Friday, August 5, 2011

ഈ അല്ലാഹുവിന്റെ ഒരു കാര്യം !!!!റമസാന്‍ അവധിക്ക് കുര്‍ ആന്‍ വായിക്കുക എന്ന ശീലം ഞാന്‍ ഇപ്പോഴും തുടരുന്നു. അക്കാലത്തു പ്രത്യേകിച്ചു മറ്റു പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഏകാന്തത കിട്ടും. ഈ ശീലം തുടങ്ങിയതില്‍ പിന്നെ ഫലിതബിന്ദുക്കള്‍ വായിക്കാറില്ല. ആവശ്യത്തിലേറെ ചിരിക്കാന്‍ വക ഈ കിതാബില്‍ തന്നെയുണ്ടെന്നതിനാല്‍ !
ഇപ്പോള്‍ ഞാന്‍ വായിക്കുന്നത്
5ആം അധ്യായം അല്‍ മാഇദ .
പ്രവാചകന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയ സന്ദര്‍ഭത്തില്‍ ഇറങ്ങിയ സുപ്രധാനമായ ചില നിയമങ്ങളും ചട്ടങ്ങളുമാണു തുടക്കത്തില്‍ വിവരിക്കുന്നത്. ഹറാമും ഹലാലും ആയ കാര്യങ്ങള്‍ . എന്തെല്ലാം ഭക്ഷിക്കാം. എന്തൊക്കെ ഭക്ഷിച്ചു കൂടാ , ഇതാണു വിഷയം. ഇതാ രണ്ടു സൂക്തങ്ങള്‍ :
-
തങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിട്ടുള്ളത്‌ എന്തൊക്കെയാണെന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ വിദ്യ ഉപയോഗിച്ച്‌ നായാട്ട്‌ പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക്‌ വേണ്ടി പിടിച്ച്‌ കൊണ്ടുവന്നതില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്‍റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക്‌ നോക്കുന്നവനാകുന്നു.


എല്ലാ നല്ല വസ്തുക്കളും ഇന്ന്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വര്‍ക്ക്‌ വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍​ - ( നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്‌. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്‌. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത്‌ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.

-------------
ലോകാവസാനം വരേക്കുള്ള മനുഷ്യരാശിക്കാകമാനം മാര്‍ഗ്ഗനിര്‍ദേശം നല്‍കാനായി പ്രപഞ്ച സൃഷ്ടിക്കു മുമ്പേ പ്രപഞ്ച നാഥന്‍ ഒരു കിതാബില്‍ രേഖപ്പെടുത്തി വെച്ച ഇമ്മിണി വല്യ രണ്ടു കാര്യങ്ങളാണിത്.
വേട്ട നായ കടിച്ചു കൊണ്ടു വന്ന ജന്തുവിനെ തിന്നാം, ബിസ്മി ചൊല്ലിയാല്‍ മതി. ഇതാണു ഒന്നാമത്തെ നിര്‍ദേശം. മുഫസ്സിറുകളും കര്‍മ്മശാസ്ത്രവിശാരദരും ഈ സൂക്തം തലനാരിഴ കീറി പരിശോധിച്ചപ്പോള്‍ എന്തുണ്ടായി? ദീനില്‍ നാലഞ്ചു ഗ്രൂപ്പുകള്‍ ഇതിന്റെ പേരില്‍ തന്നെ തര്‍ക്കം തുടങ്ങി. തീരുമാനമാകാതെ അവര്‍ പല മദ് ഹബുകളിലായി ഇന്നും വേറിട്ടു നില്‍ക്കുന്നു. നമ്മുടെ മുജാഹിദ് വ്യാഖ്യാതാവിന്റെ വരികള്‍ നോക്കുക :- ഇവിടെ “പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.
1. പരിശീലിപ്പിക്കപ്പെട്ട വേട്ടമൃഗത്തെ ഉരുവിന്റെ അടുത്തേക്കു വിടുമ്പോള്‍ ബിസ്മി ചൊല്ലണം.
2.പിടിച്ചു കൊണ്ടു വന്ന ജന്തുവിനെ അറുക്കുമ്പോളാണു ബിസ്മി ചൊല്ലേണ്ടത്.
3.ആ മാംസം തിന്നുമ്പോള്‍ ബിസ്മി ചൊല്ലിയാല്‍ മതി.
ഈ മൂനഭിപ്രായക്കാര്‍ക്കും അനുകൂലമായ ഹദീസുകള്‍ അവരവര്‍ ഉദ്ധരിക്കുന്നുമുണ്ട്...”

