Friday, July 15, 2011

നോമ്പിന്റെ ശാസ്ത്രീയത.


ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പഠനം നടത്തിയ ശേഷം മാത്രമേ ഒരു കാ‍ര്യം ശാസ്ത്രീയമാണെന്നു പ്രസ്താവന നടത്താവൂ. എന്നാല്‍ ശാസ്ത്രീയം എന്ന പദം ഇന്നു പലരും അശാസ്ത്രീയമായാണു പ്രയോഗിക്കുന്നത്. ഗോത്രകാല വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കാലത്തു കൊണ്ടുപിടിച്ച ശ്രമങ്ങളാണു നടക്കുന്നത്. അക്കൂട്ടത്തിലൊന്നാണു റംസാന്‍ നോമ്പിന്റെ `ശാസ്ത്രീയത`യും. നോമ്പെടുക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഇക്കാലമായാല്‍ പത്രമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവരില്‍ ശാസ്ത്രം പഠിച്ച ഡോക്ടര്‍മാരും പെടും. പക്ഷെ ഇവരൊക്കെ മറച്ചുവെക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാനം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കതെ ആഹാരനിയന്ത്രണം ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. ഇക്കാലത്തെ നോമ്പനുഷ്ഠാനം എത്രമാത്രം ആരോഗ്യപരവും ശാസ്ത്രീയവുമാണെന്നറിയണമെങ്കില്‍ മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളില്‍ പോയി ഒരന്വേഷണം നടത്തിയാല്‍ മതിയാകും. വിവിധ തരം ഉദരരോഗങ്ങള്‍ ,അള്‍സര്‍ ,ബി പി ,പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ നോമ്പുകാലത്തു വലിയ തോതില്‍ മൂര്‍ഛിക്കുന്ന രോഗങ്ങള്‍ പലതാണ്. അതു കൊണ്ടു തന്നെ ഇക്കാല‍ത്ത് ഡോക്ടര്‍മാരെ തേടി ആശുപത്രികളില്‍ ശരണം പ്രാപിക്കേണ്ടിവരുന്നവര്‍ നിരവധിയാണ്.

ഉദയം മുതല്‍ അസ്തമയം വരെ ആഹാരവും ജലപാനവും ഉപേക്ഷിക്കുക എന്നതാണു മുസ്ലിം നോമ്പിന്റെ രീതി. കടുത്ത വേനല്‍ക്കാലത്ത്പോലും 12മണിക്കൂര്‍ വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ആരോഗ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയുമെന്നു തോന്നുന്നില്ല. 11മാസക്കാലം സമയകൃത്യത പാലിച്ച് ആഹാരം കഴിച്ചു വന്നവര്‍ പിന്നീട് ഒരു മാസം ആഹാരത്തിന്റെ ക്രമം തെറ്റിക്കുന്നതുകൊണ്ട് ശരീരത്തിന് എന്തു ഗുണമാണുണ്ടാകുന്നത്? വ്യായാമം ചെയ്യാതെയും കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചും കഴിയുന്നവര്‍ക്ക് അല്പം ആഹാരനിയന്ത്രണം നല്ലതാണ്‍. പക്ഷെ അതിന് കൊല്ലത്തില്‍ ഒരു മാസത്തെ ആഹാരസമയക്രമം മാറ്റുന്നതുകൊണ്ടു മാത്രം ഒരു പ്രയോജനവും ഇല്ല. അതു ദോഷം ചെയ്യുകയും ചെയ്യും. രാത്രി സമയത്ത് കൊഴുത്ത ഭക്ഷണം കഴിച്ച് ഉറങ്ങുകയും പകല്‍ വെള്ളം കുടിക്കാതെ ജോലികള്‍ ചെയ്യുകയും ചെയ്യുന്നത് ഒരു തരത്തിലും ആരോഗ്യകരമല്ല. ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല. അമിതാഹാരം ഒഴിവാക്കി ക്രമവും ക്ര്ത്യതയും പലിച്ചു ജീവിക്കുന്നതാണു വല്ലപ്പോഴും പട്ടിണി കിടന്ന് ദുര്‍ മേദസ്സു കളയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശാസ്ത്രീയമായ മാര്‍ഗ്ഗം.

നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്.ആഹാര സമയമടുക്കുന്നതോടെ അന്നനാളത്തിലെ വിവിധ സ്രവഗ്രന്ധികള്‍ ആഹാരത്തെ സ്വീകരിക്കാനും ദഹിപ്പിക്കാനുമുള്ള ശ്രമം ആരംഭിക്കുകയായി. പാലിച്ചു വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതാണിത്. അതിനാല്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റം ഈ സിസ്റ്റത്തില്‍ താളപ്പിഴ ഉണ്ടാക്കുന്നു. വായിലുണ്ടാകുന്ന ഉമിനീര്‍ ആഹാരത്തിന്റെ ദഹനപ്രക്രിയയിലെ `പ്രഥമ`നാണ്. ക്ഷാരഗുണമുള്ള ഈ ദ്രവം ,ഭക്ഷണം സമയത്തു ചെന്നില്ലെങ്കില്‍ മറ്റൊരു ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു. ആമാശയത്തിലെ അമ്ല ഗുണമുള്ള ദ്രാവകത്തെ നിര്‍വീര്യമാക്കുക എന്നതാണത്. അമ്ലത കുറയ്ക്കാനുള്ള ഒരു സംവിധാനമാണത്. ഉമിനീരെല്ലാം തുപ്പിക്കളഞ്ഞാല്‍ ആമാശയത്തില്‍ ആസിഡ് പ്രവര്‍ത്തിച്ച് അള്‍സര്‍ ഉണ്ടാക്കും. നോമ്പുകാലത്ത് ഉദര രോഗങ്ങള്‍ വര്‍ദ്ധിക്കന്‍ ഇതാണ് ഒരു കാരണം. പൊതുസ്ഥലങ്ങളില്‍ കാര്‍ക്കിച്ചു തുപ്പി മലിനീകരണമുണ്ടാക്കുന്നത് ഒരു നോമ്പുകാല വിനോദമാണ്. അര്‍ദ്ധരാത്രികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുണ്ടാക്കുന്ന ശബ്ദമലിനീകരണവും നോമ്പിന്റെ മറ്റൊരു നന്മയത്രേ!

കേരളത്തിലെ മുസ്ലിങ്ങള്‍ വ്രതകാലം ഒരു തീറ്റമഹോത്സവമായാണ് ഇപ്പോള്‍ ആചരിച്ചു വരുന്നത്! ഭക്ഷണച്ചിലവ് മറ്റു കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായെങ്കിലും ഇക്കാലത്തു വര്‍ദ്ധിക്കുന്നു എന്നതാണു കണക്ക്. നോമ്പുകാലത്തെ പ്രധാന മാധ്യമച്ചര്‍ച്ചകള്‍ തന്നെ വിഭവങ്ങളെകുറിച്ചാണ്. രാത്രികാലത്തെ ഈ വിഭവസമൃദ്ധമായ ` അമൃതേത്തു`കൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാന്‍ പോകുന്നത്? നോമ്പിന്റെ ശാസ്ത്രീയത വ്യാഖ്യാനിച്ചുണ്ടാക്കുന്നവര്‍ അതുണ്ടാക്കുന്ന ശരീര സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ശരിയായ ആഹാര ശീലം എന്താണെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണു വേണ്ടത്. പ്രാകൃതകാലത്തെ ആചാരങ്ങള്‍ക്കു ശാസ്ത്രത്തിന്റെ ആവരണം അണിയിക്കാന്‍ ശ്രമിക്കുന്നത് സത്യസന്ധമായ നിലപാടല്ല.

k. r. r a n j i t h said...

മത നിയമങ്ങള്‍ക്കും കഥകള്‍ക്കും ശാസ്‌ത്രീയ അടിത്തറ ഉണ്ടാക്കിയെടുക്കുക എന്നത്‌ ഒരു ട്രെന്റ്‌ ആയിരിക്കുന്നു. താവോ ഫിസിക്‌സ്‌ തുടങ്ങിയ പുസ്‌തകങ്ങളില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ട്‌ തുടങ്ങിവെച്ച ഒരു പുതിയ മതപ്രബോധനവഴിയാണിത്‌. വിശ്വാസത്തിന്‌ വിശ്വാസത്തിന്റെ അടിസ്ഥാനം മാത്രം പോര പുതിയ കാലത്തിനനുസരിച്ച്‌ ശാസ്‌ത്രീയ അടിത്തറ കൂടി ഉണ്ടായിരിക്കുന്നത്‌ നല്ലതായിരിക്കും എന്ന ഒരു അന്ധവിശ്വാസവും ഇതിന്‌ പിന്നിലുണ്ട്‌. പ്രകടമായ അന്ധവിശ്വാസങ്ങള്‍ പലതും ഇന്ന്‌ ശാസ്‌ത്രീയ മേലങ്കി അണിഞ്ഞ്‌ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്‌ എന്നത്‌ ഖേദകരം തന്നെ. പുത്രകാമേഷ്ടി മുതല്‍ മഴപെയ്യാനുള്ള യാഗങ്ങള്‍ തുടങ്ങി പ്രാര്‍ത്ഥിച്ച്‌ പനി മാറ്റുന്ന ധ്യാനകേന്ദ്രങ്ങള്‍ വരെ.
പുതിയ കാലത്തിന്‌ വേണ്ടി ആചാരങ്ങളെ ഒരുക്കുക എന്നതിന്‌ പകരം ചില ശാസ്‌ത്രീയമായ തത്വങ്ങളും കണ്ടെത്തലുകളും മതഗ്രന്ഥങ്ങളിലും പുരാണങ്ങളിലും നേരത്തെ കണ്ടെത്തിയിട്ടുള്ളതാണെന്ന്‌ വീമ്പടിച്ച്‌്‌ അന്ധവിശ്വാസങ്ങള്‍ക്കും അര്‍ത്ഥ ശാസ്‌ത്രീയ വാദങ്ങള്‍ക്കും ആളെക്കൂട്ടുന്ന പണിയാണ്‌ എല്ലാവരും നടത്തിവരുന്നത്‌. വ്യവസ്ഥാപിത മതങ്ങളെല്ലാം ചെയ്‌തുവരുന്ന ഒന്നാണിത്‌.
നോമ്പിന്റെ കാര്യത്തിലും ഇതുതന്നെയാണ്‌ സംഭവിക്കുന്നത്‌. മതങ്ങളെ പരമാവധി പ്രീണിപ്പിച്ചുനിര്‍ത്തുകയും അവര്‍ക്ക്‌ തെല്ലും അലോസരം ഉണ്ടാക്കാതെ നോക്കുകയും ചെയ്യുക എന്നതാണ്‌ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ചിട്ട. അത്‌ അടിസ്ഥാനപരമായ ഇത്തരം പല ചര്‍ച്ചകള്‍ക്കും ഇടം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്‌.
ഭക്ഷണ നിയന്ത്രണം ശരീരഘടനയനുസരിച്ച്‌ ഓരോരുത്തര്‍ക്കും വ്യത്യസ്‌തമായ ചിട്ടകള്‍ ആവശ്യപ്പെടുന്ന ഒന്നാണ്‌. സാര്‍വ്വത്രികമായ ചില അടിസ്ഥാന തത്വങ്ങള്‍ പിന്‍പറ്റാമെന്നുമാത്രം. പകല്‍ മുഴുവന്‍ ഭക്ഷിക്കാതിരിക്കുകയും വൈകീട്ടും പുലര്‍ച്ചെയും മൂക്കുമുട്ടെ- മട്ടനും ചിക്കനും പഴങ്ങളും പഴച്ചാറുകളും തൈരും മോരും ബിരിയാണിയും നെയ്യും വറുത്ത പലഹാരങ്ങളും എല്ലാം ഒരുമിച്ച്‌- കഴിക്കുന്നത്‌ ശാരീരികമായ എന്തെങ്കിലും ഗുണം ചെയ്യുമെന്ന്‌ കരുതാന്‍ വയ്യ. മാത്രമല്ല ഇത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നോമ്പിന്റെ പരമ്പരാഗത രീതികള്‍ എവിടെവെച്ചോ മാറിപ്പോയതായിരിക്കാനാണ്‌ സാധ്യത. മാത്രവുമല്ല, അറേബിയന്‍ സാഹചര്യത്തിലും കാലാവസ്ഥയിലും ആചരിക്കുന്ന നോമ്പ്‌ വ്യത്യസ്‌ത രാജ്യങ്ങളുടെ കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ അതേ പടി സ്വീകരിക്കുന്നതിലെ ഔചിത്യവും ശാസ്‌ത്രീയമായി പരിശോധിക്കേണ്ടതാണ്‌.

