Sunday, June 12, 2011

എം എഫ് ഹുസൈനും ഇസ്ലാമും !

പ്രബോധനം മെയ് 7 ചോദ്യോത്തര പംക്തിയിലെ ഒരു ചോദ്യവും ഉത്തരവും നോക്കുക :-
ഞാന്‍ ഒരു വിദ്യാര്‍ത്ഥിനിയാണ്. എനിക്കു ചിത്രം വരക്കാന്‍ വളരെ ഇഷ്ടമാണ്. പക്ഷെ എന്റെ മദ്രസയിലെ ടീച്ചര്‍ പറയുന്നു എല്ലാ ചിത്രം വരക്കുന്നവരും നരകത്തിലാണെന്ന്. ഇതു ശരിയാണോ? പി അസ്ന, പച്ചാട്ടിരി.

ഉത്തരം :- “ജീവികളുടെ കോലങ്ങള്‍ നിര്‍മ്മിക്കുന്നത് നബി നിരോധിച്ചതായി ഹദീസുകളില്‍ കാണാം. എന്നാല്‍ ചിത്രം വരക്ക് ഈ നിരോധനം ബാധകമാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ...ചെടി പൂവ് നദി പോലുള്ള അചേതന വസ്തുക്കളുടെ ചിത്രം അനുവദനീയമാണ്.”
ഇവിടെ മുജീബ് യഥാര്‍ത്ഥത്തില്‍ ഉരുണ്ടു കളിക്കുകയാണ്. ചിത്രം വരക്കാന്‍ പാടില്ല എന്നു വ്യക്തമായും പറയുന്ന മതപ്രമാണങ്ങള്‍ ഉണ്ട്. ജീവികളെ വരച്ചാല്‍ പരലോകത്ത് മലക്കുകള്‍ വന്ന് അവയ്ക്ക് ജീവന്‍ നല്‍കാന്‍ പറയും. അതു സാധ്യമാകും വരെ പീഢിപ്പിക്കും എന്ന് ഹദീസിലുണ്ട്.
എം എഫ് ഹുസൈനെ ആഘോഷിച്ച ‘മാധ്യമങ്ങള്‍’ . അദ്ദേഹത്തിന്റെ ചിത്രകല ഇസ്ലാമികമായി ശരിയോ തെറ്റോ എന്നു ചര്‍ച്ച ചെയ്തില്ല.
എന്റെ കുട്ടിക്കാലത്തെ ഒരു തിക്താനുഭവം ഓര്‍മ്മിക്കുന്നതു സന്ദര്‍ഭോചിതമാകുമെന്നു തോന്നുന്നു. .
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ മാഷ് ഒരു തവളയുടെ ചിത്രം വരച്ചു തന്നു. സ്ലേറ്റില്‍ അതു ഭംഗിയായി വരച്ചതിന് മാഷ് എനിക്കു ചോക്ക് സമ്മാനം തന്നു. ഞാന്‍ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്. പിറ്റേന്ന് ആ സ്ലേറ്റ് ചിത്രം മായ്ക്കാതെ മദ്രസയില്‍ കൊണ്ടു പോയി. ഉസ്താദ് അതു കണ്ടതും പുളി വടി കൊണ്ട് നാലു വീക്ക് ! ചന്തി പൊട്ടി വേദനകൊണ്ടു പുളഞ്ഞു. അതിലേറെ വേദനിച്ചത് മനസ്സ്. ഞാന്‍ പിന്നെ ജീവിതത്തില്‍ ചിത്രം വരച്ചിട്ടില്ല !!

