മക്കയില്‍ തന്റെ പ്രവാചകത്വം അംഗീകരിക്കപ്പെടില്ല എന്നുറപ്പായതോടെ മുഹമ്മദ് മറ്റു മാര്‍ഗ്ഗങ്ങള്‍ അന്യേഷിക്കാന്‍ തുടങ്ങി . ഓരോ വര്‍ഷവും അന്യ ദേശങ്ങളില്‍നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലെത്തുന്ന വിവിധ ഗോത്രക്കാരുമായി അദ്ദേഹം ബന്ധം സ്ഥാപിക്കാനും അഭയം ചോദിക്കാനും തുടങ്ങി. തായിഫിലെയും മറ്റും പലഗോത്രക്കാരെയും നേരിട്ടു കണ്ടുവെങ്കിലും ഫലമുണ്ടായില്ല. മദീനയിലെ നിരവധി ഗോത്രങ്ങളെ സ്വാധീനിക്കാനും ശ്രമം നടന്നു. ഒടുവില്‍ ഔസ് ഖസ്രജ് എന്നീ ഗോത്രക്കാര്‍ മുഹമ്മദിനെ പിന്തുണയ്ക്കാന്‍ സമ്മതിച്ചു. അവരുമായി മൂന്നു വര്‍ഷം നീണ്ടു നിന്ന ഗൂഡാലോചനകള്‍ക്കൊടുവിലാണു മുഹമ്മദും അനുയായികളും മദീനയിലേക്കു പുറപ്പെട്ടത്.
മക്കയിലെ മര്‍ദ്ദനം സഹിക്കവയ്യാതെ ഒരു ദിവസം നാടകീയമായും യാദൃച്ഛികമായും ഹിജ്ര പോയി എന്നൊക്കെയാണു സാധാരണ മുസ്ലിംങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കാറെങ്കിലും, ചരിത്ര രേഖകള്‍ നിരത്തുന്ന വസ്തുതകള്‍ വ്യത്യസ്ഥമായ ഒരു ചിത്രമാണു നല്‍കുന്നത്. ഹിജ്രയ്ക്കു പശ്ചാത്തലമൊരുക്കിയ ഗൂഡാലോചനകളുടെ ചിത്രം ഇതാ: -
“....ആണ്ടു തോറും മക്കയില്‍ ഹജ്ജിനു വരുന്ന അറബികള്‍ ശവ്വാല്‍ മാസത്തില്‍ തന്നെ ഉക്കാള്‍ എന്ന സ്ഥലത്തെത്തിച്ചേരും .അവിടെ വെച്ചാണു വാര്‍ഷികമേള നടക്കുക. ആ മേള കഴിഞ്ഞാല്‍ മജ്നത്ത് എന്ന ചന്തസ്ഥലത്ത് അവര്‍ മൂന്നാഴ്ച്ചകളോളം കഴിച്ചുകൂട്ടും. ഹജ്ജിന്റെ ദിവസം അടുക്കുമ്പോള്‍ , അവിടെനിന്ന് അവര്‍ ദുല്‍ മജാസിലേക്കു യാത്ര തിരിക്കും. തിരുമേനി മേല്‍പ്പറഞ്ഞ മൂന്നു സ്ഥലങ്ങളിലും ചെന്ന് തംബുകള്‍ തോറും കയറിയിറങ്ങി ഓരോ ഗോത്രക്കാരെയും ഇസ്ലാമിലേക്കു ക്ഷണിച്ചു വന്നു. .
ബനൂ ആമിര്‍ , മുഹാരിബ്, ഹസാറത്, മുറത്, ഗസ്സാന്‍ , ഹനീഫ, ബനൂസുലൈം , ബനൂ അബസ്, ബനൂ നളര്‍ , ബകാഅ, കന്തത്, കഅബ്, ഹാരിസ്, ഹദ്രത്, ഹളാരിമത്, എന്നീ പതിനഞ്ചു ഗോത്രക്കാരില്‍ പ്രത്യേക ശ്രദ്ധ പതിച്ചുകൊണ്ടാണ് തിരുന്മേനി പ്രബോധനപ്രവര്‍ത്തനം നടത്തിയത്. അവര്‍ തിരുമേനിയെ വിശ്വസിച്ചില്ല. ...മിനായിലെ ജഹതുല്‍ അഖബ എന്ന സ്ഥലത്തു വെച്ച് ഔസ് ഖസ്രജ് എന്ന രണ്ടു ഗോത്രക്കാരെ തിരുമേനി കണ്ടുമുട്ടി. തിരുമേനി അവരെ ഇസ്ലാമിലേക്കു ക്ഷണിക്കുകയും ഖുര്‍ ആന്‍ ഓതിക്കേള്‍പ്പിക്കുകയും ചെയ്തു. അവര്‍ ഈ വിഷയത്തില്‍ പരസ്പരം ഒരു കൂടിയാലോചന നടത്തി. തല്‍ഫലമായി , ഖസ്രജ് ഗോത്രക്കാരായ അബൂ ഉമാമത്, ഔഫുബിനുല്‍ ഹറസ്, റാഫി ഇബ്നുല്‍ മാലിക, ഖുത്ബതുബ്നു ആമിര്‍ ,ഉഖബതിബ്നു ആമിര്‍ , ജാബിറുബ്നു അബ്ദുല്ല , എന്നിവര്‍ ഇസ്ലാം മതം സ്വീകരിച്ചു. നിങ്ങളോടൊപ്പം ഞാനും നിങ്ങളുടെ നാട്ടിലേക്കു വരട്ടെയോ എന്നു തിരുമേനി അവരോടു അന്യേഷിച്ചപ്പോള്‍ , യുഗാസ് യുദ്ധം ഹേതുവായി നാട്ടുകാര്‍ പരസ്പരം ഭിന്നിച്ചു നില്‍ക്കുകയായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ മാത്രമായി പോവട്ടെ, അടുത്ത വര്‍ഷം ഇതേ സ്ഥലത്തു വെച്ചു ഞങ്ങള്‍ കണ്ടുകൊള്ളാം എന്നവര്‍ മറുപടി നല്‍കി.
അടുത്ത വര്‍ഷം മദീനക്കാരായ പന്ത്രണ്ടു പേര്‍ അഖബായില്‍ വെച്ചു തിരുമേനിയെ കാണുകയും സംസാരിക്കുകയും ചെയ്തു. അവരില്‍ പത്തു പേര്‍ ഖസ്രജ് കാരും രണ്ടു പേര്‍ ഔസ് കാരുമായിരുന്നു. അവര്‍ അഖബാ കുന്നിന്മേല്‍ വെച്ച് തിരുമേനിയുമായി ഒരു ഉടംബടിയില്‍ ഏര്‍പ്പെട്ടു..... സന്തോഷകാലത്തും സന്താപകാലത്തും തങ്ങള്‍ തിരുമേനിയെ അനുസരിക്കും എന്ന് അവര്‍ സമ്മതിച്ചു. തിരുമേനി അരുളി “ ഈ ഉടംബടി വ്യക്തമായും പൂര്‍ണ്ണമായും പാലിച്ചാല്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗം ലഭിക്കും. ഈ ഉടമ്പടിയെ നിങ്ങളില്‍നിന്നു ആരെങ്കിലും ലംഘിക്കുന്ന പക്ഷം , അയാളുടെ കാര്യം അല്ലാഹുവിന്റെ കരങ്ങളിലത്രേ. അവന്‍ രക്ഷിച്ചെങ്കില്‍ രക്ഷപ്പെടും . ഇല്ലെങ്കില്‍ ശിക്ഷ തന്നെ .
അഖബായില്‍ വെച്ചു നടന്ന ഒന്നാമത്തെ ഉടമ്പടിയില്‍ യുദ്ധത്തെ സംബന്ധിച്ച വ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ല. കാരണം അന്നു ജിഹാദ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നില്ല. ...
അടുത്ത വര്‍ഷം മദീനക്കാരായ അഞ്ഞൂറോളം ആളുകള്‍ ഹജ്ജിന്നായി മക്കയിലേക്കു വന്നു. മിസ് അബും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരില്‍ എഴുപത്തഞ്ചു പേര്‍ തിരുമേനിയെ സന്ദര്‍ശിച്ച് കുശലപ്രശ്നം നടത്തുകയും അയ്യാമുത്തശ്രീഖിന്റെ മൂന്നാം രാവില്‍ അഖബയില്‍ വെച്ച് കാര്യങ്ങള്‍ രഹസ്യമായി സംസാരിക്കാമെന്ന് പറഞ്ഞുറക്കുകയും ചെയ്തു. അതനുസരിച്ച് കൂട്ടുകാരെല്ലാം ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ,മുസ്ലിംങ്ങളായ എഴുപത്തഞ്ചു പേര്‍ നിശ്ചയമനുസരിച്ച് അഖബയിലേക്കു പുറപ്പെട്ടു. അപ്പോഴേക്കും തിരുമേനി അവിടെ എത്തിക്കഴിഞ്ഞിരുന്നു. ...അലിയും അബൂബക്കറും അഖബയുടെ പ്രവേശനകവാടത്തില്‍ കാവല്‍ നിന്നു. മദീനക്കാര്‍ തിരുമേനിക്കു ചുറ്റുമായി ഇരുന്നു. അബ്ബാസ് അവരെ അഭിമുഖീകരിച്ചുകൊണ്ടു പറഞ്ഞു. “എന്റെ സഹോദരപുത്രനും മക്കക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ നല്ലവണ്ണം അറിയുമല്ലോ. ഇസ്ലാം വിശ്വസിക്കുക വഴി നിങ്ങള്‍ ആപത്തുകളെ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. തിരുമേനിയെ നിങ്ങള്‍ നിങ്ങളുടെ നാട്ടിലേക്കു ക്ഷണിക്കുന്നുണ്ട്. നിങ്ങള്‍ ഏറ്റെടുപ്പാന്‍ ഒരുങ്ങുന്ന ഉത്തരവാദിത്തത്തിന്റെ ഗൌരവം നിങ്ങള്‍ അറിയണം. നിങ്ങള്‍ അദ്ദേഹവുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. ആ ഉടമ്പടി തികച്ചും പാലിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെന്നു നിങ്ങള്‍ക്കുറപ്പുള്ള പക്ഷം നിങ്ങള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നതില്‍ വിരോധമില്ല. നേരെ മറിച്ച് അദ്ദേഹവുമായുള്ള ബന്ധത്താല്‍ ആപത്തു സംഭവിക്കുന്ന പക്ഷം അദ്ദേഹത്തെ കയ്യൊഴിയാന്‍ ഇടവരുമെന്നു തോന്നുന്നുവെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാതിരിക്കുന്നതാണു നല്ലത്. ”
അനന്തരം , അല്ലാഹുവിനും അല്ലാഹുവിന്റെ റസൂലിനും വേണ്ടി വ്യക്തമായ ഒരു ഉടമ്പടി അരുളുവാന്‍ അവര്‍ തിരുമേനിയോടപേക്ഷിച്ചു. തിരുമേനി ഖുര്‍ ആനില്‍ നിന്നും ചില ആയത്തുകള്‍ ഓതുകയും ഇസ്ലാമിന്റെ അനുഗ്രഹങ്ങളെ വിവരിക്കുകയും അവരെയെല്ലാവരെയും ഇസ്ലാമിലേക്കു ക്ഷണിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന്, അല്ലാഹുവൊഴികെ മറ്റൊന്നിനെയും ആരാധിക്കുകയില്ലെന്നും ഇസ്ലാമിന്റെ നിയമങ്ങളെ അനുസരിച്ചു ജീവിക്കുമെന്നും നബി തിരുമേനിയെ എല്ലാ കാര്യങ്ങളിലും അനുസരിക്കുമെന്നും തങ്ങളുടെ സ്വന്തം സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതുപോലെ തിരുമേനിയെ കാത്തുരകഷിക്കുമെന്നും ഉള്ള പഴയ ഉടംബടി ആവര്‍ത്തിക്കപ്പെട്ടു.
യുദ്ധം അനിവാര്യമായി വരുമ്പോള്‍ അറബികളെന്നോ അനറബികളെന്നോ ഉള്ള പരിഗണന പാടില്ലെന്നു തിരുമേനി പറഞ്ഞപ്പോള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മരിക്കുന്നതിനുള്ള പ്രതിഫലമെന്തായിരിക്കുമെന്ന് ഇബ്നു റവാഹത് ചോദിച്ചു. ‘സ്വര്‍ഗ്ഗം’ എന്നു തിരുമേനി മറുപടി നല്‍കി.
“ എങ്കില്‍ അതി മഹത്തായ ഈ ലാഭക്കച്ചവടത്തില്‍ നിന്നു ഞങ്ങള്‍ ഒരിക്കലും പിന്‍ വാങ്ങുകയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ബറാഉബ്നു മ അദൂര്‍ തിരുമേനിയുടെ കൈ പിടിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു:- “ഈ ദീനുമായി താങ്കളെ നിയോഗിച്ച അല്ലാഹുവാണെ സത്യം. ഞങ്ങളുടെ സ്വന്തം ശരീരങ്ങളെയും ഭാര്യമക്കളെയും കാത്തു രക്ഷിക്കുന്നതുപോലെ , താങ്കളെ ഞങ്ങള്‍ കാത്തു രക്ഷിക്കും. ഞങ്ങള്‍ യുദ്ധ ശാലികളാകുന്നു. ഞങ്ങളുടെ ആയുധങ്ങള്‍ ഞങ്ങളുടെ പൂര്‍വ്വീകരില്‍ നിന്നും അനന്തരാവകാശമായി ഞങ്ങള്‍ക്കു സിദ്ധിച്ച കൈമുതലുകളാകുന്നു. ആ അവകാശത്തെ ഞങ്ങള്‍ കയ്യൊഴിക്കുകയില്ല. യോദ്ധാക്കളുടെ മക്കളാണു ഞങ്ങള്‍ . യുദ്ധത്തില്‍ അകപ്പെട്ടാല്‍ ഒന്നുകില്‍ ജയിക്കുക, അല്ലെങ്കില്‍ മരിക്കുക, അതാണു ഞങ്ങളുടെ പതിവ്. പിന്തിരിയുക എന്നത് ഞങ്ങള്‍ക്കു പരിചയമില്ലാത്ത കാര്യമാണ്. ..”
പക്ഷെ “ശുഭകാലം വരുമ്പോള്‍ താങ്കള്‍ ഞങ്ങളെ ഉപേക്ഷിച്ച് സ്വന്തക്കരിലേക്കു തിരിഞ്ഞു കളയുമോ” എന്ന സംശയം കൂടി ഉന്നയിക്കപ്പെട്ടു. “ഇല്ല; ഒരിക്കലുമില്ല .നിങ്ങളുടെ രക്തം എന്റെയും രക്തമാണ്. ഞാന്‍ നിങ്ങളുടേതാണ്. നിങ്ങള്‍ എന്റേതും “ എന്നു തിരുമേനി പുഞ്ചിരി തൂകിക്കൊണ്ടു അവര്‍ക്കുറപ്പു കൊടുത്തു. അവരിലോരോരുത്തരും തിരുമേനിയുടെ തൃക്കരത്തില്‍ കൈ വെക്കുകയും ഉടംബടി അംഗീകരിച്ചു പ്രതിജ്ഞ ചെയ്യുകയും ചെയ്തു.”
[താരീഖുല്‍ ഇസ്ലാം ]
ഈ വിവരണം സസൂക്ഷമം നിരീക്ഷിച്ചാല്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്ന ചില വസ്തുതകള്‍ ഇതാണ്: -
* രാവിന്റെ മറവില്‍ നടന്ന ഈ ഗൂഡാലോചനയാണ് ഇസ്ലാം ചരിത്രത്തില്‍ വഴിത്തിരിവായത്.
* മൂന്നു കൊല്ലം നീണ്ട ആസൂത്രിത ഗൂഡാലോചനയുടെ പര്യവസാനമായിരുന്നു ഈ ഉടമ്പടിയും പാലായനവും .
* കൃഷിയും കച്ചവടവും മറ്റു മാന്യമായ തൊഴിലും സ്വീകരിച്ചു ജീവിച്ചിരുന്ന ഗോത്രക്കാരാരും മുഹമ്മദിനെ അംഗീകരിക്കാനോ അദ്ദേഹത്തിനു അഭയം നല്‍കാനോ തയ്യാറായില്ല.
* സ്വന്തം രക്തബന്ധുക്കളായ മക്കക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യം മുഹമ്മദിനുണ്ടായിരുന്നു.
* അതിനായി കൊള്ളയും യുദ്ധവും കുലത്തൊഴിലായി സ്വീകരിച്ചിരുന്ന രണ്ടു അപരിഷ്കൃത ഗോത്രങ്ങളുമായി മുഹമ്മദ് കൂട്ടു കൂടി.
Subscribe to:
Post Comments (Atom)
377 comments:
1 – 200 of 377 Newer› Newest»യുദ്ധത്തിലൂടെ ആളുകളെ വിശ്വസിപ്പിച്ചു എന്ന് താങ്കള്‍ക്ക് ആരോപിക്കാന്‍ കഴിയുക യുദ്ധം തുടങ്ങിയതിന്ന് ശേഷമുള്ള കാലത്തെക്കുറിച്ച് മാത്രമല്ലേ? അതിന്ന് മുമ്പ് ഒരു രാഷ്ട്രം സ്ഥാപിക്കാനും യുദ്ധം ചെയ്യാനും ആവശ്യമായ ആളുകളെ മുഹമ്മദ് എങ്ങനെ സംഘടിപ്പിച്ചു?
--------
കഴിഞ്ഞ പോസ്റ്റിലെ ആലിക്കോയയുടെ അവസാനത്തെ കമന്റാണിത്. അതിനുള്ള മറുപടിയായി ഈ പോസ്റ്റിനെ കണക്കാക്കി ചര്‍ച്ച തുടരാം. സഹകരിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. സജീവമായി ചര്‍ച്ച നയിക്കുന്ന ആലിക്കോയക്കു പ്രത്യേകം നന്ദി.
“....അനന്തരം , അല്ലാഹുവിനും അല്ലാഹുവിന്റെ റസൂലിനും വേണ്ടി വ്യക്തമായ ഒരു ഉടമ്പടി അരുളുവാന്‍ അവര്‍ തിരുമേനിയോടപേക്ഷിച്ചു. തിരുമേനി ഖുര്‍ ആനില്‍ നിന്നും ചില ആയത്തുകള്‍ ഓതുകയും ഇസ്ലാമിന്റെ അനുഗ്രഹങ്ങളെ വിവരിക്കുകയും അവരെയെല്ലാവരെയും ഇസ്ലാമിലേക്കു ക്ഷണിക്കുകയും ചെയ്തു.“
-----
ആ 75 പേര്‍ വിശ്വസിച്ചു വന്നവരായിരുന്നോ?
സ്വന്തം ഗോത്രക്കാരില്‍ നിന്നും സംരക്ഷണം തേടി അന്യ ഗോത്രക്കാരുടെ ഉമ്മറപ്പടി തോറും കയറിയിറങ്ങുന്ന ഒരു “പ്രവാചകന്‍“ സര്‍വ്വശക്തനായ ദൈവത്തിന്റെ സംരക്ഷണത്തില്‍ സ്വയം വിശ്വസിച്ചിരുന്നോ?
നബി തിരുമേനിയെ എല്ലാ കാര്യങ്ങളിലും അനുസരിക്കുമെന്നും തങ്ങളുടെ സ്വന്തം സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതുപോലെ തിരുമേനിയെ കാത്തുരകഷിക്കുമെന്നും ഉള്ള പഴയ ഉടംബടി ആവര്‍ത്തിക്കപ്പെട്ടു.
------
സര്‍വ്വശക്തനായ ദൈവത്തിന്റെ സഹായം താങ്കള്‍ക്കുണ്ടെങ്കില്‍ ഞങ്ങള്‍ എന്തിനു താങ്കളെ സംരക്ഷിക്കണം എന്നവര്‍ ചോദിച്ചില്ല. കാരണം അവര്‍ക്ക് ദീനും വിശ്വാസവുമൊന്നുമായിരുന്നില്ല പ്രശ്നം !
മക്കക്കാരായിരുന്നെങ്കില്‍ അതാകും ആദ്യം വരുന്ന ചോദ്യം !
സജീവമായി ചര്‍ച്ച നടത്തുന്ന ജബ്ബാര്‍ മാഷിനും ആലികോയ സാറിനും ആശംസകള്‍. ജബ്ബാര്‍ മാഷിന്റെ സഹീഷ്നുതയുടെ ഭാഷ
കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ആലികോയ ഈ പോസ്റ്റിലും ചര്‍ച്ചക്ക് എത്തും എന്നു പ്രതീക്ഷിക്കുന്നു.
യുദ്ധത്തിലൂടെ ആളുകളെ വിശ്വസിപ്പിച്ചു എന്ന് താങ്കള്‍ക്ക് ആരോപിക്കാന്‍ കഴിയുക യുദ്ധം തുടങ്ങിയതിന്ന് ശേഷമുള്ള കാലത്തെക്കുറിച്ച് മാത്രമല്ലേ? അതിന്ന് മുമ്പ് ഒരു രാഷ്ട്രം സ്ഥാപിക്കാനും യുദ്ധം ചെയ്യാനും ആവശ്യമായ ആളുകളെ മുഹമ്മദ് എങ്ങനെ സംഘടിപ്പിച്ചു?
--------
കഴിഞ്ഞ പോസ്റ്റിലെ ആലിക്കോയയുടെ അവസാനത്തെ കമന്റാണിത്. അതിനുള്ള മറുപടിയായി ഈ പോസ്റ്റിനെ കണക്കാക്കി ചര്‍ച്ച തുടരാം. സഹകരിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. സജീവമായി ചര്‍ച്ച നയിക്കുന്ന ആലിക്കോയക്കു പ്രത്യേകം നന്ദി.
.......
പുതിയ പോസ്റ്റ് എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ആകുന്നില്ല. ഹിജ്‌റയ്ക്ക് മുമ്പ് എങ്ങനെ, എന്ത് കൊണ്ട് ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു എന്ന് വിശദീകരിക്കുമ്പോള്‍ മാത്രമേ എന്‍റെ ചോദ്യത്തിന്ന് മറുപടി ലഭിക്കുന്നുള്ളു. നാം നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചയില്‍ നിന്നുള്ള താങ്കളുടെ ഒളിച്ചോട്ടം മാത്രമാണിത്.
ഓഫ്:
ഹദീസുകളുടെ മലയാളം വിവര്‍ത്തനം ഓണ്‍ ലൈനില്‍ ലഭ്യമാണോ? ഏതൊക്കെയാണ് അന്ഗീകൃത ഹദീസുകള്‍ ?
ഹിജ്‌റയ്ക്ക് മുമ്പ് എങ്ങനെ, എന്ത് കൊണ്ട് ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു എന്ന് വിശദീകരിക്കുമ്പോള്‍ മാത്രമേ എന്‍റെ ചോദ്യത്തിന്ന് മറുപടി ലഭിക്കുന്നുള്ളു. നാം നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചയില്‍ നിന്നുള്ള താങ്കളുടെ ഒളിച്ചോട്ടം മാത്രമാണിത്.
ആലിക്കോയ മാഷിന്റെ ഈ ചോദ്യം തികച്ചും ന്യായമാണ്. മക്കയിലെ കാലഘട്ടത്തങ്ങളിളും മദീനയില്‍ യുദ്ധം തുടങ്ങുന്നതിനു മുമ്പും ഇസ്ലാം പ്രചരിച്ചത് സമാധനത്തിലൂടെയാണോ അതോ അക്രമത്തിലൂടെയാണോ എന്നാണ് ചോദ്യത്തിന്റെ മര്‍മ്മം. ഈ ചോദ്യത്തിന് ഒരുഉത്തരമായതിന് ശേഷം ചര്‍ച്ച മുന്നോട്ട് കൊണ്ടു പോകുന്നതായിരിക്കും ഉചിതം.
ആലിക്കോയ മാഷ് സൂചിപ്പിച്ചപ്പോലെ, മര്‍മ്മ പ്രധാനമായ ആ ചോദ്യത്തിനുള്ള ഉത്തരം ഈ പോസ്റ്റിലെവിടെയും ഞാനും കണ്ടില്ല.
മക്കയില്‍ ഇസ്ലാം പ്രചരിച്ചിട്ടേയില്ല. വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രമാണന്ന് മുഹമ്മദിനൊപ്പം ചേര്‍ന്നത്. അവിടെ തന്റെ ദൌത്യം തീര്‍ത്തും പരാചയപ്പെട്ടു എന്നു തിരിച്ചറിഞ്ഞതിനാലാണ് അദ്ദേഹം മദീനക്കാരുമായി ഗൂഡാലോചന നടത്തുന്നതും അങ്ങോട്ടു പോകുന്നതും. മദീനയില്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കപ്പെടാന്‍ തികച്ചും ഭൌതികമായ കാരണങ്ങളാണുള്ളത്. അതു തുടര്‍ന്നു നാം മനസ്സിലാക്കും. ഇസ്ലാമിന്റെ വ്യാപനവും പ്രചാരണവും തുടങ്ങുന്നത് യുദ്ധം ആരംഭിച്ച ശേഷം തന്നെയാണ്. എല്ലാം നമുക്കു കാണാം ക്ഷമയോടെ കാത്തിരിക്കുക.
ഹദീസ് ഇംഗ്ലിഷ് പരിഭാഷകളില്‍ ചിലത് ഇവിടെയുണ്ട്. മലയാളം പരിഭാഷ പൂര്‍ണ രൂപത്തില്‍ ഉള്ളതായി അറിവില്ല. അതു മുസ്ലിം പ്രചാരകര്‍ക്കു പൊതുവെ താല്പര്യമില്ലാത്ത കാര്യമാണ്.
വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രമാണന്ന് മുഹമ്മദിനൊപ്പം ചേര്‍ന്നത്.
ഈ ‘വിരലിലെണ്ണാവുന്നവര്‍‘ ഇസ്ലാം സ്വീകരിച്ചത് സമാധാനത്തിലൂടെയോ അക്രമത്തിലൂടെയോ അത്ര മാത്രമേ ആലിക്കോയ മാഷ് ചോദിച്ചുള്ളല്ലോ ജബ്ബാര്‍ മാഷെ?
അതിന് താങ്കള്‍ ഇപ്പോഴും ഉത്തരം പറഞ്ഞില്ല... അത് പറയാതെ എങ്ങനെ ‘ഈ വ്യാപനവും പ്രചാരണവും’ മുന്നോട്ട് പോകും?
യുദ്ധത്തിലൂടെ ആളുകളെ വിശ്വസിപ്പിച്ചു എന്ന് താങ്കള്‍ക്ക് ആരോപിക്കാന്‍ കഴിയുക...
-----
യുദ്ധത്തിലൂടെ “വിശ്വസിപ്പിക്കുക”യല്ല ചെയ്യുന്നത്. കീഴടക്കുകയാണ്. പിന്നെ മതം അവരില്‍ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കും . അടുത്ത തലമുറ അതു വിശ്വസിക്കും. നമ്മളൊക്കെ വിശ്വസിച്ച പോലെ. അങ്ങനെയാണു മതം വ്യാപിച്ചത്.
ഈ ‘വിരലിലെണ്ണാവുന്നവര്‍‘ ഇസ്ലാം സ്വീകരിച്ചത് സമാധാനത്തിലൂടെയോ അക്രമത്തിലൂടെയോ അത്ര മാത്രമേ ആലിക്കോയ മാഷ് ചോദിച്ചുള്ളല്ലോ ജബ്ബാര്‍ മാഷെ?
----
എല്ലാ വ്യക്തികളും യുദ്ധത്തില്‍ പെട്ടാണു മതം വിശ്വസിച്ചതെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. അങ്ങനെയൊക്കെ വ്യാഖ്യാനിച്ചുണ്ടാക്കി സ്വയം ആരോപിച്ചതല്ലേ? അതിനൊന്നും മറുപടി പറഞ്ഞു സമയം കളയാന്‍ താല്‍പ്പര്യമില്ല.
മതം ലോകമാകെ വ്യാപിച്ചതും അറേബ്യയില്‍ വ്യാപിച്ചതും മദീനയിലും അതിനു ചുറ്റും വ്യാപിച്ചതും കേവലമായ് ആശയപ്രചാരണത്തിലൂടെയല്ല, ആയുധം കൊണ്ടു കീഴടക്കിയാണ് എന്നാണു പറഞ്ഞത്. മനസ്സിലാകേണ്ടവര്‍ക്കൊക്കെ അതു മനസ്സിലായിട്ടുണ്ട്. പിന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞു ബഹളം വെച്ചു ശ്രദ്ധ തിരിക്കാനുദ്ദേശിക്കുന്നവര്‍ ഇതു തന്നെ പറഞ്ഞു കൊണ്ടിരിക്കും . അതു നടക്കട്ടെ ! ഇതേകുറിച്ച്
കൂടുതലൊന്നും പറയാനുദ്ദേശിക്കുന്നില്ല .
ഖുറാനിലെ സൂക്തങ്ങളുടെ വ്യാഖ്യാനവും പശ്ചാത്തലവും ഹദീസുകളില്‍ നിന്നല്ലേ എടുക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് ഹദീസുകള്‍ മലയാളത്തില്‍ ലഭ്യമല്ല എന്നത് അത്ഭുതം തന്നെ.
പൂര്‍ണ രൂപത്തില്‍ അല്ലാത്ത ഹദീസുകളുടെ ലിങ്ക് ഉണ്ടോ?
ഖുറാന് മലയാളം
യുദ്ധത്തിലൂടെ “വിശ്വസിപ്പിക്കുക”യല്ല ചെയ്യുന്നത്. കീഴടക്കുകയാണ്. പിന്നെ മതം അവരില്‍ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കും . അടുത്ത തലമുറ അതു വിശ്വസിക്കും. നമ്മളൊക്കെ വിശ്വസിച്ച പോലെ. അങ്ങനെയാണു മതം വ്യാപിച്ചത്.
-----------------
ഇങ്ങനെ വിശ്വസിപ്പിക്ക്‌പ്പെട്ടതിനു ശേഷം യുക്തിപരമായി ചിന്തിച്ചു എത്ര ആള്‍കാര്‍ ജബ്ബാര്‍ മാഷിനെ പോലെ അതില്‍ നിന്നും
വ്യതിചലിച്ച് പോയി? അങ്ങിനെ ഉള്ള യുദ്ധങ്ങള്‍ എത്ര കാലം നീണ്ടു നിന്ന്? ഇപ്പോഴും ആ യുദ്ധങ്ങള്‍ തുടരുന്നുണ്ടോ?
വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രമാണന്ന് മുഹമ്മദിനൊപ്പം ചേര്‍ന്നത്.
-------------------
ആ സമയത്ത് എത്ര ആയിരുന്നു മക്ക ജനസമ്ഖ്യ?
------------------
അങ്ങനെയൊക്കെ വ്യാഖ്യാനിച്ചുണ്ടാക്കി സ്വയം ആരോപിച്ചതല്ലേ? അതിനൊന്നും മറുപടി പറഞ്ഞു സമയം കളയാന്‍ താല്‍പ്പര്യമില്ല.
മതം ലോകമാകെ വ്യാപിച്ചതും അറേബ്യയില്‍ വ്യാപിച്ചതും മദീനയിലും അതിനു ചുറ്റും വ്യാപിച്ചതും കേവലമായ് ആശയപ്രചാരണത്തിലൂടെയല്ല, ആയുധം കൊണ്ടു കീഴടക്കിയാണ് എന്നാണു പറഞ്ഞത്. "മനസ്സിലാകേണ്ടവര്‍ക്കൊക്കെ അതു മനസ്സിലായിട്ടുണ്ട്."
-------------
ഇതൊക്കെ രാഷ്ട്രീയക്കാര്‍ ഉത്തരം മുട്റുമ്പോള്‍ പറയുന്ന ഗിര്‍വാണം പോലെ തോന്നുന്നു.
ഇങ്ങനെ വിശ്വസിപ്പിക്ക്‌പ്പെട്ടതിനു ശേഷം യുക്തിപരമായി ചിന്തിച്ചു എത്ര ആള്‍കാര്‍ ജബ്ബാര്‍ മാഷിനെ പോലെ അതില്‍ നിന്നും
വ്യതിചലിച്ച് പോയി?
----------------------------
Narrated Ikrima:
Ali burnt some people [hypocrites] and this news reached Ibn 'Abbas, who said, "Had I been in his place I would not have burnt them, as the Prophet said, 'Don't punish (anybody) with Allah's Punishment.' No doubt, I would have killed them, for the Prophet said, 'If somebody (a Muslim) discards his religion, kill him.' " (Sahih Bukhari 4.260)
http://en.wikipedia.org/wiki/Apostasy_in_Islam#Hadith
ജബ്ബാര്‍ മാഷ് പറഞ്ഞു.....
വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രമാണന്ന് മുഹമ്മദിനൊപ്പം ചേര്‍ന്നത്...
* * * *
വിരലില്‍ എണ്ണാവുന്നവര്‍ എന്ന് പറഞ്ഞാല്‍? പത്തില്‍ കുറവ് ആണോ മാഷേ?
മദീനയിലേക്ക് പലായനം ചെയ്യുന്നതിന് നാല് വര്ഷം മുന്‍പ് അബിസീനിയയിലേക്ക് മുസ്ലിങ്ങള്‍ ഒരു വിഭാഗം പലായനം ചെയ്തിരുന്നു. ഏതാണ്ട് 80 പേരാണ് അതില്‍ ഉണ്ടായിരുന്നത്. ഇവരെയൊക്കെ പ്രവാചകന്‍ വാള്‍ കൊണ്ട് ഭീഷണിപ്പെടുത്തി മുസ്ലിമാക്കിയതാണോ? അതോ അവരൊക്കെ മക്കക്കാരുടെ ഭീഷണി ഭയന്ന് നാട് വിട്ടതോ?
മാഷ് ഇതൊക്കെ പറഞ്ഞിട്ട് മുന്നോട്ടു പോകൂ. നമുക്കെല്ലാവര്‍ക്കും കൂടി ഇസ്ലാമിക ചരിത്രം പഠിക്കാം. വിഷയത്തോട് നീതിപുലര്‍ത്തുന്നത് യുക്തിവാദികള്‍ക്ക് പാടില്ല എന്നൊന്നുമില്ലല്ലോ? അത് കൊണ്ട് മാഷ് തന്നെ പറ, മക്കയില്‍ ഇസ്ലാം പ്രചരിച്ചത് എങ്ങിനെയായിരുന്നു? ഗാലറിയില്‍ ഇരുന്നു കളി കാണുന്ന ഞങ്ങളെ പോലുള്ള ആരാധകര്‍ക്ക് മാഷിന്റെ മറുപടി കിട്ടിയാലേ തൃപ്തിയാവൂ. അല്ലെങ്കില്‍ മാഷ് ആലിക്കോയയുടെ യോര്‍ക്കറില്‍ ബൌള്‍ഡ് ആയി എന്ന് തോന്നിപ്പോകും.
ചിന്തു മോനും ബുദ്ദു മോനും കൂട്ടുകാരായിരുന്നു. ചിന്തു പറയുന്നതിലൊക്കെ തെറ്റു കണ്ടു പിടിക്കലായിരുന്നു ബുദ്ദുവിന്റെ ഹോബി. ഉദാഹരണമായി ചിന്തുവിന്റെ ഏതാനും പ്രസ്താവനകളും ബുദ്ദുവിന്റെ പ്രതികരണങ്ങളും കാണുക:
പ്രസ്താവന 1 .
കുറുക്കന്‍ ഒരു മാംസഭുക്കാണ്.
പ്രതികരണം: അതു ശരിയല്ല. കുറുക്കന്‍ മുന്തിരിക്കുലയിലേക്കു ചാടുന്ന ചിത്രം കളിക്കുടുക്കയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ആ തെളിവു വെച്ച് പ്രസ്താവന പിന്‍ വലിക്കണം.
പ്രസ്താവന 2 .
ഓ എന്‍ വി ലോകമാകെ അറിയപ്പെടുന്നത് അദ്ദേഹം ഒരു കവിയായതു കൊണ്ടാണ്.
പ്രതികരണം: ഒരിക്കലുമല്ല, അദ്ദേഹം ജനിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അമ്മയും അച്ഛനും വീട്ടിലുള്ളവരും അദ്ദേഹത്തെ അറിയാന്‍ തുടങ്ങിയിരുന്നു. പിന്നെ ബന്ധുക്കളും അയല്‍ക്കാരുമൊകെ അറിഞ്ഞു. സ്കൂളില്‍ അദ്ദേഹത്തെ ചേര്‍ത്തതോടെ അധ്യാപകരും കുട്ടികളും അറിഞ്ഞു. പിന്നെ നാട്ടുകാരും . അപ്പോഴൊന്നും അദ്ദേഹം ഒരു കവിയായിരുന്നില്ല. ആയതിനാല്‍ പ്രസ്താവന ഉടന്‍ പിന്‍ വലിക്കണം.
പ്രസ്താവന 3 .
ഇസ്ലാം വ്യാപിച്ചതും പ്രചരിച്ചതും അക്രമയുദ്ധങ്ങളിലൂടെയായിരുന്നു.
പ്രതികരണം: ശുദ്ധ അസംബന്ധം; മുഹമ്മദ് നബിയുടെ ഭാര്യ കദീജ ഇസ്ലാം വിശ്വസിച്ചത് നബി വീട്ടില്‍ ചെന്നു യുദ്ധം ചെയ്തിട്ടാണോ? അലിയും അബൂബക്കറും വിശ്വസിച്ചത് നബി വാളു വീശി പേടിപ്പിച്ചിട്ടായിരുന്ന്? . ഒരിക്കലുമല്ല. പ്രസ്താവന പിന്‍ വലിച്ച് മാപ്പു പറയണം.
അത് കൊണ്ട് മാഷ് തന്നെ പറ, മക്കയില്‍ ഇസ്ലാം പ്രചരിച്ചത് എങ്ങിനെയായിരുന്നു?
------
മക്കയില്‍ ഇസ്ലാം പ്രചരിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ നബി മദീനയിലേക്കു പോയതും മക്കക്കാരെ ആക്രമിക്കാന്‍ കോപ്പു കൂട്ടിയതും.
മക്കയില്‍ കുറച്ചു പേര്‍ (അവരുടെ എണ്ണം എനിക്കറിയില്ല ) അങ്ങേരുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായി ഇസ്ലാം മതം സ്വീകരിചിരിക്കാം . സന്തോഷ് മാധവന്‍ മാര്‍ക്ക് പോലും വാളെടുക്കാതെ എത്രെയോ അനുയായികള്‍ ഉണ്ടായി .അത് പോലെ അന്നും ചിലര്‍ തട്ടിപ്പുകളില്‍ കുടിങ്ങിയിരിക്കാം .
എനിക്ക് മനസിലാകാത്തത് അയ്യാള്‍ എന്തിനാണ് സൊന്തം നാട്ടില്‍ നിന്ന് പെടിചോടിയത് . ത്യാഗങ്ങള്‍ സഹിച്ചു അവിടെ തന്നെ മതപരിവര്‍ത്തനം നടത്തിയാല്‍ പോരായിരുന്നോ ?
ഉദേശം അത് മാത്രം ആയിരുനില്ല , അദേഹത്തിന്‍റെ ഗൂഡമായ ഒരു ലെക്ഷ്യം ആയിരുന്നു മക്കയുടെ അധികാരം പിടിക്കുക എന്നത് ,അതിനു തന്ത്ര ശാലിയായ ആ രാഷ്ട്രീയ ക്കാരന്‍ അയല്‍ രാജ്യങ്ങലുമായി കരാറില്‍ ഏര്‍പ്പെടാന്‍ വേണ്ടിയാണ് മദീനയിലേക്ക് പോയതും , യുദ്ദങ്ങള്‍ക്ക് കോപ്പ് കൂട്ടിയതും
അഖബ ഉടമ്പടി കേവലം മതപരമോ വിശ്വാസപരമോ ആയ ഒന്നായിരുന്നില്ല എന്നാണു ഞാന്‍ വരികള്‍ക്കിടയില്‍നിന്നും ഊഹിക്കുന്നത്. അത് ഒരു രാഷ്ട്രീയ ഗൂഡാലോചനയായിരുന്നു. ആഭ്യന്തരകലാപങ്ങളാല്‍ പാപ്പരായിരുന്ന ആ ഗോത്രക്കാര്‍ക്ക് അവരുടെ “കുലത്തൊഴില്‍ “ ശക്തിപ്പെടുത്താന്‍ ഒരു ശക്തനായ നേതാവിന്റെ ആവശ്യന്മുണ്ടായിരുന്നു. അതായിരിക്കാം മുഹമ്മദിനെ അവര്‍ സ്വീകരിക്കാന്‍ കാരണം. അക്കാര്യങ്ങളൊക്കെത്തന്നയായിരിക്കാം മുഹമ്മദ് അവരുമായി ചര്‍ച്ച ചെയ്തതും.
ഖുറൈശി ഗോത്രവുമായി അവര്‍ അത്ര സുഖകരമായ ബന്ധമായിരുന്നില്ല എന്നും അവരെ കൊള്ള ചെയ്യാന്‍ മുഹമ്മദ് സഹായിക്കുമെന്ന വാഗ്ദാനം അവരെ ആകര്‍ഷിച്ചിരിക്കാമെന്നും ഊഹിക്കാം. സ്വന്തം ജന്മഗോത്രത്തിന്റെ ശത്രുക്കളുമായി കൂട്ടു ചേര്‍ന്ന് തന്റെ രക്തബന്ധുക്കളെ കൊള്ള ചെയ്യുകയും കൊന്നൊടുക്കുകയുമാണ് ഈ “ദൈവദൂതന്‍“ ചെയ്തത്. ‘ദൈവം‘ ഇതിനെല്ലാം കൂട്ടു നില്‍ക്കുകയും ചെയ്തു !!
മുഹമ്മദിനു മക്കയില്‍ കുറച്ചു പേരെയെങ്കിലും ആശയപ്രചാരണത്തിലൂടെ ലഭിച്ചുവെങ്കില്‍ അത് മക്കക്കാരായ ഖുറൈശികളുടെ ഉയര്‍ന്ന സംസ്കാരവും നന്മയും ഉദാര സമീപനവും കൊണ്ടാണ്.
അവരുടെ ആരാധനാലയങ്ങളില്‍ പോലും കയറി ച്ചെന്ന് അവരുടെ വിശ്വാസങ്ങളെ തള്ളിപ്പറയുകയും വെല്ലു വിളിക്കുകയും പ്രകോപനമുണ്ടാക്കുകയുമൊക്കെ ചെയ്തിട്ടും 13 വര്‍ഷം അവര്‍ മുഹമ്മദിനെ അവിടെ ജീവിക്കാന്‍ അനുവദിച്ചു എന്നത് അവരുടെ ഉയര്‍ന്ന ജനാധിപത്യബോധത്തെയാണു പ്രകടമാക്കുന്നത്.
ഇന്നത്തെ മുസ്ലിംങ്ങള്‍ക്ക് അങ്ങനെ ചിന്തിക്കാനാവുമോ? അവരുടെ പള്ളിയില്‍ കയറിച്ചെന്ന് “നിങ്ങളുടെ ദൈവവും നിസ്കാരവുമൊക്കെ വിഡ്ഡിത്തമാണ്” എന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞു എന്നു സങ്കല്‍പ്പിക്കുക. എന്താവും മുസ്ലിം പ്രതികരണം?
അപ്പോള്‍ ഖുറൈശികള്‍ മഹത്തായ ഒരു സംസ്കാരം ഉള്‍ക്കൊണ്ട ജനതയായിരുന്നു എന്നു വ്യക്തം !
ഖുറൈശികളുടെ മാത്രമല്ല ഹജ്ജ് തീര്‍ത്ഥാടനത്തിനായി അറേബ്യയുടെ നാനാഭാഗത്തുനിന്നും മക്കയിലെത്തിയ വിവിധ ഗോത്രക്കാരെയും മുഹമ്മദ് ഇപ്രകാരം പ്രകോപിപ്പിച്ചിരുന്നു. അവരാരും അദ്ദേഹത്തെ കൊല്ലാനോ അക്രമിക്കാനോ മുതിര്‍ന്നില്ല !
he Prophet said, 'If somebody (a Muslim) discards his religion, kill him.' " (Sahih Bukhari 4.260)
------
ഇസ്ലാമില്‍നിന്നും പുറത്തു പോകുന്ന യുക്തിവാദികളുടെയും മറ്റു മുര്‍തദ്ദുകളുടെയും മഹത്വം അതുകൊണ്ടു തന്നെ ഇതര മതനിഷേധികളുടേതിനേക്കാള്‍ പതിന്മടങ്ങ് മാറ്റു കൂടിയതാണ്.
ഇസ്ലാമിലെക്കു വരുന്നവരുടെ ലിസ്റ്റുമായി വന്ന് മേനി പറയുന്നവര്‍ ഓര്‍ക്കുക. എന്നിട്ടും ലക്ഷക്കണക്കിനാളുകള്‍ ഇസ്ലാം ഉപേക്ഷിക്കുന്നു. പരസ്യമായിത്തന്നെ. രഹസ്യമായി മതം ഉപേക്ഷിച്ചവര്‍ കോടിക്കനക്കിനുണ്ടാകും.
ഹിജ്‌റയ്ക്ക് മുമ്പ് എങ്ങനെ, എന്ത് കൊണ്ട് ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു എന്ന് വിശദീകരിക്കുമ്പോള്‍ മാത്രമേ എന്‍റെ ചോദ്യത്തിന്ന് മറുപടി ലഭിക്കുന്നുള്ളു.
------
ഹിറാ ഗുഹയില്‍ ധ്യാനിച്ചിരിക്കവെ ജിബ്രീല്‍ പ്രത്യക്ഷപ്പെട്ടു എന്ന മിഥ്യാനുഭവം മുഹമ്മദിനെ ഭയചകിതനാക്കി. അദ്ദേഹം വിറച്ചുകൊണ്ടും പനിച്ചു കൊണ്ടും ഭാര്യ കദീജയുടെ അടുത്തേക്ക് ഓടി. അവര്‍ അദ്ദേഹത്തെ പുതപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് അമ്മാവനായ വറക്കത്തിന്റെ അടുക്കല്‍ കൊണ്ടു പോയി കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ അന്നത്തെ അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഊഹിച്ചു പറഞ്ഞതനുസരിച്ചാണ് മുഹമ്മദ് തന്നെ വിശ്വസിക്കുന്നത്. വറക്കത്തിന്റെ “ജാഹിലിയ്യാ ലക്ഷണ ശാസ്ത്ര“മാണ് മുഹമ്മ്ദിന്റെ വിശ്വാസത്തിന്റെ അടിത്തറ.
