Thursday, September 24, 2009

മതവും സദാചാരവും - ഒരു സംവാദം.

യുക്തിവാദി സംഘം മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ [27-9--2009] പെരിന്തല്‍മണ്ണയില്‍ നടന്ന സംവാദ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് അവതരിപ്പിച്ച പേപ്പര്‍ “മതവും സദാചാരവും” ഇവിടെ പോസ്റ്റ് ചെയ്യുന്നു. മുന്‍പ് എഴുതിയ കാര്യങ്ങള്‍ തന്നെയാണ് ഏറെക്കുറെ ഇതില്‍ ആവര്‍ത്തിക്കുന്നത്. സംവാദത്തില്‍ മതപക്ഷത്തുനിന്നും പങ്കെടുത്തത് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടരി ശ്രീ. മുഹമ്മദ് വേളം ആയിരുന്നു. അദ്ദേഹം വളരെ മാന്യമായ രീതിയില്‍ തന്നെ ഈ സംവാദത്തില്‍ പങ്കെടുക്കുകയും സൌഹാര്‍ദ്ദപൂര്‍വ്വം അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. അദ്ദേഹത്തോടുള്ള നന്ദി ഒരിക്കല്‍ കൂടി ഇവിടെ രേഖപ്പെടുത്തുന്നു.

ആമുഖം
കോഴിക്കോട്ടേയ്ക്കു നാം ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഞെളിയന്‍ പറമ്പ് എന്ന സ്ഥലത്തെത്തിയാല്‍‍ യാത്രക്കാരെല്ലാം മൂക്കു പൊത്തും. എന്നാല്‍ പുറത്തു നില്‍ക്കുന്നവരൊന്നും അവിടെ എന്തെങ്കിലും ദുര്‍ഗന്ധം അനുഭവിക്കുന്നതായി കാണുകയുമില്ല. നമ്മുടെ ഇന്ദ്രിയാനുഭവങ്ങളുടെ ഒരു പരിമിതിയാണിത്. നമുക്കു ചുറ്റുമുള്ള ദുര്‍ഗന്ധങ്ങള്‍ പലപ്പോഴും നമുക്കു തിരിച്ചറിയാന്‍ കഴിയുകയില്ല. ഇതു നമ്മുടെ ചിന്തയിലും മൂല്യബോധത്തിലുമൊക്കെ പ്രതിഫലിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് . എത്ര വലിയ ചിന്തകരായാലും ഈ പരിമിതികള്‍ക്കതീതരല്ല.

ഗാന്ധിജി ആഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ സമരം ചെയ്യാന്‍ അങ്ങോട്ടു പോയി. പക്ഷെ അദ്ദേഹത്തിന്റെ സ്വന്തം സമുദായത്തില്‍ ഇവിടെ നില നിന്നിരുന്ന വര്‍ണവിവേചനം ആഫ്രിക്കയിലേതിനേക്കാള്‍ എത്രയോ ഭീകരമായിരുന്നിട്ടും അദ്ദേഹത്തിനതിലെ അധാര്‍മ്മികത കാണാന്‍ കഴിഞ്ഞില്ല. ഒരു വേള അദ്ദേഹം ജാതി വ്യവസ്ഥയെ ന്യായീകരിക്കുക കൂടിചെയ്തിരുന്നു എന്നതാണു നാം കാണുന്നത്.

ഇപ്പോള്‍ നമ്മുടെ മതപ്രചാരകര്‍ ഇവിടെ നടത്തുന്ന ഒരു പ്രധാന‍ പ്രചാരണവും ഇതുപോലെയാണ്. അവര്‍ ധാര്‍മ്മികതയുടെ അപചയം അളക്കാനും പഠിക്കാനും യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ വിമാനം കയറിപ്പോകുന്നു. അവിടങ്ങളിലെ അവിഹിതഗര്‍ഭങ്ങളുടെ കാനേഷുമാരി യെടുത്ത് ഇവിടെ സദാചാരക്യാമ്പയ്ന്‍ നടത്തുന്നു. എന്നാല്‍ സ്വന്തം മതധാര്‍മ്മികത ഇവിടെ എത്രമാത്രം ജീര്‍ണമാണെന്നോ അതിനു കാരണമെന്താണെന്നോ ചിന്തിക്കാന്‍ അവര്‍ക്കു നേരമില്ല.

പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ ഒരു മുസ്ലിം ഡോക്ടര്‍ അടുത്ത കാല‍ത്തു പുറത്തു വിട്ട ഒരു പഠനറിപ്പോര്‍ട്ട് നാം മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം ഒരു മാസം ആശുപത്രികളിലെത്തി ഗര്‍ഭഛിദ്രം നടത്തുന്നവരുടെ ശരാശരി എണ്ണം നാലയിരത്തില്‍ പരം! അത്രതന്നെ എണ്ണം മറ്റു മാര്‍ഗ്ഗങ്ങളിലും നടക്കുന്നു. . ഒരു മാസം ഈ ജില്ലയില്‍ മാത്രം ശരാശരി 8000 അവിഹിതഗര്‍ഭം അലസിപ്പിക്കപ്പെടുന്നു ! അതില്‍ തന്നെ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍. പ്രതികളായ പുരുഷന്മാരോ ഈ കുട്ടികളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സ്വന്തം കുടുംബത്തിലെ മുതിര്‍ന്നവര്‍ . ബാപ്പമാര്‍ സ്വന്തം മക്കളെ പീഡിപ്പിച്ച കേസുകള്‍ ഇപ്പോള്‍ കോടതിയിലുള്ളത് മൂന്നെണ്ണം. കോടതിയോ മാധ്യമങ്ങളോ അറിയാന്‍ സാധ്യതയില്ലാത്തവ നൂറുകണക്കിന്.

യൂറോപ്പില്‍ പോയി ഇവര്‍ കൊണ്ടു വരുന്ന കണക്കുമായി താരതമ്യം ചെയ്താല്‍ യൂറോപ്പിലും അമേരിക്കയുലും ആകെ ഒരു കൊല്ലത്തില്‍ നടക്കുന്നതിന്റെ എത്രയോ മടങ്ങാണ് ഇവിടെ ഒരു ജില്ലയില്‍ ഒരു മാസം നടക്കുന്നത്. ഇതു കാണാതെയും പരിഹരിക്കാന്‍ ശ്രമിക്കാതെയും മറ്റുള്ളവരുടെ സദാചാരം മോശമാണെന്നു കണ്ടു പിടിക്കാന്‍ ഗവേഷണത്തില്‍ ഏര്‍പ്പെടുന്നതിന്റെ മനശ്ശാസ്ത്രവും ഈ ഞെളിയന്‍പറമ്പു പ്രതിഭാസം തന്നെ.

നമ്മുടെ സമൂഹത്തില്‍ ഇന്നു നില നില്‍ക്കുന്ന കുടുംബം എന്ന സാമൂഹ്യ ഘടനയും അതിന്റെ സദാചാരവും വളരെ ശ്രേഷടവും കുറ്റമറ്റതുമാണെന്ന നമ്മുടെ ധാരണയും ഇതു പോലെയാണ്. ഇതിന്റെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാന്‍ കുടുംബങ്ങളില്‍ എന്തു നടക്കുന്നു എന്നും കുടുംബ ബന്ധങ്ങള്‍ എത്രത്തോളം ധാര്‍മ്മിക ബദ്ധമാണെന്നും പരിശോധിക്കാനും നമ്മള്‍ ശ്രമിക്കണം. ഇവിടെ നമ്മുടെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ക്രിമിനല്‍ സിവില്‍ കേസുകളില്‍ ഭൂരിഭാഗവും കുടുംബത്തിലെ തന്നെ അംഗങ്ങള്‍ തമ്മിലുള്ള വ്യവഹാരങ്ങളാണെന്നറിയുമ്പോള്‍‍ കുടുംബ സംവിധാനം എത്രമാത്രം കെട്ടുറപ്പുള്ളതാണെന്നു തിരിച്ചറിയാന്‍ കഴിയും.
നമ്മുടെ ധാര്‍മ്മിക ബോധം തന്നെ വളരെ വൈരുദ്ധ്യങ്ങളും അശാസ്ത്രീയതകളും നിറഞ്ഞതാണ്. ഒരു ചെറിയ കള്ളന്‍ വീട്ടില്‍ കയറി വല്ലതും മോഷ്ടിച്ചാല്‍ അയാളെ പിടികൂടി നമ്മള്‍ കൈകാര്യം ചെയ്യും. അയാളെ ഒരു ഭയങ്കര കുറ്റവാളിയായി നാം കാണും . എന്നാല്‍ നമ്മുടെ പൊതു മുതലില്‍ നിന്നും കോടികള്‍ തന്നെ മോഷ്ടിക്കുന്ന എത്രയോ പെരും കള്ളന്മാര്‍ ഇവിടെ ആദരണീയരായി വാഴുന്നു. അവരെ കുറ്റവാളികളായി നാം കാണുന്നേയില്ല. അല്ലറ ചില്ലറ തട്ടിപ്പുകള്‍ നടത്തുന്നവരെയും നാം കല്ലെറിയും . പക്ഷെ വന്‍ തോതില്‍ തട്ടിപ്പു നടത്തി ആളുകളെ വഞ്ചിച്ച് കോടികള്‍ സമ്പാദിക്കുന്നവര്‍ നമുക്ക് കാണപ്പെട്ട ദൈവങ്ങളാണ്. ഇതൊക്കെ നമ്മുടെ തന്നെ കാഴ്ചപ്പാടിലെ ന്യൂനതകളാണ്.
മതവിശ്വാസികള്‍ അവരവരുടെ മതത്തിലുള്ള വൃത്തി കേടുകളെയൊക്കെ ധാര്‍മ്മികതയായി വ്യാഖ്യാനിക്കുന്നതിന്റെ മനശ്ശാസ്ത്രം ഇതൊക്കെയാണ്.

സദാചാരവും മതവിശ്വാസവും
ദൈവം, പരലോകം, സ്വര്‍ഗ്ഗനരകങ്ങള്‍ എന്നിവയിലൊന്നും വിശ്വാസമില്ലെങ്കില്‍ പിന്നെ മനുഷ്യര്‍ക്ക് തോന്നിയപോലെയങ്ങു ജീവിച്ചാല്‍ പോരേ? എന്തിനു ധാര്‍മ്മികമൂല്യങ്ങളും സദാചാരനിയമങ്ങളുമൊക്കെ അനുസരിക്കണം? മതവക്താക്കള്‍ ഭൌതികിവാദികള്‍ക്കു നേരെ ഉയര്‍ത്തുന്ന ഒരു പ്രധാന ചോദ്യമിതാണ്.

ഈ ചോദ്യത്തില്‍ തന്നെ ഇതിനു നല്‍കാനുള്ള മറുപടിയുടെ ബീജം അടങ്ങിയിട്ടുണ്ടെന്നു പക്ഷെ മതവാദി മനസ്സിലാക്കുന്നില്ല. എല്ലാവരും അങ്ങനെയങ്ങു തോന്നിയ പോലെ ജീവിക്കാന്‍ തുടങ്ങിയാല്‍ എന്തോ കുഴപ്പം ഉണ്ട് എന്ന് ഈ ചോദ്യകര്‍ത്താക്കളും വ്യാകുലപ്പെടുന്നുണ്ട്.. അല്ലങ്കില്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്തേണ്ടതില്ലല്ലോ. ഓരോരുത്തരും അവരവര്‍ക്കു തോന്നിയപോലെ ജീവിക്കാന്‍ തുടങ്ങിയാല്‍ സാമൂഹ്യ ജീവിതം താറുമാറായിപ്പോകും എന്ന തിരിച്ചറിവില്‍ നിന്നു തന്നെയാണ് സദാചാര ധാര്‍മ്മിക നിയമങ്ങളുടെയും പിറവി.

മതവിശ്വാസം കൊണ്ടു മാത്രം സദാചാര നിഷ്ഠ ഉണ്ടാകുമോ?

സാമൂഹ്യരംഗത്തെ പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നത് വിശ്വാസവും ഭക്തിയും കൂടുന്നതനുസരിച്ച് സാമൂഹ്യബോധവും സന്മാര്‍ഗചിന്തയും കുറയുന്നു എന്നാണ്‍. വിശ്വാസത്തിന്റെ തീവ്രത, ഭക്തിയും ഭ്രാന്തും വര്‍ധിപ്പിക്കുമെന്നല്ലാതെ നീതിബോധത്തെ അതുത്തേജിപ്പിക്കുന്നില്ല. കേരളത്തിലെ അനുഭവം തന്നെ ഇതിനു ദൃഷ്ടാന്തമാണ്. മതപഠനവും ഉല്‍ബോധനവും വര്‍ധിത തോതില്‍ നടക്കുന്ന സമുദായങ്ങളില്‍നിന്നാണു കുറ്റവാളികളേറെയും വരുന്നത്. മതപഠനമെന്ന ഏര്‍പ്പടു തന്നെയില്ലത്ത സമുദായം താരതമ്യേന ഉയര്‍ന്ന നീതിബോധവും സന്മാര്‍ഗവും പുലര്‍ത്തുന്നുമുണ്ട്. ഇതിന്റെ മനശ്ശാസ്ത്രം പഠനവിധേയമാക്കേണ്ടതാണ്.

വിശ്വാസവും ഭക്തിയും മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുകയും സഹജീവിയില്‍നിന്ന് അകറ്റുകയും ചെയ്യുന്നതിനാലാണ് വിശ്വാസികളില്‍ സാമൂഹ്യ നീതിബോധം കുറഞ്ഞു കാണപ്പെടുന്നത്. ദൈവത്തിനു വേണ്ടതെല്ലാം [മുഖസ്തുതിയും കൈക്കൂലിയും ബലിയും മറ്റും] മുറ തെറ്റാതെ വിശ്വാസി നല്‍കുന്നു. സഹജീവികളായ മനുഷ്യരോട് ചെയ്യുന്ന കുറ്റങ്ങളെ ഭക്തികൊണ്ട് ബാലന്‍സ് ചയ്യാമെന്ന കണക്കുകൂട്ടലാണു വിശ്വാസിയെ സമൂഹത്തില്‍നിന്നകറ്റുന്നത്. ദേവാലയങ്ങളിലും ഹുണ്ഡികപ്പെട്ടികളിലും വന്‍ തോതില്‍ പണം നിക്ഷേപിക്കുന്നത് കള്ളക്കടത്തും വഞ്ചനയും നടത്തി സമ്പത്തു കുന്നു കൂട്ടുന്നവരാണ്. കുറ്റഭാരം ഇറക്കിവെക്കാനുള്ള അത്താണിയാണവര്‍ക്കു ദൈവം!

അനാഥാലയത്തില്‍നിന്നു കോടികള്‍ മോഷ്ടിക്കുന്നയാള്‍ ആണ്ടു തോറും ഹജ്ജു നിര്‍വഹിക്കുന്നതും പള്ളിയില്‍ തപസ്സിരിക്കുന്നതും പാപങ്ങള്‍ ഭക്തി കൊണ്ടു കഴുകിക്കളയാമെന്ന വിശ്വാസത്താല്‍തന്നെയാണ്.ഒരു ഹജ്ജ് കൊണ്ട് അതുവരെ ചെയ്ത പാപമെല്ലാം പൊറുക്കപ്പെടുമെന്ന വിശ്വാസം കുറ്റകൃത്യങ്ങള്‍ തുടരാനുള്ള ഉള്‍പ്രേരണയായി വര്‍ത്തിക്കുന്നു. ക്ഷേത്രത്തില്‍നിന്നു വിഗ്രഹം മോഷ്ടിച്ചു കടത്തുന്നതിനിടെ തിരുവാഭരണങ്ങളില്‍നിന്ന് ഒന്നെടുത്ത് മറ്റൊരു ദൈവത്തിന്റെ ഭണ്ഡാരപ്പെട്ടിയില്‍ നിക്ഷേപിക്കുന്ന ഭക്തന്റെ (കള്ളന്റെ) മനോവ്യാപാരം വിചിത്രമല്ലേ? [ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തൃശൂരില്‍ സംഭവിച്ചതാണിത്.]

അപരിഷ്കൃതര്‍ക്ക് ദൈവ ഭയം ആവശ്യമയിരുന്നു.
ഒന്നര വയസ്സുള്ള ഒരു കുട്ടിയെക്കൊണ്ട് മരുന്നു കുടിപ്പിക്കാന്‍ അമ്മ ചിലപ്പോള്‍ ബലൂണ്‍ കാട്ടി പ്രലോഭിപ്പിക്കുകയും `കോത്താമ്പി` കാട്ടി പേടിപ്പിക്കുകയും ചെയ്തെന്നു വരാം. പക്ഷെ പതിനഞ്ചു വയസ്സായ കുട്ടിക്കു മരുന്നു കൊടുക്കാന്‍ ഈ പ്രയോഗങ്ങള്‍ വേണ്ടതുണ്ടോ? മരുന്നു കഴിച്ചില്ലെങ്കിലുള്ള ദോഷം സ്വയം മനസ്സിലാകുന്ന പ്രായത്തില്‍ ആ തിരിച്ചറിവുണ്ടായാല്‍ പോരേ ? സമൂഹം അതിന്റെ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് അപരിഷ്കൃതരായിരുന്ന ആളുകളെക്കൊണ്ട് സാമൂഹ്യ നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ സ്വര്‍ഗം, നരകം, ദൈവം തുടങ്ങിയ കോത്താമ്പിപ്രയോഗങ്ങള്‍ വേണ്ടിവന്നിരിക്കാം. എന്നാല്‍ ഒരു പരിഷ്കൃത സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് നന്മതിന്മകള്‍ വിവേചിച്ചറിയാന്‍ പഴയ മുത്തശ്ശിക്കഥകളൊന്നും ആവശ്യമില്ല. ഇന്നു മതവിശ്വാസം തന്നെ സന്മാര്‍ഗ്ഗജീവിതത്തെ തടസ്സപ്പെടുത്താന്‍ മാത്രം ഉപകരിക്കുന്ന ഒരു തിന്മയായി മാറിയിരിക്കുന്നു എന്നതാണു സത്യം!!

മതമല്ല സദാചാരം നിര്‍മ്മിച്ചത്.
മതവിശ്വാസികള്‍ ധരിച്ചു വെച്ചിട്ടുള്ളത് മതമാണു മനുഷ്യര്‍ക്ക് ഈ നിയമങ്ങളും ധാര്‍മ്മികമൂല്യങ്ങളുമൊക്കെ സൃഷ്ടിച്ചു നല്‍കിയത് എന്നാണ്. സദാചാരത്തിന്റെ അടിസ്ഥാനം മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു ഇടപാടാണെന്നവര്‍ വ്യാഖ്യാനിക്കുന്നു. ദൈവം നിര്‍ദ്ദേശിച്ച ചില വിധിവിലക്കുകളെ നാം അനുസരിക്കണമെന്നും അപ്രകാരം ഇവിടെ ജീവിച്ചാല്‍ ദൈവം പ്രതിഫലമായി കുറേകൂടി സുഖ സൌകര്യങ്ങളോടു കൂടിയ ശാശ്വതമായ മറ്റൊരു ‘ഫൈവ് സ്റ്റാര്‍ ’ജീവിതം പകരം തരുമെന്നുമാണു പറയുന്നത്. എന്നു വെച്ചാല്‍ നമുക്കു കൂടുതല്‍ സുഖഭോഗങ്ങള്‍ ലഭിക്കാന്‍ ഇവിടെ അല്‍പ്പം കഷ്ടപ്പെടണം എന്നു ചുരുക്കം. ദൈവീക വിധിവിലക്കുകളെ അവഗണിച്ചു ജീവിച്ചാല്‍ ശാശ്വതമായ നരകപീഢനങ്ങളും ഏറ്റു വാങ്ങേണ്ടി വരും. ഇവിടെ ലഭിക്കാത്ത ശാശ്വത നീതി പരലോകത്തു ലഭിക്കും എന്നാണു പ്രതീക്ഷ.

ഭൌതികവാദികളായ സാമൂഹിക ശാസ്ത്ര- നരവംശ ശാസ്ത്ര- ചിന്തകര്‍ പക്ഷേ ഈ വാദഗതികളെ തള്ളിക്കളയുകയാണു ചെയ്യുന്നത്. മനുഷ്യര്‍ സാമൂഹ്യ ജീവിതം ആരംഭിച്ചതു മുതല്‍ അവര്‍ക്കു ചില പാരസ്പര്യങ്ങളും ചിട്ടവട്ടങ്ങളും അനിവാര്യമായിത്തീര്‍ന്നു എന്നും സാമൂഹ്യജീവിതം വികാസം പ്രാപിക്കുന്നതിനനുസരിച്ച് ഈ ചട്ടങ്ങളും നിയമങ്ങളും ക്രമാനുഗതമായി വികസിച്ചു വരുകയാണുണ്ടായതെന്നും, ചരിത്രപരമായി നിരീക്ഷിക്കുന്നവര്‍ക്കു കാണാന്‍ പ്രയാസമില്ല. “മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോടും പെരുമാറുക” എന്ന സിദ്ധാന്തത്തെ ഭൌതികവാദികള്‍ ശരി വെക്കുന്നു. സാമൂഹികതയാണു ധാര്‍മ്മികതയുടെ അടിസ്ഥാനമെന്നു ചുരുക്കം.
പൌരബോധമുള്ള പരിഷ്കൃത മനുഷ്യര്‍ ഇക്കാലത്ത് തെറ്റുകളില്‍നിന്നകന്നു നില്‍ക്കുന്നതും സദ് വൃത്തികളില്‍ വ്യാപൃതരാകുന്നതും പരലോകശിക്ഷ ഭയന്നിട്ടോ സ്വര്‍ഗ്ഗത്തിലെ `ഭോഗങ്ങളി`ല്‍ കണ്ണുവച്ചിട്ടോ അല്ല. പരദ്രോഹം തനിക്കു തന്നെ വിനയാകുമെന്നും സ്നേഹവും നന്മയും പങ്കിട്ടുള്ള ജീവിതം കൂടുതല്‍ ആനന്ദപ്രദമാകുമെന്നും അനുഭവങ്ങളില്‍നിന്നു തന്നെ വിവേചിച്ചറിയാന്‍ ആധുനിക മനുഷ്യനു കഴിവുണ്ട്. സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതല്ല. ജന്മസിദ്ധമായിത്തന്നെ മനുഷ്യരിലും കുറെയൊക്കെ ഇതര ജീവികളിലും ഇത്തരം സദ് വികാരങ്ങള്‍ കാണപ്പെടുന്നു. സാമൂഹ്യ ജീവിത വ്യവഹാരങ്ങളില്‍നിന്നുള്ള അനുഭവപാഠങ്ങളും സഹജമായ ജന്മവാസനകളും ചേര്‍ന്ന് ക്രമത്തില്‍ വികസിച്ചു വന്നതാണ് മനുഷ്യരിലെ സദാചാരസങ്കല്‍പ്പങ്ങളല്ലാം.

മത‍ ജീര്‍ണ്ണതയില്‍ നിന്നാണു നവോത്ഥാനം രൂപം കൊണ്ടത്.
കാലപ്പഴക്കത്താല്‍ മതധാര്‍മ്മികത തന്നെ അധാര്‍മ്മികമായിത്തീര്‍ന്ന ചരിത്ര സന്ദര്‍ഭങ്ങളിലാണു ലോകത്തെവിടെയും യുക്തി ചിന്തകര്‍ മതത്തിനെതിരായി അണി നിരന്നിട്ടുള്ളതെന്നു കാണാം. യൂറോപ്പിലായാലും കേരളത്തിലായാലും നവോഥാന വിപ്ലവങ്ങള്‍ക്കു കളമൊരുങ്ങിയത് ഈ വിധം മതമൂല്യങ്ങള്‍ ജീര്‍ണിച്ച് മാനവികതയുടെ നേരെ കൊഞ്ഞനം കുത്തുന്നുവെന്നു തീരിച്ചറിഞ്ഞതു കൊണ്ടാണ്. മനുഷ്യനു മനുഷ്യനായി ജീവിക്കാനുള്ള പ്രാഥമികമായ എല്ലാ അവകാശങ്ങളെയും മതം നിഷേധിക്കുന്നു എന്നു കണ്ടാണ് നവോഥാന ചിന്തകര്‍ മതത്തിനെതിരെ തിരിഞ്ഞത്.

കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം ഉടലെടുക്കുന്നതു തന്നെ ഇത്തരം ഒരു ചരിത്ര മുഹൂര്‍ത്തത്തിലാണ്. മാനവികമൂല്യങ്ങളെ നിരാകരിക്കാനല്ല സംരക്ഷിക്കാനും കാലോചിതമായി പരിഷ്കരിക്കാനുമാണു യുക്തിവാദികള്‍ ശ്രമിച്ചിട്ടുള്ളത്. കാലാനുസൃതമായി പുതിയ മൂല്യസങ്കല്‍പ്പങ്ങള്‍ക്കു രൂപം നല്‍കിയതും യുക്തിചിന്തകരായ സാമൂഹ്യ പരിഷ്കര്‍ത്താക്കളാണ്. ജനാധിപത്യം , മതനിരപേക്ഷമാനവികത, മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ , ലിംഗനീതി, സമത്വം , സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ നവ മൂല്യങ്ങളൊന്നും മതത്തിന്റെയോ ദൈവങ്ങളുടെയോ സംഭാവനകളല്ല. മതത്തെയും ദൈവത്തെയും ചോദ്യം ചെയ്ത സ്വതന്ത്ര ചിന്തയുടെ സദ്ഫലങ്ങളാണവ.

സദാചാരം മാറുന്നു.
 സാമൂഹ്യ ഘടന മാറുന്നതിനനുസരിച്ച് ‘സദാചാരം’ മാറി മറിയുന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കു ചൂണ്ടിക്കാണിക്കാനുമാവും. സദാചാര സങ്കല്‍പ്പങ്ങള്‍ കേവലമോ ശാശ്വതമോ മാറ്റമില്ലാത്തവയോ അല്ല. ഇന്നു നാം സദാചാരമെന്നു ഗണിക്കുന്ന കാര്യങ്ങളെല്ലാം എല്ലാ കാലത്തും എല്ലാ ദേശത്തും സദ് ആചാരങ്ങള്‍ തന്നെ ആയി നിലനിന്നുകൊള്ളണമെന്നില്ല. ഇന്നു നമ്മള്‍ കൊടിയ തെറ്റായി കരുതുന്ന ചില കാര്യങ്ങള്‍ നാളെ തെറ്റല്ലാതെയാകാനും ഇടയുണ്ട്. ഇപ്പറഞ്ഞതിനൊക്കെ നമ്മുടെ കണ്മുന്നില്‍ തന്നെ വ്യക്തമായ നിരവധി ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

നമ്മള്‍ ഇന്നു കരുതുന്നത് കുടുംബ ബന്ധങ്ങള്‍ എല്ലാ കാലത്തും ഇന്നത്തെപ്പോലെയായിരുന്നു എന്നും ഇതു വളരെ പവിത്രമായ ഒരു സദാചാര വ്യവസ്ഥയാണെന്നുമൊക്കെയാണ്. എന്നാല്‍ മനുഷ്യസമുദായങ്ങളുടെ ചരിത്രം അങ്ങനെയൊന്നുമായിരുന്നില്ല. സ്വകാര്യസ്വത്തിന്റെ ദായക്രമവുമായി ബന്ധപ്പെട്ടാണു കുടുംബം എന്ന സാമൂഹ്യ ഘടന പ്രബലമാകുന്നത്. കേരളത്തില്‍ പോലും ഇന്നത്തെ കുടുംബ സംവിധാനമല്ല അടുത്ത കാലം വരെ നിലനിന്നിരുന്നത്. മരുമക്കത്തായം, കൂട്ടുകുടുംബം, ബഹുഭര്‍തൃ കുടുംബം എന്നിങ്ങനെ പല സമ്പ്രദായങ്ങളുമുണ്ടായിരുന്നു. ഇതിന്റെയെല്ലാം അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. മുറപ്പെണ്ണ് മുറച്ചെറുക്കന്‍ വിവാഹങ്ങള്‍ ഇന്നും വ്യാപകമായി കാണാം. കുടുംബ സ്വത്തുക്കള്‍ കുടുംബത്തിനകത്തു തന്നെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗമായിരുന്നു രക്തബന്ധുക്കള്‍ തമ്മിലുള്ള വിവാഹങ്ങള്‍ . ഇക്കാര്യത്തില്‍ ഒരേ ദേശത്തു തന്നെ വിവിധ സമുദായങ്ങളില്‍ ഭിന്നമായ സദാചാര സങ്കല്‍പ്പങ്ങളാണുള്ളത്. സഹോദരീ സഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള വിവാഹം സാര്‍വ്വത്രികമാണ് ഹിന്ദുക്കളില്‍ . എന്നാല്‍ സഹോദരിമാരുടെ മക്കള്‍ തമ്മിലോ സഹോദരന്മാരുടെ മക്കള്‍ തമ്മിലോ കല്യാണം കഴിക്കുന്നത് ഹിന്ദുക്കള്‍ക്ക് സദാചാരമല്ല. മുസ്ലിംങ്ങളില്‍ അതും സദാചാരമാണ്. ക്രിസ്ത്യാനികള്‍ക്കിടയിലാകട്ടെ മുറപ്പെണ്ണും സ്വന്തം സഹോദരിയായി കണക്കാക്കപ്പെടുന്നു. അവര്‍ തമ്മില്‍ വിവാഹബന്ധം നിഷിദ്ധമാണ്. അമ്മാവന്‍ മരുമകളെത്തന്നെ കല്യാണം കഴിക്കുന്നത് കേരളീയര്‍ക്ക് അചിന്ത്യമായ കാര്യമാണ്. എന്നാല്‍ തമിഴ് നാട്ടിലും ആന്ത്രാപ്രദേശിലും ഇതും വ്യാപകമായി കാണാം. കേരളത്തിലെ ചില സമുദായങ്ങളില്‍ ഒന്നിലധികം സഹോദരങ്ങള്‍ക്ക് ഒരു പൊതു ഭാര്യ മാത്രമാണുണ്ടായിരുന്നത്. കുട്ടികളെ എല്ലാ അച്ഛന്മാരുംകൂടി സംരക്ഷിക്കും. !എന്നാല്‍ ഇന്ന് ഇത്തരം ബന്ധങ്ങള്‍ പലതും അപ്രത്യക്ഷമായിരിക്കുന്നു. അണുകുടുംബം എന്ന സ്ഥിതി വന്നു കഴിഞ്ഞു.

ലൈംഗിക സദാചാരം ഒരു പുകമറ.

വിവാഹേതരമായ ലൈംഗിക ബന്ധങ്ങള്‍ എല്ലാ കലത്തും വ്യാപകമായിത്തന്നെ നടക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഒരു കാപട്യത്തിന്റെ ‘മറ’ എല്ലാവരും സൂക്ഷിക്കുന്നു. ഫ്യൂഡല്‍ കാലഘട്ടത്തില്‍ കീഴാളസ്ത്രീകള്‍ ലൈംഗികമായും വന്‍ തോതില്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു. കുടുംബങ്ങള്‍ക്കകത്തു തന്നെ വഴിവിട്ട ബന്ധങ്ങള്‍ സര്‍വ്വസാധാരണമായിരുന്നു. ഇന്ന് സ്ത്രീകള്‍ കുറെയൊക്കെ സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ലൈംഗികപീഢനങ്ങള്‍ പുറം ലോകം അറിഞ്ഞു തുടങ്ങി. അവര്‍ പീഢനങ്ങളെ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്നതാണു പീഢനവാര്‍ത്തകള്‍ പെരുകാന്‍ കാരണം. അല്ലാതെ പീഢനങ്ങള്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ചു വര്‍ദ്ധിച്ചതല്ല. മുമ്പ് ആരും പുറത്തു പറയാന്‍ ധൈര്യപ്പെട്ടിരുന്നില്ല എന്നതാണു വസ്തുത. അതേ സമയം സ്ത്രീ പുരുഷ സൌഹൃദ ബന്ധങ്ങളില്‍ പഴയകാലത്തെപ്പോലെയുള്ള കാപട്യവും പുകമറയും കുറേശ്ശെ അപ്രത്യക്ഷമാവുകയും ആരോഗ്യകരമായ സൌഹൃദങ്ങളെ സമൂഹം അംഗീകരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. യാഥാസ്ഥിതികര്‍ ഇതൊക്കെ അസഹിഷ്ണുതയോടെയാണു വീക്ഷിക്കുന്നത്. സദാചാരം തകര്‍ന്നടിയുന്നു എന്നാണവരുടെ വിലാപം.

മതത്തിന്റെ സദാചരം കാലഹരണപ്പെട്ടത്.
മതം, അതുണ്ടായ കാല‍ത്തിന്റെയും ദേശത്തിന്റെയും ഗോത്ര മൂല്യങ്ങളെയാണു സംരക്ഷിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മതമൌലികവാദികള്‍ മനസ്സിലാക്കുന്നില്ല. വിശ്വാസപരമായ കടുത്ത മുന്‍ വിധിയാണതിനവരെ പ്രേരിപ്പിക്കുന്നത്. ഉദാഹരണമായി നമുക്ക് ഇസ്ലാമിലെ കുടുംബം, ലൈംഗികത ,സ്ത്രീ സങ്കല്‍പ്പം തുടങ്ങിയ കാര്യങ്ങളെ പരിശോധിക്കാം.
ഇന്നു നാം പവിത്രമായി കരുതുന്ന തരത്തില്‍ “കെട്ടുറപ്പു”ള്ള ഒരു കുടുംബ സങ്കല്‍പ്പം ഇസ്ലാമില്‍ ഇല്ല. അറേബ്യാ മരുഭൂമിയിലെ അക്കാല‍ത്തെ നാടോടി ഗോത്രങ്ങളില്‍ നിലവിലിരുന്ന ഒരു തരം കുത്തഴിഞ്ഞ ലൈംഗിക ധാര്‍മ്മികതയാണ് ഇസ്ലാമിന്റെ പ്രമാണരേഖകളില്‍ വായിക്കാന്‍ കഴിയുന്നത്. ഇന്നത്തെ മതപ്രചാരകര്‍ , പക്ഷെ ഇക്കാര്യങ്ങളൊക്കെ പുകമറയില്‍ മൂടാന്‍ ശ്രമിക്കുകയാണു ചെയ്യുന്നത്. ഭാര്യയും ഭര്‍ത്താവും മക്കളും ഒരുമിച്ച് ഒരു വീട്ടില്‍ ജീവിക്കുക എന്ന സമ്പ്രദായം അന്നുണ്ടായിരുന്നില്ല. സ്ത്രീപുരുഷ ബന്ധങ്ങളും ലൈംഗിക ബന്ധങ്ങളും ഇക്കാലത്തു നമുക്കു ചിന്തിക്കാന്‍ പോലും പറ്റാത്തത്ര പ്രാകൃതവും വിചിത്രവുമായിരുന്നു. ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വിവാഹവും അക്കാലത്തുണ്ടായിരുന്നില്ല. സ്ത്രീകളെ വെറും വേശ്യകളെപ്പോലെ യാണ് കണക്കാകിയിയിരുന്നത്. സ്ത്രീയുടെ ലൈംഗിക ശരീരം വിലക്കെടുത്ത് ഉപയോഗപ്പെടുത്തുകയായിരുന്നു പതിവ്. സ്ഥിരമായി വില കൊടുത്തു വാങ്ങുന്നതിനെയാണു വിവാഹം എന്നു വിവക്ഷിച്ചിരുന്നത്. താല്‍ക്കാലികമായി സമയം നിശ്ചയിച്ചുകൊണ്ടുള്ള പ്ലഷര്‍ സെക്സും [മുത് അ] അന്ന് അനുവദനീയമായിരുന്നു. നാ‍ടോടികള്‍ അവരുടെ ഇടത്താവളങ്ങളില്‍ ഇത്തരം താല്‍ക്കാലിക ദാമ്പത്യം പങ്കിടുമായിരുന്നു. അതില്‍ കുട്ടികള്‍ ജനിച്ചാല്‍ ആ കുട്ടികള്‍ പിതാവിന്റെ അവകാശത്തില്‍ വന്നു ചേരും . പ്രസവത്തോടെ അമ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയും വാടകയ്ക്കു മുലയൂട്ടുന്ന താല്‍ക്കാലിക അമ്മമാര്‍ അവരെ ഏറ്റെടുത്തു മുലയൂട്ടുകയുമായരുന്നു പതിവ്. പ്രവാചകനായ മുഹമ്മദ് തന്നെ ഈ വിധത്തില്‍ വളര്‍ത്തപ്പെട്ട ഒരു കുഞ്ഞായിരുന്നു. അദ്ദേഹത്തിന്റെ മാതാവായ ആമിനയും പിതാവായ അബ്ദുല്ലയും തമ്മില്‍ ഒരു രാത്രിയുടെ ദാമ്പത്യം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണു ചരിത്രപ്രമാണങ്ങളില്‍നിന്നും മനസ്സിലാകുന്നത്.

കുര്‍ ആനിലും ഹദീസിലും

{ وَٱلْمُحْصَنَٰتُ مِنَ ٱلنِّسَآءِ إِلاَّ مَا مَلَكْتَ أَيْمَٰنُكُمْ كِتَٰبَ ٱللَّهِ عَلَيْكُمْ وَأُحِلَّ لَكُمْ مَّا وَرَاءَ ذَٰلِكُمْ أَن تَبْتَغُواْ بِأَمْوَٰلِكُمْ مُّحْصِنِينَ غَيْرَ مُسَٰفِحِينَ فَمَا ٱسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً وَلاَ جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُمْ بِهِ مِن بَعْدِ ٱلْفَرِيضَةِ إِنَّ ٱللَّهَ كَانَ عَلِيماً حَكِيماً }

“(നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു) ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളും; -നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകള്‍ ഒഴികെ- ഇത് നിങ്ങള്‍ക്ക് അല്ലാഹു നിയമമാക്കിയിരിക്കുന്നു. ഇവര്‍ക്കു പുറമെയുള്ള സ്ത്രീകളെ ,വ്യഭിചാരം എന്ന നിലക്കല്ലാതെ, വിവാഹം എന്നപോലെ ,സ്വന്തം ധനം കൊണ്ട് നിങ്ങള്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവരില്‍നിന്നും ആരെക്കൊണ്ടെങ്കിലും നിങ്ങള്‍ സുഖമെടുത്താല്‍ അവര്‍ക്കു നിശ്ചയിക്കപ്പെട്ട പ്രതിഫലം കൊടുക്കുക. സംഖ്യ നിശ്ചയിച്ച ശേഷം പരസ്പരം തൃപ്തിപ്പെട്ടതില്‍ (വിട്ടുവീഴ്ച്ച ചെയ്യുന്നതില്‍ ) നിങ്ങള്‍ക്കു വിരോധമില്ല.” (4:24)


ഇസ്ലാമില്‍ വിവാഹം ഒരു കരാറാണ്. എന്നാല്‍ പലരും തെറ്റിദ്ധരിച്ചിട്ടുള്ള പോലെ , ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാനുള്ള ഒരു ഉഭയകക്ഷി കരാറല്ല മുസ്ലിം വിവാഹം. പ്രത്യുത , ഒരു സ്ത്രീ ഒരു നിശ്ചിത സംഖ്യക്കു പകരം , ഹ്രസ്വകാലത്തേക്ക് അവധി നിശ്ചയിച്ചോ അതല്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് കാലാവധി നിശ്ചയിക്കാതെയോ തന്റെ ലൈംഗിക ശരീരത്തിലുള്ള അവകാശം പൂര്‍ണ്ണമായും ഒരു പുരുഷനു കീഴ്പ്പെടുത്തിക്കൊടുക്കാ‍മെന്ന് ഉറപ്പു നല്‍കുന്ന ഒരുടമ്പടി മാത്രമാണത്. അറബികള്‍ക്കിടയിലെ മറ്റേതൊരു വ്യാപാരവും പോലെ , ഇതു രണ്ടു പുരുഷന്മാര്‍ പരസ്പരം കൈ പിടിച്ച് വാമൊഴിയായി ഉറപ്പിക്കുന്ന കച്ചവടമാണ്. വിവാഹമൂല്യം കൈപ്പറ്റുന്നതോടെ ഒരു സ്ത്രീക്ക് തന്റെ സ്വന്തം ശരീരത്തിലുള്ള എല്ലാ അവകാശവും നഷ്ടപ്പെടും. ഇതാണു നിയമം.

ഇവിടെ ഉദ്ധരിക്കപ്പെട്ട ഖുര്‍ ആന്‍ സൂക്തം സാധാരണ വിവാഹത്തെ കുറിച്ചുള്ളതല്ല. ആയത്തുല്‍ മുത് അ എന്നപേരില് (സുഖഭോഗത്തിന്റെ സൂക്തം ) അറിയപ്പെടുന്ന താല്‍ക്കാലിക ക്കരാറിനെ സംബന്ധിച്ചുള്ളതാണ്.

നിങ്ങള്‍ ഏതെങ്കിലും സ്ത്രീയുമായി ലൈംഗികാസ്വാദനം ആഗ്രഹിക്കുന്നുവെങ്കില്‍ അവളുടെ സമ്മതമാരായുകയും നിശ്ചിത കാലയളവിലേക്കുള്ള ഒരു ഉടമ്പടി പ്രകാരം അവളുമായി ബന്ധപ്പെടുകയും , അപ്രകാരം സുഖമനുഭവിച്ചു കഴിഞ്ഞാല്‍ നിശ്ചയിച്ച പ്രതിഫലം നല്‍കുകയും ചെയ്യണം എന്നാണിവിടെ’അല്ലാഹു’ ഉപദേശിക്കുന്നത്. സുഖമെടുക്കല്‍ കഴിഞ്ഞാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ആവാമെന്നും പറയുന്നു.