എം എഫ് ഹുസൈന്‍ ചിത്രം വരക്കുക എന്ന തെറ്റു മാത്രമല്ല ചെയ്തത്., ജീവനുള്ള ജന്തുക്കളെ വരച്ചു. മനുഷ്യരെ വരച്ചു ; മനുഷ്യരെ നഗ്നരായും വരച്ചു. തീര്‍ത്തും ഹറാമായ പണിയായിരുന്നില്ലേ അതൊക്കെ ? എന്നിട്ടും ഇസ്ലാമിക മാധ്യമങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തിയത് ഹിന്ദു വര്‍ഗ്ഗിയവാദികള്‍ അദ്ദേഹത്തെ വേട്ടയാടിയതിന്റെ പശ്ചാതലം മുതലാക്കാന്‍ മാത്രമായിരുന്നു !
ചിത്രവും ശില്പവും സംഗീതവും കവിതയും കഥയും കളികളുമെല്ലാം പൈശാചികവൃത്തികളായാണു ഇസ്ലാമിന്റെ പ്രമാണങ്ങള്‍ ചിത്രീകരിക്കുന്നത്. മനുഷ്യര്‍ സന്തോഷിക്കുന്നത് വരട്ടു ദൈവങ്ങള്‍ക്ക് ഇഷ്ടമല്ല.

17 comments:

ea jabbar said...

ചിത്രം വരക്കാന്‍ പാടില്ല എന്നതു മുസ്ലിയാരുടെ തെറ്റായ വിശ്വാസമാണെന്നും ഏതെങ്കിലും പീറപ്രമാണം അവലംബിച്ചാകും അദ്ദേഹം അന്നെന്നെ പഠിപ്പിച്ചതെന്നുമൊക്കെ ഞാന്‍ ആദ്യം ആശ്വസിച്ചിരുന്നു. എന്നാല്‍ സാക്ഷാല്‍ ബുഖാരി ഹദീസ് വായിച്ചപ്പോളാണു കാര്യം മനസ്സിലായത്. അതു നബി വിലക്കിയതു തന്നെ !

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പ്രബോധനതിലും മാധ്യമത്തിലും ഒക്കെ ചിത്രങ്ങള്‍ ഉണ്ടാകാരില്ലേ? അതോ? ചിത്രം എന്നതുപോലെ തന്നെയല്ലേ ഫോട്ടോകളും? അതില്ലാതെ മാധ്യമവും തേജസ്സും ഒന്നും ഇറങ്ങാറില്ലല്ലോ?

പാര്‍ത്ഥന്‍ said...

മാധുരി ദീക്ഷിദിന്റെയും ഹൈന്ദവ ദൈവീക സങ്കല്പത്തിലെ ബിംബങ്ങളെയും ഒരുപോലെ തുണിയഴിക്കാനുള്ള ആർജ്ജവം എന്തായാലും എം.എഫ്.ഹുസ്സൈനുണ്ടായിരുന്നു. എല്ലാറ്റിനെയും ഒരുപോലെകാണാനുള്ള സർവ്വസംഗപരിത്യാഗിയായുള്ള ആ അവസ്ഥയിലെത്തിയ ഒരാളെ അഭിനന്ദിക്കേണ്ടതുതന്നെ. അദ്ദേഹത്തിന്റെ (എല്ലാ ആധുനിക ചിത്രകാരന്മാരുടെയും) ഏതെങ്കിലും ചിത്രം ടൈറ്റിൽ (തലക്കെട്ട്) ഇല്ലെങ്കിൽ എന്തെങ്കിലും മനസ്സിലാക്കിത്തരുന്നുണ്ടെങ്കിൽ അദ്ദേഹം എല്ലാ ചിത്രവും തൽക്കെട്ടില്ലാതെ ചെയ്യണമായിരുന്നു. ഒരു നഗ്ന ചിത്രത്തിന്റെ അടിയിൽ വെറുതെ സരസ്വതി എന്നെഴുതിയാൽ അത് സരസ്വതി എന്ന മിത്ത് ആവണമെന്നില്ല. പക്ഷെ ഈ ചിത്രത്തിന്റെ അടിയിൽ സരസ്വതിക്കു പകരം അദ്ദേഹത്തിന്റെ അമ്മയെന്നോ പെങ്ങൾ എന്നോ എഴുതാതിരിക്കാനുള്ള വിവരം അദ്ദേഹത്തിനുണ്ടായിരുന്നു. അതുപോലെ വരക്കാൻ പാടില്ലാത്ത ഇസ്ലാമിക ബിംബങ്ങൾ ആധുനിക പിക്കാസൊ രീതിയിൽ വരക്കാൻ ശ്രമിക്കാതിരുന്നതിലും സർവ്വസംഗപരിത്യാഗിയുടെ പ്രജ്ഞയെ അഭിനന്ദിക്കണം.

ea jabbar said...

