിക്കുന്നു എന്നത് മാത്രമാണ്‌ കാര്യം. അവര്‍ക്ക് ഇനി നരകമല്ലാതെ മറ്റെന്താണ്‌ അല്ലാഹു നല്‍ക്കേണ്ടത്?

prashanth said...

tracking

paltalk said...

ആലികൊയക്ക്‌ ചില ചോദ്യങ്ങള്‍

ഒന്നു. ഇസ്ലാം ലോകത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടോ? ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ തരാമോ?

രണ്ടു. യുധവും ആക്രമവും എന്തെങ്കിലും പ്രശ്നത്തിനു പരിഹരമാണെന്ന് വിശ്വസിക്കുന്നുണ്ടോ?

മൂന്നു. കാശ്മീര്‍, പ്യാലെസ്ടീന്,ബല്ലോച്ചതിസ്ഥാന്‍, സിഞ്ചിയങ് തുടങ്ങിയ പ്രശ്നങ്ങളില്‍ ഇസ്ലമിഴ് സമാധാനപരമായ പരിഹരങ്ങള്‍ ഉണ്ടോ?

താങ്കള്‍ ചെറിയ ചോദ്യത്തിനു ഒരു പ്രബന്ധം ഉത്തരമായി എഴുതും. വായിച്ചു നോക്കിയാല്‍ ഉത്തരം ഒന്നും ഉണ്ടാവില്ല. അതു കൊണ്ട്‌ ചുരുക്കി എഴുതുക. ദയവായി

ഇതിന്റെ ഉത്തരം തന്നാല്‍ അടുത്ത ചോദ്യങ്ങള്‍

ശ്രദ്ധേയന്‍ | shradheyan said...

@paltalk:

താങ്കള്‍ അല്പം കൂടി ക്ഷമിക്കുക. ഈ ചോദ്യങ്ങളുടെ ഉത്തരവും ആലിക്കോയ-ജബ്ബാര്‍ സംവാദത്തിനൊടുവില്‍ താങ്കള്‍ക്കു ലഭിക്കും. ആലിക്കോയ സാര്‍ കുറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അവയ്ക്കുള്ള വിശദീകരണം ജബ്ബാര്‍ മാഷില്‍ നിന്നാണ് ഉണ്ടാവേണ്ടത്. അദ്ദേഹത്തിന്റെ തിരക്ക്‌ കഴിയും വരെ കാത്തിരിക്കാം. ഉപസംവാദങ്ങള്‍ ഈ ഗൌരവകരമായ ചര്‍ച്ചയുടെ മാറ്റ് കുറയ്ക്കുമെന്ന അഭിപ്രായം ധാരാളം പേര്‍ പ്രകടിപ്പിച്ച സ്ഥിതിക്കാണ് ഞാനടക്കം ഇപ്പോള്‍ മാറിനില്‍ക്കണം എന്ന് എനിക്ക് തോന്നുന്നത്.

ചിന്തകന്‍ said...

ശ്രദ്ധേയൻ പറഞ്ഞതാ അതിന്റെ ഒരു ശരി...

Unknown said...

@Paltalk
ഇപ്പോള്‍ വിഷപ്പല്ല് പറിച്ചു കള്യപ്പെട്ട ജബ്ബറിനെ കാണുന്നു. ഇവിടെയൊക്കെ തന്നെ ഉണ്ട്‌.

paltalk said...

@Paltalk
ഇപ്പോള്‍ വിഷപ്പല്ല് പറിച്ചു കള്യപ്പെട്ട ജബ്ബറിനെ കാണുന്നു. ഇവിടെയൊക്കെ തന്നെ ഉണ്ട്‌.
..................
താങ്കളുടെ വാക്കുകള്‍ വളരെ ശരി തന്നെ.
താങ്കാളും ആലികോയയും ആ വിഷ പല്ല് എപ്പോഴാണ് പറിച്ചു കളയുന്നതു?

നിഷ്കളങ്കന്‍ said...

paltalk said...

താങ്കള്‍ ചെറിയ ചോദ്യത്തിനു ഒരു പ്രബന്ധം ഉത്തരമായി എഴുതും. വായിച്ചു നോക്കിയാല്‍ ഉത്തരം ഒന്നും ഉണ്ടാവില്ല. അതു കൊണ്ട്‌ ചുരുക്കി എഴുതുക. ദയവായി

*************

Paltalk, ചില ചോദ്യങ്ങള്‍ക്ക്‌ പ്രബന്ധം തന്നെ ഉത്തരം എഴുതേണ്ടി വരും. യെസ് ഓര്‍ നൊ ചോദ്യോത്തരം അല്ല ഇത്. ഇതൊന്നും അറിയാതെ ചുരുക്കി ഉത്തരം താ എന്ന് പറയുന്നത് താങ്കളുടെ നിലവാരം വ്യക്തമാക്കുന്നുണ്ട്. ടിന്റുമോന്‍ രീതിയും തറ സര്‍ക്കസ് പരിപാടിയും ഇവിടെ ജബ്ബാര്‍ മാഷായാലും Paltalk ആയാലും വേണ്ട. ഇവിടെയുള്ള വായനാക്കാര്‍ ആഗ്രഹിക്കുന്നത് വൈജ്ഞാനിക സംവാദം ആണ്. പാല്‍ ടാക്ക്‌ കുമ്പിടിയുടെ ആളാ അല്ലേ?

ജബ്ബാര്‍ മാഷെ നേരാം വിധം സംവദിപ്പിക്കട്ടെ എല്ലാറ്റിനും ഉത്തരം കിട്ടും. അത് വരെ ഉപസംവാദം വേണ്ട.

paltalk said...

താങ്കള്‍ ആരാണാവോ? NDF ഇന്റെ അച്ഛനാ? ഉത്താരമുണ്ടെങ്കില്‍ നേരെ ചൊവ്വേ എഴുതി അറിയിക്കൂ തീണ്ടുമോനേ.. ആലോചിച്ചിട്ട്‌ ഉത്തരമൊന്നും കിട്ടുന്നില്ല അല്ലേ? കഷ്ടം.

paltalk said...
This comment has been removed by the author.
paltalk said...

Paltalk, ചില ചോദ്യങ്ങള്‍ക്ക്‌ പ്രബന്ധം തന്നെ ഉത്തരം എഴുതേണ്ടി വരും. യെസ് ഓര്‍ നൊ ചോദ്യോത്തരം അല്ല ഇത്. ഇതൊന്നും അറിയാതെ ചുരുക്കി ഉത്തരം താ എന്ന് പറയുന്നത് താങ്കളുടെ നിലവാരം വ്യക്തമാക്കുന്നുണ്ട്. ടിന്റുമോന്‍ രീതിയും തറ സര്‍ക്കസ് പരിപാടിയും ഇവിടെ ജബ്ബാര്‍ മാഷായാലും Paltalk ആയാലും വേണ്ട. ഇവിടെയുള്ള വായനാക്കാര്‍ ആഗ്രഹിക്കുന്നത് വൈജ്ഞാനിക സംവാദം ആണ്. പാല്‍ ടാക്ക്‌ കുമ്പിടിയുടെ ആളാ അല്ലേ?

ജബ്ബാര്‍ മാഷെ നേരാം വിധം സംവദിപ്പിക്കട്ടെ എല്ലാറ്റിനും ഉത്തരം കിട്ടും. അത് വരെ ഉപസംവാദം വേണ്ട.

........................

താങ്കള്‍ ആരാണാവോ? NDF ഇന്റെ അച്ഛനാ? ഉത്താരമുണ്ടെങ്കില്‍ നേരെ ചൊവ്വേ എഴുതി അറിയിക്കൂ തീണ്ടുമോനേ.. ആലോചിച്ചിട്ട്‌ ഉത്തരമൊന്നും കിട്ടുന്നില്ല അല്ലേ? കഷ്ടം.

KK Alikoya said...

paltalk said...
ആലികോയയുടെ പൊട്ടന്‍ ചോദ്യങ്ങള്‍
......
തിരക്കേറിയ ഒരു തെരുവിലൂടെ നടക്കുകയായിരുന്ന ഒരാളെ ഒരു കള്ളന്‍ പോക്കറ്റടിച്ചു. അയാളും കണ്ടു നിന്നവരും കള്ളന്‍റെ പിന്നാലെയോടി. ഓട്ടത്തിനിടയില്‍ കള്ളന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു: 'കള്ളന്‍, കള്ളന്‍!'

ea jabbar said...

ഈ പോസ്റ്റില്‍ ഞാന്‍ രണ്ടു കാര്യങ്ങളാണു പറയാന്‍ ശ്രമിച്ചത്.
1.മക്കയില്‍ മുഹമ്മദ് തന്റെ പ്രവാചകത്വം ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു.
2. അതില്‍ നിരാശനായ അദ്ദേഃഹം മദീനയിലേക്കു പലായനം ചെയ്യുകയും മക്കക്കാരെ പതിയിരുന്ന് കൊള്ള ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ആദ്യത്തെ രണ്ടു കൊള്ള ശ്രമങ്ങള്‍ വിജയിച്ചില്ല മൂന്നാമത്തെശ്രമം ചതിയിലൂടെ വിജയം കണ്ടു.[നക്ല കൊള്ള]
ഇതില്‍ മക്കയിലെ സംവാദം മാത്രമാണു ചര്‍ച്ച ചെയ്യപ്പെട്ടത്. യുദ്ധങ്ങള്‍ ഇനിയും വരാനിരിക്കുന്നതിനാല്‍ ഒന്നിച്ചു ചര്‍ച്ച ചെയ്താല്‍ മതിയെന്നു ഞാന്‍ അദ്യമേ സൂചിപ്പിച്ചിരുന്നു.
ആലിക്കോയയും മറ്റു സുഹൃത്തുക്കളും മക്കാ സംവാദത്തില്‍നിന്നും വഴിമാറി മറ്റു പലതും പറഞ്ഞുകൊണ്ടേയിരിക്കുന്നു. എല്ലാറ്റിനും പരത്തി മറുപടി പറയാന്‍ ഉവ്വേശിക്കുന്നില്ല. വിഷയവുമായി ബന്ധമുള്ള കമന്റുകള്‍ക്കു മാത്രം ചുരുക്കി മറുപടി മറയാമെന്നു വിചാരിക്കുന്നു.

Subair said...

paltalk said..

ജബ്ബാര്‍ സര്‍
താങ്കളുടെ യുക്തിയുക്തമായ വാദങ്ങളെ കലപില ശബ്ദത്തില്‍ മൂക്കിക്കൊല്ലാന്‍
ശ്രമിക്കുകയാണ്‌ ചിലര്‍..
ഇത്‌ താങ്കളുടെ വിജയമാണ്‌..


paltalk said..

Jabbar Sir,
ഓരോ തുള്ളി ചോരയില്‍ നിന്നും
ഒരായിരം പേര്‍ ഉയരുന്നു.
ജീവിച്ചിരിക്കുന്നേടത്തോളം സത്യഥതോടൊപ്പം നില്‍ക്കുക
ഭയം കൊണ്ട്‌ വിസ്വാശീയവുന്നതിലും ഭേദം മരണം തന്നെ.

paltalk said...
ഇസ്ലാമിന്റെ പടയോടത്ില്‍ മറ്റെല്ലാ രചനകളും ചുട്റുകരീച്ചത്‌ കൊണ്ട്‌ ഖൂരാണേ ആശ്രയിച്ചു തന്നെ ജബ്ബാര്‍ സാറിനു എഴുഥെന്തിവരുന്നു.ഖ്ഹുരന് സ്വയം മാറ്റുറക്കുമ്പോള്‍ തെളിഞ്ഞു വരുന്നത്‌ കപട വാദങ്ങളുടെ പൂച്ചു മാത്രം

paltalk said...
ആലികോയയുടെ പൊട്ടന്‍ ചോദ്യങ്ങള്‍

paltalk said...
താങ്കള്‍ ആരാണാവോ? NDF ഇന്റെ അച്ഛനാ? ഉത്താരമുണ്ടെങ്കില്‍ നേരെ ചൊവ്വേ എഴുതി അറിയിക്കൂ തീണ്ടുമോനേ.. ആലോചിച്ചിട്ട്‌ ഉത്തരമൊന്നും കിട്ടുന്നില്ല അല്ലേ? കഷ്ടം.
=============


പാല്‍ടാക് , ഗാലറിയില്‍ ഇരുന്നു കളികണ്ട് കയ്യടിച്ചു ജയ്‌ വിളിച്ചു പ്രോത്സാഹിപ്പിക്കുകയാണ് അല്ലെ?