നാടോടികളും കച്ചവടക്കാരുമായിരുന്ന അറബികള്‍ക്കിടയില്‍ സര്‍വ്വസാധാരണമായിരുന്ന ഒരു സമ്പ്രദായത്തെ ശരി വെക്കുക്കുന്നതാണീ ദിവ്യ വചനം! കച്ചവടത്തിനും മറ്റുമായി ദീര്‍ഘകാല യാത്രകളില്‍ ഏര്‍പ്പെട്ടിരുന്ന അറബികള്‍ അവരുടെ ഇടത്താവളങ്ങളില്‍ കണ്ടു മുട്ടുന്ന സ്ത്രീകളുമായി ഇത്തരം താല്‍ക്കാലികബന്ധങ്ങളിലേര്‍പ്പെടുക പതിവായിരുന്നു. സ്ത്രീകള്‍ ഇതൊരു ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രവാചകന്‍ അവര്‍ക്ക് അതിനുള്ള അനുവാദം നല്‍കിയിരുന്നതായി ഹദീസുകള്‍ വ്യക്തമാക്കുന്നു. “പ്രവാചകന്റെ കാലത്തും തുടര്‍ന്ന് അബൂബക്കറിന്റെ കാലത്തും ഒരു പിടി കാരക്കയോ ഗോതമ്പു മാവോ പ്രതിഫലം നല്‍കി ഏതാനും ദിവസത്തേക്ക് ഞങ്ങള്‍ സുഖമനുഭവിക്കാറുണ്ടായിരുന്നു.” എന്ന് ഇബ്നു അബ്ബാസിനെ ഉദ്ധരിച്ചുകൊണ്ട് സഹീഹു മുസ്ലിം റിപ്പോര്‍ട് ചെയ്യുന്നു. തുഛമായ പ്രതിഫലത്തിന് താല്‍ക്കാലിക വധുക്കളെ കിട്ടാന്‍ അക്കാലത്ത് പ്രയാസമുണ്ടായിരുന്നില്ല എന്നു സാരം. ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം ഈ സമ്പ്രദായത്തെ അനുവദിക്കുന്നുണ്ട്.

സദ്ഗുണകാരികളായ സത്യവിശ്വാസികള്‍ എങ്ങനെയുള്ളവരാണെന്നു വിശദമാക്കിക്കൊണ്ട് ഖുര്‍ ആന്‍ പറയുന്നു:-

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
عدو لكم فاحذروهم

“തങ്ങളുടെ ലൈംഗികാവയവങ്ങളെ ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്നും കാത്തു സൂക്ഷിക്കുന്നവരും, അപ്പോള്‍ അവര്‍ തീര്‍ച്ചയായും ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ അതിനുമപ്പുറത്തേക്കു വല്ലവരും കടന്നാല്‍ അവര്‍ അതിക്രമകാരികളാണ്.”(23:5-7)

ഈ അതിരു ലംഘിച്ചു വ്യഭിചരിക്കാന്‍ പോകുന്നവര്‍ക്കു കല്ലേറു കൊണ്ടു മരിക്കേണ്ടിവരും. കാരണം ഒരു മുസ്ല്യാര്‍ ഇങ്ങനെ വിശദീകരിക്കുന്നു:-

“അപ്പോള്‍ ഭാര്യമാരെയും അടിമസ്ത്രീകളെയും വിട്ട് അവിഹിത വഴികള്‍ തേടുന്നവര്‍ അങ്ങേയറ്റം അതിക്രമകാരികളാണ്. കാരണം നാലുവരെ ഭാര്യമാരെയും ആവശ്യമായത്ര അടിമസ്ത്രീകളെയും സൌകര്യപ്പെടുത്തുക വഴി അല്ലാഹു വലിയ വിശാലതയാണു ചെയ്തിരിക്കുന്നത്..” (കെ വി മുഹമ്മദ് മുസ്ലിയാര് )


സ്ത്രീ വെറും ഭോഗ വസ്തു


نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّىٰ شِئْتُمْ وَقَدِّمُواْ لأَنْفُسِكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّكُمْ مُّلاَقُوهُ وَبَشِّرِ ٱلْمُؤْمِنِينَ
“നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിസ്ഥലമാണ്; അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്തു നിങ്ങള്‍ക്കു ചെല്ലാം.”( 2:223 )


ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ഈ ഖുര്‍ ആന്‍ വാക്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.

സ്ത്രീകള്‍ക്കു സ്വന്തമായി വികാരങ്ങളുണ്ടെന്ന കാര്യം പോലും‍ പരിഗണിച്ചിരുന്നില്ല. സ്വന്തം ഉടമസ്ഥതയിലുള്ള പുരുഷനുമായി ബന്ധപ്പെടാന്‍ ഖുര്‍ ആന്‍ നിയമപ്രകാരം തനിക്കും അവകാശമുണ്ടെന്നു തെറ്റിദ്ധരിച്ച ഒരു സ്ത്രീയുടെ അനുഭവം നമ്മുടെ മൌദൂദി സാഹിബ് ഉദ്ധരിക്കുന്നുണ്ട് :-


“സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യത്തിനു ഉപയോഗപ്പെടുത്താന്‍ പാടില്ല. ഖുര്‍ ആനില്‍ , പുരുഷന്മാര്‍ക്കു അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കതു നിഷേധിക്കുകയും ചെയ്യുന്നു. ഉമറിന്റെ ഭരണകാലത്ത് ഒരു സ്ത്രീ “വമാ മലകത് അയ്മാനുകും” എന്ന ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്തു. തന്റെ അടിമയുമായി ലൈംഗികത പങ്കു വെച്ചു. ഈ വിവരം ഉമറിനു ലഭിച്ചപ്പോള്‍ , അദ്ദേഹം ഈ പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വെച്ചു. എല്ലാവരും ഏകകണ്ഠമായി , അവര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തു എന്നഭിപ്രായപ്പെട്ടു. മറ്റൊരു സ്ത്രീ ഉമറിനോട് ഇതു പോലൊരു പ്രവൃത്തിക്കു സമ്മതം ചോദിച്ചു. ശക്തമായി എതിര്‍ത്തതിനു ശേഷം ,സ്ത്രീകള്‍ എതിരു പ്രവര്‍ത്തിക്കാത്ത കാലത്തോളം അറബികള്‍ നന്മയില്‍തന്നെയായിരിക്കുമെന്നദ്ദേഹം പറഞ്ഞു.” [പര്‍ദ്ദ, പെജ് 175 ; അബുല്‍ അ അലാ മൌദൂദി] തഫ്ഹീമുല്‍ ഖുര്‍ ആനിലും ഇതുദ്ധരിച്ചിട്ടുണ്ട്.

പ്രവാചന്മാരുടെ മാതൃക
ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ വന്നു മാതൃകാ ജീവിതം കാഴ്ച്ച വെച്ചു എന്നൊക്കെയാണു മതം അവകാശപ്പെടുന്നത്. എന്നാല്‍ ഈ പ്രവാചകന്മാര്‍ ഏതേതു കാലഘട്ടത്തില്‍ ജീവിച്ചുവോ ആ കാല‍ഘട്ടത്തിന്റെ മൂല്യങ്ങള്‍ മാതമേ അവരും ഉള്‍ക്കൊണ്ടിരുന്നുള്ളു എന്നു കാണാന്‍ പ്രയാസമില്ല. പ്രവാചകരെ പറഞ്ഞയച്ച ദൈവത്തിനു തന്നെയും സദാചാരത്തെ കുറിച്ച് സ്ഥായിയായ ഒരു സങ്കല്‍പ്പവും ഉണ്ടായിരുന്നുമില്ല!

ആദ്യമനുഷ്യനും ആദ്യ പ്രവാചകനുമായ ആദം നബിയുടെ മക്കള്‍ക്ക് എങ്ങനെയാണു മക്കളുണ്ടായത്? അമ്മയും മകനും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതാണോ? അതോ സഹോദരിയും സഹോദരനും തമ്മിലോ? ആദമിനു വേണ്ടി “മണ്ണു കുഴച്ച” ദൈവം എന്തുകൊണ്ട് അല്‍പ്പം കൂടി മണ്ണെടുത്ത് രണ്ടു ജോടി മനുഷ്യരെ സൃഷ്ടിച്ചുകൊണ്ട് സാഹോദര്യബന്ധത്തിന്റെ പവിത്രത കാത്തില്ല?
മാതൃകാ പ്രവാചകനായിരുന്ന ഇബ്രാഹിം നബിക്ക് വേലക്കാരിയിലാണു മക്കള്‍ ജനിച്ചത്? ഇത് സദാചാര വിരുദ്ധമല്ലേ?
ലൂത്ത് നബിയുടെ ‘സദാചാരം’ഇക്കാല‍ത്തു പരസ്യമായിപ്പറയാന്‍ കൊള്ളുന്നതാണോ? അച്ഛനും മകളും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ ദൈവത്തിനൊരു മനപ്രയാസവും കാണുന്നില്ലല്ലോ? സ്വന്തം പെണ്മക്കളെ ഒരാള്‍ക്കൂട്ടത്തിനെറിഞ്ഞു കൊടുത്തു കൊണ്ട് “നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തോളൂ” എന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രവാചകനെയാണു കുര്‍ ആനും പരിചയപ്പെടുത്തുന്നത്.

സുലൈമാന്‍ എന്ന മറ്റൊരു പ്രവാചകന്‍ 1000 പെണ്ണുങ്ങളെ ഭാര്യമാരായി കൂടെ പാര്‍പ്പിച്ചിരുന്നുവെന്നു ചരിത്രം. ഇതെന്തു തരം സദാചാരമാണ്?
99 ഭാര്യമാരുണ്ടായിരുന്ന ദാവീദ് 100 തികച്ച കഥയും പ്രസിദ്ധമാണല്ലോ.
അവസാനത്തെ റോള്‍ മാതൃക യായ മുഹമ്മദിനും അനേകം ഭാര്യമാരും പിന്നെ സമ്മാനം കിട്ടിയ വെപ്പാട്ടിയുമൊക്കെയുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിനു മാത്രമായി കുറെ “പ്രത്യേകാനുമതി”യും![33:50-52]
ആറു വയസ്സുള്ള ബാലികയെ അമ്പതു വയസ്സുള്ള പുരുഷന്‍ വിവാഹം ചെയ്യുന്നതും പ്രവാചക ചര്യയിലെ “ഉത്തമ മാതൃക”യായി നാം സ്വീകരിക്കണോ?

ഉപരി വര്‍ഗ്ഗത്തിന്റെ സദാചാരം
ചുരുക്കത്തില്‍ ഇന്നത്തെ ഭദ്രകുടുംബം എന്ന സദാചാര സങ്കല്‍പ്പം ചരിത്രത്തിന്റെ ആധുനിക ഘട്ടത്തില്‍ മാത്രം രൂപം കൊണ്ടതാണെന്നര്‍ത്ഥം.
പ്രവാചകര്‍ക്കും സമ്പന്നര്‍ക്കും വിപുലമായ അവകാശങ്ങള്‍ അനുവദിച്ചു കൊടുത്ത മതം അടിമകളോടും ദരിദ്രരോടും ഉപദേശിച്ചത് മറ്റൊരു സദാചാരമാണ്. ഇസ്ലാമില്‍ അടിമക്കു നാലു വിവാഹം കഴിക്കാന്‍ അവകാശമില്ല. അടിമപ്പെണ്ണിനു ഭര്‍ത്താവുണ്ടെങ്കിലും യജമാനനാണ് അവളെ ആസ്വദിക്കാനുള്ള അവകാശം! അടിമസ്ത്രീ മാറു മറയ്ക്കാനും പാടില്ല. അവളുടെ ഔറത്ത് “മുട്ടു പൊക്കിളിനിടയിലുള്ളത്”മാത്രം! വിവാഹം കഴിക്കാനോ അടിമയെ വാങ്ങാനോ കഴിവില്ലാത്ത ദരിദ്രപുരുഷന്മാരോട് വികാരം നിയന്ത്രിച്ചു ജീവിക്കാനാണു മതം ഉപദേശിക്കുന്നത്.

വിവാഹമോചനം, ബഹുഭാര്യത്വം, സ്വത്ത്വകാശം, കുടുംബ നേതൃത്വം, പൊതുജീവിതം, സാക്ഷിനിയമം എന്നിങ്ങനെ സമസ്ത മേഖലയിലും തികഞ്ഞ പുരുഷാധിപത്യമാണു മതം വിഭാവനം ചെയ്യുന്നത്.

വ്യഭിചാരവും ശിക്ഷയും

 മതം നിശ്ചയിച്ച അതിരുകള്‍ ലംഘിച്ചു വ്യഭിചാരത്തിലേര്‍പ്പെടുന്നവര്‍ക്കു കഠിനമായ ശിക്ഷയാണു വിധിച്ചിട്ടുള്ളത്. വിവാഹിതര്‍ വ്യഭിചരിച്ചാല്‍ അവരെ കല്ലെറിഞ്ഞു കൊല്ലണം. ഇതു കുര്‍ ആനില്‍ ഇല്ലെങ്കിലും സുന്നത്തിലുണ്ട്.- കുര്‍ ആനില്‍ ഉണ്ടായിരുന്നുവെന്നും ക്രോഡീകരണവേളയില്‍ നഷ്ടപ്പെട്ടുവെന്നും ഹദീസുകളില്‍ പറയുന്നു -അവിവാഹിതര്‍ക്കു പ്രഹരശിക്ഷയും സ്ത്രീക്കു മരണം വരെ വീട്ടുതടവുമൊക്കെയാണു കുര്‍ ആന്‍ വിധിച്ചിട്ടുള്ള ശിക്ഷ.

ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധമാണിവിടെ കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റമായി മതം കാണുന്നത്. എന്നാല്‍ സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന പുരുഷന് കുര്‍ ആനിലോ സുന്നത്തിലോ ശിക്ഷയൊന്നും പറയുന്നില്ല. അങ്ങനെയൊരു കുറ്റകൃത്യം തന്നെ ഇസ്ലാമിന്റെ സദാചാരപ്പട്ടികയില്‍ ഇല്ല. ഒരു സ്ത്രീ തന്നെ ലൈംഗികമായി ആക്രമിച്ച പുരുഷനെതിരെ പരാതിയുന്നയിച്ചാലോ? അവള്‍ നാലു ദൃക്‌സാക്ഷികളെ ഹാജറാക്കിയില്ലെങ്കില്‍ അവള്‍ക്കാണു ചാട്ടവാറടി ! ബലാത്സംഗത്തില്‍ ഗര്‍ഭിണിയായാല്‍ അവള്‍ കല്ലെറിഞ്ഞു കൊല്ലപ്പെടാനാണു സാധ്യത.!
നിസ്സാരമായ കുറ്റത്തിനു കല്ലെറിഞ്ഞു കൊല്ലല്‍ ‍; അതി ഗുരുതരമായ കുറ്റത്തിനു ശിക്ഷയില്ല. ‘ഇര’ ശിക്ഷിക്കപ്പെടുകയും ചെയ്യും !


ഗോത്ര കാലത്തെ പ്രതികാരനിയമങ്ങള്‍


കണ്ണിനു കണ്ണ്; പല്ലിനു പല്ല് എന്ന ഗോത്രനീതിയെ കുര്‍ ആനും ആവര്‍ത്തിക്കുന്നു. മലയാളിയായ നൌഷാദ് എന്ന യുവാവിന്റെ കണ്ണു ചൂഴ്ന്നെടുകാന്‍ സൌദി കോടതി വിധിച്ച സംഭവം ഓര്‍ക്കുന്നില്ലേ? തുല്യ നഷ്ടം വരുത്തി പ്രതിക്രിയ ചെയ്യുക എന്ന ഗോത്രകാലയുക്തിയാണിവിടെ ‘ദൈവം’ ശരി വെക്കുന്നത്. കൊല‍ക്കുറ്റത്തിനും ഇത്തരം പ്രതികാരം ചെയ്യാനാണു കുര്‍ ആന്‍ നിര്‍ദ്ദേശിക്കുന്നത്.
يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِي ٱلْقَتْلَى ٱلْحُرُّ بِالْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلأُنثَىٰ بِٱلأُنْثَىٰ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَٱتِّبَاعٌ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَانٍ ذٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ ٱعْتَدَىٰ بَعْدَ ذٰلِكَ فَلَهُ عَذَابٌ أَلِيمٌ
“ഹേ വിശ്വാസികളേ! കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതികാരം ചെയ്യല്‍ നിങ്ങള്‍ക്കു നിയമമാക്കിയിരിക്കുന്നു. അതായത് സ്വതന്ത്രനു സ്വതന്ത്രനും അടിമയ്ക്ക് അടിമയും സ്ത്രീയ്ക്കു സ്ത്രീയും എന്ന നിലയില്‍ ”(2:178)

കൊലക്കു പകരം കൊല എന്ന ഗോത്ര നീതിയെ ശരിവെക്കുന്നതോടൊപ്പം പകരക്കൊലയില്‍ ‘സമത്വം’ പാലിക്കല്‍ നിര്‍ബ്ബന്ധമാക്കുക കൂടിയാണ് ഈ ഖുര്‍ ആന്‍ വാക്യത്തിന്റെ ഉദ്ദേശ്യമെന്ന് വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു.
“കൊല‍ക്കു പകരം കൊല എന്ന സമ്പ്രദായം അറബികളിലും വേദക്കാരിലും മുമ്പേ പതിവുണ്ടായിരുന്നു. പക്ഷേ അതില്‍ നീതിയും സമത്വവും പാലിക്കപ്പെട്ടിരുന്നില്ല. ....പ്രതിക്രിയ നടത്തല്‍ നിയമമാക്കിയിരിക്കുന്നു എന്നു പറഞ്ഞാല്‍ കൊന്നവനെ കൊല്ലല്‍ നിര്‍ബ്ബന്ധമാണെന്നല്ല; പ്രതിക്കൊലയില്‍ സമത്വവും നീതിയും പാലിക്കണം എന്നാണുദ്ദേശ്യം. സ്വതന്ത്രനു സ്വതന്ത്രനും അടിമക്ക് അടിമയും സ്ത്രീക്കു സ്ത്രീയും എന്ന് പറഞ്ഞത് അതിന്റെ വിശദീകരണമത്രേ.”[ഖുര്‍ ആന്‍ വിവരണം-അമാനിമൌലവി]

ഒരു ഗോത്രത്തിലെ സ്ത്രീയാണു കൊല്ലപ്പെട്ടതെങ്കില്‍ പകരം കൊലയാളിയുടെ ഗോത്രത്തിലെ ഒരു സ്ത്രീയെ മാത്രമേ കൊല്ലാവൂ എന്നും , അടിമയെ കൊന്നാല്‍ , കൊലയാളി സ്വതന്ത്രനാണെങ്കിലും അയാളുടെ ഗോത്രത്തിലെ ഒരടിമയെ മാത്രമേ പകരം വധിക്കാവൂ എന്നുമാണ് ഖുര്‍ ആന്‍ ഉപദേശിക്കുന്നത്. കൊല്ലപ്പെടുന്നവരുടെ ‘വിലനിലവാരം’ പരിഗണിക്കാതെയുള്ള ജാഹിലിയ്യാ കാലത്തെ പ്രതിക്രിയാരീതിയില്‍ കാലോചിതമായ ഭേദഗതി വരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ സമത്വവും നീതിയും നടപ്പിലാക്കാന്‍ അവതരിപ്പിച്ചതാണത്രേ ഈ വെളിപാട്. ഖുര്‍ ആന്‍ വ്യാഖ്യാതാക്കളെയും കര്‍മ്മശാസ്ത്രവിദഗ്ധരെയും ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ ഒന്നാണീ സൂക്തമെന്നും അമാനിമൌലവി തുടര്‍ന്നെഴുതുന്നു:-

“എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം)

ഈ ഖുര്‍ ആന്‍വാക്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയെന്തെന്നോ ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ എന്തെല്ലാമെന്നോ വിവരിക്കാതെ മുജാഹിദ് പണ്ഡിതന്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധേയമാണ്. ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെ’തഫ്ഹീം’ല്‍ ഈ വാക്യത്തിനു സ്വന്തം യുക്തികൊണ്ട് വ്യാഖ്യാനം കണ്ടെത്തുകയാണു ചെയ്തത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്ത കാര്യമാണ് ഇവിടെ’അല്ലാഹു’വെളിപ്പെടുത്തിയിട്ടുള്ളതെന്ന തിരിച്ചറിവു തന്നെയായിരിക്കാം ഇവരുടെ ഉരുണ്ടുകളിക്കു കാരണം!

എല്ലാ മനുഷ്യജീവനും തുല്യ വിലയാണുള്ളതെന്ന ആധുനിക മനുഷ്യാവകാശ തത്വം ഇസ്ലാമിനു സ്വീകാര്യമല്ല എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ ‘സമത്വപാലന’ത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറ്റം ചെയ്തവരും അതിനു കൂട്ടു നിന്നവരും പ്രേരിപ്പിച്ചവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ നല്‍കുകയും ‍അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുക എന്നതാണു ആധുനിക സമൂഹം അംഗീകരിച്ചിട്ടുള്ള നീതിനിര്‍വ്വഹണരീതി. കുറ്റം ചെയ്തവര്‍ക്കു ‘തുല്യ നഷ്ടം’ വരുത്തുന്നതിനായി അയാളുടെ കുടുംബാംഗങ്ങളെ വധിക്കുക, സ്വത്തുക്കള്‍ നശിപ്പിക്കുക മുതലായ സമ്പ്രദായങ്ങള്‍ അപരിഷ്കൃത സമൂഹങ്ങളില്‍ മുന്‍പു കാലത്തുണ്ടായിരുന്നു.അത്തരം മനുഷ്യത്വരഹിതവും അയുക്തികവുമായ ഗോത്രാചാരങ്ങളെ ശരിവെക്കാന്‍ മാത്രം ബുദ്ധിശൂന്യതയും നെറികേടും, നീതിമാനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തില്‍നിന്നു പ്രതീക്ഷിക്കാവതല്ല!

ഖുര്‍ ആന്റെ ഈ ഉപദേശം ഇക്കാലത്തു നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഒരു ഉദാഹരണം നോക്കാം. ഒരു കൊള്ളക്കാരന്‍ ഒരു വീട്ടില്‍ കയറി കൊള്ള നടത്തുന്നതിനിടെ വീട്ടമ്മയായ സ്ത്രീയെയും അവരുടെ രണ്ടു വയസ്സായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്നു സങ്കല്‍പ്പിക്കുക. അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്! കൊല്ലപ്പെട്ടത് ഒരു സ്ത്രീയും കുഞ്ഞു മായതുകൊണ്ട് പകരം കൊലയാളിയായ പുരുഷനെ കൊല്ലുന്നത് നീതിയല്ല. എന്തുകൊണ്ടെന്നാല്‍ പുരുഷന്റെ മൂല്യവും സ്ത്രീയുടെ മൂല്യവും തുല്യമല്ലല്ലോ!!

ഖുര്‍ ആന്റെ കര്‍ത്താവു നീതിമാനായ ഒരു ദൈവമായിരുന്നെങ്കില്‍ ഈ വാക്യം ഇപ്രകാരമായിരുന്നേനെ:
“ഹേ വിശ്വാസികളേ, കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരില്‍ ഇനി മേല്‍ നിങ്ങള്‍ ഹിംസിക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. അതിനാല്‍ കുറ്റവാളികളെ മാത്രം ശിക്ഷിക്കുക.”

ഉപസംഹാരം.
നാം ജീവിക്കുന്ന കാലഘട്ടത്തിനും ദേശ സംസ്കാരഥിനും അനുയോജ്യമായാണു നമ്മുടെ മൂല്യ സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുന്നത്. മതമൂല്യങ്ങളില്‍ അതിനോടു പൊരുത്തപ്പെടാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ നാം അസ്വസ്ഥരാവുകയും അതിനെ വളച്ചൊടിച്ച് ഇന്നത്തെ സദാചാരത്തിനനുസരിച്ചു വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയുമാണിന്നു ചെയ്യുന്നത്. സദാചാരം മതം സംരക്ഷിച്ചതും ദൈവം ഇറക്കിത്തന്നതുമാണെന്നു നമ്മള്‍ പറയുകയും ചെയ്യുന്നു.

സ്വതന്ത്ര ചിന്തകരായ യുക്തിവാദികള്‍ ഇതംഗീകരിക്കുന്നില്ല. സദാചാരം സ്ഥായിയോ കേവലമോ മാറ്റാന്‍ പാടില്ലാ‍ത്തതോ അല്ല. ഒരോ പ്രശ്നവും അതിന്റെ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ സ്വതന്ത്രമായി വിശകലനം ചെയ്ത ശേഷം യുക്തിപൂര്‍വ്വം അതിന്റെ ശരിതെറ്റുകളെ മനസ്സിലാക്കി ഉചിതമായ നിലപാടെടുക്കുക എന്ന രീതിയാണു യുക്തിവാദം . അതുകൊണ്ടു തന്നെ യുക്തിവാദിക്കു റെഡി മെയ്ഡായ ഒരു സദാചാര പ്പട്ടിക എല്ലാ കാല‍ത്തേക്കും ദേശത്തേക്കുമായി ഉണ്ടാക്കി വെക്കാന്‍ കഴിയില്ല. ജനാധിപത്യം, മതനിരപേക്ഷമാനവികത, ലിംഗനീതി, സമത്വം , സമാധാനം, സ്വാതന്ത്ര്യം തുടങ്ങിയ നവ സാമൂഹ്യ സങ്കല്‍പ്പങ്ങളാണു യുക്തിവാദി സദാചാരത്തിനു മാനദണ്ഡമാക്കുന്നത്. ഈ മൂല്യങ്ങളൊന്നും മതങ്ങളോ ദൈവങ്ങളോ സംഭാവന‍ ചെയ്തതല്ല. യുക്തിചിന്തകരായ മതനിഷേധികളുടെ സര്‍ഗ്ഗ സംഭാവനകളാണ്.

161 comments:

ea jabbar said...

“മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോടും പെരുമാറുക” എന്ന സിദ്ധാന്തത്തെ ഭൌതികവാദികള്‍ ശരി വെക്കുന്നു. സാമൂഹികതയാണു ധാര്‍മ്മികതയുടെ അടിസ്ഥാനമെന്നു ചുരുക്കം.

ea jabbar said...

ശ്രീ മുഹമ്മദ് വേളം എനിക്കു മറുപടിയായി പറഞ്ഞ കാര്യങ്ങളും എന്നോടു ചോദിച്ച പ്രധാന ചോദ്യങ്ങളും പിന്നീട് ചര്‍ച്ച ചെയ്യാം.
ഈ വിഷയത്തില്‍ ബ്ലോഗ് വായനക്കാരുടെ ചോദ്യങ്ങളും പ്രതീക്ഷിക്കുന്നു.
വ്യക്തിപരമായ പ്രതികരണങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതാണ്.

ea jabbar said...

കെ പി സുകുമാരന്റെ ബ്ലോഗില്‍ വന്ന ഒരു കമന്റ് :-

chery said...

പരിണാമത്തിന്റെ ഏതോ ദശയില്‍ ആകസ്മികമായി ഉണ്ടയിപോയതാണ് മനുഷ്യന്‍..ജീവിതത്തിന് എന്തെങ്കിലും മാര്‍ഗനിര്‍ദേശ തത്വങ്ങലില്ല.സ്വന്തം ഇച്ചകളെ ത്രിപ്ടിപ്പെടുത്തി ജീവിക്കാം.അവന്റെ ചെയ്തികളെ നിരീക്ഷിക്കാന്‍ ഒരു ദൈവമില്ല.മരണത്തിനുശേഷം മറ്റൊന്നുമില്ല,വെറും ശുനിയതമാത്രം...
പിന്നെ മത വിശ്വാസിയായോ യുക്തി വിശ്വാസിയായോ അന്ധവിശ്വാസിയയോ എങ്ങനെ ജീവിചാലെന്താ? മതത്തിന്റെ പീഡനത്തില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ ഈ യുക്തിവാദികള്‍ ഇത്രയധികം പാടുപെടുന്നതെന്തിനാനാവോ?.വീണുകിട്ടിയ ഈ ജീവിതം ഓരോരുത്തരും തന്നിഷ്ടപ്രകാരം ആസ്വതിക്കുന്നതല്ലേ യുക്തിമാര്‍ഗം?
ഇതെല്ലംകൂടി നശിച്ച്‌ അവസാനം വല്ല്യ ഒരു ശു‌ന്യത മാത്രം അവസേഷിക്കാനും സാധ്യതയുണ്ടല്ലോ
പിന്നെ എല്ലാവരും യുക്തിവാതികലാകുന്ന സമത്വസുന്ദര ലോകത്തെ കുറിച്ചും മറ്റും സ്വപണം കാണുന്നതില്‍ എന്താണര്‍ത്ഥം

സമവായവും സഹവര്തിത്വവും ഒന്നും ആവശ്യമില്ല തര്കിക്കട്ടെ കലഹിക്കട്ടെ.അര്‍ഹതയുള്ളവര്‍ അതിജീവിക്കട്ടെ.

ഷെബു said...

EA Jabbar Said:

"..ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധമാണിവിടെ കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റമായി മതം കാണുന്നത്. എന്നാല്‍ സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന പുരുഷന് കുര്‍ ആനിലോ സുന്നത്തിലോ ശിക്ഷയൊന്നും പറയുന്നില്ല. അങ്ങനെയൊരു കുറ്റകൃത്യം തന്നെ ഇസ്ലാമിന്റെ സദാചാരപ്പട്ടികയില്‍ ഇല്ല. ഒരു സ്ത്രീ തന്നെ ലൈംഗികമായി ആക്രമിച്ച പുരുഷനെതിരെ പരാതിയുന്നയിച്ചാലോ? അവള്‍ നാലു ദൃക്‌സാക്ഷികളെ ഹാജറാക്കിയില്ലെങ്കില്‍ അവള്‍ക്കാണു ചാട്ടവാറടി ! ബലാത്സംഗത്തില്‍ ഗര്‍ഭിണിയായാല്‍ അവള്‍ കല്ലെറിഞ്ഞു കൊല്ലപ്പെടാനാണു സാധ്യത.!
നിസ്സാരമായ കുറ്റത്തിനു കല്ലെറിഞ്ഞു കൊല്ലല്‍ ‍; അതി ഗുരുതരമായ കുറ്റത്തിനു ശിക്ഷയില്ല. ‘ഇര’ ശിക്ഷിക്കപ്പെടുകയും ചെയ്യും !
===========

ഖുര്ആനിലും ഹദീസിലും നേര്ക്ക് നേരെ വിധിയില്ലാത്ത ഒരു വിഷയത്തില് ഇവ രണ്ടിന്റേയും അടിസ്ഥാനത്തില് ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാര് അതിനു അനുസൃതമായി വിധി പറയും. ആ സേവനമാണ് ലോകത്തെമ്പാടും മുഫ്തിമാര് ചെയ്തു കൊണ്ടിരിക്കുന്നത്. നബിയുടെ (സ) 23 വര്ഷ കാല പ്രബോധന ജീവിതത്തിലെ പല സംഭവങ്ങളുടെയും പശ്ചാതലത്തിലാണ് ഖുര് ആനിലെ മിക്ക നിയമങ്ങളും അവതരിപ്പിക്കപ്പെട്ടത് എന്ന് നമുക്ക് കാണാന് കഴിയും. പ്രായോഗിക ജീവിതവുമായി അങ്ങേയറ്റം ഇഴകിചെര്നാണ് ശരീഅത്ത് രൂപപ്പെട്ടത് തന്നെ. നബിയുടെ പ്രബോധന കാല ഘട്ടത്തില് നബിക്ക് മുമ്പാകെ പല കേസുകളും വന്നിട്ടുണ്ട്. എന്നാല് ഒരു ബലാല്സംഗ കേസ് വന്നതായി എന്റെ പരിമിതമായ വായനയില് കാണാന് കഴിഞ്ഞ്ട്ടില്ല. അതോ കൊണ്ട് തന്നെ നബിയുടെയോ പിന്തുടര്ന്നുവന്ന ഖലീഫ മാരുടെയോ കര്മ ജീവിതത്തില് സമാനമായ സംഭവങ്ങള് ഉള്ളതായി അറിവില്ല. നബിക്കും കൂട്ടര്ക്കും പരിചയമില്ലാത്ത ഒരു കുറ്റകൃത്യം പ്രത്യേക പേരെടുത്തു പറഞ്ഞു അത് ഭാവിയില് നടക്കുമെന്ന് പറഞ്ഞു ഖുര്ആന് വിധി പറയുമെന്ന് വിചാരിക്കാന് ന്യായമില്ല. നിര്ണിത ശിക്ഷയുള്ള കുറ്റ കൃത്യങ്ങളാകട്ടെ അന്ന് സമൂഹത്തില് നില നിന്നിരുന്നു താനും. ലൈംഗിക കേസുകള് ഉണ്ടായിട്ടും എന്ത് കൊണ്ട് ഒരു സ്ത്രീക്ക് നേരെ ശക്തി പ്രയോഗിക്കുന്ന മാനഭംഗ കേസുകള് അന്ന് ഉണ്ടായില്ല എന്ന് ഞാന് ചിന്തിചിടുണ്ട്. അതിനെ അനലൈസ് ചെയ്താല് കിട്ടുന്ന നിഗമനങ്ങള് ഇങ്ങനെയാണ്. ഒരു ബലാത്സംഗം സംഭവിക്കുന്നതില് സ്ത്രീയുടെ സൌന്ദര്യം, വസ്ത്ര ധാരണം, സ്വഭാവ സവിശേഷതകള്, അത് മൂലമുണ്ടാകുന്ന സാഹചര്യങ്ങള്, ആ സാഹചര്യങ്ങള് ഉപയോഗപ്പെടുത്താന് തോന്നുന്ന പുരുഷന്റെ മലീമസമായ മനസ്സ് തുടങ്ങിയവയ്ക്ക് നിസീമമായ പങ്കുണ്ട് എന്ന് മനസിലാക്കാം. അല്പം മദ്യം കൂടി അകതുന്ടെന്കില് പിന്നെ സാധ്യത പരിധി വിടുകയും ചെയ്യുന്നു. ഇസ്ലാമാകട്ടെ ഈ വക സാഹചര്യങ്ങള് സൃഷ്ടിക്കപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചു കളയുന്നു. സ്ത്രീയുടെ വസ്ത്ര ധാരണം ഇസ്ലാം നിശ്ചയിച്ചു, അവള് അന്യ പുരുഷനുമായി തനിച്ചാകുന്നതോ, കൂടി ക്കലരുന്നതോ വിലക്കി, ഒരു സ്ത്രീ ഒറ്റയ്ക്ക് ദീര്ഘ ദൂരം യാത്ര ചെയ്യുന്നതില് നിബന്ധനകള് ഏര്പ്പെടുത്തി, അന്യ സ്ത്രീയെ സ്പര്ശിക്കുന്നത് നിഷിദ്ധമാക്കി. (ഈ വക നിയന്ത്രനങ്ങളൊന്നുമില്ലാത്ത നാടുകളിലെ സ്ഥിതി മാഷ്ക്ക് അറിയാമല്ലോ. അമ്നെസ്ടി ഇന്റര്നാഷണല് ഇന്റെ റിപ്പോര്ട്ട് അനുസരിച്ച് വര്ഷം 2004 മാത്രം ഓരോ 90 സെക്കന്റ് ലും ഒരു ബലാല്സംഗമാന് അമേരിക്കയില് അരങ്ങേറിയത്! മോസ്കോ യില് സോഷ്യലിസ്റ്റ് വിപ്ലവത്തിന് ശേഷം ഇപ്പോള് അരങ്ങേറി ക്കൊണ്ടിരിക്കുന്നത് ലൈംഗിക വിപ്ലവമാണ്! 14 വയസിനു താഴെയുള്ള കുട്ടികളാണ് അവിഹിത ഗര്ഭം ധരിക്കുന്നതില് ഭൂരിഭാഗവും! റഷ്യ യിലെ ഒരു യുവ കമ്മ്യൂണിസ്റ്റ് പത്രത്തിന്റെ റിപ്പോര്ട്ടുകള് ഇതാണ് സൂചിപ്പിക്കുന്നത്. എന്നാല് 'പ്രാകൃത' ശിക്ഷ രീതികള് നില നില്ക്കുന്ന സൗദി അറേബ്യയില് 10 ലക്ഷം പേര്ക്ക് 22 എന്നതാണ് കുറ്റവാളികളുടെ അനുപാതമെന്കില്, 'പരിഷ്കൃത' നിയമങ്ങളുള്ള നാടുകളായ ഫ്രാന്സില് ഈ അനുപാതം 32000 വും , പശ്ചിമ ജര്മനിയില് 42000 വും ഫിനലാണ്ടില് 63000 വും കാനഡയില് 75000 വും ആണെന്ന് യു. എന് സ്ഥിതി വിവര കണക്കുകള് പറയുന്നു.)(Contd...)

ഷെബു said...

ബലാല്സംഗത്തിനിരയായ സ്ത്രീയോടു നാല് സാക്ഷികളെ ഹാജരാക്കാന് ആവശ്യപ്പെടാമോ?
====
രണ്ടിനും അടിസ്ഥാനപരമായി തന്നെ വ്യതസങ്ങളുണ്ട്. വ്യഭിചാരത്തില് രണ്ടു പേരും കുറ്റക്കാരായേക്കാം. എന്നാല് ബലാത്സംഗം ഒരു സ്ത്രീയുടെ ചാരിത്ര്യത്തിനും അന്തസ്സിനും ജീവിത വിശുദ്ധിക്കും നേരെയുള്ള ഏക പക്ഷീയമായ കടന്നു കയറ്റമാണ്. ഇസ്ലാമിക നിയമ മനുസരിച്ച് നിഷിദ്ധമാക്കപ്പെട്ട കുറ്റ കൃത്യം. സ്ത്രീ 'വിക്ടിം' ആണിവിടെ. ശാരീരിക മായി അവള്ക്കു ചാരിത്ര്യ ഭംഗം സംഭവിച്ചാലും സമൂഹത്തിന്റെ അംഗീകാരവും സ്നേഹവും കാരുണ്യവും തുടര്ന്നും അവള് അര്ഹിക്കുന്നുവേന്നതില് സംശയത്തിന് ഇടമില്ല. ആയതു കൊണ്ട് തന്നെ ഒരു റേപ് 'വിക്ടിം' നോട് നാല് സാക്ഷികളെ ഹാജരാക്കാന് ആവശ്യപ്പെടവതല്ല എന്ന് പ്രഗല്ഭനായ ഒരു ആധുനിക പണ്ഡിതന് ഈ വിഷയത്തില് വര്ഷങ്ങള്ക്കു മുമ്പ് ഫത്വ നല്കിയിരിക്കുന്നു. അവളോട് സാക്ഷികളെ ഹാജരാക്കാന് പറയുന്നത് ആ കുറ്റ കൃത്യത്താല് തകര്ന്നു പോയ അവളെ കൂടുതല് പീടിപ്പിക്കുന്നതിനു തുല്യമാണെന്ന് ഫത്വ യില് തുടര്ന്ന് പറയുന്നു.
ഇസ്ലാം കാരുണ്യത്തിന്റെ മതമാണ്, ഒരു സാധാരണ മനുഷ്യന്റെ നീതി ബോധത്തിന് നിരക്കാത്ത കാര്യങ്ങള് കരാ വാരിധിയായ ദൈവത്തിന്റെ വിധി വിലക്കുകളില് കാണുക സാധ്യമല്ല. ഈ വിഷയത്തില് ഇനി ചര്ച്ച തുടരേണ്ടെന്ന് തോന്നുന്നു.
ആ ഫത്വ യുടെ പ്രസക്ത ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ.
“A woman who has been raped cannot be asked to produce witnesses; her claim shall be accepted unless there are tangible grounds to prove otherwise. To insist that she provide witnesses is akin to inflicting further pain on her. If anyone refutes her claim of innocence, the onus is on him to provide evidence, and she may simply deny the claim by making a solemn oath, thus clearing herself in public. The Prophet (peace and blessings be upon him) said, “The onus to provide evidence falls on the one who makes a claim, and the one who denies (the same) can absolve himself or herself by making a solemn oath to the contrary.”

ബയാന്‍ said...

നബിയുടെ (സ) 23 വര്ഷ കാല പ്രബോധന ജീവിതത്തിലെ പല സംഭവങ്ങളുടെയും പശ്ചാതലത്തിലാണ് ഖുര് ആനിലെ മിക്ക നിയമങ്ങളും അവതരിപ്പിക്കപ്പെട്ടത് എന്ന് നമുക്ക് കാണാന് കഴിയും.

നബിക്കും കൂട്ടര്ക്കും പരിചയമില്ലാത്ത ഒരു കുറ്റകൃത്യം പ്രത്യേക പേരെടുത്തു പറഞ്ഞു അത് ഭാവിയില് നടക്കുമെന്ന് പറഞ്ഞു ഖുര്ആന് വിധി പറയുമെന്ന് വിചാരിക്കാന് ന്യായമില്ല.

Shebu, well done; താങ്കള്‍ എല്ലാം പറഞ്ഞുവെച്ചു, ഒരു ലോകാവസാനം വരെ നിലനില്‍കേണ്ട ഒരു സമ്പൂര്‍ണ്ണ ദൈവീക മതത്തിന്റെ പ്രായോഗിക പശ്ചാതലം.

