Subscribe to:
Post Comments (Atom)
സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.!
37 comments:
"ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത് മാഷേ."
തൊട്ടു മുമ്പത്തെ പോസ്റ്റില്‍ ഈയുള്ളവന്‍ ഇങ്ങനെ ഒരു കമന്റു ഇട്ടതെയുള്ളൂ. ഇപ്പം കണ്ടില്ലേ..!
ഇതാണ് മാഷേ മനപ്പൊരുത്തം.
തലകുത്തിമറിഞ്ഞിട്ടും ക്ലച്ചു പിടിക്കുന്നില്ല.
ഇത് വരെ എഴുതിയതും വായിച്ചതും വിട്ടുകള.
നമുക്ക് ഒന്നാം ക്ലാസ് മുതല്‍ വീണ്ടും തുടങ്ങാം.ന്താ..?
പാഠം ഒന്ന്.(ഒരു വിലാപം)
ഈ ചിത്രത്തില്‍ കാണുന്ന ഗോഡ് ഇല്ലേ...?
ആ ഗോഡ് ഇല്ല....!മനസ്സിലായല്ലോ..?
നാളെ വരുമ്പോള്‍ എല്ലാവരും ഈ പാഠം
നല്ല പോലെ വായിച്ചു, രണ്ടുവര കോപ്പിയില്‍
വൃത്തിയായി എഴുതി വരണം കേട്ടോ..!
ടിംടിംടിംടിം.....ടിം..ടിം..ടിം.. !
ea jabbar said...
ദൈവം മനുഷ്യനില്‍നിന്ന് ആവശ്യപ്പെട്ടതാണ് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ നിയമം.
---
ദൈവം മനുഷ്യനോടാവശ്യപ്പെട്ടു നരബലി നടത്താന്‍. പിന്നെ മൃഗബലിയായാലും മതി എന്നും !
ഈ ദൈവം പ്രാകൃതനാണ് എന്നു തന്നെയാണു പറയാന്‍ ശ്രമിച്ചതും.
പ്രാകൃത മനുഷ്യന്റെ ദൈവങ്ങളും അവനെപ്പോലെയൊക്കെയായത് സ്വാഭാവികം. മനുഷ്യന്റെ സൃഷ്ടിയല്ലേ !!!!
// ദൈവം മനുഷ്യനോടാവശ്യപ്പെട്ടു നരബലി നടത്താന്‍. പിന്നെ മൃഗബലിയായാലും മതി എന്നും !
ഈ ദൈവം പ്രാകൃതനാണ് എന്നു തന്നെയാണു പറയാന്‍ ശ്രമിച്ചതും. //
മാഷേ ദൈവം എബ്രഹാം പ്രവാചകനോട് ആദ്യം മൃഗബലി നടത്താന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം അതിനു തയ്യാറായപ്പോള്‍ അത് വേണ്ട നരബലി മതി എന്ന് പറഞ്ഞെന്നും കരുതുക.
അപ്പോഴെങ്കിലും എക്കൊര്‍ദിംഗ് ടു ജബ്ബാര്‍ മാഷ്, ദൈവം പ്രാകൃതനല്ലാതാവുമോ?
ഈ ഇത്രയ്യും വല്യവനായ ദൈവം എന്തിനാണ് ബലി എന്ന് പറയുന്ന പരിപാടി നടത്താന്‍ പറയുന്നത് ........അപ്പൊ തന്നെ ഊഹികവുനതല്ലേ ഉള്ളൂ ഈ കഥകള്‍ ഒക്കെ മനുഷ്യന്‍ തന്നെ മേനന്നെടുതതാണ് എന്ന്
മനുഷ്യനായി ജീവിച്ചു മരിക്കുക. മൃഗബലി ഒഴിവാക്കിയില്ലെങ്കിലും, നരബലിയെങ്കിലും ഒഴിവാക്കുക. വിശാസം മനസ്സിന്‍റെ ആശ്വസത്തിനും അതുവഴി മൊത്തം സമൂഹത്തിന്‍റെയും നന്മാക്കാവട്ടേ. ദൈവം എന്ന "ശക്തിയെ" ഇന്ന രീതിയില്‍ ആരാധിച്ചു തൃപ്തിപെടുത്തണമെന്ന മനുഷ്യന്റെ കടുംപിടുത്തമാണ് ഒഴിവാകെണ്ടാതെന്നു തോന്നുന്നു. വിഷയം off topic ആയെങ്കില്‍ ക്ഷമിക്കുക. ജബ്ബാര്‍മാഷിന്റെ ബ്ലോഗ് ഇപ്പൊ അടുത്ത കാലത്താണ് വായിക്കാന്‍ തുടങ്ങിയത്. ദൈവത്തിന്‍റെ പേരിലുള്ള ചൂഷണം തടയാന്‍ താങ്കള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ക്ക് ഭാവുകങ്ങള്‍.
ഈ ദുനിയാവില് മനുഷ്യൻ ഒഴികെയുള്ള എല്ലാ ജന്തുക്കളെയും മനുഷ്യന് തിന്നാൻ വേണ്ടി ദൈവം ഉണ്ടാക്കിയിട്ടുള്ളതാണ്. അതിനെ കൊന്നു തിന്നില്ലെങ്കിൽ അവറ്റകള് മൻസന്റെ തലേല് കേറി നെരങ്ങും.
മനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നത് കൊതുകുകള്‍ക്കു വേണ്ടിയാണെന്നാ അവറ്റകള്‍ വിചാരിക്കുന്നത്!
മനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നത് കൊതുകുകള്‍ക്കു വേണ്ടിയാണെന്നാ അവറ്റകള്‍ വിചാരിക്കുന്നത്!
:)
//മനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നത് കൊതുകുകള്‍ക്കു വേണ്ടിയാണെന്നാ അവറ്റകള്‍ വിചാരിക്കുന്നത്!//
"ആര്" ഉണ്ടാക്കിയ കാര്യമാ മാഷേ ഈ പറേന്നത് :)
പാര്‍ത്ഥന്‍ said...
//ഈ ദുനിയാവില് മനുഷ്യൻ ഒഴികെയുള്ള എല്ലാ ജന്തുക്കളെയും മനുഷ്യന് തിന്നാൻ വേണ്ടി ദൈവം ഉണ്ടാക്കിയിട്ടുള്ളതാണ്. അതിനെ കൊന്നു തിന്നില്ലെങ്കിൽ അവറ്റകള് മൻസന്റെ തലേല് കേറി നെരങ്ങും//
പ്രിയപ്പെട്ട പാര്‍ത്ഥന്‍,
മനുഷ്യന്‍ ഒഴികെയുള്ള എല്ലാ ജന്തുക്കളെയും കൊന്നു തിന്നാന്‍ ദൈവം പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.കന്നുകാലികളുടെ കാര്യം എന്തായാലും പറഞ്ഞിട്ടുണ്ട്.അതുകൊണ്ടല്ലേ ലോകം മുഴുവനും മനുഷ്യന്മാര്‍ ദിനംപ്രതി ലക്ഷക്കണക്കിന് എണ്ണത്തെ അറുത്തു തിന്നിട്ടു പോലും വംശനാശഭീഷണി നേരിടാതെ അവ പെരുകിക്കൊണ്ടേ ഇരിക്കുന്നത്.
ചിന്തിക്കുന്നവര്‍ക്ക് അത് തന്നെ ഒരു വലിയ ദൈവിക ദൃഷ്ടാന്തമല്ലേ.
മാംസോല്പാദനം,ക്ഷീരവ്യവസായം,
തുകല്‍വ്യവസായം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്തു ജീവിതവൃത്തി കഴിക്കുന്നവര്‍ എത്രയാ..?
തബല,ചെണ്ട,മൃദംഗം,ബാന്റ് തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്‍മാണം എങ്ങനെയാ..?
മനുഷ്യന്‍ തിന്നുന്നതിന് പുറമേ എന്തൊക്കെ ഉപകാരങ്ങളാ അല്ലെ പാര്‍ത്ഥാ ?
ഒന്നിലധികം ദൈവങ്ങളുണ്ടായാല്‍ അവ തമ്മില്‍ അടി കൂടും എന്നതിനാല്‍ ഒന്നാകാന്‍ തീരുമാനിച്ച ദൈവങ്ങളുമുണ്ട് !!!!
മനുഷ്യരുടെ വീട്ടുവേലക്ക് നിയോഗിക്കപ്പെടുന്ന ദൈവങ്ങളുമുണ്ട്.
ദേഷ്യം സഹിക്ക വയ്യാതെ തെറി വിളിക്കുന്ന ദൈവങ്ങളും !
മുന്പോസ്റ്റിലെ ഒരു കമന്റു ഒന്ന് കൂടി ആവര്‍ത്തിച്ചോട്ടെ മാഷേ..
ഇസ്ലാമില്‍ ഇത് വരെ ഉണ്ടായിട്ടില്ലാത്തതും ഉണ്ടായിരുന്നെങ്കില്‍ എന്ന് മാഷ് ആഗ്രഹിക്കുന്നതും
ഇനി അഥവാ ഉണ്ടായിരുന്നെങ്കില്‍ മുസ്ലിംകള്‍ ന്യായീകരിക്കാന്‍ ഇടയുണ്ടായേക്കുന്നതും മാഷിനു
പോസ്ടിടാനുള്ള സാധ്യത ഉണ്ടാക്കിയേക്കുന്നതുമായ
കുറെ വിഷയങ്ങള്‍ സങ്കല്‍പ്പിച്ചു
നോക്കിക്കൂടെ..,
ഒരു പുതുമയ്ക്ക് വേണ്ടി..
എത്രകാലമാന്നു വെച്ചാ അരച്ചത് തന്നെ ഇടിച്ചും ഇടിച്ചത് തന്നെ വീണ്ടും അരച്ചും കാലം കഴിക്കുക.
ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തതു മാഷേ..
വര്‍ഷങ്ങള്‍ പഴക്കമുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും മറുപടികളും കണ്ടുകണ്ടു മടുത്തു മാഷേ.
ആയിരത്തിനാനൂറു കൊല്ലമായി നിത്യവും നൂറും നാനൂറും തവണ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാങ്കുവിളിയും നിസ്കാരവും കുറാനോത്തും സ്തുതിയും കേട്ടിട്ട് മുത്തൂന് എന്താ മടുക്കാത്തേ!!!!!
കോടിക്കണക്കിനാളുകള്‍ “നീ വല്യോനാണേ !“ എന്നു മുഖസ്തുതി പാടിക്കൊണ്ടിരുന്നിട്ടും നിങ്ങളുടെ ദൈവത്തിനും മടുക്കുന്നില്ല ! അതെന്താ ??
