Saturday, March 12, 2011

ദയാവധം അധാര്‍മ്മികമോ?

അരുണ ഷാന്‍ബാഗ് എന്ന സ്ത്രീയുടെ ദുരവസ്ഥ നാം വായിച്ചറിഞ്ഞതാണ്. കേവലം ഒരു ജീവത്തുടിപ്പു മാത്രമായി അവര്‍ നിരവധി വര്‍ഷങ്ങളായി ആശുപത്രിയിലെ കൃത്രിമക്കുഴലുകളുടെ സഹായത്തോടെ “ജീവിക്കുന്നു”. ഒരു ബലാത്സംഗത്തിന്റെ ഇരയാണവര്‍. അവരെ മരണത്തിനു വിട്ടു കൊടുത്തുകൊണ്ട് കൃത്രിമ ജീവിതത്തിന്റെ തടവില്‍ നിന്നും മോചിപ്പിക്കാനായി സാമൂഹ്യപ്രവര്‍ത്തകയായ പിങ്കി വിരാനി നടത്തിയ നിയമപ്പോരാട്ടത്തിനു വിരാമമിട്ടുകൊണ്ട് സുപ്രീം കോടതി വിധി വന്നു. ദയാ വധം പാടില്ല, എന്നാല്‍ സ്വാഭാവിക മരണത്തിനു വിട്ടുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് അവരെ കൃത്രിമ ജീവിതത്തില്‍ നിന്നും മോചിപ്പിക്കാം. ഇതാണു വിധിയുടെ സാരം.
ഈ വിധി പുറത്തു വന്നതോടെ സ്വാഭാവികമായും ദൈവത്തിന്റെ വക്കീലന്മാര്‍ എതിര്‍പ്പുമായി രംഗത്തു വന്നു. മാധ്യമം പത്രം മുഖപ്രസംഗവും തുടരെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു കൊണ്ട് ദൈവത്തിന്റെ വക്കാലത്തുമായി വന്നിരിക്കുന്നു. മുഖപ്രസംഗകാരന്റെ വേവലാതിക്ക് ഒരു ഉദാഹരണം നോക്കുക:-
“....പ്രത്യക്ഷത്തില്‍ ന്യായവും മാനുഷികവുമായ ആവശ്യമെന്ന് തോന്നാമെങ്കിലും വളരെയേറെ ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നതാണ് ദയാവധം വ്യാപകമായി എതിര്‍ക്കപ്പെടാന്‍ കാരണം. ജീവന്‍ സ്രഷ്ടാവിന്റെ വരദാനമാണ്, അതെടുത്തുകളയാനുള്ള അധികാരവും അവന് മാത്രമാണ് എന്ന മതതത്ത്വത്തില്‍ വിശ്വസിക്കാത്തവരും ദുര്‍വിനിയോഗസാധ്യതയാണ് ദയാവധം അനുവദിക്കുന്നതിന് തടസ്സമായി കാണുന്നത്.”
ഇവിടെ അരുണ എന്ന സ്ത്രീയുടെ ജീവന്‍ ദൈവത്തിന്റെ വരമാണോ? അതോ വൈദ്യശാസ്ത്രത്തിന്റെ മാത്രം വരദാനമാണോ? ദൈവത്തിന്റെ വരമാണെങ്കില്‍ ആശുപത്രിയിലെ കൃത്രിമക്കുഴലുകള്‍ മാറ്റുന്നതോടെ അവര്‍ മരിക്കുന്നതെങ്ങനെ? ദൈവത്തിനു തന്റെ സര്‍വ്വശക്തിയുപയോഗിച്ച്‍ അവരുടെ ജീവന്‍ നിലനിര്‍ത്താമല്ലോ? എന്നാല്‍ സത്യമെന്താണ്? ദൈവം ഇവിടെ നിസ്സഹായനാണെന്നതല്ലേ വാസ്തവം? ശാസ്ത്രം ഇത്തരം കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെ ജീവന്റെ തുടിപ്പു നിലനിര്‍ത്താമെന്നു കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ആ സ്ത്രീ ജീവിക്കുമായിരുന്നോ? അനാവശ്യമായി, രോഗിക്കോ മറ്റുള്ളവര്‍ക്കോ ഒരു പ്രയോജനവുമില്ലാതെ വേദനയും ക്ലേശങ്ങളും മാത്രം സമ്മാനിച്ചുകൊണ്ട് ഇങ്ങനെയൊരു ജീവന്‍ നിലനിര്‍ത്തുന്നതിനേക്കാള്‍ അവരെ സ്വാഭാവികമായി “ദൈവത്തിനു” വിട്ടുകൊടുത്തുകൊണ്ട് ദൈവീകക്കൊല നടത്തുന്നതല്ലേ ന്യായം ? അതല്ലേ ദയ ? അതല്ലേ കാരുണ്യം ? അതല്ലേ പുണ്യം? കോടതി അത്രയല്ലേ പറയുന്നുള്ളു.
ഇനി നിയമം ദുര്‍വിനിയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുടെ പേരില്‍ ഈ നിയമത്തെ എതിര്‍ക്കുന്ന ഇസ്ലാമിസ്റ്റുകളോടു ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കാം. ജീവന്‍ ദൈവം തന്നതായതിനാല്‍ മനുഷ്യര്‍ക്ക് അത് എടുക്കാന്‍ അവകാശമില്ല എന്നാണല്ലോ വാദം. ഇവിടെ ജീവന്‍ മനുഷ്യന്‍ എടുക്കുന്നില്ല, ദൈവത്തിനു വിട്ടു കൊടുക്കുകയാണു ചെയ്യുന്നത്. മനുഷ്യന്റെ ശാസ്ത്രത്തെ ആശ്രയിക്കാതെ ദൈവത്തിന് ആരോഗിയെ രക്ഷിക്കാനാവുമെങ്കില്‍ ആരും അതു തടയുന്നില്ല. മനുഷ്യന്‍ കൊല നടത്തുന്നില്ല. കൃത്രിമമായി മനുഷ്യന്‍ നിലനിര്‍ത്തിപ്പോന്ന ജീവദായക സങ്കേതങ്ങള്‍ പിന്‍ വലിച്ച് രോഗിയെ ദൈവത്തിനു വിട്ടു കൊടുക്കുകയും ദൈവം കൊല്ലുകയുമാണു ചെയ്യുന്നത്. അതവിടെ നില്‍ക്കട്ടേ. ഇനി മതം ചെയ്യുന്നതോ? വളരെ നിസ്സാരമായ കുറ്റത്തിനും കുറ്റമേയല്ലാത്ത കാര്യത്തിനും