താങ്കളുടെ ജബ്ബാര്‍മാഷുമായുള്ള എല്ലാ സംവാദവും വായിക്കുന്നു, ഇസ്ലാം മതത്തെ ന്യായീകരിക്കാനു
ള്ള താന്കളുടെ യുക്തിയെ വായിക്കുമ്പോള്‍ യുക്തിവാദ ചിന്തയുമായി സമരസപ്പെടാനുള്ള സാധ്യത വിദൂരമല്ല എന്നെനിക്കു തോന്നുന്നു.

താങ്കളുടെ Favorite Movie
"കിരീടം" ആണല്ലേ.

CKLatheef said...

ea jabbar said..
'യൂറോപ്പില്‍ പോയി ഇവര്‍ കൊണ്ടു വരുന്ന കണക്കുമായി താരതമ്യം ചെയ്താല്‍ യൂറോപ്പിലും അമേരിക്കയുലും ആകെ ഒരു കൊല്ലത്തില്‍ നടക്കുന്നതിന്റെ എത്രയോ മടങ്ങാണ് ഇവിടെ ഒരു ജില്ലയില്‍ ഒരു മാസം നടക്കുന്നത്.'

ഇത് എത് തരം നടത്തമാണ് എന്ന് വ്യക്തമല്ല എതായാലും അല്‍പം കൂടിപ്പോയോ എന്നോരു സംശയം. അങ്ങനെ കൂടുന്നെങ്കില്‍ ജനങ്ങള്‍ മതത്തിന്റെ ധാര്‍മികത വലിച്ചെറിഞ്ഞ് താന്തോന്നികളായി താന്തോന്നിത്തം = യുക്തിവാദം)മാറുന്നു എന്നാണ് അതിന്റെ സൂചന.

CKLatheef said...

'ഒരു ഹജ്ജ് കൊണ്ട് അതുവരെ ചെയ്ത പാപമെല്ലാം പൊറുക്കപ്പെടുമെന്ന വിശ്വാസം കുറ്റകൃത്യങ്ങള്‍ തുടരാനുള്ള ഉള്‍പ്രേരണയായി വര്‍ത്തിക്കുന്നു.'

പശ്ചാതാപം സ്വീകരിക്കപ്പെടാനുള്ള നിബന്ധന ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് എന്ന കാര്യം അയാള്‍ ഉള്‍കൊള്ളാത്തത് കൊണ്ടാണ് അപ്രകാരം സംഭവിക്കുന്നത്.

ea jabbar said...

അങ്ങനെ കൂടുന്നെങ്കില്‍ ജനങ്ങള്‍ മതത്തിന്റെ ധാര്‍മികത വലിച്ചെറിഞ്ഞ് താന്തോന്നികളായി താന്തോന്നിത്തം = യുക്തിവാദം)മാറുന്നു എന്നാണ് അതിന്റെ സൂചന.--
---------------------------
പതങ്ങളില്‍ വരുന ക്രിമിനല്‍ വാര്‍ത്തകളില്‍ ഏറ്റവും കൂടുതല്‍ കുറ്റവാളികള്‍ മുസ്ലിം സമുദായത്തില്‍നിന്നാണെന്നു കാണാം. ഈ ലക്കം പ്രബോധനം പോലും അതു സമ്മതിക്കുന്നു. ജമാ അത്തു നേതാക്കള്‍ പല തവണ ഇക്കാര്യം എഴുതിയത് എന്റെ കയ്യിലുണ്ട്.
രണ്ടാം സ്ഥാനത്ത് ക്രിസ്ത്യാനികളും.
എന്നു വെച്ചാല്‍ ഏറ്റവും കൂടുതല്‍ മതധാര്‍മ്മികത ഉല്‍ബോധനം ചെയ്യപ്പെടുന്ന സമുദായം ധാര്‍മ്മികനിലവാരത്തില്‍ ഏറ്റവും പിന്നില്‍ . രണ്ടാമതു പ്രബോധനം നടക്കുന്ന സമുദായം രണ്ടാം സ്ഥാനത്ത്. തീരെ മത ഉല്‍ബോധനം നടത്താത്ത സമുദായം ധാര്‍മ്മികകാര്യങ്ങളില്‍ താരതമ്യേന മുന്നില്‍. ഇതില്‍ നിന്നും മതവും ധാര്‍മ്മികതയും തമ്മിലുള്ള ബന്ധം വിപരീതാനുപാതമാണെന്നു വ്യക്തം. !
ഒരു കൂട്ടി ജനിച്ചു വീണാല്‍ ആ നിമിഷം തുടങ്ങുന്നു മതോല്‍ബോധനം. അയാള്‍ മരിച്ചു ഖബറില്‍ മണ്ണിടും വരെ അതു തുടരുന്നു. നിത്യവും മദ്രസാ പഠനം ; വെള്ളിയാഴ്ച്ച പള്ളിയില്‍ ഉല്‍ബോധനം. വയളു പരമ്പരകള്‍. എവിടെ നോക്കിയാലും മതപ്രചാരണം. ലോകത്തേറ്റവും കൂടുതല്‍ പണവും മനുഷ്യോര്‍ജ്ജവും മതപ്രചാരണത്തിനു ചെലവഴിക്കപ്പെടുന്നത് നമ്മുടെ കേരളത്തിലായിരിക്കും. എന്നിട്ടും മനുഷ്യരില്‍ ഒരു ധാര്‍മ്മികതയും സൃഷ്ടിക്കാന്‍ ഈ മതം കൊണ്ടു കഴിയുന്നില്ല. ആളുകളൊക്കെ താന്തോന്നി”യുക്തിവാദി”കളായി അരങ്ങു തകര്‍ക്കുന്നു. ഇത്ര മാത്രം പ്രായോഗിക പരാജയം നേരിട്ട ഒരു പ്രത്യയശാസ്ത്രം പിന്നെ എന്തിനാ കൂട്ടരേ നാം കൊണ്ടു നടക്കുന്നേ? അതങ്ങു വലിച്ചെറിഞ്ഞ് മറ്റു വല്ല വഴിയും നോക്കിക്കൂടേ?

ea jabbar said...

എങ്ങനെ തുപ്പണമെന്നും എങ്ങനെ തലേ കെട്ടണമെന്നും എങ്ങനെ മനഹോരിക്കണമെന്നും നബിയുടെ ഭാര്യമാരോടെങ്ങനെ സംസാരിക്കണമെന്നുമൊക്കെ വിശദീകരിക്കുന്ന സമഗ്ര സമ്പൂര്‍ണ്ണ മതത്തില്‍ അത്യതീവ ഗുരുതരമായ ഒരു ക്രിമിനല്‍ കുറ്റത്തിനു ശിക്ഷ വിധിക്കാന്‍ ആധുനിക പണ്ഡിതന്മാര്‍ക്ക് സ്വന്തം യുക്തിയുപയോഗിച്ചു ഫത് വ ഉണ്ടാക്കണമത്രേ! അപ്പൊ അല്ലാഹു ഇതൊക്കെ നേരത്തെ തയ്യാറാക്കി വെച്ചതൊന്നുമല്ല അല്ലേ? പിന്നെ എന്തിനാ അദ്ദേഹം മുഹമ്മദ് നബിയോടെ ഈ പ്രവാചകപ്പണിയൊക്കെ നിര്‍ത്തിയത്?... കൂടുതല്‍ പറയുന്നില്ല...!
(:

ea jabbar said...

ഖുര്ആനിലും ഹദീസിലും നേര്ക്ക് നേരെ വിധിയില്ലാത്ത ഒരു വിഷയത്തില് ഇവ രണ്ടിന്റേയും അടിസ്ഥാനത്തില്
--------------
ഇവ രണ്ടിന്റേയും അടിസ്ഥാനത്തിലാണെങ്കില്‍ നാലു സാക്ഷി വേണ്ടി വരൂലേ ഷെബൂ. ആധുനിക മനുഷ്യന്റെ നീതിബോധവും യുക്തിയും അടിസ്ഥാന്മാക്കി ഇത്രയും സാരമായ പ്രശ്നത്തില്‍ പോലും നമ്മള്‍ തന്നെ തീരുമാനമെടുക്കാനാണെങ്കില്‍ ഈ “ദൈവം” എന്തിനാ പിന്നെ ഈ വേണ്ടാത്ത പണിക്കു മെനക്കെട്ടത് ? എന്നാണു ഞാന്‍ ചോദിക്കുന്നത്. !
എല്ലാ കാര്യത്തിലും നമുക്കങ്ങു തീരുമാനമെടുത്താല്‍ പോരേ?

ea jabbar said...

മുഹമ്മദ് നബി ജീവിച്ചിരുന്ന പത്തു കൊല്ലക്കാലം മദീനയില്‍ അദ്ദേഹം നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ക്കു മാത്രമേ ഇസ്ലാമിലും ഖുര്‍ ആനിലും പരിഹാര നിര്‍ദേശങ്ങളുള്ളു എന്ന ഷെബുവിന്റെ അഭിപ്രായം സത്യത്തോടു വളരെ അടുത്തു നില്‍ക്കുന്നു. സമഗ്രം സമ്പൂര്‍ണം എന്ന വാദം പൊളിയുന്നു. ബലാത്സംഗത്തിനു ശിക്ഷ നിര്‍ദ്ദേശിക്കാന്‍ മാത്രമല്ല അതിലും എത്രയോ ഗുരുതരമായ മറവി അല്ലാഹുവിനു സംഭവിച്ചിട്ടുണ്ട്. അതു പിന്നെ പറയാം.

ea jabbar said...

ആയതു കൊണ്ട് തന്നെ ഒരു റേപ് 'വിക്ടിം' നോട് നാല് സാക്ഷികളെ ഹാജരാക്കാന് ആവശ്യപ്പെടവതല്ല എന്ന് പ്രഗല്ഭനായ ഒരു ആധുനിക പണ്ഡിതന് ഈ വിഷയത്തില് വര്ഷങ്ങള്ക്കു മുമ്പ് ഫത്വ നല്കിയിരിക്കുന്നു.
--------------
ഒരു ദൈവിക ദര്‍ശനത്തിന്റെ ഗതികേടു നോക്കണേ. ഏതോ മേല്‍ വിലാസമില്ലാത്ത പണ്ഡിതന്റെ ഫത് വ യാണത്രേ ഇസ്ലാമിന്റെ ആധികാരിക വിധി !

CKLatheef said...

ശെബൂ, ഇസ്‌ലാം എന്താണെന്ന് ഇസ്ലാമിനെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്ന മേല്‍വിലാസമുള്ള ഇ.എ ജബ്ബാര്‍ പറയും. എന്നിട്ട് അതിനെ വിമര്‍ശിക്കും. അതൊക്കെ സഹിക്കാന്‍
സന്നദ്ധമാണെങ്കില്‍ ഇവിടെ മറുപടി എഴുതാനും അഭിപ്രായം പറയാനും നിന്നാല്‍ മതി. വളരെ നാളായി സംവാദങ്ങളിലും പ്രസംഗങ്ങളിലും പെട്ടെന്ന് ആളെ ബോധ്യപ്പെടുത്താവുന്ന ഒരു തുരുപ്പ് ശീട്ടായിരുന്നു ബലാല്‍സംഗത്തിന് നാല് പേരെ ഹാജറാക്കണമെന്ന ജബ്ബാര്‍ മാഷിന്‍െ തിസീസ്. അത് നീ ഇങ്ങനെ പൊളിച്ച് കളയാന്‍ പാടില്ലായിരുന്നു. അതോടെ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മഹാനായ പണ്ഡിതന്‍മാരില്‍ ഒന്ന് അനഭിമതനായി. അല്ലെങ്കിലും താങ്കളെപ്പോലുള്ളവര്‍ക്കെതിരെ ആദ്യമേ ജാമ്യമെടുത്തിട്ടുണ്ട്, നവഇസ്ലാം അല്‍പം കടുപ്പമുള്ളതാണ് എന്നറിയാം, വായിച്ചിട്ടില്ലേ പോസ്റ്റ്. പരിഹാസം അതിന്റെ മുറക്ക് നടക്കട്ടേ. നിനക്ക് പറയാനുള്ളത് പറയാനുള്ള സൗകര്യമുണ്ടല്ലോ. അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി.

CKLatheef said...

ഇതാണോ ഇത്ര കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന യുക്തി. ഏതാനും പേര്‍ -അല്ലങ്കില്‍ ബഹുഭൂരിപക്ഷം എന്ന് തന്നെക്കൂട്ടിക്കോളൂ- നിയമം ധിക്കരിക്കുന്നുവെങ്കില്‍ നിയമം തന്നെ വലിച്ചെറിയുക. ഇതേ തത്വം രാജ്യനിയമങ്ങളിലും ബാധകമാക്കാന്‍ താങ്കള്‍ പറയുമോ.

'ഇത്ര മാത്രം പ്രായോഗിക പരാജയം നേരിട്ട ഒരു പ്രത്യയശാസ്ത്രം പിന്നെ എന്തിനാ കൂട്ടരേ നാം കൊണ്ടു നടക്കുന്നേ? അതങ്ങു വലിച്ചെറിഞ്ഞ് മറ്റു വല്ല വഴിയും നോക്കിക്കൂടേ?'

ഇവിടെയും ഒരു അട്ടിമറിയുണ്ട്. പ്രത്യയശാസ്ത്രം പ്രായോഗികമായി പരാജയപ്പെട്ടു എന്ന് പറയണമെങ്കില്‍. അതിന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ക്ക് പ്രയോഗിക്കാന്‍ സാധിക്കാത്തവിധം അപ്രായോഗിമോ, അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതോ ആയിരിക്കണം. താങ്കള്‍ അവ്വിധം ചര്‍ച ചെയ്യുന്നില്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് അതാണ്. ആ നിലക്ക് ചര്‍ചനടക്കട്ടേ. ഏതാണ് ഇസ്‌ലാമിക നിയമങ്ങളില്‍ അപ്രായോഗികം എന്ന് പിന്നീട് നിങ്ങള്‍ കൊട്ടിഘോഷിക്കാതെ വായനക്കാര്‍ മനസ്സിലാക്കും. മറിച്ച് നിങ്ങള്‍ മുന്‍ധാരണയോടെ വിഷയങ്ങളെ സമീപിക്കുമ്പോള്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ അതൊട്ടും പ്രയോജനം ചെയ്യില്ല. ഇദ്ദയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ താങ്കള്‍ നല്‍കുന്ന തലക്കെട്ട് ഒരു ജാഹിലീ ആചാരത്തിന് പച്ചക്കൊടി എന്നോ മറ്റോ ആയിരിക്കും. അതാണോ സംവാദത്തിന്റെ ശൈലി.

ഷെബു said...

EA Jabbar Said:
"ഇത്ര മാത്രം പ്രായോഗിക പരാജയം നേരിട്ട ഒരു പ്രത്യയശാസ്ത്രം പിന്നെ എന്തിനാ കൂട്ടരേ നാം കൊണ്ടു നടക്കുന്നേ? അതങ്ങു വലിച്ചെറിഞ്ഞ് മറ്റു വല്ല വഴിയും നോക്കിക്കൂടേ?"

ഇക്കൊല്ലത്തെ ഏറ്റവും നല്ല തമാശ. അഞ്ജതയോ അഭിനയമോ? ലോകത്ത്‌ ഏറ്റവും പ്രായോഗികമായി വിജയിച്ച ഒരു ജീവിത വ്യവസ്ഥയെ ലോകം നിത്യേന എന്നോണം സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ നേതാവിന്റെ ഈ വെടിക്കു നല്ല പ്രസക്തിയുണ്ട്!
കഴിഞ്ഞ അമ്പതു വര്‍ഷത്തെ മതങ്ങളുടെ വളര്‍ച്ച നിരക്ക് പരിശോധിക്കുമ്പോള്‍ പ്രത്യേകിച്ചും!
Buddhism increase 63%
150,180,000
245,000,000
Hinduism increase 117%
230,150,000
500,000,000
Shintoism increase 152%
25,000,000
63,000,000
AND...
Islam increase 235%
209,020,000
700,000,000

ഷെബു said...

ബലാല്‍സംഗം ഒന്നും തന്നെ ഇല്ലാത്ത ഒരു കാലഘട്ടം ഒരു പക്ഷെ ലോകത്ത് ഇസ്ലാമിന് മാത്രമേ അവകാശപ്പെടാനുള്ളൂ! അതാണ്‌ ഇസ്ലാമിന്റെ സദാചാര നിയമങ്ങളുടെ വിജയം! അവിടെ പോലും പോസിറ്റീവ് ആയി ചിന്തിക്കാതെ "ചോര തന്നെ കൌതുകം" എന്ന മട്ടില്‍ കൊതുകായി മാറുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. അല്ലാഹു നിയമം നിര്‍മ്മ്ക്കാന്‍ വേണ്ടി ആരുടെയെങ്കിലും മനസ്സില്‍ ഒരു ബലാല്‍സംഗം തോന്നിപ്പിക്കാതിരുന്നതാണ് ഇവര്‍ക്ക് പ്രശ്നം! അല്ലെങ്കില്‍ ഒരു 'അഡ്വാന്‍സ്‌ നിയമം'കൊണ്ട് വരാത്തത്! ബലാല്‍സംഗം നടക്കാത്തിടത്തോളം കാലം നബി (സ) അത്തരമൊരു വിധി എങ്ങനെ പറയും? ഇനി അവിടെ പോലും ഇസ്ലാമിന്റെ മാത്രം പ്രത്യേകതയായ "ഇജ്തിഹാദ്" ഏതു കാലഘട്ടത്തെയും അതിജയിക്കുമ്പോള്‍ അതിനെ പരിഹസിക്കാനാണ് മുതിരുന്നതെന്കില്‍ ഇസ്ലാമിനെ കുറിച്ചുള്ള നിങ്ങളുടെ അന്ജതയെ ഓര്‍ത്ത്‌ വീണ്ടും സഹതപിക്കാനേ കഴിയൂ! ഇജ്തിഹാദ്നെ കുറിച്ച ബുഖാരി ഉദ്ധരിച്ച ഹദീസ്‌ ഇങ്ങനെ: "അമ്രുബിനുല്‍ ആസ്വില്‍ നിന്ന് നിവേദനം, നബി പറയുന്നത് അദ്ദേഹം കേട്ടു, 'ന്യായാധിപന്‍, സത്യം മനസ്സിലാവാന്‍ അങ്ങേയറ്റം ഗവേഷണം നടത്തിയ ശേഷം ഒരു വിധി പ്രസ്താവിച്ചു. ആ വിധി യാധാര്ത്യവുമായി യോജിച്ചു വരികയും ചെയ്തു, എങ്കില്‍ അദ്ധേഹത്തിനു രണ്ടു പ്രതിഫലമുണ്ട്. ഇനി അദ്ദേഹം ഗവേഷണം നടത്തിയ ശേഷം യധാര്ത്യവുമായി യോജിക്കാത്ത വിധിയാണ് നല്കിയതെന്കില്‍ അദ്ധേഹത്തിനു ഒരു പ്രതിഫലം". (സഹീഹു ബുഖാരി:2123).
അപ്പോള്‍ യുക്തിവാദ ചോദ്യം വരും, "യധാര്ത്യവുമായി ബന്ധമില്ലാത്ത വിധി പറയാന്‍ ഇസ്ലാം അനുവദിക്കുന്നുണ്ട് അല്ലെ? എന്ന്! " ബുദ്ധിയുള്ളവര്‍ അതിനെ മനസിലാക്കുക ഇങ്ങനെയാണ് , ഇജ്തിഹാദ് പ്രോത്സാഹിപ്പിക്കാനാണ് നബി അതിനു തെറ്റിപ്പോയാലും പ്രതിഫലം വാഗ്ദാനം ചെയ്തത്. ശരീഅത്തില്‍ നേര്‍ക്ക്‌ നേരെ വിധിയില്ലാതത്തിന്റെ പേരില്‍ ആര്‍ക്കും നീതി നഷ്ട്ടപെടാതിരിക്കാനാണ് ഇജ്തിഹാദിന്റെ സുന്ദര ജാലകം ഇസ്ലാം തുറന്നു വെച്ചത്.
അവിടെ തന്നെയാണ് നേരത്തെ ഞാന്‍ ഉദ്ധരിച്ച 'ഫത്‌വ' സ്ഥാനവും. ഇസ്ലാമിക സമൂഹത്തില്‍ പണ്ഡിതരുടെ സ്ഥാനം മഹത്തായതാണ് , മാഷ്‌ കണ്ടു പരിചയിച്ച മുക്രിയും മൊല്ലാക്കയും വിളമ്പി തന്നതോ അവരുടെ ചെയ്തികളോ അല്ല ഇസ്‌ലാം, എല്ലാ ഭൌതിക ഇസങ്ങളെയും മാറി കടക്കാന്‍ കെല്പുള്ള ജിവിത ദര്‍ശനമാണ് അത് . സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവയാണ്. ഒരമുസ്ലിം വൃദ്ധയുടെ ഭാണ്ഡം ചുമന്നു നടന്ന മുഹമ്മദിന്റെ സന്ദേശത്തെ ആ ഭാണ്ഡം ഇറക്കി വെച്ച മാത്രയില്‍ സ്വന്തമാക്കാന്‍ മാത്രം സൌമ്യതയും സൌന്ദര്യ തീവ്രതയും ഉണ്ടതിന്. അത് കാണാന്‍ ശ്രമിക്കാതെ മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ പുറപ്പെടുന്നത് വിജയം കാണില്ലെന്നത്തിനു കാലം സാക്ഷ്യം!

ചിന്തകന്‍ said...

വ്യഭിചാരവും ബലാല്‍ സംഘവും വേര്‍ത്തിരിച്ചറിയാനുള്ള ബുദ്ധിയും യുക്തിയുമില്ലാത്താവരോട് സംവദിച്ചിട്ടെന്ത് കാര്യം.

വ്യഭിചാരമെന്നാല്‍ രണ്ടാളുകള്‍ പരസ്പരം പൂര്‍ണ്ണ സമ്മതത്തോടെ ചെയ്യുന്ന ലൈംഗികതയാണ്.

ഒരാള്‍ എതിര്‍ലിഗമുള്ള ആളെ സമ്മതം കൂടാതെ അക്രമിച്ച് കീഴടക്കി ലൈഗികമായി ഉപയോഗിക്കുന്നതിനാണ് സാധാരണ ബലാല്‍ സംഘം എന്ന് പറയുന്നത്. അതിനാല്‍ തന്നെ വ്യഭിചാരം തെളിയിക്കാനുള്ള നിബന്ധനകളൊന്നും ഇവിടെ ബാധമാകില്ല എന്നത് സാമാന്യ യുക്തിയാണ്.

‘ഇസ് ലാമില്‍ ബലാല്‍ സംഘത്തിന് ശിക്ഷിക്കാന്‍ വകുപ്പില്ല. ശിക്ഷിക്കാന്‍ നാല് സാക്ഷികളെ വേണമെന്ന് വാദിക്കുന്ന യുക്തിവാദി എന്നവകാശപ്പെടുന്നവര്‍, യുക്തി വാദമല്ല മറിച്ച്, ശരിക്കും യുക്തിയുടെ ‘വധ‘മാമാണ് നടത്തുന്നതെന്ന് പറയാതെ വയ്യ.

പ്രിയ ശെബു, ലത്തീഫ്.. മാന്യമായ ഒരു സംവാദം നമ്മുടെ ജബ്ബാര്‍ മാഷില്‍ പ്രതീക്ഷിക്കരുത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ജബ്ബാര്‍ മാഷിന്റെ ഭാഷാപ്രയോഗങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ആളെന്ന നിലക്കാണ് ഇത് പറയുന്നത്. :)

ചില ഉദാഹരണങ്ങള്‍ താഴെ!


ലിംഗവും യോനിയും ദൈവത്തിന് !
മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഒരു നാലാം കിട വ്യഭിചാരശാലയിലേക്കുള്ള സീസണ്‍ ടിക്കറ്റോ?
ദൈവമോ വീട്ടു കാര്യസ്ഥനോ?
വൃഷണം മുതുകിലേക്ക്!!
ലുങ്കിയുടുത്ത ദൈവം!
പ്രപഞ്ചത്തിന്റെ പരിപാലകനോ പ്രവാചകന്റെ പരിചാരകനോ?


എന്റെ അഭിപ്രയായത്തില്‍ ഒരു സംവാദത്തേക്കാള്‍ പ്രകോപനമാണ് ജബ്ബാര്‍ മാഷിന്റെ ലക്ഷ്യം എന്നാണ്. :)

ea jabbar said...

യൂറോപ്പിലെ സദാചാര വൈകൃതങ്ങളുടെ മുഴുവന്‍ ഗര്‍ഭഭാരവും യുക്തിവാദത്തിന്റെയും മതരാഹിത്യത്തിന്റെയും അക്കൌണ്ടില്‍ വരവു ചേര്‍ക്കുന്നവര്‍ക്ക്, മതസമൂഹത്തിലെ സദാചാരവൈകൃതങ്ങള്‍ മതത്തിന്റെ പ്രായോഗിക പരാജയമല്ലേ എന്ന ചോദ്യം ഇത്രമാത്രം പ്രകോപനമുണ്ടാക്കുന്നതെന്തിന്?

CKLatheef said...

ചിന്തകാ മാഷിന്റെ ലക്ഷ്യം എന്തോ ആകട്ടേ. മാഷ് പറയാനുള്ളത് അദ്ദേഹത്തിന്റെ ശൈലിയില്‍ പറയട്ടേ. നമ്മുക്ക് പറയാനുള്ളത് നമ്മുടെ ശൈലിയിലും പറയാം. മൂസായും ഫിര്‍ഔനും നടത്തിയ സംവാദം ഓര്‍ക്കുക. അദ്ദേഹം ഇസ്്‌റായീല്‍ മക്കളെ അറുകൊല ചെയ്തിരുന്ന ക്രൂരഭരണധികാരിയായിരുന്നുവല്ലോ. മാഷിന്റെ വാക്കുകള്‍ വായിക്കുന്ന ജനങ്ങള്‍ അന്ധമായി പിന്‍പറ്റുകയാണെങ്കില്‍ ഇസ്രാഈല്‍ മക്കളുടെ ഗതി ഒരു പക്ഷേ നമ്മുടെ മക്കള്‍ക്കും വരാമെന്ന് മാത്രമേയുള്ളൂ. പക്ഷേ അങ്ങനെ സംഭവിക്കാനുള്ള സാധ്യത വിരളം. കാരണം അദ്ദേഹത്തോട് മാര്‍ദ്ദവമായ സംസാരം നടത്താനാണ് പ്രവാചകന്‍ മൂസായോട് ദൈവം ആവശ്യപ്പെടുന്നത്. ആ നിലക്ക് നമ്മുടെ വാക്കുകള്‍ കടുത്തുപോകുന്നു എന്ന അഭിപ്രായമാണ് എനിക്ക്. ഫിര്‍ഔനിന്റെ മാബാലുല്‍ ഖുറൂനില്‍ ഊലാ, അലാ തസ്തമിഊന്‍, വമര്‍റഹ്മാന്‍ എന്നീ പദങ്ങളൊക്കെ ആളുകളെ മൂസാക്കും ഹാറൂനിനും നേരെ ഇളക്കിവിടാനായിരുന്നുവല്ലോ. അവയില്‍ ചിലതിന് മറുപടി പറഞ്ഞു, ചിലത് അവഗണിച്ചു. ഇത് തന്നെ നമ്മുക്കും ചെയ്യാനുള്ളത്. ചിലതിന് ഇല്‍മുഹാ ഇന്ത റബീ എന്ന് പറയേണ്ടിവരും. ഫമന്‍ റബ്ബുക്കുമാ എന്ന ചോദ്യത്തിന് മറുപടി നല്‍കി. ആളുകളെ നോക്കി അലാ തസ്തമിഊന്‍ എന്ന് പറഞ്ഞേപ്പോള്‍ അവഗണിച്ചു. ചിന്തകാ ശെബു മുന്നോട്ട് നീങ്ങാം മൂസാ ഫിര്‍ഔനിനോട് പറഞ്ഞപോലെ വസ്സലാമു അലാ മനിത്തബഅല്‍ ഹുദാ . രണ്ട് പേരു മുന്നോട്ട് നീങ്ങുക അല്ലാഹു പറയുന്നു. ലാ തഖാഫാ ഇന്നനീ മഅകുമാ അസ്മഉ വഅറാ (ഞങ്ങള്‍ മൂസായോ ഹാറൂനോ അല്ല. മാഷ് ഫിര്‍ഔനുമല്ല സാമ്യം സംവാദവിഷയത്തിലും വസ്തുതകളോടുള്ള മനോഭാവത്തിലും മാത്രം). വിശുദ്ധഖുര്‍ആനില്‍ മൂസാഫറവോന്‍ സംവാദത്തിന്റെ കുറച്ച് ഭാഗം ത്വാഹാഅധ്യായത്തില്‍ 42 മുതല്‍ നോക്കുക അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. വീണ്ടും കാണാം.

ea jabbar said...

ചിന്തകന്‍ !
രണ്ടു കൊല്ലമായി തുടരുന്ന ഭാഷയും ശൈലിയും മാറ്റാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അതു പലതവണ പറഞ്ഞു കഴിഞ്ഞതാണ്. പിന്നെ എന്തിനിതു മാത്രം പറഞ്ഞുകൊണ്ട് ഇവിടെ വട്ടം കറങ്ങുന്നു? നിങ്ങള്‍ ആഗ്രഹിക്കുന്ന ശൈലിയില്‍ എഴുതുന്ന ധാരാളം പേജുകള്‍ നെറ്റില്‍ കിട്ടുമല്ലോ . അതൊക്കെ വായിച്ച് സമാധാനത്തോടെ കഴിഞ്ഞോളൂ.
എന്റെ ശൈലിയും ഭാഷയും വിമര്‍ശനങ്ങളും ഇഷ്ടപ്പെടുന്ന ധാരാളം പേര്‍ ഉണ്ട്. അവര്‍ വായിക്കട്ടെ.
പിന്നെ അറിയാന്‍ വേണ്ടി ചോദിക്കുകയാ. ഞാന്‍ ഈ ശൈലിയൊക്കെ വളരെ മൃദുപ്പെടുത്തി വിശ്വ്വാസികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ മതം തെറ്റാണെന്നു പറഞ്ഞു മനസ്സിലാക്കണം എന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? എങ്കില്‍ മതം പൊളിയണമെന്നും മതവിശ്വാസികളൊക്കെ യുക്തിവാദികളായി മാറണമെന്നുമാണോ നിങ്ങള്‍ പറയുന്നത്? അപ്പോള്‍ നിങ്ങള്‍ക്കു തന്നെ നിങ്ങളുടെ മതം തകരണമെന്നാണോ യഥാര്‍ത്ഥത്തില്‍ അഭിപ്രായം?
എന്റെ ഭാഷയും ശൈലിയും മോശമാണെങ്കില്‍ അതില്‍ സന്തോഷിക്കുകയല്ലേ വിശ്വാസികള്‍ ചെയ്യേണ്ടത്? വിശ്വാസ സംരക്ഷണത്തിന് അത്രയും നല്ലതല്ലേ അത്.

ea jabbar said...

അപ്പൊ ഇസ്ലാം വികസിക്കുന്നതിന്റെ ലക്ഷണമാണല്ലേ ഷെബൂ പാശ്ചാത്യ നഗരങ്ങളിലൊക്കെ ഇന്നു കാണുന്ന മൂല്യവര്‍ധന ! ആളു കൂടുന്നേടത്താണോ സത്യം? എങ്കില്‍ പുട്ടപര്‍ത്തിയിലും വള്ളിക്കാവിലും ശബരിമലയിഒലുമൊക്കെ ആള്‍ക്കൂട്ടം വര്‍ദ്ധിച്ചു വരുന്നുണ്ടല്ലോ. അതൊക്കെ സത്യപ്രമാണമായി ഷെബു എന്താ അംഗീകരിക്കാത്തേ? ഞാന്‍ ആള്‍ക്കൂട്ടം വര്‍ധിക്കുന്ന കാര്യമല്ലല്ലോ പറഞ്ഞത്. മതം വിഭാവനം ചെയ്യുന്ന ഒരു ധാര്‍മ്മിക വ്യവസ്ഥ ലോകത്തെവിടെയും കാണാത്തത് മതത്തിന്റെ പരാജയമല്ലേ എന്നാണു ചോദിച്ചത്.

ea jabbar said...

ഇജ്തിഹാദ് പ്രോത്സാഹിപ്പിക്കാനാണ് നബി അതിനു തെറ്റിപ്പോയാലും പ്രതിഫലം വാഗ്ദാനം ചെയ്തത്. ശരീഅത്തില്‍ നേര്‍ക്ക്‌ നേരെ വിധിയില്ലാതത്തിന്റെ പേരില്‍ ആര്‍ക്കും നീതി നഷ്ട്ടപെടാതിരിക്കാനാണ് ഇജ്തിഹാദിന്റെ സുന്ദര ജാലകം ഇസ്ലാം തുറന്നു വെച്ചത്.
----------
അതു തന്നെയാണു സുഹൃത്തേ ഞാനും ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നതിന്റെ ആകെ പൊരുള്‍. മനുഷ്യര്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങളൊന്നും ആറാം നൂറ്റാണ്ടിലെ നാടോടി അറബിഗോത്രജീവിതം അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങളല്ല. എത്രയോ മാറിക്കഴിഞ്ഞ ഒരു ലോകത്താണു നാം ജീവിക്കുന്നത്. നമ്മുടെ മൂല്യ സങ്കല്‍പ്പങ്ങളും ഒരു പാടു മാറിക്കഴിഞ്ഞു. ഇന്നു നമ്മുടെ പ്രശ്നങ്ങള്‍ നമുക്ക് ഇജ്തിഹാദിലൂടെ [യുക്തിബോധം ഉപയോഗപ്പെടുത്തി] മാത്രമേ പരിഹരിക്കാനാവൂ. ദൈവങ്ങളൊക്കെ വെളിപാടുകച്ചവടം നിര്‍ത്തിപ്പോയിട്ടു സഹസ്രാബ്ധങ്ങള്‍ കഴിഞ്ഞ സ്ഥിതിക്ക് ഇനി യുക്തിവാദത്തിലൂടെയേ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. മതം അതിനൊന്നും ഒരു അവലംബം പോലുമായി സ്വീകരിക്കാന്‍ ആവാത്തവിധം കാലഹരണപ്പെട്ടു. ഇതു തന്നെയാണു ഞാനും പറയുന്നത്.
വ്യഭിചാരത്തിനു നാലു സാക്ഷി എന്ന നിയമം ബലാത്സംഗത്തിനു ബാധകമാക്കരുത് എന്ന ചിന്ത വര്‍ത്തമാനകാല്‍ത്തിന്റെ മൂല്യ സങ്കല്‍പ്പത്തില്‍നിന്നും യുക്തിബോധത്തില്‍നിന്നുമാണു വന്നത്. മതപ്രമാണത്തെ മാത്രം അവലംബിച്ചാല്‍ അതിനും നാലു സാക്ഷി വേണ്ടി വരും. കണ്ണു കുത്തിപ്പൊട്ടിക്കുന്നതില്‍നിന്നും നൌഷാദ് രക്ഷപ്പെട്ടതും മതത്തിനുമേല്‍ മനുഷ്യത്വവും യുക്തിയും വിജയം നേടിയതുകൊണ്ടാണ്.

CKLatheef said...

'ആളു കൂടുന്നേടത്താണോ സത്യം? എങ്കില്‍ പുട്ടപര്‍ത്തിയിലും വള്ളിക്കാവിലും ശബരിമലയിഒലുമൊക്കെ ആള്‍ക്കൂട്ടം വര്‍ദ്ധിച്ചു വരുന്നുണ്ടല്ലോ. അതൊക്കെ സത്യപ്രമാണമായി ഷെബു എന്താ അംഗീകരിക്കാത്തേ?'

ചോദ്യം ശൈബുവിനോടാണെങ്കിലും ഒരു സംശയം. സ്വന്തം മതത്തില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണമാണിത്. ഇത് യുക്തിവാദത്തിന്റെ പരാജയമായി വ്യാഖ്യാനിക്കുകല്ലേ വേണ്ടത്.

ea jabbar said...

നാലു ആണ്‍ സാക്ഷികള്‍ അല്ലെങ്കില്‍ എട്ടു പെണ്‍ സാക്ഷികള്‍ എന്ന നിയമമാണല്ലോ കുര്‍ ആനില്‍. ജസ്റ്റിസ് ഫാതിമാബീവിക്ക് സുപ്രീം കോടതിയില്‍ 100 കോടി മനുഷ്യര്‍ക്കു നീതിയും ന്യായവും വിധിക്കാന്‍ അധികാരമുള്ള ജഡ്ജ്ജിയാവാമെന്നു തെളിഞ്ഞ ഈ കാല‍ത്ത് പെണ്ണിനു ബുദ്ധിയില്ല, അവളുടെ സാക്ഷ്യം ആണിന്റെ പകുതി എന്നൊക്കെ പറയുന്ന വിവരക്കേട് ദൈവികമാണെന്നു വിശ്വസിക്കാന്‍ ബുദ്ധി മരവിച്ച അന്ധവിശ്വാസികള്‍ക്കല്ലാതെ ആര്‍ക്കാണു കഴിയുക?

CKLatheef said...

'വ്യഭിചാരത്തിനു നാലു സാക്ഷി എന്ന നിയമം ബലാത്സംഗത്തിനു ബാധകമാക്കരുത് എന്ന ചിന്ത വര്‍ത്തമാനകാല്‍ത്തിന്റെ മൂല്യ സങ്കല്‍പ്പത്തില്‍നിന്നും യുക്തിബോധത്തില്‍നിന്നുമാണു വന്നത്.'

എന്ന് മനസ്സിലാക്കാന്‍ ഇസ്്‌ലാമിനെക്കുറിച്ച് അറിഞ്ഞതില്‍ നിന്ന് ഞങ്ങള്‍ക്ക് സാധിക്കുന്നില്ല.

ea jabbar said...

അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുന്നത് യുക്തിവാദത്തിന്റെ “പരാജയം“ തന്നെ. യുക്തിവാദം ഒരു കാലത്തും ഭൂരിപക്ഷം ജനങ്ങളുടെ രീതിയായിരുന്നിട്ടില്ല. എന്നും ഒരു ചെറു ന്യൂനപക്ഷം മാത്രമേ സ്വതന്ത്രമായി ചിന്തിക്കാന്‍ തയ്യാറായിട്ടുള്ളു. പക്ഷെ ആ ചിന്തകളാണു സമൂഹത്തെ എന്നും പുരോഗതിയിലേക്കും മാറ്റത്തിലേക്കും നയിച്ചതെന്നു ചരിത്രം. ഭൂമി ഉരുണ്ടതാണെന്ന സത്യം ആദ്യം പറഞ്ഞ ശാസ്ത്രജ്ഞന്മാരെ ചുട്ടു കൊല്ലാനാണു ഭൂരിപക്ഷം ശ്രമിച്ചത്. അന്ന് എല്ലാവരുടെ ഭൂമിയും പരന്നതായിരുന്നല്ലോ. ഇനി വൈകിട്ടു കാണാം. സ്കൂളില്‍ പോകണം.

CKLatheef said...

'ഇസ്്‌ലാമിലെ സ്ത്രീയുടെ അവകാശങ്ങളും ബാധ്യതകളും' ഇവിടുത്തെ വിഷയവുമായി ബന്ധമില്ല എന്ന് തോന്നുന്നതിനാലും. ഏതാനും അഭിപ്രായ പ്രകടനങ്ങളില്‍ ഒതുക്കാന്‍ സാധിക്കാത്തതിനാലും ചര്‍ച പിന്നീടാകാം. മാഷ് പറഞ്ഞതിനോട് ഭാഗികമായി മാത്രം യോജിക്കുന്നു.

ഷെബു said...

പുട്ട പര്തിയില്‍ ആള്കൂടുന്ന കാര്യമല്ല മാഷെ ഞാന്‍ പറഞ്ഞത്! പുതു വിശ്വാസം സീകരിച്ചു പള്ളിയില്‍ നമസ്കരിക്കനെതുന്നവരുടെ മാത്രം കണക്കു! അങ്ങനെ അതൊരു മഹാ ഭൂര്പക്ഷ മാകുംബോഴാണ്‌ ഇസ്ലാമിക ഭരണകൂടം പിറന്നു വീഴുക. അപ്പോഴാണ്‌ മാഷ് പറയുന്ന ധാര്‍മിക വ്യവസ്ഥ നിലവില്‍ വരിക, അങ്ങനെ ഒരിക്കലെങ്കിലും വന്നിട്ടുള്ളത് ലോക ചര്ത്രത്തില്‍ "പ്രാകൃത അറബി ഗോത്രത്തില്‍" മാത്രമാണല്ലോ! മറ്റേതു 'പരിഷ്കൃത' ഇസതിനാണ് അങ്ങനെ സാധിച്ചിട്ടുള്ളത്? ഇസ്ലാമിലെ ശിക്ഷാ രീതികള്‍ കടുത്തതാനെന്നും ഞാനും പറയുന്നു. പക്ഷെ അത് കിട്ടുക അതര്ഹിക്കുന്നവര്ക്കു മാത്രം. നിരപരാധികള്കല്ല. ഗള്‍ഫ്‌ നാടുകളിലെ പോലീസിംഗ് ഇസ്ലാമികമായി എടുക്കേണ്ടതില്ല. അതിനു രാജ ഭരണത്തിന്റെ വൈകല്യങ്ങളുണ്ട്. അവിടെ മനുഷ്യരെ മനുഷ്യരായി പരിഗണിച്ചിരുന്ന കാലം 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് കടന്നു പോയി. കള്ള് കച്ചവടത്തെ കുറിച്ച് വിവരം നല്‍കിയവനെ ഇടിച്ച പോലീസിന്റെ ചരിത്രം അവിടെ പറഞ്ഞു കേട്ടിടുണ്ട്. എങ്കിലും ഇസ്ലാമിന്റെ സൌരഭ്യം ഇപ്പോഴും അവിടെ നില നില്കുന്നു.

