Friday, May 21, 2010

ദൈവത്തിന്റെ കഞ്ഞിയില്‍ വീണ്ടും പൂഴി !!

 
life' breakthrough announced by scientists
Thursday, 20 May 2010 23:51 UK
By Victoria Gill Science reporter, BBC News
 
 
 
  The synthetic cell looks identical to the 'wild type'
Scientists in the US have succeeded
in developing the first synthetic living cell.
 
 
 
The researchers constructed a bacterium's "genetic software" and transplanted it into a host cell.
The resulting microbe then looked and behaved like the species "dictated" by the synthetic DNA.
The advance, published in Science, has been hailed as a scientific landmark, but critics say there are dangers posed by synthetic organisms.
The researchers hope eventually to design bacterial cells that will produce medicines and fuels and even absorb greenhouse gases.
 
 
The team was led by Dr Craig Venter of the J Craig Venter Institute (JCVI) in Maryland and California.
He and his colleagues had previously made a synthetic bacterial genome, and transplanted the genome of one bacterium into another.
Now, the scientists have put both methods together, to create what they call a "synthetic cell", although only its genome is truly synthetic.
Dr Venter likened the advance to making new software for the cell.
The researchers copied an existing bacterial genome. They sequenced its genetic code and then used "synthesis machines" to chemically construct a copy.
Dr Venter told BBC News: "We've now been able to take our synthetic chromosome and transplant it into a recipient cell - a different organism.
"As soon as this new software goes into the cell, the cell reads [it] and converts into the species specified in that genetic code."
The new bacteria replicated over a billion times, producing copies that contained and were controlled by the constructed, synthetic DNA.
"This is the first time any synthetic DNA has been in complete control of a cell," said Dr Venter.
'New industrial revolution'
Dr Venter and his colleagues hope eventually to design and build new bacteria that will perform useful functions.
WATTS WHAT...
Even some scientists worry we lack the means to weigh up the risks such novel organisms might represent, once set loose
"I think they're going to potentially create a new industrial revolution," he said.
"If we can really get cells to do the production that we want, they could help wean us off oil and reverse some of the damage to the environment by capturing carbon dioxide."
Dr Venter and his colleagues are already collaborating with pharmaceutical and fuel companies to design and develop chromosomes for bacteria that would produce useful fuels and new vaccines.
 
"If you release new organisms into the environment, you can do more harm than good," she said.
"By releasing them into areas of pollution, [with the aim of cleaning it up], you're actually releasing a new kind of pollution.
"We don't know how these organisms will behave in the environment."
The risks are unparalleled, we need safety evaluation for this kind of radical research and protections from military or terrorist misuse
Dr Wallace accused Dr Venter of playing down the potential drawbacks.
"He isn't God," she said, "he's actually being very human; trying to get money invested in his technology and avoid regulation that would restrict its use."
Ethical discussions
Dr Gos Micklem, a geneticist from the University of Cambridge, said that the advance was "undoubtedly a landmark" study.
But, he said, "there is already a wealth of simple, cheap, powerful and mature techniques for genetically engineering a range of organisms. Therefore, for the time being, this approach is unlikely to supplant existing methods for genetic engineering".
The ethical discussions surrounding the creation of synthetic or artificial life are set to continue.
Professor Julian Savulescu, from the Oxford Uehiro Centre for Practical Ethics at the University of Oxford, said the potential of this science was "in the far future, but real and significant".
"But the risks are also unparalleled," he continued. "We need new standards of safety evaluation for this kind of radical research and protections from military or terrorist misuse and abuse.
"These could be used in the future to make the most powerful bioweapons imaginable. The challenge is to eat the fruit without the worm."
.

