Tuesday, November 16, 2010

നരബലിപ്പെരുന്നാള്‍ !!!!




നരബലിയുടെ ഓര്‍മ്മയ്ക്കായി മൃഗബലി നടത്തുന്ന പ്രാകൃത സംസ്കാരം !
അതാണു ബലി പെരുന്നാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.



ഇബ്രാഹിം ദൈവകല്‍പ്പനയനുസരിച്ച് തന്റെ പുത്രന്റെ കഴുത്തറുക്കാന്‍ മുതിര്‍ന്നതിന്റെ ത്യാഗസ്മരണ യാണത്രേ ഈ കൂട്ടക്കശാപ്പ് !
മുഹമ്മദിന്റെ പിതാവായ അബ്ദുല്ല മക്കയിലെ ഹുബല്‍ ദൈവത്തിനായി ബലിയറുക്കപ്പെടേണ്ടതായിരുന്നു. തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. നൂറ് ഒട്ടകങ്ങളെ ദൈവത്തിനു പകരം നല്‍കിയാണത്രെ അദ്ദേഹത്തെ കശാപ്പില്‍ നിന്നും ഒഴിവാക്കിയത് !
നരബലിയില്‍ നിന്നും മൃഗബലിയിലേക്കു മനുഷ്യര്‍ മാറിച്ചിന്തിച്ചു തുടങ്ങിയ ഒരു കാലത്താണു സെമിറ്റിക് മതങ്ങള്‍ രൂപപ്പെട്ടത് എന്ന് ഊഹിക്കാം .

നബി ജനിക്കുന്നതിനും സഹസ്രാബ്ദം മുമ്പ് ഇവിടെ ബുദ്ധന്‍ മൃഗബലി കാടത്തമാണെന്നു തിരിച്ചറിഞ്ഞിരുന്നു എന്നതും ഇതിനോടു ചേര്‍ത്തു വായിക്കാം.

കഴുത്തറുക്കലാണോ ആരാധന ????????

50 comments:

ea jabbar said...

ഒരു പഴയ ചര്‍ച്ച

ea jabbar said...

കിരാതമനുഷ്യന്റെ മൂഡവിശ്വാസം ഇന്നും മനസ്സില്‍ പേറാന്‍ വിധിക്കപ്പെട്ട പാവം മനുഷ്യ ജീവികള്‍ക്കും , അവരുടെ ക്രൂരവിശ്വാസത്തിനിരയായി കഴുത്തറുക്കപ്പെടുന്ന ലക്ഷോപലക്ഷം മിണ്ടാപ്രാണികള്‍ക്കും വേണ്ടി രണ്ടിറ്റു കണ്ണുനീര്‍ !!!

സുശീല്‍ കുമാര്‍ said...

ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും വിശുദ്ധിയുടേയും പ്രതീകമായ....................!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ea jabbar said...

ഈ മഹാത്യാഗികള്‍ക്കൊന്നും സ്വന്തം കഴുത്തില്‍ കത്തി വെച്ചുകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താന്‍ തോന്നിയില്ല.
മകന്റെ കഴുത്തിലും പാവം മൃഗങ്ങളുടെ കഴുത്തിലും “ത്യാഗം“ അനുഷ്ഠിക്കുന്നത് ഒരു ബല്യ ആനക്കാര്യമാണോ?

ea jabbar said...

സ്വന്തം സൃഷ്ടികളായ മിണ്ടാപ്രാണികളുടെ കഴുത്ത് കുത്തിക്കീറുന്നതും ചോര തെറിച്ചവ പിടഞ്ഞു വീഴുമ്പോള്‍ തന്റെ നാമം പ്രകീര്‍ത്തിക്കുന്നതും കണ്ട് പുളകം കൊള്ളുന്ന ഈ `ദൈവം ` കിരാതമനുഷ്യരുടെ ഭാവനയില്‍ ജന്മം കൊണ്ട ഒരു പ്രാകൃതസങ്കല്‍പ്പമല്ലാതെ മറ്റെന്താണ്?ഹജ്ജിന്റെ പേരില്‍ നടക്കുന്ന ക്രൂരവും മനുഷ്യസംസ്കാരത്തിനു യോജിക്കാത്തതുമായ ഈ അത്യാചാരം നിര്‍ത്തുന്നതിനെക്കുറിച്ചും പകരം ആ പണം കൊണ്ട് വല്ല ഭക്ഷ്യധാന്യങ്ങളും വാങ്ങി ആഫ്രിക്കയിലെയും മറ്റും പട്ടിണിപ്പാവങ്ങള്‍ക്കു നല്‍കുന്നതിനെക്കുറിച്ചും മുസ്ലിം സമൂഹത്തിലെ ചിന്താശീലരായ നല്ല മനുഷ്യര്‍ പോലും ആലോചിക്കാത്തത് അതിശയകരം തന്നെ.!!!! ആറാം നൂറ്റാണ്ടിലെ ഒരപരിഷ്കൃത ഗോത്രജനതയുടെ വിശ്വാസങ്ങളും ഹീനാചാരങ്ങളുമായി എത്ര കാലം ഈ സമൂഹത്തിന് ഇനിയും മുന്നോട്ടു പോകാനാവും??? ആരാധനയ്ക്ക് അല്‍പ്പം കൂടി നെറിയും നന്മയുമുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലേ?
ചിന്താശേഷി പൂര്‍ണ്ണമായും മരവിച്ചിട്ടില്ലാത്ത വല്ലവരും ഉണ്ടെങ്കില്‍ ചിന്തിക്കുക!!!

ബിജു ചന്ദ്രന്‍ said...

പ്രസക്ത വിഷയം....

മുത്ത്‌/muthu said...

പൊന്നു വിശ്വാസികളെ , ഞങ്ങളെ തെറ്റിദ്ധരിക്കരുത്. ഇത് ഞങ്ങള്‍ “കോയി”ബിരിയാണീം “മീന്‍” പൊരിച്ചതും മൂക്കറ്റം തട്ടിയ ശേഷം തട്ടിവിടുന്ന ചാരിത്ര്യപ്രസംഗമല്ല.
ഞങ്ങടെ ഡാര്‍വിന്‍ തമ്പുരാന്റെ പൊത്തകത്തില്‍ പറഞ്ഞ ജാതിയില്‍ മുന്തിയ ജന്തുക്കള്‍ ജാതിയില്‍ താണ ജന്തുക്കളെ ശാപ്പിട്ടു കളയും എന്ന ആയത്തു മറന്നുകൊണ്ട് പറയുന്നതുമല്ല.( ഏറ്റവും “ഫിറ്റ്” ആയവര്‍ മാത്രമേ ജീവിച്ചു പോകയുള്ളൂ.അത് ഞങ്ങള്ക്കറിയാം.)

മറിച്ചു ക്രൂരന്മാരായ മനുഷ്യരുടെ കൂര്ത്ത ചൂണ്ടകളില്‍ കൊത്തി പിടഞ്ഞു ചാവുന്ന മത്സ്യങ്ങളെ ഓര്ത്ത് , അവന്റെ വലയില്‍ പെട്ട് ശ്വാസം മുട്ടി മരിക്കുന്ന അവയുടെ ഗതിയോര്ത്ത്,അവന്റെ കത്തിക്കിരയായി ചോരയൊലിപ്പിച്ച് ചാവുന്ന കോഴിയെയും ആട്ടിനെയും മൂരിയെയും പോത്തിനെയും ....ഒട്ടകങ്ങളെ വരെ ഓര്ത്ത് ഞങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞു കവിയുന്ന ..സോറി .. തലച്ചോറില്‍ നിറഞ്ഞുകവിയുന്ന വേദനയുടെ ഫലമായി ഞങ്ങള്‍ അറിയാതെ പറഞ്ഞു പോവുന്നതാണ്.

ഞങ്ങളെ ഇത്രയും കാലം വെറും “ഹ്യൂമാനിറ്റേറിയന്‍” മാത്രമായി കണ്ടവരല്ലേ നിങ്ങള്‍? എന്നാല്‍ കേട്ടോളൂ. ഇനി അങ്ങോട്ട്‌ “വെജിറ്റേറിയന്‍ ” എന്ന് കൂടി നിങ്ങള്‍ ഞങ്ങളെ വിളിക്കേണ്ടി വരും.
സസ്യങ്ങള്ക്കും ജീവനുണ്ടെന്നും വികാരങ്ങളുന്ടെന്നും ഓര്മശക്തിയുന്ടെന്നും കേള്ക്കുന്നുണ്ട്‌.
യാതൊരു സംശയവും ഇല്ലാതെ പരിപൂര്ണമായി അത് തെളിയിക്കപ്പെടുന്ന ആ അനര്ഘനിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാ ഞങ്ങള്‍. അന്ന് തൊട്ടു ഞങ്ങള്‍ അതും വെടിയും. എന്നിട്ട് വെറും വായു മാത്രം വിഴുങ്ങി ഞങ്ങള്‍ ജീവിക്കും.അല്ല ജീവിക്കാന്‍ ശ്രമിക്കും. നോക്കിക്കോ.

എന്നിട്ട് കഞ്ഞിക്കലത്തില്‍ വെന്തുരുകുന്ന അരിമണികളെ കുറിച്ച്,ചീനച്ചട്ടിയില്‍ കുഴഞ്ഞു വീഴുന്ന ചീരയിലകളെ കുറിച്ച് ഞങ്ങള്‍
കവിത രചിക്കും.അതു പ്രസിദ്ധീകരിക്കാന്‍
ബ്ലോഗുണ്ടാക്കും.


നിങ്ങളെ പോലെ സഹജീവികളെ കൊന്നു തിന്നാന്‍ ഞങ്ങള്ക്ക് പറ്റില്ലല്ലോ. ഞങ്ങള്ക്ക് ഒരു തുടിക്കുന്നഹൃദയം... ..പണ്ടാരം.....തലച്ചോര്‍ ഉണ്ടായിപ്പോയില്ലേ....!

(എന്ത് ചെയ്യാന്‍..മരിക്കുന്നത് വരെ ജീവിക്കണ്ടേ.അത് വരെ എന്തെങ്കിലുമൊക്കെ പറഞ്ഞും എഴുതിയും ഞങ്ങളും ഇവിടെയുണ്ടെന്നു എല്ലാവരും ഒന്നറിയേണ്ടേ. അതുകൊണ്ടാ ഈ പ്രസക്തമായ വിഷയം ബലിപെരുന്നാള്‍ ദിനം നോക്കി ഇവിടെ വിളമ്പിയത്.മറ്റൊന്നും കരുതരുതേ ...)

Anil said...


എന്നിട്ട് കഞ്ഞിക്കലത്തില്‍ വെന്തുരുകുന്ന അരിമണികളെ കുറിച്ച്,ചീനച്ചട്ടിയില്‍ കുഴഞ്ഞു വീഴുന്ന ചീരയിലകളെ കുറിച്ച് ഞങ്ങള്‍
കവിത രചിക്കും.അതു പ്രസിദ്ധീകരിക്കാന്‍
ബ്ലോഗുണ്ടാക്കും.


മുത്തെ, ആ തമാശ ഇഷ്ടമായി.
മുത്തിനോട് ഒരു ചോദ്യം
ഒരു കുട്ടയില്‍ കുറെ മാമ്പഴം ഇരിക്കുന്നു, കുറെ കോഴികള്‍ ചത്തുകിടക്കുന്നു
ഇതില്‍ ഏതു കാഴ്ചയാണ് മുത്തിന്റെ മനസിനെ അസ്വസ്തമാക്കുക?

പാടത്തു കൊയ്ത്തു നടക്കുന്നു, കുറെ പശുക്കളെ കഴുത്തറത്ത് കൊല്ലുന്നു അവ നിലവിളിച്ചു പിടഞ്ഞു മരിക്കുന്നു.
ഇതില്‍ ഏതു കാണുമ്പോഴാണ് മുത്ത്‌ മുഖം തിരിക്കുക?

രണ്ടും ഒരുപോലെ എന്നാണ് ഉത്തരമെങ്കില്‍ മുത്തിന് ആസ്വദിക്കാന്‍ ഇതാ രണ്ടു വീഡിയോ കൂടി.

http://www.youtube.com/watch?v=VIjanhKqVC4

ഇത് നമ്മുടെ സ്വന്തം കേരളത്തില്‍നിന്നും
http://www.youtube.com/watch?v=oajzOdoExRQ

മുത്ത്‌/muthu said...