ഇനി രണ്ടാമത്തെ നിര്‍ദേശം നോക്കാം. വേദക്കാര്‍ കഴിക്കുന്ന ആഹാരം ഹലാലാണെന്നു പറഞ്ഞതിലുമുണ്ട് ഗുരുതരമായ അഭിപ്രായവ്യത്യാസം. ഇതാ: “വേദക്കാര്‍ അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം പറഞ്ഞിരിക്കണമെന്നുണ്ടോ? ഇല്ലേ? അല്ലെങ്കില്‍ അല്ലാഹു അല്ലാത്ത ആരുടെയെങ്കിലും നാമങ്ങള്‍ പറഞ്ഞ് ആരെങ്കിലും അറുത്തതായാലും മതിയോ? ഇല്ലേ ? എന്നൊന്നും അല്ലാഹു വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട് താനും.
അലാഹുവിന്റെ നാമത്തിലല്ലാതെ യേശു , ഉസൈര്‍ മുതലായവരുടെ നാമത്തില്‍ അറുത്താല്‍ അതു ഭക്ഷിക്കാന്‍ പാടില്ല എന്നാണ് ഇബ്നു ഉമര്‍ റബീ അ മുതലായവരുടെ അഭിപ്രായം. അതാ അ, ശ അബീ മുതലായവരുടെ അഭിപ്രായത്തില്‍ അതു ഭക്ഷിക്കുന്നതില്‍ തെറ്റില്ല. അവര്‍ അറുത്തു തിന്നുന്ന ഭക്ഷണം അല്ലാഹു നമുക്കും അനുവദിച്ചു തന്നിരിക്കുന്നു, അറുക്കുമ്പോല്‍ അവര്‍ ആരുടെ നാമങ്ങളാണു പറയുക എന്ന് ആല്ലാഹുവിനറിയാമല്ലോ എന്നതാണിവരുടെ ന്യായം. അറുക്കുമ്പോള്‍ അവര്‍ അല്ലാഹുവല്ലാത്തവരുടെ നാമം ഉച്ചരിക്കുന്നതു കേട്ടാല്‍ ഹറാമും കേട്ടില്ലെങ്കില്‍ ഹലാലും എന്നാണു ഹസന്റെ പക്ഷം. ....” ഇങ്ങനെ പോകുന്നു വ്യാഖ്യാനങ്ങള്‍ !
ഇത് ഒരു അറവിന്റെ കാര്യത്തില്‍ മാത്രമല്ല, കുര്‍ ആനില്‍ നിര്‍ദേശിക്കുന്ന ഒട്ടു മിക്ക കാര്യങ്ങളുടെയും സ്ഥിതി ഇതാണ്. ഇത്തരം കാര്യങ്ങളിലുള്ള തര്‍ക്കമാണു മുസ്ലിം സമുദായത്തെ കാക്കത്തൊള്ളായിരം മദ് ഹബുകളായും ഗ്രൂപ്പുകളായും ഭിന്നിപ്പിച്ചു നിര്‍ത്തുന്നത്.
സാമാന്യ ബുദ്ധി മരവിച്ചിട്ടില്ലാത്തവര്‍ക്ക് കുര്‍ ആനിന്റെ ദൈവീകതയുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ ഇതു മതി ദൃഷ്ടാന്തം. ഒരു നിസ്സാര കാര്യം പോലും തന്റെ സൃഷ്ടികള്‍ക്ക് നേരെ ചൊവ്വെ പറഞ്ഞു കൊടുക്കാനുള്ള വെളിവു പോലും പ്രകടിപ്പിക്കാത്ത ഒരു ദൈവമോ ????

25 comments:

venukdkkt said...

Ella matha grandhangalum itharam pottatharangal ezhuthipidippichavayanu .Pourohithyathinu vendi matramanu ivayellam

പാലക്കാടൻ said...

കുറച്ചു ദിവസം മുമ്പേ മുജാഹിടുകളുടെ ഒരു പ്രസംഗത്തിന്റെ സി ഡി പ്രദര്‍ശനം ഉണ്ടായിരുന്നു . പ്രാസംഗികന്‍ പറയുകയാണ്‌ (പേര് ഓര്‍ക്കുന്നില്ല പ്രാസംഗികന്റെ) സൂര്യന്‍ ഇസ്ലാമാണ് .കാരണം അല്ലാഹു പറയുന്നത് അതെ പടി അനുസരിക്കുന്നവന്‍ ആണെത്രേ ഇസ്ലാമുകള്‍ .സൂര്യനോട് അള്ളാഹു പറഞ്ഞിട്ടുള്ളത് കൃത്യ സമയത്ത് ഉദിക്കാനും കൃത്യ സമയത്ത് അസ്തമിക്കനുമാണ് .അത് പോലെ ഇനി എന്തൊക്കെ ഇസ്ലാമാവും !!!

