Monday, September 14, 2009

എന്തുകൊണ്ട് ഇസ്ലാമിനെ മാത്രം എതിര്‍ക്കുന്നു?

താങ്കള്‍ എന്തുകൊണ്ടാണു മറ്റു മതങ്ങളെ മൃദുവായും ഇസ്ലാമിനെ കഠിനമായും എതിര്‍കുന്നത്?

പലപ്പോഴും എന്നോടു പലരും ചോദിക്കാറുള്ള ഒരു ചോദ്യമാണിത്.

ഇതിനു പല കാരണങ്ങളുണ്ട്. ജമാ അത്തെ ഇസ്ലാമിക്കാരുടെ രണ്ടു മഹാസമ്മേളനങ്ങളില്‍നിന്നും കിട്ടിയ ഒരു സന്ദേശമാണിതിന്റെ പ്രധാന കാരണം. വര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ ഫറൂകില്‍ ഒരു സമ്മേളനം നടത്തിയിരുന്നു. അന്ന് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ഇസ്ലാമിലേക്കു വന്ന റജാ ഗരോഡി എന്നൊരാളെയാണു മുഖ്യാഥിതിയായി കൊണ്ടു വന്നത്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ഞാനും പോയി. അന്നദ്ദേഹം പറഞ്ഞ ഒരു പ്രധന‍ സംഗതി എന്റെ മനസ്സിനെ സ്വാധീനിച്ചു. പിന്നീട് ഈ അടുത്ത കാല‍ത്ത് കക്കാട് ഹിറാനഗറില്‍ നടന്ന മറ്റൊരു ജമാ അത്ത് സമ്മേളനത്തില്‍ മുഖ്യാഥിതിയായി വന്നത് അമേരിക്കയില്‍നിന്നുള്ള ജോണ്‍ എസ്പോസിറ്റൊ എന്ന മഹാനാണ്. അദ്ദേഹത്തിന്റെ സന്ദേശവും ഏതാണ്ട് റജാ ഗറോഡിയുടേതിനു സമാനം തന്നെയായിരുന്നു. ഈ മഹാ പണ്ഡിതര്‍ രണ്ടു പേരും മുസ്ലിംങ്ങളെ ഉപദേശിച്ചത്, മുസ്ലിംങ്ങള്‍ ഒരിക്കലും മറ്റു മതങ്ങളെയോ അവരുടെ അനാചാരങ്ങളെയോ ശക്തിയായി വിമര്‍ശിക്കരുത്. സ്വന്തം മതത്തിലും സമുദായത്തിലും നടക്കുന്ന അനാചാരങ്ങളെ പരിഷ്കരിക്കാനാണു ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം അതു മറ്റു സമൂഹങ്ങളില്‍ തെറ്റായ ധാരണയും വെറുപ്പും ഉളവാക്കും. മറ്റു സമുദായക്കാരും ഇതേ പോലെ തങ്ങളുടെ മതത്തിന്റെ ജീര്‍ണതകളെ പരിഹരിക്കാനാണു ശ്രമിക്കേണ്ടത്. ഇന്‍ഡ്യയെപ്പോലുള്ള ഒരു ബഹു മത സമൂഹത്തില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ എല്ലാവരും ഈ സമീപനമാണു സ്വീകരിക്കേണ്ടത്.

ഈ ഉപദേശങ്ങള്‍ എന്റെ മനസ്സിലും സ്വാധീനം ചെലുത്തി. യുക്തിവാദികളും ഈ സമീപനം തന്നെയാണു സ്വീകരിക്കേണ്ടതെന്നാണു എനിക്കു തോന്നുന്നത്. ഒരു മുസ്ലിം നാമധാരിയായ ഞാന്‍ ഇസ്ലാം മതത്തെ ശക്തിയായും മറ്റു മതങ്ങളെ മൃദുവായും കൈകാര്യം ചെയ്യാനുള്ള ഒരു കാരണം അതാണ്.

മറ്റൊരു കാരണം ഹിന്ദുമതവും ക്രിസ്തു മതവുമൊക്കെ രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ സ്വതന്ത്ര ചിന്തകരായ വിമര്‍ശകരുടെ നിശിതമായ ബൌദ്ധിക ആക്രമണങ്ങള്‍ക്കു വിധേയമായിട്ടുള്ളതാണ്. മൌലികമായ പഠനങ്ങള്‍ നടന്നു കഴിഞ്ഞതുമാണ്. എന്നാല്‍ ഇസ്ലാം അത്തരത്തിലുള്ള വിമര്‍ശനപഠനങ്ങള്‍ക്കു വിധേയമായി തുടങ്ങുന്നത് അടുത്ത കാലത്തു മാത്രമാണ്. നിരവധി പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. സ്വതന്ത്ര ചിന്തയ്ക്കു കടന്നു ചെല്ലാനാവാത്തവിധം ഇരുമ്പു മറയ്ക്കുള്ളിലാണ് ഇസ്ലാം ഇത്രയും കാലം നില നിന്നിരുന്നത്. ഇന്ന് സ്ഥിതി മാറി വരുന്നു.

ഇസ്ലാമിനെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നവര്‍ വളരെയേറെ ഭീഷണികളും പ്രതിസന്ധികളും നേരിടേണ്ടി വരുന്നതിനാല്‍ ഈ രംഗത്തേക്കു കടന്നു വരുന്നവര്‍ വിരളമാ‍ണ്. അതാണു എന്നെ ഈ രംഗത്തുതന്നെ ഉറപ്പിച്ചു നിര്‍ത്തുന്ന മറ്റൊരു സംഗതി.
ഇസ്ലാം വെറുമൊരു വിശ്വാസപ്രമാണം മാത്രമല്ല. അതു മനുഷ്യന്റെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു വ്യവസ്ഥാപിത ചട്ടക്കൂടാണ്. പ്രാകൃതവും മനുഷ്യത്വഹീനവുമായ ഗോത്ര നിയമങ്ങള്‍ പരിഷ്കൃത സമൂഹത്തിന്റെ മേല്‍ ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇസ്ലാം ഇന്ന് മറ്റേതു മതത്തെക്കാളും മനുഷ്യദ്രോഹപരമാണ് എന്ന തിരിച്ചറിവും പ്രധാനമാണ്. സമാധാനത്തിന് ഇന്നേറ്റവും വലിയ ഭീഷണിയായി നിലകൊള്ളുന്നതും ഇസ്ലാമാണ്. ലോകമാകെ അക്രമങ്ങളും അരാജകത്വവും സൃഷ്ടിക്കുന്ന ഈ ഫനാറ്റിക് ദര്‍ശനം മതനിരപേക്ഷ ജനാധിപത്യ സംസ്കാരത്തിന്റെ യും മനുഷ്യാവകാശചിന്തകളുടെയും നേരെ ഉയര്‍ന്നു നില്‍ക്കുന്ന ഏറ്റവും മൂര്‍ച്ചയേറിയ കോടാലിയാണ്. മറ്റു മതങ്ങളില്‍ ഇക്കാല‍ത്തു താരതമ്യേന കുറഞ്ഞു കാണുന്ന ഈ സവിശേഷതകള്‍ ഇസ്ലാമിന്റെ നേരെ വിമര്‍ശനങ്ങള്‍ ശക്തമാക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

ഇസ്ലാം മതത്തിന്റെ എല്ലാ കൊള്ളരുതായ്മകളുടെയും അടിവേരായി വര്‍ത്തിക്കുന്നത് കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അന്ധവിശ്വാസമാണ്. കുര്‍ ആനില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ലോകാവസാനം വരെ വള്ളി പുള്ളി കുത്തു കോമ വ്യത്യാസമില്ലാതെ സര്‍വ്വകാലത്തേക്കുമുള്ള ധാര്‍മ്മികോപദേശങ്ങളാണെന്ന് മുസ്ലിങ്ങള്‍ അന്ധമായി വിശ്വസിക്കുന്നു. ഇസ്ലാം ഒരു അടഞ്ഞ മതമായും മുസ്ലിംങ്ങള്‍ ഒരു ഇടുങ്ങിയ കള്‍ട് സമൂഹമായും ഇന്നും നില കൊള്ളുന്നതിന്റെ അടിസന‍ കാരണം ഇതാണ്. ഈ വിശ്വാസത്തിന്റെ പൊള്ളത്തരങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ തുറന്നു കാണിക്കേണ്ടത് ഏതൊരു സ്വതന്ത്ര ചിന്തകന്റെയും മനുഷ്യസ്നേഹിയുടെയും കടമയാണെന്നു ഞാന്‍ കരുതുന്നു.

77 comments:

ea jabbar said...

ജമാ അത്തെ ഇസ്ലാമിയുടെ സമ്മേളനം കൊണ്ട് അവര്‍ക്കു മാറ്റമൊന്നുമുണ്ടായില്ലെങ്കിലും എനിക്കതു വഴിത്തിരിവായി.!

Anonymous said...

"ലോകമാകെ അക്രമങ്ങളും അരാജകത്വവും സൃഷ്ടിക്കുന്ന ഈ ഫനാറ്റിക് ദര്‍ശനം മതനിരപേക്ഷ ജനാധിപത്യ സംസ്കാരത്തിന്റെ യും മനുഷ്യാവകാശചിന്തകളുടെയും നേരെ ഉയര്‍ന്നു നില്‍ക്കുന്ന ഏറ്റവും മൂര്‍ച്ചയേറിയ കോടാലിയാണ്."ഇച്ചിരി കടന്നുപോയി മാഷെ.
‘ലോകമാകെ അക്രമങ്ങളും അരാജകത്വവും സൃഷ്ടിക്കുന്ന’വർ ഇസ്ലാമിസ്റ്റുകളോ സയണിസ്റ്റുകളോ? സയണിസ്റ്റ് അക്രമത്തിനെതിരെയുള്ള ദുർബലമായ ചെറുത്തുനിൽ‌പ്പുകൾക്കപുറം മറ്റെന്താണ് ഇസ്ലാമിക ‘ഭീകരവാദം’? ഇവിടത്തെ ബ്രാ‍ഹ്മണ്യ ശക്തികൾ സയണിസ്റ്റ് ബന്ധമുള്ളവരാണെന്ന വസ്തുത മാഷ് ശ്രദ്ധിച്ചിട്ടില്ലേ?

ea jabbar said...

യുക്തിവാദി സംഘം പൊതൊയോഗം-കാപ്പാട്

CK Latheef said...

'ഈ മഹാ പണ്ഡിതര് രണ്ടു പേരും മുസ്ലിംങ്ങളെ ഉപദേശിച്ചത്, മുസ്ലിംങ്ങള് ഒരിക്കലും മറ്റു മതങ്ങളെയോ അവരുടെ അനാചാരങ്ങളെയോ ശക്തിയായി വിമര്‍ശിക്കരുത്. സ്വന്തം മതത്തിലും സമുദായത്തിലും നടക്കുന്ന അനാചാരങ്ങളെ പരിഷ്കരിക്കാനാണു ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം അതു മറ്റു സമൂഹങ്ങളില് തെറ്റായ ധാരണയും വെറുപ്പും ഉളവാക്കും. മറ്റു സമുദായക്കാരും ഇതേ പോലെ തങ്ങളുടെ മതത്തിന്റെ ജീര്‍ണതകളെ പരിഹരിക്കാനാണു ശ്രമിക്കേണ്ടത്. ഇന്‍ഡ്യയെപ്പോലുള്ള ഒരു ബഹു മത സമൂഹത്തില് വര്‍ഗ്ഗീയസംഘര്‍ഷങ്ങള് ലഘൂകരിക്കാന് എല്ലാവരും ഈ സമീപനമാണു സ്വീകരിക്കേണ്ടത്. ഈ ഉപദേശങ്ങള് എന്റെ മനസ്സിലും സ്വാധീനം ചെലുത്തി.'

“ഒരു മുസ്ലിം നാമധാരിയായ ഞാന് ഇസ്ലാം മതത്തെ ശക്തിയായും മറ്റു മതങ്ങളെ മൃദുവായും കൈകാര്യം ചെയ്യാനുള്ള ഒരു കാരണം അതാണ്.”

2007 ഓഗസ്തില്‍ ബ്ലോഗ് തുടങ്ങിയ താങ്കള്‍ 2009 സെപ്ത. 14 നെങ്കിലും ഇസ്‌ലാം മതത്തെ ശക്തമായി കൈകാര്യം ചെയ്യാനുള്ള കാരണം വ്യക്തമാക്കിയതില്‍ നന്ദിയുണ്ട്. അതിലെത്ര ശരിയുണ്ട് എന്ന കാര്യമേ ഇനി പരിശോധിക്കേണ്ടതുള്ളൂ. പ്രധാനമായും രണ്ട് വിദേശ പണ്ഡിതരുടെ പ്രസംഗമാണല്ലോ താങ്കളുടെ പ്രചോദനം. മാഷിന്റെ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ ഒരിക്കലും മാഷ് എതിര്‍ക്കുന്നത് ആ പണ്ഡിതര്‍ പറഞ്ഞ ഇസ്‌ലാമിലെ അനാചാരങ്ങളെയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഖുര്‍ആനിനും നബിചര്യക്കും നിരക്കാത്ത മനുഷ്യത്വവിരുദ്ധമായ ചില അനാചാരങ്ങള്‍ മതത്തിന്റെ ലേബലില്‍ ഇസ്‌ലാമില്‍ പാരമ്പര്യവിശ്വാസികള്‍ കൊണ്ടുനടക്കുന്നുണ്ട്. അത്തരം കാര്യങ്ങളാണ് ആ പണ്ഡിതന്‍മാര്‍ ഉദ്ദേശിച്ചത് എന്നാണ് ആ സമ്മേളനത്തില്‍ പങ്കെടുത്ത ഈയ്യുള്ളവനടക്കമുള്ളവര്‍ക്ക് മനസ്സിലായിട്ടുള്ളത്. ആ പ്രസംഗമാണല്ലോ താങ്കള്‍ക്ക് വഴിത്തിരിവായത്. ഇത് കേട്ടാല്‍ തോന്നും ഇതിന് ശേഷമാണ് താങ്കളുടെ ഇസ്‌ലാം വിമര്‍ശനം ആരംഭിച്ചത് എന്ന്. എന്നാല്‍ മറ്റൊരിടത്ത് 30 വര്‍ഷമായി താങ്കള്‍ ഈ രംഗത്തുണ്ട് എന്ന് പറയുന്നു. നിങ്ങള്‍ അടിയന്തിരമായി വെളിപ്പെടുത്തേണ്ട ഒരു കാര്യം ഇസ്‌ലാം മതത്തിലെ ഏതേത് അനാചാരങ്ങളെയാണ് താങ്കള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് എന്നാണ്. താങ്കളുടെ ബ്ലോഗില്‍ നിന്ന് മനസ്സിലാക്കുന്നത് എതിര്‍ക്കപ്പെടേണ്ട അനാചാരമല്ലാത്ത ഒന്നും ഇസ്‌ലാമിലില്ല എന്നാണ്. അനിവാര്യമായി ഇല്ലായ്മ ചെയ്യേണ്ടത് ഖുര്‍ആനെയാണ്. കാരണം അതാണ് നിങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ അനാചാരങ്ങള്‍ക്കും മുഖ്യഹേതു. പക്ഷേ ഒന്നറിയുക: ഖുര്‍ആന്‍ ദൈവത്തില്‍ നിന്നല്ല എന്ന് താങ്കള്‍ പറയുന്ന പ്രകാരം അന്ധമായി വിശ്വസിച്ചാല്‍ ഇസ്‌ലാമിലെ അനാചാരങ്ങളെ എതിര്‍ക്കാനുള്ള ശക്തമായ ആയുധമാണ് വിശ്വാസികള്‍ക്ക് നഷ്ടപ്പെടുക. അനാചാരത്തിനും അധാര്‍മികതക്കും ഏതിരെ വിശ്വാസികളെ സമരസന്നദ്ധരാക്കാനും മനുഷ്യത്വത്തിനും നീതിക്കും സൗഹാര്‍ദ്ദത്തിനും വേണ്ടി നിലനില്‍ക്കാനും വിശ്വാസികള്‍ക്ക് പ്രേരണ നല്‍കുന്നതും ശക്തമായി കല്‍പിക്കുന്നതും നിങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഖുര്‍ആനാണ് എന്നത് നിങ്ങള്‍ക്ക് ഒരു പക്ഷേ പുതിയ അറിവായിരിക്കും. പശുവിന്റെ അകിടില്‍ പാലുണ്ടെന്നത് കൊതുകിന് പുതിയ അറിവായിരിക്കുമല്ലോ?.

CK Latheef said...

'പ്രാകൃതവും മനുഷ്യത്വഹീനവുമായ ഗോത്ര നിയമങ്ങള് പരിഷ്കൃത സമൂഹത്തിന്റെ മേല് ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കാന് ശ്രമിക്കുന്ന ഇസ്ലാം ഇന്ന് മറ്റേതു മതത്തെക്കാളും മനുഷ്യദ്രോഹപരമാണ് എന്ന തിരിച്ചറിവും പ്രധാനമാണ്.'

പ്രാകൃതവും മനുഷ്യത്വഹീനവുമായ ഗോത്ര നിയമങ്ങള്‍ എന്നതും പരിഷ്‌കൃത സമൂഹ മെന്നതും വിശദീകരിക്കപ്പെടേണ്ടതും അതുസംബന്ധമായി ഏകാഭിപ്രായം അസാധ്യവുമാണ്. എന്നാല്‍ ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പികുക എന്ന അവസ്ഥയുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതും ഇസ്‌ലാമിക ദൃഷ്ട്യാ കടുത്ത അപരാധവുമാണ് എന്ന് പറയാന്‍ വിശ്വാസികള്‍ അറച്ച് നില്‍ക്കാത്തതിന് കാരണം 'ദീനില്‍ ബലാല്‍കാരമില്ല' എന്ന ഖുര്‍ആനിന്റെ സൂക്തമാണ്.

'ഇസ്ലാം ഇന്ന് മറ്റേതു മതത്തെക്കാളും മനുഷ്യദ്രോഹപരമാണ് എന്ന തിരിച്ചറിവും പ്രധാനമാണ്.'

ഇസ്‌ലാമിനെക്കുറിച്ച് സാമാന്യവിവരമുള്ള ആരും ഇപ്രകാരം പറയില്ല എന്ന് എനിക്ക് തറപ്പിച്ച് പറയാന്‍ കഴിയും.

ജബ്ബാര്‍ മാഷ് ചില കാര്യങ്ങള്‍ ചെയ്യുന്നത് നന്നായിരിക്കും. പ്രതിപക്ഷത്തുനിന്നുള്ള ചില ആവശ്യങ്ങള്‍ എന്ന നിലക്ക് കണ്ടാല്‍ മതി. താങ്കള്‍ മനുഷ്യത്വ വിരുദ്ധമായി മനസ്സിലാക്കുന്ന ഇസ്‌ലാമിലെ ചില ആചാരങ്ങളുണ്ട് അത്തരം വിഷയങ്ങള്‍ ഓരോന്നായി ചര്‍ചക്ക് വെക്കുക താങ്കള്‍ക്ക് പറയാനുള്ളതും വിശ്വാസികള്‍ക്ക് പറയാനുള്ളതും രേഖപ്പെടുത്തട്ടേ. ഇപ്പോള്‍ സംഭവിക്കുന്നത് വാദിയും പ്രതിയെ വിചാരണചെയ്യുന്നതും ശിക്ഷവിധിക്കുന്നതും ഒരാള്‍ തന്നെയാകുന്ന കാടന്‍ രീതിയാണ്. അതരമൊരു ചര്‍ചയില്‍ ക്രിയാത്മകമായി പങ്കെടുക്കാന്‍ ഒട്ടേറെ പരിമിതികളുണ്ട്. അതുപോലെ ഖുര്‍ആനിലെ ഏതേത് സൂക്തങ്ങളാണ് മനുഷ്യത്വവിരുദ്ധമായി താങ്കള്‍ക്ക് തോന്നുന്നത് അതിലും മുന്‍ധാരണയില്ലാത്ത ചര്‍ച്ച നടക്കട്ടേ. താങ്കളോടൊപ്പം തുടക്കതിലുണ്ടായിരുന്ന പല യുക്തിവാദി സഹോദരങ്ങള്‍ക്കും ചില തിരിച്ചറിവുകള്‍ ഈ കാലത്തിനിടക്ക് ഉണ്ടായിട്ടുണ്ട്. താങ്കള്‍ക്ക് അതുണ്ടാവണം എന്ന് ഞാന്‍ പറയുന്നില്ല. എങ്കിലും താങ്കള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ഒരു പുതിയ രൂപത്തില്‍ കുറേകൂടി നിഷ്പക്ഷമായി അവതരിപ്പിക്കുന്നത് എന്ത് കൊണ്ടും നല്ലതായിരിക്കും എന്ന് എനിക്ക് തോന്നുന്നു. താങ്കളുടെ അത്ര ഇസ്‌ലാം വിരോധം പേറുന്നവരില്‍ മാത്രമേ ഇപ്പോള്‍ താങ്കളെക്കുറിച്ച് എന്തെങ്കിലും മതിപ്പ് നിലനില്‍കുന്നുള്ളൂ എന്നാണ് ബ്ലോഗിലെ അഭിപ്രായ പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്. അതല്ല സൂര്യനെ ഊതികെടുത്താന്‍ കഴിയും എന്നാണ് താങ്കള്‍ കരുതുന്നതെങ്കില്‍ താങ്കള്‍ക്ക് മറുപടിയായി ഒരു ഖുര്‍ആന്‍ സൂക്തം ഉദ്ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

'ഇവര്‍ തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ഉദ്ദേശിക്കുന്നു. അല്ലാഹുവിന്റെ നിശ്ചയമോ, തന്റെ പ്രകാശത്തെ സമ്പൂര്‍ണമായി പരത്തുക തന്നെ വേണമെന്നത്രെ. നിഷേധികള്‍ക്ക് അതെത്ര അസഹ്യമായാലും ശരി.' (61:8)

shebu said...

ലതീഫ്‌, ചര്‍ച്ച ഇങ്ങനെ പോയാല്‍ മാഷ്‌ മിക്കവാറും ലോങ്ങ്‌ ലീവ് എടുക്കേണ്ടി വരും!

ea jabbar said...

പ്രിയ സുഹൃത്ത് ലതീഫ് !
താങ്കളുടെ കമന്റ്റുകള്‍ നിലവാരമുള്ളതും താരതംമ്യേന സഹിഷ്ണുതയുള്ളതുമാണ്. സഹകരിക്കുന്നതിനും പ്രതികരിക്കുന്നതിനും നന്ദി.
ഈദ് ആശംസകള്‍...!
എല്ലാ കൂട്ടുകാര്‍ക്കും സ്നേഹപൂര്‍വ്വം പെരുന്നാള്‍ ആശംസിക്കുന്നു.

മറുപടികള്‍ വരും...

shebu said...

നല്ല തിരിച്ചറിവ്! സഹിഷ്ണുതയും നിലവാരവും യഥാര്‍ത്ഥ മത വിശ്വാസികള്‍ക്ക് തീര്‍ച്ചയായും കാണും. യാഥാസ്ഥിക-പാരമ്പര്യ മത വിശ്വാസികളാണ് മതത്തെ തെറ്റായി പ്രതിനിധീകരിച്ച് അതിനെ അരോചകമാക്കി തീര്‍ത്തത്. അതിന്റെ യഥാര്‍ത്ഥ സൌന്ദര്യത്തെ തിരിച്ചു കൊണ്ട് വരാനാണ് ലോകമെങ്ങും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ea jabbar said...