എപ്പോഴും ഇങനെ ഗാലറിയില്‍ ഇരുന്നാല്‍ അതിയോ, കളത്തില്‍ ഇറങ്ങി "കളിക്കെണ്ടേ"? അതിന്‍റെ ആദ്യപടിയായി പാല്‍ടാക് സ്വന്തം ആദര്‍ശം എന്താണ് എന്ന് തീരുമാനിക്കുക, മറ്റൊരാള്‍ ചോദിച്ചാല്‍ വ്യക്തമായും ഉത്തരം പറയാന്‍ പറ്റുന്ന രീതിയില്‍. പിന്നെ ചര്‍ച്ച ചെയ്യുന്ന വിഷയം എന്ത് എന്ന് മനസ്സിലാക്കുക, ആ വിഷയത്തില്‍ സ്വന്തമായി അഭിപ്രായം രൂപികരിക്കുക എന്നിട്ട് സ്വതമായി വിമര്‍ശിക്കാന്‍ പഠിക്കുക. ഇത്രയൊക്കെ ആയാല്‍ ഇത്തരം ചര്‍ച്ചകളെ , ഒരു ഗുസ്തി മത്സരം കാണുന്നതില്‍ നിന്നും വിത്യസ്തമായി അല്പം ബൌദ്ധികമായ രീതിയില്‍ നോക്കിക്കാണാന്‍ പാല്‍ടാകിന് പറ്റും എന്നാണു എന്‍റെ വിശ്വാസം.

എന്‍റെ കമ്മന്റ് ഒരു ഉപദേശ രൂപേണ ആയിപ്പോയത്തില്‍ താങ്കള്‍ക്കു എതിര്‍പ്പുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. താങ്കളുടെ അനവസരത്തിലുള്ള, അപ്രക്തമായ കമ്മന്റുകള്‍ കണ്ടപ്പോള്‍ തോന്നിയത് എഴുതി ഏന് മാത്രം.

സ്നേഹത്തോടെ.

ea jabbar said...

ഖുര്‍ആനിലെ 109 ആം അദ്ധ്യായം റദ്ദാക്കിയെന്ന് ജബ്ബാര്‍ വാദിച്ചിരുന്നു....
-----
ഞാന്‍ സ്വന്തമായി വാദിച്ചിട്ടില്ല. ഇത്ഖാന്‍ ഉദ്ധരിച്ച് പന്താവൂര്‍ അങ്ങനെ എഴുതിയത് ഉദ്ധരിക്കുകയാണു ചെയ്തത്. ജലാലുദ്ദീന്‍ സുയൂതിയെക്കാളും കെ വി എം പന്താവൂരിനെക്കാളും ആധികാരികത ആലിക്കോയക്കുണ്ടെന്നു തല്‍ക്കാലം കരുതുന്നുമില്ല !!

ea jabbar said...

പ്രവാചകന്‍ ഒന്നാം നാള്‍ പ്രഖ്യാപിച്ച അതേ സത്യത്തില്‍ അദ്ദേഹം അവസാന നാള്‍ വരെ ഉറച്ചു നിന്നു. ഇത്തര പരീക്ഷണപ്രഹസനങ്ങളില്‍ ചെന്ന് വീണില്ല.....
-----
ആലിക്കോയ ഏതു ലോകത്തുനിന്നാ ഇസ്ലാം ചരിത്രം പഠിച്ചത്? മുഹമ്മദ് പരീക്ഷണത്തില്‍ വീണതും വഷളായതും ഒടുവില്‍ പിശാചിനെ പഴി ചാരി തടിയൂരിയതുമൊന്നും അറിഞ്ഞിട്ടില്ല അല്ലേ

ea jabbar said...

ദൈവം ദൈവത്തിന്‍റെ നിലവാരത്തില്‍ നിന്നുകൊണ്ട് സംസാരിച്ചാല്‍ അത് മനുഷ്യന്ന് മനസ്സിലാക്കാന്‍ കഴിയുമോ?
-----
തീര്‍ച്ചയായും കഴിയും.സര്‍വ്വശക്തനായ ദൈവത്തിനു മനുഷ്യനെ വിശ്വാസയോഗ്യമായ മാര്‍ഗ്ഗത്തില്‍ ബോധ്യപ്പെടുത്താന്‍ കഴിയില്ല എന്നോ? . മനുഷ്യന്റെ നിലവാരവും മനുഷ്യന്റെ ഭാഷയും മനുഷ്യന്റെ നാക്കും വാടകയ്ക്കെടുത്ത് മനുഷ്യരോട് ദൈവം സംസാരിച്ചു എന്നു പറയുന്നതു തന്നെയാണു വിഡ്ഡിത്തം. അതുകൊണ്ടു തന്നെയാണ് മക്കയിലെ ചിന്താശീലരായ ആളുകള്‍ മുഹമ്മദിന്റെ പ്രവാചകവാദം തള്ളിയത്.
കുട്ടികളോട് സംസാരിക്കാന്‍ കുട്ടികള്‍ക്കു മനസ്സിലാകുന്ന രീതി അവലംബിക്കണം. പക്ഷെ വലിയവര്‍ക്കു പറയാനുള്ളത് അവര്‍ ഒളിച്ചു നിന്ന് മറ്റൊരു കുട്ടിയെക്കൊണ്ടു പറയിച്ച് കുട്ടികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കേണ്ട കാര്യം ഇല്ല. അങ്ങനെയാരും ചെയ്യാറുമില്ല.

ea jabbar said...

അപ്പോള്‍ അടയാളത്തിന്‍റെ കുറവല്ല; അത് കാണാന്‍ ചില കണ്ണുകളും കേള്‍ക്കാന്‍ ചില കാതുകളും ഉള്‍ക്കൊള്ളാന്‍ ചില മനസ്സുകളും സന്നദ്ധതക്കുറവ് കാണിക്കുന്നു എന്നത് മാത്രമാണ്‌ കാര്യം. അവര്‍ക്ക് ഇനി നരകമല്ലാതെ മറ്റെന്താണ്‌ അല്ലാഹു നല്‍ക്കേണ്ടത്?
-----
അടയാളത്തിന്റെ കുറവു തന്നെ. ബോധ്യപ്പെടാത്ത ഒരു കാര്യം ഒരാള്‍ എങ്ങനെ വിശ്വസിക്കും? ബോധ്യപ്പെട്ടിട്ടും ഒരാള്‍ ഒരു കാര്യം വിശ്വസിക്കാതിരിക്കുമോ?
എനിക്കു ബോധ്യപ്പെടാത്തതു ഞാന്‍ വിശ്വസിക്കാതിരിക്കുന്നത് നരക ശിക്ഷയര്‍ഹീക്കുന്ന ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെ?
മക്കയിലെ ഖുറൈശികള്‍ക്കു മുഹമ്മദിന്റെ പ്രവാചകത്വം ബോധ്യപ്പെട്ടിരുന്നില്ല എന്നു കുര്‍ ആന്‍ കൊണ്ടു തന്നെ വ്യക്തമാണ്. അതിന്റെ പേരില്‍ അവരെങ്ങനെ കുറ്റവാളികളാകും? എനിക്കും അക്കാര്യം ലവലേശം ബോധ്യപ്പെട്ടിട്ടില്ല. അതിന്റെ പേരില്‍ ഞാനെങ്ങനെ ക്രിമിനല്‍ കുറ്റവാളിയാകും?

-----
ഞാന്‍ പറയുന്ന കാര്യങ്ങള്‍ ആലിക്കോയക്കു ബോധ്യപ്പെടുന്നില്ലെങ്കില്‍ ആലിക്കോയയെ ഞാന്‍ തിയ്യിലിട്ടു കത്തിക്കണമെന്നു പറയുന്നതിന്റെ യുക്തിയും നീതിയും എനിക്കു പിടി കിട്ടുന്നില്ല സുഹൃത്തേ ! ആലിക്കോയക്കതു പിടികിട്ടരുതെന്നു ഞാന്‍ തന്നെ തീരുമാനിച്ചുറചതു കൂടിയാകുമ്പോള്‍ ഞാന്‍ ഒരു പരപീഡനപ്രേമിയും മനോരോഗിയും ആണെന്നല്ലേ അര്‍ത്ഥം ?

ea jabbar said...

ഇസ്‌ലാമില്‍ എന്തെങ്കിലും ഒരു നന്‍മയുണ്ടെന്ന് ജബ്ബാര്‍ പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ലല്ലോ. എന്താ കേള്‍ക്കാത്തത്? ജബ്ബാര്‍ പറഞ്ഞിട്ടില്ല; അത് കൊണ്ട് തന്നെ. ആരുടെ വീക്ഷണപ്രകാരമായിരുന്നാലും, എന്തെങ്കിലും ചില നന്‍മകളൊക്കെ ഇസ്‌ലാമിലും ഉണ്ടാകില്ലേ? എന്നിട്ടെന്താ ജബ്ബാര്‍ അത് സമ്മതിക്കാത്തത്?
----
ഇസ്ലാമില്‍ ഒരു നന്മയും ഇല്ല എന്നു ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഇസ്ലാമിലെ നന്മകള്‍ ആയിരം ഇരട്ടി പെരുപ്പിച്ചു പ്രചരിപ്പിക്കാന്‍ ഇവിടെ കാക്കത്തൊള്ളായിരം പേരുള്ളപ്പോള്‍ ഞാനും അതു തന്നെ പറയേണ്ടതില്ലല്ലോ. ഇസ്ലാമിന്റെ തിന്മ ഒരാളും പറയാനില്ലാത്തപ്പോള്‍ എനിക്കു കിട്ടുന്ന സൌകര്യം ഞാന്‍ അതിനുപയോഗിക്കുന്നു എന്നേയുള്ളു. യുക്തിവാദികളെ പറ്റി നന്മ പ്രചരിപ്പിക്കുന്ന വിശ്വാസികളെയും ഞാന്‍ കണ്ടിട്ടില്ല.
യു ഡി എഫ് ന്റെ നന്മകള്‍ പ്രചരിപ്പിക്കാനല്ലല്ലോ എല്‍ ഡി എഫ് പ്രവര്‍ത്തിക്കുന്നത്. തിരിച്ചും.

ea jabbar said...

ആലിക്കോയ സാര്‍ കുറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അവയ്ക്കുള്ള വിശദീകരണം ജബ്ബാര്‍ മാഷില്‍ നിന്നാണ് ഉണ്ടാവേണ്ടത്.
-----
വിവരാവകാശനിയമം വെച്ച് ചോദ്യാവലിയും അപേക്ഷയും നല്‍കുന്ന പോലെ , വിഷയവുമായി നേരിട്ടു ബന്ധമില്ലാത്ത കുറേ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ എല്ലാത്തിനും ഉത്തരം പറഞ്ഞെന്നു വരില്ല. അതിനുള്ള സമയം നമുക്കില്ലല്ലോ. വിഷയ്ത്തിലൂന്നി മാത്രം സംവദിക്കാം. എന്റെ “വിവരം” പരിശോധിക്കാന്‍ മാത്രമായുള്ള ചോദ്യങ്ങളോടു തല്‍ക്കാലം ഞാന്‍ പ്രതികരിക്കുന്നില്ല.

ea jabbar said...

ഇവിടെ സൂചിപ്പിക്കപെട്ട, നിഷേധിക്കുണ്ടാകുന്ന ആ മാനസികാവസ്ഥയെക്കുറിച്ചാണ്‌ മനസ്സിനും കണ്ണിനും കാതിനുമൊക്കെ അടപ്പിടും സീല്‍ വയ്ക്കും എന്ന് ഖുര്‍ആന്‍ പറഞ്ഞത്. ഇതാകട്ടെ അല്ലാഹു മനഃപൂര്‍വം ചെയ്യുന്ന ഒന്നല്ല; അവരുടെ നിഷേധ നിലപാടിന്‍റെ അനന്തരഫലം മാത്രമാണ്‌.
-----
അടപ്പിട്ടു സീല്‍ വെക്കുന്നതിനു പകരം, അവരെ വാളെടുത്തു വെട്ടാന്‍ കല്‍പ്പിക്കുന്നതിനു പകരം, അവരെ നരകത്തിലിട്ടു കരിക്കുന്നതിനു പകരം അവരുടെ മനസ്സില്‍ അല്‍പ്പം ഈമാന്‍ ഇട്ടു കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയാത്തതിന്റെ പൊരുളാണു പിടി കിട്ടാത്തത്. “അല്ലാഹു ഉദ്ദേശിക്കാതെ നിങ്ങളുദ്ദേശിക്കുന്നതല്ല“ എന്നു പറയുന്നുണ്ടല്ലോ. അല്ലാഹുവിന്റെ ഇഛയനുസരിച്ചു മാത്രമേ മനുഷ്യനും ഇച്ഛിക്കാനാവൂ എങ്കില്‍ പിന്നെ ഈ മനുഷ്യര്‍ എങ്ങനെയാണു കുറ്റവാളികളാകുന്നത്?

ea jabbar said...

ഞങ്ങളും ഞങ്ങളുടെ പിതാക്കളും ഈ ദൈവങ്ങളെ ആരാധിച്ചത് അല്ലാഹുവിന്റെ ഇച്ഛപ്രകാരമാണെങ്കില്‍ ഞങ്ങളെന്തു പിഴച്ചു എന്ന കുറൈശികളുടെ ചോദ്യത്തിനു മുമ്പില്‍ അള്ളാഹു വെള്ളം കുടിച്ചതു നാം കണ്ടതല്ലേ?

ea jabbar said...