"ഇനി വൈകിട്ടു കാണാം. സ്കൂളില്‍ പോകണം"
കുട്ടികളെ ദൈവം കാക്കട്ടെ!

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

"ഇനി വൈകിട്ടു കാണാം. സ്കൂളില്‍ പോകണം" എന്ന ജബ്ബാര്‍മാഷിന്റെ വാക്കിനോടുള്ള താന്കളുടെ

"കുട്ടികളെ ദൈവം കാക്കട്ടെ! എന്ന പ്രതികരണം ദയനീയവും ക്രൂരവുമാണ്.

അധ്യാപനം മാഷിന്റെ തൊഴിലാണ്. അധ്യാപനം പവിത്രവും പാവനവുമാണ്.

നാട്ടിന്‍പുറങ്ങളിലെ പള്ളികളിലും സ്രാമ്പികളിലും അഞ്ചു നേരം ബാങ്കും നിസ്കാരവും നടത്തി മദ്രസ്സയില്‍ ഇസ്ലാം പഠിപ്പിച്ചു, സാത്വികമായ ഒരു സമ്പൂര്‍ണ്ണ സമര്‍പ്പിത ജീവിതം താന്കളുടെ ദര്‍ശനത്തിനു നല്‍കിയ മുക്രിയേയും മൊല്ലാക്കമാറെയും മുന്നേ കമെന്റില്‍ കാടടച്ച് തള്ളിപ്പറയുന്ന താന്കള്‍ ഇനിയും നന്മയുടെ ബാലപാഠം പഠിക്കേണ്ടിയിരിക്കുന്നു.

ചിന്തകന്‍ said...

ചിന്തകാ മാഷിന്റെ ലക്ഷ്യം എന്തോ ആകട്ടേ. മാഷ് പറയാനുള്ളത് അദ്ദേഹത്തിന്റെ ശൈലിയില്‍ പറയട്ടേ. നമ്മുക്ക് പറയാനുള്ളത് നമ്മുടെ ശൈലിയിലും പറയാം.

പ്രിയ ലത്തീഫ്

താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. ശൈലി മാറ്റാന്‍ തയ്യാറല്ല എന്ന് മാഷ് തന്നെ പറഞ്ഞ സ്ഥിതിക്ക് പ്രത്യേകിച്ചും. നന്ദി.

Dr.Doodu said...

പ്രിയ ഷെബു :
ഇന്നത്തെ മനോരമ ഓണ്‍ലൈനില്‍ വാര്‍ത്ത‍ : ലവ് ജിഹാദുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളെ വശീകരിച്ചു മതപരിവര്‍ത്തനം നടത്തുന്ന പരിപാടിയെപ്പറ്റി അന്വേഷിക്കാന്‍ ഹൈ കോടതി ഉത്തരവ്.
അപ്പോള്‍ ഇങ്ങനെയൊക്കെ ആണല്ലേ ഈ Islam increase 235% ഉണ്ടായത്!

ഷെബു said...

അങ്ങനെയല്ലായെന്നു ഡൂടൂവിനു തന്നെ അറിയാമല്ലോ! വര്‍ത്തമാനകാല സംഭവം ഭൂതകാല സംഭവത്തിനു ഹേതുവാകുമോ ഡൂടൂ ?പിന്നെ 'എന്തെങ്കിലും' ചോദിച്ചെന്നു വരുതാനാണെങ്കില്‍ സ്വാഗതം! വാര്‍ത്ത ഞാനും കേട്ടു, ഒരു വിശ്വാസിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ കോടതിയുത്തരവിനെ സ്വാഗതം ചെയ്യുന്നു. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ഇസ്ലാമിന് എതിരാണ് അത് എന്ന് അവര്‍ മനസ്സിലാക്കട്ടെ!
ഏതായാലും നിര്‍ബന്ധ മത പരിവര്‍ത്തനം എന്ന ഒന്ന് ഇസ്ലാമിലില്ല എന്ന് സ്നേഹ പൂര്‍വ്വം ഉണര്തട്ടെ!

ea jabbar said...

ലൌ ജിഹാദ് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലൌ ജിഹാദ് എന്ന മതപരിവര്‍ത്തനത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് കെ.ടി.ശങ്കരന്റെ ഉത്തരവ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിദ്യാര്‍ഥിനികളെ സ്നേഹം നടിച്ച് മത പരിവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, ലൌജിഹാദിന്റെ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സ്രോതസ്സ്, രാജ്യാന്തരബന്ധം, തീവ്രവാദസ്വഭാവം തുടങ്ങിയകാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.

പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. [manorama]

ഷെബു said...

തേക്കടി ദുരന്തത്തില്‍ അനുശോചിക്കുന്നു. ദുഃഖത്തില്‍ നമുക്കും പങ്കു ചേരാം...

സെയ്ദ് മുഹമ്മദ് said...

Shebu said...

ബലാല്‍സംഗം ഒന്നും തന്നെ ഇല്ലാത്ത ഒരു കാലഘട്ടം ഒരു പക്ഷെ ലോകത്ത് ഇസ്ലാമിന് മാത്രമേ അവകാശപ്പെടാനുള്ളൂ! അതാണ്‌ ഇസ്ലാമിന്റെ സദാചാര നിയമങ്ങളുടെ വിജയം!

##############################


“തന്റെ പിതാവിനെയും ഭര്‍ത്താവിനെയും വധിച്ച പ്രവാചകന്റെ നേരെ സഫിയ്യയുടെ ഉള്ളില്‍ വല്ല പകയും ഉണ്ടായേക്കുമോ എന്ന് പ്രവാചകന്റെ അനുചരന്മാരില്‍ ഒരാളായ അബൂ അയ്യൂബുല്‍ അന്‍സാരി ആശങ്കിച്ചു.അതിനാല്‍ ഖൈബറില്‍നിന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന്‍ സഫിയ്യയുമായി മധുവുധു ആഘോഷിച്ച തമ്പിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല്‍ നിന്നു. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തെ കണ്ട പ്രവാചകന്‍ ചോദിച്ചു.“എന്തേ ഇവിടെ?” അദ്ദേഹം പറഞ്ഞു: “ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്നു ഞാന്‍ ആശങ്കിച്ചു. അവരുടെ പിതാവും ഭര്‍ത്താവും ജനതയും എല്ലാം അങ്ങാല്‍ വധിക്കപ്പെട്ടതല്ലേ?” ( മുഹമ്മദ്- ഹുസൈന്‍ ഹൈക്കല്‍ )

പ്രവാചകന്‍ തന്നെ ഇങ്ങനെയാകുമ്പോള്‍ പിന്നെ....!

Dr.Doodu said...

ഇസ്ലാമിന്റെ പ്രചരണം എങ്ങനെയായിരുന്നു എന്നൊക്കെ ധാരണ ഉള്ളത് കൊണ്ടാണ് സഹോദരാ പ്രതികരിച്ചത്. ഇസ്ലാം സമാധാനപരമായിട്ടാണത്രെ പ്രചരിച്ചത്! ഹി ഹി ഹി! ഇന്ത്യയില്‍ തന്നെ മുഗള്‍ ഭരണ കാലത്തെ ജസിയ ഒരു ഉദാഹരണം മാത്രം. മുഗള്‍ രാജാക്കന്മാര്‍ എന്ത്തുമാത്രം മത സഹിഷ്ണുത പുലര്‍ത്തി എന്നതിന് ചരിത്രം സാക്ഷി.
നബിയുടെ കാലം മുതല്‍ എങ്ങനെയാണ് ഇസ്ലാം എങ്ങനെയാണ് പ്രചരിച്ചതെന്ന് ജബ്ബാര്‍ മാഷ് വിശദമായി അദ്ധേഹത്തിന്റെ ബ്ലോഗുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. വേണമെങ്കില്‍ വായിച്ചോ.
ഇപ്പോള്‍ കേരളത്തില്‍ അത് പ്രചരിക്കുന്ന സമാധാനപരമായ ഒരു രീതിയെയാണ്‌ ഇന്ന് കോടതി പരാമര്‍ശിച്ചത്!

ചിന്തകന്‍ ,ഷെബു , ലത്തീഫ് മുതലായവരൊക്കെ പ്രതിരോധിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാന്‍ നല്ല രസം! കഴിഞ്ഞ രണ്ടു വര്‍ഷമായി ജബ്ബാര്‍ മാഷിന്റെ ബ്ലോഗിലെ സംവാദം ശ്രെദ്ധിക്കാറുണ്ട്. അദ്ദേഹത്തോട് ആശയപരമായി എതിരിടാന്‍ പ്രാപ്തിയുള്ള ഒരുത്തനേയും ഞാന്‍ ഈ ബ്ലോഗ്‌ ഉലകത്തില്‍ കണ്ടിട്ടില്ല. മാഷ് വളരെ ലളിതമായ ഒരു ചോദ്യമാവും ഉന്നയിക്കുക. അതിനു കിട്ടുന്ന ഉത്തരമാകട്ടെ ചോദ്യവുമായി പുലബന്ധം പോലുമില്ലാത്തതും. ഇസ്ലാമിലെ സുന്നത്ത് ചര്‍ച്ചയ്ക്ക് വെച്ചാല്‍ പരിണാമം വരും. ബഹുഭാര്യാത്വം വിഷയമായാല്‍ ദൈവത്തിന്റെ കാര്യം ആദ്യം തീരുമാനിക്കണം. അങ്ങനെയങ്ങനെ.
ബ്ലോഗ്‌ വായിക്കുന്നവരില്‍ ബുദ്ധി പുത്തകങ്ങള്‍ക്ക് പണയം വെയ്ക്കാത്തവരും ഉണ്ടെന്നു ദയവായി ഇസ്ലാമിന്റെ വക്താക്കള്‍ മനസിലാക്കുക.

ചിന്തകന്‍ said...

ചിന്തകന്‍ ,ഷെബു , ലത്തീഫ് മുതലായവരൊക്കെ പ്രതിരോധിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാന്‍ നല്ല രസം!

പ്രിയ ദൂദ്
യുക്തിവാദത്തിന്റെ നില നില്‍പ്പ് തന്നെ ഒരു പക്ഷേ ഇസ് ലാമിനെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നതിലായിരിക്കും. ഞങ്ങളൊന്നും പ്രതിരോധിച്ചില്ലെങ്കിലും ഇസ് ലാം നില നില്‍ക്കുക തന്നെ ചെയ്യും. അതിന് വേണ്ടി യുക്തിവാദത്തെ പ്രതിരോധിക്കേണ്ട യാതൊരു കാര്യവുമുണ്ടെന്ന് തോന്നുന്നുമില്ല. കാലം സാക്ഷി!.

ഒരു വിഷയത്തില്‍ മറുപടി വ്യക്തമാക്കിയാല്‍ അതില്‍ നിന്ന് തെന്നിമാറി വിവാഹം,ബഹുഭാര്യാത്വം,പ്രപഞ്ചം,ആരാധന ...എന്നിങ്ങനെ ആകാശത്തിന് കീഴെയുള്ള സകലമാന വിഷയങ്ങളെയും കൂട്ടികുഴച്ച് സ്വയം ആശയ കുഴപ്പത്തില്‍ അകപെടുകയും മറ്റുള്ളവരെ ആശയ കുഴപ്പത്തില്‍ ആക്കാന്‍ ശ്രമിക്കുകയും ചെയ്ത ശേഷം അതില്‍ നിന്ന് രക്ഷനേടാന്‍ പുതിയ പോസ്റ്റിടുകയും ചെയ്യേണ്ട ഗതികേട് ഞങ്ങള്‍ക്കാര്‍ക്കും ഉണ്ടായിട്ടില്ല. സ്വയം അത്പത്തം വിളിച്ച് കൂവാതിരിക്കുന്നതല്ലേ ബുദ്ധി? :)

മാഷ് ലളിതമായ എന്ത് ചോദ്യമാണ് ചോദിച്ചത് എന്ന് ഒന്ന് താങ്കള്‍ വ്യക്തമാക്കിയാല്‍ നന്നായിരുന്നു. ?

ഷെബു said...

ദൂടു മുയല്‍ കണ്ടെത്തിയ വിഷയം കൊള്ളാം, മുഗള്‍ രാജാക്കന്മാര്‍! ബാബര്‍ മുതല്‍ ഏറ്റവും ഒടുവില്‍ ബഹദൂര്‍ ഷാ സഫര്‍ വരെ നൂറു കണക്കിന് കൊല്ല കാലം ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയിലെ മുസ്ലിം പോപുലേഷന്‍ ന്യൂനപക്ഷ പദവിയില്‍ ദയനീയമായി തുടരുന്നത് ദൂടു മുയല്‍ കണ്ടിട്ടില്ലേ? ജബ്ബാര്‍ മാഷ്‌ പറയുന്നതൊക്കെ വേദ വാക്യമായി ഒരു പുസ്തക മാക്കി വെച്ചോളൂ, ഭാവിയില്‍ യുക്തിവാദികളുടെ വംശ നാശ ചരിത്രം പടിക്കാനെതുന്നവര്‍ക്ക് അതിന്റെ പരാജയ കാരണം പെട്ടെന്ന് മനസിലാക്കാന്‍ സഹായകമാവും!

veNNakkaNNan :: വെണ്ണക്കണ്ണന്‍ said...

"ബാബര്‍ മുതല്‍ ഏറ്റവും ഒടുവില്‍ ബഹദൂര്‍ ഷാ സഫര്‍ വരെ നൂറു കണക്കിന് കൊല്ല കാലം ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയിലെ മുസ്ലിം പോപുലേഷന്‍ ന്യൂനപക്ഷ പദവിയില്‍ ദയനീയമായി തുടരുന്നത് ദൂടു മുയല്‍ കണ്ടിട്ടില്ലേ?"
ആയിരം വര്‍ഷം ഭരിച്ച എല്ലാ മുസ്ലീം ഭരണാധികാരികളും ശ്രമിച്ചതാ ഷെബൂ,ഈ മുസ്ലിം പോപ്പുലേഷന്‍ ഒന്നു ഭൂരിപക്ഷമാക്കിയെടുക്കാന്‍..അതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ കൊല ചെയ്യപ്പെട്ട അന്യമതസ്ധരുടെ എണ്ണം കോടിക്കണക്കാണെന്നാ ചരിത്രകാരന്മാര്‍ പറയുന്നതു.ഇസ്ലാമിനു ആത്മീയമായി കീഴടക്കാന്‍ കഴിയാതെ പോയ ഒരേയൊരു ഭൂവിഭാഗം ഭാരതം ആണു.അതിനു കാരണം “exclusivism" പ്രോത്സാഹിപ്പിക്കാത്ത,വിഭിന്നങ്ങളായ ദര്‍ശനഗ്ങള്‍ നിറഞ്ഞ,ആസ്തികവാദത്തിനും,നാസ്തിക വാദത്തിനും ഒരെപോലെ വേരോട്ടമുണ്ടായിരുന്ന ഒരു സംസ്കാരം ആയിരുന്നു ഇവിടെ നിലനിന്നിരുന്നതു എന്നതാണു.

ചിന്തകന്‍ said...

അതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ കൊല ചെയ്യപ്പെട്ട അന്യമതസ്ധരുടെ എണ്ണം കോടിക്കണക്കാണെന്നാ ചരിത്രകാരന്മാര്‍ പറയുന്നതു

ഏത് ചരിത്രത്തിലെ ചരിത്രകാരനാ വെണ്ണക്കണ്ണാ ഇങ്ങനെയൊക്കെ പറയുന്നത്? യരലവയായും,ദൂദായും വെണ്ണക്കണ്ണനായും പല പേരുകളില്‍ വരേണ്ട കാര്യമുണ്ടോ ഇതൊക്കെ പറയാന്‍. ? :)

ബ്രിട്ടീഷുകാര്‍ വരുന്നതിന് മുമ്പ് മുഗളന്‍മാര്‍ ഭരിക്കുമ്പോള്‍ ഉണ്ടായ സമയത്തേക്കാള്‍, വലിയ അധികാരവും ചെങ്കോലും ഒന്നും ഇല്ലാത്ത അവസ്ഥയിലാണ് ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യാ ശതമാനം വര്‍ദ്ധിച്ചത് എന്ന സത്യം വെണ്ണക്കണ്ണന്‍ അറിയാഞ്ഞിട്ടാണോ? സമയം കിട്ടുമ്പോള്‍ കേരള ചരിത്രമെങ്കിലും ഒന്ന് പഠിക്കാന്‍ ശ്രമിക്കൂ വെണ്ണകണ്ണാ.

അധികാരവും ആയുധവും കൊണ്ട് ഒരു ജനതയുടെയും മനസ്സ് കീഴടക്കാന്‍ കഴിയില്ല സഹോദരാ..അങ്ങിനെയായിരുന്നെങ്കില്‍ ലോകത്ത് ഏറ്റവും ആയുധ ബലവും അധികാരവുമുഉള്ള അമേരിക്കക്ക് ഇറാക്കികളുടെയും അഫ്ഗാനികളുടെയുമെല്ലാം മനസ്സ് കീഴടക്കാന്‍ കഴിഞ്ഞേനെ..

അധികാരവും ആയുധവും ഉപയൊഗിച്ച് മാറ്റിയ മനസ്സുകള്‍ അതില്‍ നിന്ന് മോചിതമായാല്‍ തിരിച്ച് പോവുകയും ചെയ്യും.

ബയാന്‍ said...

യരലവയായും,ദൂദായും വെണ്ണക്കണ്ണനായും പല പേരുകളില്‍ വരേണ്ട കാര്യമുണ്ടോ ഇതൊക്കെ പറയാന്‍. ? :)

ചിന്തകന്റെ ശ്രദ്ധയ്ക്കു : ‘ദൂദായും‘, ‘വെണ്ണക്കണ്ണനായും‘ യരലവ ഇവിടെ അവതരിച്ചിട്ടില്ല, ഗൌരവമുള്ള ഈ ചര്‍ച്ച മുന്നോട്ട് പോവുന്നതില്‍ സന്തോഷമേയുള്ളൂ. :)

veNNakkaNNan :: വെണ്ണക്കണ്ണന്‍ said...

ചിന്തകാ,
കുറച്ചൊക്കെ ദാ
ഇവിടെ വായിക്കാം.

പിന്നെ,"അധികാരവും ആയുധവും കൊണ്ട് ഒരു ജനതയുടെയും മനസ്സ് കീഴടക്കാന്‍ കഴിയില്ല സഹോദരാ"

അങ്ങനെയല്ല എന്നു തോന്നിയിട്ടാവുമല്ലോ ,13 വര്‍ഷം ഉല്‍ബോധനം നടത്തിയിട്ടും തന്റെ ആശയങ്ങള്‍ തള്ളിക്കളഞ്ഞ മക്കാ നിവാസികളെ ആയുധം കൊണ്ടു വിശ്വാസികള്‍ ആക്കാന്‍ മുഹമ്മദിനു സാധിച്ചതു.ഒന്നും വേണ്ട,ലോകത്തെ പൌരാണികമായ സംസ്കാരങ്ങള്‍ നിലവിലുണ്ടായിരുന്ന പല പ്രദേശങ്ങളിലും ഇസ്ലാം പടര്‍ന്നു കഴിഞ്ഞപ്പോള്‍ എന്തു ബാക്കിയുണ്ടു?എന്തു കൊണ്ടു ലോകത്തെ സ്വാധീനിച്ച ഒരു ശാസ്ത്രജ്ഞ്ഞനോ,തത്വചിന്തകനോ ഒക്കെ ഈ അറബ് ലോകത്തു നിന്നു ഉണ്ടാകുന്നില്ല?കാരണം വ്യക്തം.ദര്‍ശനപരമായി ഇത്രമാത്രം ദരിദ്രവും,സാമൂഹികവും സാംസ്കാരികവുമായി പിന്തിരിപ്പനുമായി ആധുനികകാലത്തു നിലനില്‍ക്കുന്ന ഒരേയൊരു മതം ഇസ്ലാം ആണു.

veNNakkaNNan :: വെണ്ണക്കണ്ണന്‍ said...

ലിങ്ക് ഇവിടെ

Dr.Doodu said...

"ദര്‍ശനപരമായി ഇത്രമാത്രം ദരിദ്രവും,സാമൂഹികവും സാംസ്കാരികവുമായി പിന്തിരിപ്പനുമായി ആധുനികകാലത്തു നിലനില്‍ക്കുന്ന ഒരേയൊരു മതം ഇസ്ലാം ആണു" എന്നതിനോട് യോജിക്കുന്നു.
എന്നല്ല, നിലവിലുള്ള എല്ലാ മതങ്ങളും നിലവിലെ സാമൂഹ്യ വ്യവസ്ഥിതിയില്‍ പിന്തിരിപ്പന്മാര്‍ തന്നെ.
അതില്‍ ഒന്നാം സ്ഥാനം ഇസ്ലാമിനുതന്നെ.

ചിന്തകന്‍ said...

വെള്ളക്കണ്ണാ ലിങ്ക് കൊള്ളാം. :) ഏതായാലും ജബ്ബാര്‍ മാഷിന് പറ്റിയ കൂട്ടാണെന്ന് മനസ്സിലായി. ഇതൊക്കെയാണ് യുക്തി വാദം!!!

മൌനം വാചാലം :)

veNNakkaNNan :: വെണ്ണക്കണ്ണന്‍ said...

ചിന്തകാ,
മനസ്സിലായില്ല..!.മുസ്ലീം ഭരണാധികാരികള്‍ക്കു കീഴില്‍ ഇന്ത്യയിലെ ഇതരമതസ്തര്‍ അനുഭവിക്കേണ്ടി വന്ന ആക്രമണങ്ങളും യാതനകളും മതത്തിന്റെ അക്കൌണ്ടില്‍ നിന്നു മാറ്റി എഴുതുന്നതില്‍ മിടുക്കു കാണിച്ചതു മാര്‍ക്സിയന്‍ ചരിത്രകാരന്മാരാണു.ഇസ്ലാമിന്റെ യഥര്‍ത്ഥമുഖം മറച്ചുപിടിക്കുന്ന ഒരു കാര്യമായിട്ടാണു ഇതിനെ എനിക്കു തോന്നിയിട്ടുള്ളതു.ആ ലിങ്ക് നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയതാണു.അതില്‍ മാര്‍ക്സിന്റെ ഉദ്ധരണിയും ഉണ്ടല്ലോ.പിന്നെ മാഷ് ഈ പോസ്റ്റില്‍ ചര്‍ച്ചയ്ക്കു വെച്ചിരിക്കുന്നതു “മതവും സദാചാരവും” ആണല്ലൊ.അതേപ്പറ്റി വല്ലതും പറ.മൊട്ടേന്നു വിരിയുന്ന പ്രായത്തിലെ മദ്രസ്സകളില്‍ പിടിച്ചിരുത്തി മതത്തിലെ ധാര്‍മികത പഠിപ്പിച്ചിട്ടും കേരളത്തിലെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ മുന്നില്‍ ഏതു സമുദായം ആണെന്നു നോക്കു.

veNNakkaNNan :: വെണ്ണക്കണ്ണന്‍ said...

നിലവിലുള്ള എല്ലാ മതങ്ങളും നിലവിലെ സാമൂഹ്യ വ്യവസ്ഥിതിയില്‍ പിന്തിരിപ്പന്മാര്‍ തന്നെ.
ഇതു അക്ഷരം പ്രതി ശരിവെയ്ക്കുന്നു.മനുഷ്യന്റെ അറിവും ശാസ്ത്രത്തിന്റെ വളര്‍ച്ചയും മുന്നോട്ടു പോകുന്തോറും മതങ്ങള്‍ വരച്ചുകാട്ടുന്ന ദൈവികസങ്കല്പവും കൂടെപറഞ്ഞുവെച്ചിരിക്കുന്ന സദാചാരനിയമങ്ങളും കടപുഴകുകയാണു.പ്രവാചകമാര്‍ വഴി മനുഷ്യരെ അനുസരണാശീലം പഠിപ്പിക്കുന്ന സെമിറ്റിക് ദൈവസങ്കല്പവും അവതാരമെടുത്തു ദുഷ്ടനിഗ്രഹം ചെയ്യുന്ന പൌരസ്ത്യദൈവസങ്കല്പവും ഒക്കെ വലിച്ചെറിയുകയെ നിവൃത്തിയുള്ളു.

ഷെബു said...

"..മുസ്ലീം ഭരണാധികാരികള്‍ക്കു കീഴില്‍ ഇന്ത്യയിലെ ഇതരമതസ്തര്‍ അനുഭവിക്കേണ്ടി വന്ന ആക്രമണങ്ങളും യാതനകളും മതത്തിന്റെ അക്കൌണ്ടില്‍ നിന്നു മാറ്റി എഴുതുന്നതില്‍ മിടുക്കു കാണിച്ചതു മാര്‍ക്സിയന്‍ ചരിത്രകാരന്മാരാണു..."

ഇമ്മാതിരി വെടി തൃശൂര്‍ പൂരത്തിന് പോലും പൊട്ടാറില്ല!

ഏതായാലും കുറെ കാര്യങ്ങള്‍ മനസ്സിലാകാന്‍ ഈ സംവാദം ഉപകരിച്ചു, അവയിങ്ങനെ സംഗ്രഹിക്കാം: യുക്തിവാദികള്‍ അടിസ്ഥാന പരമായി കുതര്‍ക്കികളാണ്! സത്യസന്ധത കാണിക്കാറില്ല.
യുക്തിവാദികളുടെ (?) ലക്ഷ്യം മനുഷ്യനെ 'മതത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന്' മൊചിപ്പിക്കലല്ല. മറിച്ച്
തോന്നിയ പോലെ ജീവിക്കാന്‍ മതത്തെ കളവാക്കലാണ്. മതങ്ങള്‍ എല്ലാം അവരുടെ പ്രശ്നവുമല്ല, ഇസ്ലാം മാത്രമാണ് അവരുടെ ഉറക്കം കെടുത്തുന്നത്. ഇസ്ലാമിന്റെ കുത്തനെയുള്ള വളര്‍ച്ച, അതിന്റെ വ്യവസ്ഥാപിതമായ ആരാധനാ കര്‍മങ്ങള്‍, മുസ്ലിങ്ങളുടെ വിശ്വാസത്തിലുള്ള കണിശത, ആര്‍ജ്ജവം, ഇസ്ലാമിന്റെ ചിന്നങ്ങളായ ബാങ്ക് വിളി, മദ്രസാ പഠനം ഇവയൊക്കെ യുക്തിവാദികളെ തെല്ലൊന്നുമല്ല അസ്വസ്തമാക്കുന്നത്! അവരുടെ മനസ്സ് ഇസ്ലാമിന്റെ ദൈവികതയെ സത്യപ്പെടുതുന്നെന്ടെന്കിലും അതിനെതിരെയുള്ള പോര്‍വിളി യാണ് സ്വന്തം നില നില്‍പ്പ് എന്നത് കൊണ്ട് വിദ്വേഷതിന് ഇടയ്ക്കിടെ വീര്യം പകരാന്‍ അസംബന്ധം വരെ എഴുന്നള്ളിക്കേണ്ടി വരുന്നു. മറുപടി കൊടുത്ത ചോദ്യങ്ങള്‍ വീണ്ടും പുതിയ പോസ്റ്റില്‍ തിരുകാന്‍ ഇവര്‍ മടി കാണിക്കാറില്ല. ഉത്തരം മുട്ടുമ്പോള്‍ പരിഹാസത്തിലൂടെ അഡ്ജസ്റ്റ് ചെയ്യും.
പെരും നുണ ആയുധമാക്കാന്‍ പലപ്പോഴും മടിയില്ല.
ആശയ ക്കുഴപ്പം സൃഷ്ടിക്കാന്‍ വേണ്ടി ചരിത്രങ്ങളില്‍ നിന്ന് പലതും ചികഞ്ഞെടുത്തു പാകപ്പെടുതിയെടുക്കുന്നു.
വിവരക്കേട് പലപ്പോഴും അലന്കാരമായി കാണുന്നു. ഉദാ: ഖുര്‍ആന്‍ നബിയുടെ മനസ്സിലുണ്ടായ വികാര വിക്ഷോഭാങ്ങളാണ് എന്നത്! നിരക്ഷരനായ പ്രവാചകന്‍ എന്നത് ലോകം മുഴുക്കെ അന്ഗീങരിച്ച വസ്തുതയാണെന്നിരിക്കെ, അബദ്ധം എഴുന്നള്ളിക്കാന്‍ ഒരു ഉളുപ്പും തോന്നാറുമില്ല! നബിയുടെ അഥവാ ഒരു മനുഷ്യന്റെ സൃഷ്ടിയാനെന്കില്‍ അവയില്‍ പരസ്പര വൈരുധ്യങ്ങള്‍ കാണുക ഒട്ടും പ്രയാസമാകുമായിരുന്നില്ല! (തുടരും..)

ഷെബു said...

ലോകം ഇസ്ലാമിനെ കുറിച്ച് എങ്ങനെ ചിന്തിന്ക്കുന്നു എന്നത് യുക്തിവാദികള്‍ക്ക് അറിയാഞ്ഞിട്ടോ അതോ നേരത്തെ പറഞ്ഞ പോലെ കാപട്യമോ? നാം ചരിതത്തില്‍ അങ്ങേയറ്റം ആദരവോടു കൂടി പഠിച്ച ജോര്‍ജ് ബെര്നാദ്‌ ഷാ ഇസ്ലാമിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ:

"..ഇസ്ലാമിനെ എന്നും വളരെ ആദരവോടു കൂടിയാണ് ഞാന്‍ നോക്കി കാണുന്നത്, കാരണം അതിന്റെ മൂല്യം തന്നെ. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനു ഏതു കാലഘട്ട ത്തിലും അനുയോജ്യമാകാന്‍ പ്രാപ്തിയുള്ള ഏക വിശ്വാസ സംഹിതയാണത് . നാളെ യുറോപിനു സ്വീകാര്യമായ മതവും അത് തന്നെയായിരിക്കുമെന്ന് പ്രവചിക്കാന്‍ എനിക്ക് കഴിയും. "ഞാന്‍ മുഹമ്മദിനെ കുറിച്ച് പഠിച്ചിട്ടുണ്ട്, ഒരത്ഭുത മനുഷ്യന്‍! ഒട്ടും ക്രിസ്തു വിരുദ്ധനല്ലാത്ത അദ്ധേഹത്തെ മാനവ വിമോചകന്‍ എന്നാണ് വിളിക്കേണ്ടത്.."
"മുഹമ്മദിനെ പോലെ ഒരു മനുഷ്യന്‍ ആധുനിക ലോകത്തെ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നുവെങ്കില്‍ അതിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ലോകം കൊണ്ട് വരാനും അദ്ധേഹത്തിനു കഴിഞ്ഞേനെ!"
"I have always held the religion of Muhammad in high estimation because of its wonderful vitality. It is the only religion which appears to me to possess that assimilating capacity to the changing phase of existence which can make itself appeal to every age. I have studied him - the wonderful man and in my opinion for from being an anti-Christ, he must be called the Saviour of Humanity. I believe that if a man like him were to assume the dictatorship of the modern world, he would succeed in solving its problems in a way that would bring it the much needed peace and happiness: I have prophesied about the faith of Muhammad that it would be acceptable to the Europe of tomorrow as it is beginning to be acceptable to the Europe of today." --G.B. Shaw, THE GENUINE ISLAM, Vol. 1, No. 81936.
(തുടരും...)

ഷെബു said...

യുക്തിവാദികള്‍ പ്രചരിപ്പിക്കുന്ന പോലെ ഇസ്ലാം പ്രാകൃതമാണോ?
എങ്കില്‍ എങ്ങനെ ഈ ആധുനിക യുഗത്തിലും ഈ "പ്രാകൃത മതം" ഇത്ര വേഗം വളരുന്നു?

ഇത് വായിക്കൂ:
"Islam is the fastest growing religion in North America." TIMES MAGAZINE
"Islam is the fastest-growing religion in the United States..." NEW YORK TIMES, Feb 21, 1989
Already more than a billion-people strong, Islam is the world’s fastest-growing religion. ABCNEWS, Abcnews.com

"Islam is the fastest-growing religion in America, a guide and pillar of stability for many of our people..." HILLARY RODMAN CLINTON, Los Angeles Times, May 31, 1996, p.3

നാളെ... കൂടുതല്‍ പ്രമുഖരുടെ ഇസ്ലാമിനെ കുറിച്ച വിലയിരുത്തലുകള്‍!

ഷെബു said...

ശാസ്ത്രത്തിലെ അല്പ ജ്ഞാനം ഒരാളെ ഭൌതിക വാദിയാക്കുമെന്നും, ആഴത്തിലുള്ള അറിവ് അയാളെ ദൈവ വിശ്വാസിയാക്കുമെന്നും ഒരു മാഹാത്മാവ് പറഞ്ഞു വെച്ചത് ഞാന്‍ ഇവിടെ അനുസ്മരിക്കട്ടെ!

അനാടമിയിലും ഭ്രൂണ ശാസ്ത്രത്തിലും വിശ്വ പ്രസിദ്ധനായ പ്രോഫസ്സര്‍ കീത്ത് മോറെ [University of Toronto, കാനഡ] ഇങ്ങനെ പറയുന്നു:
" ഭ്രൂണ ശാസ്ത്രത്തെ കുറിച്ച ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ വിശദീകരിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഖുര്‍ആനിനു ശേഷം നൂറ്റാണ്ടുകള്‍ എടുത്തു ശാസ്ത്രം അത് കണ്ടെത്താന്‍. എനിക്കുറപ്പുണ്ട്, ദൈവത്തില്‍ നിന്നല്ലാതെ മുഹമ്മദിന് ആ ജ്ഞാനം ലഭിക്കുക സാധ്യമേയല്ല! മുഹമ്മദ്‌ ദൈവത്തിന്റെ പ്രവാചകനാണെന്ന് എന്നതിന് അത് തന്നെയാണ് മികച്ച തെളിവും"
Professor Keith Moore, one of the world’s prominent scientists of anatomy and embryology. University of Toronto, Canada It has been a great pleasure for me to help clarify statements in the Qur’aan about human development. It is clear to me that these statements must have come to Muhammad from God, or 'Allah', because almost all of this knowledge was not discovered until many centuries later. This proves to me that Muhammad must have been a messenger of Allah.

ഷെബു said...

പ്രാകൃതം ഇസ്ലാമോ അതോ ഇസ്ലാമിനെ എന്നും വികലമായി അവതരിപ്പിക്കാന്‍ ഗുസ്തി പിടിക്കുന്ന യുക്തി വാദമോ? ഇസ്ലാം മറ്റു മതങ്ങളെ ആദരിച്ചു കൊണ്ടാണ് ഹൃദയങ്ങളെ കീഴടക്കിയത്. എന്നാല്‍ യുക്തിവാദികള്‍ 24 മണിക്കൂറും ഇസ്ലാമിനെയും, ബൌദ്ധിക ലോകം അംഗീകരിക്കുന്ന അതിന്റെ മഹാ ഗുരു മുഹമ്മദ്‌ നബിയേയും , സാക്ഷാല്‍ ദൈവത്തെയും തെറി വിളിച്ചും പരിഹസിച്ചുമാണ് യുക്തിവാദം പ്രചരിപ്പിക്കുന്നത്‌!
ഈ ഗതികേട് എന്ത് കൊണ്ടാണ്? സംശുദ്ധമായ ഒരു ജീവിത വ്യവസ്ഥ മുന്നോട്ട് വെച്ചാണ് ഇസ്ലാം ഭൌതിക ഇസങ്ങളെ കടന്നു പോകുന്നത്, യുക്തിവാടമാനെന്കില്‍ കുപ്രചാരണവും തെറി വിളിയുമാല്ലാതെ മറ്റൊന്നുമല്ല!

ഷെബു said...

ദേശാഭിമാനി മുന്‍ ചീഫ്‌ എഡിടരും കമ്മ്യൂണിസ്റ്റ്‌ ബുദ്ധി ജീവിയുമായ പി ഗോവിന്ദപിള്ളയുടെ വാക്കുകള്‍:

"..മുഹമ്മദ്‌ നബി നിവൃത്തികേട് കൊണ്ട് മാത്രമാണ് ആയുധമെടുത്തത്‌. അദ്ധേഹത്തിന്റെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിക്കുക മാത്രമല്ല ശത്രുക്കള്‍ ചെയ്തത്. അല്ലാഹു പറഞ്ഞതു പോലെ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്തു കൊണ്ട് അക്രമങ്ങളിലും കലഹങ്ങളിലും കഴിഞ്ഞു കൂടിയിരുന്ന അറേബ്യയെ പുതിയൊരു സംസ്കാരത്തിന്റെ കേദാരമാക്കി വളര്‍ത്താനാണ് മുഹമ്മദ്‌ ശ്രമിച്ചത്. അദ്ധേഹത്തിന്റെ ആ യജ്ഞത്തെ ഇങ്ങോട്ട് വന്നു എതിര്‍ത്തപ്പോഴാണ് അദ്ധേഹത്തിനു അങ്ങോട്ടും ആക്രമിക്കേണ്ടി വന്നത്.."

യുക്തിവാടികളല്ലാതവരൊക്കെ അന്ധരും ബധിതരും മൂകരുമായിട്ടു പോരെ യുക്തിവാദികളുടെ ഈ കണ്ണടച്ച് ഇരുട്ടാക്കല്‍?

ഷെബു said...

"..ഞാന്‍ എല്ലാ മതങ്ങളുടെയും വേദ ഗ്രന്ഥങ്ങള്‍ പഠിച്ചു നോക്കി, എന്നാല്‍ ഇസ്ലാമില്‍ കണ്ടതു മാത്രം ഞാന്‍ മറ്റെവിടെയും കണ്ടില്ല, ഖുര്‍ആന്‍ ആണത്. ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, സത്യത്തിനു നേരെ കണ്ണടക്കാത്ത തുറന്ന മനസ്സുള്ള ഒരാള്‍ അത് വായിച്ചാല്‍ മുസ്ലിം ആയി തീരും.." [Saifuddin Dirk Walter Mosig, U. S.A.]

"I have read the Sacred Scriptures of every religion; nowhere have I found what I encountered in Islam: perfection. The Holy Qur'an, compared to any other scripture I have read, is like the Sun compared to that of a match. I firmly believe that anybody who reads the Word of Allah with a mind that is not completely closed to Truth, will become a Muslim." Saifuddin Dirk Walter Mosig, U. S.A.

ഷെബു said...

Professor Tagata Tagasone, formerly Head of the Department of Anatomy and Embryology at the University of Shiang Mai in Thailand. He is now the Dean of the College of the Medicine at the University.

"...From my studies and from what I have learned throughout this conference, I believe that everything that has been recorded in the Qur’aan 1400 years ago must be the truth, that can be proved by the scientific means. Since the Prophet Muhammad could neither read nor write, Muhammad must be a messenger who relayed this truth which was revealed to him as an enlightenment by the One Who is an eligible Creator. This Creator must be Allah, or Allah. Therefore, I think this is the time to say ‘Laa Ilaaha Illallah’, that there is no Allah to worship except Allah, ‘Muhammad Rasool Allah’, Muhammad is messenger of Allah... "

ഷെബു said...

"നീതി ബോധമാണ് ഇസ്ലാമിന്റെ ഏറ്റവും ആകര്‍ഷണീയമായ വശം. ഏതു ലോകത്തും ദൈനം ദിന ജീവിതത്തില്‍ തികച്ചും പ്രായോഗികമായ തത്വങ്ങളാണ് ഖുര്‍ആനിലെത്..." (സരോജിനി നായിഡു)
"Sense of justice is one of the most wonderful ideals of Islam, because as I read in the Qur'an I find those dynamic principles of life, not mystic but practical ethics for the daily conduct of life suited to the whole world." --Lectures on "The Ideals of Islam;" see SPEECHES AND WRITINGS OF SAROJINI NAIDU, Madras, 1918, p. 167.

ഷെബു said...

ലോകത്തെ അറിയപ്പെട്ട ബുദ്ധി ജീവികള്‍ക്കൊന്നും ഇസ്ലാം എന്നത് ഒരു പ്രാകൃത ഗോത്ര സംസ്കാരമായി ബോധ്യപ്പെട്ടിട്ടില്ല. പക്ഷെ യുക്തിവാദികള്‍ക്ക് അതൊന്നും അറിയേണ്ട കാര്യമില്ല! സന്കുചിതത്വത്തിന്റെ ഇടുക്കില്‍ നിന്ന് എന്നാണാവോ ഇക്കൂട്ടര്‍ക്ക് മോചനം ലഭിക്കുക! to be contd...)

veNNakkaNNan :: വെണ്ണക്കണ്ണന്‍ said...

ഷെബൂ,
കഴിയുംബോള്‍ പറയണേ.....

ea jabbar said...

ഞാന്‍ കുറച്ചു ദിവസം തിരക്കിലായിരുന്നു. ഷെബു ഒരു പാടു സര്‍ട്ടിഫിക്കറ്റ് ഹാജറാക്കിയിട്ടുണ്ടല്ലോ !
ഒരു ദൈവീക മതത്തിന്റെ ഗതികേട് നോക്കണേ ! സരോജിനി നായിഡുവിന്റെയും .... മറ്റും മറ്റും കോണ്ടക്റ്റ് സര്‍ട്ടിഫിക്കറ്റ് വേണം ഇനി ആ മതത്തിനു പിടിച്ചു നില്‍ക്കാന്‍ !!

ea jabbar said...

എന്റെ പ്രിയ ഗുരു വും സുഹൃത്തുമായ ബി പ്രേമാനന്ദ് വിട വാങ്ങി.....ആ സ്മരണയ്ക്കു മുമ്പില്‍.. !!

