Saturday, September 5, 2009

രണ്ടു പഴയ നോമ്പു കാല കുറിപ്പുകള്‍....

നോമ്പിന്റെ ശാസ്ത്രീയത.

ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പഠനം നടത്തിയ ശേഷം മാത്രമേ ഒരു കാ‍ര്യം ശാസ്ത്രീയമാണെന്നു പ്രസ്താവന നടത്താവൂ. എന്നാല്‍ ശാസ്ത്രീയം എന്ന പദം ഇന്നു പലരും അശാസ്ത്രീയമായാണു പ്രയോഗിക്കുന്നത്. ഗോത്രകാല വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കാലത്തു കൊണ്ടുപിടിച്ച ശ്രമങ്ങളാണു നടക്കുന്നത്. അക്കൂട്ടത്തിലൊന്നാണു റംസാന്‍ നോമ്പിന്റെ `ശാസ്ത്രീയത`യും. നോമ്പെടുക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഇക്കാലമായാല്‍ പത്രമാധ്യമങ്ങളിലൂടെ പ്രചാരണം നടത്ത്തുന്നവരില്‍ ശാസ്ത്രം പഠിച്ച ഡോക്ടര്‍മാരും പെടും. പക്ഷെ ഇവരൊക്കെ മറച്ചുവെക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാനം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കതെ ആഹാരനിയന്ത്രണം ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. ഇക്കാലത്തെ നോമ്പനുഷ്ഠാനം എത്രമാത്രം ആരോഗ്യപരവും ശാസ്ത്രീയവുമാണെന്നറിയണമെങ്കില്‍ മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളില്‍ പോയി ഒരന്വേഷണം നടത്തിയാല്‍ മതിയാകും. വിവിധ തരം ഉദരരോഗങ്ങള്‍ ,അള്‍സര്‍ ,ബി പി ,പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ നോമ്പുകാലത്തു വലിയ തോതില്‍ മൂര്‍ഛിക്കുന്ന രോഗങ്ങള്‍ പലതാണ്. അതു കൊണ്ടു തന്നെ ഇക്കാല‍ത്ത് ഡോക്ടര്‍മാരെ തേടി ആശുപത്രികളില്‍ ശരണം പ്രാപിക്കേണ്ടിവരുന്നവര്‍ നിരവധിയാണ്.

ഉദയം മുതല്‍ അസ്തമയം വരെ ആഹാരവും ജലപാനവും ഉപേക്ഷിക്കുക എന്നതാണു മുസ്ലിം നോമ്പിന്റെ രീതി. കടുത്ത വേനല്‍ക്കാലത്തു പോലും 12മണിക്കൂര്‍ വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ആരോഗ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയുമെന്നു തോന്നുന്നില്ല. 11മാസക്കാലം സമയകൃത്യത പാലിച്ച് ആഹാരം കഴിച്ചു വന്നവര്‍ പിന്നീട് ഒരു മാസം ആഹാരത്തിന്റെ ക്രമം തെറ്റിക്കുന്നതുകൊണ്ട് ശരീരത്തിന് എന്തു ഗുണമാണുണ്ടാകുന്നത്? വ്യായാമം ചെയ്യാതെയും കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചും കഴിയുന്നവര്‍ക്ക് അല്പം ആഹാരനിയന്ത്രണം നല്ലതാണ്‍. പക്ഷെ അതിന് കൊല്ലത്തില്‍ ഒരു മാസത്തെ ആഹാരസമയക്രമം മാറ്റുന്നതുകൊണ്ടു മാത്രം ഒരു പ്രയോജനവും ഇല്ല. അതു ദോഷം ചെയ്യുകയും ചെയ്യും. രാത്രി സമയത്ത് കൊഴുത്ത ഭക്ഷണം കഴിച്ച് ഉറങ്ങുകയും പകല്‍ വെള്ളം കുടിക്കാതെ ജോലികള്‍ ചെയ്യുകയും ചെയ്യുന്നത് ഒരു തരത്തിലും ആരോഗ്യകരമല്ല. ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല. അമിതാഹാരം ഒഴിവാക്കി ക്രമവും കൃത്യതയും പലിച്ചു ജീവിക്കുന്നതാണു വല്ലപ്പോഴും പട്ടിണി കിടന്ന് ദുര്‍ മേദസ്സു കളയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശാസ്ത്രീയമായ മാര്‍ഗ്ഗം.

നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്. ആഹാര സമയമടുക്കുന്നതോടെ അന്നനാളത്തിലെ വിവിധ സ്രവഗ്രന്ധികള്‍ ആഹാരത്തെ സ്വീകരിക്കാനും ദഹിപ്പിക്കാനുമുള്ള ശ്രമം ആരംഭിക്കുകയായി. പാലിച്ചു വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതാണിത്. അതിനാല്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റം ഈ സിസ്റ്റത്തില്‍ താളപ്പിഴ ഉണ്ടാക്കുന്നു. വായിലുണ്ടാകുന്ന ഉമിനീര്‍ ആഹാരത്തിന്റെ ദഹനപ്രക്രിയയിലെ `പ്രഥമ`നാണ്‍. ക്ഷാരഗുണമുള്ള ഈ ദ്രവം ,ഭക്ഷണം സമയത്തു ചെന്നില്ലെങ്കില്‍ മറ്റൊരു ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു. ആമാശയത്തിലെ അമ്ല ഗുണമുള്ള ദ്രാവകത്തെ നിര്‍വീര്യമാക്കുക എന്നതാണത്. അമ്ലത കുറയ്ക്കാനുള്ള ഒരു സംവിധാനമാണത്. ഉമിനീരെല്ലാം തുപ്പിക്കളഞ്ഞാല്‍ ആമാശയത്തില്‍ ആസിഡ് പ്രവര്‍ത്തിച്ച് അള്‍സര്‍ ഉണ്ടാക്കും. നോമ്പുകാലത്ത് ഉദര രോഗങ്ങള്‍ വര്‍ദ്ധിക്കന്‍ ഇതാണ് ഒരു കാരണം. പൊതുസ്ഥലങ്ങളില്‍ കാര്‍ക്കിച്ചു തുപ്പി മലിനീകരണമുണ്ടാക്കുന്നത് ഒരു നോമ്പുകാല വിനോദമാണ്. അര്‍ദ്ധരാത്രികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുണ്ടാക്കുന്ന ശബ്ദമലിനീകരണവും നോമ്പിന്റെ മറ്റൊരു നന്മയത്രേ!

കേരളത്തിലെ മുസ്ലിങ്ങള്‍ വ്രതകാലം ഒരു തീറ്റമഹോത്സവമായാണ് ഇപ്പോള്‍ ആചരിച്ചു വരുന്നത്! ഭക്ഷണച്ചിലവ് മറ്റു കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായെങ്കിലും ഇക്കാലത്തു വര്‍ദ്ധിക്കുന്നു എന്നതാണു കണക്ക്. നോമ്പുകാലത്തെ പ്രധാന മാധ്യമച്ചര്‍ച്ചകള്‍ തന്നെ വിഭവങ്ങളെകുറിച്ചാണ്. രാത്രികാലത്തെ ഈ വിഭവസമൃദ്ധമായ ` അമൃദേത്തു`കൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാന്‍ പോകുന്നത്? നോമ്പിന്റെ ശാസ്ത്രീയത വ്യാഖ്യാനിച്ചുണ്ടാക്കുന്നവര്‍ അതുണ്ടാക്കുന്ന ശരീര സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ശരിയായ ആഹാര ശീലം എന്താണെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണു വേണ്ടത്. പ്രാകൃതകാലത്തെ ആചാരങ്ങള്‍ക്കു ശാസ്ത്രത്തിന്റെ ആവരണം അണിയിക്കാന്‍ ശ്രമിക്കുന്നത് സത്യസന്ധമായ നിലപാടല്ല.

anzar thevalakkara said...
മി; ജബ്ബാര്‍
ഒരാള്‍ നോന്‍പ് അനുഷ്ടിക്കുന്നത് എന്തിനെന്ന് മുസ്ലിമിനോട്‌ ചോദിച്ചാല്‍ അയാള്‍ പറയുന്ന അല്ലെങ്കില്‍ പറയേണ്ടുന്ന മറുപടി സൃഷ്ടാവ് പറഞ്ഞിട്ട് എന്നാണു,അല്ലാതെ എന്റെ ശരീരത്തിന്റെ നന്മക്കു എന്നല്ല.ഒരു മുസ്ലിം നമസ്കരിക്കുന്നതും ,വഴിയിലെ തടസം നീക്കുന്നതും ,പാവപെട്ടവനെ സഹായിക്കുന്നതും ,ഒരു മരം വച്ചു പിടിപ്പിക്കുന്നതും ,തുടങ്ങി ഏത് സല്‍കര്‍മങ്ങള്‍ ചെയ്താലും അവനുദ്ദെശിക്കുന്നതു സ്വന്തം ശരീരത്തിന്റെ ആരോഗ്യമല്ല.മറിച്ചു അവന്റെ സൃഷ്ടാവില്‍ നിന്നുള്ള കൂലി പ്രതീക്ഷിച്ചാണ് .എന്നാല്‍ ഏതെങ്കിലും യുക്തിവാദി ഇതില്‍ ഏതെങ്കിലും ചെയ്യുന്നത് എന്ത് പ്രതീക്ഷിച്ചിട്ടു ആണ് എന്നെനിക്കറിയില്ല....

ഇനി റമളാന്‍ നോന്ബിന്റെ ശാസ്ത്രീയതയെ പറ്റി ...... ശാസ്ത്രത്തിന്റെ കാര്യത്തില്‍ പോയിട്ട് ദൈവത്തിന്റെ കാര്യത്തില്‍ പോലും ആധുനിക ശാസ്ത്രഞ്ജന്‍മാര്‍ ഏക അഭിപ്രായക്കാരല്ല എന്ന് താങ്കള്‍ക്കു അറിയാമല്ലോ.താങ്കള്‍ പറഞ്ഞ ശാസ്ത്രീയത ഞാന്‍ കണ്ടു.ശരി സമ്മതിച്ചിരിക്കുന്നു.എന്നാല്‍ താങ്കള്‍ പറഞ്ഞതിന് വിപരീതമായ ശാസ്ത്രീയ വശങ്ങള്‍ പറഞ്ഞ ആയുര്‍വേദ ,അലോപതി ,മുസ്ലിം/അമുസ്ലിം ( തെറ്റിദ്ധരിക്കണ്ട .. കാശ് കൊടുത്തിട്ടോ,വാള്‍ ഉയര്‍ത്തി കാടിയിട്ടോ പറയിപിച്ചതല്ല.കേട്ടോ)ഡോക്ടര്‍മാരുടെ അഭിപ്രായങ്ങളോ?
**************************************************************************************************
ഇഫ്താര്‍ സൌഹൃദം !

