Wednesday, June 15, 2011

ആനയ്ക്കും പട്ടിക്കും കാട്ടു പോത്തിനും ധാര്‍മ്മികത ഉണ്ടായതെങ്ങനെ ?

ആനയ്ക്കും പട്ടിക്കും കാട്ടു പോത്തിനും ധാര്‍മ്മികത ഉണ്ടായതെങ്ങനെ ?


ഫെയ്സ്ബുക്കിലെ ചര്‍ച്ച ഇവിടെ

പൂച്ച സ്വന്തം കുഞ്ഞിനെ തിന്നാറില്ല. കാരണം അങ്ങനെ തിന്നരുത് എന്നു “ദൈവം” പൂച്ചയോടു പറഞ്ഞിട്ടുണ്ട്. കോഴി തന്റെ കുഞ്ഞുങ്ങള്‍ക്കു സ്വയം പര്യാപ്തത എത്തും വരെ അവരെ സംരക്ഷിക്കുന്നു. പ്രായപൂര്‍ത്തിയാകുന്നതോടെ കൊത്തിയോടിച്ച് അടുത്ത തലമുറയെ ഉണ്ടാക്ക...ാന്‍ നോക്കുന്നു. കാരണം “ദൈവം” കോഴിയോട് അങ്ങനെയാണ് അരുളിയിട്ടുള്ളത്. കാക്ക തന്റെ വഗ്ഗത്തിലൊരാള്‍ക്ക് ആപത്തു സംഭവിച്ചാല്‍ സഹായിക്കാന്‍ കൂട്ടത്തോടെ പറന്നെത്തുന്നു. വലിയ എന്തെങ്കിലും ഭക്ഷണസാധനം കിട്ടിയാല്‍ തന്റെ സഹജീവികളെ കൂടി വിളിച്ചു വരുത്തി അതു പങ്കു വെക്കുന്നു. കാരണം “ദൈവം “ അവയ്ക്കു നല്‍കിയ നിര്‍ദേശം അങ്ങനെയാണ്. മനുഷ്യര്‍ക്ക് പൊതുവില്‍ തങ്ങളുടെ മാതാവിനെയോ മക്കളെയോ വ്യഭിചരിക്കാന്‍ തോന്നാറില്ല. . സഹോദരിയോടും ലൈഗികാകര്‍ഷണം തോന്നാറില്ല.സ്ത്രീകളാണെങ്കില്‍ സ്വന്തം പുത്രനോട് അമ്മയ്ക്കു വാത്സല്യം മാത്രമ്മേ തോന്നാറുള്ളു. അച്ഛനോടു മകള്‍ക്കും ലൈംഗിക വികാരം തൊന്നാറില്ല. ചില നബിമാര്‍ക്കൊഴികെ ! അപവാദങ്ങള്‍ എല്ലാ കാര്യത്തിലുമുണ്ട് ചെറിയൊരു ശതമാനം. മനുഷ്യര്‍ ഇറച്ചി തിന്നാറുണ്ടെങ്കിലും മനുഷ്യമാംസം തിന്നാന്‍ അര്‍ക്കു തോന്നുന്നില്ല. ഇതിനൊക്കെ കാരണം മനുഷ്യരോട് “ദൈവം “ അങ്ങനെയൊക്കെയാണു പറഞ്ഞു കൊടുത്തിട്ടുള്ളത്. ദൈവം ഇതെല്ലാം “പറഞ്ഞത്’ ഏതെങ്കിലും ദല്ലാളെ പറഞ്ഞയച്ച് കിതാബിറക്കി വാളെടുത്തു വെട്ടി മതമുണ്ടാക്കി... ഒന്നുമല്ല. പിന്നെയോ ? “ദൈവ”ത്തിന്റെ സ്വന്തം ഭാഷയില്‍ നേരിട്ടു പറയുകയാണു ചെയ്തത്.