{{{{ഒരു കുട്ടയില്‍ കുറെ മാമ്പഴം ഇരിക്കുന്നു, കുറെ കോഴികള്‍ ചത്തുകിടക്കുന്നു
ഇതില്‍ ഏതു കാഴ്ചയാണ് മുത്തിന്റെ മനസിനെ അസ്വസ്തമാക്കുക?

പാടത്തു കൊയ്ത്തു നടക്കുന്നു, കുറെ പശുക്കളെ കഴുത്തറത്ത് കൊല്ലുന്നു അവ നിലവിളിച്ചു പിടഞ്ഞു മരിക്കുന്നു.
ഇതില്‍ ഏതു കാണുമ്പോഴാണ് മുത്ത്‌ മുഖം തിരിക്കുക?}}}

പ്രിയ അനില്‍ ,ഈ ചോദ്യം ഇങ്ങനെ ചോദിച്ചാലോ?

നൂറുക്കണക്കിന് അല്ലെങ്കില്‍ ആയിരക്കണക്കിന് കന്നുകാലികള്‍ ഒരു പിടി പുല്ലു പോലും കിട്ടാതെ അഥവാ കിട്ടിയാല്‍ ഒന്ന് കടിച്ചു നോക്കാന്‍ പോലും ആവതില്ലാതെ വാര്ധ്ക്യസഹജമായ അസുഖങ്ങളും പേറി സംരക്ഷിക്കാന്‍ ആളില്ലാതെ മരണവും കാത്തു കിടക്കുന്നു.അവയുടെ ഞെരക്കവും മൂളലും നിലവിളിയും അനിലിന് വല്ല അസ്വസ്ഥതയും ഉണ്ടാക്കുമോ? അതിനു പരിഹാരം എന്ന നിലയ്ക്ക് എന്തെങ്കിലും നിര്ദേശം അനിലിന്റെ പക്കലുണ്ടോ?
ഇത്രയും ഉയര്ന്ന നിരക്കില്‍ മനുഷ്യന്‍ അറുത്തു തിന്നിട്ടു പോലും ഈ കന്നുകാലികള്‍ വംശനാശഭീഷണി നേരിട്ടതായി കേട്ടിട്ടുണ്ടോ? നേരെ തിരിച്ചല്ലേ അനുഭവം ?

മനുഷ്യവര്ഗ്ഗത്തിന്റെ നിലനില്പ്പി്ന് ആവശ്യമായ ഭക്ഷണത്തിന്റെ-അതിലൂടെ ലഭിക്കേണ്ട പ്രോട്ടീനിന്റെ സിംഹഭാഗവും കരസ്ഥമാകുന്നത് മാംസം,മല്‍സ്യം എന്നിവയിലൂടെയാണ്. ഇത് പറ്റെ ഉപേക്ഷിക്കുക എന്ന് പറഞ്ഞാല്‍ അതിന്റെ നേര്ക്കു നേരെ ഉള്ള അര്‍ഥം ഇപ്പോള്‍ അര്ദ്ധ പട്ടിണി കിടക്കുന്ന മനുഷ്യമക്കളെ മുഴുപ്പട്ടിണിയിലേക്ക് തള്ളിയിടുക എന്നതാകുന്നു.

താങ്കള്‍ നിര്ദേശിച്ച യു ട്യൂബ് ദൃശ്യങ്ങളും കണ്ടു.കന്നുകാലികളെ അറുത്തു തിന്നുന്നത് അനുകൂലിക്കുന്നു എന്നല്ലാതെ അവയെ കണ്ണില്‍ ചോരയില്ലാതെ പീഡിപ്പിക്കുന്നത് ഈയുള്ളവനും ലവലേശം അംഗീകരിക്കുന്നില്ല.നമ്മുടെ അധികാരിവര്ഗതിന്റെയും നിയമവാഴ്ചയുടെയും പോരായ്മ കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. മനുഷ്യന്മാരെ പച്ചയ്ക്ക് വെട്ടിയും കുത്തിയും കശാപ്പ് ചെയ്തിട്ട് വീരപരിവേഷത്തോടെ ഞെളിഞ്ഞു നടക്കുന്നവരുടെ നാട്ടില്‍ ഇതൊന്നും ചേനക്കാര്യം പോലുമാവാതെ പോവാറാണ് പതിവ്.

ഇവിടെ വിഷയം അതൊന്നുമായിരുന്നില്ല.ബലിപെരുന്നാള്‍ ദിനത്തില്‍ നമ്മുടെ ജബ്ബാര്‍ മാഷക്ക് കന്നുകാലികളോട് അതുവരെ ഇല്ലാത്ത ഒരു “മൃഗസ്നേഹം”. “മുതലക്കണ്ണീര്‍”ഒന്നും പറയണ്ട. മൂപ്പര്‍ ഒരു പത്തരമാറ്റു സസ്യഭുക്കാന്നു ഇപ്പോഴാ മനസ്സിലായത്‌. :) ഹജ്ജ്‌ വേളയില്‍ അറുക്കപ്പെടുന്ന ബലിമൃഗങ്ങളുടെ മാംസം ദരിദ്ര രാജ്യങ്ങളിലെ പട്ടിണിപ്പാവങ്ങള്ക്ക് വിതരണം ചെയ്യുന്നതു കാടത്തമാണത്രേ. കാരണം പതിവ് പോലെ ഇസ്ലാം വിരോധം.അല്ലാതെ മൃഗസ്നേഹം മൂത്താണ് ...., ഇറച്ചി തിന്നു “മടുത്ത” പട്ടിണിക്കാരോട് സ്നേഹം മൂത്താണ്.... അവര്ക്ക് ഭക്ഷ്യധാന്യം കൊടുതയക്കൂ എന്ന് വിലപിക്കുന്നത് -പറയുന്നത് ജബ്ബാര്‍ മാഷ്‌ ആയതിനാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട് അനില്‍.
അതല്ല പറയുന്നത് ആത്മാര്ഥ്മാണെങ്കില്‍ നാട്ടിലുള്ള കന്നുകാലികളെ സംരക്ഷിക്കാന്‍ ആദ്യം മുന്നിട്ടിറങ്ങട്ടെ.യു ടുബിലെ ദൃശ്യത്തില്‍ തുടങ്ങാം. അല്ലാതെ റമദാന്‍ മാസം നോമ്പ് വിരോധം,ബലിപെരുന്നാളിനു അറവുവിരോധം എന്നിങ്ങനെ സീസണലായും അല്ലാതെയും ഇസ്ലാംവിരോധം മാത്രം കൈമുതലാക്കി ഗീര്‍വാണമടിച്ചാല്‍ പോര.

ea jabbar said...

ഇറച്ചി തീറ്റയുടെയും പച്ചക്കറി തീറ്റയുടെയും കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല. ദൈവത്തിനുള്ള ആരാധനയുടെ പേരില്‍ ജന്തുക്കളെ ഹിംസിക്കുന്നത് പ്രാകൃതമല്ലേ എന്ന ചോദ്യമാണുന്നയിക്കപ്പെടുന്നത്. ബലി പറയുമ്പോള്‍ തീറ്റക്കാര്യവുമായി വരുന്നത് വിഷയം മാറ്റി രക്ഷപ്പെടാനാണ്.
കാടാമ്പുഴ ക്ഷേത്രത്തില്‍ തേങ്ങ എറിയുന്നതാണു ‘മുട്ടു ‘ മാറാനുള്ള വഴിപാട്. അതേകുറിച്ചു വിമര്‍ശനമുന്നയിച്ചാല്‍ “യുക്തിവാദികള്‍ തേങ്ങാപ്പൂളു തിന്നാറില്ലേ“ എന്ന മറു ചോദ്യം ഉന്നയിക്കുന്ന പോലെയാണിതും. ദൈവത്തിനെന്തിനു കശാപ്പു ബലി എന്ന ചോദ്യത്തിന് ഭക്ഷണക്കാര്യം പറഞ്ഞു വരുന്നത് ഇവരുടെ സ്ഥിരം പതിവാണ്.
ഹിന്ദുക്കള്‍ കല്ലിനെ ആരാധിക്കുന്നതിനെ മുസ്ലിംങ്ങള്‍ കളിയാക്കാറുണ്ടല്ലോ. നിങ്ങള്‍ കല്ലു കൊണ്ടല്ലേ വീടു കെട്ടുന്നത് കല്ലിലല്ലേ മുണ്ടലക്കുന്നത് , എന്നൊക്കെ ചോദിച്ചാല്‍ അതു മറുപടിയാകുമോ?

ea jabbar said...

നരബലി തന്നെയാണ് ദൈവത്തിനേറ്റവും പ്രിയപ്പെട്ട ആരാധന എന്നും മൃഗബലി മൂപ്പരുടെ ഒരു വിട്ടുവീഴ്ചയാണെന്നുമുള്ള സന്ദേശം കൂടിയുണ്ട് ഈ ബലിപെരുന്നാള്‍ കഥയില്‍ !
സ്വയം ബലിയര്‍പ്പിച്ചുകൊണ്ട് ത്യാഗം ചെയ്യാതെ നിഷ്കളങ്കരായ കുട്ടികളെ പിടിച്ച് കഴുത്തറുക്കുകയും മിണ്ടാപ്രാണികളായ മൃഗങ്ങളെ വെട്ടിക്കൊല്ലുകയും ചെയ്യുന്നത് എന്തു തരം ത്യാഗമാണെന്ന് മനസ്സിലാകുന്നില്ല !

മുത്ത്‌/muthu said...

{{{ ഇറച്ചി തീറ്റയുടെയും പച്ചക്കറി തീറ്റയുടെയും കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല. ദൈവത്തിനുള്ള ആരാധനയുടെ പേരില്‍ ജന്തുക്കളെ ഹിംസിക്കുന്നത് പ്രാകൃതമല്ലേ എന്ന ചോദ്യമാണുന്നയിക്കപ്പെടുന്നത്. ബലി പറയുമ്പോള്‍ തീറ്റക്കാര്യവുമായി വരുന്നത് വിഷയം മാറ്റി രക്ഷപ്പെടാനാണ്. }}}

മാഷ്‌ ഇവിടെ ഉണ്ടായിരുന്നോ?

അല്ല മാഷേ, ഈ ബലിയറുക്കപ്പെടുന്ന ഉരുക്കളുടെ മാംസം മുഴുവന്‍ ഉണക്കിപ്പൊടിച്ച് കാറ്റത്ത്‌ പാറ്റുകയൊന്നുമല്ലല്ലോ ചെയ്യുന്നത്.
മനുഷ്യന്മാര്‍ക്ക് തിന്നാനുള്ള "തീറ്റ"യായി നല്കുകയല്ലേ? അപ്പോള്‍ ഇത് തീറ്റയുമായി
ബന്ധപ്പെട്ടതല്ലേ.
മാഷിനെപ്പോലുള്ളവര്‍ ഇങ്ങനെ ചോദിക്കുമെന്ന് കണ്ടാണ് പടച്ചവന്‍ പണ്ടേ പറഞ്ഞു വച്ചത്,
"ബലിയിലൂടെ ഉരുവിന്റെ രക്തവും മാംസവും അവനിലേക്ക് എത്തുന്നില്ല,മറിച്ച് നിങ്ങളുടെ ഭക്തി മാത്രമാണ് അവങ്കലേക്ക് എത്തുക."

തനിക്കുള്ള ബലി പോലും മനുഷ്യര്‍ക്ക്‌ ഉപകാരപ്രദമാക്കി മാറ്റിയ ദൈവം എത്ര മഹോന്നതന്‍..!

യുക്തിവാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ മട്ടനും ബീഫും ചിക്കനും കഴിക്കാരില്ലേ? കഴിക്കുമ്പോള്‍ രണ്ടിറ്റു മുതലക്കണ്ണീര്‍ ഇറ്റിച്ചാല്‍ അത് പ്രാകൃതമല്ലാതാവുന്നത് എങ്ങനെയാ?ഒന്ന് പറഞ്ഞു തരുമോ മാഷേ?

