Thursday, July 14, 2011

കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചുവോ????

Fasil said:- ഖുര്‍ആന്‍ ഏതു രീതിയില്‍ മനുഷ്യരില്‍ എത്തണം എന്നത് അള്ളാഹുവിന്‍റെ തീരുമാനം ആയിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ഭൂലോകത്തില്‍ കോടിക്കണക്കിനു ഖുര്‍ആന്‍ ഉണ്ട്, അവയില്‍ ഒന്നിലും ഒരക്ഷരത്തിലോ കുത്തിലോ കോമയിലോ 1400 വര്‍ഷങ്ങള്‍ ആയിട്ടും വ്യത്യാസം വന്നിട്ടില്ല എന്നതും ഇനി വ്യത്യാസം വരില്ല എന്ന തിരിച്ചറിവും പലരുടേയും ഉറക്കം കെടുത്തുന്നു. കമ്പ്യൂട്ടറോ CRC, Parity അല്‍ഗോരിതങ്ങളോ കണ്ടെത്താത്ത കാലത്ത് എല്ലിലും തോലിലും ഒക്കെ രേഖപ്പെടുത്തിയ കാര്യങ്ങള്‍ ഇങ്ങനെ നില നിന്നു എന്നത് തീര്‍ച്ചയായും അത്ഭുതം തന്നെ. കാരണം ഖുര്‍ആനിന് രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം മാത്രം ക്രോഡീകരിക്കപ്പെട്ട ഹദീസുകളില്‍ വരെ കൃത്രിമം നടന്നിട്ടുണ്ട്, എന്നിട്ടും ഖുര്‍ആന്‍ മാത്രം മാറാതെ നില്‍കുന്നു. ഇതിലെല്ലാം ചിന്തിക്കുന്ന ജനത്തിന് ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.
-------------------
കുര്‍ ആന്‍ അള്ളാഹു സംരക്ഷിച്ചില്ല എന്ന എന്റെ വിമര്‍ശനത്തോടുള്ള ഒരു പ്രതികരണമാണിത്. ഇത് ഒരു യുക്തിയാണ്. അല്ലാഹുവിനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുത്തെ തീരൂ എന്ന യുക്തി. പക്ഷെ ഞാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ഇതു മറുപടിയാകുന്നില്ല. കുര്‍ ആന്‍ എന്ന പേരില്‍ ഇന്നു മുസ്ലിംങ്ങളുടെ കയ്യിലുള്ള ഉസ്മാനീ മുസ് ഹഫ് ഉസ്മാന്റെ കാലത്തു പ്രസിദ്ധീകരിച്ച ശേഷം അതില്‍ മാറ്റം ഉണ്ടായിട്ടില്ല എന്നതും അതു സംരക്ഷിക്കപ്പെട്ടു എന്നതും ആരും തര്‍ക്കിക്കുന്ന വിഷയമല്ല. വ്യവസ്ഥാപിതമായ രീതിയില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയും അത് ഒരു മത സമൂഹം ബോധപൂര്‍വ്വം മാറ്റം വരാതെ സംരക്ഷിക്കുകയും ചെയ്തു എന്നതില്‍ ഒരു അല്‍ഭുതവും അസാധാരണത്വവും ഇല്ല. ലോകത്ത് എത്രയോ സാഹിത്യ കൃതികള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമൊന്നും വരാതെ നില നില്‍ക്കുന്നു. ഇനിയും എത്ര നൂറ്റാണ്ടു വേണമെങ്കിലും നിലനിര്‍ത്തുകയും ചെയ്യാം. അതൊന്നും അല്ലാഹുവിന്റെ സംരക്ഷണം കൊണ്ടല്ല. മനുഷ്യരുടെ സംരക്ഷണമാണ്. പ്രസിദ്ധീകരിച്ച നാള്‍ തോട്ട് ഒരു മാറ്റവും വരാതെ ഒരു ഗ്രന്ഥം സംരക്ഷിക്കപ്പെട്ടു എന്നു പറഞ്ഞാല്‍ ആ ഗ്രന്ഥം ദൈവീകമാണ് എന്നാണോ അര്‍ത്ഥം ? എങ്കില്‍ ലോകത്തു ലക്ഷക്കണക്കിനു ദൈവീകഗ്രന്ഥങ്ങള്‍ ഉണ്ടെന്നു പറയാം. റഫറന്‍സിനുള്ള വിജ്ഞാന ഗ്രന്ഥങ്ങളാണു കാലാനുസൃതം നാം പുതുക്കിക്കൊണ്ടിരിക്കുക. സാഹിത്യകൃതികള്‍ അതെ പടി നിലനിര്‍ത്തുകയാണു ചെയ്യുന്നത്. ഷേക്സ്പിയറിന്റെ നാടകമോ ടോത്സ്റ്റോയി യുടെ കഥകളോ ചന്തുമേനോന്റെ നോവലോ ഒരു മാറ്റവും വരാതെ നില നില്‍ക്കുന്നു. അതൊക്കെ ദൈവീക കൃതികളാണെന്നു പറയാന്‍ കഴിയുമോ? എന്നാല്‍ ദൈവീക സംരക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണോ?
23 കൊല്ലക്കാലം കൊണ്ട് മുഹമ്മദിന്റെ നാവിലൂടെ പുറത്തു വന്ന വെളിപാടുകളെയാണല്ലോ കുര്‍ ആന്‍ എന്നു പറയുന്നത്. അതു മുഴുവന്‍ സംരക്ഷിക്കപ്പെട്ടോ? ഇല്ല എന്നു മാത്രമല്ല. കുര്‍ ആന്‍ പൂര്‍ണമായും ഇല്ലാതാകുമോ എന്ന ഭീതി മുസ്ലിം നേതാക്കളെ പിടി കൂടിയ സമയത്താണ് അവശിഷ്ട കുര്‍ ആന്‍ എങ്കിലും സംരക്ഷിക്കണം എന്ന തീരുമാനമുണ്ടായത് എന്നാണു കുര്‍ ആന്‍ ക്രോഡീകരണ ചരിത്രം നമ്മോടു പറയുന്നത്.