അടുത്ത വിശ്വാസി കദീജതന്നെയാണ്. അവര്‍ വിശ്വസിക്കുന്നത് അതിനെക്കാള്‍ കൌതുകമുള്ള ഒരു ജാഹിലിയ്യാ പരീക്ഷണത്തിന്റെ ഫലം നോക്കിയാണ്. അത് പറയാം:-
ഇനി അല്‍ഭുതജീവി [മലക്ക്?] പ്രത്യക്ഷപ്പെടുമ്പോള്‍ എന്നെ അറിയിക്കണം എന്നു കദീജ മുഹമ്മദിനോട് നിര്‍ദേശിച്ചു. അതനുസരിച്ച് പിന്നീട് മാലാഖ ദര്‍ശനമുണ്ടായപ്പോള്‍ മുഹമ്മദ് കദീജയോടു വിവരം പറഞ്ഞു. കദീജ മുഹമ്മദിനോടു തന്റെ തുടയില്‍ ഇരിക്കാന്‍ പറഞ്ഞു. മുഹമ്മദ് ഇടത്തേ തുടയില്‍ ഇരുന്നപ്പോള്‍ “ഇപ്പോള്‍ കാണുന്നുണ്ടോ?” എന്ന് കദീജ ചോദിച്ചു. ഉണ്ട് എന്നു മുഹമ്മദ് മറുപടി നല്‍കി. പിന്നെ മറ്റേ തുടയില്‍ ഇരുത്തി ചോദ്യം ആവര്‍ത്തിച്ചു. ഇപ്പോഴും കാണുന്നു എന്നു മറുപടി. പിന്നീട് കദീജ തന്റെ വസ്ത്രം ഊരി മാറ്റിയശേഷം മുഹമ്മദിനെ മടിയില്‍ ഇരുത്തി ചോദ്യം ആവര്‍ത്തിച്ചു. ഇപ്പോള്‍ കാണുന്നില്ല എന്നായിരുന്നു അതിനുള്ള മറുപടി. “ എങ്കില്‍ ആകാശത്തു പ്രത്യക്ഷപ്പെട്ടതു ചെകുത്താനല്ല, മലക്കു തന്നെ” എന്നു കദീജ സ്ഥിരീകരിക്കുകയായിരുന്നു!
ഈ “ജാഹിലിയ്യ“ പരീക്ഷണഫലമാണു മുഹമ്മദിന്റെ പ്രവാചകത്വത്തിന്റെ സ്ഥിരീകരണം !
ഈ കഥ ഇബ്നു ഹിഷാമിന്റെ സീറയില്‍ വിവരിച്ചിട്ടുണ്ട്.
ജാഹിലിയ്യാ കാലത്തെ മറ്റു അന്ധവിശ്വാസങ്ങളെയും ഇക്കാര്യത്തില്‍ മുഹമ്മദ് അവലംബിച്ചതായി കാണാം. ജ്യോത്സ്യം അറിയാവുന്ന പലരും മുഹമ്മദില്‍ “പ്രവാചകലക്ഷണം“ പ്രവചിച്ചിരുന്നുവത്രേ!
ശാസ്ത്രം ഇത്രയേറെ മുന്നേറിയ ആധുനിക കാലത്തു പോലും ആള്‍ദൈവങ്ങള്‍ക്കും സിദ്ധന്മാര്‍ക്കും എത്രമാത്രം മാര്‍ക്കറ്റ് കിട്ടുന്നു എന്നു നമുക്കറിയാം. 14 നൂറ്റാണ്ടു മുമ്പ് ആ ജാഹിലിയ്യാ സമൂഹത്തില്‍ ചില ക്ഷിപ്രവിശ്വാസശീലമുള്ളവര്‍ മുഹമ്മദിന്റെ മനോവിഭ്രാന്തികളെ അന്നത്തെ മൂഢവിശ്വാസങ്ങളുടെ ബലത്തില്‍ പ്രവാചകത്വമായി തെറ്റിദ്ധരിച്ചുവെങ്കില്‍ അതിലെന്തല്‍ഭുതം?
ഖദീജ ക്രിസ്ത്യാനിയായിരുന്നോ? അതോ ക്രിസ്ത്യന്‍ പാരമ്പര്യമുളളതായിരുന്നോ?
യുദ്ധവും അക്രമവുമില്ലാതെത്തന്നെ അല്‍പ്പം ചില അന്ധവിശ്വാസികളെ വശത്താക്കാന്‍ മുഹമ്മദിനു കഴിഞ്ഞു എന്ന് ഞാനും സമ്മതിക്കുന്നു !
വെളിപാടിന്റെ പ്രാസഭംഗിയും ആകര്‍ഷകത്വവും ഒരു പങ്കു വഹിച്ചിട്ടുമുണ്ടാകാം.
വറകത് [കദീജയുടെ അമ്മാവന്‍] ക്രിസ്തു മതം സ്വീകരിച്ച ആളായിരുന്നു എന്നു പറയപ്പെറ്റുന്നു. കദീജയുടെ കാര്യം വ്യക്തമല്ല.
എനിക്ക് മനസിലാകാത്തത് അയ്യാള്‍ എന്തിനാണ് സൊന്തം നാട്ടില്‍ നിന്ന് പെടിചോടിയത് . ത്യാഗങ്ങള്‍ സഹിച്ചു അവിടെ തന്നെ മതപരിവര്‍ത്തനം നടത്തിയാല്‍ പോരായിരുന്നോ ?
-----
എങ്കില്‍ അങ്ങനെയൊരു മനുഷ്യനെക്കുറിച്ചോ മതത്തെ കുറിച്ചോ ആരും അറിയുമായിരുന്നില്ല.
ഹദീസുകളുടെ മലയാളം വിവര്‍ത്തനം ഓണ്‍ ലൈനില്‍ ലഭ്യമാണോ? ഏതൊക്കെയാണ് അന്ഗീകൃത ഹദീസുകള്‍ ?
----------
പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍ :-
1. സഹീഹുല്‍ ബുഖാരി [7275 ഹദീസുകള്‍ ]
2. സഹീഹു മുസ്ലിം [9200]
3. സുനനു അബീദാവൂദ് [4800]
4. ജാമിഉത്തുര്‍മുദി [5000+]
5. സുനനു ഇബ്നു മാജ: [4340]
6. സുനനുന്നസാഈ
7. മാലിക്-അല്‍ മുവത്ത:
8. മുസ്നദ് അഹ്മദ് ബ്നു ഹമ്പല്‍ .
9. സുനനു ദാരിമീ
മുതലായവയാണു ആധികാരികമായ ഹദീസ് സമാഹാരങ്ങള്‍ . അതില്‍ ആദ്യത്തെ രണ്ടെണ്ണം മാത്രമേ അടുത്ത കാലത്തായി മലയാളത്തില്‍ ഭാഷാന്തരം ചെയ്തു വന്നിട്ടുള്ളു. പൂര്‍ണരൂപത്തില്‍ മറ്റേതെങ്കിലും ഹദീസ് ഗ്രന്ഥം ലഭ്യമാണോ എന്നറിയില്ല. ഭാഗിക സമാഹാരങ്ങള്‍ ചിലതൊക്കെയുണ്ട്. ഓണ്‍ ലൈനില്‍ ഉണ്ടോ എന്നറിയില്ല.
ഏതാനും കഴുത്തറുപ്പന്‍ ഹദീസുകള്‍ ഇവിടെ കാണാം !
മാഷേ,
അപ്പോള്‍ മക്കയില്‍ ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയാണ് എന്നത് വ്യക്തം. അവിടെ നിന്നും മുഹമ്മദ് നാട് വിട്ടു പോയത് അവരുടെ പീഡനം സഹിക്കവയ്യാതെ. മുഹമ്മദിനെ ഖുറൈശികള്‍ കൊല്ലാന്‍ ശ്രമിച്ചോ മാഷേ? ആ കഥയും കൂടി ഇവിടെ പറയൂ. എന്നിട്ട് നമുക്ക് എല്ലാവര്ക്കും കൂടി മദീനയിലേക്ക് പോകാം. ദയവായി ചരിത്രം പറയുമ്പോള്‍ സ്കിപ് ചെയ്തു പോകരുത്. നമ്മള്‍ അങ്കം വെട്ടുകയല്ല പഠിക്കുകയാണ്. മാഷ്ക്ക് അറിയാത്തത് പലതും ഇവിടെ നിന്നും പഠിക്കാം. മാഷ് ഓരോന്ന് പറയുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ചരിത്രം ഞങ്ങളും പല വഴിയിലൂടെ പഠിക്കും. ദയവായി അങ്ങ് ആ കഥ പറയാതെ പോകരുത. മുഹമ്മദിനെ അങ്ങയുടെ ഖുറൈഷി പക്ഷം വധിക്കാന്‍ ശ്രമിച്ചോ? എന്തെല്ലാം ഉപദ്രവം അവര്‍ ചെയ്തു? സുമയ്യ എന്ന പെണ്ണിനെ എങ്ങിനെയാ കൊന്നത്? ബിലാല്‍ എന്താണ് അനുഭവിച്ചത്? പറയൂ മാഷേ, മടിക്കാതെ പറയൂ.
ആലിക്കോയ സാര്‍ ചര്‍ച്ചയില്‍ സജീവമായി ഉള്ളതിനാല്‍ ഇതൊരു ശബ്ദ കോലാഹലം ആയി മാറാതെ നടക്കുന്നുണ്ട്. ചര്‍ച്ച തുടരട്ടെ.
സുധീര്‍_ഓയൂര്‍ said...
ഉദേശം അത് മാത്രം ആയിരുനില്ല , അദേഹത്തിന്‍റെ ഗൂഡമായ ഒരു ലെക്ഷ്യം ആയിരുന്നു മക്കയുടെ അധികാരം പിടിക്കുക എന്നത് ,അതിനു തന്ത്ര ശാലിയായ ആ രാഷ്ട്രീയ ക്കാരന്‍ അയല്‍ രാജ്യങ്ങലുമായി കരാറില്‍ ഏര്‍പ്പെടാന്‍ വേണ്ടിയാണ് മദീനയിലേക്ക് പോയതും , യുദ്ദങ്ങള്‍ക്ക് കോപ്പ് കൂട്ടിയതും
# # # #
അപ്പോള്‍ മുഹമ്മദ് ഭ്രാന്തന്‍ ആയിരുന്നില്ല അല്ലേ? ചിത്തരോഗി ആയിരുന്നില്ല അല്ലേ? ലകഷ്യബോധമുള്ള ഒരു നേതാവ് ആയിരുന്നു. നല്ല തന്ത്രങ്ങള്‍ ഉള്ള ഒരു രാഷ്ട്രീയക്കാരന്‍ ആയിരുന്നു.
പ്രവാചകന്റെ ഈ സ്വഭാവമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ഭൂമിയില്‍ ജനങ്ങളോട് മനുഷ്യനായി ഇടപെട്ട പ്രവാചകന്‍. മക്കയില്‍ അവര്‍ ചോദിച്ചല്ലോ, അങ്ങാടിയില്‍ നടക്കുന്ന പ്രവാചകനോ? ദൈവം പ്രവാചകനായി അയച്ചത് അവരില്‍ ഒരാളെയായിരുന്നു. മനുഷ്യര്‍ക്ക് മാതൃകയാവാന്‍ മനുഷ്യന്‍. അധികാരം ആയിരുന്നു ലക്ഷ്യം എങ്കില്‍ മക്കക്കാര്‍ അത് ആദ്യം മുന്നോട്ടു വെച്ച ഓഫര്‍ ആയിരുന്നു. പ്രവാചകന്‍ തള്ളിക്കളഞ്ഞ ഓഫര്‍. എന്‍റെ ഒരു കൈയില്‍ സൂര്യനെയും മറുകൈയ്യില്‍ ചന്ദ്രനെയും വെച്ച് തന്നാല്‍ പോലും ഈ ഉദ്യമത്തില്‍ നിന്നും പിന്മാറില്ല എന്ന് പ്രഖ്യാപിച്ച പോരാളി. പ്രവാചകന്‍ തന്ത്രജ്ഞനും നേതാവും ആയിരുന്നു. ഒരു മനുഷ്യനെ ബഹുമാനിക്കാന്‍ തക്ക ഗുണങ്ങള്‍ വേറെ എന്ത് വേണം.
അപ്പോള്‍ മക്കയില്‍ ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയാണ് എന്നത് വ്യക്തം.
-----
മക്കയില്‍ ഇസ്ലാം പ്രചരിച്ചില്ല.
ദൈവം പ്രവാചകനായി അയച്ചത് അവരില്‍ ഒരാളെയായിരുന്നു. മനുഷ്യര്‍ക്ക് മാതൃകയാവാന്‍ മനുഷ്യന്‍.
ഇതാണോ മാതൃക? :-
അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി.”ഉന്നത തത്വങ്ങളുള്‍ക്കൊള്ളുന്ന വാക്യങ്ങളോടുകൂടിയാണു അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ ശത്രു ഹൃദയങ്ങളില്‍ മുസ്ലിംങ്ങളെക്കുറിച്ച് ഉടലെടുത്ത ഭയം എനിക്കു സഹായകമായിത്തീര്‍ന്നിട്ടുമുണ്ട്. ഞാനൊരിക്കല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭൂലോകത്തെ ഖജാനകളുടെയെല്ലാം താക്കോലുകള്‍ ഒരാള്‍ കൊണ്ടുവന്നു എന്റെ കയ്യില്‍ തന്നു.” “തിരുമേനി പൊയ്ക്കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ആ ഖജാനകളില്‍നിന്നും ധനം വാരിയെടുത്തുകൊണ്ടിരിക്കുകയാണ്.” [1241]
{{ശാസ്ത്രം ഇത്രയേറെ മുന്നേറിയ ആധുനിക കാലത്തു പോലും ആള്‍ദൈവങ്ങള്‍ക്കും സിദ്ധന്മാര്‍ക്കും എത്രമാത്രം മാര്‍ക്കറ്റ് കിട്ടുന്നു എന്നു നമുക്കറിയാം. 14 നൂറ്റാണ്ടു മുമ്പ് ആ ജാഹിലിയ്യാ സമൂഹത്തില്‍ ചില ക്ഷിപ്രവിശ്വാസശീലമുള്ളവര്‍ മുഹമ്മദിന്റെ മനോവിഭ്രാന്തികളെ അന്നത്തെ മൂഢവിശ്വാസങ്ങളുടെ ബലത്തില്‍ പ്രവാചകത്വമായി തെറ്റിദ്ധരിച്ചുവെങ്കില്‍ അതിലെന്തല്‍ഭുതം?}}
ജബ്ബാര്‍ മാഷെ,ഒരു സംശയം.ആള്‍ ദൈവങ്ങളായി വിശേഷിപ്പിക്കപ്പെടുന്നവരും പ്രവാചകന്മാരും ഒരു പോലെയാണോ ? അവരുടെ അവകാശവാദങ്ങള്‍ തമ്മില്‍ സാമ്യതകള്‍ ഉണ്ടോ? എന്തൊക്കെയാണവ?
മറ്റൊരു സംശയം.
14 നൂറ്റാണ്ടു മുമ്പ് ആ ജാഹിലിയ്യാ സമൂഹത്തില്‍ ചില ക്ഷിപ്രവിശ്വാസശീലമുള്ളവര്‍ മുഹമ്മദിന്റെ മനോവിഭ്രാന്തികളെ അന്നത്തെ മൂഢവിശ്വാസങ്ങളുടെ ബലത്തില്‍ പ്രവാചകത്വമായി തെറ്റിദ്ധരിച്ചുവെന്നു വെക്കുക.14 നൂറ്റാണ്ടിനു ശേഷവും(ഓര്‍ക്കുക,14 നൂറ്റാണ്ടു) ഈ ആധുനിക ശാസ്ത്രീയയുഗത്തില്‍ തത്വചിന്തകന്മാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ പ്രവാചകനായി അംഗീകരിക്കുമ്പോള്‍ താങ്കള്‍ അതെങ്ങനെ കാണുന്നു?
മക്കയില്‍ ഇസ്ലാം പ്രചരിച്ചില്ല എന്ന് മാഷ് വീണ്ടും വീണ്ടും പറയുമ്പോള്‍ കൊച്ചു കുട്ടികളെ പോലെ മാഷ് വാശി പിടിക്കുന്നു എന്ന് മാത്രമേ ഞാന്‍ മനസ്സിലാക്കുന്നുള്ളൂ. മക്കയില്‍ ഇസ്ലാം മതം വിശ്വസിച്ചവര്‍ എല്ലാം തന്നെ ഒരു നിര്‍ബന്ധവും ഇല്ലാതെയാണ് വിശ്വസിച്ചത്. അവര്‍ ആവട്ടെ വളരെയധികം പീഡനം അനുഭവിക്കുകയും ചെയ്തു. മക്കക്കാര്‍ മുഹമ്മദിനെ പല തവണ ഉപദ്രവിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പതിമൂന്ന് വര്‍ഷക്കാലത്തെ പീഡനങ്ങള്‍ ഒന്ന് വിവരിക്കൂ മാഷേ. മദീനയിലേക്ക് പോകും മുമ്പ് മാഷിന്റെ വായനക്കാര്‍ മാഷിന്‍റെ മക്കാ ചരിത്രത്തിലെ അറിവ് കണ്ട് ആനന്ദിക്കട്ടെ. അല്ലെങ്കില്‍ അത് അവരോടു മാഷ് ചെയ്യുന്ന ക്രൂരതയായിപ്പോകും. ഇസ്ലാമിന്റെ പ്രചാരണം ആണല്ലോ വിഷയം. അത് പൂര്‍ണ്ണമാകണമെങ്കില്‍ പതിമൂന്നു വര്‍ഷത്തെ മക്കാ കാലഘട്ടം മാഷ് വിവരിച്ചേ തീരൂ. അതൊന്നും പറയാതെ മുങ്ങുന്നത് ശരിയല്ല എന്ന് മാത്രമല്ല മാഷേ പോലുള്ള ഉന്നത വ്യക്തിത്വങ്ങളെ കുറിച്ച് ബഹുമാനം കാത്തു സൂക്ഷിക്കുന്ന ആളുകളെ അങ്ങയുടെ നിലപാടുകളെ കുറിച്ച് സംശയാലുക്കളാക്കുകയും ചെയ്യും. എന്നെ പോലുള്ള സാധാരണക്കാരന്‍ ഇങ്ങിനെ നിര്‍ബന്ധിക്കുമ്പോള്‍ മാഷേ പോലെ ഇതിനായി ജീവിതം ഉഴിഞ്ഞിട്ടവര്‍ തടിതപ്പി പോകുന്നത് എന്താണ് തെളിയിക്കുന്നത്. പറയൂ മാഷേ, മക്കയില്‍ മുഹമ്മദിനെയും കൂട്ടരെയും ഖുറൈശികള്‍ ഉപദ്രവിച്ചോ?
അമ്മാര്‍ ബിന്‍ യാസിറിനെ മാഷ് മറന്നോ? പറയൂ മാഷേ, മറന്നിട്ടിലെങ്കില്‍ അത് എല്ലാവരോടും പറയൂ. ഖുറൈശികള്‍ പീഡിപ്പിച്ചു കൊന്ന നവ മുസ്ലിം അമ്മാര്‍ ബിന്‍ യാസിറിനെ കുറിച്ച് പറയാതെ മാഷ് എങ്ങിനെയാണ് ഇസ്ലാമിന്‍റെ പ്രചാരണ ചരിത്രം മുഴുമിപ്പിക്കുക. നീതിബോധം പുലര്ത്തൂ മാഷേ. അതിനല്ലേ മതങ്ങള്‍ മണ്ണടിയണം എന്ന് നാം ആര്‍ത്തു വിളിക്കുന്നത്. ചരിത്രം പറയുമ്പോള്‍ ഒളിച്ചു പോകുന്നത് താങ്കള്‍ പുലര്‍ത്തുന്ന എന്ത് നീതിബോധം കൊണ്ടാണ്?
കബ്ബാബ് ബിന്‍ അല്‍ അര്ത്ത്, വായിച്ചില്ലേ മാഷേ? അദ്ദേഹം ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ നേരിട്ട പീഡനങ്ങള്‍. ഞാന്‍ ഒരു സാധാരണക്കാരന്‍, മാഷോ ഇതിനായി ജീവിതം ഉഴിഞ്ഞിട്ടയാല്‍. എന്നിട്ടും ഇതൊന്നും പറയാതെ ചരിതം എഴുതിയിടാന്‍ നോക്കരുത് മാഷേ.
ഇസ്ലാം പ്രച്ചരിച്ചില്ല എന്ന് വാശി പിടിക്കുന്നത് ഈ പീഡനങ്ങളെ മുഴുവന്‍ മറച്ചു വെക്കാന്‍ വേണ്ടിയാണോ? അതോ ഇസ്ലാം സമാധാന മാര്‍ഗ്ഗത്തിലൂടെ സഹനസമരത്തിലൂടെ മക്കയില്‍ പ്രചാരണം നടത്തി എന്ന വസ്തുതയെ തെളിച്ചു പറയാതിരിക്കാന്‍ വേണ്ടിയോ?
എന്തായാലും ഇസ്ലാമിന്‍റെ സമാധാനപൂര്‍ണ്ണവും സഹനസമരത്തില്‍ അധിഷ്ഠിതവുമായ മക്കാ കാലഘട്ടം അംഗീകരിക്കാന്‍ മടിക്കാതെ മദീനയിലേക്ക് സ്വാഗതം.
ദൈവം പ്രവാചകനായി അയച്ചത് അവരില്‍ ഒരാളെയായിരുന്നു. മനുഷ്യര്‍ക്ക് മാതൃകയാവാന്‍ മനുഷ്യന്‍. ഇതാ ഈ മനുഷ്യന്‍ തന്നെ.
Aa’isha, Muhammad’s wife, said, “O my nephew, we would sight three new moons in two months without lighting a fire (to cook a meal) in the Prophet’s houses.” Her nephew asked, “O Aunt, what sustained you?” She said, “The two black things, dates and water, but the Prophet had some Ansar neighbors who had milk-giving she-camels and they used to send the Prophet some of its milk.”
Sahl Ibn Sa’ad, one of Muhammad’s companions, said, “The Prophet of God did not see bread made from fine flour from the time God sent him (as a prophet) until he died.”
Aa’isha, Muhammad’s wife, said, “The mattress of the Prophet , on which he slept, was made of leather stuffed with the fiber of the date-palm tree.”
Amr Ibn Al-Hareth, one of Muhammad’s companions, said that when the Prophet died, he left neither money nor anything else except his white riding mule, his arms, and a piece of land which he left to charity.
മാഷ് എന്റെ പിന്നാലെ ഏതായാലും വരേണ്ട. ഞാന്‍ മാഷ് എഴുതുന്നത് വായിച്ചു ഇസ്ലാമിനെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. മാഷ് ആലിക്കോയയോടും അത് പോലുള്ള ആള്കാരോടും സംസാരിക്കൂ. ഞാന്‍ ഒരു പ്രാദേശിക ക്ലബ്ബിന്‍റെ സെക്രട്ടറി പോലുമല്ല. മാഷാവട്ടെ യുക്തിവാദി സംഘത്തിന്‍റെ ജനറല്‍ സെക്രട്ടറി. അത് കൊണ്ട് സ്വന്തം നിലവാരത്തില്‍ ഉള്ളവരുമായി സംസാരിക്കൂ. പിന്നെ വല്ലാതെ കുട്ടിക്കളി മാഷ് കളിക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ സ്റ്റേജില്‍ കയറുന്നു എന്നേയുള്ളൂ. മുസ്ലിം പണ്ഡിതര്‍ എല്ലാവരും മാഷെ വല്ലാതെ അവഗണിച്ച് വിടുന്ന ഈ അവസരത്തില്‍ ആലിക്കോയ സാറുമായി താങ്കള്‍ സംസാരിക്കൂ. വിഷയം മാറാതിരിക്കാന്‍ മാഷ് ശ്രദ്ധ പുലര്ത്തുമല്ലോ?
ഇതൊരു വാശിയായി കാണാതെ ഞങ്ങളെ പോലുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഉതകുന്ന രീതിയില്‍ ദയവായി വ്യക്തമായി സംസാരിക്കുക.
ഇത്തരം ഒരു അവസരം ഒരുക്കി തന്നതിന് നന്ദി.
യഥാര്‍ത്ഥത്തില്‍ ഈ അഖബ ഉടമ്പടി എന്തായിരുന്നു? ഇസ്ലാം ചരിത്രം നമ്മോടു പറയുന്നതു മാത്രമായിരിക്കുമോ ശരി? ദീനിന്റെ കാര്യമാണോ ആ ഉടമ്പടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്? പ്രവാചകത്വവും ദൈവീകതയുമൊക്കെ ബോധ്യപ്പെട്ടതാണോ ഈ ഗോത്രങ്ങളെ മുഹമ്മദിനോട് അടുക്കാന്‍ പ്രേരിപ്പിച്ചത്? ആയിരിക്കാനിടയില്ല എന്നാണെന്റെ നിഗമനം. തുടര്‍ന്നു നടന്ന സംഭവങ്ങളുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ചില നിഗമനങ്ങളില്‍ എത്താന്‍ കഴിയും.
ഖുറൈശികളുടെ കാരവന്‍ സംഘങ്ങളെ കൊള്ള ചെയ്യാന്‍ വേണ്ട എല്ലാ സഹായവും മുഹമ്മദ് അവര്‍ക്കുറപ്പു നല്‍കിയിട്ടുണ്ടാകാം. ആ സംഘങ്ങളുടെ സഞ്ചാര രഹസ്യങ്ങളെല്ലാം മുഹമ്മദിനറിയാമായിരുന്നല്ലോ. പുണ്യമാസങ്ങളില്‍ അവര്‍ നിരായുധരായി ചെറു സംഘങ്ങളായി സഞ്ചരിക്കാറുണ്ടെന്നും അവരുടെ വിശ്രമ കേന്ദ്രങ്ങള്‍ ഏതൊക്കെയെന്നും മറ്റും നന്നായി അറിയാവുന്ന മുഹമ്മദിന് മദീനയിലെ കൊള്ളക്കാരുമായി ചേര്‍ന്ന് അവരെ കൊള്ള ചെയ്യുക എളുപ്പമാണെന്നു മനസ്സിലാക്കിയ ഇവര്‍ മുഹമ്മദിന്റെ നിര്‍ദേശം അംഗീകരിച്ചു കാണും. ഇത് ചരിത്രത്തില്‍ രേഖപ്പെട്ട കാര്യമല്ല. പക്ഷെ സംഭവങ്ങളുടെ പരംബരയും ഉടമ്പടിയുടെ പശ്ചാതലവും മറ്റും നിഷ്പക്ഷമായി നിരീക്ഷിച്ചാല്‍ എത്തിച്ചേരാവുന്ന നിഗമനം മാത്രം.
ജാബിര്‍ പറയുന്നു: തിരുമേനി അരുളി:
“ അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു അനുവദിച്ചു തന്നിട്ടുണ്ട്. എനിക്കു മുമ്പുള്ള ഒരു നബിക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു. ഭൂമിയെ[മണ്ണിനെ] എനിക്കു നമസ്കരിക്കാനുള്ള സ്ഥലവും ശുചീകരിക്കാനുള്ള വസ്തുവുമാക്കിത്തന്നു. അതു കൊണ്ട് എന്റെ അനുയായികള്‍ക്ക് നമസ്കാരസമയമെത്തിയാല്‍ അവര്‍ നമസ്കരിക്കട്ടെ. യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. എനിക്ക് ശുപാര്‍ശ ചെയ്യാനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. നബിമാരെ അവരുടെ ജനതയിലേക്കു മാത്രമാണ് മുമ്പ് നിയോഗിച്ചിരുന്നത്. എന്നെ നിയോഗിച്ചതാകട്ടെ മനുഷ്യരാശിക്കാകമാനവും”.ബുഖാരി [217]
അല്ലാഹു ഒരു ദൈവമോ അതോ ഭീകരവാദിയോ?
ഉമര്‍ പറയുന്നു: `ബനൂ നളീര്‍` ഗോത്രക്കാരായ ജൂതന്മാരുടെ സ്വത്തുക്കള്‍ തിരുമേനിക്ക് യുദ്ധത്തില്‍ കൈവന്നതായിരുന്നു. അവ കരസ്ഥമാക്കാന്‍ വേണ്ടി മുസ്ലിംങ്ങള്‍ക്ക് കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കേണ്ടി വന്നിരുന്നില്ല. എന്നിട്ട് ആ സ്വത്തുക്കളുടെ വരുമാനം തിരുമേനിയുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുകയായിരുന്നു. തന്റെ ഭാര്യമാരില്‍ ഓരോരുത്തര്‍ക്കും ഓരോ കൊല്ലത്തേക്കു ചെലവിനു വേണ്ടത് അതില്‍നിന്ന് തിരുമേനി കോടുക്കും. ബാക്കിയുള്ളത് ആയുധങ്ങളും യുദ്ധത്തിലേക്കുള്ള മൃഗങ്ങളും ഒരുക്കാനുപയോഗിക്കുകയും ചെയ്യും. [1216]
ഉമര്‍ പറയുന്നു: തിരുമേനി ബനൂനളീര്‍ ഗോത്രക്കാരുടെ തോട്ടം വില്‍ക്കുകയും തന്റെ കുടുംബത്തിന്റെ ഒരു കൊല്ലത്തെ ചെലവിലേക്ക് നീക്കി വെക്കുകയും ചെയ്തിരുന്നു. [1837]
ഉമര്‍ പറയുന്നു: അല്ലാഹു യുദ്ധത്തില്‍ കൈവരുത്തിക്കൊടുത്ത ധനത്തില്‍നിന്ന് ഭാര്യമാര്‍ക്ക് ഓരോ കൊല്ലത്തേക്കു ചെലവിന് ആവശ്യമുള്ളതു നീക്കിവെക്കുകയായിരുന്നു തിരുമേനിയുടെ പതിവ്. ബാക്കിയുള്ളത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കും.....[1280]
അല്ലാഹു ഒരു ദൈവമോ അതോ മരുഭൂമിയിലെ കൊള്ളക്കാരനോ?
അനസ് പറയുന്നു: അല്ലാഹു തിരുമേനിക്ക് ഹവാസീന്‍ യുദ്ധത്തില്‍ കൈവരുത്തിക്കൊടുത്ത ധനത്തില്‍ നിന്ന് ചില ഖുറൈശികള്‍ക്ക് 100 ഒട്ടകവും മറ്റും കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അന്‍സാരികളായ ചിലര്‍ പറഞ്ഞു.“ദൈവദൂതന് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ .അവിടുന്ന് ഖുറൈശികള്‍ക്കു കൊടുക്കുകയും ഞങ്ങള്‍ക്കു ഒന്നും തരാതെ വിടുകയുമാണ് ചെയ്യുന്നത്. വാസ്തവത്തില്‍ അവരുമായി പട വെട്ടിയതിന്റെ രക്തം ഞങ്ങളുടെ വാളുകളില്‍നിന്നും ഇപ്പോഴും ഇറ്റു വീണുകൊണ്ടിരിക്കുകയാണ്.” ഈ വാര്‍ത്ത തിരുമേനിക്കു ലഭിച്ചപ്പോള്‍ അവരുടെയടുത്തേക്ക് തിരുമേനി ആളയച്ച് തോലിന്റെ ഒരു തമ്പില്‍ അവരെ സമ്മേളിപ്പിച്ചു. മറ്റാരെയും വിളിച്ചില്ല.“നിങ്ങള്‍ സംസാരിച്ച ചില കാര്യങ്ങള്‍ ഞാന്‍ കേട്ടു. .അതു ശരിയാണോ”എന്നു തിരുമേനി ചോദിച്ചു.“ഞങ്ങളുടെ കൂട്ടത്തില്‍ സംസാരിക്കാന്‍ കഴിവുള്ളവര്‍ ആരും ഒന്നും പറഞ്ഞിട്ടില്ല.” എന്നു കൂട്ടത്തിലെ ജ്ഞാനികള്‍ പറഞ്ഞു.[1293]
ജുബൈര്‍ പറയുന്നു: ഹുനൈന്‍ യുദ്ധം കഴിഞ്ഞ് അനുചരന്മാരോടൊപ്പം മടങ്ങുമ്പോള്‍ ഒരു കൂട്ടം ഗ്രാമീണര്‍ ധനം ആവശ്യപ്പെട്ടുകൊണ്ട് തിരുമേനിയുടെ ചുറ്റും കൂടി. അവസാനം തിരുമേനിയെ ഒരു സമുറത്ത് വൃക്ഷത്തിന്റെ ചുവട്ടിലേക്ക് തിക്കിത്തിക്കി കൊണ്ട്പോയി. അവിടെ വെച്ച് തിരുമേനിയുടെ തട്ടം അവര്‍ പിടിച്ചെടുത്തു. തിരുമേനി അരുളി : “എന്റെ തട്ടം തിരിച്ചു തരുക. ഈ വൃക്ഷങ്ങളുടെ ഇത്രയും എണ്ണം ആടുകള്‍ എന്റെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍ അതു മുഴുവന്‍ ഞാന്‍ നിങ്ങള്‍ക്കു പങ്കുവെച്ചു തരുമായിരുന്നു. പിന്നെ നിങ്ങളെന്നെ പിശുക്കന്‍ എന്നോ നുണയന്‍ എന്നോ ഭീരുവെന്നോ വിളിക്കുമായിരുന്നില്ല”.[1294]
----
മദീനക്കാര്‍ ദീന്‍ വിശ്വസിച്ചത് കുര്‍ ആനിന്റെ വശ്യതയാല്‍ ആയിരുന്നോ അതോ .....!
ദൈവദൂതനോടെന്തൊരു ബഹുമാനമായിരുന്നു ഈ കാട്ടറബികള്‍ക്ക് !
മതമൂഡവിശ്വാസത്തിന്റെ മഞ്ഞക്കണ്ണട മാറ്റിവെച്ച് യാഥാര്‍ത്ഥ്യബോധത്തോടെയും ചരിത്രബോധത്തോടെയും ഇസ്ലാമിനെ പഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ഈ നിഗമനങ്ങളോടു യോജിക്കാനാവും എന്നു ഞാന്‍ കരുതുന്നു.
അനസ് പറയുന്നു: ഒരിക്കല്‍ ഗനീമത്ത് പങ്കിട്ടുകൊണ്ടിരിക്കുമ്പോള്‍ തിരുമേനി അരുളി: “ഖുറൈശികള്‍ക്കു ഞാന്‍ കൂടുതല്‍ കൊടുക്കുന്നുണ്ട്. അവരെ നമ്മളോട് കൂടുതല്‍ ഇണക്കുവാനാണത്. അവര്‍ കിരാതയുഗത്തില്‍ നിന്ന് ഈ അടുത്ത കാലത്ത് മാത്രം വിട്ടു വന്നവരാണല്ലോ.”[1292]
ജാബിര്‍ പറയുന്നു: ജിഅറാന യില്‍ വെച്ച് തിരുമേനി ഗനീമത്ത് പങ്കിട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ തിരുമേനിയോട് പറജ്ഞു.“അവിടുന്ന് നീതി പാലിച്ചാലും.” തിരുമേനി അരുളി: “ഞാന്‍ നീതി പാലിച്ചില്ലെങ്കില്‍ നീ വഴി പിഴച്ചവനായിത്തീരുമല്ലോ.”[1289]
ഇബ്നു ഉമര്‍ പറയുന്നു: നബി ഒരു പട്ടാളസംഘത്തെ നജ്ദ് ഭാഗത്തേക്ക് അയച്ചു. കൂട്ടത്തില്‍ ഇബ്നു ഉമറും ഉണ്ടായിരുന്നു. ആ യുദ്ധത്തില്‍ അവര്‍ക്ക് കുറെയധികം ഒട്ടകങ്ങള്‍ ഗനീമത്തായി കിട്ടി. ഓരോരുത്തരുടെ ഓഹരിയില്‍ 11ഓ 12ഓ വീതം ഒട്ടകങ്ങള്‍ വന്നു. അതിനു പുറമെ ഓരോ ഒട്ടകം കൂടുതലായും അവര്‍ക്ക് നല്‍കുകയും ചെയ്തു.[1288]
ഉമ്മുഹറാം പറയുന്നു: തിരുമേനി അരുളുന്നത് അവര്‍ കേട്ടു.“എന്റെ അനുയായികളില്‍ , സമുദ്രത്തില്‍ പ്രവേശിച്ച് ഏറ്റവുമാദ്യം യുദ്ധം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിശ്ചയമണ്.” ഉമ്മുഹറാം ചോദിച്ചു: “ദൈവദൂതരേ! അക്കൂട്ടത്തില്‍ ഞാനുള്‍പ്പെടുമോ?” തിരുമേനി അരുളി: “അതെ; നീയും അതിലുള്‍പ്പെടും.” ഉമ്മുഹറാം പറയുന്നു: തിരുമേനി തുടര്‍ന്നരുളി: “എന്റെ അനുയായികളില്‍ കൈസറിന്റെ പട്ടണത്തെ(റോം) ആദ്യം ആക്രമിക്കുന്ന പട്ടാളത്തിന്റെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കും. “ ‘ ഞാനക്കൂട്ടത്തിലുണ്ടാകുമോ?” എന്നു ചോദിച്ചപ്പോള്‍ ഇല്ല എന്നാണു അവിടുന്ന് അരുളിയത്.[1222]
ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി അരുളി: “നിങ്ങള്‍ ജൂതന്മാരുമായി യുദ്ധം നടത്തിക്കൊണ്ടിരിക്കും .അവസാനം ഒരു ജൂതന്‍ ഒരു കല്ലിന്റെ പിന്നില്‍ ഒളിച്ചിരിക്കും .അപ്പോള്‍ കല്ലു പറയും:“അല്ലാഹുവിന്റെ ദാസാ! ഇതാ ഒരു ജൂതന്‍ എന്റെ പിന്നില്‍ അവനെ കൊന്നു കളയൂ.” “നിങ്ങള്‍ ജൂതന്മാരുമായി യുദ്ധം ചെയ്യും വരേക്കും ലോകം അവസാനിക്കുകയില്ല.” എന്നു തിരുമേനി അരുളിയതായി മറ്റൊരു രിവായത്തിലുണ്ട്.[1223]
ഇസ്ലാം പ്രചരിച്ചത് തീര്‍ത്തും സമാധാനപരമായ യുദ്ധങ്ങളിലൂടെയും നീതിയുക്തമായ കൊള്ളകളിലൂടെയും എന്നു വ്യക്തമായല്ലോ?
ഇസ്ലാമിലേക്ക് ആളുകള് കൂട്ടം കൂട്ടമായി വന്നതിന്റെ പൊരുള് ഖുര് ആനിന്റെ വശ്യതയായിരുന്നു എന്നും വ്യക്തം !
സ്വന്തമായി ഒരാടിനെയെങ്കിലും വളര്‍ത്തുകയോ ഒരീത്തപ്പനയെങ്കിലും കൃഷി ചെയ്യുകയോ ചെയ്തുകൊണ്ട് ഈ പ്രവാചകന്‍ മാതൃക കാണിച്ചുവോ? ഇല്ല!
അദ്ദേഹവും ഡസന്‍ കണക്കിനു ഭാര്യമാരും പതിനായിരക്കണക്കിന് അനുയായികളും ഉപജീവനത്തിനായി കൊള്ളമുതല്‍ മാത്രമേ ഈ പത്തു കൊല്ലക്കാലവും ഉപയോഗിച്ചുള്ളു !!
“പ്രപഞ്ചമഹാനാഥനായ“ ഒരു ദൈവം ഒരു ലക്ഷത്തി ഇരുപത്തിനലായിരം മാതൃകാ ദൂതന്മാര്‍ക്കു ശേഷം അവസാനത്തെ “ഉത്തമ മാതൃക“യായി ഭൂമിയിലേക്കയച്ചത് ഈ മുഹമ്മദിനെയാണെങ്കില്‍ മുസ്ലിം ലോകം ക്രിമിനലുകളാല്‍ നിറഞ്ഞിരിക്കുന്നതിന്റെ കാരണമന്യേഷിച്ചു നാം വേറെ എവിടെയെങ്കിലും പോകേണ്ടതുണ്ടോ?
ഇസ്ലാമും “ദൈവവും“ തമ്മില്‍ കടലും കടലത്തൊലിയും തമ്മിലുള്ള ബന്ധം പോലുമില്ല എന്ന നിഗമനത്തെലേക്ക് എന്നെ എത്തിച്ചത് ഇതൊക്കെയാണ്.
tracking
യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല.
------
അവസാനത്തെയാള്‍ക്കാണല്ലോ ഏറ്റവും മാതൃകാപരമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്.!
14 നൂറ്റാണ്ടിനു ശേഷവും(ഓര്‍ക്കുക,14 നൂറ്റാണ്ടു) ഈ ആധുനിക ശാസ്ത്രീയയുഗത്തില്‍ തത്വചിന്തകന്മാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ പ്രവാചകനായി അംഗീകരിക്കുമ്പോള്‍ താങ്കള്‍ അതെങ്ങനെ കാണുന്നു?
--------
ആധുനികര്‍ ഇസ്ലാമിനെയും പ്രവാചകനെയും പരിചയപ്പെടുന്നത് ആധുനിക ഇസ്ലാമിസ്റ്റുകളുടെ പ്രചാരണങ്ങളിലൂടെയാണല്ലോ. അവര്‍ യാഥാര്‍ത്ഥ്യങ്ങളെ പുകമറയില്‍ മൂടി ഇല്ലാത്ത മഹത്വങ്ങള്‍ വ്യാഖ്യാനിച്ചു പെയ്ന്റടിച്ച് മാത്രമാണല്ലോ മതം പ്രചരിപ്പിക്കുന്നത്?
ഈ ചോദ്യം ഓരോ വിശ്വാസിയും സ്വന്തം മനസ്സാക്ഷിയോടു തന്നെ ചോദിച്ചാല്‍ ഉത്തരം കിട്ടും.
ഞാന്‍ എന്തുകൊണ്ടിതൊക്കെ വിശ്വസിക്കുന്നു? എന്നു സ്വയം ചോദിക്കുക.
ഹദീസ് ഗ്രന്ഥങ്ങള്‍ വായിക്കാനിടവന്നില്ലായിരുന്നെങ്കില്‍ ഞാനും ഒരു പക്ഷെ മുഹമ്മദ് ഒരു സാമൂഹ്യ പരിഷ്കര്‍ത്താവാണെന്നെങ്കിലും വിശ്വസിച്ചു പോകുമായിരുന്നു. ..!
ആദ്യ പതിമൂന്നു കൊല്ലം നബി മെക്കയില്‍ ഉണ്ടായിരുന്നു? അപ്പോള്‍ എത്ര അനുയായികളെ കിട്ടി? 75നും -80 നും ഇടയില്‍ എന്നാണു എനിക്ക് മനസ്സിലായത്.
മദീനയിലേക്ക് പോകുന്നതിനു മുമ്പ് ചെയ്ത ഉടമ്പടി വഴി ഒരു 300-500 ഇടയില്‍ ആളുകളെ അനുയായികളായി കിട്ടിയിട്ടുണ്ടാകണം
അതിനു ശേഷം ഒമ്പത് - പത്തു വര്‍ഷത്തിനുള്ളില്‍ കിട്ടിയ അനുയായികളുടെ എണ്ണം എത്ര? 10000-15000 ഇടയില്‍ ?
തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ
ഇബ്നു ഉമര്‍ പറയുന്നു:
‘ബനൂ മുസ്തലക്’ ഗോത്രക്കാര്‍ അശ്രദ്ധരായി കഴിഞ്ഞു കൂടിയിരുന്ന സന്ദര്‍ഭത്തില്‍ തിരുമേനി അവരെ ആക്രമിച്ചു. അവരുടെ ഒട്ടകങ്ങള്‍ അരുവിയില്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിലെ യോദ്ധാക്കളെ വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും ബന്ധനസ്ഥരാക്കുകയും ചെയ്തു.അന്നാണു ജുവൈരിയ്യ തിരുമേനിയുടെ അധീനത്തില്‍ വന്നത്.[1108]
അബൂ ഹുറൈറ പറയുന്നു.:
“തിരുമേനി ഇങ്ങനെ അരുളുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. “ദെവമാര്‍ഗ്ഗത്തില്‍ പോരാടുന്നവന്റെ സ്ഥിതി നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരികകയും ചെയ്യുന്നവന്റേതു പോലെയാണ്. ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍ മരിക്കുന്ന പക്ഷം അവനു സ്വര്‍ഗ്ഗം പ്രദാനം ചെയ്യും. അങ്ങനെയല്ല; സുരക്ഷിതമായി യുദ്ധത്തില്‍നിന്നു മടങ്ങുകയാണെങ്കിലോ; ദൈവത്തില്‍നിന്നുള്ള പുണ്യവും യുദ്ധത്തില്‍ കൈവന്ന ധനവും അവന്നു ലഭിക്കും. ഇവ രണ്ടിലേതെങ്കിലുമൊന്ന് അവന്നു ലഭിക്കുമെന്ന് അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നു.” [1169]
ഉര്‍വ്വതുല്‍ ബാരിക്കി പറയുന്നു: തിരുമേനി അരുളി:
“കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.-യുദ്ധം ചെയ്തിട്ടു ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.”[1196]
അതിനു ശേഷം ഒമ്പത് - പത്തു വര്‍ഷത്തിനുള്ളില്‍ കിട്ടിയ അനുയായികളുടെ എണ്ണം എത്ര? 10000-15000 ഇടയില്‍ ?
തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ
------
പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജില്‍ പങ്കെടുക്കാന്‍ മദീനയില്‍നിന്നും മക്കയിലേക്കു പോയവര്‍ തന്നെ ഒരു ലക്ഷം വരും എന്നാണു ചരിത്ര പുസ്തകങ്ങള്‍ പറയുന്നത്.
Jabbar Mash,
May Allah Almighty bless you and guide you to his right path and others too.
(ameen)
ജബ്ബാറിന്‍റെ പ്രസ്താവനകള്‍:
J1. പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞതിന്റെ എത്രയോ ഉദാഹരണങ്ങള്‍ അദ്ദേഹത്തിന്റെ “വെളിപാടുകളില്‍” തന്നെയുണ്ടല്ലോ.
J2. സന്ദര്‍ഭത്തിനനുസരിച്ച് തനിക്കു മനസ്സില്‍ തോന്നുന്നതൊക്കെ അങ്ങു വെളിപാടാക്കി ഉരുവിടുകയായിരുന്നു മുഹമ്മദ് ചെയ്തിരുന്നത്. അതു പിന്നീട് വിരോധാഭാസമാകുമെന്നോ അപ്രസക്തമാകുമെന്നോ മുന്‍ കൂട്ടി ചിന്തിക്കാനൊന്നും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അതാണു ഈ വക വൈരുദ്ധ്യങ്ങള്‍ക്കു കാരണം.
* പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞ..
* സന്ദര്‍ഭത്തിനനുസരിച്ച് തനിക്കു മനസ്സില്‍ തോന്നുന്നതൊക്കെ
* പിന്നീട് വിരോധാഭാസമാകുമെന്നോ അപ്രസക്തമാകുമെന്നോ
* വൈരുദ്ധ്യങ്ങള്‍ക്കു കാരണം
തിരുത്ത്:
* “വെളിപാടുകളില്‍” എന്നത് യുക്തിവാദ ലേഖനങ്ങളില്‍ എന്ന് തിരുത്തണം.
* 'മുഹമ്മദ്' എന്നത് ജബ്ബാര്‍ എന്ന് തിരുത്തണം.