അവര്‍ പറഞ്ഞു: നിനക്ക് ധനമോഹമാണുള്ളതെങ്കില്‍ നിനക്ക് ഞങ്ങള്‍ ധനം നല്‍കാം. അറേബ്യയിലെ ഏറ്റവും വലിയ പണക്കാരനാക്കാം. അധികാരമാണ്‌ നിനക്ക് വേണ്ടതെങ്കില്‍ അധികാരം ഞങ്ങള്‍ നിനക്ക് നല്‍കാം.

----
അവര്‍ ഈ നിര്‍ദേശങ്ങളെല്ലാം അബൂതാലിബിന്റെ മുമ്പിലാണവതരിപ്പിച്ചത്. കൂട്ടത്തില്‍ ആലിക്കോയ വിട്ടു പോയ ഒരു കാര്യം കൂടിയുണ്ട്. അദ്ദേഹത്തെ ഒരു നല്ല വൈദ്യനെ കാണിച്ചു ചികിത്സിക്കാന്‍ വേണ്ട ഏര്‍പ്പാടും ചെയ്യാം എന്നും അവര്‍ പറഞ്ഞിരുന്നു.!

KK Alikoya said...

Jabbar: ""ഖുര്‍ആനിലെ 109 ആം അദ്ധ്യായം റദ്ദാക്കിയെന്ന് ജബ്ബാര്‍ വാദിച്ചിരുന്നു....
-----
ഞാന്‍ സ്വന്തമായി വാദിച്ചിട്ടില്ല. ഇത്ഖാന്‍ ഉദ്ധരിച്ച് പന്താവൂര്‍ അങ്ങനെ എഴുതിയത് ഉദ്ധരിക്കുകയാണു ചെയ്തത്. ജലാലുദ്ദീന്‍ സുയൂതിയെക്കാളും കെ വി എം പന്താവൂരിനെക്കാളും ആധികാരികത ആലിക്കോയക്കുണ്ടെന്നു തല്‍ക്കാലം കരുതുന്നുമില്ല !!""
.....
)മറുപടി:
1. സൂറത്തുല്‍ കാഫിറുന്‍ റദ്ദാക്കിയെന്ന 'വിവരക്കേട്' ജലാലൈനിയില്ല; വാഹിദിയിലില്ല; ഇബ്‌നു അബ്ബാസിലില്ല. ഉണ്ടെന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയുകയുമില്ല.

2. ആ അദ്ധ്യായത്തിന്‍റെ അവസാന സൂക്തത്തെക്കുറിച്ച് മാത്രമേ അവര്‍ പറഞ്ഞീട്ടുള്ളു. മറിച്ച് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയില്ല.

3. പിന്നെ പന്താവൂരിന്‍റെ കാര്യം: ആ അദ്ധ്യയം റദ്ദാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്നര്‍ത്ഥം ഈ കാര്യം അദ്ദേഹം മനസ്സിലാക്കിയത് തെറ്റായിട്ടാണ്‌ എന്ന് മാത്രമാണ്‌. അബദ്ധം ആര്‍ക്കും സംഭവിക്കാല്ലോ. അദ്ദേഹത്തിന്ന് ഈ വിഷയത്തില്‍ ദുരുദ്ദേശ്യം കാണില്ല, താങ്കളെ പോലെ.

4. "ഖുര്‍ആനില്‍ നിന്നുള്ള ഒരു ഭാഗത്തിന്‍റെ റദ്ദാക്കല്‍ സംഭവിക്കണമെങ്കില്‍ റദ്ദാക്കന്‍ കാരണമാകുന്ന വേറെ സൂക്തം/ സൂക്തങ്ങള്‍ ഉണ്ടാകണം. അവസാന സൂക്തം (ആറാം സൂക്തം) റദ്ദായത് ഏത് സൂക്തം മൂലമാണെന്ന് സുയൂഥിയും ഇബ്‌നു അബ്ബാസും പറഞ്ഞത് കാണാം. ബാക്കിയുള്ള അഞ്ച് സൂക്തങ്ങള്‍ റദ്ദായത് ഏത് സൂക്തം മൂലമാണ്‌?

ഇവയെല്ലാം ഞാന്‍ നേരത്തെ പറഞ്ഞവയാണ്‌. എന്നാല്‍ താങ്കള്‍ മറുപടി നല്‍കിയില്ല.

ea jabbar said...

ജബ്ബാര്‍ പറയുന്ന പോലെ യുദ്ധത്തിലൂടെ മാത്രമേ ഇസ്‌ലാം പ്രചരിക്കുമായിരുന്നുവെങ്കില്‍ ലോകത്ത് ഇസ്‌ലാം എവിടെയും ഉണ്ടാവുകയും നിലനില്‍ക്കുകയും ചെയ്യുമായിരുന്നില്ലല്ലോ.
------
ഇസ്ലാം മക്കക്കു പുറത്തേക്കും അറേബ്യക്കു പുറത്തേക്കും ആദ്യം വ്യാപിച്ചതു യുദ്ധത്തിലൂടെയും പക്കാ കൊള്ളയിലൂടെയും മാത്രമായിരുന്നു എന്നു ഞാനല്ല, ഇസ്ലാമിന്റെ ചരിത്രമാണു പറയുന്നത്. നമുക്കു ചര്‍ച്ച ചെയ്യാം. ഇനിയുമുണ്ടല്ലോ യുദ്ധങ്ങള്‍ !
പെറ്റു പെരുകുന്ന വിശ്വാസികള്‍ യുദ്ധത്തിലൂടെയെന്നാരും പറഞ്ഞിട്ടുമില്ല.

ea jabbar said...

ബാക്കിയുള്ള അഞ്ച് സൂക്തങ്ങള്‍ റദ്ദായത് ഏത് സൂക്തം മൂലമാണ്‌?
---
മറുപടി പറയേണ്ടത് സുയൂതിയും പന്താവൂരുമാണെന്നു ഞാന്‍ പല തവണ പറഞ്ഞു കഴിഞ്ഞു. അവരോട് ചോദിച്ചോളൂ !

ea jabbar said...

4. "ഖുര്‍ആനില്‍ നിന്നുള്ള ഒരു ഭാഗത്തിന്‍റെ റദ്ദാക്കല്‍ സംഭവിക്കണമെങ്കില്‍ റദ്ദാക്കന്‍ കാരണമാകുന്ന വേറെ സൂക്തം/ സൂക്തങ്ങള്‍ ഉണ്ടാകണം

----

ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യാവുന്നതാണ്.

KK Alikoya said...

Jabbar: അവര്‍ പറഞ്ഞു: നിനക്ക് ധനമോഹമാണുള്ളതെങ്കില്‍ നിനക്ക് ഞങ്ങള്‍ ധനം നല്‍കാം. അറേബ്യയിലെ ഏറ്റവും വലിയ പണക്കാരനാക്കാം. അധികാരമാണ്‌ നിനക്ക് വേണ്ടതെങ്കില്‍ അധികാരം ഞങ്ങള്‍ നിനക്ക് നല്‍കാം.
----
അവര്‍ ഈ നിര്‍ദേശങ്ങളെല്ലാം അബൂതാലിബിന്റെ മുമ്പിലാണവതരിപ്പിച്ചത്. കൂട്ടത്തില്‍ ആലിക്കോയ വിട്ടു പോയ ഒരു കാര്യം കൂടിയുണ്ട്. അദ്ദേഹത്തെ ഒരു നല്ല വൈദ്യനെ കാണിച്ചു ചികിത്സിക്കാന്‍ വേണ്ട ഏര്‍പ്പാടും ചെയ്യാം എന്നും അവര്‍ പറഞ്ഞിരുന്നു.!
......
ഇസ്‌ലാമിന്‍റെ പ്രചാരത്തെ തടഞ്ഞു നിറുത്താനുള്ള അവരുടെ സകല ശ്രമങ്ങളും പരാചയപ്പെട്ടപ്പോഴാണ്‌ അവര്‍ ഒത്തു തീര്‍പ്പ് നിര്‍ദ്ദേശവുമായി സമീപിച്ചത്. ആ സമയത്ത് 'ഇല്ലാത്ത രോഗ ചികില്‍സ'യേക്കുറിച്ച് സംസാരിച്ചെന്നത് താങ്കളുടെ ഭാവന ആകാനേ തരമുള്ളൂ. അല്ലെങ്കില്‍ തെളിവ് സമര്‍പ്പിക്കുക.

ഒരു യുദ്ധവും ചെയ്യാതെയും ഒരു നിര്‍ബന്ധവും ചെലുത്താതെയും ആളുകള്‍ ഇസ്‌ലാമില്‍ ചേര്‍ന്നിരുന്നു എന്നാണ്‌ മേല്‍ സംഭവവും വ്യക്തമാക്കുന്നത്. യുദ്ധത്തിലൂടെയും അക്രമത്തിലൂടെയുമല്ലാതെ ഇസ്‌ലാം പ്രചരിച്ചിട്ടില്ല എന്ന കള്ള വാദം പിന്‍വലിക്കാന്‍ ഇനിയും നേരമായില്ലേ? മക്കയില്‍ നിന്ന് ഹിജ്‌റ പോയവരും മദീനയില്‍ അവരെ സ്വീകരിച്ചവരും ആരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ വിശ്വസിച്ചത് എന്ന എന്‍റെ ചോദ്യത്തിന്നുള്ള മറുപടി എവിടെ? ആരുടെയും നിര്‍ബന്ധത്തിന്ന് വഴങ്ങിയല്ലെങ്കില്‍ അത് തുറന്നു സമ്മതിക്കാമോ? അപ്പോള്‍ നിര്‍ബന്ധം ചെലുത്താതെയും  ആളുകള്‍ ഇസ്‌ലാം സ്വീകരിക്കും എന്നാണോ മനസ്സിലാക്കേണ്ടത്? എങ്കില്‍ അതിനുള്ള കാരണമെന്തായിരുന്നു? ഇസ്‌ലാമിന്‍റെ ആകര്‍ഷകത്വം തന്നെ അല്ലേ?

KK Alikoya said...

ബാക്കിയുള്ള അഞ്ച് സൂക്തങ്ങള്‍ റദ്ദായത് ഏത് സൂക്തം മൂലമാണ്‌?
---
മറുപടി പറയേണ്ടത് സുയൂതിയും പന്താവൂരുമാണെന്നു ഞാന്‍ പല തവണ പറഞ്ഞു കഴിഞ്ഞു. അവരോട് ചോദിച്ചോളൂ !
.....

മരണപ്പെട്ടു പോയവരുടെ പേര്‌ പറഞ്ഞ് രക്ഷപ്പെടാമെന്ന് വിചാരിക്കരുത്. പന്താവൂര്‍ ആധികാരിക പണ്ഡിതനൊന്നുമല്ല. താങ്കള്‍ പറഞ്ഞത് പോലെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്‌ തെറ്റു പറ്റിയതാണ്‌.
സുയൂഥി പറഞ്ഞതെവിടെ?
വാഹിദി പറഞ്ഞതെവിടെ?
ഇബ്‌നു അബ്ബാസ് പറഞ്ഞതെവിടെ?
ചുണയുണ്ടെകില്‍ അതൊന്ന് കാണിക്ക്.

KK Alikoya said...

ജബ്ബാര്‍ എഴുതി: "ഇസ്ലാം മക്കക്കു പുറത്തേക്കും അറേബ്യക്കു പുറത്തേക്കും ആദ്യം വ്യാപിച്ചതു "

മക്കയിലെ കുറെ പേര്‍ എന്ത്കൊണ്ട് വിശ്വസിച്ചു?
പലായനം നടത്തിയ വിശ്വാസികളെ സ്വീകരിച്ച മദീനക്കാര്‍ എന്ത്കൊണ്ട് വിശ്വസിച്ചു?
അതിന്നുത്തരം പറ.
യുദ്ധം തുടങ്ങുന്നതിന്ന് മുമ്പ് ഇസ്‌ലാം സ്വീകരിച്ചവരെക്കുറിച്ചാണ്‌ ചോദ്യം. അത് മറക്കണ്ട. അവരുടെ പ്രചോദനം എന്തായിരുന്നു? അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ കാരണം എന്തായിരുന്നു?

KK Alikoya said...

4. "ഖുര്‍ആനില്‍ നിന്നുള്ള ഒരു ഭാഗത്തിന്‍റെ റദ്ദാക്കല്‍ സംഭവിക്കണമെങ്കില്‍ റദ്ദാക്കന്‍ കാരണമാകുന്ന വേറെ സൂക്തം/ സൂക്തങ്ങള്‍ ഉണ്ടാകണം

----

ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യാവുന്നതാണ്.
>>>
അപ്പോള്‍ ഇതുവരെ, കുറെ ചര്‍ച്ച ഇവിടെ നടന്നതോ?
ഉത്തരം പറയാനില്ലാതാകുമ്പോള്‍ ഒരു ലിങ്ക് ചൂണ്ടിക്കാണിച്ചൊ മരിച്ചവരോട് ചോദിക്കണമെന്ന് പറഞ്ഞോ തടി തപ്പുക തന്നെ, അല്ലേ?