ബിജു ചന്ദ്രന്‍ said...
This comment has been removed by the author.
ബിജു ചന്ദ്രന്‍ said...

കമ്മ്യൂണിസ്റ്റ്‌ ചിന്തകനായ ഗോവിന്ദപ്പിള്ള ഒരിക്കല്‍ പറഞ്ഞത്രേ, "മതമെങ്കില്‍ ഇസ്‌ലാം, ഇസ്‌ലാം മാത്രം എന്ന്." അതും ഇവിടെ പണ്ടൊരുത്തന്‍ പരാമര്‍ശിച്ചത് ഓര്‍ത്തു പോകുന്നു. ഇപ്പറഞ്ഞ ഗോവിന്ദപ്പിള്ള ഒരു നിരീശ്വരവാദി ആണെന്നുള്ള കാര്യം സൌകര്യപൂര്‍വ്വം മറന്നു.
"ശാസ്ത്രത്തിലെ അല്പ ജ്ഞാനം ഒരാളെ ഭൌതിക വാദിയാക്കുമെന്നും, ആഴത്തിലുള്ള അറിവ് അയാളെ ദൈവ വിശ്വാസിയാക്കുമെന്നും ഒരു മാഹാത്മാവ് പറഞ്ഞു വെച്ചത് ഞാന്‍ ഇവിടെ അനുസ്മരിക്കട്ടെ!"
shebu അണ്ണന്‍ പറഞ്ഞതിനോട് ഭാഗികമായി യോജിക്കുന്നു. ശാസ്ത്രത്തിലെ ആഴത്തിലുള്ള അറിവ് ഒരാളെ കൂടുതല്‍ വിനീതനാക്കുന്നു. അതയാളെ ഒരുപക്ഷെ ദൈവവിശ്വാസിയാക്കാം. പക്ഷെ ഒരിക്കലും ഒരു മതവിശ്വാസിയാക്കില്ല എന്നുറപ്പ്.( physics ലും പ്രപഞ്ച ശാസ്ത്രത്തിലുമൊക്കെ ആഴത്തിലുള്ള വിജ്ഞാനമുള്ള ഒരാള്‍
അല്ലാഹു, മുഹമ്മദ്‌, യേശു, കൃഷ്ണന്‍, വിഷ്ണു, കുട്ടിച്ചാത്തന്‍ ,പാമ്പ്, മുതലായ മെറ്റീരിയല്‍ ദൈവങ്ങളിലോക്കെ വിശ്വസിക്കുന്നതോര്‍ക്കുമ്പോള്‍ തന്നെ ചിരി വരുന്നു.
shebu അണ്ണന്‍ ഇവിടെ പരാമര്‍ശിച്ച ഭ്രൂണ ശാസ്ത്രമടക്കം പല കാര്യങ്ങളും ബ്ലോഗില്‍ തന്നെ എത്രയോ തവണ ചര്‍ച്ച ചെയ്തു ഒരു വഴിക്കായതാണ്‌. വീണ്ടുമിതാ അത് തന്നെ ചുമന്നോണ്ട് വരുന്നു. ബിഗ്‌ ബാങ്ങും മറ്റുംഎവിടെ?

Dr.Doodu said...

ചന്ദ്രനില്‍ വെള്ളമുണ്ടെന്നു നേരത്തെ ഖുറാന്‍ പറഞ്ഞിരുന്നു.... ഉടന്‍ പ്രതീക്ഷിക്കുവിന്‍!

Dr.Doodu said...

കീത്ത് മൂറിന്റെ ഭ്രൂണ ശാസ്ത്ര വിജ്നാനമൊക്കെ വായിച്ചു ഒരു പാട് ചിരിച്ചതാണ്.
രക്തക്കട്ട, മാംസക്കട്ട, ... മാലാഖയുടെ ഊത്ത്‌, etc.ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ കുട്ടിയുടെ യുക്തിബോധത്തെ പ്പോലും അവഹേളിക്കുന്ന പരിഹാസ്യമായ വ്യാഖ്യാന സര്‍ക്കസ്.

ea jabbar said...

അധികാരവും ആയുധവും ഉപയൊഗിച്ച് മാറ്റിയ മനസ്സുകള്‍ അതില്‍ നിന്ന് മോചിതമായാല്‍ തിരിച്ച് പോവുകയും ചെയ്യും.
--------
അതുകൊണ്ടാണല്ലോ നബി മരിച്ചതോടെ ലക്ഷക്കണക്കിനു മുസ്ലിംങ്ങള്‍ മുസൈലിമത്തിന്റെ മതത്തിലേക്കു മാറിയത്. അവരുമായി ഘോര യുദ്ധം തന്നെ നടത്തിയാണ് അബൂബക്കര്‍ വീണ്ടും ഇസ്ലാം പുനസ്ഥാപിച്ചത്. ആ യുദ്ധത്തിലാണു പതിനായിരക്കണക്കിനു ഹാഫിളുകള്‍ മരണപ്പെട്ടതും ഖുര്‍ ആന്‍ തന്നെ കോലം കെട്ടു പോയതും.

veNNakkaNNan :: വെണ്ണക്കണ്ണന്‍ said...

കീത്ത് മൂറൊന്നും ഒന്നുമല്ല ഡൂഡൂ...
ഇവിടെ

ഇവിടെ

ഇവിടെ

ഇതിനെയൊക്കെ എന്താ ചെയ്യേണ്ടതു?

സുദർശൻ said...

SHEBOO MATHANGALUDE VALARCHAPPATTIKAYIL CHRISTHUMATHATHE ULKKOLLIKKATHIRUNNATHENDE?

ഷെബു said...

2000-2005

1.84% - Islam
1.57% - Hinduism
1.32% - Christianity

From WikiPedia

ഷെബു said...

ഞാന്‍ രണ്ടാഴ്ച അവധിയിലായിരിക്കും...

ഷെബു said...

The growth rate of Islam can also be high because of the high birth rate in Muslims compared to other faiths.

ea jabbar said...

ലോകത്താകെ ധാര്‍മ്മികത തകര്‍ന്നുകൊണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. സ്ത്രീപീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു. സദാചാരം ഇല്ലാതാകുന്നു.
ഇതാണ് ഒരു ആരോപണം.
ഷെബു പറയുന്നു: ലോകത്താകെ ഇസ്ലാം പെരുകുന്നു. ആളുകള്‍ ഇസ്ലാമിലേക്ക് അടിഞ്ഞു കൂടുന്നു. മുസ്ലിം പെണ്ണുങ്ങള്‍ കുട്ടികളെ പെറ്റു കൂട്ടുന്നു...
ചേര്‍ത്തു വായിച്ചാല്‍ നമ്മുടെ വിഷയവും ഈ ചര്‍ച്ചയും തമ്മിലുള്ള ബന്ധം പിടി കിട്ടും.
“സദാചാരവും മതവും” എന്നതാണല്ലോ വിഷയം.

ea jabbar said...

ബര്‍ണാഡ് ഷാ മുതല്‍ ഗോവിന്ദപ്പിള്ള വരെ -നിരീശ്വരവാദികളായ - പല മഹാന്മാരും ഇസ്ലാമിനെ കുറിച്ചു നല്ലതു പറയുന്നു. എന്നിട്ടും ഞാന്‍ ഇസ്ലാമില്‍ കുറ്റം മാത്രം കാണുന്നു. എന്നാണു മറ്റൊരു ആരോപണം.
എനിക്കു പറ്റിയ അബദ്ധവും അതു തന്നെ. ഞാന്‍ ഗോവിന്ദപ്പിള്ളയുടെ കിതാബു നോക്കി ഇസ്ലാം പഠിക്കാന്‍ മെനക്കെടാതെ കണ്ട കുര്‍ ആനും ഹദീസും തഫ്സീറുമൊക്കെ കരണ്ടി ഇസ്ലാം പഠിക്കാന്‍ ശ്രമിച്ചു.
അതിലൊക്കെ ഞാന്‍ കണ്ട കാര്യങ്ങളാണു വിമര്‍ശനത്തിനവലംബിക്കുന്നത്.
യഥാര്‍ത്ഥ ഇസ്ലാം എന്താണെന്നു മനസ്സിലാക്കാന്‍ നിരീശ്വരവാദികളുടെ സര്‍ട്ടിഫിക്കറ്റുകളും ലഘുലേഖകളുമാണു വായിക്കേണ്ടതെന്ന പുതിയ അറിവ് പകര്‍ന്നു തന്നതിനു ഷെബുവിനു നന്ദി!

പാര്‍ത്ഥന്‍ said...

follow up :)

CKLatheef said...

'എനിക്കു പറ്റിയ അബദ്ധവും അതു തന്നെ. ഞാന്‍ ഗോവിന്ദപ്പിള്ളയുടെ കിതാബു നോക്കി ഇസ്ലാം പഠിക്കാന്‍ മെനക്കെടാതെ കണ്ട കുര്‍ ആനും ഹദീസും തഫ്സീറുമൊക്കെ കരണ്ടി ഇസ്ലാം പഠിക്കാന്‍ ശ്രമിച്ചു.'

എന്താ മാഷെ ഇത്?. എന്തുപറ്റി താങ്കള്‍ക്ക്?. എന്താണ് മേല്‍ വരികളുടെ അര്‍ഥം?.
ഇസ്്‌ലാമില്‍ നന്‍മകള്‍ കണ്ടെത്തിയവരൊക്കെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കിപ്പഠിച്ചു എന്നാണോ ഞങ്ങള്‍ മനസ്സിലാക്കേണ്ടത്. മാഷും ഇപ്പോള്‍ ഇവിടെ പരിഹാസം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന കൂട്ടാളികളും ഖുര്‍ആനും ഹദീസും വായിച്ചാണോ ഇസ്‌ലാം പഠിച്ചത്. ഇവര്‍ക്ക് വേണ്ടിയാണല്ലേ താങ്കള്‍ ശൈലിമാറ്റാത്തത്. ഇപ്പോഴാണ് ചിന്തകന്‍ നേരത്തെ സൂചിപ്പിച്ച താങ്കളുടെ കൂട്ടാളികളെ പരിചയപ്പെടുന്നത്. സന്തോഷം. ചിലര്‍ക്ക് വല്ലാതെ ചിരിവരുന്നു. ആ ചിരിയും അതോടൊപ്പമുള്ള അഭിപ്രായ പ്രകടനവും മാഷിന്റെ കൂട്ടാളികള്‍ എന്നതിനേക്കാള്‍ മാഷിന്റെ ശിഷ്യന്‍മാര്‍ എന്ന വിശേഷണമാണ് അവര്‍ക്ക് യോജിക്കുക എന്ന് എനിക്ക് തോന്നുന്നു. ശെബു താങ്കള്‍ പോകുന്നതിന് മുമ്പ് ഒരു വടിയെറിഞ്ഞ് പോയി അല്ലേ. മാഷ് അതേതായാലും കയ്യിലെടുത്തു. മുമ്പേ ആ വടിയെടുത്ത് വീക്കുന്നവരുണ്ടല്ലോ. എന്റെ നാട്ടുകരന് ഇസ്‌ലാമിനെ വീക്കാന്‍ സ്ഥലം അനുവദിക്കുന്നവര്‍. മൂപ്പര്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ഇവിടെ കൊണ്ടിട്ടുണ്ട്. നടക്കട്ടേ. ഏതായാലും ഒന്ന് സത്യം, നാമൊക്കെ മനുഷ്യര്‍ നാം ഒന്ന്.

ഇസ്‌ലാം ഇങ്ങനെയെത്ര ജബ്ബാറുമാരെ കണ്ടു. അമാവാസിയും പൗര്‍ണമിയും എത്ര കണ്ടു. താര്‍ത്താരികളെ അറിയില്ലേ. അവര്‍ എത്രമുസ്ലിംകളെ ഇല്ലായ്മ ചെയ്തു. ഒടുവില്‍ അവര്‍ തന്നെ സത്യംകണ്ടെത്തി ഈ മതത്തിന്റെ പ്രചാരകരായി. ജബ്ബാര്‍ മാഷ് തുടരുക. താങ്കളില്ലെങ്കില്‍ മറ്റൊരു മാഷ് ആ സ്ഥാനത്ത് വരും. എതിര്‍ പക്ഷത്തും അങ്ങനെതന്നെ ഞങ്ങളിലെങ്കില്‍ മറ്റൊരു വിഭാഗം ഇവിടെയുണ്ടാകും. ഇത്തരം പരിഹാസം സഹിക്കേണ്ടി വരാത്ത ഒരു പ്രവാചകനും കടന്ന് പോയിട്ടില്ല എന്ന് ഖുര്‍ആന്‍ പറയുന്നത് നിങ്ങള്‍ വായിച്ചിട്ടില്ലേ. അതിനാല്‍ തുടരുക ഭംഗിയായി. പരിഹാസത്തിന്‍ കടുപ്പം പോരാ എന്ന പരാതിയേ എനിക്കുള്ളൂ. സലാം.

CKLatheef said...

'ശ്രീ മുഹമ്മദ് വേളം എനിക്കു മറുപടിയായി പറഞ്ഞ കാര്യങ്ങളും എന്നോടു ചോദിച്ച പ്രധാന ചോദ്യങ്ങളും പിന്നീട് ചര്‍ച്ച ചെയ്യാം.'

പ്രതീക്ഷിക്കുന്നു....

ea jabbar said...

എന്താ മാഷെ ഇത്?. എന്തുപറ്റി താങ്കള്‍ക്ക്?. എന്താണ് മേല്‍ വരികളുടെ അര്‍ഥം?.
-----------------



ഇസ്ലാമിലെ സദാചാരസങ്കല്‍പ്പങ്ങള്‍ ആ മതമുണ്ടായ കാലഘട്ടത്തിലെ ഗോത്ര സമൂഹത്തിന്റെ സദാചാരം തന്നെയാണെന്ന് കാര്യ കാരണ സഹിതം വ്യക്തമാക്കുന്ന നീണ്ട ലേഖനമാണു ഞാനിവിടെ ചര്‍ച്ചക്കായി അവതരിപ്പിച്ചത്. വിഷയങ്ങള്‍ ഖണ്ഡിക തിരിച്ച് ഉപശീര്‍ഷകങ്ങള്‍ നല്‍കി. എന്നിട്ടും ചര്‍ച്ച്ക്കു വന്നവര്‍ പോസ്റ്റിലെ വിഷയവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ നിരനിരയായി നിരത്തുന്നു. ഇസ്ലാമിന്റെ “വളര്‍ച്ചയും” ഇസ്ലാമിനെക്കുറിച്ച് പുറത്തുനിന്നുള്ളവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ നീണ്ട ലിസ്റ്റുമൊക്കെ അണിനിരക്കുന്നു.
ബാലിശമായ ഇത്തരം ഇടപെടലുകളോട് പ്രതികരിക്കുന്നതില്‍ വീണ്ടും എന്തിനിത്ര അസഹിഷ്ണുത?....
ഗോവിന്ദപ്പിള്ള ഇസ്ലാമിനെക്കുറിച്ചു പറയുന്നതാണോ ഞാന്‍ ആധികാരികമായി സാക്ഷിക്കേണ്ടത്? ആരു പറയുന്നു എന്നതിനല്ല എന്തു പറയുന്നു എന്നതിനാണു യുക്തിവാദികള്‍ എന്നും പ്രാധാന്യം കല്‍പ്പിക്കുന്നത്. ഖുര്‍ ആനും ഹദീസുമാണോ ഇസ്ലാമിന്റെ പ്രമാണങ്ങള്‍ ? എങ്കില്‍ അതുദ്ധരിച്ചുകൊണ്ടു പറയുന്ന കാര്യങ്ങള്‍ക്കു പറയാനുള്ള മറുവാദങ്ങളാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.

ea jabbar said...

മാഷും ഇപ്പോള്‍ ഇവിടെ പരിഹാസം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന കൂട്ടാളികളും ഖുര്‍ആനും ഹദീസും വായിച്ചാണോ ഇസ്‌ലാം പഠിച്ചത്.
-------
കൂട്ടാളികളുടെ കാര്യം അറിയില്ല. പക്ഷെ എന്റെ കാര്യത്തില്‍ അതെ എന്നാണുത്തരം. കഴിഞ്ഞ പത്തു മുപ്പതു കൊല്ലക്കാലമായി ഞാന്‍ ഏറ്റവും ശ്രദ്ധയോടെ പഠിക്കാന്‍ ശ്രമിച്ചത് ഖുര്‍ ആനും ഹദീസും തന്നെ. ഇസ്ലാമിനെക്കുറിച്ച് ഇക്കാല‍ത്തു പ്രചരിപ്പിക്കപ്പെടുന്ന പലതും നുണയാണെന്നു ഞാന്‍ മനസ്സിലാക്കിയത് അങ്ങനെത്തന്നെയാണ്. ബുഖാരിയുടെ ഹദീസ് മാത്രം ഒരാവര്‍ത്തി വായിച്ചാല്‍ സാമാന്യയുക്തിയുള്ള ആര്‍ക്കും എന്റെ അഭിപ്രായങ്ങളോടു യോജിക്കാനാവും എന്നു തന്നെയാണു ഞാന്‍ കരുതുന്നത്.

ea jabbar said...

കാര്യമാത്രപ്രസക്തമായ ഒരു സംവാദമാണു ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ ലതീഫ് പോലും വിഷയത്തിലേക്കു വരാതെ മറ്റു കാര്യങ്ങള്‍ പറയുകയാണു ചെയ്യുന്നത്. ചിന്തകന്‍ എന്റെ ശൈലിയും ഭാഷയും മറ്റും പറയാന്‍ മാത്രം രംഗത്തു വരുന്നു. ഷെബുവാകട്ടെ ബര്‍ണാഡ്ഷായും ഗോവിന്ദപ്പിള്ളയും പറഞ്ഞില്ലേ പിന്നെന്താ യുക്തിവാദിക്കു മാത്രം ഇതൊന്നും മനസ്സിലാകാത്തേ എന്നൊക്കെ ചോദിക്കുന്നു. പോസ്റ്റിലെ പരാമര്‍ശങ്ങള്‍ വായിച്ച് അതിനോടുള്ള പ്രതികരണങ്ങള്‍ എഴുതുന്നതായിരിക്കും നല്ലത്.

ea jabbar said...

"..മുഹമ്മദ്‌ നബി നിവൃത്തികേട് കൊണ്ട് മാത്രമാണ് ആയുധമെടുത്തത്‌. അദ്ധേഹത്തിന്റെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിക്കുക മാത്രമല്ല ശത്രുക്കള്‍ ചെയ്തത്. അല്ലാഹു പറഞ്ഞതു പോലെ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്തു കൊണ്ട് അക്രമങ്ങളിലും കലഹങ്ങളിലും കഴിഞ്ഞു കൂടിയിരുന്ന അറേബ്യയെ പുതിയൊരു സംസ്കാരത്തിന്റെ കേദാരമാക്കി വളര്‍ത്താനാണ് മുഹമ്മദ്‌ ശ്രമിച്ചത്. അദ്ധേഹത്തിന്റെ ആ യജ്ഞത്തെ ഇങ്ങോട്ട് വന്നു എതിര്‍ത്തപ്പോഴാണ് അദ്ധേഹത്തിനു അങ്ങോട്ടും ആക്രമിക്കേണ്ടി വന്നത്.."

---------
ഇത് ഗോവിന്ദപ്പിള്ള പറഞ്ഞതാണെങ്കില്‍ അദ്ദേഹം ഇസ്ലാം ചരിത്രത്തിന്റെ ബാല പാഠങ്ങള്‍ പോലും മറിച്ചു നോക്കിയിട്ടില്ല എന്നു വ്യക്തം. അല്ലെങ്കില്‍ മുസ്ലിംങ്ങളെ ഒന്നു സുഖിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചുമ്മാ അങ്ങു കാച്ചി . അത്രയേ ഉള്ളു.
സുഖിപ്പിക്കുന്ന അഭിപ്രായം പറയാന്‍ ഒരു സോളിഡാരിറ്റി ലഘുലേഖ മാത്രം വായിച്ചു കിട്ടിയ അറിവു മതിയാകും. അതും ഇസ്ലാമും തമ്മില്‍ ആനയും കുഴിയാനയും തമ്മിലുള്ള ബന്ധം പോലു കാണില്ലല്ലോ!

ചിന്തകന്‍ said...

കാര്യമാത്രപ്രസക്തമായ ഒരു സംവാദമാണു ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ ലതീഫ് പോലും വിഷയത്തിലേക്കു വരാതെ മറ്റു കാര്യങ്ങള്‍ പറയുകയാണു ചെയ്യുന്നത്. ചിന്തകന്‍ എന്റെ ശൈലിയും ഭാഷയും മറ്റും പറയാന്‍ മാത്രം രംഗത്തു വരുന്നു.

‘കാര്യമാത്രമായ‘ സംവാദം!. ഇതിലെ ‘കാര്യ മാത്രം’ എന്നത് താങ്കളുടെ മാത്രം യുക്തിയാണ്. ഒരാളള്‍ ഒരാശയത്തെ തന്റെ മാത്രം യുക്തിയെ ആധാരമാക്കി പരിഹസിക്കുന്നു, ഇകഴ്ത്തുന്നു. അതേ ആശയം നല്ലതാണെന്ന് മനസ്സിലാക്കിയവരെല്ലാം പൊട്ടന്‍ മാരും വിഡ്ഢികളും പുകഴ്ത്തു പാട്ടുകാരുമാണെന്ന് പറഞ്ഞ് അവമതിക്കുന്നു. എന്നിട്ട് എന്നോടാരാടും സംവാദത്തിന് ധൈര്യം കണിക്കുന്നില്ല എന്നു വീമ്പു പറയുന്നു!

മറ്റുള്ളവര്‍ സംവാദത്തില്‍ പങ്കെടുക്കാത്തതിന്റെ കാ‍രണം മറുപടിയില്ലാത്തത് കൊണ്ടല്ല മാഷെ. വാദത്തിന്റെ നിലവാരം ഒരു സംവാദത്തിന് മാത്രമുള്ള സ്കോപില്ലാത്തത് കൊണ്ടാണ്. അതെ താങ്കള്‍ പറയുന്ന കാര്യങ്ങള്‍ ‘കാര്യമാത്ര‘ മോ നിലവാരമുള്ളതോ ആണെന്ന് എന്റെ യുക്തിക്കിതുവരെ തോന്നിയിട്ടില്ല.

അത് കൊണ്ട് മാ‍ഷ് പണി നിര്‍ത്തരുത്. അഭംഗുരം തുടര്‍ന്നോളൂ..

ഒരു പക്ഷേ താങ്കളുടെ ഈ പ്രവൃത്തി, ആര്‍ക്കെങ്കിലും സമാധാനത്തിന്റെയും ശാന്തിയുടെയും ദര്‍ശനമായ ദൈവ സമര്‍പ്പണത്തിന്റെ വെളിച്ചം പ്രാപിക്കാന്‍ സഹായകമായേക്കാം.

Dr.Doodu said...

ലത്തീഫ്‌;
ജബ്ബാര്‍ മാഷിന് ശിഷ്യന്മാര്‍ ഉണ്ടാവുന്നത് കാണുമ്പോ നല്ല അസ്ക്യത തോന്നുന്നുണ്ടല്ലേ? അത് സ്വാഭാവികം മാത്രം. സ്വതന്ത്ര ചിന്തകരെ വ്യവസ്ഥാപിത മതങ്ങളും അതിന്റെ ശിങ്കിടികളും" വേട്ടയാടാന്‍ തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി. ഇന്നും തുടരുന്നു.
ജബ്ബാര്‍ മാഷിന് ശിഷ്യന്മാര്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അദ്ധേഹത്തിന്റെ ആശയങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നുന്ടെന്നര്‍ത്ഥം. അതില്‍ അസഹിഷ്ണുത കാട്ടിയിട്ടെന്തു കാര്യം? അദ്ദേഹം പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കാര്യ കരണ സഹിതം എതിര്‍ക്കൂ.
അല്ലാതെ ഉത്തരം മുട്ടുമ്പോള്‍ ശിഷ്യന്മാരുടെ മുതുകത്തു കയറിയിട്ടെന്തു കാര്യം?

CKLatheef said...

പ്രിയ ദൂടൂ..
ഒരസ്‌ക്യതയുമെനിക്കില്ല. മാഷിന്റെ ശിഷ്യത്വം നിങ്ങള്‍ സ്വമേധയാ ഏല്‍ക്കുന്നെങ്കില്‍ ഒരല്‍പം സഹതാപം നിങ്ങളോട് തോന്നുന്നു എന്ന് മാത്രം. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്ന് താങ്കള്‍ക്കറിയില്ല എന്ന് കരുതാനാണ് താങ്കളുടെ വാക്കുകള്‍ ഉപകരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാന്‍ ഈ ബ്ലോഗിലെ ചര്‍ചാപരിസരം അനുയോജ്യമല്ല എന്ന് അടിക്കടി ബോധ്യപ്പെടുന്നത് കൊണ്ടാണ്. മനഃപൂര്‍വമല്ലെങ്കിലും വിഷയത്തില്‍ നിന്ന് തെന്നിപ്പോകുന്നത്. നിങ്ങള്‍ മറുപടിയായി പറഞ്ഞ അഭിപ്രായത്തിലെ വാചകങ്ങള്‍ തന്നെ നോക്കുക.അതിനെ അപേക്ഷിച്ച് എത്രമൃദുലമാണ് എന്റെ വാക്കുകള്‍. എന്നിട്ടും താങ്കള്‍‍ക്ക് മുതകത്ത് കയറുന്നത് പോലെ അനുഭവപ്പെട്ടു അല്ലേ. ഈ സൈറ്റ് വായിക്കുന്നവര്‍ (മിനിമം മാഷുടെ പക്ഷം ചേരുന്നവര്‍) അടഞ്ഞമനസ്സുള്ളവരും അനാവശ്യമായി ഇസ്‌ലാമിനെ ആക്ഷേപിക്കുന്നതില്‍ ഒരുതരം നിര്‍വൃതി കൊള്ളുന്നവരുമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. അത്തരക്കാര്‍ക്ക് വേണ്ടി താങ്കള്‍ പറഞ്ഞപോലെ വിഷയം അവതരിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ശങ്കിച്ചു നില്‍ക്കുയാണ്. മാഷ് ചര്‍ചചെയ്യുന്ന അതേ വിഷയങ്ങള്‍ എന്റെ ബ്ലോഗില്‍ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നു. അവിടെ വന്ന് ആരോഗ്യകരമായ ഒരു ചര്‍ചയില്‍ പങ്കെടുക്കാന്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടോ.

ea jabbar said...

‘കാര്യമാത്രമായ‘ സംവാദം!. ഇതിലെ ‘കാര്യ മാത്രം’ എന്നത് താങ്കളുടെ മാത്രം യുക്തിയാണ്. ഒരാളള്‍ ഒരാശയത്തെ തന്റെ മാത്രം യുക്തിയെ ആധാരമാക്കി പരിഹസിക്കുന്നു, ഇകഴ്ത്തുന്നു....
-----------
പ്രിയ ചിന്തകന്‍, ലതീഫ് !
എന്റെ പരിഹാസവും ആക്ഷേപവും ഇകഴ്ത്തും ഒക്കെ വിശ്വാസികളായ നിങ്ങള്‍ക്ക് വളരെയേറെ അരോജകമായി തോന്നുന്നു അല്ലേ?
ശരി. എങ്കില്‍ വളരെ സത്യസന്ധമായി , ആത്മാര്‍ത്ഥമായി , സംയമനത്തോടെ ഒരു കാര്യം പരിശോധിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. അതിന്റെ ഫലം എന്നെ ബോധ്യപ്പെടുത്തേണ്ടതുമില്ല. സ്വയം ബോധ്യപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്തിയാല്‍ മതി.
നിങ്ങളുടെ ദൈവത്തിന്റെ കൃതിയായ കുര്‍ ആന്‍ ഉള്‍പ്പെടെ - മതരംഗത്തുള്ള എല്ലാ ലിഖിതങ്ങളിലും- അവിശ്വാസികള്‍ എന്നാക്ഷേപിക്കപ്പെടുന്ന ഇതരമതക്കാരെയും മതവിമര്‍ശകരായ എന്നെപ്പോലെയുള്ളവരെയും “ശത്രുക്കള്‍” എന്നാരോപിക്കപ്പെടുന്നവരെയുമൊക്കെ എത്രമാത്രം മാന്യവും പ്രതിപക്ഷബഹുമാനത്തോടെയുമാണു കൈകാര്യം ചെയ്തിട്ടുള്ളതെന്നും ഇന്നും കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നും വെറുതെ ഒന്നു പരിശോധിച്ചു നോക്കുക. അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു മനസ്സിലാകും ഞാന്‍ ചെയ്യുന്നതുപോലുള്ള ആക്ഷേപവും പരിഹാസവുമൊക്കെ അര്‍ഹിക്കുന്ന സാധനം തന്നെയാണു തങ്ങളുടെ ഈ മതപ്രത്യയശാസ്ത്രവും എന്ന്. ! കുര്‍ ആന്‍ തന്നെ അതിന്റെ എതിരാളികളെ എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്നു ഞാന്‍ മുമ്പ് ഒരു പോസ്റ്റില്‍ വിശദീകരിച്ചിരുന്നു. “ഹമ്മാലതല്‍ ഹത്വബ്, സനീം തുടങ്ങിയ തെറിപ്രയോഗങ്ങള്‍ ... നാം ചര്‍ച്ച ചെയ്തതോര്‍മ്മയില്ലേ?
ജമാ അത്ത് ബുദ്ധിജീവിയും ആധുനിക ഇസ്ലാം സദാചാരത്തിന്റെ വക്താവുമായ ഒ അബ്ദുറഹിമാന്‍ ഇടമറുകിന്റെ പുസ്തകത്തിനെഴുതിയ മറുപടിപ്പുസ്തകം ഈ കാഴ്ച്ചപ്പാടോടെ ഒരിക്കല്‍ കൂടി വായിച്ചു നോക്കുക. മറ്റൊരു മഹാ പണ്ഡിതനായ എം എം അക്ബര്‍ യുക്തിവാദികളെ എത്ര ബഹുമാനത്തോടെയാണു പരിഹസിച്ചുകൊണ്ടിരിക്കുന്നത് എന്നും പരിശോധിക്കുക. .. ബാക്കി പിന്നെ പറയാം.

ea jabbar said...

ഇവിടെ ഇസ്ലാമികനിയമം നടപ്പിലില്ലാത്തതുകൊണ്ടു മാത്രം ആയുസ്സു നീട്ടിക്കിട്ടിയവര്‍ എന്നാണ് അബ്ദുറഹിമാന്‍ ഞങ്ങളെ വിശേഷിപ്പിക്കുന്നത്...!
-----
അതൊക്കെ എഴുതുമ്പോള്‍ യുക്തിവാദികള്‍ എന്ന ഈ മനുഷ്യജീവികള്‍ക്കും വികാരങ്ങളുണ്ടെന്ന് ഓര്‍ക്കാന്‍ എന്തേ ഈ ബുദ്ധിജീവികള്‍ക്കു കഴിയാതെ പോയത്? അതൊക്കെ വായിച്ചു രസിക്കുമ്പോള്‍ നിങ്ങളും അപ്പറഞ്ഞ നിര്‍വൃതി തന്നെയല്ലേ ആസ്വദിക്കുന്നത് എന്നും മനസ്സിലാക്കുക. എന്നെക്കാള്‍ എത്രയോ മൃദുവായി മാത്രം വിമര്‍ശനം നടത്തിയ ആളുകളുണ്ട്. അവരോടൊക്കെ വളരെ മാന്യമാറ്യാണോ നിങ്ങള്‍ പെരുമാറിയിരുന്നത് എന്നും പരിശോധിക്കുക.
ഒരു ഭര്‍ത്താവ് അടുക്കളയില്‍ വന്ന് ഭാര്യയെ കുറ്റം പറഞ്ഞു പ്രകോപിപ്പിച്ച കഥ ഞാന്‍ ഇതിനു മുമ്പൊരു പോസ്റ്റില്‍ അനുബന്ധമായി കൊടുത്തത് ഓര്‍ക്കുന്നില്ലേ? അയാള്‍ വണ്ടി ഓടിക്കുമ്പോള്‍ ഭാര്യ അയാളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അതിന്റെ അരോജകത ഭാര്യയെ മനസ്സിലാക്കിക്കാന്‍ അയാള്‍ പ്രയോഗിച്ച മറുതന്ത്രമായിരുന്നു അത്. ഞാന്‍ ഈ ശൈലി പ്രയോഗിക്കുന്നതും അതേ ലക്ഷ്യത്തോടെയാണ്.

ea jabbar said...

ശ്രീകൃഷ്ണനും ശ്രീരാമനുമൊക്കെ “കവലച്ചട്ടമ്പികള”ല്ലേ? തുടങ്ങിയ പ്രയോഗങ്ങളുമായി ഒരു മുസ്ലിം പത്രം എഡിറ്റോറിയല്‍ എഴുതുമ്പോള്‍ മറ്റേ മതക്കാരന്റെ വികാരങ്ങളും വിശ്വാസങ്ങളും അപഹസിക്കപ്പെടുകയാണെന്നും അതു മര്യാദയല്ലെന്നും മനസ്സിലാക്കാന്‍ പോലും നിങ്ങളുടെ അബ്ദുറഹിമാന്‍ അബ്ദുല്ല പ്രഭൃതികള്‍ക്കു കഴിയാതിരുന്നതെന്തുകൊണ്ടെന്നും ഞാന്‍ മുമ്പു ചോദിച്ചിരുന്നു.

സുദർശൻ said...

muhammadinde kalaghattathilo athinodadutha kalaghattangalilo ulla samakaleenaraya valla amuslimkalo, anarabikalo, muhammadineyo abubaker,umer,usman ,ali ennivareyo avarude bharanatheyo patti ezhuthiya valla regkayum undo?

ea jabbar said...

മറുപക്ഷത്തുനിന്നുള്ള ഒരു രേഖയും അവശേഷിപ്പിച്ചില്ല എന്നു മാത്രമല്ല, ഇസ്ലാമിന്റെ തന്നെ പ്രചാരകര്‍ ഏകപക്ഷീയമായി എഴുതി വെച്ച കാര്യങ്ങളെ മാത്രം അവലംബിച്ചു പഠിക്കാനേ നമുക്കിന്നു കഴിയൂ എന്നതാണ് ചരിത്രത്തിന്റെ പരിമിതി. എന്നിട്ടും ആ രേഖകളുടെ മുക്കാല്‍ പങ്കും മുസ്ലിംങ്ങള്‍ തന്നെ ഇക്കാല‍ത്തു പൂഴ്ത്തിവെക്കാനാണു ശ്രമിക്കുന്നത് . അപ്പോള്‍ യഥാര്‍ത്ഥ ചരിത്രം എന്തു മാത്രം “മഹത്തര”മായിരിക്കും എന്നൂഹിക്കാമല്ലോ!

ea jabbar said...

20% ത്തില്‍ താഴെ മാത്രമുള്ള ഒരു ന്യൂനപക്ഷമാണിവിടെ മുസ്ലിംങ്ങള്‍. മഹാഭൂരിപക്ഷം വരുന്ന ഇതരമതക്കാര്‍ക്ക് അരോജകമായി തോന്നുന്ന ഒന്നും മുസ്ലിംങ്ങള്‍ ചെയ്യുന്നില്ലേ എന്നുകൂടി അവരൊന്നു പരിശോധിക്കുന്നതു നന്നായിരിക്കും.
പള്ളിമുനാരങ്ങളില്‍ ഉച്ചഭാഷിണി വെച്ച് നിത്യവും അഞ്ചു നേരം അവര്‍ വിളിച്ചു പറയുന്ന ബാങ്കു വിളിയുടെ അര്‍ത്ഥം മറ്റു മതക്കാര്‍ മനസ്സിലാക്കിയാല്‍ അവര്‍ക്കത് എത്രമാത്രം ആസ്വാദ്യകരമായിരിക്കും? “അല്ലാഹുവല്ലാതെ വേറെ ദൈവങ്ങളില്ലാ....” എന്നാണല്ലോ, മുപ്പത്തി മുക്കോടി ദൈവങ്ങളുള്ളവര്‍ക്കു മഹാഭൂരിപക്ഷമുള്ള നാട്ടില്‍ അവരുടെ കാതു തുളയ്ക്കും മട്ടില്‍ വിളിച്ചു പറയുന്നത്. അത് അവരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും ഇകഴ്ത്തലല്ലേ? അവഹേളിക്കല്ല്ലേ? അപഹസിക്കലല്ലേ? മുസ്ലിംങ്ങള്‍ ആരെങ്കിലും അങ്ങനെ ചെയ്യുന്നതു മര്യാദകെട്ട പണിയാണെന്നു ജീവിതത്തില്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാവില്ല. കാരണം ഞെളിയന്‍ പറമ്പില്‍ തന്നെ പാര്‍ക്കുന്നവര്‍ക്കവിടെ ദുര്‍ഗന്ധമുണ്ടെന്നു തിരിച്ചറിയാനാവില്ല. അവിടെ നിന്നു പുറത്തു കടന്ന് അല്‍പ്പനേരം ശുദ്ധവായു ശ്വസിച്ച ശേഷം തിരിച്ചു ചെന്നാല്‍ അല്‍പ്പനേരം ആ ദുര്‍ഗന്ധം തിരിച്ചറിയാനാവും. അതാണു മനുഷ്യന്റെ പരിമിതി.
പിഞ്ചു കുഞ്ഞുങ്ങളെ മത പാഠ ശാലകളില്‍ പഠിപ്പിക്കുന്നതെന്താണ്? മറ്റു മതക്കാരെല്ലാം “സത്യനിഷേധികള്‍” എന്നും നമ്മള്‍ മാത്രം സത്യവിശ്വാസികള്‍ എന്നുമല്ലേ? അന്യരൊക്കെ , അവരുടെ ദൈവങ്ങളോടൊപ്പം നരകത്തിലായിരിക്കുമെന്നും പഠിപ്പിക്കുന്നു. കുഞ്ഞു മനസ്സുകളില്‍ ഈ വിധം വിഷം കുത്തിവെക്കുന്നതിലെ നെറികേടിനെപ്പറ്റി എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മറ്റു മതക്കാരാരെങ്കിലും ഇസ്ലാമിലേക്കു കൂറുമാറിയാല്‍ അവരെക്കൊണ്ടുതന്നെ അവരുടെ മാതൃ വിശ്വാസത്തെ അപഹസിക്കാനും പരിഹസിക്കാനും പ്രോത്സാഹനം നല്‍കുമ്പോള്‍ ആ മതക്കാര്‍ക്കുണ്ടാകുന്ന വ്രണിത വികാരങ്ങളെ കുറിച്ച് ഇക്കൂട്ടര്‍ അലോചിക്കുന്നുണ്ടോ? . ജമാ അത്തുകാര്‍ ഒരു സൈമണ്‍ മാസ്റ്ററെ ഉപയോഗിച്ച് ക്രിസ്തു മതത്തെ പരിഹസിക്കുന്ന കാര്യം ഞാന്‍ മുമ്പു സൂചിപ്പിച്ചിരുന്നു.

ea jabbar said...

ea jabbar പറഞ്ഞു...

പ്രപഞ്ചത്തിന്റെ ഉടമസ്ഥനായ ദൈവം.
റ്റാറ്റാ കമ്പനിയുടെ ഉടമസ്ഥനായ റ്റാറ്റയാണെന്നു സങ്കല്‍പ്പിക്കുക. എങ്കില്‍ ആ കമ്പനിയില്‍ നിര്‍മ്മിച്ചു പുറത്തിറക്കിയ ലക്ഷക്കണക്കിനു വാഹനങ്ങള്‍ .. അതിലൊരു ചെറിയ കാറിന്റെ ഏതെങ്കിലുമൊരു ടയറില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന മണല്‍തരികളില്‍ ഒന്നു മാത്രമാണു നമ്മുടെ സൌരയൂഥം. ആ മണല്‍ തരിയിലെ പൊടിപടലങ്ങളിലൊന്നു ഭൂമി. ആ പൊടിത്തരിയിലെ അണു ജീവി മനുഷ്യകുലം . അതിലൊരു മനുഷ്യന്‍ മാത്രം ഞാന്‍. ഈ മനുഷ്യരെന്ന കൃമിജീവിയുടെ മുഖസ്തുതി കിട്ടാനാണ് ഈ കമ്പനി മുതലാളി ഈ കണ്ടു കാണപ്പെട്ട വണ്ടികളൊക്കെ ഉണ്ടാക്കിയത് ! .. ഏത്?
ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് അഹംകാരം. മനുഷ്യന്‍ എന്ന നിസ്സാ‍ാ‍ാ‍ാ‍ാര ജീവിയുടെ മുഖസ്തുതിക്കായി ആക്രാന്തം പിടിച്ചു നടക്കുന്ന ഒരു അല്‍പ്പനാണു ദൈവം എന്നു വിശ്വസിക്കുന്നത് വിനയം .. !!



ബ്ലോഗര്‍ സി.കെ.ബാബു പറഞ്ഞു...

ബ്രൈറ്റ്‌, ഒരോഫാണേ.

