Wednesday, April 27, 2011

വിശ്വാസത്തിന്റെ യുക്തി !സായിബാബയുടെ അനുഗ്രഹത്താലാണു കെ എസ് ചിത്രയ്ക്കു കുട്ടിയുണ്ടായതെന്നു തോന്നുന്നു. ആ കുഞ്ഞിനെ ഈ ദൈവം അനുഗ്രഹിക്കുകയും ചെയ്തിരുന്നു.മന്ദബുദ്ധിയായി ജനിച്ച ഈ അനുഗൃഹീത ശിശു 8 വയസ്സു വരെ ജീവിച്ചു, വെള്ളത്തില്‍ വീണു മരിച്ചു. കടുത്ത ഈശ്വരവിശ്വാസിയായ അനുഗൃഹീത ഗായികയുടെ ദുഖത്തില്‍ പങ്കു ചേരുന്നതോടൊപ്പം ഇത്തരക്കാരുടെ വിശ്വാസത്തിന്റെ മറുവശം കൂടി ഓര്‍മ്മിപ്പിക്കുകയാണിവിടെ ഉദ്ദേശ്യം. സായിബാബ ഒരു ദൈവമോ അവതാരമോ മറ്റെന്തെങ്കിലും അസാധാരണ സിദ്ധിയുള്ളവനോ ആയിരുന്നില്ല എന്നതിന് ഇതുപോലുള്ള എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. സ്വന്തം മരണത്തെ കുറിച്ച് ഈ ദൈവം പ്രവചനം നടത്തിയിരുന്നത് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. 96 വയസ്സിലേ താന്‍ മരിക്കൂ എന്നായിരുന്നു പ്രവചനം ! മരിക്കുമ്പോള്‍ 85 വയസ്സേ ഉണ്ടായിരുന്നുള്ളു. പ്രവചനം പൊളിഞ്ഞു പാളീസായി. എന്നാലും വിശ്വാസികള്‍ വിടുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ആത്മാവ് പുട്ടപര്‍ത്തിയില്‍ ഇനിയും 11 കൊല്ലം ഉണ്ടാകും എന്നു തട്ടിവിട്ടാല്‍ മതിയല്ലോ ! അല്ലെങ്കില്‍ അതുപോലെ എന്തെങ്കിലും വ്യാഖ്യാനക്കസര്‍ത്തു മതി അവര്‍ക്കു പിടിച്ചു തൂങ്ങാന്‍ !
മുമ്പ് കെ പി കേശവമേനോന്‍ പറഞ്ഞ ഒരനുഭവം ഓര്‍ക്കുന്നു. കടുത്ത സായി ഭക്തനായിരുന്നു അദ്ദേഹം. കണ്ണിനു കാഴ്ച്ച മങ്ങി ബുദ്ധിമുട്ടിയപ്പോള്‍ അദ്ദേഹം ഈ ദൈവത്തെ കണ്ടു അനുഗ്രഹം വാങ്ങി. ദൈവം കൊടുത്ത വിഭൂതി കണ്ണില്‍ പുരട്ടിയതോടെ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു ! പത്രക്കാര്‍ ഇതിനെപ്പറ്റി പിന്നീടു ചോദിച്ചപ്പൊള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:- “എനിക്കിപ്പോള്‍ ഉള്‍ക്കാഴ്ച പതിന്മടങ്ങു വര്‍ദ്ധിച്ചു ”. അതാണു വിശ്വാസം !

34 comments:

vrajan said...

മാഷേ നന്നായി പറഞ്ഞു,

കടുത്ത ബാബ ഭക്തയായിരുന്ന നടി ശ്രീവിദ്യ, ബാബയുടെ അനുഗ്രഹത്താല്‍ തന്റെ ക്യാന്‍സര്‍ രോഗം മാറുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നതിനാല്‍ കീമോതെറാപ്പി ചെയ്യാന്‍ വിസമ്മതിച്ചിരുന്നതായി കേട്ടിട്ടുണ്ട്. അവരുടെ മരണം ത്വരിതപ്പെടുത്താന്‍ ഈ അന്ധവിശ്വാസത്തിനു കഴിഞ്ഞു. സമൂഹത്തില്‍ സ്വാധീനമുള്ള ഉന്നതര്‍ ഇത്തരം തട്ടിപ്പുകാരുടെ പിന്നാലെ പോകുന്നത് കള്ളസ്വാമിമാരുടെ വിശ്വാസ്യത കൂട്ടുവാന്‍ സഹായിക്കുന്നുണ്ട്.

സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആഹാരം, ശുദ്ധജലം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരം മരിച്ചവരുമായ ദൈവങ്ങളെ ആശ്രയിക്കണമെന്നു വരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരാജയമായെ കാണന്‍ പറ്റൂ. തങ്ങളുടെ പരാജയം മറച്ചുവയ്ക്കാന്‍ രാഷ്ട്രീയക്കാരും ബാബയുടെ മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തുന്നു. തട്ടിപ്പു ബാബയുടെ മൃതശരീരത്തില്‍ ദേശീയ പതാക പുതപ്പിച്ച് നാം ദേശീയ പതാകയെക്കൂടി അപമാനിച്ചു.

ஷாஜி said...

True. Absolutely.
He was a total fraud.

Mannathoor Wilson said...

അഞ്ചു മക്കളുള്ളതില്‍ നാലും മരിച്ചാലും പറയും " ദൈവം കാത്തു അതുകൊണ്ട ഒന്നിനെ കിട്ടിയത് " അപ്പോഴും നാലിനെ കൊന്നതിനു കുറ്റമില്ല.സുനാമി വന്നു ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ ചതത്തിന്റെ പേരില്‍ ആരും ദൈവതിനെതിരെ മുദ്രാവാക്യം വിളിക്കുകയോ അമ്പലങ്ങളും പള്ളികളും പിക്കറ്റ് ചെയ്യുകയോ ചെയ്തില്ല.( അവിടെയാണല്ലോ ദൈവങ്ങളുടെ ഹെഡ് ഖുഅര്റെര്സ് )

ea jabbar said...

ഒരു ഗായിക എന്ന നിലയില്‍ കെ എസ് ചിത്രയെ ഒരുപാടിഷ്ടപ്പെടുന്നു !

kureeppuzhasreekumar said...

ശരിയായ നിരീക്ഷണം

ഉമേഷ്‌ പിലിക്കോട് said...

പണ്ടും ഇന്നത്തെ പോലെ
രണ്ടു കൂട്ടര്‍ ഉണ്ടായിരുന്നു
നിഗൂഡതകളെ പിളര്‍ന്നു
സത്യത്തെ അന്വേഷിക്കുന്നവരും
മായയും മിഥ്യയും കൊണ്ട് കച്ചവടം നടത്തുന്നവരും

ഞങ്ങളെങ്ങനെ ചിന്തിക്കുന്നു എന്നുള്ളതും
ഞങ്ങളെതാല്‍ക്കാരെ വിലമതിക്കുന്നു എന്നുള്ളതും
ആണ് കാതലായ കാര്യം
അടിത്തട്ടുവരെ എത്തി
യാധര്ത്യങ്ങളിന്മേല്‍ അടിസ്ഥാനം കെട്ടിപ്പടുത്തവരെ
ഞങ്ങള്‍ ആദരിക്കുന്നു

ചാര്‍വാകനെ , ഡാര്‍വിനെ ,
ഗലീലിയോയെ, ബ്രൂണോയെ , മാര്‍ക്സിനെ
ഇങ്ങേര്‍ സോളിനെ ഐന്‍സ്റീന്‍ നെ, രസ്സലിനെ

അവര്‍ ആര്‍ക്കും വിഷം കൊടുത്തില്ല ആരെയും ജീവനോടെ ദഹിപ്പിച്ചില്ല
അവര്‍ തടവറകള്‍ സൃഷ്ടിക്കുകയോ കഴുമരങ്ങള്‍ നാട്ടുകയോ ചെയ്തില്ല

അവരാരും ദിവ്യ ശക്തി അവകാശ പെട്ടില്ല
വിശുധന്മാരോ പ്രവാചകന്മാരോ ആണെന്ന് ഭാവിച്ചില്ല
കാലഹരണപ്പെട്ട പഴഞ്ചന്‍ ദൈവങ്ങളുടെ പുനര്‍ ജന്മങ്ങലെന്നു അഭിനയിച്ചിട്ടില്ല