ദുനിയാവിലെ ഒരു വിധം ജീവനുള്ള സകലതിനെയും പിടിച്ചു ശാപ്പിടുന്ന ഒരു നാടുണ്ട്, കമ്മ്യുണിസ്റ്റ്‌ ചൈന.
സമയം കിട്ടുമ്പോള്‍ അവിടെയും ഇറ്റിച്ചു കൊടുക്കണം,മൃഗസ്നേഹം മൂത്ത് ധാരധാരയായി ഒലിച്ചിറങ്ങുന്ന രണ്ടിറ്റു മുതലക്കണ്ണീര്‍ !
ഇത്തിരി കൂടിയാലും കുറഞ്ഞു പോവണ്ട.

പറയുന്നതില്‍ ഇത്തിരി സാമാന്യ യുക്തി പേരിനെങ്കിലും വേണ്ടേ മാഷേ ...

ea jabbar said...

ഹജ്ജിനു ബലിയറുക്കുന്ന മൃഗമാംസത്തിന്റെ 50 % പോലും ഭക്ഷണത്തിനുപയോഗിക്കാനാവാതെ മരുഭൂമിയില്‍ തള്ളുകയാണു ചെയുന്നതെന്ന് അവിടെനിന്നുള്ള വാര്‍ത്തകളില്‍ കാണാറുണ്ട്.[മാധ്യമം വാര്‍ത്തയുടെ പേപ്പര്‍ കട്ടിങ് എന്റെ ഫയലില്‍ ഉണ്ട്] ഫഹദ് രാജാവിന്റെ കാലത്താണ് അല്പമെങ്കിലും സംസ്കരിച്ച് ആഫ്രിക്കയിലേക്കും മറ്റും അയക്കാന്‍ ഏര്‍പ്പാടുണ്ടായത്. ഒരു ഹാജിക്ക് ഒരു ആട്, അല്ലെങ്കില്‍ ഏഴു പേര്‍ക്ക് ഒരു ഒട്ടകം എന്ന കണക്കില്‍ സൌദി പണം പിരിക്കുന്നുണ്ട്. അത്രയും അറുക്കുന്നുണ്ടെങ്കില്‍ ദശലക്ഷക്കണക്കിനു മൃഗങ്ങളാണു വെറുതെ കൊല്ലപ്പെടുന്നത്.
തിന്നാനായി അറുക്കുകയല്ല അറുക്കുന്നതു കൊണ്ടു തിന്നുകയാണു ഇവിടെയും ചെയ്യുന്നത്. ബലിയറുക്കലാണു ദൈവത്തിനുള്ള അര്‍പ്പണം. തിന്നലല്ല. ഉരുണ്ടു കളിക്കാതെ മുത്തേ....!

ബിജു ചന്ദ്രന്‍ said...

ലത്തീഫിന്റെ ബ്ലോഗ്ഗില്‍ മനുഷ്യസ്നേഹി എന്ന ബ്ലോഗ്ഗര്‍ വളരെ പ്രസക്തമായ ഒരു ചോദ്യം ചോദിച്ചിരുന്നു. ബലിയുമായി ബന്ധപ്പെട്ട്‌. അതിനു ഉത്തരം പറയാതെ പുരാണ കഥകളൊക്കെ പറഞ്ഞു ഉരുണ്ടു കളിക്കുകയാണ് ലത്തീഫ്. അവിടെ ഇട്ട ഒരു കമന്റ്‌ , വെളിച്ചം കാണുമോ എന്നുറപ്പില്ലാത്തതിനാല്‍ ഇവിടെ പേസ്റ്റ് ചെയ്ത് വെക്കുന്നു.

"മാധ്യമത്തിലെ ലേഖനത്തില്‍ ജ: kt തോമസ്‌ പറയുന്നു, "ദൈവത്തിന് മനുഷ്യക്കുരുതി ആവശ്യമില്ലെന്ന് ഇബ്രാഹീം നബിയിലൂടെ മനുഷ്യസമൂഹത്തിന് ദൈവം നല്‍കിയ സന്ദേശമാണ് ഈ സംഭവത്തിലെ ഏറ്റവും പ്രധാനമായത്." മനുഷ്യ ക്കുരുതി വേണ്ട പക്ഷെ അറ്റ്‌ ലീസ്റ്റ് ആടിനെയെങ്കിലും വേണം. ഹഹഹഹ! ദൈവത്തിനു എന്തോന്നിനാ ഈ ആടിനെയൊക്കെ? (മട്ടണ്‍ ഫ്രൈ അടിക്കുന്ന ദൈവം!) (നര ബലി വേണ്ട, മൃഗബലി വേണം!) ചോദ്യം ഉത്തരം മുട്ടിക്കുന്നതായത് കൊണ്ടാണ്, ചോദ്യ കര്‍ത്താവിനു അത്യാവേശമാണെന്നൊക്കെ തോന്നുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരു കാര്‍ന്നോര്‍ ചെയ്തത് ദിവ്യവും , ആധുനിക കാലത്ത് അതേ സംഭവം അന്ധ വിശ്വാസവുമാകുന്ന ത്തിന്റെ യുക്തി രാഹിത്യവുമാണ് ചോദ്യത്തിലെ വിഷയം. ലത്തീഫ് വിളമ്പിയ പഴം പുരാണമൊന്നും അതിനുള്ള ഉത്തരമാകുന്നില്ല. :-) സമയ പരിമിതി-കൂടുതല്‍ ചര്‍ച്ചയ്ക്കില്ല.. താങ്കളുടെ പരിമിതിയും മനസ്സിലാക്കുന്നു. :-)"

ബിജു ചന്ദ്രന്‍ said...

മൃഗങ്ങളെ അറുത്തു മാംസം വിതരണം ചെയ്യുക മാത്രമാണ് ഉദ്ദേശ്യമെങ്കില്‍ അവരവരുടെ രാജ്യങ്ങളില്‍ തന്നെ അത് ചെയ്യുന്നതല്ലേ ഉചിതം? മുത്തേ ??? കഷ്ട്ടപ്പെട്ടു ഹജ്ജിന് പോയി മരുഭുമിയില്‍ തന്നെ മൃഗബലി നടത്തി ഈ അഭ്യാസമൊക്കെ കാണിക്കണോ? :-) മറ്റു പരിഷ്കൃത മതങ്ങളൊക്കെ ഉപേക്ഷിച്ച മൃഗബലി ഇന്നും ഇസ്ലാമില്‍ നിലനില്‍ക്കുന്നു ... എന്നത് അങ്ങ് സമ്മതിക്കൂ , തര്‍ക്കം തീരും :-)

ea jabbar said...

ലതീഫ് എന്റെ ഒരു കൊച്ചു കമന്റും മുക്കി !

ea jabbar said...

മനുഷ്യന്‍ കാട്ടില്‍ പ്രാകൃതാവസ്ഥയില്‍ ജീവിച്ചിരുന്ന കാലത്തെ പ്രധാന ആരാധനാ രീതിയായിരുന്നു മനുഷ്യബലിയും മൃഗബലിയുമൊക്കെ !
അതൊക്കെ പകര്‍ത്തി വെക്കാനേ മതകാല‍ത്തെ ദൈവങ്ങള്‍ക്കും കഴിഞ്ഞുള്ളു. ആധുനിക മതവക്താക്കള്‍ ഇതൊക്കെ ന്യായിക്കരിക്കാന്‍ ബുദ്ധിമുട്ടുന്നതു കാണുമ്പോള്‍ സത്യത്തില്‍ അവരോടു സഹതാപം തോന്നുന്നു !!

ea jabbar said...

“എല്ലാ സമുദായങ്ങള്‍ക്കും അവര്‍ക്ക് അവന്‍ നല്‍കിയതില്‍നിന്ന് കന്നുകാലികളുടെ മേല്‍ അവര്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യാന്‍ വേണ്ടി നാം ഓരോ കര്‍മ്മാനുഷ്ഠാനങ്ങല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.”[22:34]

“ബലിയൊട്ടകങ്ങളെയാകട്ടെ, നാം അവയെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ വരിവരിയായി നിര്‍ത്തി അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യുവീന്‍ . അങ്ങനെ അവയുടെ ഉദരപാര്‍ശ്വങ്ങള്‍ നിലം പതിച്ചാല്‍ അവയില്‍നിന്നു തിന്നുകയും തിന്നാന്‍ കൊതിച്ചു വരുന്നവര്‍ക്കു കൊടുക്കുകയും ചെയ്യുവിന്‍ ”[22:36]

ea jabbar said...

പാഗന്‍ അറബികള്‍ അവരുടെ ഗോത്രദൈവങ്ങള്‍ക്കായി അനുഷ്ഠിച്ചിരുന്ന കിരാതമായ ആചാരങ്ങള്‍ എപ്രകാരമാണ് ഇസ്ലാം സ്വന്തമാക്കിയത് എന്ന്, ഈ ഖുര്‍ ആന്‍ സൂക്തത്തിനു വ്യാഖ്യാനക്കുറിപ്പെഴുതവെ മൌദൂദി തന്നെ തുറന്നു പറയുന്നതു കാണുക:
“ഈ സൂക്തത്തില്‍നിന്നു രണ്ടു കാര്യങ്ങള്‍ ഗ്രഹിക്കാം. ഒന്ന് മൃഗബലി എല്ലാ ദൈവീക ശരീഅത്തുകളിലും ആരാധനാ സമ്പ്രദായത്തിന്റെ ഒരനിവാര്യഘടകമായിരുന്നു. മനുഷ്യന്‍ ഏതെല്ലാം രൂപങ്ങളില്‍ അല്ലാഹുവേതരന്മാര്‍ക്ക് അടിമപ്പെടുന്നുവോ ആ രൂപങ്ങളെല്ലാം അല്ലാഹുവേതരര്‍ക്കു വിലക്കുകയും അല്ലാഹുവിനു മാത്രമായി അനുഷ്ഠിക്കുകയും ചെയ്യേണ്ടത് ഇബാദത്തുകളിലെ തവ്ഹീദിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളില്‍പ്പെട്ടതത്രേ. ഉദാഹരണമായി മനുഷ്യന്‍ അല്ലാഹുവേതരന്മാര്‍ക്കു തല കുനിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തിരുന്നു. ദൈവീക ശരീഅത്തുകള്‍ അവ അല്ലാഹുവിനു മാത്രം ചെയ്യുന്ന കര്‍മ്മങ്ങളായി നിശ്ചയിച്ചു. മനുഷ്യന്‍ അല്ലാഹുവേതര ശക്തികളുടെ മുന്മ്പില്‍ സാമ്പത്തിക നേര്‍ച്ചകള്‍ സമര്‍പ്പിച്ചിരുന്നു.ദൈവീക ശരീഅത്തുകള്‍ അതെല്ലാം വിലക്കുകയും സകാത്തും സദഖയും അല്ലാഹുവിനു മാത്രമായിരിക്കേണ്ടത് നിര്‍ബ്ബന്ധമാണെന്നു വിധിക്കുകയും ചെയ്തു. മനുഷ്യന്‍ നിരവധി മിഥ്യാദൈവങ്ങളുടെ ആസ്ഥാനങ്ങളെ വിശുദ്ധമന്ദിരങ്ങളും പുണ്യഗേഹങ്ങളുമായി ഗണിച്ചിരുന്നു. ദൈവീക ശരീഅത്തുകള്‍ ചില പ്രത്യേക സ്ഥാനങ്ങളെ പുണ്യസ്ഥലങ്ങളും ദൈവിക മന്ദിരങ്ങളുമായി നിശ്ചയിക്കുകയും അവിടെ തീര്‍ഥാടനം നടത്താനും പ്രദക്ഷിണം ചെയ്യാനും കല്‍പ്പിക്കുകയും ചെയ്തു. മനുഷ്യന്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ വ്രതമനുഷ്ഠിച്ചിരുന്നു. ദൈവിക ശരീഅത്തുകള്‍ വ്രതാനുഷ്ടാനവും അല്ലാഹുവിനു വേണ്ടി മാത്രമാക്കി. ഇപ്രകാരം മനുഷ്യര്‍ തങ്ങളുടെ സ്വയം നിര്‍മ്മിത ദൈവങ്ങള്‍ക്കു വേണ്ടി മൃഗബലിയും നടത്തിയിരുന്നു. ദൈവീക ശരീഅത്തുകള്‍ അതും അല്ലാഹുവല്ലാത്തവര്‍ക്കു വിലക്കുകയും അല്ലാഹുവിനു വേണ്ടി നിര്‍ബ്ബന്ധമാക്കുകയും ചെയ്തു.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ )

മുഹമ്മദ് ജനിക്കുന്നതിനും 1200 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഹിംസാത്മകമായ ദുരാചാരത്തിനെതിരെ അഹിംസയുടെ മതവും കൊണ്ടു വന്ന ശ്രീബുദ്ധനെക്കുറിച്ചോ ബുദ്ധമതതത്വങ്ങളെക്കുറിച്ചോ ഒന്നും ഈ അല്ലാഹു കേട്ടിട്ടേ ഇല്ല!! എല്ലാ മതങ്ങളിലും ബലിയുണ്ടെന്നാണ് അറേബ്യയുടെ ഠ വട്ടം മാത്രം കണ്ടിട്ടുള്ള ഈ സര്‍വ്വജ്ഞാനി പറയുന്നത്!!