ദൈവത്തിനു തന്റെ സൃഷ്ടികളോടു ആശയവിനിമയം നടത്താന്‍ സ്വന്തമായ ഭാഷയുണ്ട് എന്നു ഞാന്‍ മുമ്പൊരു പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. ഭാഷ എന്ന എന്റെ പ്രയോഗത്തിന്റെ അര്‍ത്ഥം പോലും മനസ്സിലാകാത്ത കുറേ പേര്‍ അന്ന് എന്ന കൂവിവിളിച്ചു . ഇവിടെ ഞാന്‍ “ദൈ...വം” എന്നു പറഞ്ഞത് പ്രകൃതി എന്ന അര്‍ത്ഥത്തിലാണ്. അല്ലാതെ ആകാശത്തു മീശയും പിരിച്ച് കണ്ണുരുട്ടിക്കാട്ടി കള്ളിത്തുണിയുടുത്ത് മലപ്പുറം കത്തി കാട്ടി കസേരയില്‍ കുത്തിയിരുന്ന് കാര്യസ്ഥന്മാരെ അയച്ചു പ്രപഞ്ചം ഭരിക്കുന്ന ആ ഇറച്ചി വെട്ടുകാരന്‍ അദൃമാന്‍ സ്റ്റൈല്‍ ദൈവം അല്ല !

പ്രകൃതി എല്ലാ ജീവജാലങ്ങളിലും അവയുടെ നിലനില്‍പ്പിനാ വശ്യമായ “ധാര്‍മ്മികത” അവയുടെ ജൈവ രാസഘടനയില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നൈസര്‍ഗ്ഗികമായ ജന്മവാസനകളാലാണു നാം സ്നേഹം ദയ, സഹജീവികളോടുള്ള സഹാനുഭൂതി തുടങ്ങിയ ഒട്ടേറെ മൂല്യങ്ങള്‍ ആര്‍ജ്ജിക്ക...ുന്നത്. മനുഷ്യരെ സംബന്ധിച്ചേടത്തോളം ഈ കേവല ജന്മവാസനകള്‍ക്കപ്പുറം അനുഭവങ്ങളിലൂടെ വികസിച്ചു വന്ന ഉയര്‍ന്ന തരം സാമൂഹ്യ മൂല്യങ്ങളും കൂടി ചേരുന്നു. അങ്ങനെയാണു മനുഷ്യര്‍ പരിഷ്കൃത സദാചാര ജീവികളായി മാറിയത്.. !

[ ഫെയ്സ്ബുക്കിലെ ഒരു ചര്‍ച്ചയില്‍ നിന്ന് ]


17 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വായിച്ചു.

..naj said...

Post says: ""എല്ലാ ജീവജാലങ്ങളിലും അവയുടെ നിലനില്‍പ്പിനാ വശ്യമായ “ധാര്‍മ്മികത” അവയുടെ ""ജൈവ രാസഘടനയില്‍"" തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.!!!

Good point !
how it is happened ?
Who designed so ??
What is the logic behind it ??
Was it a necessity to be so ??
.....??

Salim PM said...

ജബ്ബാര്‍ സാറിനു തെറ്റിപ്പോയി എന്നു തോന്നുന്നു. 'ഉള്‍ക്കൊള്ളുന്നുണ്ട്' എന്നായിരുന്നില്ലേ പറയേണ്ടിയിരുന്നത്. ഉള്‍ക്കൊള്ളിക്കാന്‍ വേറൊരാള്‍ വേണ്ടേ?.

Unknown said...

കൊള്ളാം :)

ശ്രീജിത് കൊണ്ടോട്ടി. said...

ഫേസ്‌ബുക്കിലെ "സ്വതന്ത്ര ചിന്തകര്‍" ഗ്രൂപ്പിലെ ചര്‍ച്ചകള്‍ വീക്ഷിക്കാറുണ്ട്..

Rational books said...

ക്ഷമിക്കണം, ഓഫ് ടോപിക്.
യാഗ ഗവേഷണം എന്ന പ്രഹസനത്തിനെതിരെ കേരളയുക്തിവാദിസംഘത്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സാമൂഹ്യ പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞർ, യാഗാനുകൂല ശാസ്ത്രജ്ഞരുടെ(?)കള്ളപ്രചരണങ്ങളെ തുറന്നു കാണിച്ചുകൊണ്ട് ഇന്ന്(ജൂൺ 18 ന്) പത്ര സമ്മേളനം നടത്തി. പ്രസ്താവന ഇവിടെ വായിക്കാം

സുശീല്‍ കുമാര്‍ said...