റംസാന് കാലമായാല് മുസ്ലിം സമൂഹത്തോട് ഐക്യപ്പെടുന്നതിനായി `അമുസ്ലിം സഹോദരങ്ങളും` നോമ്പെടുക്കുകയും ഇഫ്താര്പാര്‍ടി സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.
മാധ്യമങ്ങള് അതു വാറ്‍ത്തയാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നു. മുസ്ലിം മാധ്യമങ്ങള് ഇത്തരം വാറ്ത്തകള് മതസൌഹാറ്ദ്ദത്തിന്റെ ഉദാത്ത മാതൃക എന്ന മട്ടില് ആഘോഷിക്കാറുണ്ട്. അതേ സമയം മുസ്ലിംചെറുപ്പക്കാരാരെങ്കിലും ഇതേ പോലെ ഐക്യപ്പെടാന് പോയാല് ഈ കൂട്ടരുടെ നിലപാട് മറ്റൊന്നായിരിക്കും. മുസ്ലിം സമുദായത്തില് നിന്നാരെങ്കിലും ശബരിമലക്കു മാലയിട്ടുവെന്നു സങ്കല്‍പ്പിക്കുക -അങ്ങനെ സങ്കല്‍പ്പിക്കാനേ കഴിയില്ല എന്നതാണു വാസ്തവം- അല്ലെങ്കില് ഒരു മുസ്ലിം മന്ത്രി നിലവിളക്കു കൊളുത്തി എന്ന് കരുതുക. മത സൌഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായി ഇതിനെ വിശേഷിപ്പിക്കാന് ഇവര് തയ്യാറാകുമോ? ചെറ്ക്കളം അബ്ദുള്ള നെറ്റിയില് കുറി ചാറ്ത്തിയ സന്ദര്‍ഭം ഓര്ത്തു നോക്കുക.

ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവുമായി പ്രണയത്തിലായി മതം മാറുകയും അവളുടെ അച്ഛനമ്മമാര് അവരോട് നല്ല ബന്ധം തുടരുകയും ചെയ്യുന്നുവെങ്കില് ആ ഉദാത്ത മാതൃകയും മുസ്ലിം മാധ്യമങ്ങളില്‍
വന് തോതില് പ്രകീര്‍ത്തിക്കപ്പെടാറുണ്ട്. ഇവിടെയും സംഗതി തിരിച്ചായാല് മാതൃക ഉദാത്തമാകാറില്ല. ഒരു മുസ്ലിം യുവതി അമുസ്ലിം യുവാവിനൊപ്പം പോയാല് അവളെയും,കുടുംബം സഹകരിച്ചാല് കുടുംബത്തെയും ഊരു വിലക്കുന്നതിനെക്കുറിച്ചായിരിക്കും ആലോചനകളെല്ലാം.

ഒരു സ്കൂള്‍കുട്ടി മോഹിനിയാട്ടത്തിന് വേഷംകെട്ടുന്നതുപോലും ഈ ഖവ്മിന് വല്ലാത്ത അസഹ്യതയുണ്ടാക്കും. അവളുടെ കുടുംബത്തെ മഹല്ലില് കയറ്റണോ എന്നതായി പിന്നെ സമുദായത്തിലെ പ്രധാന ചര്‍ച്ച.

സൌഹാര്‍ദ്ദത്തിന്റെ പാലങ്ങള് വേണം. പക്ഷെ ട്രാഫിക് വണ്‍വേ ആകരുത്!



ചിത്രകാരന്‍chithrakaran said...
നിലവിലുള്ള പ്രമുഖമതങ്ങളില്‍ ഇസ്ലാമിനോളം സങ്കുചിതവും,അസഹിഷ്ണുത പുലര്‍ത്തുന്നതുമായ മതം വേറെയുണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല, വിശ്വാസിയെ പേടിപ്പിച്ചും,മോഹിപ്പിച്ചും അടിമകളായ അണികള്‍ മാത്രമാക്കുന്ന ഇസ്ലാം അന്ധമായ യജമാനഭക്തിയുടെ മതമായാണ് ചിത്രകാരനു തോന്നിയിട്ടുള്ളത്. ഒരു കാട്ടുതീയ്യിന്റെ ഹിംസാത്മകതയുള്ള ഈ മതത്തില്‍ ആത്മീയത എന്നത് പൂജ്യത്തിലും താഴെ... നെഗറ്റിവായതിനാല്‍ ഇതിലെ വിശ്വാസികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ മാനവിക തലങ്ങളിലേക്ക് ഉയരാന്‍ മറ്റു മതക്കാര്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ അശേഷം ലഭിക്കുന്നില്ലെന്നുതന്നെ പറയാം. ജബ്ബാര്‍ മാഷെപ്പോലുള്ളവര്‍ എങ്ങിനെയാണ് ഈ മതത്തിന്റെ അകത്തോട്ടുമാത്രം തുറക്കുന്ന വാതിലിലൂടെ പുറത്തുവന്നത് എന്ന് അതിശയത്തോടെയാണ് ചിത്രകാരന്‍ അന്വേഷിക്കുന്നത്.

ഈ മതത്തിന്റെ കെട്ടുപാടില്ലെങ്കില്‍ നമ്മുടെ മുസ്ലീങ്ങളോളം വികസന സാധ്യതയുള്ള മനുഷ്യര്‍ മറ്റു മതങ്ങളില്‍ കുറവാണെന്നു ചിത്രകാരനു തോന്നുന്നു. ഒരു ഹിന്ദുവിന്റെ ആകെയുള്ള വിലങ്ങുതടി അവന്റെ മതമല്ല;അവന്റെ പാരംബര്യവും ദുരഭിമാനങ്ങളുമാണ്.
അതുകൊണ്ടുതന്നെ എന്തുമാത്രം അവസരങ്ങളുണ്ടായാലും അതൊക്കെ നിഷിദ്ധമാണെന്നു കരുതി സസന്തോഷം ജീവിതം മുഴുവനുമിരുന്ന് മാലകെട്ടുന്ന ഒരു ഹിന്ദു അതു നിര്‍ത്തി ,മുസ്ലീമിനെപ്പോലെ ഒരു ദിവസം മത്തിവില്‍ക്കാനും,അടുത്തദിവസം സ്വര്‍ണം വില്‍ക്കാനും, അതിനടുത്ത ദിവസം ആവശ്യമെങ്കില്‍ മറ്റൊരുജോലി സാഭിമാനം ചെയ്യാനും മുതിരുകയില്ല.

നമ്മുടെ മുസ്ലീം ജനവിഭാഗം ഇസ്ലാം മതത്തിന്റെ ഇരുട്ടറയില്‍നിന്നും കുറച്ചെങ്കിലും പുറത്തുവന്നാല്‍ ... മറ്റേതു ജന വിഭാഗത്തില്‍നിന്നും ഉണ്ടാകുന്നതില്‍ കൂടുതല്‍ എ.പി.ജെ. അബ്ദുള്‍ കലാം മാരോ അതിലും മികച്ച പ്രതിഭകളോ നമ്മുടെ മുസ്ലീങ്ങള്‍ക്കിടയില്‍നിന്നും ജനിച്ചുവരുമെന്നകാര്യത്തില്‍ സംശയമില്ല. മുസ്ലീങ്ങള്‍ നേരിടുന്ന പരിമിതി ... ഇസ്ലാം എന്ന മതം മാത്രമാണ്. എന്നാല്‍ ഹിന്ദുവും,ചെറിയതോതില്‍ ക്രിസ്ത്യാനികളും തണ്‍ഗളുടെ പാരംബര്യത്തിന്റേയും,ദുരഭിമാനത്തിന്റേയും,ജാതിയുടേയും ഭാരിച്ച നുകം മഹത്തായ ഭാഗ്യമാണെന്ന തോന്നലില്‍ സ്വയം ചുമക്കുന്നതിനാല്‍ സ്വയം വന്ധ്യംങ്കരിക്കപ്പെട്ട അവസ്ഥയൈലാണ്. തീര്‍ച്ചയായും അപവാദങ്ങളുണ്ടാകും. ചിത്രകാരന്റെ അവലോകനം മൊത്തത്തിലുള്ളതാണ്.
മോങ്ങിക്കോണ്ടിരിക്കുന്ന ഹിന്ദു മത്തിവില്‍ക്കാനുള്ള ബോധമാര്‍ജ്ജിക്കുംബോള്‍ മാത്രമേ രക്ഷപ്പെടു.
വിചാരം said...
പ്രിയ ജബാര്‍ക്ക
ഞാന്‍ താങ്കളുടെ ഒട്ടുമിക്ക പോസ്റ്റുകളും വായിച്ചു. ചിന്താഗതിക്ക് സാമ്യതയുണ്ടായതിനാല്‍ എതിര്‍പ്പിന്റെ ആവശ്യകത ഒട്ടും ഇല്ല. ഈ ബൂലോകത്ത് മതാതീതമായി ചിന്തിക്കുന്നവരേക്കാളധികം മതപരമായി ചിന്തിക്കുന്നവരാണ് , ചിലര്‍ എല്ലാം ഉള്‍കൊള്ളാനാവുന്ന മതവിശ്വാസികള്‍ മറ്റു ചിലര്‍ ഒട്ടും സഹിഷ്ണത ഇല്ലാത്ത സങ്കുചിതരും. ഉള്‍കൊള്ളാ‍നാവുന്നവര്‍ അവനവന്റെ സ്വന്തം പേരില്‍ അഭിപ്രായം ധീരതയോടെ പറയും അല്ലാത്തവര്‍ അനോണി വേഷത്തില്‍ വന്ന് തന്റെ സംസ്ക്കാരം വിളമ്പും. ഈ പാതയില്‍ പൂക്കളേക്കാളധികം മുള്ളുകളായിരിക്കും കൂടുതല്‍ ഒന്നിലും മനസ്സ് പതറാതെ മുന്നോട്ട് നീങ്ങുക.

