------------

മതത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തികള്‍ക്കതീതമായി ലോകത്തെല്ലായിടത്തും നല്ല മനുഷ്യരുണ്ട്. സ്വതന്ത്ര ചിന്തയും ജനാധിപത്യസംസ്കാരവും മതനിരപേക്ഷ മാനവികതയും ഇന്നു ലോകത്താകെ ശക്തിപ്പെട്ടിട്ടുണ്ട്. ഇസ്ലാമിന്റെയും കമ്യൂണിസത്തിന്റെയും ഇരുമ്പു മറകള്‍ക്കകത്തു മാത്രമേ മാനവികത മരവിച്ചു കിടക്കുന്നുള്ളു ! പടിഞ്ഞാറന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഇസ്രായേലില്‍ പോലും മന്‍ഷ്യത്വത്തെ മാനിക്കുന്ന ലക്ഷക്കണക്കിനാളികളുണ്ട്. ഇറാക് യുദ്ധ സമയത്ത് ഇവരെയാണു നാം തെരുവില്‍ കണ്ടത്. ജനാധിപത്യത്തെ കുറിച്ചു കേട്ടറിവു പോലുമില്ലാത്ത, ഇന്നും ഏകാധിപത്യവും രാജഭരണവും നിലനില്‍ക്കുന്ന അറബ് രാജ്യങ്ങളിലോ കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗങ്ങളിലോ കണ്ടതിനേക്കാള്‍ എത്രയോ മഹത്തായ പ്രതികരണങ്ങളാണു സമാധാനവാദികളുടെ ലോകത്തു നാം കണ്ടത്. അതു നല്‍കുന്ന പാഠം ഇതാണ്: ആഗോളവല്‍കൃതമായ ഇന്നത്തെ ലോകത്ത് സാമൂഹ്യ തിന്മകളെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ലോകമെമ്പാടുമുള്ള മാനവികവാദികളുടെ കൂട്ടായ്മയും സഹകരണവും മാത്രമാണ്.
അതിനു പകരം താലിബാന്‍ ലാദനാദി വിഷജന്തുക്കള്‍ക്ക് ഈ ലോകത്തെ ഏല്‍പ്പിച്ചു കൊടുത്താല്‍ അവര്‍ അമേരിക്കയെ മാത്രമല്ല, മനുഷ്യരാശിയെ ഒന്നടങ്കം ചാംബലാക്കും. ആറാം നൂറ്റാണ്ടിലെ കാടത്തത്തിലേക്കവര്‍ ലോകത്തെ തിരിച്ചു നടത്തും. ഇതിനും നമ്മുടെ മുമ്പില്‍ ദൃഷ്ടാന്തങ്ങളേറെയുണ്ട്.
യു എന്‍ എംബസിയില്‍നിന്നും നജീബുള്ളയെ വലിച്ചിറക്കി തല്ലിക്കൊന്ന് തെരുവിലൂടെ വലിച്ചിഴച്ച് ലിംഗം മുറിച്ച് വായില്‍ തിരുകി വിളക്കു കാലില്‍ കെട്ടിത്തൂക്കിക്കൊണ്ട് തുടക്കമിട്ട ഇസ്ലാമിക നവജാഗരണം അഫ്ഗാനിസ്ഥാനില്‍ നമ്മള്‍ കണ്ടു. 5 വര്‍ഷത്തോളം ആ നാട്ടില്‍ നടന്ന ഇസ്ലാമികവല്‍ക്കരണം മനുഷ്യരാശിയെ എക്കാലത്തേക്കും ലജ്ജിപ്പിക്കുന്ന കാട്ടാളത്തമായിരുന്നില്ലേ?