ജബ്ബാർ മാഷേ, ക്രിസ്ത്യാനികളെ തോൽപ്പിക്കാമെന്നാണോ? നടന്ന കാര്യമായി! സ്ഥാവരവും ജംഗമവുമായ സകല പ്രപഞ്ചത്തിന്റേയും മുതലാളി ആയ ഈ ദൈവം സകലമാന പാപികളെയും വെഞ്ചരിച്ചു് സ്വർഗ്ഗത്തിൽ എത്തിക്കാനായി യേരുശലേം ദേവാലയത്തിൽ 'തയ്യലും ടൈപ്‌ റൈറ്റിംഗും' പഠിച്ചുനടന്ന മറിയ എന്നൊരു പെൺകുട്ടിയെ ഗർഭിണി ആക്കിയതും അതുവഴി തന്റെ ഏകമകനായ യേശുവിനെ ജനിപ്പിച്ചതുമെല്ലാം മറന്നോ? പോരെങ്കിൽ, "നീ ചുമ്മാ ഇവളെ ഏറ്റെടുത്തോടാ യോസപ്പേ!" എന്നൊരു വെളിക്കിറങ്ങലും! അതുകൊണ്ടു് വല്ലതും തീർന്നോ കളികൾ? ദൈവത്തിന്റെ ഏകമകൻ അനുഭവിക്കേണ്ടിവരുന്ന പീഡനം, കുരിശുമരണം, ഉയിർത്തെഴുന്നേൽപ്പു് അങ്ങനെ എന്തെന്തെല്ലാം പുകിലുകൾ?

ഈ അവസരം മുതലെടുത്തു് രണ്ടായിരം വർഷങ്ങളായി ലോകം മുഴുവൻ പള്ളികൾ എത്രയാ കെട്ടിപ്പൊക്കിയതു്? തടിയനങ്ങാതെ എത്രയെണ്ണങ്ങളാ പുരോഹിതവേഷവും കന്യാസ്ത്രീവേഷവും കെട്ടി കോട്ടകൊത്തളങ്ങളിൽ സുഖവാസം അനുഷ്ഠിച്ചു് ദൈവത്തെ മാതൃകയാക്കി മനുഷ്യപുത്രന്മാരുടെ സൃഷ്ടികർമ്മത്തിനു് ഒളിഞ്ഞും മറഞ്ഞും ശ്രമിക്കുന്നതു്?

അതൊന്നും പോരാത്തതിനു് ഇപ്പോഴുമുണ്ടു് കുറെ വിശുദ്ധ മഗ്ദലനമറിയകളും, മറ്റേ മറിയകളും, മാർത്തകളും, ലാസറുകളും പത്രോസുകളും മർക്കോസുകളും "എന്റെ തൈവമേ" എന്നു് മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടു് സ്വൈര്യം കൊടുക്കാതെ ദൈവത്തിന്റെ പുറകേ! 'വിളക്കിൽ എണ്ണയുള്ള' കന്യകമാർ ദൈവത്തിനു് പുറകെ നടക്കുന്നതു് മറിയമാതൃകയിൽ തങ്ങൾക്കും അത്ഭുതഗർഭം ഉണ്ടാവും എന്നു് കരുതിയാണെന്നു് വേണമെങ്കിൽ ചിന്തിക്കാം. പക്ഷേ സാക്ഷാൽ 'ദൈവസ്വരൂപികളായ' ആണുങ്ങളും കന്യകകൾ അല്ലാത്തവരും എന്തിനായി നടക്കുന്നു? മുടിയും പല്ലും അസ്ഥികൂടവും സ്വർഗ്ഗത്തിൽ എത്തിക്കാനോ? ഓ, ഞാൻ മറന്നു! ആത്മാവു്! ആത്മാവു് രക്ഷപെടണമല്ലോ!! ആത്മാവു് നശിച്ചാൽ കഥ തീർന്നു. ആത്മാവു് രക്ഷപെട്ടാൽ ആത്മകഥ സ്വർഗ്ഗത്തിൽ തുടരപ്പെടും! പൈങ്കിളി വാരികകളിലെ ആദ്യാനുരാഗം ഇറ്റിറ്റുവീണു് ഇക്കിളിപ്പെടുത്തുന്ന തുടർക്കഥകൾ പോലെ!

വ്യഭിചരിക്കരുതെന്നു് കൽപന കൊടുക്കുന്ന ദൈവം! എന്നിട്ടും യോസേഫിനു് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയയെ ഗർഭിണിയാക്കുന്ന ദൈവം! അതിൽ അപാകതയൊന്നും കാണാത്ത ദൈവവും വിശ്വാസിയും!

എഴുത്തും വായനയും അറിയാത്തവനു് ബിഗ്‌-ബാംഗ്‌ തിയറി വെളിപ്പെടുത്തിക്കൊടുക്കുന്ന വിഡ്ഢിയാൻ ദൈവം! നാലും മൂന്നും തമ്മിൽ കൂട്ടാൻ അറിയാത്തവനു് അതു് കിട്ടിയിട്ടു് എന്തുചെയ്യാൻ? അതും പരമസത്യമെന്നു് വിശ്വസിക്കുന്ന വിശുദ്ധ വിശ്വാസി! അതു് ശാസ്ത്രീയമായി 'തെളിയിക്കാൻ' ശ്രമിക്കുന്ന കൊടികെട്ടിയ മതപണ്ഡിതർ! ഡാർവിനു് ശവക്കുഴി തോണ്ടുന്നവർ!

അവധിക്കാലം ചിലവഴിക്കാൻ അറേബ്യൻ മണൽക്കാടുകളിൽ തന്നെ എത്തണം എന്നു് നിർബന്ധമുള്ള ദൈവം! അതുപോലെ, മറ്റാരും കാണാതെ വെളിപ്പെടാൻ ഒറ്റയാന്മാരെ തന്നെ വേണമെന്നു് നിർബന്ധമുള്ള ദൈവം.

ഇതൊക്കെ വിശ്വസിക്കുന്നവരോടല്ലാതെ മറ്റാരോടാണു് മനുഷ്യർ സങ്കീർണ്ണമായ പ്രപഞ്ചരഹസ്യങ്ങൾ ചർച്ച ചെയ്യേണ്ടതു്? മറ്റാരോടാണു് മനുഷ്യർ വിദഗ്ദ്ധാഭിപ്രായം ആരായേണ്ടതു്?

അതുകൊണ്ടു്, ജബ്ബാർ മാഷേ, ദൈവത്തോടു് കളിക്കാം, പക്ഷേ, ദൈവമക്കളോടു് കളിക്കരുതു്. കാരണം, അവർ കരളുരുകി പ്രാർത്ഥിച്ചാൽ ദൈവം മുൻപിൻ നോക്കാതെ കേൾക്കും, അതിനനുസരിച്ചു് പ്രവർത്തിക്കും. അതാണു് ദൈവം!! ഉദാഹരണം വേണോ? വേണ്ടല്ലോ! :)


----------------
ബ്രൈറ്റ് ന്റെ ബ്ലോഗിലെ പുതിയ ചര്‍ച്ചയില്‍ ഞാനിട്ട കമന്റിനെ തുടര്‍ന്ന് സി കെ ബാബു എഴുതിയ കമന്റാണു മുകളില്‍. ബാബു ഈ ഭാഷയിലാണു ക്രിസ്തു മതത്തെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ക്രിസ്ത്യാനികള്‍ക്കെത്രമാത്രം അരോചകമാണെന്നൂഹിക്കാമല്ലോ. പക്ഷെ അവരാരും ബാബു ശൈലി മാറ്റണമെന്നോ അല്ലെങ്കില്‍ അതുപോലുള്ള ആവശ്യങ്ങളുമായോ അദ്ദേഹത്തിന്റെ ബ്ലോഗില്‍ വന്ന് അലക്കുന്നില്ല. മുസ്ലിം സുഹൃത്തുക്കള്‍ക്കാകട്ടെ ബാബുവിന്റെ വിമര്‍ശനങ്ങളില്‍ ഒരു അരോചകതയും തോന്നുന്നുമില്ല. ക്രിസ്തു മതത്തെ കുറിച്ചാകുമ്പോള്‍.!

CKLatheef said...

മാഷ് കസറുകയാണല്ലോ. ചര്‍ച ഇപ്പോള്‍ സംവാദത്തിലെ മര്യാദകളെക്കുറിച്ചും മാന്യതയെക്കുറിച്ചുമാണല്ലോ. പതിവുശൈലിയില്‍ മറ്റുള്ളവരെ മുസ്്‌ലികള്‍ക്കെതിരില്‍ തിരിച്ചുവിടാനുള്ള പൊടിക്കൈകളും. താങ്കള്‍ മുസ്്‌ലിംകള്‍ക്കെതിരില്‍ കുത്തിവെക്കുന്ന വിഷത്തിന്റെ നൂറിലൊരംശം വരില്ല, നിങ്ങള്‍ പറയുന്നത് വാദത്തിന് വേണ്ടി സമ്മതിച്ചാലും മദ്രസയിലെ കുട്ടികള്‍ സംഭവിക്കുന്നത്. ഞാനും എന്നെ പോല എനിക്ക് പരിചമുള്ള അയിരക്കണക്കിന് മദ്രസകളില്‍ പഠിച്ചവരാരും തന്റെ അയല്‍വാസിയായ കളിക്കൂട്ടുകാരനായ അമുസ്്‌ലിം സഹോദരന്‍മാര്‍ക്കെതിരെ ഒരു വിദ്വേഷവും പേറുന്നില്ല. അടുത്ത കാലത്ത് സംഭവിക്കുന്നത് തന്നെ മദ്രസയുടെ സ്വധീനമെന്നതിലുപരി ഫാസിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികരണമെന്ന നിലയില്‍ ഇസ്്‌ലാമിനെ ക്കുറിച്ച് പഠിക്കാന്‍ കഴിയാത്ത യുവാക്കളുടെ ചെയ്തികളാണ് എന്ന് മനസ്സിലാക്കാന്‍ യുക്തിവാദികള്‍ക്കല്ലാത്തവര്‍ക്കെല്ലാം കഴിയും.

ഈ ആരോപണത്തില്‍ വലിയ കഴമ്പില്ല എന്നാണ് എനിക്ക് തോന്നുന്നത്. സൈമണ്‍മാസ്റ്റര്‍ അജ്ഞാതനല്ല. അദ്ദേഹത്തിന്റെ നാട്ടില്‍ ജാതിമതഭേതമന്യേ ആദരീയനായ വ്യക്തിയാണദ്ദേഹം എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. അദ്ദേഹം ഇസ്്‌ലാമിനെക്കുറിച്ച് മനസ്സിലാക്കുകയും തന്റെ പ്രായാധിക്യത്തില്‍ പോലും ഇസ്്‌ലാം സ്വീകരിക്കുകയും ചെയ്തു. ബൈബിളിനെ കുറിച്ച് അറിവുള്ള(അറിവില്ല എന്ന വാദക്കാരെ ബ്ലോഗില്‍ തന്നെ ഞാന്‍ കണ്ടിട്ടുണ്ട് എന്നാല്‍ എന്താണ് അദ്ദേഹത്തിന്റെ അജ്ഞത എന്ന് അവര്‍ വ്യക്തമാക്കാത്തതിനാല്‍ ഞാന്‍ അത് മുഖവിലക്കെടുക്കുന്നില്ല) അദ്ദേഹം ബൈബിളും ഖുര്‍ആനും താരതമ്യത്തിന് ഒരു ശ്രമം നടത്തി പുസ്തകമെഴുതി. അതില്‍ ചില പരാമര്‍ശങ്ങള്‍ ക്രൈസ്തവരുടെ വിശ്വാസവുമായി സ്വാഭാവികമായും വിയോജിക്കുന്നു. അതാണിവിടുത്തെ പരാമര്‍ശവിഷയം. യുക്തിവാദികള്‍ക്ക് വിമര്‍ശിക്കാന്‍ അതുതന്നെ ധാരാളമാണല്ലോ. പിന്നെ ബാങ്കിലെ ഏകദൈവ പ്രഖ്യാപത്തിലെ പരാമര്‍ശം. മാഷെ ഇത്രവേണോ. ഹിന്ദുസഹോദരങ്ങള്‍ പോലും ഏകദൈവത്വത്തിന് എതിരല്ല. ഏത് ദൈവസങ്കല്‍പം സ്വീകരിക്കാനും വേദങ്ങളും ഉപനിഷത്തുകളും സ്മൃതിയുമൊക്കെ അനുവാദം നല്‍കുന്നു എന്ന് പറയുന്നു. അതിനാല്‍ ഇത് വരെ താങ്കള്‍ പറഞ്ഞ കാരണം വെച്ച് അവരിലെ കടുത്ത ഫാസിസ്റ്റുകള്‍ പോലും ബാങ്കിനക്കുറിച്ച് സംസാരിക്കുന്നത് കണ്ടിട്ടില്ല. ഇനി അവര്‍ ഏറ്റെടുത്ത് കൊള്ളും. അതോടെ മാഷുടെ പണി അല്‍പം ലഘൂകരിക്കപ്പെടുമല്ലോ.

ea jabbar said...

ഒരു ഭര്‍ത്താവ് അടുക്കളയില്‍ വന്ന് ഭാര്യ ഓമ്ലെറ്റുണ്ടാക്കുന്നതിലെ കുറ്റങ്ങള്‍ പറഞ്ഞു പ്രകോപിപ്പിച്ച കഥ ഞാന്‍ ഇതിനു മുമ്പൊരു പോസ്റ്റില്‍ അനുബന്ധമായി കൊടുത്തത് ഓര്‍ക്കുന്നില്ലേ? അയാള്‍ വണ്ടി ഓടിക്കുമ്പോള്‍ ഭാര്യ അയാളെ ഓരോന്നു പറഞ്ഞു കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അതിന്റെ അരോചകത ഭാര്യയെ മനസ്സിലാക്കിക്കാന്‍ അയാള്‍ പ്രയോഗിച്ച മറുതന്ത്രമായിരുന്നു അത്. ഞാന്‍ ഈ ശൈലി പ്രയോഗിക്കുന്നതും അതേ ലക്ഷ്യത്തോടെയാണ്. തങ്ങളുടെ മതവട്ടത്തിനു പുറത്തൊരു ലോകമുണ്ടെന്നും ആ ലോകത്തും മനുഷ്യരുണ്ടെന്നും ആ മനുഷ്യര്‍ക്കും വികാരവിചാരങ്ങളുണ്ടെന്നും മുസ്ലിംങ്ങളും മനസ്സിലാക്കണം . അതാണു ഞാന്‍ ഇതുകൊണ്ടുദ്ദേശിക്കുന്നത്. തൂവല്‍ വെണ്ണയില്‍ മുക്കി വിമര്‍ശിച്ചാല്‍ ഈ ലക്ഷ്യം സാധ്യമാവില്ല.

മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോട് പെരുമാറുക.
അതാണു യുക്തിവാദി സദാചാരത്തിന്റെ അടിസ്ഥാന്മാനദണ്ഡമായി കാണുന്നത്. ഇക്കാര്യം മുസ്ലിംങ്ങള്‍ക്കു മനസ്സിലാകണമെങ്കില്‍ അവര്‍ മറ്റുള്ളവരോടു പെരുമാറുന്നതില്‍ നെറികേടുണ്ടെന്ന് ആദ്യം അവര്‍ക്കു തിരിച്ചറിവുണ്ടാക്കണം.

CKLatheef said...

തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ തന്റെ കൂട്ടുകാര്‍ ചെയ്യുന്നുവെന്നതോ. തന്റെ പ്രതിയോഗികള്‍ ചെയ്യുന്നുവെന്നതോ തനിക്ക് അത് ചെയ്യാനുള്ള ന്യായീകരണമാവുന്നില്ല. തെറ്റ് ശരികള്‍ക്ക് മാനദണ്ഡമുള്ളവര്‍ക്കേ ഇത് ബാധകമാകൂ. യുക്തിവാദികളുടെ തെറ്റും ശരിയും തീരുമാനിക്കുന്നത് അവര്‍തന്നെയായതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രസക്തിയില്ല. താങ്കള്‍ മറ്റുള്ളവരെക്കുറിച്ച് പറയുന്നത് സത്യമെന്നഗീകരിക്കാനുള്ള എന്റെ മനസ്സിന്റെ വിസമ്മതം ഓരോ നിമിഷവം കൂടികൂടി വരികയാണ്. എങ്ങനെയാണ് സംവാദത്തിലേര്‍പ്പെടേണ്ടതെന്ന് ഖുര്‍ആന്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നിട്ടുണ്ട്. അത് മനസ്സിലുള്ളതിനാല്‍ ഇവിടുത്തെ ശൈലി കാര്യമാത്ര പ്രസക്തമായ സംവാദത്തിന് യോജിച്ചതല്ല എന്ന് തോന്നിപ്പോകുകയാണ്.

'യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക.'(16:125)

ഇതാണ് ഖുര്‍ആന്‍ മൊത്തത്തില്‍ സംവാദത്തെക്കുറിച്ച് പറഞ്ഞത് വിശദാംശങ്ങള്‍ മറ്റനേകം സൂക്തങ്ങളിലും സംഭവങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. ഞങ്ങള്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരാണ്. ആരെങ്കിലും അതില്‍ നിന്ന് തെറ്റി എന്ന് തോന്നുന്നെങ്കില്‍ അവരെ അത് ഉണര്‍ത്തിയാല്‍ അവരിലേക്ക് തിരിച്ചുവരും. താങ്കള്‍ ചോദിക്കുന്നത് പോലെ മറ്റുള്ളവരിലേക്ക് ചൂണ്ടുകയില്ല.

ea jabbar said...

ലതീഫിനു ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ യഥാര്‍ത്ഥ പൊരുള്‍ ഇപ്പോഴും പിടി കിട്ടിയില്ല. താങ്കള്‍ ആദ്യം ആ കുര്‍ ആന്‍ മാത്രം ഒന്നുകൂടി വായിക്കൂ. മുസ്ലിം വിശ്വാസിയല്ലാത്ത ഒരാളുടെ മനസ്സു തല്‍ക്കാല‍ത്തേക്കെങ്കിലും കടമെടുത്തു കൊണ്ട്. അപ്പോള്‍ മനസ്സിലാകും “പ്രതിപക്ഷബഹുമാനം“ എത്രയുണ്ട് ദൈവത്തിനെന്ന്!. പിന്നെയല്ലേ മറ്റുള്ളവരുടെ കാര്യം.

ea jabbar said...

സൈമണ്‍ മാസ്റ്റര്‍ നാട്ടില്‍ ബഹുമാനിക്കപ്പെടുന്നു അല്ലേ? നല്ല കാര്യം. അപ്പോള്‍ ക്രിസ്ത്യാനികള്‍ക്കും സഹിഷ്ണുതയും മനുഷ്യത്വവും ഉണ്ട്. ലതീഫേ ഞങ്ങളും ഈ നാട്ടില്‍ തന്നെയാണു ജീവിക്കുന്നത്. ഒരു ബഹുമാനക്കുറവും അനുഭവപ്പെടുന്നില്ല. ആനക്കയത്തും പന്തലൂരും മലപ്പുറത്തുമിക്കെയായി അര നൂറ്റാണ്ടു കാലം ജീവിച്ചത് ആരുടെയും വെറുപ്പും വിദ്വേഷവും അനുഭവിച്ചു കൊണ്ടല്ല. എല്ലാവരോടും സ്നേഹത്തോടെയും ആദരവോടെയും അങ്ങോട്ടു പെരുമാറിയാല്‍ അതൊക്കെ ഇങ്ങോട്ടും തിരിച്ചു കിട്ടും. അതൊക്കെ വ്യക്തി ജീവിതം സാമൂഹ്യജീവിതം . ഇവിടെ അതല്ലല്ലോ പ്രശ്നം. വിശ്വാസത്തെ പരിഹസിച്ചാല്‍ ഞങ്ങള്‍ക്കു സഹിക്കാനാവില്ല എന്നും പറഞ്ഞു വരുന്നവര്‍ വ്യക്തിപരമായി നേരിട്ടു പരിചയമുള്ളവരല്ല.

CKLatheef said...

മറ്റുള്ളവരുടെ വിശ്വാസത്തെ പരാമര്‍ശിക്കുന്നതോ അതിനെ മാന്യമായി നിരൂപണം ചെയ്യുന്നതോ പ്രതിപക്ഷബഹുമനമില്ലായ്മയായി താങ്കള്‍ കാണുന്നു. ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ഗുരുവിന്റെ നെഞ്ചത്ത് എന്ന്് പണ്ടുള്ളവര്‍ പറഞ്ഞ് വെച്ചത് താങ്കളെക്കുറിച്ച് കൂടിയാണ് എന്ന് തോന്നുന്നു. ഞാന്‍ വിശ്വാസിയല്ലാത്ത ആളുടെ മനസ്സ് കടമെടുത്ത് സാഹസപ്പെടേണ്ടതില്ല. എന്നോട് എന്തും സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ളവര്‍ ഞാന്‍ കൊടുത്ത ഖുര്‍ആന്‍ വായിച്ച് എന്നോട് അപ്രകാരം പറഞ്ഞിട്ടില്ല. ഒരു പക്ഷേ താങ്കളുടെ സുഹൃത്തുക്കള്‍ പറഞ്ഞെന്നിരിക്കും. അതിന് കാരണം നിങ്ങളവരില്‍ നിക്ഷേപിച്ച നിഷേധാത്മക പ്രതികരണത്തിന്റെ സ്വാധീനമാണ്.

ea jabbar said...

സ്വന്തം മതത്തില്‍ നിന്നും മുര്‍തദ്ദായി പോവുകയും മറ്റൊരു മതത്തില്‍ ചേക്കേറി സ്വന്തം മതത്തെ പരിഹസിക്കുകയും ഒരു ഒറ്റു കാരനെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സൈമണ്‍ മാസ്റ്റര്‍ പോലും നാട്ടില്‍ ബഹുമാനിക്കപ്പെടുകയും സുരക്ഷിതമായി ജീവിക്കുകയും ചെയ്യുന്നു. ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ഒരു മുസ്ലിം തന്റെ മതം ഉപേക്ഷിച്ച് ഈ വിധം പ്രവര്ത്തിച്ചാല്‍ അയാള്‍ രാജ്യദ്രോഹിയായി വ്യാഖ്യാനിക്കപ്പെടുകയും കൊല്ലപ്പെടുകയും വേണം . എന്ന് ഒ അബ്ദുറഹിമാനും കൂട്ടരും വിശദീകരിക്കുന്നു.

CKLatheef said...

'നല്ല കാര്യം. അപ്പോള്‍ ക്രിസ്ത്യാനികള്‍ക്കും സഹിഷ്ണുതയും മനുഷ്യത്വവും ഉണ്ട്.'

ലതീഫേ ഞങ്ങളും ഈ നാട്ടില്‍ തന്നെയാണു ജീവിക്കുന്നത്. ഒരു ബഹുമാനക്കുറവും അനുഭവപ്പെടുന്നില്ല. ആനക്കയത്തും പന്തലൂരും മലപ്പുറത്തുമിക്കെയായി അര നൂറ്റാണ്ടു കാലം ജീവിച്ചത് ആരുടെയും വെറുപ്പും വിദ്വേഷവും അനുഭവിച്ചു കൊണ്ടല്ല.

നല്ല കാര്യം. അപ്പോള്‍ മുസ്ലിംകള്‍ക്കും സഹിഷ്ണുതയും മനുഷ്യത്വവും ഉണ്ട് അല്ലേ?.

ഇനി എന്റെ കാര്യം. അറിയണമെങ്കില്‍ താങ്കളുടെ എന്റെ നാട്ടുകാരനായ വലിയ ഉസ്താദിനോട് ചോദിച്ചുനോക്കൂ.

(മറ്റുള്ളവരുടെ കാര്യം പറയാന്‍ ഞാനാളല്ല. എങ്കിലും കണ്ടിടത്തോളം അവരും വ്യത്യസ്തരാകാന്‍ ഇടയില്ല.)

'ഇവിടെ അതല്ലല്ലോ പ്രശ്നം. വിശ്വാസത്തെ പരിഹസിച്ചാല്‍ ഞങ്ങള്‍ക്കു സഹിക്കാനാവില്ല എന്നും പറഞ്ഞു വരുന്നവര്‍ വ്യക്തിപരമായി നേരിട്ടു പരിചയമുള്ളവരല്ല.'

താങ്കളുമായി വ്യക്തിപരിചയമില്ലത്ത ഞങ്ങളുടെ കാര്യം സംശയാസ്പദമെന്ന് വ്യഗ്യം. അതിന്റെ ആവശ്യമില്ല. വെറും പരിഹാസവും വാചക കസര്‍ത്തുകളും കാര്യങ്ങള്‍ തീരുമാനിക്കുന്നിടത്ത് നിന്ന് താങ്കള്‍ സൂചിപ്പിച്ച പോലെ കാര്യമാത്ര പ്രസക്തമായ ചര്‍ചയില്‍ പങ്കെടുക്കാന്‍ പ്രയാസമുള്ളതിനാല്‍ സൂചിപ്പിച്ചു എന്ന് മാത്രമാണ് ഞങ്ങളില്‍ ചിലര്‍ ചെയ്ത തെറ്റ്. താങ്കള്‍ ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്ന സ്ഥിതിക്ക്. പിന്നീട് ഞങ്ങള്‍ ഇനി അക്കാര്യം പറയേണ്ടതില്ല. എന്ന് തീരുമാനിച്ചതാണ്. എന്നാല്‍ പരിഹസിക്കുമ്പോള്‍ അത് പരിഹാസമാണ് എന്ന് പറയാനുള്ള അനുവാദമെങ്കിലും തരണം.

ea jabbar said...

“ഭൂമിയില്‍ വന്നു തൂങ്ങി മരിക്കേണ്ടും വിധം ഗതികേടു ദൈവത്തിനു വന്നു എന്നു വിശ്വസിക്കണമെങ്കില്‍ തീര്‍ച്ചയായും ബുദ്ധിശക്തിക്കു ഗുരുതരമായ കുഴപ്പം സംഭവിച്ചിരിക്കണം. ആര്‍ക്കെങ്കിലും എതിരായി ആത്മഹത്യ എന്ന ഭീഷണിയോ ആരെയെങ്കിലും പ്രീതിപ്പെടുത്താനായുള്ള ആത്മബലിയോ നടത്തേണ്ട വിധം നിസ്സാരനാണോ ദൈവം?”(97 ഡിസംബര്‍ )
-------
ഇത് സൈമണ്‍ മാസ്റ്റര്‍ പ്രബോധനത്തില്‍ എഴുതിയ പരമ്പരയില്‍ എന്റെ ശ്രദ്ധയില്‍ പെട്ട ഒരു ഭാഗം.

----
ഇതില്‍ അമാന്യമായി ഒന്നുമില്ലെന്നു ലതീഫിനു തോന്നും. പക്ഷെ ഒരു ക്രിസ്ത്യന്‍ വിശ്വാസിക്ക് ഇതു പരിഹാസവും ആക്ഷേപവും ഇകഴ്ത്തലുമൊക്കെയായേ തോന്നൂ. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരൊക്കെ ബുദ്ധിക്കു കുഴപ്പം സംഭവിച്ചവര്‍ !അല്ലാഹു മുഹമ്മദിന്റെ വീട്ടി കാര്യസ്ഥനായും മുഹമ്മദിനു സ്വലാതും ചൊല്ലി നടക്കുന്ന കുട്ടിക്കാര്യസ്ഥനായുമൊക്കെ മദീനയില്‍ പത്തു കൊല്ലം കഴിച്ചു കൂട്ടി എന്നു വിശ്വസിക്കുന്നവര്‍ക്കു ബുദ്ധിക്കു കുഴപ്പമൊന്നുമില്ല ?

ea jabbar said...

ഇതൊക്കെ വായിച്ചിട്ട് സൈമണ്‍ മാസ്റ്റര്‍ ശൈലി മാറ്റണം എന്ന് ഏതെങ്കിലും ക്രിസ്ത്യാനി അദ്ദേഹത്തോടാവശ്യപ്പെട്ടോ? അറിയാന്‍ കൌതുകമുള്ളതു കൊണ്ടു ചോദിച്ചതാ.

ea jabbar said...

മാഷ് കസറുകയാണല്ലോ. ചര്‍ച ഇപ്പോള്‍ സംവാദത്തിലെ മര്യാദകളെക്കുറിച്ചും മാന്യതയെക്കുറിച്ചുമാണല്ലോ.
-----
അതു ചര്‍ച്ച ചെയ്യാന്‍ മാത്രമേ ഇപ്പോള്‍ ഇവിടെ ആളു വരുന്നുള്ളു. അവരോടു പറയാനുള്ളതു പറഞ്ഞിട്ടു മതി ഇനി മറ്റു വിഷയങ്ങള്‍ എന്നു വെച്ചു.
-----
സദാചാരം ചര്‍ച്ച ചെയ്യാനാ പോസ്റ്റിട്ടത്. മറ്റു വിഷയം ച്ചര്‍ച്ച ചെയ്യുന്നേടത്തെല്ലാം വന്ന് സദാചാരം പറഞ്ഞവരെപ്പോലും ഇവിടെ കാണുന്നില്ല. ഇപ്പൊ ശൈലിയാണു പ്രശ്നം !

ea jabbar said...

'യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക.'(16:125)
------
ഇതേ കുര്‍ ആനില്‍ തന്നെയാണ് മതം മുഴുവനും അല്ലാഹുവിന്റെതായിത്തീരും വരെ അവിശ്വാസികളോടു വാളെടുത്തു യുദ്ധം ചെയ്യാനും പറയുന്നത്.
പ്രവാചകന്റെ സ്വന്തം എളാപ്പയെയും എളേമയേയും പുലഭ്യവാക്കുകള്‍ കൊണ്ടഭിഷേകം ചെയ്യുന്നതും. അന്നത്തെ ബഹുമാന്യനായ ഒരു ഗോത്രപ്രമാണിയെ ‘സനീം’ [bastard] എന്നു പോലും വിളിക്കുന്നു ഈ ദൈവം!

CKLatheef said...

പ്രിയപ്പെട്ട ശാന്തി.
ചോദ്യത്തിന് മാഷ് മറുപടി പറഞ്ഞിട്ടുണ്ട്. ഈ ചോദ്യത്തിന്റെ പ്രേരകം വ്യക്തം. ഒരു പക്ഷേ അല്‍പം ആശ്വാസദായകവും. നല്‍കപ്പെട്ട മറുപടിയോട് വിയോജിച്ചുകൊണ്ട് പറയട്ടേ. എന്റെയും അറിവിലില്ല. വിയോജിപ്പ് ഈ കാര്യങ്ങളിലാണ്. ഏകപക്ഷീയമായ ഒരു ചരിത്രമായിരുന്നു അതെന്ന് മറിച്ചൊരു ചരിത്രരേഖയില്ലാതെ എങ്ങനെ പറയും. പരിമിതി, പൂഴ്തിവെക്കാന്‍ ശ്രമിക്കുന്നു, യഥാര്‍ഥ ചരിത്രം ഈ പദങ്ങള്‍ക്ക് ഒരു പ്രസക്തിയും കാണുന്നില്ല. ഇസ്്‌ലാമിന്റ ചരിത്രം അജ്ഞാതമായ ഒന്നാണ് എന്ന് വരുത്തി തീര്‍ക്കുകയാണ്. ഖുര്‍ആനും ഹദീസും ഒരു വലിയ ചരിത്ര രേഖകൂടിയാണ്. അതോടൊപ്പം മുസ്ലിംകള്‍ എഴുതിവെച്ച ചരിത്രവും. മാഷ് പറഞ്ഞ പരിമിതി മറികടക്കാന്‍ പാശ്ചാത്യര്‍ ശ്രമിച്ചതിന്റെ ഫലമാണ് ഓറിയന്റലിസ്റ്റുകള്‍ എന്ന വിഭാഗം. അവരുടെ കൃതികളില്‍ അല്‍പം വികൃതമാക്കിയാല്‍ നല്ല ഉരുപ്പടിയായി മാറ്റുന്ന ഭാഗങ്ങളെല്ലാം കോട്ടിമാറ്റി തങ്ങളുടെ ഗ്രന്ഥങ്ങളില്‍ പൊലിപ്പിച്ചവതരിപ്പിച്ചു. ശേഷം ഇസ്്‌ലാമിക വിമര്‍ശകര്‍ക്ക് അതായി തുരുപ്പ് ശീട്ട്. അതിനപ്പുറമുള്ളതൊന്നും അവര്‍ കാണാന്‍ കൂട്ടാക്കുകയേ ഇല്ല. ചരിത്രം അവര്‍ പറയുന്നത് പോലെയായിരുന്നെങ്കില്‍ പിന്നെ പ്രവാചകന് ഇത്രയും അനുയായികളെ ലഭിച്ചതെങ്ങനെ എന്ന ചോദ്യത്തെ മറികടക്കാന്‍ വേണ്ടിയാണ്. ഇസ്്‌ലാം വാളുകൊണ്ട് പ്രചരിച്ചു എന്ന കള്ളം വിളമ്പിയത്. വാള് പിടിക്കാന്‍ അനുവാദമില്ലാത്ത ഒരു നീണ്ടകാലയളവ് എങ്ങനെ പ്രവാചകനും അനുയായികളും തരണം ചെയ്തു. കടുത്ത പീഢനങ്ങള്‍ സഹിച്ചുകൊണ്ട് എന്തിന് അദ്ദേഹത്തെ പിന്തുണച്ചു. എന്ന ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരിക്കാം. പക്ഷേ താങ്കള്‍ക്ക് നല്‍കപ്പെട്ട ഉത്തരത്തിന്റെ രൂപത്തിലായിരിക്കുമെന്ന് മാത്രം.

ea jabbar said...

ഏകപക്ഷീയമായ ഒരു ചരിത്രമായിരുന്നു അതെന്ന് മറിച്ചൊരു ചരിത്രരേഖയില്ലാതെ എങ്ങനെ പറയും.
-----
മറിച്ചൊരു രേഖയും അവശേഷിപ്പിച്ചില്ല എന്നതുകൊണ്ടാണു ഏകപക്ഷീയം എന്നു പറയുന്നത്.

ea jabbar said...

ഇസ്്‌ലാമിന്റ ചരിത്രം അജ്ഞാതമായ ഒന്നാണ് എന്ന് വരുത്തി തീര്‍ക്കുകയാണ്.
-----
അല്ല, ഇസ്ലാമിന്റെ ആളുകളുടെ വേര്‍ഷന്‍ മാത്രമേ ഇസ്ലാം ചരിത്രത്തിലുള്ളൂ എന്നും മറുപക്ഷത്തിന്റെ വേര്‍ഷന്‍ കൂടിയുണ്ടെങ്കിലേ കാര്യങ്ങളുടെ കുറേകൂടി യാഥാര്‍ത്ഥ്യത്തോടടുത്ത വസ്തുതകള്‍ മനസ്സിലാക്കാന്‍ കഴിയൂ എന്നുമാണു പറഞ്ഞത്. ഇത് എല്ലാ ചരിത്രങ്ങളുടെയും പരിമിതി തന്നെ.
----
ഒരു ഉദാഹരണം. മക്കയില്‍ നിന്നും മുഹമ്മദും കൂട്ടരും മദീനയിലേക്കു പലായനം ചെയ്തത് മക്കക്കാരുടെ ഉപദ്രവം സഹിക്ക വയ്യാതെ എന്നു ചില ചരിത്രകാരന്മാര്‍ പറയുന്നു. എന്നാല്‍ മക്കക്കാര്‍ മുഹമ്മദിനെ കാര്യമായി ഒരു ഉപദ്രവവും ചെയ്തതായി കാണുന്നുമില്ല. രണ്ടു വര്‍ഷം മുമ്പേ ഇതിനുള്ള ആസൂത്രണവും കൂടിയാലോചനയും മദീനക്കാരുമായി നടത്തിയിരുന്നുതാനും. അങ്ങനെയെങ്കില്‍ പെട്ടെന്ന് നാടകീയമായി പലായനം ചെയ്തു എന്നതും തെറ്റാണ്. ഇവിടെ മക്കക്കാരുടെ വേര്‍ഷന്‍ കൂടി കിട്ടിയാലേ യഥാര്‍ത്ഥത്തില്‍ എന്തു സംഭവിച്ചു എന്നറിയാനൊക്കൂ. അതില്ലല്ലൊ.

CKLatheef said...

മാഷെ നിങ്ങളെപ്പോലെ ഒരാള്‍ ഇപ്പോള്‍ നിലവിലുള്ള ചരിത്രത്തിന് ഭിന്നമായി ചിലകാര്യങ്ങള്‍ കൂടി എഴുതുമ്പോള്‍ മാത്രമേ നിഷ്പക്ഷമായ ചരിത്രമാകൂ എന്നാണോ. താങ്കളുടെ ഒരു പ്രസ്താവന ഇവിടെ മറുപടിയിലൊത്തുക്കാന്‍ കഴിയാത്തതിനാല്‍ എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റായി ചേര്‍ത്തിട്ടുണ്ട്. അതിവിടെ വായിക്കുക.

തല്‍കാലം വിട...

ea jabbar said...

കുർ ആനിലുള്ളതും ലതീഫിന്റെ പരിഭാഷയും തമ്മിൽ തന്നെ ഒരു പാടു വ്യത്യാസം കാണുന്നു. വ്യാഖ്യാനവും അപ്പൂട്ടൻ പറഞ്ഞ പോലെ ആശയക്കുഴപ്പമുള്ളത്. ഇതൊക്കെ ഒരു ഞാണിന്മേൽ കളി മാത്രമാണെന്ന് ഒറ്റ നോട്ടത്തിലേ മനസ്സിലാകും. ഞാൻ അമാനിമൌലവി നൽകിയ വിവരണമാണു കൊടുത്തിരുന്നത്. മൌദൂദിയുടെ തഫ്ഹീമിൽ തപ്പിയപ്പോൾ ആശ്ചര്യം തോന്നി. ഇത്രയും ആശയവ്യക്തതയില്ലാത്ത ഒരു വാക്യമായിട്ടും അദ്ദേഹം ഒരക്ഷരം മിണ്ടാതെ ചാടിക്കടന്നു പോയിരിക്കുന്നു.

സുദർശൻ said...

OOHANGALE AVALAMBAMAKKIYA VASTHUTHAKALKKU NIRAKKATHA CHARITHRANGALUM 'STHAYITHAM AVAKASHA PPEDANAVATHATHUM THELIYIKKAPPEDTHATHUMAYA SHASTHRA SIDDADDANGALUM. HADEES PARINAMA KATHAKAL..... ,ADARSATHINDE ADISTHANATHIL SAMVADAM THUDAROO,YUKTHI YUM ISLAMUM ENDANU NINGALUDE ADARSNGAL ELLAVARUM ARIYATTE .ALUKALE THETTIDDARIPPIKKATHE MATHRU BHASHAYIL BAMKU KODUKKAN ANYAMATHASTHARE ALLAHUVEKKAL PEDIYANO ............?ARABIRAJAKKANMARE NYAYEEKARIKKUNNA, AVARKKU VENDI VIVIDHA VIBHAGANGALAYA MADHABUKALUM MUJA MAMA SUNNI SUNNATH SHIA AHMMADI ENNATHUPILE? bankinde arthamenthanu latheef ezhuthathath?

ea jabbar said...

ആള്‍ദൈവങ്ങളുടെ സിദ്ധികള്‍ തുറന്നു കാട്ടുന്ന പരിപാടികൈരളി പീപ്പിള്‍ ചാനലില്‍ നാളെ[11-10-09]6.30 PM

ea jabbar said...

ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം തഫ്സീര്‍ വാഖിദി ഇങ്ങനെ വിവരിക്കുന്നു.:- (O ye who believe! Retaliation is prescribed for you in the matter of the murdered…) [2:178]. Said al-Sha‘bi: “Fighting took place between two Arab tribes. One tribe had more power than the other and, therefore, they said: ‘For every slave of ours that you kill, we will kill a free man of yours, and for every woman of ours a man of yours’. And then this verse was revealed”
ഇബ്നു അബ്ബാസ് പറയുന്നത് ഇങ്ങനെ:
This verse was revealed regarding two Arab clans but is abrogated by the verse: (… a life for a life) [5:45]. (And for him who is forgiven somewhat by his brother) whoever forgives the killing and takes instead blood money, (prosecution according to usage) Allah commands the person who asks for blood money to claim this money according to practised usage: three years if it is a full blood money, two years if it is half of the blood money, or one year if it is a third (and payment unto him) the person who is required to pay blood money is commanded to give the custodians of the murdered person what is due to them (in kindness) without the need to go to court or making it difficult for them.
ജല്ലാലൈന്‍ ഇങ്ങനെ:-
O you who believe, prescribed, made obligatory, for you is retaliation, on equal terms, regarding the slain, both in the attributes [of the one slain] and in the action involved; a free man, is killed, for a free man, and not for a slave; and a slave for a slave, and a female for a female. The Sunna makes it clear that a male may be killed [in retaliation] for a female, and that religious affiliation should be taken into account also, so that a Muslim cannot be killed in return for an disbeliever, even if the former be a slave and the latter a free man.
അമാനി മൌലവിയുടെ ആശയക്കുഴപ്പം ഇങ്ങനെ:-
“എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം)
വെളിപാടിറക്കുമ്പോള്‍ അതെന്താണെന്ന് ആളുകള്‍ക്കു മന്‍സ്സിലാകണമെന്നുള്ള സാമാന്യമായ ധാരണയെങ്കിലും ഒരു ദൈവത്തിനു വേണ്ടേ? അതും ഇത്രയും ഗൌരവമുള്ള വിഷയങ്ങളാകുമ്പോള്‍ ! മനുഷ്യരെ കൊല്ലുന്ന കാര്യമല്ലേ!!

ea jabbar said...

