Saturday, November 7, 2009
ജമാ അത്തെ ഇസ്ലാമി വോട്ടു ചെയ്തില്ല.! പോളിങ് വര്‍ദ്ധിച്ചു !!
മൂന്നു മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് ആശ്വസിക്കാം. വോട്ടെണ്ണുന്നതിനു മുമ്പു തന്നെ ചില ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നു! ഈ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വോട്ടു ചെയ്യുന്നതല്ല എന്നു പത്രക്കാരെ വിളിച്ച് പ്രഖ്യാപിച്ച ഒരു മഹാപ്രസ്ഥാനമുണ്ടിവിടെ. സാക്ഷാല്‍ ജമാ അത്തെ ഇസ്ലാമി. ആ കൂട്ടര്‍ക്ക് നമ്മുടെ നാട്ടില്‍ എന്തു മാത്രം ജനസ്വാധീനം ഉണ്ടെന്ന് പോളിങ് ശതമാനം പുറത്തു വന്നതോടെ വ്യക്തമായി ! മൂന്നു മണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിങ് വര്‍ദ്ധിച്ചു !! മറ്റൊരു കാര്യം കൂടി മാലോകര്‍ക്കു മനസ്സിലായി. ഈ മഹാപ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ ബുദ്ധിനിലവാരമാണത്. തലക്കുള്ളില്‍ അല്‍പ്പമെങ്കിലും വെളിവുണ്ടായിരുന്നെങ്കില്‍ ഈ ബുദ്ദുജീവികള്‍ ഇങ്ങനെയൊരു മണ്ടത്തരത്തിനു മുതിരുമായിരുന്നോ? മൂലേ കിടക്കുന്ന മഴുവെടുത്ത് കാലേ ഇടുക എന്നു കേട്ടിട്ടുണ്ട്. ഇത് ആലേ കിടന്ന മഴുവെടുത്ത് കഴുത്തു വെട്ടിയ പോലായി !!!
Subscribe to:
Post Comments (Atom)
6 comments:
മൂലേ കിടക്കുന്ന മഴുവെടുത്ത് കാലേ ഇടുക എന്നു കേട്ടിട്ടുണ്ട്. ഇത് ആലേ കിടന്ന മഴുവെടുത്ത് കഴുത്തു വെട്ടിയ പോലായി !!!
യുക്തിവാദിസംഘം ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഒരു 0.1% കുറവെങ്കിലും ഉണ്ടായേനെ പോളിങില്‍ !
ഹ ഹ ഹ !!
ചിരിക്കാതെന്തു ചെയ്യും മാഷെ.
:):)
ഉത്തരം താങ്ങുന്ന പല്ലികള്‍ എന്നും കേട്ടിട്ടുണ്ട്. ഇരട്ട മുഖവുമായി വരുന്നവരെ കരുതണം.
ഇസ്ലാം, ശാസ്ത്രം യാത്രാമൊഴിയുടെ ലേഖനം
Post a Comment