മനുഷ്യര്‍ക്ക് പൊതുവില്‍ തങ്ങളുടെ മാതാവിനെയോ മക്കളെയോ വ്യഭിചരിക്കാന്‍ തോന്നാറില്ല. . സഹോദരിയോടും ലൈഗികാകര്‍ഷണം തോന്നാറില്ല.സ്ത്രീകളാണെങ്കില്‍ സ്വന്തം പുത്രനോട് അമ്മയ്ക്കു വാത്സല്യം മാത്രമ്മേ തോന്നാറുള്ളു. അച്ഛനോടു മകള്‍ക്കും ലൈംഗിക വികാരം തൊന്നാറില്ല.

ഇത് സത്യമാണ്. പക്ഷേ, അതിനുകാരണം, മനുഷ്യന്‌ ലൈംഗികാകര്‍ഷണം വരാനുള്ള പ്രായമാകുമ്പോഴേക്കും അവന്‍/അവള്‍ ആര്‍ജിക്കുന്ന സംസ്കാരമാണ്‌.
ജബ്ബാർ മാഷ് പോസ്റ്റിൽ പറഞ്ഞ കാര്യം തന്നെ.

"മനുഷ്യരെ സംബന്ധിച്ചേടത്തോളം ഈ കേവല ജന്മവാസനകള്‍ക്കപ്പുറം അനുഭവങ്ങളിലൂടെ വികസിച്ചു വന്ന ഉയര്‍ന്ന തരം സാമൂഹ്യ മൂല്യങ്ങളും കൂടി ചേരുന്നു. അങ്ങനെയാണു മനുഷ്യര്‍ പരിഷ്കൃത സദാചാര ജീവികളായി മാറിയത്.. !"

തള്ളക്കോഴിക്ക് തന്റെ കുഞ്ഞുങ്ങളെ സംരക്ഷിച്ച് തീറ്റിപോറ്റാനുള്ള ജന്മ വാസനയുണ്ട്. എന്നാൽ കുഞ്ഞുപ്രായം വിടുമ്പോഴേക്കും അതിന്‌ തന്റെ തള്ളയും മറ്റൊരു കോഴിയും തമ്മിൽ യാതൊരു ഭേദവുമില്ല. അത് അതിന്റെ ജൈവചോദന. മനുഷ്യൻ ഒഴികെയുള്ള എല്ലാ ജീവികളിലും ഈ ചോദന അങ്ങനെതന്നെയാണ്‌ ഉള്ളത് എന്ന് തോന്നുന്നു. അതായത് മനുഷ്യൻ സാമൂഹ്യജീവിതത്തിൽ നിന്ന് ആർജിച്ചതാണ്‌ മറിച്ചുള്ള സംസ്കാരം.

ഏതോ ദ്വീപിലെ ഗോത്രസമൂഹത്തിനിടയിൽ പിതാവ് മരിച്ചാൽ അമ്മയെ വിവാഹം കഴിച്ച് സംരക്ഷിക്കേണ്ട ചുമതല മൂത്തമകനാണെന്ന് ഒരു ആചാരം(അവരെ സംബന്ധിച്ച് സദാചാരം) നില നില്ക്കുന്നതായി എവിടെയോ വായിച്ചത് ഓർക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും നിലനില്ക്കുന്ന മച്ചുനൻ/അമ്മാവൻ കല്യാണങ്ങളും സ്മരിക്കുക.

ഇവിടെ പറഞ്ഞുവന്നത് അതല്ല, നാജും, കല്കിയും പറഞ്ഞതുപോലെ ഈ ജൈവികചോദന ഉണ്ടാക്കിയത് "ആരോ"("Aarrow theory") 'ഒരാളാ'ണെങ്കിൽ അയാൾ കയറ്റിവിട്ട ജൈവിക ചോദനയെ മറികടന്ന് മാതാപിതാക്കളെയും സഹോദരരെയും ലൈംഗികാകർഷണത്തോടെ വീക്ഷിക്കാത്ത സംസ്കാരം ആർജിച്ച മനുഷ്യൻ ആ 'ആരോ'യെക്കാളും മുകളിൽ നില്ക്കുന്നു; സാംസ്കാരികമായി.

nasthikan said...

"അല്ലാതെ ആകാശത്തു മീശയും പിരിച്ച് കണ്ണുരുട്ടിക്കാട്ടി കള്ളിത്തുണിയുടുത്ത് മലപ്പുറം കത്തി കാട്ടി കസേരയില്‍ കുത്തിയിരുന്ന് കാര്യസ്ഥന്മാരെ അയച്ചു പ്രപഞ്ചം ഭരിക്കുന്ന ആ ഇറച്ചി വെട്ടുകാരന്‍ അദൃമാന്‍ സ്റ്റൈല്‍ ദൈവം അല്ല !"