ലത്തീഫിനുള്ള മറുപടി 1
റജാ ഗരോഡി പങ്കെടുത്ത ഫറൂക് സമ്മേളനം വളരെ മുമ്പാണ്. 25 വര്‍ഷങ്ങള്‍ക്കപ്പുറമാണെന്നാണ് ഓര്‍മ്മ. അന്ന് ലതീഫ് പങ്കെടുത്തിരീക്കാന്‍ ഇടയില്ല. അദ്ദേഹം അന്ന് വേറെയും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ലോകത്ത് നില നില്‍ക്കുന്ന തത്വശാസ്ത്രങ്ങളില്‍ ഏറ്റവും ശാസ്ത്രീയവും നീതിയുക്തവുമായ പ്രത്യയശാസ്ത്രം മാര്‍ക്സിസം തന്നെയാണെന്നു ഞാന്‍ കരുതുന്നു എന്നാണദ്ദേഹം അന്നു ജമാ അത്ത് സമ്മേളനത്തില്‍ പറഞ്ഞത്. ഞാന്‍ അന്ന് ഒരു വിദ്യാര്‍ത്ഥിയാണ്. മാര്‍ക്സിസം തലക്കു പിടിച്ച മുഴുവന്‍ സമയ സംഘടനാപ്രവര്‍ത്തകന്‍ ! റജാ ഗരോഡി ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പളിറ്റ് ബ്യൂറോ അംഗം എന്നായിരുന്നു അന്നു പറഞ്ഞു കേട്ടത്. അങ്ങനെയുള്ള ഒരാള്‍ ഇസ്ലാം ആശ്ലേഷിച്ചതിന്റെ കാരണം അറിയാനുള്ള കൌതുകം കൊണ്ടാണ് ഞാനന്നു സമ്മേളനത്തിനു പോയത്. എനിക്ക് ആവേശം പകര്‍ന്നു തന്ന ഒരു പ്രസംഗം തന്നെയാണന്നദ്ദേഹത്തില്‍ നിന്നും ഞാന്‍ കേട്ടതും ! അദ്ദേഹം മുസ്ലിംങ്ങളെ ഉപദേശിച്ച മറ്റൊരു കാര്യം ഇന്ത്യ്യിലെ മുസ്ലിംങ്ങള്‍ ഹിന്ദുക്കളുമായി ആശയ സമന്വയം നടത്തണം എന്നായിരുന്നു. ശങ്കരന്റെ അദ്വൈദവും ഇസ്ലാമിലെ തൌഹീദും സമന്വയിപ്പിക്കാന്‍ വളരെ യേറെ സാധ്യതകളുണ്ട്. ഹിന്ദു മുസ്ലിം മൈത്രിയിലൂടെ സമാധാനപൂര്‍ണമായ ഒരു ജീവിതം കാഴ്ച്ചവെക്കാന്‍ മുസ്ലിംങ്ങള്‍ കുറേകൂടി സ്വതന്ത്രമായും യുക്തിസഹമായും ചിന്തിക്കണം. ഇതൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്.
ഹിറാ സമ്മേളനത്തില്‍ വന്ന എസ്പോസിറ്റോയും ഏതാണ്ടിതൊക്കെത്തന്നെ പറഞ്ഞു. ജമാ അത്തുകാര്‍ക്ക് ഇപ്പറഞ്ഞതൊന്നും തരിമ്പും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും എന്നെപ്പോലുള്ളവര്‍ അതിലെ നന്മ ഉള്‍ക്കൊണ്ടു. അനാചാരങ്ങളെ മാത്രമേ വിമര്‍ശിക്കാവൂ എന്നല്ല അവര്‍ പറഞ്ഞതിന്റെ പൊരുള്‍. അതു ലത്തീഫ് കാര്യം ഒന്നു ട്വിസ്റ്റ് ചെയ്തതാണ്. മുസ്ലിംങ്ങള്‍ മുസ്ലിം പ്രശ്നങ്ങളെ മാത്രം കൈകാര്യം ചെയ്യുന്നതാണു മര്യാദ, മറ്റു മതങ്ങളെ കുറ്റം പറയാന്‍ പോകുന്നതു ശരിയല്ല എന്നതായിരുന്നു ഉപദേശത്തിന്റെ പൊരുള് ‍. അതാണു ഞാനും പറയാന്‍ ശ്രമിച്ചത്.

ea jabbar said...

താങ്കള്‍ മനുഷ്യത്വ വിരുദ്ധമായി മനസ്സിലാക്കുന്ന ഇസ്‌ലാമിലെ ചില ആചാരങ്ങളുണ്ട് അത്തരം വിഷയങ്ങള്‍ ഓരോന്നായി ചര്‍ചക്ക് വെക്കുക താങ്കള്‍ക്ക് പറയാനുള്ളതും വിശ്വാസികള്‍ക്ക് പറയാനുള്ളതും രേഖപ്പെടുത്തട്ടേ. ഇപ്പോള്‍ സംഭവിക്കുന്നത് വാദിയും പ്രതിയെ വിചാരണചെയ്യുന്നതും ശിക്ഷവിധിക്കുന്നതും ഒരാള്‍ തന്നെയാകുന്ന കാടന്‍ രീതിയാണ്. അതരമൊരു ചര്‍ചയില്‍ ക്രിയാത്മകമായി പങ്കെടുക്കാന്‍ ഒട്ടേറെ പരിമിതികളുണ്ട്.

ലതീഫ് ബ്ലോഗിലെ നവാഗതനായതുകൊണ്ടാകും ഇങ്ങനെ പറഞ്ഞത്. ഞാന്‍ ബ്ലോഗെഴുത്തു തുടങ്ങിയിട്ടു രണ്ടു വര്‍ഷം കഴിഞ്ഞു. കമറ്റ് മോഡരേഷന്‍ ഇട്ടത് ഒരു മാസം മുമ്പു മാത്രമാണ്. അതുവരെ യുള്ള എന്റെ പോസ്റ്റുകളും അതില്‍ മറുപടിയായി വന്നിട്ടുള്ള കമന്റുകളും താങ്കള്‍ക്കു പരിശോധിക്കാം. എന്റെ കാഴ്ച്ചപ്പാടുകള്‍ ഞാന്‍ വളച്ചുകെട്ടില്ലാതെ പറ്യുന്നു . അതു വിശ്വാസികള്‍ക്കു ദഹിക്കുന്നില്ല എന്നത് എന്റെ കുറ്റമല്ല.
പിന്നെ അനാചാരങ്ങളുടെ കാര്യം; ജമാ അത്തുകാരും മുജാഹിദ് സുഹൃത്തുക്കളും “അനാചാരം” നിര്‍വ്വചിക്കുന്ന രീതിയല്ല ഞാന്‍ സ്വീകരിക്കുന്നത്. എന്റെ മാനദണ്ഡം വേറെയാണ്. 1400 വര്‍ഷം മുമ്പ് അറേബ്യയിലെ നാടോടി ഗോത്രങ്ങളില്‍ ആചരിച്ചിരുന്ന ഒട്ടു മിക്ക ആചാരങ്ങളും ഇന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ അനാചാരം തന്നെ. അത്തരത്തിലുള്ള നിരവധി പ്രശ്നങ്ങള്‍ ഞാന്‍ ബ്ലോഗില്‍ പോസ്റ്റിടുകയും തുറന്ന ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
താങ്കള്‍ക്കു താല്‍പ്പര്യമുണ്ടെങ്കില്‍ ആ പോസ്റ്റുകളില്‍ തന്നെ ചര്‍ച്ച തുടരാവുന്നതാണ്.ഉദാഹരണത്തിന്
അവസാനം ഇട്ട ഒരു പോസ്റ്റ് എറിഞ്ഞു കൊല്ലല്‍ ശിക്ഷയെ സംബന്ധിച്ച് ഇവിടെ ചര്‍ച്ചയ്ക്കു ലത്തീഫിനെ കണ്ടില്ലല്ലോ?

shebu said...

EA Jabbar Said: "പ്രാകൃതവും മനുഷ്യത്വഹീനവുമായ ഗോത്ര നിയമങ്ങള്‍ പരിഷ്കൃത സമൂഹത്തിന്റെ മേല്‍ ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇസ്ലാം ഇന്ന് മറ്റേതു മതത്തെക്കാളും മനുഷ്യദ്രോഹപരമാണ് എന്ന തിരിച്ചറിവും പ്രധാനമാണ്. സമാധാനത്തിന് ഇന്നേറ്റവും വലിയ ഭീഷണിയായി നിലകൊള്ളുന്നതും ഇസ്ലാമാണ്. ലോകമാകെ അക്രമങ്ങളും അരാജകത്വവും സൃഷ്ടിക്കുന്ന ഈ ഫനാറ്റിക് ദര്‍ശനം മതനിരപേക്ഷ ജനാധിപത്യ സംസ്കാരത്തിന്റെ യും മനുഷ്യാവകാശചിന്തകളുടെയും നേരെ ഉയര്‍ന്നു നില്‍ക്കുന്ന ഏറ്റവും മൂര്‍ച്ചയേറിയ കോടാലിയാണ്"
=====
മാഷ്‌ എവിടെ നിന്നാണ് ചരിത്രം പഠിച്ചതെന്ന് അറിയാന്‍ താല്പര്യമുണ്ട്! സഹിഷ്ണുതയുടെ അതുല്യമായ മാതൃകകള്‍ ഇസ്ലാമിക ചരിത്രത്തില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുമ്പോള്‍ എങ്ങിനെയാണിത്‌ പറയാന്‍ കഴിയുക? അമുസ്ലിം ബുദ്ധി ജീവികള്‍ (സര്‍ തോമസ്‌ അര്നോള്‍ദ്) ഇസ്ലാമിന്റെ അത്ഭുതാവഹമായ സഹിഷ്ണുതയെ വിശദീകരിക്കുന്നത് ഇങ്ങനെ: " മുസ്ലിം സൈന്യം ജോര്‍ദാന്‍ താഴ്വരയിലെതുകയും അബൂ ഉബൈദ ഫിഹ് ലില്‍ തമ്പടിക്കുകയും ചെയ്തപ്പോള്‍ ക്രിസ്ത്യാനികള്‍ അവര്‍ക്കിങ്ങനെ എഴുതി: "ഹേ മുസ്ലിംകളെ , ഞങ്ങള്‍ ബൈസന്റൈന്‍ കാരെക്കാള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു. അവര്‍ ഞങളുടെ വിശ്വാസത്തില്‍ ഉള്ളവരാനെന്കിലും നിങ്ങളാണ് ഞങ്ങളോട് വാക്ക് പാലിക്കുകയും കൂടുതല്‍ കാരുണ്യം കാണിക്കുകയും അനീതി ചെയ്യാതിരിക്കുകയും ചെയ്യുന്നത്. അവരാകട്ടെ ഞങ്ങളുടെ ചരക്കുകളും വസതികളും കൊള്ളയടിക്കുന്നവരായിരുന്നു" (ഇസ്ലാം പ്രബോധനവും പ്രചാരവും, പേ: 59).
യുദ്ധത്തില്‍ പോലും അനീതി കാണിക്കാതിരിക്കാന്‍ പ്രവാചക ശിഷ്യന്മാര്‍ സൂക്ഷ്മത പാലിച്ചിരുന്നു. കാരണം യുദ്ധങ്ങളുടെ താല്പര്യം മനുഷ്യരെ കൊന്നോടുക്ക്ലായിരുന്നില്ല, മറിച്ച്‌ മനസ്സുകളെ കീഴടക്കലായിരുന്നു.
മറുവശത്ത് ഖുദ്സിന്റെ ചരിത്രം പഠിച്ചാല്‍ അക്കാലത്തെ ഔദ്യോകിക ക്രൈസ്തവ ഭീകരതയുടെ രക്ത പന്കിലങ്ങ ളായ അദ്ധ്യായങ്ങള്‍ പാതിരിമാരാല്‍ തന്നെ എഴുതപ്പെട്ടിരിക്കുന്നതും കാണാം. ഹിജ്ര വര്ഷം 492 ല്‍ കുരിശു പട ഖുദ്സില്‍ നടത്തിയ കൂട്ടക്കൊല യുടെ വിവരണം ദ്രിക്സാക്ഷികളെ ഉദ്ധരിച്ചു റെയ്മണ്‍ പാതിരി നല്‍കുന്നത് ഇങ്ങനെ: "വളരെ ക്ലേശിച്ചു കൊണ്ടല്ലാതെ ശവങ്ങള്‍ക്കിടയിലൂടെ കടന്നു പോകാന്‍ എനിക്ക് കഴിഞ്ഞില്ല. രക്തം മുട്ടോളം എത്തിയിരുന്നു."
ഇത് ഞാന്‍ ഉദ്ധരിക്കുന്നത് ക്രിസ്തു മതത്തെ തരം താഴ്താനല്ല, മറിച്ച് ഇസ്ലാമിനെതിരെ കുപ്രചരണം നടത്തുന്നവര്‍ക്ക് അല്പം ചരിത്ര ബോധ മുണ്ടാകാനാണ്.
ഇതേ ഖുദ്സില്‍ ഉമര്‍ (റ) പ്രവേശിച്ചപ്പോഴുണ്ടായ സാഹചര്യം ദൈര്‍ഘ്യം ഭയന്ന് ഞാന്‍ ഇവിടെ എഴുതുന്നില്ല. (ഫലസ്തീന്‍: സമ്പൂര്‍ണ ചരിത്രം പേ: 73) അന്ന് അദ്ദേഹം ക്രിസ്ത്യാനികളുമായി ചെയ്ത ഉടമ്പടി "അല്‍ അഹദ തുല്‍ ഉമരിയ്യ" എന്ന പേരില്‍ പ്രസിദ്ധമാണ്. അതിന്നും നശിക്കാതെ ഖുദ്സില്‍ അവശേഷിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് മത സ്വാന്ത്ര്യവും സമ്പൂര്‍ണ സുരക്ഷയും ഉറപ്പു നല്‍കുന്നതായിരുന്നു കരാറിന്റെ ഉള്ളടക്കം. ഉമറിന്റെ വരവും പെരുമാറ്റവും കണ്ട അന്നത്തെ പാത്രിയാര്‍ക്കീസ്‌ പറഞ്ഞു: "ഈ ജനത്തെ തടഞ്ഞു നിര്‍ത്താന്‍ ലോകത്താര്‍ക്കും സാധ്യമല്ല. ഇവര്‍ക്ക് കീഴടങ്ങുക അതാണ്‌ രക്ഷാ മാര്‍ഗം"
മുന്‍ ധാരണയും നിഗൂഡ ലക്ഷ്യങ്ങളും ഇല്ലാതെ ചരിത്രം പഠിച്ചാല്‍ ഇസ്ലാമിനെ വെറുക്കാന്‍ യാതൊരു പഴുതും കാണുകയില്ല. പാശ്ചാത്യ ബുദ്ധി ജീവികള്‍ പോലും ഇതൊക്കെ സത്യാസന്ധമായി സമ്മതിക്കുമ്പോള്‍ പിന്നെ നമുക്കെന്താണ് ഇത്ര വാശി?

ea jabbar said...

എന്നാല്‍ ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പികുക എന്ന അവസ്ഥയുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതും ഇസ്‌ലാമിക ദൃഷ്ട്യാ കടുത്ത അപരാധവുമാണ് എന്ന് പറയാന്‍ വിശ്വാസികള്‍ അറച്ച് നില്‍ക്കാത്തതിന് കാരണം 'ദീനില്‍ ബലാല്‍കാരമില്ല' എന്ന ഖുര്‍ആനിന്റെ സൂക്തമാണ്.
*********
ഇക്കാര്യവും ഞാന്‍ പല തവണ ചര്‍ച്ചക്കിട്ടതാണ്. ജമാ അത്തെ ഇസ്ലാമിയുടെ മതവീക്ഷണമെന്താണെന്നു മൌദൂദിയെ ഉദ്ധരിച്ചു കൊണ്ട് എത്രയോ തവണ പറഞ്ഞതാണ്. വ്യക്തമായ രേഖകള്‍ വെച്ചുകൊണ്ട്.
ദീനില്‍ ബലാല്‍ക്കാരമില്ല എന്നു മാത്രമല്ല, ദീന്‍ ഏതായാലും മനുഷ്യന്‍ സല്‍ക്കര്‍മ്മകാരിയാണെങ്കില്‍ ദുഖിക്കേണ്ടി വരില്ല എന്നും കുര്‍ ആനിലുണ്ട്. അതു ചര്‍ച്ചക്കു വെക്കാന്‍ ഒരു ചേകനൂര്‍ മൌലവി മാത്രമേ തയ്യാറായിക്കാണുന്നുള്ളു. പ്രശനം അതല്ല, ബലം പ്രയോഗിച്ചു തന്നെ ദീന്‍ സ്ഥാപിക്കണം , ലോകമാകെ സ്ഥാപിക്കണം എന്നും ഇതേ ഖുര്‍ ആന്‍ പറയുന്നു. അതില്‍ തൂങ്ങിപ്പിടിച്ചാണു മൌദൂദിമാരും ലാദന്മാരും ദീന്‍ വ്യാഖ്യാനിക്കുന്നത്. ഏതു വിഷയമെടുത്താലും കുര്‍ ആന്‍ തന്നെ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു. കാക്കത്തൊള്ളായിര ഗ്രൂപ്പുകളും അഭിപ്രായങ്ങളും, തീവ്രവാദവും , ഭീകരവാദവും മിതവാദവുമൊക്കെ ഈ വേദഗ്രന്ഥത്തില്‍നിന്നു തന്നെ ഉരുവം കൊള്ളുന്നു. ഇതാണു ലതീഫേ പ്രശ്നം.
അതുകൊണ്ടാണു ഞാന്‍ ആദ്യം ഈ ഗ്രന്ഥത്തിന്റെ തന്നെ ആധികാരികത ചര്‍ച്ച ചെയ്യണമെന്നു വാദിക്കുന്നത്.
ദീനില്‍ ബലാല്‍ക്കാരമില്ല എന്ന സൂക്തം നബി മക്കയില്‍ നിന്നും മദീനയിലെത്തിയതോടെ നസ്ഖ് [റദ്ദാക്കിയത് ] ചെയ്തതാണെന്ന കാര്യം ലത്തീഫിനറിയാഞ്ഞിട്ടോ അതോ ഒരു ജമാ അത്ത് സ്റ്റൈലില്‍ പറഞ്ഞതോ?

ea jabbar said...

മാഷ്‌ എവിടെ നിന്നാണ് ചരിത്രം പഠിച്ചതെന്ന് അറിയാന്‍ താല്പര്യമുണ്ട്!
****
ഈ ചോദ്യത്തിനും എത്രയോ തവണ മറുപടി പറഞ്ഞു കഴിഞ്ഞതാണ്. ഞാന്‍ ഏതായാലും ഷെബുവും ലതീഫും റഫര്‍ ചെയ്യുന്ന കിതാബുകളില്‍നിന്നല്ല മതം പഠിക്കുന്നത്. ആധികാരികമെന്ന് മുസ്ലിം പണ്ഡിതലോകം ഇതു വരെ കരുതിപ്പോന്ന പ്രമാണഗ്രന്ഥങ്ങളില്‍ നിന്നാണു പഠിക്കാന്‍ ശ്രമിക്കുന്നത്.
ഇവിടെ അതാണു പറയുന്നത്.

Shebu said...

ഞാനീ ഉദ്ധരിച്ച കിതാബുകളൊന്നും ജമാത്തുകാര്‍ എഴുതിയതല്ല. പിന്നെ ഇസ്ലാമിക പണ്ഡിത ലോകം പേരെണ്ണി പറഞ്ഞ കിത്താബില്‍ മാത്രമേ സത്യമുള്ളൂ എന്നുമില്ല. ചരിത്രത്തിന്റെ കാര്യം പ്രത്യേകിച്ചും. സുഹൃത്ത് ലതീഫുമായി സംവാദം തുടരുക...

Shebu said...

മാഷ്‌ സ്വന്തം വാക്കുകളില്‍ വെറുതെ തട്ടി വിടുന്നത് അങ്ങേയറ്റം ശരിയും ചരിത്രം അങ്ങനെയല്ല എന്ന് തെളിവ് സഹിതം നിഷ്പക്ഷരായ ചരിത്രകാരന്മാരെ ഉദ്ധരിച്ചു മറുപടി നല്‍കുമ്പോള്‍ അത് തള്ളികളയുകയും ചെയ്യുന്നത് എന്തു കൊണ്ടാണ്? ഒരിയന്റലിസ്റ്റുകള്‍ പോലും (നിക്കല്സണ്‍, ഒറിയല്‍ സ്ടയിന്‍) മറുപടി പറയാന്‍ പ്രയാസകര മാവും വിധം തെളിവുകള്‍ നിരത്തപ്പെട്ട കൃതിയാണ് "The Preaching of Islam". ഇസ്ലാം വാളു കൊണ്ടാണ് പ്രചരിച്ചത് എന്ന അടിത്തറയില്ലാത്ത ആക്ഷേപത്തിന് ഒരു ക്രൈസ്തവ ചരിത്രകാരന്‍ നല്‍കിയ വായടപ്പന്‍ മറുപടിയാണ് മേല്‍പറഞ്ഞ കൃതി. തങ്ങളുടെ വാദങ്ങള്‍ക്ക് എതിരാകുന്നത് തള്ളിക്കളയുന്നത്‌ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തോന്നിവാസമാണ്.
ചരിത്രം ഇങ്ങനെയാണെങ്കില്‍ പിന്നെ എവിടെ മാഷ്‌ പറഞ്ഞ "അടിച്ചേല്‍പിക്കല്‍ "? "ലോകമാകെ അക്രമങ്ങളും അരാജകത്വവും സൃഷ്ടിക്കുന്ന ഈ ഫനാറ്റിക് ദര്‍ശനം" ഇസ്ലാമോ അതോ സാമ്രാജ്യത്വമോ? ഇറാഖും അഫ്ഘാനും ചുട്ടുകരിച്ചു ഇനി ഇറാന് നേരെ പത്തി വിടര്‍ത്തി നില്‍കുന്ന അമേരിക്കയും കൂട്ടാളികളും മാഷ്‌ടെ ഭാഷയില്‍ പറഞ്ഞാല്‍ ഏതു വിഭാഗത്തില്‍ പെടും? മുസ്ലിംകളെ വംശഹത്യക്കിരയാക്കുന്ന കൊടും ക്രൂരത പലസ്തീനില്‍ പതിറ്റാണ്ട്കളായി നിര്‍ബാധം തുടരുമ്പോഴും ഇസ്ലാമിന്റെ 'ഹിംസാത്മകത' യെ കുറിച്ച് വ്യാജം എഴുന്നള്ളിക്കുന്നത് താങ്കളുടെ ചീത്ത ഹോബിയായിട്ടേ കാണാനാകൂ!. നന്നേ ചുരുങ്ങിയത്‌ പതിറ്റാണ്ട്കളായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുഖ്യധാരാ ഇസ്ലാമിക സംഘടനകളില്‍ എത്രയെണ്ണം "അക്രമങ്ങളും അരാജകത്വവും സൃഷ്ടിച്ചത്" കാരണം നിരോധിക്കപ്പെട്ടു? ഇത്തരമൊരു ആരോപണം ഇസ്ലാമിന്റെ ശത്രുക്കളായ ഇന്ത്യയിലെ ഹൈന്ദവ ഫാസിസ്റ്റ്‌ സംഘടനകള്‍ പോലും ഉന്നയിച്ചതായി എനിക്ക് ഓര്‍മയില്ല! യുക്തിവാദികള്‍ക്ക് കോമണ്‍ സെന്‍സ് ഇല്ലായെന്ന് തോന്നിപ്പോകുന്നത് ഇത്തരം കൊഞ്ഞനം കുത്തലുകള്‍ കേള്‍ക്കുമ്പോഴാണ്! കേരളത്തില്‍ നിന്ന് പിടിക്കപ്പെട്ട 'തീവ്രവാദി' പയ്യന്‍സ് പോലും ഏതോ നിഗൂഡ സംഘടന ബന്ധമുള്ളവരാണ്. മാഷേ ഈ കാടടച്ചു വെടി പൊട്ടിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തുക. നേര്‍ക്ക്‌ നേരെയുള്ള വിഷയങ്ങളിലാവട്ടെ ചര്‍ച്ച. ഇസ്ലാമിന്റെ മഹിത മാതൃകകള്‍ നബി ചരിത്രത്തില്‍ നിന്നും ഖലീഫ മാരുടെ കാലഘട്ടങ്ങളില്‍ നിന്നും എടുത്തുദ്ധരിക്കുക.

ചിന്തകന്‍ said...

ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് ഏകദേശം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വായിക്കുന്ന ഒരാളാണ് ഞാന്‍.