പോസ്റ്റുകള്‍ക്കുള്ള കമന്റല്ല ഞാനിവിടെ എഴുതാന്‍ ഉദ്ദേശിക്കുന്നത്, എങ്കിലും സ്വാഭാവികമായി താങ്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ വരും.. എന്റെ വീക്ഷണങ്ങള്‍. എന്റെ വീക്ഷണങ്ങളോട് എതിര്‍പ്പുള്ളവരായിരിക്കും അനുകൂലിക്കുന്നവരേക്കാള്‍ അധികം. അങ്ങനെയുള്ളവര്‍ സ്വന്തം മുഖത്തോട് മാത്രം ദയവ് ചെയ്ത് എന്നോട് സംവദിക്കുക .

ദൈവം എന്നത് തികച്ചും സാങ്കല്‍‌പികമയൊരു മിത്താണ്. ഈ മിത്തിനെ താത്വീകാചാര്യന്‍‌മാര്‍ തന്റെ ജനപക്ഷത്തെ ഉദ്ദരിക്കാന്‍ സൃഷ്ടിച്ചെടുത്ത മതത്തിന് ഒരു ബലമേകാന്‍ ദൈവത്തെ (ആത്മീയതയെ) കൂട്ടുപ്പിടിച്ചു, ഈ താത്വീകാചാര്യന്മാര്‍ ആവിര്‍ഭവിക്കുന്നതിന് മുന്‍പേ ഇതേ ആശയങ്ങള്‍ നിലനിന്നിരുന്നു. എന്നാലതിനൊരു വ്യക്തമായ ക്രോഡീകരണമുണ്ടായിരുന്നില്ല,ഉള്ളതിനോ അത്ര ബലവും ഉണ്ടായിരുന്നില്ല. പല ആശയങ്ങളില്‍ നിന്നും ശ്വാംസീകരിച്ചെടുത്ത ബലമുള്ള ആശയങ്ങള്‍ കൂടിചേര്‍ത്ത് വ്യവസ്ഥാപിതമായ മതങ്ങള്‍ സൃഷ്ടിച്ചെടുത്തു. സാമാന്യ ജനതയ്ക്ക് സ്വീകാര്യമായ കാലാതീതമായി നിലകൊണ്ടു എന്നാല്‍ ഈ ആശയങ്ങള്‍ക്കൊക്കെ നൂറ്റാണ്ടുകളോളം തല ഉയര്‍ത്തി നില്‍കാനായെങ്കിലും, ശാസ്ത്രത്തിന്റെ വളര്‍ച്ച ഈ ഇസങ്ങളെ ചോദ്യം ചെയ്തു പക്ഷെ സാമൂഹികമായ വളര്‍ച്ച പ്രാപിച്ച ഈ ഇസങ്ങള്‍ക്ക് നേരെ ആരെങ്കിലും മുഖം തിരിച്ചു നിന്നാല്‍ അവരെ ഉന്മൂലനം ചെയ്യാനുള്ള രൌദ്രശക്തി ഇവയ്ക്ക് കൈവന്നു, (ആശയങ്ങള്‍ക്കല്ല ആശയം ഉള്‍കൊള്ളുനവര്‍ക്ക്) ആയതിനാല്‍ തന്നെ ശാസ്ത്രീയ സത്യം യഥാര്‍ത്ഥ സത്യമാണെങ്കിലും ഇസങ്ങളെ ഇലാതാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ശാസ്ത്രീയ സത്യം ഇസങ്ങളെ ഇല്ലാതാക്കും എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പുരോഹിത മേലാധികാരികള്‍ മറ്റൊരു തന്ത്രത്തിലൂടെ അവരുടെ ഇസങ്ങളെ നവീകരിക്കാന്‍ തുടങ്ങി. കാളപെറ്റാലും അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഇവര്‍ മത്സരിച്ചു.. എന്നാല്‍ മഹാവിഢിത്വം വിളമ്പിയ മതഗ്രന്ഥങ്ങളിലെ വാക്കുകളുടെ വിവക്ഷ പോലും നല്‍കാതെ കണ്ണടച്ചു.

താങ്കളുടെ പോസ്റ്റുകളില്‍ ആധികാരികമായി എഴുതിയിട്ടുള്ളത് ഇസ്ലാം എന്ന ഇസത്തെ കുറിച്ചായതു കൊണ്ട് അതിനെ കുറിച്ചാവാം.ജാതി കോളങ്ങളില്‍ ഇസ്ലാം എന്നെഴുതുന്നവര്‍ക്കധികം പേര്‍ക്കമറിയില്ല അതൊരു ജാതി നാമമല്ലാന്ന്, മറിച്ചതൊരു ജീവിത വ്യവസ്ഥയാണന്ന്. ഇവര്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്. ഇസ്ലാം സമ്പൂര്‍ണ്ണമാണന്ന്. എന്നാല്‍ വല്ല ചോദ്യവും ചോദിച്ചാല്‍ അങ്ങനെ ചോദിക്കാന്‍ പാടില്ല അത് ദൈവ നിന്ദയാണന്ന്. സമ്പൂര്‍ണ്ണമായതില്‍ എല്ലാം ഇല്ലേ ? പിന്നെന്തുകൊണ്ട് ഉത്തരം ബാക്കിയാവുന്നു. എന്റെ വീക്ഷണത്തില്‍ ഇസ്ലാം കേവലമൊരു പ്രവാചക മതമാണ്, അതില്‍ ദൈവത്തിന് യാതൊരു സ്ഥാനവുമില്ല കാരണം അവര്‍ക്ക് ദൈവീക സങ്കപല്പം ഇല്ല. മാത്രമല്ല അവരുടെ ഗ്രന്ഥമായ ഖുര്‍‌ആണ്‍ തികച്ചും മനുഷ്യ സൃഷ്ടി മാത്രമാണന്ന് ഒരുവട്ടം നിക്ഷപക്ഷമായി വായിച്ചാല്‍ മനസ്സിലാകും. ആ മതം സൃഷ്ടിച്ച വ്യക്തിക്ക് അതില്‍ ഒത്തിരി സ്വാര്‍ത്ഥ താല്‍‌പര്യങ്ങളുണ്ടന്ന് വളരെ വ്യക്തമാണ്, ഒത്തിരി മതങ്ങളുടെ (ജൂത,ക്രിസ്ത്യന്‍,ബഹാമീസ്, മറ്റു നിയമ വ്യവസ്ഥകള്‍) സങ്കലിത രൂപമായതു കൊണ്ട് ഇസ്ലാം മതത്തില്‍ കാലോചിതമായ ചില ധാര്‍മ്മിക മൂല്യങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ടന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.

ഇസ്ലാം എന്ന ജീവിതവ്യവസ്ഥക്ക് ഒത്തിരി സൌന്ദര്യമുണ്ടന്നുള്ളത് സത്യമാണ്, വ്യക്തിയുടെ, സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ അടിസഥാന ആവശ്യങ്ങള്‍ക്കുതങ്ങുന്ന സാമ്പത്തിക അടിത്തറ ഉണ്ടാക്കാന്‍ ഇസ്ലാം വ്യവസ്ഥയ്ക്കായിട്ടുണ്ട്, സാമൂഹിക ഉന്നമന ലക്ഷ്യത്തിന് പലിശ രഹിത സമ്പ്രദാ‍യം ഉദാഹരണമായി എടുക്കാം, ഞാന്‍ ഇഷ്ടപ്പെടുന്ന ഇസ്ലാമിലെ (ഖുര്‍‌ആനിലെ) വളരെ പ്രധാനപ്പെട്ടൊരു കാര്യം മുലകുടി ബന്ധം സാഹോദര്യ ബന്ധമായി കണക്കാക്കുന്ന മൂല്യവത്തായ തീരുമാനം ( ഞാന്‍ എന്റെ ചങ്ങാതിയുടെ ഉമ്മയുടെ മുലപാല്‍ ചെറുപ്പത്തില്‍ കുടിച്ചാല്‍ അവനെന്റെ ചങ്ങാതിയേക്കാള്‍ ഉപരി സഹോദരനായിരിക്കും മാത്രമല്ല അവന്റെ സഹോദരിയെ എനിക്ക് വിവാഹം ചെയ്യാനും ആവില്ല കാരണം അവളെന്റെ സ്വന്തം സഹോദരിക്ക് തുല്യമാണ്) ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് ഇസ്ലാമത വിശ്വാസിയായ ഒരു വ്യക്തിയുടെ അമ്മാവന്റെ മകളെ, പിതൃസഹോദരി പുത്രിയെ,എന്തിനേറെ പറയുന്നു മതൃസഹോദരി പുത്രിയെ പോലും വിവാഹം ചെയ്യാന്‍ അനുവധിക്കുന്ന ഇടത്താണ് മുലകുടി ബന്ധത്തിന് വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നത്, ഇതിലൂടെ മുലപാലിലാത്ത സ്ത്രീകളുടെ കുട്ടികളെ മറ്റു സ്ത്രീകള്‍ മുലപാല്‍ നല്‍കാന്‍ പ്രോത്സാഹനം ചെയ്യുന്നുമുണ്ട്.
എന്റെ യുക്തിക്ക് അംഗീകരിക്കാനാവാത്ത പല കാര്യങ്ങളും ഇസ്ലാ മതത്തിലുണ്ട്, അതില്‍ പ്രധാനം ഒരു സ്ത്രീയെ വിവാഹ മോചനം ചെയ്തതിന് ശേഷം തെറ്റിധാരണകള്‍ മാറിയാല്‍ അവരെ തന്നെ വിവാഹം ചെയ്യണമെങ്കില്‍ മറ്റൊരാള്‍ വിവാഹം ചെയ്യണം പിന്നീട് അയാള്‍ വിവാഹ മോചിതയാക്കിയതിന് ശേഷമേ ആദ്യ ഭര്‍‌ത്താവിനവരെ സ്വീകരിക്കാനാവൂ ഇതിന് വിവക്ഷ കണ്ടെത്തുന്നവര്‍ ന്യായീകരിക്കുന്നത് വിവാഹ മോചനത്തെ പ്രോത്സാഹിപ്പിക്കാതിരിക്കാനണന്ന് ഇങ്ങനെയുള്ളവരോട് മറ്റൊരു ചോദ്യം മുഹമദ് നബിയുടെ വളര്‍ത്തു പുത്രന്‍ സൈദു ബിന്‍ ഹാരിഥ: യുടെ ഭാര്യയെ ചില പ്രശ്നങ്ങളാല്‍ വിവാഹ മോചിതയാക്കി (അക്കാലത്ത് ഒത്തിരി വിമര്‍ശങ്ങള്‍ ഉണ്ടാക്കിയ സംഭവമാണിത്) ഇദ്ദ: കാലത്തിന് ശേഷം മുഹമ്മദ് നബി വിവാഹം ചെയ്തു. ഇവിടെ സ്വന്തം വളര്‍ത്തു പുത്രന്റെ ഈ പ്രവര്‍ത്തിയെ സാധൂകരിക്കുന്ന പ്രവര്‍ത്തിയാണ് അദ്ദേഹം ചെയ്തത്, ഇനി സൈദു ബിന്‍ ഹാരിഥ: യ്ക്ക് തെറ്റിധാരണകള്‍ നീക്കി വീണ്ടും സൈനബിനെ ഭര്യയാക്കാനാവില്ലായിരുന്നു കാരണം പ്രവാചക പത്നിമാരെ പരിശുദ്ധ മാതാക്കളായിട്ടാണ് ഇസ്ലാം കണക്കാക്കുന്നത്.