കാലിഫോര്‍ണിയ: ജനിതകശാസ്ത്രഗവേഷണരംഗത്ത് വന്‍കുതിപ്പായി കൃത്രിമ ഡിഎന്‍എ നിയന്ത്രിക്കുന്ന ജീവകോശം അമേരിക്കന്‍സ്ഥാപനം വികസിപ്പിച്ചെടുത്തു. പുതിയ ഔഷധങ്ങളും ഇന്ധനങ്ങളും കണ്ടെത്താനും കാര്‍ബ വാതകങ്ങള്‍ ആഗിരണം ചെയ്യുന്ന കോശങ്ങള്‍ നിര്‍മിക്കാനും ഇത് വഴിതെളിക്കുമെന്ന് ശാസ്ത്രലോകം അവകാശപ്പെടുന്നു. ഇത് ജൈവായുധങ്ങളും കൃത്രിമജീവികളും നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള ദുരുപയോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. 24 ശാസ്ത്രജ്ഞരുടെ പത്തുവര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് ഈ കണ്ടെത്തല്‍. സഞ്ജയ് വാഷി, രാധാകൃഷ്ണകുമാര്‍, പ്രശാന്ത് പി പര്‍മര്‍ എന്നീ ഇന്ത്യന്‍വംശജരും സംഘത്തിലുണ്ട്. കാലിഫോര്‍ണിയയിലെയും മേരിലാന്‍ഡിലെയും ജെ ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റിറ്റ്യൂട്ടിലെ ഡോ. ക്രെയ്ഗ് വെന്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃത്രിമ ജീവകോശം കണ്ടെത്തിയത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച ക്രോമസോം ബാക്ടീരിയ കോശത്തില്‍ സ്ഥാപിച്ചാണ് കൃത്രിമ ജീവകോശം നിര്‍മിച്ചത്. ബാക്ടീരിയയുടെ ജനിതകകോഡ് കംപ്യൂട്ടര്‍വിശകലനംവഴി മനസ്സിലാക്കിയശേഷമാണ് ഇതിന്റെ കൃത്രിമ പകര്‍പ്പ് സൃഷ്ടിച്ചത്. ഇതിനായി പുതിയ ജനിതകസോഫ്റ്റ്വെയര്‍ വികസിപ്പിച്ചതായി ഡോ. ക്രെയ്ഗ് പറഞ്ഞു. കോശത്തിന് സോഫ്റ്റ്വെയര്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. പുതിയ കോശത്തിന്റെ കോടിക്കണക്കിന് പകര്‍പ്പുകള്‍ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം കൃത്രിമ ഡിഎന്‍എയുടെ നിയന്ത്രണത്തിലാണ്. ഇരുനൂറ് കോടി രൂപയാണ് ഗവേഷണത്തിന് ചെലവിട്ടത്. ഈ പ്രക്രിയവഴി അടുത്തവര്‍ഷം ഫ്ളൂ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. മുമ്പ് മുന്നൂറില്‍പ്പരം ജീനുകളുടെ കോഡ് കണ്ടെത്തിയതിന് പേറ്റന്റിന് അപേക്ഷിച്ച ഡോ. ക്രെയ്ഗ് വിവാദപുരുഷനുമാണ്. പൊതുജനങ്ങളില്‍നിന്ന് ഫണ്ട് ശേഖരിച്ച് ജനിതകഗവേഷണം നടത്താനുള്ള തന്റെ മുന്‍കമ്പനി സെലേറ ജനോമിക്സിന്റെ ശ്രമത്തെ ഡോ. ക്രെയ്ഗ് അധിക്ഷേപിച്ചിരുന്നു. ഔഷധ-ഇന്ധന കമ്പനികളുടെ സാമ്പത്തികപങ്കാളിത്തത്തോടെയാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഗവേഷണം. കൃത്രിമജീവന്‍ സംബന്ധിച്ച കണ്ടെത്തലുകളുടെ ബൌദ്ധികസ്വത്തവകാശം ഡോ. ക്രെയ്ഗ് അവകാശപ്പെടുമോയെന്ന ആശങ്കയുമുണ്ട്. പുതിയ വ്യവസായവിപ്ളവത്തിന് തുടക്കംകുറിച്ചിരിക്കുകയാണെന്ന് ഡോ. ക്രെയ്ഗ് അവകാശപ്പെട്ടത് ശ്രദ്ധേയമാണ്. ജീവശാസ്ത്രരംഗത്തെ കണ്ടുപിടിത്തത്തെയാണ് ഇത്തരത്തില്‍ വിലയിരുത്തിയത്. കൃത്രിമ ബാക്ടീരിയ അപകടകാരിയാണെന്ന് ബ്രിട്ടനിലെ ജീന്‍വാച്ച് എന്ന സംഘടനയുടെ വക്താവ് ഡോ. ഹെലന്‍ വാലസ് പറഞ്ഞു. ഇത്തരം ബാക്ടീരിയകളെ അന്തരീക്ഷത്തില്‍ നിക്ഷേപിച്ചാല്‍ വായു ശുദ്ധീകരിക്കാന്‍ കഴിയുമെന്നു പറയുന്നത് അബദ്ധമാണ്. പുതിയ മലിനീകരണം ഉണ്ടാവുകയാണ് ചെയ്യുക. യുദ്ധങ്ങളിലും ഭീകരാക്രമണങ്ങളിലും ദുരുപയോഗിക്കാന്‍ സാധ്യതയുള്ള കണ്ടെത്തലാണ് ഇതെന്ന് ഓക്സ്ഫഡ് സര്‍വകലാശാല പ്രൊഫസര്‍ ജൂലിയാന്‍ സവുലേസ്കു പറഞ്ഞു. കൃത്രിമകോശങ്ങള്‍ ഉപയോഗിച്ച് ജൈവായുധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന ആശങ്ക ഡോ. ക്രെയ്ഗ് തള്ളി. അമേരിക്കയിലെ മസച്യൂസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദഗ്ധര്‍ ഗവേഷണഫലം വിലയിരുത്തിയെന്നും ചെറിയ തോതിലുള്ള ദോഷവശങ്ങള്‍മാത്രമേ അവര്‍ നിരീക്ഷിച്ചിട്ടുള്ളൂ എന്നും അദ്ദേഹം തുടര്‍ന്നു.
deshabhimani
--
      