ക്രോഡീകരിക്കാന്‍ മുതിരുന്ന സമയത്ത് നിരവധി കുര്‍ ആനുകള്‍ നിലവിലുണ്ടായിരുന്നു എന്നും അവതമ്മില്‍ പ്രകടമായ ഒട്ടേറെ വൈരുദ്ധ്യങ്ങളും മാറ്റങ്ങളും ഉണ്ടായിരുന്നു എന്നും പറയുന്നു. ആ വൈരുദ്ധ്യങ്ങള്‍ മൂലം മുസ്ലിം സമൂഹം ഭിന്നിച്ചു നശിക്കാനിടയുണ്ടെന്ന ഭീതി മൂലം ഉസ്മാന്‍ തന്റെ കോപ്പി ഒഴികെയുള്ള എല്ലാ കുര്‍ ആനും വരുത്തി കത്തിച്ചു കളയുകയാണുണ്ടായത്.
അപ്രകാരം നില നിര്‍ത്തിയ കുര്‍ ആനില്‍ നിരവധി സുപ്രധാനമായ അധ്യായങ്ങളും വാക്യങ്ങളും നഷടപ്പെട്ടു പോയി എന്നു പറയുന്നത് ഇസ്ലാമിന്റെ ശത്രുക്കളല്ല. പ്രാമാണികരെന്ന് ഇസ്ലാമിക ലോകം ഒന്നടകം അംഗീകരിക്കുന്ന മഹാ പണ്ഡിതന്മാര്‍ തന്നെയാണ്.
എന്താണിതിനര്‍ഥം ?
കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചു എന്നാണോ? അല്ലാഹു സംരക്ഷിക്കുമായിരുന്നെങ്കില്‍ ഈ അവസരത്തിലായിരുന്നു അല്‍ഭുതം നടക്കേണ്ടിയിരുന്നത്. യാതൊന്നും നഷ്ടപ്പെടാതെ ക്രോഡീകരിക്കാന്‍ കഴിയണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.
ഇവിടെ സത്യത്തില്‍ വല്ലാത്തൊരു പ്രതിസന്ധിയാണു മത പണ്ഡിതന്മാരെ അലട്ടുന്നത്. മറ്റൊരു ന്യായവും പറയാനില്ലാത്തതിനാല്‍ അവര്‍ കണ്ടെത്തിയ ഒരു മുടന്തന്‍ യുക്തിയാണു ഫാസില്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ കുര്‍ ആനില്‍ എന്തൊക്കെയുണ്ടോ അതു മാത്രമാണു കുര്‍ ആന്‍ . ബാക്കിയെല്ലാം അല്ലാഹു തന്നെ റദ്ധാക്കി എന്നാണു പണ്ഡിതന്മാര്‍ വാദിക്കുന്നത്.
മന്‍സൂഖ് നാസിഖ് വാദം ഇതിനായി വളച്ചൊടിക്കുകയാണവര്‍ ചെയ്തത്. മന്‍സൂഖായ വാക്യങ്ങളെല്ലാം ഒഴിവാക്കി ക്രോഡീകരിക്കാന്‍ കഴിഞ്ഞോ? നാസിഖും മന്‍സൂഖും ഒക്കെ ഇപ്പോഴും ഉണ്ട്. നാസിഖ് നഷ്ടപ്പെടുകയും മന്‍സൂഖ് ഉള്‍പ്പെടുകയും ചെയ്ത “മഹാല്‍ഭുതവും“ കാണാം. പിന്നെ എങ്ങനെയാണു കൊഴിഞ്ഞു പോയതൊക്കെ മന്‍സൂഖ് ആകുന്നത്?
ഹാഫിളുകള്‍ യുദ്ധങ്ങളില്‍ മരിച്ചതും ആളുകള്‍ കുര്‍ ആന്‍ വാക്യങ്ങള്‍ വിസ്മരിച്ചു പോയതും ആടു തിന്നും ചിതലു തിന്നും നഷ്ടപ്പെട്ടതുമൊക്കെ അല്ലാഹു ബോധപൂര്‍വ്വം നശിപ്പിച്ചതായി കണക്കാക്കി അല്ലാഹുവിനെ രക്ഷിക്കാം എന്നാണല്ലോ യുക്തി? എങ്കില്‍ ഒരൊറ്റ സംശയത്തിനു മാത്രം ഇസ്ലാമിന്റെ വക്താക്കള്‍ മറുപടി പറയണം. വ്യഭിചാരത്തിനു കുര്‍ ആനിലുള്ള ശിക്ഷ എന്താണ്? എറിഞ്ഞു കൊല്ലല്‍ ശിക്ഷ കുര്‍ ആനില്‍ നിന്നും നഷ്ടപ്പെട്ടു എന്നു പറയുന്നു. എന്നിട്ടും ഈ ശിക്ഷ ഇന്നും മുസ്ലിം ലോകം നടപ്പിലാക്കുന്നു. കുര്‍ ആനില്‍ വ്യക്തമായി ശിക്ഷ വിധിച്ച ഒരു കാര്യത്തിന് മറ്റൊരു ശിക്ഷ നടപ്പിലാക്കുന്നതിന്റെ ദീനീ ന്യായം ഒന്നു വിശദീകരിക്കാമോ? സുയൂതിയും ബുഖാരിയും ഇബ്നു മാജയുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത് ഉമര്‍ തെളിവു സഹിതം ഹാജറാക്കിയിട്ടും ബോധപൂര്‍വ്വം പ്രസ്തുത ആയത്ത് കുര്‍ ആനില്‍ നിന്നും ഒഴിവാക്കി എന്നാണ് . അല്ലാഹുവാണ് അതൊഴിവാക്കിയതെങ്കില്‍ ആ നിയമം പിന്നെയും നടപ്പിലാക്കിയതെന്തിനായിരുന​്നു? ???????
  • അബൂ ഉബൈദ് റിപ്പോര്‍ട് ചെയ്യുന്നു: ഇബ്ന ഉമര്‍ പറഞ്ഞു: “നിങ്ങളൊക്കെ പറയാറുണ്ടല്ലോ, കുര്‍ ആനൊക്കെ പഠിച്ചു എന്ന്. സത്യത്തില്‍ നിങ്ങളാരും അറിഞ്ഞില്ല ; കുര്‍ ആന്‍ കുറെ പോയ കഥ. വെളിവായതു പഠിച്ചു എന്നു മാത്രം പറഞ്ഞാല്‍ മതി. മുഴുവന്‍ പഠിച്ചു എന്നു പറയേണ്ട--” (ഇത്ഖാന്‍ 2/32)