anzar thevalakkara said... മി; ജബ്ബാര്‍
ഒരാള്‍ നോന്‍പ് അനുഷ്ടിക്കുന്നത് എന്തിനെന്ന് മുസ്ലിമിനോട്‌ ചോദിച്ചാല്‍ അയാള്‍ പറയുന്ന അല്ലെങ്കില്‍ പറയേണ്ടുന്ന മറുപടി സൃഷ്ടാവ് പറഞ്ഞിട്ട് എന്നാണു,അല്ലാതെ എന്റെ ശരീരത്തിന്റെ നന്മക്കു എന്നല്ല.ഒരു മുസ്ലിം നമസ്കരിക്കുന്നതും ,വഴിയിലെ തടസം നീക്കുന്നതും ,പാവപെട്ടവനെ സഹായിക്കുന്നതും ,ഒരു മരം വച്ചു പിടിപ്പിക്കുന്നതും ,തുടങ്ങി ഏത് സല്‍കര്‍മങ്ങള്‍ ചെയ്താലും അവനുദ്ദെശിക്കുന്നതു സ്വന്തം ശരീരത്തിന്റെ ആരോഗ്യമല്ല.മറിച്ചു അവന്റെ സൃഷ്ടാവില്‍ നിന്നുള്ള കൂലി പ്രതീക്ഷിച്ചാണ് .എന്നാല്‍ ഏതെങ്കിലും യുക്തിവാദി ഇതില്‍ ഏതെങ്കിലും ചെയ്യുന്നത് എന്ത് പ്രതീക്ഷിച്ചിട്ടു ആണ് എന്നെനിക്കറിയില്ല....

ഇനി റമളാന്‍ നോന്ബിന്റെ ശാസ്ത്രീയതയെ പറ്റി ...... ശാസ്ത്രത്തിന്റെ കാര്യത്തില്‍ പോയിട്ട് ദൈവത്തിന്റെ കാര്യത്തില്‍ പോലും ആധുനിക ശാസ്ത്രഞ്ജന്‍മാര്‍ ഏക അഭിപ്രായക്കാരല്ല എന്ന് താങ്കള്‍ക്കു അറിയാമല്ലോ.താങ്കള്‍ പറഞ്ഞ ശാസ്ത്രീയത ഞാന്‍ കണ്ടു.ശരി സമ്മതിച്ചിരിക്കുന്നു.എന്നാല്‍ താങ്കള്‍ പറഞ്ഞതിന് വിപരീതമായ ശാസ്ത്രീയ വശങ്ങള്‍ പറഞ്ഞ ആയുര്‍വേദ ,അലോപതി ,മുസ്ലിം/അമുസ്ലിം ( തെറ്റിദ്ധരിക്കണ്ട .. കാശ് കൊടുത്തിട്ടോ,വാള്‍ ഉയര്‍ത്തി കാടിയിട്ടോ പറയിപിച്ചതല്ല.കേട്ടോ)ഡോക്ടര്‍മാരുടെ അഭിപ്രായങ്ങളോ?

ea jabbar said...
നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്

പരമമായ സത്യം ...പക്ഷെ ആര് സജീകരിച്ചു.....?

അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ

40 comments:

ea jabbar said...

ഇഫ്താര്‍ സൌഹൃദം !
റംസാന് കാലമായാല്‍ മുസ്ലിം സമൂഹത്തോട് ഐക്യപ്പെടുന്നതിനായി `അമുസ്ലിം സഹോദരങ്ങളും` നോമ്പെടുക്കുകയും ഇഫ്താര്പാര്‍ടി സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.
മാധ്യമങ്ങള്‍ അതു വാര്‍ത്തയാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നു. മുസ്ലിം മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ മതസൌഹാര്‍ദത്തിന്റെ ഉദാത്ത മാതൃക എന്ന മട്ടില്‍ ആഘോഷിക്കാറുണ്ട്. അതേ സമയം മുസ്ലിംചെറുപ്പക്കാരാരെങ്കിലും ഇതേ പോലെ ഐക്യപ്പെടാന്‍ പോയാല്‍ ഈ കൂട്ടരുടെ നിലപാട് മറ്റൊന്നായിരിക്കും. മുസ്ലിം സമുദായത്തില്‍ നിന്നാരെങ്കിലും ശബരിമലക്കു മാലയിട്ടുവെന്നു സങ്കല്‍പ്പിക്കുക -അങ്ങനെ സങ്കല്‍പ്പിക്കാനേ കഴിയില്ല എന്നതാണു വാസ്തവം- അല്ലെങ്കില് ഒരു മുസ്ലിം മന്ത്രി നിലവിളക്കു കൊളുത്തി എന്ന് കരുതുക. മത സൌഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായി ഇതിനെ വിശേഷിപ്പിക്കാന്‍ ഇവക് തയ്യാറാകുമോ? ചെറ്ക്കളം അബ്ദുള്ള നെറ്റിയില്‍ കുറി ചാറ്ത്തിയ സന്ദര്‍ഭം ഓര്ത്തു നോക്കുക.

ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവുമായി പ്രണയത്തിലായി മതം മാറുകയും അവളുടെ അച്ഛനമ്മമാര് അവരോട് നല്ല ബന്ധം തുടരുകയും ചെയ്യുന്നുവെങ്കില് ആ ഉദാത്ത മാതൃകയും മുസ്ലിം മാധ്യമങ്ങളില്‍
വന്‍തോതില്‍ പ്രകീര്‍ത്തിക്കപ്പെടാറുണ്ട്. ഇവിടെയും സംഗതി തിരിച്ചായാല് മാതൃക ഉദാത്തമാകാറില്ല. ഒരു മുസ്ലിം യുവതി അമുസ്ലിം യുവാവിനൊപ്പം പോയാല്‍ അവളെയും,കുടുംബം സഹകരിച്ചാല്‍ കുടുംബത്തെയും ഊരു വിലക്കുന്നതിനെക്കുറിച്ചായിരിക്കും ആലോചനകളെല്ലാം.

ഒരു സ്കൂള്‍കുട്ടി മോഹിനിയാട്ടത്തിന് വേഷംകെട്ടുന്നതുപോലും ഈ ഖവ്മിന് വല്ലാത്ത അസഹ്യതയുണ്ടാക്കും. അവളുടെ കുടുംബത്തെ മഹല്ലില് കയറ്റണോ എന്നതായി പിന്നെ സമുദായത്തിലെ പ്രധാന ചര്‍ച്ച.

സൌഹാര്‍ദ്ദത്തിന്റെ പാലങ്ങള്‍ വേണം. പക്ഷെ ട്രാഫിക് വണ്‍വേ ആകരുത്!

മുത്ത്‌/muthu said...

ഹൌ, ജബ്ബാര്‍ മാഷിനെ സമ്മതിക്കണം,ഇസ്ലാമിലെ ഓരോ കാര്യങ്ങള്‍ക്കും സമയബന്ധിതമായി പോസ്റ്റ്‌ ചെയ്യാന്‍ കാണിക്കുന്ന ശുഷ്കാന്തിക്ക്. വന്നു വന്നു ഇനി മാസം കണ്ടില്ലെങ്കില്‍ മാഷിന്റെ ബ്ലോഗില്‍ വന്നു നോക്കിയാല്‍ മതി എന്ന നിലയിലെത്തി,അല്ലെ:)
ഇതിനൊക്കെ പടച്ചവന്‍ അര്‍ഹമായ പ്രതിഫലം നല്കുമാരാകട്ടെ.കൊറേ നാളായി ഈ വഴിയൊക്കെ വന്നിട്ട്. ഇപ്പം പഴേ പോലെ കച്ചോടമോന്നും കാണുന്നില്ലല്ലോ മാഷേ.എന്ത് പറ്റി.

ഈ പോസ്റ്റിലെ ചില ചില്ലറകാര്യങ്ങള്‍ ഒന്ന് പറഞ്ഞോട്ടെ.(മാഷിനു അറിയാവുന്നതായിരിക്കും.പക്ഷെ മാഷ്‌ തലകുത്തനെ പറഞ്ഞത് കൊണ്ട് അതൊന്നു നിവര്തിപ്പിടിക്കുന്നു മാത്രം.)

1-മുസ്ലിംകള്‍ നോമ്പെടുക്കുന്നത് ആരോഗ്യം കൂട്ടാനല്ല.സ്രഷ്ടാവിന്റെ കല്പന അനുസിച്ചു കൊണ്ടാണ്.ജീവിതത്തില്‍ സൂക്ഷ്മതയും ഭക്തിയും കൂടുതല്‍ കൂടുതലായി ആര്ജിചെടുക്കുക എന്നതാണ് അതിന്‍റെ പ്രധാനലക്ഷ്യം.ആരോഗ്യം കൂട്ടത്തില്‍ നനാവുന്നുന്ടെന്കില്‍ നന്നാവട്ടെ.അതൊരു ബോണസ്‌ മാത്രം.