ഇസ് ലാമിനെയും ഖുര്‍ ആനെയും കുറിച്ചുള്ള മാഷിന്റെ വ്യാഖ്യാനങ്ങള്‍ മുഴുവന്‍ ഏതെങ്കിലും പാശ്ചാത്യ ഇസ് ലാം വിരുദ്ധ സൈറ്റില്‍ നിന്നോ അല്ലെങ്കില്‍ കൃസ്ത്യന്‍ പ്രചാര സൈറ്റില്‍ നിന്നോ കോപി പെയ്സ്റ്റാണ്. (ഇന്റെര്‍ നെറ്റീല്‍ ഒന്ന് സര്‍ച്ചിയാല്‍ മതി)

മാഷ് തന്നെ പറഞ്ഞത് ഇസ് ലാമിന്റെ നന്മകള്‍ പറയാന്‍ ഒരു പാട് പേരുണ്ട്. അത് കൊണ്ട് അതിലെ തിന്മകള്‍ കണ്ട് പിടിക്കലാണ് മാഷിന്റെ ജോലി എന്നാ‍ണ്. ആ ജോലിയാണ് മാഷിവിടെ ചെയ്തു കൊണ്ടിരിക്കുന്നത്. വിഷയം കേന്ദ്രീകരിച്ചുള്ള ഒരു ചര്‍ച്ച എന്റെ അനുഭവത്തില്‍ മാഷ് നടത്തിയിട്ടില്ല. ഒന്നിന് മറുപടി പറഞ്ഞാല്‍ അതിന്റെ മറു കമന്റിന് വേറൊഷ് വിഷയവുമായുള്ള പോസ്റ്റുമായാണ് മിക്കവാറും വരവ്. സ്വന്തമായ വ്യാഖ്യാനങ്ങളെ ഇസ്ലാമീന്റെ ആധികാരിക രേഖകളായി ചമച്ച് അതിന് മറുപടി പറയുക എന്ന് മിക്ക പോസ്റ്റുകളും കാണാവുന്നതാണ്. മിക്കപ്പോഴും ഖുര്‍ ആന്റെ ട്രാന്‍സ് ലേഷന്‍ കൊടുക്കുന്നത് പുര്‍ണ്ണ രൂപത്തിലായിരിക്കില്ല.

ഇത്തരം ഒരാളോട് സംവാദം നടത്തി
വെറുതെ സമയം മെനക്കെടുത്താതിരിക്കുന്നതാണ് മാഷിനും സംവാദകര്‍ക്കും നല്ലത് എന്ന് മാ‍ഷിന്റെ മിക്കവാറും പോസ്റ്റുകള്‍ വായിച്ച ഒരാളെന്ന നിലക്ക് എനിക്ക് തോന്നുന്നത്.

കാരണം ഒരു വിഷയത്തില്‍ ഉറച്ച് നിന്ന് കൊണ്ട് ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകേണ്ടത് ഒരു സംവാദത്തിനാവശ്യമാണ്. ആയതിനാല്‍ ഇരു കൂട്ടരും തീ‍രുമാനിക്കുന്ന യോജിപ്പിലെത്തുന്ന നിബന്ധനകള്‍ പ്രകാരമുള്ള ഒരു ഒരൂ ചര്‍ച്ചയാണെങ്കില്‍ മാത്രമേ അതൊരു സംവാദമാകൂ. അല്ലെങ്കില്‍ ഇത് വെറും ജയത്തിനു വേണ്ടിയുള്ള ഒരു വാദ പ്രതിവാദം മാത്രമേ ആകാന്‍ തരമുള്ളൂ.

ea jabbar said...

ഇസ്ലാമിക പണ്ഡിത ലോകം പേരെണ്ണി പറഞ്ഞ കിത്താബില്‍ മാത്രമേ സത്യമുള്ളൂ എന്നുമില്ല. ചരിത്രത്തിന്റെ കാര്യം പ്രത്യേകിച്ചും.
*********
ഇസ്ലാമിന്റെ പ്രമാണങ്ങള്‍ കുര്‍ ആനും ഹദീസുമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ആ അടിസ്ഥാനത്തിലാണു ഞാന്‍ വിമര്‍ശിക്കുന്നത്. അതൊന്നും പ്രമാണമായി അംഗീകരിക്കാത്ത ഒരു ഇസ്ലാം വേറെയുണ്ടെങ്കില്‍ എന്റെ വിമര്‍ശനം ആ ഇസ്ലാമിനു ബാധകമല്ല.
*****
ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി അരുളി:
‘അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല,മുഹമ്മദ് ദൈവദൂതനാണ്,എന്നു സാഷ്യം വഹിക്കുകയും നമസ്കാരം അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും ചെയ്യും വരെ മാത്രമേ മനുഷ്യരോട് യുദ്ധം ചെയ്യാന്‍ എന്നോട് കല്‍പ്പിച്ചിട്ടുള്ളു. അതവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ രക്തത്തെയും ധനത്തെയും എന്റെ പിടുത്തത്തില്‍നിന്നു അവര്‍ രക്ഷിച്ചു കഴിഞ്ഞു. പക്ഷെ ഇസ്ലാം ചുമത്തിയ ബാധ്യതകളനുസരിച്ച് അവയിന്മേല്‍ കൈ വെക്കാം.അവരുടെ കണക്കുകള്‍ നോക്കേണ്ടത് അല്ലാഹുവിന്റെ ചുമതലയാണ്.’ [സഹീഹുല്‍ ബുഖാരി.ഹദീസ് 24]


ഇബ്നു മസ് ഊദില്‍ നിന്നു നിവേദനം: തിരുമേനി അരുളി:
 ‘മുസ്ലിമിനെ ശകാരിക്കുന്നത് അതിക്രമമാണ്; അവനോട് യുദ്ധം ചെയ്യുന്നത് സത്യനിഷേധവും.’[44]

ജാബിര്‍ പറയുന്നു: തിരുമേനി അരുളി:
“ അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു അനുവദിച്ചു തന്നിട്ടുണ്ട്. എനിക്കു മുമ്പുള്ള ഒരു നബിക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു. ഭൂമിയെ[മണ്ണിനെ] എനിക്കു നമസ്കരിക്കാനുള്ള സ്ഥലവും ശുചീകരിക്കാനുള്ള വസ്തുവുമാക്കിത്തന്നു. അതു കൊണ്ട് എന്റെ അനുയായികള്‍ക്ക് നമസ്കാരസമയമെത്തിയാല്‍ അവര്‍ നമസ്കരിക്കട്ടെ. യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. എനിക്ക് ശുപാര്‍ശ ചെയ്യാനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. നബിമാരെ അവരുടെ ജനതയിലേക്കു മാത്രമാണ് മുമ്പ് നിയോഗിച്ചിരുന്നത്. എന്നെ നിയോഗിച്ചതാകട്ടെ മനുഷ്യരാശിക്കാകമാനവും”.[217]

ea jabbar said...

അനസ് പറയുന്നു:
തിരുമേനി ഖൈബര്‍ ആക്രമിച്ച ഘട്ടത്തില്‍ അവിടെവെച്ചാണു ഞങ്ങള്‍ സുബഹ് നമസ്കരിച്ചത്. നേരം പുലര്‍ന്നു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. തിരുമേനി വാഹനത്തിലേറി.അബൂ തല്‍ഹയും. ഞാന്‍ വാഹനത്തിലേറിയിട്ട് അബൂതല്‍ഹയുടെ പിന്നിലാണിരുന്നത്.തിരുമേനി വാഹനത്തെ ഖൈബര്‍ പട്ടണത്തിലെ തെരുവിലേക്കു തിരിച്ചു. എന്റെ കാലിന്റെ മുട്ട് തിരുമേനിയുടെ തുടയിന്മേല്‍ തട്ടുന്നുണ്ടായിരുന്നു. തിരുമേനി തന്റെ തുടയില്‍നിന്ന് വസ്ത്രം അല്‍പ്പം പൊക്കി . തിരുമേനിയുടെ തുടയുടെ വെളുപ്പ് ഞാന്‍ കണ്ടുകൊണ്ടിരുന്നു. പട്ടണത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ , “അല്ലാഹു അക്ബര്‍ ,ഖൈബര്‍ ഇതാ നശിച്ചു കഴിഞ്ഞു; ഒരു ജനതയുടെ വീടുകള്‍ക്കു മുമ്പില്‍ നാം ഇറങ്ങിക്കഴിഞ്ഞാല്‍ , താക്കീതു നല്‍കപ്പെട്ടു കൊണ്ടിരുന്ന ആ ജനതയുടെ പ്രഭാതം അശുഭകരം തന്നെ” എന്നു തിരുമേനി മൂന്നു പ്രാവശ്യം പറഞ്ഞു. അവിടത്തെ നിവാസികള്‍ അവരുടെ ജോലികള്‍ക്കായി പുറത്തിറങ്ങിയപ്പോള്‍ ‘ഇതാ മുഹമ്മദും പട്ടാളവും’ എന്നവര്‍ അമ്പരപ്പോടെ പറയാന്‍ തുടങ്ങി. അനസ് പറയുന്നു. ശക്തി കൊണ്ടാണ് ഞങ്ങള്‍ ഖൈബര്‍ ജയിച്ചടക്കിയത്. തടവുകാരെയെല്ലാം ഒരിടത്ത് ഒരുമിച്ചു കൂട്ടി. “ ദൈവദൂതരേ ഈ തടവുകാരില്‍നിന്ന് എനിക്കൊരു പെണ്‍കിടാവിനെ തരണമേ” എന്നപേക്ഷിച്ചുകൊണ്ട് ദിഹ്യത്ത് വന്നു. പോയി ഒരു പെണ്‍കിടാവിനെ നീ എടുത്തുകൊള്ളുക എന്ന് തിരുമേനി സമ്മതം കൊടുത്തു. അപ്പോള്‍ ഹുയയ്യിന്റെ മകള്‍ സഫിയ്യയെയാണ് അദ്ദേഹം എടുത്തത്. ഒരാള്‍ തിരുമേനിയെ ഉണര്‍ത്തി:“ ദൈവദൂതരേ ഖുറൈള, നളീര്‍ ‍, എന്നീ രണ്ടു ജൂതഗോത്രങ്ങളില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരുവളെ ഇവിടുന്ന് ഏല്‍പ്പിച്ചു കൊടുത്തത് ദിഹ്യത്തിനാണല്ലോ. ആ പെണ്ണ് താങ്കള്‍ക്കല്ലാതെ അനുയോജ്യയാവില്ല.” ഇതു കേട്ടപ്പോള്‍ “ദിഹ്യത്തിനെ വിളിക്കുക” എന്ന് തിരുമേനി അരുളി. ദിഹ്യത്ത് അവളേയും കൊണ്ട് വന്നു. “ നീ തടവുകാരില്‍നിന്നു വേറൊരു പെണ്ണിനെ ഏറ്റു വാങ്ങിക്കൊള്ളുക. “ എന്നു തിരുമേനി അരുളി. തിരുമേനി അവളെ ബന്ധനമുക്തയാക്കി വിവാഹം ചെയ്തു. അവളുടെ മോചനം തന്നെയാണ് പ്രതിഫലമായി കണക്കാക്കിയത്. യാത്രാമധ്യേ തിരുമേനിയോടൊപ്പം “വീട്ടില്‍ കൂടാന്‍ ” ഉമ്മു സുലൈം സഫിയ്യയെ അണിയിച്ചൊരുക്കി. രാത്രി സഫിയ്യയെ തിരുമേനിക്ക് ഉമ്മുസുലൈം ഏല്‍പ്പിച്ചു കൊടുത്തു. തിരുമേനി പ്രഭാതവേളയില്‍ പുതിയാപ്പിളയായി. തിരുമേനി അരുളി: “വല്ലവരുടേയും കയ്യില്‍ ആഹാരസാധനമായി വല്ലതും ഉണ്ടെങ്കില്‍ അവരതു കൊണ്ടു വരട്ടെ.” തിരുമേനി തോലിന്റെ ഒരു സുപ്ര വിരിച്ചു. ചിലര്‍ ഈത്തപ്പഴം കൊണ്ടുവന്നു. ചിലര്‍ നെയ്യും. ഗോതമ്പ് വറുത്തു പൊടിച്ചതും കൊണ്ടു വന്നുവെന്നും അനസ് പറാഞ്ഞുവെന്നാണ് എന്റെ ഓര്‍മ്മ. അതെല്ലാം കൂടി അവര്‍ കൂട്ടിക്കലര്‍ത്തി. അതായിരുന്നു തിരുമേനിയുടെ വിവാഹസല്‍ക്കാരം.[235]

ഈ വീട്ടില്‍കൂടലിന്റെ മറ്റൊരു വിവരണം ആധുനിക ചരിത്ര പണ്ഡിതനായ ഹുസൈന്‍ ഹൈക്കല്‍ നല്‍കുന്നതിങ്ങനെയാണ്:
 “തന്റെ പിതാവിനെയും ഭര്‍ത്താവിനെയു വധിച്ച പ്രവാചക്ന്റെ നേരെ സഫിയ്യയുടെ ഉള്ളില്‍ വല്ല പകയും ഉണ്ടായേക്കുമോ എന്ന് പ്രവാചകന്റെ അനുചരന്മാരില്‍ ഒരാളായ അബൂ അയ്യൂബുല്‍ അന്‍സാരി ആശങ്കിച്ചു.അതിനാല്‍ ഖൈബറില്‍നിന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന്‍ സഫിയ്യയുമായി മധുവുധു ആഘോഷിച്ച തമ്പിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല്‍ നിന്നു. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തെ കണ്ട പ്രവാചകന്‍ ചോദിച്ചു.’എന്തേ ഇവിടെ?’ അദ്ദേഹം പറഞ്ഞു: “ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്നു ഞാന്‍ ആശങ്കിച്ചു. അവരുടെ പിതാവും ഭര്‍ത്താവും ജനതയും എല്ലാം അങ്ങാല്‍ വധിക്കപ്പെട്ടതല്ലേ?” (ഹയാത്തു മുഹമ്മദ്- ഹുസൈന്‍ ഹൈക്കല്‍ )

ഇബ്നു ഉമര്‍ പറയുന്നു:
‘ബനൂ മുസ്തലക്’ ഗോത്രക്കാര്‍ അശ്രദ്ധരായി കഴിഞ്ഞു കൂടിയിരുന്ന സന്ദര്‍ഭത്തില്‍ തിരുമേനി അവരെ ആക്രമിച്ചു. അവരുടെ ഒട്ടകങ്ങള്‍ അരുവിയില്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിലെ യോദ്ധാക്കളെ വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും ബന്ധനസ്ഥരാക്കുകയും ചെയ്തു.അന്നാണു ജുവൈരിയ്യ തിരുമേനിയുടെ അധീനത്തില്‍ വന്നത്.[1108]

അബൂ ഹുറൈറ പറയുന്നു.:
 “തിരുമേനി ഇങ്ങനെ അരുളുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. “ദെവമാര്‍ഗ്ഗത്തില്‍ പോരാടുന്നവന്റെ സ്ഥിതി നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരികകയും ചെയ്യുന്നവന്റേതു പോലെയാണ്. ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍ മരിക്കുന്ന പക്ഷം അവനു സ്വര്‍ഗ്ഗം പ്രദാനം ചെയ്യും. അങ്ങനെയല്ല; സുരക്ഷിതമായി യുദ്ധത്തില്‍നിന്നു മടങ്ങുകയാണെങ്കിലോ; ദൈവത്തില്‍നിന്നുള്ള പുണ്യവും യുദ്ധത്തില്‍ കൈവന്ന ധനവും അവന്നു ലഭിക്കും. ഇവ രണ്ടിലേതെങ്കിലുമൊന്ന് അവന്നു ലഭിക്കുമെന്ന് അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നു.” [1169]

ea jabbar said...

അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി:
“രണ്ടാളുകളെ നോക്കിയിട്ട് അല്ലാഹു ചിരിക്കും. അവരില്‍ ഒരാള്‍ മറ്റെയാളെ കൊലപ്പെടുത്തും.രണ്ടു പേരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഒരുത്തന്‍ ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്തു മരിക്കും. പിന്നീട് അയാളെ കൊന്നവന്റെ പാപം അല്ലാഹു പൊറുത്തു കൊടുക്കും. കാരണം അയാളും ശഹീദായി മരിക്കും.”[1183]

ഉര്‍വ്വതുല്‍ ബാരിക്കി പറയുന്നു: തിരുമേനി അരുളി:
“കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.-യുദ്ധം ചെയ്തിട്ടു ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.”[1196]

ea jabbar said...

ഈ പറഞ്ഞതൊന്നും ഇസ്ലാം ചരിത്രമല്ലെങ്കില്‍ പിന്നെ അങ്ങനെയൊരു ഇസ്ലാമിനെ കുറിച്ച് എനിക്കു പരാതിയില്ല.

CK Latheef said...

ചിന്തകന് പറഞ്ഞതിനെ ഭാഗികമായി അംഗീകരിക്കുന്നു. ജബ്ബാര് മാഷ് അദ്ദേഹം നന്മയെന്ന് കരുതുന്ന ഒരു ദൗത്യത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല് അതിലുള്ള തിന്മ അദ്ദേഹത്തില് മാത്രം ഒതുങ്ങി നില്‍കുന്നതല്ല. തലമുറകളിലേക്ക് അവ കൈമാറ്റം ചെയ്യപ്പെടും. അതിന്റെ ഫലം ഇസ്‌ലാമിനെക്കുറിച്ച് തെറ്റായ മുന്‍ധാരണക്ക് ഒരു വിഭാഗം അടിപ്പെടുകയും ഇസ്‌ലാമിനെക്കുറിച്ച് വെറുപ്പും വിദ്വേഷവും അവരില് വര്‍ദ്ധിക്കുകയും ചെയ്യും എന്നതാണ്. ഇസ്‌ലാം ഫോബിയയിലേക്കും മറ്റും മനുഷ്യനെ നയിക്കുന്നത് ഈ തെറ്റിദ്ധാരണയാണ്. ഇസ്‌ലാമിനെ മനസ്സിലാക്കാന് ശ്രമിക്കുന്നവര് ഒരിക്കലും പ്രാഥമികപഠനത്തിന് ഇത്തരം ചര്‍ചകളെ ശ്രദ്ധിക്കാന് ശ്രമിക്കാന് സാധ്യതയില്ല എന്നതിനാല് അത്തരം ഒരു ആശങ്കയും ഇവിടെ അഭിപ്രായം പറയുന്നതിന് പ്രേരകമാകുന്നില്ല. ശെബു സൂചിപ്പിച്ച പോലെ ഇസ്‌ലാമിക ചരിത്രം തെറ്റായി പഠിച്ചത് തന്നെയാണ് ജബ്ബാര് മാഷിന്റെ പിഴവ് എന്ന് ഞാന് മനസ്സിലാക്കുന്നു. ഇസ്‌ലാമിക ചരിത്രത്തില് നടത്തപ്പെട്ട മുഴുവന് യുദ്ധങ്ങള്‍ക്കും പ്രചോദനം ഇസ്‌ലാമികമായിരുന്നു എന്ന് പറയാനാവില്ല എങ്കിലും മുസ്‌ലികള് വിജയം വരിച്ചപ്പോഴും അവര് പരാജിതരായപ്പോഴും എങ്ങനെയാണ് വിജയികള് പരാജിതരോട് പെരുമാറിയത് എന്ന വ്യത്യാസമെങ്കിലും പഠനവിധേയമാക്കേണ്ടതുണ്ട്.

ഇസ്‌ലാമില് യുദ്ധം നിയമാമക്കപ്പെട്ടിരിക്കുന്നു. ഒരു സാഹചര്യത്തിലും ആയുധമെടുക്കരുതെന്നതാണ് സമാധാനത്തിന്റെ ദര്‍ശനം എന്ന അന്ധവിശ്വാസമൊന്നും ഇസ്‌ലാമിനില്ല. യാഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യമായി അത് ഉള്‍കൊള്ളുന്നു. യുദ്ധസാഹചര്യങ്ങളില് എങ്ങനെ പെരുമാറണമെന്ന വ്യക്തമായ നിര്‍ദ്ദേശം അത് നല്‍കിയിരിക്കുന്നു. എപ്പോള് യുദ്ധം തുടങ്ങണമെന്നും എപ്പോള് അവസാനിപ്പിക്കണമെന്നും, അരോട് വേണമെന്നും ആരോട് യുദ്ധം ആവരുതെന്നും അതിന് കൃത്യമായ ധാരണയുണ്ട്. അതുമുഴുവന് ഇവിടെ വിശദീകരിക്കാനാവില്ല. പ്രവാചകന് കാണിച്ചുകൊടുത്ത പ്രവര്‍ത്തനങ്ങളില് നിന്ന് അക്രമപരമായി എന്തെങ്കിലും അനുയായികള് മനസ്സിലാക്കിയിരുന്നില്ല. ഖലീഫ അബൂബക്കര് ശാമിലേക്ക് നിയോഗിച്ച് പത്ത് കല്‍പനകള് ഇങ്ങനെ വായിക്കാം. 1. സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും വധിക്കരുത് 2. അംഗവിഛേദം നടത്തരുത് 3. സന്യാസിമാരെയും പുരോഹിതന്‍മാരെയും ഉപദ്രവിക്കരുത്. 4. ഫലം കായ്കുന്ന വൃക്ഷം മുറിക്കരുത്. 5. ജനവാസ കേന്ദ്രങ്ങള് തകര്‍ക്കരുത്. 6. മൃഗങ്ങളെ കൊല്ലരുത്. 7. കരാറുകള് ലംഘിക്കരുത്. 8. നിങ്ങളുടെ മേല്‍കോയ്മ അംഗീകരിക്കുന്നവരുടെ ജീവനും ധനവും മുസ്‌ലിംകളുടെ ജീവനും ധനവും പോലെ ആദരിക്കുക. 9. യുദ്ധമുതലില് വഞ്ചന നടത്തരുത്. 10. യുദ്ധത്തില് നിന്ന് പിന്തിരിഞ്ഞോടരുത്.

യുദ്ധത്തില് പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് ഇവിടെ നല്‍കിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഈ യുദ്ധനിലപാടുകളും ഇറാഖിലും മറ്റും നടന്നുകൊണ്ടിരിക്കുന്നതും താരതമ്യപ്പെടുത്തിനോക്കുക. മാഷ് നല്‍കിയ ഹദീസുകള് വായിക്കുമ്പോള് വിശ്വാസികളായ ഞങ്ങള്‍ക്ക് താങ്ങള്‍ക്കനുഭവപ്പെടുന്നത് പോലെ ഇസ്‌ലാം "പ്രാകൃതവും മനുഷ്യത്വഹീനവുമായ ഗോത്ര നിയമങ്ങള് പരിഷ്കൃത സമൂഹത്തിന്റെ മേല് ബലം പ്രയോഗിച്ച് അടിച്ചേല്പ്പിക്കാന് ശ്രമിക്കുന്ന ഇസ്ലാം ഇന്ന് മറ്റേതു മതത്തെക്കാളും മനുഷ്യദ്രോഹപരമാണ് എന്ന തിരിച്ചറിവും പ്രധാനമാണ്. സമാധാനത്തിന് ഇന്നേറ്റവും വലിയ ഭീഷണിയായി നിലകൊള്ളുന്നതും ഇസ്ലാമാണ്.’’ എന്ന കാഴ്ചപ്പാടിലെത്താന് സാധിക്കാത്തത് ഇസ്‌ലാമിന്റെ താങ്കള് അവഗണിച്ച് ആ നല്ല വശത്തെ യഥാവിധി കണക്കിലെടുക്കുന്നത് കൊണ്ടാണ്. മുകളില് ഉദ്ധരിച്ച ഹദീസുകളില് താങ്കളെ അലോസരപ്പെടുത്തിയ ഭാഗമേത് എന്നതാണ് എന്നെ കുഴക്കുന്ന പ്രശ്‌നം. ഉദാഹരണത്തിന്.
‘മുസ്ലിമിനെ ശകാരിക്കുന്നത് അതിക്രമമാണ്; അവനോട് യുദ്ധം ചെയ്യുന്നത് സത്യനിഷേധവും.’[44]
ഇസ്‌ലാമിനെക്കുറിച്ച് ജബ്ബാര് മാഷ് നല്‍കിയ വിവരണം മനസ്സിലാക്കിയ ഒരാള് ഈ ഹദീസിന് നല്‍കുന്ന വ്യാഖ്യാനം ഇപ്രകാരമായിരിക്കും.
‘അമുസ്ലിമിനെ ശകാരിക്കുന്നത് സല്‍കര്‍മമാണ്; അവനോട് യുദ്ധം ചെയ്യുന്നത് സത്യവിശ്വാസവും’
ഏതായാലും മാഷ് ആ ഹദീസ് വായിച്ചത് ഇപ്രാകാരമാണ് എന്നതിന് തെളിവ് ഇവിടെ അദ്ദേഹം അത് ഉദ്ധരിച്ചു എന്നത് തന്നെ. എന്നാല് വിശ്വാസികളായ ഞങ്ങള് ആ ഹദീസില് പറഞ്ഞ കാര്യങ്ങള് മുസ്‌ലികള് പരസ്പരം ശകാരവര്‍ഷം ചൊരിയുകയും ഏറ്റുമുട്ടുകയും ചെയ്യുന്ന ഇക്കാലത്ത് ഏറെ പ്രസക്തമാണ് എന്ന് മനസ്സിലാക്കുന്നു. മുസ്‌ലിം സമൂഹം ആ പ്രവാചക വചനം ഉള്‍കൊണ്ടിരുന്നുവെങ്കില് ഇസ്‌ലാമിക ചരിത്രം കൂടുതല് ശോഭനമായേനെ. ഇതു തന്നെയാണ് മറ്റുഹദീസുകളുടെ അവസ്ഥയും വിശദീകരണം പിന്നീട്.