അവിടെ മാഷിനു ഒരു ചെറിയ പിഴവ് പറ്റി.1400 വര്‍ഷം എന്നത് മുഹമ്മദ് നബിക്ക് ശേഷമുള്ള കാലം മാത്രമാണ്.ഭൂമിയിലെ ആദ്യത്തെ മനുഷ്യന്‍ മുതല്‍ തുടര്‍ന്ന് വരുന്നതാ ഇക്കാര്യങ്ങള്‍,അതായത് ദൈവസ്തുതി,കീര്‍ത്തനം,പ്രാര്‍ത്ഥന...സല്‍കര്‍മ്മങ്ങള്‍...അങ്ങനെയങ്ങനെ.
ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ വെള്ളവും ഉപജീവനത്തിന് മാര്‍ഗങ്ങളും ചിന്തിക്കാന്‍ ബുദ്ധിയുമൊക്കെ തന്നു ഈ ദുനിയാവിലേക്ക് നമ്മെ പടച്ചുവിട്ട,
നമ്മള്‍ക്കുവേണ്ടി നമ്മളില്‍ നിന്ന് തന്നെ ഇണകളെ പടച്ചുതന്ന,നമ്മളോട് ചോദിക്കാതെ തന്നെ നമുക്ക് മാതാപിതാക്കളെയും അവരുടെ കാരുണ്യത്തെയും ഏകിയ,കുഞ്ഞുങ്ങളെയും അവരുടെ നിഷ്കളങ്കമായ പുഞ്ചിരികളെയും നല്‍കിയ,മനം നിറയ്ക്കുന്ന നീലവാനം നല്‍കിയ,സുഖശീതളിമ പകരുന്ന ഇളം കാറ്റ് നല്‍കിയ,പരന്നൊഴുകുന്ന നിലാവ് നല്‍കിയ,മഴ നല്‍കിയ,സൂര്യ വെളിച്ചം നല്‍കിയ ..... അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ തന്നെ അനുസരിക്കുന്നവര്‍ക്കും നിഷേധിക്കുന്നവര്‍ക്കും ഒരുപോലെ സദാ നല്‍കികൊണ്ടിരിക്കുന്ന പടച്ചവനോട് നന്ദി കാണിക്കണ്ടേ മാഷേ.,
അവനോടല്ലെന്കില്‍ പിന്നെ ആരോടാണ് നമ്മള്‍ നന്ദി കാണിക്കുക.
അവനെ എത്ര പുകഴ്ത്തിയാലും ഞങ്ങള്‍ വിശ്വാസികള്‍ക്ക് ഒരു കാലത്തും മടുക്കുകേല.അതാ അതിന്റെ ഒരു ലോജിക്ക്.
ഇതിനുള്ള കാരണം സിമ്പിള്‍.നമ്മള്‍ ബാപ്പ,ബാപ്പാന്റെ ബാപ്പ,അദ്ധേഹത്തിന്റെ ബാപ്പ ...(യുക്തം പോലെ അച്ഛന്‍, അപ്പന്‍, പപ്പ, ഡാഡി,പിതാശ്രീ എന്നൊക്കെ വിളിക്കാം)അങ്ങനെ അങ്ങനെ പോയിപ്പോയി ഒരു "മനുഷ്യനില്‍" തന്നെ എത്തിച്ചേരുമ്പോള്‍ മാഷും കൂട്ടരും കുറെ തലമുറ കഴിഞ്ഞു ഇച്ചിരി വഴി മാറി അതിനപ്പുറം ഒരു "കുരങ്ങന്റെ" മുന്നിലാണ് എത്തിപ്പെടുക.
പിന്നെ എന്തര് നന്ദി അല്ലെ മാഷേ..!
ഒരു ബാപ്പാക്ക് 10 മക്കളുണ്ട് എന്നു കരുതുക. ഈ പത്തു മക്കളും കൂടി ബാപ്പാന്റെ ചുറ്റും നിന്ന് സദാസമയം “ബാപ്പന്നെയാണു ബലിയാപ്പ, ബാപ്പന്ന്യാണു ബല്യാപ്പ, ബാപ്പന്യാണു ബല്യാപ്പ.... ബപ്പാനോളം പോന്ന വേറെ ബാപ്പല്യ, ബാപ്പാനോളം പോന്ന ബേറെ ബാപ്പല്യാ ബാപ്പാനോളം പോന്ന ബേറെ ബാപ്പല്യാ.... ബാപ്പ നല്ല ചൊര്‍ക്ക്ണ്ട്, ബാപ്പ നല്ല ചൊര്‍ക്ക്ണ്ട്, ബാപ്പ നല്ല ചൊര്‍ക്ക്ണ്ട്....എന്നിങ്ങനെ വിളിച്ചു കൂവുകയും തല മണ്ണീല്‍കുത്തി ബാപ്പാകു സ്തുതി, ബാപ്പാകു സ്തുതി, ബാപ്പാക്കു സ്തുതി ... എന്നു പിറു പിറുത്തുകൊണ്ടിരിക്കുകയും ചെയ്താല്‍ ആ ബാപ്പാക്കുണ്ടാകുന്ന മുഷിപ്പൊന്നു ചിന്തിച്ചു നോക്കുക. .. !