അതി നികൃഷ്ഠമായ രീതിയില്‍ മനുഷ്യന്റെ ജീവനെ ഹനിക്കാന്‍ മതം അനുമതി നല്‍കുന്നു. ദുരുപയോഗത്തെക്കുറിച്ചൊന്നും ഈ മത നിയമസ്രഷ്ടാക്കളോ സംരക്ഷകരോ വേവലാതി ഉയര്‍ത്തിക്കാണുന്നുമില്ല. ഒന്നുരണ്ടു ദാഹരണങ്ങള്‍ : 13 കാരിയായ ഒരു സൊമാലിയന്‍ ബാലിക ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായതിന്റെ പേരില്‍ നിരപരാധിയും ഇരയുമായ ആകുട്ടിയെ കുഴിയിലിട്ടു മൂടി കല്ലെറിഞ്ഞു കൊന്നത് ഇസ്ലാം നിയമമനുസരിച്ചായിരുന്നു. വ്യഭിചാരക്കുറ്റത്തിനു കല്ലെറിഞ്ഞു കൊല്ലല്‍ ശിക്ഷ വിധിച്ച ഈ ദൈവീക വാദികള്‍ എന്തേ ദുരുപയോഗ സാധ്യതയൊന്നും പരിഗണിക്കാതിരുന്നത്? ദൈവം തന്ന ജീവന്‍ നിസ്സാരമായ കാരണം പറഞ്ഞ് കല്ലെറിഞ്ഞു നശിപ്പിക്കുമ്പോള്‍ എന്തെ ജീവന്‍ ദൈവത്തിന്റെ വരദാനമാണെന്നും അതെടുക്കാന്‍ മനുഷ്യര്‍ക്കവകാശമില്ലെന്നുമുള്ള സിദ്ധാന്തം പൊന്തിവന്നില്ല?
പൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ വന്ന സ്ത്രീകള്‍ തമ്മില്‍ നടന്ന ഒരു നാടന്‍ വഴക്കിനിടെ ഒരു ക്രിസ്ത്യന്‍ സ്ത്രീ എന്തോ പറഞ്ഞതിനാണു മതനിന്ദാ കുറ്റം ചുമത്തി പാക് കോടതി ആ സ്ത്രീക്കു വധശിക്ഷ വിധിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് നിലത്തെറിഞ്ഞതിനാണു മറ്റൊരാളെ പാക് കോടതി ഈ നിയമത്തില്‍ കുടുക്കി കൊല്ലാന്‍ വിധിച്ചത് !ഈ സാഹ്ചര്യ്ത്തില്‍ ദുരുപയോഗ സാധ്യത ചൂണ്ടിക്കാട്ടി മതനിന്ദാ നിയമം പരിഷ്കരിക്കണമെന്നു വാദിച്ചതിനാണു പാകിസ്താനിലെ പ്രവിശ്യാഗവര്‍ണറെയും ഒരു മന്ത്രിയേയും ഇസ്ലാമിന്റെ സംരക്ഷകര്‍ കൊലപ്പെടുത്തിയത്? ദൈവത്തിന്റെ വരദാനമായ ജീവന്‍ ഈ വിധം പന്താടപ്പെടുമ്പോഴൊന്നും ഉയര്‍ന്നു വരാത്ത ധാര്‍മ്മിക രോഷം ശൈഖ് മുഹമ്മദിനെപ്പോലുള്ളവര്‍ക്ക് ദയാവധത്തിന്റെ കാര്യത്തില്‍ മാത്രം ഉയര്‍ന്നു വരുന്നതിന്റെ യുക്തിയെന്ത്?
ശെയ്ഖ് മുഹമ്മദിന്റെ ലേഖനത്തില്‍ നിന്ന്:-
“ദൈവമാണ് ആത്മാവോടുകൂടി മനുഷ്യനെ സൃഷ്ടിച്ചത്. അതിനാല്‍, ശരീരത്തില്‍നിന്ന് ആത്മാവിനെ വേര്‍െപടുത്താന്‍ മനുഷ്യന് അധികാരമില്ല.
ശരീരത്തിന് ചലനവും ബോധവുമില്ലാത്ത രോഗിയുടെ ആത്മീയാവസ്ഥ എന്തെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കോ ന്യായാധിപന്മാര്‍ക്കോ സാധ്യമല്ല. ശാരീരികാവസ്ഥയെക്കാള്‍ മഹത്തരമാണ് ആത്മീയാനുഭവമെന്നിരിക്കെ അതിനറുതി വരുത്താന്‍ ആര്‍ക്കാണ് അവകാശമുള്ളത്. ബോധമറ്റ് വര്‍ഷങ്ങളോളം രോഗശയ്യയില്‍ കഴിയുന്നവരൊക്കെയും ദുഃഖിതരാണെന്ന് വിധിയെഴുതുന്നത് ന്യായമേ അല്ല.”
ശരീരത്തില്‍ നിന്നും ആത്മാവിനെ ദൈവം നേരത്തേ തട്ടിപ്പറിച്ചു കൊണ്ടു പോകുന്നതെന്തുകൊണ്ടാണ്? ഉറങ്ങുമ്പോള്‍ ആത്മാവ് അല്ലാഹു പിടിച്ചു വെക്കുന്നു എന്നാണല്ലോ ഇസ്ലാമിന്റെ സിദ്ധാന്തം. അപ്പോള്‍ മസ്തിഷ്കമരണം സംഭവിച്ചും പൂര്‍ണ അബോധാവസ്ഥയിലകപ്പെട്ടും കഴിയുന്നവരുടെ ആത്മാവ് അല്ലാഹു കീശയിലാക്കി പ്പോയതായിരിക്കുമല്ലോ? മുമ്പ് ഫ്ലോറിഡായില്‍ ഒരു സ്ത്രീ [ടെറി ഷിയാവോ] ഇതു പോലെ ഇരുപത്തഞ്ചു കൊല്ലം കോമായില്‍ കിടന്ന ശേഷം ദയാവധം ചെയ്യപ്പെട്ടു. അന്നും മതലോകം ഇതൊക്കെ പറഞ്ഞിരുന്നു. ജീവന്‍ തന്നെയാണോ ആത്മാവ്? അതോ ബോധാവസ്ഥയാണോ ആത്മാവ്? ശാസ്ത്രം ഇപ്പറഞ്ഞതൊന്നും അംഗീകരിക്കുന്നില്ല. മനുഷ്യന്റെ മസ്തിഷ്കം പ്രവര്‍ത്തനരഹിതമായാല്‍ പിന്നെ ആത്മാവുമില്ല, ഒരു മണ്ണാങ്കട്ടയുമില്ല. ശരീരം ഒരു തുടിപ്പുമായി കഴിയുന്നതുകൊണ്ട് ഒരു ജീവി എന്ന നിലയില്‍ മനുഷ്യന് ഒരു പ്രയോജനവും ഇല്ല. അത്തരം അവസ്ഥയില്‍ മരണത്തിനു വിട്ടു കൊടുക്കുകയെന്നതില്‍ ഒരു അനീതിയും കാണേണ്ടതില്ലെന്നു മാത്രമല്ല. അവരോടു ചെയ്യാവുന്ന ഏറ്റവും വലിയ കാരുണ്യയവും നീതിയും ദയാവധം തന്നെ !