ജബ്ബാറിന്‍റെ പ്രസ്താവനകള്‍:
J1. മക്കയിലെ ഖുറൈശികള്‍ വളരെ ഉയര്‍ന്ന സംസ്കാരമുള്ളവരും മുഹമ്മദിനേക്കാള്‍ നന്മയുള്ളവരുമായിരുന്നുവെന്ന് ഇസ്ലാമിന്റെ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും.
J2. നബിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടുന്നതിനായി അവരെ വെറും ജാഹിലുകളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഇന്നത്തെ മതപ്രചാരകര്‍.
J3. "14 നൂറ്റാണ്ടു മുമ്പ് ആ ജാഹിലിയ്യാ സമൂഹത്തില്‍ ചില ക്ഷിപ്രവിശ്വാസശീലമുള്ളവര്‍ മുഹമ്മദിന്റെ മനോവിഭ്രാന്തികളെ അന്നത്തെ മൂഢവിശ്വാസങ്ങളുടെ ബലത്തില്‍ പ്രവാചകത്വമായി തെറ്റിദ്ധരിച്ചുവെങ്കില്‍ അതിലെന്തല്‍ഭുതം?}}"
ജബ്ബാര്‍ ഉദ്ദേശിച്ചതിതാണ്: ഇസ്‌ലാം തിരസ്‌കരിച്ചവര്‍:
* വളരെ ഉയര്‍ന്ന സംസ്കാരമുള്ളവരും
* മുഹമ്മദിനേക്കാള്‍ നന്മയുള്ളവരുമാ…
ഇസ്‌ലാം സ്വീകരിച്ചവര്‍:
* ജാഹിലിയ്യാ സമൂഹത്തില്‍
* ക്ഷിപ്രവിശ്വാസശീലമുള്ളവര്‍
* മൂഢവിശ്വാസങ്ങളുടെ ബലത്തില്‍
* തെറ്റിദ്ധരിച്ചു
* മുഹമ്മദിന്റെ മനോവിഭ്രാന്തികളെ …
?. ശരിക്കും 'മനോവിഭ്രാന്തി' ആര്‍ക്കാണ്? മുഹമ്മദിനോ അതോ ജബ്ബാറിനോ?
"താല്‍ക്കാലികമായ ലക്കില്ലായ്മ മൂലം രോഗി പിച്ചും പേയും മറ്റും പറയുന്ന ഒരു തരം അബോധാവസ്ഥക്ക് മനോവിഭ്രാന്തി എന്ന് പറയുന്നു. ..... വിദഗ്ദോപദേശം തേടേണ്ട ഒരു രോഗ ലക്ഷണമായി ഇതിനെ കാണേണ്ടതാണ്." (ഡോ. ജോണ്‍ പൌവത്തില്‍)
ജബ്ബാറിന്‍റെ പ്രസ്താവനകള്‍:
J1. മക്ക അക്കാലത്ത് വിഗ്രഹാരാധനയുടെ കേന്ദ്രമായിരുന്നു. കഅബാ ക്ഷേത്രത്തില്‍ മുന്നൂറില്‍ പരം ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു.
J2. തൌഹീദ് [ഏക ദൈവത്വം] സിദ്ധാന്തവുമായി രംഗത്തു വന്ന മുഹമ്മദിനെ മക്കാനിവാസികള്‍ സ്വാഭാവികമായും എതിര്‍ത്തു.
?: ഈ രണ്ടു ദൈവ സങ്കല്‍പ്പങ്ങളില്‍ യുക്തിവാദത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് ഏതാണ്?
ജബ്ബാറിന്‍റെ പ്രസ്താവനകള്‍:
J1. മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു മുഹമ്മദിന്റെ പ്രബോധനങ്ങള്‍. സമാധാനവാദികള്‍ സാധാരണ ഇക്കാലത്ത് ഉദ്ധരിക്കാറുള്ള ഈ വചനങ്ങളെല്ലാം ആദ്യകാല സൂക്തങ്ങളാണ്:-
J2. സമാധാനവാദികള്‍ സാധാരണ ഇക്കാലത്ത് ഉദ്ധരിക്കാറുള്ള ഈ വചനങ്ങളെല്ലാം മക്കാ സൂക്തങ്ങളാണ്:-
?. ഈ പ്രസ്താവനയെ തുടര്‍ന്ന് മക്കയിലവതരിച്ച സൂക്തങ്ങളെന്ന വ്യാജേന ജബ്ബാര്‍ ഉദ്ധരിച്ച 6 ഖുര്‍ആന്‍ സൂക്തങ്ങളില്‍ നാലും മദീനയില്‍ അവതരിച്ചവയാണെന്ന് മാത്രമല്ല; ചില യുദ്ധങ്ങള്‍ നടന്നതിച്ചതിന്ന് ശേഷം അവതരിച്ചതാണെന്നും തെളി യിച്ച് കൊടുത്തു. എന്നിട്ടെന്താ?
J3. സമാധാനത്തിന്റെ ആയത്തുകള്‍ എല്ലാം തന്നെ യുദ്ധത്തിനും അക്രമത്തിനും ആജ്ഞ വരുന്നതിനു മുമ്പിറങ്ങിയതാണെന്നേ ഉദ്ദേശിച്ചുള്ളൂ. കൃത്യമായി ഏതൊക്കെ ആയത്തുകള്‍ മക്കയില്‍ ഇറങ്ങി, ഏതൊക്കെ മദീനയില്‍ ഇറങ്ങി എന്നൊന്നും ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ക്കു പോലും അറിയില്ല. അഭിപ്രായവ്യത്യാസങ്ങളുണ്ടു താനും. തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.
* മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു
* ആദ്യകാല സൂക്തങ്ങളാണ്
* മക്കാ സൂക്തങ്ങളാണ്
* യുദ്ധത്തിനും അക്രമത്തിനും ആജ്ഞ വരുന്നതിനു മുമ്പിറങ്ങിയതാണെന്നേ ഉദ്ദേശിച്ചുള്ളൂ
?. മദീനയിലും ജനാധിപത്യ ശൈലി ഉണ്ടായിരുന്നു എന്ന് സമ്മതിച്ചോ?
ജബ്ബാറിന്‍റെ പ്രസ്താവനകള്‍:
J1. മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു മുഹമ്മദിന്റെ പ്രബോധനങ്ങള്‍. സമാധാനവാദികള്‍ സാധാരണ ഇക്കാലത്ത് ഉദ്ധരിക്കാറുള്ള ഈ വചനങ്ങളെല്ലാം ആദ്യകാല സൂക്തങ്ങളാണ്:-
J2. സമാധാനവാദികള്‍ സാധാരണ ഇക്കാലത്ത് ഉദ്ധരിക്കാറുള്ള ഈ വചനങ്ങളെല്ലാം മക്കാ സൂക്തങ്ങളാണ്:-
?. ഈ പ്രസ്താവനയെ തുടര്‍ന്ന് മക്കയിലവതരിച്ച സൂക്തങ്ങളെന്ന വ്യാജേന ജബ്ബാര്‍ ഉദ്ധരിച്ച 6 ഖുര്‍ആന്‍ സൂക്തങ്ങളില്‍ നാലും മദീനയില്‍ അവതരിച്ചവയാണെന്ന് മാത്രമല്ല; ചില യുദ്ധങ്ങള്‍ നടന്നതിച്ചതിന്ന് ശേഷം അവതരിച്ചതാണെന്നും തെളി യിച്ച് കൊടുത്തു. എന്നിട്ടെന്താ?
J3. സമാധാനത്തിന്റെ ആയത്തുകള്‍ എല്ലാം തന്നെ യുദ്ധത്തിനും അക്രമത്തിനും ആജ്ഞ വരുന്നതിനു മുമ്പിറങ്ങിയതാണെന്നേ ഉദ്ദേശിച്ചുള്ളൂ. കൃത്യമായി ഏതൊക്കെ ആയത്തുകള്‍ മക്കയില്‍ ഇറങ്ങി, ഏതൊക്കെ മദീനയില്‍ ഇറങ്ങി എന്നൊന്നും ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ക്കു പോലും അറിയില്ല. അഭിപ്രായവ്യത്യാസങ്ങളുണ്ടു താനും. തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.
* മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു
* ആദ്യകാല സൂക്തങ്ങളാണ്
* മക്കാ സൂക്തങ്ങളാണ്
* യുദ്ധത്തിനും അക്രമത്തിനും ആജ്ഞ വരുന്നതിനു മുമ്പിറങ്ങിയതാണെന്നേ ഉദ്ദേശിച്ചുള്ളൂ
?. മദീനയിലും ജനാധിപത്യ ശൈലി ഉണ്ടായിരുന്നു എന്ന് സമ്മതിച്ചോ?
ജബ്ബാറിന്‍റെ പ്രസ്താവനകള്‍:
J1. 'ഖുര്‍ആനിന്‍റെ സാഹിത്യ ഭംഗി, ആകര്‍ഷകത്വം, വശ്യത, മനുഷ്യ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താനുള്ള കഴിവ്, ..... ' ഈ പറഞ്ഞ സവിശേഷതകളൊക്കെയുള്ളത് മക്കയില്‍ ഇറങ്ങിയ ചെറിയ സൂറത്തുകള്‍ക്കു മാത്രമാണ്. മക്കയില്‍ അതൊന്നും ഏശിയിട്ടുമില്ല.
J2. യുദ്ധവും അക്രമവുമില്ലാതെത്തന്നെ അല്‍പ്പം ചില അന്ധവിശ്വാസികളെ വശത്താക്കാന്‍ മുഹമ്മദിനു കഴിഞ്ഞു എന്ന് ഞാനും സമ്മതിക്കുന്നു ! വെളിപാടിന്റെ പ്രാസഭംഗിയും ആകര്‍ഷകത്വവും ഒരു പങ്കു വഹിച്ചിട്ടുമുണ്ടാകാം.
* അല്‍പ്പം ചില അന്ധവിശ്വാസികളെ വശത്താക്കാന്‍ …
* വെളിപാടിന്റെ പ്രാസഭംഗിയും
* ആകര്‍ഷകത്വവും
J3. മക്കയില്‍ ഇസ്ലാം പ്രചരിച്ചിട്ടേയില്ല. വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രമാണന്ന് മുഹമ്മദിനൊപ്പം ചേര്‍ന്നത്.
' വിരലില്‍ എണ്ണാവുന്ന ചിലര്‍ '
?. ജബ്ബാര്‍ 'ചിന്തിക്കാനുപയോഗിക്കുന്ന അവയവ'ത്തിന്‍റെ വിരലുകള്‍ കൂടി കൂട്ടിയാല്‍, മക്കയിലെ വിശ്വാസികളെ എണ്ണിത്തീര്‍ക്കാന്‍ എത്ര മനുഷ്യരുടെ വിരലുകള്‍ വേണ്ടി വരും?
ജബ്ബാറിന്‍റെ പ്രസ്താവനകള്‍:
J1. അവര്‍ പക്ഷെ വളരെ ഉന്നത സാംസ്കാരികനിലവാരമുള്ളവരായിരുന്നതിനാല്‍ കായികമായല്ല, ആശയപരമായിത്തന്നെയാണു മുഹമ്മദിന്റെ പ്രവാചകത്വവാദത്തെ നേരിട്ടത്.
J2. ശാരീരികമായ ഉപദ്രവങ്ങളൊന്നും കാര്യമായി അദ്ദേഹത്തിനു നേരെ ഉണ്ടായതായി തെളിവുകളില്ല. വളരെ നിസ്സാരമായ ചില ഒറ്റപ്പെട്ട സംഭവങ്ങളെയാണു പില്‍ക്കാലത്ത് അതിശയോക്തിപരമായി അവതരിപ്പിക്കാന്‍ ചരിത്രകാരന്മാര്‍ ശ്രമിച്ചിട്ടുള്ളത്. മുഹമ്മദ് പിന്നീടു നടത്തിയ നരനായാട്ടുകളുമായി താരതമ്യം ചെയ്താല്‍ ഈ സംഭവങ്ങളൊക്കെ അവഗണനീയമാംവിധം നിസ്സാരമാണെന്നു കാണാം.
J3. സ്വന്തം ഗോത്രക്കാരില്‍ നിന്നും സംരക്ഷണം തേടി അന്യ ഗോത്രക്കാരുടെ ഉമ്മറപ്പടി തോറും കയറിയിറങ്ങുന്ന ഒരു “പ്രവാചകന്‍“ സര്‍വ്വശക്തനായ ദൈവത്തിന്റെ സംരക്ഷണത്തില്‍ സ്വയം വിശ്വസിച്ചിരുന്നോ?
* കായികമായല്ല , ആശയപരമായിത്തന്നെയാണു..
* ശാരീരികമായ ഉപദ്രവങ്ങളൊന്നും കാര്യമായി
* മുഹമ്മദ് പിന്നീടു നടത്തിയ നരനായാട്ടുകളുമായി താരതമ്യം ചെയ്താല്‍
* ഈ സംഭവങ്ങളൊക്കെ അവഗണനീയമാംവിധം നിസ്സാരമാണെന്നു
* സ്വന്തം ഗോത്രക്കാരില്‍ നിന്നും സംരക്ഷണം തേടി
? അവര്‍ കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്തോ?
ചിന്തകന്‍ said...: മക്കയിലെ കാലഘട്ടത്തങ്ങളിളും മദീനയില്‍ യുദ്ധം തുടങ്ങുന്നതിനു മുമ്പും ഇസ്ലാം പ്രചരിച്ചത് സമാധനത്തിലൂടെയാണോ അതോ അക്രമത്തിലൂടെയാണോ എന്നാണ് ചോദ്യത്തിന്റെ മര്‍മ്മം. ഈ ചോദ്യത്തിന് ഒരുഉത്തരമായതിന് ശേഷം ചര്‍ച്ച മുന്നോട്ട് കൊണ്ടു പോകുന്നതായിരിക്കും ഉചിതം.
ആലിക്കോയ മാഷ് സൂചിപ്പിച്ചപ്പോലെ, മര്‍മ്മ പ്രധാനമായ ആ ചോദ്യത്തിനുള്ള ഉത്തരം ഈ പോസ്റ്റിലെവിടെയും ഞാനും കണ്ടില്ല.
ea jabbar said...
മി. ആലിക്കോയ !
ചര്‍ച്ചാവിഷയം “ജബ്ബാര്‍മാഷ്” അല്ല !!
* * * *
ചൂടാവാതെ മാഷേ, യുക്തിവാദ സംഘത്തിന്റെ "സംഷ്ടാന ശമിതി" അംഗം എന്ന നിലയില്‍ പാലിക്കാന്‍ ബാധ്യസ്ഥമായ ധാര്‍മ്മിക ബോധവും സ്ഥലകാല ബോധവും അങ്ങ് പാലിക്കണം എന്ന് അപേക്ഷിക്കുന്നു.
ചര്‍ച്ചാ വിഷയം ജബ്ബാര്‍ മാഷ് അല്ല എന്നത് ശരി തന്നെ, പക്ഷെ ആലിക്കോയ മാഷ് മുകളില്‍ ചൂണ്ടിക്കാണിച്ച വസ്തുത അങ്ങ് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു എന്നുള്ളതാണ്. വിമര്‍ശനം എന്നത് ഒരാളെ തോല്പിക്കാന്‍ തലയും വാലും മുറിച്ച് എന്തെങ്കിലും പറയുകയോ വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന മട്ടില്‍ എഴുതുന്നതോ അല്ല എന്ന് അങ്ങയെ ഉണര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഇവിടെ താങ്കള്‍ വൈരുധ്യങ്ങളുടെ മാലപ്പടക്കം പൊട്ടിക്കുകയാണ് ജബ്ബാര്‍ മാഷ്. അങ്ങയെ പലരും അവഗനിക്കുന്നതിനെ കുറിച്ച് ഇപ്പോഴാണ് എനിക്ക് മനസ്സിലായി വരുന്നത്. വെറുത ലക്കും ലഗാനുമില്ലാതെ പലതും വിളിച്ചു പറയുന്ന ആളോട് എങ്ങിനെയാ സംവദിക്കുക. ആലിക്കോയ മാഷ് അങ്ങയെ ഒരു പരിധി വരെ വിഷയത്തില്‍ തളച്ചിട്ടു എന്ന് പറയാം. അഭിനന്ദനങ്ങള്‍. സംവാദം തുടരട്ടെ. സാധാരണക്കാരായ ഞങ്ങള്‍ ഈ സംവാദ യുക്തിദീക്ഷയോടെ വീക്ഷിക്കുന്നു എന്ന് മാഷ് അറിയുക.
ഇതിനിടയില്‍ തന്നെ മാഷ് ഹിജ്റയെക്കുറിച്ച് സംസാരിക്കാതെ ചരിത്രത്തിന്‍റെ പല ഭാഗത്ത് നിന്നും അടര്‍ത്തിയെടുത്ത പല പരാമര്‍ശങ്ങളും ഇവിടെ എഴുന്നള്ളിക്കുകയാണ്. മുഹമ്മദ് കൊള്ളക്കാരന്‍ ആണെങ്കില്‍ ചരിത്രം മുറിച്ചെടുത് പറയാതെ വിവരിച്ചാലും അത് എല്ലാവര്ക്കും മനസ്സിലാകും. അത് കൊണ്ട് മുറിച്ചെടുത്ത് അവതരിപ്പിക്കാതെ പറയൂ. മക്കയിലെ സമാധാന കാലഘട്ടം, മദീനക്കാരുമായുള്ള നയചാരുതയുള്ള ഉടമ്പടി. പ്രവാചകന്‍ മാഷെപ്പോലെ ഒരു പ്രസ്ഥാനം വളര്‍ത്താന്‍ കഴിയാത്ത നേതൃപാടവം ഇല്ലാത്ത ആളല്ല. നയചാതുരിയുള്ള നേതാവ് ആയിരുന്നു. മതം എന്നത് വെറും ആരാധനയും അല്ലായിരുന്നു.
യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ആട്ടിന്‍ കുട്ടി വിശന്നു മരിച്ചാല്‍ ദൈവത്തോടു എനിക്ക് ഉത്തരം പറയേണ്ടി വരും എന്ന് ഖലീഫാ ഉമറിനെ കൊണ്ട് പറയാന്‍ മാറ്റം ധാര്‍മിക ബോധം ഭാരനാധിപരില്‍ ഉണ്ടാക്കിയ പ്രവാചകന്‍. അദേഹം കൊള്ളക്കാരന്‍ ആയിരുന്നു എങ്കില്‍ അണികള്‍ക്ക് ഉണ്ടായ ഈ ബോധം എങ്ങിനെ ഉണ്ടാക്കി. അതൊക്കെ പിന്നീട് ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ ഹിജ്റയെക്കുറിച്ച് പറയൂ മാഷെ.
അബ്സീനിയന്‍ ഹിജ്റ മാഷ് വിട്ടു കളഞ്ഞു. സാരമില്ല. മാഷ് പെടികേണ്ട ആലിക്കോയ വിഷയം തന്നെ സംസാരിക്കും. എനിക്ക് പേടി മാഷെയാണ് വിഷയം വിട്ടു പലതും പറഞ്ഞു സംവാദം കുളമാക്കുമോ എന്ന്.
ഇതിനിടയില്‍ തന്നെ മാഷ് ഹിജ്റയെക്കുറിച്ച് സംസാരിക്കാതെ ചരിത്രത്തിന്‍റെ പല ഭാഗത്ത് നിന്നും അടര്‍ത്തിയെടുത്ത പല പരാമര്‍ശങ്ങളും ഇവിടെ എഴുന്നള്ളിക്കുകയാണ്.
------
എല്ലാം വിശദമായിത്തന്നെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നു. തല്‍ക്കാലം ചില സാമ്പിളുകള്‍ ഉദ്ധരിച്ചത് , ഞാന്‍ അവതരിപ്പിച്ച നിഗമനങ്ങള്‍ക്ക് ചരിത്രത്തിഒന്റെ പിന്‍ബലമുണ്ടെന്നു സൂചിപ്പിക്കാന്‍ വേണ്ടി മാത്രം. ഇതിലും ഭീകരമായ എത്രയോ സംഭവങ്ങള്‍ വരാനിരിക്കുന്നു !
ea jabbar said...
വെറുത ലക്കും ലഗാനുമില്ലാതെ പലതും വിളിച്ചു പറയുന്ന ആളോട് എങ്ങിനെയാ സംവദിക്കുക.
---
അപ്പൊ അതാ കാര്യം !
***
മാഷ് എന്നെ വിട്ടേര്, ഞാന്‍ ആരുടെയും വക്താവ് ഒന്നുമല്ല. അതായത് വല്ല മതക്കാരുടെയോ സംഘടനയുടെയോ വക്താവല്ല. യുക്തിവാദി എന്ന് വേണേല്‍ പറയാം. യുക്തി ഉപയോഗിച്ച് ചിന്തിക്കണം എന്ന് കരുതുന്ന ഒരാള്‍. എതിര്‍ക്കുന്നു എന്ന് കരുതി കണ്ണും പൂട്ടി കുട്ടികളെ പോലെ യുക്തിയില്ലാതെ താങ്കള്‍ വൈകാരികമായ എതിര്‍പ്പ പ്രകടിപ്പിക്കുമ്പോള്‍ അങ്ങയോടു സഹതാപം തോന്നുന്ന ഒരാള്‍.
സംവാദം ആലിക്കോയയോട് തുടരൂ. ആലിക്കോയ ഉന്നയിച്ച ആരോപണം തെളിവോടെ നിഷേധിക്കു. പരസ്പര വിരുധമായത് പറഞ്ഞില്ല എന്ന് ശക്തിയോടെ തെളിവോടെ പറയൂ. അല്ലാതെ ചുമ്മാ കണ കണാന്ന് ഓരോ വാക്കും പിടിച്ചു മറുപടി പറയുന്നത് യുക്തി വാദ സംഘത്തിന്റെ സംസ്ഥാന സമിതി അംഗം എന്ന നിലവാരത്തിനു ഒട്ടും ചേരുന്നില്ല. കുട്ടികളെ പറ്റിക്കാതെ മുതിര്‍ന്നവരെ ബോധിപ്പിക്ക്. അവിടെയാ മിടുക്ക്, അവിടെയാ അറിവ്. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് ആവല്ലേ.
സംവാദം വീക്ഷിക്കുന്നു. താങ്കള്‍ക്ക് നന്ദി ജബ്ബാര്‍ മാഷ്, പല ഇസ്ലാമിക വിമര്‍ശനത്തിന്റെയും പൊള്ളത്തരവും അങ്ങയുടെ വളച്ച് ഒടിക്കലും അങ്ങയുടെ ബ്ലോഗ് വായിച്ചു എനിക്ക് സ്വന്തം പഠനം നടത്തിയപ്പോള്‍ മനസ്സിലാവുന്നു. ഇസ്ലാമിനെ പഠിച്ചുകൊണ്ടിരിക്കുകയാ ഇപ്പോള്‍. ജോലിത്തിരക്ക് ഉണ്ടെങ്കിലും.
സംവാദം ആലിക്കോയയോട് തുടരൂ. ആലിക്കോയ ഉന്നയിച്ച ആരോപണം തെളിവോടെ നിഷേധിക്കു. പരസ്പര വിരുധമായത് പറഞ്ഞില്ല എന്ന് ശക്തിയോടെ തെളിവോടെ പറയൂ.
------
അതു വായനക്കാരുടെ യുക്തിക്കു വിടുന്നു. വിഷയം ചര്‍ച്ച ചെയ്യാം. ജബ്ബാറിന്റെ വൈരുദ്ധ്യങ്ങളല്ലല്ലോ വിഷയം.
ചുണയുണ്ടെകില്‍ അതൊന്ന് കാണിക്ക്.
-------
കുട്ടികളെ പറ്റിക്കാതെ മുതിര്‍ന്നവരെ ബോധിപ്പിക്ക്. അവിടെയാ മിടുക്ക്, അവിടെയാ അറിവ്. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് ആവല്ലേ.
------
ചുണയും മിടുക്കും മുഷ്ടിബലവും പ്രകടിപ്പിക്കാനോ കാളപ്പോരു പോലെ മത്സരം വെച്ചു രാജാവാകാനോ ഒന്നും ഉദ്ദേശിച്ചല്ല ഞാന്‍ ഈ ബൂലോഗത്തു വന്നത്. എന്റെ വായനയിലും പഠനത്തിലും എനിക്കു ബോധ്യപ്പെട്ട വസ്തുതകള്‍ ഒരു തുറന്ന സ്പെയ്സില്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമാണ്. അതിനെന്നെ പ്രേരിപ്പിക്കുന്ന ഒരു കാര്യം കൂടി പറയാം. ഇസ്ലാം മതത്തില്‍നിന്നും പുറത്തു പോകുന്നത് വധശിക്ഷയര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റമായി കാണുന്ന ഒരു സമുദായമാണെന്റേത്. അതുകൊണ്ടു തന്നെ എന്റെ അവിശ്വാസം എന്തുകൊണ്ടെന്ന് ആ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് എന്റെ ബാധ്യതയും നിലനില്പിനുതന്നെ അനിവാര്യവുമാണെന്നു ഞാന്‍ കരുതുന്നു എന്നതാണത്.
എന്റെ നിഗമനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ കാര്യകാരണ സഹിതം അതു ചൂണ്ടിക്കാണിച്ചാല്‍ അതു തിരുത്താന്‍ ഒരു യുക്തിവാദി എന്ന നിലയില്‍ എനിക്കു മടിയില്ല. അതൊരു പരാജയമായി ഞാന്‍ കരുതുന്നുമില്ല. അശ്രദ്ധയാലും മറ്റും വന്ന അബദ്ധധാരണകള്‍ പല സന്ദര്‍ഭങ്ങളിലായി തിരുത്തിയിട്ടുണ്ട്.
“അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.
അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137]
ഇത് മൌദൂദി എഴുതിയതാണ്. ബോള്‍ഡ് ചെയ്ത ഭാഗം പ്രത്യേകം ശ്രദ്ധിക്കുക. ഞാന്‍ പറഞ്ഞതില്‍ വൈരുദ്ധ്യം കണ്ടെത്തിയവര്‍ മൌദൂദിയെ തിരുത്തുമോ?
ea jabbar said
എന്റെ നിഗമനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ കാര്യകാരണ സഹിതം അതു ചൂണ്ടിക്കാണിച്ചാല്‍ അതു തിരുത്താന്‍ ഒരു യുക്തിവാദി എന്ന നിലയില്‍ എനിക്കു മടിയില്ല. അതൊരു പരാജയമായി ഞാന്‍ കരുതുന്നുമില്ല. അശ്രദ്ധയാലും മറ്റും വന്ന അബദ്ധധാരണകള്‍ പല സന്ദര്‍ഭങ്ങളിലായി തിരുത്തിയിട്ടുണ്ട്.
* * * *
അബദ്ധധാരണകള്‍ പലപ്പോഴും തിരുത്തിയിട്ടുണ്ട് എന്ന സമ്മതത്തെ അഭിനന്ദിക്കുന്നു. ഒരിക്കലും അത് താങ്കളുടെ പരാജയമല്ല മറിച്ച് സ്വന്തം ധാരണകളില്‍ തെറ്റുണ്ട് എന്ന് തിരിച്ചറിയുന്നത് വിജയത്തിന്‍റെ ലക്ഷണമാണ്. പക്ഷെ, മാഷ് ദയവായി ഇങ്ങിനെ അബദ്ധധാരണകള്‍ ഇവിടെ വിളിച്ചു കൂവരുത്. പിന്നീട് അങ്ങ് അതൊക്കെ തിരുത്തുന്ന കാര്യം ഗാലറിയില്‍ ഇരുന്നു കളി കാണുന്ന യുക്തി ഉപയോഗിക്കാതെ മാഷെ പിന്തുടരുക മാത്രം യുക്തി ആക്കിയവര്‍ക്കും മാഷെ പ്രവാചകന്‍ ആക്കിയവര്‍ക്കും അറിയില്ലല്ലോ?കൂടാതെ ഒരു സംവാദം എന്നൊക്കെ പറയുമ്പോള്‍ താത്കാലിക വിജയത്തിനു വേണ്ടി അബദ്ധധാരണകള്‍ വ്യക്തമായ അറിവില്ലാതെ നടത്തുന്നതല്ല. അങ്ങിനെ അറിവില്ലാത്തത് വിളിച്ചു കൂവുന്നതിനു പകരം, അത്തരം അബദ്ധധാരണകള്‍ വസ്തുത എന്ന പോലെ അവതരിപ്പിക്കുന്നതിനു പകരം, അന്വേഷണം എന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ അത് മാന്യത എന്ന് പറയും. അതാണ് യുക്തിയും. പലര്‍ക്കും അങ്ങയുടെ അത്തരം സംശയം ഇവിടെ തന്നെ തീര്‍ക്കാന്‍ പറ്റിയേക്കും. അങ്ങേക്കാവട്ടെ അബദ്ധം വിളിച്ചു പറയുന്നു പിന്നീട് തിരുത്തുന്നു എന്ന അപഖ്യാതി ഉണ്ടാവുകയും ഇല്ല.
ഇത്തരം മാന്യതകള്‍ നാം സ്വയം പാലിക്കുന്നില്ല എങ്കില്‍ ഏതു ചാത്തപ്പനും ഏതു വിഷയത്തിലും പണ്ഡിതന്‍ ചമഞ്ഞ് ബൂലോഗത്ത് വരും. ഗൂഗിള്‍ ഉള്ളപ്പോള്‍ ആര്‍ക്കാ വിഷയം സമര്‍ഥിക്കാന്‍ വിഷമം.
താങ്കളുടെ തിരിച്ചറിവുകള്‍ക്ക് അഭിനന്ദനങ്ങള്‍.
@നിഷ്കളങ്കന്‍ : ഇടക്കിടെയുള്ള റഫറിയിങ്ങ് അരോചകമാവുന്നു; ചര്‍ച്ചചെയ്യുന്ന വിഷയത്തെ കുറിച്ച് അറിയുമെങ്കില്‍ സംസാരിക്കൂ; പ്ലീസ്.
നിഷ്കളങ്കന്‍ said...
മക്കയില്‍ ഇസ്ലാം പ്രചരിച്ചില്ല എന്ന് മാഷ് വീണ്ടും വീണ്ടും പറയുമ്പോള്‍ കൊച്ചു കുട്ടികളെ പോലെ മാഷ് വാശി പിടിക്കുന്നു എന്ന് മാത്രമേ ഞാന്‍ മനസ്സിലാക്കുന്നുള്ളൂ....
-----
അപ്പോ മൌദൂദി പറഞ്ഞതോ?
മൌലാനാ മൌദൂദി പറഞ്ഞു:
ഇസ്‌ലാം അതിന്‍റെ സത്യസന്ധത അംഗീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ലെന്ന് വസ്തുത ഈ ചര്‍ച്ചയില്‍ വ്യക്തമായിക്കഴിഞ്ഞു. തെളിവുകളുടെയും ന്യായങ്ങളുടെയും വെളിച്ചത്തില്‍ സന്‍മാര്‍ഗ്ഗത്തിന്‍റെ രാജപാത ദുര്‍മാര്‍ഗ്ഗത്തിന്‍റെ പാതയില്‍ നിന്ന് വ്യവഛേദിച്ച് കാണിച്ചതിന്ന് ശേഷം തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് നിത്യ നഷ്ടം ഏറ്റുവാങ്ങാനും ശരിയായ വഴിയിലൂടെ സഞ്ചരിച്ച് ശാശ്വത വിജയം നേടുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുന്നതിന്ന് മുമ്പ് ഇസ്‌ലാമിന്‍റെ പ്രചാരത്തില്‍ ഏതോ തരത്തില്‍ വാളിനുണ്ടായിരുന്ന ബന്ധം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ദീനിന്‍റെ (മതത്തിന്‍റെ) പ്രബോധനത്തെ സംബന്ധിച്ചിടത്തോളം വാളിന് ഒന്നും ചെയ്യാനില്ലെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ പ്രബോധനത്തോടൊപ്പം വേറെ ചിലതിന്‍റെ സഹായംകൊണ്ട് കൂടിയാണ് ലോകത്ത് ഇസ്‌ലാം പ്രചരിച്ചത്. അവിടെ ശക്തിയും ഒരു ഘടകമായിരുന്നു. (ജിഹാദ് പേ. 145)
{{ഞാന്‍ എന്തുകൊണ്ടിതൊക്കെ വിശ്വസിക്കുന്നു? എന്നു സ്വയം ചോദിക്കുക.}}
എന്‍റെ സമീപപ്രദേശത്തുകാരനായ ഒരു മാഷുണ്ടായിരുന്നു.യുക്തിവാദ പ്രസിദ്ധീകരണങ്ങള്‍, ഈ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍..എല്ലാം സ്ഥിരമായി വായിക്കാന്‍ തരും.കുറച്ചു കാലം ഇതും തലയില്‍ കേറ്റി നടന്നു നോക്കി.നിരാശയായിരുന്നു ഫലം.ശാസ്ത്രരംഗത്തെ മുന്നേറ്റങ്ങള്‍ കൊണ്ട് മാത്രം ജീവിതത്തിന്റെ മര്‍മപ്രധാനവും മൌലികവുമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടില്ലെന്ന് പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു.നാം ആരാണ്? എവിടെ നിന്ന്..എങ്ങോട്ടാണ് നമ്മുടെ യാത്ര.? പദാര്‍ത്ഥനിഷ്ഠമായ ശരീരത്തിനപ്പുറം നമുക്ക് ഒരു ആത്മാവ് ഉണ്ടല്ലോ? അതെങ്ങനെ ഉരുവംകൊണ്ടു?തികച്ചും ആസൂത്രിതവും പരസ്പരബന്ധിതവുമായ ഈ പ്രപഞ്ചത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണ്?ഒരു പുല്‍ക്കൊടിതുമ്പില്‍ പോലും വിസ്മയകരമായ എന്തെല്ലാം സജ്ജീകരണങ്ങള്‍?
എവിടെ നിന്നാണ് തുടക്കം?പ്രപഞ്ചത്തിനു ഒരു ഒടുക്കമുണ്ടോ?ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ യുക്തിവാദത്തിന്റെ പക്കല്‍ ഒന്നുമില്ലെന്ന് ആ കുറഞ്ഞ കാലം ഉപകരിച്ചു.
ധര്മാധര്‍മ്മങ്ങള്‍,നന്മ തിന്മ തുടങ്ങിയവയുടെ കാര്യം പറയാനുമില്ല.
മാഷിന്‍റെ നിര്‍ദേശത്തോട് സാന്ദര്‍ഭികമായി പ്രതികരിച്ചു എന്ന് മാത്രം.സംവാദം തുടരട്ടെ.
ആലിക്കോയ സാറും മറ്റുള്ളവരുംസൂചിപ്പിച്ച കാര്യത്തിനു മാഷ് കൃത്യമായി മറുപടി പറയുമെന്ന് കരുതുന്നു.
മൌദൂദി പറഞ്ഞു: ഇസ്‌ലാം വാളിന്‍റെ ശക്തിയാല്‍ ആളുകളെ മുസ്‌ലിംകളാക്കി എന്ന് പറയുന്നത് പോലെത്തന്നെ അബദ്ധമാണ് ഇസ്‌ലാമിന്‍റെ പ്രചാരത്തില്‍ അതിന്ന് യാതൊരു പങ്കുമില്ലെന്ന് പറയുന്നതും. യാഥാര്‍ത്ഥ്യം രണ്ടിനുമിടയിലാണ്. ഏതൊരു നാഗരികതയുടെയും പോലെ ഇസ്‌ലാമിക നാഗരികതയുടെ സ്ഥാപനത്തിലും പ്രബോധനത്തോടൊപ്പം ശക്തിക്കു കൂടി ഒരു പങ്കുണ്ട്. പ്രബോധനത്തിന്‍റെ ജോലി വിത്ത് വിതക്കലാണ്. ശക്തിയുടേത് നിലം പാകപ്പെടുത്തലും. പ്രബോധനം വിതക്കുന്ന വിത്തിന് വളരാന്‍ പാകത്തില്‍ ഭൂമിയെ മൃദുലമാക്കുന്ന പണിയാണ് ശക്തി ചെയ്യുന്നത്. സംസ്ഥാപനത്തിലും നിലനിര്‍ത്തുന്നതിലും ഈ രണ്ട് ഘടകങ്ങള്‍ക്കും പങ്കില്ലാത്ത ഏതെങ്കിലും ഒരു നാഗരികതയെ ലോക ചരിത്രത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?
(ജിഹാദ് പേ. 149)
@ ജബ്ബാര്‍ മാഷേ,
മക്കയില്‍ ഇസ്ലാം പ്രചരിച്ചില്ല എന്ന് മാഷ് വീണ്ടും വീണ്ടും പറയുമ്പോള്‍ കൊച്ചു കുട്ടികളെ പോലെ മാഷ് വാശി പിടിക്കുന്നു എന്ന് മാത്രമേ ഞാന്‍ മനസ്സിലാക്കുന്നുള്ളൂ....
-----
അപ്പോ മൌദൂദി പറഞ്ഞതോ?
* * * * * * *
മൌദൂദി പറഞതായി മാഷ് ഇവിടെ രേഖപ്പെടുത്തിയത് ഒന്ന് കൂടി വായിച്ചു നോക്കൂ.
"പക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല"
അപ്പോള്‍ മാഷേ ഹിജ്‌റ പോയ ആള്‍ക്കാരോ? ഇവിടെ മൌദൂദി ഉദ്ദേശിക്കുന്നത് ജനതയില്‍ വലിയ വിഭാഗം, മഹാഭൂരിപക്ഷം ഇസ്ലാം വിശ്വസിച്ചില്ല എന്ന് തന്നെയാണ്. അതില്‍ മാഷുമായി ആര്‍ക്കും ഇവിടെ തര്‍ക്കമില്ല.
എന്‍റെ ചോദ്യം ഇതാണ്, ഹിജ്റ പോയ ആള്‍ക്കാര്‍ അവര്‍ ഏതാണ്ട് എണ്‍പതോ തൊണ്ണൂറോ വരും. അവര്‍ സമാധാന പരമായ പ്രബോധനവും സഹനസമരവും നടത്തിയില്ലേ എന്നാണു. അത് സമ്മതിക്കാന്‍ താങ്കള്‍ വിസമ്മതിക്കുന്നത് എന്ത് കൊണ്ട്? ഇസ്ലാമിക നാഗരികത അതിന്‍റെ അടിസ്ഥാനം ഉണ്ടാക്കിയത് ഈ സഹനസമരത്തിലൂടെ ഉണ്ടാക്കിയെടുത്ട ആദര്‍ശസമൂഹം വഴിയാണ്. അവര്‍ എത്ര പീഡനങ്ങള്‍ക്ക് ഇരയായി. എന്നിട്ടും അവര്‍ ആദര്‍ശം വിട്ടില്ല. ഈ ചരിത്ര വസ്തുതയെ അങ്ങ് സമ്മതിക്കണം എന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ.
ഇനി മാഷ് ഇത് നോക്കൂ, എത്ര മാത്രം പീഡനം മുസ്ലിങ്ങള്‍ ഹിജ്‌റ പോകുമ്പോള്‍ പോലും നേരിട്ടു എന്ന്. ഇവരൊക്കെയും മുഹമ്മദിന്റെ വാള്‍ കണ്ടു പേടിച്ചാണോ മുസ്ലിമായത്? അതോ ആദര്‍ശ പ്രചോദിതരായോ?. എല്ലാം നഷ്ടപ്പെട്ടും മുഹമ്മദിന്റെ കൂടെ നില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത് എന്താണ്? മക്കയില്‍ വിശ്വസിച്ചവരെ വിലയിരുത്തി മാഷ് ഈ ഭാഗം പഠിപ്പിച്ചു തരൂ. നിഗമനങ്ങള്‍ അതേക്കുറിച്ചും ആവാമല്ലോ.എന്താണ് മക്കയില്‍ ഇവരെയൊക്കെ ഇത്രയും പീഡനങ്ങള്‍ ഏറ്റുവാങ്ങിയും മുഹമ്മദിന്റെ കൂടെ നില്‍ക്കാന്‍ പ്രേരിപ്പിച്ച ഘടകം? എന്താണ് മുഹമ്മദിന്‍റെ ആകര്‍ഷണം? എല്ലാം ഉപേക്ഷിച് പീഡനം ഏറ്റു വാങ്ങി എണ്ണത്തില്‍ വളരെ കുറവുള്ള ഒരു പക്ഷത്ത് നില്‍ക്കാന്‍ ഇവരെയൊക്കെ എന്താണ് മോഹിപ്പിച്ചത്? മുഹമ്മദ് ആള് കൊള്ളാമല്ലോ?
ചരിത്രം പറയട്ടെ.
എന്തുമാത്രം അക്രമപരമായിട്ടാണ് ഈയാളുകള്‍ പുറന്തള്ളപ്പെട്ടിരിക്കുന്നതെന്ന് ഗ്രഹിക്കാന്‍ താഴെ വിവരിക്കുന്ന ഏതാനും സംഭവങ്ങള്‍ പരിശോധിക്കുക: ഹസ്രത്ത് സുഹൈബ് ഒരു റോമക്കാരനായിരുന്നു. അദ്ദേഹം ഹിജ്റക്ക് തയാറായപ്പോള്‍ ഖുറൈശി മുശ്രിക്കുകള്‍ അദ്ദേഹത്തെ സമീപിച്ചിട്ട് പറഞ്ഞു: `നീയിവിടെ വെറുംകൈയോടെ വന്നവനാണല്ലോ. ഇപ്പോള്‍ നീ വലിയ മുതലാളിയായി. നിനക്കിവിടെനിന്ന് തിരിച്ചുപോകണമെന്നുണ്ടെങ്കില്‍ വന്നതുപോലെ വെറുംകൈയോടെ തിരിച്ചുപോകാം. ഞങ്ങളുടെ സമ്പത്ത് കൂടെകോണ്ടുപോകാന്‍ പറ്റില്ല.` വാസ്തവത്തില്‍ സുഹൈബിന്റെ സമ്പാദ്യങ്ങളെല്ലാം അദ്ദേഹം അധ്വാനിച്ചു നേടിയത് മാത്രമായിരുന്നു. ആരും അദ്ദേഹത്തിന് വെറുതെ നല്‍കിയതല്ല. അവസാനം, നിസ്സഹായനായ ആ പരദേശി അര മുറുക്കി എഴുന്നേറ്റു. താന്‍ നേടിയതെല്ലാം ആ മര്‍ദകര്‍ക്കായി വിട്ടുകൊടുക്കേണ്ടിവന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് അദ്ദേഹം മദീനയിലേക്ക് പുറപ്പെട്ടത്. ഹസ്രത്ത് ഉമ്മുസലമയും ഭര്‍ത്താവ് അബൂസലമയും അവരുടെ കുഞ്ഞുമായി മദീനയിലേക്ക് ഹിജ്റ പുറപ്പെട്ടു. വഴിക്കുവെച്ച് ബനൂമുഗീറ (ഉമ്മുസലമയുടെ കുടുംബം) അവരെ തടഞ്ഞുകൊണ്ട് അബൂസലമയോട് പറഞ്ഞു: `നിനക്ക് ഇഷ്ടമുള്ളേടത്ത് പോകാം. പക്ഷേ, ഞങ്ങളുടെ പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ പറ്റില്ല.` ഗത്യന്തരമില്ലാതെ അബൂസലമ തന്റെ അബലയായ സഹധര്‍മിണിയെ മക്കയിലുപേക്ഷിച്ച് കുഞ്ഞിനെയുംകൊണ്ട് യാത്ര തുടരാന്‍ നിര്‍ബന്ധിതനായി. പിന്നെ ബനീ അബ്ദില്‍ അസദ് (അബൂസലമയുടെ കുടുംബം) മുന്നോട്ടുവന്നു. അവര്‍ പറഞ്ഞു: `കുഞ്ഞ് ഞങ്ങളുടെ ഗോത്രത്തിന്റേതാണ്. അവനെ ഞങ്ങള്‍ക്ക് ഏല്‍പിച്ചുതന്നിട്ടേ പോകാന്‍ പറ്റൂ.` ഇവ്വിധം ആ കൊച്ചു പൈതല്‍ മാതാവില്‍നിന്നും പിതാവില്‍നിന്നും വേര്‍പെടുത്തപ്പെട്ടു. ഏതാണ്ട് ഒരു വര്‍ഷത്തോളം ഉമ്മുസലമ തന്റെ കുഞ്ഞിനെയും ഭര്‍ത്താവിനെയും ഓര്‍ത്ത് ദുഃഖതാപത്താല്‍ വിവശയായി കഴിഞ്ഞുകൂടി. അവസാനം കുട്ടിയെ അവര്‍ക്ക് തിരികെ ലഭിച്ചു. അവര്‍ ഏകാകിനിയായി മാറിടത്തില്‍ കുട്ടിയെയും കിടത്തി ഒരൊട്ടകപ്പുറത്ത് സഞ്ചരിച്ചാണ് മദീനയിലെത്തിയത്. പേടിച്ചുവിറച്ചുകൊണ്ടായിരുന്നു, സായുധരായ സാര്‍ഥവാഹകസംഘങ്ങള്‍ക്കരികിലൂടെ അവര്‍ കടന്നുപോയത്. അബൂജഹലിന്റെ ഉമ്മ വഴിക്കുള്ള ഒരു സഹോദരനായിരുന്നു അയ്യാശുബ്നു റബീഅ . അദ്ദേഹം ഹസ്രത്ത് ഉമറി(റ)ന്റെ കൂടെ മദീനയിലേക്ക് ഹിജ്റ പുറപ്പെട്ടു. അബൂജഹല്‍ തന്റെ മറ്റൊരു സഹോദരനോടൊപ്പം തഞ്ചത്തില്‍ അയ്യാശിനെ സമീപിച്ച് പറഞ്ഞു: `സഹോദരാ അയ്യാശ്, നമ്മുടെ പ്രിയ മാതാവ് ശപഥം ചെയ്തിരിക്കുകയാണ്, അയ്യാശിനെ കാണുന്നതുവരെ താന്‍ വെയിലത്ത് നില്‍ക്കുമെന്നും തലയില്‍ ചീര്‍പ്പ് തൊടുകയില്ലെന്നും. അതിനാല്‍ നീ വേഗം വന്ന് ഉമ്മയെ കാണുക. പിന്നെ തിരിച്ചുപോരാം. മാതൃസ്നേഹത്താല്‍ തരളിതനായ അദ്ദേഹം അവരുടെ കൂടെ പുറപ്പെട്ടു. വഴിക്കുവെച്ച് രണ്ടു സഹോദരന്മാരും അദ്ദേഹത്തെ ബന്ധിച്ചു. കയറിട്ടു വലിച്ചിഴച്ചുകൊണ്ട് മക്കയിലെത്തിയതോടെ ആ രണ്ട് സഹോദരന്മാരും ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: `മക്കാവാസികളേ, നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിലെ തലതിരിഞ്ഞവരെ, ഞങ്ങളുടെ മണ്ടനെ ഞങ്ങള്‍ നേരെയാക്കിയതുപോലെ നേരെയാക്കിക്കൊള്ളുക.` വളരെക്കാലം ആ പാവത്തിന് ബന്ധനത്തില്‍ കിടന്ന് നരകിക്കേണ്ടിവന്നു. ഒടുവില്‍ ധീരനായ ഒരു മുസ്ലിം അദ്ദേഹത്തെ സ്വതന്ത്രനാക്കുന്നതില്‍ വിജയിച്ചു. മക്കയില്‍നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഓരോ മുഹാജിറും ഈ വിധത്തിലുള്ള അനീതികളെയും അക്രമങ്ങളെയും നേരിടേണ്ടിവന്നിട്ടുണ്ട്. നാടും വീടും സമ്പത്തും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുമ്പോള്‍പോലും അവരെ സ്വസ്ഥരായി വിടാന്‍ അക്രമികള്‍ തയാറുണ്ടായിരുന്നില്ല. (തഫ്ഹീമുല്‍ ഖുര്‍ആന്‍ : സൂറ:അല്‍ഹജ്ജ് - വ്യാഖ്യാനം:81)
എന്നിട്ടും ഹിജ്റ ഒരാസൂത്രിത ഗൂഡാലോചന എന്ന് പറയണമെങ്കില്‍ അബദ്ധധാരണകള്‍ ഒരു പതിവ് സ്വഭാവമാണ് എന്ന് പറയേണ്ടി വരും.