2-രോഗികള്‍,യാത്രക്കാര്‍,തീരെ ചെറിയ കുട്ടികള്‍ തുടങ്ങിയവര്‍ക്ക് നോമ്പ് നിര്‍ബ്ബന്ധമില്ല.ഇനി ഏതെന്കിലും രോഗികള്‍ക്ക് വേണമെങ്കില്‍ ഡോക്ടറുടെ നിര്ധേശാനുസരണം നോമ്പെടുക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യാം എന്ന് മാത്രം.ഇക്കാര്യത്തില്‍ നോമ്പെടുക്കുന്നവര്‍ക്കില്ലാത്ത വിഷമം നമ്മള്‍ക്കെന്തിനാ മാഷേ.

3-നോമ്പ് എന്ന് പറഞ്ഞാല്‍ വെറും അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുക മാത്രമല്ല.ചീത്ത സംസാരങ്ങള്‍ പോലും പാടില്ല.ചീത്ത വികാരങ്ങള്‍ പാടില്ല.നോമ്പിന്‍റെ വേളയില്‍ ഭാര്യാസംസര്‍ഗം പോലും പാടില്ല.നമ്മുടെ ജീവിതത്തിന് ആത്മീയമായ കരുത്തിലൂടെ ആര്ജിചെടുക്കുന്ന ഒരു കടിഞ്ഞാണ്‍ ഉണ്ടാകിയെടുക്കാന്‍ നോമ്പിന് കഴിയും.

4-പകല്‍ അന്നപാനീയങ്ങള്‍ പാടില്ല എന്നതിനാല്‍ രാത്രി മൂക്ക് മുട്ടെ തിന്നാന്‍ അല്ലാഹുവോ പ്രവാചകനോ പറഞ്ഞിട്ടില്ല.അങ്ങനെ ആരെങ്കിലും ചെയ്യുന്നുവെങ്കില്‍ അത് ഇസ്ലാമിന്റെ കുറ്റമല്ല.അവരുടെ അജ്ഞത മാത്രം.എല്ലാറ്റിലും ലാളിത്യം പുലര്‍ത്താനാണ് ഇസ്‌ലാമിന്റെ അധ്യാപനം.എന്ത് കാര്യത്തിലായാലും ധൂര്‍ത്ത് പൈശാചികവും നിന്ദ്യവും ഗൌരവതരമായ പാപവുമാണ്.

5-\\നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്\\

റമദാനിലല്ലാതെ തന്നെ ഇടക്കൊക്കെ നോമ്പെടുക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് ഇതൊരു പ്രശ്നമാവാരില്ല.ഇനി അഥവാ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ആദ്യത്തെ മൂന്നു നാല് ദിവസം കൊണ്ട് അത് ശീലമായിക്കൊള്ളും.അപ്പോള്‍ ദഹനേന്ദ്രിയ വ്യവസ്ഥയും അതിനനുസരിച്ച് സജ്ജീകരിക്കപ്പെടും. (മാഷിനു ഇത് ദഹിക്കുമോ എന്നത് വേറൊരു വിഷയമാണെ)

6-ഉമിനീര്‍ ഇറക്കുന്നത് കൊണ്ട് നോമ്പിന് ഭംഗം വരില്ല.മാഷ്‌ പറഞ്ഞത് പോലെ നോമ്പുകാര്‍ തുപ്പിക്കൊണ്ടേ ഇരിക്കാറില്ല.അത് അല്പം അതിശയോക്തിപരമാണ്.
(അല്ലെങ്കിലും ആണ്ട് മുന്നൂറ്റരുപത്തഞ്ചു ദിവസവും പൊതുസ്ഥലങ്ങളില്‍ ഇരുകാലികള്‍ മൂത്രമൊഴിച്ചു നാറ്റുന്നതു കാണാത്ത മാഷ്‌ ആണ്ടിലൊരിക്കലെ നോമ്പുകാരുടെ തുപ്പലിനു പിന്നാലെ കൂടിയത് നല്ല തമാശയാ)

7-റമദാന്‍ മാസം മുഴുവന്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു ഈയുള്ളവനടക്കം വലിയൊരു വിഭാഗം മുസ്ലിംകളും അനുകൂലമല്ല.അഞ്ചു നേരത്തെ ബാങ്ക് അല്ലാതെ പ്രാര്‍ഥനാവേളയില്‍ മുഴുവനും അതുപയോഗിക്കുന്നത് ചിലരുടെ ശീലമാണ്.അത് തിരുത്തേണ്ടതുമാണ്.

മുത്ത്‌/muthu said...
This comment has been removed by the author.
മുത്ത്‌/muthu said...

മറ്റുള്ളവരെ നോമ്പ് തുറപ്പിക്കുന്നത് സാമുദായിക സൌഹാര്‍ദം ഊട്ടിയുറപ്പിക്കുക എന്ന നിലക്കാണ്.(സാമുദായിക സൌഹാര്‍ദം പൂത്തുലയുന്നത് മാഷിനെ പോലുള്ളവര്‍ക്ക് സഹിക്കില്ല എന്നറിയാം.) സഹോദര സമുദായത്തിലെ അംഗങ്ങള്‍ നോമ്പ് എടുക്കുന്നത് അവരെ ആരെങ്കിലും നിര്ബ്ബന്ധിക്കുന്നത് കൊണ്ടുമല്ല.

അതിനു പകരം മുസ്ലികള്‍എന്താ ശബരിമലയില്‍ പോകാത്തത് എന്ന് ചോദിക്കുന്നത് മാഷിന്റെ പോഴത്തം.ഇസ്‌ലാം കറകളഞ്ഞ ഏകദൈവവിശ്വാസത്തില്‍ അധിഷ്ടിതമാണ്.അതിനു നിരക്കാത്ത എന്തെങ്കിലും ചെയ്യാന്‍ ഒരു മുസ്ലിമിന് പാടില്ല.എന്ന് കരുതി അവരുടെ ആരാധ്യവസ്തുക്കളെ നിന്ദിക്കാനും അപഹസിക്കാനും അനുവദിച്ചിട്ടുമില്ല.അതൊക്കെ കൊണ്ട് വല്ല കൊഴപ്പോം മാഷ്‌ കാണുന്നുണ്ടോ?
ഉദാഹരണത്തിന് മുസ്ലിംകള്‍ ശബരിമലയില്‍ പോകാത്തത് കൊണ്ട്,നിലവിളക്ക് കത്തിക്കാത്തത് കൊണ്ട്,ചന്ദനക്കുറി തോടാത്തത് കൊണ്ട് മാഷിനും സമാന മനസ്കര്‍ക്കുമല്ലാതെ വേറെ ആര്‍ക്കെങ്കിലും എന്തേലും ബുദ്ധിമുട്ടുണ്ടോ.ഒണ്ടോ മാഷേ..?

ബഹുദൈവാരാധനയുമായി ബന്ധപ്പെട്ടതല്ലാത്ത എല്ലാ നല്ല കാര്യങ്ങളും ഇതര മതവിശ്വാസികളുമായി പങ്കിടുന്നതിനു യാതൊരു വിലക്കും ഇല്ല.അതാണ്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം മതം.

///ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവുമായി പ്രണയത്തിലായി മതം മാറുകയും അവളുടെ അച്ഛനമ്മമാര് അവരോട് നല്ല ബന്ധം തുടരുകയും ചെയ്യുന്നുവെങ്കില് ആ ഉദാത്ത മാതൃകയും മുസ്ലിം മാധ്യമങ്ങളില്‍
വന്‍തോതില്‍ പ്രകീര്‍ത്തിക്കപ്പെടാറുണ്ട്. ഇവിടെയും സംഗതി തിരിച്ചായാല് മാതൃക ഉദാത്തമാകാറില്ല. ഒരു മുസ്ലിം യുവതി അമുസ്ലിം യുവാവിനൊപ്പം പോയാല്‍ അവളെയും,കുടുംബം സഹകരിച്ചാല്‍ കുടുംബത്തെയും ഊരു വിലക്കുന്നതിനെക്കുറിച്ചായിരിക്കും ആലോചനകളെല്ലാം.///

കേരളത്തില്‍ കുറച്ചുകാലം മുമ്പ് "ലൌജിഹാദ്" എന്നൊരു നാടകം നടന്നിരുന്നല്ലോ.അന്ന് മാഷിനെ പോലുള്ളവരും ചില പത്രങ്ങളും ചേര്‍ന്ന് നടത്തിയ ജഗപോക ഓര്‍മ്മയുണ്ടോ? അതെന്തായി മാഷേ. അത് ചാക്കിട്ടു മൂടിയിട്ടാണോ ഇത് പറയുന്നേ.അയ്യേ.

മുത്ത്‌/muthu said...

//ഒരു സ്കൂള്‍കുട്ടി മോഹിനിയാട്ടത്തിന് വേഷംകെട്ടുന്നതുപോലും ഈ ഖവ്മിന് വല്ലാത്ത അസഹ്യതയുണ്ടാക്കും.//

തീര്‍ച്ചയായും...
കാരണങ്ങള്‍ :
1-കലയോ സാഹിത്യമോ എന്തുമാവട്ടെ.ഇസ്ലാമിന് കൃത്യമായ കാഴ്ചപ്പാടുകളുണ്ട്,അതിരുകളും അതിര്‍ വരമ്പുകലുമുണ്ട്. മനുഷ്യന്റെ സര്‍ഗാത്മകതയെ ആവിഷ്കരിക്കുന്നതോടൊപ്പം മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതായിരിക്കണം കല.

2-മനുഷ്യന്റെ അധമവികാരങ്ങള്‍ക്ക് തിരി കൊളുതുന്നതോ അവനെ തിന്മയിലേക്ക് പ്രോല്‍സാഹിപ്പിക്കുന്നതോ ആയ കാര്യങ്ങളെ ഇസ്‌ലാം കലയായി കാണുന്നില്ല.സോറി.

3-മോഹിനിയാട്ടം പോലുള്ള നൃത്തകലകള്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ക്ക് യോജിച്ചതല്ല.പൂര്‍വ്വകാലത്തെ ചാതുര്‍വര്‍ണ്യതോട് അനുബന്ധിച്ചുള്ള ദേവദാസീസമ്പ്രദായം പോലുള്ള ദുഷിച്ച ആചാരങ്ങളില്‍ നിന്നാണ് മോഹിനീയാട്ടം പോലുള്ള നൃത്യകലകളുടെ ജന്മം.ഒരു കാലത്ത് സമൂഹത്തിലെ വരേണ്യവര്‍ഗ്ഗത്തിന്റെ സുഖഭോഗങ്ങള്‍ക്ക് വേണ്ടി നിശ്ചയിക്കപ്പെട്ട ഇത്തരം കാര്യംഗല്‍ പില്‍ക്കാലത്ത്‌ കല എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നു എന്നത് കൊണ്ട് മാത്രം അത് അംഗീകരിക്കാന്‍ ഇസ്ലാമിന് സാധ്യമല്ല.