26 comments:

ea jabbar said...

ദൈവത്തിനു കൊല്ലാന്‍ വിട്ടു കൊടുക്കുന്നതെങ്ങനെ മനുഷ്യന്‍ ചെയ്യുന്ന തെറ്റാകും ?

chithrakaran:ചിത്രകാരന്‍ said...

എട്ടുകാലി മതങ്ങളെന്ന് വിളിക്കാവുന്ന ഇസ്ലാം,ഹൈന്ദവ,കൃസ്ത്യന്‍ മതങ്ങള്‍ ഇപ്പോള്‍ മതനിരപേക്ഷ മാനവിക വാദികളേക്കാള്‍ മുറം പോലെ വിശാലമാണ് തങ്ങളുടെ മതമെന്ന് ഊറ്റം കൊള്ളുന്നതിനായി തങ്ങളുടെ നരഭോജികള്‍ക്കു സമമായ
ഹിംസയുടെ മുഖത്തിനു മുകളില്‍ മാനവിക സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മുഖം മൂടി ഭംഗിയായി തേച്ചു പിടിപ്പിക്കുന്നുണ്ട്.
മതങ്ങളുടെ പൌരോഹിത്യചെകുത്താന്മാര്‍ക്ക് അധികാരത്തില്‍ തുടരാന്‍ വേദമോതുകയല്ലാതെ മറ്റു വഴിയൊന്നുമില്ലാഞ്ഞിട്ടാണ്.
കൈവെട്ടാനും, കാലു കൊത്താനും,കല്ലെറിഞ്ഞുകൊല്ലാനും,തലവെട്ടിക്കൊല്ലാനും മനുഷ്യത്വമില്ലാത്തവരുടെ ദയാവദത്തിനെതിരെയുള്ള നിലപാട് അസ്ലീലമാണ്...കാപട്യമാണ്.