ഹിജ്റ ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവിന്‍റെ വളരെ പ്രായോഗിക ബുദ്ധിയുള്ള തീരുമാനം ആയിരുന്നു. ലകഷ്യബോധമുള്ള ഒരു നേതാവിന്‍റെ ആസൂത്രിത നീക്കം.
ഇസ്ലാമിന്റെ കാര്യമാവുമ്പോള്‍ ആലോചന പോലും ഗൂഡാലോചനയാവുന്ന ജബ്ബാര്‍ മാഷിന്‍റെ കാഴ്ചപ്പാട് പക്ഷപാതമുള്ള വീക്ഷണമാണ് അങ്ങ് വെച്ച് പുലര്‍ത്തുന്നത് എന്നതിന് തെളിവാണ്. ഏതായാലും ഓരോന്നും ചുരുള്‍ അഴിഞ്ഞു വരട്ടെ.
@ യരലവ,
താങ്കള്‍ പറഞ്ഞ ന്യായം അംഗീകരിക്കുന്നു. :) നന്ദി ഒര്മിപ്പിച്ചതിനു.
മക്ക പ്രോബോധന കാലം പതിമൂന്ന് വര്‍ഷമായിരുന്നു അത് തീരുമാനിക്കപെട്ടതായിരുന്നു,ആ തീരുമാനം നബി വിചാരിച്ചാല്‍ പോലും മാറ്റാന്‍ പറ്റണമെന്നില്ല,സ്വാഭാവികമായും ആ കാലയളവ് എത്തിയപ്പോള്‍ നബി ഹിജ്റ പോയി.
...അത് മദീനയിലേക്ക് ആയതും യാദൃശ്ചികമാവില്ല.ഈ പോസ്റ്റിന്റെ ആള്‍ പറയുന്നത് പോലെ മറ്റു നാടുകളും നബി ശ്രമിച്ചു നോക്കിയിട്ടുണ്ടായിരിക്കാം,അത് വിജയിക്കാത്തത് കൊണ്ട്,ഇപ്പോള്‍ വ്യക്തമാണ് ..മദീനയാണ് അല്ലാഹു തീരുമാനിച്ചത്.
...അതിനും കാരണമുണ്ടാവും.ഒരു പക്ഷെ..
കുട്ടിയായിരിക്കുമ്പോള്‍ തന്നെ നബി മദീനയാത്ര നടത്താറുണ്ടായിരുന്നു, അതായിരിക്കുമോ മദീനയായതിന്റെ കാരണം?.
....അതൊക്കെ കഴിഞ്ഞു നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് അതിനെ കുറിച്ച് ചര്‍ച്ച നടത്തുന്നത്!!!
ഒരാളും, ഗൂഡാലോചനയും !
ങേ, ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. മാഷ്ക്ക് അത് ഭാവന യില്‍ കാണാന്‍ കഴിയോ !
ഈ പ്രവാചകന്‍ ഞാന്‍ വിചാരിച്ചതിലും ദിപ്ലോമാറ്റ് ആണല്ലോ ! ഒരു ചിന്ത, വ്യക്യാനം എന്തുമാകട്ടെ, പക്ഷെ അതുണ്ടാക്കിയ മാറ്റം ! വാണ്ടെര്‍ഫുള്‍ !
മാഷെഴുതി .......
""ഖസ്രജ് ഗോത്രക്കാരായ അബൂ ഉമാമത്, ഔഫുബിനുല്‍ ഹറസ്, റാഫി ഇബ്നുല്‍ മാലിക, ഖുത്ബതുബ്നു ആമിര്‍ ,ഉഖബതിബ്നു ആമിര്‍ , ജാബിറുബ്നു അബ്ദുല്ല , എന്നിവര്‍ ഇസ്ലാം മതം സ്വീകരിച്ചു. നിങ്ങളോടൊപ്പം ഞാനും നിങ്ങളുടെ നാട്ടിലേക്കു വരട്ടെയോ എന്നു തിരുമേനി അവരോടു അന്യേഷിച്ചപ്പോള്‍ , യുഗാസ് യുദ്ധം ഹേതുവായി നാട്ടുകാര്‍ പരസ്പരം ഭിന്നിച്ചു നില്‍ക്കുകയായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ മാത്രമായി പോവട്ടെ, അടുത്ത വര്‍ഷം ഇതേ സ്ഥലത്തു വെച്ചു ഞങ്ങള്‍ കണ്ടുകൊള്ളാം എന്നവര്‍ മറുപടി നല്‍കി............
.............അലിയും അബൂബക്കറും അഖബയുടെ പ്രവേശനകവാടത്തില്‍ കാവല്‍ നിന്നു. മദീനക്കാര്‍ തിരുമേനിക്കു ചുറ്റുമായി ഇരുന്നു. അബ്ബാസ് അവരെ അഭിമുഖീകരിച്ചുകൊണ്ടു പറഞ്ഞു. “എന്റെ സഹോദരപുത്രനും മക്കക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ നല്ലവണ്ണം അറിയുമല്ലോ. ഇസ്ലാം വിശ്വസിക്കുക വഴി നിങ്ങള്‍ ആപത്തുകളെ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. തിരുമേനിയെ നിങ്ങള്‍ നിങ്ങളുടെ നാട്ടിലേക്കു ക്ഷണിക്കുന്നുണ്ട്. നിങ്ങള്‍ ഏറ്റെടുപ്പാന്‍ ഒരുങ്ങുന്ന ഉത്തരവാദിത്തത്തിന്റെ ഗൌരവം നിങ്ങള്‍ അറിയണം. നിങ്ങള്‍ അദ്ദേഹവുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. ആ ഉടമ്പടി തികച്ചും പാലിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെന്നു നിങ്ങള്‍ക്കുറപ്പുള്ള പക്ഷം നിങ്ങള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നതില്‍ വിരോധമില്ല. നേരെ മറിച്ച് അദ്ദേഹവുമായുള്ള ബന്ധത്താല്‍ ആപത്തു സംഭവിക്കുന്ന പക്ഷം അദ്ദേഹത്തെ കയ്യൊഴിയാന്‍ ഇടവരുമെന്നു തോന്നുന്നുവെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാതിരിക്കുന്നതാണു നല്ലത്. ”""
ജബ്ബാര്‍ മാഷ് ഗുഡ് വര്‍ക്ക് !
പ്രവാചകന്റെ പ്രവര്‍ത്തനങ്ങളിലെ ദിപ്ലോമാസി ജബ്ബാര്‍ മാഷ്ടെതിനേക്കാള്‍ എത്രയോ ഉന്നതം ! ഒരു വിശ്വാസം പരിച്ചയപെടുതിയപ്പോള്‍ ആ അപ്രിഷ്ക്രിതരില്‍ അതുണ്ടാക്കിയ മാറ്റം എത്ര ശ്രദ്ധേയം. താങ്കള്‍ മേല്‍ എഴുതിയ ചരിത്രം സാക്ഷി..
തീര്‍ച്ചയായും ആ അറബികളില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ പ്രവാചകന്റെ ഉന്നതമായ ഈ വഴിയില്‍ ഞാന്‍ സ്വയം സമര്‍പ്പിക്കുമായിരുന്നു. !
"പ്രവാചക വചനം"
വിശ്വാസിയുടെ കളഞ്ഞു പോയ സമ്പത്താണ് വിജ്ഞാനം, അത് എവിടെ കണ്ടാലും എടുക്കുക !
ഒരു പുഞ്ചിരി പോലും ദാനമാണ് !
നിങ്ങള്‍ ഇഷ്ടപെടുന്നത് മറ്റൊരാള്‍ക്ക് വേണ്ടി ഉപേക്ഷിക്കാന്‍ തയ്യാരാകാതിടത്തോളം നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസിയല്ല !
അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറച്ചു ഭക്ഷിക്കുന്നവര്‍ വിശ്വാസിയല്ല.
നിങ്ങള്‍ മരം നടുക, അതില്‍ നിന്ന് മനുഷ്യരും, ജീവികളും ഭക്ഷിക്കുന്നത് വരെ നിങ്ങളുടെ പുണ്യ കര്‍മമായി അത് സീകരിക്കപെട്ടുകൊണ്ടിരിക്കും.
ഒരു പ്രവര്‍ത്തനത്തില്‍ നിന്നും വിരമിച്ചാല്‍ മറ്റൊന്നിലേക്കു പ്രവേശിക്കുക ! (സമയത്തെ കുറിച്ച് ചോദ്യം ചെയ്യപെടും !)
ഇപ്രകാരം അനേകം വചനങ്ങള്‍ !
മാഷ് പത്തു കൊല്ലം ചിന്തിച്ചാല്‍ പോലും ഉന്നതമായ വചനങ്ങള്‍ (കോപി പേസ്റ്റ് അല്ലാതെ) ഒരു ജനതയെ മാറ്റി മറിക്കാന്‍ വേണ്ടി ഉണ്ടാക്കാന്‍ കഴിയില്ല.
ജബ്ബാര്‍ മാഷ് ക്വോട്ട് ചെയ്തു,
""ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137]
ഇത് മൌദൂദി എഴുതിയതാണ്. ബോള്‍ഡ് ചെയ്ത ഭാഗം പ്രത്യേകം ശ്രദ്ധിക്കുക. ഞാന്‍ പറഞ്ഞതില്‍ വൈരുദ്ധ്യം കണ്ടെത്തിയവര്‍ മൌദൂദിയെ തിരുത്തുമോ?
.........................
മാഷ്ക്ക് ക്ലാസേടുക്കേണ്ടി വരുന്ന ഒരു കുട്ടിയുടെ അവസ്ഥ;
മാഷെ, ഒരു ഉദാഹരണം, ""വാളിനേക്കാള്‍ മൂര്ച്ചയുല്ലതായിരുന്നു അദ്ധേഹത്തിന്റെ വാക്കുകള്‍. അത് മറ്റുള്ളവരുടെ ഹൃദയത്തെ കീറി മുറിച്ചു. ""
എന്ന് പറഞ്ഞാല്‍ മാഷ് എന്ത് മനസ്സിലാക്കും. ! മാശുക്ക് സാഹിത്യവ ഭാഷ അറിയില്ലെന്നാണോ ?
""ഇസ്ലാമിന്റെ ഖഡ്ഗം""
""മനുഷ്യഹൃദയങ്ങളെ ""ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു"" ഈ പരിവര്‍ത്തനത്തിനു കാരണം.”
അത് കൊല്ലാനുപയോഗിക്കുന്ന വാല് കൊണ്ടല്ല ഈ ആവരണങ്ങള്‍ കീറി മുറിച്ചത്.
മാഷ് മാഷെde nilavaarathe തന്നെ അവഹേളിക്കുകയാണ് !
ജബ്ബാര്‍ മാഷിന്റെ ഹൃദയം ഇവിടെ സ്വയം സമ്മതിച്ചത് ഇങ്ങിനെ.
"""""ഇസ്ലാമിലേക്ക് ആളുകള് കൂട്ടം കൂട്ടമായി വന്നതിന്റെ പൊരുള് ഖുര് ആനിന്റെ വശ്യതയായിരുന്നു എന്നും വ്യക്തം !"""
ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിച്ചു കൂടെ, ഞങ്ങളും ഈ ലോകവും മാശോടൊപ്പം മാഷ് പറഞ്ഞതിനെ അംഗീകരിക്കുന്നു !
naj,
"""""ഇസ്ലാമിലേക്ക് ആളുകള് കൂട്ടം കൂട്ടമായി വന്നതിന്റെ പൊരുള് ഖുര് ആനിന്റെ വശ്യതയായിരുന്നു എന്നും വ്യക്തം !"""
ഇങ്ങിനെ മാഷ് പറഞ്ഞത് വേറെ വല്ലതും ഖണ്ഡിക്കാന്‍ ആയിരിക്കും. ഇപ്പോള്‍ ചിലപ്പോള്‍ അഭിപ്രായം മാറ്റും. കാരണം ഇപ്പോള്‍ സ്വയം നടത്തിയ ഈ പ്രസ്താവനയെ ഖണ്ടിക്കേണ്ടി വരുമല്ലോ.
ഇതൊരു സ്ഥിരം പരിപാടിയാണോ? പറയുക, തിരുത്തുക, പരസ്പര വിരുദ്ധമായ വാദമുഖം ഉയര്‍ത്തുക, ചരിത്രത്തില്‍ നിന്നും വാലും തലയും വെട്ടി മാറ്റി സംഭവങ്ങള്‍ ഉദ്ധരിച്ച് സാമാന്യവല്ക്കരിച്ചു ചിത്രീകരിക്കുക.ഏതായാലും ചര്‍ച്ച തുടരട്ടെ. പഠിക്കണം എന്ന ആത്മാര്‍ഥമായ ആഗ്രഹം ഉണ്ട്. ചര്‍ച്ച നിലക്കുന്നത് എന്നെ പോലുള്ള ആള്‍ക്കാര്‍ക്ക് നഷ്ടമാണ്. ആലിക്കോയ സാര്‍ എഴുതിയത പോലെ, അടുക്കും ചിട്ടയോടും കൂടി ചര്‍ച്ച നടക്കട്ടെ. അപ്പോഴേ ചര്ച്ചയാവൂ.
സംസ്ഥാപനത്തിലും നിലനിര്‍ത്തുന്നതിലും ഈ രണ്ട് ഘടകങ്ങള്‍ക്കും പങ്കില്ലാത്ത ഏതെങ്കിലും ഒരു നാഗരികതയെ ലോക ചരിത്രത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?
--------
നാഗരികതയുടെ ചരിത്രം അങ്ങനെയൊക്കെയാണ്. അതെല്ലാം മനുഷ്യന്റെ ഇടപെടലുകളായിരുന്നു.
സര്‍വ്വജ്ഞനായ, സര്‍വ്വശക്തനായ ഒരു ദൈവം ഇടപെടുന്നേടത്ത് യുദ്ധത്തിനും കൊള്ളയ്ക്കും വാളിനുമൊന്നും പ്രസക്തിയില്ലല്ലോ. ഇസ്ലാം മറ്റെല്ലാ നാഗരിക ചരിത്രവും പോലെ സാധാരണവും സ്വാഭാവികവുമായ ഒന്നായിരുന്നു എന്നു തന്നെയാണു ഞാനും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇസ്ലാം മനുഷ്യനിര്‍മ്മിതമാണ് എന്നു മലയാളം !
"പക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല"
അപ്പോള്‍ മാഷേ ഹിജ്‌റ പോയ ആള്‍ക്കാരോ? ഇവിടെ മൌദൂദി ഉദ്ദേശിക്കുന്നത് ജനതയില്‍ വലിയ വിഭാഗം, മഹാഭൂരിപക്ഷം ഇസ്ലാം വിശ്വസിച്ചില്ല എന്ന് തന്നെയാണ്.
----
മക്കയില്‍ ഇസ്ലാം പ്രചരിച്ചില്ല, പ്രബോധനം ഏശിയില്ല, ദൌത്യം പരാജയപ്പെട്ടു എന്നൊക്കെ ഞാന്‍ പറഞ്ഞതും ഇതേ അര്‍ത്ഥത്തിലാണെന്ന് വിമര്‍ശിക്കാന്‍ വന്നവര്‍ക്കൊക്കെ അറിയാമായിരുന്നല്ലോ? പിന്നെയെന്തിനായിരുന്നു ഈ അപ്രസക്തമായ തര്‍ക്കം ഉന്നയിച്ചത്?
@Naj
ജബ്ബാര്‍ മാഷിന്റെ ഹൃദയം ഇവിടെ സ്വയം സമ്മതിച്ചത് ഇങ്ങിനെ.
"""""ഇസ്ലാമിലേക്ക് ആളുകള് കൂട്ടം കൂട്ടമായി വന്നതിന്റെ പൊരുള് ഖുര് ആനിന്റെ വശ്യതയായിരുന്നു എന്നും വ്യക്തം !"""
ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിച്ചു കൂടെ, ഞങ്ങളും ഈ ലോകവും മാശോടൊപ്പം മാഷ് പറഞ്ഞതിനെ അംഗീകരിക്കുന്നു
................
താലിബാനി ല്‍ ആളുകള്‍ വിസ്വസിക്കുന്നു. ഫാസിസത്തിലും നാസിസത്തിലും ആല്‍ഡൈവങ്ങളിലും കോടികള്‍ വിസ്വസിക്കുന്നു. വിസ്വാസത്തിന്റെ കാര്യം വീടൂ നാജേ
മാഷെ
മദീനയിലേക്ക് പാലായനം ചെയ്ത മുഹമ്മദ്,അവിടെ ഒരു സൈന്യം ഉണ്ടാക്കി , മക്കക്കാരെ അങ്ങോട്ട് പോയി അക്രമിച്ചോ അതോ ഇങ്ങോട്ട് വന്ന മക്കക്കാരെ പ്രധിരോധിക്കുകയായിരുന്നോ? ആരാണ് യുദ്ധം തുടങ്ങിയത് ?
>>>>>>>മാഷ്ക്ക് ക്ലാസേടുക്കേണ്ടി വരുന്ന ഒരു കുട്ടിയുടെ അവസ്ഥ;
മാഷെ, ഒരു ഉദാഹരണം, ""വാളിനേക്കാള്‍ മൂര്ച്ചയുല്ലതായിരുന്നു അദ്ധേഹത്തിന്റെ വാക്കുകള്‍. അത് മറ്റുള്ളവരുടെ ഹൃദയത്തെ കീറി മുറിച്ചു. ""
എന്ന് പറഞ്ഞാല്‍ മാഷ് എന്ത് മനസ്സിലാക്കും. ! മാശുക്ക് സാഹിത്യവ ഭാഷ അറിയില്ലെന്നാണോ ?<<<<<
നാജ് എന്ന സാഹിത്യ ഗുരു, മൌദൂദിയുടെ വാക്കുകള്‍ മുഴുവന്‍ വായിച്ചിട്ട് അങ്ങനെയാണോ മനസ്സിലായത്. ആലിക്കോയ മാഷും പറഞ്ഞല്ലോ നിലം പാകപ്പെടുതിയത് ശക്തി കൊണ്ടാണ്‌യെന്നു. ആ സാഹിത്യഭാഷ ഗുരുന് മനസ്സിലായില്ലയോ?. കഷ്ടം
മദീനയിലേക്ക് പാലായനം ചെയ്ത മുഹമ്മദ്,അവിടെ ഒരു സൈന്യം ഉണ്ടാക്കി , മക്കക്കാരെ അങ്ങോട്ട് പോയി അക്രമിച്ചോ അതോ ഇങ്ങോട്ട് വന്ന മക്കക്കാരെ പ്രധിരോധിക്കുകയായിരുന്നോ? ആരാണ് യുദ്ധം തുടങ്ങിയത് ?
-----
മക്കന്‍ കച്ചവടസംഘങ്ങളെ പതിയിരുന്നാക്രമിക്കുകയായിരുന്നു മുഹമ്മദും അനിയായികളും. അവര്‍ ഇങ്ങോട്റ്റ് ആക്രമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല.
തൊട്ടു മുമ്പത്തെ പോസ്റ്റ് വായിക്കുക
Blogger ..naj said...
Jabbar Mash,
May Allah Almighty bless you and guide you to his right path and others too.
(ameen)
------
നാജിന്റെ നിഷ്കളങ്കതയെ ഞാന്‍ ആദരിക്കുന്നു.
നാജിന്റെ വിശ്വാസം നാജിനു തുണയാകട്ടെ!
[[സര്‍വ്വജ്ഞനായ, സര്‍വ്വശക്തനായ ഒരു ദൈവം ഇടപെടുന്നേടത്ത് യുദ്ധത്തിനും....]]
സർവ്വജ്ഞനും സർവ്വശക്തനും ആയ ദൈവം യുദ്ധത്തിന് മാത്രമല്ല ജബ്ബാർ മാഷെ ഇടപെടുന്നത്. ആ ദൈവമറിയാതെ ഒരിലപോഴും ഇവിടെ കൊഴിയില്ല എന്ന് വിശ്വസിക്കുന്നതാണ് ഏറ്റവും യുക്തിപരമായുള്ളത്. അത് കൊണ്ടാണല്ലോ സർവ്വശക്തനും സർവ്വജ്ഞനും എന്ന് പറയുന്നത്!
താങ്കളെ സംബന്ധിച്ചേടൊത്തോളം ഇതിനെപറ്റിയൊന്നും വേവലാതി പേടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ അതല്ല വിഷയം ഇസ്ലാം പ്രചരിച്ചത് അക്രമത്തിലൂടെയാണോ അതോ സമാധാനത്തിലൂടെയാണോ എന്നാണ്.
100 ൽ താഴെയാണെങ്കിലും മക്കയിൽ അത് പ്രചരിച്ചത് സമാധാമായ പ്രബോധനത്തിലൂടെയാണെന്ന് താങ്കൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ അത് ഇവിടെ പറയാൻ താങ്കളുടേ ടിന്റു യുക്തി അനുവധിക്കുന്നില്ല.
.പക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! ...
-----
100ല്‍ താഴെ ആളുകള്‍ വന്ന കാര്യം മൌദൂദി അറിഞ്ഞില്ലായിരുന്നോ?
അദ്ദേഹം പറഞ്ഞ അതേ സെന്‍സില്‍ ഞാന്‍ പറഞ്ഞാല്‍ അംഗീകരിക്കന്‍ എന്താ മടി?
Blogger ea jabbar said...
"പക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല"
അപ്പോള്‍ മാഷേ ഹിജ്‌റ പോയ ആള്‍ക്കാരോ? ഇവിടെ മൌദൂദി ഉദ്ദേശിക്കുന്നത് ജനതയില്‍ വലിയ വിഭാഗം, മഹാഭൂരിപക്ഷം ഇസ്ലാം വിശ്വസിച്ചില്ല എന്ന് തന്നെയാണ്.
----
മക്കയില്‍ ഇസ്ലാം പ്രചരിച്ചില്ല, പ്രബോധനം ഏശിയില്ല, ദൌത്യം പരാജയപ്പെട്ടു എന്നൊക്കെ ഞാന്‍ പറഞ്ഞതും ഇതേ അര്‍ത്ഥത്തിലാണെന്ന് വിമര്‍ശിക്കാന്‍ വന്നവര്‍ക്കൊക്കെ അറിയാമായിരുന്നല്ലോ? പിന്നെയെന്തിനായിരുന്നു ഈ അപ്രസക്തമായ തര്‍ക്കം ഉന്നയിച്ചത്?
നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.[8-12]
----
സര്‍വ്വശക്തനായ ദൈവത്തിന് ആ പാവം മനുഷ്യരെ മാനസാന്തരപ്പെടുത്തി സമാധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ മതം പ്രചരിപ്പിക്കാമായിരുന്നു ! ദൈവം തന്നെ അക്രമത്തിനും ഭീകരതയ്ക്കും ചൂട്ടു പിടിച്ചാല്‍ പിന്നെ മനുഷ്യന്റെ കാര്യം ?
എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്. ( നബിയേ, ) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ് എറിഞ്ഞത്. തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.[8-17]
------
അല്ലാഹുവിനു നേരിട്ടു തന്നെ അവരെ എറിയുകയും വെട്ടുകയും ചെയ്യാമായിരുന്നില്ലേ? കാലാകാലം മനുഷ്യരെ തമ്മില്‍ കൊല്ലിക്കാനല്ലേ ഇത്തരം വെളിപാടുകള്‍ സഹായകമാകുന്നത്?
100 ൽ താഴെയാണെങ്കിലും മക്കയിൽ അത് പ്രചരിച്ചത് സമാധാമായ പ്രബോധനത്തിലൂടെയാണെന്ന് താങ്കൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ അത് ഇവിടെ പറയാൻ താങ്കളുടേ ടിന്റു യുക്തി അനുവധിക്കുന്നില്ല.
Chinthakan, You said it.
ഇതിനെയാണ് സങ്കുചിത ചിന്ത എന്ന് വിളിക്കുന്നത്. ഇതുവരെയും മാഷ് മക്കയില്‍ ഇസ്ലാം പ്രചരിച്ചത് സമാധാനപരമായ വഴിയിലൂടെയാണ് എന്നും അവിഅറെ സഹനസമരം നടത്തി എന്നും പറയാന്‍ തയ്യാറാവാത്തത് എന്ത് കൊണ്ടാണ്? ഈ യുക്തി സങ്കുചിതം എന്നല്ലാതെ വേറെന്താ
>>>>>100 ൽ താഴെയാണെങ്കിലും മക്കയിൽ അത് പ്രചരിച്ചത് സമാധാമായ പ്രബോധനത്തിലൂടെയാണെന്ന് താങ്കൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ അത് ഇവിടെ പറയാൻ താങ്കളുടേ ടിന്റു യുക്തി അനുവധിക്കുന്നില്ല<<<<
ഈ ആധുനീക ലോകത്ത്, സന്തോഷ് സ്വാമിക്ക് പോലുമുണ്ട് നൂറു കണക്കിന് FOLLOWERS. പിന്നല്ലേ 1400 വര്‍ഷം മുന്‍പ് ഒരു ഗോത്ര സമൂഹത്തില് മുഹമ്മദിന് കുറച്ചു ആള്‍ക്കാരെ കിട്ടിയതില്‍ ഭയങ്കര കാര്യം. ഏതായാലും മദീനയില്‍ നിന്ന് തിരിച്ചു മക്കയിലേക്ക് മുഹമ്മദ് വരുന്നത് വാളുംമേന്തിയാണ് എന്ന് സമ്മതിച്ചല്ലോ. ഭാഗ്യം.മത വിശ്വാസം എന്ന വിത്ത് വിതയ്ക്കാന്‍ ശക്തി ഉപയോഗിക്കുന്നത് ഇസ്ലാമികമാണന്നും സമ്മതിച്ചല്ലോ ഇവിടുത്തെ ഇസ്ലാമിസ്റ്റുകള്‍. ഈ സംവാദം കണ്ടപ്പോള്‍ അത്രയും മനസ്സിലായി. ഇനിയേതായാലും സമാധാനത്തിന്‍റെ മതം എന്ന അവകാശവാദവുമായി വരില്ലല്ലോ. സമാധാനം.
ഓ എന്നാലും വാളെടുത്തു വെട്ടി വിശ്വാസികളെ ഉണ്ടാക്കാന്‍ പറയുന്ന ഒരു ദൈവം .. അത് നടപ്പില്‍വരുത്തി സ്വര്‍ഗ്ഗം പുല്‍കാന്‍ പ്രബോധനം നടത്തുന്ന പ്രവാചകന്‍ ....എങ്ങനെ താലിബാനും ..ബിന്‍ ലാദനും അല്‍ക്വൊയ്ദയുമൊക്കെ ഉണ്ടാകാതിരിക്കും.
ഓ എന്നാലും വാളെടുത്തു വെട്ടി വിശ്വാസികളെ ഉണ്ടാക്കാന്‍ പറയുന്ന ഒരു ദൈവം .. അത് നടപ്പില്‍വരുത്തി സ്വര്‍ഗ്ഗം പുല്‍കാന്‍ പ്രബോധനം നടത്തുന്ന പ്രവാചകന്‍ ....എങ്ങനെ താലിബാനും ..ബിന്‍ ലാദനും അല്‍ക്വൊയ്ദയുമൊക്കെ ഉണ്ടാകാതിരിക്കും.
പ്രിയ ബി.എം
ഇവിടെ ആരും ഒന്നും അംഗീകരിച്ചതായി പറഞ്ഞില്ല. ഈ ചര്‍ച്ച മക്കയില്‍ നിന്ന് മദീനയിലേക്കെത്തിയിട്ടുമില്ല. ഇസ്ലാം പ്രചരിച്ചത് സമാധനപരമായിട്ടല്ല എന്നത് ശ്രീ ജബ്ബാറിന്റെ വാദമാണ്. മറ്റുള്ളവര്‍ ആരും മദീനയെ സംബന്ധിച്ച അവരുടേ വാദം ഇവിടെ അവതരിപ്പിച്ചിട്ടില്ല.
സന്തോഷ് സാമിക്ക് കിട്ടിയപോലെ ആണെങ്കില്‍ ഒരു പക്ഷേ മക്കയിലുള്ള മുഴുവന്‍ പേരെയും കിട്ടുമായിരുന്നു. ഒഴുക്കിന് അനുകൂലമായി നീന്തുക അത്ര പ്രയാസമുള്ള കാര്യമല്ല. മക്കക്കാര്‍ മുഹമ്മ്ദിന് അത്തരത്തിലുള്ള എല്ലാ ഓഫറും നല്‍കിയിരുന്നു. ആ ഓഫര്‍ അംഗീകരിച്ചിരുന്നെങ്കില്‍ മക്കക്കാര്‍ മുഹമ്മദിനെ അവരുടെ രാജാവാക്കുമായിരുന്നു.
അത് കൊണ്ട് ഇത് പോലുള്ള വിവരക്കേടുകള്‍ പറയുമ്പോള്‍ അത്പം കൂടി ആലോചിച്ച ശേഷം പറയുക.
ഒഴുക്കിനെതിരെ നീന്തുക എന്നത് ഏറ്റവും പ്രയാസമുള്ള കാര്യമാണ്. നിലവിലുള്ള ഒരു വ്യ്‌വസ്ഥിതിയെ പൂര്‍ണ്ണമായി തൂത്തെറിഞ്ഞ് അവിടെ ധാര്‍മ്മികതയുടേതായ ഒരു പുതിയ വ്യവസ്ഥിതി കെട്ടിപടുക്കുകയാണ് പ്രവാചക ദൌത്യം. അവിടേ തുമ്മിയാല്‍ തെറിക്കുന്ന മൂക്കുകളെ കൊണ്ട് അവിടെ പ്രയോജനമില്ല.
സന്തോഷ് അമൃതാനന്ദമയി സത്യസായി രവിശങ്കര്‍ എന്നിവര്‍ നിലവിലുള്ള വ്യവസ്ഥക്കെതിരായി യാതൊന്നും പറയുന്നില്ല/പ്രവര്‍ത്തിക്കുന്നില്ല/പ്രബോധനം ചെയ്യുമിന്നുമില്ല. അവര്‍ നിലവിലുള്ള അന്ധവിശ്വാസത്തെ ചൂഷണം ചെയ്യുന്നതല്ലതെ മറ്റൊന്നും ചെയ്യുന്നില്ല. മുപ്പത്തിമുക്കോടി ദൈവങ്ങളിലും അവതാരങ്ങളിലും അന്ധമായി വിശ്വസിക്കുന്ന ഒരു സമൂഹത്തിലേക്ക് അവരുടെ വിശ്വസത്തിനനുസരിച്ചുള്ള ആര്‍ വന്നാലും അവര്‍ എളുപ്പം വിശ്വസിക്കും. നേരെ മറിച്ച് നിങ്ങളീ വിശ്വസിക്കുന്നതൊക്കെ തെറ്റാണെന്നും ഈ വ്യവസ്ഥിതി ചൂഷണത്തിന്റെതും വഞ്ചനയുടേതും അന്ധവിശ്വാസത്തിന്റെതുമാണെന്ന് പറഞ്ഞ് ഒരു അമൃതാനന്ദമയിയും സത്യസായിയും ഇവിടെ അവതരിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഒരു താരതമ്യം നടത്തുന്നത് അന്ധവിശ്വാസത്തേക്കള്‍ വലിയ, പുഴുത്ത് നാറിയെ യുക്തിയില്‍ നിന്ന് മാത്രമേ പുറത്തു വരൂ.
എന്നാല്‍ വളരെ കടുത്ത പരീക്ഷണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ഇരയാക്കപെട്ടവരായിരുന്നു ഈ നൂറില്‍ താഴെയുള്ളവര്‍. മരണം വരെ ക്ഷമിക്കാന്‍ തയ്യാറായവര്‍. മുഹമ്മദ് എന്ന പ്രവാചകന്‍ മാത്രമല്ല മുന്‍ കഴിഞ്ഞ എല്ലാ പ്രവാചകന്മാര്‍ക്കും അനുയായികള്‍ക്കും ഇതിലും ക്കടുത്ത പരീക്ഷണങ്ങളാണ് നേരിടേണ്ടിവന്നത്.
അത് കൊണ്ട് പ്രിയ ബി.എം താങ്കള്‍ അത്പം ക്ഷമയോടെ കാത്തിരിക്കുക. ഇടക്കു ചാടി അബദ്ധങ്ങള്‍ പറയാതിരിക്കുക. ഒന്നുമറിയില്ലെങ്കില്‍ ദയവായി മിണ്ടാതിരിക്കുക.
ഒരിക്കല്‍ ഉത്ബതുബ്നു റബീഅ (അബൂസുഫ്യാന്റെ ഭാര്യ ഹിന്ദിന്റെ പിതാവ്) ഖുറൈശി പ്രമാണിമാരോട് പറഞ്ഞു: `നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ മുഹമ്മദിനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ അയാള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കാം.` ഹസ്രത്ത് ഹംസ(റ) ഇസ്ലാമിലേക്ക് വന്ന ഉടനെയാണ് സംഭവം. ദിനംപ്രതി നബി(സ)യുടെ സഖാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതുകണ്ട് പരിഭ്രാന്തരായിരുന്നു ഖുറൈശി പ്രമാണിമാര്‍. അവര്‍ ഉത്ബയോട് പറഞ്ഞു: `ഓ അബുല്‍ വലീദ്, തീര്‍ച്ചയായും താങ്കള്‍ പോയി സംസാരിചു നോക്കൂ.` അങ്ങനെ അദ്ദേഹം നബിയുടെ സന്നിധിയില്‍ വന്നു പറഞ്ഞു: `സഹോദരപുത്രാ, ഞങ്ങള്‍ക്കിടയില്‍ നീ എത്ര അന്തസ്സുറ്റവനാണെന്ന് നിനക്കുതന്നെ അറിയാമല്ലോ. തറവാടിത്തത്തിലാണെങ്കില്‍ നീ ആഢ്യ കുടുംബത്തിലെ അംഗമാണ്. എന്നിട്ടും നീ സ്വന്തം സമുദായത്തില്‍ എന്തിനീ വിപത്തുണ്ടാക്കുന്നു? നീ സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കി, സമുദായത്തെ മുഴുവന്‍ വിഡ്ഢികളെന്നാരോപിച്ചു, അവരുടെ മതത്തെയും ആരാധ്യരെയും ദുഷിച്ചു, മരിച്ചുപോയ പിതാക്കളെയും പ്രപിതാക്കളെയുമെല്ലാം മാര്‍ഗഭ്രംശരും സത്യനിഷേധികളുമാക്കി. സഹോദരപുത്രാ! ഒരു വലിയ ധനികനാവലാണ് നിന്റെ ഉദ്ദേശ്യമെങ്കില്‍ വരിക, ഞങ്ങള്‍ വേണ്ടത്ര പണംതന്ന് നിന്നെ ഏറ്റവും വലിയ ധനികനാക്കാം. നേതൃത്വമാണാഗ്രഹമെങ്കില്‍ ഞങ്ങള്‍ നിന്നെ നേതാവായി അംഗീകരിക്കാം. രാജത്വമാണ് വേണ്ടതെങ്കില്‍ ഞങ്ങള്‍ നിന്നെ രാജാവാക്കാം. ഇതൊന്നുമല്ല, നിനക്ക് വല്ല രോഗവുമുണ്ടെങ്കില്‍ -അതുമൂലം ഉറക്കിലോ ഉണര്‍വിലോ വല്ല മനോവിഭ്രാന്തിയുമുണ്ടാവുകയാണെങ്കില്‍ -ഏറ്റവും സമര്‍ഥനായ ഒരു വൈദ്യനെക്കൊണ്ട് ചികില്‍സിപ്പിക്കാം.` ഉത്ബയുടെ സംസാരം നബി(സ) മൌനമായി കേട്ടുകൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞുകഴിഞ്ഞപ്പോള്‍ അവിടന്നു ചോദിച്ചു: `അബുല്‍ വലീദ്, താങ്കള്‍ക്ക് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞോ, അതോ ഇനിയും വല്ലതും പറയാനുണ്ടോ?` തനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു എന്നായിരുന്നു ഉത്ബയുടെ മറുപടി. ശരി, ഇനി എന്റേത് കേള്‍ക്കൂ എന്ന് പറഞ്ഞ് നബി(സ) ആരംഭിച്ചു: بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ حم ﴿١﴾ تَنزِيلٌ مِّنَ الرَّحْمَٰنِ الرَّحِيمِ ﴿٢ തുടര്‍ന്ന്, അവിടന്ന് സൂറ ഹാമീം അസ്സജദ തുടര്‍ച്ചയായി പാരായണം ചെയ്തുകൊണ്ടിരുന്നു. ഉത്ബയാകട്ടെ താഴെ നിലത്ത് കൈകുത്തി അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. 37-ാം 21:37സൂക്തമെത്തിയപ്പോള്‍ അവിടന്ന് സുജൂദ് ചെയ്തു. തല ഉയര്‍ത്തിക്കൊണ്ട് ഉത്ബയോട് പറഞ്ഞു: `അബുല്‍ വലീദ്, എനിക്ക് പറയാനുള്ളത് താങ്കള്‍ കേട്ടുകഴിഞ്ഞു. ഇനി താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം.` ഉത്ബ അവിടെനിന്ന് ഖുറൈശിനേതാക്കളുടെ അടുത്തേക്ക് തിരിച്ചു. അവര്‍ ദൂരെ നിന്നുകൊണ്ടുതന്നെ അദ്ദേഹത്തെ നോക്കിയിട്ടു പറഞ്ഞു: `ദൈവത്താണ, അബുല്‍ വലീദിന്റെ മുഖഭാവം മാറിയിട്ടുണ്ട്. അദ്ദേഹം പോകുമ്പോഴുണ്ടായിരുന്ന ഭാവമല്ല ഇപ്പോഴുള്ളത്.` അദ്ദേഹം വന്നുകയറുമ്പോള്‍തന്നെ അവര്‍ ചോദിച്ചു: `പറയൂ, അബുല്‍ വലീദ്, എന്തുണ്ടായി? അദ്ദേഹം പറഞ്ഞു: `ദൈവത്താണ, മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ചില വചനങ്ങള്‍ ഞാനിന്നു കേട്ടു. അല്ലാഹുവാണ! അത് കവിതയല്ല, മന്ത്രമല്ല, ജോല്‍സ്യവുമല്ല. ഓ! ഖുറൈശികളേ, ഞാന്‍ പറയുന്നത് കേള്‍ക്കുക. നമുക്ക് ഇദ്ദേഹത്തെ അയാളുടെ പാട്ടിനു വിടാം. അദ്ദേഹത്തില്‍നിന്ന് കേട്ട ആ വചനങ്ങളുണ്ടല്ലോ, അവ അത്യാകര്‍ഷകങ്ങളാണ്. അറബികള്‍ അതിനെ പരാജയപ്പെടുത്തുകയാണെങ്കില്‍ നിങ്ങളുടെ സഹോദരന്റെ രക്തത്തിനുത്തരവാദികള്‍ നിങ്ങളല്ലാതായിത്തീരും. ഇനി അറബികളെ അയാള്‍ പരാജയപ്പെടുത്തുകയാണെങ്കില്‍, അയാളുടെ ആധിപത്യം നിങ്ങളുടെ ആധിപത്യമായിരിക്കും; അയാളുടെ പ്രതാപം നിങ്ങളുടെ പ്രതാപമായിരിക്കും.` ജനങ്ങള്‍ പറഞ്ഞു: `ഓ അബുല്‍ വലീദ്, ദൈവത്താണ! അയാളുടെ ആഭിചാരം താങ്കളെയും ബാധിച്ചിരിക്കുന്നു.` ഉത്ബ പ്രതിവചിച്ചു: `ഇത് എന്റെ അഭിപ്രായമാണ്. ഇനി നിങ്ങള്‍ക്ക് ഇഷ്ടംപോലെ ചെയ്യാം`
ഇത്തരം ഓഫര്‍ മുന്നില്‍ വന്നിട്ടും വഴങ്ങാതെ നിന്ന മുഹമ്മദ്, പീഡനങ്ങള്‍ സഹിച്ചും ആദര്‍ശത്തിനു വേണ്ടി നിലകൊണ്ട മുഹമ്മദ്. അദ്ദേഹം ഭക്തിഗാനവും ആനന്ദത്തില്‍ ആറാടിയ പാവം പ്രവാചകന്‍ ആയിരുന്നില്ല. ഭക്തി എന്നത് ആസ്വാദനം എന്നാക്കി മാറ്റിയ വ്യവസ്ഥിതിയെ താങ്ങി നിര്‍ത്തുന്ന നിര്‍ഗുണ മതം പ്രചരിപ്പിച്ച ആളുമല്ല.
തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു.അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു (ഖുര്‍ആന്‍)
അതേ പ്രവാചകന്‍ സന്യാസിയല്ല. ലോകത്തോട് പ്രതികരിക്കാത്ത സ്വപ്നാടകനുമല്ല. പ്രായോഗികമായ ജീവിതവ്യവസ്ഥ സ്ഥാപിച്ചു കാണിച്ച ചരിത്രപുരുഷനാണ്.
ചോദ്യം ഇതാണ്. എന്തേ മക്കയില്‍ ഇത്രയധികം ഓഫര്‍ കിട്ടിയിട്ടും മുഹമ്മദും അനുയായികളും പീഡനങ്ങള്‍ തിരഞ്ഞെടുത്തത്? നയതന്ത്രജ്ഞതയും ആസൂത്രണവും മികച്ചു നിന്ന ബുദ്ധിമാനായ നേതാവ് ആദര്‍ശത്തിനു വേണ്ടി പീഡനം സഹിക്കാനും തയ്യാറായി എന്ന ചരിത്ര സത്യം കൂടി പറഞ്ഞു നമുക്ക് മദീനയിലേക്ക് പോകാം.വെച്ച് നീട്ടിയ സൌഭാഗ്യങ്ങള്‍ മുഴുവനും തള്ളിക്കളഞ്ഞ് ആദര്‍ശത്തിനു വേണ്ടി നിലകൊണ്ട മുഹമ്മദിനെ എങ്ങിനെ വിലയിരുത്തുന്നു.
നിഷ്കളങ്കന്‍ ,
ഇവിടത്തെ ചര്‍ച്ച ഇവിടെ നടക്കട്ടെ. താന്കള്‍ കമന്റു ചെയ്ത ഈ സൂക്തങ്ങളെ കുറിച്ചറിയാന്‍ കൂടുതല്‍ താത്പര്യമുണ്ട്.
തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു.അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു (ഖുര്‍ആന്‍)
എന്റെ അഭിപ്രായം ഇവിടെയുണ്ട്. സമയം കിട്ടുമ്പോള്‍ മറുപടി പറയുമല്ലോ?
@ea jabbar
സര്‍വ്വശക്തനായ ദൈവത്തിന് ആ പാവം മനുഷ്യരെ മാനസാന്തരപ്പെടുത്തി സമാധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ മതം പ്രചരിപ്പിക്കാമായിരുന്നു !
--------------------------------------------------------------------------------------
.....അങ്ങനെയാണെങ്കില്‍ പ്രവാചകന്മാരുടെ ആവശ്യം എന്തായിരുന്നു !!!
ഈ മാഷും യുക്തിവാദി കുട്ടികളും അസ്ഥിത്വബോധാമില്ലാത്തവരാണോ ? ആരാണ് മുസ്ലിമെന്നും എന്താണ് കാഫിര്‍ എന്നും അറിഞ്ഞിരുന്നെങ്കില്‍ താങ്കള്‍ ഈ ചോദ്യം ചോദിക്കില്ലായിരുന്നു.
അല്ലാഹുവിന്റെ പ്രാപഞ്ചിക നിയമത്തിനു കീഴടങ്ങുന്ന സര്‍വ്വ സ്രഷ്ടികളും മുസ്ലിമാണ്,എന്നാല്‍ മനുഷ്യന്‍...
മുസ്ലിമിന്റെ വിത്തുമായി ജനിക്കുകയും ഒന്ന് രണ്ടു വയസ്സിനുള്ളില്‍ ബോധനം ലഭിക്കുകയും ചെയ്യുന്നു... (താത്വികമായി)
-- ശൂന്യതയിലേക്ക് തുറിച്ച് നോക്കുന്ന കൈകുഞ്ഞുങ്ങളെ ഉദ്ദേശിച്ച് വെല്ലിമ്മമാര്‍ പറയാറുണ്ട്..അവര്‍ മലക്കുകളെ കാണുന്നുണ്ട്,മലക്കുകള്‍ അവരോടു സംസാരിക്കുന്നുണ്ട് എന്നൊക്കെ,ഇത് പൂര്‍ണമായും അന്ധവിശ്വാസം എന്ന് പറയാവതാണോ?-
....എന്നാല്‍,പിന്നീട് ...അവന്‍ ജനിച്ചത് മുസ്ലിം പാരമ്പര്യത്തിലാണെങ്കില്‍ ,ആ വിത്ത് വളരുകയും അല്ലാത്ത പക്ഷം മനുഷ്യരില്‍ അത് ഒളിഞ്ഞിരിക്കുകയും അഥവാ കാഫിര്‍(പര്യായം നോക്കുക) ആകുകയും ചെയ്യുന്നു.
ഇക്കാരണം കൊണ്ട് തന്നെ,ഞങ്ങളില്‍ ഇസ്ലാമിക പ്രോബോധനം എത്തിയിട്ടില്ല,എത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ സ്വീകരിക്കുമായിരുന്നു..എന്ന ന്യായീകരണം അവരില്‍ നിന്ന് ഉണ്ടാകാവുന്നതല്ല.
ഒരു പക്ഷെ..സാമൂഹിക ജീവിതത്തില്‍ ഇടപെടുമ്പോള്‍ ആത്മാവില്‍ മാലിന്യം നിറയാതെ നോക്കുകയും,ആ മാലിന്യങ്ങള്‍ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു "മുസ്ലിം" വിത്തിനെ മൂടാതെയും ഇരുന്നെങ്കില്‍ അഥവാ ജന്മ(ശുദ്ധ)പ്രക്രതി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...തീര്‍ച്ച
യായും,അല്ലാഹു അവരെ ഏതു വിധേനയായാലും,ഏതു സാഹചര്യത്തിലായാലും ഇസ്ലാമിലേക്ക് ഡയറക്റ്റ് ചെയ്യുമായിരുന്നു,എന്ന് വിശ്വസിക്കാം.