ഫോടോയും ഹറാമായിരുന്നു ആദ്യം ! പിന്നെ അതൊക്കെ അങ്ങു മാറി !. പുതിയ മസാലകള്‍ കണ്ടെത്തി.

അക്ബര്‍ ശ്രീമൂലനഗരം said...

ആവാസ വ്യവസ്ഥ യോജിച്ചതല്ലെന്നു മതങ്ങള്‍ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു... കാലഘട്ടങ്ങള്‍ക്കനുസൃതമായ പരിണാമങ്ങള്‍ വീണ്ടും വീണ്ടും സംഭവിക്കുന്നു .മനുഷ്യനായി ജീവിക്കാന്‍ ഗ്രന്ഥങ്ങളില്‍ പഴുതുകളന്ന്വേഷിക്കുന്ന പാവം ഭക്തന്മാര്‍ ..

..naj said...

മനുഷ്യനും, മൃഗങ്ങളും അടക്കം ചിത്രവും, ബിംബവും വെച്ച് ഇന്നും ആരാധ്യ വസ്തുക്കളായി കൊണ്ടുനടക്കുന്ന ഒരു സമൂഹത്തെ ചുറ്റിലും കണ്ടു ആ ചൂഷണത്തെ അവസാനിപ്പിക്കാനായിരിക്കണം അതൊക്കെ ഇസ്ലാമില്‍ നിരോധിചെത് എന്ന് വേണം കരുതാന്‍. നന്മയിലേക്ക് നയിക്കുന്ന ഒന്നിനെയും അത് തടയുന്നില്ലെന്നു വ്യക്തം ! അപ്രകാരമുള്ള ചിത്രങ്ങളും.
പിന്നെ, ഇസ്ലാമിലെ അധ്യാപനങ്ങളെ ഒരു കാലത്ത് വിദ്യാ സമ്പന്നര്‍ അല്ലാത്ത ഒരു വിഭാഗം വ്യാക്യാനിച്ചതില്‍ ഇത് പോലെ പലതും കാണാന്‍ കഴിയും ! വിധ്യാഭ്യാസമുന്ടെന്നു പറയുന്നവര്‍ അതൊക്കെ തിരിച്ചറിയണം. തിരിച്ചറിയാനുള്ള അറിവും ഇസ്ലാമികമാണ് ! അതില്ലെങ്കില്‍ ഇത് പോലെ കുറ്റപെടുത്തി സ്വയം സംതൃപ്തി അടയും !

..naj said...

........fyi....
Tony Blair reads the Quran every day
_____________
London: Former British prime minister Tony Blair has become "increasingly open" about the importance of religion, and reads the Quran every day to be "faith-literate".

Blair, who reportedly said he was not interested in religion, converted to Catholicism after leaving No.10 Downing Street in 2007.

The former Labour Party leader now says reading the Islamic holy book ensured he remained "faith-literate", reports the Daily Mail.

"To be faith-literate is crucial in a globalised world, I believe. I read the Quran every day. Partly to understand some of the things happening in the world, but mainly just because it is immensely instructive," he said.


Blair said a knowledge of the faith was important for his role as an envoy for the Quartet of the UN, US, European Union and Russia.

Blair earlier reportedly praised the Muslim faith as "beautiful". He said Prophet Mohammed had been "an enormously civilising force".

The former prime minister said the Quran was a "reforming book, it is inclusive. It extols science and knowledge and abhors superstition. It is practical and way ahead of its time in attitudes to marriage, women and governance".
_________________
Read more at: http://www.ndtv.com/article/world/tony-blair-reads-the-quran-every-day-112037?cp

മുഹമ്മദ് ഖാന്‍(യുക്തി) said...