= ഒരു ഭാഗത്ത് നിര്‍ഗുണഭ്രഹ്മക്കാരുടെ വക ചേലയുടുത്തതും ഒന്നും ഉടുക്കാത്തതുമായ ദൈവം. അങ്ങെപ്പൊറത്ത് കള്ളിമുണ്ടുടുത്ത ദൈവം, പിന്നൊരു പിതാദൈവം-പുത്രദൈവം-പരിശുദ്ധാത്മദൈവം-ഹെന്റമ്മോ എല്ലാരുങ്കൂടി ഡിസൈന്‍ ചെയ്യാന്‍ തൊടങ്ങിയാ നുമ്മടെ കാര്യം കഷ്ടം.

Rational books said...

പാഠപുസ്തകം നിശ്ചയിക്കേണ്ടത് കത്തോലിക്കാ സഭയല്ല. പ്രതിഷേധ മാർച്ചും സെക്രട്ടേറിയേറ്റ് ധർണ്ണയും

പാലക്കാടൻ said...

ഈ ലോകത്ത് ആദ്യം ഉണ്ടാക്കിയത് പുഴുവിനെയാണ് .ആ പുഴുവിന്റെ കണ്ണ്‍ പഴുത്ത് പഴുത്ത് പുറത്തേക്ക് ചാടിയിട്ടാണ് ഭൂമി ഉണ്ടായത് . ഉണ്ടാക്കുബോ തന്നെ സംസ്കാരം എല്ലാരുടെ തലേലുക്കും ഒറ്റ ഊത്താ ...ഫ്ഹൂ .സംസ്കാകാരം റെഡി . 2 മത്തെ ഊത്തിനാണ് ധാര്‍മികത ഉണ്ടാക്കിയത് . ഇത്രയേ ഞാനിപ്പോ ചോദിച്ചോള്ളൂ .ഇത് എന്നോട് നേരിട്ട~ മലയാളത്തില്‍ പറഞ്ഞു തന്നതാ( ഇടനിലക്കാരനും വേറെ ഭാഷ ഒന്നും ഇല്ലാട്ടോ ) . എല്ലാറ്റിനും ഉത്തരം ഉണ്ടെന്ന പറഞ്ഞത് .ചോദിച്ചാ മതീത്രെ!!! പുസ്തകം ഒന്നും എഴുതാനുള്ള സമയം കിട്ടീലത്രേ !! അല്ലെങ്ങില്‍ വായിച്ചു നോക്കിയാ മതിയാര്‍ന്നു .. ഇത് സത്യാണ് ... ദയവായി ഇങ്ങളെല്ലരും ഇന്നെ വിശ്വസിക്കണം ...ഞാന്‍ പറഞ്ഞതാ സത്യം. ഇബടെ ഇങ്ങടെ മതോന്നും തീരെ ശരില്ലാട്ടോ !!!

ബിച്ചു said...
This comment has been removed by the author.
ea jabbar said...

ജബ്ബാര്‍ സാറിനു തെറ്റിപ്പോയി എന്നു തോന്നുന്നു. 'ഉള്‍ക്കൊള്ളുന്നുണ്ട്' എന്നായിരുന്നില്ലേ പറയേണ്ടിയിരുന്നത്. ഉള്‍ക്കൊള്ളിക്കാന്‍ വേറൊരാള്‍ വേണ്ടേ?.
------
ഉള്‍ക്കൊള്ളിച്ച “ആള്‍” ആരെന്ന് പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ടല്ലോ. എല്ലാം ഒരു ആള്‍ കുത്തീരുന്നു ചെയ്യണം എന്നു ശാഠ്യം പിടിക്കുന്നവര്‍ക്കു വേണ്ടിയാണ് ഭാഷയില്‍ ആ പ്രയോഗം നടത്തിയത്. പ്രകൃതി ഒരു ആള്‍ അല്ല. അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ നാം മനസ്സിലാക്കുന്നു.

ബിച്ചു said...