ഇസ്ലാം ആവിര്‍ഭാവത്തിന് മുന്‍പ് ഏറ്റവും നീചമായ ഒരു ആചാരമായിരുന്നു ശൈശവ വിവാഹം, അന്നത്തെ കാലത്തെ അനാചാരങ്ങളെ ഇല്ലാതാക്കാ‍നാണ് ഇസ്ലാം സൃഷ്ടിക്കപ്പെട്ടത് എങ്കിലും ഇസ്ലാമതത്തിലും അന്നത്തെ ആചാരങ്ങളുടെ തുരര്‍ കഥകള്‍ തുടര്‍ന്നു അതിലൊന്നു ശൈശവ വിവാഹമായിരുന്നു, ഇന്ത്യയിലേയും മറ്റു ഇതര രാജ്യങ്ങളുടേയും ശൈശവ വിവാഹ സമ്പ്രദായം ആണ്‍‌കുട്ടിയും പെണ്‍‌കുട്ടിയും ചെറുപ്പ കാലത്തുള്ള വിവാഹമായിരുന്നു എന്നാല്‍ അറേബ്യന്‍ സമ്പ്രദായം തികച്ചും നീചമായ പ്രവര്‍ത്തിയായിരുന്നു (പണ്ട് ബ്രഹ്മണ സമുദായത്തിലുണ്ടായിരുന്നത് പോലെ ) വളരെ ചെറിയ കുഞ്ഞുങ്ങളെ വൃദ്ധരായവര്‍ വിവാഹം കഴിക്കുന്ന രീതി, മുഹമദ് നബിയും ആ ആചാരം തുടര്‍ന്നു അദ്ദേഹം തന്റെ ജീവിതത്തിലത് മാതൃകയാക്കി, മുഹമ്മദ് നബി ആയിഷയെ വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 50 ഉം ആയിഷയ്ക്ക് പ്രായം 6 വയസ്സുമായിരുന്നു വിവാഹ ശേഷം മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു മധുവിധു, അപ്പോള്‍ അദ്ദേഹത്തിന് പ്രായം 53, ആയിഷയ്ക്ക് 9ഉം , ഈ മാതൃക ഇന്നും അറബി നാട്ടില്‍ പ്രത്യേകിച്ച് സൌദിയില്‍ നടമാടുന്നുണ്ട് , നമ്മുടെ കൊച്ചു കേരളത്തിലും ഈ സ്ഥിതി അത്ര ചെറുപ്പ മല്ലെങ്കിലും നടമാടുന്നുണ്ട് .. അറുപതുക്കാരന്‍ 18 കാരിയായ പാവപ്പെട്ട പെണ്‍‌കുട്ടിയെ വിവാഹം ചെയ്യുക എന്നത്.
ഇസ്ലാം അടിമ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അടിമ സമ്പ്രദായത്തെ പൂര്‍ണ്ണമായും നിരോധിച്ചിട്ടില്ല, ഇതിന്റെ അനുരണങ്ങളാണ് സൌദിയിലേയും , കുവൈത്തിലേയും മുല്ലമാര്‍ തന്റെ വേലക്കാരെ അടിമയ്ക് തുല്യമായി കണക്കാക്കുന്നത്. ഇവിടെ മറ്റൊരു കാര്യം കൂടിയുണ്ട് , അന്ന് യുദ്ധത്തില്‍ പരാജയപ്പെടുന്ന സൈന്യത്തിലെ പുരുഷനമാരുടെ ഭാര്യമാരേയും, യുദ്ധത്തില്‍ മരിച്ച യോക്താക്കളുടെ ഭാര്യമാരേയും അവരുടെ മക്കളേയും യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന മുതലായി കണക്കാക്കി വീതം വെയ്ക്കുക, ഇങ്ങനെ ലഭിയ്ക്കുന്ന സ്ത്രീകളുമായി വിവാഹ ബന്ധം നടത്താതെ വെപ്പാട്ടിയായി വെയ്ക്കാം, ഇത് ഇസ്ലാം മതം വരുന്നതിന് മുന്‍പുള്ള ഒരു അനാചാരമായിരുന്നു എന്നാല്‍ നവോത്ഥാന നായകനെന്നും, നവോത്ഥാന മതമെന്നും വിശേഷിപ്പിക്കുന്ന ഇസ്ലാമതം പോലും ആ നീച വ്യവസ്ഥിതി തുടര്‍ന്നു. മുഹമദ് നബി തന്റെ വളര്‍ത്തു പുത്രന്റെ ഭാര്യയെ സ്വന്തമാക്കിയതില്‍ ഒത്തിരി വിമര്‍ശങ്ങള്‍ നേരിട്ടപ്പോള്‍, അദ്ദേഹത്തിന് അരുളീപാ‍ടുണ്ടായത്രേ ഇനിമേല്‍ നിനക്ക് ഭാര്യമാരുണ്ടാവില്ല നിന്റെ അടിമ സ്ത്രീകള്‍ ഒഴിച്ച് എന്നൊരു അരുളിപ്പാട് , ഇവിടേയും ദൈവം മാറയ്ക്കാതെ അറീയീച്ചു വിവാഹം കഴിക്കാനെ പാടില്ലാത്തതൊളൂ .. അടിമകളെ എത്ര വേണമെങ്കിലും വേഴ്ക്കാം.

ഞാനിവിടെ ഇത്രയും എഴുതിയത് ഖുര്‍‌ആനെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക വിമര്‍ശന്മാണ് , എന്നാല്‍ ഇന്നത്തെ ഇസ്ലാമിനെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം, ഇന്ന് ബിന്‍‌ലാദനും, സവാഹരിയുമെല്ലാമാണ് ഇസ്ലാമിന്റെ നേതാക്കള്‍, അങ്ങനെയുള്ള ആളെ കൊല്ലികളുടെ മതത്തിന് കീഴില്‍ ആയിരം ചേകന്നൂല്‍ മൌലവിമാര്‍ ഇനിയും കൊല്ലപ്പെട്ടേക്കാം , അറബി ഭാഷ മാത്രമാണ് ദൈവ ഭാഷയെന്നും അതല്ലാതെ മറ്റൊന്നും പഠിക്കരുതെന്ന് ശഠിക്കുന്ന മൂഢമാരായ (എല്ലാവരും ഇല്ല ) ഇസ്ലാം പണ്ഡിതമാര്‍ ഉള്ളിടം കാലം എക്കാലവും മുസ്ലിംങ്ങള്‍ പിന്നോക്കം തന്നെ പോയി കൊണ്ടിരിക്കും മാത്രമല്ല കാലോചിതമായി മാറ്റത്തിന് ഉള്‍കൊള്ളാത്ത ഏതൊരു തത്വ സംഹിദയും വേറും കടലാസ് രേഖ മാത്രമായിരിക്കും.
***********************************************************************************************

43 comments:

ഷെബു said...
This comment has been removed by the author.
ഷെബു said...

വിവിധ കാലാവസ്ഥകള്‍ നില നില്‍ക്കുന്ന നാടുകളിലെ മനുഷ്യ പ്രകൃതി പോലും പഠിച്ചു അറിയാനുള്ള സാവധാനം കാണിക്കാതെ അസംബന്ധം വെച്ച് കാച്ചുന്നവരെ കുറിച്ച് എന്ത് പറയാന്‍! സ്വയം ഒരു എന്സൈക്ലോപെഡിയ ചമയുന്നതാണ് പ്രശ്നം.

Prophet's Marriage to Aisha:

As for the purpose of this marriage, it was purely for sociopolitical reason. The Prophet’s main concern was the future of Islam. He was interested in strengthening the Muslims by all bonds.

It should be noted that in the hot regions, it’s normal for a girl to attain maturity at a very early age. Thus the case is totally different from that which does exist in the cold regions where a girl does not attain puberty before 21 [Physicians maintain that the age of puberty in the hot regions normally ranges from 9 to 16]. At all rates, it should be stressed that the Prophet, peace and blessings be upon him, on marrying Aisha, never aimed at fulfilling a lust or satisfying a desire; rather, his aim was to strengthen his relation with the most beloved Companion of his, Abu Bakr. One important point we have to clarify here is that the Prophet, peace and blessings be upon him, when proposing to Aisha, was not the first suitor, for, according to many historians, Jubair ibn Mut`am proposed to her before the Prophet, peace and blessings for him. This gives an indication that `Aisha, may Allah be pleased with her, was mature enough for marriage at that age.