KK Alikoya said...

Jabbar: വിവരാവകാശനിയമം വെച്ച് ചോദ്യാവലിയും അപേക്ഷയും നല്‍കുന്ന പോലെ , വിഷയവുമായി നേരിട്ടു ബന്ധമില്ലാത്ത കുറേ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ എല്ലാത്തിനും ഉത്തരം പറഞ്ഞെന്നു വരില്ല. അതിനുള്ള സമയം നമുക്കില്ലല്ലോ. വിഷയ്ത്തിലൂന്നി മാത്രം സംവദിക്കാം. എന്റെ “വിവരം” പരിശോധിക്കാന്‍ മാത്രമായുള്ള ചോദ്യങ്ങളോടു തല്‍ക്കാലം ഞാന്‍ പ്രതികരിക്കുന്നില്ല.
.....


Alioya: 'ഇസ്‌ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അക്രമത്തിലൂടെയോ?' ഇതാണല്ലോ വിഷയം. മക്കയിലും മദീനയിലും ഇസ്‌ലാം പ്രചരിച്ചത് ആര്‌ നടത്തിയ അക്രമത്തിലൂടെയായിരുന്നു എന്ന ചോദ്യം വിഷയത്തെക്കുറിച്ചല്ലെന്ന് തോന്നുന്നുണ്ടോ? അവിടെ എങ്ങനെ ഇസ്‌ലാം പ്രചരിച്ചെവെന്ന ചോദ്യം അക്രമത്തിലൂടെയോ അതോ സമാധാന പരമായോ എന്ന് തന്നെയാണ്‌. അക്രമത്തിലൂടെയാണെങ്കില്‍ അത് പറയണം; തെളിവ് സമര്‍പ്പിക്കണം. സമാധാനപരമായാണെങ്കി അതും തുറന്ന് പറയാമല്ലോ. എന്താ ഇത്ര മടി? ആരുടെയും അറിവ് പരിശോധിക്കാനൊന്നും ഞാന്‍ മുതിരുന്നില്ല. അത് കൊണ്ടൊന്നും എനിക്ക് ഒരു പ്രയോചനവും ഉണ്ടാകില്ല. വിഷയത്തെക്കുറിക്ക് ചര്‍ച്ച നടക്കണം. അതിനാണ്‌ ചോദ്യം ചോദിക്കുന്നത്.

ea jabbar said...

മക്കയിലെ കുറെ പേര്‍ എന്ത്കൊണ്ട് വിശ്വസിച്ചു?
-----
ഏതു നട്ടപ്പിരാന്തിനും കുറച്ചു പേരെയൊക്കെ കിട്ടുക സര്‍വ്വസാധാരണയാണ്. ഇതിലും വലിയ വിഡ്ഡിത്തങ്ങളുടെ പിന്നാലെ ഈ ശാസ്ത്രയുഗത്തിലും ആളു കൂടുന്നില്ലേ? സുഹൃത്തേ. നബി മരിച്ചയുടനെ നിരവധി മുസ്ലിംങ്ങള്‍ മുസൈലിമത്തിന്റെ പിന്നാലെ പോയത് അദ്ദേഹത്തിന്റെ വെളിപാടുകളും ആക്ര്ഷകമായതുകൊണ്ടല്ലേ? നബിയില്‍ അവര്‍ക്കത്ര വലിയ വിശ്വാസമിന്നും ഉണ്ടായിരുന്നില്ല എന്നല്ലേ അതു കാണിക്കുന്നത്? സായിബാബയുടെയും അമൃതാനന്ദമയിയുടെയും പിന്നിലുമില്ലേ ലക്ഷക്കണക്കിനു വിശ്വാസികള്‍? അവരൊക്കെ ദൈവിക സിദ്ധിയുള്ളവരായതുകൊണ്ടാണെന്നു താങ്കള്‍ സമ്മതിക്കുമോ? ഇലെങ്കില്‍ മുഹമ്മദിന്റെ പിന്നാലെയും പത്തോ പതിനഞ്ചോ പേര്‍ കൂടിയെങ്കില്‍ അതിത്ര വലിയ ആനക്കാര്യമാണോ?
ഇസ്ലാം ഒരു വലിയ ഭീകരപ്രസ്ഥാനമായി ലോകമാകെ വ്യാപിക്കാനുള്ള കാരണമാണു പറഞ്ഞത്. അക്രമം, യുദ്ധം, കൊള്ള , അതു തന്നെ !!

ea jabbar said...

തുടര്‍ന്നുള്ള പോസ്റ്റുകള്‍ കൂടി വായിക്കൂ !

KK Alikoya said...

jabbar: ഇസ്ലാം മക്കക്കു പുറത്തേക്കും അറേബ്യക്കു പുറത്തേക്കും ആദ്യം വ്യാപിച്ചതു യുദ്ധത്തിലൂടെയും പക്കാ കൊള്ളയിലൂടെയും മാത്രമായിരുന്നു എന്നു ഞാനല്ല, ഇസ്ലാമിന്റെ ചരിത്രമാണു പറയുന്നത്. നമുക്കു ചര്‍ച്ച ചെയ്യാം. ഇനിയുമുണ്ടല്ലോ യുദ്ധങ്ങള്‍ !
പെറ്റു പെരുകുന്ന വിശ്വാസികള്‍ യുദ്ധത്തിലൂടെയെന്നാരും പറഞ്ഞിട്ടുമില്ല.
......
"പെറ്റു പെരുകുന്ന വിശ്വാസികള്‍ യുദ്ധത്തിലൂടെയെന്നാരും പറഞ്ഞിട്ടുമില്ല."

മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തവരെയും, അവരെ മദീനയില്‍ സ്വീകരിച്ചവരെയും ആരാണ്‌ പെറ്റുകൂട്ടിയത് എന്ന് പറഞ്ഞാലും മതി.

ea jabbar said...

പുണ്യ മാസങ്ങളില്‍ കൊള്ള പാടില്ല എന്ന അന്നത്തെ ഗോത്ര മര്യാദ പോലും ലംഘിച്ചു കൊണ്ട് ആ കച്ചവടക്കാരെ പതിയിരുന്നു ചതിയില്‍ കൊള്ളയടിച്ചത് ഏതു ദൈവത്തിന്റെ നീതിശാസ്ത്രമനുസരിച്ചായിരുന്നു? എന്തേ ആ ഭാഗം മിണ്ടാനിത്ര മടി? വിഷയം മാറി പലതും പറയുന്നവര്‍ക്ക് വിഷയത്തിന്റെ മര്‍മ്മം തൊടാനെന്തേ മടീ?
ഒരു ദൈവവും ദൂതനും ഇങ്ങനെയാണോ ലോകത്തിനു മാതൃക കാണിക്കുക? സര്‍വ്വശക്തനായ ദൈവം കൂട്ടുണ്ടായിട്ടും എന്തിനു വാളെടുക്കേണ്ടി വന്നു? എന്തുകൊണ്ട് ആ മക്കക്കാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും യുക്തിസഹമായ് ഒരു മറുപടി പോലും നലകാനാവാതെ ഈ ദൈവവും ദൂതനും വെള്ളം കുടിച്ചു? ഞഞ്ഞാ പിഞ്ഞാ പറഞ്ഞു തടി തപ്പി? തലയിലെഴുത്തു പോലുള്ള ശുദ്ധവിരോധാഭാസം വിളംബി രക്ഷപ്പെട്ടു?

ea jabbar said...

ഏതു നട്ടപ്പിരാന്തിനും കുറച്ചു പേരെയൊക്കെ കിട്ടുക സര്‍വ്വസാധാരണയാണ്.

KK Alikoya said...

ജബ്ബാര്‍ എഴുതി: "ഏതു നട്ടപ്പിരാന്തിനും കുറച്ചു പേരെയൊക്കെ കിട്ടുക സര്‍വ്വസാധാരണയാണ്. ഇതിലും വലിയ വിഡ്ഡിത്തങ്ങളുടെ പിന്നാലെ ഈ ശാസ്ത്രയുഗത്തിലും ആളു കൂടുന്നില്ലേ?"
.....
ഇസ്‌ലാം നട്ടപ്പിരാന്താണോ നട്ടപ്പിരാന്തിനുള്ള മരുന്നാണോ എന്നതല്ല ചര്‍ച്ചാവിഷയം. നട്ടപ്പിരാന്താണെങ്കില്‍  നട്ടപ്പിരാന്ത്; അതിന്നുള്ള മരുന്നാണെങ്കില്‍ മരുന്ന്; എന്തോ ആവട്ടെ. (ആ ചര്‍ച്ച പിന്നീട് ആവാം.) അത് 'പ്രചരിച്ചത് അക്രമത്തിലൂടെയോ അതോ സമാധാന പരമായോ' ഇതാണ്‌ നമ്മുടെ ചര്‍ച്ച വിഷയം. അതിന്ന് മറുപടി പറയൂ.
ഇനി അറേബ്യക്ക് പുറത്തെ കാര്യം വിളമ്പണ്ട. മുഹാജിറുകളെയും അന്‍സാറുകളെയും കുറിച്ചാണ്‌ ഇപ്പോള്‍ എന്‍റെ ചോദ്യം. അവര്‍ മുസ്‌ലിംകളായത് സമാധാന പരമായ പ്രചാരണത്തിലൂടെ ആയിരുന്നുവെന്ന നഗ്ന സത്യം അംഗീകരിക്കാന്‍ താങ്കള്‍ക്കെന്താ ഇത്ര മടി?

ബിന്‍ഷേഖ് said...

തുടക്കം മുതല്‍ ശ്രദ്ധയോടെ പിന്തുടരുന്നു. 'സര്‍ഗസംവാദം'എന്ന പേര് സാര്‍ത്ഥകമാകട്ടെ. ആലിക്കോയ സാറിനും ജബ്ബാര്‍ മാഷിനും ഇടയ്ക്ക് വന്നുകൊണ്ടിരിക്കുന്നവര്‍ക്കും ആശംസകള്‍.

paltalk said...

@ Alikoya
ജബ്ബാര്‍ എഴുതി: "ഏതു നട്ടപ്പിരാന്തിനും കുറച്ചു പേരെയൊക്കെ കിട്ടുക സര്‍വ്വസാധാരണയാണ്. ഇതിലും വലിയ വിഡ്ഡിത്തങ്ങളുടെ പിന്നാലെ ഈ ശാസ്ത്രയുഗത്തിലും ആളു കൂടുന്നില്ലേ?"
.....
ഇസ്‌ലാം നട്ടപ്പിരാന്താണോ നട്ടപ്പിരാന്തിനുള്ള മരുന്നാണോ എന്നതല്ല ചര്‍ച്ചാവിഷയം. നട്ടപ്പിരാന്താണെങ്കില്‍ നട്ടപ്പിരാന്ത്; അതിന്നുള്ള മരുന്നാണെങ്കില്‍ മരുന്ന്; എന്തോ ആവട്ടെ. (ആ ചര്‍ച്ച പിന്നീട് ആവാം.) അത് 'പ്രചരിച്ചത് അക്രമത്തിലൂടെയോ അതോ സമാധാന പരമായോ' ഇതാണ്‌ നമ്മുടെ ചര്‍ച്ച വിഷയം. അതിന്ന് മറുപടി പറയൂ.
.........................
"മക്കയിലെ കുറെ പേര്‍ എന്ത്കൊണ്ട്
വിശ്വസിച്ചു? "എന്ന താങ്കളുടെ തന്നെ ചോദ്യത്തിനുള്ള ഉത്തരമാനത്

KK Alikoya said...

"മക്കയിലെ കുറെ പേര്‍ എന്ത്കൊണ്ട്
വിശ്വസിച്ചു? "എന്ന താങ്കളുടെ തന്നെ ചോദ്യത്തിനുള്ള ഉത്തരമാനത്
......
ചോദ്യം: അക്രമത്തിനും കൊള്ളക്കും യുദ്ധത്തിനും ഇരയായത് മൂലമാണോ അവര്‍ വിശ്വസിച്ചത്? അതല്ല; സമാധാന പരമായ മാര്‍ഗ്ഗത്തിലൂടെയുള്ള പ്രബോധനം ശ്രവിച്ചിട്ടോ? ഇതിന്നുള്ള മറുപടിയാണ്‌ പറയേണ്ടത്. "മക്കയിലെ കുറെ പേര്‍ എന്ത്കൊണ്ട്
വിശ്വസിച്ചു? " എന്ന് ചോദിക്കുന്നതിന്‍റെ ഉദ്ദേശ്യം അതാണ്‌.

KK Alikoya said...