[താലിബാന്‍ ഭടന്മാര്‍ മൂക്കും കാതും അരിഞ്ഞ ഈ പെണ്‍ കുട്ടി ചെയ്ത കുറ്റം ഭര്‍ത്താവിനെ ഉപേക്ഷിച്ചു സ്വന്തം വീട്ടിലേക്കു പോയി എന്നതാണത്രേ ]
ഇറാനില്‍ അമേരിക്കന്‍ പാവകളായിരുന്ന ഷാചക്രവര്‍ത്തിമാരെ പുറത്താക്കാന്‍ അവിടെയുള്ള ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റുകളും മതേതരക്കാരുമൊക്കെ ഖുമയ്നി മൊല്ലാക്കയോടൊപ്പം കൂടി. അവസാനം മുല്ലാക്ക അധികാരം പിടിച്ചപ്പോള്‍ ആദ്യം ചെയ്തത് ഒപ്പമുണ്ടായിരുന്ന മതേതര കമ്യൂണിസ്റ്റ് ബുദ്ധിജീവികളെ മുഴുവന്‍ കൊന്നൊടുക്കുകയും ജയിലിലടക്കുകയുമായിരുന്നു. ജീവനും കൊണ്ടന്നു പാലായനം ചെയ്ത പതിനായിരക്കണക്കിനു മാനവികവാദികള്‍ക്ക് അഭയം നല്‍കാന്‍ പടിഞ്ഞാറന്‍ ബൂര്‍ഷ്വാ രാജ്യങ്ങള്‍ മാത്രമേയുണ്ടായുള്ളു. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ പോലും പടിഞ്ഞാറാണഭയം കണ്ടെത്തിയത്. ഇന്ന് ഇസ്ലാമിനെതിരെ ആശയപ്രചാരണരംഗത്ത് ഏറ്റവും ശക്തമായി നിലകൊള്ളുന്നത് അന്ന് ഇറാനില്‍ നിന്നും പാലായനം ചെയ്ത മതേതരബുദ്ധിജീവികളാണെന്ന കാര്യം ശ്രദ്ധേയമാണ്. മുസ്ലിം വേട്ടനായ്ക്കളുടെ വായില്‍ നിന്നും രക്ഷപ്പെടാന്‍ തസ്ലീമയുള്‍പ്പെടെയുള്ള മനുഷ്യസ്നേഹികള്ക്കും യൂറോപ്പിനെ തന്നെ ആശ്രയിക്കേണ്ടി വന്നു.
ഇസ്ലാമിന്റെ ആധിപത്യം ഉള്ള ഭൂപ്രദേശങ്ങളിലൊന്നും സമാധാനം എന്നതു കണികാണാനില്ല. വെള്ളിയാഴ്ച്ച ജുമുഅ യ്ക്കു പോകുന്നത് പാകിസ്ഥാനില്‍ ഓരോ മുസ്ലിമിനും യുദ്ധഭൂമിയിലേക്കു പോകുന്ന പോലെ ഭീതിജനകമായ കാര്യമാണ്. കാരണം പള്ളിയില്‍ നിന്നും പലപ്പോഴും തിരിച്ചു വരുന്നത് ചിതറിയ മാംസക്കഷ്ണങ്ങളും കരിഞ്ഞ എല്ലിന്‍ കഷ്ണങ്ങളുമായിരിക്കും. ഇറാഖില്‍ ഇന്നും ശരാശരി ദിവസം 500 പേരെങ്കിലും പൊട്ടിത്തെറിച്ചും വെടി കൊണ്ടും മരിക്കുന്നു .
ഈ ഇസ്ലാമിനെയും താലിബാനെയുമാണോ അമേരിക്കന്‍ ലോകപോലീസിനു നാം പകരം വെക്കേണ്ടത്? ഒരു നാടന്‍ മുസ്ലിം ചൊല്ലുണ്ട്. “:പുലി വരാന്‍ യാസീനോതി; ഒടുവില്‍ പുലി പോകാന്‍ ഖത്തം ഓതേണ്ടി വന്നു ! ”. ഇതു പോലാകും കാര്യം.
പിന്നെയെന്തുണ്ടു മാര്‍ഗ്ഗം ? ലോകമെമ്പാടുമുള്ള ജനാധിപത്യവാദികളുടെ ആഗോള കൂട്ടായ്മയിലൂടെ ഒരു നല്ല ലോകം സൃഷ്ടിക്കാന്‍ ശ്രമിക്കുക. അതു മാത്രമേ പോംവഴിയുള്ളു.