അപ്പോള്‍ കോടിക്കണക്കിനു പിരാന്തന്മാരും പിരാന്തത്യോളും 24 മണിക്കൂറും ദൈവത്തെ ഈ വിധം കൊച്ചാക്കിക്കൊണ്ടും കളിയാക്കിക്കൊണ്ടും ഇരുന്നാല്‍ ആ ദൈവത്തിനെന്തുമാത്രം അരോചകമായിരിക്കും അത്. ! ന ഊദു ബില്ലാ...! എങ്ങാണ്ടും ദൈവം എന്നൊരുത്തന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ ഭ്രാന്തങ്കൂട്ടത്തിന്റെ തലയില്‍ ഇടിത്തീ വീഴ്ത്താതിരിക്കുമോ?
നേരെ മറിച്ച് ആ മക്കള്‍ അവരുടെ കഴിവനുസരിച്ച് നല്ല നിലയില്‍ ജീവിക്കുകയും ബാപ്പാക്ക് ആവശ്യമായ സഹായങ്ങളും സ്നേഹവും നല്‍കുകയും ചെയ്യുന്നെങ്കിലോ ! അതായിരിക്കില്ലേ ആ ബപ്പാനെ ഏറെ സന്തോഷിപ്പിക്കുക ?
.... അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ തന്നെ അനുസരിക്കുന്നവര്‍ക്കും നിഷേധിക്കുന്നവര്‍ക്കും ഒരുപോലെ സദാ നല്‍കികൊണ്ടിരിക്കുന്ന പടച്ചവനോട് നന്ദി കാണിക്കണ്ടേ മാഷേ.,
----
വേണ്ട .
നമുക്ക് കിട്ടിയ ആ സൌകര്യങ്ങളൊക്കെ ഉപയോഗപ്പെടുത്തി സന്തോഷത്തോടെ നമ്മള്‍ ജീവിച്ചാല്‍ ദൈവം സന്തോഷിക്കും. അയാള്‍ നേരും നെറിയും ഉള്ളവനാണെങ്കില്‍.
---
പിന്നെ ഈ പറയുന്ന അനുഗ്രഹങ്ങളൊന്നും നമ്മള്‍ അപേക്ഷിച്ചിട്ടു കിട്ടിയതല്ല. നമ്മളെ ഇവിടെ ജനിപ്പിച്ചു തരണമെന്നും നമ്മള്‍ ആവശ്യപ്പെട്ടിട്ടില്ല.
സ്തുതി പറഞ്ഞും ചൊറി മാന്തിയും ദൈവത്തെ സന്തോഷിപ്പിച്ചോളാം എന്നു നമ്മളൊട്ടു വാഗ്ദാനവും ചെയ്തിട്ടില്ല.
അനുഗ്രഹങ്ങള്‍ പോലെത്തന്നെ നിഗ്രഹങ്ങളും എണ്ണിപ്പറയാനുണ്ട്. അതിന്റെയൊന്നും പേരില്‍ ആരും ദൈവത്തെ ശപിക്കേണ്ടതും ഇല്ല.
കൊതുകിനെ സൃഷ്ടിച്ച് നമ്മെ ഉപദ്രവിക്കുന്ന ദൈവം !
രോഗാണുക്കളെ ഉണ്ടാക്കി നമ്മെ കൊല്ലുന്ന ദൈവം !!
സുനാമിയുണ്ടാക്കി ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെ കൊന്ന ദൈവം !!
കൊടും കാറ്റും ഭൂകംബവും സൃഷ്ടിച്ച് ശല്യപ്പെടുത്തുന്ന ദൈവം !!!
തൊപ്പപ്പുഴുക്കളെ ഉണ്ടാക്കി ചൊറിയിക്കുന്ന ദൈവം !!!
പമ്പിനെ പടച്ചു വിഷം ചീറ്റുന്ന ദൈവം.... !!
ദുഷ്ടന്‍, നീചന്‍ ശപിക്കപ്പെട്ടവന്‍ !!
അങ്ങനെയെന്താ ആരും പറയാത്തേ ???
//നേരെ മറിച്ച് ആ മക്കള്‍ അവരുടെ കഴിവനുസരിച്ച് നല്ല നിലയില്‍ ജീവിക്കുകയും ബാപ്പാക്ക് ആവശ്യമായ സഹായങ്ങളും സ്നേഹവും നല്‍കുകയും ചെയ്യുന്നെങ്കിലോ ! അതായിരിക്കില്ലേ ആ ബപ്പാനെ ഏറെ സന്തോഷിപ്പിക്കുക ?//
മാഷേ ഇക്കാര്യം വളരെ മനോഹരമായി വിവരിക്കുന്ന ഒരു ഖുര്‍ആന്‍ വചനം കാണണോ? ഇനി ഇത് കള്ളമാണെന്നും ഖുര്‍ആന്‍ പറഞ്ഞത് അങ്ങനെയല്ലെന്നും പറഞ്ഞു മാഷ് ഒന്നും പോസ്റ്റിയേക്കരുതേ.