സാത്വികന്‍ said...

ജീവന്‍ ദൈവത്തിന്റെ വരദാനമാണെങ്കില്‍ കോഴിക്കും ആടിനും പന്നിക്കും പോത്തിനും ഒക്കെ ആ ജീവന്‍ തന്നെയല്ലേ കൊടുത്തത്. ആ ജീവന്‍ എടുക്കാന്‍ ദൈവ സംരക്ഷകര്‍ക്ക് ഒരു മടിയും ഇല്ലല്ലോ !!. എന്നുമുതലാണ്‌ മത പുരോഹിതന്മാര്‍ക്ക് ജീവന്‍ അമൂല്യമായ ഒന്നാണെന്നും ഒക്കെ തോന്നിയത്? ഭൂരിപക്ഷം മതത്തിന്റെയും വളര്‍ച്ചയുടെ ചരിത്രം രക്ത കളങ്കിതം തന്നെയാണ്.

Unknown said...

ഉസാമ ബിന്‍ ലാദന്‍ ദൈവമാണോ

ശ്രീജിത് കൊണ്ടോട്ടി. said...

പ്രസക്തമായ പോസ്റ്റ്‌, ജബ്ബാര്‍ മാഷ്.. ആശംസകള്‍..

ea jabbar said...

14 വയസ്സുള്ള ഒരു സ്കൂള്‍ കുട്ടി മതിലില്‍ കരിക്കട്ട കൊണ്ട് ചിത്രം വരച്ച് മുഹമ്മദ് എന്ന് അടിക്കുറിപ്പെഴുതിയതിനും പാകിസ്ഥാന്‍ കോടതിയില്‍ നിന്ന് വധശിക്ഷാ സിധിയുണ്ടായിട്ടുണ്ട്. ഒരു മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ [ഡോ.യൂനുസ് ശൈഖ്]ക്ലാസില്‍ കുട്ടികളോട് തമാശ പറഞ്ഞതിനും അദ്ദേഹത്തെ വധശിക്ഷ വിധിച്ച് ജയിലിലാക്കി. ദുരുപയോഗ സാധ്യതയുടെ പേരില്‍ മതനിന്ദാനിയമം പര്‍ഷ്കരിക്കണമെന്ന് ലോകത്തിന്റെ പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നു. ഇസ്ലാമിസ്റ്റുകള്‍ അതിനോടു പ്രതികരിക്കുന്നത് സ്വയം വധശിക്ഷ നടപ്പിലാക്കിക്കൊണ്ടാണ്. ജമായത്തെ ഇസ്ലാമിയാണു പാകിസ്ഥാനില്‍ ഈ കാട്ടാളത്തത്തിനെല്ലാം പ്രതിരോധം തീര്‍ക്കുന്നത് ! ഇവിടെ അവര്‍ മനുഷ്യാവകാശത്തിന്റെ ഹോത്സൈല്‍ കച്ചവടക്കാരുമാണ് !

ea jabbar said...

ഇന്ത്യന്‍ പാര്‍ളമെന്റ് ആക്രമിച്ച കൊടും ഭീകരനെ വധശിക്ഷക്കു വിധിച്ചപ്പോള്‍ വധശിക്ഷ തന്നെ പരിഷ്കൃത മനുഷ്യര്‍ക്കു ചേര്‍ന്നതല്ല എന്നു പറയാന്‍ മാധ്യമം ലേഖന പരമ്പര പ്രസിദ്ധീകരിച്ചു ! ആ ചര്‍ച്ചയില്‍ പക്ഷെ ശൈഖ് മുഹമ്മദുമാരൊന്നും വന്നില്ല. നക്സല്‍ ബുദ്ധി ജീവികളും യുക്തിവാദികളും മനുഷ്യാവകാശപ്രവര്‍ത്തകരുമൊക്കെയാണു അണി നിരന്നത്.
ഒരു മനുഷ്യന്‍ തന്റെ വിശ്വാസം ശരിയല്ലെന്നു ബോധ്യപ്പെട്ട് അതുപേക്ഷിച്ചാല്‍ , -ഉപേക്ഷിക്കപ്പെട്ട വിശ്വാസം ഇസ്ലാം ആണെങ്കില്‍ - അയാളെ ഓടിച്ചിട്ടു പിടിച്ച് കശാപ്പു ചെയ്യണമെന്നാണു നിയമം. ഇസ്ലാമിക രാജ്യങ്ങളിലെല്ലാം ഇതു നടപ്പിലാക്കുന്നു. അല്ലാത്ത നാടുകളിലും തഞ്ചം കിട്ടിയാല്‍ മതഭ്രാന്തര്‍ ഈ കാട്ടാളത്തം നടപ്പിലാക്കുന്നു. ഇതിനെ ലൊട്ടുലൊടുക്കു നിരത്തി ന്യായീകരിക്കാന്‍ ജമാ അത്തു ബുദ്ധിജീവികള്‍ക്ക് ഒരു ഉളുപ്പുമില്ല താനും !!!