അങ്ങനെ ദൈവത്തിന്റെ കഞ്ഞിയില്‍ വീണ്ടും പൂഴി !!
ജീവന്‍ കൃത്രിമമായി സൃഷ്ടിക്കാമെന്നു തെളിഞ്ഞതോടെ ഭൌതികപ്രപഞ്ചത്തിലെ ഭൌതിക പദാര്‍ഥത്തില്‍ നിന്നു തന്നെയാണു ജീവന്‍ ആവിര്‍ഭവിച്ചതെന്നും അത് ഒരു സവിശേഷ സൃഷ്ടിയല്ല എന്നും ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. !!

26 comments:

ea jabbar said...

വാഷിങ്ടണ്‍: ജനിതക ശാസ്ത്രരംഗത്ത് മികവിന്റെ പുത്തന്‍ കണ്ടെത്തല്‍. മനുഷ്യനിയന്ത്രിതമായ ജനിതക നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതും പുനരുത്പാദനക്ഷമതയുളളതുമായ കൃത്രിമകോശം(സിന്തറ്റിക് സെല്‍) സൃഷ്ടിക്കുന്നതില്‍ മേരിലാന്‍ഡിലെ ജെ. ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീനോമിക്സ് ശാസ്ത്ര സംഘം വിജയിച്ചു.

സാധാരണ കോശങ്ങളുടെ സമാനമായ കോശങ്ങളാണിവയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലോകപ്രശസ്ത ജീനോമിക്സ് ശാസ്ത്രജ്ഞന്‍ ക്രെയ്ഗ് വെന്റര്‍ അറിയിച്ചു. മുപ്പത് ദശലക്ഷം ഡോളര്‍ ചെലവഴിച്ച് പത്തു വര്‍ഷത്തിലേറെ നീണ്ട ഗവേഷണഫലമായാണ് ഈ നേട്ടം.

ഡിഎന്‍എ ജനിതകകോഡുകളുടെ ഏറ്റക്കുറച്ചിലുകളിലൂടെ
പ്രത്യേക തരത്തിലുള്ള ജീവജാലങ്ങളെ സൃഷ്ടിക്കാനാവുമെന്ന് കണ്ടെത്തിയിരുന്നെങ്കിലും ജനിതകകോഡുകള്‍ കൂട്ടിയിണക്കിയുള്ള പൂര്‍ണജനിതകസാരമായ ജീനോം ഒരു കോശത്തിലേക്ക് ഇണക്കിച്ചേര്‍ത്ത് ഏകകോശം നിര്‍മിക്കുകയെന്നത് ശാസ്ത്രത്തിന് വെല്ലുവിളിയായിരുന്നു. 485 ജീനുകള്‍ ഉള്‍പ്പെടുന്ന സൂക്ഷ്മകോശമാണ് വെന്ററും സംഘവും സൃഷ്ടിച്ചത്. ഗവേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സയന്‍സ് മാഗസിന്റെ ഈ ലക്കത്തിലുണ്ട്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിലെ വഴിത്തിരിവാണിതെന്ന് റക്ടേഴ്സ് സര്‍വകലാശാലയിലെ മോളിക്കുലര്‍ ബയോളജിസ്റ്റ് റിച്ചാര്‍ഡ് എബ്രൈറ്റ് പ്രതികരിച്ചു. ജനിതക എന്‍ജിനീയറിങ് രംഗത്ത് സമൂല മാറ്റമുണ്ടാക്കാന്‍ ഈ ഗവേഷണം സഹായിക്കുമെന്ന് സ്റ്റാന്‍ഡ്ഫോര്‍ഡ് സര്‍വകലാശാലയിലെ
സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ എത്തിക്സ് ഡയറക്ടര്‍ ഡേവിഡ് മാഗ്നസ് അഭിപ്രായപ്പെട്ടു. ഡിസൈനര്‍ ജീനോമുകളുടെ കടന്നുവരവോടെ സിന്തറ്റിക് കോശം ഈ ഗവേഷണരംഗത്ത് പുത്തന്‍ സാധ്യതകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനിതകശാസ്ത്ര രംഗത്തെ വിപ്ളവം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കോശം ശാസ്്ത്രവിസ്മയമെന്ന പോലെ ധാര്‍മിക ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. കൃത്രിമജീവന്റെ കടന്നുവരവ് മാനവരാശിയെ എങ്ങനെ ബാധിക്കുമെന്ന ചര്‍ച്ചകളിലാണ് ശാസ്ത്രസമൂഹം.
manorama