ഈ തമാശ ഒക്കെ കേട്ട പഠിച്ചതിന്റെ കൊഴപ്പമാ !!

ea jabbar said...

http://www.1000mistakes.com/1000mistakes/index.php

..naj said...

Onnum paranjeettu kaaryamilla !
Islam aashleshikkunnavar koodi kondirikkunnu !
vimarshanangal enthumaakatte, athu vyakthiparam. Pakshe Islam yadhaarthathil enthennu athine anudhaavanam cheyyunnavar manassilaakkunnu.
Jabbar mash, thaank vimarshanam thudaruka. thaankal parayunnathu kettu "kayyadikkaanullavare" athil ninnu kittumenkil oru mahaa kaaryam thanneyaanu islaaminu vendi thaankal cheyyunnathu.

Best wishes !

nasthikan said...

നാജുകുട്ടന്‌ ജലദോഷമുണ്ടോ? മൂക്കുചീറ്റരുലും, കണ്ണുചുവക്കലും കാണുന്നു. ജബ്ബാര്‍ ഇവിടെ ഒന്നും വിമര്‍ശിച്ചിട്ടില്ലല്ലോ? പകര്‍ത്തിയിട്ടല്ലേയുള്ള്! എന്താ പകര്‍ത്താമ്പാടില്ലേ!!

വിധു ചോപ്ര said...

.

yukthivadi said...

മാഷെ അങ്ങില്‍ നിന്ന് അല്പം കൂടി ഗൌരവതരമായ വല്ലതും പ്രതീക്ഷിക്കുന്നു.

Babu said...

Onnum paranjeettu kaaryamilla !
Islam aashleshikkunnavar koodi kondirikkunnu
---------------------
Yes naj you are correct converting to islam is increasing, but how, by the money power, by the power of petro dollar with evidence I am telling , not by the attraction of islam or quran, in Gulf countries UAE Govt giving publically not secretly 1 lakhs UAE dirhms equal to 13 lakhs Indian Rupees to converted islams, this is for poor people (http://gulfnews.com/news/gulf/uae/society/new-muslims-to-get-aid-from-zakat-fund-1.672160) read this link
for famous people claimed by Alikoya and Europeans is high rate, all gulf countries following this.
See another cheap method for converting is memorisig quran relaxation for jail term (http://gulfnews.com/news/gulf/uae/general/quran-memorisation-fails-to-help-arab-prisoner-1.638588)
The decree listed the norms for reducing sentences. Inmates who memorise the entire Quran (30 parts) could get a reduction of 20 years.
— memorising 20 parts will help reduce 15 years.
— memorising 15 parts will help reduce 10 years.
— memorising 10 parts will help reduce five years of the term.
— memorising five parts will help reduce one year.
— memorising three parts will help reduce six months of the term.
If follow same for converting to hinduism by indian Govt, Madani become Hindu
There are many ways using for conversion like Giving jobs, and promotion.

BCP - ബാസില്‍ .സി.പി said...

valpayat.blogspot.com/2011/08/blog-post.html - ഖുർ’ആനിനേയും ഇസ്ലാമിനേയും വിമർശിക്കുന്ന “ജബ്ബാറുമാർക്ക് മറുപടി” - ഖുർ’ആനിനേയും ഇസ്ലാമിനേയും വിമർശിക്കുന്നവർ ഇതൊന്ന് കണ്ടിരുന്നു എങ്കിൽ....

BCP - ബാസില്‍ .സി.പി said...
This comment has been removed by the author.
BCP - ബാസില്‍ .സി.പി said...

കണ്ണടച്ച് ഇരുട്ടാക്കുന്ന ജബ്ബാറുമാരോട്...”

nasthikan said...

ഇരുട്ടുകൊണ്ട് ഓട്ടയടായ്ക്കുന്ന ബാസില്‍മാരോട്......

BCP - ബാസില്‍ .സി.പി said...

@nasthikan : ആരാണ് ഇരുട്ടാക്കുന്നത് എന്നും ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നത് എന്നും വ്യക്തമായിക്കഴിഞ്ഞു..

zubaida said...

ഞാന്‍ കണ്ട ബൂലോകം, അഥവാ അവശ ബ്ലോഗര്‍ക്കുള്ള സഹായം

zubaida said...

നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍ വ്യക്തമാക്കുന്നു.!!!

shyama said...