Salim PM said...

സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാന്‍ ഒരു സാധ്യയും ഇല്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതുന്ന കേസ്സുകളില്‍, കൃത്രിമ ജീവന്‍രക്ഷാ ഉപകരണങ്ങളില്‍ നിന്നു മോചിപ്പിച്ചു കൊണ്ട് സ്വാഭാവിക മരണത്തിനു വിട്ടുകൊടുക്കുന്നതില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് ആര്‍ക്കും പറയാന്‍ ആകില്ല. പക്ഷേ, ഇത്തരം ദയാവധങ്ങള്‍ വളരെയേറെ ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്ന കാര്യം അവഗണിക്കാനും സാധ്യമല്ല. മത വിശ്വാസികള്‍ ആത്മാവിന്‍റെ പേരുപറഞ്ഞ് എതിര്‍ക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ദയാവധം അനുവദിച്ചേ തീരൂ എന്ന മര്‍ക്കടമുഷ്ടി നയം സ്വീകരിച്ച് ദയാവധം ദുര്‍‌വിനിയോഗം ചെയ്യപ്പെടാനുള്ള പഴുതുകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നത് യുക്തിവാദികള്‍ക്ക് ഒട്ടും ഭൂഷണമല്ല. രണ്ടുകൂട്ടരും തുറന്ന മനസ്സോടെ കാര്യങ്ങള്‍ നോക്കിക്കാണുക.

Sandhu Nizhal (സന്തു നിഴൽ) said...

pinthudarunnu;kooduthal leghanangal prethekshikunnu

Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
Sandhu Nizhal (സന്തു നിഴൽ) said...

പാകിസ്താനില്‍ കൊല്ലപെട്ട ഗവര്‍ണറുടെ മകള്‍ പറയുന്നു പിതാവ് മരണപെട്ട വേദനയിലും ഏറെ യാണ് ആ മരണം ആഘോഷികുന്നത് കാണുമ്പോള്‍ എന്നു .


ഇരയാകുന്നത് ഉണങ്ങാന്‍ അനുവധികാതെ എന്നും കുത്തി ഇളകുന്ന തുറന്നു വച്ച വ്രേണം ......വേട്ടകാരന്റെ മുഖം മറക്കാന്‍ ദൈവത്തിന്റെ അതിദയാലുസ്നേഹപരവശ സംരക്ഷണവും

നാസർ മഴവില്ല് said...

കിസാൻ തൊമ്മൻ എന്ന നക്സലേറ്റ് സഹ പ്രവർത്തകനു തങ്ങൾ സഹപ്രവർത്തകർ നൽകിയ ഒരു ദയാ വധത്തേ കുറിച്ച് കെ അജിത തന്റെ ആത്മ കഥയിൽ വിവരിക്കുന്നുണ്ട്. വയനാട്ടിൽ നക്സലേറ്റ് ആക്രമണത്തിനു ശേഷം വനത്തിൽ ഒളിവിൽ കഴിയവേ തങ്ങളൂടേ സഹ പ്രവർത്തകൻ അബദ്ധത്തിൽ കൈ വശമുള്ള ബോമ്പ് പൊട്ടി വേദനയിൽ കുളിച്ച് മരണാസന്നനായി കിടന്നപ്പോൾ സഹ പ്രവർത്തകർ കൂടി ആലോചനക്കു ശേഷം തങ്ങളുടെ പ്രിയപ്പെട്ടവനേ വെടി വെച്ച് കൊല്ലുകയായിരുന്നു. ഗോത്രത്തിനകത്തുള്ളവരെല്ലാം പ്രിയപ്പെട്ടവരാകുന്ന ഇസ്ലാമിക ശൈലിയിൽ ദയാ വധം മോശപ്പെട്ട കാര്യമാകാൻ കാരണമില്ലായിരുന്നു.ശരാശരി മനുഷ്യന്റെ ആയുഷ് കാലം മാത്രം ജീവിച്ച മുഹമ്മദിന്റെ യുദ്ധാനുഭവങ്ങളിൽ ഈ വിധം മരണം ദയാ പൂർവ്വമായ ഒരു അനിവാര്യതയായ സംഭവം ഇല്ലാതെ പോയി. ലോകമാസകലം എല്ലാ കാലത്തേക്കും തന്റെ ജീവിതമാണു നിങ്ങൾ പിന്തുടരേണ്ടതെന്ന മുഹമ്മദിന്റെ വാശി അനുയായികൾ ഇത്തരം വിഷയങ്ങളിലെങ്കിലും ഉപേക്ഷിച്ചാൽ ഇവിടെ ഒരു പുനർ ചിന്ത ആകാവുന്നതാണ്.

sanchari said...