മുത്ത്‌/muthu said...

{{{ കഷ്ട്ടപ്പെട്ടു ഹജ്ജിന് പോയി മരുഭുമിയില്‍ തന്നെ മൃഗബലി നടത്തി ഈ അഭ്യാസമൊക്കെ കാണിക്കണോ? :-)}}}

അതെ ബൈജൂ.കഷ്ടപ്പാടൊക്കെ സഹിച്ചു ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ ലോകത്തിന്റെ കേന്ദ്രബിന്ദുവായ മക്കയില്‍ എത്തിച്ചേര്‍ന്നു ഹജ്ജ്‌ നിര്‍വഹിക്കുമ്പോഴുള്ള
നിര്‍വ്രുതിയുണ്ടല്ലോ,അത് യുക്തിവാദികള്‍ക്ക്
മനസ്സിലാവൂല്ല. വിശ്വമാനവികതയെ അക്ഷരം പ്രതി അന്വര്‍ത്ഥമാക്കുന്ന ഈ മഹത് കര്‍മ്മം പോലൊന്ന് വേറെയുണ്ടോ?


ജബ്ബാര്‍ മാഷ്‌ പറയുന്നു.
"എല്ലാ മതങ്ങളിലും ബലിയുണ്ടെന്നാണ് അറേബ്യയുടെ ഠ വട്ടം മാത്രം കണ്ടിട്ടുള്ള ഈ സര്‍വ്വജ്ഞാനി പറയുന്നത്!!"

ബിജു ചന്ദ്രന്‍ പറയുന്നു.
മറ്റു പരിഷ്കൃത മതങ്ങളൊക്കെ ഉപേക്ഷിച്ച മൃഗബലി ഇന്നും ഇസ്ലാമില്‍ നിലനില്‍ക്കുന്നു ... എന്നത് അങ്ങ് സമ്മതിക്കൂ , തര്‍ക്കം തീരും

തര്‍ക്കം എങ്ങനെയാണാവോ തീരുക..
ഈ യുക്തിവാദികളുടെ ഒരു കാര്യം.


മതത്തില്‍ വിശ്വസിക്കുന്ന മനുഷ്യന്മാരെ മുയ്മനും മോചിപ്പിച്ചു കഴിഞ്ഞു. ഇനി മൃഗങ്ങളുടെ ഊഴമാണ്. നടക്കട്ടെ.

എല്ലാവരും ഇപ്പം പശുമാര്‍ക്ക് വെജിറ്റേറിയന്‍സ്
ആയിക്കഴിഞ്ഞോ? കഴിഞ്ഞോ മാഷേ?
എങ്കിലേ ഈ പറയുന്നത് അങ്ങ് ഇറക്കാന്‍ പറ്റൂ.

CKLatheef said...

ഇതെങ്ങാനും ഇബ്രാഹീം നബി കണ്ടിരുന്നെങ്കില്‍

ഇതുപോലെ ഒരു ലിങ്കാണ് ജബ്ബാര്‍ മാഷ് നല്‍കിയത് അല്ലാതെ കമന്റല്ല. അതവിടെയുണ്ട്.

CKLatheef said...

>>> ലത്തീഫിന്റെ ബ്ലോഗ്ഗില്‍ മനുഷ്യസ്നേഹി എന്ന ബ്ലോഗ്ഗര്‍ വളരെ പ്രസക്തമായ ഒരു ചോദ്യം ചോദിച്ചിരുന്നു. ബലിയുമായി ബന്ധപ്പെട്ട്‌. അതിനു ഉത്തരം പറയാതെ പുരാണ കഥകളൊക്കെ പറഞ്ഞു ഉരുണ്ടു കളിക്കുകയാണ് ലത്തീഫ്. <<<

ഞാനൊരു പോസ്റ്റിടുന്നത് ആ വിഷയം ചര്‍ചചെയ്യാനാണ്. അല്ലാതെ ഇവിടെ കാണുന്നത് പോലെ കമന്റ് ബോക്‌സില്‍ വെച്ച് ഏതെങ്കിലും മതത്തോടുള്ള കുടിപക തീര്‍ക്കാനല്ല. അനോണികള്‍ വിഷയം തെറ്റിക്കാതിരിക്കാനാണ് തല്‍കാലം മോഡറേഷന്‍ വെച്ചത്. പിന്നെ ഒറ്റവാക്കില്‍ തീരുന്ന സംശയമല്ലല്ലോ അത്. കുറച്ചൊക്കെ ചരിത്രവും മനുഷ്യത്വവും മനസ്സിലായാലെ അത്തരം സംഭവങ്ങളും അവയുടെ അകക്കാമ്പും മനസ്സിലാകൂ.:).മനുഷ്യനെ കേവലം മൃഗമായികാണുന്നവര്‍ക്ക് മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരം മനസ്സിലാക്കാന്‍ പ്രയാസമാകും.

ജബ്ബാര്‍ മാഷ് ഇവിടെ ഇത് നല്‍കിയതില്‍ എനിക്കല്‍പം സമാധാനം പ്രതീക്ഷിക്കാമെന്ന് തോന്നുന്നു. സുശീലിന് അത്ഭുതം ചിഹ്നം ഞെക്കിപ്പിടിച്ച് കമന്റാനും മറ്റും ഇവിടെയാണ് സൗകര്യം. :-)

CKLatheef said...

ea jabbar said..

>>>ഈ മഹാത്യാഗികള്‍ക്കൊന്നും സ്വന്തം കഴുത്തില്‍ കത്തി വെച്ചുകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താന്‍ തോന്നിയില്ല. <<<

താങ്കളും മുസ്ലിംകളും ഇസ്ലാമിക നിയമങ്ങള്‍ മനസ്സിലാക്കിയതില്‍ വലിയ അന്തരമുണ്ട്. ദൈവം മനുഷ്യനില്‍നിന്ന് ആവശ്യപ്പെട്ടതാണ് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ നിയമം.

താങ്കള്‍ ആരെ രസിപ്പിക്കാനാണ് ഈ തമാശ പറയുന്നത്????.

മുത്ത്‌/muthu said...

>>>ഈ മഹാത്യാഗികള്‍ക്കൊന്നും സ്വന്തം കഴുത്തില്‍ കത്തി വെച്ചുകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താന്‍ തോന്നിയില്ല. <<<

ഇതുപോലെ ഒരു ചരിത്രം ഇസ്ലാമിന്റെതായി
ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിച്ചു നോക്കിക്കേ.

ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന മതം എന്നും പറഞ്ഞു ജബ്ബാര്‍ മാഷ്‌ ഒരു പോസ്റ്റ്‌ കൂടി ഇട്ടു കളയുമായിരുന്നില്ലേ...?

ഈ മാഷിന്റെ ഓരോരോ പൂതികള്.

അല്ല മാഷേ,ഇസ്ലാമില്‍ മാഷിനു അംഗീകരിക്കാന്‍ പറ്റുന്ന എന്തെങ്കിലും ഒരു കാര്യം ഉണ്ടോ?
ഉണ്ടെങ്കില്‍ അതുവെച്ച് ഒരു പോസ്റ്റ്‌ എഴുതാമോ? വായിക്കാന്‍ പൂതിയായിട്ടാ.

പോസ്റ്റിന്റെ അവസാനം ഒരു കുറിപ്പും കൊടുക്കാം.ഇങ്ങനെ,

"ഇതല്ലാത്ത ഇസ്ലാമിന്റെ എല്ലാ കാര്യങ്ങളോടും ഞാന്‍ അതിശക്തമായി വിയോജിക്കുന്നു... എതിര്‍ക്കുന്നു...കഠിനമായി വിരോധം വച്ച് പുലര്‍ത്തുന്നു...! ഇത് സത്യം...! സത്യം...! സത്യം...!"

എങ്കില്‍ പിന്നെ നോമ്പിന് ഒന്ന്,സകാതിനെ കുറിച്ച് വേറൊന്നു,പെരുന്നാളിന് മറ്റൊന്ന്,
ഒന്നും കിട്ടാത്തപ്പോള്‍ ഇതൊന്നുമല്ലാത്ത
വേറെ ഒന്ന് എന്നിങ്ങനെ മാഷ്‌ ബുദ്ധീം സമയോം ആരോഗ്യോം ചെലവാക്കി മെനക്കെടെണ്ടല്ലോ? അവയൊക്കെ മറ്റു വല്ലതിനും ഉപയോഗിച്ച് കൂടെ?

ഒന്ന് പരീക്ഷിക്കാമോ? മാഷിനും മാഷിന്റെ ബ്ലോഗ്‌ വായനക്കാര്‍ക്കും ചില്ലറ സമയമാണോ
ലാഭിക്കാന്‍ കഴിയുക.

chithrakaran:ചിത്രകാരന്‍ said...

മതത്തിന്റെ ഭീകരതയും പ്രാകൃതത്വവും ലജ്ജയില്ലാതെ പ്രകടിപ്പിക്കുന്ന ഒരോ ആചാരങ്ങള്‍ !
ഈ മതജന്തുക്കള്‍ എന്നാണ് മനുഷ്യരാകുക !!!

V.B.Rajan said...

ഹജ്ജിനു അറുക്കുന്ന മൃഗങ്ങളുടെ മാംസം ആഫ്രിക്കയിലെ പാവങ്ങള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുന്നു. എന്തൊരു മഹത്തായ ആചാരം!! സുന്നത്തു നടത്തുമ്പോള്‍ ലഭിക്കുന്ന തൊലിക്കഷണം ഏതെങ്കിലും രാജ്യത്തിലേക്ക് തുകല്‍ ഉല്പന്നങ്ങളുണ്ടാക്കാന്‍ കയറ്റി അയക്കുന്നുണ്ടോ ആവോ? ആരെങ്കിലും വിശദീകരിച്ചാല്‍ ഈ ആചാരത്തിന്റേയും മഹത്വം മാലോകര്‍ക്ക് മനസ്സിലായേനേ.

മുത്ത്‌/muthu said...

{{കാടാമ്പുഴ ക്ഷേത്രത്തില്‍ തേങ്ങ എറിയുന്നതാണു ‘മുട്ടു ‘ മാറാനുള്ള വഴിപാട്. അതേകുറിച്ചു വിമര്‍ശനമുന്നയിച്ചാല്‍ “യുക്തിവാദികള്‍ തേങ്ങാപ്പൂളു തിന്നാറില്ലേ“ എന്ന മറു ചോദ്യം ഉന്നയിക്കുന്ന പോലെയാണിതും. }}

പിന്നെന്തിനാ മാഷേ ലക്ഷോപലക്ഷം മിണ്ടാപ്രാണികള്‍ക്കു വേണ്ടി "രണ്ടിറ്റു കണ്ണുനീര്‍"സംഭാവന ചെയ്തത്.

ഒന്നുകില്‍ സമ്പൂര്‍ണ വെജിറ്റേറിയനായി പരിണമിച്ചു മൃഗങ്ങള്‍ക്ക് വേണ്ടി കണ്ണീര്‍ ഒലിപ്പിക്കുക.
അല്ലെങ്കില്‍ മട്ടനും ചിക്കനും അടിച്ചുമാറി -ഏമ്പക്കം- വിടുന്നതിന് മുമ്പ് മൃഗസ്നേഹം പ്രസംഗിക്കുന്നത് നിര്‍ത്തുക.

ഇതിനു കള്ളക്കണ്ണീര്‍ എന്നാ പറയേണ്ടത്.

ea jabbar said...