ജബ്ബാര്‍ മാഷെ
തങ്ങള്‍ ഈ വെബ്‌ സൈറ്റ് ഒന്നും കാണാറില്ലേ , സ്ത്രീകളെ ഇത്രയും നന്നായി പരിപാലിക്കുന്ന ഇസ്ലാമിനെ ആണോ തങ്ങള്‍ വിമര്‍ശിക്കുന്നത്
http://www.esalsabeel.com/?p=439

shyama said...

http://www.e-paa.org പാകിസ്താനിലും നേരം വെളുത്തു എന്നറിയുന്നതില്‍ സന്തോഷം തോനുന്നു
ഇസ്ലാമിക പണ്ഡിതനായ സാകിര്‍ നായിക് എന്നാ തീവ്രവാദിയെ ബ്രിട്യന്‍ വിസ നല്‍കിയില്ല വാര്‍ത്ത‍ വായിക്കു
http://www.e-paa.org/content/dr-zakir-naik-modern-charlatan

shyama said...

http://pakistaniatheist.blogspot.com/

സുബൈദ said...

പെണ്ണുങ്ങളെ കുട്ട്യേളെ നമ്മള്‍ക്കു മാത്രം, നമ്മുടെ ക്ഷേമത്തിന് വേണ്ടി മാത്രം, നമ്മുടെ സ്വന്തം നിയമം!!!!

paltalk said...

http://www.israelnationalnews.com/Radio/Player.aspx#0#3590

Hitler and Islam

paltalk said...

http://www.israelnationalnews.com/Radio/News.aspx/3590#.Tut7O7JAb6z

Hitler and mam

Shihab Is said...

ഞാന്‍ ഒരു സമത്ത് ഭയങ്കര വിശ്വാസി ആയിരുന്നു ... വൈകുന്നേരങ്ങളില്‍ 7 യാസീന്‍ വരെ ഓതിയിരുന്നു.. പിന്നീട് എന്‍റെ ദുരനുഭവങ്ങള്‍ എന്നെ ആദ്യം ദൈവത്തില്‍ നിന്നകറ്റി.പരിഭവമായി... വെറുക്കാന്‍ തുടങ്ങി. ദൈവം ഇല്ലാ എന്ന് തന്നെ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു ഇപ്പോള്‍. ജബ്ബാര്‍ മാഷൊക്കെ അതിന്‍റെ ശാസ്ത്രീയ വശങ്ങളെക്കെ മനസിലാക്കി കൊണ്ടായിരിക്കും നിരീശ്വരശാദിയയത്. പക്ഷെ ഞാന്‍ ഇങ്ങനെയാണ് നിരീശ്വരവാദിയയത്..
ഒരു 90% ഞാന്‍ നിരിശ്വരവാദിയാണ്...എന്‍റെ പ്രശ്നങ്ങളെല്ലാം മാറും എന്നെക്കെ ഒരു വിശ്വാസമുണ്ടായിരുന്നു എനിക്ക് ... പക്ഷേ ദൈവം കെട്ടുകഥയാണെന്ന് ബോധ്യപെടുംതോറും എന്തോ ഒരു സങ്കടം

Anas koduvally said...

കൂട്ടിലിട്ട തത്തയെ പോലെ....

Anas koduvally said...

ഞാൻ ഒരു നിരീക്ഷരവാതി ആണെങ്കിലും ഞാൻ ഇത് വരേ ആരോടുo പറഞ്ഞിട്ടില്ല ഞാൻ കേവലം എന്റേയുക്തിയിൽ നിന്നും ഞാൻ കണ്ടത്തിയ അശയം ആണ് ഞാൻ വിശ്വാസത്തിൽ എടുകുന്നത് എല്ലാ മനുഷ്യനും സ്വതന്ത്രമായി ചിന്തിക്കൻ ഉള്ള അവകാശം ഉണ്ട് മനുഷ്യന്റ യുക്തിയിൽ മതമാണ് ശെരി എങ്കിൽ അവരത് വിശ്വസിചോട്ടേ അതല്ലേ നല്ലത്

Anas koduvally said...

ഞാൻ ഒരു നിരീക്ഷരവാതി ആണെങ്കിലും ഞാൻ ഇത് വരേ ആരോടുo പറഞ്ഞിട്ടില്ല ഞാൻ കേവലം എന്റേയുക്തിയിൽ നിന്നും ഞാൻ കണ്ടത്തിയ അശയം ആണ് ഞാൻ വിശ്വാസത്തിൽ എടുകുന്നത് എല്ലാ മനുഷ്യനും സ്വതന്ത്രമായി ചിന്തിക്കൻ ഉള്ള അവകാശം ഉണ്ട് മനുഷ്യന്റ യുക്തിയിൽ മതമാണ് ശെരി എങ്കിൽ അവരത് വിശ്വസിചോട്ടേ അതല്ലേ നല്ലത്

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.