ഹുസ്സൈന്‍ മുസ്ലിം രാജ്യത്തുവെച്ച് (മറ്റെവിടെയായാലും)ആയിഷയുടെയോ
ഖദീജയുടെയോ സാദാചിത്രം വരച്ചാല്‍ എന്താകുമായിരുന്നു പുകില്‍.നഗ്നചിത്രം വരച്ഛാലോ....?
ദുനിയാവ് കടത്താതെ നാടുകടത്തപ്പെട്ടത് കാടത്തം തന്നെ .ഡെന്മാര്‍ക്കീയന്‍ രോഗം ഇന്‍ഡ്യയിലേക്കുള്ള യാത്രയിലോ.

Tv വാങ്ങാതിരുന്ന പല വിദ്വാന്മാരുടെയും അടുക്കളയിലും കുളിമുറിയിലും ഇന്ന് റ്റീവി മയം.
അത്രയ്ക്കും നന്ന്.

മാദുരീദിക്ഷിതിനേയും സരസ്വതിയെയും ഹുസ്സൈന്‍ സമര്‍ഥമായി “വര“യ്ക്കുകയായിരുന്നു.
പലരെയും അത് ‘വല’യ്ക്കുകയായിരുന്നു.

കുവൈറ്റില്‍ പൌരത്വം കിട്ടിയ ഹുസ്സൈന് സ്വര്‍ഗ്ഗത്തില്‍ അംഗത്വം കിട്ടുമോ.

മറിച്ചായിരിക്കും ആശാന്റെ പൂതി-മാധുരിയും സരസ്വതിയും അവിടെ കാണീല്ലല്ലോ.വരയ്ക്കല്‍ ഹറാമുമല്ലെ.

..naj said...

I copy my comment to the same topic on other blog which I think is relevent here.

In india, ശില്‍പ്പികളും, ചിത്രകാരന്മാരും ക്ഷേത്ര ചുമരുകളിലും, മറ്റും ദൃശ്യമാകുന്ന ദേവി ദേവ ചിത്രീകരണങ്ങള്‍ ചെയ്തത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ചരിത്ര ശേഷിപ്പുകളിലും ക്ഷേത്ര ചുമരുകളിലുമുള്ള ശില്‍പ്പങ്ങള്‍ അംഗീകരിക്കുകയും ,
കാന്‍വാസിലുള്ള ഹുസൈന്റെ ചിത്രങ്ങളെ അപവാദമാക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് തിരിച്ചറിയേണ്ടത് .
പിന്നെ, മുസ്ലീം രാഷ്ട്രങ്ങളിലെ പോലെ ഇത്തരം ശില്പ്പങ്ങല്‍ക്കോ, ചിത്രങ്ങല്‍ക്കോ സ്ഥാനമില്ലാത്ത ഒരു സാംസ്കാരിക അന്തരീക്ഷത്തിലാണ് ഇന്ത്യയെങ്കില്‍, തീര്‍ച്ചയായും ഇത് അവഹേളനം തന്നെയാണ്. ആ അന്തരീക്ഷം തന്നെയാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അളവ് കോല്‍.

manoj said...

Dear Naj,

സല്‍മാന്‍ റുഷ്ദിയ്ക്ക് വധശിക്ഷ വിധിച്ചവര്‍, തസ്ലിമ നസ്രിന്‍ നെ ആക്രമിച്ചു നാടുകടതിയവര്‍, 40 പേര്‍ക്കുള്ള ചോധ്യപെപ്പരില്‍ മുഹമ്മദ്‌ എന്നെഴുതിയപ്പോള്‍ പ്രവാചക നിന്ദ എന്ന് ആക്ഷ്കെപിച്ചു പ്രോഫെസ്സോരുടെ ജോലി കളഞ്ഞവര്‍ , അവര്‍ക്ക് ഡയറക്റ്റ് ആയും ഇന്ടയരക്ടും ആയും പിന്തുന്ന നല്‍കിയവര്‍..........ഇവര്‍ ഹുസൈനെ ആകൊഷിക്കുന്നത്‌ അപഹാസ്യം തന്നെ നാജ്

..naj said...
This comment has been removed by the author.
..naj said...

Manjo,

Your comment is totally inappropriate and irrelevent with the comparison you made. Hence, it deserve no reply. am not blaming you but it is the matter of your perception and the approach towards such issues.
_____________
if u wish to know how your perception works, visit my blog, http://dharshanam.blogspot.com/2008/10/blog-post_16.html

സുശീല്‍ കുമാര്‍ said...