ചിന്തകന്‍ said...

പ്രിയ ലത്തീഫ്

വിമര്‍ശനം സദുദ്ദേശ പരമാണെങ്കില്‍ തീര്‍ച്ചയായും അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഒരാള്‍ നന്മയാണെന്ന് മനസ്സിലാക്കിയ കാര്യങ്ങളെ മറ്റൊരാളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹം തന്നെയാണ്. വിമര്‍ശത്തില്‍ ശരിയും തെറ്റുകളുമുണ്ടാവം. എന്നാല്‍ മനുഷ്യ സ്നേഹവും സാമൂഹ്യ പ്രതിബദ്ധയുമായിരിക്കണം തീര്‍ച്ചയായും സാമൂഹ്യ വിമര്‍ശനങ്ങളുടെ പ്രേരകങ്ങള്‍. ഈ ഒരര്‍ഥത്തിലാണ് ജബ്ബാര്‍ മാഷിന്റെ വിമര്‍ശനങ്ങള്‍ എന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ നിരീക്ഷിക്കുന്ന ഒരാളെന്ന നിലക്ക് എനിക്ക് തോന്നിയിട്ടില്ല. മനപ്പുര്‍വ്വം ഇസ് ലാമിനെ കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ച്, സന്ദര്‍ഭം വിവരിക്കാതെയാണ് പല ഹദീസുകളും ഖുര്‍ ആന്‍ വാക്യങ്ങളും അദ്ദേഹം ക്വാട്ട് ചെയ്യുന്നത്. സാന്ദര്‍ഭികമായി മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ഇസ് ലാമിന്റെ പൊതു തത്ത്വങ്ങളാക്കി അവതരിപ്പിക്കുന്ന ഒരു തരം പ്രത്യേക രീതി. മുകളില്‍ അദ്ദേഹം ഉദ്ധരിച്ച ഹദീസുകള്‍ തന്നെ ഉദാഹരണം.

അദ്ദേഹവും അദ്ദേഹത്തെ പോലെയുള്ള ആളുകളും മാത്രമേ ഇത് വിശ്വസിക്കുകയുള്ളൂ എന്നത് നേര്. താങ്കള്‍ സൂചിപിച്ച പോലെ മാഷിന്റെ ലക്ഷ്യം ഇസ് ലാമോ ഫോബിയക്കാരെ തൃപ്തിപ്പെടുത്തുക എന്നതായിരിക്കാം. സംഘ്പരിവാര്‍ സംഘടനകളാണ് മാഷിനെനെയും കൂട്ടാളികളും ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നവര്‍. ഇത് വെച്ച് നോക്കുമ്പോള്‍ താങ്കള്‍ സൂചിപ്പിച്ച പോലെ ഇതിന്റെ സാമൂഹ്യ പ്രത്യാഘാതം ഗുരുതരമാണ്. മാഷിത് ചെയ്യുന്നത് മന:പൂര്‍വ്വമായാലും അല്ലെങ്കിലും.

മാഷുമായി വിഷയാധിഷ്ടിതമായ ഒരു സംവാദമാകുന്നതില്‍ തെറ്റില്ല. മാഷ് മാറിയില്ലെങ്കിലും ആളുകളില്‍ അദ്ദേഹം മൂലം ഉണ്ടാക്കപെടുന്ന തെറ്റിദ്ധാരണകള്‍ നീങ്ങാനെങ്കിലും അതുപകരിച്ചേക്കാം.

ea jabbar said...

സ അബ് പറയുന്നു: തിരുമേനി അബവാ ഇല്‍ വെച്ച് എന്റെ അരികിലൂടെ പോയി. അന്നേരം ഒരു വിഷയത്തെകുറിച്ച് തിരുമേനിയോട് ചോദിച്ചു. രാത്രി സമയങ്ങളില്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടവരുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്തു സംഭവിക്കാനിടവരുന്നു. അതിനെക്കുറിച്ച് എന്താണവിടുന്ന് നിര്‍ദ്ദേശിക്കുന്നത്? തിരുമേനി അരുളി: “ആ സ്ത്രീകളും കുട്ടികളും ബഹുദൈവ വിശ്വാസികളില്‍ പെട്ടവര്‍ തന്നെയാണല്ലോ. അല്ലാഹുവിനും അവന്റെ ദൂതനുമല്ലാതെ മേച്ചില്‍ സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ല.”[1254]

ea jabbar said...

“അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പ്ക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.

അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137]

ea jabbar said...

“അറേബ്യയില്‍ ആദ്യമായി മുസ്ലിം പാര്‍ടി രൂപവല്‍ക്കരിച്ച് പ്രാവര്‍ത്തികമാക്കിയ സന്ദര്‍ഭത്തില്‍ പ്രവാചകനും ഖലീഫമാരും കൈക്കൊണ്ട നിയമമിതായിരുന്നു. അതിനു ശേഷം പ്രവാചകന്‍ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് എല്ലാ അയല്‍ നാടുകളിലേക്കും സന്ദേശം അയച്ചു. പക്ഷേ ഈ സന്ദേശം സ്വീകരിച്ചുവൊ ,അതോ നിരസിച്ചുവോ എന്നറിയാന്‍ അദ്ദേഹം കാത്തുനിന്നില്ല. ഉടനെ അദ്ദേഹം ശക്തി സംഭരിച്ച് റോമാ സാമ്രാജ്യത്തിനെതിരെ ആഞ്ഞടിച്ചു. പ്രവാചകനു ശേഷം അബൂബക്കറാണ് നേതാവായത്. അദ്ദേഹം പേര്‍ഷ്യയേയും റോമിനേയും ആക്രമിച്ചു. അവസാനം ഉമര്‍ വിജയിക്കുകയും ചെയ്തു.”[ഹഖീഖതെ ജിഹാദ്]

ea jabbar said...

മുകളിലെ രണ്ട് ഉദ്ധരണികളും മൌദൂദിയുടേതാണ്.

മൌദൂദി പറയുന്നു ഇസ്ലാം പ്രചരിച്ചത് അക്രമത്തിലൂടെയെന്ന്. ലത്തീഫ് പറയുന്നു സമാധാനമാര്‍ഗ്ഗത്തിലൂടെയെന്ന്. ആരു പറയുന്നതാ ആധികാരികം?

ea jabbar said...

“ലക്ഷ്യം നേടും വരേയുള്ള കാലയളവില്‍ എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ ലഭ്യമാവുന്ന ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയക്രമം നിലനില്‍ക്കാന്‍ സഹായകമാവുന്ന സമീപനമാണു മുസ്ലിംങ്ങള്‍ സ്വീകരിക്കേണ്ടത്.” (ഒ അബ്ദുറഹ്മാന്‍ -ബഹുമതസമൂഹത്തിലെ മുസ്ലിംങ്ങള്‍)

ea jabbar said...

തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാരാ?

ea jabbar said...

ഓരോ മതത്തിലേയും പുരോഹിതന്‍മാര്‍ ഇതരമതക്കാരെ പിഴച്ചവരും പാപികളുമായി കണക്കാക്കിയതിനാലും സ്വസമുദായത്തെ അപ്രകാരം വിശ്വസിപ്പിച്ചതിനാലുമാണ് സമുദായങ്ങള്‍ തമ്മില്‍ അകന്നു പോകാനിടയായത്. വാസ്തവത്തില്‍ എല്ലാ മതങ്ങളുടെയും ലക്ഷിയം മനുഷ്യനെ നന്നാക്കലാണെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും വിശ്വസിക്കുന്നവരാരും തന്നെ ഇതര മതങ്ങളെ പുഛിക്കാനോ തള്ളിപ്പറയാനോ തയ്യാറാവുകയില്ല.ഏതൊരു മതക്കാരും തങ്ങളുടെമതം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏകമാര്‍ഗ്ഗമെന്ന് വിശ്വസിക്കാന്‍ പാടുള്ളതല്ല. കാരണം ആ വിശ്വാസമുള്ള ആര്‍ക്കും തന്നെ സഹോദരസമുദായങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുവാനോ ബഹുമാനിക്കുവാനോ സാധ്യമല്ലെന്നത് തീര്‍ച്ചയാണ്.
അപ്പോള്‍ ഭാരതത്തെപ്പോലെ വിവിധ മതസമുദായങ്ങളുള്ള രാജ്യങ്ങളില്‍ സമുദായൈക്യവും ഉല്‍ഗ്രഥനവും പ്രായോഗികമാകണമെങ്കില്‍ മതങ്ങളുടെ അടിസ്ഥാനസിദ്ധാന്തമായ സര്‍വ്വമതസത്യവാദത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും ഓരോ മതക്കാരും ശ്രമിക്കണം.
ഓരോ മതത്തിലെയും പരിഷ്കര്‍ത്താക്കള്‍ തങ്ങളുടെ മതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഖണ്ഡിക്കുകയല്ലാതെ ഇതര മതങ്ങളെ ആക്ഷേപിക്കുന്നത് നീതിയല്ല. ഒരു മതക്കാരുടെ ആചാരങ്ങള്‍ ഇതരര്‍ക്കു ശല്യമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ക്കു പ്ലപ്പോഴും കാരണമായിട്ടുള്ളത് ഇത്തരം ശല്യപ്പെടുത്തലുകളാണ്‍. ആവശ്യത്തിലധികം പള്ളികളുണ്ടാക്കി സ്പീക്കറിലൂടെ അഞ്ചു നേരം ബാങ്ക് വിളിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണ്‍.
രാക്ഷസീയമായ മതഭ്രാന്താണിവിടെ രാജ്യമാകെ അഴിഞ്ഞാടുന്നത്. ഈ ഭ്രാന്ത് മൂലം ഇവിടെ ന്യൂനപക്ഷം മാത്രമല്ല ഭൂരിപക്ഷവും തകരുകയാവും ഫലം. അതിനാല്‍ മതപണ്ഡിതന്മാര്‍ തങ്ങളുടെ അനുയായികളെ മതവികാരത്തില്‍നിന്ന് മതവിചാരത്തിലേക്കു നയിക്കാനണു ശ്രമിക്കേണ്ടത്. മതത്തിനു വേണ്ടി ആരും മരിക്കേണ്ടതില്ലെന്നും മതം മനുഷ്യനു ജീവിക്കാനുള്ളതാണെന്നും മതാനുയായികളെ ബോധവല്‍ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ചേകനൂര്‍ മൌലവി അവസാനമെഴുതിയ‘ സര്‍വ്വമതസത്യവാദം’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്നുള്ള ഏതാനും ഖണ്ഡികകളാണ് മേല്‍ ഉദ്ധരിച്ചിരിക്കുന്നത്.

ea jabbar said...

വിമര്‍ശനം സദുദ്ദേശ പരമാണെങ്കില്‍ തീര്‍ച്ചയായും അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഒരാള്‍ നന്മയാണെന്ന് മനസ്സിലാക്കിയ കാര്യങ്ങളെ മറ്റൊരാളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹം തന്നെയാണ്. വിമര്‍ശത്തില്‍ ശരിയും തെറ്റുകളുമുണ്ടാവം. എന്നാല്‍ മനുഷ്യ സ്നേഹവും സാമൂഹ്യ പ്രതിബദ്ധയുമായിരിക്കണം തീര്‍ച്ചയായും സാമൂഹ്യ വിമര്‍ശനങ്ങളുടെ പ്രേരകങ്ങള്‍. ഈ ഒരര്‍ഥത്തിലാണ് ജബ്ബാര്‍ മാഷിന്റെ വിമര്‍ശനങ്ങള്‍ എന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ നിരീക്ഷിക്കുന്ന ഒരാളെന്ന നിലക്ക് എനിക്ക് തോന്നിയിട്ടില്ല.

*******
ചേകനൂര്‍ മൌലവിയുടെ മേല്‍ ഉദ്ധരിച്ച നിലപാട് മനുഷ്യസ്നേഹപരമാണെന്നു ഞാന്‍ കരുതുന്നു. ചിന്തകന്റെ ചിന്തയിലെ ‘മനുഷ്യര്‍‘ ആര്‍ എന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം എന്റെ നിലപാടുകളെ മനുഷ്യവിരുദ്ധമായി കാണുന്നത്. ഞാന്‍ മുസ്ലിംങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു മനുഷ്യലോകത്തെ കണ്ടുകൊണ്ടല്ല സാമുഹ്യ വിമര്‍ശനം നടത്തുന്നത്. മനുഷ്യരെ മതാതീതമായി ഒറ്റ സമൂഹമായി കാണുന്നതുകൊണ്ടാണ് മതത്തിലെ സങ്കുചിതത്വത്തെയും മനുഷ്യത്വനിഷേധത്തെയും കുറ്റപ്പെടുത്തുന്നത്. ഒരു മതത്തിന്റെ ഠ വട്ടത്തില്‍ നിന്നുകൊണ്ട് ലോകത്തെയും ജീവിതത്തെയും നോക്കിക്കാണുന്നവര്‍ക്ക് അത് അരോചകമായി തോന്നും, സ്വാഭാവികമാണത്.

ചിന്തകന്‍ said...


ഒരു മതത്തിന്റെ ഠ വട്ടത്തില്‍ നിന്നുകൊണ്ട് ലോകത്തെയും ജീവിതത്തെയും നോക്കിക്കാണുന്നവര്‍ക്ക് അത് അരോചകമായി തോന്നും, സ്വാഭാവികമാണത്.


മാഷെ ‘മനുഷ്യര്‘‍ എന്നാല്‍ മനുഷ്യര്‍ എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ. തന്റെ കുഞ്ഞുയുക്തിയെന്ന ‘.’ വട്ടത്തില്‍ നിന്ന് ലോകത്തെയും പ്രപഞ്ചത്തെയും ജീവിതത്തെയും നോക്കി കാണുന്ന മാഷിന് മതമെന്ന ‘ഠ’ വട്ടത്തിലേക്ക് ഒരു പാട് ദൂരം സഞ്ചരിക്കാനുണ്ട്.

ea jabbar said...

മതത്തിന്റെ ചങ്ങലക്കെട്ടുകളും ഇരുമ്പു മതിലുകളും ഇല്ലാത്ത, മനുഷ്യനെ വെറും മനുഷ്യനായി മാത്രം കാണുന്ന ഒരു ലോകമാണെന്റെ സ്വപ്നം. ഞാന്‍ സ്വയം അങ്ങനെ ജീവിക്കുന്ന ഒരു വ്യക്തിയുമാണ്. എല്ലാവരും അങ്ങനെയാകണമെന്നു ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അതിനു വേണ്ടിയുള്ള ശ്രമമാണെന്റെ ഈ പ്രവര്‍ത്തനങ്ങള്‍. അതിനെ സംഘപരിവാര്‍, അമേരിക്ക, സയണുസ്റ്റ് , ഇസ്ലാമോ ഫോബിയക്കാര്‍ തുടങ്ങിയ ഓലകള്‍ കാട്ടി പിന്തിരിപ്പിക്കാമെന്നാരും ദയവായി മോഹിക്കരുത്. എനിക്ക് എന്റേതായ കാഴ്ച്കപ്പാടുകളുണ്ട്. അതിനോടു യോജിക്കുന്നവര്‍ ആരെങ്കിലുമൊക്കെയുണ്ടാകാം. അതു പക്ഷെ എന്റെ പരിഗണനാവിഷയമല്ല. ഞാന്‍ ഉന്നയിക്കുന്ന വിമര്‍ശനവിഷയങ്ങളിലേക്കു കടക്കാതെ , എന്റെ വിമര്‍ശനത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെക്കുറിച്ചും മറ്റും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാ സുഹൃത്തെ? മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനോ? അതോ എനിക്കെതിരെ ഒരു പൊതുവികാരം രൂപപ്പെടുത്താനോ?

ea jabbar said...

ഇസ്ലാമിലെ പ്രാകൃതത്വത്തിനും അനാചാരങ്ങള്‍ക്കും ഉദാഹരണവും ചോദിച്ചു വന്നവര്‍ എന്തേ എറിഞ്ഞുകൊല്ലല്‍ പ്രാകൃതമാണെന്ന എന്റെ അഭിപ്രായത്തോടു പ്രതികരിക്കാന്‍ മടിക്കുന്നത്?
നിസ്സാരമായ കുറ്റത്തിനു മനുഷ്യനെ കല്ലെറിഞ്ഞു കൊല്ലുന്നത് മനുഷ്യത്വപരമാണോ? പറയൂ...!

ea jabbar said...

ഇസ്ലാമിലതൊന്നുമില്ല, അതൊക്കെ പൌരോഹിത്യവും യാഥാസ്ഥിതികരും വ്യാഖ്യാനിച്ചുണ്ടാക്കിയതാണ് എന്നെങ്കിലും പറയൂ...!

ചിന്തകന്‍ said...


മനുഷ്യനെ വെറും മനുഷ്യനായി മാത്രം കാണുന്ന ഒരു ലോകമാണെന്റെ സ്വപ്നം.


മാഷെ ഈ സ്വപ്നം നമ്മുടെ ഡാര്‍വ്വിന്‍ തകര്‍ത്തു കളഞ്ഞില്ലേ :)

ചിന്തകന്‍ said...

ഞാന്‍ ഉന്നയിക്കുന്ന വിമര്‍ശനവിഷയങ്ങളിലേക്കു കടക്കാതെ , എന്റെ വിമര്‍ശനത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെക്കുറിച്ചും മറ്റും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാ സുഹൃത്തെ?

വിമര്‍ശനങ്ങളിലേക്ക് കടക്കാന്‍ അതിന്റെയൊരു നിലവാരവും സത്യ സന്ധതയും ഒക്കെ നോക്കണ്ടെ മാഷെ. വെറുതെ ‘ചറപറ‘ വിളിച്ചു പറയുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ അതിനല്ലേ പിന്നെ സമയം കാണൂ. മാഷെന്നോട് ക്ഷമിക്കുക. വെറുതെ സമയമില്ലാത്തത് കൊണ്ടാണ്.

Shebu said...

"നിസ്സാരമായ കുറ്റത്തിനു മനുഷ്യനെ കല്ലെറിഞ്ഞു കൊല്ലുന്നത് മനുഷ്യത്വപരമാണോ? പറയൂ..."
===
ഇന്ന് ബോംബയില് മൂന്നു പേര് ചേര്ന്ന് ഒരു യുവതിയെ വീട്ടില് കയറി കൂട്ട മാനഭംഗപ്പെടുത്തിയ ശേഷം ജീവനോടെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയും, അറുപത് ശതമാനം പൊള്ളലേട് ആ യുവതി ദാരുണമായി മരിക്കുകയും ചെയ്തതായി വാര്ത്ത.. ഈ 'നിസ്സാരമായ കുറ്റത്തിന്' മാഷ്ടെ 'യുക്തി വാദത്തില്' എന്താണ് ശിക്ഷ? ഇവരെ ‘മനുഷ്യരായി പരിഗണിച്ചു’ കെട്ടിപ്പിടിച്ചു ഓരോ ഉമ്മ കൊടുക്കണോ? ആ കൊടും ക്രൂരതക്കിരയായത് മാഷിന്റെ പെങ്ങളോ പ്രിയതമയോ ആണെങ്കിലോ? എന്റെ മിനിമം നീതി ബോധം ആവശ്യപ്പെടുന്നത് ഈ കാടന്മാരെ ഒരു തവണയല്ല, മൂന്നു തവണ എറിഞ്ഞു കൊല്ലണം എന്നാണ്!

Shebu said...

ഇനി ഉഭയകക്ഷി സമ്മത പ്രകാരമുള്ള വ്യഭിചാരം, അതും നാല് ദൃക്സാക്ഷികള് ഉണ്ടെങ്കില് മാത്രമേ ശിക്ഷയുള്ളൂ. (കെട്ടിപിടിച്ചു കിടക്കുന്നത് കണ്ടാല് പോര, 'പെനട്രെഷന്' നേരില് കാണണം, ഇവിടെ സാക്ഷ്യം വഹിക്കാനായി അത് നോക്കുന്നതും അനുവദനീയമാണ്) പൊളിഞ്ഞാല് ആരോപിച്ചവര്ക്കാന് ശിക്ഷ! കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറയിളക്കുന്ന ഈ ദുഷ്പ്രവര്ത്തി 'നിസാരമായ' കുറ്റം ആണെങ്കില് മാഷ്ക്ക് അതിനോടുള്ള താല്പര്യം കൊണ്ടാവാം! പറയൂ മാഷെ, നാല് സാക്ഷികള് ഓരോ 'കൂടലിനും' നടക്കുന്ന കാര്യമാണോ? അപ്പൊ എന്താണ് ഈ കടുത്ത ശിക്ഷയുടെ പിന്നിലെ മനശാസ്ത്രം? താങ്കളുടെ യുക്തി അവിടെ പ്രയോഗിച്ചു നോക്കൂ!

Shebu said...

പല തവണ പറഞ്ഞതാണിത്, ഇതൊക്കെ ഹോബിയാക്കിയവര്‍ക്ക് എന്ത് നീതി ബോധം!

Shebu said...

"...മതത്തിന്റെ ചങ്ങലക്കെട്ടുകളും ഇരുമ്പു മതിലുകളും ഇല്ലാത്ത, മനുഷ്യനെ വെറും മനുഷ്യനായി മാത്രം കാണുന്ന ഒരു ലോകമാണെന്റെ സ്വപ്നം.."

മാഷിന്റെ നന്മ നിറഞ്ഞ ലക്ഷ്യത്തിനു അഭിനന്ദനങ്ങള്‍!
മനുഷ്യര്‍ തീര്‍ത്ത ചങ്ങലക്കെട്ടുകള്‍ പൊട്ടിക്കാനാണ് മതം വന്നത്. അതോ കൊണ്ടാണ് ഒരാളില്‍ നിന്ന് തുടങ്ങിയിട്ടും രാജ്യങ്ങള്‍ സ്വയം ആ നന്മക്കു വാതില്‍ തുറന്നു കൊടുത്തത്!
വെറുതെ, ഇല്ലാത്ത ശിക്ഷയുടെ കാഠിന്യം പറഞ്ഞു നേരം കളയാതെ ശിക്ഷിക്കപ്പെടാന്‍ കുറ്റവും കുറ്റവാളിയുമില്ലാത്ത ഒരു നല്ല സമൂഹത്തിനു വേണ്ടി പണി എടുക്കാനാണ് എന്റെ യുക്തി എന്നോട് ആവശ്യപ്പെടുന്നത്.
ഇവിടെ നല്ല ലക്ഷ്യമുണ്ടായിട്ടും മാഷ്‌ തെറ്റായ വഴി തെരെഞ്ഞെടുത്തിരിക്കുന്നു. മാഷെ, കോഴിക്കെട്ടെക്ക് പോകാന്‍ പാലക്കാട്‌ ബസ്സില്‍ കയറരുത്! ഒന്നുകില്‍ എത്തില്ല, അല്ലെങ്കില്‍ എത്തുമ്പോഴേക്കും വല്ലാതെ ഇരുട്ടിയിരിക്കും!

CK Latheef said...