അവര്‍ സത്യത്തെ മൂടിയിരിക്കുന്ന
മിത്യയുടെയ്ടും മായയുടെയും സ്വര്‍ണ പാത്രങ്ങള്‍
കാലത്ന്റെ കുപ്പ ക്കുഴിയില്‍ വലിച്ചെറിഞ്ഞു
അവര്‍ കാലത്തിന്റെ മഹാരദ്യങ്ങളില്‍
കൊളുത്തി വെച്ച വിളക്കുകള്‍
യുഗങ്ങളായി കെടാതെ നില്‍ക്കുന്നു
(പണ്ടാരോ പറഞ്ഞത് പോലെ )
വഴി ഇനിയുമുണ്ട്
രാത്രിയും ഇരുട്ടും ഇനിയുമുണ്ട്

വിചാരം said...

തട്ടിപ്പു ബാബയുടെ മൃതശരീരത്തില്‍ ദേശീയ പതാക പുതപ്പിച്ച് നാം ദേശീയ പതാകയെക്കൂടി അപമാനിച്ചു.
വി.രാജന്റെ ഈ വരികൾ താഴെ എന്റെയൊരു കൈയ്യൊപ്പ് .
മാതാ അമ്മയ്ക്കും ഈ സായിക്കുമെല്ലാം കോടികൾ എങ്ങനെയുണ്ടായി, ഇതിലെത്ര കള്ളപണം ഉണ്ട് എന്നൊന്നും സർക്കാറിന്റെ മെഷിനറി ശ്രദ്ധിയ്ക്കുന്നില്ല പരോക്ഷമായി ഇവരെ വളർത്തുന്നത് സർക്കാർ മാത്രമാണ്, ഏറ്റവും വലിയ രാജ്യ ദ്രോഹികളാണ് ഈ അമ്മയും ഈ ചത്ത ദൈവവുമെല്ലാം . രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥതയ്ക്ക് കോട്ടം തട്ടുന്ന ഏതൊരു സാമ്പത്തിക ഇടപ്പാടും ആരു ചെയ്താലും അത് തികച്ചും രാജ്യദ്രോഹപരമായ നടപടിയാണ്, ആ ഗണത്തിലാണ് ഞാനിവരെ രാജ്യദ്രോഹികളായി കാണുന്നത്.

ea jabbar said...

ശൂന്യതയില്‍നിന്നും എന്തും സൃഷ്ടിക്കാന്‍ കഴിയുന്ന ബാബ ആയിരക്കണക്കിനു ഏജന്റുമാര്‍ മുഖേന ലോകത്താകെ നടന്ന് പിരിവെടുത്തുണ്ടാക്കിയതാണ് നാല്പതിനായിരം കോടി വരുന്ന സ്വത്തുക്കള്‍. ആവശ്യമുള്ള പണം ശൂന്യതയില്‍നിന്നും എന്തു കൊണ്ട് ഇദ്ദേഹം സൃഷ്ടിച്ചില്ല?
മറ്റുള്ളവരുടെ രോഗങ്ങളെല്ലാം ഇദ്ദേഹം കൈ വീശിയും ഭസ്മം നല്‍കിയും സുഖപ്പെടുത്തി. സ്വന്തം രോഗം വിദഗ്ധ ഡോക്ടര്‍മാരെയും സൂപര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെയും ആശ്രയിച്ചു ചികിത്സിച്ചു.

ea jabbar said...

സായിബാബ ശൂന്യതയില്‍ നിന്നും സ്വര്‍ണമാല സൃഷ്ടിച്ചത് engnganeyenn ഈ വീഡിയോയില്‍ കാണാം

ea jabbar said...

വിഭൂതി സൃഷ്ടിക്കുന്നത് ഇങ്ങനെ

റഫീക്ക് കിഴാറ്റൂര്‍ said...

