Wednesday, April 27, 2011

വിശ്വാസത്തിന്റെ യുക്തി !



സായിബാബയുടെ അനുഗ്രഹത്താലാണു കെ എസ് ചിത്രയ്ക്കു കുട്ടിയുണ്ടായതെന്നു തോന്നുന്നു. ആ കുഞ്ഞിനെ ഈ ദൈവം അനുഗ്രഹിക്കുകയും ചെയ്തിരുന്നു.മന്ദബുദ്ധിയായി ജനിച്ച ഈ അനുഗൃഹീത ശിശു 8 വയസ്സു വരെ ജീവിച്ചു, വെള്ളത്തില്‍ വീണു മരിച്ചു. കടുത്ത ഈശ്വരവിശ്വാസിയായ അനുഗൃഹീത ഗായികയുടെ ദുഖത്തില്‍ പങ്കു ചേരുന്നതോടൊപ്പം ഇത്തരക്കാരുടെ വിശ്വാസത്തിന്റെ മറുവശം കൂടി ഓര്‍മ്മിപ്പിക്കുകയാണിവിടെ ഉദ്ദേശ്യം. സായിബാബ ഒരു ദൈവമോ അവതാരമോ മറ്റെന്തെങ്കിലും അസാധാരണ സിദ്ധിയുള്ളവനോ ആയിരുന്നില്ല എന്നതിന് ഇതുപോലുള്ള എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. സ്വന്തം മരണത്തെ കുറിച്ച് ഈ ദൈവം പ്രവചനം നടത്തിയിരുന്നത് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. 96 വയസ്സിലേ താന്‍ മരിക്കൂ എന്നായിരുന്നു പ്രവചനം ! മരിക്കുമ്പോള്‍ 85 വയസ്സേ ഉണ്ടായിരുന്നുള്ളു. പ്രവചനം പൊളിഞ്ഞു പാളീസായി. എന്നാലും വിശ്വാസികള്‍ വിടുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ആത്മാവ് പുട്ടപര്‍ത്തിയില്‍ ഇനിയും 11 കൊല്ലം ഉണ്ടാകും എന്നു തട്ടിവിട്ടാല്‍ മതിയല്ലോ ! അല്ലെങ്കില്‍ അതുപോലെ എന്തെങ്കിലും വ്യാഖ്യാനക്കസര്‍ത്തു മതി അവര്‍ക്കു പിടിച്ചു തൂങ്ങാന്‍ !
മുമ്പ് കെ പി കേശവമേനോന്‍ പറഞ്ഞ ഒരനുഭവം ഓര്‍ക്കുന്നു. കടുത്ത സായി ഭക്തനായിരുന്നു അദ്ദേഹം. കണ്ണിനു കാഴ്ച്ച മങ്ങി ബുദ്ധിമുട്ടിയപ്പോള്‍ അദ്ദേഹം ഈ ദൈവത്തെ കണ്ടു അനുഗ്രഹം വാങ്ങി. ദൈവം കൊടുത്ത വിഭൂതി കണ്ണില്‍ പുരട്ടിയതോടെ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു ! പത്രക്കാര്‍ ഇതിനെപ്പറ്റി പിന്നീടു ചോദിച്ചപ്പൊള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:- “എനിക്കിപ്പോള്‍ ഉള്‍ക്കാഴ്ച പതിന്മടങ്ങു വര്‍ദ്ധിച്ചു ”. അതാണു വിശ്വാസം !
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.