ശൃംഗാരരസം വഴിയുന്ന ലാസ്യഭാവങ്ങളോടെ ആടുന്ന ഏതൊരു പെണ്ണും ചെയ്യുന്നത് ഒന്ന് മാത്രം.പുരുഷന്‍റെ കാഴ്ചവസ്തുവായി സ്വയം ചുരുങ്ങുക എന്നത്.
വായില്‍ വെള്ളം ഒലിപ്പിച്ചു അത് കണ്ടു കൊണ്ടിരിക്കണം എന്ന് കരുതുന്ന "ലിംഗ സമത്വവാദികള്‍" അങ്ങനെ ചെയ്യട്ടെ.അവിടെ മുസ്ലിം പെണ്‍കുട്ടികളും വേണം എന്ന് മാഷിനെ പോലുള്ള വാശി പിടിക്കുന്നതാണ് തെറ്റ്.

മുസ്ലിം പെണ്‍കുട്ടികള്‍ മോഹിനിയാട്ടവും കുച്ചിപ്പുടിയും കളിക്കാത്തതാണ് അടിയന്തിരമായി നമ്മള്‍ പരിഹാരം കാണേണ്ട വിഷയം എന്ന് ഞങ്ങള്‍ക്ക് ഏതായാലും അഭിപ്രായമില്ല.മാഷ്‌ മുസ്ലിം അല്ലാത്തത് കൊണ്ട് അങ്ങനെ ചിന്തിച്ചിട്ട് കാര്യവുമില്ല.

ഇനി ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് മതമൌലികവാദി,വര്‍ഗീയ വാദി എന്നൊക്കെ മുദ്ര കുത്തണം എന്ന് തോന്നുന്നെങ്കില്‍ അങ്ങ് കുത്തിക്കോളീന്‍.ഞമ്മക്ക് സന്തോഷം.പോരെ.

Satheesh said...

Dear Muthu
Ithu Thannayannu Islaminte Prashnam, Thantethu Mathram Sari, Matullathu Thettu enna chinthagathi,

Niyamangalum , Nibanthanakalum Ella Mathathimundu Nishpakhamayi Padichal Ellthilum Nanma Kanannavum athilathanu Prashnam.

Chathuvarnyetha Kurichu Parayan Varetta, Athunu Hindu Dharmathe Pazhi Charenda,Ayyithavum, Thottukoodaymayum Thettu Thanne, Pakshe Athil ninnum Nummude Samooham Orupadu Munneri Kazhinju

What About islam, Oru Granthathe, Oru Pravachakane, Oru Daivathe pinthudaraunna ningalil ethra ethra vibagangal , kollim , Kolaviliyum Charithramanu ,Innum Nadakunnu

Islamum Hindu Dhramavum thammil Daivathinte Karyathil Oru Vithyasameyully, Ningalku Oru daivam Mathram, Njakalku Daivam mathrame Ullu,randum Randanu

Aditya said...

Islam is only concerned about dividing humanity into two and feeding hatred and contempt for the other. It cannot take criticisms about its philosophies, prophet, etc but is too keen to criticize everything else in the world. Almost like Nazism, Islam today thrives on one-sided propaganda and violently destroying critics.

മുത്ത്‌/muthu said...

പ്രിയ സഹോദരന്‍മാര്‍ സതീഷ്‌& ആദിത്യ,

ഒരു മതം എന്ന നിലക്ക് ഹൈന്ദവതയെ ആദരവോടെ കാണുന്ന ഒരാളാണ് ഞാന്‍.ഒരു പാട് ഹൈന്ദവ സുഹൃത്തുക്കളും എനിക്കുണ്ട്.വിവിധ മത വിശ്വാസികള്‍ക്കിടയില്‍സൌഹാര്ധം ഊട്ടിയുരപ്പിക്കേണ്ടത് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും അനുപെക്ഷ്യമായ സംഗതിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അതെ സമയം മതങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതമാണെന്ന ധാരണയൊന്നും എനിക്കില്ല.ഒപ്പം തന്നെ മനസ്സിലാക്കേണ്ട കാര്യമാണ് വിമര്‍ശനവും വിദ്വേഷവിരേചനവും രണ്ടും രണ്ടാണെന്ന കാര്യം.ജബ്ബാര്‍ മാഷിന്റെ രചനകള്‍ ഇതില്‍ ഏതില്‍ പെടുന്നു എന്ന് ചോദിച്ചാല്‍ എന്നെപോലുള്ളവര്‍ക്ക് രണ്ടു വട്ടം ആലോചിക്കേണ്ടതില്ല.
ഇവിടെ കണ്ട കാര്യങ്ങള്‍ക്ക് മാഷിന്റെ ശൈലിയില്‍ അല്പം തമാശയോടെ ഒന്ന് പ്രതികരിച്ചു എന്ന് മാത്രം.

കൂട്ടത്തില്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി വ്യക്തമാക്കട്ടെ.ഏതൊരു മതമാവട്ടെ,വിശ്വാസസംഹിതയാവട്ടെ,പ്രത്യശാസ്ത്രമാവട്ടെ-അതില്‍ അടിയുറച്ചു നില്‍ക്കുന്ന ഒരാള്‍ അത് തന്നെയാണ് സത്യം എന്ന നിലയില്‍ തന്നെയായിരിക്കണം അതില്‍ നിലയുറപ്പിച്ചിരിക്കുന്നത്.ദൈവങ്ങള്‍ അനേകം ഉണ്ടെന്നു പറയുന്നതും ദൈവമേ ഇല്ലെന്നു പറയുന്നതും ദൈവം ഏകനാണ് എന്ന് പറയുന്നതും ഒരേ സമയം സത്യമാകാന്‍ തരമില്ലല്ലോ.സ്വാഭാവികമായും താന്‍ വിശ്വസിക്കുന്നതു ശരിയായ വിശ്വാസമാണെന്നും മറ്റുള്ളവ ശരിയല്ലെന്നും ഇതില്‍ ഏതെന്കിലും ഒന്ന് അംഗീകരിക്കുന്ന ഒരാള്‍ നിര്‍ബ്ബന്ധമായും കരുതും.അതൊരു തെറ്റാണ് എന്ന് ഞാന്‍ പറയില്ല.നിങ്ങളും അങ്ങനെ പറയാന്‍ സാധ്യതയില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.

പിന്നെ ഏതൊരു വിശ്വാസസംഹിതയും നില നില്‍ക്കുന്നത് അതിനെ ശരിയായി പിന്‍പറ്റുന്ന ആളുകളിലൂടെയാണ്.അതിനെ തെറ്റായി മനസ്സിലാക്കുകയും തങ്ങളുടെ സങ്കുചിതതാല്പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നവര്‍ എല്ലാ വിഭാഗങ്ങളിലുമുണ്ട്. ഗുജറാത്തില്‍ കലാപം സൃഷ്ടിച്ചവരും മുംബൈയില്‍ ബോംബു പൊട്ടിച്ചവരും നോര്‍വെയില്‍ കൂട്ടക്കൊല നടത്തിയവനും പാക്കിസ്ഥാനില്‍ പരസ്പരം കൊന്നുതീര്‍ക്കുന്നവരും എന്ന്തുടങ്ങി ലക്ഷക്കണക്കായ നിരപരാധാരുടെ മേല്‍ ബോംബു വര്‍ഷിച്ചു ചുട്ടുകരിക്കുന്ന ആധുനിക രാഷ്ട്രങ്ങള്‍ വരെ എത്രയെത്ര ഉദാഹരണങ്ങള്‍.ഇവരാണ് അവരവരുടെ മതത്തെയോ വിശ്വാസത്തെയോ പ്രതിനിധീകരിക്കുന്നവര്‍ എന്ന്താങ്കള്‍ക്കു അഭിപ്രായമുണ്ടോ? എനിക്കേതായാലും ഇല്ല.

മുത്ത്‌/muthu said...

മോഹിനിയാട്ടത്തെ കുറിച്ച് ഞാന്‍ പറഞ്ഞത് അബദ്ധമാണെന്ന് താന്കള്‍ സമര്‍ത്തിച്ചിട്ടില്ല.ചാതുര്‍വര്ന്ന്യ വ്യവസ്ഥ മാറിയിട്ടുണ്ട് എന്നല്ലാതെ പൂര്‍ണമായി മാറിയിട്ടുണ്ട് എന്നും പറഞ്ഞു കൂടാ.അതുകൊണ്ടാണ് ഉത്തരേന്ത്യയില്‍ സമീപകാലത്ത് ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ജാഥ നടത്തിയ തേയില തോട്ടം തൊഴിലാളികളായ താഴ്ന്ന ജാതിയില്‍ ജനിച്ചുപോയ പാവങ്ങളെ പോലീസിന്റെ മുന്നിലിട്ട് മുന്തിയ ജാതിക്കാര്‍ പേപ്പട്ടിയെപോലെ തല്ലിക്കൊന്നത്.സ്ത്രീകളെ വിവസ്ത്രരാക്കി ഗുഹ്യഭാഗത്ത്‌ ചവിട്ടിയരച്ചത്. അത് കൊണ്ടാണ് ഈ പ്രബുദ്ധ കേരളത്തില്‍ ഇപ്പോഴും സര്‍ക്കാര്‍ ഓഫീസില്‍ വരെ ചാണകം തളിച്ച് ശുദ്ധീകരണം നടത്തുന്നവരെ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്.

(മുസ്ലിംകള്‍ നോമ്പ് പിടിച്ചാല്‍ നാട് മുഴുവന്‍ തുപ്പി നാറ്റിക്കളയും എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്ന ജബ്ബാര്‍ മാഷ്‌ പടച്ചവന്‍ സഹായിച്ചിട്ടു ഇതൊന്നും കാണില്ല.കണ്ടാലും മിണ്ടില്ല.അതാണ് യുക്തിവാദം എന്ന് മൂപ്പര്‍ വിശ്വസിച്ചോട്ടെ.നമ്മളും എന്തിനു അതേറ്റു പിടിക്കണം.)

ആദിത്യ സൂചിപ്പിച്ച കാര്യം:വിദ്വേഷപ്രചരണത്തിലൂടെ, വര്‍ഗീയസംഘര്‍ഷങ്ങളിലൂടെ,അടിസ്ഥാനരഹിതമായആരോപണങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോവുകയും അതില്‍ നിന്ന് മുതലെടുക്കുകയും ചെയ്യുന്ന ശക്തികള്‍ ആരാണെന്ന് വര്‍ത്തമാന കാല ഇന്ത്യന്‍സാഹചര്യം സത്യസന്ധമായി വീക്ഷിക്കുന്നതിലൂടെ ആര്‍ക്കും കണ്ടെത്താവുന്നതാണ്.അസിമാനന്തയുടെ വെളിപ്പെടുത്തലോടെ ലോകത്തിനു അത് ഒന്ന് കൂടി ബോധ്യപ്പെട്ടു. നോര്‍വെ കൂട്ടക്കൊല നടത്തിയ തീവ്രവാടി വരെ തന്റെ വിദ്വേഷപ്രത്യശാസ്ത്രത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടത് അവരില്‍ നിന്നാണെന്ന് പറയുമ്പോള്‍ നമ്മള്‍ ഞെട്ടിയില്ല.എന്തെ കാരണം?
ഇതെല്ലാം കാണാതെയാണോ താന്കള്‍ ഇസ്ലാമിനെ നാസിസവുമായി കൂട്ടിക്കെട്ടാന്‍ വൃഥാ ശ്രമിക്കുന്നത്?