ജബ്ബാര്‍ എഴുതി: "പുണ്യ മാസങ്ങളില്‍ കൊള്ള പാടില്ല എന്ന അന്നത്തെ ഗോത്ര മര്യാദ പോലും ലംഘിച്ചു കൊണ്ട് ആ കച്ചവടക്കാരെ പതിയിരുന്നു ചതിയില്‍ കൊള്ളയടിച്ചത് ഏതു ദൈവത്തിന്റെ നീതിശാസ്ത്രമനുസരിച്ചായിരുന്നു? എന്തേ ആ ഭാഗം മിണ്ടാനിത്ര മടി?"
............
ഒരു മടിയുമില്ല; നഖ്‌ലഃ സംഭവം നമ്മള്‍ ചര്‍ച്ച നടത്തുക തന്നെ ചെയ്യും; ഇന്‍ ശാ അല്ലാഹ്. മാത്രമല്ല; ബദ്‌ര്‍, ഉഹ്‌ദ്, അഹ്‌സാബ്, ഹുദൈബിയ ... അങ്ങനെ എന്തെല്ലം ഇരിക്കുന്നു ചര്‍ച്ച ചെയ്യാന്‍? ചര്‍ച്ചയ്ക്ക് ഒരു അടുക്കും ചിട്ടയുമൊക്കെ വേണ്ടേ? ആദ്യം സംഭവിച്ചത് ആദ്യം! അതല്ലേ അതിന്‍റെയൊരു രീതി?

KK Alikoya said...

യുദ്ധത്തിലൂടെ ആളുകളെ വിശ്വസിപ്പിച്ചു എന്ന് താങ്കള്‍ക്ക് ആരോപിക്കാന്‍ കഴിയുക യുദ്ധം തുടങ്ങിയതിന്ന് ശേഷമുള്ള കാലത്തെക്കുറിച്ച് മാത്രമല്ലേ? അതിന്ന് മുമ്പ് ഒരു രാഷ്ട്രം സ്ഥാപിക്കാനും യുദ്ധം ചെയ്യാനും ആവശ്യമായ ആളുകളെ മുഹമ്മദ് എങ്ങനെ സംഘടിപ്പിച്ചു?
ഇനിയും 'നട്ടപ്പിരാന്ത്' പറയണ്ട.
അക്രമത്തിലൂടെയോ അതോ സമാധാന മാര്‍ഗ്ഗത്തിലൂടെയോ എന്നാണ്‌ ചോദ്യം.

ബയാന്‍ said...

ഇസ്ലാം പ്രചരിച്ചതും നിലനില്‍ക്കുന്നതും ഭീതി, ഭയം, എന്നീ വികാരങ്ങളിലൂടെയാണ്; ഇസ്ലാം അത്ര മഹത്തരമായ ദൈവീകവെളിപാടാണെങ്കില്‍ പ്രായപൂര്‍ത്തിയും ചിന്താശേഷിയും കൈവരുന്നത് വരെയെങ്കിലും ഇസ്ലാമിക പാഠ്യങ്ങള്‍ പഠിപ്പിക്കാന്‍ കാത്തിരിക്കുക എന്ന സ്വാതന്ത്ര്യബോധമെങ്കിലും ദൈവീക ദര്‍ശനത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടതായിരുന്നു.മാനുഷിക കുലത്തോളം പഴക്കമുള്ള ‘ദൈവീക ദര്‍ശനത്തിന്റെ’ പൂര്‍ണ്ണരൂപം അവതരിപ്പിക്കപ്പെട്ടിട്ട് 1430 വര്‍ഷമായിട്ടും ഭൂമിയില്‍ ഒരിടത്തും ഒരു മാതൃക സ്ഥാപിക്കാനാവാതെ; ഇന്നും ‘മനുഷ്യ’ നിര്‍മ്മിത പ്രത്യയശാസ്ത്രങ്ങളുമായി ‘ദൈവം’ ഏറ്റുമുട്ടുന്നത് നാണമില്ലായ്മയാണ്. മനുഷ്യ മനസ്സിനെ കീഴടക്കാന്‍ ദൈവത്തിന് ഇനിയുമെത്രകാലം കാത്തിരിക്കേണ്ടിവരും. ദൈവം നിയോഗിച്ച പ്രവാചകന്‍ പരാജയപ്പെടുന്നിടത്ത് ദൈവത്തിന് തന്നെ ഒരു കൈ നോക്കേണ്ട സമയമായിരിക്കുന്നു.


ജബ്ബാര്‍മാഷ് ബൂലോകത്ത് കാണിക്കുന്ന മനോധൈര്യം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്.


മാലദ്വീ‍പില്‍ അധ്യാപകനായ ജോലിചെയ്യുന്ന bijumonpulpally യുടെ ‘പുറപ്പാട്’ എന്ന ബ്ലോഗില്‍ ഭയം എത്രത്തോളം അദ്ദേഹത്തിന്റെ ദൈന്യംദിന ജീവിതത്തെ നിയന്ത്രിക്കുന്നു എന്നത് ഇവിടെ വായിക്കുക.

"മതത്തിന്‍റെ ചരിത്രവും വര്‍ത്തമാനവുമെല്ലാം ചോരപുരണ്ടതായി എനിക്ക് കാണാം. ഒരു മതവാദിയുടെ ചിരിയും, സൗഹൃദവുമെല്ലാം അവന്‍റെ മതത്തെ വിമര്‍ശിക്കാതിരിക്കുന്നിടം വരെയേ ഉണ്ടാകുകയുള്ളൂയെന്നും, വിമര്‍ശിച്ചാല്‍ അവന്‍റെ വാള്‍ എന്‍റെ കഴുത്തിനു നേരെ വരുമെന്നുമുള്ള തിരിച്ചറിവ് എന്‍റെ മനസ്സില്‍ എല്ലായിപ്പോഴുമുണ്ട്. അവസരം കിട്ടിയാല്‍, അവന്‍റെ മുന്നില്‍ അബലനായാല്‍, വിശ്വാസങ്ങള്‍ എന്നിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടും എന്ന് അനുഭവങ്ങള്‍ എന്നെ പഠിപ്പിക്കുന്നു. ഒരു ഇസ്ലാമിക രാജ്യത്ത്‌ അധ്യാപകനായ എനിക്ക് പ്രപഞ്ച ഉല്പത്തിയെക്കുറിച്ചോ, പരിണാമത്തെക്കുറിച്ചോ എന്തിനു കൂടുതല്‍ പട്ടിയെക്കുറിച്ചോ പന്നിയെക്കുറിച്ചോ എന്‍റെ കുട്ടികളോട് ചര്‍ച്ച ചെയ്യാന്‍ പാടില്ല."

KK Alikoya said...

"ഇസ്ലാം പ്രചരിച്ചതും നിലനില്‍ക്കുന്നതും ഭീതി, ഭയം, എന്നീ വികാരങ്ങളിലൂടെയാണ്; ഇസ്ലാം അത്ര മഹത്തരമായ ദൈവീകവെളിപാടാണെങ്കില്‍ പ്രായപൂര്‍ത്തിയും ചിന്താശേഷിയും കൈവരുന്നത് വരെയെങ്കിലും ഇസ്ലാമിക പാഠ്യങ്ങള്‍ പഠിപ്പിക്കാന്‍ കാത്തിരിക്കുക എന്ന സ്വാതന്ത്ര്യബോധമെങ്കിലും ദൈവീക ദര്‍ശനത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടതായിരുന്നു."
.....

"...... പ്രചരിച്ചതും നിലനില്‍ക്കുന്നതും ഭീതി, ഭയം,...... "
ഇത് തന്നെയാണ്‌ ഇവിടെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയം. ഈ വിഷയത്തെ ക്കുറിച്ച് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ദയവുണ്ടാകണം.

Catch them young എന്നത് ഒരു മനഃശാസ്ത്ര തത്വമാണ്‌. ഇസ്‌ലാമിന്ന് മാത്രമായി ഈ ആനുകൂല്യം വിലക്കപ്പെടാവതല്ല.
പിന്നെ, സമൂഹത്തില്‍ ഏതാണ്ടെല്ലാവരും ദൈവത്തിലും മതത്തിലും ധാര്‍മ്മികതയിലുമൊക്കെ വിശ്വസിക്കുന്നവരും കുട്ടികളെ വിശ്വാസം പഠിപ്പിക്കുന്നവരും ആകയാല്‍ യുക്തിവാദത്തിന്ന് വല്ലാതെ മാര്‍ക്കറ്റ് കിട്ടുന്നില്ല. അതിലുള്ള കെറുവാണ്‌ ഇവിടെ പ്രകടിപ്പിക്കപ്പെട്ടത്.
വിശ്വാസികള്‍ അവരുടെ മക്കളെ പ്രായപൂര്‍ത്തി ആകും വരെ മതവും ധാര്‍മ്മികതയും പഠിപ്പക്കരുതെന്ന്. അഥവാ അത് വരെ കന്നു കാലികളെ പ്പോലെ തന്നെ മക്കളെയും വളര്‍ത്തണമെന്ന്. എന്നിട്ട് യുക്തിവാദികള്‍ അവരുടെ ധാര്‍മ്മികത എല്ലാ മക്കളെയും പഠിപ്പിച്ചു കൊള്ളുമെന്ന്. ആ ധാര്‍മ്മികതയുടെ സാമ്പിള്‍ ഇവിടെ കാണാം: http://rationalism-malayalam.blogspot.com/2010/09/blog-post_21.html

നിഷ്കളങ്കന്‍ said...

ഇത്രയും ചര്‍ച്ച ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായത്‌, മക്കയില്‍ ആള്‍ക്കാര്‍ വിശ്വസിച്ചത് സമാധാനപരമായ പ്രബോധനത്തില്‍ കൂടിയാണ്. പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും കുറെ പേര്‍ മുഹമ്മദിന്റെ കൂടെ നിന്നു.

ജബ്ബാര്‍ മാഷേ, ഞാന്‍ ഇടയില്‍ കേറി കമ്മന്റ് അടിക്കുകയല്ല, വ്യക്തമല്ലേ, അവിടെ ആക്രമം മുസ്ലിങ്ങള്‍ നടത്തിയില്ല എന്ന്?

Paltalk... ഉത്തരം കിട്ടിയില്ലേ?

KK Alikoya said...

Muhammad Asad (formerly Leopold Weiss) (1900–1992), an Austrian Jew who converted to Islam, spoke of Islam thus:

"Islam appears to me like a perfect work of architecture. All its parts are harmoniously conceived to complement and support each other; nothing is superfluous and nothing lacking; and the result is a structure of absolute balance and solid composure."
visit: http://en.wikipedia.org/wiki/Muhammad_Asad

KK Alikoya said...

Third deputation (From wikipedia.org)

"Realizing that Muhammad would not relent and that Abu Talib was not to forsake his nephew even when his clan was threatened, they tried and arranged for a third deputation. They brought Ammarah ibn Walid (Arabic: عمارة بن وليد‎), the son of the powerful and rich war-clan leader Walid ibn al-Mughira and brother of the undefeated general Khalid ibn al-Walid and said:[1]


"O Abu Talib! we have brought you a smart boy still in the bloom of his youth, to make use of his mind and strength and take him as your son in exchange for your nephew, who has run counter to your religion, brought about social discord, found fault with your way of life, so that we kill him and rid you of his endless troubles; just man for man."[1]
Abu Talib replied:

"It is really an unfair bargain. You give me your son to bring him up and I give you my son to kill him! By God, it is something incredible!!"[1]
Mut`im ibn `Uday, a member of the delegation, interrupted saying that Quraish had been fair in that bargain because:

"they meant only to rid you of that source of hateful trouble, but as I see you are determined to refuse their favors."[1]

Abu Talib turned down all their offers and challenged them to do whatever they pleased.[1]

Another account quotes:[2]


Quraish said:

Your nephew has insulted our gods, called our great men as insane and reckoned our fathers to be deviated ones. Therefore, you surrender him to us or else, there shall occur a war between us
Abu Talib replied:

May your mouths be shut forever. I swear by Allah that I shall never surrender him to you.
They said:

Emara-ibn-Walid-ibn-Mughaira is the most handsome and noble young man among the Quraish. You may keep him as your son instead of Muhammad and surrender Muhammad to us so that we can kill him. Let us exchange our man with your man.
Abu Talib replied:

Woe be upon you people. May Allah turn your face dark and gloomy. I swear by Allah that you have indeed spoken the evil. Do you mean that I should hand over my son to you so that you can kill him and will give me your son in exchange so that I take care of him! I swear by Allah that if I do so, I would be but an evil man.
Thereafter he said:

I would like you to separate the baby-camels from their mother. If the mother camel gets attracted towards the other baby-camels (and not her own ones) then, I shall hand over Muhammad to you.

He then recited a poem.[2]

This is included in the Sirah Rasul Allah of Ibn Hisham.[3]"

http://en.wikipedia.org/wiki/Second_and_third_deputation_with_Abu_Talib

KK Alikoya said...