ജബ്ബാർ മാഷ് പറയുന്നു; -- ദൈവത്തിനു സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താൻ സ്വന്തമായ ഭാഷയുണ്ട്.(ദൈവം എന്നു പറഞ്ഞത് പ്രകൃതി എന്ന അർത്ഥത്തിലാണ് .അല്ലാതെ കള്ളിമുണ്ടുടുത്ത ദൈവമല്ല. ) ‘പ്രകൃതി’ എല്ലാ ജീവജാലങ്ങളിലും അവയുടെ നിലനില്പിനാവശ്യമായ ‘ധാർമികത’ അവയുടെ ജൈവരാസഘടനയിൽ തന്നെ ഉൾകൊള്ളിച്ചിട്ടുണ്ട്---


ദൈവത്തെ പ്രകൃതി എന്നു പറഞ്ഞതുകൊണ്ടു വിരോധമൊന്നുമില്ല. ‘ പ്രകൃതി സ്വന്തം സൃഷ്ടികളോട് ‘ എന്നു പറയുമ്പോൾ പ്രകൃതി തന്നെയാണ് സൃഷ്ടാവ് അഥവാ ദൈവം എന്നു വരുന്നു. ജീവജാലങ്ങളുടെ നിലനില്പിനാവശ്യമായ ധാർമികത അവയുടെ ജൈവരാസഘടനയിൽ ഉൾകൊള്ളിച്ചിട്ടുണ്ട് എന്നു പറയുന്നത് തന്നെയാണ് ,നിങ്ങൾ ഇപ്പോഴും കളിയാക്കി പറയുന്ന സാക്ഷാൽ ദൈവത്തിന്റെ ഊത്ത് . അല്ലെങ്കിൽ നമ്മുടെ പുതിയ ഭാഷയിൽ പറഞ്ഞാൽ ‘ കോഡ് ’ അത് തന്നെയാണ് ദൈവത്തിന്റെ ഭാഷയും . ആ ‘ കോഡ്’ കാട്ടുപോത്തിൽ കിട്ടിക്കഴിഞ്ഞാൽ അതിനനുസരിച്ചേ അത് പെരുമാറൂ. എന്നാൽ മനുഷ്യരിലേക്ക് വരുമ്പോൾ കാട്ടുപോത്തിനുള്ളതുപോലുള്ള കോഡല്ല അതിൽ ചില മാറ്റങ്ങളൊക്കെയുണ്ട് . അതിൽ ഒന്നാമത്തേതാണ് അതിനു സംസാരിക്കാൻ കഴിയും എന്നത്. മറ്റൊന്ന് സ്വാതന്ത്ര്യം ! ഒരേസമയം നന്മയും തിന്മയും ചെയ്യാനുള്ള സ്വാതന്ത്ര്യം . ഒരു പഴം പാകമായാലേ പക്ഷി അത് കൊത്തിത്തിന്നൂ.. അതിനുള്ള വിവരം അല്ലെങ്കിൽ ‘ധാർമികത’ അതിൽ ഉൾകൊള്ളിച്ചിട്ടുണ്ട് ( എഴുതി ചേർത്തിട്ടുണ്ട്) . പക്ഷേ മനുഷ്യന് അങ്ങിനെയല്ല. അതിൽ ഉൾകൊള്ളിച്ചിട്ടുള്ളത് അഥവാ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത് ഫ്രീ സോഫ്റ്റ്വെയറാണ്. അതുകൊണ്ട് മനുഷ്യൻ പാകമാവാതെ തന്നെ പഴം പറിക്കുന്നു. കടിച്ചുനോക്കിയിട്ട് പഴുത്തിട്ടില്ലാ എന്നു പറഞ്ഞ് വലിച്ചെറിയുന്നു. ( അധർമം പ്രവൃത്തിക്കുന്നു.) ധാർമികത മനുഷ്യന്ന് ജന്മനാ (ജൈവരാസ ഘടനയിൽ) കിട്ടി‌യിട്ടില്ലാ എന്ന് ഇതിൽ നിന്നു തന്നെ മനസ്സിലാകുന്നൂ.. ഒരു കുട്ടി ക്രിമിനൽ കുറ്റം ചെയ്താൽ അവനെ ദുർഗുണ പാഠശാല‌യിലേക്കയക്കുന്നു. അവനെ ‘ധാർമികത’ അവിടെ പഠിപ്പിക്കുന്നു. അപ്പോൾ നാമാണ് അവനിൽ ധാർമികത ‘ ഉൾകൊള്ളിക്കുന്നത് ’
cont...

ബിച്ചു said...