ഈ മാഷ് പറയുന്നത് പോലെ മുസ്ലിം ആകണമെങ്കില്‍,മൃഗങ്ങളെ പോലെയാകണം അഥവാ അധഃപതിക്കണം.
അതല്ലെങ്കില്‍ മലക്കുകളെ പോലെ ഉയരണം,....അതും നടക്കില്ല,എങ്കിലും, ഇത് വേണമെങ്കില്‍ ശ്രമിച്ചു നോക്കാവുന്നതാണ്.
പറഞ്ഞു വരുന്നത് ..മനുഷ്യന്‍,മൃഗവും മലക്കും അല്ല..രണ്ടിന്റെയും നടുവിലാണ്.
"മനുഷ്യന്‍,മൃഗവും മലക്കും അല്ല..രണ്ടിന്റെയും നടുവിലാണ്."
@afi
താന്കള്‍ മൃഗം എന്ന് പറയുന്നത് നാട്ടിലും കാട്ടിലും കാണുന്ന മൃഗങ്ങള്‍ ആണെന്നു മനസ്സിലായി; ‘മലക്കുകള്‍’ എന്നത് എന്താണെന്നു മനസ്സിലാവുന്നില്ല. പ്രേതം, പിശാച്, ജിന്ന്,മായാവി, ലുട്ടാപ്പി എന്ന പേരുകളില്‍ കഥകളില്‍ കേട്ട് പരിചയമല്ലാതെ കുഞ്ഞായിരിക്കുമ്പോഴോ ഇന്നോ ശൂന്യതയില്‍ നോക്കിയപ്പോള്‍ കണ്ട പരിചയവുമില്ല.
ചിന്തകനോട്
ചിന്തകന്‍ പറഞ്ഞു....>>>ഇവിടെ ആരും ഒന്നും അംഗീകരിച്ചതായി പറഞ്ഞില്ല.>>>>
എന്നാല്‍ ആലിക്കോയ മാഷ് മൌദൂദിയുടെ വാക്കുകള്‍ എടുത്തു പറഞ്ഞു << പ്രബോധനത്തിന്‍റെ ജോലി വിത്ത് വിതക്കലാണ്. ശക്തിയുടേത് നിലം പാകപ്പെടുത്തലും. പ്രബോധനം വിതക്കുന്ന വിത്തിന് വളരാന്‍ പാകത്തില്‍ ഭൂമിയെ മൃദുലമാക്കുന്ന പണിയാണ് ശക്തി ചെയ്യുന്നത്. >>>>>>
ഇസ്ലാം എന്നാ വിത്ത് വിതയ്ക്കാന്‍ ശക്തി ഉപയോഗുച്ചു എന്ന് പറയുന്നത് സത്യമല്ലേ ചിന്തകന്‍ ?
ഈ ശക്തി പ്രയോഗം ഗുസ്തി ആയിരുന്നോ അതോ വാളെടുത്തു വെട്ടലായോരോന്നോ ?
ആലിക്കോയ മാഷ് ഉത്തരം പറയും എന്ന് നമുക്ക് കരുതാം.
ഇനി ശക്തി പ്രയോഗം സമാധാനത്തിന്‍റെ മാര്‍ഗ്ഗം ആണോ ?
അപ്പോള്‍ RSSകാര്‍ അയോദ്യയിലും ഗുജറാത്തിലുമോക്കെ സമാധാനമാര്‍ഗ്ഗത്തിലൂടെയാണ് ഹൈന്ദവ ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്നാണോ ചിന്തകന്‍ അഭിപ്രാപ്പെടുന്നത് ? അവരും വിത്ത് വിതയ്ക്കാന്‍ നിലം ശരിയാക്കുക അല്ലയോ ?
പിന്നെ ഒഴുക്കിനെതിരേ നീന്തിയ ഒരു ഓഷോ രാജനീഷിനെക്കുറിച്ച് ചിന്തകനു അറിയാമല്ലോ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് FOLLOWERS ഉണ്ടായിരുന്നു കക്ഷിക്ക്. ശത്രുക്കളും.
ഒരു കാര്യം കൂടി ...മിണ്ടാതിരിക്കാനുള്ള ഉപദേശം തത്കാലം സ്വീകാര്യമല്ല. ഇത് ചിന്തകന്‍റെ ബ്ലോഗോന്നുമാല്ലല്ലോ. ജബ്ബാര്‍ ബ്ലോഗില്‍ ആര്‍ എഴുതണം എന്ന് ചിന്തകനാണോ തീരുമാനിക്കുന്നേ. അതേ ഇവിടെ ഇസ്ലാമിക ഭരണമോന്നും ആയിട്ടില്ലട്ടോ ചിന്തകന്‍.
പിന്നെ ഖുറാന്റെ ‘വശ്യത‘ ആയിരുന്നു എന്ന ജബ്ബാര്‍മാഷിന്റെ പ്രസ്താവനയുടെ പൊരുള്‍ ഖുരാനിലൂടെ മുഹമ്മദ് നല്‍കുന്ന യുദ്ധംച്യ്ത് നേടിയ മുതലുകളുടെ പ്രലോഭനത്തിന്റെ വശ്യതയാണോ ഉദ്ദേശിച്ചത് അതോ ഖുറാന്റെ സാഹിത്യഭാഷയുടെ പ്രലോഭനമാണോ ഉദ്ദേശിച്ചത് എന്നെനിക്കു തീര്‍ച്ചയില്ല. കമെന്റുകള്‍ ശ്രദ്ധിക്കുമ്പൊള്‍ ‘വശ്യത’ പറയുന്നത് യുദ്ധമുതല്‍ പങ്കിടുന്ന ഹദീസുകള്‍ക്ക് താഴെയാണ്.
[[ഇസ്ലാം എന്നാ വിത്ത് വിതയ്ക്കാന്‍ ശക്തി ഉപയോഗുച്ചു എന്ന് പറയുന്നത് സത്യമല്ലേ ചിന്തകന്‍ ?]]
പ്രിയ ബി. എം
ചില ധാരണകൾ നമ്മുടെ മനസ്സിനെ കീഴടക്കി കഴിഞ്ഞാൽ പിന്നെ ഏന്ത് കണ്ടാലും അതിനനുകൂലമായി വ്യാഖ്യാനിച്ചെടുക്കാൻ ശ്രമിക്കുക എന്നത് ചിലയാളുകളുടെ സ്വഭാവമാണ്. താങ്കളും അത് തന്നെയാണ് ഇവിടെ ചെയ്യുന്നത്. ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചത് എന്ന് പറയുന്നവർ വാദിക്കുന്നത്, ഇസ്ല്ലാം സ്വീകരിപ്പിക്കാൻ ആളുകളെ വാൾമുനയിൽ നിർത്തി ‘ചൊല്ലടാ കലിമ’ എന്ന ശൈലിയിലാണ് ഇസ്ലാം പ്രചരിച്ചത് എന്നാണ്. എന്നാൽ അങ്ങിനെയൊരു മാർഗ്ഗം ഇസ്ലാം കഠിനമായി വിലക്കിയിട്ടുണ്ട്. ഒരാളുടെ കർമ്മം വിലയിരുത്തപെടുന്നത് അയാളുടെ ഉദ്ദേശ ശുദ്ധിക്കനുസരിച്ചാണ്. നിർബദ്ധിതാവസ്ഥയിൽ ഒരാൾക്കും മനസ്സറിഞ്ഞ് ഒന്നും ചെയ്യാൻ സാധിക്കില്ല. അതിനാൽ തന്നെ ബലം പ്രയോഗിച്ച് കൊണ്ട് ഒരു കാര്യത്തെ സ്വീകരിപ്പിക്കുന്നത് ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ല.
[[ഇനി ശക്തി പ്രയോഗം സമാധാനത്തിന്‍റെ മാര്‍ഗ്ഗം ആണോ ?]]
ശക്തി പ്രയോകിച്ചത് ഇസ്ലാം പ്രചരിപ്പിക്കാനല്ല. ശക്തി പ്രയോഗിച്ചു എന്നത് നേരാണ്. അത് എന്തിന് വേണ്ടിയായിരുന്നു എന്ന്, താങ്കൾക്ക് തുടർ ചർച്ചകളിൽ വ്യക്തമാക്കപെടും. ആലിക്കോയ മാഷ് അത് വിശദീകരിക്കുമെന്നാണ് ഞാൻ കരുതുന്നത്.
ഓഷോ രജനീഷ് ഒരു പുതിയ ധാർമ്മിക വ്യവസ്ഥ സ്ഥാപിക്കാനായിരുന്നോ ശ്രമിച്ചത് എന്ന് എനിക്കറിയില്ല. തരതമ്യത്തിന് താങ്കൾ അത്പം കൂടി യുക്തി പ്രയോഗിക്കും എന്നാണ് ഞാൻ കരുതുന്നത്.
[[അത് കൊണ്ട് പ്രിയ ബി.എം താങ്കള്‍ അത്പം ക്ഷമയോടെ കാത്തിരിക്കുക. ഇടക്കു ചാടി അബദ്ധങ്ങള്‍ പറയാതിരിക്കുക. ഒന്നുമറിയില്ലെങ്കില്‍ ദയവായി മിണ്ടാതിരിക്കുക.]] ഇതായിരുന്നു എന്റെ മുൻ പ്രസ്ഥാവന
ഒന്നുമറിയില്ലെങ്കിലും താങ്കൾ മിണ്ടും എന്നാണ് പറയുന്നതെങ്കിൽ അത് താങ്കളുടെ ഇഷ്ടം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം. അത് എനിക്കായാലും ബാധകമാണ്. അറിയാത്ത ഒരു കാര്യത്തെ കുറിച്ച് ഒരു പ്രസ്ഥാവനയിറക്കുന്നത് നല്ലതാണെന്ന് തോന്നുണ്ടെങ്കിൽ താങ്കൾക്കതാവാം. സ്വയം പരിഹാസ്യമാവാനാണ് താങ്കൾക്ക് ഇഷ്ടമെങ്കിൽ ഞാനായിട്ടതെന്തിന് തടസ്സപെടുത്തണം?
"ഇവിടെ നന്മയുടെ സ്ഥാപനത്തിന് വേണ്ടി സ്വയം തയാറായി വരുന്നവര്‍, അവര്‍ക്ക് സ്തൈര്യവും, വിജയവും നല്‍കുക എന്നത് സൃഷ്ടാവിന്റെ നീതിയുടെ ഭാഗമാണ്. അവര്‍ ന്യൂനപക്ഷമാനെങ്കില്‍ പോലും ! അതാകട്ടെ അല്ലാഹുവിന്റെ പ്രവര്തിയായിട്ടാണ് ഖുറ്‌ആന്‍ വ്യക്തമാക്കുന്നത്."
@naj
അസ്തിത്വചിന്തയില്‍ നിന്നുണ്ടാകുന്ന മാനവീകബോധത്താല്‍ മനുഷ്യന്‍ നന്മ ചെയ്യുന്നത് മുഹമ്മദ് പരിചയപ്പെടുത്തിയ ദൈവമായ അല്ലാഹുവിലും പിന്നെ ഖുറാനിലും പിന്നെ ഇസ്ലാമിലും പിന്നെ മുസ്ലിംകളിലും പിന്നെ മുസ്ലികളുടേതായ ആചാരനഷ്ഠാനങ്ങളിലേക്കും മാത്രമായി ഒതുക്കുന്നത് മാനവികലോകത്തോട് ചെയ്യുന്ന ക്രൂരതയാണ്. ഭൂമിയില്‍ ഭൂമിയിലെ മനുഷ്യനായി ജീവിക്കുക.
>>>>ശക്തി പ്രയോകിച്ചത് ഇസ്ലാം പ്രചരിപ്പിക്കാനല്ല. ശക്തി പ്രയോഗിച്ചു എന്നത് നേരാണ്<<<< ഇത് വ്യക്തമാക്കാന്‍ ആരുമില്ലേ ഇവിടെ ?
ജബ്ബാര്‍ മാഷ് ..ക്ഷമിക്കുക .ഈ ചിന്തകനോട് ഒരു കാര്യം പറഞ്ഞോട്ടെ.
ചിന്തകന്‍ പറഞ്ഞത് .... >>>>>>നേരെ മറിച്ച് നിങ്ങളീ വിശ്വസിക്കുന്നതൊക്കെ തെറ്റാണെന്നും ഈ വ്യവസ്ഥിതി ചൂഷണത്തിന്റെതും വഞ്ചനയുടേതും അന്ധവിശ്വാസത്തിന്റെതുമാണെന്ന് പറഞ്ഞ് ഒരു അമൃതാനന്ദമയിയും സത്യസായിയും ഇവിടെ അവതരിച്ചിട്ടില്ല.<<<<
ഇതും പുള്ളിക്കാരന്‍ പറഞ്ഞത് ...<<<<ഓഷോ രജനീഷ് ഒരു പുതിയ ധാർമ്മിക വ്യവസ്ഥ സ്ഥാപിക്കാനായിരുന്നോ ശ്രമിച്ചത് എന്ന് എനിക്കറിയില്ല.<<<<<
ഇനി ചിന്തകന്‍ എനിക്ക് തന്ന ഉപദേശം...<<<< ഒന്നുമറിയില്ലെങ്കില്‍ ദയവായി മിണ്ടാതിരിക്കുക.<<<<
ഈ ചിന്തകന്‍ എപ്പഴും ഇങ്ങനാ..ഇപ്പോള്‍ പറഞ്ഞതിന് നേര്‍ വിപരീതമായി പിന്നെ പറയും
ചിന്തകോ ഇത് കഷ്ടമാണ്കെട്ടോ.
ഓക്കേ എല്ലാവരും ക്ഷമിക്കുക. ..നമുക്ക് ചര്‍ച്ച തുടരാം.
"ഇസ്ലാമിലേക്ക് ആളുകള് കൂട്ടം കൂട്ടമായി വന്നതിന്റെ പൊരുള് ഖുര് ആനിന്റെ വശ്യതയായിരുന്നു എന്നും വ്യക്തം !"
----
ഖുറാന്റെ വശ്യമായ ശൈലിയെ കുറിച്ചറിയാന് ആ കാലഘട്ടത്തിലെ കവികള് അറബിഭാഷയെ സമ്പുഷ്ടമാക്കിയെന്നതിനെ കുറിച്ച് പഠിച്ചാല് ഖുറാന് സാഹിത്യത്തെ കുറിച്ച് നല്ലൊരു ചിത്രം കിട്ടും.ഇമ്രുല് ഖൈസ് (501-544) പോലെയുള്ള കവികളെ മുഹമ്മദ് നബി (570-632) തന്നെ പ്രകീര്ത്തിച്ചതും അയാളുടെ കവിതാശകലങ്ങള് തന്നെ ഖുറാനില് കണ്ടെത്തിയതും ഗവേഷിക്കപ്പെടേണ്ടതാണ്.
ഖുറാന് ദൈവീകവചനമാണെന്നും കളങ്കപ്പെട്ടുപോകരുതെന്നും മുഹമ്മദ് നബിക്ക് സത്യമായി(?) ബോധ്യമായിരുന്നെങ്കില്‍ (?) ഖുറാന്റെ ഒരു പ്രതിയെങ്കിലും അദ്ദേഹം എഴുതിവെച്ചേനെ;
വിശദമായ ഒരു പഠനം താഴെ കാണുന്ന ലിങ്കില്‍ വായിക്കാം
Who Authored the Qur’an?—an Enquiry By Abul Kasem { Read this article at your own risk}
http://www.mukto-mona.com/Articles/kasem/quran_origin.htm&rct=j&q=imrul%20qais%20poet&ei=prqgTL6JMI7gOMfxyM0B&usg=AFQjCNGiZImh3qqxSNfDWzCr6n15Pm5I2A
"ചില ധാരണകൾ നമ്മുടെ മനസ്സിനെ കീഴടക്കി കഴിഞ്ഞാൽ പിന്നെ ഏന്ത് കണ്ടാലും അതിനനുകൂലമായി വ്യാഖ്യാനിച്ചെടുക്കാൻ ശ്രമിക്കുക എന്നത് ചിലയാളുകളുടെ സ്വഭാവമാണ്. താങ്കളും അത് തന്നെയാണ് ഇവിടെ ചെയ്യുന്നത്."
@ചിന്തകന്‍
താങ്കളും അത് തന്നെയാണ് ഇവിടെ ചെയ്യുന്നത്.
ഖുറാന്‍ വാക്യങ്ങള്‍ മാറ്റാനാവാത്തിടത്തോളം ‘ചിന്തകനെ’ പോലെയുള്ള blind believers ന് ഒന്നും ചെയ്യാനില്ല. ആയുധവും ബലവും പ്രയോഗിക്കുക എന്നതല്ലാതെ. ക്രൂരതയുടെ മനശ്ശാസ്ത്രവും ഇവിടെ ആരംഭിക്കുന്നു.
എനിവേ, ജബ്ബാര്‍മാഷ് മുകളില്‍ പറഞ്ഞ ഈ വാക്കുകള്‍ ചില്ലിട്ട് വെക്കുക.
“പിന്നെ എന്റെ നിഗമനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ കാര്യകാരണ സഹിതം അതു ചൂണ്ടിക്കാണിച്ചാല്‍ അതു തിരുത്താന്‍ ഒരു യുക്തിവാദി എന്ന നിലയില്‍ എനിക്കു മടിയില്ല. അതൊരു പരാജയമായി ഞാന്‍ കരുതുന്നുമില്ല. അശ്രദ്ധയാലും മറ്റും വന്ന അബദ്ധധാരണകള്‍ പല സന്ദര്‍ഭങ്ങളിലായി തിരുത്തിയിട്ടുണ്ട്.“
@naj:
മാനവികബോധമാണ് മനുഷ്യനിലെ ദൈവീകതയെങ്കില്‍ അതിനെ ഏകീകരിക്കുന്നതെന്തിനാണ് ? സംഘബോധം സംഘബലത്തിലും ബലപ്രയോഗത്തിലുമെത്തിച്ചേരുന്നിടത്തല്ലേ നന്മ നന്മയല്ലാതാവുന്നത്. ‘സര്‍വ്വശക്തനായ ദൈവത്തെ രക്ഷിക്കാന്‍’ നിസ്സഹാനായ മനുഷ്യന്റെ സംഘടിപ്പിച്ച് ബലം പ്രയോഗിക്കുന്നത് ക്രൂരതയല്ലെ ? അത് തന്നെയല്ലെ ഇസ്ലാം ചെയ്തതും ചെയ്ത്കൊണ്ടിരിക്കുന്നതും. മുഹമ്മദ് ഖുറാനിലൂടെ പരിചയപ്പെടുത്തുന്ന ദൈവം ; ദൈവീക ചിന്തയെ പൊലും വ്യഭിചരിക്കുന്ന ക്രൂരവും ഭീകരവുമായ ഒരു സങ്കല്പമാണ്. തനിയെ നടക്കാന്‍ ശീലിക്കൂ ; തന്റേയും തന്റെ ചുറ്റുപാടിലേയും ദൈവീകത തിരിച്ചറിയൂ.
'ഹിജ്‌റ ഒരാസൂത്രിത ഗൂഢാലോചനയുടെ ഫലം' എന്ന ജബ്ബാറിന്‍റെ ലേഖനം പ്രവാചക വിരോധത്തിന്‍റെ വിഷം വമിക്കുന്നത് തന്നെയായതില്‍ ഒട്ടും അല്‍ഭുതമില്ല. അദ്ദേഹത്തില്‍ നിന്ന് അതല്ലാതെ പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ. കഴിഞ്ഞ പോസ്റ്റില്‍ ജബ്ബാറുമായി സംവദിച്ചതിന്‍റെ അനുഭവം മുമ്പിലുണ്ട്. യാതൊരു നന്‍മയും ഇസ്‌ലാമിനുണ്ടെന്ന് സമ്മതിക്കാന്‍ കഴിയാത്ത ആളാണദ്ദേഹം. ഇസ്‌ലാമിനോടും പ്രവാചകനോടും കടുത്ത വെറുപ്പും വിദ്വേഷവുമാണദ്ദേഹത്തിന്. അത്കൊണ്ട് തന്നെ പ്രവാചക ചരിത്രത്തിലെ അതി മഹത്തായ ഒരേടാകുന്ന ഹിജ്‌റയെ അതര്‍ഹിക്കുന്ന ഗൌരവത്തില്‍ വിലയിരുത്താന്‍ അദേഹത്തിന്ന് കഴിയില്ലെന്ന് വ്യക്തം. ഹിജ്‌റയെ മനസ്സിലാക്കാന്‍ ഹിജ്‌റയുടെ ചരിത്രം മാത്രമറീഞ്ഞാല്‍ പോരാ; അതിന്‍റെ ചരിത്ര പശ്ചാത്തലം കൂടി അറിയണം. അല്‍പ്പം വിശദീകരിച്ചേ മതിയാക്കു. ക്ഷമയോടെ വായിക്കാന്‍ താല്‍പര്യം.
അനുകൂല സാഹചര്യം ലഭിച്ചാല്‍ തഴച്ചുവളരാന്‍ സധ്യതയുള്ളതാണ് ഇസ്‌ലാം എന്ന് ശത്രുക്കള്‍ക്ക് അറിയാമായിരുന്നു. അവരുടെ മനസ്സിനെ അത് വല്ലാതെ ആകര്‍ഷിച്ചതും കീഴടക്കിയതുമാണല്ലോ. എന്നാലും പല കാരണങ്ങളാല്‍ അവര്‍ വിശ്വസിക്കാതെ മാറി നില്‍ക്കുകയായിരുന്നു. പാരമ്പര്യത്തോടുള്ള പ്രേമം, ദുരഹങ്കാരം, അധികാരവും സ്ഥാന മാനങ്ങളും അംഗീകാരവും നഷ്ടപ്പെടുമെന്ന പേടി, ചിലര്‍ക്ക് സമൂഹത്തിലെ പ്രമാണിമാരെ പേടി ഇതൊക്കെയാണല്ലോ അവരെ തടഞ്ഞു നിറുത്തിയിരുന്ന കാരണങ്ങള്‍. മക്കയിലെ ജനങ്ങള്‍ക്ക് വേദം, പ്രവാചകന്‍ തുടങ്ങിയവ പരിചയമില്ലായിരൂന്നു. മാത്രമല്ല; വേദക്കാരായ കൃസ്ത്യാനികള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ക അബ തകര്‍ക്കാന്‍ വന്നത് അവര്‍ മറന്നിട്ടില്ലായിരുന്നു. മറ്റൊരു വേദത്തെ ക്കുറിച്ച് സംസാരിക്കുന്ന മുഹമ്മദിനെ അവര്‍ അകല്‍ച്ചയോടെ നോക്കിക്കാണാന്‍ ഇതും ഒരു കാരണമായിരുന്നു.
വിശ്വസിക്കാതിരിക്കുക മാത്രമല്ല; മറ്റുള്ളവരെ വിശ്വാസത്തില്‍ നിന്ന് തടയാനും വിശ്വസിച്ചവരെ പിന്തിരിപ്പിക്കാനും അവര്‍ ആവും വിധമെല്ലാം ശ്രമിച്ചിരുന്നു.
ഹിജ്‌റയ്ക്ക് മുമ്പുള്ള ഒമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ മക്കയിലെ വിശ്വാസികള്‍ പലതും അനുഭവിച്ചു. ചിലര്‍ രക്തസാക്ഷികളായി. എല്ലാവരും പലതരം ശാരീരിക- മാനസിക- സാമ്പത്തിക- സാമൂഹിക പീഡനങ്ങള്‍ക്കിരയായി. പക്ഷെ അവര്‍ പിന്‍വാങ്ങിയില്ല. മുസ്‌ലിമായിക്കഴിഞ്ഞാല്‍ ഇതായിരിക്കും അനുഭവമെന്നറിഞ്ഞിട്ടും പലരും വിശ്വസിക്കാന്‍ മുപോട്ട് വരുകയും ചെയ്തു. സാമ്പത്തികമായും സാമൂഹികമായും താഴ്ന്ന നിലവാരത്തിലുള്ളവരായിരുന്നു അവരില്‍ പലരും. അവരുടെ മോചകനാണ് മുഹമ്മദ് നബിയെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.
പ്രവാചകത്വത്തിന്‍റെ നാലാം വര്‍ഷമാണ് പീഡനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഖബ്ബാബ് ബിന്‍ അറത്ത്, ബിലാല്‍ ബിന്‍ റബാഹ്, അമ്മാര്‍, യാസിര്‍, സുമയ്യഃ, സുഹൈബ്, അബു ഫകീഹ, സിന്നീറ, നഹ്ദിയ, ഉമ്മു ഉമൈസ്, ലുബൈന, ആമിര്‍ ബിന്‍ ഫുഹൈറ എന്നി അടിമകള്‍ അതി മൃഗീയമായ പീഡനങ്ങള്‍ക്കിരയായവരാണ്. ഇവരില്‍ ബിലാല്‍, ലുബൈന, സിന്നീറ, ആമിര്‍ ബിന്‍ ഫുഹൈറ, നഹ്ദിയ, ഉമ്മു ഉമൈസ് എന്നിവരെ അബൂബക്കര്‍ വിലക്കെടുത്ത് സ്വതന്ത്രരാക്കുകയും അങ്ങനെ പീഡനത്തില്‍ നിന്ന് മോചിപ്പിക്കുകയുമാണ് ചെയ്തിരുന്നത്.
അടിമകള്‍ മാത്രമല്ല; സ്വതന്ത്രും പ്രഗല്‍ഭരുമായ ഉഥ്മാന്‍ ബിന്‍ അഫ്ഫാന്‍, അബൂ ദര്‍റ്, സുബൈര്‍ ബിന്‍ അവാം, സ'ഈദ് ബിന്‍ സൈദ് എന്നിവരും ആദ്യ കാലത്ത് ശാരീരിക പീഡനത്തിന്നിരയായ വിശ്വാസികളായിരുന്നു. നാള്‍ക്ക് നാള്‍ അത് വര്‍ദ്ധിച്ചു വന്നു. അത് അസഹനീയമായപ്പോഴാണ് നാട് വിടുന്നതിനെക്കുറിച്ച് അല്ലാഹു അവര്‍ക്ക് സൂചനാ രൂപത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. (ഖുര്‍ആന്‍ 39:10) ആ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്‍റെ തുടക്കമായിരുന്നു അവരുടെ അബ്സീനിയാ പലായനം. പലായനം നടത്തിയത് ആരൊക്കെയായിരുന്നു എന്ന് പരിശോധിച്ചാല്‍ സ്വതന്ത്രന്‍മാരും സമ്പന്നന്‍മാരും പ്രഗല്‍ഭന്‍മാരുമായവര്‍ പോലും സ്വന്തം നാട് വിടാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പലതരം പീഡനങ്ങള്‍ക്കിരയായിരുന്നു എന്ന് കാണാവുന്നതാണ്. ഉഥ്മാന്‍ ബിന്‍ അഫ്ഫാന്‍, ഭാര്യ റുഖിയ്യ (പ്രവാചക പുത്രി), അബൂ ഹുദൈഫഹ് ബിന്‍ ഉത്ബ, ഭാര്യ സഹ്‌ല, സുബൈര്‍ ബിന്‍ അവ്വാം, മുസ്‌അബ് ബിന്‍ ഉമൈര്‍, അബ്ദുര്‍റഹ്‌മാന്‍ ബിന്‍ ഔഫ്, അബു സലമ അല്‍ മഖ്സൂമി, ഭാര്യ ഉമ്മു സലമ, ഉഥ്മാന്‍ ബിന്‍ മദ്ഊന്‍, ആമിര്‍ ബിന്‍ റബീഅ, ഭാര്യ ലൈല, അബു സബ്റ ബിന്‍ അബീ റുഹ്‌മ്, അബൂ ഹാതിബ് ബിന്‍ അംറ്, സുഹൈല്‍ ബിന്‍ ബൈദ, അബ്ദുല്ലാഹ് ബിന്‍ മസ്‌ഊദ് എന്നിവരാണ് ഒന്നാം പലായന സംഘത്തിലുണ്ടായിരുന്നത്. പ്രവാചകത്വത്തിന്‍റെ അഞ്ചാം വര്‍ഷത്തില്‍ ആയിരുന്നു ഇത് നടന്നത്. രാത്രിയുടെ മറവിലാണ് പലായനം നടന്നതെങ്കിലും ആ വിവരം അധികം താമസിയാതെ ശത്രുക്കള്‍ അറിഞ്ഞു; പിന്തുടര്‍ന്നു. എന്നാല്‍ അവര്‍ തുറമുഖത്ത് എത്തും മുമ്പ് വിശ്വാസികള്‍ കയറിയ ബോട്ടുകള്‍ സ്ഥലം വിട്ടിരുന്നു.
അബ്സീനിയായില്‍ അവര്‍ സുരക്ഷിതരായിരുന്നു.
കാരണം, സ്വന്തം പ്രചകളോട് നീതി പാലിക്കുന്ന നേഗസ് ആയിരുനു അവിടം ഭരിച്ചിരുന്നത്.
അതേസമയം, മുസ്‌ലിംകളെ അബ്സീനിയായിലും വച്ച് പൊറുപ്പിക്കില്ലെന്ന നിലപാടായിരുന്നു ഖുറൈശികള്‍ക്ക്. അവര്‍ അബ്ദുല്ലാഹ് ബിന്‍ റബീഅഃ, അംറ് ബിന്‍ ആസ് എന്നിവരെ അങ്ങോട്ടയച്ചു; രാജാവിനുള്ള സമ്മാനങ്ങളും മുസ്‌ലിംകള്‍ക്കെതിരെയുള്ള നുണ ബാണ്ഡങ്ങളുമയിട്ട്. അവിടെ എത്തിയ ഉടനെ അവര്‍ പുരോഹിതരെയും മറ്റ് മുഖ്യന്‍മാരെയും കാണുകയും സമ്മാനങ്ങള്‍ കൊടുത്ത് തൃപ്തരാക്കി കൂടെ നിറുത്തുകയും ചെയ്തു. അടുത്ത ദിവസം രാജാവിന്ന് മുമ്പില്‍ കേസ് എത്തി. ഞങ്ങളുടെ നാട്ടില്‍ നിന്ന് ഓടിപ്പോന്ന, ഒരു പുതിയ മതത്തിന്‍റെ വക്താക്കളായ, ചിലര്‍ ഇവിടെയുണ്ടെന്നും അവരെ ഞങ്ങള്‍ക്ക് വിട്ടു തരണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുരോഹിതരും മറ്റു മുഖ്യന്‍മാരും ആ ആവശ്യത്തെ പിന്‍തുണച്ചു. എന്നാല്‍ നീതിമാനായ ആ ഭരണാധികാരി മുസ്‌ലിംകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സന്‍മനസ്സ് കാണിച്ചു. (ഇതില്ലാത്തതാണല്ലോ പലരുടെയും കുഴപ്പം!) ജഅ്‌ഫര്‍ ബിന്‍ അബീ ത്വാലിബിന്‍റെ സുപ്രസിദ്ധമായ പ്രസംഗം ഈ സന്ദര്‍ഭത്തിലാണ് നടന്നത്.
ജ അ്‌ഫര്‍: രാജാവേ, ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുകയും ശവം തിന്നുകയും അസാന്‍മാര്‍ഗ്ഗിക പ്രവൃത്തികള്‍ നടത്തുകയും കുടുംബ ബന്ധങ്ങള്‍ വേര്‍പെടുത്തുകയും അയല്‍വാസിയെ ദ്രോഹിക്കുകയും ശക്തന്‍ അശക്തനെ ചൂഷണം ചെയ്യുകയും ചെയ്തിരുന്ന ഒരു ജനത. അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങള്‍ക്ക് ഞങ്ങളുടെ ഇടയില്‍ നിന്നു തന്നെ ഒരു ദൈവ ദൂതനെ അയച്ചു തന്നു. അദ്ദേഹത്തിന്‍റെ തറവാടും കുലീനതയും സത്യസന്ധതയും വിശ്വസ്തതയും ഞങ്ങള്‍ക്ക് പരിചയമുണ്ട്.
അദ്ദേഹം ഞങ്ങളെ ഏക ദൈവത്തിലേക്ക് ക്ഷണിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനെ കൂടാതെ ഞങ്ങളും പൂര്‍വ്വ പിതാക്കളും ആരാധിച്ചിരുന്ന ശിലാവിഗ്രഹങ്ങളെ പരിത്യജിക്കുവാനും ഞങ്ങളോടാവശ്യപ്പെട്ടു. സത്യം പറയുക,വാക്കുപാലിക്കുക, കുടുംബ ബന്ധം നിലനിര്‍ത്തുക, അയല്‍വാസിക്ക് നന്‍മ ചെയ്യുക, രക്തം ചിന്താതിരിക്കുക,നീചകൃത്യങ്ങളും മ്ലേച്ചവൃത്തികളും ത്യജിക്കുക, പതിവ്രതകള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത് നിറുത്തുക - ഇതെല്ലാമാണ് അദ്ദേഹം ഞങ്ങളെ ഉല്‍ബോധിപ്പിച്ചത്.
ആരാധന അല്ലാഹുവിന് മാത്രം ചെയ്യുവാനും അവന് തുല്യരെ ഉണ്ടാക്കാതിരിക്കാനും അദ്ദേഹം ഞങ്ങളോട് കല്‍പ്പിച്ചു. നമസ്‌കരിക്കാനും നോമ്പ് നോല്‍ക്കാനും സകാത്ത് കൊടുക്കാനും ഉപദേശിച്ചു.-അദ്ദേഹം ഇസ്‌ലാം പഠിപ്പിച്ച കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു.-അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹത്തെ അനുഗമിച്ചു. അല്ലാഹുവില്‍ നിന്ന് അദേഹം കൊണ്ട് വന്നത് അംഗീകരിച്ചു. അങ്ങനെ ഞങ്ങള്‍ അല്ലാഹുവില്‍ ആരെയും പങ്ക് ചേര്‍ക്കാതെ അവനെ മാത്രം ആരാധിച്ചു. അവന്‍ നിരോധിച്ച കാര്യങ്ങള്‍ ഉപേക്ഷിച്ചു. അവന്‍ അനുവദിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു. അപ്പോള്‍ ഞങ്ങളുടെ ജനത ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. ഞങ്ങളെ ദ്രോഹിച്ചു. ഞങ്ങളെ മര്‍ദ്ദിച്ചു. അല്ലാഹുവിനെ ആരാധിക്കുന്നതിനു പകരം ബിംബാരാധനയിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ ഞങ്ങളെ പീഡിപ്പിച്ചു. ഞങ്ങള്‍ പരിത്യജിച്ച നീചകൃത്യങ്ങള്‍ വീണ്ടും ചെയ്യാന്‍ പ്രേരിപ്പിച്ചു. അവര്‍ ഞങ്ങളെ കീഴടക്കുകയും ആക്രമിക്കുകയും ഞങ്ങളുടെ മതമാചരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ നാട്ടിലേക്ക് പോന്നു…… "
ജ അ്‌ഫര്‍ പറഞ്ഞതൊന്നും ഖുറൈശി പ്രമുഖര്‍ക്ക് നിഷേധിക്കാന്‍ സാധിച്ചില്ല. മുസ്‌ലിംകള്‍ക്കെതിരെയുള അവരുടെ ഗൂഢതന്ത്രങ്ങള്‍ വിലപ്പോയില്ല. അഭയാര്‍ത്ഥികളെ അബ്സീനിയയില്‍ നിന്ന് പുറത്താക്കാണമെന്ന അവരുടെ അപേക്ഷ രാജാവ് നിരസിക്കുകയും അവര്‍ നിരാശരായി മടങ്ങുകയും ചെയ്തു.
എന്നാല്‍ മക്കയില്‍ ഖൂറൈശികള്‍ ഇസ്‌ലാം സ്വീകരിച്ചുവെന്ന തെറ്റായ ഒരു വര്‍ത്തയെത്തുടര്‍ന്ന്, നാലു മാസത്തിനകം അവര്‍ മക്കയിലേക്ക് മടങ്ങി. വീണ്ടും കടുത്ത പീഡനങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. അതിനാല്‍ അടുത്ത തവണ കൂടുതല്‍ ആളുകള്‍ അബ്സീനിയായിലേക്ക് പലായനം നടത്താന്‍ തീരുമനിച്ചു. പലായനം തടയാന്‍ ശത്രുക്കള്‍ വ്യഗ്രത കാണിച്ച തിനാല്‍ ഇത്തവണ പലായനം ആദ്യത്തേതിനേക്കാള്‍ പ്രയാസകരമായിരുന്നു. ഒരിക്കല്‍ അമളി പറ്റിയെങ്കിലും ഇനി അതുണ്ടാവരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാലും വളരെ താമസം കൂടാതെ വിശ്വാസികള്‍ അബ്സിനിയായിലേക്ക് രണ്ടാം പലായനം നടത്തി. 83 പുരുഷന്‍മാരും 18 സ്ത്രീകളുമുണ്ടായിരുനു ആ സംഘത്തില്‍. അവര്‍ പിന്നീട് മക്കയിലേക്ക് മടങ്ങിയിട്ടില്ല; പ്രവാചകന്‍റെ ഹിജ്‌റയ്ക്ക് ശേഷം മദീനയിലേക്ക് പോവുകയാണ് ചെയ്തത്.
ഈ സംഘത്തോടൊപ്പം (പിന്നീട്, ഇസ്‌ലാമിന്‍റെ ഒന്നാം ഖലീഫഃ) അബൂബക്കര്‍ സിദ്ദീഖും പുറപ്പെട്ടിരുന്നു. ഖുറൈശി ഗോത്രത്തില്‍ പെട്ട ശക്തമായ ഒരു കുടുംബത്തിലെ അംഗമായിരുന്നിട്ട് പോലും അദ്ദേഹത്തിന്ന് പലായനം നടത്തേണ്ടി വന്നത് കാര്യത്തിന്‍റെ അപകടാവസ്ഥ ബോധ്യപ്പെടുത്തുന്നുണ്ട്. പലായന മദ്ധ്യേ ഖുറൈശികളില്‍ മറ്റൊരു വിഭാഗമായ ഖാറഃ കുടുംബത്തിന്‍റെ തലവന്‍ ഇബ്നു ദ്ദുഗുന്നയുമായി അദ്ദേഹം കണ്ടു മുട്ടി. 'താങ്കളെവിടെപ്പോകുന്നു?' അയാള്‍ ചോദിച്ചു. 'എന്‍റെ സ്വന്തക്കാര്‍ എന്നെ നാട്ടില്‍ സമാധാന പൂര്‍വ്വം ജീവിക്കാന്‍ അനുവദിക്കുന്നില്ല; അത്കൊണ്ട് നാട് വിടുകയാണ്' എന്ന് അബൂ ബക്കര്‍. 'താങ്കളെപ്പോലുള്ളവര്‍ പുറത്ത് പോവുകയോ പുറത്താക്കപ്പെടുകയോ ചെയ്യരുത്.' എന്ന് പറഞ്ഞ് ഇബ്നു ദ്ദുഗുന്നഃ അദ്ദേഹത്തെ കൂട്ടി മക്കയില്‍ വരുകയും 'അബൂ ബക്കറിന്‍റെ സംരക്ഷണം താന്‍ ഏറ്റെടുത്ത'തായി മക്കയില്‍ അറിയിക്കുകയും ചെയ്തു. ഒരു നിബന്ധനയാരുന്നു അവര്‍ മുമ്പോട്ട് വച്ചത്. 'നമസ്‌കരിക്കുമ്പോള്‍ അബൂബക്കര്‍ ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണന്‍ ചെയ്യാന്‍ പാടില്ല' എന്ന്. കാരണം ഖുര്‍ആന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എല്ലാവരെയും വല്ലാതെ ആകര്‍ഷിച്ചിരുന്നു. ആ നിബന്ധന അബൂബക്കര്‍ സമ്മതിച്ചെങ്കിലും അധിക നാള്‍ ആ നില തുടരാന്‍ അദ്ദേഹത്തിന്‍റെ മനസ്സ് സമ്മതിച്ചില്ല. അതിനാല്‍ പിന്നിട് ഇബ്നു ദ്ദുഗുന്നഃ സംരക്ഷണം പിന്‍വലിച്ചു.
ഈ സമയത്തെല്ലാം പ്രവാചകന്‍റെ വംശമായ ഹാശിം വംശത്തിന്‍റെ തലവന്‍ അബൂ ത്വാലിബ് ആയിരുന്നതിനാല്‍ ശത്രുക്കള്‍ പ്രവാചകനെ ശാരീരികമായി പീഡിപ്പിക്കുവാന്‍ ധൈര്യപ്പെട്ടില്ല. പ്രവാചകനെയോ വിശ്വാസികളെയോ ഭയന്നിട്ടായിരുന്നില്ല; ഹാശിം കുടുംബത്തെ ഭയന്നിട്ടായിരുന്നു ഇത്. ഇത് മനസ്സിലാക്കാന്‍ അറബികളുടെ ഗോത്ര വര്‍ഗ്ഗ രീതികള്‍ മനസ്സിലാക്കണം. ന്യായത്തിലും അന്യായത്തിലും സ്വന്തം ഗോത്രത്തെയും ഗോത്രത്തിലെ ഓരോ അംഗത്തെയും പിന്തുണക്കുക എന്നതായിരുന്നു അവരുടെ രീതി. ആ രീതിയനുസരിച്ച് മുഹമ്മദ് നബിയുടെ ദേഹത്ത് ആരെങ്കിലും കൈ വച്ചാല്‍ ഹാശിം കുടുംബം അതിന്ന് പ്രതികാരം ചെയ്യുമായിരുന്നു. അദ്ദേഹത്തിന്‍റെ പ്രവാചകത്വം അവര്‍ അംഗീകരിക്കുന്നില്ലെങ്കിലും! ഇത് മറ്റുള്ളവര്‍ക്ക് ഭയമായിരുന്നു. അത് കൊണ്ടാണ് അവര്‍ നബിയെ വെറുതെ വിട്ടത്. അല്ലാതെ അവരുടെ മാന്യത കൊണ്ടോ അവര്‍ ജനാധിപത്യ മര്യാദകള്‍ പാലിച്ചത് കൊണ്ടോ ആയിരുന്നില്ല. ഈ ഭയത്തെയാണ് പ്രവാചക വിമര്‍ശകന്‍മാര്‍ മക്കക്കാരുടെ മഹത്വമായും ജനാധിപത്യ മര്യാദയായും മറ്റും പാടിപ്പുകഴ്ത്താറുള്ളത്. പ്രവാചകനെ ഇകഴ്ത്താന്‍ വേണ്ടി ആരെയും എന്തിനെയും പുകഴ്ത്താന്‍ മടിക്കാത്ത ഇവര്‍ ഇതും ഇതിലപ്പുറവും ചെയ്യും.
ഇങ്ങനെയൊരു ഭയമുണ്ടായിരുന്നതിനാലാണ് അവര്‍ പ്രവാചകനെ പിന്തിരിപ്പിക്കാന്‍ വേണ്ടി അബൂ ത്വാലിബിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. അബൂ ത്വാലിബ് മുഹമ്മദിനെ കൈവെടിയാന്‍ തയ്യാറായാല്‍, അഥവാ അദ്ദേഹത്തിനുള്ള ഗോത്ര സംരക്ഷണം പിന്‍വലിച്ചാല്‍, അവര്‍ക്ക് പിന്നെ ഒന്നും ഭയക്കാതെ അദ്ദേഹത്തെ കൊല്ലാന്‍ കഴിയുമായിരുന്നു. അതായിരുനു അവിടെ നിലവിലുണ്ടായിരുന്ന സാമൂഹികാവസ്ഥ.
ഇതിനിടയില്‍ രസകരമായ ഒരു സംഭവമുണ്ടായി. ഖുറൈശി പ്രമുഖനായ വലീദിന്‍റെ, മകന്‍ അമ്മാറഃ യെ അവര്‍ അബൂ ത്വാലിബിന്ന് നല്‍കാമെന്നും അതിന്ന് പകരമായി മുഹമ്മദിനെ അവര്‍ക്ക് വിട്ടു കൊടുക്കണമെന്നും ഒരാവശ്യം അവരുന്നയിച്ചു. അബൂ ത്വാലിബിന്‍റെ മറുപടി ഇപ്രകാരമായിരുന്നു: 'നിങ്ങള്‍ നിങ്ങളുടെ മകനെ എനിക്ക് നല്‍കാമെന്ന് പറയുന്നു; എന്നിട്ട് ഞാന്‍ അവനെ പോറ്റണമെന്നും. പകരം ഞാന്‍ എന്‍റെ മകനെ നിങ്ങള്‍ക്ക് നല്‍കണമെന്നും നിങ്ങളവനെ കൊല്ലുമെന്നും! ആശ്ചര്യകരമായ ഒരു വിലപേശല്‍ തന്നെയാണിത്.' അബൂ ത്വാലിബ് ഒരു വിട്ടുവീഴ്ചയും ചെയ്തില്ല; മുഹമ്മദിനെ കൈവെടിഞ്ഞില്ല.
ഈ സംരക്ഷണത്തിന്ന് ഹാശിമികള്‍ കനത്ത വില നല്‍കേണ്ടി വന്നിട്ടുമുണ്ട്. ഹാശിമികളുമായി സാമ്പത്തിക ഇടപാടുകള്‍, വിവാഹം, സാമൂഹിക ബന്ധങ്ങള്‍ എന്നിവ പാടില്ലെന്ന് തീരുമാനിച്ചുകൊണ്ട് പൂര്‍ണ്ണമായ സാമൂഹികബഹിഷ്കരണം ഏര്‍പ്പെടുത്തുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് ഹാശിമികള്‍ മക്കയില്‍ നിന്നകലെ അബൂ ത്വാലിബിന്‍റെ ഉടമസ്ഥതയിലുള്ള ഒരു മലഞ്ചെരുവിലേക്ക് താമസം മാറ്റാന്‍ പോലും നിര്‍ബന്ധിതരായി. പ്രവാചകത്വത്തിന്‍റെ ഏഴാം വര്‍ഷം ഒന്നാം മാസം മുതല്‍ ഒമ്പതാം വര്‍ഷം അവസാനിക്കുവോളം ഇത് നീണ്ടു നിന്നു. മുസ്‌ലിംകള്‍ മാത്രമല്ല; അബൂ ത്വാലിബ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ഹാശിം വംശക്കാരുമാണ് ഇതിന്നിരയായിരുന്നത്. മുഹമ്മദിനെ വധിക്കന്‍ വിട്ടു കൊടുക്കണമെന്നതായിരുന്നു അവരെടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കുവോളം ബഹിഷ്കരണം തുടരണമെന്നാണ് അവര്‍ നിശ്ചയിച്ചിരുന്നത്. എന്നിട്ടും അബൂ ത്വാലിബ് മുഹമ്മദിന്നുള്ള സംരക്ഷണം പിന്‍വലിച്ചില്ല. മൂന്നു വര്‍ഷത്തിന്ന് ശേഷം, ബഹിഷ്കരണം ഏര്‍പ്പെടുത്തിയവരില്‍ ചിലര്‍ മുന്‍ കൈയെടുത്ത് അത് പിന്‍വലിക്കുകയായിരുന്നു. അങ്ങനെയാണ് ഭക്ഷണം പോലും കിട്ടാത്ത അതി കഠിനമായ ആ ക്രൂരതയില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടത്.