അനില്‍@ബ്ലോഗ് // anil said...

:)

ea jabbar said...

പ്രതീക്ഷകളേറെ, ആശങ്കകളും
madhyamam
Saturday, May 22, 2010
വാഷിങ്ടണ്‍: പരീക്ഷണശാലയില്‍ കൃത്രിമമായി ജീവന്‍ സൃഷ്ടിച്ച്, സാധ്യതകളുടെയും ആശങ്കകളുടെയും വിശാലമായൊരു ജാലകമാണ് അമേരിക്കയിലെ ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നിട്ടിരിക്കുന്നത്.
കൃത്രിമമായി നിര്‍മിച്ചെടുത്ത ജനിതകഘടന മറ്റൊരു ജീവകോശത്തില്‍ സ്ഥാപിച്ച് പുതിയൊരു ജീവന്‍ സൃഷ്ടിച്ച വാര്‍ത്ത ലോകം ആശ്ചര്യത്തോടെയാണ് ഉള്‍ക്കൊണ്ടത്. ക്രെയ്ഗ് വെന്റര്‍ എന്ന വിയറ്റ്നാം ജനിതക ശാസ്ത്രകാരന്‍ 15 വര്‍ഷമായി കാത്ത സ്വപ്നമായിരുന്നു കൃത്രിമജീവന്‍.

മനുഷ്യനിര്‍മിത ഡി.എന്‍.എ വഴി ജീവന്‍ പിറവിയെടുത്തെന്ന് കഴിഞ്ഞ ദിവസം ലോകത്തെ അറിയിച്ചപ്പോള്‍ ക്രെയ്ഗിനും കൂട്ടര്‍ക്കും അത് സ്വപ്നസാക്ഷാത്കാരമായിരുന്നു. നിര്‍ണായക നേട്ടമുണ്ടാക്കിയ ശാസ്ത്രസംഘത്തില്‍ മലയാളി വേരുകളുള്ള ശാസ്ത്ര പ്രതിഭ രാധ കൃഷ്ണകുമാര്‍ അടക്കം മൂന്ന് ഇന്ത്യക്കാരുമുണ്ട്. സഞ്ജയ് വഷി, പ്രശാന്ത്.പി.പര്‍മാര്‍ എന്നിവരാണ് മറ്റു രണ്ട് ഇന്ത്യക്കാര്‍. മൂവരും വര്‍ഷങ്ങളായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

യീസ്റ്റ്, രാസവസ്തുക്കള്‍ എന്നിവയുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള സവിശേഷ വിന്യാസത്തിലൂടെ കൃത്രിമമായി നിര്‍മിച്ച ഡി.എന്‍.എയുടെ പിന്‍ബലത്തില്‍, ജീവകോശം സാധാരണ ജീവന്റെ എല്ലാ സവിശേഷതകളും പ്രകടിപ്പിച്ചു. അങ്ങനെ ചരിത്രത്തിലാദ്യമായി വെറും ഭൌതിക വസ്തുക്കളില്‍ നിന്ന് മനുഷ്യന്‍ ജീവ കണം സൃഷ്ടിച്ചു.