ഗതികേട്!!

nice said...

ദുര്‍വിനിയോഗം ചെയ്യാന്‍ സാധ്യതയുള്ള ഇസ്ലാമിക നിയമങ്ങളെ കുറിച്ചെല്ലാം ഒരു ചര്‍ച്ച നടത്താനോ പരിഷ്കരിക്കാനോ ജമാഅത്തെ ഇസ്ലാമിയോ ഏതെങ്കിലും മുസ്ലിം സംഘടനകളോ തെയ്യാറാകുമോ? ഇസ്ലാമിക നിയമങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം തന്നെ ദുര്‍വിനിയോഗം ചെയ്യാന്‍ സാധ്യതയുള്ളതും, ചെയ്തു കൊണ്ടിരിക്കുന്നതുമാണ്..

N.M. ABBULSALAM said...

ജബ്ബാറിനെപ്പോലുള്ള അന്ധമായ ദൈവവിരോധികള്‍ കാണാതെ പോകുന്നതാണ്, ജീവിച്ചിരിക്കുന്നവന്റെ തുടര്‍ജീവിതത്തിനുള്ള സുരക്ഷ. അരുണ ഷാന്‍ബാഗ് മുതല്‍ ഏരിയല്‍ ഷാരോണ്‍ വരെയുള്ളവര്‍ (ക്ലിനിക്കല്‍ ഡെത്ത് സംഭവിച്ചവരടക്കം) ധാരാളം പേര്‍ ലോകത്തുണ്ട്. അവരില്‍ നല്ലവരോട് ദൈവം കനിയട്ടെയെന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ മനുഷ്യന് അവകാശമുള്ളൂ. ജീവനെടുക്കുന്ന പ്രകിയ, ഏത് കാരണത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ നിയമവിധേയമാക്കിയാലും, മനുഷ്യാവകാശം ലംഘിക്കപ്പെടും. അതിന് നിയമപ്രാബല്യം ലഭിച്ചാല്‍, ക്ലേശിച്ച് നീങ്ങുന്ന ലോകത്ത്, കൊല്ലപ്പെടല്‍ ഒരവകാശമായി തീരാന്‍ അധികകാലമെടുക്കില്ല. ആത്മഹത്യയെ ഏറ്റവും വലിയ കുറ്റമാക്കുമ്പോള്‍ തന്നെ, ദയാവധത്തിന്റെ സാധ്യതകള്‍ തുറന്ന് കൊടുക്കപ്പെടുന്നതോടെ, ഡോക്ടര്‍മാര്‍ക്ക് ജഡ്ജിയുടെയും ആരാച്ചാരുടെയും റോളുകള്‍ ഒരുമിച്ച് നാം കല്‍പ്പിച്ച് നല്‍കുന്നു. ദുര്‍ബ്ബലമായിപ്പോയ, നിശ്ശബ്ദരായിപ്പോയ, ഉല്പാദനക്ഷമത നഷ്ടപ്പെട്ട ഒരുവനെ കൊല്ലാനുള്ള അവകാശം, ഡോകടര്‍ക്കോ, ബന്ധുവിനോ, രണ്ടാള്‍ക്കും ചേര്‍ന്നോ നല്‍കുമ്പോള്‍, അതിന്റെ ഭൂമിയിലെ പ്രത്യാഘാതങ്ങളെയാണ് നാം ഭയക്കുന്നത്. അല്ലാതെ,ആകാശത്തേക്ക് പറക്കാന്‍ കഴിയാത്തവ്നറെ നാശത്തെയുമല്ല. നാം കൈകടത്തുമ്പോള്‍ സംഭവിക്കുന്ന ധാര്‍മ്മിക സദാചാര നാശം, അഥവാ സ്വയം നാശമാണ്, എല്ലാവരെയും ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഒരാളൂടെ മരിക്കാനുള്ള അവകാശം, അല്ലെങ്കില്‍ ദൈവത്തിന്റെ ഔദാര്യം നേരത്തെ വാങ്ങിക്കൊടുക്കാനുള്ള ചര്‍ച്ചകള്‍, ജീവിച്ചിരിക്കുന്ന ബാക്കി മുഴിവന്‍ മനുഷ്യരുടെയും ജീവന്‍ റിസ്ക്കിലാക്കുന്നു എന്നതാണ് നമ്മുടെ ധാര്‍മ്മിക പ്രതിസന്ധി.

ജബ്ബാറിന്റെ ചിന്തകളില്‍ ഈ വശം കടന്നുവരാത്തതിന്റെ കാരണം നമുക്കറിയാമല്ലോ.

chayichandi said...
This comment has been removed by the author.
chayichandi said...