ദൈവം മനുഷ്യനില്‍നിന്ന് ആവശ്യപ്പെട്ടതാണ് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ നിയമം.
---
ദൈവം മനുഷ്യനോടാവശ്യപ്പെട്ടു നരബലി നടത്താന്‍. പിന്നെ മൃഗബലിയായാലും മതി എന്നും !
ഈ ദൈവം പ്രാകൃതനാണ് എന്നു തന്നെയാണു പറയാന്‍ ശ്രമിച്ചതും.
പ്രാകൃത മനുഷ്യന്റെ ദൈവങ്ങളും അവനെപ്പോലെയൊക്കെയായത് സ്വാഭാവികം. മനുഷ്യന്റെ സൃഷ്ടിയല്ലേ !!!!

ea jabbar said...

നരബലി...ഇതുപോലെ ഒരു ചരിത്രം ഇസ്ലാമിന്റെതായി
ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിച്ചു നോക്കിക്കേ.

ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന മതം എന്നും പറഞ്ഞു ജബ്ബാര്‍ മാഷ്‌ ഒരു പോസ്റ്റ്‌ കൂടി ഇട്ടു കളയുമായിരുന്നില്ലേ...?
-------
ഇതുപോലൊരാചാരം ഇസ്ലാമില്‍ ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ ഒരു ഉളുപ്പുമില്ലാതെ അതിനും ന്യായീകരണം കണ്ടെത്തിയിരിക്കും.
ജനപ്പെരുപ്പം തടയാനുള്ള ശാസ്ത്രീയ പദ്ധതിയാണതെന്നായിരിക്കും ഒരു ന്യായം !! അങ്ങനെ പലതും കണ്ടെത്തും.

മുത്ത്‌/muthu said...

{{ ഇതുപോലൊരാചാരം ഇസ്ലാമില്‍ ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ ഒരു ഉളുപ്പുമില്ലാതെ അതിനും ന്യായീകരണം കണ്ടെത്തിയിരിക്കും. }}

മാഷെ, ഒരു നിര്‍ദേശം കൂടി...
ഇസ്ലാമില്‍ ഇത് വരെ ഉണ്ടായിട്ടില്ലാത്തതും ഉണ്ടായിരുന്നെങ്കില്‍ എന്ന് മാഷ്‌ ആഗ്രഹിക്കുന്നതും
ഇനി അഥവാ ഉണ്ടായിരുന്നെങ്കില്‍ മുസ്ലിംകള്‍ ന്യായീകരിക്കാന്‍ ഇടയുണ്ടായേക്കുന്നതും മാഷിനു
പോസ്ടിടാനുള്ള സാധ്യത ഉണ്ടാക്കിയേക്കുന്നതുമായ
കുറെ വിഷയങ്ങള്‍ സങ്കല്‍പ്പിച്ചു
നോക്കിക്കൂടെ..,
ഒരു പുതുമയ്ക്ക് വേണ്ടി..

എത്രകാലമാന്നു വെച്ചാ അരച്ചത്‌ തന്നെ ഇടിച്ചും ഇടിച്ചത് തന്നെ വീണ്ടും അരച്ചും കാലം കഴിക്കുക.

ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത് മാഷേ...

സുധീര്‍_ഓയൂര്‍ said...

tracking

..naj said...

ജബ്ബാര്‍ മാഷ്‌: താങ്കളുടെ പോസ്റ്റിനു യുക്തിയോടു കൂടി മറുപടി നല്‍കുമ്പോള്‍ അത് ഡിലീറ്റു ചെയ്യുന്നത് മാന്യതയല്ല. താങ്കളെ തൃപ്തി പെടുത്തുന്ന കമന്റുകള്‍ ഞാന്‍ നല്‍കിയിരുന്നു. താങ്കള്‍ക്കു കുതിര കേറാനുള്ള കമന്റുകള്‍ മാത്രമേ താങ്കള്‍ ഇവിടെ കീപ്‌ ചെയ്യുകയുള്ളൂ എന്നത് അറിയാം. കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കില്‍ എന്റെ കമന്റു കീപ്‌ ചെയ്യുക. എല്ലാവരും വായിക്കട്ടെ.
ഈ യുക്തി ആവിഷ്കാര വക്താക്കള്‍ തങ്ങളുടെ മാത്രം ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് മാത്രമാണോ പറയുന്നത്.

..naj said...

ജബ്ബാര്‍ മാഷ് :"" ഈ മഹാത്യാഗികള്‍ക്കൊന്നും സ്വന്തം കഴുത്തില്‍ കത്തി വെച്ചുകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താന്‍ തോന്നിയില്ല.
മകന്റെ കഴുത്തിലും പാവം മൃഗങ്ങളുടെ കഴുത്തിലും “ത്യാഗം“ അനുഷ്ഠിക്കുന്നത് ഒരു ബല്യ ആനക്കാര്യമാണോ?_______________________________
മക്കളുടെ കഴുത്തില്‍ കത്തി വെച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ആ വിശ്വാസമല്ല യദാര്‍ത്ഥ വിശ്വാസം എന്ന് അബ്രാഹാമിലൂടെ സമൂഹത്തില്‍ കാണിച്ചു കൊടുത്തത്. മനുഷ്യ സമൂഹത്തിന്റെ ഇന്നത്തെ വികാസത്തില്‍ ആ സംഭവത്തിന്‌ പങ്കില്ല എന്ന് എങ്ങിനെ പറയാന്‍ കഴിയും.

മൃഘങ്ങളുടെ കഴുത്തില്‍ കത്തിവെക്കുന്നവന്‍ ചെയ്യുന്നത് ആനകാര്യമല്ല. എന്നാല്‍ ഒരു മൃഗത്തെ പൈസ കൊടുത്തു (പൈസ പോകുന്ന കേസാണ്, പിന്നെ മറ്റു ബുദ്ധിമുട്ടുകളും) വാങ്ങി മാംസം സമൂഹത്തില്‍ നല്‍കുന്നത് ആനകാര്യമാണ് മാഷേ. (ഇതൊന്നും അനുഭവിച്ചു പരിചയമില്ലാതെ മാഷോട് എന്ത് പറയാന്‍ ! )
മാഷ്‌ ഡെയിലി മാംസകടയില്‍ നിന്ന് പൈസ കൊടുത്തു വാങ്ങി കഴിക്കുന്നുണ്ടാകും. അത് പോലെ ആണ് എല്ലാവരും എന്ന് കരുതതരുത്. ഫ്രീ ആയി കിട്ടുന്ന സമയെതെങ്കിലും അവര്‍ കഴിക്കട്ടെ. വെറുതെ കളയുന്നില്ലല്ലോ. ആളുകള്‍ തങ്ങള്‍ക്കു കിട്ടാത്തതില്‍ പരാതി പറയുന്നതാണ് കൂടുതലും (മറ്റുള്ള മതസ്ഥര്‍ അടക്കം !)

മുത്ത്‌/muthu said...

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറയ്ക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല...!(ഹദീസ്..)

മാഷേ ഇസ്ലാമിലെ ഏതു അനുഷ്ഠാനങ്ങള്‍ എടുത്താലും - ദൈവ പ്രീതിയാണ് അവയുടെ ആത്യന്തിക ലക്ഷ്യമെങ്കിലും - സാമൂഹികവും സാമ്പത്തികവും മനുഷ്യക്ഷേമപരവുമായ
ഒട്ടനവധി മാനങ്ങള്‍ അവ ഉള്‍ക്കൊള്ളുന്നതായി
കാണാം.
നമസ്കാരത്തിലെ മനുഷ്യസമത്വവും സകാത്തിലൂടെ നടപ്പാക്കപ്പെടുന്ന സാമ്പത്തിക അസന്തുലിതത്വത്തിനുള്ള പരിഹാരവും നോമ്പിലൂടെ ലഭിക്കുന്ന ആരോഗ്യപരമായ ഗുണങ്ങളും പട്ടിണി കിടക്കുന്നവനോടുള്ള ഐക്യദാര്‍ഢ്യവും ഹജ്ജിലൂടെ കരസ്ഥമാക്കുന്ന
വിശ്വമാനവികതയുടെ വിസ്മയഭാവവും
കണ്ണ് തുറന്നു പിടിച്ചാല്‍ മാഷിനും കാണാം.
(എന്നിട്ടും മാഷ്‌ ഇസ്ലാമില്‍ കാണുന്നതെല്ലാം ഒന്നൊഴിയാതെ കുറ്റം മാത്രമാണല്ലോ പടച്ചോനെ..)


മാഷിന്റെ ഫോട്ടോയിലെ ആ കള്ളനോട്ടം എനിക്ക് ഏറെ ഇഷ്ടമാണ്.പക്ഷെ നാജിന്റെ
കമന്റുകള്‍ മുക്കിക്കളഞ്ഞത് ശരിയായില്ല. ഇന്നലെ രാവിലെ നോക്കുമ്പോള്‍ രണ്ടുമൂന്നെണ്ണം
വടി പോലെ ഇവിടെ ഉണ്ടയിരുന്നതാ..
വൈകുന്നേരം നോക്കുമ്പോള്‍ പൂര്‍ണ്ണശൂന്യ്‌ ഹേ.
അതെന്താ ഹേ..?

..naj said...

muthu: ""നാജിന്റെ
കമന്റുകള്‍ മുക്കിക്കളഞ്ഞത് ശരിയായില്ല. ഇന്നലെ രാവിലെ നോക്കുമ്പോള്‍ രണ്ടുമൂന്നെണ്ണം
വടി പോലെ ഇവിടെ ഉണ്ടയിരുന്നതാ..
വൈകുന്നേരം നോക്കുമ്പോള്‍ പൂര്‍ണ്ണശൂന്യ്‌ ഹേ.""
_______________________________
ജബ്ബാര്‍ മാഷ്ടെ കിംഗ്‌ ടത്തില്‍ ആള്‍ക്കും, അനുയായികള്‍ക്കും മാത്രമേ ""ആവിഷ്ക്കാര സ്വാതന്ത്ര്യമുള്ളൂ."" രാജാവ് പറയുന്നതിനെതിരെ ഒന്നും പറയരുത്. എല്ലാം സമ്മതിച്ചു കൊടുക്കുക. തിരിച്ചു പറഞ്ഞാല്‍ വെളിച്ചം കാണിക്കില്ല ! ഈ ആവിഷ്ക്കാര രാജാക്കന്മാര്‍. ! സത്യാ സന്ധത കുറച്ചെങ്കിലും വേണം. തനിക്കുല്ലതിന്റെ പകുതിയെങ്കിലും സ്വാതന്ത്ര്യം മറ്റുള്ളവര്‍ പറയുന്നത് കീപ്‌ ചെയ്യുന്നതിലൂടെ കാണിക്കണം !

ഈ ചെറിയ ബ്ലോഗില്‍ കമന്റു ചെയ്യുന്നത് കീപ്‌ ചെയ്യാനുള്ള മനസ്സില്ലാതവരാന്, തസ്ലീമ-രുശ്ദീക്ക് വേണ്ടി ആവിഷ്ക്കാരം പറയുന്നത്. ഇതാണ് യുക്തിവാദത്തിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യ നിര്‍വചനം !
മനസാക്ഷി എന്നൊന്ന് ഫീല്‍ ചെയ്യുന്നില്ല എന്നത് യുക്തി വാദത്തിന്റെ ബൈ പ്രോടക്റ്റ് ആണോ !

..naj said...

ജബ്ബാര്‍ മാഷ്:"" നരബലി...ഇതുപോലെ ഒരു ചരിത്രം ഇസ്ലാമിന്റെതായി
ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിച്ചു നോക്കിക്കേ.""
______________________________
ജബ്ബാര്‍ മാഷ്, അങ്ങിനെ ഉണ്ടായിരുന്നു,പ്രവാചക കാലഘട്ടത്തില്‍ ! but islaamintethalla.
ആ മാറിയ സമൂഹമാണ് മനുഷ്യര്‍ക്ക്‌ വേണ്ടി, കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി, അബോര്‍ഹ്ഷനെതിരെ ഇന്ന് നിലകൊള്ളുന്നത് .