സയി ബാബയുടെ ജന സേവനപ്രവര്ത്തനങ്ങളേ അഗീകരിക്കുമ്പോൾ തന്നെ. അദ്ദേഹത്തിന്റെ വളർച്ചയുടെ തുടക്കം ദിവ്യാത്ഭുത പ്രവർത്തികൾ, എന്നിവയൊക്കെ വെറം മാജിക്കിലൂടെ മാത്രമായിരുന്നു. അത്യാവശ്യം ആരാധകരും സമ്പത്തുമൊക്കെ ആയി തുടങ്ങിയപ്പോൾ പാവപെട്ടവരും പണക്കാരുമായ ഭക്തർ നല്കുന്ന സംഭാവനയിലേ ഒരു വിഹിതം സാമൂഹ്യ സേവനത്തിനായി ചെലവഴിക്കുന്നു. (നമ്മുടെ നാട്ടിലേ കള്ളു കച്ചവടക്കാരും,വട്ടി പലിശക്കാരുമൊക്കെ ചെയ്യുന്നതിന്റെ മറ്റൊരു പതിപ്പ്- ബാബയുടെ വ്യവസായം ഭക്തിയാണെന്ന് മാത്രം)

ചെകുത്താന്‍ said...

അതാണു വിശ്വാസം !

സായിബാബ പ്രതിമയില്‍ നിന്ന് എണ്ണയൊലിക്കുന്നു.. (അത്ഭുതം)

ea jabbar said...

ബാബയുടെ മറ്റു ചില നംബറുകള്‍ കൂടി കാണുക

മൈന said...

absolutely true

സുശീല്‍ കുമാര്‍ പി പി said...

സായിബാബ ഇന്ത്യയെ ഇരുട്ടിലേക്ക് നയിച്ചു എന്നതാണ്‌ യാഥാത്ഥ്യം. ഇന്ത്യയില്‍ ഇത്രയേറെ ആള്‍ ദൈവങ്ങള്‍ ഉയര്‍ന്നുവരുന്നതിനു പ്രചോദനമായത് ബാബതന്നെയാണ്‌. ഒരു ജനതയെ മുഴുവന്‍ ശാസ്ത്രബോധത്തില്‍ നിന്ന് അകറ്റുകയും മായികതയുടെ മരുപ്പറമ്പില്‍ അലയാന്‍ വിടുകയും ചെയ്തു ബാബ. ബാബ ചെയ്ത സാമൂഹ്യസേവനങ്ങളുടെ മൊത്തം തുകയെടുത്താല്‍ അതിനേക്കാള്‍ എത്രയോ മടങ്ങായിരിക്കും ഈ സാമൂഹ്യദ്രോഹം.

യുക്തി said...

ഭസ്മവും(പട്ടിണിപ്പാവങ്ങള്‍ക്ക്) സ്വര്‍ണ്ണമാലയും ലോക്ക്റ്റും(വീ ഐ പീ കള്‍ക്ക്)മാജികിലൂടെ നല്‍കിയ ഈ തട്ടിപ്പുവീരന്‍ കോവൂരും പ്രേമാനന്ദും
അത് അനാവരണം ചെയ്തപ്പോള്‍ ഈ പണി മതിയാക്കി ആതുരസേവാരംഗത്തേക്കു തിരിയുകയായിരുന്നു.ചുരുക്കത്തില്‍ പള്ളിക്കുടവും ആശുപത്രിയും ആളെക്കൂട്ടാനുള്ള മറ്റൊരു അടവായിരുന്നു.
ടിയാന്‍ മരണപ്പെട്ടപ്പോള്‍ കേരളത്തിലെ അച്ചടി, ദ്രിശ്യ മാധയമങ്ങള്‍ ആവാര്‍ത്തക്കു നല്‍കിയ അമിത പ്രാധാന്യം സാംസ്കാരിക കേരളത്തിനു അപമാനം തന്നെയാണ്.
രാഷ്ട്രീയക്കാര്‍ ടിയാനെ വാള്‍ത്തിയത് അവരുടെ “എരപ്പ“ സംസ്ക്കാരത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

യുക്തി said...