ആടുകളില്‍ കാണപ്പെടുന്ന ഒരുതരം സൂക്ഷ്മജീവിയുടെ ഡി.എന്‍.എ ശൃംഖലക്കു സമാനമായ ഘടകങ്ങള്‍ രാസവസ്തുക്കളില്‍ നിന്ന് തയാറാക്കിയാണ് പരീക്ഷണം നടത്തിയത്. കൂടുവിട്ട് കൂടുമാറുന്നത് പോലെ എം മൈകോയ്ഡ് എന്ന ബാക്ടീരിയയുടെ പുനര്‍ നിര്‍മിച്ച ഡി .എന്‍.എ ഘടന എം കാപ്രിക്കോളം എന്ന ബാക്ടീരിയയില്‍ ചേര്‍ത്ത് അതിനെ അടിമുടി പുതിയ ജീവിയാക്കി മാറ്റുകയായിരുന്നു ഗവേഷകര്‍. എം മൈകോയ്ഡിന്റെ സ്വഭാവസവിശേഷതകളുള്ള കൃത്രിമകോശം അങ്ങനെ പിറവിയെടുത്തു. മനുഷ്യന്‍ നിശ്ചയിച്ച ജനിതകസന്ദേശങ്ങളുമായി പുതിയ ജീവകോശങ്ങള്‍ സാധ്യമാണെന്ന തിരിച്ചറിവ് ശാസ്ത്രലോകത്തിന് പുതുയുഗമാണ് സമ്മാനിക്കുക.

സ്വഭാവം എന്തായിരിക്കണമെന്ന് നമുക്ക് നിശ്ചയിക്കാന്‍ കഴിയുന്ന സൂക്ഷ്മജീവികള്‍ പിറവിയെടുക്കുന്നതോടെ പല മേഖലകളിലും പ്രവചനാതീത മാറ്റങ്ങള്‍ ഉണ്ടാവും. പുതിയ സൂക്ഷ്്മജീവികളെ സൃഷ്ടിക്കാനുള്ള വെന്ററിന്റെ ശ്രമം തീര്‍ത്തും സാമ്പത്തിക ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണെന്ന് വിമര്‍ശകര്‍ മുറുമുറുക്കുന്നുണ്ട്.

കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത് ഇന്ധനമായി മാറ്റാന്‍ കഴിയുന്ന ആല്‍ഗകളെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വെന്ററും സംഘവും ഇപ്പോള്‍ മുഴുകിയിരിക്കുന്നത്. എക്സോണ്‍ മൊബില്‍ എന്ന ഓയില്‍ കമ്പനിയുമായി ഇതിന് കരാറായിക്കഴിഞ്ഞു. ഭീമമായ ഡോളര്‍ ചെലവഴിച്ചുള്ള ഗവേഷണമാണ് പുരോഗമിക്കുന്നത്.

'നമുക്കിഷ്ടമുള്ളത് കൂട്ടിച്ചേര്‍ത്തും ഇഷ്ടമില്ലാത്തത് ഒഴിവാക്കിയും ജനിതകഘടനയെ പുനര്‍നിര്‍മിച്ച് വ്യാവസായിക പ്രാധാന്യമുള്ള സൂക്ഷ്മജീവികളെ സൃഷ്ടിക്കാനാവുമെന്നത് സിദ്ധാന്തം മാത്രമായിരുന്നു ഇന്നലെവരെ. ഈ പരീക്ഷണത്തോടെ അത് പ്രയോഗ തലത്തിലെത്തുന്നു'^ക്രെയ്ഗ് പറയുന്നു. അതേ സമയം ആശങ്കകളും പരക്കുന്നുണ്ട്. പുതിയ പ്രവണത വലിയ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രകൃത്യാലല്ലാതെ പരിണമിക്കുന്ന ജൈവരൂപങ്ങള്‍ ലോകത്തിനു ചേരില്ലെന്നും വാദമുണ്ട്.

ആക്രമണകാരികള്‍ക്ക് ജൈവായുധങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഇത് വഴിതെളിക്കുമെന്നും ആശങ്കയുണ്ട്. പരീക്ഷണശാലകളില്‍ നിന്ന് കൃത്രിമജീവികള്‍ പുറത്തെത്താതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്ന് വെന്റര്‍ പറയുന്നു. 'തീര്‍ച്ചയായും സമ്മിശ്ര ഫലങ്ങള്‍ ഉളവാക്കുന്ന സാങ്കേതിക വിദ്യ തന്നെയാണ് ഇത്. ഉപയോഗിക്കുന്നവര്‍ ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നതാണ് പ്രധാനം' ^അദ്ദേഹം പറയുന്നു.
പുതിയ മരുന്നുകള്‍ രൂപപ്പെടുത്തുന്നതിലും ഈ സങ്കേതം പ്രയോജനപ്പെടും. മലിനജലം ശുദ്ധീകരിക്കുന്ന സൂക്ഷ്മജീവികളെ രൂപപ്പെടുത്തുവാനും കഴിഞ്ഞേക്കും.

കാവലാന്‍ said...