ഇപ്പൊ അതിന്റെ ആധുനിക പതിപ്പ് ബ്രൂനവസ്ഥയില്‍ തന്നെ പെണ്‍/ കുഞ്ഞിന്റെ ജീവന്‍ സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ബലി നല്‍കുന്നവര്‍. (ധാര്‍മിക സദാചാരം തകര്‍ത്തെറിഞ്ഞ തായ്ലാന്റില്‍ രണ്ടായിരം ബ്രൂനങ്ങളെ ചാക്കില്‍ കെട്ടിയ്ട്ടത് ലോകം മുഴുവന്‍ അരിച്ചു പെറുക്കി, മുസ്ലീം നാമമുള്ളവര്‍ എന്തെങ്കിലും ചെയ്യുന്നതിനെ ഇസ്ലാമിന്റെ പേരില്‍ ആരോപിക്കുന്നവര്‍ക്ക് കാണാനുള്ള കാഴ്ചയില്ലെന്നരിയാം !) ഹോസ്പിടലുകളില്‍ അബോര്റ്റ് ചെയ്യുന്ന ജീവനുകള്‍ വേറെ. അതിന്റെ പേരില്‍ ഒരു തുള്ളി പോലും കണ്ണ് നീര്‍ മാഷ്‌ പോഴിക്കില്ലെന്നരിയാം. (മനുഷ്യന്‍ കഴിക്കുന്ന മത്സ്യത്തിനും, കോഴിക്കും, ആടിനും വേണ്ടി മാത്രമേ ഇതൊക്കെ വീഴുകയുള്ളൂ )
പക്ഷെ പൊഴിച്ചിരുന്നു ! ഒരു ലോകം കണ്ട ശരിയായ യുക്തിയുടെ പ്രവാചകന്‍.
അങ്ങിനെ ചെയ്യരുതെന്ന് അവരോടും, ലോകത്തിനോടും വിളിച്ചു പറഞ്ഞു.

മുത്ത്‌/muthu said...

ജബ്ബാര്‍ മാഷ് :"" ഈ മഹാത്യാഗികള്ക്കൊ ന്നും സ്വന്തം കഴുത്തില്‍ കത്തി വെച്ചുകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താന്‍ തോന്നിയില്ല.
മകന്റെ കഴുത്തിലും പാവം മൃഗങ്ങളുടെ കഴുത്തിലും “ത്യാഗം“ അനുഷ്ഠിക്കുന്നത് ഒരു ബല്യ ആനക്കാര്യമാണോ?

നാജേ,
ഞങ്ങള്‍ യുക്തിവാദികള്‍ എന്തും യുക്തിപരമായി മാത്രമേ വിഴുങ്ങുകയുള്ളൂ.അതറിയില്ല അല്ലെ?
ഈ പറഞ്ഞതൊക്കെ ഒരു ത്യാഗമാണോ?
ജീവിച്ചിരിക്കുമ്പോള്‍ ഏതവനും ചെയ്യാന്‍ പറ്റും,ത്യാഗം.
മരിച്ചതിനു ശേഷം ചെയ്യുന്നതാണ് റിയല്‍ ത്യാഗം.അതാണ്‌ ഞങ്ങള്‍ യുക്തിവാദികള്‍ ചെയ്യുന്നത്.
മരിച്ച ശേഷം മൃതദേഹം ഞങ്ങള്‍ ഉദാരമായി സംഭാവന ചെയ്യും. മരിക്കുന്നതിനു മുമ്പ് ആളുകള്ക്ക്
എന്തേലും കൊടുത്താല്‍ കൊടുത്തവന് നഷ്ടം,അല്ലാണ്ടെന്താ..
അങ്ങനെ വെറുതെ കൊടുക്കാന്‍ ഞങ്ങള്‍ യുക്തിമാന്‍മാര്‍ക്ക്
ഇത്തിരി പുളിക്കും ..ങാ...!

അഭി said...

ഞാന്‍ ചെറുപ്പത്തില്‍ പഠിച്ച ഒരു കഥയുണ്ട്. ശിബി ചക്രവര്‍ത്തിയുടെ കഥ . അതില്‍ അഭയം തേടി വന്ന പ്രാവിനെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം തുടയില്‍ നിന്നും മാസം അറുത്തെടുത് പരുന്തിനു കൊടുത്തു ശിബി ചക്രവര്‍ത്തി. പരുന്തിന്റെ വിശപ്പും മാറി പ്രാവിന്റെ ജീവനും രക്ഷപ്പെട്ടു. നഷ്ടം ചക്രവര്‍ത്തിക്ക് മാത്രം. ഇതിനെയാണ് ത്യാഗം എന്ന് പറയുന്നത്. എന്നാല്‍ തന്റെ നന്മയ്ക്ക് വേണ്ടി മറ്റൊരു ജീവിയെ ബലി കൊടുക്കുന്നത് ബല്ലാത്ത ത്യാഗം തന്നെ കോയാ........

..naj said...

Abhi..

മക്കളുടെ കഴുത്തില്‍ കത്തി വെച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ആ വിശ്വാസമല്ല യദാര്‍ത്ഥ വിശ്വാസം എന്ന് അബ്രാഹാമിലൂടെ സമൂഹത്തില്‍ കാണിച്ചു കൊടുത്തത്.

മൃഘങ്ങളുടെ കഴുത്തില്‍ കത്തിവെക്കുന്നവന്‍ ചെയ്യുന്നത് ആനകാര്യമല്ല. എന്നാല്‍ ഒരു മൃഗത്തെ പൈസ കൊടുത്തു (പൈസ പോകുന്ന കേസാണ്, പിന്നെ മറ്റു ബുദ്ധിമുട്ടുകളും) വാങ്ങി മാംസം സമൂഹത്തില്‍ നല്‍കുന്നത് ആനകാര്യമാണ് മാഷേ.

..naj said...

അഭി: ".....പരുന്തിന്റെ വിശപ്പും മാറി പ്രാവിന്റെ ജീവനും രക്ഷപ്പെട്ടു. നഷ്ടം ചക്രവര്‍ത്തിക്ക് മാത്രം. ഇതിനെയാണ് ത്യാഗം എന്ന് പറയുന്നത്. "
_____________________
ആ പ്രാവും, പരുന്തും ആരാണെന്ന് പിന്നീട് പറയുന്നുണ്ട് കഥയില്‍.
ത്യാഗം ആര് ചെയ്തെന്നു കേട്ടാലും, ചെയ്തെങ്കില്‍ അത് ത്യാഗമാണ്.
ഇനി ഏതെങ്കിലും പരുന്തു പ്രാവിനെ ഓടിച്ചു വരുന്നത് നോക്കേണ്ട, മനുഷ്യര്‍ക്ക്‌ ഒരു നേരത്തെ ആഹാരത്തിനു എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന ത്യാഗം താങ്കള്‍ ചെയ്യുമോ. ഉണ്ടെങ്കില്‍ നല്ലത്. നല്ലത് ചെയ്യുക എന്നതാണ് വിശ്വാസത്തിന്റെ അടിസ്ഥാനം !

nice said...

ഖുറാൻ ദൈവീകമല്ല.. അതു വായിച്ചാൽ.. അർഥം അറിയുന്ന ചിന്തിക്കുന്നവർക്കു മനസ്സിലാകും. അതു കൊണ്ടാണു പണ്ടു പല പണ്ഡിതന്മാരും ഇതു പരിഭാഷ ചെയ്യരുതു എന്നു പഞ്ഞതു.. ദൈവത്തിൽ നിന്നു ഇറങ്ങിയതാണു എന്നു ആദ്യം മനസ്സിൽ ഉറപ്പിച്ചാൽ.. അതിൽ കാണുന്ന എന്തു അസംബന്ധവും ചോദ്യം ചെയ്യാൻ ധൈര്യമുണ്ടാവില്ല.. കാരണം അതു ദൈവത്തെ ചോദ്യം ചെയ്യുന്നതു പൊലെയല്ലേ .. ദൈവത്തിനു പ്രശ്നം ഒന്നും ഇല്ലെങ്കിലും ദൈവ വിശ്വാസികൾ അവരെ കൊന്നിരിക്കും.. ഇല്ലെങ്കിൽ മനസ്സിൽ എങ്കിലും അതിനു വേണ്ടി ആഗ്രഹിക്കും.. കാരണം ദൈവത്തെ ചോദ്യം ചെയ്തവനെ ആക്രമിക്കുന്നതു ദൈവത്തിനു ഇഷ്ടമുള്ള കാര്യമല്ലേ? ഈ ഖുറാൻ കൊണ്ടു വന്ന ആളെ വിമർശിക്കുകയാണെങ്കിലും അയാളെ ഉപദ്രവിക്കാം.. അതു ദൈവത്തിനു ഇഷ്ടമുള്ള കാര്യം തന്നെ.
ഞാൻ ഖുറാൻ എന്ന് എഴുതിയ സ്ഥലത്ത് മറ്റ് (തു മത ഗ്രന്ഥങ്ങളുടെ പേരാണെങ്കിലും സ്ഥിതി ഇതു തന്നെ.. ഈ ഗ്രന്ഥങ്ങൾക്കെല്ലാം ഇന്നത്തെ കാലത്തു വല്ല പ്രസക്തിയുമുണ്ടോ? നിലവിലുള്ള എറ്റവും പ്രായോഗികം എന്നു പറയുന്ന ഇസ്ലാം മത നിയമങ്ങൾ ഉള്ള സൌദിയിൽ ഇതു എത്രത്തോളം നടപ്പാക്കൻ കഴിയുന്നു? കഴിഞ്ഞ റമദാനിൽ സൌദിയുടെ തന്നെ ചാനലിൽ ‘താഷ് മാ താഷ്’ എന്ന പരിപാടിയിൽ ശൈശവ വിവാഹത്തെ കളിയാക്കുന്നതും, ഭാര്യയും മകനും 10 വയസ്സുകാരിയെ കെട്ടി കൊണ്ടു വന്ന കിഴവനെ ഉപദേശിക്കുന്നതും കാണിച്ചിരുന്നു.. ഇന്നത്തെ സമൂഹത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ഇങ്ങനെയൊക്കെ ചെയ്യാനെ അവർക്ക് കഴിയൂ.. ശരീ അത്ത് നിയമം ഇന്നു പ്രായോഗികമല്ല എന്നു പറയാൻ ധൈര്യം ഇല്ല.
മനുഷ്യൻ ഇന്നു കാണുന്ന സാമൂഹ്യ പുരോഗതി എല്ലാം കൈവരിച്ചതു എതെങ്കിലും പ്രവാചകൻ കാണിച്ചു തന്ന വഴിയിലൂടെ പോയതു കൊണ്ടാണോ? തലമുറകളായി കിട്ടിയ അറിവും സാമൂഹ്യ ബോധവും അവന്റെ ചിന്തിക്കാനുള്ള കഴിവു കൊണ്ടു വികസിച്ചു കൊണ്ടിരിക്കുന്നു.. എല്ലാ പ്രശ്നങ്ങൾക്കും അന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ചു പരിഹാരം കാണാൻ ശ്രമിചു കൊണ്ടിരിക്കുന്നു. ഇന്നും കാട്ടിൽ കഴിയുന്ന മനുഷ്യരും മറ്റ് ജീവികളും തമ്മിൽ കാര്യമായ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
ചിന്തിക്കാനുള്ള കഴിവു പല ചോദ്യങ്ങൾക്കും ഉത്തരം തേടാൻ പ്രേരിപ്പിക്കുന്നു.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരം ദൈവം എന്നു സമാധാനിക്കുന്നു.. ക്രത്യമായ രാപകലുകൾ ഉണ്ടാവുന്നതും, മഴ പെയ്യുന്നതും.. ഭൂമിയിൽ നിന്നും ഭക്ഷണം ലഭിക്കുന്നതും എല്ലാം ഒരു അദ്റ്ശ്യ ശ്ക്തിയുടെ കഴിവു കൊണ്ടാണെന്നു, ചിന്തിക്കാൻ കഴിവുള്ള മനുഷ്യൻ ചിന്തിക്കുന്നതു സ്വാഭാവികം.. എന്നാൽ ഞാൻ ആ ശ്ക്തിയുടെ (ദൈവത്തിന്റെ ) പ്രവാചകൻ ആണെന്നും എന്റെ ജീവിതവും, എന്റെ കയ്യിലുള്ള പുസ്തകവും ലോകത്തിലെ എല്ലാ ജനങ്ങൾക്കും എക്കാലത്തേക്കുമുള്ള പ്രശ്നങ്ങളുടെ അവസാന വാക്കാണെന്നും ഒരാൾ പറഞ്ഞാൽ ചിലർ വിശ്വസിക്കാം.. ചിലർ ഇതു തട്ടിപ്പു ആണെന്നും പറയും.. ഇന്നു കാണുന്ന പല ആൾ ദൈവങ്ങളുടെയും കാര്യത്തിൽ എന്നതു പോലെ..
ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞു അതിനെ വളർത്തി കൊണ്ടു വരുമ്പോൾ, മോനെ.. നീ ഈ ലോകത്തുള്ള മറ്റ് എല്ലാ ആളുകളേക്കാളും സുന്ദരൻ ആണു.. നിന്നെ പോലെ സുന്ദരൻ മറ്റാരുമില്ല.. ഇനി ഉണ്ടാവുകയുമില്ല.. നിന്റെ കണ്ണ് പോലെ മറ്റാർക്കും ഇല്ല.. നിന്റെ ശരീരം പോലെ ഭംഗി വേറെ ഒരാൾക്കും ഇല്ല.. ഇങ്ങനെ ഒരാൾ വളർന്നു വരുന്നു.. അടുത്ത വീട്ടിലെ കുട്ടിയും ഇതു പോലെയുള്ള വാക്കുകൾ കേട്ട് വളർന്നു വരുന്നു.. ഇവർ പുറത്തിറങ്ങി പരസ്പരം ഞാനാണു സുന്ദരൻ എന്നു പറഞ്ഞു തർക്കിക്കുകയും തല്ലു കൂടുകയും ചെയ്യുന്നു.. ഇതാണു ഇന്നു നടക്കുന്നതു.. മറിച്ചു ഈ പ്രപൻചത്തിൽ അനേകായിരം കോടി ഗ്രഹങ്ങളിൽ വളരെ ചെറിയ ഒരു ഗ്രഹമായ ഈ ഭൂമിയിൽ അനേകായിരം ജീവികളിൽ ഒന്നു മാത്രമായ, ഈ ഭൂമിയിൽ ജീവിക്കാൻ മറ്റു ജീവികൾക്കെന്ന പോലെ ചില പ്രത്യേകതകൾ ഒക്കെ ഉള്ള ഒരു സാധാരണ ജീവിയാണു മനുഷ്യരും എന്നു പഠിപ്പിച്ചാലോ?
ചിന്തിക്കാൻ കഴിവുള്ള മനുഷ്യർ കാലക്രമേണ ഈ നിഗമനങ്ങളിൽ എത്തും എന്നു ഉറപ്പാണു. സമൂഹത്തിന്റെ നന്മക്കും പുരോഗതിക്കും ഉതകുന്ന പൊതുവായുള്ള അന്നത്തെ സാഹചര്യങ്ങൾകനുസരിചുള്ള നിയമ സംഹിതകളെ അംഗീകരിക്കാനും മതങ്ങൾ മുൻകാലങ്ങളിൽ മനുഷ്യ മനസ്സുകളിൽ ഉടലെടുത്ത ചില സാങ്കല്പിക ഭാവനകൾ മാത്രമണെന്നും തിരിച്ചറിയും. അന്നു മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന, വിശ്വാസം ഉപ ജീവനമാക്കിയ താടിക്കാരും അല്ലാത്തവരും വേറെ വല്ല പണിക്കും പോകേണ്ടി വരും.. അതിനായി കാത്തിരിക്കാം..