ചിന്തകാ ജബ്ബാര്‍ മാഷുമായി ഞാനല്‍പം സംവദിക്കട്ടേ. താങ്കള്‍ക്കനുഭവപ്പെട്ടത് എനിക്കും അനുഭവിക്കാനാകുമോ എന്ന് ഞാനൊന്ന് നോക്കട്ടേ?. “ജനങ്ങളെ ബലാല്‍ക്കാരം ദീനില്‍ ചേര്‍ക്കുകയാണ് യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ അധ്യാപനമെങ്കില്‍ കഴിഞ്ഞ പതിമൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരിക്കലെങ്കിലും ഇസ്‌ലാമിക സമൂഹം ആ അധ്യാപനങ്ങള്‍ക്കനുസരിച്ച് ജനങ്ങളെ നിര്‍ബന്ധിച്ച് മുസ്‌ലിംകളാക്കുമായിരുന്നുവല്ലോ. ഇന്നേവരെ അതുണ്ടായില്ലെന്ന് മാത്രമല്ല, ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രതാപവും ശക്തിയും വിളങ്ങിനിന്ന ഖിലാഫത്തുര്‍റാശിദയുടെ കാലഘട്ടത്തിലും, ഖുര്‍ആനിന്റെയും അതിന്റെ അധ്യാപനങ്ങളുടെയും പ്രായോഗിക വ്യാഖ്യാനമായ പ്രവാചകന്റെ വിശുദ്ധമായ കാലഘട്ടത്തിലും ഒരിക്കലെങ്കിലും അപ്രകാരം പ്രവര്‍ത്തിച്ചില്ല. പ്രവാചകന് നിരന്തരമായി സത്യനിഷേധികളുടെ മേല്‍ മേധാവിത്വം ലഭിച്ചിരുന്നു. അവരുടെ വലിയവലിയ സംഘങ്ങള്‍ കൂട്ടത്തോടെ അദ്ദേഹത്തിന് കീഴടങ്ങുകയായിരുന്നു. എന്നിട്ടും അവിടുന്ന് അവരുടെ പിരടിയില്‍ ഇസ്‌ലാമിന്റെ ഭാരം ബലാല്‍കാരം കയറ്റിവെച്ചില്ല. മറിച്ച് തന്റെ വിശുദ്ധമായ അധ്യാപനങ്ങളിലൂടെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് മാലിന്യത്തെ നീക്കിക്കളയുന്നതുകൊണ്ടുമാത്രം മതിയാക്കി.” (ജിഹാദ് : 137) ദീനില്‍ ബലാല്‍കാരമില്ല എന്ന സൂക്തം ദുര്‍ബലപ്പെട്ടു എന്ന് വാദിക്കുന്നവരോടും ദീനില്‍ ഒരു നിര്‍ബന്ധവും നിര്‍ബന്ധമേ അല്ല എന്ന ബുദ്ധിശൂന്യമായ വാദം ഉന്നയിക്കുന്നവര്‍ക്കും മറുപടി പറയുകയാണ് മൗദൂദി. മതത്തില്‍ ബലാല്‍കാരമില്ല എന്ന തലക്കെട്ടിനുകീഴില്‍ 6 പേജുകളിലായി ചരിത്രത്തിലിന്നോളം ഇസ്‌ലാം പ്രചരണത്തിന് ബലം പ്രയോഗിച്ചിട്ടില്ല എന്ന് സമര്‍ഥിക്കുകയാണ് താങ്കളുദ്ധരിച്ച അതേ പുസ്തകത്തില്‍ മൗദൂദി. ഇസ്‌ലാം രണ്ട് സന്ദര്‍ഭങ്ങളില്‍ യുദ്ധം ചെയ്തിട്ടുണ്ട്. ഒന്ന് ശത്രുക്കള്‍ സമര സജ്ജരായി മുസ്‌ലിംകള്‍ക്കെതിരെ വന്നപ്പോള്‍ സ്വയം രക്ഷാര്‍ഥം. മറ്റൊന്ന് അറബിനാടുകള്‍ കയ്യേറി ജനങ്ങളെ അടക്കിഭരിച്ചിരുന്ന പേര്‍ഷ്യന്‍ റോമന്‍ സാമ്രാജ്യ ശക്തികള്‍ക്കെതിരെ അവരാകട്ടെ ഏത് നിമിഷവും പ്രവാചകന്റെ കീഴില്‍ സ്ഥാപിതമായ ഇസ്‌ലാമിക രാഷ്ട്രത്തെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയുമായിരുന്നു. രണ്ടാമത് പറഞ്ഞ യുദ്ധത്തെ ഉള്‍കൊള്ളാന്‍ കഴിയണമെങ്കില്‍ ഇസ്‌ലാമിക വ്യവസ്ഥയുടെ മാനുഷിക മുഖത്തെക്കുറിച്ച മുന്‍ധാരണകളില്ലാത്ത പഠനം ആവശ്യമാണ്. ഇനി എങ്ങനെയാണ് താങ്ങളുടെ ഉദ്ധരണികള്‍ ജനങ്ങളെ തെറ്റിക്കുന്നത് എന്ന് പറയാം. താങ്കളുടെ ഉദ്ധരണികള്‍ വായിക്കുന്ന ഒരാള്‍ വിചാരിക്കുക അല്‍ജിഹാദു ഫില്‍ ഇസ്‌ലാം എന്ന പുസ്തകത്തില്‍ ഇസ്‌ലാം ലോകത്തിന്റെ നാലിലൊന്ന് പ്രചരിച്ചത് വാളുകൊണ്ടാണ് എന്ന് മൗദൂദി അവകാശപ്പെടുന്നു എന്നായിരിക്കും. എന്നാല്‍ യാഥാര്‍ഥ്യമാകട്ടേ. ഈ പുസ്തകത്തില്‍ അപ്രകാരം വാദിക്കുന്നവര്‍ക്ക് അദ്ദേഹം ചരിത്രം മുന്നില്‍ വെച്ച് മറുപടി പറയുകയും ചെയ്യുന്നു. അപ്പോള്‍ പിന്നെ താങ്കളുദ്ധരിച്ച വാചകങ്ങളോ? എന്നായിരിക്കും വായനക്കാരുടെ സംശയം. രണ്ടു സാധ്യതയുണ്ട്. ഒന്ന് താങ്കള്‍ യഥാര്‍ഥ പുസ്തകത്തില്‍ നിന്നോ. മലയാളത്തില്‍ പ്രസിദ്ധീകരിച്ച തര്‍ജമയില്‍ നിന്നോ സ്വീകരിക്കാതെ എവിടെയോ തെറ്റായി ഉദ്ധരിച്ചത് പകര്‍ത്തി എഴുതി. അല്ലെങ്കില്‍ പതിവുശൈലിയില്‍ (എനിക്കത്ര പരിചയമില്ല ക്ഷമിക്കണം) മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം. ഏതായാലും മലയാളത്തില്‍ താങ്കളുദ്ധരിച്ച രൂപത്തിലല്ല. അത് പ്രകാരം മുകളില്‍ നല്‍കിയതും അതും തമ്മില്‍ വൈരുദ്ധ്യമില്ല. (ഈ വിഷയത്തില്‍ സംശയമുള്ളവര്‍ അതേ പുസ്തകത്തിലെ 'ഇസ്‌ലാമിന്റെ പ്രചാരണവും വാളും' എന്ന 18 പേജുള്ള നാലാം അധ്യായം വായിക്കട്ടേ)

Shebu said...

"...അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137]

മാഷ്‌ ഈ പറഞ്ഞതൊന്നും പേജ് 137 ല്‍ ഇല്ലാത്തതാണ്. പുസ്തകം എന്റെ കൈയിലിരിക്കുന്നു. ലതീഫ്‌ പറഞ്ഞ പോലെ മാഷ്‌ ഒന്നുകില്‍ അന്ധമായി കോപ്പിയടിച്ചു വിട്ടു, അല്ലെങ്കില്‍ മനപ്പൂര്‍വം ഇല്ലാത്തതു ഉദ്ധരിച്ചു!

ചിന്തകന്‍ said...

പ്രിയ ലത്തീഫ്, ശെബു
ഞാനീപുസ്തകം പേയ്ജ് 137 മറിച്ച് നോക്കിയതിന് ശേഷം കുറേ ആലോചിച്ചു. മാഷിന് ഒരു മറുപടി കൊടുക്കണോ വേണ്ടെ എന്ന്. മാഷ് അതിന് പകരം പറയാന്‍ പോകുന്ന മറുപടി എന്തായിരിക്കുമെന്ന് മുന്‍കാല അനുഭവം വെച്ച് ഊഹിച്ചു.
1) ആ പുസ്തകമൊക്കെ ഇപ്പോഴത്തെ ജമാ അത്തുകാര്‍ മാറ്റി പ്രസിദ്ധീകരിച്ചതാണ്.
2) അല്ലെങ്കില്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ ഒഴിവാക്കിയതാണ്
3) ആളെ പറ്റിക്കാന്‍ പുതിയ നമ്പറുമായി ഇറങ്ങിയതാണ്. അതിന് ഒ.അബ്ദുറഹ്മാന്റെ ഒരു ക്വട്ടേഷന്‍ നേരെത്തെ മാഷ് പ്രയോഗിച്ചിട്ടുണ്ട്.
(“ലക്ഷ്യം നേടും വരേയുള്ള കാലയളവില്‍ എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ ലഭ്യമാവുന്ന ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയക്രമം നിലനില്‍ക്കാന്‍ സഹായകമാവുന്ന സമീപനമാണു മുസ്ലിംങ്ങള്‍ സ്വീകരിക്കേണ്ടത്.” (ഒ അബ്ദുറഹ്മാന്‍ -ബഹുമതസമൂഹത്തിലെ മുസ്ലിംങ്ങള്‍)) ഇനിയെന്തു പറഞ്ഞാലും എആറിന്റെതെന്ന് പറയുന്ന ഉദ്ധരണിയില്‍ മാഷ് ഉള്‍ക്കൊള്ളിക്കും.

ഈ പറയുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാനും മാഷിന് പ്രോത്സാഹനം നല്‍കാനുമായി ചില സ്ഥിരം മെമ്പര്‍മാരുമുണ്ടിവിടെ. (അവര്‍ക്ക് ജീര്‍ണ്ണിച്ച അന്ധ വിശ്വാസങ്ങള്‍ക്കെതിരെ പൊരുതുന്ന പരിശുദ്ധ പോരാളിയാണ് ജബ്ബാര്‍ മാഷ്)

പിന്നെ വെറുതെ അതിന് വേണ്ടി സമയം പാഴാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

ഒരു കാര്യം എനിക്കുറപ്പാണ് മൌദൂദി ഈ പുസ്തകം രചിക്കാനുണ്ടായ സാഹചര്യം ജീഹാദിനെ കുറിച്ച് പാശ്ചാത്യന്‍മാര്‍ പ്രചരിപ്പിച്ച തെറ്റിദ്ധാരണകള്‍ നീക്കാന്‍ വേണ്ടിയുള്ള ഉദ്ദേശ്യത്തോടെയായിരുന്നു. അതാപുസ്തകത്തിന്റെ അവതാരികയില്‍ തന്നെ പറയുന്നുമുണ്ട്. അതേ പുസ്തകത്തില്‍ നിന്ന് തന്നെ ജബ്ബാര്‍ മാഷ് ഇസ്ലാം വാളുകൊണ്ട് സ്ഥാപിക്കാനുള്ളതാണെന്ന ഉദ്ധരണി കണ്ടുപിടിച്ചു. ഇതാണ് ജബ്ബാര്‍ മാഷ്!

ജബ്ബാര്‍മാഷിന്റെ 2007 തൊട്ടിങ്ങോട്ടുള്ള പോസ്റ്റുകള്‍ നോക്കിയാല്‍ ഇതേ കമന്റുകള്‍ പല തവണ ആവര്‍ത്തിച്ചതായി കാണാവുന്നതാണ്.
ഒരുദാഹരണം ദാ ഇവിടെ

അതിനാല്‍ ലത്തീഫ് ഭായ് താങ്കള്‍ തുടരൂ... ഞാനിവിടെ തന്നെയുണ്ട് :)

പാര്‍ത്ഥന്‍ said...

ഇനി ഉഭയകക്ഷി സമ്മത പ്രകാരമുള്ള വ്യഭിചാരം, അതും നാല് ദൃക്സാക്ഷികള് ഉണ്ടെങ്കില് മാത്രമേ ശിക്ഷയുള്ളൂ.

ഇത് ശരിയാണെന്നു തോന്നുന്നു. കഴിഞ്ഞ വർഷം പാക്കിസ്ഥാനിലെ ഒരു സ്ത്രീയെ 5 – 6 പേർ ചേർന്ന ബലാത്സംഗം ചെയ്തകേസിൽ ആ സ്ത്രീക്ക് നീതി ലഭിച്ചില്ല. അവരെ ബലാത്സംഗം ചെയ്തവരെ ശിക്ഷിക്കാൻ വകുപ്പില്ലായിരുന്നു. കാരണം 4 പേർ ഇത് കണ്ടതായി സാക്ഷിപറയാൻ ഉണ്ടായിരുന്നില്ല.

ചിന്തകന്‍ said...

പാര്‍ത്ഥാ
അപ്പോ ഈ ഉപയകക്ഷി സമ്മത പ്രകാരം നടക്കുന്നതിനാ ബലാല്‍ സംഘം എന്ന് പറയുന്നത് അല്ലേ? :)

പാര്‍ത്ഥന്‍ said...

@ചിന്തകാ.....
ഇങ്ങള് ആ കിത്താബും കയ്യിൽ വെച്ച് സമ്മതപ്രകാരമോ അല്ലാതെയോ ---- ചെയ്തോളൂ.
4 ആള് കാണാതെ അറമാദിച്ചോളൂ. ആരട്യാ മൊടക്ക്. യേത്.
അള്ളാഹുന് വരെ ചോദിക്കാൻ വകുപ്പില്ല എന്നല്ലെ അതിനർത്ഥം.

CK Latheef said...

'ഇപ്പോള് സംഭവിക്കുന്നത് വാദിയും പ്രതിയെ വിചാരണചെയ്യുന്നതും ശിക്ഷവിധിക്കുന്നതും ഒരാള് തന്നെയാകുന്ന കാടന് രീതിയാണ്.'

ഇത് ഞാന്‍ പറയാന്‍ കാരണം താങ്കള്‍ കമന്റെ മോഡറേഷന്‍ ഇട്ടത് കൊണ്ടല്ല മറിച്ച്

'ഇസ്ലാം മതം കാലം കൊണ്ട് ആധുനികമാണെങ്കിലും കോലം കൊണ്ട് ഏറ്റവും പ്രാകൃതമാണ്. കാരണം ആ മതമുണ്ടായത് അറേബ്യാ മരുഭൂമിയിലെ ഒരു അപരിഷ്കൃത ഗോത്ര സമൂഹത്തിലായിരുന്നു എന്നതു തന്നെ.'


ഇത്തരം വിധിതീര്‍പ്പിലെത്തുന്നത് ധാരളമായി കാണാനിടയായത് കൊണ്ടാണ്. നിങ്ങള്‍ക്ക് ഇസ്്‌ലാമിനെ വിമര്‍ശിക്കാന്‍ പ്രേരകം മനുഷ്യനെ ഒന്നായി കാണാനും അവനെ ജാതിമതങ്ങള്‍ക്കതീതമായി സ്‌നേഹിക്കാനുള്ള ഒരു സന്മനസ്് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചത് കൊണ്ടാണ് എന്നാണ് താങ്കളുടെ വാദമെന്നതിനാല്‍ ഒരു വിഷയത്തെക്കുറിച്ച് ഫൈനല്‍ തീര്‍പ്പിലെത്തുന്നതിനും ശിക്ഷവിധിക്കുന്നതിനും മുമ്പ് പ്രതികളുടെ ഭാഗത്ത് നിന്ന് പറയാനുള്ളത് കൂടി കേട്ടിട്ടാകാം എന്നാണ് ഞാന്‍ സൂചിപ്പിച്ചത്.


ലോകമാകെ അക്രമങ്ങളും അരാജകത്വവും സൃഷ്ടിക്കുന്ന ഈ ഫനാറ്റിക് ദര്‍ശനം

എന്ന് താങ്കള്‍ ഇസ്്‌ലാമിനെതിരെ വിധിക്കുമ്പോള്‍. അത്തരം ഒരു ദര്‍ശനത്തിന്റെ ആളുകളെ ഇല്ലായ്മ ചെയ്യല്‍ ശാരീരികമായി തന്നെയാണ് നടക്കേണ്ടത് എന്ന് ഫാസിസ്റ്റുകള്‍ സ്വാഭാവികമായും തീരുമാനിക്കുകയും. ഗുജറാത്തിലെ പോലെ നടപ്പില്‍ വരുത്തുകയും ചെയ്യും. ഗുജറാത്തില്‍ താങ്കളെപ്പോലെയുള്ള മനുഷ്യസനേഹികളെ തങ്ങളുടെ വിധിനടപ്പാക്കലില്‍ നിന്ന് ഒഴിവാക്കിയില്ല എന്നാണ് എന്റെ അറിവ്. അവര്‍ താങ്കളുടെ പേരെന്താണ് എന്ന് നോക്കും അസത്യം പറയുന്നു എന്ന് തോന്നിയാല്‍ ശിശ്‌നത്തിന്റെ തലപ്പ് നഷ്്ടപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തും. താങ്കളുടെ കൂട്ടാളികളുടെ അഭിപ്രായം വായിക്കുമ്പോള്‍ ഇപ്പോള്‍ തന്നെ മനുഷ്യസ്‌നേഹത്തില്‍ ഒരു മുസ്്‌ലിമിനെ ഉള്‍പ്പെടുത്താന്‍ കഴിയുന്നവര്‍ കുറഞ്ഞ് വരുന്നത് താങ്കള്‍ കാണുന്നില്ലേ. ഇസ്ലാം താങ്കള്‍ മനസ്സിലാക്കിയത് പോലെയല്ല എന്ന് പറയാന്‍ ഇപ്പോള്‍ ഇവിടെ അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുന്ന വിശ്വാസികള്‍ക്ക് ഒട്ടും പ്രയാസമില്ല. ഇതിനെ നവഇസ്‌ലാം എന്ന് പേരിട്ട് മാറ്റിനിര്‍ത്തിയിട്ട് കാര്യമില്ല. ഇസ്ലാം എന്നും പുത്തനും കാലത്തിനും ദേശത്തിനും അനുയോജ്യവുമാണ്. അതിനെ അങ്ങനെയല്ലാതെ താങ്കള്‍ക്കും ഒന്നും ചിന്തിക്കാനോ പഠിക്കാനോ സന്‍മനസ്സില്ലാത്ത കൊട്ടുകാര്‍ക്കും തോന്ന്യാസികള്‍ക്കും മറ്റും വിമര്‍ശിക്കാന്‍ പാകത്തില്‍ അപരിഷ്്കൃതമാക്കി നിര്‍ത്തിയതിന് പാരമ്പര്യമതവിശ്വാസികളാണ്. ഈ നവീകരണം അനിസ്ലാമികമാണ് എന്ന് മതത്തെ അന്ധമായി പിന്തുടരുന്നവരുടെ വാദം താങ്കള്‍ ഏറ്റുപിടിക്കുന്നതിന്റെ മനശാസ്ത്രം എനിക്ക് മനസ്സിലാക്കുന്നില്ല. ഖുര്‍ആനിനും നബിചര്യക്കുമൊഴികെ മറ്റൊന്നിനും അപ്രമാദിത്തമില്ല. അവയിലൊക്കെ തെറ്റുകളും കുറവുകളുമുണ്ടാകാം. മൗദൂദിയുടെ ചിന്തകള്‍ക്കപ്പുറം ആരും ചിന്തിച്ച് പോകരുതെന്നോ, അദ്ദേഹം ചെയ്തുവെച്ചതിനപ്പുറം ജമാഅത്ത് ഒന്നിലും ഇടപെടരുതെന്നോ ജമാഅത്ത് തീരുമാനിച്ചിട്ടില്ല. കോക്കക്കോളയും പ്ലാച്ചിമടയും താങ്കള്‍ ആവര്‍ത്തിക്കുമ്പോള്‍ ജമാഅത്തിനേക്കാള്‍ താങ്കള്‍ വായിക്കുന്നത് ജമാഅത്ത് വിമര്‍ശകരെയാണ് എന്നാണ് ഒരു ജമാഅത്ത് കാരന്‍ മനസ്സിലാക്കുക. ഭൂമി പരന്നതാണ് എന്ന് ഒരാള്‍ പറയുമ്പോള്‍ താങ്കള്‍ക്ക് അയാളോടുള്ള മതിപ്പ് നഷ്ടപ്പെടുന്നത് പോലെ, ജമാഅത്തിനെക്കുറിച്ച് നെടുങ്കന്‍ ലേഖനങ്ങളെഴുതുന്നയാള്‍ മനുഷ്യസേവനത്തില്‍ ഇസ്‌ലാമിനുള്ള പങ്ക് തെറ്റായി ധരിക്കുമ്പോള്‍ താങ്കളോടുള്ള മതിപ്പ് പിന്നീട് വാക്കുകളില്‍ മാത്രം നിലനിര്‍ത്തേണ്ട അവസ്ഥ ഞങ്ങള്‍ക്ക് വന്നുകൂടും. (പിന്നീടാകാം ഇന്‍ശാ അല്ലാ)

CK Latheef said...

പാര്‍ത്ഥാ ....
താങ്കളുടെ ആവശ്യം എന്താണ്. അല്ലങ്കില്‍ വ്യഭിചാരികള്‍ക്കും ബലാല്‍സംഗവീരന്‍മാര്‍ക്കും എന്ത് ശിക്ഷ ലഭിക്കണം എന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്. യുക്തിവാദികളുടെ പരാതി ഇസ്്‌ലാമിലെ ശിക്ഷ കടുത്തു പോയി എന്നതാണ്. താങ്കളാകട്ടേ നാല് പേര്‍ കാണെ വ്യഭിചരിച്ച ആള്‍ക്ക് മാത്രമേ ഇസ്ലാം ശിക്ഷ വിധിച്ചിട്ടുള്ളു എന്നതില്‍ അരിഷം കൊള്ളുകയും ചെയ്യുന്നു. താങ്കള്‍ ഒരു സഹായം ഞങ്ങള്‍ക്ക് ചെയ്ത് തരുമോ. ഈ ജബ്ബാര്‍ മാഷ് അത്തരമൊരു വിധിയുടെ പേരില്‍ ഇസ്്‌ലാം ക്രൂരതയുടെ മതമാണ് എന്നൊക്കെയുള്ള നിഗമനത്തിലെത്തിയിട്ടുണ്ട്. അവിടെയൊക്കെ പോയി താങ്കളുടെ ഈ പരാതി രേഖപ്പെടുത്തുമോ?

പാര്‍ത്ഥന്‍ said...

@ CK Latheef:
എന്റെ അല്പം കടുത്തുപോയ കമന്റിനെക്കുറിച്ച് ഒരുവാക്ക്.
Shebu പറഞ്ഞ ഒരു കാര്യമായിരുന്നു ഇത്.
[ ഇനി ഉഭയകക്ഷി സമ്മത പ്രകാരമുള്ള വ്യഭിചാരം, അതും നാല് ദൃക്സാക്ഷികള് ഉണ്ടെങ്കില് മാത്രമേ ശിക്ഷയുള്ളൂ.]

ഈ നിയമം കാരണം നീതി ലഭിക്കാതെ പോയ പാക്കിസ്ഥാനിൽ നടന്ന ഒരു സംഭവം ഓർത്തു എന്നേയുള്ളു. അതിന് ചിന്തകൻ ചോദിച്ചു,
‘ഉപയകക്ഷി സമ്മതപ്രകാരം നടക്കുന്നതിനാണോ ബലാത്സംഗം എന്നു പറയുന്നത്‘ എന്ന്.

എന്റെ പിഴ, ഇക്കാര്യത്തിലുള്ള എന്റെ പരിചയക്കുറവ്. അതുകൊണ്ടാണ് ഒരു ഡേഷ് ഇട്ട് എഴുതിയത്. ഞാൻ എഴുതിയത് തെറ്റിയാലോ. ശരിക്കും അറിവുള്ളവർ വേണ്ടപോലെ ചേർത്തു വായിക്കട്ടെ എന്നു കരുതി.