ശ്രീ സുശീൽ കുമാറും ഇതുതന്നെയാണ് പറയുന്നത് “ മനുഷ്യൻ ഒഴികെയുള്ള എല്ലാ ജീവികളിലും ഈ ജൈവചോതന അങനെതന്നെയാണുള്ളത് എന്നു തോന്നുന്നു. അതായത് മനുഷ്യൻ സാമൂഹ്യ ജീവിതത്തിൽനിന്ന് ആർജിച്ചതാണ് മറിച്ചുള്ള സംസ്കാരം ”

ജബ്ബാർ മാഷ് വീണ്ടും പറയുന്നു- “ മനുഷ്യരെ സമ്പന്തിച്ചിടത്തോളം ഈ കേവല ജന്മവാസനകൾക്കപ്പുറം അനുഭവങ്ങളിലൂടെ വികസിച്ചുവന്ന ഉയർന്നന്നതരം സാമൂഹ്യമൂല്യങ്ങളും കൂടീച്ചേരുന്നു.”

രണ്ടു പേരും പറയുന്ന ഉയർന്ന സാമൂഹ്യ മൂല്യങ്ങളും സംസ്കാരവും സമൂഹത്തിനു എങ്ങിനെ കൈ വന്നു. ഒരു കാലത്ത് പെൺകുഞ്ഞുങ്ങൾ അപമാനമായിരുന്നു സമൂഹത്തിന് . അതുകൊണ്ട് അവരെ കൊന്നുകളയുക എന്നതണ് അന്നത്തെ ഉയർന്ന സംസ്കാരം . അങ്ങ് ടാൻസാനിയയിൽ മസായി ഗോത്രത്തിൽ , ആരുമായും ലൈഗികബന്ധത്തിലേർപ്പെടാം, വിലക്കുകളില്ല. (നമുക്കതിനെ ഏറ്റവും ഉയർന്ന സംസ്കാരം എന്നും സ്വീകാര്യം എന്നും വേണമെങ്കിൽ പറയാം ). അതേ മസായി ഗോത്രത്തിൽ വൃദ്ധന്മാരെയും വൃദ്ധകളെയും വളരെ ആഘോഷ പൂർവം തനിച്ച് കാട്ടിൽ കൊണ്ടുപോയി വിടുന്നു. അവർ കൈതപ്പുലിക്കും ചെന്നായകൾക്കും ഭക്ഷണമായി തീരുന്നു. ഇതും ഒരു സംസ്കാരമണ്.ഇങ്ങിനെയുള്ള ഒരുപാട് സംസ്കാരങ്ങൾ ലോകത്തിന്റെ പല ഭാഗതും നടപ്പുണ്ട് . ഈ സംസ്കാരങ്ങളെ അതേപടി നിലനിർതണോ അതോ പരിഷ്കരിക്കണോ ? ആരു പരിഷ്കരിക്കും ? അപ്പോൾ മനുഷ്യ സ്നേഹിയായ ഒരാൾ അതിനു തുനിയും . അയാൾ പരിഷ്കർതാവായി അറിയപ്പെടും. എനി ഒരു മനുഷ്യനും രംഗത്തേക്കിറങ്ങാതിരുന്നാൽ ‘ കള്ളിമുണ്ടുടുത്ത ദൈവം’ ഒരു മനുഷ്യനെ രംഗത്തിറക്കും . അദ്ദേഹം പ്രവാചകനായി അറിയപ്പെടും . അദ്ദേഹത്തിനു ഒരു പാട് നിയമങ്ങളും ശിക്ഷാവിധികളും അറിയിച്ചു കൊടുക്കും . സമൂഹത്തെ ‘ഉയർന്ന തരം മൂല്യങ്ങളുള്ളവരായി” ത്തീരാൻ. ഈ മൂല്യങ്ങളും സംസ്കാരവും തന്നെയാണ് ഇന്നും നാം( മനുഷ്യർ ) അനുഭവിച്ചുകൊണ്ടിരിക്കുന്ന , -- ജബ്ബാർ മാഷ് പറഞ്ഞ .ജന്മവാസനകൾക്കപ്പുറം അനുഭവങ്ങളിലൂടെ വികസിച്ചുവന്ന-- ‘ഉയർന്നതരം സാമൂഹ്യ മൂല്യങ്ങൾ’
cont..

ബിച്ചു said...