പാര്‍ത്ഥന്‍ said...

[സസ്യങ്ങള്ക്കും ജീവനുണ്ടെന്നും വികാരങ്ങളുന്ടെന്നും ഓര്മശക്തിയുന്ടെന്നും കേള്ക്കുന്നുണ്ട്‌.
യാതൊരു സംശയവും ഇല്ലാതെ പരിപൂര്ണമായി അത് തെളിയിക്കപ്പെടുന്ന ആ അനര്ഘനിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാ ഞങ്ങള്‍. അന്ന് തൊട്ടു ഞങ്ങള്‍ അതും വെടിയും. എന്നിട്ട് വെറും വായു മാത്രം വിഴുങ്ങി ഞങ്ങള്‍ ജീവിക്കും.അല്ല ജീവിക്കാന്‍ ശ്രമിക്കും. നോക്കിക്കോ.

എന്നിട്ട് കഞ്ഞിക്കലത്തില്‍ വെന്തുരുകുന്ന അരിമണികളെ കുറിച്ച്,ചീനച്ചട്ടിയില്‍ കുഴഞ്ഞു വീഴുന്ന ചീരയിലകളെ കുറിച്ച് ഞങ്ങള്‍
കവിത രചിക്കും.അതു പ്രസിദ്ധീകരിക്കാന്‍
ബ്ലോഗുണ്ടാക്കും.
]
------------------------

ഇതുപോലത്തെ മുത്തുകൾ മറ്റു ചില ബ്ലോഗുകളിലും ഇതേ കാര്യം ഘോരഘോരം പ്രസംഗിച്ചിരുന്നു.

സസ്യങ്ങളുടെ ഘടനയെക്കുറിച്ച് ഒരു കാര്യം പറയാം എന്നു കരുതി. ബലിയെക്കുറിച്ച് എന്റെ അഭിപ്രായം പഴയ ഒരു പോസ്റ്റിൽ കാണാം.

സസ്യാഹാരികൾക്ക് ഭക്ഷണത്തിനുവേണ്ടിയാണ് പ്രകൃതിയിലെ ചെടികളുടെ സൃഷ്ടി. ധാന്യഫലാദികൾ പാലും തേനും പോലെ പ്രകൃതിയിൽ ധാരാളം ഉല്പാദിപ്പിക്കുന്നുണ്ട്. സസ്യത്തിന് ജീവൻ ഉണ്ട് എന്നത് ശരി തന്നെ. സസ്യജീവൻ സുഷുപ്താതീത അബോധാവസ്ഥയിൽ ഉണർവിനു വിധേയമാകാതെ വർത്തിക്കുന്നു. ഇന്ദ്രിയങ്ങളും ചിത്തവും ഇല്ലാത്തതുകൊണ്ട് അവയുടെ വേദന ബോധപരിധിയിൽ നിന്ന് അനുഭൂതിയിലേക്ക് ഉയരുന്നില്ല. അതിനാൽ അവ നമ്മെപ്പോലെ വേദനയെ സാക്ഷാത്കരിച്ച് ക്ലേശിക്കുന്നില്ല. നമ്മുടെ ത്വക്കിൽ കൂർത്ത മുന കൊണ്ടാ‍ൽ ഉണ്ടാകുന്നത്ര ക്ലേശം പോലും മുറിഞ്ഞു വീഴുന്ന മരമോ ഭക്ഷ്യസസ്യമോ അനുഭവിക്കുന്നില്ല. ഭക്ഷിക്കാൻ വ്യവസ്ഥാപിതമായത് സംഭരിച്ചു തയ്യാറാക്കുന്നത് ഹിംസയാകുകയും ഇല്ല. ആഹാരം ശീലമാണ്. എന്തും തിന്നാം. വിധിയില്ലാത്തതിനെ അനുഷ്ഠിച്ചാൽ ദുരിതഫലം ഉണ്ടാകുമെന്നതിനു തെളിവാണ് കൂണുപോലെ മുളയ്ക്കുന്ന ആധുനിക ആസ്പത്രികൾ.

മനു said...

ഒരു ചര്‍ച്ചയില്‍ വിശ്വാസിയെ ഉത്തരം മുട്ടികുക എന്നത് ഭുദ്ധി മുട്ടാണ് .കാരണം വിശ്വാസി ഉത്തരം മുട്ടുന്ന സമയതെക്കെ ദൈവം കാത്തു സുക്ഷിചോളും . എനിക്കറിയില്ല എന്ന് അവര്‍ ഒരിക്കലും പറയില്ല .പകരം ദൈവത്തിനു മാത്രമേ അറിയൂ എന്നാകും മറുപടി . അല്ലെങ്കില്‍ അതൊക്കെ ദൈവത്തിനു വേണ്ടി ആണ് എന്ന് .ഇവിടെ തന്നെ പലരും പറയുന്നത് മൃഗ ബലി ഒരു പരസഹായം ആണെന്നത്. യദാര്‍ത്ഥത്തില്‍ അങ്ങിനെ ആണോ ? ദൈവത്തിനു വേണ്ടി കൊല്ലുന്നു എന്നിട്ട് ശവം മനുഷ്യന് തിന്നാന്‍ കൊടുക്കുന്നു . ഭുമിയില്‍ പട്ടിണി മാറ്റാന്‍ ആണ് ബലി നടതുനത് എങ്കില്‍ അത് എന്നും ചെയ്യേണ്ടതല്ലേ ? ഒരു ദിവസം മാത്രം പട്ടിണി മാറ്റിയാല്‍ മതിയോ? എത്രയും കാലം കൊന്നിട്ടും കന്നുകാലികളില്‍ ഒരു കുറവും കാണുനില്ല എന്ന് പറയുന്നു . എന്ന് വച്ച് അവറ്റകളെ ഇങ്ങനെ കൊല്ലെണോ ? ജബ്ബാര്‍ മാഷ് ഇനി മുതല്‍ പച്ചകറി മാത്രമേ കഴിക്കു എന്ന് ചിലര്‍ പറയുന്നത് കേട്ടു . നിങ്ങള്‍ ബലി കഴിക്കുന്നവര്‍ തന്നെ ആണോ ഈ മൃഗങ്ങളെ കൊല്ലുന്നത് ( എനിക്ക് അറിയില്ല ) അല്ലെങ്കില്‍ ഒരു കന്നുകാലിയെ സ്വയം കൊല്ലുക എന്ന് ഓര്‍ക്കുമ്പോള്‍ എന്റെ നെഞ്ചില്‍ പിടപ്പ് ഒന്ന് കുടും. ആ മൃഗത്തിന് ഉണ്ടാവുന്ന വേദന ഓര്‍ത്തു . ഭക്ഷണത്തിന് വേണ്ടി എന്നാ ഒരു ന്യായം കുടി നിങ്ങള്ക്ക് ഇല്ലല്ലോ .മനുഷ്യന് സ്വര്‍ഗത്തില്‍ കയറാന്‍ വേണ്ടി കന്നുകാലികളെ കൊല്ലും എന്നറിയുമ്പോള്‍ ഇതേ നെഞ്ചിടിപ്പ് തന്നെ ആണ് ഉള്ളത്. മറ്റൊരു മനുഷ്യന് സ്വര്‍ഗത്തില്‍ പോകാന്‍ വേണ്ടി നിങ്ങളുടെ ജീവന്‍ ബലി കൊടുക്കേണം എന്ന് പറഞ്ഞാല്‍ , അതിനു വേണ്ടി നിങ്ങളെ കഴുത് വെട്ടി കൊല്ലും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങിനെ പ്രതികരിക്കും ?

ജബ്ബാര്‍ മാഷെ . ബ്ലോഗ്‌ കൂടാതെ ഒരു ഗൂഗിള്‍ ഗ്രൂപ്പ്‌ കൂടെ എന്ടക്കാന്‍ കഴിഞ്ഞാല്‍ നല്ലതായിരിക്കും . കൂടുതല്‍ സജിവമാവുക അതാണെന്ന് തോനുന്നു . ഇവിടെ വായിക്കുന്ന പല അഭിപ്രായങ്ങളും മുസ്ലിം സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യാറുണ്ട്. പലരും ആദ്യം മടിക്കുമെങ്കിലും പിന്നിട് മാഷിന്ടെ അഭിപ്രായം ആയി യോജിക്കാറുണ്ട്.

മനു said...