പ്രവാചകത്വത്തിന്‍റെ പത്താം വര്‍ഷം അബൂ ത്വാലിബും പ്രവാചക പത്നി ഖദീജയും മരണപ്പെട്ടു. ഇതോടെ മക്കയില്‍ പ്രവാചകന്‍റെ നിലനില്‍പ്പ് പറ്റെ അവതാളത്തിലായി. ഈ ഘട്ടത്തിലാണ് സംരക്ഷണം തേടി അദ്ദേഹം ത്വായിഫില്‍ പോയതും അവിടത്തുകാര്‍ പരിഹസിക്കുകയും മര്‍ദ്ദിക്കുകയും മറ്റും ചെയ്തതും.
അവിടെ നിന്ന് മടങ്ങും വഴി അദ്ദേഹം മക്കക്ക് പുറത്ത് ഏതാനും ദിവസം താമസിച്ചു. പിന്നെ ഹിറയില്‍ ചെന്നു. അവിടെ നിന്ന് മക്കയിലെ, അവിശ്വാസിയായ, മുത്‌ഇം ബിന്‍ അദിയ്യിനോട് സംരക്ഷണം തേടിക്കൊണ്ട് ഒരു സന്ദേശം കൊടുത്തയച്ചു. മുത്‌ഇം അതംഗീകരിച്ചു. അദ്ദേഹവും പുത്രന്‌മാരും പ്രവാചകനെ മസ്ജിദുല്‍ ഹറാമിലേക്കാനയിച്ചു. സംരക്ഷണം ഏറ്റെടുത്ത കാര്യം പരസ്യമായി പ്രഖ്യാപിച്ചു. അവിടെ വച്ച് പ്രവാചകന്‍ നമസ്കരിച്ച ശേഷം വീട്ടിലേക്ക് പോയി. മുത്‌ഇമും മക്കളും അവിടെയും അകമ്പടി സേവിച്ചു.
ഈ ഘട്ടത്തില്‍ പ്രവാചകന്‍ മക്കയില്‍ ഹജ്ജിന്നും മറ്റും വരുന്നവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. പല ഗോത്രക്കാരെയും അദ്ദേഹം സന്ദര്‍ശിച്ചു. എന്നാല്‍ പ്രവാചന്‍ ചെല്ലുന്നിടത്തെല്ലാം അദ്ദേഹത്തിന്‍റെ പിതൃവ്യനും കടുത്ത ശത്രുവുമായ അബൂ ലഹബ് പിന്തുടരുക പതിവാക്കി. 'ഇവന്‍ മത പരിത്യാഗിയാണ്; കള്ളം പറയുന്നവനാണ്; നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കാന്‍ പറയുന്നവനാണിവന്‍.' എന്നെല്ലാം പറഞ്ഞുകൊണ്ട് ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും, അത് നടക്കാതെ വരുമ്പോള്‍ ഒച്ച വച്ച് പ്രബോധന പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. ഇതേ ഘട്ടത്തിലാണ് ദുല്‍ മജാസ് ചന്തയില്‍ പ്രബോധനം നടത്തുകയായിരുന്ന പ്രവാചകനെ അബൂ ജഹ്‌ല്‍ മണ്ണു വാരിയെറിഞ്ഞത്. മക്കയില്‍ നമസ്കരിക്കുകയായിരുന്ന പ്രവാചകന്‍റെ കഴുത്തില്‍ ഉഖ്ബ ഒരു തുണി ചുറ്റുകയും അദ്ദേഹത്തെ വലിച്ചിഴക്കുകയും ചെയ്തതു. ഇങ്ങനെ പലപ്പോഴും അദ്ദേഹത്തെ പല പ്രകാരത്തില്‍ പ്രയാസപ്പെടുത്തിയ ചിലരുണ്ട്. അബൂ ജഹ്‌ല്‍, അബൂ ലഹബ്, അസ്‌വദ് ബിന്‍ അബ്ദ് യഗൂഥ്, ഹാരിസ് ബിന്‍ ഖൈസ്, വലീദ് ബിന്‍ മുഗീറ, ഹകീം ബിന്‍ അബ്ദില്‍ ആസ്, ഉമയ്യ ബിന്‍ അബീ ഖലഫ്, അബു ഖൈസ് ബിന്‍ ഫകീഹ്, സുബൈര്‍ ബിന്‍ ഉമയ്യ, സാഇബ് ബിന്‍ സൈഫ്, അസ്‌വദ് ബിന്‍ അബ്ദില്‍ അസദ്, ആസ് ബിന്‍ ഹാശിം, ആസ് ബിന്‍ സൈദ് ബിന്‍ അല്‍ ആസ്, ഉഖ്ബ ബിന്‍ അബീ മുഐത്, ഇബ്നുല്‍ അസദ്, ആസ് ബിന്‍ വാലി, നദ്‌ര്‍ ബിന്‍ ഹാരിഥ്, മുനബ്ബഹ് ബിന്‍ ഹജ്ജാജ്, ഹന്ദലി, അദിയ്യ് ബിന്‍ ഹംറ എന്നിവര്‍ പ്രവാചക പീഡനത്തില്‍ കുപ്രസിദ്ധി ആര്ജ്ജിച്ചവരായിരുന്നു. ഇവരെല്ലാം സമൂഹത്തിലെ വലിയ പണക്കാരും നാട്ടു മൂപ്പന്‍മാരുമായിരുന്നു.
'ദൈവവചനം ജനങ്ങളെ കേള്‍പ്പിക്കുനതില്‍ നിന്ന് ഖുറൈശികള്‍ എന്നെ തടഞ്ഞിരിക്കുന്നു. എന്നെ കൂടെകൂട്ടാനും സ്വന്തം ജനതയോടൊപ്പം ചേര്‍ക്കാനും സംരക്ഷണം നല്‍കാനും തയ്യാറുള്ള ആരെങ്കിലുമുണ്ടോ' എന്ന് അദ്ദേഹം കാണുന്ന ഓരോരുത്തരോടും അന്വേഷിക്കുകയായിരുന്നു.
ഈ ശ്രമം തുടരുന്നതിന്നിടയിലാണ് മദീനയില്‍ നിന്നുള്ള ചിലരെ പ്രവാചകന്ന് സൌകര്യ പൂര്‍വ്വം ലഭിക്കുന്നത്. അവരില്‍ ആറ് പേര്‍ വിശ്വാസികളായി. അവര്‍ മദീനയില്‍ ചെന്ന് പ്രബോധനം ഭംഗിയായി നിര്‍വ്വഹിച്ചു. അവ ഔസ് ഖസ്‌റജ് എന്നീ രണ്ട് ഗോത്രക്കാരാല്‍ നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തു. അതിന്‍ ഫലമായാണ് അടുത്ത വര്‍ഷം ഈ ആറില്‍ 5 പേരുള്‍പ്പെടെ 12 പേര്‍ വീണ്ടും മുഹമ്മദിനെ സന്ധിക്കുന്നതും ഒന്നാം അഖബ ഉടമ്പടി ഉണ്ടാകുന്നതും. അല്ലാഹുവിനോട് ആരെയും പങ്ക് ചേര്‍ക്കുകയില്ല, മോഷണം നടത്തുകയില്ല; വ്യഭിചരിക്കുകയില്ല, ദാരിദ്ര്യം ഭയന്ന് കുട്ടികളെ കൊല്ലുകയില്ല, അപവാദപ്രചാരണം നടത്തുകയില്ല, അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കും, സന്തോഷ-സന്താപ വേളകളിലെല്ലാം പ്രവാചകനോട് ആത്മാര്‍ത്ഥത പുലര്‍ത്തും ഇവയായിരുന്നു ആ കരാറിലെ വ്യവസ്ഥകള്‍. 'ഈ കരാര്‍ നിങ്ങള്‍ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും; ലംഭിക്കുന്നുവെങ്കില്‍ നിങ്ങള്‍ കുറ്റകാരാകും, അല്ലാഹു നിങ്ങളെ ശിക്ഷിക്കുകയോ മാപ്പ് നല്‍കുകയോ ചെയ്യും' എന്ന് പ്രവാചകന്‍ അവരോട് പറഞ്ഞു.
അടുത്ത വര്‍ഷം (പ്രവാചകത്വത്തിന്‍റെ പത്രണ്ടാം വര്‍ഷം) 75 വിശ്വാസികള്‍ മദീനയില്‍ നിന്ന് മക്കയില്‍ വരുകയും പ്രവാചകനുമായി സന്ധിയുണ്ടാക്കുകയും ചെയ്തു. ഇതാണ് രണ്ടാം അഖബ ഉടമ്പടി. ആദ്യമായി പ്രവാചകന്‍ അവര്‍ക്ക് ഖുര്‍ആന്‍ വാക്യങ്ങള്‍ ഓതി കേള്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു: 'നിങ്ങളെന്നെ സംരക്ഷിക്കുമെന്ന വ്യവസ്ഥയില്‍ ഞന്‍ നിങ്ങളുമായി സന്ധി ചെയ്യുന്നു. ആ ഉത്തരവാദിത്തം അവരേറ്റെടുത്തു.
'അവസ്ഥ നന്നാകുമ്പോള്‍ താങ്കല്‍ ഞങ്ങളെ വിട്ട് സ്വന്തം നാട്ടിലേക്ക് പോയ്ക്കളയുമോ?' ഒരാള്‍ സംശയം ചോദിച്ചു. നബി പറഞ്ഞു: 'ഒരിക്കലുമില്ല; നിങ്ങള്‍ എന്‍റേതും ഞാന്‍ നിങ്ങളുടേതുമാണ്. നിങ്ങളോട് യുദ്ധം ചെയ്യുന്നവനോട് ഞാന്‍ യുദ്ധം ചെയ്യും. നിങ്ങളോട് സമാധാനത്തില്‍ വര്‍ത്തിക്കുന്നവനോട് ഞാനും സമാധാനത്തില്‍ വര്‍ത്തിക്കും.'
അവരിലൊരാള്‍ (അബ്ബാസ് ബിന്‍ ഉബാദ) പറഞ്ഞു: 'ഇദ്ദേഹം സത്യവാനാണെന്ന് നമുക്ക് ബോദ്ധ്യം വന്നിരിക്കുന്നു. ഈ വ്യക്തിയുമായി കരാറുണ്ടാക്കുമ്പോള്‍ എല്ലാവര്‍ക്കുമെതിരെ യുദ്ധം ചെയ്യുമെന്നാണ് നിങ്ങളുടെ കരാറിന്‍റെ അര്‍ത്ഥം. നിങ്ങള്‍ക്കിത് ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ അത് തുറന്ന് പറയണം. അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് ഒഴികഴിവ് ലഭിക്കും. നിങ്ങള്‍ക്ക് അദ്ദേഹത്തെ സംരക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ കരാറുണ്ടാക്കാം. കരാറുണ്ടാക്കിയാല്‍ നിങ്ങളത് പാലിക്കണം. അല്ലാതിരുന്നാല്‍ ഈ ലോകത്തും പരലോകത്തും അപമാനമായിരിക്കും ഫലം'. എന്നിട്ട് അദ്ദേഹം പ്രവാചകനോട് ചോദിച്ചു; 'ഇത് ഞങ്ങള്‍ ചെയ്താല്‍ ഞങ്ങള്‍ക്കെന്താണ് പകരം ലഭിക്കുക?' അദ്ദേഹം പറഞ്ഞു: സ്വര്‍ഗ്ഗം ലഭിക്കും.' അങ്ങനെ അവരുമായി കരാറുണ്ടാക്കുകയും അവരില്‍ നിന്ന് 12 പേരെ അവരുടെ നേതാകന്‍മാരായി നിശ്ചയിക്കുകയും ചെയ്തു. പല തരത്തിലും ഒരു സംരക്ഷകനെ തേടുകയായിരുന്ന പ്രവാചകന്ന് മദീനയിലെ പുതു വിശ്വാസികളെ സംരക്ഷകരായി ലഭിച്ചു. മക്കയിലെ യും താഇഫിലെയും ജനങ്ങള്‍ക്ക് കൈ വരാത്ത സൌഭാഗ്യം അങ്ങനെ അവര്‍ക്ക് ലഭിച്ചു.
നബിയുടെ ശത്രുക്കളില്‍ നിന്നുണ്ടാകാനിടയുള്ള ആക്രമണങ്ങളില്‍ നിന്ന് അദ്ദേഹത്തെ യുദ്ധം ചെയ്തു രക്ഷിച്ചു കൊള്ളാമെന്ന ഒരു വകുപ്പ് ഈ ഉടമ്പടിയിലുണ്ട്. അതോടൊപ്പം 'നിങ്ങള്‍ എല്ലാവരോടും യുദ്ധം ചെയ്യുമെന്നാണ് ഇദ്ദേഹവുമായി കരാറുണ്ടാക്കുന്നതിന്‍റെ അര്‍ത്ഥം' എന്ന വാചകം അവിടെ നടന്ന ചര്‍ച്ചയില്‍ പറയപ്പെട്ടതായി കാണുക കൂടി ചെയ്തു. അത്കൊണ്ടാണ് ഇത് മറ്റുള്ളവരെ കൊല്ലാനും കൊള്ള നടത്താനുമുള്ള കരാറാണെന്നാണ് പ്രവാചക വിമര്‍ശകന്‍മാര്‍ വിളിച്ചു കൂവുന്നത്. എന്നാല്‍ പ്രവാചകന്നും മക്കയിലെ വിശ്വാസികള്‍ക്കുമെതിരെ ഒമ്പത് വര്‍ഷക്കാലമായി ഇടതടവില്ലാതെ നടന്നു വരുന്ന 'യുദ്ധ സമാനമായ അന്തരീക്ഷം' ശരിക്കും മനസ്സിലാക്കിയിട്ടാണ് അവരങ്ങനെ പറഞ്ഞത്. അദ്ദേഹം എവിടെയായിരുന്നാലും ശത്രുക്കള്‍ തേടിയെത്തുമെന്നും അവരോട് യുദ്ധം ചെയ്യേണ്ടി വരുമെന്നുമുള്ള ധ്വനിയാണിതില്‍ യഥാര്‍ത്ഥത്തില്‍ വായിക്കാന്‍ സാധിക്കുക.
ഇതിനെയാണ് അജ-ശുനക ന്യായമനുസരിച്ച് കൊള്ളക്കും കൊലക്കുമുള്ള കരാര്‍ എന്ന് ജബ്ബാര്‍ വിശേഷിപ്പിക്കുന്നത്. ഇതിന്ന് തൊട്ട് മുമ്പുള്ള ഒമ്പത് വര്‍ഷക്കാലത്തെ പ്രവാചകന്‍റെ അനുഭവങ്ങള്‍ തമസ്കരിച്ചു കൊണ്ടല്ലാതെ ഈ തട്ടിപ്പ് സാധ്യമല്ല. അത് കൊണ്ടാണ് മി. ജബ്ബാര്‍ ചരിത്രത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ മാത്രം മുറിച്ചെടുത്ത്, കൃത്രിമം കാണിച്ച് വികലമായ ചില നിഗമനങ്ങള്‍ സ്വന്തം വക കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നത്. സത്യസന്ധമായി പ്രവാചക ചരിത്രം വായിക്കാന്‍ അദ്ദേഹവും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റുള്ളവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചര്‍ച്ച അര്‍ത്ഥമുള്ളതും ഫലപ്രദവുമാകുന്നത് അത് സത്യസന്ധമാകുമ്പോള്‍ മാത്രമാണ്.
മക്കയിലെ ജനങ്ങള്‍ക്ക് പ്രവാചകനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും മദീനക്കാര്‍ക്ക് അതിന് സാധിച്ചു. കാരണം യഹൂദന്‍മാരുമായുള്ള ബന്ധത്തിലൂടെ വേദം, പ്രവാചകന്‍ തുടങ്ങിയ സങ്കല്‍പ്പങ്ങളൊക്കെ അവര്‍ക്ക് പരിചിതമായിരുന്നു. ഒരു പ്രവാചകന്‍ വരാനുണ്ടെന്ന കാര്യവും അവര്‍ യഹൂദരില്‍ നിന്ന് മനസ്സിലാക്കിയിരുന്നു. മുഹമ്മദിനെ പരിചയപ്പെട്ടപ്പോള്‍ അവര്‍ പ്രതീക്ഷിക്കുന്ന പ്രവാചകന്‍ ഇത് തന്നെ എന്ന് അവര്‍ മനസ്സിലാക്കി.
വേദനാജനകവും അതീവ ദുഃഖകരവുമായ ഈ കഥയൊക്കെ മറച്ച് വച്ച് മക്കയില്‍ പ്രവാചകന്ന് നേരെ ഒരു തരം പീഡനവും ഊണ്ടായിരുന്നുല്ല എന്ന് പറയാന്‍ ചര്‍മ്മ സൌഭാഗ്യം അല്‍പ്പമൊന്നും പോരാ.
മുഹമ്മദ് നബിയെ മോശക്കാരനായി ചിത്രീകരിക്കണമെങ്കില്‍ വസ്തുതകള്‍ മറച്ചു വച്ചും അദ്ദേഹത്തെ ക്കുറിച്ച് കള്ളം പറഞ്ഞുകൊണ്ടും അല്ലാതെ സാധ്യമല്ലെന്നതിന്‍റെ നേര്‍ സാക്‌ഷ്യമാണ് ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ള, ജബ്ബാറിന്‍റെ ലേഖനം.
ജബ്ബാര്‍ എഴുതി: "മക്കയിലെ മര്‍ദ്ദനം സഹിക്കവയ്യാതെ ഒരു ദിവസം നാടകീയമായും യാദൃച്ഛികമായും ഹിജ്ര പോയി എന്നൊക്കെയാണു സാധാരണ മുസ്ലിംങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കാറെങ്കിലും, ചരിത്ര രേഖകള്‍ നിരത്തുന്ന വസ്തുതകള്‍ വ്യത്യസ്ഥമായ ഒരു ചിത്രമാണു നല്‍കുന്നത്. "
@ ആലിക്കോയ സാര്‍,
വളരെ നല്ല വിശദീകരണം. നന്ദി.
യാരലവ,
അഞ്ചെട്ട് ലിങ്കുകൾ ഒരു ലിങ്കിലേക്ക് ലിങ്കിയതിൽ നോക്കിയപ്പോൾ അത്ഭുതപ്പെട്ടു പോയി.
ആദ്യം തന്നെ സുഹൃത്തെ,
മുഹമ്മദ് നബി, ഇസ്ലാം മത സ്ഥപകനല്ല. ഇസ്ലാം മതം സ്ഥാപിച്ചത്, അതുണ്ടാക്കിയത് മുഹമ്മദ് നബിയല്ല. നബിക്ക് മുൻപും, ഇസ്ലാം മതമുണ്ട്. ഇസ്ലാമിന്റെ അവസാന പ്രവാചകൻ മാത്രമാണ് മുഹമ്മദ് നബി.
കാര്യങ്ങളും കാരണങ്ങളും നിരത്തി, വിശുദ്ധ ഖുർഅൻ മുഹമ്മദിന്റെ വചനങ്ങളാണ് എന്ന് സമർത്ഥിക്കുവാൻ ശ്രമിക്കുന്ന അബുൽ കാസിമിന്റെ ലേഖനത്തിൽനിന്നും വളരെ വ്യക്തമാവുന്നത്, അദ്ദേഹത്തിന് ഇസ്ലാമിനെക്കുറിച്ചുള്ള ബാലപാഠങ്ങൾ പോലും അറിയില്ലെന്നാണ്.
വിശുദ്ധ ഗ്രന്ഥമായ ഖുർആൻ അവതരിച്ചത്, ആയിഷ (റ) ക്കല്ല. അബൂബക്കർ സിദ്ധിഖിനല്ല, ഉമ്മറിനല്ല, ഉസ്മാനല്ല, അലിക്കല്ല, ജിബ്രീൽ എന്ന മാലാഖക്കുമല്ല. മറിച്ച്, പ്രവാചകനായ മുഹമ്മദിനാണ്.
ഇനി മുഹമ്മദ്, കവിയാണെന്ന വാദം അംഗീകരിച്ചാൽ തന്നെ, 40 വയസ്സ് വരെ, ഒരാളുടെ വക്രബുദ്ധിയും വികാര വിചാരങ്ങളും അനിയന്ത്രിതമായ 40 വയസ്സ് വരെ, നബി മിണ്ടാതെയിരുന്നു എന്നത്, എന്തിനെന്ന് യരലവ വിശദികരിക്കുമോ?.
63 വയസ്സ് വരെ, ഇന്തപനയോലയിൽ കിടന്നുറങ്ങിയ അറേബ്യയുടെ അമരക്കാരന്, ജീവിത യാത്രയിൽ എന്തുണ്ടായിരുന്നു കൂടെ എന്നതും യരലവ വിശദീകരിക്കുമോ?.
പ്രശസ്തിയും പ്രതാപവും അഗ്രഹിക്കുന്ന കവി ഗണങ്ങളിൽ, കവിയായ മുഹമ്മദിനെ കാണതെപോവുന്നതെന്ത്‌കൊണ്ട്???
അറേബ്യൻ കവിതകളിൽ അതീവ തൽപരനായ മുഹമ്മദ്, എന്ത്‌കൊണ്ട് എഴുതും വായനയും പഠിച്ചില്ല. സ്വന്തമായി കവിതകൾ എഴുതിയില്ല?
ഖുർആൻ അവതരിക്കുന്നതിന് മുൻപും, നന്മയും, ഏകദൈവ വിശ്വാസവും, അല്ലാഹുവും, ഭൂമിലുണ്ടായിരുന്നു എന്നതിന് സാക്ഷ്യം ഖുർആൻ തന്നെ പറയുന്നു.
അവസാനമായി, അബുൽ കാസിമിന് സംഭവിച്ച ആദ്യത്തെ തെറ്റ്, നബിയുടെ ജനനത്തിനും എത്രയോ മുൻപ് മരണപ്പെട്ട വ്യക്തി, നബിയോട്, പൂർവ്വ കഥകൾ പറഞ്ഞു എന്ന് പറയുവാൻ കാണിച്ച ധൈര്യം, അപാരം.
യാരലവ, ശ്രദ്ധിക്കുക. അക്ഷരങ്ങൾ, ചിലപ്പോൾ തിരിഞ്ഞ്‌കൊത്തും.
യരലവ പറഞ്ഞു
""ഖുറാന് ദൈവീകവചനമാണെന്നും കളങ്കപ്പെട്ടുപോകരുതെന്നും മുഹമ്മദ് നബിക്ക് സത്യമായി(?) ബോധ്യമായിരുന്നെങ്കില്‍ (?) ഖുറാന്റെ ഒരു പ്രതിയെങ്കിലും അദ്ദേഹം എഴുതിവെച്ചേനെ; ""
....................
താങ്കളുടെ ബോധത്തെ സമ്മതിച്ചിരിക്കുന്നു.!!
പ്രവാചകന്‍ നിരക്ഷരന്‍, അദ്ദേഹം എഴുതിവെച്ചില്ല !
അദ്ദേഹം അദ്ധേഹത്തിന്റെ ചിത്രമോ, പ്രതിമയോ ഉണ്ടാക്കാന്‍ പാടില്ലെന്ന് പറഞ്ഞു !
അദ്ധേഹത്തിന്റെ മരണ ശേഷം
കുര്‍ ആന്‍ ക്രോടീകരിക്കപെട്ടു ! ആരും ഒന്നും തിരുത്തിയില്ല..
പ്രവാചകന്‍ ഇല്ലാതിരിക്കെ പലര്‍ക്കും പലരുടെയും പേര് എഴുതിവെക്കാമായിരുന്നു !
പ്രവാചകന്റെ മകളുടെ പേരിലെങ്കിലും ഒരു വരി, അല്ലെങ്കില്‍ റിട്ടെന്‍ ബൈ !
അല്ലെങ്കില്‍ അന്ന് ജീവിച്ചിരുന്ന സഹാബികള്‍, ഖലീഫമാര്‍,
അവര്‍ക്ക് ഫേമസ് ആകാന്‍ അവരുടെ പേരെങ്കിലും എഴുതി ചേര്‍ക്കാമായിരുന്നു.
അല്ലെങ്കില്‍ പ്രവാചകന് ശേഷം ഞാനാണ് പ്രവാചകന്‍ എന്ന് പറഞ്ഞു പലര്‍ക്കും സമൂഹത്തെ ചൂഷണം ചെയ്യാമായിരുന്നു...
പക്ഷെ ഒന്നും ഉണ്ടായില്ല...
സത്യത്തെ അതെ പോലെ നില നിര്‍ത്തി..
പ്രവാചകന്റെ നിരക്ഷരതയാണ് കോപ്പിയടിയല്ല എന്ന്, അവിടെയാണ് അത് അത്ഭുതമായി നിലനില്‍ക്കുന്നത് !
അല്ലെങ്കില്‍ ജബ്ബാര്‍ മാഷ് ഇവിടെ ചെയ്ത പോലെ കോപ്പി പേസ്റ്റ് നോളെജ് പോലെ അത് കാലത്തിന്റെ ചവറ്റു കോട്ടയില്‍ അന്ന് തന്നെ പോയേനെ !
@അബ്ദുല്‍ അലി:
അബുല്‍ കാസിമിന്റെ ലേഖനത്തിന്റെ രത്നച്ചുരുക്കം ഇതാണ്.
Quote'
"Qur’an, thus, is a compilation of various religious books that existed during Muhammad’s time. Muhammad, not Allah, simply adopted, picked and chose from various sources and created the Qur’an. While many parties contributed to the Qur’an, Muhammad became its chief editor—to say it plainly."
unquote'
ആ കാലഘട്ടത്തില്‍ ജീവിച്ച ഇമ്രുല്‍ ഖൈസിനെ പോലെയുള്ള കവികള്‍ ഖുറാന് നല്‍കിയ പദസമ്പത്തും കാവ്യശൈലിയും അന്വേഷിക്കുയാണ് അബുല്‍ കാസിം ലേഖനത്തില്‍. അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ ഖുറാന്‍ രചനയില്‍ അവഗണിക്കാനവാത്ത സംഭാവന നല്‍കിയ വ്യക്തികളുടേയും പാര്‍ട്ടികളുടേയും വിവരങ്ങള്‍ പറയുന്നുണ്ട്.
ലോകത്തിലെ ഒരേയൊരു മതം ഇസ്ലാമാണ്; ഇസ്ലാം പ്രചരിപ്പിക്കുകയും ഇസ്ലാമായി ജീവിക്കുകയുമാണ് എല്ലാവരും ചെയ്യേണ്ടതെന്ന് താങ്കളുടെ വിശ്വാസത്തെ ഞാന്‍ മനിക്കുന്നു. എങ്കിലും; മുഹമ്മദ് നബി എന്റെ ആരുമല്ല.
>>>>> പ്രബോധനം വിതക്കുന്ന വിത്തിന് വളരാന്‍ പാകത്തില്‍ ഭൂമിയെ മൃദുലമാക്കുന്ന പണിയാണ് ശക്തി ചെയ്യുന്നത്. സംസ്ഥാപനത്തിലും നിലനിര്‍ത്തുന്നതിലും ഈ രണ്ട് ഘടകങ്ങള്‍ക്കും പങ്കില്ലാത്ത ഏതെങ്കിലും ഒരു നാഗരികതയെ ലോക ചരിത്രത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?<<<<
ആലിക്കോയ മാഷെ
നിലം മൃദുലമാക്കിയ ശേഷമാണല്ലോ വിത്ത് വിതയ്ക്കുന്നത്. അപ്പോ അതിനായി ശക്തി ഉപയോഗിച്ചു അതായതു ഇസ്ലാം സ്ഥാപനം ശക്തി ഉപയോഗിച്ചാരുന്നു എന്നര്‍ത്ഥം. ഇത് ഏതു രീതിയിലുള്ള ശക്തിയായിരുന്നു എന്ന് ഒന്ന് വിശദമാക്കാമോ ?
മദീനയില്‍ എത്തിയ മുഹമ്മദും അനുയായികളും പിന്നീട് 10 വര്‍ഷം എന്തൊക്കെ ചെയ്തു എന്നതിന്റെ വിശദീകരണം ആലിക്കോയ പറഞ്ഞു വെച്ച ന്യായാങ്ങള്‍ക്കെല്ലാമുള്ള മറുപടിയായിരിക്കും. എന്റെ മറുപടിയല്ല. ഇസ്ലാം ചരിത്രത്തിന്റെ മറുപടി.
മക്കയില്‍ ചില അടിമകളും മറ്റും അവരുടെ ഉടമകളാല്‍ പീഡിപ്പിക്കപ്പെട്ട ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപ്പെരുപ്പിച്ചാണ് അവിടെ കൊടിയ പീഡനമാണു പ്രവാചകന്‍ അനുഭവിച്ചത് എന്നു സ്ഥാപിക്കാന്‍ ഇക്കാലത്തെ മതപ്രചാരകര്‍ ശ്രമിക്കുന്നത്. മുഹമ്മദിന് മക്കയില്‍ ഒരു മുള്ളു കൊണ്ടുള്ള പോറല്‍ പോലും ഏറ്റതിനു തെളിവില്ല.
അദ്ദേഹം എവിടെയായിരുന്നാലും ശത്രുക്കള്‍ തേടിയെത്തുമെന്നും അവരോട് യുദ്ധം ചെയ്യേണ്ടി വരുമെന്നുമുള്ള ധ്വനിയാണിതില്‍ യഥാര്‍ത്ഥത്തില്‍ വായിക്കാന്‍ സാധിക്കുക.
--
അവര്‍ തേടിയെത്തുകയായിരുന്നില്ല, മുഹമ്മദ് അവരുടെ കച്ചവട സംഘങ്ങളെ അന്യായമായും അകാരണമായും ആക്രമിച്ച് കൊള്ള ചെയ്യുകയായിരുന്നു . നിവൃത്തിയില്ലാത്ത ഒരു ഘട്ടത്തില്‍ മാത്രമാണ് അവര്‍ പ്രതിരോധത്തിനു മുതിര്‍ന്നത്.
എന്നാല്‍ മക്കയില്‍ ഖൂറൈശികള്‍ ഇസ്‌ലാം സ്വീകരിച്ചുവെന്ന തെറ്റായ ഒരു വര്‍ത്തയെത്തുടര്‍ന്ന്, നാലു മാസത്തിനകം അവര്‍ മക്കയിലേക്ക് മടങ്ങി.
-----
അത് തെറ്റായ വാര്‍ത്തയായിരുന്നില്ല. ലാത്തയും മനാത്തയും ഉസ്സയും അല്ലാഹുവിനോടു ശുപാര്‍ശ ചെയ്യാന്‍ കഴിവുള്ള ദേവതകള്‍ തന്നെ എന്ന് ആയത്തിറങ്ങിയപ്പോള്‍ കുറൈശികള്‍ സന്തോഷത്തോടെ സുജൂദ് ചെയ്യുകയും മുഹമ്മദിന്റെ മതം അംഗീകരിക്കുകയും ചെയ്തു. !! അതേ തുടര്‍ന്നാണ് എത്യ്പോപ്യയില്‍ പോയവര്‍ തിരിച്ചു പോന്നത്. പിന്നീട് ആശയക്കുഴപ്പം മൂലം അതു പിശാചിന്റെ വെളിപാടായിരുന്നു എന്നും പറഞ്ഞ് പിന്‍ വലിച്ചു !!
അറിവും പക്വതയുമുള്ള മഹാനായ നേതാവായിരുന്നു അബൂതാലിബ്. മുഹമ്മദിനെ ഒരു പോറലും ഏല്‍പ്പിക്കാതെ സംരക്ഷിച്ചത് അദ്ദേഃഅമാണ്. അദ്ദേഹത്തെ പോലും തന്റെ “പ്രവാചകത്വം“ ബോധ്യപ്പെടുത്താന്‍ ഈ മുഹമ്മദിനോ അദ്ദേഹത്തിന്റെ അള്ളാഹുവിനോ കഴിഞ്ഞില്ല. അത്രയ്ക്കു പാപ്പരായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍.
കുടുംബ ബന്ധത്തിന്റെയും രക്തബന്ധത്തിന്റെയും പേരിലാണെങ്കിലും മുഹമ്മദിനെ സംരക്ഷിച്ച അബൂതാലിബും ഹാശിം കുടുംബവും അദ്ദേഹത്തെ മതവികാരം പറഞ്ഞു പീഡിപ്പിക്കാനോ ഊരു വിലക്കാനോ കൊല്ലാനോ പോയില്ലല്ലോ. അതു മാന്യതയായും ഉയര്‍ന്ന സംസ്കാരമായും കണക്കാക്കിക്കൂടേ? എന്നാല്‍ മുഹമ്മദ് പിന്നീട് ചെയ്തതെന്താ? സ്വന്ത രക്തത്തെ ചതിച്ചു കൊള്ളയും കവര്‍ച്ചയും നടത്തി മുന്നേറുകയായിരുന്നില്ലേ?
ഒരു കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. ഇസ്ലാമിന്റെ ചരിത്രം തികച്ചും ഏകപക്ഷീയമായി രേഖപ്പെട്ടതാണ്. മറുപക്ഷത്തിന്റെ ഒരു രേഖയും അവശേഷിക്കാതെ മുഹമ്മ്ദിനെയും ഇസ്ലാമിനെയും ന്യായീകരിക്കുന്ന വേര്‍ഷന്‍ മാത്രം ലഭ്യമായിരിക്കെ സത്യം നമുക്കു മനസ്സിലാക്കാന്‍ തന്നെ സാധ്യമാകില്ല. പിന്നെ വരികള്‍ക്കിടയില്‍നിന്നും സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിന്റെയും വെളിച്ചത്തില്‍ യുക്തിപരവും വിമര്‍ശനപരവുമായ ഒരു വിശകലനം മാത്രമേ സാധ്യമാകൂ. അതിനുള്ള ശ്രമത്തെ ഇസ്ലാമിസ്റ്റുകള്‍ക്ക് അവരുടെ രേഖകള്‍ മാത്രം അവലംബിച്ചു ഖണ്ഡിക്കാന്‍ എളുപ്പമാണ്. നമ്മുടെ പക്കല്‍ ഊഹങ്ങള്‍ മാത്രമല്ലേ തെളിവായുള്ളൂ. അഖബയിലെ യത്ഥാര്‍ത്ഥ ഉടംബടി എന്തായിരുന്നു എന്നു പോലും അറിയാന്‍ നിവൃത്തിയില്ല. പിന്നീട് മക്കക്കാരോടു കാണിച്ച നെറികേടും ക്രൂരതയും മറ്റും ഈ ഉടംബടിയുടെ തനിരൂപം എന്തായിരുന്നു എന്നതിന്റെ സൂചന നല്‍കുന്നു എന്നു മാത്രം!
'ഹിജ്‌റ ഒരാസൂത്രിത ഗൂഢാലോചനയുടെ ഫലം' എന്ന ജബ്ബാറിന്‍റെ ലേഖനം പ്രവാചക വിരോധത്തിന്‍റെ വിഷം വമിക്കുന്നത് തന്നെയായതില്‍ ഒട്ടും അല്‍ഭുതമില്ല. അദ്ദേഹത്തില്‍ നിന്ന് അതല്ലാതെ പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ. കഴിഞ്ഞ പോസ്റ്റില്‍ ജബ്ബാറുമായി സംവദിച്ചതിന്‍റെ അനുഭവം മുമ്പിലുണ്ട്. യാതൊരു നന്‍മയും ഇസ്‌ലാമിനുണ്ടെന്ന് സമ്മതിക്കാന്‍ കഴിയാത്ത ആളാണദ്ദേഹം. ഇസ്‌ലാമിനോടും പ്രവാചകനോടും കടുത്ത വെറുപ്പും വിദ്വേഷവുമാണദ്ദേഹത്തിന്. അത്കൊണ്ട് തന്നെ പ്രവാചക ചരിത്രത്തിലെ അതി മഹത്തായ ഒരേടാകുന്ന ഹിജ്‌റയെ അതര്‍ഹിക്കുന്ന ഗൌരവത്തില്‍ വിലയിരുത്താന്‍ അദേഹത്തിന്ന് കഴിയില്ലെന്ന് വ്യക്തം.
----
ആലിക്കോയ ഒരു ജമാ അത്തു കാരനാണെന്നു മനസ്സിലായി. ഇത് അവരുടെ സ്ഥിരം ശൈലിയാണ്. മറുപടിക്കു മുന്നോടിയായി വിമര്‍ശിക്കുന്ന വ്യക്തിയെ ഒന്ന് കൊച്ചാക്കി ആക്രമിച്ചുകൊണ്ടേ അവര്‍ തുടങ്ങൂ. .. വിഷയത്തിലൂന്നിയും വ്യക്തിയെ അവഗണിച്ചും ചര്‍ച്ച ചെയ്യുന്നതാകും ഉചിതം . ഇസ്ലാമിന്റെ നന്മ ചര്‍ച്ച ചെയ്യല്‍ എന്റെ ജോലിയല്ല. അതു ചെയ്യാന്‍ നിങ്ങളൊക്കെയുണ്ടല്ലോ. അതിന്റെ തിന്മയും പോരായ്മയും വൈരുദ്ധ്യങ്ങളുമൊക്കെ ചര്‍ച്ച ചെയ്യാനാണു ഞാന്‍ ഇവിടെ വന്നത്. അതു നിങ്ങളൊട്ടു ചെയ്യുകയുമില്ലല്ലോ. ആളുകള്‍ എല്ലാം വായിക്കട്ടെ. അതില്‍ നിന്നും സത്യം കണ്ടെത്തട്ടെ.
അനുകൂല സാഹചര്യം ലഭിച്ചാല്‍ തഴച്ചുവളരാന്‍ സധ്യതയുള്ളതാണ് ഇസ്‌ലാം എന്ന് ശത്രുക്കള്‍ക്ക് അറിയാമായിരുന്നു. ...
----
എന്ന് എങ്ങനെ മനസ്സിലായി? അവരാരെങ്കിലും പറഞ്ഞൊ?
മുഹമ്മദ് ഒരു കൊലച്ചതിയനാണെന്നും പിന്നീടയാള്‍ സ്വന്തം രക്തബവ്ധുക്കളെ കൊള്ള ചെയ്യുമെന്നും കീഴടക്കുമെന്നുമൊക്കെ അവര്‍ക്കു മുന്‍ കൂട്ടി ഊഹിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും മുഹമ്മദിനെ അന്നേ വക വരുത്തുമായിരുന്നു. ആ നല്ല മനുഷ്യര്‍ അങ്ങനെയൊന്നും സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല.
മുഹമ്മദ് പറഞ്ഞു നടക്കുന്ന സിദ്ധാന്തങ്ങളെ അവരൊട്ടും ഗൌനിച്ചിരുന്നില്ല. കാരണം അതിന്റെ പാപ്പരത്തം അവര്‍ക്കു നന്നായി ബോധിച്ചു കഴിഞ്ഞതാണല്ലോ.
@ അബ്ദുല്‍ അലി, @ naj:
മുഹമ്മദ് നബി തന്റെ സ്വന്തം കൈപടയില്‍ എഴുതിയ കത്തുകള്‍ കണ്ടിട്ടുണ്ട് (വ്യാജമാണോ എന്നറിയില്ല); മുഹമ്മദിന് ഖുറാന്‍ എഴുതിവെക്കാന്‍ ഇഞ്ചീലിലും സബൂറിലും തൌറാത്തിലും നല്ല വിവരമുള്ള ഉബയ്യിബ്നു കഅബ് എന്ന ഒരെഴുത്തുകാരനുണ്ടായിരുന്നു. മുഹമ്മദിന്റെ അനുയായികളില്‍ ഖുര്‍ആന്റെ ആധികാരികതയുടെ അവസാനവാക്കാണദ്ദേഹം. ഖലീഫ ഉസ്മാന്റെ ഭരണകാലത്താണ് ഇദ്ദേഹം മരണപ്പെടുന്നത്. ഖുറാന്‍ എഴുതിവെക്കപ്പെട്ടതും ഇക്കാലത്ത് തന്നെ. ഇഞ്ചീല്‍ പണ്ഡിതനായ സല്‍മാനുല്‍ ഫാരിസിയും മുഹമ്മദിന്റെ ഉപദേശകനായിരുന്നു.കഅബയുടെ ചുമരില്‍ കവിതാശകലങ്ങള്‍ തൂക്കിയിടാറുണ്ടായിരുന്നു. മുഹമ്മദിന് ആസ്ഥാന കവികളുണ്ടായിരുന്നു; മുഹമ്മദ് നബിക്ക് കവിതയോടുള്ള ആഭിമുഖ്യം ഹദീസുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. ഖുറാന്‍ അത്യപൂര്‍വ്വമായ സാഹിത്യസൃഷ്ടിയൊന്നുമല്ല. ദൈവചിന്തയെ തന്റെ സ്വാര്‍ത്ഥതയ്ക്ക് കുരുതിക്കൊടുക്കുന്ന മുഹമ്മദിന്റെ മനോവ്യാപാരമാണത്.
പ്രതിവാദം
ഖുറാന്റെ രചയിതാക്കളെ തേടിയുള്ള അന്വേഷണം ഇവിടെ ഞാന്‍ നിര്‍ത്തി.
[[[അതിനുള്ള ശ്രമത്തെ ഇസ്ലാമിസ്റ്റുകള്‍ക്ക് അവരുടെ രേഖകള്‍ മാത്രം അവലംബിച്ചു ഖണ്ഡിക്കാന്‍ എളുപ്പമാണ്. നമ്മുടെ പക്കല്‍ ഊഹങ്ങള്‍ മാത്രമല്ലേ തെളിവായുള്ളൂ. ]]]
എല്ലാം വളരെ വ്യക്തമാണ്. ജബ്ബാർ മാഷിന്റെ ഊഹങ്ങളാണ് അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം. യാഥാർഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. ചരിത്രമറിയുന്ന ആളുകൾക്ക് മുന്നിൽ എളുപ്പത്തിൽ ഇതൊക്കെ ഖണ്ഡിക്കപെടും അദ്ദേഹത്തിന് നന്നായറിയാം. അത് കൊണ്ട് അനുയായികൾക്ക് മുമ്പിൽ പിടിച്ച് നില്ക്കാനുള്ള ഒരു മുങ്കൂർ ജാമ്യം. ആലിക്കോയ മാഷിനെ ഖണ്ഡിക്കാനുള്ള വകുപ്പ് ജബ്ബാർ മാഷിന്റെ കയ്യിലില്ല എന്ന് വ്യക്തമായും നാം തിരിച്ചറിയുന്നു!
ഇസ്ലാമിക ചരിത്രം, പ്രത്യേകിച്ച് പ്രവാചക ചരിത്രം പോലെ വള്ളി പുള്ളിവിടാതെ രേഖപെടുത്തപ്പെട്ട മറ്റൊരുചരിത്രം ഇന്ന് ലോകത്ത് ലഭ്യമല്ല എന്നതാണ് വസ്തുത.
[[[ആലിക്കോയ ഒരു ജമാ അത്തു കാരനാണെന്നു മനസ്സിലായി. ഇത് അവരുടെ സ്ഥിരം ശൈലിയാണ്. മറുപടിക്കു മുന്നോടിയായി വിമര്‍ശിക്കുന്ന വ്യക്തിയെ ഒന്ന് കൊച്ചാക്കി ആക്രമിച്ചുകൊണ്ടേ അവര്‍ തുടങ്ങൂ. .. ]]]
ഊഹമാണ് താൻ എഴുതുന്നതെല്ലാം എന്ന് താങ്കൾ തന്നെ സമ്മതിച്ചില്ലേ? ആലിക്കോയ മാഷിന്റെ നിരീക്ഷണം ശരിവെക്കുന്നതായില്ലേ മുകലിലുള്ള താങ്കളുടെ മുങ്കൂർ ജാമ്യ പ്രസ്ഥാവന! ഊഹങ്ങൾ പഠച്ചുവിടുന്നവരിൽ നിന്ന് വിദ്വേഷത്തിന്റെതല്ലാത്ത മറ്റെന്ത് വികാരമാണ് പ്രതീക്ഷിക്കാനാവുക?
ബി.എം. said...
>>>>> പ്രബോധനം വിതക്കുന്ന വിത്തിന് വളരാന്‍ പാകത്തില്‍ ഭൂമിയെ മൃദുലമാക്കുന്ന പണിയാണ് ശക്തി ചെയ്യുന്നത്. സംസ്ഥാപനത്തിലും നിലനിര്‍ത്തുന്നതിലും ഈ രണ്ട് ഘടകങ്ങള്‍ക്കും പങ്കില്ലാത്ത ഏതെങ്കിലും ഒരു നാഗരികതയെ ലോക ചരിത്രത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?<<<<
ആലിക്കോയ മാഷെ
നിലം മൃദുലമാക്കിയ ശേഷമാണല്ലോ വിത്ത് വിതയ്ക്കുന്നത്. അപ്പോ അതിനായി ശക്തി ഉപയോഗിച്ചു അതായതു ഇസ്ലാം സ്ഥാപനം ശക്തി ഉപയോഗിച്ചാരുന്നു എന്നര്‍ത്ഥം. ഇത് ഏതു രീതിയിലുള്ള ശക്തിയായിരുന്നു എന്ന് ഒന്ന് വിശദമാക്കാമോ ?
...
മൌലാനാ മൌദൂദിയുടെ ഒരുദ്ധരണിയെ സംബന്ധിച്ചാണല്ലോ ചോദ്യം.
ഖുറൈശികളുടെ മര്‍ക്കടമുഷ്ടി നയം മൂലം പ്രവാചകന്ന് സ്വസ്ഥമായും സ്വതന്ത്രമായും പ്രബോധനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. (എട്ട് പോസ്റ്റുകളിലായി ഞാനത് വ്യക്തമാക്കിയിട്ടുണ്ട്.) പിന്നീട് മദീനയില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമായി. അതോടെ ഖുറൈശികള്‍ യുദ്ധം ആരംഭിച്ചു. ബദ്‌ര്‍, ഉഹുദ്, ഖന്ദഖ് എന്നിവ മക്കയിലെ ശത്രുക്കള്‍ മദീനയിലേക്ക് വന്ന് നടത്തിയ യുദ്ധങ്ങളായിരുന്നു. മൂന്നിലും ശത്രുക്കള്‍ പരാചയപ്പെട്ടു. ഇസ്‌ലാമിനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയില്ലെന്ന ബോദ്ധ്യം അവര്‍ക്കുണ്ടാവുകയും ചെയ്തു. നേരത്തെ ചെയ്ത പോലെ ബഹിഷ്കരിക്കാനോ മര്‍ദ്ദിക്കാനോ പട്ടിണിക്കിടാനോ ഒന്നും അവര്‍ക്ക് ഇനി മേല്‍ കഴിയില്ലെന്ന നില വന്നു. ഇസ്‌ലാമിന് നേരെ കൈ ഉയര്‍ത്തിയാല്‍ മറുഭാഗത്ത് അതിനേക്കാള്‍ ശക്തമായ കൈ ഉയരുമെന്ന തിരിച്ചറിവുണ്ടായി.