ഷെബു said...
This comment has been removed by the author.
ഷെബു said...

24 മണിക്കൂറും ഇസ്ലാമിനെ എങ്ങിനെ അപകീര്തിപ്പെടുതാം എന്ന് ചിന്തിക്കുന്ന കടുത്ത അസഹിഷ്ണുക്കള്‍ മത സൌഹാര്‍ദം പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ രസമുണ്ട്. ഏതാണ്ട് ഒരു വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ. അല്ല, ഇവര്‍ക്ക് എന്താ ഇസ്ലാമിനോട് ഇത്ര വൈരാഗ്യം? കാര്യം 'ഞമ്മടെ' ഈ നിരീശ്വര വാദത്തിനു ഏറ്റവും വലിയ ഭീഷണി ഇസ്ലാം തന്നെ, അല്ലാതെന്താ! അതിനെ ദിവസവും ആയിരം തവണ തെറി വിളിക്കുക, നേതാവ് അത് ചെയ്തെന്കിലല്ലേ അണികളെ പിടിച്ചു നിര്‍ത്താന്‍ പറ്റൂ. അണികള്‍ ആണെങ്കില്‍ അന്നേക്കന്നു കുറഞ്ഞും വരുന്ന സാഹചര്യത്തില്‍ പഴകി പുളിച്ച കുറെ ആരോപണങ്ങള്‍ വീണ്ടും പൊടി തട്ടി എടുത്തു എണ്ണയിട്ടു തൊടച്ച് അങ്ങ് കാച്ചുക തന്നെ. പതിനായിരം വട്ടം മറുപടി കൊടുത്താലും പിന്നേം വരും അതെ ചോദ്യവുമായിട്ട്! അതെങ്ങനെ, വേരറ്റു പോകുമോന്ന വംശ നശീകരണ ഭീതി പിടി കൂടിയാ പിന്നെ ഇതൊക്കെയല്ലണ്ട് എന്താ ചെയ്യാ! ചരിത്രത്തില്‍ തുല്യതയില്ലാത്ത മാതൃകകള്‍ ഇസ്ലാമിന്റെ മാത്രം സംഭവനയാനെന്നിരിക്കെ കുവൈറ്റില്‍ വേലക്കാരോട് അറബികള്‍ മോശമായി പെരുമാറിയാല്‍ ഇസ്ലാമിന് കുറ്റം! ഇസ്ലാമിന് വളരെ മുമ്പേ നിലവിലിരുന്നിരുന്ന അടിമ സമ്പ്രദായം എത്ര മനോഹരമായ സമീപനത്തിലൂടെയാണ് ഇസ്ലാം തുടച്ചു നീക്കിയത്! അടിമകളെ സ്വതന്തരാക്കുന്നത് പുണ്യ പ്രവൃത്തിയായി കാണുകയും പല തെറ്റുകള്കും അടിമ മോചനം പരിഹാരമായി നിശ്ചയിക്കുകയും ചെയ്ത ഇസ്ലാം എത്ര മഹനീയ മതം! ഒറ്റയടിക്ക് അടിമ സമ്പ്രദായം നിര്തലാകിയിരുന്നെന്കില്‍ അതിന്റെ ഫലം അടിമകള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയേനെ! മറിച്ച് അവരെ 'സ്വതന്ത്രരാക്കി' സമൂഹത്തില്‍ ഒരു സാദാ മനുഷ്യന്റെ സ്ഥാനം നല്‍കിയിട്ടാണ് അതിനെ വിപാടനം ചെയ്തത്. ഇതൊക്കെ ദൈവിക മതമായ ഇസ്ലാമിന്റെ മാത്രം സവിശേഷതയാണ്. എന്നാലും 'ഞമ്മക്ക്‌' അതൊന്നും സമ്മതിച്ചു തരാന്‍ പറ്റൂല!
പിന്കുറി: നയ്ക്കാട്ടം ചൂല് കൊണ്ട് അടിച്ചു വൃതിയാക്കുന്നതനല്ലോ ശരി, അല്ലാതെ അതിനെ തൂവാല കൊണ്ട് എടുക്കുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ല. അതാണ്‌ ഞാന്‍ ചെയ്യുന്നത്!

ഷെബു said...

ജബ്ബാറേ, മുസ്ലിങ്ങള്‍ പിന്നാക്കം പോയി എന്ന് നുണ പറയുന്നത് എന്തിനാ‌? നട്ടുച്ചയ്ക്ക് കണ്ണടച്ച് പിടിച്ചു "ദേ, നല്ല ഇരുട്ട് ട്ടോ" എന്ന് പറയുന്ന പോലെ! കണ്ണ് തുറന്നു പിടിക്ക്, കുറെ നുണ വിളമ്പിയാല്‍ അതോക്കെയങ്ങു വിശ്വസിക്കാന്‍ എല്ലാരും നിരീശ്വര വാദികളല്ലല്ലോ! ഒരിടത്ത് പറയുന്ന ഇസ്ലാമിന്റെ സാമ്പത്തിക വ്യവസ്ഥ നല്ലതാണു എനിക്ക് "ക്ഷ' പിടിച്ചു എന്നൊക്കെ, പിന്നെ പറയും മുസ്ലിംകള്‍ പിന്നാക്കം പോയീന്ന്! അല്ല, ദെന്താ സംഗതി? നോക്ക്, "വ്യക്തിയുടെ, സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ അടിസഥാന ആവശ്യങ്ങള്‍ക്കുതങ്ങുന്ന സാമ്പത്തിക അടിത്തറ ഉണ്ടാക്കാന്‍ ഇസ്ലാം വ്യവസ്ഥയ്ക്കായിട്ടുണ്ട്, സാമൂഹിക ഉന്നമന ലക്ഷ്യത്തിന് പലിശ രഹിത സമ്പ്രദാ‍യം ഉദാഹരണമായി എടുക്കാം..." പറയുന്നത് മറന്നു പോകുന്ന അസുഘണ്ടോ? ഞാനും ഒരു മലപ്പുറത്ത്‌ കാരനാണേ....!

ea jabbar said...

ഇസ്ലാം അടിമത്തം ഇല്ലാതാക്കിയോ? എല്ലാ പോസ്റ്റും വായിച്ചു പ്രതികരിക്കൂ സുഹൃത്തേ.

ea jabbar said...

ജബ്ബാറേ, മുസ്ലിങ്ങള്‍ പിന്നാക്കം പോയി എന്ന് നുണ പറയുന്നത് എന്തിനാ‌?
************
മുസ്ലിംങ്ങള്‍ പിന്നാക്കം പോയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാ സംവരണം പറഞ്ഞു പിന്നാക്ക ജാതിക്കാര്‍ക്കൊപ്പം ക്യൂവില്‍ തിരക്കുന്നത്? സച്ചാറും നരേന്ദ്രനും പറഞ്ഞു സോളിഡാരിറ്റിക്കാര്‍ മാര്‍ച്ചു നടത്തുന്നത്?

ea jabbar said...

ഒരിടത്ത് പറയുന്ന ഇസ്ലാമിന്റെ സാമ്പത്തിക വ്യവസ്ഥ നല്ലതാണു എനിക്ക് "ക്ഷ' പിടിച്ചു എന്നൊക്കെ, പിന്നെ പറയും മുസ്ലിംകള്‍ പിന്നാക്കം പോയീന്ന്!
****
ഞാന്‍ ഒരിടത്തും അങ്ങനെ പറഞ്ഞില്ലല്ലോ ...!

ea jabbar said...

നയ്ക്കാട്ടം ചൂല് കൊണ്ട് അടിച്ചു വൃതിയാക്കുന്നതനല്ലോ ശരി, അല്ലാതെ അതിനെ തൂവാല കൊണ്ട് എടുക്കുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ല. അതാണ്‌ ഞാന്‍ ചെയ്യുന്നത്!
*****
ആ ചൂലു താഴെ വെക്കരുത്. ഇവിടെത്തന്നെ ഉണ്ടാവണം. എനിക്കും ഒരു സഹായാവൂലോ...!

ea jabbar said...

24 മണിക്കൂറും ഇസ്ലാമിനെ എങ്ങിനെ അപകീര്തിപ്പെടുതാം എന്ന് ചിന്തിക്കുന്ന കടുത്ത അസഹിഷ്ണുക്കള്‍ മത സൌഹാര്‍ദം പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ രസമുണ്ട്. ഏതാണ്ട് ഒരു വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ. അല്ല, ഇവര്‍ക്ക് എന്താ ഇസ്ലാമിനോട് ഇത്ര വൈരാഗ്യം?
**********

ഷെബു !
ഞാന്‍ ഇസ്ലാമിനെ വെറുക്കുന്നു.
കാരണം ഞാന്‍ മുസ്ലിംങ്ങളെ സ്നേഹിക്കുന്നു.
ഇസ്ലാമിന്റെ ഇരകളാണു മുസ്ലിങ്ങള്‍.
മുസ്ലിംങ്ങള്‍ മനുഷ്യരാകണമെങ്കില്‍ അവര്‍ ഇസ്ലാം എന്ന പ്രാകൃതത്വത്തില്‍ നിന്നും മോചിതരാകണം.
മത സൌഹാര്‍ദ്ദമല്ല എന്റെ ലക്ഷ്യം ; മനുഷ്യനന്മയാണ്.
ഇസ്ലാം തുലയട്ടെ; മുസ്ലിംങ്ങള്‍ മനുഷ്യരാകട്ടെ.!

ea jabbar said...

ഈ കുറിപ്പും കൂടി വായിച്ചോളൂ

ea jabbar said...

അല്ല, ഇവര്‍ക്ക് എന്താ ഇസ്ലാമിനോട് ഇത്ര വൈരാഗ്യം? കാര്യം 'ഞമ്മടെ' ഈ നിരീശ്വര വാദത്തിനു ഏറ്റവും വലിയ ഭീഷണി ഇസ്ലാം തന്നെ, അല്ലാതെന്താ!
********
ഇസ്ലാം സമാധാനത്തിനും മനുഷ്യത്വത്തിനും ഭീഷണിയാണ്.
നിരീശ്വരവാദത്തിന് ഇസ്ലാം കനത്ത സംഭാവനയേ ചെയ്യുന്നുള്ളു!

ea jabbar said...