കൊലപാതകത്തിന് കുഴലൂതുന്ന ജബ്ബാര്‍
നമ്മുടെ ജബ്ബാര്‍ കൊലപാതകം അത്യാവശ്യമെന്ന നിലയിലിട്ട പോസ്റ്റ്‌ അയാളുടെ അഭിപ്രായമെന്ന നിലക്ക് അവഗണിക്കാം. എന്നാല്‍ ആ പൈശാചികത ന്യായീകരിക്കുന്ന കൂട്ടത്തില്‍, അയാളുടെ സ്ഥിരം കലാപരിപാടി., ഇസ്ലാമിനെയും മുസ്ലിംകളെയും പ്രവാചകന്‍(സ) യെയും തെറിയഭിഷേകം നടത്തുന്നത് കണുമ്പോള്‍ അദ്ധേഹത്തിന്റെ ഗതികേട് കണ്ടു സഹതപിക്കുകയല്ലാതെ വേറെന്തു ചെയ്യാന്‍. മുമ്പ് ഇതുപോലെ സ്വവര്‍ഗരതിക്ക് വേണ്ടി അയാള്‍ കുറെ ഊര്‍ജ്ജം നഷ്ടപ്പെടുത്തിയത് നാം കണ്ടതാണ്. സമുഹത്തില്‍ എന്ത് അധര്‍മികത കണ്ടാലും ജബ്ബാര്‍ സ്വയം അതിന്റെ അപോസ്തലനാകും. അത് അയാളുടെ സ്വാതന്ത്ര്യം, പക്ഷെ കേരളത്തില്‍ ഭൂരിപക്ഷം സമുഹ്യദ്രോഹികളല്ല എന്ന തിരിച്ചറിവെങ്കിലും ജബ്ബാറിനുണ്ടെങ്കില്‍

..naj said...

മാഷെ,
ഒരു രോഗിക്ക് ചികിത്സ നല്‍കുക എന്നതാണ് സഹജീവികളായ മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം. മരുന്ന് നല്‍കുക എന്നത് ജീവന്‍ മരണമില്ലാതെ നിലനിര്‍ത്തുക എന്നതല്ല. ജീവന്‍ മരുന്ന് കൊണ്ട് നിലനിര്‍ത്തുക എന്നതല്ല ചികിത്സ കൊണ്ട് ഉദേശിക്കുന്നത് ജീവിക്കാനുള്ള സാധ്യതയെ രോഗിക്ക് നല്‍കുക എന്നതാണ്. മനുഷ്യന് ബുദ്ധി നല്‍കിയിരിക്കുന്നു എന്നതില്‍ തന്നെ സഹജീവിയായ മനുഷ്യനെ ചികിത്സിക്കാനുള്ള ബാദ്യതയെ നല്‍കുന്നു എന്നതാണ്. രോഗിയായാല്‍ മനപൂര്‍വം ചികിത്സ നിഷേടിച്ചു ആ വ്യക്തിയെ ഉപേക്ഷിക്കുന്ന കാരണം ഏതൊരു ആള്‍ക്കും സൌകര്യമനുസരിച്ച് സീകരിക്കാം. മനുഷ്യ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ഒരു സമൂഹത്തില്‍ തന്റെ സുഖം മാത്രം നോക്കുന്നവര്‍ക്ക് എല്ലാം വെറും മാംസ കഷ്ണങ്ങള്‍ മാത്രം. അറിവ് വര്‍ധിക്കുന്തോറും പിറകിലേക്ക് പോകുന്ന ഇത്തരം യുക്തിക്ക് യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്ന് കൊണ്ട് ചിന്തിക്കാനുള്ള ശേഷിയില്ല എന്നതാണ് ലേഖനവും, ലേഖനവും തെളിയിക്കുന്നത്.
മരുന്ന് കൊടുത്താലും, ഇല്ലെങ്കിലും എല്ലാവരും മരിക്കും, എങ്കില്‍ പിന്നെ മരുന്നെന്തിനു, ചികിത്സയെന്തിനു, ഭക്ഷണം വരെ കഴിക്കുന്നതെന്തിനു എന്നൊക്കെ ചോദിച്ചാല്‍ അത് അതിയുക്തിയാകും !!

സുശീല്‍ കുമാര്‍ said...

ദുർവിനിയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നത് സത്യമാണ്‌. ദുർവിനിയോഗം ചെയ്യാതിരിക്കാനുള്ള മുൻ കരുതലെടുക്കുകയാണ്‌ അതിനുള്ള പ്രതിവിധി.

Prem Nizar Hameed said...