ഹിന്ദു ദേവീ-ദേവന്മാരുടെ നഗ്നചിത്രങ്ങള്‍ ക്ഷേത്രചുമരുകളില്‍ അലങ്കരിക്കുന്നതിലും, അവയെ ആരാധിക്കുന്നതിലും, നഗ്ന സന്യാസിമാരെതന്നെ ആഘോഷിക്കുന്നതിലും യാതൊരപാകതയും കാണാത്ത ചില മതഭ്രാന്തര്‍ക്ക് ഹുസൈന്റെ ചിത്രങ്ങള്‍ അരോചകമായത് അദ്ദേഹം മുസ്ലിം നാമധാരിയായതിനാല്‍ മാത്രം.

ഹിന്ദു മത ഭ്രാന്തര്‍ എതിര്‍ത്തു എന്ന ഒറ്റക്കാരണത്താല്‍ മുസ്ലിം മതഭ്രാന്തര്‍ ഹുസൈനെ കൊണ്ടാടുകയും ചെയ്തു. അവരുടെ നബിയുടെയോ മറ്റാരുടെയെങ്കിലുമോ ചിത്രം വരയ്ക്കുന്നത് (നഗ്നം അവിടെ നില്‍ക്കട്ടെ) പോലും അവര്‍ക്ക് സഹിക്കുകയില്ല.

മതം മാറ്റസ്വാതന്ത്ര്യത്തിനുവേണ്ടി കേരളത്തില്‍ ഘോരഘോരം ശബ്ദിക്കുന്ന ഇസ്ലാമിക സംഘടനകള്‍ ചെയ്യുന്ന അതേ ഇരട്ടത്താപ്പ് ഹുസ്സൈന്‍ വിഷയത്തിലും കാണാം.

നാജ് പറഞ്ഞ പ്രകാരം മതം മാറ്റം അനുവദിക്കപ്പെട്ട ഇന്ത്യയില്‍ തങ്ങളുടെ മതത്തിലേക്ക് ആകാം, തിരിച്ച് പറ്റില. ഇതേ ഇരട്ടത്താപ്പ്.

Subair said...

കുവൈറ്റില്‍ പൌരത്വം കിട്ടിയ ഹുസ്സൈന് സ്വര്‍ഗ്ഗത്തില്‍ അംഗത്വം കിട്ടുമോ.
============


യുക്തിക്ക് ഭയങ്കര ജനറല്‍ നോളജ് ആണല്ലോ. :-)

Subair said...

ആ കുത്തിട്ടതും ഭാഗം കൂടി ഉദ്ധരിക്കാന്‍ മാത്രം സ്ഥലം അങ്ങയുടെ ബ്ലോഗില്‍ ഇല്ലേ മാഷേ ???

മുഴുവന്‍ ഉത്തരം ഇതാണ്.

ജീവികളുടെ കോലങ്ങള്‍ നിര്‍മിക്കുന്നത് നബി(സ) നിരോധിച്ചതായി ഹദീസുകളില്‍ കാണാം. എന്നാല്‍ ചിത്രം വരക്ക് ഈ നിരോധം ബാധകമാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ആരാധനയിലേക്ക് നയിക്കാവുന്ന ചിത്ര രചനകളാണ് നിരോധിക്കപ്പെട്ടത് എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ചെടി, പൂവ്, നദി പോലുള്ള വസ്തുക്കളുടെ ചിത്രരചന അനുവദനീയമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വിമര്‍ശിക്കുന്നൊക്കെ കൊള്ളാം, പക്ഷെ ഈ ശത്രുതാപരമായ സമീപനം എന്തിനാണ്. ഏതാനും വാക്കുകള്‍ മാത്രമുള്ള ആ വാചകം ഒഴിവാക്കി ആ ഉത്തരം താങ്കള്‍ ഉദ്ധരിച്ചത്, ഇസ്ലാം എന്നാല്‍ "കാടന്‍ മതം" താങ്കളുടെ പരികല്‍പനക്ക് കൂടുതല്‍ ഉചിതം അതോഴിവാക്കുന്നതാണ് എന്ന് കണ്ടതുകൊണ്ടത് മാത്രമാണ്.