"(23-30) നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവന്നു മാത്രമല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുത്. മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കേണം. നിങ്ങളുടെ അടുക്കല്‍ അവരില്‍ ഒരാളോ, രണ്ടുപേരുമോ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍, അപ്പോള്‍ അവരോട് `ഛെ` എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കയുമരുത്. മറിച്ച്, ആദരവോടെ സംസാരിക്കുക. അവരുടെ മുമ്പില്‍ കനിവോടും കാരുണ്യത്തോടും കൂടി വിനീതരായി പെരുമാറുക. ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുക: `നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ!` നിങ്ങളുടെ മനസ്സുകളിലുള്ളതെന്താണെന്ന് നാഥന്ന് നന്നായറിയാം. നിങ്ങള്‍ സച്ചരിതരാവുകയാണെങ്കില്‍, തെറ്റുകളില്‍ ബോധവാനായിക്കൊണ്ട് ദൈവദാസ്യത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്കൊക്കെയും അവന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു. ബന്ധുവിന് അവന്റെ അവകാശം നല്‍കേണം. ദരിദ്രന്നും സഞ്ചാരിക്കും അവരുടെ അവകാശവും നല്‍കേണം-ദുര്‍വ്യയമരുത്. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു. ചെകുത്താനോ, തന്റെ റബ്ബിനോട് നന്ദികെട്ടവനുമാകുന്നു. നീ ആഗ്രഹിക്കുന്ന ദൈവാനുഗ്രഹം പ്രതീക്ഷിച്ചുകൊണ്ട്, അവരുടെ (ബന്ധുക്കളുടെയും ദരിദ്രരുടെയും സഞ്ചാരികളുടെയും) ആവശ്യങ്ങളെ (താല്‍ക്കാലികമായി) അവഗണിക്കേണ്ടിവന്നാല്‍, അപ്പോള്‍ അവരോട് സൌമ്യമായി സംസാരിക്കേണം. നിന്റെ കൈ പിരടിയില്‍ കെട്ടിവെക്കരുത്. മുഴുവനായി തുറന്നിടുകയും അരുത്. അങ്ങനെയായാല്‍ നീ അധിക്ഷിപ്തനും ദുഃഖിതനുമായിത്തീരും. നിന്റെ നാഥന്‍ ഇച്ഛിക്കുന്നവര്‍ക്ക് സമൃദ്ധിയായി വിഭവം നല്‍കുകയും ഇച്ഛിക്കുന്നവരെ ഞെരുക്കുകയും ചെയ്യുന്നു. അവന്‍ തന്റെ ദാസന്മാരുടെ അവസ്ഥകളെക്കുറിച്ച് ബോധമുള്ളവനും അവരെ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ."
മാഷിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി മാഷ് ഒരിക്കലും പ്രാര്‍ഥിക്കില്ല എന്നൊന്നും ഞാന്‍ പറയില്ല.
എന്നാല്‍ മാഷിന്റെ മക്കള്‍ ഈ ഖുര്‍ആന്‍ വചനം നടപ്പില്‍ വരുത്തിയെങ്കില്‍ എന്ന് മാഷിന്റെ ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിലെന്കിലും ഒരു തരി ആഗ്രഹം ഉണ്ടാവില്ലേ.കള്ളം പറയരുതേ...
//നമുക്ക് കിട്ടിയ ആ സൌകര്യങ്ങളൊക്കെ ഉപയോഗപ്പെടുത്തി സന്തോഷത്തോടെ നമ്മള്‍ ജീവിച്ചാല്‍ ദൈവം സന്തോഷിക്കും. അയാള്‍ നേരും നെറിയും ഉള്ളവനാണെങ്കില്‍.//
"അല്ലയോ വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചുതന്നിട്ടുള്ള ഉത്തമവിഭവങ്ങളെ നിഷിദ്ധമാക്കരുത്"
(qura'n 5:87)
ഞാന്‍ ഉറപ്പിച്ചു പറയുന്നു.പടച്ച തമ്പുരാന്‍ പറഞ്ഞത് തന്നെയാ മാഷ് പറഞ്ഞതും.
നമുക്ക് വേണ്ടി ഉത്തമവിഭവങ്ങള്‍ ഒരുക്കിത്തന്ന
പടച്ചവന്‍ പറയുന്നത് നോക്കൂ.നമ്മളോട് അവ ഉപയോഗിക്കൂ എന്ന് മാത്രമല്ല,അവ നിഷിധമാക്കരുത് എന്ന് കൂടി എത്ര സൂക്ഷ്മമായാണ് അവന്‍ പറഞ്ഞു തരുന്നത്.
ഇനി മാഷ് പറ ദൈവം നേരും നെറിയും ഇല്ലാത്തവനാണോ? ആണോ മാഷേ?
//അപ്പോള്‍ കോടിക്കണക്കിനു പിരാന്തന്മാരും പിരാന്തത്യോളും 24 മണിക്കൂറും ദൈവത്തെ ഈ വിധം കൊച്ചാക്കിക്കൊണ്ടും കളിയാക്കിക്കൊണ്ടും ഇരുന്നാല്‍ ആ ദൈവത്തിനെന്തുമാത്രം അരോചകമായിരിക്കും അത്. ! ന ഊദു ബില്ലാ...!//
ഇവിട്യാണ് മാഷേ മാഷിനു പിഴച്ചത്.
പിഴവു 1.ദൈവത്തെ ഞങ്ങളാരും അതായത് ദൈവവിശ്വാസികള്‍ കളിയാക്കുന്നില്ല.അത് മാഷിന്റെ ഒരു പുതിയ "പഴേ" കണ്ടുപിടിത്താ..ങാ..
ഇതത്ര കുട്ടിക്കളിയല്ല
എന്നു ബോധ്യപ്പെട്ടത് കൊണ്ട് പറയുവാ.