“ഞങ്ങളുടെ ഒരു അടിമയെ കൊന്നാല്‍ പകരം നിങ്ങളുടെ ഒരു സ്വതന്ത്രനെ ഞങ്ങള്‍ കൊല്ലും ..ഞങ്ങളുടെ ഒരു സ്ത്രീയെ കൊന്നാല്‍ പകരം ഒരു പുരുഷനെയായിരിക്കും ഞങ്ങള്‍ കൊല്ലുക.“ എന്നിങ്ങനെ ഒരു ഗോത്രക്കാര്‍ പറയുന്നു എന്നു നബി കേട്ട സന്ദര്‍ഭത്തിലാണ് ഈ ആയത്തിറങ്ങിയത് എന്ന് വാഖിദി വ്യക്തമാക്കുന്നു. അപ്പോള്‍ ഇത് കൊന്നവന്റെ കാര്യമല്ല, കൊല്ലപ്പെടുന്നവരുടെ കാര്യം തന്നെയാണ് എന്നല്ലേ വ്യക്തമാകുന്നത്. ഈ വാക്യം പിന്നീട് 5:45 കൊണ്ട് റദ്ദാക്കി എന്നാണ് ഇബ്നു അബ്ബാസിന്റെ പക്ഷം. ആരെങ്കിലും വന്ന് എന്തെങ്കിലും പറയുമ്പോഴേക്കും ഒന്നും ആലോചിക്കാതെ അങ്ങ് ആയത്തിറക്കുകയായിരുന്നു മുഹമ്മദിന്റെ രീതി എന്നു വ്യക്തം ! പിന്നീട് അബദ്ധം മനസ്സിലാകുമ്പോള്‍ അതു തിരുത്തി വേറെ ആയത്തിറക്കും.!!

ea jabbar said...

സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്‌. ) ഇനി അവന്ന്‌ ( കൊലയാളിക്ക്‌ ) തന്‍റെസഹോദരന്‍റെപക്ഷത്ത്‌ നിന്ന്‌ വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. കുഞ്ഞിമുഹമ്മദ് പറപ്പൂരിന്റെ തര്‍ജ്ജമ

Dr.Doodu said...

:-)

സുദർശൻ said...

EE NIYAMANGALUM SHIKSHAKALUMONNUM
ARABI RAJAKKANMARKKUM SILBANDIKALKKUM KUDUMBATHINUM MELALLA PAVANGALAYA ARABIKALUDEYUM ASIA KARUDEYUM KARRYATHIL MATHRAME NADAPPILAKKARULLU.

ELLAVARKKUM BHADHAKAMAVUM VIDHAM SAMA NEEDHIYODE
INGANEYORU NIYAMAM NADAPPAKKUNNATH MANAPPORWWAMULLA KOLAPATHAKAM KURAKKUKA THANNE CHEYYUM.

ENNNNAL.............

MAKKAYEYUM KABAYEYM HAJJINEYUM KACHAVADAMAKKUNNA SOUDI RAJAVINU POLUM SWANTHAM MATHATHIL PETTA (dushta muthalalitha loka matham)
jeevichirikkunna thande sahamoorthikaleyanu padachavanekkal bhayam ennanu karyangal kanumbol thonnunnath.

ea jabbar said...

ഒരു മുസ്ലിം അമുസ്ലിമിനെ കൊന്നാല്‍ പകരക്കൊല വേണ്ടതില്ല എന്നും ഈ തഫ്സീറുകളിലും ശരീ അത്തു നിയമസംഹിതകളിലും പറയുന്നുണ്ട്. നബിയുടെ സുന്നത്ത് അങ്ങനെയായിരുന്നു എന്നാണു വിശദീകരണം.

ea jabbar said...

PICKTHAL: O ye who believe! Retaliation is prescribed for you in the matter of the murdered; the freeman for the freeman, and the slave for the slave, and the female for the female. And for him who is forgiven somewhat by his (injured) brother, prosecution according to usage and payment unto him in kindness. This is an alleviation and a mercy from your Lord. He who transgresseth after this will have a painful doom.

സുദർശൻ said...

INDIAN PEENAL CODE ADISTHANAMAKKIYANU INDIAN JUDICIARY VIDHI NIRNNAYIKKUNNATH
-KESILLA VAKKEELANMAR PARAYUNNA VARATTU NYAYATHINDE ADISTHANATHILALLA .

ea jabbar said...

ഗോത്ര കാലത്തെ നീതിയെ കുറിച്ചറിവില്ലാത്തതുകൊണ്ടോ തങ്ങളുടെ മതം ഇങ്ങനെയൊക്കെയാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനുള്ള വൈമുഖ്യം കൊണ്ടോ ഒക്കെ അര്‍ത്ഥം മാറ്റാനും പുതിയ യുക്തിവ്യാഖ്യാനം മെനയാനുമൊക്കെയാണിപ്പോള്‍ ലതീഫുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ ശ്രമിക്കുന്നത്. ശുക്ലത്തുള്ളിയും രക്തക്കട്ടയുമെല്ലാം സിക്താണ്ഡവും ഭ്രൂണവുമൊക്കെയായി അര്‍ത്ഥപരിണാമം വരുത്തുന്നതുപോലെ , പരന്ന ഭൂമി ഗോള ഭൂമിയാകുന്ന പോലെ , പ്രതികാരക്കൊല തുല്യ ശിക്ഷയും കൊല്ലപ്പെട്ടവന്‍ കൊന്നവനും ഒക്കെയായി പരിണമിക്കുകയാണിന്ന്. അതാണു ഞാന്‍ മുമ്പു പറഞ്ഞ വ്യാജം കലരുന്ന മതം ! കുര്‍ ആന്‍ എന്താണുദ്ദേശിക്കുന്നതെന്ന് ആദ്യകാല വ്യാഖ്യാനഗ്രന്ഥങ്ങളില്‍ വ്യക്തമായിട്ടും അതൊന്നും ഗൌനിക്കാതെ പുതിയ അര്‍ത്ഥം മെനഞ്ഞ് അല്ലാഹുവിനെ രക്ഷിക്കാന്‍ നോക്കുകയാണിവര്‍.

ബയാന്‍ said...

Shandi, താങ്കള്‍ക്ക് മലയാളം ലിപി ഉപയോഗിക്കാന്‍ അപ്പുവിന്റെ ആദ്യാക്ഷരിയോ അല്ലെങ്കില്‍ വാക്കാരിയേയോ സഹായകമായേക്കും.

CKLatheef said...

'അര്‍ത്ഥം മാറ്റാനും പുതിയ യുക്തിവ്യാഖ്യാനം മെനയാനുമൊക്കെയാണിപ്പോള്‍ ലതീഫുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ ശ്രമിക്കുന്നത്.'

ജബ്ബാര്‍ മാഷിനും മറ്റുയുക്തിവാദി സുഹൃത്തുക്കള്‍ക്കും പറ്റിയ അബന്ധം എന്താണെന്ന് വിശ്വാസികളായ ഞങ്ങള്‍ക്ക് നല്ലപോലെ അറിയാം. പ്രവാചകന്‍, ദിവ്യസന്ദേശം, ദൈവം, വേദങ്ങള്‍, പരലോകം എന്നീ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കാവുന്ന വിധം അറിവ് ലഭിക്കാതെ പോയതിനാല്‍, പ്രവാചകന്‍ മുഹമ്മദ് നബി നിങ്ങളെ സംബന്ധിച്ചിടത്തോളം ആറാം നൂറ്റാണ്ടില്‍ ജീവിച്ച് ഒരു സാധാരണക്കാരനാണ്. യുക്തിയില്ലാത്ത, കഴിവില്ലാത്ത, ക്രൂരനും, കൊള്ളക്കാരനും, സ്ത്രീലമ്പടന്‍ എന്നീ വിശേഷണങ്ങള്‍ മാത്രമുള്ള ഒരു ഗോത്ര അറബിയാണ് നിങ്ങള്‍ക്ക് പ്രവാചകന്‍. അത്തരമൊരാളില്‍ നിന്ന് യുക്തിപൂര്‍ണമായ ഒരു ഗ്രന്ഥം പ്രതീക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. എന്ന വസ്തുത അതല്ല എന്ന് മനസ്സിലാക്കിയാല്‍ മറ്റേരാക്കാളും അതിന്റെ പ്രയോജനം ലഭിക്കുക അവര്‍ക്ക് തന്നെയായിരിക്കും. ചരിത്രം ഏകപക്ഷീയമാണ് എന്ന് നിങ്ങള്‍ കരുതുന്നതിനാല്‍ നിങ്ങള്‍ക്ക് വക്രീകരിക്കാന്‍ സൗകര്യമുള്ള ഭാഗം മാത്രം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെക്കുറിച്ച് നല്ലത് പറഞ്ഞ മഹാന്‍മാര്‍ മുസ്്‌ലിംകളെ പ്രീണിപ്പിക്കാന്‍ അവരുടെ ലഘുലേഖവായിച്ച് അഭിപ്രായം പറഞ്ഞവരെന്ന് പരിഹസിച്ച് നെഹ്‌റു അടക്കമുള്ള ചരിത്രനിപുണരായ നിരീശ്വരവാദികളെ വരെ നിസ്സാരരാക്കുന്നു. ഇങ്ങനെയുള്ള ഒരു മനുഷ്യന്‍ കാലത്തെ അതിജീവിക്കുകയും കോടാനുകോടി ജനങ്ങളുടെ മനസ്സില്‍ അവരുടെ അടക്കഅനക്കങ്ങളെ എങ്ങനെ നിയന്ത്രിക്കുകയും ചെയ്യുന്നു, എന്ന് ചോദിക്കുമ്പോള്‍ മതവിശ്വാസം മനുഷ്യരെ അന്ധരാക്കും എന്ന മറുപടി. പഠിച്ചും ചിന്തിച്ചും തന്നെ നിരീശ്വരവാദികളുടെ തലതൊട്ടപ്പന്‍മാരക്കം ഇന്നും ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെങ്ങനെ, എന്ന് ചോദിച്ചാല്‍. ഒരു പരിഹാസവും. ഇതൊക്കെയാണ് യുക്തിവാദികളില്‍ നിന്ന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന പ്രതികരണത്തിന്റെ രീതി.

ഒരു കാര്യത്തില്‍ സന്തോഷം തോന്നുന്നു. ഞാന്‍ നല്‍കിയ വ്യാഖ്യാനം യുക്തിപൂര്‍ണമായിരുന്നു എന്ന അംഗീകാരമാണത്. വിശുദ്ധ ഇസ്്‌ലാമിന്റെയും ഖുര്‍ആനിന്റെയും വ്യാഖ്യാനങ്ങള്‍ യുക്തിപുര്‍ണമാണ്.

യാസീന്‍. യുക്തിബന്ധുരമായ ഖുര്‍ആനാണ. (പ്രവാചകാ) താങ്കള്‍ തീര്‍ച്ചയായും ദൈവദൂതന്‍മാരില്‍പെട്ടവനാകുന്നു നേരായ മാര്‍ഗത്തില്‍. (ഈ ഖുര്‍ആന്‍) അജയ്യനും കരുണാമയനുമായ അല്ലാഹുവില്‍നിന്നവതരിച്ചതത്രേ. അതുവഴി താങ്കള്‍ ഒരു ജനത്തിന് മുന്നറിയിപ്പു നല്‍കുന്നതിന്, ആ ജനത്തിന്റെ പിതാക്കള്‍ക്ക മുന്നറിയിപ്പ് ലഭിച്ചിട്ടില്ലാത്തതാകുന്നു. അതിനാല്‍ അവര്‍ പ്രജ്ഞാശൂന്യരായിരിക്കുന്നു. (ഖുര്‍ആന്‍ 36 1-6)

യഥാര്‍ഥത്തില്‍ എന്നെപ്പോലെയുള്ളവര്‍ ചെയ്യുന്നത് അത് എടുത്ത് ചേര്‍ക്കുക മാത്രമാണ്. അതോടൊപ്പം മറ്റൊന്ന് ചെയ്യുന്നുണ്ട്. അത് ഇതാണ്. ഖുര്‍ആന്‍ വ്യാഖ്യാനം എന്ന പേരില്‍ പുറത്തിറങ്ങുന്ന ഖുര്‍ആനിന്റെ സത്തക്കും ആത്മാവിനും യോജിക്കാത്തവയെ അതാതിന്റെ സ്ഥാനത്ത് വെക്കുകയും ചെയ്യുന്നു. കാലത്തിനും ദേശത്തിനും യുക്തിക്കും ഇണങ്ങുന്നതായിരിക്കും ഖുര്‍ആനിന്റെ യഥാര്‍ഥ വ്യാഖ്യാനം എന്ന തത്വത്തിലൂന്നുന്നത്, ആരെങ്കിലും പരിഹസിക്കും എന്ന് ഭയപ്പെട്ടത് കൊണ്ടല്ല. ഖുര്‍ആന്‍ ദൈവികമാണെന്ന് വിശ്വസിക്കുന്നതിനാല്‍ അങ്ങനെ മാത്രമേ സംഭവിക്കൂ എന്നറിയുന്നത് കൊണ്ടാണ്. നിങ്ങള്‍ക്ക് അതിന് കഴിയാതെ പോകുന്നത് ഖുര്‍ആന്‍ ദൈവികമല്ല എന്ന മുന്‍ധാരണയില്‍ കാര്യങ്ങളെ സമീപിക്കുന്നത് കൊണ്ടും. അല്‍പം യുക്തിചിന്തയുള്ളവര്‍ക്ക് ഇതില്‍ നിന്ന് തന്നെകാര്യങ്ങള്‍ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുകയാണ്. ഇതില്‍ സംവാദത്തിലേര്‍പ്പെടുന്നവര്‍ നടത്തുന്ന വാചോടാപങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ മനസ്സിലക്കാന്‍ ആഗ്രഹിക്കുന്നവരെ തുറന്ന മനസ്സോടെയുള്ള വായനക്ക് ക്ഷണിക്കുന്നു.

CKLatheef said...

പ്രിയ ശാന്തീ,

താങ്കളുടെ എന്നോടുള്ള അഭിപ്രായങ്ങളോട് പോലും പ്രതികരിക്കാതിരിക്കുന്നത് വളരെയേറെ വിഷമിച്ച് വായിച്ചിട്ടും താങ്കളുടെ നിലപാടുതറ വ്യക്തമാകാത്തത് കൊണ്ടാണ്. ചുരുക്കത്തില്‍ കഥയറിയാതെ ആട്ടം കാണുകയാണോ താങ്കള്‍ എന്ന് തോന്നിപ്പോകുന്നു ചില ചോദ്യങ്ങള്‍ കാണുമ്പോള്‍. യരലവ പറഞ്ഞപോലെ മലയാളത്തില്‍ എഴുതാന്‍ ശ്രമിക്കുന്നതോടൊപ്പം, ഇതിലിട്ട പോസ്റ്റും മിനിമം ഇതിലുള്ള അഭിപ്രായങ്ങള്‍ക്കൂടി വായിക്കുന്നത് നന്നായിരിക്കും. എന്നാല്‍ ഇന്ത്യന്‍ പീനല്‍ കോഡ്..... എന്ന് തുടങ്ങുന്ന രൂപത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ക്കുവേണ്ടിയുള്ള സമയവും സ്ഥലവും ലാഭിക്കാം. എങ്കിലും താങ്കള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ വികാരം ഞാന്‍ ഉള്‍കൊള്ളുന്നു. പ്രത്യേകിച്ച് അറബി രാജാക്കന്‍മാരുടെ കാര്യത്തിലുള്ള. നിങ്ങളോട് സഹതപിക്കാനെ ഇപ്പോള്‍ എനിക്ക് കഴിയൂ. അത്തരക്കാരുടെ വല്ല തെറ്റായ പ്രവര്‍ത്തനത്തിന്റെയും ഇരയായി താങ്കള്‍ മാറിയിട്ടുണ്ടെങ്കില്‍ അത്മാര്‍ഥമായി താങ്കള്‍ക്ക് വേണ്ടി സര്‍വശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. പരിഹാസം കുറച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുക. ആവശ്യമെന്ന് തോന്നുവയില്‍ താങ്കള്‍ക്ക് മറുപടി ലഭിക്കുന്നതാണ്. അതല്ല കേവലമൊരു ഹരംകൊള്ളല്‍ മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിനും ഇവിടെ സൗകര്യമുണ്ട്. മാത്രമല്ല ഏറ്റവും സ്വാഗതം ചെയ്യപ്പെടുന്നതും നിങ്ങളായിരിക്കും.

ea jabbar said...

യുക്തിയില്ലാത്ത, കഴിവില്ലാത്ത, ക്രൂരനും, കൊള്ളക്കാരനും, സ്ത്രീലമ്പടന്‍ എന്നീ വിശേഷണങ്ങള്‍ മാത്രമുള്ള ഒരു ഗോത്ര അറബിയാണ് നിങ്ങള്‍ക്ക് പ്രവാചകന്‍. അത്തരമൊരാളില്‍ നിന്ന് യുക്തിപൂര്‍ണമായ ഒരു ഗ്രന്ഥം പ്രതീക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.
-----------
പ്രിയ ലതീഫ് താങ്കള്‍ മറ്റൊരു സുഹൃത്തിനെതിരെ ആരോപിക്കുന്ന അതേ കുഴപ്പം ഞാന്‍ താങ്കള്‍ക്കു നേരെയും ആരോപിക്കട്ടെ. ഞാന്‍ രണ്ടു വര്‍ഷത്തിലേറെയായി ഈ വിഷയത്തിലുള്ള എന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് നിരവധി തവണ എഴുതിയ കാര്യങ്ങളൊന്നും ശ്രദ്ധാപൂര്‍വ്വം വായിക്കാതെയാണ് താങ്കള്‍ ഈ വിധം പ്രതികരിക്കുന്നത്.
എന്റെ നിലപാട് ഒരിക്കല്‍ കൂടി ചുരുക്കി അവതരിപ്പിക്കാം:
1. കുര്‍ ആന്‍ അതി മഹത്തായ , മികവുറ്റ ഒരു സാഹിത്യ, ധര്‍മ്മോപദേശ ഗ്രന്ഥം തന്നെയാണ്. മികച്ച ഭാഷ, കാവ്യ ഭംഗിയും അലങ്കാര സൌന്ദര്യവുമൊക്കെ നിറഞ്ഞു നിക്കുന്ന ഒന്നാംതരം കൃതി. ഒരു പാടു നല്ല തത്വോപദേശങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. മനുഷ്യജീവിതത്തെ ഏതാണ്ട് സമഗ്രമായിത്തന്നെ കണ്ടുകൊണ്ടുള്ള നിയമോപദേശങ്ങളും ധാര്‍മ്മികഉപദേശങ്ങളുമൊക്കെ ആ ഗ്രന്ഥത്തിലുണ്ട്. അറബി സാഹിത്യത്തിന് എക്കാലത്തെയും ഏറ്റവും മികച്ച ഒരു മുതല്‍ക്കൂട്ടു തന്നെ കുര്‍ ആന്‍ . ഇതൊക്കെ തര്‍ക്കമറ്റ സംഗതികളാണെന്നു ഞാനും സമ്മതിക്കുന്നു.
വേണമെങ്കില്‍ യുക്തിവാദിയായ ജബ്ബാര്‍മാഷു നകുന്ന സര്‍ട്ടിഫിക്കറ്റ് എന്ന മട്ടില്‍ ഇതും ഫ്രെയിം ചെതു സൂക്ഷിക്കാം ! മറ്റു യുക്തിവാദികളെ ബോധവല്‍ക്കരിക്കാന്‍ ഇതും ഉദ്ധരിക്കാം.
2. മുഹമ്മദ് നബി ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവുമധികം ജനങ്ങളെ ആകര്‍ഷിച്ച മഹാന്‍ തന്നെ. ചരിത്രത്തിലെ ഏറ്റവും മികവുറ്റ രാഷ്ട്രതന്ത്രജ്ഞനും സംഘാടകനും ആര്‍ എന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം , മുഹമ്മദ് എന്ന്. അറേബ്യയില്‍ ശിഥിലമായിക്കിടന്നിരുന്ന അനേകം ദുര്‍ബ്ബലഗോത്രങ്ങളെ ഒരു രാഷ്ട്രീയ ശക്തിയായും സൈനീകശക്തിയായും യോജിപ്പിക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ യുക്തിസാമര്‍ത്ഥ്യവും യുദ്ധ തന്ത്രജ്ഞതയും സംഘാടന ശേഷിയും എല്ലാം തുല്യതയില്ലാത്തവിധം മികച്ചതായിരുന്നു. ലോകം കണ്ടിട്ടുള്ള മഹാരഥന്മാരില്‍ മുഹമ്മദിന് വളരെ ഉന്നതമായ സ്ഥാനമാണുള്ളത്. തര്‍ക്കമില്ല. ഇന്നും അനേക കോടി മനുഷ്യരുടെ ഹൃദയങ്ങളില്‍ അദ്ദേഹം ഒരു പ്രവാചകനായി വിരാജിക്കുന്നതിലും അല്‍ഭുതമില്ല.
--------

ea jabbar said...

പിന്നെ എന്താണു പ്രശ്നം ?
ഞാന്‍ ഒരു പ്രൈമറി സ്കൂള്‍ അധ്യാപകനാണ്. നാലാം ക്ലാസ്സിലെ കുട്ടികള്‍ക്കു നല്‍കുന്ന ഭാഷാപ്രവര്‍ത്തനങ്ങളില്‍ കഥാ, കവിതാ, ലേഖന, നിരൂപണ , വാര്‍ത്താ, കത്തുകളാദി രചനകള്‍ പരിശോധിച്ചു വിലയിരുത്തുകയും കുട്ടികള്‍ക്ക് മികച്ച രചനക്കു സമ്മാനം കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. അവരുടെ രചനകള്‍ ക്രോഡീകരിച്ച് മാഗസിനുകളും പതിപ്പുകളുമൊക്കെ തയ്യാറാക്കി അതിലും മികച്ചവ തെരഞ്ഞെടുത്ത് സമ്മാനം നല്‍കും. ഈ രചനകള്‍ വിലയിരുത്തുമ്പോള്‍ കുട്ടിയുടെ പ്രായം അറിവ് ആര്‍ജ്ജിച്ച ശേഷീനിലവാരം എന്നിവയൊക്കെ പരിഗണിച്ചുകൊണ്ടുള്ള മാനദണ്ഡങ്ങളാണു ഞങ്ങള്‍ സ്വീകരിക്കുക. ഓസ്കാറിനും കേന്ദ്ര സാഹിത്യ അവാര്‍ഡിനും പരിഗണിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചല്ല എന്നു ചുരുക്കം.
ആ മാനദണ്ഡപ്രകാരം മൂന്നാം ക്ലാസിലെ കുട്ടിയുടെ സൃഷ്ടി വിലയിരുത്തിയാല്‍ ... അതിന്റെ സ്ഥാനം എന്താകുമെന്നു ഞാന്‍ പറയണ്ടല്ലോ.
ഞാന്‍ കുര്‍ ആനിനെയും മുഹമ്മദ് നബിയെയും കുറിച്ചു മേല്‍ പ്രസ്താവിച്ച നല്ല അഭിപ്രായങ്ങളുടെ സ്ഥിതിയും ഇങ്ങനെയാണ്. അദ്ദേഹം ജീവിച്ചിരുന്ന കാല‍ത്തിന്റെയും ദേശത്തിന്റെയും ചിന്താപരവും ജ്ഞാനപരവും സാംസ്കാരികപരവുമൊക്കെയായ എല്ലാ പരിമിതികളെയും പരിഗണിച്ചു കൊണ്ടു വിലയിരുത്തുമ്പോള്‍ നമുക്ക് അംഗീകരിക്കാവുന്ന കാര്യങ്ങളാണു മുകളില്‍ പറഞ്ഞത്. ഇക്കാര്യം മുമ്പും പലരീതിയില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. അതൊന്നും ശ്രദ്ധിക്കാതെയാണ് ലതീഫ് ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
അന്നത്തെ അറബി സാഹിത്യ നിലവാരം വെച്ചു നോക്കുമ്പോള്‍ കുര്‍ ആന്‍ മികച്ച സാഹിത്യകൃതിയാണ്. അന്നത്തെ സാമൂഹ്യനില വെച്ചു വിലയിരുത്തിയാല്‍ കുര്‍ ആനിലെ ധര്‍മ്മോപദേശങ്ങളും സാമാന്യം മികച്ചതു തന്നെ. അന്നത്തെ ലോക ക്രമവും ചരിത്രവും പരിശോധിച്ചാല്‍ മുഹമ്മദ് കഴിവുറ്റ ഒരു ഭരണാധികാരിയും സംഘാടകനുമാണ്.
പക്ഷേ നിങ്ങള്‍ മതപ്രചാരകര്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്താണ്?
ഈ മഹാപ്രപഞ്ചത്തിന്റെ മുഴുവന്‍ സ്രഷ്ടാവും നിയന്താവും ഉടമസ്ഥനും സര്‍വ്വശകതനും സര്‍വ്വജ്ഞാനിയും സര്‍വ്വഗുണ സമ്പൂറ്ണനുമൊക്കെയായ ഒരു സര്‍വ്വേശ്വരന്‍ ലോകാവസാനം വരേക്കുള്ള മനുഷ്യര്‍ക്കു ജീവിതമാര്‍ഗ്ഗവും സന്മാര്‍ഗ്ഗവും നിയമാവലിയും പ്രദാനം ചെയ്യാനായി തന്റെ ഒടുക്കത്തെ ദൂതന് ആകാശത്തുനിന്നും ഇറക്കിക്കൊടുത്ത തും പ്രപഞ്ചസൃഷ്ടിക്കു മുമ്പേ ആസൂത്രിതമയി തയ്യാറാക്കി വെച്ചതും മറ്റും മറ്റുമായ ഒരു മഹാസൃഷ്ടിയാണു കുര്‍ ആന്‍ . ആ മഹാ വെളിപാടു ലഭിച്ച അന്ത്യപ്രവാചകനാണു മുഹമ്മദ്. അദ്ദേഹത്തിന്റെ ദിനചര്യകളെ അതേപടി അനുകരിച്ചുകൊണ്ടാണു ലോകം മുഴുവനുമുള്ള മനുഷ്യര്‍ എല്ലാ കാലത്തും ജീവിക്കേണ്ടത്.
അങ്ങനെയാണെങ്കില്‍ കുര്‍ ആന്‍ വെറും ഒരു ചവറു മാത്രമാണ്. അത് ആറാം നൂടാണ്ടിലെ കാട്ടറബികള്‍ക്കു മാത്രം സ്വീകാര്യമായ ഒരു നാലാംകിട പുസ്തകമല്ലാതെ മറ്റൊന്നുമല്ല. മുഹമ്മദ് ആ കാലഘട്ടത്തെ പരിഗണിക്കുമ്പോള്‍ ഒരു സദാചാരവിരുദ്ധനോ ദുഷ്ടനോ ആണെന്നു പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ അദ്ദേഹം ചെയ്തതൊക്കെ എല്ലാ കാലത്തും മനുഷ്യര്‍ മാതൃകയക്കേണ്ട കാര്യങ്ങളാണെങ്കില്‍ അദ്ദേഹം മുകളില്‍ ലതീഫ് പറഞ്ഞപോലുള്ള ആളു തന്നെ എന്ന കാര്യത്തില്‍ ആയിരം തെളിവുകളുടെ പിന്‍ബലത്തോടെ ഞാനും ഉറച്ചു തന്നെ നില്‍ക്കുന്നു.

ea jabbar said...

മുഹമ്മദ് ഒരു മഹാദുഷ്ടനായിരുന്നുവെന്നോ സദാചാരമില്ലാത്തവനായിരുന്നുവെന്നോ കൊള്ളക്കാരനായിരുന്നുവെന്നോ എനിക്കഭിപ്രായമില്ല.
പക്ഷെ ആറാം നൂറ്റാണ്ടില്‍ അദ്ദേഹം ജീവിച്ചതു പോലെയാണു ലോകമെമ്പാടുമുള്ള മനുഷ്യര്‍ ലോകാവസാനം വരെ ജീവിക്കേണ്ടത് എന്നൊരു ദൈവം തിട്ടൂരമിറക്കിയതാണെങ്കില്‍ ആദൈവത്തോട് എനിക്ക് സഹതാപം മാത്രമേയുള്ളു.
ഒരു ദൈവമാകുമ്പോല്‍ അല്‍പ്പം ഔചിത്യബോധമെങ്കിലും വേണ്ടേ?

ea jabbar said...

മൂന്നാം ക്ലാസിലെ കുട്ടി തയ്യാറാക്കിയ ഒരു രചനാപതിപ്പ് എടുത്ത് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് അയക്കാന്‍ ഒരുങ്ങുന്ന വിഡ്ഡിയായ ഒരാളെ പരിഹസിക്കാതിരിക്കാനാവുമോ? ആ പരിഹാസം ആകുട്ടിയുടെ നേരെയാണെന്നു വ്യാഖ്യാനിക്കുന്നവരെയും പരിഹസിക്കേണ്ടി വരും !

ea jabbar said...

ദൈവത്തിന്റെ വലിപ്പം മനസ്സിലാക്കിക്കൊണ്ട് കുര്‍ ആനിലെ ഏതെങ്കിലും ഒരു പേജെടുത്ത് ഒന്നു വായിക്കാന്‍ ശ്രമിച്ചു നോക്കൂ ലതീഫ് , താങ്കള്‍ക്കും ഞാന്‍ പറയുന്നതൊക്കെ മനസ്സിലാകാതിരിക്കില്ല.
----
“എന്നാല്‍ അവരെ കൊലപ്പെടുത്തിയത് നിങ്ങളല്ല. അല്ലാഹുവാണു കൊലപ്പെടുത്തിയത്. താങ്കള്‍ അവരെ എറിഞ്ഞപ്പോള്‍ ഏറു കൊള്ളിച്ചതു താങ്കളല്ല. അല്ലാഹുവാണ് ”[8:17]
-----
ഇത് ഇത്തിരിപ്പോന്ന ഒരു ഗോത്ര ദൈവം പറഞ്ഞതോ അതോ പ്രപഞ്ചനാഥനായ മഹാദൈവം പറഞ്ഞതോ?
മനുഷ്യന്‍ എന്ന ഈ നിസ്സാര കൃമിയോട് കുന്തവും വാളുമെടുത്ത് യുദ്ധത്തിനിറങ്ങുന്ന ദൈവമോ?
ഇത്ര ചെറുതായി ഒരു ദൈവത്തെ സങ്കല്‍പ്പിക്കാനാവുന്നില്ല ലതീഫ് !

CKLatheef said...

ചര്‍ച കൂറേകൂടി ആരോഗ്യകരമായ രൂപത്തിലേക്ക് നീങ്ങുന്നു എന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്. കാരണം താങ്കള്‍ അവസാനം നല്‍കിയ രണ്ട് അഭിപ്രായ പ്രകടനങ്ങളിലൂടെ ചര്‍ച്ചയുടെ മര്‍മം കൂറെകൂടി അനാവൃതമായിട്ടുണ്ട്. പ്രവാചകന്റെ കാലത്തില്‍ നിന്ന് കൊണ്ടു മുഹമ്മദ് നബിയെ വിലയിരുത്തിയാല്‍ താങ്കള്‍ എണ്ണിപ്പറഞ്ഞ ഗുണങ്ങളോടൊപ്പം ആക്ഷേപിക്കത്തക്കതായി ഒന്നുമില്ല എന്നും. ഖുര്‍ആന്‍ ആ കാലഘട്ടത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ എന്നല്ല അറബി സാഹിത്യത്തിന് എക്കാലത്തേയും മുതല്‍ കൂട്ടാണ് ഖുര്‍ആന്‍. പക്ഷേ ഖുര്‍ആന്‍ ചവറാകുന്നതും മുഹമ്മദ് നബി അകറ്റി നിര്‍ത്തപ്പെടേണ്ടവനാകുന്നതും താങ്കളുടെ അഭിപ്രായത്തില്‍:

'അദ്ദേഹത്തിന്റെ ദിനചര്യകളെ അതേപടി അനുകരിച്ചുകൊണ്ടാണു ലോകം മുഴുവനുമുള്ള മനുഷ്യര്‍ എല്ലാ കാലത്തും ജീവിക്കേണ്ടത്.
അങ്ങനെയാണെങ്കില്‍ കുര്‍ ആന്‍ വെറും ഒരു ചവറു മാത്രമാണ്. അത് ആറാം നൂടാണ്ടിലെ കാട്ടറബികള്‍ക്കു മാത്രം സ്വീകാര്യമായ ഒരു നാലാംകിട പുസ്തകമല്ലാതെ മറ്റൊന്നുമല്ല. മുഹമ്മദ് ആ കാലഘട്ടത്തെ പരിഗണിക്കുമ്പോള്‍ ഒരു സദാചാരവിരുദ്ധനോ ദുഷ്ടനോ ആണെന്നു പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ അദ്ദേഹം ചെയ്തതൊക്കെ എല്ലാ കാലത്തും മനുഷ്യര്‍ മാതൃകയക്കേണ്ട കാര്യങ്ങളാണെങ്കില്‍ അദ്ദേഹം മുകളില്‍ ലതീഫ് പറഞ്ഞപോലുള്ള ആളു തന്നെ എന്ന കാര്യത്തില്‍ ആയിരം തെളിവുകളുടെ പിന്‍ബലത്തോടെ ഞാനും ഉറച്ചു തന്നെ നില്‍ക്കുന്നു.'




ഇതോടെ കാര്യം എളുപ്പമാകുകയാണ്. ഈ പറഞ്ഞതിലെ ആത്മാര്‍ഥത അംഗീകരിച്ചാല്‍ ഞാനടക്കം ഇവിടെ താങ്കള്‍ക്ക് മറുപടി പറഞ്ഞവര്‍ മനസ്സിലാക്കിയ ചില വസ്തുതകള്‍ കൂടി നിങ്ങള്‍ ഉള്‍കൊണ്ടാല്‍ നമ്മുക്കിടയിലെ ഗ്യപ്പ് ഗണ്യമായി കുറയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. താങ്കള്‍ പ്രവാചകന്‍, അല്ലാഹു, ഖുര്‍ആന്‍ എന്നിവ മനസ്സിലാക്കിയതില്‍ ചില പിശകുകള്‍ സംഭവിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ക്കാണ് പിശകുകള്‍ സംഭവിച്ചതെന്ന് നിങ്ങളും കരുതുന്നുന്നുണ്ടാവും. അതുകൊണ്ടാണല്ലോ, വ്യത്യസ്ഥ വീക്ഷണങ്ങള്‍ ഒരേ കാര്യത്തില്‍ പുലര്‍ത്തേണ്ടിവരുന്നത്. പരമാവധി ഒരേ വീക്ഷണകോണില്‍ കാര്യങ്ങള്‍ നമ്മുക്ക് നോക്കിക്കാണാന്‍ കഴിഞ്ഞെങ്കില്‍... അതില്‍ ആര്‍ തങ്ങളുടെ സ്ഥാനത്ത് നീങ്ങണം എന്നതാണ് ചര്‍ച്ചയുടെ പ്രസക്തി. ചര്‍ച്ച അതിനുപകരിക്കുന്ന രീതിയിലാകണം എന്ന് മാത്രമാണ് ശൈലിമാറ്റണം എന്നാഗ്രഹിക്കുമ്പോള്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. നിങ്ങള്‍ ഞങ്ങളെ തോല്‍പിക്കാനും ഞങ്ങള്‍ നിങ്ങളെ തോല്‍പിക്കാനും ശ്രമിക്കുക എന്നതല്ല ചര്‍ചയുടെ ലക്ഷ്യം എന്ന് ഞാന്‍ കരുതുന്നു. വിന്‍ വിന്‍ തിയറിയാണിവിടെ പ്രായോഗികം. താങ്കള്‍ ചില വസ്തുതകള്‍ അംഗീകരിക്കുമ്പോള്‍ ഇത്ര ചകിതമാകേണ്ടതില്ല. ആരും നിങ്ങളുടെ വാക്കുകള്‍ മറ്റുയുക്തിവാദികളെ ബോധവല്‍ക്കുന്നതിന് ഉപയോഗിക്കുകയില്ല. അതിലൂടെ മറ്റുയുക്തിവാദികളെ നിങ്ങള്‍ നിസ്സാരവല്‍കരിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ അംഗീകരിക്കുന്ന വസ്തുതകള്‍ പോലും അംഗീകരിക്കാത്തവരോടല്ലെ നിങ്ങളുടെ വാക്കുകള്‍ പറയാനും ഉല്‍ബോധിപ്പിക്കാനും കഴിയൂ. ചര്‍ച നടക്കട്ടെ. സത്യത്തെ എക്കാലവും മറച്ചുപിടിക്കാനാവില്ല. ഒരു നാള്‍ അത് കൂടുതല്‍ ശോഭയോടെ പുറത്ത് വരുമല്ലോ. അതിനുവേണ്ടി നിങ്ങളോടൊപ്പം ഞങ്ങളും ശ്രമിക്കുകയും കാത്തിരിക്കുകയുമാണ്. നന്ദി.

CKLatheef said...

'ദൈവത്തിന്റെ വലിപ്പം മനസ്സിലാക്കിക്കൊണ്ട് കുര്‍ ആനിലെ ഏതെങ്കിലും ഒരു പേജെടുത്ത് ഒന്നു വായിക്കാന്‍ ശ്രമിച്ചു നോക്കൂ ലതീഫ് , താങ്കള്‍ക്കും ഞാന്‍ പറയുന്നതൊക്കെ മനസ്സിലാകാതിരിക്കില്ല.'

നിങ്ങള്‍ പറയുന്നത് പോലെ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അതിന് തടസ്സമായി നില്‍ക്കുന്നതെന്താണ് എന്ന് അന്വേഷിക്കുമ്പോള്‍ ഞാന്‍ എത്തിച്ചേരുന്നത്. നിങ്ങളുടെ അതേ മുന്‍ധാരണകള്‍ എനിക്ക് ഇല്ലാത്തത് കൊണ്ടാണ് എന്ന നിഗമനത്തിലാണ്് അല്ലെങ്കല്‍ നമ്മുടെ മുന്നറിവുകള്‍ വ്യത്യസ്ഥമാണ് എന്നും പറയാം. ദൈവവും അവന്റെ ശക്തിമഹാത്മ്യവും സംബന്ധച്ച അറിവ്, ദൈവത്തിന് മനുഷ്യരുമായുള്ള ബന്ധം, അല്ലാഹു കല്‍പനകള്‍ പുറപ്പെടുവിക്കുന്നതിലെയും നിരോധിക്കുന്നതിലേയും യുക്തി, അല്ലാഹു മനുഷ്യനോട് അവനെ അനുസരിക്കണം എന്ന് ഉല്‍ബോധിപ്പിക്കുന്നതിലെ യുക്തി, മനുഷ്യന്‍ അല്ലാഹുവിനെ ധിക്കരിക്കുമ്പോള്‍ സംഭവിക്കുന്നതെന്താണെന്ന കാര്യത്തിലെ ധാരണകള്‍, പ്രവാചകനെ പിന്തുടരണം എന്ന കല്‍പനയിലൂടെ സംഭവിക്കുന്നതിനെക്കുറിച്ച ബോധം, പ്രവാചകന്റെ ഏതൊക്കെ ചര്യകളെ പിന്‍പറ്റണം എന്ന കാര്യത്തിലെ വ്യക്തത, ഖുര്‍ആനിലെ കല്‍പനകളേയും പരാമര്‍ശങ്ങളെയും പ്രയോഗങ്ങളെയും മനസ്സിലാക്കുന്നതിലുള്ള മുന്നറിവുകള്‍ ഇവയിലൊക്കെ നാം വ്യത്യസ്ഥ അഭിപ്രായമാണ് എന്നതിനാല്‍ താങ്കള്‍ പറയുന്ന കാര്യങ്ങള്‍ അതേപോലെ ഉള്‍കൊള്ളാന്‍ എനിക്കോ, ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ നിങ്ങള്‍ക്കോ സാധിക്കുകയില്ല.

ea jabbar said...

കുർ ആൻ ദൈവത്തിന്റെ കൃതിയാണെന്നും, ദൈവം അത്രയ്ക്കു ചെറുതാണെന്നും കണ്ണും ചിമ്മി വിശ്വസിക്കുന്ന “മുൻ വിധിയില്ലാത്ത സ്വതന്ത്രചിന്തകരെ“ ഇപ്പറയുന്നതൊക്കെ ഉൾക്കൊള്ളിക്കാൻ കഴിയും എന്ന പ്രതീക്ഷ എനിക്കും ഒട്ടുമില്ല. പക്ഷെ ഇത്തരം അന്ധവും മൂഡവുമായ വിശ്വാസങ്ങളെ ചങ്കു തൊടാതെ വിഴുങ്ങാൻ കഴിയാത്ത ഒട്ടേറെ സന്ദേഹികളും അവിശ്വാസികളും അൽ‌പ്പമാത്ര വിശ്വാസികളുമൊക്കെ ഉണ്ട്. അവർക്ക് ഇതൊക്കെ വായിക്കുന്നതു വഴി അൽ‌പ്പം വെളിച്ചവും വ്യക്തതയും കിട്ടും എന്നു ഞാൻ കരുതുന്നു. നിരവധി വായനക്കാർ ആ വിധം പ്റതികരിക്കുന്നുമുണ്ട്.

ea jabbar said...

നിച് ഓഫ് ട്രൂത് കാരുടെ പ്രചാരണം വായിച്ച് കോട്ടയത്തുള്ള ഒരു ക്രിസ്ത്യൻ ചെറുപ്പക്കാരൻ ഇസ്ലാം സ്വീകരിക്കാൻ ഏതാണ്ട് ഉറപ്പിച്ച സമയത്താണു അദ്ദേഹം എന്റെ പുസ്തകങ്ങൾ വായിക്കാനിടയായത്. വലിയ ഒരു ചതിക്കെണിയിൽ നിന്നും ഞാൻ അയാളെ രക്ഷപ്പെടുത്തിയതിനു നന്ദി അറിയിക്കാനായി അദ്ദേഹം എന്നെ വിളിച്ചത് ഇന്നലെയായിരുന്നു. ഇപ്പോൾ എന്റെ ബ്ലോഗ് വായിക്കുകയാണയാൾ! ഇതു പോലുള്ള കുറേ അനുഭവങ്ങൾ ഉണ്ടാകുന്നു. അതു തന്നെയണെനിക്കും സന്തോഷവും ചാരിതാർത്ഥ്യവും പ്രദാനം ചെയ്യുന്നതും.