Satheesh said...

Brother Muthu
Hindu Mathathe Kurichu Enikonnum Parayanilla, Hindava dharmathe Puramme ninnu Noki Kanunnavaraku Anekam Daivangal Undennu Thonnum

EKAM SATH VIPRAH BAHUTHA VADANTHI

Daivam Onne Ullu, Randillatha Onnu, Oralude Jeevitha Sahacharyathinum, Samskarathinum anusarichu pala reethiyil upasikunnu, athraye ullu

Peralla Sathyamanu Eswaran , Oru sathya Viswasiye Sambandichidatholam anavu oru mathathinteyo Granthathinteyo Pinbalam Avashyamilla Avante Yathrayil Samaya Samayathu Marga Nirdeshangal Nalkapadum, Angine Alla Engil Eswaran Ella Ennu Thanne Parayam, Orale Sathya Viswasiyakunathil Mathathinnu Pankundu ennal avidannu angotulla yathra Thanichanu

Mohiniyatathe Kurichu Charithra Paramayi Ariyilla, Englium oru Nruthakala enna nilakku Eshtamanu,

Pinne Thante Mathathinde Chattukudil othungi Ninnu Onnum Cheyanavilla ,Ella Mathathilum Nallavsamaum , Cheethavasammum undu , athu thiricharinju sweekarikanum Thallanum Pattanam, athilathu Kondanu Jabbar mashku ingane Ezhuthendi Varunnathu,

Kalathinanusarichu Maranam, illangil Mattapadum

Sageer said...
This comment has been removed by the author.
Sageer said...

See yesterday's Gulf news is clearly telling those who has blood pressure abstain from fasting(06/08/2011) I am sure any body who has blood more than 30 years old should have blood pressure

http://gulfnews.com/news/gulf/uae/health/fasting-could-raise-blood-pressure-in-hypertensive-people-doctor-says-1.847446.

I remember last year Gulf news advised all diabetics not to fasting, but still islamists and pseudo doctors telling scientifically fasting is good for health.

..naj said...

Sageer said...
'..I am sure any body who has blood more than 30 years old should have blood pressure !""
_______
Ha Ha !
ithokke valichu vaari ezhuthunnathil "ee pressurinte" swaadeenam undo !! Sageer Doctor !!

Ex-Gulf said...
This comment has been removed by the author.
Ex-Gulf said...

Dear naj try to understand the fact whether Islamic fasting is scientifically suitable for human body before ridiculing for missing one or two words words (sorry, I actually suppose type any body who has blood pressure fluctuation),
See following links appeared in Gulf news in UAE in different time, any regular reader of Gulf news dare to tell as anti Islamic or Zionist paper.
If you read this links you also convince fasting is not good for human body, and showing as jabbar master told number of patients visiting clinic increasing during Ramadan, these are not false news fabricated rationalists or Zionist forces, most of the doctors are not only Muslims but also real believers.
http://gulfnews.com/news/gulf/uae/health/fasting-could-raise-blood-pressure-in-hypertensive-people-doctor-says-1.847446
http://gulfnews.com/news/gulf/uae/health/diabetics-advised-medical-clearance-for-ramadan-fast-1.835828
http://gulfnews.com/in-focus/ramadan/doctors-report-increase-in-renal-colic-cases-this-month-1.677539
http://gulfnews.com/news/gulf/uae/health/diabetics-warned-against-fasting-during-ramadan-1.659385
No, I am not doctor but regular reader of two three news papers with open mind, blog is not using for ridiculing or scorn others but for exchanging experience and knowledge , I am also believing in god and in final judgment of God and God will be questioned all our wrongs, so I convinced that fasting is not good for human body and so this is my duty to convince others within my limit, otherwise in I will be questioned in final day. If I am telling this things publically I will my fate will become fate of chekannor moulavi . I will tell what happened to my sister before 5 years, she is 40 years old, ardent believer in islam and diabetic patient, after 15 days of fasting her sugar rate and blood pressure shoot up to near to death, after that I am not fasting. My wife also convinced, my children fasting. I do not know what context fasting came to islam from this site according to believers there are many words insisting and provocating to fight others in quran this is only for during the war, may be fasting to face famine or other natural calamity

Anonymous said...

സുഹൃത്തുക്കളെ നോമ്പിനു വളരെ ശാശ്ത്രീയ മായ ഒരു വ്യഗ്യനം ഈ അടുത്തിടെ കേള്‍ക്കാന്‍ ഇടയായി
പടച്ചവന്റെ കിത്താബില്‍ പരജ്നത് പോലെ, മനുഷ്യന്‍ ആദ്യം ചെയ്ത പാപം എന്താണ്, കൊലപാതകമാണോ, കലവാണോ, പര്‍ദ്ദ ദാരിക്കതിരിക്കലാണോ, വ്യഭിച്ചരമാണോ അല്ല,

അല്ലെങ്കില്‍ ഇതാണ്, അതെ കിത്താബു വായിച്ചവരുടെ അഭിപ്രായത്തില്‍ ആദ്യ പാപം , ഇതൊന്നുമല തിന്നാന്‍ പാടില്ല എന്ന് പറഞത് തിന്നു എന്നല്ലതാണ് ആദ്യ മഹാപാപം, കോപിഷ്ടനായ അള്ളാഹു അവരെ ശപിച്ചു, പരുദീസയില്‍ നിന്നും പാപങ്ങളുടെ താഴ്വരയായ ഭൂമിയിലേക്കയച്ചു , അങ്ങിനെ പാപികള്‍ അയ മനുഷ്യന്‍ ഭൂമിയില്‍ എത്തി

നഷ്ടപെട്ടത് തിരിഹെടുക്കുക എന്ന്നുളത് മനുഷ്യന്റെ സഹജമായ വാസന ആണല്ലോ, അതുകൊണ്ട് ആദ്യപാപം മായ തീറ്റ, അത് ഒപെക്ഷിക്കുക അതുവഴി തിരിച്ചു സ്വര്‍ഗം വീണ്ടെടുക്കുക എന്നാ മഹത്തായ തിരുച്ചുപിടിക്കള്‍ പ്രക്രിയയകുന്നു മഹത്തായ നോമ്മ്പ് കര്‍മം

പടച്ചവനെ എന്നെ അങ്ങോട്റെടുക്കണേ

chayichandi said...

"Friday, July 15, 2011
നോമ്പിന്റെ ശാസ്ത്രീയത.
ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പഠനം നടത്തിയ ശേഷം മാത്രമേ ഒരു കാ‍ര്യം ശാസ്ത്രീയമാണെന്നു പ്രസ്താവന നടത്താവൂ. എന്നാല്‍ ശാസ്ത്രീയം എന്ന പദം ഇന്നു പലരും അശാസ്ത്രീയമായാണു പ്രയോഗിക്കുന്നത്."

ശ്രീ ജബ്ബാര്‍ താങ്കളുടെ ഈ കണ്ടുപിടുത്തം പരിണാമ "വാത" ത്തിനു ബാധകമാണോ. അത് ശാസ്ത്രീയമാണ് എന്ന് താങ്കളും കൂട്ടരും നാഴികക്ക് നാല്പത് വട്ടം അവകാശപ്പെടുന്നുണ്ടല്ലോ അതിനെന്തെങ്കിലും ശാസ്ത്രീയ പിന്തുണയുണ്ടോ? അത് ജീവശാസ്ത്ര മേഖലയിലെ ഒരു "വാതം" മാത്രമാണോ?. വിശദീകരണം പ്രതീക്ഷിക്കുന്നു.

എന്നിട്ട് മതി നോമ്പിന്റെ ശാസ്ത്രീയത ചര്‍ച്ചക്കെടുക്കാന്‍

Ex-Gulf said...
This comment has been removed by the author.
Ex-Gulf said...
This comment has been removed by the author.
Ex-Gulf said...

chayichandi wants to discuss about fasting is good or harmful to human body only after proving validity of evolution theory, I think chayichandi read the links provided by Sageer, I also read this links very good appeared in Gulf news papers in different time , it is directly and clearly proving fasting is not good to human health and harmful and number of patients visiting clinic during this months increasing. so, chayichandi wants to divert the subject, but he has to tell like this O.K I agree what jabar master told so , we can change subject to evolution theory

Ex-Gulf said...
This comment has been removed by the author.
Anonymous said...
This comment has been removed by the author.
Subair said...

ഇത് മാഷ് എല്ലാ കൊല്ലവും പോസ്റ്റാറുള്ളതാണ് അല്ലെ. ജബ്ബാര്‍ മാഷിന്‍റെ മത വിമര്‍ശനം ഇപ്പോള്‍ ഒരു പ്രോപഗണ്ട മാതിയാണ്. ഒരിക്കല്‍ ചര്‍ച്ച ചെയ്ത വിഷയം, വീണ്ടും പോസ്റ്റുകയാണ് എങ്കില്‍, അന്ന് പറഞ്ഞ കാര്യങ്ങള്‍ കൂടി ഉള്‍പെടുത്തുന്നതാണ് യഥാര്‍ത്ഥ മാന്യത.

കഴിഞ്ഞ കൊല്ലം പോസ്റ്റിയപ്പോള്‍ കൊടുത്ത മറുപടി ഇതാ:

>>കൊടും വേനലില്‍ പോലും പകല്‍ സമയം മുഴുവന്‍ ജലപാനമില്ലാതെ കഴിയുന്നത് മനുഷ്യ ജീവിക്കു ദോഷം വരുത്തും എന്നു മനസ്സിലാക്കാന്‍ വലിയ മെഡിക്കല്‍ ജ്ഞാനമൊന്നും വേണ്ട !<<


വലിയ മെഡിക്കല്‍ ജ്ഞാനം ഇല്ലങ്കില്‍ ഇതിനെക്കുറിച്ച്‌ അഭിപ്രായം പറയാതിരിക്കുന്നതല്ലേ മാഷേ ഭംഗി ? അതല്ലങ്കില്‍ മെഡിക്കല്‍ ജ്ഞാനമുള്ളആരെങ്കിലും ശാസ്ത്രീയമായി പറഞ്ഞത് ഇവിടെ അവതരിപ്പിക്കുക.

ഇനി ലോകത്ത് ഒരു ജബ്ബാര്‍ മാഷ് മാത്രമേ ഇതൊക്കെ പറയാന്‍ ധൈര്യമുള്ളതായിട്ടുള്ളൂ, മറ്റുള്ളവരല്ലാം "മതവികാരം" പേടിച്ച് മിണ്ടാതിര്‍ക്കുന്നവരാണ് എന്നാണോ ?