എന്റെ ദൈവം കപ്പ പുഴുങ്ങിയതും,ബിരിയാണീം ഒക്കെ കഴിക്കും.

നിലാവ്‌ said...

ദൈവത്തിന്റെ സംരക്ഷകർ ദൈവത്തെ സംരക്ഷിക്കാൻ പുതിയ വാദങ്ങളുമായി വരുമെന്നു പ്രതീക്ഷിക്കാം. ഇങ്ങനൊരു കണ്ടുപിടുത്തം മനുഷ്യർ നടത്തുമെന്ന് ഞങ്ങളുടെ പുസ്തകത്തിൽ പണ്ടെ എഴുതിയിട്ടുണ്ടെന്നുള്ള മറുവാദങ്ങൾ ഉടനെ വരും..കാത്തിരുന്നു കാണാം...

സുശീല്‍ കുമാര്‍ said...

ഇന്നത്തെ ചന്ദ്രിക ദിനപത്രമൊന്നു വായിച്ചു നോക്കൂ മാഷേ; ദൈവത്തിന്റെ മഹത്വം അപ്പോള്‍ കാണാം. 'ദൈവത്തിന്റെ' ജീവകോശത്തിലല്ലേ ഡി എന്‍ എ സന്നിവേശിപ്പിച്ചിരിക്കുന്നത്? ഇതൊക്കെ ഇത്ര പൊക്കിപ്പറയാനെന്തിരിക്കുന്നു?

ദൈവത്തിന്‌ തൊഴിലില്ലായ്മാ വേതനം കൊടുക്കേണ്ടി വരുമോ?

mukthaRionism said...

' എന്റെ പ്രിയപ്പെട്ട ബ്ലോഗര്‍ സുഹൃത്തുക്കളെ നിര്‍ത്തുകയല്ലെ ഈ മത സംവാദം... '

ea jabbar said...

ഈ ശാസ്ത്രനേട്ടത്തില്‍ ആഹ്ലാദിക്കാന്‍ യുക്തിവാദികള്‍ നാളെ 24-5-2010 കോഴിക്കോട്ട് പ്രകടനം നടത്തുന്നു. വൈകിട്ട് 5 മണിക്ക് മൊഫ്യൂസില്‍ ബസ്റ്റാന്റില്‍ നിന്നു തുടക്കം .

ബിജു ചന്ദ്രന്‍ said...

സുശീല്‍ ;
അടുത്തതായി കോശം തന്നെ കൃത്രിമമായി സൃഷ്ടിച്ച് DNA സന്നിവേശിപ്പിചാലും ചന്ദ്രിക എഴുതും, ഞമ്മളെ ദൈവം സൃഷ്‌ടിച്ച തന്മാത്രകള്‍ കൊണ്ടല്ലേ ലവന്മാര്‍ കോശം സൃഷ്ടിച്ചത് എന്ന് ! :-)

ഷൈജൻ കാക്കര said...

തെളിയിക്കപ്പെടുന്ന ശാസ്ത്രസത്യത്തെ കാക്കര മുറുകെ പിടിക്കും...

ഭൗതീകനേട്ടങ്ങൾ തരുന്ന ശാസ്ത്രവും ആത്മീയസുഖം തരുന്ന ദൈവവിശ്വാസവും സമാന്തരങ്ങളായി മുന്നോട്ട്‌പോകും.

sanchari said...

ea jabbar said...
ഈ ശാസ്ത്രനേട്ടത്തില്‍ ആഹ്ലാദിക്കാന്‍ യുക്തിവാദികള്‍ നാളെ 24-5-2010 കോഴിക്കോട്ട് പ്രകടനം നടത്തുന്നു. വൈകിട്ട് 5 മണിക്ക് മൊഫ്യൂസില്‍ ബസ്റ്റാന്റില്‍ നിന്നു തുടക്കം .

May 22, 2010 8:55 PM



ഹ ഹാ ഹഹാ..................

കാള പെറ്റെന്ന് കേട്ട് കയറെടുത്തു പായുന്ന യുക്തിവാദി സഘാക്കളുടെ അമിതാവേശം കാണാന്‍ കൌതുകമുണ്ട്

ea jabbar said...

പെറ്റത് കാളയല്ല; പശു തന്നെ എന്നുറപ്പുണ്ട് സഖാവേ !

ea jabbar said...

പെരിന്തല്‍മണ്ണയിലെ സംവാദം ഭംഗിയായി നടന്നു. ജമാ അത്തു പ്രതിനിധി വന്നില്ല. കാരണം അറിയിച്ചുമില്ല. പങ്കെടുത്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി !

V.B.Rajan said...

ദൈവം സൃഷ്ടിച്ച മനുഷ്യന്റെ തലോച്ചോറിന്റെ അപാര ശക്തിയേ!!! എല്ലാവര്‍ക്കും കൂടി ദൈവത്തെ ഒന്നു കൂടി സ്തുതിക്കാം.

ഇനി ഇപ്പോ പ്രപഞ്ചസൃഷ്ടിയും ഭൂമി പരത്തലും മാത്രമായി ദൈവത്തിന്റെ ജോലി ചുരുക്കേണ്ടി വരുമല്ലോ? വല്ലാത്ത ചതിയായിപ്പോയി. പുതിയ ഉഡായിപ്പുകളുമായി ദൈവത്തിന്റെ വക്കീലന്മാര്‍ ഉടന്‍ രംഗത്തിറങ്ങുമെന്നു കരുതാം.

കുരുത്തം കെട്ടവന്‍ said...

അതേ, അതേ, ഇനി ദൈവം എങ്ങോട്ട്‌ പോകും എന്തോ?!! ഈ പീക്കിരി പോന്ന മനുഷ്യര്‍ 'എന്തിരൊക്കെ' കണ്ടുപിടിക്കുന്നു. കണ്ടുപിടുത്തങ്ങളെല്ലാം ദൈവ ഇല്ലെന്നതിനു തെളിവാണെന്ന് വിശ്വസിച്ചിരുന്ന മൂഡന്‍മാര്‍ ചരിത്രത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്‌. അതിനാല്‍ ഇതില്‍ പുതുമയില്ല.

ea jabbar said...

ദൈവം “മൂക്കില്‍ ഊതിയപ്പോള്‍” ജീവന്‍ എന്ന അല്‍ഭുതപ്രതിഭാസം ഉണ്ടായി എന്നാണു മതഭാഷ്യം. എന്നാല്‍ ജീവന്‍ എന്നത് പദാര്‍ത്ഥങ്ങളുടെ സങ്കീര്‍ണ സംയോജനം മൂലം രൂപപ്പെട്ടു വികസിച്ചു വന്ന ഒരു ഭൌതികപ്രതിഭാസം മാത്രമാണെന്നു തെളിഞ്ഞു. അതുകൊണ്ടാണു മനുഷ്യനതിനെ നിയന്ത്രിക്കാന്‍ കഴിയുന്നത്.

സുശീല്‍ കുമാര്‍ said...

സംവാദം നടന്നു; ജമാ അത്തെ ഇസ്ലാമിക്കാര്‍ വന്നില്ല!!!

അപ്പി ഹിപ്പി said...

Mashey,

Perinthalmanna samvaadathintey video kaanaan valla vazhiyundo?

sanchari said...

പെറ്റത് പശുവെങ്കില്‍ അത് മച്ചിപ്പശുവാണ് മാഷെ

സുശീല്‍ കുമാര്‍ said...

ഇനി പെറാതെ തന്നെ മനുഷ്യരുണ്ടാകാവുന്ന കാലമാണ്‌ സഞ്ചാരീ വരാന്‍ പോകുന്നത്. കാത്തിരിക്കൂ.

sanchari said...

പുച്ചക്ക് എന്താണ് പൊന്ന് തൂക്കുന്നിടത്ത്, യുക്തിവടിക്ക് എന്താണ് ശാസ്ത്ര കാര്യങ്ങളില്‍
ഇവിടെ എന്തെങ്കിലും ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുമ്പോള്‍ എന്തിനാണ് ശാസ്ത്രവിരോധികളായ യുക്തിവാദികള്‍ അതിനു വിളിച്ചു കൂവുന്നത് അത് ശാസ്ത്ര ബോധവും പുരോഗമന ചിന്തയും സംസ്കാരവും ഉള്ളവര്‍ ചര്‍ച്ച ചെയ്തു കൊള്ളും, അല്ലാതെ അന്ധ വിഷസികളായ നിരീശ്വര കമുന്യുനിസ്റ്റു യുക്തിവാദ കൂട്ടുകെട്ട് അതില്‍ ഇടപെടേണ്ട കാര്യമില്ല
ഇവിടെ പെറാതെ കുട്ടികളുണ്ടയാലും മുട്ട വിരിഞ്ഞു ആന വന്നാലും എന്തായാലും നിങ്ങള്ക്ക് കാര്യമില്ല ശാസ്ത്രവും സംസ്കാരവും ഒന്നും നിങ്ങളുടെ ഏര്‍പ്പാടല്ല എന്നെങ്കിലും സ്വയം മനസ്സിലാക്കുക

സത്യാന്വേഷി said...

ea jabbar said...