...The Quraysh gathered together to confer and decided to draw up a document in which they undertook not to marry women from Banu Hashim and the Banu al Muttalib, or to give them women in marriage, or to sell anything to them or buy anything from them. They drew up a written contract to that effect and solemnly pledged themselves to observe it. They then hung up the document in the interior of the Kaaba to make it even more binding upon themselves. When Quraysh did this, the Banu Hashim and the Banu al-Muttalib joined with 'Abu Talib, went with him to his valley and gathered round him there; but 'Abu Lahab 'Abd al Uzza b. 'Abd al-Muttalib left the Banu Hashim and went with the Quraysh supporting them against 'Abu Talib. This state of affairs continued for two or three years, until the two clans were exhausted, since nothing reached any of them except what was sent secretly by those of the Quraysh who wished to maintain relations with them".[6]

...These days were very hard with them and very often they had to feed on the leaves TALH or plantain" [7]

Thus, this boycott included even Hashemites that had not accepted Islam.[8]
http://en.wikipedia.org/wiki/Meccan_boycott_of_the_Hashemites

ബയാന്‍ said...

".....അഥവാ അത് വരെ കന്നു കാലികളെ പ്പോലെ തന്നെ മക്കളെയും വളര്‍ത്തണമെന്ന്...."

‌@ കെകെ ആലിക്കോയ: സാദാചാരം കണ്ടുപിടിച്ചത് ആരാ ? മുഹമ്മദ് നബി വരുന്നതിനു മുന്നേ ലോകം സാദാചാരന്ബോധമില്ലാതെയാണോ ജീവിച്ചിരുന്നത് ? ഒരു പൊതു സമൂഹത്തോട് സംസാരിക്കുമ്പോള്‍ അല്പം ഔചിത്യബോധം എന്നെപോലെയുള്ളപ്രതീക്ഷിക്കുന്നുണ്ട്.

KK Alikoya said...

Sumayyah bint Khayyat (Arabic: سمية بنت خياطّ‎) was the wife of Yasir ibn Amir and the mother of Ammar ibn Yasir, both well-known early Muslims.

The earliest form of the story is found in Ibn Ishaq who narrates that she was killed in Mecca, Arabia, simply for being a Muslim.[1]

In 615 C.E., according to the history of Islam five years after Muhammads first vision of Gabriel, persecution of early Muslims became severe. Sumayyah was the first martyr of the new religion, publicly murdered by a Meccan tribal chief. The weakest members of the young community, such as the African slave Bilal, were subjected to torture and the local leaders proclaimed a ban of trade with the Muslims, prohibiting citizens of Mecca from providing food and medicine to members of the new movement.

After the murder of Sumayyah, a small group of Muslims led by Mohammed's daughter Ruqayya and his son-in-law Uthman fled by boat to Abyssinia, where they found protection of the more tolerant Christian Ethiopian Negus (King), Aṣḥama ibn Abjar.

In another place [2] Ibn Ishaq (page 229) tells about people calling Ammar "Ibn Sumayya" which is odd (Ammar should be called Ibn Yasir) but not unheard of. From this his mothers name was deduced.
http://en.wikipedia.org/wiki/Sumayyah_bint_Khabbab

KK Alikoya said...

Failed assassination (Wikipedia)
See also: Hijra (Islam)
Muhammad himself stayed behind, in order to see to it that all Muslims managed to leave. Quraysh tribe members meanwhile plotted to assassinate Muhammad. They decided that one man from every clan would stab Muhammad at the same time, making every clan in Mecca guilty of Muhammad's murder. The theory was that Muhammad's own clan would be reluctant to avenge his death, since that would entail fighting everybody, and the assassins would not be put to death.[86]

The day of the scheduled assassination, Muhammad asked his friend Abu Bakr, whom he'd asked to stay behind, to make preparations for departure. He also asked his cousin Ali to stay behind to settle outstanding economic obligations. Muhammad slipped from his home the night of the planned assassination. Ali had worn Muhammad's cloak, leading the assassins to think Muhammad had not yet departed. By the time the assassins came to know of this Muhammad had already departed.[86]

Following his escape from Mecca, the Quraysh placed a bounty of one hundred camels on him. Meanwhile, to further trick his enemies, Muhammad traveled south for a few days instead of north to Yathrib. After a few days he took a relatively untrammeled path to the Red Sea. From there he followed the coastline up to Yathrib, arriving outside the town proper on Monday, September 27, 622.[86]

Ali survived the plot, but risked his life again by staying in Mecca to carry out vinstructions: to restore to their owners all the goods and properties that had been entrusted to Muhammad for safekeeping. Then he went to Medina with Fatima binte Asad (his mother), Fatimah (the daughter of Muhammad), and two other women.[87][88]
http://en.wikipedia.org/wiki/Muhammad_before_Medina#Three_questions

KK Alikoya said...

".....അഥവാ അത് വരെ കന്നു കാലികളെ പ്പോലെ തന്നെ മക്കളെയും വളര്‍ത്തണമെന്ന്...."

‌@ കെകെ ആലിക്കോയ: സാദാചാരം കണ്ടുപിടിച്ചത് ആരാ ? മുഹമ്മദ് നബി വരുന്നതിനു മുന്നേ ലോകം സാദാചാരന്ബോധമില്ലാതെയാണോ ജീവിച്ചിരുന്നത് ? ഒരു പൊതു സമൂഹത്തോട് സംസാരിക്കുമ്പോള്‍ അല്പം ഔചിത്യബോധം എന്നെപോലെയുള്ളപ്രതീക്ഷിക്കുന്നുണ്ട്.
.........
എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ച് വായിച്ചാല്‍  താങ്കളുടെ ഈ പ്രതികരണം അനാവശ്യമാണെന്ന് ബോദ്ധ്യം വരും.
"സമൂഹത്തില്‍ ഏതാണ്ടെല്ലാവരും ദൈവത്തിലും മതത്തിലും ധാര്‍മ്മികതയിലുമൊക്കെ വിശ്വസിക്കുന്നവരും കുട്ടികളെ വിശ്വാസം പഠിപ്പിക്കുന്നവരും ആകയാല്‍ യുക്തിവാദത്തിന്ന് വല്ലാതെ മാര്‍ക്കറ്റ് കിട്ടുന്നില്ല. അതിലുള്ള കെറുവാണ്‌ ഇവിടെ പ്രകടിപ്പിക്കപ്പെട്ടത്.
വിശ്വാസികള്‍ അവരുടെ മക്കളെ പ്രായപൂര്‍ത്തി ആകും വരെ മതവും ധാര്‍മ്മികതയും പഠിപ്പക്കരുതെന്ന്. അഥവാ അത് വരെ കന്നു കാലികളെ പ്പോലെ തന്നെ മക്കളെയും വളര്‍ത്തണമെന്ന്."
മതത്തിലും ധാര്‍മ്മികതയിലും വിശ്വസിക്കുന്ന എല്ലാവരെയുമാണ്‌ ഇവിടെ ഉദ്ദേശിച്ചത്.

KK Alikoya said...

Harithah bint Al-Muammil was among the slaves freed by Abu Bakr.

Harithah bint Al-Muammil, the sister of Umm Ubays who was known as Zunairah 'Al-Romiyah, was a slave girl of Umar ibn al-Khattab. Lubaynah was her fellow slave.

Abu Jahl used to beat Zunairah severely; so did Umar before he embraced Islam. Before Umar ibn al-Khattab's conversion his harsh treatment of his convert slaves was well known.

One day Abu Jahl came to visit Umar. He took it upon himself to beat Zunairah. He beat her to such an extent that she lost her eyesight.

The Meccan polytheists used that misfortune as an excuse for stigmatizing her for embracing Islam. they said that she had lost her sight because of the curse of al-Lat and al-Uzza. She was asked to recant, but she remained steadfast in her faith in Islam.

They used to say to her:

"al-Lat and al-Uzza have rendered you blind"
But she would always say,

"They are lying, by the truth of God these idols bring no benefit nor harm."
Abu Bakr liberated Zunairah, her sister Umm Ubays and Zunairah's fellow captive Lubaynah. When it came to freeing believing slaves, Abu Bakr did not think twice about paying the huge sums demanded by their torturers.
http://en.wikipedia.org/wiki/Zinnira

ബയാന്‍ said...

@ KK Alikoya;

താങ്കള്‍ മുകളില്‍ കോപി-പേസ്റ്റ് ചെയ്തിരിക്കുന്നത് വായനക്കാരന് ഉപകാരപ്പെടുമെങ്കിലും കാഴചയില്‍ അരോചകമാണ്. വികിയില്‍ ലഭ്യമായ വിവരങ്ങളായിരിക്കെ ലിങ്ക് കൊടുത്തു കോപി-പേസ്റ്റ് ഒഴിവാക്കുന്നത് നന്നായിരിക്കും. ഈ ചര്‍ച്ചയില്‍ തുടക്കത്തില്‍ ബ്ലോഗുടമ ഈ കാര്യം ഉണര്‍ത്തിയത് ശ്രദ്ധിക്കുമല്ലോ.

ea jabbar said...

ചര്‍ച്ച പുതിയ പോസ്റ്റില്‍ തുടരുന്നതാണു സൌകര്യം.
ഇംഗ്ലീഷ് കോപി പേസ്റ്റിങ് ദയവായി ഒഴിവാക്കുക.

ബയാന്‍ said...

@kkAlikoya:

മത വിശ്വാസികളല്ലാത്തവരുടെ ധാര്‍മ്മികത എന്ന വിഷയത്തില്‍ പ്രസക്തമായ ഒരുചര്‍ച്ച ഇവിടെ കാണാം. ഈ വിഷയം ഇവിടെ ചര്‍ച്ചയ്ക്ക് വരുന്നത് ഉചിതമാണെന്ന് തോന്നുന്നില്ല.

വിശ്വാസവും അവിശ്വാസവും എനിക്ക് നല്‍കിയ അനുഭവപാഠത്തില്‍ മാനവികബോധം എനിക്ക് നല്‍കിയ ധാര്‍മ്മികബോധവും മതബോധം എന്നിലടിച്ചേല്‍പ്പിച്ച ധാര്‍മ്മികചിന്തയുടേയും വ്യതിരിക്തത ബോധ്യമാണ്.

സുധീര്‍_ഓയൂര്‍ said...

വളരെ സമയം എടുത്തു നിങ്ങളുടെ വാദ പ്രതിവാദങ്ങള്‍ സസൂക്ഷ്മം വായിച്ചു . ആദ്യം രണ്ടു പേരുടെയും ഈ വിഷയത്തിലെ അറിവിനെ അഭിന്ദനങ്ങള്‍ .
ഞാനും ഒരു മുസ്ലിം ആയിരുന്നു , എന്റെ മാതാപിതാക്കള്‍ അടിച്ചേല്‍പ്പിച്ച ആ വിഷ പുകമറയില്‍ നിന്ന് മോചിതനാകാന്‍ എനിക്ക് പലപ്പോളും കഴിയുന്നുമില്ല
അലികോയ കുരനെ വളരെ അദികം മഹാതവല്‍ക്കരിച്ചു കാണിക്കുകയും , പലരെയും പോലെ തത്തുല്യമായ ഒന്ന് നിര്‍മിച്ചു കാണിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നു . അതിന്റെ അടിസ്ഥാനത്തില്‍ അലിക്കൊയയോദ്‌ ചില ചോദ്യങ്ങള്‍ ചോതിക്കുവാന്‍ ആഗ്രഹിക്കുന്നു .

നിങ്ങള്‍ കൊട്ടിഖോക്ഷിക്കുന്ന എന്ത് മഹത്വം മാന്ന് ഖുരാനുള്ളത് . , അതിന്റെ സാഹിത്യ ഭംഗിയാണോ ? .അതോ ഖുറാനില്‍ ആകൃഷ്ടരായി ഇസ്ലാം മതം സീകരിച്ചവരുടെ അംഗ സംഖ്യ യാണോ അതിന്റെ മഹത്വത്തിന്‍റെ ഉദാഹരണം .
എന്താണ് ഖുറാന്‍ ഭൂമിക്ക് നല്‍കിയ സംഭാവന ? ഒരു നല്ല ഇസ്ലാമിക സംസ്കാരം ഭൂമിയില്‍ ചൂണ്ടി കാണിക്കാമോ ?

ജബ്ബാര്‍ മാഷിനോട്
ഇസ്ലാമും ഖുറാനും ഉണ്ടായ കാല ഖട്ടത്തിലെ പ്രതിപക്ഷത്തെ ന്യാകരിച്ചാണ് നിങ്ങളുടെ വാദങ്ങള്‍ , തികച്ചും ദുര്‍ബലമായ ഒരു പക്ഷ്ത്താന് നിങ്ങള്‍ . കാരണം അവരുടെ പക്ഷം ഖുരനിലൂടെ മാത്രമേ നിങ്ങള്ക്ക് മനസിലാക്കാനും വടിക്കുവാനും കഴിയുകയുള്ളൂ , എങ്കിലും നിങ്ങള്‍ നടത്തുന്ന ശ്രമവും ദൈര്യവും അഭിന്ദനം അര്‍ഹം തന്നെ .