കുര്‍ ആന്‍ മാത്രം ഒരാവര്‍ത്തി വായിച്ചാല്‍ തന്നെ കോമണ്‍ സെന്‍സുള്ള ആരും നിരീശ്വരവാദിയാകും. പതിനായിരം നിരീശ്വരവാദ പുസ്തകങ്ങള്‍ വായിച്ചാലും ഈ ‘ഫലം‘ കിട്ടില്ല !!

ea jabbar said...

ഇന്നലെ ഞങ്ങള്‍ യുക്തിവാദിസംഘത്തിന്റെ മലപ്പുറം ഏരിയാ മീറ്റിങ് ചേര്‍ന്നു. പരിചയപ്പെടലിനിടയ്ക്ക് ഓരോരുത്തരും എങ്ങനെ യുക്തിവാദിയായി എന്നു വിശദീകരിക്കുകയുണ്ടായി. 90% പേരും കുര്‍ ആന്‍ വായിച്ചു യുതിവാദിയായി എന്നാണു പറഞ്ഞത്.

ഷെബു said...

ഖുര്‍ആന്‍ ഒരത്ഭുത ഗ്രന്ഥമാണ് ശുദ്ധ മനസ്സോടെ സന്മാര്‍ഗം തേടുന്നവര്‍ക്ക് മാത്രമേ അത് വഴി കാട്ടുകയുള്ളൂ. അല്ലാത്തവര്‍ 90% ത്തില്‍ പെടും. വലിയ സംഗതിയല്ല അത്.
ഖുര്‍ആന്‍ വായിച്ചു അതിന്റെ അനുയായി ആയി മാറി ആദ്യത്തെ ആംഗലേയ പരിഭാഷ സ്വയം എഴുതിയ ഒരു മഹദ്‌വ്യക്തിയാണ് മുഹമ്മദ്‌ പിക്താള്‍. അങ്ങനെ ലോകത്ത്‌ നിരവധി മനുഷ്യര്‍. ഒരു ദിവസം ലോകത്ത്‌ ഖുര്‍ആന്‍ വായിച്ചു അതിന്റെ അനുയായി ആയി മാറുന്നവരുടെ ഒരു കണക്കെടുത്താല്‍ ജബ്ബാറും സംഘവും വളിയിട്ടോടും. എന്നാല്‍ പുതിയ യുക്തിവാദികളുടെ കണക്കെടുത്താല്‍ സഹതാപമാവും തോന്നുക. കഴിഞ്ഞ കൊല്ലം ഗള്‍ഫിലെ ഒരു ചെറിയ പ്രദേശത്ത് മാത്രം ഖുറാനില്‍ ആകൃഷ്ടരായത് 200 ലേറെ പേരാണ്. ഇനി അതൊന്നു ലോകടിസ്ഥാനത്തില്‍ ചിന്തിന്ച്ചു നോക്കുക. തല ചുറ്റി വീഴാന്‍ 90% ത്തിനു എവിടെയെങ്കിലും പോണോ? അത്യധുനികത വഴി വിട്ടു പോകുന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇസ്ലാമിലേക്ക് മടങ്ങുന്നത്. എന്നാലുന്റെ ജബ്ബാര്‍ ഇങ്ങനെ സത്യത്തിനു നേരെ കയര്‍ക്കണോ? ആളുകളെന്താ വിചാരിക്ക്യ?
മോശല്ലേ? മ്മളെ ഭാരതപ്പുഴ മഴക്കാലത്ത്‌ കുത്തിയോലിക്കണ പോലെല്ലേ ഇസ്ലാം പായണത്‌! വല്ല വിചാരോണ്ടോ? ആലോചിച്ചു പറയ്‌!

ഷെബു said...

Stand Firm for Justice

“O believers! Stand firm for justice and bear true witness for the sake of Allah, even though it be against yourselves, your parents or your relatives. It does not matter whether the party is rich or poor - Allah is well wisher of both. So let not your selfish desires swerve you from justice. If you distort your testimony or decline to give it, then you should remember that Allah is fully aware of your actions.” [Al Qur’an 4:135]

ഷെബു said...

Chapter17:V9
Verily this Qur'an guides to the way that is the straight-most. To those who believe in it, and to righteous works, it gives the good news that a great reward awaits them; And warns those who do not believe in the Hereafter that We have prepared for them a grievous chastisement.

(11) Man prays for evil in the manner he ought to pray for good. Man is ever hasty.

ഷെബു said...

ജബ്ബാര്‍, കലര്‍പ്പില്ലാത്ത മതത്തിന്റെ അഭാവം സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മരണത്തിനു ശേഷം ഒരു കണക്കെടുപ്പുണ്ട് എന്നാ ചിന്ത തിന്മകള്‍ കുറയാന്‍ കാരണമാകും. ഖുര്‍ആന്‍ ആകട്ടെ ആ പരലോക ജീവിതത്തെ കുറിച്ച വ്യക്തമായ മുന്നറിയിപ്പാണ് നല്‍കുന്നതും. സമൂഹത്തില്‍ അവശ്യം നില നില്കേണ്ട മൂല്യങ്ങള്‍ ഖുര്‍ആന്‍ കല്പിക്കുന്നതായി കാണാം. മറ്റേതു ഗ്രന്ഥത്തിലാണ് ഇത്ര ഗൌരവത്തോടെ ഇത് പ്രതിപാദിക്കുന്നത്?
ഉദാ: വിട്ടുവീഴ്ച യുടെ കാര്യം.ഖുര്‍ആന്‍ അതിങ്ങനെ ആവശ്യപ്പെടുന്നു.
"വിട്ടു വീഴ്ചയുടെ മാര്‍ഗം സ്വീകരിക്കുക, നല്ലത് കല്പിക്കുക, അവിവേകികളെ അവഗണിക്കുകയും ചെയ്യുക" (അല്‍ അഅറാഫ് 199)
കരാര്‍ പാലനം:
"നിങ്ങള്‍ കരാര്‍ പൂര്‍ത്തീകരിക്കുക, തീര്‍ച്ചയായും കരാറിനെ കുറിച്ച് ചോദിക്കപ്പെടുക തന്നെ ചെയ്യും"
(അല്‍ ഇസ്രാ 34)
"വിശ്വസ്തയില്ലാതവന്, വിശ്വാസമില്ല, കരാര്‍ പാലിക്കാതവന് ദീനുമില്ല" (അഹമദ്)
വഞ്ചന:
നിന്നെ വിശ്വസിചെല്പിച്ച അമാനത്ത്‌ തിരിചെല്പികുക, എന്നാല്‍ നിന്നെ വന്ചിക്കുന്നവനെ ഒരിക്കലും വഞ്ചിക്കരുത്" (അഹമദ്, അബൂ ദാവൂദ്‌)
അറിവ് (Knowledge):
"ചോദിക്കുക, അറിവുള്ളവരും അറിവില്ലാത്തവരും സമമാകുക്മോ? (അസ്സുമര്‍ 9)
വിനയം:
"നിന്നെ പിന്‍പറ്റിയ സത്യാ വിശ്വാസികള്‍ക്ക് വിനയത്തിന്റെ ചിറകു താഴ്ത്തി കൊടുക്കുക" (ആശ്ശുഅറാഅ 215)
അധ്വാനം:
"കായികാധ്വാനതിലൂടെ പരിക്ഷീനിതനാകുന്നവന്‍ അതിലൂടെ പാപ മോചിതനായി തീരുന്നതാണ്"!

വ്യഭിചാരം: 17:31-37
"വ്യഭിചാരത്തോട്‌ അടുക്കുകയെ അരുത്, അത് വളരെ വഷളായ നടപടിയും ദുഷിച്ച മാര്‍ഗവുമാകുന്നു"

ഇനിയും ധാരാളം നന്മകള്‍ ഖുരാനിന്റെയും ഹദീസിന്റെയും താളുകളില്‍ നിന്നും വായിചെടുക്കനാവും. ഇതൊക്കെ വായിച്ചിട്ടാണ് മലപ്പുറം ഏരിയ കമ്മറ്റിയിലെ 90% ഖുറാനെ വെറുത്തതെന്കില്‍ എനിക്കിനി ഒന്നും പറയാനില്ലേ! കാരണം ഈ അടിസ്ഥാന നന്മകള്‍ വെറുക്കുന്നവരുടെ പേരാണ് യുക്തിവാദി എന്നത് പുതിയ അറിവാണ്‌! സമൂഹത്തിന്റെ നന്മയിലധിഷ്ടിതമായ പുനര്‍ നിര്‍മാണത്തിന് നിലവില്‍ ഇസ്ലാമിലെ സമ്പൂര്‍ണ പരിഹാരമുള്ളൂ. മറ്റു മതങ്ങളില്‍ കാണുന്ന നന്മകളും ലോകത്ത്‌ വന്ന പ്രവാചകന്മാരുടെ അധ്യാപനത്തിന്റെ രേഖപ്പെടുത്തപ്പെട്ട അവശേഷിപ്പുകള്‍ ആണ്. ചുരുക്കത്തില്‍ ഇസ്ലാം കേവലം പരലോക സുഖത്തിനു വേണ്ടിയുള്ളതല്ല , മറിച്ച് ഭൂമിയിലെ നന്മയിലധിഷ്ടിതമായ, സമാധാനതിലധിഷ്ടിതമായ ശാന്തമായ ജീവിതത്തിനു ഇസ്ലാം അനിവാര്യമാണ്. പരലോകത്തെ തുല്യതയില്ലാത്ത പ്രതിഫലം ന്യായമായ സ്രഷ്ടാവിന്റെ ഔദാര്യവും നീതിയുടെ താല്പര്യവുമാണ്. സുന്ദരിയായ ഒരു പര പെണ്ണിന്റെ 'ക്ഷണം' വേണ്ടെന്നു വെക്കാന്‍ നല്ല ഉറച്ച ഈമാനുള്ള ഒരു വിശ്വാസിക്കെ കഴിയൂ. കാരണം ഖുര്‍ആന്‍ വ്യഭിചാരം നിഷിദ്ധമാക്കിയിരിക്കുന്നു. ഖുര്‍ആണിന്റെ ശക്തിയും സൌന്ദര്യവും അതാണ്‌. അതില്‍ നിന്നകന്നു പോകുന്നവര്‍ ഒരു പക്ഷെ ജീവിതത്തിലെ ഇത്തരം വിലക്കുകളെ വെറുക്കുന്നവര്‍ ആകാം!