പക്ഷേ , ജബ്ബാർ മാഷ് സമ്മതിച്ചു തരില്ല. “ കള്ളിമുണ്ടുടുത്ത ദൈവം” പറഞ്ഞ അതേ നിയമങ്ങളും ശിക്ഷാവിധികളും തന്നെയാണ് നമ്മുടെ ‘ കോട്ടിട്ട ദൈവവും ’ (കോടതി ജഡ്ജിമാർ ) ഇന്നും നടപ്പിലാക്കുന്നത് . അത് മാഷിന് സ്വീകാര്യവുമാണ് . (ശിക്ഷ നടപ്പിലാക്കുമ്പോൾ ഏതുതരം ശിക്ഷ വേണമെന്നതിൽ വ്യത്യാസം കണ്ടേക്കാം) -. പറഞ്ഞുവരുന്നത് ഉയർന്ന സാമൂഹ്യ മൂല്യങ്ങൾ സമൂഹത്തിൽ ഉണ്ടായതിന് പിന്നിൽ നിങ്ങൾ കളിയാക്കുന്ന ‘പൊത്തകത്തിനും’ ഒരു പങ്കുണ്ട് എന്നാണ് . കൊല, വ്യഭിചാരം, മദ്യപാനം , വഞ്ചന, മോഷണം , അഭിമാനത്തിനു ക്ഷതമേൽക്കൽ , ആക്രമണം, എല്ലാം പഴഞ്ചൻ ‘പുത്തകത്തിലും’ ആധുനിക പുസ്തകതിലും ശിക്ഷാർഹമാണ് .

ക്രിമിനോളജിസ്റ്റുകൾ പറയാറുണ്ട് , സാഹചര്യങ്ങളാണ് കൃമിനലുകളെ ഉണ്ടാക്കുന്നതെന്ന്. ഈ സാഹചര്യങ്ങളെ മാറ്റി പണിയാൻ എന്തു ആയുധമാണ് , അല്ലെങ്കിൽ എന്ത് ഉപദേശമാണ് യുക്തിവാദികൾക്ക് സമൂഹത്തിനു നൽകാനള്ളത് .ഉണ്ടെങ്കിൽ ആ ‘ ഉപദേശം” വേദ ‘പൊത്തകത്തിൽ’ ഇല്ലാ എന്ന് ഉറപ്പിച്ച് പറയാൻ കഴിയുമോ ?

അപ്പോൾ കാട്ടുപോത്തിനു കിട്ടിയ ‘ധാർമികത’ പോരാ മനുഷ്യന് . അത് പഠിപ്പിക്കുക തന്നെ വേണം .കൊച്ചു കുഞ്ഞുങ്ങൾ കിട്ടീയതെന്തും എടുത്തു തിന്നും . മറ്റു ജീവികളിൽ അങിനെ കാണാറില്ല. അവയ്ക്ക് പറ്റിയതെ അവ തിന്നാറുള്ളു. അതു കൊണ്ട് , നിങ്ങൾ പറയുന്നതും “ ഞമ്മൾ’ പറയുന്നതും ഒരേ കാര്യമാണെങ്കിൽ നിങ്ങൾ പറയുന്നതിനും എത്രയൊ മുമ്പ് ആ ദല്ലാൾ കൊണ്ടുവന്ന ആ ‘ പൊത്തകം” തന്നെയങ്ങ് പഠിപ്പിച്ചാൽ പോരേ - അതല്ലെ യുക്തി ? അത് തന്നെയല്ലെ യുക്തി വാദവും !

ലുങ്കി മലയാളി said...

ഇത് ഇവിടെ എഴുതേണ്ടത് അല്ലഎന്ന് അറിയാം..ബ്ലോഗാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസം മാത്രമേ ആയിട്ടുള്ളൂ..
താങ്കളുടെ ബ്ലോഗ്‌ ഫോളോ ചെയ്യാന്‍ എന്താ ചെയ്യേണ്ടത്..
ഫോളോ ബട്ടണ്‍ നോക്കിയിട്ട് കണ്ടില്ല..
എന്ത് ചെയ്യണം എന്ന് അറിയടത് കൊണ്ടാണ് ഒരു കമന്റ്‌ ആയി ചോദിക്കുന്നത്,
ദയവായി മറുപടി തരിക..

soopymaster said...

Anubhavangaliloode vikasichu Vanna uyarnnatharam dharmika moolyangal ethenkilum onnu udhaharana sahitham parayamo?

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.