ചിത്രം തെറ്റാണ് എന്ന് കരുതുന്ന മുസ്ലിംകള്‍ ഇന്ന് അധികം ഒന്നും ഇല്ല. ഇസ്ലാമിക കര്‍മ ശാസ്ത്രം എന്ന് വെച്ചാല്‍ ജബ്ബാര്‍ വിചാരിച്ച പോലെ ഇരുമ്പുലക്കയും ഇല്ല.

ഇസ്ലാമിക ആദര്‍ശത്തെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കിയവര്‍ക്ക് താങ്കളുടെ ഈ വിമര്‍ശനം, മറുപടി അര്‍ഹിക്കുനതായി പോലും തോന്നുകയില്ല.

ബിച്ചു said...

കല്ലിലും മറ്റും തീർത്ത ജീവജാലങ്ങളുടെ രൂപങ്ങളെയും , ചിത്രങ്ങളെയും ,തീ ,കാറ്റ് , ഇടിമിന്നൽ ,സൂര്യൻ ,ചന്ദ്രൻ ,മുതലായവയെയും ദൈന്മായി കാണുകയും അവയാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്ന് കരുതി അവയെ ആരാധിക്കുകയും ചെയ്തിരുന്ന ഒരു സമൂഹം എല്ലാ കാലത്തും ഉണ്ടായിരുന്നു. ഈ ചെയ്തികളോട് ഒരു യുക്തിവാദിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ലാ എന്നത് നൂറു വട്ടം. കുറച്ചെങ്കിലും അവരുടെ യുക്തിക് യോജിക്കാൻ കഴിയുന്നത് ഒരു ഏകദൈവ സിദ്ധാന്തത്തെ ആയിരിക്കണം . പക്ഷെ , പ്രവാചകൻ മുഹമ്മദിനു നൂറു ശതമാനം ഉറപ്പായിരുന്നു ഒരേഒരു ദൈവമേ ഈ പ്രപഞ്ചത്തിനു ഉള്ളൂ എന്നത് . അത് സ്ഥാപിക്കാൻ അദ്ദേഹം കഠിന പരിശ്രമം ചെയ്യുന്നു. വിഗ്രഹാരാധനമാത്രം ശീലിച്ച ഒരു സമൂഹത്തെ മാറ്റി പണിയണമെങ്കിൽ , അതോടൊപ്പം മാറിയ ജനതയെ കലർപില്ലാത്ത ഏകദൈവവിശ്വാസത്തിൽ അടിയുറച്ചു കുറെകാലം നിലനിർത്തണമെങ്കിൽ വളരെയധികം സൂക്ഷ്മത പുലർത്തേണ്ടതുണ്ട് . ആ ഒരു സൂക്ഷ്മതയുടെ ഭാഗമായിട്ടാണ്, രൂപങ്ങളുണ്ടാക്കുനതിനെയും , ചിത്രം വരക്കുന്നതിനേയും പ്രവാചകൻ നിരുൽസാഹപ്പെടുത്തിയത് . നന്നായി ചിന്തിക്കുന്നവർക്ക് ഇത് ബോദ്ധ്യമാവുന്നതേയുള്ളു .

ഒരു കുട്ടിയുടെ കയ്യിൽ ഒരു കത്തി കണ്ടാൽ നമ്മൾ അത് വാങ്ങിവെക്കുന്നു. നമുക് ഭയമാണ് .അവന്റെ കയ്യിനു മുറിവു പറ്റിയാലോ ! .ഒരു പക്ഷേ , ആ കത്തി വാങ്ങിവെച്ചില്ലെങ്കിൽ അവൻ കത്തിപ്രയോഗത്തിൽ വിദഗ്ധ്നാവുകയോ , മനോഹരമായ കരകൗശലവസ്തുക്കൾ നിർമിക്കുകയോ ഒക്കെ ചെയ്തേക്കാം. പക്ഷേ, അപകടം നാം മുന്നിൽ കണ്ട് സൂക്ഷ്മത പാലിക്കുന്നു.