ഷെബു said...

ജബ്ബാര്‍, മുസ്ലിങ്ങള്‍ പിന്നാക്കം പോയത് ഇസ്ലാമിനെ അവഗണിചപ്പോഴാണ്. നമ്മുടെ ജില്ലയില്‍ മുസ്ലിയക്കന്മാരുടെ തെറ്റായ നിലപാടുകള്‍ കാരണം നമ്മുടെ മുതിര്‍ന്ന തലമുറയ്ക്ക് വിദ്യഭ്യാസം അന്യമായിപ്പോയി. അതിന്റെ ഒരു ഹാങ്ങ്‌ ഓവര്‍ ഇപ്പോഴും പൂര്‍ണമായും മാറിയ‌ിട്ടില്ല. മുസ്ലിംകളിലെ പുരോഗമന ചിന്താഗതിക്കാരായ ആളുകള്‍ (ഉദ: മുജാഹിദ്‌, ജമാത്ത്‌-ഏ ഇസ്ലാമി) ഇസ്ലാമിന്റെ വെളിച്ചത്തില്‍ അടിയുറച്ചു നിന്ന് കൊണ്ട് വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്‍കുകയും അങ്ങനെ മുസ്ലിംകളിലും ഡോക്ടര്‍മാരും പ്രൊഫഷണല്‍ഉകളും വന്നു തുടങ്ങുകയും ചെയ്തു. എന്നാലും പല കാരണങ്ങള്‍ കൊണ്ടും തൊഴില്‍ മേഘലയില്‍ അവര്‍ തുലോം കുറവാണ്. നരേന്ദ്ര കമ്മിഷന്‍ പറഞ്ഞ പോലെ സര്‍ക്കാര്‍ തലങ്ങളില്‍ കടുത്ത അട്ടിമറി നടക്കുമ്പോള്‍ (വഞ്ചന) സോളിടാരിട്ടികാര്‍ ക്യൂ നിന്നില്ലെന്കിലെ അത്ഭുതമുള്ളൂ...!
ഒരു കാര്യത്തില്‍ നീതി പുലര്‍ത്തുക, ഇപ്പോഴും മാതൃക സ്വീകരിക്കേണ്ടത് അഴകില്‍ നിന്നാണ്, അഴുക്കില്‍ നിന്നല്ല!

ea jabbar said...

ഒരു സെകുലര്‍ രാജ്യത്ത് സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നത് ഇസ്ലാം വിരുദ്ധമാണെന്നു സ്വന്തം ഭരണഘടനയില്‍ ഇപ്പോഴും നിലനിര്‍ത്തുന്ന ജമാ അത്തെ ഇസ്ലാമിയുടെ കുട്ടിപ്പടയാണു സോളിഡാരിറ്റി. ഇവരൊക്കെയാണോ ഷെബു മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്ന “പുരോഗമന വാദികള്‍”?
അതോ ഈ പിന്നാക്കാവസ്ഥയുടെ കാരണക്കാരോ?

ഒരു കാര്യം:
പരന്ന ചര്‍ച്ചയ്ക്കു പകരം പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമന്റുകയാവും നല്ലത്. മറ്റു കാര്യങ്ങളൊക്കെ അതാതു വിഷയത്തില്‍ ഇട്ട പോസ്റ്റുകള്‍ വായിച്ച് അവിടെ കമന്റിടുക. പ്രധാന ലേഖനങ്ങളുടെ ലിങ്ക് ബ്ലോഗിന്റെ മുന്‍ പേജില്‍ ഉണ്ട്.

ea jabbar said...

വ്യഭിചാരം: 17:31-37
"വ്യഭിചാരത്തോട്‌ അടുക്കുകയെ അരുത്, അത് വളരെ വഷളായ നടപടിയും ദുഷിച്ച മാര്‍ഗവുമാകുന്നു"
***************


കാശു കൊടുത്ത് ഏതു പെണ്ണിനെയും വ്യഭിചരിക്കാമെന്നും ഖുര്‍ ആനിലുണ്ട് ചര്‍ച്ച വേണമെങ്കില്‍ അവിടെ ആകാം.

ea jabbar said...

അറിവ് (Knowledge):
"ചോദിക്കുക, അറിവുള്ളവരും അറിവില്ലാത്തവരും സമമാകുക്മോ? (അസ്സുമര്‍ 9)
******

അടിമയും യജമാനനും സമമാകുമോ? എന്നും ചോദിക്കുന്നുണ്ട്.

ea jabbar said...

വിനയം:
"നിന്നെ പിന്‍പറ്റിയ സത്യാ വിശ്വാസികള്‍ക്ക് വിനയത്തിന്റെ ചിറകു താഴ്ത്തി കൊടുക്കുക" (ആശ്ശുഅറാഅ 215)
************

“സത്യവിശ്വാസി“കളല്ലാത്തവരെ കാണുന്നേടത്തു വെച്ചു വെട്ടിക്കൊല്ലാനും പറയുന്നു!

ea jabbar said...

സുന്ദരിയായ ഒരു പര പെണ്ണിന്റെ 'ക്ഷണം' വേണ്ടെന്നു വെക്കാന്‍ നല്ല ഉറച്ച ഈമാനുള്ള ഒരു വിശ്വാസിക്കെ കഴിയൂ.
**************

അപ്പൊ ഇദ്ദേഹത്തിനും ഈമാന്‍ ഇല്ലായിരുന്നോ?

ea jabbar said...

ഒരു ദിവസം ലോകത്ത്‌ ഖുര്‍ആന്‍ വായിച്ചു അതിന്റെ അനുയായി ആയി മാറുന്നവരുടെ ഒരു കണക്കെടുത്താല്‍ ജബ്ബാറും സംഘവും വളിയിട്ടോടും. എന്നാല്‍ പുതിയ യുക്തിവാദികളുടെ കണക്കെടുത്താല്‍ സഹതാപമാവും തോന്നുക.
**************

ദാ ഇവരൊക്കെ ഇസ്ലാം ഉപേക്ഷിച്ചവരാണ് . അവര്‍ പറയുന്നതൊക്കെ വായിച്ചു നോക്കിക്കോളൂ.

ea jabbar said...

അധ്വാനം:
"കായികാധ്വാനതിലൂടെ പരിക്ഷീനിതനാകുന്നവന്‍ അതിലൂടെ പാപ മോചിതനായി തീരുന്നതാണ്"!
************

ഇതിനെന്താ മേല്‍ വിലാസമില്ലാത്തേ?

യജമാനനെ വിട്ട് ഓടിപ്പോകുന്ന അടിമ നരകത്തിലാണെന്നു നബി പറഞ്ഞതിനു തെളിവുണ്ട്.[ബുഖാരി, മുസ്ലിം ..]

ea jabbar said...

The Prophet’s main concern was the future of Islam.
**********



ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
‌‌‌-----------

അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി
The Prophet’s main concern was the beauty of that girl.!

ea jabbar said...

ഇവിടെ നോമ്പ് ചര്‍ച്ചാവിഷയം. മറ്റു കാര്യങ്ങള്‍ അതാതു പോസ്റ്റുകളില്‍ ചര്‍ച്ചയാവാം. താല്‍പ്പര്യമുണ്ടെങ്കില്‍.

ഷെബു said...

ഇസ്ലാമിലെ നോമ്പ് അശാസ്ത്രീയമാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും ആധികാരിക വൈദ്യ ശാസ്ത്ര തെളിവ് കൊണ്ട് വാ ജബ്ബാര്‍! അല്ലാതെ ഒരു സ്കൂള്‍ അദ്ധ്യാപകന്‍ ചുമ്മാ കാടടച്ചു വെടി പൊട്ടിച്ചത് കൊണ്ട് നോമ്പ് അശാസ്ത്രീയമാകുമോ? ഞാന്‍ വര്‍ഷങ്ങളായി നോമ്ബെടുക്കുന്നു, ഒരു കൊഴപ്പോല്ല, എന്റെ വീട്ടുകാര്‍, കൂട്ടുകാര്‍, നാട്ടുകാര്‍ അങ്ങനെ നിരവധി...ആരും നോമ്ബെടുതിട്ടു രോഗിയാവുകയോ പരലോകം പോവുകയോ ചെയ്തിട്ടില്ല! ബഡായി കുറെ ആവര്‍ത്തിച്ചാല്‍ നേരാകുമോ? ഇത് പണ്ടാരോ പറഞ്ഞ പോലെ, കണ്ട നീ മിണ്ടാണ്ടിരിക്ക്‌, കേട്ട ഞാന്‍ പറയട്ടെ എന്ന് പറഞ്ഞ പോലെയായിപ്പോയി! ആരെങ്കിലും കാര്‍കിച്ചു തുപ്പുന്നതാണോ നോമ്പിന്റെ പ്രശ്നം? മാഷേ, അള്‍സര്‍, പള്‍സര്‍, ഉദര രോഗങ്ങള്‍ നോമ്ബെടുക്കാത്ത മത സമൂഹങ്ങളിലോക്കെയുണ്ട്. നോമ്ബെടുക്കാതവരും കാര്‍കിച്ചു തുപ്പും. പരസ്യമായി തുപ്പുന്നുത് ബോധവല്‍ക്കരണത്തിന്റെ കുറവ് കൊണ്ടാണ്, കാര്കിചായാലും അല്ലെങ്കിലും. ജബ്ബാര്‍ നോമ്പ് കാലത്ത് എത്ര ആശുപത്രികള്‍ കയറിയിറങ്ങി രോഗ കാരണം അന്വേഷിച്ചു? ഊഹിച്ചു വെച്ച് കാച്ചുമ്പോള്‍ മുന്നില്‍ വിവരമുള്ളവര്‍ നില്കുന്നു എന്ന ബോധം വേണ്ടേ? പിന്നെ തീറ്റ ഉത്സവത്തെ കുറിച്ച്, നേരത്തെ ഞാന്‍ പറഞ്ഞല്ലോ, മാതൃക സ്വീകരിക്കേണ്ടത് നല്ലതില്‍ നിന്നാണ്. പ്രാദേശികമായ തീറ്റ രീതികള്‍ ഓരോ പ്രദേശത്തും കാണും. അതെനെതിരെയും ബോധവല്‍ക്കരണം വേണം! കാല്‍ വയര്‍ ഒഴിചിടാനാണ് നബി പഠിപ്പിച്ചത്. അതൊന്നും ഇസ്ലാമിന്റെ അക്കൌണ്ടില്‍ വരവ് വെക്കേണ്ട.

ea jabbar said...