റമദാന്‍ നോമ്പ് ആരോഗ്യത്തിന് ഹാനികരമാണ് ശാസ്ത്രീയമായി ആരെങ്കിലും സ്ഥാപിച്ചത് ഞാന്‍ എവിടെയും കണ്ടിട്ടില്ല എന്ന് പറഞ്ഞിരുന്നു, ഇത് ഞാന്‍ അന്വേഷിക്കാത്തത് കാരണമല്ല എന്ന് കൂടി പറയട്ടെ. ഇന്‍റര്‍നെറ്റില്‍ അറിയപ്പെടുന്ന ഇസ്ലാമോഫോബിയ സൈറ്റുകളില്‍ അടക്കം സെര്‍ച്ച് ചെയ്തിട്ടാണ് ഞാന്‍ അത് പറഞ്ഞത്. ലോകത്ത് നോമ്പെടുക്കുന്നമുസ്ലിംകള്‍ കേരളത്തില്‍ മാത്രമല്ല എന്നും അറിയുക.

ഇനി ജബ്ബാര്‍ മാഷിനോട് "സ്വകാര്യമായി" പറഞ്ഞ ഡോക്ടര്‍മാരുടെ കാര്യം. അത് വായിച്ചാല്‍ തോന്നുക റമദാന്‍ പകുതിയാകുംപോഴേക്കും നല്ലൊരു ശതമാനം മുസ്ലിംകള്‍ ഉദര രോഗത്തിന് അടിമപ്പെടും എന്നാണു. ഏകദേശം പതിമൂന്ന് വര്‍ഷത്തോളമായി എല്ലാ വര്‍ഷവും ഞാന്‍ നോമ്പെടുക്കാറുണ്ട്. ഇത് പോലെ ഞാന്‍ നേരിട്ട് അറിയുന്ന, എന്‍റെ കുടുംബത്തിലും, അയല്‍വാസികളിലും, സുഹൃത്തുക്കളിലും പെട്ട ഒട്ടു മിക്ക മുസ്ലിംകളും നോമ്പെടുക്കുന്നവരാന്. ഇവര്‍ക്കാര്‍ക്കും ഇന്നേ വരെ നോമ്പ് കൊണ്ട് ഗുണമാല്ലാതെ ദോഷമുല്ലതായിട്ടു അറിവില്ല. എന്‍റെ വല്യുമ്മ മരിക്കും വരെ നോമ്പെടുത്ത ആളാണ്‌ (മരിക്കുമ്പോള്‍ തൊണ്ണൂറ് വയസ്സ് കാണുമായിരിക്കും), അത്യപൂര്‍വമായി മാത്രമേ അവര്‍ ആശുപത്രിയില്‍ പോയിട്ടുള്ളൂ.

ഇനി പുതു തലമുറയില്‍പെട്ട രക്തസമ്മര്‍ദ്ദവും, പ്രമേഹവമുക്കെ വേണ്ടുവോളമുള്ള ആളുകള്‍ ഡോക്ടറോട് നോമ്പിനെകുറിച്ച് അഭിപ്രായം ചോദിച്ചാല്‍, നോമ്പെടുക്കാന്‍ അനുവദിക്കാറും, മരുന്നിന്‍റെ സമയക്രമം പുനക്രമീകരിക്കാറും ആണ് പതിവ് എന്നതാണ് എന്‍റെ വ്യക്തി പരമായ അനുഭവം.

ഒരു പക്ഷെ അള്‍സര്‍ പോലെയുള്ള അസുഖമുള്ള ആളുകള്‍ ഡോക്ടറുടെ അഭിപ്രായം ചോദിക്കാതെ നോമ്പെടുത്ത്, അസുഖം വഷളാക്കിയ വല്ല സംഭവവും ഉണ്ടായിരിക്കാം. അതല്ലാതെ താങ്കള്‍ പറയുന്ന മാതിരി റമദാന്‍ പകുതിയാകുംമ്പേഴുക്കും നോമ്പെടുക്കുന്നവരില്‍ ഒരു പാട് പേര്‍ക്ക് ഉദര രോഗം വരുമെന്ന് പറയുന്നത് വിശ്വസനീയമല്ല

Subair said...

വിഷയവുമായി ബന്ധപ്പെട്ട് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ കണ്ട ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
വിഷയവുമായി ബന്ധപ്പെട്ട് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ കണ്ട ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ഒന്നില്‍ പോലും താങ്കള്‍ പറഞ്ഞ രീതിയിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞിട്ടില്ല.

Thus, observance of the Ramadan fasting has both positive and adverse effects on healthy individuals. The adverse effects, however, are unlikely to persist after Ramadan or to lead to other complications. Healthy individuals can observe Ramadan without anxiety about their health. (SBP Journal)
Ramadan fasting - Effect on healthy Muslims

"Headaches (perhaps because of the daytime withdrawal of caffeine and fluids), dehydration, and sleep deprivation (since long periods are devoted to praying) are a few of the adverse but transient health effects of fasting. Bodyweight might be reduced temporarily, depending on the types of foods that are eaten after the breaking of the fast at sunset. Vahid Ziaee and colleagues have shown reductions in the concentrations of blood glucose and HDL, and increases in LDL in healthy individuals during the period of fasting. (Lancent)

Ramadan: health effects of fasting

റമദാന്‍ വ്രതം പ്രമേഹം, ഹൃദ്രോഗം ,മുതലായ രോഗികളില്‍ എന്ത് മാറ്റം വരുത്തും എന്നും ശാസ്ത്രീയമായി നിരീക്ഷിച്ചിട്ടുണ്ട്. അത്തരത്തില്‍ പെട്ട ഒരു ലിങ്ക് ഇതാ ഇവിടെ.

"Ramadan fasting is commonly seen as beneficial for health. Among disabled individuals with acute or
chronic diseases, certain abetics can be exempted from this sacred obligation. On one hand, many people with this long-term -illness still prefer to observe
fasting, without medical guidance, exposing themselves to certain health risks as a direct consequence of fasting, or of a change in food and frequency of
medication intake. On the other hand, it has been shown that Ramadan fasting can be considered as an ideal hypo-caloric diet and a good opportunity to lose weight
for patients with type 2 diab(American Journal of Applied Sciences)
Ramadan Fasting Diet Entailed a Lipid Metabolic Disorder
Among Type 2 Diabetic Obese Women

പിന്നെ, ജബ്ബാര്‍ മാഷ്‌ നിര്‍ദേശിക്കുന്ന വ്രതം, വെള്ളം കുടിച്ചുകൊണ്ടുള്ളതാണ്, ഇത് ആരോഗ്യത്തിന് ഗുണകരമാണ് എന്നും, ഉദര രോഗങ്ങള്‍ ഉണ്ടാക്കില്ല എന്നും, ജബ്ബാര്‍ മാഷിനോട് സ്വകാര്യമായല്ലാതെ പറഞ്ഞ ഡോക്ടര്‍ ആരൊക്കെയാണ് എന്നും അറിയാന്‍ താല്പര്യപ്പെടുന്നു

Subair said...

>>സുബൈറേ ! ആ ജാതി കസര്‍ത്തുകളൊന്നും കാണാതെയല്ല ഞാന്‍ ഈ അഭിപ്രായം പറയുന്നത്.
പ്രാകൃതകാലത്തെ മനുഷ്യര്‍ തുടങ്ങിവെച്ച ഇത്തരം കോപ്രായങ്ങള്‍ക്കെല്ലാം “ശാസ്ത്രം“ വ്യാഖ്യാനിക്കുക എന്നത് ഇക്കാല്‍ത്തെ ഒരു മുഖ്യ കലാപരിപാടിയാണ്<<


ഓ, അപ്പൊ മാഷിന് ഞാന്‍ ഉദ്ദരിച്ച ലാന്‍സെന്റും അതുപോലെയുള്ള ശാസ്ത്ര ജെര്‍ണലുകളൊന്നും സ്വീകാര്യമല്ല. അതില്‍ വരുന്ന കാര്യങ്ങളൊക്കെ കസര്‍ത്തുകളാണല്ലേ. കൊള്ളാം. മാഷ്‌ പുതിയ ശാസ്ത്രകാര്യങ്ങള്‍ പഠിക്കുന്നതെവിടെന്നാണ് എന്ന് കൂടി പറഞ്ഞാല്‍ നന്നായിരുന്നു. മാഷ്‌ കോപി അടിക്കാറുള്ള സൈറ്റുകളില്‍ നിന്നാണോ ?

>>സുശീല്‍ said:
ബ്ബാര്‍ മാഷ് മൗലിക രചനയായ കഥയോ കവിതയോ ഒക്കെയാണ്‌ എഴുതുന്നതെങ്കില്‍ അത് കോപ്പിയടിച്ചു എന്നൊക്കെ പറയാം. എന്നാല്‍ അദ്ദേഹ ലഭ്യമായ അറിവുകള്‍ പങ്കു വെയ്ക്കുമ്പോള്‍ അത് അദ്ദേഹത്തിന്‌ മറ്റു സോഴ്സുകളില്‍ നിന്നു കിട്ടിയ അറിവുകള്‍ തന്നെയായിരിക്കുമല്ലോ? ഖുര്‍ ആന്‍ പഠിക്കാതെ അതിനെ വിമര്‍ശിക്കാന്‍ കഴിയില്ലല്ലോ? ശസ്ത്രീപുസ്തകങ്ങള്‍ വായിക്കാതെ അതിനെക്കുറിച്ചെഴുതാനും കഴിയില്ല എന്നിരിക്കെ അദ്ദേഹത്തിനെ ആക്ഷേപിച്ച് മനോവീര്യം കെടുത്തിക്കളയാം എന്നു കരുതുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്ന പണിയല്ല<<


സുശീല്‍, മാന്യതയില്ലത്തതൊന്നും ഞാന്‍ പറയുകയോ ചെയ്യുകയോ, ഉദ്ദരിക്കുകയോ ചെയ്തിട്ടില്ല. മാന്യതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് ജബ്ബാര്‍ മാഷാണ്. ഞാന്‍ ലാന്‍സന്റ് പോലെയുള്ള ആധികാരികമായ മെഡിക്കല്‍ ജേര്‍ണലുകള്‍ എന്‍റെ മറുപടിയില്‍ ഉദ്ദരിച്ചിരുന്നു. തീര്‍ച്ചയായും ഞാന്‍ പറഞ്ഞ കാര്യങ്ങളോട് അദ്ദേഹത്തിന് എതിര്‍പ്പുണ്ടാകാം, അത് മറ്റൊരു വിഷയം, എന്നാല്‍ ഞാന്‍ നല്‍കിയ ലിങ്കുകള്‍ ഒന്ന് വായിച്ചു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പറയുന്നത് നോക്കൂ.

"സുബൈറേ ! ആ ജാതി കസര്‍ത്തുകളൊന്നും കാണാതെയല്ല ഞാന്‍ ഈ അഭിപ്രായം പറയുന്നത്.