നിരീശ്വരവാദിയായ മകൻ അച്ഛനെയും അമ്മയെയും എല്ലാ മലയാളമാസം ഒന്നാം തിയ്യതിയും ഗുരുവായൂരമ്പലത്തിൽ കൊണ്ടൂവിടുന്നു. യുക്തിവാദിയായ സുഹൃത്തിനു ഇത് അത്ര പിടിക്കുന്നില്ല. അയാൾ അവനെ ഇതിൽ നിന്നു പിന്മാറാൻ ഉപദേശിക്കുന്നു. ഇത് സൂക്ഷ്മതയാണ് .

ഹുസൈൻ ചിത്രത്തിന്റെ ഇസ്ലാമിക മാനം അന്വേഷിക്കേണ്ട ആവശ്യം ഇപ്പോൾ ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം ചിത്രരചന തുടങ്ങിയത് ഇന്നലെയൊന്നുമല്ലല്ലോ ? നഗ്ന ചിത്രം ആരു വരച്ചാലും ഇസ്ലാം അതിനെ പ്രോൽസാഹിപ്പിക്കില്ല. പിന്നെ എം .എഫ് .ഹുസൈനെ ആഘോഷിച്ചത് അദ്ദേഹം ന്യൂസ് വാല്യൂ ഉള്ള ആളായതുകൊണ്ടാണ്. ഇസ്ലാം വിരോധിച്ച മദ്യപാനം വേണ്ടൂവോളമുള്ള കവി അയ്യപ്പനേയും ആഘോഷിച്ചിരുന്നു. നിരീശ്വരവാദിയായ പവനനെയും ആഘോഷിക്കുന്നതിൽ പിശുക്ക് കാണിക്കുന്നില്ല ഇപ്പഴും .പക്ഷേ, ഇതൊക്കെ ഒന്ന് ഇതുപോലെ കാണാൻ ഒരു “ കണ്ണുള്ളത് “ ആർക്കാണ് ?

Noufal said...

ദൃശ്യാവിഷ്‌ക്കാരങ്ങളെ വിരോധിക്കുന്ന പ്രവാചക കല്‍പനകളും അനവധിയുണ്ട്. അവയില്‍ ചിലത് ഇവയാണ്:

‘അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞതായി ഇബ്‌നു ഉമര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ദൃശ്യാവിഷ്‌കാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ശിക്ഷിക്കപ്പെടുന്നതാണ്. തങ്ങളുടെ സൃഷ്ടികള്‍ക്ക് ജീവന്‍ നല്‍കാന്‍ അന്നവരോടു പറയപ്പെടും.’ (സ്വഹീഹു മുസ്ലിം, Vol 3, no 5268)

‘അബു മുആവിയ മുഖേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഹദീസ്: നരക വാസികളില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഏറ്റവും കഠിന ശിക്ഷക്ക് വിധേയരാക്കപ്പെടുന്നവര്‍ ചിത്ര രചനയില്‍ ഏര്‍പ്പെടുന്നവരായിരിക്കും’. (സ്വഹീഹു മുസ്ലിം, Vol 3, no 5271)

‘ആയിഷ മുഖേന നിവേദനം: ഒരിക്കല്‍ പ്രവാചകന്‍ എന്റെ അടുക്കലേക്കു വന്നപ്പോള്‍ നിറയെ ചിത്രങ്ങളുള്ള(മൃഗങ്ങളുടെ) ഒരു കര്‍ട്ടന്‍ അദ്ധേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ദേഷ്യത്താല്‍ അദ്ധേഹത്തിന്റെ മുഖം ചുവക്കുകയും, ഉടന്‍ അതെടുത്തു കീറികളയുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ഉയിര്‍ത്തെഴുന്നേല്‍പ്പു നാളില്‍ ഏറ്റവും കടുത്ത ശിക്ഷക്ക് വിധേയരാക്കപ്പെടുന്നവര്‍ ഇത്തരത്തിലുള്ള ആവിഷ്‌കാരങ്ങളില്‍ ഏര്‍പ്പെടുന്നവരായിരിക്കും’. (ബുഖാരി, Vol 8, Book 73, No. 130)

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.