ജബ്ബാര്‍ നോമ്പ് കാലത്ത് എത്ര ആശുപത്രികള്‍ കയറിയിറങ്ങി രോഗ കാരണം അന്വേഷിച്ചു?
**********
ഡോക്ടര്‍മാരായ നിരവധി സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരോടെല്ലാം ഈ കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരു ഡോക്ടറുടെ പ്രേരണയാണീ കുറിപ്പെഴുതാന്‍ തന്നെ കാരണം.

ഷെബു said...

ജബ്ബാര്‍, ഒരു അമുസ്ലിം ഡോക്ടര്‍ നല്‍കിയ വീഡിയോ അഭിമുഖം എന്റെ കൈയിലുണ്ട്. അദ്ദേഹം നോമ്പ് കാലത്ത്‌ ഉപവസിക്കുകയും ഉപവാസം എങ്ങനെ ആരോഗ്യകരമായി നിര്‍വഹിക്കാമെന്ന് പറഞ്ഞു തരികയും ചെയ്യുന്നു. ഇന്ന് എന്റെ ഓഫീസില്‍ അന്യ സംസ്ഥാനകാരനായ ഒരു സീനിയര്‍ പ്രൊജക്റ്റ്‌ എഞ്ചിനീയര്‍ എന്നെ വിളിച്ചു നോമ്പിന്റെ കാര്യങ്ങള്‍ അന്വേഷിക്കുകയും നോമ്പിനെ പ്രകീര്‍ത്തിച്ചു സംസാരിക്കുകയും ചെയ്തു! ജബ്ബാരല്ലാതെ ഒരു നല്ല ആരാധന കര്മത്തെ ഇങ്ങനെ അന്ധമായി എതിര്‍ക്കുന്നത് എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല !

ea jabbar said...

വേനല്‍ കാല്‍ത്തു 12 മണിക്കൂറ് വെള്ളം കുടിക്കാതെ കഴിയുന്നത് ആരോഗ്യത്തിനു ഹാനികരമല്ല എന്ന് ഒരു ഡോക്ടര്‍ പറഞ്ഞെങ്കില്‍ അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണം !

ഷെബു said...

ജബ്ബാര്‍, നിങ്ങള്‍ സംസാരിക്കുന്നത് പട്ടിണിയെ കുറിച്ചാണ്, നോമ്പിനെ കുറിച്ചല്ല. നോമ്പ് അഥവാ ഉപവാസം എന്നത് എല്ലാ മത സമൂഹങ്ങളും ചിട്ടയോടെ ചെയ്തു പോരുന്ന 'സ്വമേധയാ' ലുള്ള ഒരു ആരാധനയാണ്. മനസ്സ് പൂര്‍ണമായും ശരീരത്തോടൊപ്പം ഇതിനായി തയാറെടുക്കുന്നുവെന്ന പ്രത്യേകത ഇതിനുണ്ട്. 12 മനിക്കൂരല്ല, 10 മുതല്‍ പതിനഞ്ചു ദിവസം വരെ മനുഷ്യ ശരീരത്തിന് ഇങ്ങനെ ജീവിക്കാന്‍ കഴിയും. പ്രകൃതി ചികല്‍സയില്‍ ഉപവാസം ഒരു ചികിത്സാ രീതിയാണെന്നതു ഞാന്‍ പറഞ്ഞു തരെണ്ടാതില്ലല്ലോ. ഉപവാസത്തെ ഇങ്ങനെ ഇങ്ങനെ വിശദീകരിക്കാം, "ദുഷിച്ച ചിന്തകള്‍ക്ക് വശംവദമായി ദുര്‍മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി മനസ്സ്, വാക്ക്,ശരീരം എന്നിവയാല്‍ ദൈവത്തെ ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം. ഒപ്പം മറ്റുള്ളവരുടെ വിശപ്പ് നമ്മളും അനുഭവിച്ചു അറിയുക എന്ന തത്വവും ഇതില്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഉപവാസമിരുന്നാല്‍ ശരീരത്തിലെ ദഹനേന്ദ്രിയങ്ങള്‍ക്ക് അല്‍പ്പം വിശ്രമവും ലഭിക്കുന്നുവെന്നാണു വിശ്വാസം." ഖുര്‍ആന്‍ പറയുന്നതും "അതുവഴി നിങ്ങള്‍ 'തഖ്‌വ'യുള്ളവരായേക്കാം" എന്നാണല്ലോ! അതാണ്‌ ഇസ്ലാമിലെ വ്രതത്തിന്റെ പരമമായ ലക്‌ഷ്യം! അതിനുമപ്പുറം, ശരീരത്തില്‍ കയറിക്കൂടിയ മാലിന്യങ്ങളെ പുറംതള്ളാന്‍ ഉപവാസം സഹായിക്കുന്നു എന്നത് ശാസ്ത്ര മതം. 75% ജലാംശമുള്ള മനുഷ്യ ശരീരത്തില്‍ ഏതാനും മനികൂരുകള്‍ മാത്രമുള്ള ഉപവാസം നിര്ജ്ജലീകരണത്തിന് കാരണമാകും എന്നാ വാദം തികച്ചും അശാസ്ത്രീയവും ബാലിശവുമാണ്‌!

ea jabbar said...

ഒരു ദിവസം 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണു വൈദ്യശാസ്ത്രം പറയുന്നത്. 50 ഡിഗ്രി വരെ ചൂടില്‍ മനുഷ്യര്‍ ജീവിക്കുന്നുണ്ടെന്നോര്‍ക്കുക. അത്തരം കൊടും വേനലില്‍ ഒരാള്‍ പകല്‍ മുഴുവന്‍ വെള്ളം കുടിക്കാതെ ജോലിചെയ്യുന്നത് ഏതു തഖ്വ ക്കാരനായാലും അപകടകരം തന്നെ !

ea jabbar said...

ഉപവാസക്കാരാരും വെള്ളം കുടിക്കുന്നതൊഴിവാക്കാറില്ല. അത് ഇസ്ലാമിലെ നോമ്പില്‍ മാത്രമേയുള്ളു.

ea jabbar said...

ആടു തിന്ന വെളിപാട്

ഷെബു said...

വെള്ളം കുടിച്ചാല്‍ പിന്നെ അത് ഉപവാസമാകുമോ സുഹൃത്തേ? സംസാരിച്ചു കൊണ്ട് മൌന വ്രതം സാധ്യമല്ലാത്തത് പോലെ തന്നെ! മനുഷ്യര്‍ക്ക്‌ നിര്ജ്ജലീകരണം മൂലം പ്രയാസം ഉണ്ടാകും എന്ന ചിന്തയാണോ അതോ കിട്ടാവുന്ന വടി കൊണ്ടൊക്കെ ഇസ്ലാമിനെ തല്ലണമെന്ന വാശിയോ?

ഷെബു said...

ഏതായാലും താങ്കളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു..

ഷെബു said...

ഇസ്ലാമിക ചരിത്രം വായിച്ചാല്‍ മനസിലാകും, ഒരിക്കലും തളര്താനാവാത്ത ഒരു വിശ്വാസ സംഹിതയാണ് ഇസ്ലാം എന്നത്. യുറോപ്യന്‍ നാടുകളില്‍ ചര്‍ച്ചുകള്‍ ആളില്ലാതെ പൂട്ടുമ്പോള്‍ അത് ഏറ്റെടുക്കുന്നത് മുസ്ലിംകളാണ്. ഇസ്ലാം ദിനേന വളരുന്നു. പള്ളികള്‍ കൂടുന്നു, ഉള്ള പള്ളികള്‍ നിറഞ്ഞു കവിയുന്നു. ആത്മ ശാന്തി തേടുന്ന മനുഷ്യര്‍ക്ക്‌ ഇസ്ലാം സമ്പൂര്‍ണ അഭയം നല്കുന്നുവെന്നതാണ് അനുഭവ സാക്ഷ്യം. പ്രതികൂല സാഹചര്യങ്ങളില്‍ തഴച്ചു വളര്‍ന്നതാണ് ഇസ്ലാമിന്റെ ചരിത്രം! ബദര്‍ യുദ്ധം അതിന്റെ ദ്രഷ്ടാന്തമാണ്‌. ഇസ്ലാം ജയിച്ചടക്കുന്നത് മനസ്സുകളെയാണ്, മനുഷ്യരെയല്ല!

ea jabbar said...

കുര്‍ ആന്‍ ; ചില ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ! വ്യഭിചാരക്കുറ്റത്തിനു ശിക്ഷ കല്ലെറിഞ്ഞു കൊല്ലലോ?

ea jabbar said...

ഷെബുവിന്റെ കമന്റ് അങ്ങോട്ടു മാറ്റിയിട്ടുണ്ട്. ചര്‍ച്ച അവിടെയാകട്ടെ. ഇവിടെ നോംബ് വിഷയം

ea jabbar said...

ഷെബുവിനു വേണ്ടി . ഇസ്ലാം ഉപേക്ഷിച്ചു ക്രിത്യാനികളും നാസ്തികരുമൊക്കെയായി മാറിയ നിരവധി പ്രമുഖരുണ്ട് ലോകത്ത്. ഇതാ ഒരു ചെറിയ ലിസ്റ്റ്.

CKLatheef said...

അടിമത്തത്തെക്കുറിച്ച് വിശ്വാസികള്‍ക്ക് പറയാനുള്ളത് നേരിട്ട് കേള്‍ക്കാനും ചിലര്‍ക്ക് ആഗ്രഹം കാണുമല്ലോ അതിവിടെ വായിക്കുക.

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.