ലൌ ജിഹാദിലൂടെയും കള്ളപ്രചാരങ്ങളിലൂടെയും അനേകായിരം ആളുകളെ നിങ്ങൾ കെണിയിൽ കുടുക്കിക്കൊണ്ടിരിക്കുമ്പോൾ നാലു പേരെയെങ്കിലും രക്ഷിക്കാനായാൽ അതു തന്നെ വലിയ പുണ്യം എന്നാണു ഞാൻ കരുതുന്നത്.

CKLatheef said...

അവരില്‍ പലരും പക്ഷേ താങ്കളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും ചങ്ക് തൊടാതെ വിഴുങ്ങുന്നവരാണ് എന്നതിന് തെളിവുകള്‍ അവരുടെ അഭിപ്രായങ്ങളില്‍ പ്രകടമാണ്. താങ്കളും താങ്കള്‍ക്കാവശ്യമുള്ള ഭാഗങ്ങള്‍ അപ്രകാരം അകത്താക്കുന്നുണ്ട്. താങ്കളെ യുക്തിവാദിയാക്കിയത് ഇസ്്‌ലാമിനെക്കുറച്ചുള്ള അറിവല്ല എന്നതിനും താങ്ങളുടെ വിലയിരുത്തലുകളേക്കാള്‍ നല്ല തെളിവ് വേറെയില്ല. താങ്കള്‍ എഴുതിയത് വായിച്ച് വെളിച്ചവും വ്യക്തതയും ലഭിച്ച ഒരാളെ പരിചപ്പെടാന്‍ ആഗ്രഹമുണ്ടായിരുന്നു.

CKLatheef said...

മാഷെ.. താങ്കള്‍ ആ ക്രിസ്ത്യന്‍ സഹോദരന് ചെയ്തുകൊടുത്ത സേവനത്തിന്റെ ഭൗതിക പ്രതിഫലം എന്താണെന്ന് താങ്കള്‍ക്കേ അറിയൂ. പക്ഷേ അതിനുള്ള പാരത്രിക പ്രതിഫലം താങ്കള്‍ക്ക് കാണാന്‍ കഴിയില്ലല്ലോ. ഖുര്‍ആനില്‍ അതിങ്ങനെ വായിക്കുക:

അനന്തരം സ്വര്‍ഗാവകാശികള്‍ നരകാവകാശികളോടു വിളിച്ചുചോദിക്കും:

'ഞങ്ങളുടെ റബ്ബ് ചെയ്ത വാഗ്ദാനങ്ങളെല്ലാം ഞങ്ങള്‍ സത്യമായി കണ്ടിരിക്കുന്നു. നിങ്ങളുടെ റബ്ബ് നിങ്ങളോടു ചെയ്ത വാഗ്ദാനങ്ങള്‍ നിങ്ങളും കണ്ടുവോ?' അവര്‍ ഉത്തരം നല്‍കും: 'അതെ!'

അപ്പോള്‍ ഒരു വിളംബരക്കാരന്‍ അവര്‍ക്കിടയില്‍ വിളിച്ചുപറയും:

'അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു ജനങ്ങളെ വിലക്കുകയും അതിനെ വളച്ചുതിരിക്കുവാന്‍ ശ്രമിക്കുകയും പരലോകത്തെ നിഷേധിക്കുകയും ചെയ്ത ധിക്കാരികളില്‍ ദൈവശാപം ഭവിക്കട്ടെ.' (7:44-45)

ea jabbar said...

പ്രതിഫലവും ലാഭവും മോഹിച്ചു മാത്രം എന്തെങ്കിലും ചെയ്യുന്ന കച്ചവടക്കാരനെ മാത്രമേ നിങ്ങളുടെ പ്രവാചകനും ദൈവവും കണ്ടിട്ടുള്ളു.!

ea jabbar said...

ദൈവം തന്റെ മക്കളെ ശപിക്കുകയോ?
സർവ്വശക്തനായ ദൈവത്തിനവരെ സന്മാർഗ്ഗത്തിലാക്കിക്കൂടേ?
തന്റെ നിസ്സാരസൃഷ്ടികളെ കുന്തമെറിഞ്ഞു കൊല്ലാനും വാളുവീശി വെട്ടാനും സഹായിക്കുന്ന കുട്ടിദൈവങ്ങൾ മനുഷ്യരെപ്പോലെത്തന്നെ നിസ്സഹായരാണല്ലോ അല്ലേ?

ea jabbar said...

താങ്കളെ യുക്തിവാദിയാക്കിയത് ഇസ്്‌ലാമിനെക്കുറച്ചുള്ള അറിവല്ല എന്നതിനും താങ്ങളുടെ വിലയിരുത്തലുകളേക്കാള്‍ നല്ല തെളിവ് വേറെയില്ല.
------------
ഒരു ദൈവത്തിന്റെ നിലവാരത്തിനു യോജിക്കാത്ത കുർ ആൻ വെളിപാടുകളാണെന്നെ അവിശ്വാസിയാക്കിയത്.
സ്വന്തം സൃഷ്ടികളായ നിസ്സാരജീവികളെ വാളെടുത്തു കഴുത്തു വെട്ടാനും കുന്തമെറിഞ്ഞു കൊല്ലാനും “ഞാനും സഹായിക്കാം” എന്നു വെലിപാടുമായി വരുന്ന ഒരു ദൈവം എന്റെ യുക്തിയിൽ പരിഹാസം മാത്രം അർഹിക്കുന്ന ഒരു പ്രാകൃത കഥാപാത്രമാൺ.

ea jabbar said...

എന്റെ വീടിനടുത്തുള്ള പുലയക്കോളനിയില്‍ എല്ലാ വര്‍ഷവും മുത്തപ്പന്‍ ദൈവത്തിന്റെ ആറാട്ടുത്സവം നടക്കാറുണ്ട്. കുട്ടിക്കാലത്ത് ഈ ഉത്സവം എനിക്ക് ഒരു വല്ലാത്ത ഹരം തരുന്ന അനുഭവമായിരുന്നു. ചെണ്ടമേളവും ചവിട്ടുകളിയും കാളയെഴുന്നള്ളിപ്പും പാലക്കൊമ്പ് എഴുന്നള്ളിപ്പും അങ്ങനെ പലതും ഉത്സവത്തിന്റെ ചടങ്ങുകളായിരുന്നു. എന്നാല്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നത് മുഖ്യ ഇനമായ വെളിച്ചപ്പാടു തന്നെ. പള്ളിവാളുമായി ഉറഞ്ഞു തുള്ളി മുത്തപ്പന്‍ ദൈവത്തിന്റെ വെളിപാടുകള്‍ ഉരുവിട്ടു കേള്‍പ്പിക്കുന്നത് കോളനിയിലെ മൂപ്പന്‍ വെളിച്ചപ്പാടായ ചാത്തനായിരുന്നു.
കോളനിയില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ആ വര്‍ഷത്തെ ഉറഞ്ഞു തുള്ളലില്‍ മരണകാരണവും മുത്തപ്പന്‍ ദൈവം വെളിപ്പെടുത്താറുണ്ട്. ഒരിക്കല്‍ കോളനിയിലെ 90 വയസ്സുള്ള മുത്തശ്ശി മരിച്ചു. അക്കൊല്ലത്തെ ഉത്സവത്തിനു ഞാനും പോയി. ചാത്തന്‍ വെളിച്ചപ്പാടു ഉറഞ്ഞു തുള്ളി ചെള്ളിച്ചി മുത്തശ്ശിയെ മുത്തപ്പന്‍ “കൊണ്ടുപോകാന്‍” കാരണം ഇങ്ങനെയാണു വെളിപ്പെടുത്തിയത്: -
“നിങ്ങള്‍ക്കിപ്പോള്‍ എന്റെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ലാതായിരിക്കുന്നു. എന്നെ വല്ലാതെ അവഗണിക്കുകയാണു നിങ്ങള്‍ . ഉദാഹരണത്തിന് കഴിഞ്ഞ ഉത്സവത്തിനു നിങ്ങള്‍ എനിക്കു നിവേദിച്ച ആ കള്ളില്‍ എത്ര ഉറുമ്പും ഈച്ചയുമൊക്കെയാണുണ്ടായിരുന്നത്. അന്നു നിങ്ങള്‍ വെട്ടിയ ആ കോഴി കുരിപ്പു രോഗം വന്ന കോഴിയായിരുന്നില്ലേ?.....”
ഇതായിരുന്നു ഏകദേശം ആ വെളിപാടിന്റെ ഉള്ളടക്കം.

ദൈവത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലാതായാല്‍ ദൈവം കോപിക്കുമെന്നും ആളുകളെ മൂപ്പര്‍ “കൊണ്ടു പോകും”എന്നുമുള്ള ഭീഷണിയായിരുന്നു !

....ദൈവശാപം ഭവിക്കട്ടെ എന്ന ദൈവത്തിന്റെ തന്നെ പ്രാർത്ഥന കാണുമ്പോൾ എനിക്കാ ചാത്തൻ വെളിച്ചപ്പാടിന്റെ മുത്തൻ ദൈവത്തെയാണോർമ്മ വരുന്നത്.!

ea jabbar said...

സ്വന്തം സൃഷ്ടികളോട് യുദ്ധത്തിനു ചാടിപ്പുറപ്പെടുകയും അവരെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയുമൊക്കെ ചെയ്യുന്ന , നിലവാരം കുറഞ്ഞ ദൈവങ്ങളെയാണോ ലതീഫേ ഈ പരിഷ്കൃത ലോകത്തിനു വേണ്ടത്?
നമുക്കെന്തുകൊണ്ട് അൽ‌പ്പം കൂടി വലുപ്പമുള്ള ഒരു ദൈവത്തെക്കുറിച്ചു ചിന്തിച്ചു കൂടാ?

ea jabbar said...

“ഹിന്ദുക്കള്‍ പൂജിച്ചാരാധിക്കുന്ന ശിവലിംഗം ചിരപരിചിതത്വം മൂലം ശ്ലീലതയുടെ പട്ടികയില്‍ പെട്ടു എന്നല്ലാതെ നഗ്നതയുടെ പൂര്‍ണ്ണപ്രകടനത്തിനു മറ്റു വിശദീകരണങ്ങളില്ല. ...ഇക്കാലത്ത് കവലച്ചട്ടമ്പികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഗോപസ്ത്രീകള്‍ വിവസ്ത്രകളായി കുളിക്കുന്നത് ഒളിച്ചു നോക്കാന്‍ മരത്തില്‍ കയറിയിരിക്കുന്നവനും തരം കിട്ടിയാല്‍ പാല്‍ കട്ടു കുടിക്കുന്നവനും യുദ്ധത്തില്‍ ചതി പ്രയോഗിക്കുന്നവനുമായി ശ്രീകൃഷ്ണനെ വ്യാസന്‍ പരിചയപ്പെടുത്തുമ്പോള്‍ അതിനെ എങ്ങനെയാണു കാണേണ്ടത്?.....കല്ലു കരട് കാഞ്ഞിരക്കുറ്റികളെ പൂജിക്കുകയും കാവുകളെയും കുറ്റിക്കാടുകളെയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ ആരാധനാമൂര്‍ത്തികളില്‍ പാമ്പും കുരങ്ങും മൂഷികനും പെടും....”[ മാധ്യമം 98 മെയ്4]
---------
ജമാ അത്തുകാരുടെ പത്രത്തിൽ മുഖപ്രസംഗമായി വന്ന ചില പരിഹാസങ്ങളാണിത്. ഒരു മതക്കാരൻ മറ്റൊരു മതത്തെ നോക്കിക്കാണുന്നതിന്റെ സദാചാരം. ഇവിടെ ഭൂരിപക്ഷം വരുന്ന ഒരു മതസമൂഹത്തിന്റെ ആരാധനാ മൂർത്തികളെയും ആരാധനാരീതികളെയുമാണിപ്രകാരം അപഹസിക്കുന്നത്.
ഒരു ഹൈന്ദവ ദാർശനികനു ഈ ആരാധനാരീതിക്കും കാലികവും അനുയോജ്യവുമായ വ്യാഖ്യാനങ്ങളുണ്ട്. അതൊക്കെ അവരുൾക്കൊള്ളുന്ന രീതിയിൽ ഉൾക്കൊള്ളാൻ ശ്രമിച്ചാൽ അതിലൊന്നും ഇത്ര പരിഹസിക്കാനില്ല എന്നു മനസ്സിലാക്കാം. എന്തേ സ്വന്തം വിശ്വാസങ്ങൾക്കു മാത്രം പുത്തൻ ന്യായങ്ങളും വ്യാഖ്യാനങ്ങളും മെനയുന്നവർ മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിക്കാനുള്ള മര്യാദ പോലും കാണിക്കാത്തത്?
പരിഹാസം എല്ലാവരിലും ഒരേ വികാരം തന്നെയാണു സൃഷ്ടിക്കുന്നതെന്ന് മനസ്സിലാക്കുക. ജമാ അത്തുകാർ വലിയ സദാചാരക്കാരാണെന്ന ലതീഫിന്റെയും മറ്റും അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് ഞാനീ കാര്യം മുമ്പും ഉദ്ധരിച്ചിരുന്നു. അതു തെറ്റായിപ്പോയി എന്നൊരു വാക്കു പറയാൻ പോലും ഇക്കൂട്ടർ എന്തേ തയ്യാറായില്ല?

ea jabbar said...

ക അബയിലെ മുഖ്യ ബിംബമായ ഹജറുൽ അസ് വദ് ഒരു യോനീ വിഗ്രഹമായിരുന്നു എന്ന് ചില ഗവേഷകർ പറയുന്നു. ആകാശ ദേവതയുടെ വിഗ്രഹം!
മക്കയിലെ മൊട്ടക്കുന്നുകളെയും കരിങ്കല്ലുകളെയും ചുറ്റാനും മുത്താനും അവിടെ പോയി തിക്കിത്തിരക്കുന്നവർക്ക് ഇവിടെ കല്ലു കരട് കാഞ്ഞിരക്കുറ്റികളെ ആരാധിക്കുന്നവരെ പരിഹസിക്കൻ എന്തർഹതയാണുള്ളത്? എന്നു ഞാൻ ചോദിച്ചാൽ മുസ്ലിം സുഹൃത്തുക്കൾക്ക് അസഹ്യമായ പരിഹാസം!
പ്രകൃതിയെ ആരാധിക്കുന്നതല്ലേ ഇല്ലാത്ത ഒരു ആൾദൈവത്തെ ആരാധിക്കുന്നതിനെക്കാൾ യുക്തിസഹം? അറേബ്യയിലെ വരണ്ട പാറക്കല്ലുകളെ ക്കാൾ മനോഹരമല്ലേ നമ്മുടെ കാടും കാട്ടുകുരങ്ങും മൂഷികനൊമൊക്കെ?

പാര്‍ത്ഥന്‍ said...

ജബ്ബാർ മാഷെ, ഇങ്ങള് പരിവാറിന്റെ ആള്‌ തന്നെയെന്ന കാര്യത്തിൽ സംശയമില്ല. അവിടന്നു കിട്ടുന്ന ഭൌതികപ്രതിഫലം എന്തൊക്കെയാണ് ?

“കല്ലുകരട്കാഞ്ഞിരക്കുറ്റി, പാമ്പ്,തേള്,പഴുതാര” എന്നിവയെ ആരാധിക്കുക എന്നാൽ, സംരക്ഷിക്കുക എന്ന സാമൂഹിക തലം മനസ്സിലാക്കാൻ അന്ധവിശ്വാസികൾക്ക് കഴിയില്ല.

മക്കയിലെ കുന്ന് വലംവെക്കുന്നത് പ്രവാചക ഓർമ്മ പുതുക്കൽ മാത്രമാണ്. പ്രകൃതി സംരക്ഷണം എന്ന ആചാരം അതിൽ ഇല്ല. ആവാസവ്യവസ്ഥയെ സംരക്ഷിക്കുക എന്ന ഉജ്ജ്വലമായ ആശയം വെറും ഭക്തിയിലൂടെ പ്രാവർത്തികമാക്കുകയാണ് ഹിന്ദുക്കളുടെ അന്ധവിശ്വാസത്തിലൂടെ. അത് മരത്തിന്റെ കൊമ്പിൽ ഏതു ചെകുത്താനെ (യക്ഷി,വേതാളം,ഗന്ധർവ്വൻ) പ്രതിഷ്ടിച്ചായാലും ഗുണം ഒന്നു തന്നെ.

പാര്‍ത്ഥന്‍ said...

[“ഹിന്ദുക്കള്‍ പൂജിച്ചാരാധിക്കുന്ന ശിവലിംഗം ചിരപരിചിതത്വം മൂലം ശ്ലീലതയുടെ പട്ടികയില്‍ പെട്ടു എന്നല്ലാതെ നഗ്നതയുടെ പൂര്‍ണ്ണപ്രകടനത്തിനു മറ്റു വിശദീകരണങ്ങളില്ല.]

‘ശിവലിംഗം’ ശിവന്റെ (മനുഷ്യരൂപം ആണെങ്കിൽ കൂടി)പുരുഷ ജനനേന്ദ്രിയം ആണെന്ന് ഏതെങ്കിലും ആത്മീയ,ശാസ്ത്ര,താന്ത്രിക ഗ്രന്ഥങ്ങളിൽ പരാമർശമുണ്ടോ. വിമർശകർ അതെല്ലാം എവിടെയെങ്കിലും കണ്ടിരിക്കണമല്ലോ.

(മാഷ്ക്കും ഇക്കാര്യത്തിൽ എന്തിങ്കിലും സൂചന കിട്ടുന്നുണ്ടെങ്കിൽ അറിയിക്കണം.)

ea jabbar said...

പാർത്ഥൻ!
ആ വിഷയം ചർച്ചക്കിടുക എന്നത് എന്റെ ഉദ്ദേശ്യമല്ല. പരിഹാസം , പരിഹാസം, സഹിക്കവയ്യാത്ത പരിഹാസം എന്നു പിന്നെയും പിന്നെയും അക്ഷേപിച്ചു കൊണ്ടിരിക്കുന്നവരോട് അതേ പ്രവൃത്തി അവരും തഞ്ചം കിട്ടുമ്പോഴൊകെ ചെയ്യുന്നുണ്ട് എന്നു ഓർമ്മിപ്പിക്കാൻ മാത്രമാണതൊക്കെ വീണ്ടും ഉദ്ധരിച്ചത്. സംഘ പരിവാർ എന്ന ഇംബാക്കി ഇവിടെ ചിലർ പ്രയോഗിച്ചിരുന്നു. ആരാണു സംഘപരിവാറിനു വടി നൽകുന്നത് എന്നും ആ മുഖപ്രസംഗത്തിൽനിന്നു തന്നെ മനസ്സിലാകുന്നുണ്ടല്ലോ.
പ്രാകൃത കാലത്തെ അന്ധവിശ്വാസങ്ങൾക്കും മൂഡാചാരങ്ങൾക്കും ആധുനിക വ്യാഖ്യാനത്തിന്റെ പെയിന്റടിച്ച് ആയുസ്സു നീട്ടാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. കുർ ആൻ ശാസ്ത്രമാക്കുന്ന അതേ വിദ്യയാൺ പ്രകൃതി സംരക്ഷണ വ്യാഖ്യാനങ്ങളുമെന്നു കാണാൻ പ്രയാസമില്ല. പ്രക്ര്6തിയെന്നാൽ കുറച്ചു കാവും വള്ളിക്കുടിലും മാത്രമല്ലല്ലോ. വീണതു വിദ്യയാക്കുന്ന വ്യാഖ്യാനം തന്നെ അതും.

പാര്‍ത്ഥന്‍ said...

ശരിയാണ് മാഷെ,
ചില പ്രത്യേക വിഷയങ്ങളിലേയ്ക്ക് മാത്രം ഒതുക്കി ചുരുക്കുമ്പോൾ ആചാരങ്ങൾ വികൃതമാവും.

ea jabbar said...

പ്രകൃതിക്കു വേണ്ടത് ആരാധനയല്ല സ്നേഹവും സംരക്ഷണവുമാൺ. ആരാധന അടിമത്വത്തിന്റെ സൃഷ്ടിയാൺ. പ്രകൃതിയെ ദൈവമായി കാണുന്നവർ ബുദ്ധിപരമായി ഉയർന്നവരാണെന്നാണു കാണുന്നത്.

CKLatheef said...

മാഷെ ഇപ്പോള്‍ പാര്‍ത്ഥന് പിടികിട്ടിക്കാണും. പാര്‍ത്ഥന് ഒരല്‍പ നേരത്തേക്ക് സ്ഥലകാലജലഭ്രമം പിടിപെട്ടു. ഏതോ ഹിന്ദുവര്‍ഗീയ വാദികളുടെ സൈറ്റിലാണെന്ന് തോന്നിപ്പോയി താങ്കളുടെ ഉശാര്‍കണ്ടപ്പോള്‍. ഇനിയും പറഞ്ഞ് പാര്‍ത്ഥനെ പിണക്കരുത്. പാര്‍ത്ഥാ ഇപ്പോള്‍ താങ്കള്‍ ചെയ്യേണ്ടത് ഇതിന് മുമ്പ് ചെയ്തപോലെ തന്നെ ജബ്ബാര്‍ മാഷിന് യോജിച്ച വിധം സപ്പോര്‍ട്ട് ചെയ്യുകയാണ്. അല്ലാതെ തക്കത്തില്‍ കാഞ്ഞിരക്കുറ്റിയെയും മൂര്‍ഖന്‍പാമ്പിനെയും ആരാധിക്കുന്നതിന് ന്യായീകരണം കണ്ടെത്തുകയല്ല. മാഷിന് വിദ്വേഷംവമിപ്പിക്കാനും പരിഹസിക്കാനും ഏത് കച്ചിതുരുമ്പും കൂട്ടാണ്. ഞാന്‍ പലതവണ മാഷോട് പറഞ്ഞതാണ് അദ്ദേഹത്തിന്റെ ശൈലിക്ക് ഒരു കുഴപ്പവുമില്ലന്നും അതിലൂടെ തന്നെ മുന്നോട്ട് പോകാനും. ആ ശൈലിമാറ്റിയാല്‍ ഇഎ ജബ്ബാര്‍ എന്ന ആള്‍ക്ക് പിന്നെ യുക്തിവാദ പ്രസ്ഥാനത്തില്‍ എവിടെയായിരിക്കും സ്ഥാനം എന്ന എനിക്ക് നല്ല ഉറപ്പുണ്ട്. മാത്രമല്ല ഒരു ജബ്ബാര്‍ പോയാല്‍ രണ്ട് ജബ്ബാറുമാര്‍ പുതുതായി അവതരിക്കും, ഒരു പക്ഷേ അവരില്‍ നിന്ന് ഇത്രപോലും മാന്യത നമ്മുക്ക് ലഭിക്കുകയുമില്ല. പരിഹസിക്കപ്പെടാതെ ഒരു ദൈവദൂതനും കഴിഞ്ഞ് പോയിട്ടില്ല എന്ന് വിശുദ്ധഖുര്‍ആനില്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ അല്‍പസമയത്തിന് ഖുര്‍ആനികാധ്യാപനങ്ങള്‍ ഞങ്ങളും മറന്ന് പോകുന്നു. അതുകൊണ്ടാണ് ചിലപ്പോഴൊക്കെ ഞങ്ങളില്‍ നിന്നും പരിഹാസം വന്നുപോകുന്നത്.

CKLatheef said...

മാധ്യമത്തില്‍ ഏതാണ്ട് പതിനൊന്ന് വര്‍ഷം മമ്പ് എഡിറ്റോറിയലില്‍ വന്നു എന്ന് പറയുന്ന ചില പരാമര്‍ശങ്ങളാണല്ലോ ഇപ്പോഴത്തെ ചര്‍ച അല്ലേ. താങ്കള്‍ പറഞ്ഞരൂപത്തിലുള്ള പ്രയോഗങ്ങള്‍ ഒരു പത്രത്തിലും വരുന്നതിനെ ന്യായീകരിക്കുന്നവനല്ല ഞാന്‍. ഇത്തരം ചില പരാമര്‍ശങ്ങള്‍ പ്രബോധനത്തില്‍ വന്നതായി സൂചിപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ എന്ന്. മാധ്യമം ഒരു സ്വതന്ത്രപത്രമാണ് എന്നാണ് അത് അവകാശപ്പെടുന്നത്. മറ്റുപത്രങ്ങളുടെ പിന്നില്‍ ഒരു വിഭാഗമുള്ളത് പോലെ ആ പത്രത്തിന്റെ പിന്നില്‍ ജമാഅത്തെ ഇസ്്‌ലാമി എന്ന വിഭാഗമാണുള്ളത്. പത്രത്തിന്റെ നിലപാടും അതിന്റെ നയവും നോക്കിയിട്ടാണ് അത് ഏത് തരം പത്രമാണ് എന്ന് വിലയിരുത്തേണ്ടത്. പക്ഷേ അങ്ങനെ വസ്തുതകളെ അംഗീകരിച്ചാല്‍ ചര്‍ച്ചക്ക് ഒരു ഇത് ഇല്ലല്ലോ. സംഘ്പരിവാര്‍ എന്ന ഇംമ്പാക്കി സംഘങ്ങളെ പ്രകോപിക്കാനും പ്രചോദിപ്പിക്കാനും ആ പത്രം ജമാഅത്തിന്റേത് തന്നെ എന്ന് ആദ്യം വരുത്തിതീര്‍ക്കേണ്ടതുണ്ട്. റിപ്പോര്‍ട്ട് ശരിയെങ്കില്‍ പത്രത്തില്‍ വന്നത് ഒരു തെറ്റായിരുന്നു. ആ തെറ്റിന്റെ പ്രതികരണം എന്നത് ഒരു സമൂഹത്തില്‍ വിദ്വേഷം ജനിക്കാനിടവരുമെന്നതും. പത്രം വായിച്ചവര്‍ അത് മറന്നിരിക്കും എനിക്കോര്‍മയില്ല. പക്ഷേ അതെടുത്തോതി സമൂഹത്തില്‍ ഒരു പ്രതിലോമ വികാരം വളര്‍ത്തുന്നതില്‍ ആര്‍ക്കാണ് ലാഭം. ഇതുമതത്തിലേയും തീവ്രവാദികള്‍ക്കല്ലാതെ. എനിക്ക് മനസ്സിലാകാത്ത മനുഷ്യസ്‌നേഹികള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് രണ്ട് മതവിഭാഗത്തിന്റെ ഇടയില്‍ നിന്ന് ചൂട്ടുകത്തിച്ച് മിന്നുന്നതിലൂടെ എന്ത് കാര്യം നേടിയെടുക്കാനാണവര്‍ ശ്രമിക്കുന്നത്. മതഭ്രാന്ത് എന്നതും മതമൂല്യങ്ങള്‍ എന്നതും രണ്ടറ്റത്ത് നില്‍ക്കുന്നു. ഇവര്‍ക്ക് തകരേണ്ടത് മതമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവരാണ്. പരിഹാസം ഞങ്ങളുടെ മതമൂല്യങ്ങള്‍ക്കെതിരാണ് എന്ന് പറയുമ്പോള്‍ ഇവര്‍ അല്ല എന്ന് സ്ഥാപിക്കാന്‍ പണിപ്പെടുകയാണ്. ഈ സമരത്തില്‍ വിജയിക്കേണ്ടത് ആര്. അല്‍പം മനുഷ്യത്വമുള്ളവര്‍ മറുപടി പറയട്ടേ.
അതുകൊണ്ട് മാഷ് മനുഷ്യത്വം മനുഷ്യത്വം എന്ന് കൂടെകൂടെ പറയാതിരിക്കുന്നതാണ് നല്ലതെന്ന് എന്റെ അഭിപ്രായം. മനുഷ്യത്വം എന്നാല്‍ മതവിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള പ്രവര്‍ത്തനം എന്ന് ഭാവിയില്‍ മനസ്സിലാക്കപ്പെടാതിരിക്കാന്‍ അത് ഉപകരിക്കും.

പാര്‍ത്ഥന്‍ said...

ആരാധന എന്നാൽ സംരക്ഷിക്കുക എന്ന എന്റെ ആശയം ഞാൻ ആദ്യം തന്നെ എഴുതിയിരുന്നു. മാഷും ആരാധനയെ സങ്കുചിതമായി കാണുന്നു. പ്രകൃതിയോടുള്ള ആരാധനയിൽ ഒരു കാര്യവുമില്ല. അതെല്ലാം പ്രകൃതിയിൽ നിന്നും നമ്മൾ അനുഭവിക്കുന്നതിന് തിരിച്ചുകൊടുക്കുന്നതിന്റെ സാങ്കല്പിക ക്രിയകളാണ്. ദൈവം തന്നെ സങ്കല്പമല്ലെ മാഷെ. ആ ആരാധനയിൽ നിന്നും കിട്ടുന്നത് മാനസികമാണ്. പ്രകൃതിയുടെ ഗുണങ്ങൾ ശാരീരികവും ഭൌതികവും ആണ്. അതുകൊണ്ട് അത് വേ, ഇത് റെ.

നമ്മളിപ്പോൾ ഖുർ‌ആനിനും ഒരുപാട് ദൂരെ ആയിരിക്കുന്നു. രിരിച്ചുവരാം.

ea jabbar said...

ലതീഫിനു സ്വന്തക്കാരുടെ തെറ്റു മനസ്സിലായല്ലോ. ഇനിയെങ്കിലും അത്തരം പ്രവൃത്തികൾ തുടരാതിരിക്കാൻ സ്വന്തം യജമാനന്മാരെ ഉപദേശിക്കുമല്ലോ. അപ്പൊ ഞാൻ ചെയ്ത ഒരു കാര്യത്തിനു ഫലമുണ്ടായി എന്ന് എനിക്കും ആശ്വസിക്കാം.
----
മാധ്യമത്തിൽ മുസ്ലിം കിഡ്നി ആവശ്യപ്പെട്ടു കൊണ്ടൊരു പരസ്യം വന്നതും ഇതു പോലെ ഞാൻ നിരന്തരം ഇടപെട്ടതിനെ തുടർന്ന് മാധ്യമക്കാരുടെ കുംബസാരത്തിനു വിധേയമാവുകയുണ്ടായി. അതു വലിയ വിവാദമാക്കാനും എനിക്കു കഴിഞ്ഞിരുന്നു.

ea jabbar said...

മതവും സദാചാരവും എന്നതാണല്ലോ വിഷയം. സദാചാരത്തിന്റെ വിവിധ മാനങ്ങൾ തന്നെയാണു ചർച്ച ചെയ്യുന്നതെന്നു വേണമെങ്കിൽ കരുതാം

ea jabbar said...

മാഷിന് വിദ്വേഷംവമിപ്പിക്കാനും പരിഹസിക്കാനും ഏത് കച്ചിതുരുമ്പും കൂട്ടാണ്.
----------

വിദ്വേഷം പ്രസരിപ്പിക്കുന്നവർ ആരൊക്കെയാണെന്നു മാലോകർ അറിയുന്നതിൽ വിഷമമുണ്ടല്ലേ?

പാര്‍ത്ഥന്‍ said...

@ Latheef :
എനിക്ക് ഒരു ഭ്രമവും ഉണ്ടായിട്ടില്ല. മാഷ് കോട്ട് ചെയ്ത പത്രഭാഗം എന്തായിരുന്നു എന്ന് മനസ്സിലാക്കിയിരുന്നു. ആർക്കെങ്കിലും ശരി എന്ത് എന്ന് മനസ്സിലാക്കണമെങ്കിൽ അതിലേക്കായി പൊതുവെ എഴുതിയതാണ് കമന്റ്. പ്രത്യേകിച്ച് ആരെയും ഉദ്ദേശിച്ചല്ല.

മാഷ് അദ്ദേഹത്തിന്റെ യുക്തിവാദത്തിലെ ദൈവസങ്കല്പത്തെക്കുറിച്ച് പറയുന്നു. ഞാൻ എന്റെ ദൈവവിശ്വാസത്തിലെ യുക്തിയെക്കുറിച്ച് പറയുന്നു.

ea jabbar said...

നീലം മുക്കിയ കുറുക്കൻ പരിസരം മറന്ന് ഓരിയിടും. അപ്പോൾ അവന്റെ തനിനിറം ലോകർ കാണും. മതേതര ജനാധിപത്യ മനുഷ്യാവകാശ ആട്ടിൻ തോലിനുള്ളിൽ നിന്നും പലപ്പോഴും മൌദൂദിയൻ ഓരികൾ അറിയാതെ പുറത്തു വരുന്നത് ഒരു കൌതുക ക്കാഴ്ച്ചയാൺ. അതു തുറന്നു കാട്ടാൻ ഇടക്കൊക്കെ അവസരം കിട്ടിയിട്ടുണ്ട്.

പാര്‍ത്ഥന്‍ said...

മുസ്ലീംങ്ങൾ അവയവം ദാനം ചെയ്യാൻ പാടില്ല എന്നാണ് ഒരു ഫത്വ വായിച്ചത്. അവയവം നഷ്ടപ്പെട്ടവർ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ എന്തോ ചെയ്യും. കിഡ്നിയില്ലാത്തവൻ വീഞ്ഞുമാത്രം കുടിച്ചാൽ കരള് കരിഞ്ഞുപോകും.

ea jabbar said...

തങ്ങളുടെ മതവട്ടത്തിനു പുറത്തൊരു ലോകമുണ്ടെന്നും ആ ലോകത്തും മനുഷ്യരുണ്ടെന്നും ആ മനുഷ്യര്‍ക്കും വികാരവിചാരങ്ങളുണ്ടെന്നും മുസ്ലിംങ്ങളും മനസ്സിലാക്കണം . അതാണു ഞാന്‍ ഇതുകൊണ്ടുദ്ദേശിക്കുന്നത്. തൂവല്‍ വെണ്ണയില്‍ മുക്കി വിമര്‍ശിച്ചാല്‍ ഈ ലക്ഷ്യം സാധ്യമാവില്ല.

മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോട് പെരുമാറുക.
അതാണു യുക്തിവാദി സദാചാരത്തിന്റെ അടിസ്ഥാന്മാനദണ്ഡമായി കാണുന്നത്. ഇക്കാര്യം മുസ്ലിംങ്ങള്‍ക്കു മനസ്സിലാകണമെങ്കില്‍ അവര്‍ മറ്റുള്ളവരോടു പെരുമാറുന്നതില്‍ നെറികേടുണ്ടെന്ന് ആദ്യം അവര്‍ക്കു തിരിച്ചറിവുണ്ടാക്കണം.

ഈ ചർച്ച തുടരേണ്ടതില്ല എന്നു തോന്നുന്നു.

aju said...

"ശ്രീ മുഹമ്മദ് വേളം എനിക്കു മറുപടിയായി പറഞ്ഞ കാര്യങ്ങളും എന്നോടു ചോദിച്ച പ്രധാന ചോദ്യങ്ങളും പിന്നീട് ചര്‍ച്ച ചെയ്യാം."

മറുപടി മുഴുവനായി കൊടുക്കണാമെന്ന് അപേക്ഷ.

ബ്ലോഗില്‍ ചര്ച്ചക്ക് വരുന്നവര്‍ ഇതിലെ ആരോപണങ്ങള്ക്ക് മറുപടി പറയാത്തത് കൊണ്ട് സോളിഡാരിറ്റിക്കാരന്റെ മറുപടി കേള്ക്കാന്‍ താല്പര്യമുണ്ട്.

Muhammed Nuhas - +971505794678 said...

മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വാസ്സല്ലമയുടെ പേര് കേട്ടാല്‍ സ്വലാത്ത് ചൊല്ലാത്ത മനുഷ്യനെക്കാള്‍ വലിയ പിശുക്കന്‍ വേറെ ഇല്ല . ഇത്രേം അറിവുള്ള പണ്ഡിതന്‍ എന്ത് കൊണ്ടാണ് മുത്ത്‌ നബി സ്വല്ലലാഹു അലൈഹി വാസ്സല്ലമയെ അപകീര്‍ത്തി പെടുത്താന്‍ ചുമ്മാ പേര് മാത്രം വിളിക്കുന്നത്??? സഹോതരാ ഇന്ന് വരെ ആരും ഒരു മുസ്ലിമിനെ ശ്രീ എന്ന് വിളിച്ചു കണ്ടിട്ടില്ല , താങ്കളിലൂടെ ഞാന്‍ കണ്ടു. ഇനിയെങ്കിലും ഒരു മുസ്ലിമിന്റെ പേര് വെക്കുമ്പോള്‍ ശ്രീ എന്ന് മാറ്റി ജനാബ് എന്ന് വെക്കാന്‍ ശ്രെമിക്കുക. താങ്കള്‍ മുജാഹിധോ ജമാഅത്തെ ഇസ്ലാമിയോ സുന്നിയോ ഇതു വിഭാഗം ആണെങ്കിലും അവരുടെ കിടാബുകള്‍ പരിശോധിച്ചാല്‍ മുഹമ്മദ്‌ നബി (സ്വ) എന്ന് കാണാം . സ്വ എന്നുടെഷിക്കുന്നത് സ്വല്ലല്ലാഹു അലൈഹി വസ്സല്ലം എന്നാണു. അറിവില്ലെങ്കില്‍ അറിവുള്ളവരോട് ചോദിച്ചു അറിവ് നേടുക. ഒരു സ്വലാത്ത് നബിയുടെ മേല്‍ ചൊല്ലിയാല്‍ പത്തു സ്വലാത്ത് അല്ലാഹു സുഭഹാനഹുവതആല അവന്റെ പേരില്‍ ചൊല്ലും . ഇനിയെങ്കിലും നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ ശ്രെമിക്കുക.

simplan said...

I am sorry that I am posting in english, I can't type in malayalam fast enough.

Just replying to the historical issues noted here......I shall be quoting facts, and i expect facts in retort. If they r being disproved on the basis of being out of context, pls quote the context

1. "I wan't to be known as an iconoclast not an idol-vendor" said Md.Gazni. He had raided the somnath 17 times and broke the idol there. The mamluks came to be called Gaznavids, after him.

2. Iltumish secured a deed of investiture from the calipha.

3. Sultana Raziya was a capable queen. She was assasinated by chahalgani, due to intolerance towards a woman ruler. Never before or again has a muslim woman been a ruler

4. The religious atrocities of Malik Kafur and Alauddin Khalji are infamous. Chittor/Ranthambore for example

5. Md.bin Tuglaq had sent maulavis ahead of him to daulatabad. His stated goal was to keep the place muslim dominated, as was agra.

6. in Tuzuk-i-Babari, he clearly notes down his proselytizing ambitions in India.

7. The atrocities of Araungazeb are infamous. It was a sufi poet who lamented
" hazar saal ki islamiyat
ek hi nam jamata
ki alamgir hindukashta
sitantar tha..........."

8. Jaziya, was a continuous affair, but during akbar

9. Land taxes were heavily favourable to muslims

10. Sharia was the law. Muslims almost exclusively manned courts. highly tilted towards muslims

akbar, jahangir, shajahan, shershah, were relatively soft on religion. But the basic frame work of administration remained favourable to muslims.

8,9,10 gives enough reason for any hindu to convert. If after 650 years muslims were had not become majority, it is not due to lack of trying

Marxist historian S N says "...irated the muslims who for centuries had enjoyed a privileged status under muslim sultans"- An Advanced History of India, causes of 1857 revolt.

simplan said...

I am sorry that I am posting in english, I can't type in malayalam fast enough.

Just replying to the historical issues noted here......I shall be quoting facts, and i expect facts in retort. If they r being disproved on the basis of being out of context, pls quote the context

1. "I wan't to be known as an iconoclast not an idol-vendor" said Md.Gazni. He had raided the somnath 17 times and broke the idol there. The mamluks came to be called Gaznavids, after him.

2. Iltumish secured a deed of investiture from the calipha.

3. Sultana Raziya was a capable queen. She was assasinated by chahalgani, due to intolerance towards a woman ruler. Never before or again has a muslim woman been a ruler

4. The religious atrocities of Malik Kafur and Alauddin Khalji are infamous. Chittor/Ranthambore for example

5. Md.bin Tuglaq had sent maulavis ahead of him to daulatabad. His stated goal was to keep the place muslim dominated, as was agra.

6. in Tuzuk-i-Babari, he clearly notes down his proselytizing ambitions in India.

7. The atrocities of Araungazeb are infamous. It was a sufi poet who lamented
" hazar saal ki islamiyat
ek hi nam jamata
ki alamgir hindukashta
sitantar tha..........."

8. Jaziya, was a continuous affair, but during akbar

9. Land taxes were heavily favourable to muslims

10. Sharia was the law. Muslims almost exclusively manned courts. highly tilted towards muslims

akbar, jahangir, shajahan, shershah, were relatively soft on religion. But the basic frame work of administration remained favourable to muslims.

8,9,10 gives enough reason for any hindu to convert. If after 650 years muslims were had not become majority, it is not due to lack of trying

Marxist historian S N says "...irated the muslims who for centuries had enjoyed a privileged status under muslim sultans"- An Advanced History of India, causes of 1857 revolt.

Unknown said...

വ്യഭിചാര ആരോപണത്തിനാണ് നാല് സാക്ഷികളെ ഹാജരാക്കേണ്ടത് ബലാത്സംഗം വ്യഭിചാരമല്ല അതൊരു crime ആണ്

Unknown said...

നാല് ആൺ സാക്ഷികൾ ഇല്ലെങ്കിൽ 8 പെൺ സാക്ഷികൾ വേണമെന്ന് ആരാ പറഞ്ഞത്?

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.