  • ആയിശ പറയുന്നു: “നബിയുടേ കാലത്ത് ‘അഹ്സാബ്‘ സൂറത്തില്‍ ഇരുനൂറു സൂക്തങ്ങള്‍ ഓതാറുണ്ടായിരുന്നു. എന്നാല്‍ ഉസ്മാന്‍ മുസ് ഹഫിനെ ക്രോഡീകരിച്ചപ്പോഴാണ്‍ അത് ഇന്നത്തെ കോലത്തിലായത്. (ഇത്ഖാന്‍ -2/32) ഇന്ന് ആ അധ്യായത്തില്‍ 73 സൂക്തങ്ങള്‍ മാത്രം !
    ഉസ്മാന്‍ മുസ് ഹഫ് തയ്യാറാക്കുന്നതിനു മുമ്പേ ഇബ്നു മസൂദ്, ഉബയ്യ്, അലി എന്നിവര്‍ അതു തയ്യാറാക്കിയിരുന്നു. അധ്യായങ്ങളുടെ എണ്ണത്തിലും ക്രമത്തിലും അവയെല്ലാം വ്യത്യസ്തമായിരുന്നു. മസ് ഊദിന്റെ കുര്‍ ആനില്‍ ഫാതിഹയും മുഅവ്വദതൈനി [നാസും ഫലഖിയും ]യും ഉള്‍പ്പെടുത്തിയിരുന്നില്ല. കാരണം അവയെല്ലാം അള്ളാഹുവില്‍ അഭയം തേടുന്ന പ്രാര്‍ത്ഥനകള്‍ മാത്രമാണെന്നും കുര്‍ ആന്‍ അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം ! ഉബയ്യിന്റെ കുര്‍ ആനിലാകട്ടെ ഖുല് അ, ഹഫ്ദ്, എന്നീ രണ്ടു സൂറകള്‍ അധികവും ചേര്‍ത്തിരുന്നു. !