പിഴവ് 2.ദൈവം പറഞ്ഞ രീതിയില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നതും അവനോടു പ്രാര്‍ഥിക്കുന്നതും ദൈവത്തിനു അരോചകമാണെന്നതു മാഷിന്റെ മറ്റൊരു കണ്ടുപിടുത്തം.അല്ല മാഷേ, അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ..പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്ന വിശ്വാസികള്‍ക്ക് മടുപ്പില്ല.പ്രാര്‍ത്ഥനയും നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളും എത്ര വേണമെങ്കിലും സ്വീകരിക്കുന്ന ദൈവത്തിനും മടുപ്പില്ല.
ഒരു 2500 കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന ഇങ്ങളെ പോലുള്ള നിരീശ്വരന്‍ സിദ്ദാന്തക്കാര്‍ക്ക് മാത്രം അത് കാണുമ്പോള്‍ മടുപ്പ്.നല്ല യുക്തി തന്നെ.
ദൈവം രൂപത്തിലും സ്വഭാവത്തിലും നമ്മള്‍ മനുഷ്യനെ പോലെ ആയിരിക്കും എന്നു ചിലര്‍ക്കൊക്കെ ഒരു തെറ്റുധാരണയുണ്ട്. യുക്തിവാദികള്‍ക്കും ആ ധാരണ തന്നെയാണെന്നത് പുതിയ ന്യൂസാ..ബെസ്റ്റ്.
പിഴവ് 3.മാഷിന്റെ ഭാഷയിലെ ഈ കോടിക്കണക്കിനു പിരാന്തന്മാരും
പിരാന്തത്തിമാരും അവരുടെ ആദ്യത്തെയും അവസാനത്തെയും ആയുധമായി കൊണ്ട് നടക്കുന്ന ഒന്നാണ് ദൈവത്തോടുള്ള പ്രാര്‍ഥനയും അവനില്‍ ഭരമേല്‍പ്പിക്കലും.
അതിലൂടെ ലഭിക്കുന്ന മനശാന്തിയും സമാധാനവും തുച്ഛമായ വാക്കുകള്‍ കൊണ്ട്
വിവരിക്കാന്‍ ഞങ്ങക്കറിയില്ല മാഷേ,സത്യമായിട്ടും.
മാഷടക്കം മനസ്സുഖത്തിനു വേണ്ടിയല്ലേ നെട്ടോട്ടമോടുന്നത് (അതോ ചൊറിച്ചില്‍ മാറ്റാനോ). അത് കോടിക്കണക്കായ ദൈവവിശ്വാസികളുടെ മനസ്സമാധാനം കുട്ടിച്ചോറാക്കിയിട്ടു വേണം എന്നു വന്നാല്‍ അതിനു "നട്ടപ്പിരാന്ത്" എന്നല്ലാതെ വെറും പിരാന്ത് എന്നു പറഞ്ഞാല്‍ മതിയാകുമോ മാഷേ?
പ്രാര്‍ഥനയിലൂടെ, ദൈവത്തില്‍ ഭരമേല്‍പിക്കുന്നതിലൂടെ ലഭിക്കുന്ന ആ മനശാന്തിയും സമാധാനവും സ്വാസ്ഥ്യവും ഉണ്ടല്ലോ,അതിനു പകരം വെക്കാവുന്ന എന്തെങ്കിലും ഒരുകാര്യം, കാക്കച്ചിയുടെ ബുദ്ധിയുള്ള,തല നിറച്ചും യുക്തിയുള്ള ലോകത്തിലെ ഏതെന്കിലും ഒരു "പിരാന്തരഹിതന്‍" കൊണ്ട് വരട്ടെ! നമ്മക്ക് കാണാമല്ലോ...
//പിന്നെ ഈ പറയുന്ന അനുഗ്രഹങ്ങളൊന്നും നമ്മള്‍ അപേക്ഷിച്ചിട്ടു കിട്ടിയതല്ല. നമ്മളെ ഇവിടെ ജനിപ്പിച്ചു തരണമെന്നും നമ്മള്‍ ആവശ്യപ്പെട്ടിട്ടില്ല.
സ്തുതി പറഞ്ഞും ചൊറി മാന്തിയും ദൈവത്തെ സന്തോഷിപ്പിച്ചോളാം എന്നു നമ്മളൊട്ടു വാഗ്ദാനവും ചെയ്തിട്ടില്ല.
അനുഗ്രഹങ്ങള്‍ പോലെത്തന്നെ നിഗ്രഹങ്ങളും എണ്ണിപ്പറയാനുണ്ട്. അതിന്റെയൊന്നും പേരില്‍ ആരും ദൈവത്തെ ശപിക്കേണ്ടതും ഇല്ല.//
മാഷേ ദൈവിക സന്ദേശത്തിന്റെ ചുരുക്കം ഇതാണ്.ഈ പ്രപഞ്ചവും അതിലെ ചരാചരങ്ങളും മനുഷ്യരുമൊന്നും വെറുതെ സൃഷ്ടിക്കപ്പെട്ടതല്ല.ഇവിടെ നമ്മള്‍ അനുഭവിക്കുന്ന അനുഗ്രഹങ്ങളും ബുദ്ധിമുട്ടുകളും
ദൈവത്തിന്റെ പരീക്ഷണം മാത്രം.അനുഗ്രഹങ്ങള്‍ക്ക് സ്രഷ്ടാവിനോട് കൃതജ്ഞത കാണിക്കുക.കഷ്ടപ്പാടുകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ക്ഷമാപൂര്‍വം പരിഹാരം കണ്ടെത്തുക. ഇത് രണ്ടും എങ്ങനെ വേണം എന്നത് ദൈവദൂതന്മാര്‍ കാലാകാലം കാണിച്ചു തന്നിട്ടുണ്ട്.അതനുസരിച്ച് ജീവിക്കുക.പരമാവധി നന്മ ചെയ്യുക.അത്ര തന്നെ.ഇവ്ടെയും മനസ്സുഖം.പരലോകത്തും മനസ്സുഖം.എത്ര സുന്ദരം.