അഖില ലോകാടിസ്ഥാനത്തില്‍ അനുയായികള്‍
ഉണ്ടായിരുന്ന ഇയാള്‍ക്ക് തെലുങ്കല്ലാതെ മറ്റൊരു ഭാഷ വശമില്ലായിരുന്നു.
കുറെ വര്‍ഷങ്ങല്‍ക്കു മുമ്പ് പുട്ടൂപര്‍ത്തി ആശ്രമത്തില്‍ നടന്ന നാലു കൊലപാതകങ്ങള്‍ ഇതുവരെ തെളിയിക്കപ്പെട്ടില്ല.രാഷ്ട്രീയ സ്വാധീനം കാരണം അന്വേഷണം പോലും മുമ്പോട്ടു പോയില്ല.
പ്രേമാനന്ദ് ഇയാളുടെ ലൈംഗിക അരാചകത്തെ കുറിച്ച് നല്ലൊരു പുസ്തകം ഇറക്കിയിട്ടുണ്ട്.
ഇന്‍ഡ്യയുടെ വാര്‍ഷിക ബജറ്റിനെക്കാളും ആസ്തിയുള്ള ഇയാളുടെ വരുമാന സ്രോതസ്സ് ദുരൂഹത നിറഞ്ഞതാണ്.
എന്തായാലും
ദൈവം മരിച്ചു

യുക്തി said...

മരണശയ്യയില്‍ കിടന്ന ഇയാള്‍ ജീവിതത്തിലേക്കു തിരിച്ചുവരും എന്നുകരുതാന്‍ ഇവിടെ ആളുകള്‍ ഉണ്ടായിരുന്നത് അന്ധകാരം അവസാനിച്ചിട്ടില്ല എന്ന സത്യം നമ്മെ ഒന്നു കൂടി ഓര്‍മപ്പെടുത്തുന്നു.
ഇയാള്‍ക്കു വേണ്ടി അവര്‍ പ്രാര്‍ഥിക്കുകയായിരുന്നു.
ഭഗവാന്റെ രക്ഷയ്ക്കായി ഭഗവാനോടുതന്നെ പ്രാര്‍ഥന.
ജോണ്‍ പോള്‍ രണ്ടാമന്‍ മരിക്കരുതേ എന്നു പ്രാര്‍ഥിച്ച ബെനഡിക്റ്റ് നാലാമനാണ് ലോകര്‍ക്കായി ഇപ്പോള്‍ പ്രാര്‍ഥിക്കുന്ന പോപ്പണ്ണന്‍.

യുക്തി said...

പ്രിയ വിപ്ലവ കവി കുരീപ്പുഴയ്ക്കു സുസ്വാഗതം.

ea jabbar said...

മൈസൂരിനും ബാംഗ്ലൂരിനും ഇടയ്ക്കുള്ള ദൊഢമാളൂര്‍ എന്ന ഗ്രാമത്തില്‍ താന്‍ പ്രേമസായി എന്ന പേരില്‍ പുനര്‍ ജനിക്കുമെന്ന് ഈ ദൈവം പ്രവചിച്ചിട്ടുണ്ടത്രേ ! ഇനി ആ ഗ്രാമത്തില്‍ എന്തൊക്കെ പുകിലാണുണ്ടാകാന്‍ പോകുന്നതെന്നു കാത്തിരിക്കാം !!

ea jabbar said...

പ്രതികരിച്ച എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും നന്ദി ! ചര്‍ച്ച വഴി മാറിപ്പോകാതിരിക്കാന്‍ ചില കമന്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ravi said...

നമ്മുടെ ഐ.എ.എസ്സുകാരന്‍ കെ. ജയകുമാറും, വലിയ നീതിപതി ജസ്റ്റിസ്: വി.ആര്‍. കൃഷ്ണ അയ്യരും പറഞ്ഞത് കേട്ടപ്പോള്‍ കഷ്ടം തോന്നി.
പണ്ട് പിണറായി മറ്റൊരാളെപ്പറ്റി പറഞ്ഞത് പോലെ ഇവരുടെ തല പരിശോധിക്കണം എന്നു തോന്നുന്നു. മരിച്ചു കഴിഞ്ഞിട്ട് മതി....

ஷாஜி said...

Chitrayodu sahathaapamundu. Pakshe Chitra athra valiya gaayika onnumalla Jabbar Mashe. Lata Mangeshkar, Geeta Dutt, S Janaki, Jikki, Arti Mukherji, Sabita Chowdhury, Swarnalatha, Shreya Ghoshal ennivarude ayalaththonnum varilla Chitra. Maatramalla thante sabda gunaththinum paadaanulla kazhivinum Sai Babayude anugraham maathramaanu kaaranam ennu manoramayil lekhanam ezhuthiya aalaanu ee Chitra.