"ദൈവം “മൂക്കില്‍ ഊതിയപ്പോള്‍” ജീവന്‍ എന്ന അല്‍ഭുതപ്രതിഭാസം ഉണ്ടായി എന്നാണു മതഭാഷ്യം. എന്നാല്‍ ജീവന്‍ എന്നത് പദാര്‍ത്ഥങ്ങളുടെ സങ്കീര്‍ണ സംയോജനം മൂലം രൂപപ്പെട്ടു വികസിച്ചു വന്ന ഒരു ഭൌതികപ്രതിഭാസം മാത്രമാണെന്നു തെളിഞ്ഞു. അതുകൊണ്ടാണു മനുഷ്യനതിനെ നിയന്ത്രിക്കാന്‍ കഴിയുന്നത്.

മാഷേ, മതലോകത്തുണ്ടാകുന്ന പരിഷ്കരണങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതു കൊണ്ടാണ് ജബ്ബാര്‍ മാഷെപ്പോലുള്ളവര്‍ ഇത്തരം വിവരക്കേടുകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. കളിമണ്ണ് കുഴച്ച് ആദമിനെ ഉണ്ടാക്കി മൂക്കില്‍ ഊതി ജീവന്‍ വെപ്പിച്ചു എന്നുള്ള ബൈബിള്‍ കഥയൊന്നും വിശുദ്ധ ഖുര്‍‌ആന്‍ അംഗീകരിക്കുന്നില്ല. മനുഷ്യ സൃഷ്ടിപ്പിനെപ്പറ്റി വിശുദ്ധ ഖുര്‍‌ആന്‍ എന്തുപറയുന്നു എന്നറിയാന്‍ ഇത് വായിക്കുക http://satyaanweshi.blogspot.com/2010/05/blog-post_10.html

സത്യാന്വേഷി said...

"24 ശാസ്ത്രജ്ഞരുടെ പത്തുവര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് ഈ കണ്ടെത്തല്‍"

കൃത്രിമ ഡിഎന്‍എ നിയന്ത്രിക്കുന്ന ജീവകോശം വികസിപ്പിച്ചെടുക്കാന്‍ ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ 24 ശാസ്ത്രജ്ഞന്മാര്‍ക്ക് പത്തു വര്‍ഷം വേണ്ടി വന്നു. അവര്‍ വികസിപ്പിച്ചെടുത്ത കൃത്രിമ ജീവിയുടെ ശരീരത്തില്‍ വെറും 485 ജീനുകളാണുള്ളത്. എന്നാല്‍ മനുഷ്യശരീരത്തില്‍ എത്ര ജീനുകള്‍ ഉണ്ട് എന്നറിയാമോ 20,000 ലേറെ! സബ്‌ഹാനല്ലാഹ്! (അല്ലാഹു ഏറ്റവും പരിശുദ്ധന്‍) എന്നല്ലാതെ എന്തു പറയാന്‍! ഇതൊക്കെ യാദൃച്ഛികമായി സംഭവിച്ചതാണെന്നു വിശ്വസിക്കുന്ന യുക്തി വാദി സുഹൃത്തുക്കളുടെ തലച്ചോര്‍ ഗവേഷണ വിധേയമാക്കേണ്ടതു തന്നെ.

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
Muhammed Shan said...

അനിലേ അത് കലക്കി..
ഇതെല്ലാം അറിഞ്ഞിരുന്നിട്ടും ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു അല്ലെ?!!!
യഥാര്‍ത്ഥ യുക്തിവാദികളായ ചിന്തകനും കൂട്ടരും ഇവിടെയുള്ളപ്പോള്‍ മാഷ്‌ വാ തുറക്കുന്നത് എന്തിനാനെന്നാണ്‌ മനസ്സിലാകാത്തത് ! ! !
......

അനില്‍@ബ്ലോഗ് // anil said...

മുഹമ്മദ് ഷാന്‍,
കുട്ടികള്‍ ഇതിനെപ്പറ്റി സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അപ്പോള്‍ ഈ ബാക്റ്റീരിയ കണ്ട് പിടിച്ച കാര്യമൊക്കെ ഖുറാന്‍ വചനങ്ങള്‍ ക്വോട്ട് ചെയ്ത് പറഞ്ഞിരിക്കുന്ന കാര്യം വിട്ടുകളയാന്‍ പറ്റില്ലല്ലോ.

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.