" (22:36) ബലിയൊട്ടകങ്ങളെ നാം നിങ്ങൾക്ക്‌ അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാക്കിയിരിക്കുന്നു. നിങ്ങൾക്കവയിൽ ഗുണമുണ്ട്‌. അതിനാൽ അവയെ വരിവരിയായി നിർത്തിക്കൊണ്ട്‌ അവയുടെമേൽ നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട്‌ ബലിയർപ്പിക്കുക. അങ്ങനെ അവ പാർശ്വങ്ങളിൽ വീണു കഴിഞ്ഞാൽ അവയിൽ നിന്നെടുത്ത്‌ നിങ്ങൾ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങൾ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക. നിങ്ങൾ നന്ദി കാണിക്കുവാൻ വേണ്ടി അവയെ നിങ്ങൾക്ക്‌ അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു. "

നിങ്ങള്‍ ഭക്ഷിക്ക, അല്ലെങ്കില്‍ ആവശ്യപെട്ടു വരുന്നവന് കൊടുക്കുക എന്നാണ് പറഞ്ഞിട്ടുള്ളത് . അല്ലാതെ കൊന്നിങ്ങു പോരുക എന്നല്ല . കൊല്ലുന്നവന്‍ തിന്നാറുണ്ടോ ? കൊന്നു കഴിഞ്ഞു ആവശ്യ പെട്ട് വരുന്നവന് കൊടുക്കാറുണ്ടോ ?

" (22:37) അവയുടെ മംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ ധർമ്മനിഷ്ഠയാണ് അവങ്കൽ എത്തുന്നത്‌. അല്ലാഹു നിങ്ങൾക്ക്‌ മാർഗ്ഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾ അവന്റെ മഹത്വം പ്രകീർത്തിക്കേണ്ടതിനായി അപ്രകാരം അവൻ അവയെ നിങ്ങൾക്ക്‌ കീഴ്പ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തർക്ക്‌ നീ സന്തോഷവാർത്ത അറിയിക്കുക "

മാംസവും രക്തവും അവിടെ എത്തുനില്ലെങ്കില്‍ ധർമ്മനിഷ്ഠയാണ് ലക്‌ഷ്യം എങ്കില്‍ പിന്നെ അങ്ങിനെ തന്നെ അങ്ങ് പറഞ്ഞാല്‍ മതിയയിരുനില്ലേ . പാവം ഒട്ടകത്തെ മുന്നില്‍ നിര്‍തെന്നമായിരുന്നോ ( പാവം ഒട്ടകം, ചോദിക്കാനും പറയാനും ആരും ഇല്ലാതെ പോയല്ലോ . ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ വംശ നാശം നേരിടുന്ന ഒരു മൃഖം ആണ്) . ലോക ജനതയുടെ പട്ടിണി മാറ്റാന്‍ ആണ് ഇത്തരം ആചാരങ്ങള്‍ ഉണ്ടാക്കിയത് എന്ന് പറയുന്നു. ദൈവം ശ്രമിച്ചിട്ട് നടക്കാത്തത് മനുഷ്യനെ എല്പിച്ചിരിക്കയാണോ ? അങ്ങിനെ വല്ല ആഗ്രഹവും ഉണ്ടായിരുന്നെങ്കില്‍ മുപ്പര്‍ക്ക് സ്വയം അങ്ങ് ചെയ്താല്‍ പോരെ ? എന്തിനാ പാവം മനുഷ്യനെ അതിനൊക്കെ കൂട്ട് പിടിക്കുനത് ? ഇനി അടവ അങ്ങിനെ ഒരു ദൈവം ഉണ്ടെങ്കില്‍ തന്നെ അദ്ദേഹത്തിന് എന്ത് ബോറടി ആയിരിക്കും . വേറെ ദൈവം ഒന്നും ഇല്ല . ചുമ്മാ മനുഷ്യനെ നോക്കി ഇങ്ങനെ ഇരിക്കുക . ഹോ! കഷ്ടം തന്നെ .

മനു said...

ഹജ്ജിനെ കുറിച്ച് ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത് ഓര്‍മയുണ്ട് , " അവിടെ പോയി ഖബറില്‍ തൊടുമ്പോള്‍ നമ്മള്‍ താനെ പൊങ്ങും, പൊങ്ങി പൊങ്ങി സ്വര്‍ഗം വരെ പൊങ്ങും . എത്ര നേരം അവിടെ നമ്മള്‍ കൈ വയ്ക്കുന്നോ അത്രയും നേരം സ്വര്‍ഗത്തിലെ കയ്ച്ച കാണാം. " . ഇനി സ്വര്‍ഗത്തെ കുറിച്ച് സംശയം ഉള്ളവര്‍ ആരായാലും 1000 രൂപയുടെ dd എടുത്തു എനിക്ക് അയച്ചാല്‍ മതി. അവന്ടെ കയ്യില്‍ നിന്നും വിവരം ശേഗരിച്ചു ഞാന്‍ മറുപടി നല്‍കാം . ഫോട്ടോ വേണ്ടവര്‍ കാമറയുടെ പൈസ പ്രത്യേകം അയകേണ്ടാതാണ് . പിന്നെ അടവ അവന്‍ പൊങ്ങി സ്വര്‍ഗത്തില്‍ വല്ല ഹുരിമാരുടെയും കുളുമുറിയില്‍ ആണ് പൊങ്ങുന്നത് എങ്കില്‍ ആ ഫോട്ടോ കൈമാറുന്നത് അല്ല .

മനു said...

എന്റെ കമ്മന്റുകള്‍ക്ക് മറുപടി എയുതന്‍ ഇവിടെ വിശ്വാസികള്‍ ആരും ഇല്ലേ ? പേടിച്ചു പോയോ ?

പുന്നകാടൻ said...

ഒട്ടകതിന്റെ ഇറച്ചി കഴിചട്ടുണ്ടൊ?എന്താ ടെസ്റ്റെ മട്ടനോ അഹാ...കള്ളാ...ഞമ്മന്റെ ഷീലം മാറില്ല.കൊയ

പുന്നകാടൻ said...

orikkalum nannaavaatha oru vargam..........

Green Line said...

ജബ്ബാര് മാഷേ.....
നിങ്ങള് മുകളില് എഴുതിയതൊന്നും ഖുര്ആനിന്റെ യഥാര്ത്ഥ വിവക്ഷയല്ല.
ഖുര്ആന് പഠിക്കാന് താല്പര്യമുണ്ടെങ്കില് ശാഫി സഖാഫി മുണ്ടന്പ്രയുടെ ഖുര്ആന് പ്രഭാഷണം സി.ഡി വാങ്ങി പഠിക്കുക. (കോഴിക്കോട് മര്കസ് കോംപ്ലക്സിന് പരിസരത്തെ ബുക്സ്റ്റാളുകളില്഼ ലഭിക്കും)
ഇസ്ലാം എന്നാല് ഖുര്ആനും, മുഹമ്മദ് നബിയുടെ വചനവും, ജീവിതവും, അനുചരന്മാരുടെ ജീവിത ശൈലിയുമാണ്.

ഖുര്ആനിലെ ഒരു സൂക്തം മാത്രമെടുത്ത് വിമര്ശിക്കുന്നത് ശരിയല്ല. കാരണം,
കള്ള് മനുഷ്യ ശരീരത്തിന് ഉപകാരവും ഉപദ്രവവും ചെയ്യും, ഉപദ്രവത്തെക്കാള് ഉപകാരമാണ് കൂടുതലെന്ന് ഖുര്ആനിലുണ്ട്. എന്ന് കരുതി കള്ള് കുുടിക്കുന്നതിന് വിരോധമില്ല എന്ന് ഖുര്ആനിലുണ്ടെന്ന് ഇസ്വിലാമിനെക്കുറിച്ച് വിവരമുള്ള ആരും പറയുകയില്ല. ആ സൂക്തം മാത്രം അടര്ത്തിയെടുത്ത അല്പജ്ഞാനി (ജാഹില്) മാത്രം പറയും.
കള്ളില് ആറാടിയ സമൂഹത്തോട് സൈക്കോളജിക്കലായി കള്ള് ഒറ്റയടിക്ക് നിഷിദ്ധമാണെന്ന് പറയാതെ, ഘട്ടം ഘട്ടമായി നിഷിദ്ധമാക്കുന്നതിന്റെ ഭാഗമായാണ് ആ സൂക്തം പറഞ്ഞത് എന്ന് ഖുര്ആന് അറിയുന്ന ആര്ക്കും മനസ്സിലാകുും.
ഖുര്ആന് പഠിക്കാന് അറബി ഭാഷ പഠിക്കാന് മാഷ് ശ്രമിച്ചാല് വളരെ നന്നായിരിക്കും.
മുഹമ്മദ് നബി ധാരാളം വിവാഹം കഴിച്ചുവെന്ന ആരോപണവും കണ്ടു. തെറ്റിദ്ധരിക്കരുത്. ചരിത്രം പൂര്ണ്ണമായും പഠിക്കുക, മാഷേ.... (ചരിത്രത്തെ പച്ചയായി വ്യഭിചരിക്കരുതെന്ന് നാം മലയാളത്തില് പറയാറില്ലേ) അത് ചെയ്യരുത്.
മുഹമ്മദ് നബി യൌവ്വനം തുളുന്പുന്ന 25 വയസ്സില് 40 വയസ്സുള്ള ഖദീജ (റ)യെയാണ് വിവാഹം കഴിച്ചത്. സ്ത്രീ ലംബണനാണെങ്കില് ആരെങ്കിലുമത് ചെയ്യുമോ

Green Line said...

എനിയുമുണ്ട്, എഴുതാം
മാത്രമോ, മുഹമ്മദ് നബി (സ്വ) വിവാഹം ധാരാളം കഴിച്ച സാഹചര്യം അറിയാമോ മാഷേ....
ഇസ്്ലാം സ്വീകരിച്ചതിലുള്ള ജീവനുവേണ്ടിയുള്ള ധര്഼മ്മ സമരത്തില് പുരുഷന്മാര് നഷ്ടപ്പെട്ട സ്ത്രീകളെയാണ്, അവരുടെ സംരക്ഷണത്തിന് വേണ്ടി, അവരുടെ അഭ്യര്ഥന മാനിച്ച്, ആരും തയ്യാറാകാത്ത സാഹചര്യത്തില് മുഹമ്മദ് നബി നിര്ബന്ധിതനായി വിവാഹം കഴിച്ചത്. വിവരമറിയാമോ മാഷേ.....
ഞാനും നിങ്ങളും ആ ധര്മ്മം ഒരിക്കലും ചെയ്യില്ല. കാരണം വിവാഹം എളുപ്പമാണ്. ഒരു വരുമാനവുമില്ലാത്ത ഇവരെ തീറ്റിപ്പോറ്റാന് വളരെ പ്രയാസം. വിവേചനം കാണിക്കാതെ വളരെ വിരൂപിയും കറുകറുത്ത സ്ത്രീകളെയും മുഹമ്മദ് നബി (അല്ലാഹുവിന്റെ ആജ്ഞയാല്) വിവാഹം ചെയ്യേണ്ടി വന്നു.
അന്നത്തെ ഉന്നത തറവാട്ടിലെ കുലീനകളെ വിവാഹം കഴിക്കാന് മുഹമ്മദ് നബിയോട് ആജ്ഞ നടക്കുന്പോഴാണിത്.
മാത്രമല്ല, ഭംഗിയുള്ള സ്ത്രീകളെയും, ലക്ഷക്കണക്കിന് ദീനാറും എത്രവേണമെങ്കിലും തരാം, നീ നിന്റെ ഇസ്നാമിക പ്രബോധനം നിര്ത്തിവെക്കണം എന്ന് നാട്ടിലെ പ്രമാണിമാരുടെ വാഗ്ദാനങ്ങളെ അവഗണിക്കുകയായിരുന്നു മുഹമ്മദ് നബി. അറിയുമോ മാഷേ...
മുഹമ്മദ് നബി ധാരാളം വിവാഹം കഴിച്ചുവെന്ന് അടിച്ച് വിടാന് യാതൊരു പ്രയാസവുമില്ല. പഠിക്കണം മാഷേ... ചരിത്രം പഠിക്കണം.... ഭൌതികതക്ക് വേണ്ടി നാം ഇംഗ്ലീഷ് പഠിച്ചു. എന്നാല് മരണശേഷമുള്ള എന്നെന്നേക്കായുള്ള രക്ഷക്ക് വേണ്ടി ഖുര്ആന് പഠിക്കാന് നാം അറബി ഭാഷയും, സാഹിത്യവും പഠിക്കണം മാഷേ... അപേക്ഷയാണ്..... അല്ലാതെ വിമര്ഷിക്കുന്നതില് അര്ത്ഥമില്ല. ധാരാളം വീഴ്ച മാത്രം വരും.

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.