Subair said...

വ്യക്തികളെ വിമര്‍ശിക്കുമ്പോള്‍ വാക്കുകള്‍ വേദനിപ്പിക്കുന്നതാകാതിരിക്കുക എന്ന ഔചിത്യ ബോധം, താങ്കല്‍ക്കില്ലാതെ പോയത് താങ്കളുടെ വരട്ടു യുക്തിവാദം മൂലം ആകാനെ വഴിയുള്ളൂ.

ചിത്രയുടെ മരണപ്പെട്ടക്കുട്ടിക്ക് ബുദ്ധിമാന്ദ്യമുണ്ടായിരുന്നു എന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ഞാന്‍ വായിച്ച ഒരു പത്രവും ആകാര്യം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നില്ല - പത്രം നടത്തുന്നത് യുക്തിവാദികള്‍ അല്ലതിരുന്നതിനാലാവണം അവര്‍ക്ക് ആ കാര്യത്തിലെങ്കിലും ഔചിത്യ ബോധം ഉണ്ടായിരുന്നു.

ജബ്ബാര്‍ മാഷ്‌, തീര്‍ച്ചയായും അവര്‍ അന്തവിശ്വാസിയായിരിക്കാം, പക്ഷെ അതിലുപരി അവര്‍ ഒരു അമ്മയും സ്ത്രീയും എല്ലാം ആണ്. അവരുടെത്മാ ത്രം സ്വന്തമായ സ്വകാര്യദുഖങ്ങളെ, ഇത് പോലെയുള്ള സംസ്കാര ശൂന്യമായ ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ ചര്‍ച്ച വെക്കാതെ തെന്നെ, താങ്കള്‍ക്കു സായി ഭക്തരെ വിമര്‍ശിക്കാമായിരുന്നു. സ്വന്തം മകളെ മന്ദബുദ്ധി എന്ന് മറ്റുള്ളവര്‍ വിളിക്കുന്നത്‌ കേള്‍ക്കാന്‍ ഒരമ്മയും ഇഷ്ടപ്പെടുകയില്ല എന്ന മനസ്സിലാക്കുക.

paltalk said...

Very good Mashe..I liked the small article.It is enough to Show that Saibaba is a thief

ea jabbar said...

new post

ea jabbar said...

സുബൈറേ മന്ദബുദ്ധി എന്നു കളിയാക്കിപ്പറഞ്ഞതല്ല. ആകുട്ടി കടുത്ത ബുദ്ധി മാന്ദ്യം ഉള്ള കുട്ടിയായിരുന്നു. അക്കാര്യം പത്രങ്ങളിലുണ്ടായിരുന്നു. 8 വയസ്സായ കുട്ടി നീന്തല്‍കുളത്തില്‍ വീണു മരിക്കാനും അതാണു കാരണം.

യുക്തി said...

“ആള്‍ദൈവവിശ്വാസവും വിശ്വാസത്തിന്റെ മനശാസ്ത്രവും“ കാണുക ഇന്ന് (8/05/11)
ഞായറാഴ്ച്ച രാത്രി 10 ന് കൈരളി പീപ്പിള്‍ ടി വി മൈന്റ് വാച്ച് പ്രോഗ്രാമില്‍,യുക്തിവാദി സംഘം
നേതാക്കള്‍ പങ്കെടുക്കുന്നു.

പാര്‍ത്ഥന്‍ said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...

[അത്യാവശ്യം ആരാധകരും സമ്പത്തുമൊക്കെ ആയി തുടങ്ങിയപ്പോൾ പാവപെട്ടവരും പണക്കാരുമായ ഭക്തർ നല്കുന്ന സംഭാവനയിലേ ഒരു വിഹിതം സാമൂഹ്യ സേവനത്തിനായി ചെലവഴിക്കുന്നു. ]

@ റഫീക്ക്,
ബാക്കി കാശെല്ലാം ഇയാൾ ഏത് ഡേഷ്‌ബോഡിലാണ് വെച്ചിട്ടുള്ളത് എന്നറിയാമോ?
എന്തായാലും ഇദ്ദേഹം ചെയ്ത സാമൂഹിക സേവനങ്ങൾക്കുവേണ്ടി ചിലവഴിച്ച തുകയൊന്നും കള്ളനോട്ടുകളായിരുന്നില്ല. ചിലർ ആരാധനായങ്ങൽ പണിയാൻ ഇറക്കുമതി ചെയ്ത ഇന്ത്യൻ കള്ള-കറൻസിയായിരുന്നു ഉപയോഗിച്ചിരുന്നത്.