അതല്ലാതെ മനുഷ്യവംശം വൈയക്തികമായും സാമൂഹികമായും അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും ദുഖങ്ങലും പ്രയാസങ്ങളും ദുരിതങ്ങളും മതത്തെ നിഷ്കാസനം ചെയ്യുന്നത് കൊണ്ട് സാധിക്കും എന്നാണെങ്കില്‍ ചുരുങ്ങിയ പക്ഷം നിങ്ങളുടെ സിദ്ധാന്തം സ്വീകരിച്ചു ജീവിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ ഒന്നും അനുഭവിക്കാത്ത ഒരു മനുഷ്യജീവിയെ എങ്കിലും കാണിച്ചു തരുമോ..
ഒരു സമ്പൂര്‍ണ സംതൃപ്തനായി..?
പിഴവ് 2.ദൈവം പറഞ്ഞ രീതിയില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നതും അവനോടു പ്രാര്‍ഥിക്കുന്നതും ദൈവത്തിനു അരോചകമാണെന്നതു മാഷിന്റെ മറ്റൊരു കണ്ടുപിടുത്തം.
---------
ഇതൊന്നും ദൈവം പറഞ്ഞതല്ല. ദൈവത്തെ തന്നെപ്പോലെ ഒരു അല്പനായി തെറ്റിദ്ധരിച്ച മനുഷ്യര്‍ ദൈവത്തിന്റെ പേരില്‍ എഴുന്നള്ളിച്ച വിഡ്ഢിത്തങ്ങള്‍ മാത്രം !
എന്നെ ആരാധിക്കിന്‍; എന്നെ സ്തുതിക്കിന്‍ എന്നൊന്നും പറയേണ്ട കാര്യം ഒരു ദൈവത്തിനില്ല !
കുര്‍ ആനില്‍ പറഞ്ഞ മറ്റു നല്ല കാര്യങ്ങളോടൊന്നും എനിക്കു വിരോധമില്ല മുത്തേ !
24 മണിക്കൂറും ദൈവത്തെ ഈ വിധം കൊച്ചാക്കിക്കൊണ്ടും കളിയാക്കിക്കൊണ്ടും ഇരുന്നാല്‍ ആ ദൈവത്തിനെന്തുമാത്രം അരോചകമായിരിക്കും അത്.
മാഷേ, യുക്തിവാദം തലയ്ക്ക് പിടിച്ച് മാഷിന്‍റെ മാനുഷിക വികാരങ്ങളൊക്കെ നഷ്ടപ്പെട്ടോ?. സ്നേഹത്തെക്കുരറിച്ചും പ്രേമത്തെക്കുറിച്ചുമൊക്കെ വായിച്ച അറിവെങ്കിലും ഉണ്ടാകുമല്ലോ താങ്കള്‍ക്ക്. മനുഷ്യന്‍ ആരെയെങ്കിലും അഗാധമായി സ്നേഹിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അയാളുടെ പേര് എത്രപ്രാവശ്യം ആവര്‍ത്തിച്ചു സ്മരിച്ചാലും അയാള്‍ക്ക് തൃപ്തി വരില്ല. മനുഷ്യന് ദൈവവുമായുള്ള അഗാധമായ സ്നേഹത്തില്‍നിന്നുല്‍ഭവിക്കേണ്ടതാണ് ഹംദും സ്വലാത്തും മറ്റും. സ്നേഹിക്കുന്നവന്‍റെയും സ്നേഹിക്കപ്പെടുന്നവന്‍റെയും വികാരം മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ പ്രയാസമാണ്. രാത്രി മുഴുവന്‍ നിന്നു നമസ്കരിച്ചതിന്‍റെ ഫലമായി റസൂല്‍ തിരുമേനിയുടെ കാലുകള്‍ നീരു വന്നു വീര്‍ക്കാറുണ്ടായിരുന്നു എന്ന് ഹദീസുകളില്‍ വന്നിരിക്കുന്നു. പുറമെ നിന്നു നോക്കുന്ന ഒരാള്‍ക്ക് വെറു ഭ്രാന്തായേ ഇതൊക്കെ തോന്നൂ. ലൈലയുടെ പിതാവിനു മജ്നുവിനു വട്ടാണെന്നു തൊന്നിയപോലെ. കഥയിലെ ഈ ഭാഗം നോക്കുക:
"..In the meanwhile a god entered the drawing room and it was introduced by the Najd chieftain as the pet of Laila. Majnu immediately lifted the dog into his arms and kissed him passionately. Laila's father was incensed at the scene and told Shah Amari that his son was definitely mad, otherwise he would have never kissed a dog.
മനുഷ്യര്‍ക്കങ്ങനെയൊക്കെ തോന്നുന്നതു മനസ്സിലാകുന്നുണ്ട്. എന്റെ ചോദ്യം അതല്ല. ദൈവം “എന്നെ സ്തുതിക്കിന്‍” “എന്നെ ആരാധിക്കിന്‍ “ ഇല്ലെങ്കില്‍ നരകത്തിലിട്ടു കത്തിക്കും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തുമോ? അത്രക്കു അല്പ്നാണോ അയാള്‍ ?