പ്രാകൃതകാലത്തെ മനുഷ്യര്‍ തുടങ്ങിവെച്ച ഇത്തരം കോപ്രായങ്ങള്‍ക്കെല്ലാം “ശാസ്ത്രം“ വ്യാഖ്യാനിക്കുക എന്നത് ഇക്കാല്‍ത്തെ ഒരു മുഖ്യ കലാപരിപാടിയാണ്. ഇത് ഇസ്ലാമില്‍ മാത്രമല്ല. എല്ലാ മതക്കാരും ഈ പണിയാണിപ്പോള്‍ ചെയ്യുന്നത്. ഉടന്തടിച്ചാട്ടം മുതല്‍ നരബലി വരെയുള്ള എല്ലാ ആചാരങ്ങളും ശാസ്ത്രീയമെന്നു വ്യാഖ്യാനിച്ചൊപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞന്മാരെയുമൊക്കെ വിലക്കെടുത്തുകൊണ്ടു തന്നെ ഈ കസര്‍ത്ത് തകൃതിയായി നടക്കുന്നു"

എന്താണ് ഇതിനര്‍ത്ഥം ?. ശാസ്ത്ര ജെര്‍ണലുകളൊക്കെ മതക്കാര്‍ വിലക്കെടുത്തുവെന്നോ ?. ഇതിന് ഞാന്‍ നല്‍കിയതിലും മാന്യമായ എന്ത് മറുപടിയാണ് നല്‍കുക ?

ഇനി ജബ്ബാര്‍ മാഷ്‌ കോപ്പി അടിച്ച കാര്യം. ജബ്ബാര്‍ മാഷ്‌ ആശയങ്ങള്‍ എവിടെ നിന്നും കടമെടുക്കുന്നതിനോട് എനിക്ക് വിയോജിപ്പില്ല. പക്ഷെ വിദ്വേഷ വെബ്സൈറ്റുകളില്‍ നിന്നും കോപ്പി-പേസ്റ്റ് ചെയ്ത്, ജബ്ബാര്‍ മാഷിന്റെതെന്ന നാട്യത്തില്‍ എന്‍റെ കമ്മന്റിനു മറുപടി തന്നാല്‍ ഞാന്‍ വിയോജിക്കും. ഇനി കോപ്പി-പേസ്റ്റ് അത്ര ഇഷ്ടമാണെങ്കില്‍, സോര്‍സ് വ്യക്തമാക്കണം ഇത്രയേ ഞാന്‍ പറഞ്ഞിട്ടുള്ളൂ.

ഇനി മാന്യതയുടെ കാര്യം. നോക്കൂ ഈ പോസ്റ്റില്‍ തെന്നെ ഓടി നടക്കുന്ന ടൈറ്റില്‍ ആണ് "MUSLIMS ARE THE VICTIMS OF 'ISLAM' ! ". ഇത് ജബാര്‍ മാഷിന്‍റെ സ്വന്തം അല്ല, അദ്ദേഹം കോപ്പി അടിച്ചതാണ്. സാംമ്രാജ്യത്തതിനും അഫ്ഗാന്‍ ഇറാഖ് കൂട്ടക്കൊലക്കുമെല്ലാം ഓശാന പാടുന്ന കടുത്ത വലതു പക്ഷ വര്‍ഗീയ വെബ്സൈറ്റുകള്‍ ഇസ്ലാം എന്നാല്‍, പാശ്ചാത്യര്‍ വെറുക്കെപെടെണ്ട ഒരു മതമാണ്‌ അതില്‍ നന്മ ഒന്നും തെന്നെയില്ല എന്ന് സ്ഥാപിക്കുന്ന ഒരു വാചകമാണ് ഇത്.

ഇരിക്കട്ടെ, എന്താണ് ഇത് നല്‍കുന്ന സന്ദേശം ? ഒരു യഥാര്‍ത്ഥ മുസ്ലിമിന് ഒരിക്കലും ഒരു നല്ല മനുഷ്യനാകാന്‍ കഴിയില്ല എന്നതല്ലേ? മുസ്ലിംകളല്ലാവരും ഇസ്ലാമിന്‍റെ ഇരകളാണ് എന്നതെല്ലേ ?. ഇതല്ലേ യഥാര്‍ത്ഥ വംശീയത. ഇതല്ലേ യഥാര്‍ത്ഥ വര്‍ഗീയത. സുശീല്‍ മാന്യത പഠിപ്പിക്കേണ്ടത് ആരെയാണ് ?.

അതിന്‍റെ താഴെ ജബ്ബാര്‍ മാഷ്‌ ഒരു ബ്ലോഗിന്‍റെ ലിങ്ക് കൊടുത്തിട്ടുണ്ട്. അതിലെ ഏതാനും പോസ്റ്റുകളുടെ ടൈറ്റില്‍ ഇതാ.

"Asshole Jesus taunts runner "
"Asshole Jesus tempts priest to take money from stupid people "

എന്തൊരു മാന്യത അല്ലെ ?

Subair said...

ചര്‍ച്ച ഇനിയും ഉണ്ട്, പ്രസക്തമായവ കൊടുത്തു ന്നു മാത്രം.

ലിങ്ക് ഇവിടെ.

http://sargasamvadam.blogspot.com/2010/08/blog-post_13.html

ഇനി അടുത്ത കൊല്ലം ഇത് തെന്നെ വീണ്ടും കോപി-പേസ്റ്റ്‌ ചെയ്യാന്‍ ഇടവരുത്താതിരിക്കട്ടെ.

Subair said...

ജബ്ബാര്‍ മാഷിന്‍റെ ഇതേ പോസ്റ്റ്‌ തെന്നെ ഒരാള്‍ ഫെയിസ് ബുക്കില്‍ (ക്രെഡിറ്റ്‌ കൊടുക്കാതെ) കോപ്പി പേസ്റ്റ്‌ അടിച്ചിരിരുന്നു. അതില്‍ ലതീഫ്‌ എന്ന ബ്ലോഗര്‍ എഴുതിയ പ്രതികരണം ശ്രദ്ദിക്കുക.

>>> മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാനം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കതെ ആഹാരനിയന്ത്രണം ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നു​. ഇക്കാലത്തെ നോമ്പനുഷ്ഠാനം എത്രമാത്രം ആരോഗ്യപരവും ശാസ്ത്രീയവുമാണെന്നറിയണമെങ് ​കില്‍ മുസ്ലിം പ്രദേ...ശങ്ങളിലെ ആശുപത്രികളില്‍ പോയി ഒരന്വേഷണം നടത്തിയാല്‍ മതിയാകും. വിവിധ തരം ഉദരരോഗങ്ങള്‍ ,അള്‍സര്‍ ,ബി പി ,പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ നോമ്പുകാലത്തു വലിയ തോതില്‍ മൂര്‍ഛിക്കുന്ന രോഗങ്ങള്‍ പലതാണ്. അതു കൊണ്ടു തന്നെ ഇക്കാല‍ത്ത് ഡോക്ടര്‍മാരെ തേടി ആശുപത്രികളില്‍ ശരണം പ്രാപിക്കേണ്ടിവരുന്നവര്‍ നിരവധിയാണ്. <<<

മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളില്‍ പോയി ഒരന്വേഷണം നടത്തിയാല്‍ മതിയാകും.

മഞ്ചേരി മുസ്ലിം പ്രദേശമല്ല എന്നാരും പറയുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി അവിടെ ജനറൽ വാർഡിൽ അഡ്മിറ്റാക്കുന്ന രോഗികളുടെ ഏറെക്കുറെ കൃത്യമായ കണക്ക് എനിക്കും എന്റെ സുഹൃത്തുക്കൾക്കും അറിയാം. അതിലെ നാല് വാർഡിലെ രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന ഒരു സംരംഭത്തിന് ആളുകളുടെ കണെക്കെടുക്കാൻ പതിവായി പോകുന്നു. റമളാനാകുമ്പോൾ മുസ്ലിംകളുടെ എണ്ണം പ്രത്യേകം എടുക്കാറുണ്ട്. മുസ്ലിംകളല്ലാത്തവർക്ക് രണ്ട് പേരുടെ ഭക്ഷണം നൽകാനാണത്. റമളാനാകുമ്പോൾ മൊത്തം വാർഡിലെ രോഗികൾ നാലിലൊന്നായി കുറയുന്നു. മാത്രമല്ല മുസ്ലിം സംഖ്യ പേരിന് മാത്രമാകുന്നു. കഴിഞ്ഞ ദിവസം മൊത്തം രോഗികളിലെ നാലിലൊന്ന് മാത്രമാണ് മുസ്ലിംകളായി ഉണ്ടായിരുന്നത്. ജബ്ബാർ മാഷിന്റെ ജില്ലയിലെ ജനറൽ ആശുത്രിയുടെ കണക്കിതാണ്. മറ്റു ആശുപത്രികളിലും സമാനമായത് തന്നെയായിരിക്കും. (റമളാനായതുകൊണ്ട് പല അഡ്മിറ്റ് ആവശ്യമായവരും വീട്ടിൽ പോയതായിരിക്കും) എന്നാലും ആശുപത്രി സന്ദർശിച്ചാൽ ലഭിക്കുന്ന ചിത്രം ഇതാണ്. അപ്പോൾ ആരാണ് കളവ് പറയുന്നത്. ഇത് ഒരു അധ്യാപകന് യോജിച്ചതാണോ. ഇതേ കളവ് അങ്ങനെ തന്നെ പോസ്റ്റ് ചെയ്യുന്നത് ഒരു ടീച്ചർക്ക് യോജിച്ചതാണോ. ഇതിന് ശാസ്ത്രീയമായ നിരീക്ഷണവും പരീക്ഷണവും ആവശ്യമില്ലല്ലോ മാഷി 10 രൂപ ബസ് കൂലി നൽകി സന്ദർശിച്ചാൽ മാത്രം സത്യം മനസ്സിലാക്കാമായിരുന്നല്ലോ.​ അപ്പോൾ ഇവരുടെ വിശ്വസത്തിന്റെയും പ്രചരണത്തിന്റെ കഥ ഇതിൽ നിന്ന് മനസ്സിലാക്കാമല്ലോ.

sailent valley said...

subair said
"മഞ്ചേരി മുസ്ലിം പ്രദേശമല്ല എന്നാരും പറയുമെന്ന് തോന്നുന്നില്ല."

അതെങ്ങനെ ആണ് സഹോദര മഞ്ചേരി മുസ്ലിം പ്രദേശം ആകുന്നതു..?
മുസ്ലിങ്ങള്‍ കൂടുതല്‍ ഉള്ളത് കൊണ്ടാണോ..?
അങ്ങനെ എങ്കില്‍ കേരളത്തിലെ മറ്റു ജില്ലകളും ഈ ഇന്ത്യ മഹാരാജ്യവും ഹിന്ദു പ്രദേശം ആണോ..?
വെറുതെ വി എച് പികാര്‍ക്ക്‌ പിന്തുണ കൊടുക്കല്ലേ സഹോദര..!

Anonymous said...
This comment has been removed by the author.
Subair said...

