Friday, January 20, 2012

മനുഷ്യര്‍ സൃഷ്ടിച്ച ദൈവങ്ങളുടെ കാര്യവും ഇങ്ങനെയാണു.

ഞാന്‍ ഒരു അധ്യാപകനാണ്. ഈ വര്‍ഷം റിട്ടയര്‍ ചെയ്യുകയാണ്. എന്റെ ശിഷ്യരില്‍ കുറേ പേരെങ്കിലും പഠിച്ചു വളരെ ഉയര്‍ന്ന നിലയില്‍ എത്തി സുഖമായി ജീവിക്കുന്നു. അവരെ കാണുംപോഴും അവരെക്കുറിച്ചറിയുമ്പോഴുമാണു ഞാന്‍ ഏറ്റവുമധികം സന്തോഷിക്കുന്നത്. എന്നാല്‍ വളരെയേറെ പേര്‍ പഠനത്തില്‍ കാര്യമായി മുന്നേറാനാവാതെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ എത്തിപ്പെട്ട് ഒരു വിധം നന്നായി ജീവിക്കുന്നു. കുറച്ചു പേരെങ്കിലും തെറ്റായ വഴികളിലൂടെയും സഞ്ചരിക്കുന്നുണ്ടാവാം.
എന്നെക്കാണുമ്പോള്‍ ബഹുമാനിക്കുന്നവരോടോ എന്നോടു പ്രത്യേകമായ സ്നേഹവും മമതയും കാണിക്കുന്നവരോടോ മാത്രമായി എനിക്ക് പ്രത്യേകിച്ച് ഒരു ഇഷ്ടം തോന്നാറില്ല. അവരെയും മറ്റുള്ളവരെപ്പോലെ സ്നേഹിക്കുന്നു എന്നല്ലാതെ !

മക്കളെ സ്നേഹിക്കുന്ന അച്ഛനമ്മമാരുടെ സ്ഥിതിയും അങ്ങനെത്തന്നെ . തന്റെ മക്കള്‍ ഏറ്റവും നല്ല നിലയില്‍ എത്തി സന്തോഷമായും നന്മയുള്ളവരായും ജീവിക്കുന്നു എന്നറിയുന്നതിലായിരിക്കും ഒരു നല്ല അച്ഛന്റെ / അമ്മയുടെ സന്തോഷം !
എന്നാര്‍ സ്വാര്‍ത്ഥരും അല്‍പ്പന്മാരുമായ ആളുകള്‍ കരുതുന്നത് തന്റെ മക്കള്‍ എന്നും തന്റെ സുഖ സൌകര്യങ്ങള്‍ മാത്രം നോക്കി തനിക്കു ചുറ്റും കഴിയണമെന്നും തനിക്കു പ്രായമായാല്‍ പിന്നെ തന്റെ കാലുഴിഞ്ഞും ചൊറി മാന്തിയും തന്നെ സുശ്രൂഷിച്ചും അടുത്തുണ്ടാവണമെന്നും അവര്‍ മറ്റാരുടെയും കാര്യത്തിലോ സ്വന്തം കാര്യത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കരുത് എന്നുമൊക്കെയായിരിക്കും ! മക്കളെ സൃഷ്ടിക്കുന്നതും വളര്‍ത്തുന്നതുമൊക്കെ വയസ്സുകാലത്തു തങ്ങള്‍ക്ക് ഒരു താങ്ങും തണലും ലഭിക്കാന്‍ മാത്രമാണെന്നു കരുതുന്നവരുമുണ്ട്. അതു സ്വാര്‍ത്ഥത മാത്രമാണ്. അങ്ങനെ ചിന്തിക്കുന്നവര്‍ തങ്ങള്‍ ജീവിച്ചത് സ്വന്തം അച്ഛനമ്മമാരെ സുഖിപ്പിക്കാന്‍ മാത്രമായിരുന്നോ എന്നു പോലും തിരിഞ്ഞു ചിന്തിക്കാറില്ല.
മനുഷ്യര്‍ സൃഷ്ടിച്ച ദൈവങ്ങളുടെ കാര്യവും ഇങ്ങനെയാണു. മനുഷ്യര്‍ക്ക് നൈസര്‍ഗ്ഗികമായ നിരവധി സിദ്ധികള്‍ “ദൈവം” നല്‍കിയിട്ടുണ്ട്. ആ സിദ്ധികള്‍ ആവും വിധം പ്രയോജനപ്പെടുത്തി തന്റെ സൃഷ്ടികള്‍ തന്നെ പ്പോലെ ഉയരങ്ങളിലേക്കെത്തുമ്പോഴാണു യഥാര്‍ത്ഥത്തില്‍ “ദൈവം” സന്തോഷഭരിതനാകേണ്ടത്. എന്നാല്‍ മതദൈവങ്ങള്‍ അതൊന്നുമല്ല ആഗ്രഹിക്കുന്നത്. മനുഷ്യര്‍ അവരുടെ സിദ്ധികളെല്ലാം അട്ടത്തു വെച്ച് തന്നെ സദാ സമയം സ്തുതിച്ചും പുകഴ്ത്തിയും തനിക്കു ചുറ്റും വട്ടം കറങ്ങിയും തനിക്കു കൈക്കൂലിയും ബലിയും തന്നും തന്റെ വരട്ടു ചൊറി മാന്തിയും കാലു തിരുമ്മിയും .....കഴിഞ്ഞു കൂടിയാല്‍ മതി എന്നാണീ അല്പന്മാരായ ദൈവങ്ങള്‍ ആഗ്രഹിക്കുന്നത്. തന്നെ സ്തുതിക്കാതെ വേറെ വല്ലോരുടെയും കാര്യം നോക്കിയാല്‍ താന്‍ അവരെ തീയില്‍ പൊള്ളിക്കും കണ്ണു കുത്തിപ്പൊട്ടിക്കും എന്നൊക്കെ ഈ ദൈവങ്ങള്‍ ആക്രോശിക്കുന്നു. 24 മണിക്കൂറും തന്റെ കാര്യം മാത്രം ചിന്തിച്ചു നേരം കൊല്ലുന്നവര്‍ക്ക് കള്ളും പെണ്ണും കൊടുക്കും എന്ന നിലവാരം കുറഞ്ഞ പ്രലോഭനവും ഈ ദൈവങ്ങള്‍ വെച്ചു നീട്ടുന്നു . പ്രാകൃത മനുഷ്യര്‍ അവരുടെ നിലവാരത്തില്‍ ദൈവങ്ങളെ മെനഞ്ഞുണ്ടാക്കിയതാണെന്ന സത്യം ഇവിടെ വ്യക്തം !