ആല്‍കെമിസ്റ്റ് said...

യുക്തിവാദവും മതത്തെപ്പോലെ തന്നെ ഒരു വിശ്വാസപ്രമാണമാക്കി ഒരു പ്രത്യേക ഭാഷയും പെരുമാറ്റരീതിയും പോലും അതിന് വേണ്ടി തയ്യാറാക്കിയതു പോലെ തോന്നുന്നു താങ്കളുടെ ബ്ലോഗ് വായിക്കുമ്പോള്‍ .ചിത്രയുടെ കുഞ്ഞിന്റെ മരണം ഒരു ദുഖകരമായ സംഭവമാണ് അതില്‍ പോലും താങ്കളുടെ യുക്തിവാദം കുത്തിക്കയറ്റി തെളിവു നിരത്താന്‍ ശ്രമിക്കുന്ന യുക്തിവാദം മതമൌലികവാദത്തെക്കാള്‍ ഒട്ടും ഭേദമൊന്നുമല്ല സര്‍ .എന്തിലും ആ ഒരു കണ്ണോടെ നോക്കുമ്പോള്‍ ഔചിത്യ ബോധമെന്ന സംഗതി നഷ്ടപ്പെടുന്നതു സ്വാഭാവികം അവിടെ സ്വതന്ത്ര ചിന്തക്കു പകരം പരമ്പരാഗത യുക്തിവാദ വിശ്വാസ പ്രമാണങ്ങള്‍ തെളിഞ്ഞു വരുന്നുണ്ട് . സായിബാബയുടെ അനുഗ്രഹം കൊണ്ടുണ്ടായ ചിത്രയുടെ കുഞ്ഞ് മന്ദബുദ്ധിയാണ് എന്നും അത് എട്ടാം വയസ്സില്‍ മരിച്ച് പോയതും സായിബാബക്കു ശക്തിയില്ലെന്നു കാണിക്കാനുള്ള പ്രകടനമാണെന്നു മനസ്സിലാക്കാം പക്ഷെ അവിടെ നഷ്ടപ്പെട്ടു പോയ ഒരു സാമാന്യ ബുദ്ധിയെ യുക്തിക്കു പകരം വെക്കാന്‍ കഴിയാതെ പോയല്ലോ മാഷെ .
യഥാര്‍ത്ഥ ദൈവവിശ്വാസികളും നിരീശ്വരവാദികളും ആരോപിക്കുന്ന പോലെ സായിബാബ വാര്‍ദ്ധക്യത്തിന്റെ അവശത കൊണ്ട് കയ്യടക്കം നഷ്ടപ്പെട്ട് പോയ ഒരു കപട മായാജാലക്കാരനാകാം ,അല്ലെങ്കില്‍ പലരും അവ്യക്തമായി പറയുന്ന പോലെ സ്വവര്‍ഗ്ഗ രതിക്കാരനുമാകാം പക്ഷെ നിരുപദ്രവകരമായ ഒരു മാജിക്കോ ഒരാളുടെ സ്വകാര്യ ജീവിതത്തിലെ ലൈംഗികതയോ ഒരു മനുഷ്യന്റെ നന്മകളെ വിലയിരുത്തുമ്പോള്‍ എന്നെ ബാധിക്കുന്നതല്ല അങ്ങനെ മറ്റൊരു മനുഷ്യന്റെ ലൈംഗികമായ ചോദനകളെ വിമര്‍ശന ബുദ്ധിയോടെ നോക്കാന്‍ മാത്രം സദാചാരബോധം എനിക്കില്ല . ആയിരക്കണക്കിന് ആളുകള്‍ക്ക് സൌജന്യ ചികിത്സയിലൂടെ ജീവനും ജീവിതവും തിരിച്ചു കൊടുക്കുന്ന , സായി സേവാ സമിതിയിലൂടെ ഒരു പാട് പേര്‍ക്ക് ജീവിക്കാനുള്ള ആശയവും പ്രേരണയും നല്‍കുന്ന ഒരു സത്യസായിബാബ മരണപ്പെട്ടപ്പോള്‍‍ അദ്ദേഹം ചെയ്ത നന്മകളെയോര്‍ത്ത് ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു .

സായിബാബയുടെ ദൈവീക പരിവേഷത്തിന് വേണ്ടിയുള്ള മായാജാലങ്ങളാണ് പരമ്പരാഗത യുക്തിവാദികളെ പ്രകോപിപ്പിക്കുന്നത് .ബഹിരാകാശ കേന്ദ്രത്തില്‍ വരെ കൂടോത്രം നടത്തുന്ന ഒരു രാജ്യത്ത് ആത്മീയത എന്നത് ഏറ്റവും ഉപഭോകാസക്തിയുള്ള ഉല്‍പ്പന്നമാണ് അത് ഏറ്റവും ഫലപ്രദമായി വിറ്റഴിക്കാന്‍ ശ്രമിച്ചതാണ് സായി ബാബ ചെയ്തത് .ഈ ആത്മീയ പരിവേഷമില്ലാതെ ഒരു സേവന പ്രവര്‍ത്തനം ചെയ്യാനൊരുത്തന്‍ തുനിഞ്ഞിട്ടുണ്ടെങ്കില്‍ പൊതുജനമവനെ ഭ്രാന്തനെന്ന് മുദ്ര കുത്തും , അവസാനം ഏതെങ്കിലും കടത്തിണ്ണയില്‍ പട്ടിണി കിടന്ന് മരിക്കും .ആത്മീയത ഒരു പരിവേഷമാണ് അതുപയോഗിച്ച് ധനികന്മാരില്‍ നിന്ന് 40000 കോടി സമാഹരിച്ച് അതില്‍ നിന്ന് അഞ്ച് ശതമാനം എങ്കിലും ഭക്തര്‍ക്കു ചിലവഴിച്ചിട്ടുണ്ടെങ്കില്‍ ആ സോഷ്യലിസത്തെ ഞാന്‍ മാനിക്കുന്നു . ജനങ്ങളുടെ നികുതിപ്പണം കട്ട് സ്വിസ്സ് ബാങ്കില്‍ എക്കൌണ്ടാക്കിയിടുന്ന ഭരണാധിപന്മാരെ വന്ദിക്കുന്ന നാട്ടില്‍ അത്രയെങ്കിലും മതി ഒരാളെ ബഹുമാനിക്കാന്‍ . സൌജന്യ ചികിത്സക്ക് അവസരമൊരുക്കുന്ന ആശുപത്രികള്‍ ,പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഫൌണ്ടേഷനുകള്‍ അങ്ങനെ കള്ളപ്പണം കൊണ്ടെങ്കിലും അത്രയും പേര്‍ക്ക് ഉപകാരമുണ്ടായിട്ടുണ്ടെങ്കില്‍ അത് ഒരു മനുഷ്യന്റെ നന്മയായി മാത്രമേ എനിക്ക് കാണാനാവൂ . അങ്ങനെയൊരു കാലത്താണ് നമ്മുടെ ജീവിതം .

യുക്തി said...

21/5/2011 ശനിയാഴ്ച്ച രാവിലെ 11.30ന്
കൈരളി പീപ്പിള്‍ ടിവിയില്‍:“ദൈവത്തിനു മരണമോ“ എന്ന വിഷയം വാസ്തവം എന്ന പരിപാടിയിലൂടെ സം പ്രേക്ഷണം ചെയ്യപെടുന്നു.

Ahamed Mohideen said...

I found this blog recentrly only, Dear Subair, I read in at least one news paper that chitra daugther is autistic child I can't remember the name as I am reading from reading room there are many news papers circulating, subair please criticise and jump into conculsion by just reading one news paper, you might be searching any thing to criticise jabbar master.

ART said...

good

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.