മനുഷ്യര്‍ക്കങ്ങനെയൊക്കെ തോന്നുന്നതു മനസ്സിലാകുന്നുണ്ട്. എന്റെ ചോദ്യം അതല്ല. ദൈവം “എന്നെ സ്തുതിക്കിന്‍” “എന്നെ ആരാധിക്കിന്‍ “ ഇല്ലെങ്കില്‍ നരകത്തിലിട്ടു കത്തിക്കും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തുമോ? അത്രക്കു അല്പ്നാണോ അയാള്‍ ?
മനുഷ്യന്‍റെ ആത്മീയ പുരോഗതിക്കും ആത്മാവിനെ ആരോഗ്യത്തോടെ നിലനിര്‍ത്താനും, അതിനെ പരലോക വാസത്തിനു സജ്ജമാക്കാനുമുള്ള ചില
പരിശീലന്‍ മുറകളാണവ. അല്ലാതെ മനുഷ്യന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട് അല്ലഹുവിനു എന്തെങ്കിലും നേട്ടം ഉണ്ടായിട്ടല്ല. ഭൗതികമായ ആരോഗ്യം നിലനിര്‍ത്താന്‍ ഡൊകടര്‍മാര്‍ രോഗികളൊട് വ്യായാമം ചെയ്യാന്‍ ഉപദേശിക്കുന്നതിനോട് താരതമ്യം ചെയ്യാം ഇതിനെ. രോഗി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവ ചെയ്യേണ്ടി വരും വ്യാമം ചെയ്യാത്ത മനുഷ്യന്‍ അതിന്‍റെ തിക്ത ഫലം അനുഭവിക്കും. രോഗവും ആശുപത്രിയുമായി പിന്നീട് കഷ്ടപ്പെടേണ്ടി വരും ഇതു തന്നെയാണ് അത്മീയ ലോകത്തെ നരകം.. ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായ വ്യക്തികള്‍ താല്പര്യത്തോടെ വ്യായാമം ചെയ്യും. അല്ലാത്തവര്‍ നിര്‍ബന്ധിതാവസ്ഥയില്‍ ചെയ്യും.
കല്‍കി പറയുന്നതനുസരിച്ച് ഇന്തൊക്കെ ഒരു പരിശിലന മുറകള്‍ ആണ് . എന്ത് കഷ്ടം ആണെന്ന് നോക്കെണേ . ദൈവത്തിനു ഇത്തരം പരിശിലങ്ങള്‍ എര്പാട് ചെയ്യുനതിനു മുന്‍പ് ഒരു പ്രാവശ്യം എങ്കിലും ഒന്ന് ചിന്ദിക്കാമായിരുന്നു. മൃഗങ്ങളെ കൊന്നുകൊണ്ടും ഒരു പരിശിലനം. ഇനി മനുഷ്യനെ കൊല്ലാന്‍ ഖുറാനില്‍ പറഞ്ഞിരുന്നെങ്കില്‍ ഇവര്‍ അതും പരിശിലനം ആയി കണക്കാക്കുമായിരുന്നു. ഇത്രയും ഒക്കെ അറിവുള്ള കല്‍ക്കി നിങ്ങള്‍കിത് ദൈവം നേരിട്ട് പറഞ്ഞു തന്നതാവും അല്ലെ ? ഇനി ദൈവം വരുമ്പോള്‍ എങ്ങനെ ഒക്കെ ചെയ്താല്‍ എന്തൊക്കെ ഫലം കിട്ടും എന്ന് കൂടെ അറിഞ്ഞു വച്ചാല്‍ നന്നാവുമായിരുന്നു. കല്‍കി നിങ്ങള്‍ ഒരു മുസ്ലിം കുടുംഭത്തില്‍ ജനിചിരുനില്ലെങ്കില്‍ നിങ്ങള്‍ ഒരു മുസ്ലിം ആയിതിരുമായിരുന്നോ ? മറ്റു ജീവികളെ കൊന്നുകൊണ്ട് പരിശിലനം ചെയ്യാന്‍ പറഞ്ഞ ദൈവം എത്ര ക്രുരം ആയിരിക്കും ?
മനുഭായ്
ഒരു വാദത്തിനു ദൈവത്തെ മാറ്റിനിര്‍ത്തുക.
എന്നിട്ട് ജീവലോകത്തെ ശ്രദ്ധിക്കൂ.
മിക്കവാറും ജീവികള്‍ മറ്റു ജീവികളെ പിടിച്ച് തിന്നുന്നില്ലേ? അതെന്തോണ്ടാ? അവരോട് ആരാ ഈ ക്രൂരത കാണിക്കാന്‍ പറഞ്ഞത്.?
നിങ്ങളുടെ അഭിപ്രായത്തില്‍ ഈ ക്രൂരതയ്ക്ക് ആരാണ് ഉത്തരവാദി? ഒന്ന് പറഞ്ഞു തരൂ പ്ലീസ്.
മുത്തു ബായി ,
മനുഷ്യനും മൃഗവും തമ്മില്‍ വെത്യാസം ഇല്ലേ . വിശക്കുമ്പോള്‍ കൊന്നു തിന്നുന്നു എന്ന് വച്ച് ഒരു വിനോദത്തിനു വേണ്ടി കൊല്ലുന്നതും ശരി ആവണം എന്നുണ്ടോ ?
Post a Comment