6 comments:

ea jabbar said...

പ്രാകൃത മനുഷ്യര്‍ അവരുടെ നിലവാരത്തില്‍ ദൈവങ്ങളെ മെനഞ്ഞുണ്ടാക്കിയതാണെന്ന സത്യം ഇവിടെ വ്യക്തം !

ചാർവാകം said...

പോസ്റ്റുമായി ബന്ധമില്ലെങ്കിലും ചോദിച്ചോട്ടെ,
അവയവം, ശവം തുടങ്ങിയവ ദാനം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്‌? അതിന്‌ താങ്കലുടെ സംഘടന എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ? എന്തൊക്കെ നിയമ പ്രശനങ്ങളാണ്‌ ഇതുമായി ബന്ധപ്പെട്ടുള്ളത്? വിദേശത്ത് വെച്ച് മരിച്ചാൽ ആ ശരീരം ഉപയോഗിക്കാനാവുമോ?
എനിക്കും എന്റെ ശരീരം പരമാവധി ഉപയോഗയോഗ്യമാക്കിയാൽ കൊള്ളാമെന്നുണ്ട്. ഉപയൊഗിക്കാവുന്ന മുഴുവൻ അവയവങ്ങളും എടുക്കൻ കഴിയണം. നാളെ മഹഷറയിൽ ഒരുമിച്ചുകൂട്ടുന്നതിന്‌ ദൈവം ശക്തനാണെങ്കിൽ ഇന്നേ ആ ശരീരം നാം സൂക്ഷിക്കേണ്ടതില്ലല്ലോ! ഇതൊരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്‌. എന്റെ ശരീരത്തിന്‌ എന്നേക്കാൾ വലിയൊരു അവ്കാശിയില്ല.

സുബൈദ said...
This comment has been removed by a blog administrator.
Rams said...

A good observation and interpretation. Many doesn't have balls to say the truth to the world out of fear. All the best mr Jabbar. I have become a fan of you.

Rams said...

A good observation and interpretation. Many doesn't have balls to say the truth to the world out of fear. All the best mr Jabbar. I have become a fan of you.

peace said...

ദൈവത്തിനു മനുഷ്യന്റെ സ്തുതിയും മറ്റും ആവശ്യമില്ല എന്നു പറയുന്ന ഭാഗം കാണാത്തത് വിമർശിക്കാൻ വേണ്ടി ഖുർആൻ പഠിക്കുന്നത് കൊണ്ടാണ്. നന്നാകണമെന്നുള്ളവർക് ഖുർആൻ വായിച്ചു നന്നാകാം. വിമർശിക്കണമെന്നുള്ളവർക് അതിനുള്ള വകയും അതിൽനിന്നും കിട്ടും.

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.