ശ്രദ്ധേയന്‍ | shradheyan said...

ആലിക്കോയ സാര്‍ ചോദ്യം പലതവണ ആവര്‍ത്തിച്ചിട്ടും ജബ്ബാര്‍ മാഷ്‌ ഉത്തരം പറയാത്ത സ്ഥിതിക്ക് 'മൌനം സമ്മതമായി' കണക്കാക്കുന്നതാനുചിതം. ദയവു ചെയ്തു ഇനിയുള്ള പോസ്റ്റുകളില്‍ ഈ വിഷയത്തില്‍ ഒരു തെറ്റിദ്ധരിപ്പിക്കല്‍ മാഷുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. വിഷയം വായനക്കാര്‍ക്ക്‌ വ്യക്തമാണ്. ഏതായാലും ഇസ്ലാമിന്റെ ആദ്യകാലത്ത്‌ ആളുകള്‍ പ്രവാചകനോടൊപ്പം ചേര്‍ന്നത് യുദ്ധമോ ഭീഷണിയോ കൊണ്ടല്ല. ഇനി ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തോന്നുന്നു. മാഷുടെ നിലപാട് അറിഞ്ഞാല്‍ കൊള്ളാം.

paltalk said...

വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ കിലോക്കണക്കിനു എഴുതിക്കൂട്ടി ആളീക്കോയ ഈ സംവാദത്തെ മുക്കി കൊല്ലാ ന്‌ ശ്രമിക്കുകയാണ്‌. അദ്ദേഹത്തിന്റെ ചരിത്ര വിജ്ഞാനം പൂജ്യമാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ശരിയംവണ്ണം മനസ്സിലാക്കിയിട്ടില്ല.
ഇസ്ലാമിനെ ആളുകള്‍ സ്വീകരീച്ചത്‌ അതിന്റെ ആകര്‍ഷകാത്വം കൊണ്ടാണത്രേ. ഫാസിസത്േയും നാസ്സി സതേയും തതലിബാനെയും ആളുകള്‍ സ്വീകരീച്ചത്‌ എന്തു കൊണ്ടാണോ ആവോ?
ബുധണ്റെ കയ്യില്‍ വാളു ണ്ടായിരുന്നില്ല. പക്ഷേ മുഹമ്മതിന്റെ കയ്യില്‍ ഉണ്ടായിരുന്നു. അല്ലേ കോയേ? ബുധന്‍ ആളുകളെ പരിവര്‍ത്തനം ചെയ്ത പോലെ മുഹമ്മതിനു കഴിയാതെ വന്നത്‌ അദ്ദേഹം തിമൂറി നെയും ചെങ്ീസ് ഖാനേയും അല്ലക്സാണ്ടാറേയും പോലെ സൈനികനായത്‌ കൊണ്ടാണ്. ഒരു വ്യത്യാസം. മുഹമ്മദ്‌ സമര്‍ഥമായി ദൈവത്തെ തന്റെ സാമ്രാജ്യ മോഹം വികസിപ്പിക്കാന്‍ ഉപയോഗിച്ച്‌. ഇന്നും ഇസ്ലാമിന്റെ അനുയായികള്‍ ഈ തന്ത്രം എല്ലായിതാവും ഉപയോഗിക്കുന്നത്‌ കാണാം.
ഈ സൈനിക നേ പ്രവാചകന്‍ എന്നു വിളിക്കുന്നതിന്റെ പൊരുള്‍ എന്താനോ ആവോ? അദ്ദേഹം എന്തു പ്രവചനം ആണ് നടത്തിയത്‌ എന്നു അറിയിച്ചാല്‍ നന്നായിരുന്നു.

ea jabbar said...

ജബ്ബാര്‍ മാഷിനോട്
ഇസ്ലാമും ഖുറാനും ഉണ്ടായ കാല ഖട്ടത്തിലെ പ്രതിപക്ഷത്തെ ന്യാകരിച്ചാണ് നിങ്ങളുടെ വാദങ്ങള്‍ , തികച്ചും ദുര്‍ബലമായ ഒരു പക്ഷ്ത്താന് നിങ്ങള്‍ . കാരണം അവരുടെ പക്ഷം ഖുരനിലൂടെ മാത്രമേ നിങ്ങള്ക്ക് മനസിലാക്കാനും വടിക്കുവാനും കഴിയുകയുള്ളൂ
-----
ഇതേകുറിച്ച് മുമ്പ് ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. നമ്മുടെ മുമ്പിലെ ഏറ്റവും വലിയ പ്രതിസന്ധിയും അതാണ്. ഖുര്‍ ആനെയും, മുസ്ലിം ചരിത്രകാരന്മാര്‍ തികച്ചും ഏകപക്ഷീയമായി രേഖപ്പെടുത്തിയ ചരിത്രത്തെയും മാത്രം അവലംബിക്കുമ്പോള്‍ നമുക്ക് വസ്തുതാപരമായി സംവദിക്കാനേ കഴിയില്ല. എങ്കിലും ഇസ്ലാമിന്റ്റെ വരികള്‍ക്കിടയിലൂടെ നമുക്ക് കണ്ടെത്താവുന്ന ചില നിഗമനങ്ങളാണു ഞാന്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അടുത്ത പോസ്റ്റിലെ എന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കുമല്ലോ.

ea jabbar said...

ചിന്തു മോനും ബുദ്ദു മോനും കൂട്ടുകാരായിരുന്നു. ചിന്തു പറയുന്നതിലൊക്കെ തെറ്റു കണ്ടു പിടിക്കലായിരുന്നു ബുദ്ദുവിന്റെ ഹോബി. ഉദാഹരണമായി ചിന്തുവിന്റെ ഏതാനും പ്രസ്താവനകളും ബുദ്ദുവിന്റെ പ്രതികരണങ്ങളും കാണുക:
പ്രസ്താവന 1 .
കുറുക്കന്‍ ഒരു മാംസഭുക്കാണ്.
പ്രതികരണം: അതു ശരിയല്ല. കുറുക്കന്‍ മുന്തിരിക്കുലയിലേക്കു ചാടുന്ന ചിത്രം കളിക്കുടുക്കയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ആ തെളിവു വെച്ച് പ്രസ്താവന പിന്‍ വലിക്കണം.
പ്രസ്താവന 2 .
ഓ എന്‍ വി ലോകമാകെ അറിയപ്പെടുന്നത് അദ്ദേഹം ഒരു കവിയായതു കൊണ്ടാണ്.
പ്രതികരണം: ഒരിക്കലുമല്ല, അദ്ദേഹം ജനിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അമ്മയും അച്ഛനും വീട്ടിലുള്ളവരും അദ്ദേഹത്തെ അറിയാന്‍ തുടങ്ങിയിരുന്നു. പിന്നെ ബന്ധുക്കളും അയല്‍ക്കാരുമൊകെ അറിഞ്ഞു. സ്കൂളില്‍ അദ്ദേഹത്തെ ചേര്‍ത്തതോടെ അധ്യാപകരും കുട്ടികളും അറിഞ്ഞു. പിന്നെ നാട്ടുകാരും . അപ്പോഴൊന്നും അദ്ദേഹം ഒരു കവിയായിരുന്നില്ല. ആയതിനാല്‍ പ്രസ്താവന ഉടന്‍ പിന്‍ വലിക്കണം.
പ്രസ്താവന 3 .
ഇസ്ലാം വ്യാപിച്ചതും പ്രചരിച്ചതും അക്രമയുദ്ധങ്ങളിലൂടെയായിരുന്നു.
പ്രതികരണം: ശുദ്ധ അസംബന്ധം; മുഹമ്മദ് നബിയുടെ ഭാര്യ കദീജ ഇസ്ലാം വിശ്വസിച്ചത് നബി വീട്ടില്‍ ചെന്നു യുദ്ധം ചെയ്തിട്ടാണോ? അലിയും അബൂബക്കറും വിശ്വസിച്ചത് നബി വാളു വീശി പേടിപ്പിച്ചിട്ടായിരുന്ന്? . ഒരിക്കലുമല്ല. പ്രസ്താവന പിന്‍ വലിച്ച് മാപ്പു പറയണം.

നിഷ്കളങ്കന്‍ said...

മാഷേ വല്ലാതങ്ങു വളഞ്ഞു മൂക്ക് പിടിക്കാതെ നേരെയങ്ങ് പറഞ്ഞൂടെ, എന്തിനാ ഈ ഈഗോ. അതൊന്നും ഇവിടെ വേണ്ട കേട്ടോ, വല്ലപ്പോഴും സത്യം പറയാം. അതിനു മാഷ്‌ നാണിക്കേണ്ട.

മക്കയില്‍ പ്രവാചകന്‍ സമാധാനപരമായി പ്രബോധനം നടത്തി എന്നും അവിടെ വിശ്വസിച്ചവര്‍ അതില്‍ മോചനം കണ്ടു വന്നു എന്നതും അവര്‍ പലവിധ പീടനങ്ങള്‍ക്ക് വിധേയമായി എന്നതും പറഞ്ഞാല്‍ മാഷിന്‍റെ സത്യസന്ധത അംഗീകരിക്കപ്പെടും എന്നല്ലാതെ വല്ല പ്രശ്നവുമുണ്ടോ? ഇതിപ്പോള്‍ വാശി പിടിച്ച് നിന്നാല്‍ ഗാലറിയില്‍ ഉള്ളവര്‍ അങ്ങയെ വിലയിരുത്തും. മക്കയില്‍ ഇസ്ലാം പ്രചരിച്ചത് സമാധാനപരമായി ആണ് എന്ന് സമ്മതിക്കുകയാ ബുദ്ധി മാഷേ. വേറെ വഴിയില്ല അങ്ങയുടെ മുന്നില്‍.

ഏതായാലും മദീനയില്‍ കാണാം. All the best

paltalk said...

നാണമില്ലേ നിഷ്കളങ്കാ ..
ലോകത്തില്‍ ഇസ്ലാമിനെ അംഗീകരിക്കുന്നവര്‍ നാലിലൊന്നുപോലുമില്ല. എന്നിട്ടും എല്ലാ ബ്ലോഗര്‍മരുടെയും മൊത്തം വാക്കാലത്ത്സ്വയം ഏറ്റെടുത്തുവോ താങ്കള്‍?
താങ്കള്‍ നിഷ്കളങ്ങകാനോ? നാണം കെട്ടവനൊ?

paltalk said...

ഈ സൈനിക നേ പ്രവാചകന്‍ എന്നു വിളിക്കുന്നതിന്റെ പൊരുള്‍ എന്താനോ ആവോ? അദ്ദേഹം എന്തു പ്രവചനം ആണ് നടത്തിയത്‌ എന്നു അറിയിച്ചാല്‍ നന്നായിരുന്നു.
-----
Answer
നബിയുടെ പ്രവചനമ. അതിങ്ങനെയാണ്‌. "(ഭാവിയില്‍) ഇസ്ലാമിന്റെ പാശങ്ങള്‍ ഒന്നൊന്നായി തകരും. ആദ്യംതകരുന്നത്‌ ഭരണമായിരിക്കും. അവസാനം തകരുന്നത്‌ നമസ്ക്കാരവും.
..........................
സത്യത്തില്‍ ഇസ്ലാം ഭാവിയില്‍ തകരുമെന്ന ഉള്‍ഭയമാണ്‌ ഇസ്ലാമിനെ സംരക്ഷിക്കാന്‍ ആയുധമെടുത്ത്‌ ജിഹാദ്‌ ചെയ്യാന്‍ അനുയായികളെ തീവ്രവാദികള്‍ ഉപദേശിക്കുന്നതെന്ന്‌ വ്യക്തമാണ്‌

മുഹമ്മദ് ഖാന്‍(യുക്തി) said...

The drama galileo conducted by sasthra sahitya parishad was actualy eye opener of chrstian atrosity.Babri issue and Godra was highlighed bythe progressive people in kerala exposed hindu fundamentalism.But no one was victimised due to this critisism.But writing the name MOHAMED, one has to loose his hand.So who has to be blamed?

നിഷ്കളങ്കന്‍ said...

paltalk said...
നാണമില്ലേ നിഷ്കളങ്കാ ..
ലോകത്തില്‍ ഇസ്ലാമിനെ അംഗീകരിക്കുന്നവര്‍ നാലിലൊന്നുപോലുമില്ല. എന്നിട്ടും എല്ലാ ബ്ലോഗര്‍മരുടെയും മൊത്തം വാക്കാലത്ത്സ്വയം ഏറ്റെടുത്തുവോ താങ്കള്‍?
താങ്കള്‍ നിഷ്കളങ്ങകാനോ? നാണം കെട്ടവനൊ?