ചൂഷണം ചെയ്യപ്പെടാനുള്ള സാഹചര്യമാണ് ഇവിടെ പ്രസക്തം. ഡോക്ട്ടരന്മാര്‍ ഇപ്പോള്‍ ജീവന്റെ കാവല്‍ ഭടന്‍മാരൊന്നുമല്ല. വ്യവസായത്തിന്റെ വക്താക്കളായി അവരും മാറിക്കഴിഞ്ഞു. ഒരു മനുഷ്യന്റെ ജീവന്‍ നില നിര്‍ത്താന്‍ ആവശ്യമുള്ള എല്ലാ അവയവങ്ങളും എന്റെ മരണ ശേഷം എന്നില്‍ നിന്നും എടുക്കണം എന്നുള്ള ഒരു വില്‍ പത്രം എഴുതി വെച്ചിരിക്കുന്ന ഒരു അവയവ ദാതാവാണ്‌ ഞാന്‍. മതങ്ങളുടെയും ദൈവങ്ങളുടെയും കല്പനകള്‍ എന്നെയും അലട്ടുന്നില്ല. എങ്കിലും ഇതിലെ മനുഷ്യത്വം നമ്മള്‍ ശ്രധ്ധിച്ച്ച്ചേ പറ്റൂ. മുമ്പ്, അവയ ദാനത്തിനു ഒരു പാട് കടമ്പകള്‍ കടക്കേണ്ടിയിരുന്നു. അവയെല്ലാം ലഘുകരിച്ച്ചപ്പോള്‍ അതിലെ വ്യവസായവും ചൂഷണവും നമ്മള്‍ കണ്ടു. മതങ്ങളോ മത സംബന്ധിയായ സാമുദായിക ജല്‍പ്പനങ്ങളോ ബാധിക്കാതെ, മാനുഷിക പരിഗണന മുന്‍ നിര്‍ത്തി മാത്രം ചിന്തിക്കേണ്ടുന്ന ഒരു വിഷയമാണിത്. ചര്‍ച്ച തുടരട്ടെ.

മുത്ത്‌/muthu said...

"ഹോ-ഒന്നു ചത്തുകിട്ടിയാല്‍ മതിയായിരുന്നു" എന്നു വിലപിക്കുന്ന ആളുകളെ കാണാമല്ലോ.അത്തരം ഒരാളെ കൊന്നാല്‍ മാഷ്‌ അതൊരു "പുണ്യകര്‍മം"(വേറെ വാക്ക് കിട്ടാത്തോണ്ടാ..)ആയി പരിഗണിക്കുമോ?

Subair said...

ചോദ്യമേ വിഡ്ഢിത്തമാണ്. യുക്തിയും ധാര്‍മികതയും തമ്മില്‍ ബന്ധമൊന്നും ഇല്ല.

മുഹമ്മദ് ഖാന്‍(യുക്തി) said...

Subair said...

ചോദ്യമേ വിഡ്ഢിത്തമാണ്. യുക്തിയും ധാര്‍മികതയും തമ്മില്‍ ബന്ധമൊന്നും ഇല്ല.>>>>>>
===============================
മനുഷ്യര്‍ ഇവിടെ അല്ലലേതു മില്ലതെ ജീവിച്ചുപോകുന്നത് മതങ്ങളുടെ “ധാര്‍മ്മികത” കൊണ്ടാണ്.
പിന്നെയുള്ള“ കാര്യങ്ങളൊക്കെ “യുക്തിവാദികളുടെ ഗുഡാലോചനകള്‍.
തമ്മില്‍ തല്ലോ, അത് പിശച് യുക്തിവാദിയുടെ കളി
സമ്പൂര്‍ണ്ണ സാക്ഷരത പോലെ സമ്പൂര്‍ണ്ണ മതം ആയാല്‍ എല്ലാം നേരെയാകും
വിണ്ടും ഒരു ധാര്‍മ്മിക പ്രശ്നം-
ഏതു മതം?
അപ്പോഴാണ് യഥാര്‍ത്ത ധാര്‍മ്മികത പുറത്തു വരിക.

സുബൈദ said...

Mr ജബ്ബാര്‍ താങ്കള്‍ക്ക് എം എം അക്ബറുമായി നേരിട്ട് സംവദിക്കാന്‍ അവസരം., താല്പര്യമുണ്ടെങ്കില്‍ ഇന്ന് 7PM നു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുക.
മുമ്പ് ഈ വിഷയത്തില്‍ താങ്കള്‍ വെല്ലുവിളിച്ചത് ഓര്‍ക്കുക. താങ്കള്‍ ഇസ്ലാമിനെ തെറി പറയാന്‍ ഏറ്റവും കൂടുതല്‍ കയറിനില്‍ക്കുന്ന ഇന്റര്‍നെറ്റ്‌ പ്ലാറ്റ്ഫോമില്‍ നിന്ന് തന്നെ അതാകാം


FOR MORE DETAILS PLEASE VISIT
www.salaficlassroom.com

Unknown said...

വളരെ നന്നായിരിക്കുന്നു. ദൈവതിണ്ടേ തീടം തീനികള്‍ പടികട്ടെ! ദൈവതിണ്ടേ പേരുപറഞ്ഞു തമ്മില്‍ തള്ളിപ്പികുന്നവരും തിന്നട്ടെ.

Subair said...

സീനമോളുടെ ഭാഷ മനോഹരം. യുക്തിവായാണ് എന്ന് പേര്കണ്ടാല്‍ ആരും പറയുകയില്ല പക്ഷെ വാക്കുകള്‍ വായിച്ചാല്‍ മനസ്സിലാകും.

യുക്തീ, ടേക്ക് ഇറ്റ്‌ ഈസി. യുക്തി യും ധാര്‍മികതയും തമ്മില്‍ ബന്ധമില്ല എന്ന് പറഞ്ഞത് താങ്കളെ ഉദ്ദേശിച്ചല്ല, സത്യം.

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.