ഇനി ബലാത്സംഗക്കാരന് എന്റെ ശിക്ഷ പറയാം.
വ്യഭിചാരിയെ - നപുംസകമാക്കുക.
ബലാത്സംഗവീരനെ ഉന്മൂലനം ചെയ്യുക. ചുരുങ്ങിയപക്ഷം വരിയുടച്ച് രണ്ടു കയ്യും വെട്ടിക്കളയുക. പക്ഷെ അത് ഞാൻ സൂചിപ്പിച്ച പാക്കിസ്ഥാനി സ്ത്രീക്ക് നീതി നിഷേധിച്ചതു പോലെ, നിയമത്തിന്റെ നിഴലിൽ രക്ഷപ്പെടാൻ പഴുതു കൊടുത്തിട്ടാകരുത്.

ആതതായികൾ - നിയമത്തിനു പുറത്തുള്ളവരാണ്. അവരെ ജനങ്ങളാണ് കൈകാര്യം ചെയ്യേണ്ടത്.

ea jabbar said...

ചര്‍ച്ച സജീവമാകുന്നതില്‍ വളരെ സന്തോഷം.
എല്ലാവര്‍ക്കും നന്ദി. “നിലവാരമില്ലെന്നറിഞ്ഞിട്ടും “ചര്‍ച്ചയില്‍ പങ്കു കൊള്ളുന്ന ചിന്തകനു പ്രത്യേകം നന്ദി.
ഷെബു വ്യഭിചാരത്തെ ബലാത്സംഗമാക്കി നടത്തിയ കസര്‍ത്ത് കൊള്ളാം!
സുഹൃത്തേ ഇസ്ലാമില്‍ ബലാത്സംഗത്തിനു ശിക്ഷയെന്താണെന്നു കുര്‍ ആനിലോ ഹദീസിലോ ഞാന്‍ കണ്ടിട്ടില്ല. അങ്ങനെയൊരു കുറ്റകൃത്യത്തെപ്പറ്റി നബിക്കോ അല്ലാഹുവിണോ അറിവേ ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു.

വ്യഭിചാരത്തിനാണു ശിക്ഷ. അതും എന്താണു ശിക്ഷയെന്നു കുര്‍ ആന്‍ വായിച്ചാല്‍ ആര്‍ക്കും പിടി കിട്ടുകയില്ല. എറിഞ്ഞുകൊല്ലല്‍ കുര്‍ ആനില്‍ ഇല്ല. അക്കാര്യം ഞാന്‍ മുമ്പു വിവരിച്ചതാണ്.
വ്യഭിചാരത്തിനു നാലു ദൃക്‌സാക്ഷികള്‍ വേണം. ഷെബു ബലാത്സംഗത്തിനു ദൃക്‌സാക്ഷി വേണ്ട എന്നു വാദികുന്നു. എന്തടിസ്ഥാനത്തിലാണു ഇതു പറഞ്ഞതെന്നു വ്യക്തമല്ല.

ഞാന്‍ മനസ്സിലാക്കിയത് ഒരു സ്ത്രീ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അവള്‍ക്കു പരാതിയുമായി കോടതിയെ സമീപിക്കണമെങ്കിലും നാലു ദൃക്‌സാക്ഷികള്‍ വേണ്ടി വരും പെണ്ണുങ്ങളാണെങ്കില്‍ എട്ടു സാക്ഷികള്‍ !
അതില്ലാതെ പരാതി പറഞ്ഞാല്‍ ഇര 80 ചാട്ടവാറടി കൊള്ളണം.
ബലാത്സംഗം ചെയ്യുന്നവനെ ഏറിഞ്ഞോ തൂക്കിയോ കൊല്ലുന്നതില്‍ എനിക്കു പരാതിയില്ല. ഞാന്‍ പറഞ്ഞ നിസ്സാരകുറ്റം പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ബന്ധപ്പെടുന്നതിനെയാണ്. അതിനു എറിഞ്ഞുകൊല്ലല്‍ ശിക്ഷ നല്‍കുന്നത് ഇച്ചിരി കടന്ന കയ്യു തന്നെയാണ്.
ബലാത്സംഗത്തിനു നാലു ദൃക്‌സാക്ഷികള്‍ വേണമെന്ന നിബന്ധനയും നേരും നെറിയുമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല. നമ്മുടെ നാട്ടില്‍ ആ കുറ്റത്തിനു പെണ്ണിന്റെ മൊഴി മാത്രം തെളിവായി സ്വീകരിക്കാം എന്നാണു കോടതികളുടെ നിലപാട്. മറ്റൊരു കുറ്റത്തിനും വാദിയുടെ മൊഴി മാത്രം തെളിവായി സ്വീകരിക്കപ്പെടുകയില്ല. ഇസ്ലാമില്‍ മറ്റു കുറ്റങ്ങള്‍ക്കൊക്കെ രണ്ടു സാക്ഷി ബലാത്സംഗത്തിനു നാലു സാക്ഷി. ഇസ്ലാമും ദൈവം തമ്പുരാനും തമ്മില്‍ ഒരു ബന്ധവുമില്ല എന്നതിനു ഇതു മാത്രം പോരേ ദൃഷ്ടാന്തം?

ea jabbar said...

അല്‍ജിഹാദു ഫില്‍ ഇസ്ലാം എന്ന ഉര്‍ദു പുസ്തകത്തില്‍നിന്നാണു ഞാന്‍ ഉദ്ധരിച്ചത്. ആ പുസ്തകം അതേ പടി വിവര്‍ത്തനം ചെയ്ത മലയാളം പുസ്തകം ഇല്ല എന്നാണെന്റെ അറിവ്.മൌദ്ദൂദിയുടെ പല പുസ്തകങ്ങളും മലയാളത്തില്‍ വന്നിട്ടില്ല. വന്നതില്‍ തന്നെ വിവര്‍ത്തകര്‍ തിരിമറി നടത്തിയിട്ടുമുണ്ട്. ഇതറിയാവുന്നതു കൊണ്ടു തന്നെയാണു ചിന്തകന്‍ മുങ്കൂര്‍ ജാമ്യവുമായി വന്നതും.!

ea jabbar said...

ലതീഫിന്റെ പരാമര്‍ശങ്ങള്‍ക്കു മറുപടി പറയണമെങ്കില്‍ ഇസ്ലാം ചരിത്രം മുഴുവന്‍ ഉദ്ധരിക്കേണ്ടി വരും. ആവശ്യത്തിനു ഹദീസുകളും കുര്‍ ആന്‍ വചനങ്ങളും പലപ്പോഴായി ഉദ്ധരിച്ചിട്ടുണ്ട്. കുര്‍ ആനിലെ കഴുത്തറുപ്പന്‍ വെളിപാടുകള്‍ തന്നെയുണ്ട് നൂറുക്കണക്കിനുദ്ധരിക്കാന്‍. തല്‍ക്കാലം അതിനു മുതിരുന്നില്ല. ഇസ്ലാം സമാധാന മാര്‍ഗ്ഗത്തിലാണു പ്രചരിച്ചതെന്ന് പറഞ്ഞാല്‍ ലോകത്താരും ഇന്നു വിശ്വസിക്കുമെന്നു തോന്നുന്നില്ല. കാരണം ഇസ്ലാമിന്റെ ചരിത്രമൊക്കെ ആര്‍ക്കും വായിച്ചു മനസ്സിലാക്കാവുന്നതല്ലേയുള്ളു.

Shebu said...

ഇന്ഷാ അല്ലാഹ്, മറുപടി വരും..

CK Latheef said...

പ്രിയ ജബ്ബാര്‍ മാഷ്, താങ്കള്‍ ഉദ്ധരിച്ച ഭാഗത്തോട് സാമ്യതയുള്ള ഭാഗം മലയാള വിവര്‍ത്തനത്തില്‍ 148, 149 പേജുകളിലായാണ് കിടക്കുന്നത്. ഒരു പക്ഷേ താങ്കള്‍ പറഞ്ഞരൂപത്തില്‍ തന്നെയാകും (ചിലപ്പോള്‍ വളരെ ചെറിയ വ്യത്യാസത്തോടെയും) ഉറുദു മൂലത്തില്‍ ഉള്ളത്. മലയാളത്തില്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ ക്രൂരമായി അത്തരം പദപ്രയോഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അനുഭവം ഉള്ളത് കൊണ്ട് ആശയവിവര്‍ത്തനം ചെയ്തതാകാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. മൗദൂദിയുടെ ഉര്‍ദു ഗ്രന്ഥങ്ങള്‍ വായിക്കുന്ന താങ്കള്‍ അദ്ദേഹത്തിന്റെ സാഹിത്യശൈലി അജ്ഞാതമായിരിക്കാന്‍ ഇടയില്ല. ഖഡ്ഗത്തിന് ഉരുക്ക് നിര്‍മിതമായ വാള്‍ എന്ന് തന്നെ മനസ്സിലാക്കിയാലും മൗദൂദി നല്‍കാനുദ്ദേശിക്കുന്ന സന്ദേശം താങ്കള്‍ നല്‍കിയതല്ല എന്ന കാര്യം പിടികിട്ടാന്‍ അത്രയധികം യുക്തി ആവശ്യമില്ല. വസ്തുതകളെ വസ്തുതകളായി അംഗീകരിച്ച് യഥാവിധി കാര്യങ്ങളെ വിശദീകരിക്കുകയും നിഗമനത്തിലെത്തുകയും ചെയ്യുന്ന ധീരമായ നിലപാട് മൗദൂദിയുടെ പ്രത്യേകതയാണ്. ഇവിടെയും അതേ നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്നതില്‍ ബലപ്രയോഗത്തിന്റെ ഒരംശവും സ്വാധീനിച്ചിട്ടില്ലെന്ന് ശക്തിയുക്തം സ്ഥാപിക്കുന്നതോടൊപ്പം. ഇസ്‌ലാമിന്റെ അധികാരവും നീതിനിഷ്ഠമായ അതിന്റെ ഭരണക്രമവും മൂലം ഇസ്‌ലാമിലേക്ക് കൂട്ടത്തോടെ ആളുകള്‍ കടന്നുവരുന്നതിനിടയായ വസ്തുത അദ്ദേഹം അംഗീകരിക്കുകയും ചെയ്യുന്നു.

CK Latheef said...

താങ്കളുദ്ധരിച്ച അവസാന ഭാഗം മലയാളവിവര്‍ത്തനത്തില്‍ ഇപ്രകാരമാണുള്ളത് :
'അറബികളെപ്പോലെ മറ്റു രാജ്യങ്ങളിലും വളരെ വേഗം ഇസ്‌ലാം പ്രചരിച്ചു. ഒരു നൂറ്റാണ്ടിനുള്ളില്‍ ലോകത്തിന്റെ നാലിലൊരു ഭാഗം മുസ്‌ലിംകളായി തീര്‍ന്നു. അതിന്റെ പല കാരണങ്ങളില്‍ ഒന്ന് ഇസ്‌ലാമിന്റെ വാള്‍ മനസ്സുകളെ പോതിഞ്ഞിരുന്ന ഇരുട്ടിനെ അകറ്റുകയും ധാര്‍മിക അധ്യാപനങ്ങള്‍ വളരാനനുവദിക്കാത്ത അന്തരീക്ഷം വൃത്തിയാക്കുകയും അധര്‍മത്തിന്റെയും മിഥ്യയുടെയും സംരക്ഷകരായ ഭരണകൂടങ്ങളെ മറിച്ചിടുകയും ചെയ്തുകൊണ്ട്, നീതിയിലധിഷ്ഠിതമായ ധാര്‍മികക്രമം നടപ്പിലാക്കിയത് കൂടിയാണ്. ഈ സമാധാനാന്തരീക്ഷത്തില്‍ ഇസ്‌ലാമിനെ പ്രായോഗികമായി സമര്‍പ്പിച്ചുകൊണ്ട് മനുഷ്യന്റെ ധാര്‍മികവും ഭൗതികവും ആത്മീയവുമായ പുരോഗതിക്ക് ഇതിനേക്കാളും മികച്ച മറ്റൊരു ജീവിതക്രമമില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയപ്പോള്‍ ആളുകള്‍ കൂട്ടം കൂട്ടമായി അതിലേക്ക് ഒഴുകിയെത്തി.' (പേജ്: 149). ഉര്‍ദുമൂലത്തില്‍ ഇങ്ങനെയല്ല, വാള്‌കൊണ്ട് തന്നെയാണ് ലോകത്തിന്റെ നാലിലൊന്ന് ഭാഗം ഇസ്‌ലാമിലേക്ക് കടന്ന് വന്നത് എന്ന് മൗദൂദി വാദിക്കുന്നു എന്ന് ഒരിക്കല്‍ കൂടി താങ്കള്‍ക്ക് പറയാന്‍ കഴിയുമോ?. ഇസ്‌ലാം കേവലം ആത്മീയ വിഷയങ്ങളില്‍ അഭിരമിക്കുന്ന മതമല്ല. അതൊരു ജീവിതക്രമമാണ്. ജീവിതത്തിന്റെ ഒരു രംഗവും അതില്‍ നിന്നൊഴിവല്ല. ഇസ്‌ലാമിന്റെ ആദര്‍ശം മനുഷ്യഹൃദയങ്ങളെ സ്വധീനച്ചപോലം അതിന്റെ ഭരണക്രമവും ജനങ്ങളെ ഇസ്‌ലാമിലേക്കടുപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ പ്രചരണത്തില്‍ അതും അതിന്റെതായ പങ്ക് വഹിച്ചിരിക്കുന്നു എന്ന് മാത്രമാണ് ഇസ്‌ലാം പ്രചരണത്തില്‍ വാളിന്റെ പങ്കിനെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം അര്‍ഥമാക്കുന്നത്. അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തുടര്‍ന്ന് പറയുന്നത് തെറ്റായ മുന്‍ധാരണയില്ലാതെ വായിച്ചാല്‍ അതല്ലാതെ നമ്മുക്ക് മനസ്സിലാകണമെങ്കില്‍ നമ്മുടെ ബുദ്ധി വല്ലാതെ വക്രമായിരിക്കണം.
'ഇസ്ലാം വാളിന്റെ ശക്തിയാല്‍ ആളുകളെ മുസ്‌ലിംകളാക്കി എന്നുപറയുന്നതുപോലെ തന്നെ അബന്ധമാണ് ഇസ്‌ലാമിന്റെ പ്രചാരത്തില്‍ അതിനോരു പങ്കുമില്ലെന്ന് പറയുന്നതും. യാഥാര്‍ഥ്യം രണ്ടിനുമിടയിലാണ്. ഏതൊരു നാഗരികയുടെയും പോലെ ഇസ്‌ലാമിക നാഗരികതയുടെ സ്ഥാപനത്തിലും പ്രബോധനത്തോടൊപ്പം ശക്തിക്കൂകൂടി ഒരു പങ്കുണ്ട്. പ്രബോധനത്തിന്റെ ജോലി വിത്ത് വിതക്കലാണ്. ശക്തിയുടെത് നിലം പാകപ്പെടുത്തലും. പ്രബോധനം വിതക്കുന്ന വിത്തിന് വളരാന്‍ പാകത്തില്‍ ഭൂമിയെ മൃദുലമാക്കുന്ന പണിയാണ് ശക്തിചെയ്യുന്നത്. സംസ്ഥാപനത്തിലും നിലനിര്‍ത്തുന്നതിലും ഈ രണ്ട് ഘടകങ്ങള്‍ക്കും പങ്കില്ലാത്ത ഏതെങ്കിലും നാഗരികതെയെ ലോകചരിത്രത്തില്‍ ചൂണ്ടിക്കാണിക്കാനാവുമോ.'
വക്രതയും തെറ്റിദ്ധാരണയും പരത്താനാഗ്രഹിക്കുന്നവര്‍ക്ക് എമ്പാടും കോപ്പ് ഈ ഉദ്ധരണിയിലുണ്ട് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇതിവിടെ എടുത്ത് ഉദ്ധരിച്ചത്. ഇസ്‌ലാമിനെ കേവലം ഒരു മതമായി പരിചയപ്പെടുകയും അങ്ങനെതന്നെ പ്രചരിപ്പിക്കുയും ചെയ്യുന്ന ഒരു കാലത്ത് ഇസ്‌ലാമിന്റെ സമഗ്രതയെ ഊന്നിപറയുകയും എന്തിനാണ് ഇസ്‌ലാം അധികാരം പ്രയോഗിക്കുന്നത് എന്ന് പറയുകയുമാണ് മൗദൂദി. ഇസ്‌ലാം സമാധാന മാര്‍ഗത്തിലാണ് പ്രചരിച്ചതെന്ന് ലോകത്താരും ഇന്ന് വിശ്വസിക്കുമെന്ന് തോന്നുന്നില്ല. എന്ന താങ്കളുടെ വാചകത്തിലെ അതിശയോക്തി മാറ്റി നിര്‍ത്തിയാല്‍ ഒരു പരിധി അതില്‍ ശരിയുണ്ട് എന്ന് ഞാനും കരുതുന്നു. ഇതിന്റെ പ്രധാന കാരണം. ഇസ്‌ലാമിനെ ഒരു ജീവിത ദര്‍ശനം എന്ന നിലക്ക് കാണാന്‍ കൂട്ടാക്കാത്തതിന്റെ ഫലമാണ്. ഇസ്‌ലാം ക്രിസ്തുമതം പോലെ ഒരു മതമാണ്. അതിന്റ ആളുകള്‍ ഒരു രാജ്യത്തെ കീഴ്‌പെടുത്തിയിട്ടുണ്ടെങ്കില്‍ അതവിടെ മതം ബലാല്‍കാരം പ്രചരിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്, എന്ന ലളിത യുക്തിയാണ് ഇത്രയും ഒരു വലിയ വിഭാഗം ഗുരുതരമായ തെറ്റിദ്ധാരണയിലകപ്പെടാന്‍ കാരണം. ഇനി ഏതെങ്കിലും ഒരു മതവിഭാഗം രാഷ്ട്രീയത്തെയും ഭരണത്തെയും കുറിച്ച് പറയുന്നുണ്ടെങ്കില്‍ അതിന് കാരണം മറ്റുമതങ്ങളെ കീഴ്‌പെടുത്താനായിരിക്കും എന്ന ധാരണയും വളരെ വേഗം സൃഷ്ടിക്കാനാകും. ഇസ്‌ലാമിനെ പരിഹസിക്കാനും തെറ്റിദ്ധരിപ്പിക്കാനും മാത്രമായ ഇവിടെയെത്തുന്ന സഹോദരങ്ങള്‍ ഇസ്‌ലാം ഫോബിയക്കടിപ്പെട്ട് നടത്തുന്ന കമന്റുകള്‍ നിങ്ങള്‍ക്കോ സമൂഹത്തിനോ ഒരു പ്രയോജനവും ചെയ്യുന്നില്ല എന്ന് മാത്രമല്ല. ഏറെ മനുഷ്യദ്രോഹവും അതിലുണ്ട് എന്ന് വിനയ പൂര്‍വം അറിയിക്കട്ടേ. ചക്കവീണ ശബ്ദം കേട്ട് ആകാശം പൊട്ടിവീണേ എന്ന് പറഞ്ഞ് ഓടുന്നവരല്ലല്ലോ യുക്തിവാദികള്‍. അത് നിങ്ങള്‍ പ്രയോഗത്തില്‍ തെളിയിക്കേണ്ട സമയമായിരിക്കുന്നു. ആടിന്റെ പിന്നില്‍ പേപ്പട്ടിയിതാ എന്നട്ടഹസിച്ച് ഒരാള്‍ മുട്ടന്‍ വടിയുമായി ഓടുമ്പോള്‍ നിങ്ങളും കൂടെ ഓടുകയാണോ. അതല്ല ഈ ലോകത്ത് ഇപ്പോള്‍ ആടില്ല ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ മാത്രമേയുള്ളു എന്ന സാമാന്യവല്‍കരണത്തില്‍ സമാധാനിക്കുകയാണോ നിങ്ങള്‍

Shebu said...

ഇസ്ലാമിക ശിക്ഷാ നിയമത്തില് കൊലപാതകം, കൊള്ള, രാജ്യദ്രോഹം, മതപരിത്യാഗം, വ്യഭിചാരം, വ്യഭിചാരാരോപണം, മോഷണം, മദ്യപാനം, എന്നീ കുറ്റ കൃത്യങ്ങള്ക്കെ ദൈവ നിര്ണിത ശിക്ഷയുള്ളൂ. മറ്റു കുറ്റ കൃത്യങ്ങളുടെ ശിക്ഷകള് ഇസ്ലാമിക കോടതികളുടെ വിവേചനത്തിന് വിട്ടിരിക്കുന്നു. വിവാഹിതരുടെ വ്യഭിചാരത്തിനു എറിഞ്ഞു കൊല്ലല് തന്നെയാണ് ശിക്ഷ. നബി തിരുമേനി പറഞ്ഞതായി മുസ്ലിം, അബൂ ദാവൂദ്, തിര്മിദി ഒന്നിച്ചുധ്ധരിച്ച ഹദീസുകളും നബി തന്നെ എറിഞ്ഞു കൊല്ലല് ശിക്ഷ നടപ്പിലാക്കിയതുമാണ് മാതൃക. നബിയുടെ വാക്കുകളും കര്മ മാതൃകകളും ഇസ്ലാമില് ആധികാരിക പ്രമാണങ്ങളാണ്. ഖുര്ആനില് ഇല്ല എന്നത് ആ ശിക്ഷാ രീതിയെ ഒട്ടും സംശയത്തിന്റെ നിഴലില് നിര്ത്തുന്നില്ല, ഉണ്ടെങ്കില് ഇസ്ലാമിന്റെ ശത്രുക്കള്ക്ക് മാത്രം! പിറകെ വന്ന ഖലീഫമാരുടെ കാലത്തും കല്ലെറിയല് ശിക്ഷാ സംഭവങ്ങള് നടന്നിട്ടുണ്ട്. നബി പറയാത്ത ശിക്ഷാ നിയമം സ്വര്ഗം വാഗ്ദാനം ചെയ്യപ്പെട്ട ഖുലഫാഉരാശിദുകള് ചെയ്യുമോ? ഇതൊക്കെ എങ്ങനെയെങ്കിലും ഭൌതിക വാദികളെ തെര്യപ്പെടുത്തി കൈയടി വാങ്ങാന് ഒരു വിശ്വാസിക്കും താല്പര്യം കാണില്ല, കൊടിക്കനന്ക്കിനു വിശ്വാസികളുടെ ബുദ്ധിക്കും യുക്തിക്കും ബോധ്യപ്പെട്ടത് വിരലിലെണ്ണാവുന്ന ഭൌതിക വാദികള്ക്ക് 'ബോധ്യപ്പെടാത്തത്തിനു' തത്കാലം ഒന്നും ചെയ്യാനില്ല. 'നിങ്ങള്ക്ക് നിങ്ങളുടെ ദീന്, എനിക്ക് എന്റെ ദീന്' എന്ന ഖുര്ആനിക മറുപടിയേ അതിനു നല്കാനുള്ളൂ...(ബലാല്സംഗ വിഷയത്തെ കുറിച്ച് തുടരും)

Shebu said...

കല്ലെറിയലിനെ കുറിച്ച ഹദീസ്‌ ഇങ്ങനെ:
"നിങ്ങള്‍ എന്നില്‍ നിന്ന് പഠിച്ചു കൊള്ളുക...അവിവാഹിതനും അവിവാഹിതയും തമ്മിലുള്ള വ്യഭിചാരത്തിനു നൂറടിയും ഒരു വര്ഷം നാട് കടത്തലും. വിവാഹിതര്‍ തമ്മിലുള്ള വ്യഭിചാരത്തിനു നൂറടിയും കല്ലെറിയലും." (മുസ്ലിം, അബൂ ദാവൂദ്‌, തിര്‍മിദി)
ഭൌതിക വാദികള്‍ക്ക് കുറ്റ കൃത്യങ്ങളോട് അയഞ്ഞ നിലപാടും അതിനു നല്‍കുന്ന ശിക്ഷ രീതികളോട് കടുത്ത അമര്‍ഷവും ആണ് കണ്ടു വരുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കടുത്ത അനീതിക്കിരയാകുന്നവരോട് ഉണ്ടാകേണ്ട സഹാനുഭൂതി കുറ്റ വാളികളോട് വെച്ച് പുലര്‍ത്തുന്നു! കുടുംബങ്ങളുടെ അടിതരയിളക്കുന്ന വ്യഭിചാരം കേവലം നിസാരമായ കുറ്റം! ഒരു കാര്യം വ്യക്തം, നന്മയിലധിഷ്ടിതമായ കുടുംബ ഘടനയും സമൂഹ നിര്‍മാണവും രാഷ്ട്ര സംസ്ഥാപനവും വാഗ്ദാനം ചെയ്യുന്ന ഇസ്ലാമിന് ഏതായാലും ഭൌതിക വാദികളെ ത്രിപ്തിപ്പെട്താനാവില്ല, തീര്‍ച്ച! തുടരും)

ea jabbar said...