ആ ഘട്ടത്തില്‍ പ്രവാചകന്‍ അവരുമായി യുദ്ധമില്ലാ കരാറിലേര്‍പ്പെട്ടു. അതോടെ വിശ്വാസികള്‍ക്ക് മക്കയില്‍ സ്വതന്ത്രമായി സഞ്ചരിക്കാമെന്ന അവസ്ഥയുണ്ടായി. മക്കാക്കാര്‍ വ്യാപാരാവശ്യാര്‍ത്ഥവും മറ്റും മദീനാ സന്ദര്‍ശനവും നടത്തുമായിരുന്നു.
സ്വസ്ഥവും സ്വതന്ത്രവുമായ പ്രബോധനത്തിന്ന് ഇത് വഴി തെളിച്ചു. ഇസ്‌ലാമിനെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടന്നു. ഇസ്‌ലാം സ്വീകരിച്ചിരുന്നെങ്കിലും അത് രഹസ്യമാക്കി വച്ചിരുന്നവര്‍ പേടിയില്ലാതെ രംഗത്ത് വരാന്‍ തുടങ്ങി. ഇസ്‌ലാമിന്‍റെ അംഗ സംഗ്യ പതിന്‍മടങ്ങ് വര്‍ദ്ധിക്കാന്‍ ഇതിടയാക്കി. ഇതിന്ന് സാധിക്കും വിധം 'മണ്ണ് പാകപ്പെടുത്തിയത്' ഇസ്‌ലാമിക രാഷ്ട്രവും അതിന്‍റെ ശക്തിയുമായിരുന്നു. ആ ശക്തിയുടെ പര്യായമായാണ് വാള്‍ എന്ന വാക്ക് മൌലാനാ മൌദൂദി ഉപയോഗിച്ചത്. അല്ലാതെ യുദ്ധത്തിലൂടെ പ്രചരിച്ചു എന്ന അര്‍ത്ഥത്തിലല്ല. പത്ത് വര്‍ഷത്തേക്കേര്‍പ്പെടുത്തിയ പ്രസ്തുത കരാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ മക്കക്കാര്‍ ലംഘിച്ചത് ഈ സമാധാനാന്തരീക്ഷം അവര്‍ക്ക് ഗുണകരമായിരുന്നില്ല എന്ന കാരണത്താലായിരുന്നു.
വാളിന്‍റെ പൊരുള്‍ എന്താണെന്ന് മൌലാനാ മൌദൂദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്: 'ഇസ്‌ലാം അതിന്‍റെ സത്യസന്ധത അംഗീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ലെന്ന് വസ്തുത ഈ ചര്‍ച്ചയില്‍ വ്യക്തമായിക്കഴിഞ്ഞു. തെളിവുകളുടെയും ന്യായങ്ങളുടെയും വെളിച്ചത്തില്‍ സന്‍മാര്‍ഗ്ഗത്തിന്‍റെ രാജപാത ദുര്‍മാര്‍ഗ്ഗത്തിന്‍റെ പാതയില്‍ നിന്ന് വ്യവഛേദിച്ച് കാണിച്ചതിന്ന് ശേഷം തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് നിത്യ നഷ്ടം ഏറ്റുവാങ്ങാനും ശരിയായ വഴിയിലൂടെ സഞ്ചരിച്ച് ശാശ്വത വിജയം നേടുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുന്നതിന്ന് മുമ്പ് ഇസ്‌ലാമിന്‍റെ പ്രചാരത്തില്‍ ഏതോ തരത്തില്‍ വാളിനുണ്ടായിരുന്ന ബന്ധം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ദീനിന്‍റെ (മതത്തിന്‍റെ) പ്രബോധനത്തെ സംബന്ധിച്ചിടത്തോളം വാളിന് ഒന്നും ചെയ്യാനില്ലെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ പ്രബോധനത്തോടൊപ്പം വേറെ ചിലതിന്‍റെ സഹായംകൊണ്ട് കൂടിയാണ് ലോകത്ത് ഇസ്‌ലാം പ്രചരിച്ചത്. അവിടെ ശക്തിയും ഒരു ഘടകമായിരുന്നു.' (ജിഹാദ് പേ. 145)
എല്ലാം വളരെ വ്യക്തമാണ്. ജബ്ബാർ മാഷിന്റെ ഊഹങ്ങളാണ് അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം. യാഥാർഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു.
-------
ഇസ്ലാമിന്റെ ചരിത്രകാരന്മാര്‍ ഇസ്ലാമിനെ ന്യായിക്കരിച്ചുകൊണ്ടും മറു പക്ഷത്തെ തീര്‍ത്തും തമസ്കരിച്ചു കൊണ്ടു എഴുതി വെച്ച രേഖകള്‍ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമുള്ളതാകുമോ? അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും അതില്‍ ഉള്‍ക്കൊണ്ടിരിക്കുമെന്നു തീര്‍ച്ചയല്ലേ?
അപ്പോള്‍ ചിലതൊക്കെ വരികള്‍ക്കിടയില്‍ നിന്നും ഊഹിച്ചെടുക്കേണ്ടി വരും. എന്നു വെച്ചാല്‍ ജബ്ബാര്‍ മാഷ് പറയുന്നതൊക്കെ ഊഹം മാത്രം എന്നര്‍ത്ഥമുണ്ടോ? ഞാന്‍ എഴുതുന്നതില്‍ അധികവും ഉദ്ധരണികളാണ് . ആധികാരികമായ ചരിത്ര പുസ്തകങ്ങളില്‍നിന്നുല്‍ള ഉദ്ധരണികള്‍. എന്നാല്‍ ആലിക്കോയ ഇവിടെ പരത്തി എഴുതിയ കാര്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വേര്‍ഷന്‍ എന്നതിലുപരി വല്ല റഫറന്‍സും കൊടുത്തിട്ടൂണ്ടോ?
അഖബ ഉടംബടിയിലെ യഥാര്‍ത്ഥ വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു എന്ന കാര്യമാണു ഞാന്‍ പറഞ്ഞത്. അതു ചരിത്രകിതാബുകളില്‍ രേഖപ്പെടുത്തി വെച്ചതു മാത്രമായിരിക്കാനിടയില്ല, മക്കക്കാരെ ചതിയില്‍ കൊള്ള ചെയ്യാനുള്ള ഗൂഡ പദ്ധതിയും ആ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടൂണ്ടാകാം. ഇതാണു ഞാന്‍ ഊഹിക്കുന്നത്. അതിനാണു തെളിവായി രേഖ സമര്‍പ്പിക്കാനാവില്ല എന്നും പിന്നീടൂ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഊഹിക്കാനേ നിവൃത്തിയുള്ളു എന്നും പറഞ്ഞത്. കൊള്ളയടിച്ചു എന്നത് ഊഹമല്ലല്ലൊ. കിറു കൃത്യമായി രേഖപ്പെടുത്തി വെച്ചതല്ലേ?
എം ടി വാസുദേവന്‍ നായര്‍ ഒരു വടക്കന്‍ വീരഗാഥയില്‍ ചെയ്തത് പോലെ നായക-പ്രതിനായകന്മാരെ പരസ്പരം മാറ്റി പ്രതിഷ്ഠിച്ചു കൊണ്ടുള്ള ഒരു കസര്‍ത്താണോ ഈ പോസ്റ്റിലൂടെ ജബ്ബാര്‍ മാഷ് ഉദ്ദേശിക്കുന്നത് എന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് ന്യായീകരിക്കതക്കതാണോ,അല്ലേ?
സാധാരണ നായകന്മാര്‍ ചെയ്യുന്നതല്ല; വില്ലന്മാര്‍ ചെയ്യുന്നതാണല്ലോ മുഹമ്മദ് ചെയ്തു കൂട്ടിയതത്രയും!
ഇസ്ലാമിന്റെ ചരിത്രം ആദ്യം വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചു പോയി. ഇതാണോ ഞാന്‍ ഇത്രയും നാള്‍ നെഞ്ചിലിട്ടാരാധിച്ചിരുന്ന റസൂല്‍ തിരുമേനി? ഞാന്‍ സ്വയം ചോദിച്ചു പോയി. ഷോലെ എന്ന പഴയ സിനിമയില്‍ ഗബര്‍ സിങ് എന്ന ഒരു കഥാപാത്രമുണ്ട്. മുഹമ്മദിനോടു സാമ്യമുള്ള കഥാപാത്രം !
ജബ്ബാര്‍ മാഷ് പറഞ്ഞു,
അതു ചരിത്രകിതാബുകളില്‍ രേഖപ്പെടുത്തി വെച്ചതു മാത്രമായിരിക്കാനിടയില്ല, മക്കക്കാരെ ചതിയില്‍ കൊള്ള ചെയ്യാനുള്ള ഗൂഡ പദ്ധതിയും ആ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടൂണ്ടാകാം. ഇതാണു ഞാന്‍ ഊഹിക്കുന്നത്.
///////////
മാഷേ,
മാഷോടുള്ള ബഹുമാനം നിലനിര്‍ത്തണം എന്ന നിര്‍ബന്ധം എനിക്കുണ്ട്. അതേസമയം എനിക്ക് മാഷ് ഈ എഴുതിയതിനു പ്രതികരിക്കയും വേണം. ഞാന്‍ ധര്‍മ്മസങ്കടത്തിലാണ്. നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന ഒരു ചര്‍ച്ചയില്‍ എന്‍റെ കമന്റ് മോശമാവില്ലേ എന്ന തോന്നല്‍. എന്നാലും പറയാതിരിക്കാന്‍ ആവുന്നില്ല. എഴുതട്ടെ മാഷേ,
" മക്കക്കാരെ ചതിയില്‍ കൊള്ള ചെയ്യാനുള്ള ഗൂഡ പദ്ധതിയും ആ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടൂണ്ടാകാം. ഇതാണു ഞാന്‍ ഊഹിക്കുന്നത്."
ഊഹിക്കാന്‍ മാഷ് ആരാ? ചരിത്രം മാഷ്‌ക്ക് സ്ത്രീധനം കിട്ടിയതോന്നുമല്ലല്ലോ തോന്നിയ പോലെ ഊഹിച്ച് ചരിത്രം എഴുതാന്‍.
ദയവായി ഊഹം എഴുതി സ്വന്തം വിലകളയരുത്. യുക്തിവാദികളുടെ വിലയും. അപ്പോള്‍ എല്ലാ വിമര്‍ശനവും ഊഹമാണ് അല്ലേ?
മുസ്ലിങ്ങള്‍ ആ കാലഘട്ടത്തിലെ ചരിത്രം മുഴുവന്‍ നശിപ്പിച്ചു എന്നതും ഊഹമാണോ? അതോ തെളിവുണ്ടോ?
ഊഹം ഊഹേന ശാന്തി.
യുക്തിവാദികള്‍ ഊഹവാദികള്‍ എന്ന് പേര് മാറ്റുക. യുക്തിവാദ സംഘം ഊഹവാദി സംഘം എന്നും.
മുസ്ലിങ്ങള്‍ ആ കാലഘട്ടത്തിലെ ചരിത്രം മുഴുവന്‍ നശിപ്പിച്ചു എന്നതും ഊഹമാണോ? അതോ തെളിവുണ്ടോ?
-----
അന്നത്തെ ഖുറൈശികള്‍ക്കും മദീനയില്‍ മുഹമ്മദിന്റെ നിഷ്ഠൂരമായ ആക്രമണങ്ങള്‍ക്കു വിധേയരായ ജൂത ഗോത്രങ്ങള്‍ക്കുമൊക്കെ മുഹമ്മദിനെ കുറിച്ചു എന്താണു പറയാനുള്ളതെന്നറിയാന്‍ അത്യധികം ആകാംക്ഷയുണ്ടെനിക്ക്. അവര്‍ രേഖപ്പെടുത്തി വെച്ച വല്ലതും ഉണ്ടെങ്കില്‍ -ഇസ്ലാമിന്റെ കിതാബുകളിലുള്ളതല്ലാതെ- ഒന്നു കാണിച്ചു തരാമോ? ഇല്ലെങ്കില്‍ അതു തന്നെ തെളിവ്.
ആലിക്കോയ: അനുകൂല സാഹചര്യം ലഭിച്ചാല്‍ തഴച്ചുവളരാന്‍ സധ്യതയുള്ളതാണ് ഇസ്‌ലാം എന്ന് ശത്രുക്കള്‍ക്ക് അറിയാമായിരുന്നു. ...
----
ജബ്ബാര്‍: എന്ന് എങ്ങനെ മനസ്സിലായി? അവരാരെങ്കിലും പറഞ്ഞൊ?
..
ഇതാണ് ജബ്ബാറിന്‍റെ ശൈലി. ഇനി ഇങ്ങനെയൊരു ചോദ്യം ആരെങ്കിലും ജബ്ബാറിനോട് ചോദിച്ചാല്‍ അദ്ദേഹം നല്‍കാനിടയുള്ള മറുപടി 'മക്കയിലെ മുശ്‌രിക്കുകളോട് ചോദിച്ച് നോക്കൂ' എന്നായിരിക്കും. മരിച്ചു പോയ സുയൂത്വിയോടും പന്താവൂരിനോടും മുശ്‌രിക്കുകളോടും ചോദിക്കാണ്‍ ജബ്ബാര്‍ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. നമുക്ക് വേണ്ടത് തട്ടുത്തരങ്ങളോ വാചകക്കസര്‍ത്തുകളോ അല്ല. സത്യസന്ധമായ ചര്‍ച്ചയാണ്.
* നബിയോട് ശത്രുക്കള്‍ സ്വീകരിച്ച നിലപാടുകള്‍ വിലയിരുത്തിയാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമാണ് ഞാന്‍ പറഞ്ഞത്. സംഭവങ്ങള്‍ നോക്കി നിഗമനം നടത്താന്‍ നമുക്ക് കഴിയുമലോ. എന്നാല്‍ അത് സത്യസന്ധമായിരിക്കണം എന്ന് മാത്രം.
ജബ്ബാറിന്നത് ശീലമില്ലെങ്കിലും.
ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. പ്രവാചകനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക:
* രാവിന്റെ മറവില്‍ നടന്ന ഈ ഗൂഡാലോചനയാണ് ഇസ്ലാം ചരിത്രത്തില്‍ വഴിത്തിരിവായത്.
* മൂന്നു കൊല്ലം നീണ്ട ആസൂത്രിത ഗൂഡാലോചനയുടെ പര്യവസാനമായിരുന്നു ഈ ഉടമ്പടിയും പാലായനവും .
* കൃഷിയും കച്ചവടവും മറ്റു മാന്യമായ തൊഴിലും സ്വീകരിച്ചു ജീവിച്ചിരുന്ന ഗോത്രക്കാരാരും മുഹമ്മദിനെ അംഗീകരിക്കാനോ അദ്ദേഹത്തിനു അഭയം നല്‍കാനോ തയ്യാറായില്ല.
* സ്വന്തം രക്തബന്ധുക്കളായ മക്കക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യം മുഹമ്മദിനുണ്ടായിരുന്നു.
* അതിനായി കൊള്ളയും യുദ്ധവും കുലത്തൊഴിലായി സ്വീകരിച്ചിരുന്ന രണ്ടു അപരിഷ്കൃത ഗോത്രങ്ങളുമായി മുഹമ്മദ് കൂട്ടു കൂടി."
ഞാന്‍ ചോദിക്കട്ടെ; എവിടെ നിന്ന് കിട്ടി ഈ നിഗമനങ്ങള്‍?
പ്രവാചക്നോടുള്ള പക മനസ്സിനെ അന്ധമാക്കിയതിന്‍റെ പ്രകടമായ അടയാളമല്ലാതെ മറ്റെന്താണിത്?
* ഇസ്‌ലാം വിമര്‍ശനങ്ങള്‍ പുസ്ത്കത്തിലും നെറ്റിലുമായി ഞാന്‍ കുറെ വായിച്ചിട്ടുണ്ട്. ജബ്ബാറിന്‍റെത് വിമര്‍ശനത്തിന്‍റെ പരിധി വിട്ട് പച്ചയായ അവഹേളനമായി മാറുന്നുണ്ട്. എന്നിട്ടും ഇവിടെ ഇസ്‌ലാമിനെ പിന്തുണക്കുന്നവര്‍ പരമാവധി മാന്യമായാണ് പ്രതികരിക്കാറുള്ളത്. ഞങ്ങള്‍ താങ്കള്‍ക്ക് തരുന്ന ബഹുമാനത്തിന്‍റെ ഒരു ചെറിയ വിഹിതമെങ്കിലും ഞങ്ങള്‍ ആദരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പ്രവാചകന്ന് നല്‍കാന്‍ താങ്കള്‍ സന്‍മനസ്സ് കാണിക്കുമോ?
ഖുറൈശികള്‍ നായകന്മാരുടെ റോളിന് വേണ്ട ഗുണഗണങ്ങള്‍ തികഞ്ഞവരായിരുന്നോ മാഷെ .
ആലിക്കോയ: അനുകൂല സാഹചര്യം ലഭിച്ചാല്‍ തഴച്ചുവളരാന്‍ സധ്യതയുള്ളതാണ് ഇസ്‌ലാം എന്ന് ശത്രുക്കള്‍ക്ക് അറിയാമായിരുന്നു. ...
----
ജബ്ബാര്‍: എന്ന് എങ്ങനെ മനസ്സിലായി? അവരാരെങ്കിലും പറഞ്ഞൊ?
..
ഇതാണ് ജബ്ബാറിന്‍റെ ശൈലി. ഇനി ഇങ്ങനെയൊരു ചോദ്യം ആരെങ്കിലും ജബ്ബാറിനോട് ചോദിച്ചാല്‍ അദ്ദേഹം നല്‍കാനിടയുള്ള മറുപടി 'മക്കയിലെ മുശ്‌രിക്കുകളോട് ചോദിച്ച് നോക്കൂ' എന്നായിരിക്കും. മരിച്ചു പോയ സുയൂത്വിയോടും പന്താവൂരിനോടും മുശ്‌രിക്കുകളോടും ചോദിക്കാണ്‍ ജബ്ബാര്‍ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. നമുക്ക് വേണ്ടത് തട്ടുത്തരങ്ങളോ വാചകക്കസര്‍ത്തുകളോ അല്ല. സത്യസന്ധമായ ചര്‍ച്ചയാണ്.
* നബിയോട് ശത്രുക്കള്‍ സ്വീകരിച്ച നിലപാടുകള്‍ വിലയിരുത്തിയാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമാണ് ഞാന്‍ പറഞ്ഞത്. സംഭവങ്ങള്‍ നോക്കി നിഗമനം നടത്താന്‍ നമുക്ക് കഴിയുമലോ. എന്നാല്‍ അത് സത്യസന്ധമായിരിക്കണം എന്ന് മാത്രം.
ജബ്ബാറിന്നത് ശീലമില്ലെങ്കിലും.
ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. പ്രവാചകനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക:
* രാവിന്റെ മറവില്‍ നടന്ന ഈ ഗൂഡാലോചനയാണ് ഇസ്ലാം ചരിത്രത്തില്‍ വഴിത്തിരിവായത്.
* മൂന്നു കൊല്ലം നീണ്ട ആസൂത്രിത ഗൂഡാലോചനയുടെ പര്യവസാനമായിരുന്നു ഈ ഉടമ്പടിയും പാലായനവും .
* കൃഷിയും കച്ചവടവും മറ്റു മാന്യമായ തൊഴിലും സ്വീകരിച്ചു ജീവിച്ചിരുന്ന ഗോത്രക്കാരാരും മുഹമ്മദിനെ അംഗീകരിക്കാനോ അദ്ദേഹത്തിനു അഭയം നല്‍കാനോ തയ്യാറായില്ല.
* സ്വന്തം രക്തബന്ധുക്കളായ മക്കക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യം മുഹമ്മദിനുണ്ടായിരുന്നു.
* അതിനായി കൊള്ളയും യുദ്ധവും കുലത്തൊഴിലായി സ്വീകരിച്ചിരുന്ന രണ്ടു അപരിഷ്കൃത ഗോത്രങ്ങളുമായി മുഹമ്മദ് കൂട്ടു കൂടി."
ഞാന്‍ ചോദിക്കട്ടെ; എവിടെ നിന്ന് കിട്ടി ഈ നിഗമനങ്ങള്‍?
പ്രവാചക്നോടുള്ള പക മനസ്സിനെ അന്ധമാക്കിയതിന്‍റെ പ്രകടമായ അടയാളമല്ലാതെ മറ്റെന്താണിത്?
* ഇസ്‌ലാം വിമര്‍ശനങ്ങള്‍ പുസ്ത്കത്തിലും നെറ്റിലുമായി ഞാന്‍ കുറെ വായിച്ചിട്ടുണ്ട്. ജബ്ബാറിന്‍റെത് വിമര്‍ശനത്തിന്‍റെ പരിധി വിട്ട് പച്ചയായ അവഹേളനമായി മാറുന്നുണ്ട്. എന്നിട്ടും ഇവിടെ ഇസ്‌ലാമിനെ പിന്തുണക്കുന്നവര്‍ പരമാവധി മാന്യമായാണ് പ്രതികരിക്കാറുള്ളത്. ഞങ്ങള്‍ താങ്കള്‍ക്ക് തരുന്ന ബഹുമാനത്തിന്‍റെ ഒരു ചെറിയ വിഹിതമെങ്കിലും ഞങ്ങള്‍ ആദരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പ്രവാചകന്ന് നല്‍കാന്‍ താങ്കള്‍ സന്‍മനസ്സ് കാണിക്കുമോ?
താങ്കളുടെ ഊഹം മാത്രമാണത്. ചരിത്ര വസ്തുത മറ്റൊന്നാണ്. തികച്ചും ചരിത്രത്തിന്‍റെ വെളിച്ചത്തില്‍ ജീവിച്ച ഒരേയൊരു പ്രവാചകനാണ് മുഹമ്മദ് നബി. പ്രവാചകന്‍റെ ഉപദേശങ്ങള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുക കൊള്ള, കൊല, ചൂഷണം, പലിശ, ചൂതാട്ടം, അക്രമം, മോഷണം, തുടങ്ങി അപവാദ പ്രചരണം, പരദൂഷണം, ആളുകളെക്കുറിച്ച് തെറ്റായ വിചരം എന്നിങ്ങനെ മനുഷ്യ മനസ്സില്നെ മലിനമാക്കുന്ന ഒന്നും ചെയ്യരുതെന്ന് ഉപദേശിച്ചെന്ന് മാത്രമല്ല; ഇവ ചെയ്താല്‍ നരകമായിരിക്കും ഫലം എന്ന് താക്കീത് നല്‍കുക കൂടി ചെയ്തു അദ്ദേഹം. അത് വെറും വാക്കുകളിലൊതുക്കാതെ പ്രവൃത്തി പദത്തില്‍ മാതൃക കാണിക്കുക കൂടി ചെയ്ത മഹാനാണദ്ദേഹം.
* മക്കക്കാരോട് പ്രതികാരം ചെയ്യണമെന്ന മോഹം പ്രവാചകന്നുണ്ടായിരുന്നുവെങ്കില്‍ അതിന്ന് പറ്റിയ സന്ദര്‍ഭം അദ്ദേഹത്തിന്ന് ലഭിച്ചിരുന്നുവല്ലോ. അപ്പോള്‍ അദ്ദേഹം എന്താണ് ചെയ്തത്? മക്കയിലെ ജനങ്ങള്‍ക്ക് പൊതു മാപ്പ് പ്രഖ്യാപിച്ചു. ഇങ്ങനെയൊരാള്‍ പ്രതികാര ബുദ്ധിയുമായി നടന്നെന്ന് പറയാന്‍ ജബ്ബാറിനെപ്പോലുള്ള കടുത്ത ഇസ്‌ലാം വിരോധികള്‍ക്കല്ലാതെ കഴിയുകയില്ല.
ജബ്ബാര്‍: "എന്നാല്‍ ആലിക്കോയ ഇവിടെ പരത്തി എഴുതിയ കാര്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വേര്‍ഷന്‍ എന്നതിലുപരി വല്ല റഫറന്‍സും കൊടുത്തിട്ടൂണ്ടോ?"
ഞാന്‍ എഴുതിയതിന്‍റെ റഫറന്‍സ് കൊടുത്തിട്ടില്ല; എന്നാല്‍ അവ വസ്തുതാവിരുദ്ധമാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ ചരിത്ര ഗ്രന്‍ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ കാണിച്ച് ഖണ്ഡിക്കുക. ഇസ്‌ലാമിക ചരിത്രമൊക്കെ നാന്നായി പഠിച്ചിട്ടാണ് വിമര്‍ശിക്കുന്നത് എന്ന് താങ്കള്‍ തന്നെ എഴുതിയിട്ടുണ്ടല്ലോ. എന്നിട്ടും ഞാന്‍ എഴുതിയ കാര്യങ്ങള്‍ താങ്കള്‍ എവിടെയും കണ്ടിട്ടില്ല എന്നാണോ? എങ്കില്‍ തങ്കള്‍ വായിച്ചത് ഏത് ഗ്രന്‍ഥമാണ്? ഇസ്‌ലാം വിമര്‍ശകരുടെ ഗ്രന്‍ഥങ്ങള്‍ മാത്രമാകുമോ താങ്കള്‍ വായിച്ചിട്ടുള്ളത്?
* താങ്കള്‍ നിഷേധിക്കുന്നവയുടെ റഫറന്‍സ് ഞാന്‍ ഹാജറാക്കുന്നതായിരിക്കും.
jabbar: 'അന്നത്തെ ഖുറൈശികള്‍ക്കും മദീനയില്‍ മുഹമ്മദിന്റെ നിഷ്ഠൂരമായ ആക്രമണങ്ങള്‍ക്കു വിധേയരായ ജൂത ഗോത്രങ്ങള്‍ക്കുമൊക്കെ മുഹമ്മദിനെ കുറിച്ചു എന്താണു പറയാനുള്ളതെന്നറിയാന്‍ അത്യധികം ആകാംക്ഷയുണ്ടെനിക്ക്. അവര്‍ രേഖപ്പെടുത്തി വെച്ച വല്ലതും ഉണ്ടെങ്കില്‍ -ഇസ്ലാമിന്റെ കിതാബുകളിലുള്ളതല്ലാതെ- ഒന്നു കാണിച്ചു തരാമോ? ഇല്ലെങ്കില്‍ അതു തന്നെ തെളിവ്.'
>>
ഇങ്ങനെയൊക്കെ കള്ളം പറഞ്ഞാലല്ലാതെ ഇസ്‌ലാമ്മിനെ വിമര്‍ശിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവല്ലേ യഥാര്‍ത്ഥ കാരണം?
jabbar: 'അന്നത്തെ ഖുറൈശികള്‍ക്കും മദീനയില്‍ മുഹമ്മദിന്റെ നിഷ്ഠൂരമായ ആക്രമണങ്ങള്‍ക്കു വിധേയരായ ജൂത ഗോത്രങ്ങള്‍ക്കുമൊക്കെ മുഹമ്മദിനെ കുറിച്ചു എന്താണു പറയാനുള്ളതെന്നറിയാന്‍ അത്യധികം ആകാംക്ഷയുണ്ടെനിക്ക്. അവര്‍ രേഖപ്പെടുത്തി വെച്ച വല്ലതും ഉണ്ടെങ്കില്‍ -ഇസ്ലാമിന്റെ കിതാബുകളിലുള്ളതല്ലാതെ- ഒന്നു കാണിച്ചു തരാമോ? ഇല്ലെങ്കില്‍ അതു തന്നെ തെളിവ്.'
>>
ഇങ്ങനെയൊക്കെ കള്ളം പറഞ്ഞാലല്ലാതെ ഇസ്‌ലാമ്മിനെ വിമര്‍ശിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവല്ലേ യഥാര്‍ത്ഥ കാരണം?
ജബ്ബാര്‍ മാഷ് പറഞ്ഞു: 'അന്നത്തെ ഖുറൈശികള്‍ക്കും മദീനയില്‍ മുഹമ്മദിന്റെ നിഷ്ഠൂരമായ ആക്രമണങ്ങള്‍ക്കു വിധേയരായ ജൂത ഗോത്രങ്ങള്‍ക്കുമൊക്കെ മുഹമ്മദിനെ കുറിച്ചു എന്താണു പറയാനുള്ളതെന്നറിയാന്‍ അത്യധികം ആകാംക്ഷയുണ്ടെനിക്ക്. അവര്‍ രേഖപ്പെടുത്തി വെച്ച വല്ലതും ഉണ്ടെങ്കില്‍ -ഇസ്ലാമിന്റെ കിതാബുകളിലുള്ളതല്ലാതെ- ഒന്നു കാണിച്ചു തരാമോ? ഇല്ലെങ്കില്‍ അതു തന്നെ തെളിവ്.'
///////
മാഷേ അത് തന്നെയാ ഞങ്ങളും ചോദിക്കുന്നത് മാഷ് ഊഹിച്ചു പറയുന്നതല്ലാതെ എന്താ ചരിത്രത്തില്‍ തെളിവ്? ഊഹം വിട്ടു ചരിത്രം ചര്‍ച്ച ചെയ്യൂ. യഥാര്‍തത്തില്‍ ജബ്ബാര്‍ മാഷെ ഇങ്ങിനെ അവഗണിക്കുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് എനിക്ക്. മുസ്ലിങ്ങള്‍ ബ്ലോഗ് രംഗത്തേക്ക് വന്നു ഈ ഊഹപ്രചാരണത്തെ തടയിടണം. അല്ലെങ്കില്‍ ഇത് ചോദിക്കാനും പറയാനും ആരുമില്ലാത്ത രീതിയില്‍ മാഷ് ഊഹിച്ചു ചരിത്രം എഴുതും. ഗൂഗിള്‍ ഉണ്ടല്ലോ കൂട്ടിനു. ഇപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ബ്ലോഗ് തുടങ്ങി ഈ വിമര്‍ശനം വായിച്ച് യഥാര്‍ത്ഥ ചരിത്രം വേറെ വല്ലയിടത്തും നിന്ന് നോക്കി ഇതിന്റെ പൊള്ളത്തരം മനസ്സിലാക്കി ഇസ്ലാം ആവുകയാണ്. അത് പോര. ഇവിടെ തന്നെ ഉത്തരം എഴുതി ഈ ഊഹങ്ങള്‍ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നു കാണിക്കണം. ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് ഞങ്ങള്‍ കുട്ടികള്‍ക്കുള്ള പരിശീലനക്കളരി എന്നതില്‍ ഉപരിയായി കാണണം എന്നു മുസ്ലിം പണ്ടിതരോടു അഭ്യര്തിക്കുന്നു. അത് വഴി യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നു കാണിക്കാനും ഊഹിച്ച് പറയുന്ന നുണകള്‍ തുറന്നു കാണിക്കാനും കഴിയും. ഇപ്പോള്‍ തന്നെ കാണുന്നില്ലേ, മാഷ് പഴയ പോലെ ചരിത്രഗ്രന്ഥങ്ങള്‍ ഉധരിക്കില്ല. കാരണം, എതിരാളി ആലിക്കോയ സാര്‍ അതെക്കുറിച്ച് അറിവുള്ളയാളാണ്. അപ്പോള്‍ ഒന്ന് ശങ്കിച്ചേ മാഷ് പെരുമാറൂ.
"മുസ്ലിങ്ങള്‍ ആ കാലഘട്ടത്തിലെ ചരിത്രം മുഴുവന്‍ നശിപ്പിച്ചു എന്നതും ഊഹമാണോ? അതോ തെളിവുണ്ടോ?
@നിഷ്കളങ്കന്‍ : മുസ്ലിംകളുടെ ഏറ്റവും ആധികാരികമായ ഗ്രന്ഥമായ ഖുര്‍ആന്റെ കയ്യെഴുത്തു പ്രതികള്‍ പരസ്പരവിത്യാസം ബോധ്യമായതിനാല്‍ ഖലീഫ ഉസ്മാന്റെ ഭരണകാലത്ത് കണ്ട്കെട്ടി കത്തിച്ചുകളയാന്‍ ഉത്തരവിടുകയായിരുന്നു .
മുഹമ്മദിന്റെ എഴുത്തുകാരനായ ഉബയ്യുബിനുകഅബിന്റെ ഖുറാന്‍ വേര്‍ഷനില്‍ രണ്ട് സൂറത്ത് അധികമയിരുന്നു.
മുഹമ്മദിന്റെ പേര്‍സണല്‍ സെര്‍വന്റും മുഹമ്മദ് നബി വ്യക്തിപരമായി ഖുര്‍ആന്‍ ഓതിപഠിപ്പിച്ചിരുന്ന അബ്ദുല്ല ഇബ്നു മസൂദിന്റെ ഖുറാന്‍ വേര്‍ഷനില്‍ മൂന്നു സൂക്തങ്ങള്‍ കുറവായിരുന്നു.
ഏറ്റവും പരിഗണനീയമായ ഖുര്‍ആന്റെ ചാരിത്ര്യം സംശയത്തിന്റെ നിഴലിലാകുമ്പോള്‍ ചരിത്രത്തിനെങ്കിലും സ്ത്രീധനം കൊടുക്കുന്നതായിരിക്കും അപ്രിയസത്യങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നതിലും മാന്യത.
ആലിക്കോയ: അനുകൂല സാഹചര്യം ലഭിച്ചാല്‍ തഴച്ചുവളരാന്‍ സധ്യതയുള്ളതാണ് ഇസ്‌ലാം എന്ന് ശത്രുക്കള്‍ക്ക് അറിയാമായിരുന്നു. ...
----
ജബ്ബാര്‍: എന്ന് എങ്ങനെ മനസ്സിലായി? അവരാരെങ്കിലും പറഞ്ഞൊ?
..
അല്‍ വലീദ് ബിന്‍ അല്‍ മുഗീറ പ്രവാചകന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കേട്ടു. അതില്‍ ആകൃഷ്ടനായി. അബൂ ജഹ്‌ല്‍ വിവരമറിഞ്ഞു. അയാളെ സമീപിച്ചു പറഞ്ഞു: ഖുര്‍ആനിന്നെതിരില്‍ താങ്കള്‍ എന്തെങ്കിലും പറഞ്ഞേ പറ്റൂ. താങ്കള്‍ ഖുര്‍ആനിനെ വെറ്ക്കുന്നുവെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയണം.'
വല്ലീദ്: 'ഞാനെന്ത് പറയാനാണ്? കവിതയെക്കുറിച്ചും പദ്യത്തെക്കുറിച്ചും എന്നേക്കാള്‍ അറിയുന്നരായി നിങ്ങളിലാരുമില്ല. എന്നാല്‍ അത് പോലൊരു കവിതയല്ല. അതിന്ന് നല്ല മാധുര്യമുണ്ട്. താഴെയുള്ളതിനെ അത് തകര്‍ക്കും. അത് അതിജയിക്കും, അതിനെ മറ്റൊന്നും അതിജയിക്കുകയില്ല,'
പിന്നീട് അബൂജഹ്‌ലിന്‍റെ നിര്‍ബന്ധത്തിന്ന് വഴങ്ങി അദ്ദേഹം ഖുര്‍ആനിനെ കുറ്റം പറയുകയും ചെയ്തു. (ത്വബ്‌രി)
jabbar: 'അഖബ ഉടംബടിയിലെ യഥാര്‍ത്ഥ വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു എന്ന കാര്യമാണു ഞാന്‍ പറഞ്ഞത്. അതു ചരിത്രകിതാബുകളില്‍ രേഖപ്പെടുത്തി വെച്ചതു മാത്രമായിരിക്കാനിടയില്ല, മക്കക്കാരെ ചതിയില്‍ കൊള്ള ചെയ്യാനുള്ള ഗൂഡ പദ്ധതിയും ആ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടൂണ്ടാകാം. ഇതാണു ഞാന്‍ ഊഹിക്കുന്നത്. അതിനാണു തെളിവായി രേഖ സമര്‍പ്പിക്കാനാവില്ല എന്നും പിന്നീടൂ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഊഹിക്കാനേ നിവൃത്തിയുള്ളു എന്നും പറഞ്ഞത്. കൊള്ളയടിച്ചു എന്നത് ഊഹമല്ലല്ലൊ. കിറു കൃത്യമായി രേഖപ്പെടുത്തി വെച്ചതല്ലേ?'
* അഖബ ഉടംബടിയിലെ യഥാര്‍ത്ഥ വ്യവസ്ഥകള്‍
* ചരിത്രകിതാബുകളില്‍ രേഖപ്പെടുത്തി വെച്ചതു മാത്രമായിരിക്കാനിടയില്ല
* മക്കക്കാരെ ചതിയില്‍ കൊള്ള ചെയ്യാനുള്ള ഗൂഡ പദ്ധതിയും ആ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടൂണ്ടാകാം
* ഇതാണു ഞാന്‍ ഊഹിക്കുന്നത്.
* അതിനാണു തെളിവായി രേഖ സമര്‍പ്പിക്കാനാവില്ല
* ഊഹിക്കാനേ നിവൃത്തിയുള്ളു
No comment!
jabbar: 'അന്നത്തെ ഖുറൈശികള്‍ക്കും മദീനയില്‍ മുഹമ്മദിന്റെ നിഷ്ഠൂരമായ ആക്രമണങ്ങള്‍ക്കു വിധേയരായ ജൂത ഗോത്രങ്ങള്‍ക്കുമൊക്കെ മുഹമ്മദിനെ കുറിച്ചു എന്താണു പറയാനുള്ളതെന്നറിയാന്‍ അത്യധികം ആകാംക്ഷയുണ്ടെനിക്ക്. അവര്‍ രേഖപ്പെടുത്തി വെച്ച വല്ലതും ഉണ്ടെങ്കില്‍ -ഇസ്ലാമിന്റെ കിതാബുകളിലുള്ളതല്ലാതെ- ഒന്നു കാണിച്ചു തരാമോ? ഇല്ലെങ്കില്‍ അതു തന്നെ തെളിവ്.'
...
അതൊക്കെ സ്വയം കണ്ടെത്തുന്നതല്ലേ നല്ലത്? അല്ലെകില്‍ എന്തിനാ അല്ലേ? ഊഹിക്കാമല്ലോ ധാരാളം. ഊഹത്തിന്‍റെ ചക്രവാളം എത്ര വിശാലമാകുന്നുവോ യുക്തിവാദത്തിന്‍റെ മേന്‍മ അത്രയ്ക്ക് വര്‍ദ്ധിക്കുന്നു.
പ്രവാചകത്വത്തിന്‍റെ നാലാം വര്‍ഷം മുതല്‍ പ്രവാചകനും അനുയായികളും അനുഭവിച്ചത് മുമ്പില്‍ വച്ച് ഹിജ്‌റയും അനന്തര സംഭവങ്ങളും വിലയിരുത്തണം. ഖുറൈശികളുടെ പീഡനങ്ങള്‍ ആ അവസ്ഥയിലേക്ക് പ്രവാചകനെയും മുസ്‌ലിംകളേയും നയിക്കുകയായിരുന്നു. പിന്നെ മദീനയിലും നിലനില്‍ക്കാനനുവദിക്കാതെ തകര്‍ക്കാന്‍ ശ്രമിച്ചു. ആ ചരിത്രം ഇടമറുക് 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠന'ത്തില്‍ എഴുതിയിട്ടുണ്ട്.
///യരലവ said...ഏറ്റവും പരിഗണനീയമായ ഖുര്‍ആന്റെ ചാരിത്ര്യം സംശയത്തിന്റെ നിഴലിലാകുമ്പോള്‍ ചരിത്രത്തിനെങ്കിലും സ്ത്രീധനം കൊടുക്കുന്നതായിരിക്കും അപ്രിയസത്യങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നതിലും മാന്യത. ///
///////
എന്‍റെ ചോദ്യത്തിനുള്ള ഉത്തരമല്ല ഇത്. ഊഹം പറയാന്‍ ആര്‍ക്കും കഴിയും. അതിന് വിവരവും വിജ്ഞാനവും വേണമെന്നില്ല. ഖുര്‍ആന്‍ എങ്ങിനെ സംരക്ഷിക്കപ്പെട്ടു എന്ന ചരിത്രവസ്തുതയെ ഖണ്ഡിക്കാന്‍ ഊഹ ചരിത്രത്തിന്‍റെ ബലത്തില്‍ കഴിയുമോ എന്നത് കണ്ടു തന്നെ അറിയണം. അതിന് വിഷയത്തില്‍ പാണ്ടിത്യമുള്ള മുസ്ലിം ഗവേഷകരോടു മാഷ് സംസാരിച്ചാല്‍ അറിയാം നിജസ്ഥിതി. ഇവിടെ തന്നെ നാം കാണുന്നില്ലേ, ഊഹിച്ചു ചരിത്രം പറയുന്നത്. ഞാന്‍ ഉയര്‍ത്തിയ ചോദ്യത്തിന് യരലവ മറുപടി പറയുന്നതും ഇതേ പോലെ ഊചിച്ച് തന്നെ. സ്വന്തം സങ്കല്പങ്ങളെയും സ്വപന്ങ്ങളെയും ചരിത്രമാക്കുന്ന പ്രവണത നിങ്ങളെയൊക്കെ നാണം കെടുത്തുകയാണ്. അത് ദയവായി മനസ്സിലാക്കുക.
///////
യരലവ പറഞ്ഞു: ഖുറാന്റെ രചയിതാക്കളെ തേടിയുള്ള അന്വേഷണം ഇവിടെ ഞാന്‍ നിര്‍ത്തി
/////
എല്ലാം പഠിച്ചു കഴിഞ്ഞല്ലോ? അപ്പോള്‍ പിന്നെ വല്യ പടിപ്പ് കഴിഞ്ഞ ആള് യുക്തിയെയും അന്വേഷണത്തെയും പിണ്ഡം വെച്ച് പടിയിറക്കി ഊഹം കൊണ്ട് ചരിത്രം എഴുതിക്കോ. ആകാശത്തോളം മുട്ടി എന്ന് സ്വയം തോന്നുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എത്ര ചെറുതാണ് എന്ന് മനസ്സിലാവുന്നില്ല എന്നേയുള്ളൂ. അന്വേഷണം പൂര്‍ത്തിയായതാണോ, അതോ ഊഹചരിത്രം അന്വേഷണത്തെ ത്രുപ്തിപ്പെടുത്തിയോ?
@നിഷ്കളങ്കന്‍ :
ഇവിടെ ചര്‍ച്ചചെയ്യുന്ന വിഷയം ഖുറാന്റെ ആധികാരികതയല്ല; അതിന്നാലാണ്, ഖുറാന്റെ രചയിതാക്കളെ തേടിയുള്ള അന്വേഷണം ഇവിടെ ഞാന്‍ നിര്‍ത്തിയത്, എന്നു പറഞ്ഞത്. ഇനിയും ഇത്തരം ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും സ്വാഗതം.
ഖുറാന്റെ രചയിതാക്കളെ കുറിച്ചും; ഔദ്യോഗിക ഖുരാന്റെ വിശുദ്ധിയെ കുറിച്ചും ചോദ്യങ്ങള്‍ പ്രസക്തമാണ് ? ഖുറാന്റെ kufan codex നെ കുറിച്ചും, ഔദ്യോഗിക ഖുറാന്റെ ആധികാരികതയും ബൂലോകത്ത് ചര്‍ച്ച ചെയ്യാം ? എന്തിനാ ഇത്ര ധൃതി ? ബൂലോകത്ത് ഖിയാമംനാളൊന്നുമില്ലല്ലോ? ഇസ്ലാമിക പണ്ഡിതന്മാരെ ബൂലോകത്ത് ഇറങ്ങിവരാന്‍ താങ്കള്‍ അഭ്യര്‍ത്ഥിച്ചതല്ലേയുള്ളൂ , വരട്ടെ.
പിന്നെ ഒരു സ്വകാര്യം പറഞ്ഞോട്ടെ ; വര്‍ത്താനത്തിലൊക്കെ അല്പം മാന്യതയൊക്കെയാവാം... പൈതൃകമായി കിട്ടിയ വിശ്വാസമല്ലേ !
[[എന്നു വെച്ചാല്‍ ജബ്ബാര്‍ മാഷ് പറയുന്നതൊക്കെ ഊഹം മാത്രം എന്നര്‍ത്ഥമുണ്ടോ? ]]
അതെ, ജബ്ബാര്‍ മാഷെ; അര്‍ത്ഥമുണ്ട്. അത് പറഞ്ഞത് താങ്കള്‍ തന്നെയാണ്. താങ്കളുടെ ഈ പ്രസ്ഥാവന ഒന്ന് നോക്കിക്കേ.....
[[[അതിനുള്ള ശ്രമത്തെ ഇസ്ലാമിസ്റ്റുകള്‍ക്ക് അവരുടെ രേഖകള്‍ മാത്രം അവലംബിച്ചു ഖണ്ഡിക്കാന്‍ എളുപ്പമാണ്. നമ്മുടെ പക്കല്‍ ഊഹങ്ങള്‍ മാത്രമല്ലേ തെളിവായുള്ളൂ. ]]]
താങ്കളുടേ പ്രസ്ഥാവനകള്‍ക്കിടയിലെ വൈരുദ്ധ്യമെങ്കിലും തിരിച്ചറിയാനുള്ള യുക്തി താങ്കള്‍ക്കുണ്ടാവട്ടെ എന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന മാത്രമേ എനിക്കുള്ളൂ!
@ചിന്റകന്‍ ;അഖബ ഉടമ്പടിയുടെ തെളിവുകളെകുറിച്ച് ജബ്ബാര്‍ മാഷിന്റെ മുഴുവന്‍ കമെന്റും ഇങ്ങിനെയാണ്:
"ഒരു കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. ഇസ്ലാമിന്റെ ചരിത്രം തികച്ചും ഏകപക്ഷീയമായി രേഖപ്പെട്ടതാണ്. മറുപക്ഷത്തിന്റെ ഒരു രേഖയും അവശേഷിക്കാതെ മുഹമ്മ്ദിനെയും ഇസ്ലാമിനെയും ന്യായീകരിക്കുന്ന വേര്‍ഷന്‍ മാത്രം ലഭ്യമായിരിക്കെ സത്യം നമുക്കു മനസ്സിലാക്കാന്‍ തന്നെ സാധ്യമാകില്ല. പിന്നെ വരികള്‍ക്കിടയില്‍നിന്നും സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിന്റെയും വെളിച്ചത്തില്‍ യുക്തിപരവും വിമര്‍ശനപരവുമായ ഒരു വിശകലനം മാത്രമേ സാധ്യമാകൂ. അതിനുള്ള ശ്രമത്തെ ഇസ്ലാമിസ്റ്റുകള്‍ക്ക് അവരുടെ രേഖകള്‍ മാത്രം അവലംബിച്ചു ഖണ്ഡിക്കാന്‍ എളുപ്പമാണ്. നമ്മുടെ പക്കല്‍ ഊഹങ്ങള്‍ മാത്രമല്ലേ തെളിവായുള്ളൂ. അഖബയിലെ യത്ഥാര്‍ത്ഥ ഉടംബടി എന്തായിരുന്നു എന്നു പോലും അറിയാന്‍ നിവൃത്തിയില്ല. പിന്നീട് മക്കക്കാരോടു കാണിച്ച നെറികേടും ക്രൂരതയും മറ്റും ഈ ഉടംബടിയുടെ തനിരൂപം എന്തായിരുന്നു എന്നതിന്റെ സൂചന നല്‍കുന്നു എന്നു മാത്രം!"