* * ** **

Paltalk കുട്ടാ, നാണം കെട്ടവന്‍ എന്നൊക്കെ എന്നെ വിളിക്കുവാന്‍ എന്തുവാ ഇവിടെ നടന്നത്? താങ്കള്‍ക്ക് സമനില തെറ്റിയോ എന്നൊക്കെ എനിക്ക് ഈ കമന്റ് വായിച്ച് ചോദിക്കാം. ജബ്ബാര്‍ മാഷ്‌ ചരിത്രം പറഞ്ഞു തുടങ്ങി മക്കാ കാലഘട്ടത്തില്‍ സമാധാനപരമായും സഹനസമരത്തിലൂടെയും പ്രചരിച്ച ഒരു ഇസ്ലാമിനെ നമുക്ക്‌ എല്ലാവര്ക്കും കാണിച്ചു തന്നു. പുള്ളി ഇപ്പോള്‍ മദീനയിലേക്ക്‌ വെച്ചടിച്ചിരിക്കുകയാണ്. നമുക്ക്‌ അവിടെ ചര്‍ച്ച ചെയ്യാം. അവിടെ കാണാം ഒരു രാഷ്ട്രത്തിന്റെ അധിപനെ. അദ്ധേഹത്തിന്റെ ഭരണത്തെ, നയപരമായ തീരുമാനങ്ങളെ, ദീര്‍ഘവീക്ഷണം പുലര്‍ത്തിയ നേതാവിനെ, സദുപദേശം കൊടുത്ത പ്രവാചകനെ, ലളിതജീവിതം നയിച്ച പരിത്യാഗിയെ, അതോടൊപ്പം തന്നെ, മണ്ണില്‍ ജീവിച്ച മനുഷ്യനെ. അതാണ്‌ മുഹമ്മദ്‌. മൈക്കല്‍ എച്ച് ഹാര്‍ട്ട് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ലോകത്ത് വിജയം വരിച്ച ഒന്നാമനായി മുഹമ്മദിനെ തിരഞ്ഞെടുത്തതും അത് കൊണ്ട് തന്നെ.

ദൈവത്തെ ക്ഷേത്രത്തിലും ചര്‍ച്ചിലും മസ്ജിദിലും ഒതുക്കുന്ന ആത്മീയ കച്ചവടക്കാരെ മുഹമ്മദ്‌ നിരാശപ്പെടുത്തും. ആത്മീയത എന്നത് ലൌകിക ലോകത്ത്‌ സ്വയം ത്യജിച്ച് നീതിയും സമാധാനവും സ്ഥാപിക്കാന്‍ വേണ്ടിയുള്ള ഊര്‍ജ്ജമാക്കുന്നവര്‍ക്ക് ആവേശമാണ് മുഹമ്മദ്‌. സ്വന്തം മകള്‍ക്കായാലും തെറ്റ് ചെയ്‌താല്‍ ശിക്ഷ നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച നീതിമാന്‍. മരിക്കുമ്പോള്‍ ഒരു സമ്പത്തും ബാക്കിവെക്കാതെ മരണപ്പെട്ട മഹാന്‍.


Amr Ibn Al-Hareth, one of Muhammad’s companions, said that when the Prophet died, he left neither money nor anything else except his white riding mule, his arms, and a piece of land which he left to charity.

ഇതല്ലാതെ ആരാ പ്രവാചകന്‍, കണ്‍കേട്ടും പ്രചരിപ്പിച്ച് ഭക്തിഗാനവും പാടി ആനന്ദത്തില്‍ ആറാടുന്നവരോ?

Paltalk കുട്ടാ, മതം മയങ്ങിക്കിടക്കാനുള്ള മയക്കു മരുന്നല്ല സഹോദരാ, അത് ഉയര്ത്തെഴുന്നെല്‍പ്പ്‌ ദിനത്തില്‍ ദൈവത്തോടു ഞാന്‍ നീതിക്ക്‌ വേണ്ടി നിലകൊണ്ടു എന്ന് പറയാനുള്ള പ്രവര്‍ത്തനം നടത്താനുള്ള പ്രചോദനം ആണ്. മുഹമ്മദ്‌ ഇന്നും അനുയായികള്‍ക്ക് ഇടയില്‍ നന്മ ചെയ്യുവാന്‍ പ്രചോദനം ആവുന്നത് അത് കൊണ്ടാണ്.

ജബ്ബാര്‍ മാഷ്‌ ആലിക്കോയയോട് സംവദിക്കട്ടെ. ഞാന്‍ പാവം സാധാരണക്കാരന്‍. ഞാന്‍ ഈ കളി ഒന്ന് വീക്ഷിക്കട്ടെ Paltalk കുട്ടാ.

ശ്രദ്ധേയന്‍ | shradheyan said...

ദാ, 'വരികള്‍ക്കിടയിലൂടെയുള്ള വായനയും' അനുമാനവും ഊഹവും ഒക്കെ തുടങ്ങി. ജബ്ബാര്‍ മാഷ്‌ മൂക്ക് പിടിക്കാന്‍ കൈ വളച്ച് എല്ലൊടിഞ്ഞു ആശുപത്രിയിലായെന്നാ തോന്നുന്നേ. അതോ,ടിന്റു മോനാവാന്‍ തന്നെ തീരുമാനിച്ചോ? :)

ea jabbar said...

മൈക്കല്‍ എച്ച് ഹാര്‍ട്ട് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ലോകത്ത് വിജയം വരിച്ച ഒന്നാമനായി മുഹമ്മദിനെ തിരഞ്ഞെടുത്തതും അത് കൊണ്ട് തന്നെ.
------
തൊട്ടു പിന്നില്‍ ഹിറ്റ്ലറും കാണും !!!

Unknown said...

തൊട്ടു പിന്നില്‍ ഹിറ്റ്ലറും കാണും !!!
---------------
ജബ്ബാര്‍ മാഷ് പഴയപോലെ വീണ്ടും ആയല്ലോ!!! മാഷേ ഇതു പത്തൊന്‍പതാമത്തെ അടവാണ്‌. ഒരു മാതിരി വാളി പ്പിള്ളരെ
പോലെ. ഇനിയെങ്കിലും അങ്ങയുടെ ഇത്തരം സമീപനം നിര്‍ത്തൂ. അങ്ങേക്ക്‌ പറയാനുള്ളത് സംയമനം ആയി പറയൂ.
എന്നെ പോലെ ഈ സംവാദം കണ്ടു അറിവുകള്‍ നേടുന്ന ഒത്തിരി പേര്‍ വരുന്നുണ്ട്‌. സ്വയം അപഹസ്യാന്‍ ആകരുത്‌.

മുഹമ്മദ് ഖാന്‍(യുക്തി) said...

mr Alikoya is a gentle debater. but he is not touching the vital ctiticism raised by mr jabbar especialy about the pagan god ALLAH and Momamed. we expect Alikoyas view regarding that vital issue,

മുഹമ്മദ് ഖാന്‍(യുക്തി) said...

Mr sasitharoor lost his cabinet birth due to the severe propaganda about the scandal with his newly wed,and Mr rajmohanunnithan faced similar embaressements with wild propagandas.the media is not omitting any one.then for what a special cry about MUSLIM Kunjalikutty and munir.These are the way here fundamentalism is being nourished.

മുഹമ്മദ് ഖാന്‍(യുക്തി) said...

മുഴുവന്‍ മനുഷ്യരുടെയും ഹൃദയങ്ങള്‍ ഈ സത്യദര്‍ശനം സ്വീകരിക്കാന്‍ തക്ക വിശാലത കൈവരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു' ഇസ്‌ലാം സ്വീകരിച്ച ശേഷം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.then the pagan ALLAH cant do anything with the HELL.അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു.[6+149]

അപ്പൊകലിപ്തോ said...
This comment has been removed by the author.
അപ്പൊകലിപ്തോ said...

ജബ്ബാറ്‍മാഷ്‌ അങ്ങനെയാ.. കള്ളുഷാപ്പിലെ കുട്ടപ്പനെ പോലെയാ.. കള്ളു തലക്ക്‌ പിടിച്ചാല്‍ പിന്നെ പിച്ചും പേയും...
ക്ഷമിക്ക്‌ റോയല്‍..

ea jabbar said...

Book 21, Number 21.6.15:മുവത്ത

Yahya related to me from Malik from Nafi from Abdullah ibn Umar that the Messenger of Allah, may Allah bless him and grant him peace, sent a raiding party which included Abdullah ibn Umar near Najd. They plundered many camels and their portions were twelve or eleven camels each. They divided it up camel by camel.

ea jabbar said...

Book 21, Number 21.6.16:

Yahya related to me from Malik from Yahya ibn Said that he heard Said ibn al-Musayyab say, "When people in military expeditions divided the spoils, they made a camel equal to ten sheep." Malik said about the paid labourer in military expeditions, "If he is present at the battle and is with the people in the battle and he is a free man, he has his share. If he is not present, he has no share." Malik summed up, "I think that the booty is only divided among free men who have been present at the battle. "

KK Alikoya said...

ഇസ്‌ലാമിന്‍റെ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ താങ്കള്‍ അനിര്‍വചനീയമായ ഒരു ആത്മരതി അനുഭവിക്കുന്നത് പോലെ തോന്നുന്നു. അപ്പോള്‍ പിന്നെ ആരും ശല്യം ചെയ്യാതിരിക്കുന്നതാവും നല്ലത്; അല്ലേ?
ചോദ്യം ഒന്ന്: കാമം കരഞ്ഞു തീര്‍ക്കുന്ന ഒരു ജീവിയുടെ പേര്‌ പറയുക.

അപ്പൊകലിപ്തോ said...

ഈ ചര്‍ച്ചയില്‍ കാമം കരഞ്ഞു തീര്‍ക്കാന്‍ കഴിയുന്ന ഒരു ജീവിയെ തേടിയലയുന്നതിനിടയില്‍ കാലില്‍ തടഞ്ഞ കണ്ണാടി നോക്കി കാര്യങ്ങല്‍ സ്വയം ബോധ്യപ്പെട്ട്‌ സായൂജ്യമടഞ്ഞ ജബ്ബര്‍ സാറ്‌ ഈ ചര്‍ച്ചയില്‍ പരാജയപെട്ടതായി പ്രഖ്യാപിച്ച്‌ യോഗനടപടികള്‍ പിരിച്ചുവിട്ടിരിക്കുന്നു. !!

ഇനി അടുത്ത പോസ്റ്റ്‌ സബ്ജക്റ്റ്‌ / ചോദ്യം : കാമം കരഞ്ഞുകൊണ്ടിരിക്കുമ്പോല്‍ , അല്ലെങ്കില്‍ 'ലൌ' പാചകം ചെയ്യുമ്പോല്‍ 'ജിഹാദ്‌ ജിഹാദ്‌' എന്ന് ശബ്ദം വരുന്നതെന്തുകൊണ്ട്‌ ??

Unknown said...

healthy debate, very informative, please go ahead

Unknown said...

മതം മനുഷ്യനെമയക്കുന്ന ഒരു മരുന്നാണു ദൈവമുണ്ടാക്കിയതാണൊ മതം..?ആദ്യമമനുഷ്യനായ ആദം ഏതു മതക്കാരനായിരുന്നു..?
ശാസ്ത്രമല്ലേ സത്യം..ശാസ്ത്രത്തെ ചോദ്യംചെയ്യുമ്പോൾ ശാസ്ത്രം തെളിവുനിരത്തുന്നു..എന്നാൽ മതത്തെ ചോദ്യം ചെയ്താലൊ അതുപാടില്ലാ തെറ്റാണെന്നുപറയുന്നു
ഉത്തരത്തിനു ദാര്യദ്രിമുള്ളവർ ചോദ്യത്തിനെ ഭയക്കുന്നു..!
എന്നേയും നിന്നേയും ഒരേമണ്ണിൽനിന്നുമാണുണ്ടാക്കിയത്‌ എന്നിട്ടും നമ്മളെന്തേ.…ഇങ്ങനെ.…????

Unknown said...

മുഹമ്മദിന്റെ ഏകദൈവ വിശ്വാസം ിപ്രകാരമാണ്. പൂച്ച ഏകനല്ലേ? പട്ടി ഏകനല്ലേ? പന്നി ഏകനല്ലേ? മനുഷ്യൻ ഏകനല്ലേ? നീ ഏകനല്ലേ? ഞാൻ ഏകനല്ലേ? അതുപോലെ അള്ളാഹുവും ഏകനല്ലേ? ശരിയല്ലേ?

Naasir said...

വേണ്ടുന്ന അല്ലെങ്കില്‍ തനിക്ക് അറിയുന്ന കാര്യത്തില്‍ അഭിപ്രായം പറഞ്ഞാല്‍ പോരേ ജ്യേ..ഷ്ഠാ...😁

Unknown said...

ക്രിസ്ത്യനികളും ജർമ്മൻക്കാരും കമ്മികളും നരഹത്യ നിർത്തി. ആകെ ഉള്ളത് കൊറിയക്കാർ മാത്രം വൈകാതെ അതും ശരി ആകും പക്ഷെ ഇസ്ലാം എന്നാകും?

«Oldest ‹Older   201 – 374 of 374   Newer› Newest»
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.