>>അതെങ്ങനെ ആണ് സഹോദര മഞ്ചേരി മുസ്ലിം പ്രദേശം ആകുന്നതു..?
മുസ്ലിങ്ങള്‍ കൂടുതല്‍ ഉള്ളത് കൊണ്ടാണോ..?
അങ്ങനെ എങ്കില്‍ കേരളത്തിലെ മറ്റു ജില്ലകളും ഈ ഇന്ത്യ മഹാരാജ്യവും ഹിന്ദു പ്രദേശം ആണോ..?
വെറുതെ വി എച് പികാര്‍ക്ക്‌ പിന്തുണ കൊടുക്കല്ലേ സഹോദര..! <<

എന്‍റെ പോന്നു സഹോദരാ മുസ്ലിം പ്രദേശം എന്ന് പറഞ്ഞത്‌ ജബ്ബാര്‍ മാഷ്‌ ആണ്. സഹോദരന്‍ ഒന്ന് ചോദിച്ചേ ജബ്ബാര്‍ മാഷോട് അങ്ങേര് എന്താണ് അവിടെ ഉദ്ദേശിച്ചത് എന്ന്.

ജബ്ബാര്‍ മാഷ്‌ ഉദ്ദേശിച്ച അതെ കാര്യം തെന്നെയാണ് അത് തെആ വാക്ക് അതെ പോലെ എഴുതിയ ലത്തീഫും ഉദ്ദേശിച്ചിട്ടുള്ളൂ.

സഹോദരന്, അത് ഇനിയും മനസ്സിലായില്ല എങ്കില്‍, സോറി സുഹൃത്ത്‌ യുക്തിവാദിയാകാന്‍, ഒരു പക്ഷെ സംസ്ഥാന സമിതി അംഗം വരെയാകാന്‍ എന്ത് കൊണ്ടും അനുയോജ്യമാണ് എന്ന് മാത്രമേ നിക്ക് പറയാന്‍ കഴിയൂ.

(എന്‍റെമ്മോ ഇങ്ങനെയുമുണ്ടോ മലയാളം മനാസിലകാത്ത ഒരു യുക്തിവാദം - ആത്മഗതം)

Subair said...

ഇതും പറയാന്‍ വേണ്ടി സൈലെന്റ്റ്‌ വാലി ഇന്നലെ കഷ്ടപ്പെട്ട് ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയല്ലേ..

Anonymous said...

Subair Said

വിഷയവുമായി ബന്ധപ്പെട്ട് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ കണ്ട ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ഒന്നില്‍ പോലും താങ്കള്‍ പറഞ്ഞ രീതിയിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞിട്ടില്ല
---------------------------------
Where is the links

Anonymous said...

ഇനി അടുത്ത കൊല്ലം ഇത് തെന്നെ വീണ്ടും കോപി-പേസ്റ്റ്‌ ചെയ്യാന്‍ ഇടവരുത്താതിരിക്കട്ടെ.
---------------------------------------------------------------------------------------------------------------
Discussion of scientific aspects of ramadan , are relevant at all time and has to be discussed every year at the starting of Ramadan, even though science found that fasting is not suitable for at least diabetic and blood pressure patients, science is changing hastily might be found in future good for diabetic and blood pressure.

Anonymous said...
This comment has been removed by the author.
Subair said...

സഗീറെ, എന്‍റെ പോന്നു ചങ്ങാതീ, ഒരു മാതിരി യുക്തിവാദികളെ പോലെ ആവാതെ, അല്‍പം യുക്തിപരമായി ചിന്തിക്കുക, ഞാന്‍ എഴുതിയത് മുഴുവനും വായിക്കുക എന്നിട്ട് മറുപടി പറയുക.

എനിക്കോ, ഞാനറിയുന്ന ആര്‍ക്കും നോമ്പ് കൊണ്ട് പ്രശ്നം ഉണ്ടായിട്ടില്ല എന്ന് മാത്രമല്ലോ ഞാന്‍ പറഞ്ഞറ്റ്‌, ലാന്‍സെന്റും SBP ജേണലിലും ഒക്കെ വന്ന പഠനങ്ങളും ഉദ്ധരിച്ചിട്ടുണ്ട് സപോര്‍ട്ട് ആയിട്ട്. പുക വലിച്ചിട്ട് കാന്‍സര്‍ വന്നവരെ കാണാന്‍ RCC യില്‍ പോയാല്‍ മതി.

പിന്നെ ഗള്‍ഫ്‌ ന്യൂസ് പത്രം യുക്തിവാദികളുടെ മെഡികല്‍ ജേണല്‍ ആണെന്ന് അറിഞ്ഞിരുന്നില്ല. എന്തായിരുന്നാലും ആരോഗ്യം ഉള്ളയാള്‍ നോമ്പ് എടുക്കരുത് എന്ന് അതില്‍ പറയുന്നതായി ഞാന്‍ കണ്ടുമുമില്ല. ഗൂഗിളില്‍ തപ്പിയിട്ട് ഇത് മാത്രമേ കിട്ടിയുള്ളൂ?

Anonymous said...
This comment has been removed by the author.
Anonymous said...

Dear my friend Subair
If you read single day you will not say Gulf news is a journal of Youkthivadi, but it publishing truth, we have to agree who ever tell the truth or fact like fasting is not good for human body if it is Gulf news , Jabbar master or subair. I agree healthy person fasting even if 20 hours fasting nothing will happen.

sathyadarsanam said...

ജബ്ബാര്‍ മാഷിന്‍റെ പോസ്റ്റും അതിന്‍റെ പേരിലുള്ള വായനക്കാരുടെ തര്‍ക്കവിതര്‍ക്കങ്ങളും കാണുമ്പോള്‍, ഒരു കാര്യം മാത്രം നിങ്ങളുടെ മുമ്പിലേക്ക് ഈയുള്ളവന്‍ വെക്കുന്നു. എങ്ങനെയാണ് നോമ്പ് ഇസ്ലാമിന്‍റെ ഭാഗമായത് എന്ന ചരിത്ര സത്യം. ആ സത്യം അറിഞ്ഞിട്ടു പോരെ അതിന്‍റെ ശാസ്ത്രീയതയെക്കുറിച്ച് വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നത്? ഗഹനമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ ഇതുപോലെയുള്ള ചരിത്രപരമായ വസ്തുതകളെ നാം നിഷേധിക്കുന്നത് ശരിയല്ലല്ലോ...

സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 128: ഇബ്നു അബ്ബാസ്‌ നിവേദനം: നബി മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജൂദന്മാര്‍ ആശുറാ ദിനത്തില്‍ നോമ്പനുഷ്ടിക്കുന്നത് കണ്ടു. അപ്പോള്‍ നബി അവരോടു ചോദിച്ചു: 'നിങ്ങള്‍ നോമ്പനുഷ്ടിക്കുന്ന ഈ ദിവസത്തിന്‍റെ സവിശേഷത എന്താണ്?' അപ്പോള്‍ അവര്‍ പറഞ്ഞു: 'അത് മഹത്തായ ഒരു ദിനമാണ്. ഈ ദിനത്തിലാണ് അള്ളാഹു മൂസയും അദ്ദേഹത്തിന്‍റെ സമുദായത്തെയും രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനേയും അവന്‍റെ സമുദായത്തെയും മുക്കി കൊല്ലുകയും ചെയ്തത്. അതിനാല്‍ മൂസ നന്ദി സൂചകമായി നോമ്പനുഷ്ടിച്ചു. അതുകൊണ്ട് ഞങ്ങളും അന്ന് നോമ്പ് എടുക്കുന്നു.' അന്നേരം നബി പറഞ്ഞു: 'എങ്കില്‍ ഞങ്ങളാണ് നിങ്ങളേക്കാള്‍ മൂസാ നബിയോട് ഏറ്റവും കടപ്പെട്ടവരും, ഏറ്റവും ബന്ധപ്പെട്ടവരും.' അങ്ങനെ നബി അന്ന് നോമ്പ് എടുക്കുകയും ജനങ്ങളോട് നോമ്പ് എടുക്കാന്‍ കല്പിക്കുകയും ചെയ്തു." (സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 127, 129, 130, 131 എന്നിവ പരിശോധിച്ചാലും ഇതേ സംഭവങ്ങള്‍ തന്നെ കാണാം). ഇസ്ലാം രൂപം കൊണ്ട് 13 വര്‍ഷം കഴിഞ്ഞാണ് മുഹമ്മദ്‌ മദീനയിലെത്തുന്നത്. ഈ 13 വര്‍ഷവും ഇങ്ങനെയൊരു നോമ്പ് എടുക്കണമെന്ന് മുഹമ്മദിനും തോന്നിയില്ല, അള്ളാഹു കല്‍പനയും കൊടുത്തില്ല. മോശെയുമായി രക്തബന്ധമുള്ള യഹൂദന്മാര്‍ ഒരു നോമ്പ് എടുക്കുന്നത് കണ്ടപ്പോള്‍, രക്തബന്ധമുള്ള യെഹൂദന്‍മാരേക്കാള്‍ ഞങ്ങള്‍ക്കാണ് അതില്‍ അവകാശം എന്ന് പറഞ്ഞു മുഹമ്മദ്‌ നിര്‍ലജ്ജം അതിനെ കോപ്പിയടിക്കുകയാണ് ഇവിടെ!!!

കാലം കുറെ കഴിഞ്ഞപ്പോള്‍ ഈ കോപ്പിയടിക്ക് ശാസ്ത്രീയതയും കിട്ടി :)

sathyadarsanam said...
This comment has been removed by the author.
babu said...

കാലം കുറെ കഴിഞ്ഞപ്പോള്‍ ഈ കോപ്പിയടിക്ക് ശാസ്ത്രീയതയും കിട്ടി
---------------എവിടെ കിട്ടി എന്നാണ് ഈ പറയുന്നത് ജബ്ബാര്‍ മാഷ് ഇട്ട ആതെ റിപ്പോര്‍ട്ട്‌ തന്നെ ആണ് ഗള്‍ഫ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്, അവര്‍ ഏതായാലും ജബ്ബാര്‍ മാഷില്‍ നിന്നും കോപ്പി അടിച്ചതാണ് എന്ന് ഗള്‍ഫ്‌ ന്യൂസ്‌ വായിച്ചാ ആരും പറയില്ല ഇത് ലോകത്ത് എവിടെയും മുസ്ലിം പ്രകാരം നുയമ്പ് എടുക്കുന്ന ആര്‍കും സംഭവിക്കുന്നതാണ്
most of the doctors are not only Muslims but also real believers.
http://gulfnews.com/news/gulf/uae/health/fasting-could-raise-blood-pressure-in-hypertensive-people-doctor-says-1.847446
http://gulfnews.com/news/gulf/uae/health/diabetics-advised-medical-clearance-for-ramadan-fast-1.835828
http://gulfnews.com/in-focus/ramadan/doctors-report-increase-in-renal-colic-cases-this-month-1.677539
http://gulfnews.com/news/gulf/uae/health/diabetics-warned-against-fasting-during-ramadan-1.659385

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.