5 comments:

ea jabbar said...

“ഇമാം ആഖൂലി ,തന്റെ ഫവാഇദില്‍ പറയുന്നു: സുഫ് യാനുബ്നു ഉയൈന സെയ്ദുബ്ന്‍ ഥാബിതില്‍നിന്നു റിപ്പോര്‍ട് ചെയ്യുന്നു: “നബിതിരുമേനി വഫാതാകുമ്പോള്‍ കുര്‍ ആന്‍ ഒരു ഗ്രന്ഥമായി ക്രോഡീകരിച്ചിരുന്നില്ല. ... ഇതിനു കാരണം , കുര്‍ ആനില്‍ വല്ല സൂക്തത്തിന്റെയും പാരായണം അല്ലെങ്കില്‍ വിധി ദുര്‍ബ്ബലപ്പെടുത്തിയേക്കാന​്‍ സാധ്യതയുണ്ടായിരുന്നു തിരുമേനിയുടെ കാലത്ത്. തന്മൂലമാണു തിരുമേനി അതു രണ്ടു ചട്ടക്കുള്ളില്‍ ക്രോഡീകരിച്ചു വെക്കാതിരുന്നത്. ..” [ഖുര്‍ ആനിന്റെ അറിയപ്പെടാത്ത ഏടുകള്‍ -പേ.19- കെ വി എം പന്താവൂര്‍ ]

മന്‍സൂഖായ വചനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സൈദും കൂട്ടരും നടത്തിയ മുസ്ഹഫ് നിര്‍മ്മാണം പ്രവാചകന്റെ ഹിതത്തിനെതിരായിരുന്നു എന്നു വ്യക്തം !....!

ea jabbar said...

http://www.deenresearchcenter.com/LinkClick.aspx?fileticket=A9NNlE0TAeo%3D&tabid=98&mid=824&language=nl-NL

ea jabbar said...

http://www.al-islam.org/protection/3.htm

ea jabbar said...

‘Umar said: ‘Refrain from destroying yourself by denying the verse of stoning. Matters should not reach the stage that people should begin to say: "We do not find mention of two punishments (stripes and stoning) in the Book of Allah." No doubt the Prophet did Rajam (stoning to death) and so did we. I swear by Him in whose hands is my life that if I were not fearful of the fact that people would say that ‘Umar has made an addition in the Book of Allah, I would have written the verse: "Stone to death the old man guilty of fornication and the old woman guilty of fornication" in the Qur’an. The reason is that we ourselves have recited this verse [from the Qur’an]’. (Mu’atta, Kitabu’l-Hudud)

Salim PM said...

കല്ലെറിഞ്ഞുകൊല്ലലും ഖുര്‍‌ആനും

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.