September 29, 2010 5:52 AM
“ഇസ്ലാമിന്റെ ചരിത്രകാരന്മാര്‍ ഇസ്ലാമിനെ ന്യായിക്കരിച്ചുകൊണ്ടും മറു പക്ഷത്തെ തീര്‍ത്തും തമസ്കരിച്ചു കൊണ്ടു എഴുതി വെച്ച രേഖകള്‍ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമുള്ളതാകുമോ? അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും അതില്‍ ഉള്‍ക്കൊണ്ടിരിക്കുമെന്നു തീര്‍ച്ചയല്ലേ?
അപ്പോള്‍ ചിലതൊക്കെ വരികള്‍ക്കിടയില്‍ നിന്നും ഊഹിച്ചെടുക്കേണ്ടി വരും. എന്നു വെച്ചാല്‍ ജബ്ബാര്‍ മാഷ് പറയുന്നതൊക്കെ ഊഹം മാത്രം എന്നര്‍ത്ഥമുണ്ടോ? ഞാന്‍ എഴുതുന്നതില്‍ അധികവും ഉദ്ധരണികളാണ് . ആധികാരികമായ ചരിത്ര പുസ്തകങ്ങളില്‍നിന്നുല്‍ള ഉദ്ധരണികള്‍. എന്നാല്‍ ആലിക്കോയ ഇവിടെ പരത്തി എഴുതിയ കാര്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വേര്‍ഷന്‍ എന്നതിലുപരി വല്ല റഫറന്‍സും കൊടുത്തിട്ടൂണ്ടോ?“
September 29, 2010 7:53 AM
ജബ്ബാര്‍മാഷ്ടുടെ ഇതേ ഊഹങ്ങള്‍ തന്നെയാണ് ബ്ലോഗിലും അല്ലാതെയുമുള്ള പ്രമുഖരായ, മറ്റെല്ലാ യുക്തിവാദ/നിരീശ്വര വാദ ബ്ലോഗര്‍മാരും, അല്ലാത്തവരും, റഫറന്‍സായി സ്വീകരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍ ഈ അന്ധയുക്തിവാദത്തിന്റെ യാഥാര്‍ഥ്യം ഏതൊരുകുട്ടിക്കും മനസ്സിലാക്കാന്‍ പറ്റുന്നതേയുള്ളൂ.
ദൈവം ഇല്ലാ എന്നും, മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് എന്നും വാദിക്കാന്‍ ഉപയോഗിക്കുന്ന പതിനായിരത്തില്‍ ഒരംശമെങ്കിലും യുക്തിയും അന്വേഷണവും നടത്തിയാല്‍ മനസ്സിലാക്കാവുന്ന കാര്യങ്ങളാണ്... കേവലം ഊഹം മാത്രം വെച്ച് കാച്ചിവിടുന്നത്!!!
ഇത് ഓര്‍ക്കുമ്പോള്‍, ‘യുക്തി‘ എന്ന പദം ചേര്‍ത്ത് ഇവരെ അഭിസംബോധന ചെയ്യേണ്ടിവരുന്നത് കൊണ്ട്, ആ പദം വിഡ്ഡിചിന്തകളുടെ പര്യായമാണോ എന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു പോകുമോ എന്ന് ഞാന്‍ ആശങ്കിച്ചു പോകുന്നു.
മി. ജബ്ബാറിന്‍റെ വെറും ഊഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചരിത്രം കൈകാര്യം ചെയ്ത വിവരമുള്ള പലരുമുണ്ട്. അനുമാനവും ഊഹവും ആകാവുന്നതാണ്. പക്ഷെ അത് വ്യക്തമായ സാഹചര്യത്തെളിവുകള്‍ നിരത്തിക്കൊണ്ടാകണം എന്ന് മാത്രം. ഇങ്ങനെ പഠിച്ചാല്‍ ഇസ്‌ലാമിന്‍റെ പ്രചാരം വാളുകൊണ്ടല്ലെന്ന് ബോധ്യമാകുമെന്ന് സര്‍ തോമസ് ആര്‍നാള്‍ഡ് പറയുന്നു.
പാശ്ചാത്യ സംസ്കൃതിയോടുള്ള പക്ഷപാതം കൊണ്ട് പക്ഷം തളര്‍ന്ന് പോയ ഓറിയന്‍റലിസ്റ്റുകളുടെ രചനകളില്‍ നിന്ന്, പണ്ഡിതോചിതമായ നിഷ്പക്ഷതകൊണ്ടും ബുദ്ധിപരമായ സത്യസന്ധതകൊണ്ടും വേറിട്ട് നില്‍ക്കുന്നതാണ് സര്‍ തോമസ് ആര്‍നാള്‍ഡിന്‍റെ 'ദ പ്രീച്ചീങ് ഓഫ് ഇസ്‌ലാം'. കാംബ്രിഡ്ജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആര്‍നാള്‍ഡ് അലീഗറിലെ ആങ്ഗ്ലോ മുഹമ്മദന്‍ കോളേജില്‍ അദ്ധ്യാപകനായിരിക്കെയാണ് ഈ ഗ്രന്‍ഥം രചിക്കുന്നത്. ഇസ്‌ലാമിന്‍റെ പ്രചാരത്തിന്‍റെ രഹസ്യം ഖഡ്ഗമാണെന്ന് പാശ്ചാത്യര്‍ കൊട്ടിഘോഷിക്കുന്ന കാലം. ഇസ്‌ലാമിനെ വികൃതമാക്കാന്‍ സ്വന്തം ചരിത്രം മെനഞ്ഞെടുത്തവര്‍ക്ക് ഇത്ര ശക്തമായ മറുപടി ഒരു ക്രൈസ്തവ ചരിത്രകാരനില്‍ നിന്നുണ്ടായിട്ടില്ല.
ഗ്രീക്ക്, ലത്തീന്‍, സ്പനിഷ്, പോര്ത്തുഗീസ്, ഫ്രഞ്ച്, അറബി, ഉര്‍ദു എന്നീ ഭാഷകളിലെ ഗ്രന്‍ഥങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് ആര്‍നാള്‍ഡ് തന്‍റെ ഗ്രന്‍ഥം രചിക്കുന്നത്. അത് കണ്ട് അല്‍ഭുതം കൂറിയ ഓറിയന്‍റലിസ്റ്റുകളായ നിക്കള്‍സനും ഓറിയല്‍ സ്റ്റെയിനും ആര്‍നാള്‍ഡിന്‍റെ ഗവേഷണത്തിന്‍ സാക്‌ഷ്യ പത്രം തന്നെ നല്‍കുന്നു. മറുപടി നല്‍കാന്‍ പ്രയാസകരമാം വിധം തെളിവുകള്‍ നിരത്തപ്പെട്ട ഒരു കൃതിയാണ് ദ പ്രീച്ചീങ് ഓഫ് ഇസ്‌ലാം എന്നവര്‍ സമ്മതിക്കുന്നു. ഇതിന്‍റെ മലയാള വിവര്‍ത്തനമാണ് 'ഇസ്‌ലാം പ്രബോധനവും പ്രചാരവും' എന്ന ഐ.പി.എച്ച്. കൃതി. ഇസ്‌ലാമിന്‍റെ എതിര്‍ പക്ഷത്തേ നില്‍ക്കുകയുള്ളു എന്ന മുന്‍വിധി ഒരു മാറാരോഗമായിത്തീര്‍ന്നിട്ടില്ലാത്തവര്‍ക്ക് ഈ കൃതി ഉപകരിക്കും.
വില 110 രൂപ.
IPH
MP Road
Calicut
673001
യരലവ said...
"മുഹമ്മദ് നബി തന്റെ സ്വന്തം കൈപടയില്‍ എഴുതിയ കത്തുകള്‍ കണ്ടിട്ടുണ്ട് (വ്യാജമാണോ എന്നറിയില്ല); മുഹമ്മദിന് ഖുറാന്‍ എഴുതിവെക്കാന്‍ ഇഞ്ചീലിലും സബൂറിലും തൌറാത്തിലും നല്ല വിവരമുള്ള ഉബയ്യിബ്നു കഅബ് എന്ന ഒരെഴുത്തുകാരനുണ്ടായിരുന്നു."
പ്രിയ സുഹൃത്തെ,
എഴുത്തും വായനയും അറിയുന്ന പ്രവാചകൻ, പിന്നെം എഴുതാൻ ആളെകൊണ്ട് നടക്കുന്നോ?.
വൈരുദ്ധ്യം സ്വയം ബോധ്യപ്പെട്ടെങ്കിൽ തിരുത്തുക.
ജബ്ബാറിയൻ ഭാഷയിൽ ഇങ്ങനെ ചോദിച്ചോട്ടെ.
ഇത് ഏത് വരികൾക്കിടയിൽ വായിച്ചതാണ്?.
ഇത് ഏത് ആധികരിക ഗ്രന്ഥത്തിലാണ്.
മാഷെ,
ഇസ്ലാമിക ഗ്രന്ഥങ്ങളുടെ വരികൾക്കിടയിൽ മാത്രമേ വായിക്കുവാൻ നിങ്ങൾക്ക് കഴിയൂ എന്ന് വർഷങ്ങൾക്ക് മുൻപ് ബോധ്യംവന്നതാണ്. അനുമാനങ്ങളും, ഊഹപോഹങ്ങളും, ഏതെങ്കിലും ഒരു മുസ്ലിം നാമത്തിൽ ഉദ്ധരിച്ചാൽ, കൈയടിക്കാൻ പണ്ട് ആളുകളുണ്ടായിരുന്നു. ആ കാലഘട്ടം അസ്തമിച്ചത് മാഷ് അറിഞ്ഞില്ലാന്നുണ്ടോ?.
ഇനി മാഷ് പറയണപോലെ, നബി യുദ്ധം ചെയ്തും, ചോര ചിന്തിയും, ഖുറൈസികളെ കൊള്ളയടിച്ചുമാണ് ഇസ്ലാം പടുത്തുയർത്തിയത് എന്ന് കരുതുക. ആ നേതാവിന്റെ വീട്ടിൽ, ഇസ്ലാമിന്റെ അമരകാരനായി ലക്ഷകണക്കിന് അനുയായികളോടോത്ത് കഴിയുമ്പോഴും, മൂന്ന് നേരം ഭക്ഷണം ഇല്ലായിരുന്നു മാഷെ. ഇന്തപനയോലകളിൽ കിടന്നുറങ്ങിയ നബി, നേതാവായിരുന്നു മാഷെ. മരണശേഷം, ആ നേതാവിനെറ്റ് പേരിൽ ഒന്നും ബാക്കിയില്ലായിരുന്നു മാഷെ.
ഇതിൽ വൈരുദ്ധ്യമുണ്ടോ മാഷെ. പഠിക്കുക.
ഞാൻ നിർത്തി. നല്ല നമസ്കാരം.
വിശുദ്ധ ഗ്രന്ഥം നബിയുടെ സ്വർത്ഥതയ്ക്ക് ദൈവചിന്ത കുരുതികൊടുത്തതാണ് എന്നാരോപിക്കുന്നവർ, നിശ്‌പക്ഷമായി നബിയുടെ ജീവിതം ശ്രദ്ധിച്ചിട്ടുണ്ടോ?.
എല്ലാ സുഖസൗകര്യങ്ങളും, പ്രതാപവും പ്രശസ്തിയും, ധനവും അധികരവുമുള്ള, ഖുറൈഷി കുടുംബത്തിലാണ് നബിയുടെ ജനനം. 40 വയസ്സ് വരെ, നബി വെറും സാധരണകാരനായിരുന്നു.
പ്രവാചകത്വം ലഭിച്ചപ്പോൾ, 23 വർഷത്തെ തന്റെ അധ്വാനം, ഒരു മഹാ പ്രസ്ഥാനത്തെ പടുത്തുയർത്തുവാൻ മാത്രം വിനിയോഗിച്ചവൻ.
63 മത്തെ വയസ്സിൽ, കുടുംബത്തിന് ബാക്കിയാക്കിയിട്ട് പോയതെന്ത്?.
മദീന മുഹമ്മദിന്റെ രാജ്യമായിരുന്നോ?.
മുഹമ്മദ് രജാവായിരുന്നോ?.
കോട്ടകളും കൊട്ടാരങ്ങളും മുഹമ്മദിനുണ്ടോ?.
ജബ്ബാർ മാഷ് അരോപിക്കുന്ന എല്ലാ കാര്യങ്ങളും മുഹമ്മദ് ചെയ്തു എന്ന് വിശ്വസിച്ചാൽ തന്നെ, പിന്നെം സംശയം ബാക്കി. ഇതോക്കെ മുഹമ്മദ് ചെയ്തതെന്തിന്?. എന്തെങ്കിലും ഭൗതികലാഭം മുഹമ്മദിനുണ്ടായിരുന്നോ?.
ഹിജ്‌റ ഒരു ഗൂഡാലോചനയാണ്. സ്വകുടുംബത്തെ കൊള്ള ചെയ്യാൻ മുഹമ്മദ് കണ്ടെത്തിയ മാർഗ്ഗം. പക്ഷെ, എന്നിട്ടും മുഹമ്മദ് മരണംവരെ ഒന്നും സംമ്പാദിച്ചില്ല. ചോർന്നോലിക്കുന്ന കൂരയല്ലാതെ, മുഹമ്മദിന് ഒന്നും ബാക്കിയില്ല. കരക്കയും പച്ചവെള്ളവും കുടിച്ചാണ് മുഹമ്മദും കുടുംബവും വിശപ്പടക്കിയതെന്ന്, ചരിത്രം സാക്ഷി.
ഇതെങ്ങനെ സംഭവിച്ചു മാഷെ?. വിശദീകരിക്കാമോ?.
Jabbar: * രാവിന്റെ മറവില്‍ നടന്ന ഈ ഗൂഡാലോചനയാണ് ഇസ്ലാം ചരിത്രത്തില്‍ വഴിത്തിരിവായത്.
= പകല്‍ സമയത്ത് കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്താന്‍ നബിക്ക് കഴിയുമായിരുന്നില്ല. അത്രയ്ക്ക് ശക്തമായിരുന്നു എതിര്‍പ്പുകള്‍. ഒരു കാര്യം രാത്രിയില്‍ ചെയ്താല്‍ അതിനെ 'രാവിന്‍റെ മറവില്‍' എന്നാക്ഷേപിക്കേണ്ടതുണ്ടോ?
ഒരു യോഗവും ചര്‍ച്ചയും രഹസ്യമായി നടന്നാല്‍ അതിനെ 'ഗൂഢാലോചന' എന്ന് വിളിക്കേണ്ടതുണ്ടോ? അങ്ങനെയെങ്കില്‍ നമ്മുടെ നാട്ടില്‍ ദിവസവും നടക്കുന്ന എണ്ണിയാലൊടുങ്ങാത്ത കമ്മിറ്റി മീറ്റിങ്ങുകളെ 'ഗൂഢാലോചന' എന്നാണോ വിശേഷിപ്പിക്കേണ്ടത്? യുക്തിവാദി സംഘം .... കമ്മിറ്റി ഗൂഢാലോചന നടത്തി എന്നാണോ റിപ്പോര്‍ട്ട് ചെയ്യാറുള്ളത്?
Jabbar: * മൂന്നു കൊല്ലം നീണ്ട ആസൂത്രിത ഗൂഡാലോചനയുടെ പര്യവസാനമായിരുന്നു ഈ ഉടമ്പടിയും പാലായനവും .
= ഹിജ്‌റ പെട്ടെന്നൊരു നാള്‍ ഉണ്ടായതല്ല. അതിന്ന് പിന്നില്‍ ശക്തമായ 'ആസൂത്രണവും' 'ആലോചനയും' ഉണ്ടായിരുന്നു. നന്നായി ഗൃഹപഠം ചെയ്തിട്ട് തന്നെയാണ് നബി ഹിജ്‌റ ചെയ്തത്. അത് ഇസ്‌ലാനിക ചരിത്ര ഗ്രന്‍ഥങ്ങള്‍ വ്യക്തമാക്കിയതാണ്. ജബ്ബാറിന്‍റെ പുതിയ കണ്ടുപിടുത്തമല്ല.
Jabbar: കൃഷിയും കച്ചവടവും മറ്റു മാന്യമായ തൊഴിലും സ്വീകരിച്ചു ജീവിച്ചിരുന്ന ഗോത്രക്കാരാരും മുഹമ്മദിനെ അംഗീകരിക്കാനോ അദ്ദേഹത്തിനു അഭയം നല്‍കാനോ തയ്യാറായില്ല.
Jabbar: അതിനായി കൊള്ളയും യുദ്ധവും കുലത്തൊഴിലായി സ്വീകരിച്ചിരുന്ന രണ്ടു അപരിഷ്കൃത ഗോത്രങ്ങളുമായി മുഹമ്മദ് കൂട്ടു കൂടി.
= താങ്കള്‍ക്കിഷ്ടമില്ലാത്തവരെ വിളിക്കാനുള്ള പേരാണോ പരിഷ്കൃതര്‍' എന്നത്? അല്ലെങ്കില്‍, നബിയെ സ്വീകരിച്ച രണ്ട് ഗോത്രങ്ങളെ മാത്രം താങ്കള്‍ അങ്ങനെ വിളിക്കാന്‍ കാരണമെന്താണ്?
ഔസും ഖസ്‌റജും കൊള്ളയോ യുദ്ധമോ കുലത്തൊഴിലായി സ്വീകരിച്ച ഗോത്രങ്ങളായിരുന്നില്ല. അവരുടെ കുലത്തൊഴില്‍ കൃഷിയായിരുന്നു. യമനായിരുന്നു അവരുടെ സ്വദേശം. അവിടെയുണ്ടായിരുന്ന ഒരു അണക്കെട്ട് തകരുകയും കൃഷിഭൂമി നശിക്കുകയും ചെയ്തപ്പോള്‍ മദീനയില്‍ വന്നതായിരുന്നു അവര്‍. മദീനയിലെ കൃഷിഭൂമികളില്‍ ഒരു പങ്ക് അവരുടേതായിരുന്നു. മക്കയില്‍ നിന്ന് പലായനം ചെയ്തെത്തിയ വിശ്വാസികള്‍ക്ക് അവര്‍ തങ്ങളുടെ വീടും കൃഷിഭൂമിയും പങ്കിട്ടു കൊടുത്തത് ചരിത്ര പ്രസിദ്ധമായ ത്യാഗങ്ങളില്‍ പെട്ടതാണ്. ഇവരുടെ ഉപജീവന മാര്‍ഗ്ഗം കൊള്ളയായിരുന്നു എന്നതിന്ന് തങ്കളുടെ പക്കല്‍ എന്ത് തെളിവാണുള്ളത്?
Jabbar: സ്വന്തം രക്തബന്ധുക്കളായ മക്കക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യം മുഹമ്മദിനുണ്ടായിരുന്നു.
= മുഹമ്മദിനോട് മക്കക്കാര്‍ ചെയ്തത അക്രമങ്ങള്‍ മറച്ചു വയ്ക്കുക. എന്നാല്‍, അതിന്ന് പ്രതികാരം ചെയ്യാന്‍ പോലും മുതിര്‍ന്നിട്ടില്ലാത്ത പ്രവാചകനെ അക്രമിയായി ചിത്രീകരിക്കുക; ഇതാണ് താങ്കള്‍ ചെയ്യുന്നത്. മുഹമ്മദ് മക്കയിലെ ജനങ്ങളെ മക്കാ വിജയ വേളയില്‍ പോലും അക്രമിച്ചിട്ടില്ല. മാത്രമല്ല; ഒരു ദശാബ്ദക്കാലം തുടര്‍ച്ചയായി തന്നെയും അനുയായികളെയും പീഡീപ്പിച്ചവര്‍ക്ക് അദ്ദേഹം പൊതുമാപ്പ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ് ഈ നടപടി.
അവരെയെന്നല്ല ആരെയും കീഴ്പെടുത്താന്‍ നബി ശ്രമിച്ചിട്ടില്ല. എല്ലാവര്‍ക്കും ദൈവത്തിന്‍റെ സന്ദേശം കൈമാറുകയും അതിലൂടെ എല്ലാവരെയും ഉത്തമ മനുഷ്യരാക്കി മാറ്റാന്‍ പരിശ്രമിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ചരിത്രം അതിന്ന് സാക്ഷിയാണ്. വെറും കൊള്ളാക്കാരും യുദ്ധവെറിയന്‍മാരും സംസ്കാര ശൂന്യരുമായ ആളുകളെപ്പോലും ഉത്തമ മനുഷ്യരാക്കി മാറ്റാന്‍ മറ്റൊരു യുദ്ധ വെറിയനും കൊള്ളക്കാരനും സംസ്കാര ശൂന്യനുമായ ഒരാള്‍ക്ക് സാധിക്കുന്നതെങ്ങനേ? അല്ല; അതിന്നയാള്‍ ശ്രമിക്കാന്‍ തന്നെ സാധ്യതയുണ്ടോ?
എന്നാല്‍ മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനായിരുന്നു. അതിന്‍റെ അടയാളങ്ങളാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിയുക.
മറ്റൊരാളെക്കുറിച്ച് മനസ്സില്‍ തെറ്റായ വിചാരം വച്ച് പുലര്‍ത്തുന്നതുള്‍പ്പെടെയുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ സകല തിന്‍മകളും വര്‍ജ്ജിക്കാനാണ് നബി പഠിപ്പിച്ചത്. അത് പോലെ സാധ്യമായ സകല നന്‍മകളും മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുന്നത് മനുഷ്യരുടെ ബാധ്യതയാണെന്നും ഉണര്‍ത്തി. ഉള്ളില്‍ തിന്‍മയാണുള്ളതെങ്കില്‍ അതേ പുറത്ത് വരുകയുള്ളു; ഉള്ളില്‍ നന്‍മയുള്ള ആളില്‍ നിന്നേ നന്‍മ പുറത്ത് വരുകയുള്ളു. പ്രവാചകന്‍റെ മഹത്വം ഇവിടെ ദര്‍ശികാം.
പ്രവാചക ചരിത്രം വായിക്കാന്‍:
http://www.pbuh.us/prophetMuhammad.php?f=Biography
http://en.wikipedia.org/wiki/Sirah_Rasul_Allah#Authors_of_Sirah
Jabbar: * രാവിന്റെ മറവില്‍ നടന്ന ഈ ഗൂഡാലോചനയാണ് ഇസ്ലാം ചരിത്രത്തില്‍ വഴിത്തിരിവായത്.
= പകല്‍ സമയത്ത് കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്താന്‍ നബിക്ക് കഴിയുമായിരുന്നില്ല. അത്രയ്ക്ക് ശക്തമായിരുന്നു എതിര്‍പ്പുകള്‍. ഒരു കാര്യം രാത്രിയില്‍ ചെയ്താല്‍ അതിനെ 'രാവിന്‍റെ മറവില്‍' എന്നാക്ഷേപിക്കേണ്ടതുണ്ടോ?
ഒരു യോഗവും ചര്‍ച്ചയും രഹസ്യമായി നടന്നാല്‍ അതിനെ 'ഗൂഢാലോചന' എന്ന് വിളിക്കേണ്ടതുണ്ടോ? അങ്ങനെയെങ്കില്‍ നമ്മുടെ നാട്ടില്‍ ദിവസവും നടക്കുന്ന എണ്ണിയാലൊടുങ്ങാത്ത കമ്മിറ്റി മീറ്റിങ്ങുകളെ 'ഗൂഢാലോചന' എന്നാണോ വിശേഷിപ്പിക്കേണ്ടത്? യുക്തിവാദി സംഘം .... കമ്മിറ്റി ഗൂഢാലോചന നടത്തി എന്നാണോ റിപ്പോര്‍ട്ട് ചെയ്യാറുള്ളത്?
Jabbar: * മൂന്നു കൊല്ലം നീണ്ട ആസൂത്രിത ഗൂഡാലോചനയുടെ പര്യവസാനമായിരുന്നു ഈ ഉടമ്പടിയും പാലായനവും .
= ഹിജ്‌റ പെട്ടെന്നൊരു നാള്‍ ഉണ്ടായതല്ല. അതിന്ന് പിന്നില്‍ ശക്തമായ 'ആസൂത്രണവും' 'ആലോചനയും' ഉണ്ടായിരുന്നു. നന്നായി ഗൃഹപഠം ചെയ്തിട്ട് തന്നെയാണ് നബി ഹിജ്‌റ ചെയ്തത്. അത് ഇസ്‌ലാനിക ചരിത്ര ഗ്രന്‍ഥങ്ങള്‍ വ്യക്തമാക്കിയതാണ്. ജബ്ബാറിന്‍റെ പുതിയ കണ്ടുപിടുത്തമല്ല.
Jabbar: കൃഷിയും കച്ചവടവും മറ്റു മാന്യമായ തൊഴിലും സ്വീകരിച്ചു ജീവിച്ചിരുന്ന ഗോത്രക്കാരാരും മുഹമ്മദിനെ അംഗീകരിക്കാനോ അദ്ദേഹത്തിനു അഭയം നല്‍കാനോ തയ്യാറായില്ല.
= http://rationalism-malayalam.blogspot.com/2010/09/blog-post_29.html
Jabbar: അതിനായി കൊള്ളയും യുദ്ധവും കുലത്തൊഴിലായി സ്വീകരിച്ചിരുന്ന രണ്ടു അപരിഷ്കൃത ഗോത്രങ്ങളുമായി മുഹമ്മദ് കൂട്ടു കൂടി.
= താങ്കള്‍ക്കിഷ്ടമില്ലാത്തവരെ വിളിക്കാനുള്ള പേരാണോ പരിഷ്കൃതര്‍' എന്നത്? അല്ലെങ്കില്‍, നബിയെ സ്വീകരിച്ച രണ്ട് ഗോത്രങ്ങളെ മാത്രം താങ്കള്‍ അങ്ങനെ വിളിക്കാന്‍ കാരണമെന്താണ്?
ഔസും ഖസ്‌റജും കൊള്ളയോ യുദ്ധമോ കുലത്തൊഴിലായി സ്വീകരിച്ച ഗോത്രങ്ങളായിരുന്നില്ല. അവരുടെ കുലത്തൊഴില്‍ കൃഷിയായിരുന്നു. യമനായിരുന്നു അവരുടെ സ്വദേശം. അവിടെയുണ്ടായിരുന്ന ഒരു അണക്കെട്ട് തകരുകയും കൃഷിഭൂമി നശിക്കുകയും ചെയ്തപ്പോള്‍ മദീനയില്‍ വന്നതായിരുന്നു അവര്‍. മദീനയിലെ കൃഷിഭൂമികളില്‍ ഒരു പങ്ക് അവരുടേതായിരുന്നു. മക്കയില്‍ നിന്ന് പലായനം ചെയ്തെത്തിയ വിശ്വാസികള്‍ക്ക് അവര്‍ തങ്ങളുടെ വീടും കൃഷിഭൂമിയും പങ്കിട്ടു കൊടുത്തത് ചരിത്ര പ്രസിദ്ധമായ ത്യാഗങ്ങളില്‍ പെട്ടതാണ്. ഇവരുടെ ഉപജീവന മാര്‍ഗ്ഗം കൊള്ളയായിരുന്നു എന്നതിന്ന് തങ്കളുടെ പക്കല്‍ എന്ത് തെളിവാണുള്ളത്?
Jabbar: സ്വന്തം രക്തബന്ധുക്കളായ മക്കക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യം മുഹമ്മദിനുണ്ടായിരുന്നു.
= മുഹമ്മദിനോട് മക്കക്കാര്‍ ചെയ്തത അക്രമങ്ങള്‍ മറച്ചു വയ്ക്കുക. എന്നാല്‍, അതിന്ന് പ്രതികാരം ചെയ്യാന്‍ പോലും മുതിര്‍ന്നിട്ടില്ലാത്ത പ്രവാചകനെ അക്രമിയായി ചിത്രീകരിക്കുക; ഇതാണ് താങ്കള്‍ ചെയ്യുന്നത്. മുഹമ്മദ് മക്കയിലെ ജനങ്ങളെ മക്കാ വിജയ വേളയില്‍ പോലും അക്രമിച്ചിട്ടില്ല. മാത്രമല്ല; ഒരു ദശാബ്ദക്കാലം തുടര്‍ച്ചയായി തന്നെയും അനുയായികളെയും പീഡീപ്പിച്ചവര്‍ക്ക് അദ്ദേഹം പൊതുമാപ്പ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ് ഈ നടപടി.
അവരെയെന്നല്ല ആരെയും കീഴ്പെടുത്താന്‍ നബി ശ്രമിച്ചിട്ടില്ല. എല്ലാവര്‍ക്കും ദൈവത്തിന്‍റെ സന്ദേശം കൈമാറുകയും അതിലൂടെ എല്ലാവരെയും ഉത്തമ മനുഷ്യരാക്കി മാറ്റാന്‍ പരിശ്രമിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ചരിത്രം അതിന്ന് സാക്ഷിയാണ്. വെറും കൊള്ളാക്കാരും യുദ്ധവെറിയന്‍മാരും സംസ്കാര ശൂന്യരുമായ ആളുകളെപ്പോലും ഉത്തമ മനുഷ്യരാക്കി മാറ്റാന്‍ മറ്റൊരു യുദ്ധ വെറിയനും കൊള്ളക്കാരനും സംസ്കാര ശൂന്യനുമായ ഒരാള്‍ക്ക് സാധിക്കുന്നതെങ്ങനേ? അല്ല; അതിന്നയാള്‍ ശ്രമിക്കാന്‍ തന്നെ സാധ്യതയുണ്ടോ?
എന്നാല്‍ മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനായിരുന്നു. അതിന്‍റെ അടയാളങ്ങളാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിയുക.
മറ്റൊരാളെക്കുറിച്ച് മനസ്സില്‍ തെറ്റായ വിചാരം വച്ച് പുലര്‍ത്തുന്നതുള്‍പ്പെടെയുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ സകല തിന്‍മകളും വര്‍ജ്ജിക്കാനാണ് നബി പഠിപ്പിച്ചത്. അത് പോലെ സാധ്യമായ സകല നന്‍മകളും മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുന്നത് മനുഷ്യരുടെ ബാധ്യതയാണെന്നും ഉണര്‍ത്തി. ഉള്ളില്‍ തിന്‍മയാണുള്ളതെങ്കില്‍ അതേ പുറത്ത് വരുകയുള്ളു; ഉള്ളില്‍ നന്‍മയുള്ള ആളില്‍ നിന്നേ നന്‍മ പുറത്ത് വരുകയുള്ളു. പ്രവാചകന്‍റെ മഹത്വം ഇവിടെ ദര്‍ശികാം.
പ്രവാചക ചരിത്രം വായിക്കാന്‍:
http://www.pbuh.us/prophetMuhammad.php?f=Biography
http://en.wikipedia.org/wiki/Sirah_Rasul_Allah#Authors_of_Sirah
ജബ്ബാര്‍: 'സ്വന്തം ഗോത്രക്കാരില്‍ നിന്നും സംരക്ഷണം തേടി അന്യ ഗോത്രക്കാരുടെ ഉമ്മറപ്പടി തോറും കയറിയിറങ്ങുന്ന ഒരു “പ്രവാചകന്‍“ സര്‍വ്വശക്തനായ ദൈവത്തിന്റെ സംരക്ഷണത്തില്‍ സ്വയം വിശ്വസിച്ചിരുന്നോ?'
അദ്ദേഹത്തിന്ന് സ്വന്തം ഗോത്രക്കാരില്‍ നിന്ന് സംരക്ഷണം തേടേണ്ടി വന്ന സാഹചര്യം ഉണ്ടായിരുന്നൊ എന്നതാണ് ഇപ്പോള്‍ നമ്മുടെ ചര്‍ച്ചാ വിഷയം. അതുണ്ടായെന്ന് ജബ്ബാര്‍ തന്നെ സമ്മതിക്കുന്നു. ആ ഗോത്രക്കാര്‍ വലിയ ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നവരായിരുന്നുവെന്നല്ലേ താങ്കള്‍ പറഞ്ഞത്. എന്നിട്ടും ഇതെന്തിനായിരുന്നു? പ്രവാചകന്‍ അവര്‍ കാണിക്കുന്ന ജനാധിപത്യ മര്യാദകളില്‍ നിന്ന് ഓടി അകലാന്‍ ആഗ്രഹിച്ചിരുന്നു എന്നാണോ? അതല്ല; അവര്‍ ആ മര്യാദയില്ലാത്തവര്‍ ആയിരുന്നോ?
ജബ്ബാര്‍: യുദ്ധത്തിലൂടെ “വിശ്വസിപ്പിക്കുക”യല്ല ചെയ്യുന്നത്. കീഴടക്കുകയാണ്. പിന്നെ മതം അവരില്‍ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കും . അടുത്ത തലമുറ അതു വിശ്വസിക്കും. നമ്മളൊക്കെ വിശ്വസിച്ച പോലെ. അങ്ങനെയാണു മതം വ്യാപിച്ചത്.
= ഹുദൈബിയ സന്ധി നിലനിന്ന കാലമാണ് ഇസ്‌ലാമിന്ന് ആദ്യമായി വലിയ തോതില്‍ ആള്‍ ബലം വര്‍ദ്ധിച്ച കാലം. ബദ്‌റിലൂടെയോ ഉഹ്‌ദിലൂടെയോ ഖന്‍ദഖിലൂടെയോ ആള്‍ ബലം വര്‍ദ്ധിച്ചിട്ടില്ലായിരുന്നു. എന്നാല്‍ സന്ധിയുണ്ടായപ്പോള്‍ ആള്‍ ബലം വര്‍ദ്ധിച്ചു. അതാണ് ആ സന്ധി അവസാനിപ്പിക്കാന്‍ മക്കാക്കാര്‍ മുതിരാനുണ്ടായ കാരണം. ഇസ്‌ലാമിന്ന് ആവശ്യമുള്ളത് ആശയ സംവാദം നടക്കുക എന്നതാണ്. അതിലൂടെയാണ് ഇസ്‌ലാം വിജയിക്കുക. ഇത് ജബ്ബാറിന്നും അറിയാം. അത്കൊണ്ടാണ് കഴിഞ്ഞ ചര്‍ച്ച അദ്ദേഹം ഇടക്ക് വച്ച് നിറുത്തുകയും ഈ പോസ്റ്റിലേക്ക് 'പലായനം' നടത്തുകയും ചെയ്തത്. ജബ്ബാറിന്ന് ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്ത /കഴിയാത്ത നിരവധി ചോദ്യങ്ങളുണ്ടായിരുന്നു അവിടെ. നമ്മള്‍ എത്ര മാത്രം ജനാധിപത്യ മര്യാദ പാലിച്ചിട്ടും അദ്ദേഹം ഓടിയൊളിയ്ക്കുന്നു. ഈ ആരോപണം ശരിയല്ലെങ്കില്‍ അത് തുറന്നു പറയണം. പഴയ ചോദ്യങ്ങള്‍ ഒരോന്നോരോന്ന് ഞാന്‍ പൊക്കിക്കൊണ്ട് വരാം.
ജബ്ബാര്‍മാഷ്ടുടെ ഇതേ ഊഹങ്ങള്‍ തന്നെയാണ് ബ്ലോഗിലും അല്ലാതെയുമുള്ള പ്രമുഖരായ, മറ്റെല്ലാ യുക്തിവാദ/നിരീശ്വര വാദ ബ്ലോഗര്‍മാരും, അല്ലാത്തവരും, റഫറന്‍സായി സ്വീകരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍ ഈ അന്ധയുക്തിവാദത്തിന്റെ യാഥാര്‍ഥ്യം ഏതൊരുകുട്ടിക്കും മനസ്സിലാക്കാന്‍ പറ്റുന്നതേയുള്ളൂ.
------
ചിന്തകനും കൂട്ടരും കാടടച്ചു വെടി വെക്കുകയും ഊഹം എന്ന വാക്കില്‍ പിടിച്ച് കസര്‍ത്തുകയുമാണിവിടെ. ഞാന്‍ ഊഹം എന്നു പറഞ്ഞത് ചരിത്രവുമായി മാത്രം ബന്ധപ്പെട്ട ക്കര്യങ്ങളെ പരാമര്‍ശിക്കവെയാണ്. ഇസ്ലാമിന്റെ ചരിത്രം ഇസ്ലാമിസ്റ്റുകള്‍ അവരുടെ മാത്രം വേര്‍ഷന്‍ ഉള്‍പ്പെടുത്തി രചിച്ചതാണ്. അതു നിഷ്പക്ഷമല്ല. മുഹമ്മദിനോടു ഏറ്റു മുട്ടിയ മക്കയിലെയോ മദീനയിലെയോ എതിര്‍ പക്ഷത്തിന്റെ നിലപാടുകള്‍ നമുക്ക് അറിയാന്‍ നിവൃത്തിയില്ല, മുഹമ്മദും കൂട്ടരും അവരോടു ചെയ്ത ക്രൂരതകളുടെ ചിത്രം ഇസ്ലാമിസ്റ്റുകളുടെ ചരിത്രത്തില്‍നിന്നു തന്നെ ഏറെക്കുറെ ലഭിക്കുന്നതിനാല്‍ കുറേയേറെ കാര്യങ്ങള്‍ വരികള്‍ക്കിടയില്‍നിന്നും ഊഹിച്ചെടുക്കാം. ഇതാണു ഞാന്‍ പറഞ്ഞത്. അതോടെ ജബ്ബാര്‍ ബ്ലോഗില്‍ ഇതേ വരെ എഴുതിയ ഖുര്‍ ആന്‍ വിമര്‍ശനങ്ങളും മതവിമര്‍ശനങ്ങളും മൊത്തം ഊഹമാണെന്നങ്ങു കാച്ചിക്കളഞ്ഞു ചിന്തകനും ആലിക്കോയയും. ഇതൊക്കെ വായിക്കുന്ന സാധാരണക്കാര്‍ക്ക് കാര്യം മനസ്സിലാകുമെന്നാണു ഞാന്‍ കരുതുന്നത്. ഇസ്ലാമിന്റെ ചരിത്രം നൂറു ശതമാനം സത്യസന്ധമാണെന്നു വിശ്വസിക്കാന്‍ എന്തു തെളിവാണുള്ളത്? അന്ധമായ വിശ്വാസമല്ലാതെ?
കൊള്ളയും കവര്‍ച്ചയും ഗുരുതരമായ തിന്മയാണെന്ന മൂല്യബോധം ആ കാലത്തില്ലായിരുന്നതിനാലാണ് മുഹമ്മദ് നടത്തിയ കൊള്ളകളെ ഇത്ര ലാഘവത്തോടെ ഈ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത്. ഇന്നത്തെ വിശ്വാസികള്‍ ആ കാര്യത്തിലേക്കു കടന്നു ചര്‍ച്ച ചെയ്യാനേ ഇഷ്ടപ്പെടാത്തത് ഇന്നത്തെ മൂല്യ ബോധം അവരുള്‍ക്കൊള്ളുന്നതുകൊണ്ടാണ്.
മദീനയിലെത്തിയ മുഹമ്മദ് മക്കന്‍ കച്ചവട സംഘങ്ങളെ കൊള്ള ചെയ്യുകയാണുണ്ടായതെന്ന് എല്ലാ ചരിത്രഗ്രന്ഥങ്ങളും മറയില്ലാതെ സമ്മതിക്കുന്നു. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പ്രധാനമായും എഴുതിയതും അക്കാര്യമാണ്. ആലിക്കോയ പോലും അതേ കുറിച്ചു മിണ്ടുന്നില്ല !!
ഇവരുടെ ഉപജീവന മാര്‍ഗ്ഗം കൊള്ളയായിരുന്നു എന്നതിന്ന് തങ്കളുടെ പക്കല്‍ എന്ത് തെളിവാണുള്ളത്?
-----
"..ഞങ്ങള്‍ യുദ്ധ ശാലികളാകുന്നു. ഞങ്ങളുടെ ആയുധങ്ങള്‍ ഞങ്ങളുടെ പൂര്‍വ്വീകരില്‍ നിന്നും അനന്തരാവകാശമായി ഞങ്ങള്‍ക്കു സിദ്ധിച്ച കൈമുതലുകളാകുന്നു. ആ അവകാശത്തെ ഞങ്ങള്‍ കയ്യൊഴിക്കുകയില്ല. യോദ്ധാക്കളുടെ മക്കളാണു ഞങ്ങള്‍ . യുദ്ധത്തില്‍ അകപ്പെട്ടാല്‍ ഒന്നുകില്‍ ജയിക്കുക, അല്ലെങ്കില്‍ മരിക്കുക, അതാണു ഞങ്ങളുടെ പതിവ്. പിന്തിരിയുക എന്നത് ഞങ്ങള്‍ക്കു പരിചയമില്ലാത്ത കാര്യമാണ്. ..”
ഇതു ഞാന്‍ പോസ്റ്റില്‍ ഉദ്ധരിച്ച ഭാഗം. ഇത് ഒന്നാമത്തെ തെളിവ്.
മുഹമ്മദും കൂട്ടരും ഉപജീവനത്തിനായി തെരഞ്ഞെടുത്തത് കൊള്ളയായിരുന്നു എന്ന ചരിത്ര വസ്തുത രണ്ടാമത്തെ തെളിവ്.
= മുഹമ്മദിനോട് മക്കക്കാര്‍ ചെയ്തത അക്രമങ്ങള്‍ മറച്ചു വയ്ക്കുക. എന്നാല്‍, അതിന്ന് പ്രതികാരം ചെയ്യാന്‍ പോലും മുതിര്‍ന്നിട്ടില്ലാത്ത പ്രവാചകനെ അക്രമിയായി ചിത്രീകരിക്കുക; ഇതാണ് താങ്കള്‍ ചെയ്യുന്നത്. മുഹമ്മദ് മക്കയിലെ ജനങ്ങളെ മക്കാ വിജയ വേളയില്‍ പോലും അക്രമിച്ചിട്ടില്ല.
-----
മക്കന്‍ കച്ചവട സംഘങ്ങളെ മുഹമ്മദ് ആക്രമിച്ചു എന്നു പറയുന്നത് ഞാനല്ല. ഇസ്ലാം ചരിത്രമാണ്. ഒരിക്കലല്ല, നിരവധി തവണ. മക്കാവിജയ സമയത്ത് അവര്‍ കൂട്ടത്തോടെ കീഴടങ്ങിയില്ലേ ? അതുതന്നെയായിരുന്നില്ലേ മുഹമ്മദിന്റെ ലക്ഷ്യവും. പിന്നെ എന്തിനവരെ ആക്രമിക്കണം. അപ്പോഴും അദ്ദേഹത്തിനു ദൈരാഗ്യമുണ്ടായിരുന്ന പലരെയും തേടിപ്പിടിച്ച് കൊല്ലാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ഇനി മാഷ് പറയണപോലെ, നബി യുദ്ധം ചെയ്തും, ചോര ചിന്തിയും, ഖുറൈസികളെ കൊള്ളയടിച്ചുമാണ് ഇസ്ലാം പടുത്തുയർത്തിയത് എന്ന് കരുതുക. ആ നേതാവിന്റെ വീട്ടിൽ, ഇസ്ലാമിന്റെ അമരകാരനായി ലക്ഷകണക്കിന് അനുയായികളോടോത്ത് കഴിയുമ്പോഴും, മൂന്ന് നേരം ഭക്ഷണം ഇല്ലായിരുന്നു മാഷെ. ഇന്തപനയോലകളിൽ കിടന്നുറങ്ങിയ നബി, നേതാവായിരുന്നു മാഷെ. മരണശേഷം, ആ നേതാവിനെറ്റ് പേരിൽ ഒന്നും ബാക്കിയില്ലായിരുന്നു മാഷെ.
--------
അബ്ദുല്‍ അലീ! താങ്കള്‍ക്കു വീണ്ടും സ്വാഗതം.
മദീനയില്‍ 10 വര്‍ഷന്മാണു മുഹമ്മദ് ജീവിച്ചത്. ആ കാലയളവില്‍ 80ല്‍ പരം യുദ്ധങ്ങളാണു നടന്നത്. അതില്‍ 20 ലേറെ യുദ്ധങ്ങളില്‍ അദ്ദേഹം നേരിട്ടു പങ്കെടുത്തു . ഓരോ യുദ്ധത്തിനും മാസങ്ങള്‍ നീണ്ട യാത്ര വേണ്ടിയിരുന്നു. ഒന്നു കണക്കി കൂട്ടി നോക്ക് അദ്ദേഹം എത്ര ദിവസം വീട്ടിലിരുന്നിട്ടുണ്ടാവുമെന്ന്. പിന്നെയെന്തിനാ വീടും കൊട്ടാരവുമൊക്കെ? അവര്‍ നാടോടികളായിരുന്നു. സ്ഥിരം ആവാസമുറപ്പിച്ച് കൃഷി ചെയ്തു ജീവിച്ചിരുന്നത് അക്കാലത്ത് ജൂതഗോത്രങ്ങള്‍ മാത്രമാണ്. അവര്‍ക്ക് സ്ഥിരം വീടുകളും ഉണ്ടായിരുന്നു. പിന്നെ ഭക്ഷണത്തിന്റെ കാര്യം . ആദ്യ കാലത്ത് കുറെ ദാരിദ്ര്യം അനുഭവിച്ചു കാണും. രണ്ടു കൊല്ലം കഴിഞ്ഞാണല്ലോ വിജയകരമായ കൊള്ള നടക്കുന്നത്.
ജാബിര്‍ പറയുന്നു: തിരുമേനി അരുളി:
“ അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു അനുവദിച്ചു തന്നിട്ടുണ്ട്. എനിക്കു മുമ്പുള്ള ഒരു നബിക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു. ഭൂമിയെ[മണ്ണിനെ] എനിക്കു നമസ്കരിക്കാനുള്ള സ്ഥലവും ശുചീകരിക്കാനുള്ള വസ്തുവുമാക്കിത്തന്നു. അതു കൊണ്ട് എന്റെ അനുയായികള്‍ക്ക് നമസ്കാരസമയമെത്തിയാല്‍ അവര്‍ നമസ്കരിക്കട്ടെ. യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. എനിക്ക് ശുപാര്‍ശ ചെയ്യാനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. നബിമാരെ അവരുടെ ജനതയിലേക്കു മാത്രമാണ് മുമ്പ് നിയോഗിച്ചിരുന്നത്. എന്നെ നിയോഗിച്ചതാകട്ടെ മനുഷ്യരാശിക്കാകമാനവും”.ബുഖാരി [217]
ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു
---
ഇതില്‍ നിന്നും ഞാന്‍ എന്താ ഊഹിക്കേണ്ടത്?
പ്രപഞ്ച സ്രഷ്ടാവായ ദൈവം തന്റെ ഒടുക്കത്തെ മാതൃകാ ദൂതനെക്കൊണ്ട് കൊള്ള ചെയ്യിച്ചു ലോകത്തിനു മാതൃക കാട്ടി എന്നോ?
നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ തന്നെയാണ് ആലിക്കോയാ നിങ്ങളെ കൊഞ്ഞനം കാട്ടുന്നത്. അവ നില നില്‍ക്കുന്ന കാലത്തോളം നിങ്ങള്‍ എന്തൊക്കെ കരണം മറിഞ്ഞാലും സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.
Post a Comment