ഇനി സംഘപരിവാറിനെ എങ്ങനെ ചെറുക്കാം :
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ പരമാവധി ഒറ്റക്കെട്ടായി സംഘടിച്ച് ആയുധങ്ങള്‍ കുന്നു കൂട്ടി അങ്ങു ജിഹാദ് നടത്തിയാല്‍ മതിയോ? അല്ലാഹു സഹായത്തിനുണ്ടാകുമോ? അല്ലാഹുവിന്റെ പള്ളി പൊളിക്കുമ്പോള്‍ മലക്കുകളെയും അബാബീല്‍ പക്ഷികളെയുമൊക്കെ ചുടുകട്ടയുമായി പറഞ്ഞയച്ച് അല്ലാഹു സഹായിക്കും എന്നാണു ഖുര്‍ ആനില്‍ പറയുന്നത്. പക്ഷെ ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ഒരു കാക്കച്ചി വന്ന് അപ്പിയിടുന്നതു പോലും അവിടെയൊന്നും കണ്ടില്ല!
പിന്നെ എന്താണു പരിഹാരം ?
ഇന്ത്യയിലുമുണ്ട് മതനിരപേക്ഷമായും മനുഷ്യത്വപരമായും ചിന്തിക്കുന്ന കുറേയേറെ നല്ല മനുഷ്യര്‍. അവരുടെ കൂട്ടായ്മയിലൂടെയാണു വര്‍ഗ്ഗീയതയെ ചെറുത്തു തോല്‍പ്പിക്കേണ്ടത്. ന്യൂനപക്ഷങ്ങള്‍ ഒറ്റയ്ക്കു സംഘടിക്കുന്നതും അക്രമങ്ങള്‍ നടത്തുന്നതും ഭൂരിപക്ഷവര്‍ഗ്ഗീയതയ്ക്കു സഹായകമാവുകയേയുള്ളു. ഇതു മനസ്സിലാക്കാന്‍ ഒരു പാടു ബുദ്ധിയൊന്നും വേണ്ട. കോയംബത്തൂര്‍ ബോംബാക്രമണത്തിന്റെ “ഫലം” എന്തായിരുന്നു എന്നു നാം മുമ്പു ചര്‍ച ചെയ്തതാണല്ലോ .
ഇവിടെ ഒരു കാര്യം ആവര്‍ത്തിക്കുന്നു. ന്യൂനപക്ഷങ്ങളെ പിരി കയറ്റി ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നവരും അമേരിക്കന്‍ ഇംബാക്കി കാട്ടി ലോകമെമ്പാടും നടക്കുന്ന ഇസ്ലാമിക കാട്ടാളത്തങ്ങളെ നീതീകരിക്കുന്നവരും ഒരിക്കലും നന്‍മയുടെയും സമാധാനത്തിന്റെയും പക്ഷക്കാരല്ല. അവര്‍ എരിതീയില്‍ എണ്ണ പകരുന്ന പ്രതിലോമശക്തികളാണ്. അവരെ തിരിച്ചറിയുക.
കേരളത്തില്‍ സംഘപരിവാരം ഹിന്ദു സമൂഹം തന്നെ ഒറ്റപ്പെടുത്തിയതിനാല്‍ ഇവിടെ ഒരു രാഷ്ട്രീയ ശക്തിയേയല്ല. എന്നാല്‍ ഇല്ലാത്ത ഈ കരിമ്പൂച്ചയെ കാട്ടി ഇവിടെ കെട്ടിപ്പടുത്ത മുസ്ലിം വര്‍ഗ്ഗീയതയും ഭീകരവാദവും അന്യ സംസ്ഥാനങ്ങളിലേക്കും അയല്‍ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്ന പരുവത്തിലെത്തി നില്‍ക്കുന്നു. ഇടതു വലതു രാഷ്ട്രീയക്കാര്‍ മാറി മാറി കൂട്ടു പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തതുകൊണ്ടാണീ ദുരന്തം സംഭവിച്ചത്., ഇനിയെങ്കിലും കണ്ണു തുറന്നില്ലെങ്കില്‍ കാര്യങ്ങള്‍ പിടി വിട്ടു പോകും !




ആറാം നൂറ്റാണ്ടിലെ കാടത്തം ഈ നൂറ്റാണ്ടിലും ആവര്‍ത്തിക്കുന്ന :-
ഇങ്ങനെയുള്ള ഒരു ലോകമാണോ നമുക്കിനി വേണ്ടത്?