മൌദൂദിയുടെ ചിന്തകളെ മലയാളത്തിലേക്കു ഭാഷാന്തരം ചെയ്യുമ്പോള്‍ വെള്ളം കൂട്ടി ഡൈല്യൂട്ടാക്കുന്നു എന്ന് ലത്തീഫ് തന്നെ സമ്മതിച്ചതില്‍ സന്തോഷമുണ്ട്. മൌദൂദിയുടെ ‘വാള്‍’ വെള്ളപ്രാവിന്റെ ചുണ്ടിലെ ഒലീവിലയാക്കുന്ന വിദ്യയാണിപ്പോള്‍ നടക്കുന്നത്. ശരി നടക്കട്ടേ. യഥാര്‍ത്ഥ മൌദൂദി ഉര്‍ദു ഭാഷയിലെങ്കിലും നില നില്‍ക്കുന്നു എന്നതിനാല്‍ കാര്യം അത്ര എളുപ്പമാകുമെന്നു തോന്നുന്നില്ല. ആ പുസ്തകങ്ങളൊക്കെ പാകിസ്ഥാനില്‍നിന്നെങ്കിലും കിട്ടുമെന്നോര്‍ക്കുക. മലയാളത്തില്‍ ലഭ്യമായ മിക്ക മൌദൂദി സാഹിത്യങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. എന്റെ കയ്യില്‍ സ്റ്റോക്കും ഉണ്ട്. മൌദൂദിസം അല്ല വിഷയം എന്നതിനാല്‍ കൂടുതല്‍ ഉദ്ധരിക്കാന്‍ മെനക്കെടുന്നില്ല. പിന്നീടാവാം.

ea jabbar said...

ഇസ്ലാം എങ്ങനെ പ്രചരിച്ചു എന്നറിയാന്‍ മൌദൂദിയെ ആശ്രയിക്കേണ്ട കാര്യവുമില്ല. ഇസ്ലാമിന്റെ ചരിത്രം [ആധികാരിക ചരിത്ര ഗ്രന്ഥങ്ങള്‍] ഏതെങ്കിലുമൊന്നെടുത്ത് വെറുതെയൊന്ന് ഓടിച്ചു നോക്കിയാല്‍ തന്നെ മതിയാകും. അതിനു മുകളില്‍ ടണ്‍ കണക്കിനു ഊദ് കത്തിച്ചു പുകച്ചാലും അതൊന്നും മറച്ചു പിടിക്കാന്‍ ആര്‍ക്കുമാവില്ല സുഹൃത്തേ!മദീനയിലെ 10 കൊല്ലത്തെ നബിയുടെ ജീവിതത്തില്‍ യുദ്ധമല്ലാതെ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോ? തുടര്‍ന്നു വന്ന ഖലീഫമാരോ? എത്ര രാജ്യങ്ങള്‍ , സാമ്രാജ്യങ്ങള്‍ കീഴടക്കി? എത്രയെത്ര സംസ്കാരങ്ങളെ നശിപ്പിച്ചു? ....?സമാധാന്ത്തിന്റെ ‘വാള്‍’ ഞാന്‍ എവിടെയും കാണുന്നില്ല.! ഇസ്ലാമിന്റെ പച്ചക്കൊടിയിലുള്ളതും ഇരുമ്പിന്റെ വാള്‍ തന്നെ!!

ea jabbar said...

ഷെബു !
ഹദീസൊക്കെ ഞാനും കണ്ടിട്ടുണ്ട്.
കുര്‍ ആന്‍ ദൈവത്തിന്റെ സന്ദേശമല്ലേ? അതീവ ഗൌരവമുള്ള ഒരു വിഷയത്തില്‍ ദൈവം ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറാമോ? ഇതായിരുന്നു എന്റെ ചോദ്യത്തിന്റെ മര്‍മ്മം.
നബിയുടെ ഭാര്യമാരോട് ആരെങ്കിലും സൊറ പറയുന്നതും അദ്ദേഹം മരിച്ചശേഷം അവരെ ആരെങ്കിലും കല്യാണം കഴിക്കുന്നതുമൊക്കെ “അല്ലാഹുവിങ്കല്‍ വളരെ ഗൌരവമുള്ള “ കാര്യമാണെന്ന് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്ന അല്ലാഹു ബലാത്സംഗം എന്ന ഒരു ക്രൂര കുറ്റകൃത്യം ഉള്ളതായോ ഭാവിയിലെങ്കിലും ഉണ്ടാകാനിടയുള്ളതായോ മനസ്സിലാക്കി അതിനൊരു ശിക്ഷ എന്തു കൊണ്ടു വിധിച്ചില്ല? വ്യഭിചാരത്തിനു ശിക്ഷ വിധിക്കുന്ന കാര്യത്തില്‍ അല്ലാഹുവിനെന്തുകൊണ്ടിത്ര ആശയക്കുഴപ്പമുണ്ടായി? ഒരിക്കല്‍ പറഞ്ഞു വീട്ടു തടവ്, പിന്നെപ്പറഞ്ഞു അടി പിന്നെ അതും മാറ്റി. ഒടുവില്‍ പറഞ്ഞ എറിഞ്ഞുകൊല്ലല്‍ ആയത്ത് ആടു തിന്നുമ്പോള്‍ അല്ലാഹു കയ്യും കെട്ടി നോക്കിനിന്നു. എന്നിട്ടിപ്പോള്‍ നമ്മള്‍ തുര്‍മുദി ഹദീസിന്റെ മാത്രം ബലത്തില്‍ മനുഷ്യരെ എറിഞ്ഞു കൊല്ലുന്നു.! എന്തൊരു വൈരുദ്ധ്യമാണു ഷെബൂ ഇതൊക്കെ?
ഇങ്ങനെയാണോ ഒരു ദൈവം “സമഗ്ര സമ്പൂര്‍ണ്ണ മതം“ അവതരിപ്പിക്കേണ്ടത്?

CK Latheef said...

ഇസ്്‌ലാമില്‍ ഓരോന്നിനും അതിന്‍െതായ സ്ഥാനം നല്‍കിയിട്ടുണ്ട്. പെരുമാറ്റ മര്യാദകള്‍, ധാര്‍മിക നിയമങ്ങള്‍ എന്നിവ കോടതികള്‍ക്കോ ഭരണകൂടങ്ങളുടെയോ തീരുമാനത്തിന് വിട്ട് കൊടുത്തിട്ടില്ല. ഇസ്്‌ലാം നിശ്ചയിച്ച് നല്‍കിയ ക്രിമിനല്‍ നിയമങ്ങള്‍ ഖുര്‍ആനും നബിചര്യയും അടിസ്ഥാനമാക്കി കാലവും ദേശവും സന്ദര്‍ഭവും അനുസരിച്ച് ഇസ്്‌ലാമിക ഭരണകൂടത്തിലെ പണ്ഡിത സഭക്ക് ഉചിതമായ നിയമം നിശ്ചയിക്കാവുന്നതാണ്. ഖുര്‍ആനില്‍ നിശ്ചയിച്ച ശിക്ഷാവിധികള്‍ പോലും ഖുര്‍ആനിന്റെ പദങ്ങള്‍ക്കനുസരിച്ച് നടപ്പാക്കുക എന്നതല്ല ഇസ്്‌ലാം സ്വീകരിക്കുന്ന നിലപാട്. കട്ടവന്റെ കൈമുറിക്കുക എന്ന നിയമം ഒരു തത്വദീക്ഷയുമില്ലാതെ നടപ്പാക്കാനുള്ളതല്ല, കട്ടത് എന്താണ്, എത്രയാണ്, എപ്പോഴാണ് എന്നൊക്കെ പരിഗണിച്ചേ ശിക്ഷ വിധിക്കാറുള്ളൂ. ഏഷണി പരദൂഷണം പരിഹാസം തുടങ്ങിയ താങ്കള്‍ നിസ്സാരമെന്ന് കരുതുന്ന സംഗതികളൊക്കെ ഖുര്‍ആന്‍ ഗൗരവപൂര്‍വം വിലക്കിയിട്ടുണ്ട്. കൂട്ടത്തില്‍ പ്രവാചകന്റെ കാലത്ത് വിശ്വാസികളില്‍ നിന്ന് സംഭവിച്ച പാളിച്ചകളെയും എടുത്ത് പറഞ്ഞിട്ടുണ്ട്. അതില്‍ ചരിത്രവും അന്ത്യദിനം വരെയുള്ള വിശ്വാസകള്‍ക്ക് പാഠവുമുണ്ട്. താങ്കള്‍ പറഞ്ഞ സംഗതികള്‍കൂടി ഖുര്‍ആനിലുണ്ടായിരുന്നെങ്കില്‍ ഖുര്‍ആന്‍ ദൈവവചനമാകുമായിരുന്നോ. ഇസ്്‌ലാം സമ്പൂര്‍ണവും സമഗ്രവും ആകുമായിരുന്നോ. ഖുര്‍ആന്‍ മാത്രമല്ല നബിചര്യയും ഇസ്്‌ലാമിലെ നിയനിര്‍മാണത്തിന്റെ സ്രോതസ്സാണ് എന്ന കാര്യം താങ്കള്‍ അവഗണിക്കുന്നതെന്ത് കൊണ്ടാണ്. ദൈവത്തിന്റെ അറിവും ദിവ്യത്വവും സ്ഥാപിക്കാന്‍ അന്ത്യദിനം വരെയുള്ള കുറ്റവും അവയ്ക്കുള്ള ശിക്ഷയും പറഞ്ഞിരിക്കണമെന്ന് താങ്കള്‍ക്ക് തോന്നുന്നത് പോലെ വിശ്വാസികള്‍ക്ക് ഇത് വരെ തോന്നിയിട്ടില്ല. കാരണം വിശ്വാസികള്‍ ഇസ്ലാമിനെ പഠിച്ചത് താങ്കള്‍ പഠിച്ച സ്രോതസ്സില്‍ നിന്നല്ല. മറ്റൊന്നുകൂടി മനസ്സിലാക്കുക, ഇസ്്‌ലാമിക വീക്ഷണത്തില്‍ കുറ്റങ്ങളുടെ ഗൗരവമനുസരിച്ച് ശിക്ഷ നല്‍കാനുള്ള ഇടമല്ല ഇഹലോകം. പരലോകത്താണ് അത് സംഭവിക്കുക. നേരത്തെ പാര്‍ഥന്‍ ആശങ്കിച്ചത് പോലെ നാല് സാക്ഷികളെ ഹാജറാക്കിയില്ലെങ്കില്‍ ദൈവം കുഴങ്ങിപോകുകയുമില്ല. ദൈവം സത്യസന്ധരായ രണ്ട് സാക്ഷികളെ വേറെ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് പരലോകത്ത് പിടികൂടിക്കൊള്ളും. നിങ്ങളുടെ തലതിരിഞ്ഞ യുക്തിവാദ മാനദണ്ഡമനുസരിച്ച് ഇസ്്‌ലാമിനെക്കുറിച്ച് എന്ത് പറഞ്ഞാലും അബദ്ധമല്ലാതെ മറ്റൊന്നുമാകില്ല.

ചിന്തകന്‍ said...


അതീവ ഗൌരവമുള്ള ഒരു വിഷയത്തില്‍ ദൈവം ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറാമോ?


പ്രിയ ശെബു
ദൈവത്തേക്കാള്‍ ഉത്തരവാദിത്വബോധമുള്ള ആളാണ് ജബ്ബാര്‍ മഷെന്ന് മനസ്സിലായില്ലേ. :)

ലത്തീഫിന്റെ കമന്റില്‍ മാഷിന് വായിക്കാനയത് വെറും കുറ്റ സമ്മതം മാത്രം!!!

ഇതൊക്കെയാണ് യുക്തി! മുയലിന്റെ യുക്തിയാണോ അതോ കാക്കയുടെ യുക്തിയാണോ എന്നൊക്കെ ആള്‍ക്കാര്‍ തീരുമാനിക്കട്ടെ :)

CK Latheef said...

ഞാന്‍ പറഞ്ഞതിന് ഇങ്ങനെയൊരു വ്യാഖ്യാനം ഞാനെത്ര ആവര്‍ത്തിച്ച് വായിച്ചിട്ടും ലഭിച്ചില്ല. വാളെന്ന പദത്തില്‍ പിടിച്ചാണല്ലോ നിങ്ങളുടെ കസര്‍ത്ത്. അത് വെച്ച് മാഷ് പറയുന്ന കാര്യങ്ങള്‍ അതേ പുസ്തകത്തിലെ നാലാമധ്യായത്തിന് കടകവിരുദ്ധമാണ്. അതുകൊണ്ട് സൂക്ഷമതക്ക് വേണ്ടി ഞാനൊരു സാധ്യത പറഞ്ഞുവെന്നേ ഉള്ളൂ. അതില്‍ പിടിച്ച് ഞാനുദ്ദേശിക്കാത്ത ഒന്നാണ് മാഷ് വ്യാഖ്യാനിച്ചത് എന്ന് മാത്രമേ അത് സംബന്ധമായി പറയുന്നുള്ളൂ. ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ചതാണ് എന്ന് സ്ഥാപിക്കാന്‍ ഇനി മുതല്‍ മൗദൂദിയെ ഉദ്ധരിക്കില്ല എന്നാണ് മാഷില്‍ നിന്നും ഇനി നാം പ്രതീക്ഷിക്കുക. വാള് എന്നത് കൊണ്ടുദ്ദേശിച്ചത് ഒലിവ് കൊമ്പാണ് എന്നതും ദുര്‍വ്യാഖ്യനമാണ്. ഇസ്ലാമിന്റ ഭരണക്രമത്തെയും അധികാരശക്തിയേയും കുറിച്ചാണ് എന്നാണ് ഞാന്‍ സൂചിപ്പിച്ചത്.

CK Latheef said...

ഒരു ചരിത്രമെഴുതുമ്പോള്‍ സ്വാഭാവികമായും ആ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളില്‍ ഊന്നുക സ്വാഭാവികമാണ്. യുദ്ധങ്ങള്‍ ചരിത്രത്തിന്റെ ഒരു വലിയ ഭാഗം കവര്‍ന്നെടുക്കുന്നത് അങ്ങനെയാണ്. പ്രവാചകന്റെ മദീനാ കാലഘട്ടത്തില്‍ ധാരാളം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ഇസ്്‌ലാം വിചാരിച്ചാല്‍ മാത്രം അതില്ലാതാകുമായിരുന്നു എന്ന് യുക്തിവാദികള്‍ക്ക് തോന്നുന്നുണ്ടാകാം. ബഹുദൈവത്വത്തെക്കുറിച്ച് ഒരക്ഷരം സംസാരിക്കാതെ... തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അവരുടെ ഭാഗത്ത് നിന്ന് വരും. ഇസ്്‌ലാം ഏകദൈവത്വത്തെക്കുറിച്ച് പറയുന്നതോടൊപ്പം മിതമായ രൂപത്തില്‍ ബഹുദൈവത്വത്തെ നിരൂപണം ചെയ്താല്‍ ഗുരുതരമായ പാതകവും സമാധാനത്തിന് ഭീഷണിയും. എന്നാല്‍ ഏത് ദൈവത്വമാണങ്കിലും യുക്തിവാദി അതില്ലായ്മ ചെയ്യാന്‍ ഒരു പ്രതിപക്ഷ ബഹുമാനമില്ലാതെ നടത്തുന്ന സകല പ്രവര്‍ത്തനങ്ങളും മനുഷ്യരക്ഷക്കും സമാധാനത്തിനും, ഇതാണല്ലോ നിലവിലെ നിലവാരമുള്ള യുക്തിചിന്ത. വിശ്വാസികള്‍ പ്രതികരിക്കുമ്പോള്‍ വാക്കുകള്‍ക്ക് സ്വാഭാവകതയിലധികം കനം വന്നുപോയാല്‍ അസഹിഷ്ണുത, മതഭ്രാന്ത്. എന്നാല്‍ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ മറ്റേത് മനുഷ്യനെക്കുറിച്ചും ആരും പ്രയോഗിക്കാത്ത അത്രയും കടുത്ത അശ്ലീല പ്രയോഗങ്ങള്‍ മുഹമ്മദ് നബിയെക്കുറിച്ചാകുമ്പോള്‍ അതാണ് യുക്തി. ഇസ്‌ലാമിനെതിരെ പ്രതികരിക്കുമ്പോള്‍ ഡോസ് കൂട്ടണമെന്ന തത്വശാസ്ത്രവും. ഈ വിഷയത്തില്‍ ചര്‍ച നീട്ടികൊണ്ടു പോകാന്‍ എനിക്ക് ഇനി താല്‍പര്യമില്ല. ജബ്ബാര്‍ മാഷ് തുടരുക. സത്യം മനസ്സിലാകുമ്പോള്‍ അംഗീകരിക്കുക. തെറ്റ് മനസ്സിലാകുമ്പോള്‍ തിരുത്തുക. അവ്യക്തമായ കാര്യങ്ങളില്‍ വിധി പ്രസ്താവിക്കാതിരിക്കുക. താങ്കളുടെ നിലപാട് താങ്കളുടെ പ്രഖ്യാപിത ലക്ഷ്യം (മതങ്ങള്‍ മണ്ണടിയുകയും മനുഷ്യത്വം പുരലുകയും ചെയ്യുക) സാക്ഷാല്‍കരിക്കാന്‍ സഹായിക്കുന്നുണ്ടോ എന്ന് ഇടക്കിടക്ക് സ്വയം വിചാരണ ചെയ്യുക. ഇത്രയൊക്കെ മാത്രമേ താങ്കളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുള്ളു. മനുഷ്യനെ പരിഗണിക്കാത്ത ഒരു മതത്തില്‍ ഒട്ടും വിശ്വാസമില്ല ഞങ്ങള്‍ക്കും എന്ന് കൂട്ടത്തില്‍ മനസ്സിലാക്കുക. മനുഷ്യത്വത്തെ പരിഗണിക്കാത്ത മതവിശ്വാസികളാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ മാറിചിന്തിക്കട്ടേ. അല്‍പം കൂടിപറഞ്ഞ് ഈ പോസ്റ്റിലെ ചര്‍ച ഞാന്‍ അവസാനിപ്പിക്കും.

ea jabbar said...

ഇസ്്‌ലാം നിശ്ചയിച്ച് നല്‍കിയ ക്രിമിനല്‍ നിയമങ്ങള്‍ ഖുര്‍ആനും നബിചര്യയും അടിസ്ഥാനമാക്കി കാലവും ദേശവും സന്ദര്‍ഭവും അനുസരിച്ച് ഇസ്്‌ലാമിക ഭരണകൂടത്തിലെ പണ്ഡിത സഭക്ക് ഉചിതമായ നിയമം നിശ്ചയിക്കാവുന്നതാണ്.
********
കാലവും ദേശവും സന്ദര്‍ഭവും അനുസരിച്ച് ഉചിതമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനാണു ഞാനും യുക്തിവാദം എന്നു പറയുന്നത്. അവിടെ സഹസ്രാബ്ധങ്ങള്‍ക്കു മുമ്പ് എഴുതി വെച്ച പ്രാകൃത മതനിയമങ്ങള്‍ ആവശ്യമില്ല. നമ്മുടെ യുക്തിക്കനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതി.
ഇവിടെ ഞാന്‍ ഉന്നയിച്ച വിഷയം എന്തായിരുന്നു? വ്യഭിചാരക്കുറ്റത്തിന് ശിക്ഷ വിധിക്കുന്നേടത്ത് കുര്‍ ആന്റെ കര്‍ത്താവിനു തന്നെ ആശയക്കുഴപ്പവും അവ്യക്തതയും ഉണ്ടായി. എറിഞ്ഞുകൊല്ലല്‍ ശിക്ഷ കുര്‍ ആനില്‍ നിന്നു നഷ്ടപ്പെട്ടു. കുര്‍ ആനിലുള്ള ശിക്ഷ ഇസ്ലാമില്‍ നടപ്പിലാക്കുന്നില്ല. അതു നസ്ഖ് ചെയ്തുവെന്നു ഭാഷ്യം. ബലാത്സംഗത്തിനു കുര്‍ ആനിലോ ഹദീസിലോ ശിക്ഷ കാണുന്നില്ല. വ്യഭിചാരവും ബലാത്സംഗവും ഒരേ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുരുതരമായ ഒട്ടേറെ പ്രശ്നങ്ങള്‍ പിന്നെയും ഉടലെടുക്കും. കാരണം ബലാത്സംഗം നടന്നതിനു നാലു സാക്ഷിയില്ലെങ്കില്‍ കുറ്റവാളി രക്ഷപ്പെടുകയും ഇര ശിക്ഷിക്കപ്പെടുകയും ചെയ്യും. വ്യഭിചാരത്തിനു ശിക്ഷ നല്‍കുമ്പോള്‍ പങ്കാളികള്‍ ഇരുവരും ശിക്ഷിക്കപ്പെടും ബലാത്സംഗവും വ്യഭിചാരവും ഒന്നാകുമ്പോള്‍ ഇരയായ സ്ത്രീ ശിക്ഷിക്കപ്പെടും. അങ്ങനെ ഒരു പാടു പ്രശ്നം. ലതീഫ് പറയുന്നത് ഉചിതമായ തീരുമാനം പണ്ഡിതന്മാര്‍ എടുക്കും എന്ന്. ഇവിടെ പിന്നെ എന്തിന് ഒരു ദൈവവും വേദവും? ഏഷണി പോലുള്ള നിസ്സാര കാര്യങ്ങളില്‍ പോലും വിധി പ്രഖ്യാപിച്ച ഒരു വേദം ഗുരുതരമായ ഒരു ക്രിന്മിനല്‍ കുറ്റത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടു മൌനം പാലിച്ചു? ഇതിനൊന്നും ഉത്തരം ലഭിക്കുന്നില്ല. നാലു സാക്ഷി വേണമെന്ന നിയമം കുര്‍ ആനില്‍ സ്ഥാനം പിടിക്കാനുണ്ടായ കാരണം ചരിത്രപ്രസിദ്ധമാണ്. നബിയുടെ കൌമാരക്കാരിയായ ഭാര്യയെയും സഫ്വാന്‍ എന്ന ചെറുപ്പക്കാരനെയും ചേര്‍ത്തുണ്ടായ ലൈംഗികാപവാദക്കേസാണതിന്റെ പശ്ചാത്തലം. ആ കേസില്‍ അപവാദക്കാരായി മൂന്നു പേരാണുണ്ടായിരുന്നത് . അവരെ നാലു പൂശിക്കാന്‍ വേണ്ടി നബി മെനഞ്ഞുണ്ടാക്കിയ നിയമമാണു പൊതു നിയമമായി പിന്നീടു മാറിയത്. ഇതൊക്കെ തെളിയിക്കുന്നത് ഒരു വസ്തുതയാണ്. കുര്‍ ആനും ദൈവവും തമ്മില്‍ പുലബന്ധമില്ല. അതു മുഹമ്മദിന്റെ മനസ്സിലെ വികാരവിചാരങ്ങളുടെ ആവിഷ്കാരം മാത്രമാണ്. ഇത്രയേ ഞാന്‍ പറയുന്നുള്ളു.

Shebu said...

ബലാല്‍സംഗ വിഷയത്തില്‍ മറുപടി എഴുതികൊണ്ടിരിക്കുന്നു..അല്പം കാത്തിരിക്കുക..ക്ഷമിക്കുക.!

ea jabbar said...

എന്നാല്‍ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ മറ്റേത് മനുഷ്യനെക്കുറിച്ചും ആരും പ്രയോഗിക്കാത്ത അത്രയും കടുത്ത അശ്ലീല പ്രയോഗങ്ങള്‍ മുഹമ്മദ് നബിയെക്കുറിച്ചാകുമ്പോള്‍ അതാണ് യുക്തി. ഇസ്‌ലാമിനെതിരെ പ്രതികരിക്കുമ്പോള്‍ ഡോസ് കൂട്ടണമെന്ന തത്വശാസ്ത്രവും. ഈ വിഷയത്തില്‍ ചര്‍ച നീട്ടികൊണ്ടു പോകാന്‍ എനിക്ക് ഇനി താല്‍പര്യമില്ല.
*********
? ? എന്തു പറ്റി ലതീഫ്...?
(:
നീട്ടിക്കൊണ്ടു പോകണം എന്നു ആരും നിര്‍ബ്ബന്ധിച്ചില്ലല്ലോ?
കുര്‍ ആന്‍ ദൈവത്തിന്റെ കൃതിയല്ല എന്നു ബോധ്യപ്പെട്ടതിനാലാണു ഞാന്‍ മതം ഉപേക്ഷിച്ചത്. ആ ബോധ്യത്തില്‍ മാറ്റം വരുത്താന്‍ തക്ക ഒരു വിശദീകരണവും എനിക്കിന്നു വരെ ഒരു മതപണ്ഡിതനില്‍ നിന്നും ലഭിച്ചിട്ടില്ല.
ഞാന്‍ ഒരു മതവിശ്വാസിയല്ലാതെ ജീവിക്കുന്നതെന്തുകൊണ്ട് എന്ന് ഈ സമൂഹത്തോടു തുറന്നു പറയേണ്ടത് എന്റെ കടമയാണ്. അതു ഞാന്‍ നിര്‍വ്വഹിക്കുന്നു. എന്റേതായ പരിമിതഭാഷയും ശൈലിയും അതിനായി ഉപയോഗിക്കുന്നു. അത്രയേയുള്ളു. അതിഷ്ടപ്പെടാത്തവര്‍ക്ക് അതു വായിക്കാതിരിക്കാം. പ്രതികരിക്കാതിരിക്കാം അതവരുടെ സ്വാതന്ത്ര്യം.
പിന്നെ നബിയെ കുറിച്ച് ഞാന്‍ അശ്ലീലം പറയുന്നു എന്ന ആരോപണം ഞാന്‍ നിഷേധിക്കുന്നു. അദ്ദേഹത്തെകുറിച്ച് മതഗ്രന്ഥങ്ങളിലുള്ള കാര്യങ്ങള്‍ ഞാന്‍ ഉദ്ധരിക്കുന്നു എന്നതു ശരിയാണ്. അതില്‍ അശ്ലീലമുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം എനിക്കല്ല, ആ മതഗ്രന്ഥങ്ങള്‍ രചിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും അവ സംരക്ഷിച്ചവര്‍ക്കുമാണ്.

ea jabbar said...

ചര്‍ച്ച പുതിയ പോസ്റ്റില്‍ തുടരാം.

CK Latheef said...

ഈ ചര്‍ചയില്‍ എന്റെ പങ്ക് അവസാനിപ്പിച്ചുകൊണ്ട് എനിക്ക് പറയാനുള്ളത്. മാഷ് നല്‍കിയ പോസ്റ്റിന് എനിക്കുള്ള അഭിപ്രായം രേഖപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശിച്ചിരുന്നത്. മാഷ് തന്റെ പതിവുശൈലിയനുസരിച്ച് വാദിച്ച് കൊണ്ടിരിക്കുന്ന എല്ലാ വിഷയങ്ങളും ഇതില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.
'ഇസ്ലാം ഇന്ന് മറ്റേതു മതത്തെക്കാളും മനുഷ്യദ്രോഹപരമാണ്..'


എന്ന വാദം ശരിയാണോ എന്ന് പരിശോധിക്കപ്പെടുകയായിരുന്നു ഇതിലെ ചര്‍ചയുടെ മുഖ്യലക്ഷ്യമാകേണ്ടിയിരുത്. വിഷയത്തില്‍ കേന്ദ്രീകരിച്ച് ചര്‍ച പലപ്പോഴും തെന്നിപോയിട്ടുണ്ട്.

വ്യക്തമായ ആദര്‍ശാടിത്തറയില്‍ നിന്ന് നിയമനിര്‍മാണത്തില്‍ ദീക്ഷിക്കേണ്ട ലിഖിതമായ ചട്ടകൂടില്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഇജ്മാഇന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള ഗവേഷണത്തിലൂടെ) കാലത്തിനനുസരിച്ച് നിയമം നിര്‍മിക്കുന്നതും. യുക്തിവാദി യുക്തിയുടെ അടിസ്ഥാനത്തില്‍ നിയമം പടക്കുന്നതും ഒരേ പോല എന്നാണല്ലോ താങ്കള്‍ എന്റെ വാക്കുകളില്‍ നിന്ന് മനസ്സിലായത്. ഒന്ന് പറയാം. താങ്കളുടെ ഈ കസര്‍ത്ത് മനസ്സിലാക്കാന്‍ വലിയ യുക്തി ആവശ്യമില്ല. വിശ്വാസികള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത ഒരു വാദവും ഇതുവരെ താങ്കളുന്നയിച്ചവയിലില്ല. ചര്‍ച മറ്റു പോസ്റ്റുകളില്‍ തുടരാം.

Shebu said...

ജബ്ബാര് മാഷ്, ഈയൊരു മറുപടി കൂടി കൊടുത്തിട്ട് ചര്ച്ചയില് നിന്ന് പിന് വാങ്ങാനാണ് മനസ്സ് പറയുന്നത്. വെറുതെ കോലാഹലം ഉണ്ടാക്കിയത് കൊണ്ട് എന്ത് പ്രയോചനം? ഏറ്റവും ഒടുവില് ഖുര്ആന് മുഹമ്മദിന്റെ മനസ്സിലുണ്ടായ വിചാര വികാരങ്ങളാണ് എന്നൊക്കെ പറഞ്ഞപ്പോള് ശരിക്കും മൂഡ് പോയി! ലോകത്ത് ഇസ്ലാം വിരുദ്ധ പ്രചാരം നടത്തുന്ന പാശ്ചാത്യ ബുദ്ധി ജീവികള് പോലും ജീവികള് പോലും അത്തരമൊരു അബദ്ധം പറയാതിരിക്കാനുള്ള ബുദ്ധിപരമായ സത്യ സന്ധത കാണിക്കാറുണ്ട്.
സാക്ഷാല് ദൈവം തമ്പുരാനെ അന്ഗീകരിക്കാത്ത ഒരു മനസ്സിന് ഒരിക്കലും ആ ദൈവം തമ്പുരാന്റെ നിയമ സമ്ഹിതയൊ അതിന്റെ വിശദാംശങ്ങളോ വിശ്വസിക്കുക പ്രയാസകരം തന്നെയാണ്. ഒരു വ്യക്തി തലത്തിലുള്ള സത്യസന്ധമായ അന്വേഷണം ആയിരുന്നെങ്കില് കുറെയൊക്കെ മാഷ്ക്ക് ഉള്കൊള്ളാന് കഴിയുമായിരുന്നു.
ഇനി ബലാല്സംഗ വിഷയത്തിലേക്ക് കടക്കാം. ഖുര്ആനിലും ഹദീസിലും നേര്ക്ക് നേരെ വിധിയില്ലാത്ത ഒരു വിഷയത്തില് ഇവ രണ്ടിന്റേയും അടിസ്ഥാനത്തില് ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാര് അതിനു അനുസൃതമായി വിധി പറയും. ആ സേവനമാണ് ലോകത്തെമ്പാടും മുഫ്തിമാര് ചെയ്തു കൊണ്ടിരിക്കുന്നത്. നബിയുടെ (സ) 23 വര്ഷ കാല പ്രബോധന ജീവിതത്തിലെ പല സംഭവങ്ങളുടെയും പശ്ചാതലത്തിലാണ് ഖുര് ആനിലെ മിക്ക നിയമങ്ങളും അവതരിപ്പിക്കപ്പെട്ടത് എന്ന് നമുക്ക് കാണാന് കഴിയും. പ്രായോഗിക ജീവിതവുമായി അങ്ങേയറ്റം ഇഴകിചെര്നാണ് ശരീഅത്ത് രൂപപ്പെട്ടത് തന്നെ. നബിയുടെ പ്രബോധന കാല ഘട്ടത്തില് നബിക്ക് മുമ്പാകെ പല കേസുകളും വന്നിട്ടുണ്ട്. എന്നാല് ഒരു ബലാല്സംഗ കേസ് വന്നതായി എന്റെ പരിമിതമായ വായനയില് കാണാന് കഴിഞ്ഞ്ട്ടില്ല. അതോ കൊണ്ട് തന്നെ നബിയുടെയോ പിന്തുടര്ന്നുവന്ന ഖലീഫ മാരുടെയോ കര്മ ജീവിതത്തില് സമാനമായ സംഭവങ്ങള് ഉള്ളതായി അറിവില്ല. നബിക്കും കൂട്ടര്ക്കും പരിചയമില്ലാത്ത ഒരു കുറ്റകൃത്യം പ്രത്യേക പേരെടുത്തു പറഞ്ഞു അത് ഭാവിയില് നടക്കുമെന്ന് പറഞ്ഞു ഖുര്ആന് വിധി പറയുമെന്ന് വിചാരിക്കാന് ന്യായമില്ല. നിര്ണിത ശിക്ഷയുള്ള കുറ്റ കൃത്യങ്ങളാകട്ടെ അന്ന് സമൂഹത്തില് നില നിന്നിരുന്നു താനും. ലൈംഗിക കേസുകള് ഉണ്ടായിട്ടും എന്ത് കൊണ്ട് ഒരു സ്ത്രീക്ക് നേരെ ശക്തി പ്രയോഗിക്കുന്ന മാനഭംഗ കേസുകള് അന്ന് ഉണ്ടായില്ല എന്ന് ഞാന് ചിന്തിചിടുണ്ട്. അതിനെ അനലൈസ് ചെയ്താല് കിട്ടുന്ന നിഗമനങ്ങള് ഇങ്ങനെയാണ്. ഒരു ബലാത്സംഗം സംഭവിക്കുന്നതില് സ്ത്രീയുടെ സൌന്ദര്യം, വസ്ത്ര ധാരണം, സ്വഭാവ സവിശേഷതകള്, അത് മൂലമുണ്ടാകുന്ന സാഹചര്യങ്ങള്, ആ സാഹചര്യങ്ങള് ഉപയോഗപ്പെടുത്താന് തോന്നുന്ന പുരുഷന്റെ മലീമസമായ മനസ്സ് തുടങ്ങിയവയ്ക്ക് നിസീമമായ പങ്കുണ്ട് എന്ന് മനസിലാക്കാം. അല്പം മദ്യം കൂടി അകതുന്ടെന്കില് പിന്നെ സാധ്യത പരിധി വിടുകയും ചെയ്യുന്നു. ഇസ്ലാമാകട്ടെ ഈ വക സാഹചര്യങ്ങള് സൃഷ്ടിക്കപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചു കളയുന്നു. സ്ത്രീയുടെ വസ്ത്ര ധാരണം ഇസ്ലാം നിശ്ചയിച്ചു, അവള് അന്യ പുരുഷനുമായി തനിച്ചാകുന്നതോ, കൂടി ക്കലരുന്നതോ വിലക്കി, ഒരു സ്ത്രീ ഒറ്റയ്ക്ക് ദീര്ഘ ദൂരം യാത്ര ചെയ്യുന്നതില് നിബന്ധനകള് ഏര്പ്പെടുത്തി, അന്യ സ്ത്രീയെ സ്പര്ശിക്കുന്നത് നിഷിദ്ധമാക്കി. (ഈ വക നിയന്ത്രനങ്ങളൊന്നുമില്ലാത്ത നാടുകളിലെ സ്ഥിതി മാഷ്ക്ക് അറിയാമല്ലോ. അമ്നെസ്ടി ഇന്റര്നാഷണല് ഇന്റെ റിപ്പോര്ട്ട് അനുസരിച്ച് വര്ഷം 2004 മാത്രം ഓരോ 90 സെക്കന്റ് ലും ഒരു ബലാല്സംഗമാന് അമേരിക്കയില് അരങ്ങേറിയത്! മോസ്കോ യില് സോഷ്യലിസ്റ്റ് വിപ്ലവത്തിന് ശേഷം ഇപ്പോള് അരങ്ങേറി ക്കൊണ്ടിരിക്കുന്നത് ലൈംഗിക വിപ്ലവമാണ്! 14 വയസിനു താഴെയുള്ള കുട്ടികളാണ് അവിഹിത ഗര്ഭം ധരിക്കുന്നതില് ഭൂരിഭാഗവും! റഷ്യ യിലെ ഒരു യുവ കമ്മ്യൂണിസ്റ്റ് പത്രത്തിന്റെ റിപ്പോര്ട്ടുകള് ഇതാണ് സൂചിപ്പിക്കുന്നത്. എന്നാല് 'പ്രാകൃത' ശിക്ഷ രീതികള് നില നില്ക്കുന്ന സൗദി അറേബ്യയില് 10 ലക്ഷം പേര്ക്ക് 22 എന്നതാണ് കുറ്റവാളികളുടെ അനുപാതമെന്കില്, 'പരിഷ്കൃത' നിയമങ്ങളുള്ള നാടുകളായ ഫ്രാന്സില് ഈ അനുപാതം 32000 വും , പശ്ചിമ ജര്മനിയില് 42000 വും ഫിനലാണ്ടില് 63000 വും കാനഡയില് 75000 വും ആണെന്ന് യു. എന് സ്ഥിതി വിവര കണക്കുകള് പറയുന്നു.) (തുടരും...)

Shebu said...

ബലാല്‍സംഗത്തിനിരയായ സ്ത്രീയോടു നാല് സാക്ഷികളെ ഹാജരാക്കാന്‍ ആവശ്യപ്പെടാമോ?
ബലാല്സംഗവും വ്യഭിചാരവും ഞാന് കൂട്ടി കൊഴചെന്നു മാഷ്ക്ക് തോന്നിയെങ്കില് ക്ഷമിക്കുക. രണ്ടിനും അടിസ്ഥാനപരമായി തന്നെ വ്യതസങ്ങളുണ്ട്. വ്യഭിചാരത്തില് രണ്ടു പേരും കുറ്റക്കാരായേക്കാം. എന്നാല് ബലാത്സംഗം ഒരു സ്ത്രീയുടെ ചാരിത്ര്യത്തിനും അന്തസ്സിനും ജീവിത വിശുദ്ധിക്കും നേരെയുള്ള ഏക പക്ഷീയമായ കടന്നു കയറ്റമാണ്. ഇസ്ലാമിക നിയമ മനുസരിച്ച് നിഷിദ്ധമാക്കപ്പെട്ട കുറ്റ കൃത്യം. സ്ത്രീ 'വിക്ടിം' ആണിവിടെ. ശാരീരിക മായി അവള്ക്കു ചാരിത്ര്യ ഭംഗം സംഭവിച്ചാലും സമൂഹത്തിന്റെ അംഗീകാരവും സ്നേഹവും കാരുണ്യവും തുടര്ന്നും അവള് അര്ഹിക്കുന്നുവേന്നതില് സംശയത്തിന് ഇടമില്ല. ആയതു കൊണ്ട് തന്നെ ഒരു റേപ് 'വിക്ടിം' നോട് നാല് സാക്ഷികളെ ഹാജരാക്കാന് ആവശ്യപ്പെടവതല്ല എന്ന് പ്രഗല്ഭനായ ഒരു ആധുനിക പണ്ഡിതന് ഈ വിഷയത്തില് വര്ഷങ്ങള്ക്കു മുമ്പ് ഫത്വ നല്കിയിരിക്കുന്നു. അവളോട് സാക്ഷികളെ ഹാജരാക്കാന് പറയുന്നത് ആ കുറ്റ കൃത്യത്താല് തകര്ന്നു പോയ അവളെ കൂടുതല് പീടിപ്പിക്കുന്നതിനു തുല്യമാണെന്ന് ഫത്വ യില് തുടര്ന്ന് പറയുന്നു.
ഇസ്ലാം കാരുണ്യത്തിന്റെ മതമാണ്, ഒരു സാധാരണ മനുഷ്യന്റെ നീതി ബോധത്തിന് നിരക്കാത്ത കാര്യങ്ങള് കരാ വാരിധിയായ ദൈവത്തിന്റെ വിധി വിലക്കുകളില് കാണുക സാധ്യമല്ല. ഈ വിഷയത്തില് ഇനി ചര്ച്ച തുടരേണ്ടെന്ന് തോന്നുന്നു.
ആ ഫത്വ യുടെ പ്രസക്ത ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ.
“A woman who has been raped cannot be asked to produce witnesses; her claim shall be accepted unless there are tangible grounds to prove otherwise. To insist that she provide witnesses is akin to inflicting further pain on her. If anyone refutes her claim of innocence, the onus is on him to provide evidence, and she may simply deny the claim by making a solemn oath, thus clearing herself in public. The Prophet (peace and blessings be upon him) said, “The onus to provide evidence falls on the one who makes a claim, and the one who denies (the same) can absolve himself or herself by making a solemn oath to the contrary.”
Note: വായനക്കാര് തെറ്റുകള് ആധികാരികാമായി ചൂണ്ടിക്കാണിച്ചാല് തിരുത്താന് തയാറാണ്.

പാര്‍ത്ഥന്‍ said...

@Shebu: പറയുന്നു:
ആയതു കൊണ്ട് തന്നെ ഒരു റേപ് 'വിക്ടിം' നോട് നാല് സാക്ഷികളെ ഹാജരാക്കാന് ആവശ്യപ്പെടവതല്ല എന്ന് പ്രഗല്ഭനായ ഒരു ആധുനിക പണ്ഡിതന് ഈ വിഷയത്തില് വര്ഷങ്ങള്ക്കു മുമ്പ് ഫത്വ നല്കിയിരിക്കുന്നു.


പാക്കിസ്ഥാനിലെ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തപ്പോൾ ഈ നിയമജ്ഞന്മാർ ഒന്നും പറയുന്നത് കേട്ടില്ലല്ലോ. എന്റെ കമന്റിനെ വളച്ചൊടിക്കാൻ ശ്രമിച്ചു എന്നല്ലാതെ ഈ മാതിരിയുള്ള വിതണ്ഡവാതങ്ങളും കണ്ടിരുന്നില്ല.
ഇത് പണ്ഡിതന്മാർ പുതിയതായി ഉണ്ടാക്കിയതാവാം എന്നു വിശ്വസിക്കട്ടെ.

ഇതിന് മറുപടി പ്രതീക്ഷിക്കുന്നില്ല.

ചിന്തകന്‍ said...

ഷെബു നല്ല മറുപടി. ഇതേരൂപത്തില്‍ തുടരുക. ജബ്ബാര്‍ മാഷിന്റെ യുക്തിക്ക് മനസ്സിലായില്ലെങ്കിലും ഇത് വായിക്കുന്ന മാറ്റാരെങ്കിലുമൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാതിരിക്കില്ല. ജബ്ബാര്‍ മാഷ് സ്ഥിരം ശൈലിയനുസരിച്ച് വിഷയങ്ങളില്‍ നിന്ന് വിഷയങ്ങളിലേക്ക് ‘ജംപ്’ ചെയ്തു കൊണ്ടേയിരിക്കും. ഒരു വിഷയവും കണ്‍ക്ലൂഷനിലെത്താന്‍ അദ്ദേഹം സമ്മതിക്കുമെന്ന് തോന്നുന്നില്ല.

വ്യഭിചാരവും ബലാല്‍ സംഘവും തിരിച്ചറിയാനുള്ള കഴിവില്ലാത്തവരോട് ക്ഷമിച്ചേക്കുക.

CK Latheef said...

'ഇസ്്‌ലാം നിശ്ചയിച്ച് നല്‍കിയ ക്രിമിനല്‍ നിയമങ്ങള്‍ ഖുര്‍ആനും നബിചര്യയും അടിസ്ഥാനമാക്കി കാലവും ദേശവും സന്ദര്‍ഭവും അനുസരിച്ച് ഇസ്്‌ലാമിക ഭരണകൂടത്തിലെ പണ്ഡിത സഭക്ക് ഉചിതമായ നിയമം നിശ്ചയിക്കാവുന്നതാണ്. ഖുര്‍ആനില്‍ നിശ്ചയിച്ച ശിക്ഷാവിധികള്‍ പോലും ഖുര്‍ആനിന്റെ പദങ്ങള്‍ക്കനുസരിച്ച് നടപ്പാക്കുക എന്നതല്ല ഇസ്്‌ലാം സ്വീകരിക്കുന്ന നിലപാട്.'

മുകളില്‍ ഞാന്‍ നല്‍കിയ കമന്റ് മാഷ് ഒന്നിലധികം സ്ഥലത്ത് എടുത്ത് ചേര്‍ക്കുകയുണ്ടായി. വീണ്ടും വന്ന് ശ്രദ്ധിച്ച് വായിച്ചപ്പോള്‍ ഞാനുദ്ദേശിച്ച അര്‍ഥം ലഭിക്കണമെങ്കില്‍ വാചക ഘടനയില്‍ ചെറിയ ഒരു മാറ്റം ആവശ്യമാണ് എന്ന് മനസ്സിലായി. അതോടൊപ്പം മാഷ്് ഉദ്ധരിക്കുമ്പോള്‍ അതില്‍ നിന്ന് ഖുര്‍ആനും നബിചര്യയും അടിസ്ഥാനമാക്കി എന്ന വാചകം വിട്ടുകളയുകയും ചെയ്യുന്നു. എന്നിട്ട് ഇതുതന്നെയാണ് യുക്തിവാദികളും പറയുന്നത് എന്ന് തെറ്റായി വാദിക്കുകയും ചെയ്യുന്നു. ഞാന്‍ വാചകഘടന മാറ്റാന്‍ ഉദ്ദേശിക്കുന്നത് ഇങ്ങനെ:


ഇസ്‌ലാമില്‍ ശിക്ഷ നിശ്ചയിക്കാത്ത കുറ്റകൃത്യങ്ങള്‍ക്ക് ഖുര്‍ആനും നബിചര്യയും അടിസ്ഥാനമാക്കി, കാലവും ദേശവും സന്ദര്‍ഭവും അനുസരിച്ച് ഇസ്‌ലാമിക ഭരണകൂടത്തിലെ പണ്ഡിതസഭക്ക് ഉചിതമായ ശിക്ഷ നിശ്ചയിക്കാവുന്നതാണ്‌. ഖുര്‍ആനില്‍ നിശ്ചയിച്ച ശിക്ഷാവിധികള്‍ പോലും സന്ദര്‍ഭം അനുസരിച്ച് നടപ്പാക്കുന്നതില്‍ വിവിധമാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്.


ഈ പറഞ്ഞതില്‍ അവ്യക്തതയുണ്ടെങ്കില്‍ വിശദീകരിക്കുന്നതാണ്.

Shebu said...

പാര്‍ത്ഥന്‍ ചോദിച്ചത് നല്ല ചോദ്യം. പാകിസ്ഥാനില്‍ നടന്ന കേസിനെ കുറിച്ച് ഞാന്‍ പഠിച്ചിട്ടില്ല. പാര്‍ഥന്‍ പറഞ്ഞത് പോലെയാണ് സംഭവിച്ചതെന്കില്‍ ആ ചോദ്യം ഇങ്ങനെയാണ് പാര്‍ത്ഥ ചോദിക്കേണ്ടത്‌, ഇസ്ലാമില്‍ ഇത്ര മാനുഷികമാണ്‌ നിയമങ്ങളെങ്കില്‍ പിന്നെ പാകിസ്ഥാനില്‍ എന്ത് കൊണ്ട് അവര്‍ അങ്ങനെ വിധിച്ചു എന്ന്. അങ്ങനെയാണെങ്കില്‍ നമുക്കത്‌ ഒന്നിച്ചു ചോദിക്കാവുന്നതുമാണ് !

Shebu said...

ചിന്തകന്‍..thanks for your positive comments...

അരുണ്‍ said...

ഇസ്‌ലാമിനെക്കുറിച്ച് സാമാന്യവിവരമുള്ള ആരും ഇപ്രകാരം പറയില്ല എന്ന് എനിക്ക് തറപ്പിച്ച് പറയാന്‍ കഴിയും

ലത്തീഫ് ഇങ്ങനെ തിരുത്തിയാല്‍ നന്നായിരിക്കും..

ഇസ്ലാമില്‍ സാമാന്യം വിശ്വാസമുള്ള ആരും ഇപ്രകാരം പറയില്ല എന്ന് എനിക്ക് തറപ്പിച്ച് പറയാന്‍ കഴിയും

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.