Sunday, January 23, 2011

വധഭീഷണിയുമായി ഒരു “കാസര്‍ഗോട്ടുകാരന്‍ “

ഒരുത്തന്‍ ഇപ്പോള്‍ [11 മണിക്ക്]എന്നെ ലാന്‍ഡ് ഫോണില്‍ വിളിച്ചു . “നീയാണോ ബ്ലോഗില്‍ ഇസ്ലാമിനെയും പ്രവാചകനെയും നിന്ദിച്ചുകൊണ്ട് ലേഖനം എഴുതുന്നവന്‍ ?.രണ്ടു ദിവസത്തിനകം നിന്നെ തട്ടിക്കളയും“ എന്നാണു പറഞ്ഞത്. അയാള്‍ യുക്തിരേഖ ഓഫീസിലും വിളിച്ചു ഭീഷണിപ്പെടുത്തി എന്നും അറിഞ്ഞു....
“അതു തന്നെയാണെന്റെയും ആഗ്രഹം “ എന്നു ഞാന്‍ മറുപടിയും പറഞ്ഞു. എനിക്കു പറയാനുള്ള പ്രധാന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനി അതൊക്കെ ആളുകള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യണമെന്നേ ആഗ്രഹമുള്ളു. എന്നെ കൊന്നാല്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ അതു സഹായകമാകുമല്ലോ. ഇന്നു തന്നെ വന്നു കൊന്നാല്‍ അത്രയും സന്തോഷം !! തനിക്കു ജീവിക്കാന്‍ കൊതിയില്ലേ? എന്നും മരിക്കാന്‍ പേടിയില്ലേ? എന്നും പുള്ളിക്കാരന്‍ ചോദിക്കുന്നതു കേട്ട് ഞാന്‍ ചിരിച്ചു. അങ്ങനെയൊരാര്‍ത്തിയും പേടിയുമുള്ള ആരെങ്കിലും ഇങ്ങനെയൊരു പണിക്ക് ഇറങ്ങിപ്പുറപ്പെടുമോ എന്നു ചിന്തിക്കാനുള്ള പുത്തി പോലും ഇവര്‍ക്കില്ലല്ലോ? കഷ്ടം !!!!

52 comments:

ea jabbar said...

തനിക്കു ജീവിക്കാന്‍ കൊതിയില്ലേ? എന്നും മരിക്കാന്‍ പേടിയില്ലേ? എന്നും പുള്ളിക്കാരന്‍ ചോദിക്കുന്നതു കേട്ട് ഞാന്‍ ചിരിച്ചു. അങ്ങനെയൊരാര്‍ത്തിയും പേടിയുമുള്ള ആരെങ്കിലും ഇങ്ങനെയൊരു പണിക്ക് ഇറങ്ങിപ്പുറപ്പെടുമോ എന്നു ചിന്തിക്കാനുള്ള പുത്തി പോലും ഇവര്‍ക്കില്ലല്ലോ? കഷ്ടം !!!!

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ...... പുത്തിയുള്ളവന്‍ മസിലുകൊണ്ടും ആയുധം കൊണ്ടും സംസാരിക്കുമോ :) ഫോണിലൂടെ സംസാരിക്കുന്നതുപോലും ഹറാമാണെന്നും,
ഇസ്ലാമികചര്യക്ക് ചേര്‍ന്നതല്ലെന്നും തിരിച്ചറിയാനുള്ള ശേഷിയില്ലാത്തവര്‍ക്ക്
എന്ത് പുത്തി !!!
ആ ഫോണ്‍ നംബര്‍ കൂടി ചേര്‍ക്കാമായിരുന്നു.
ആശംസകള്‍ !!!

dotcompals said...

മതങ്ങളുടെയും അത് പ്രചരിപ്പിക്കുന്നവരുടെയും, സ്ഥിരം രീതിയാണിത്. ആശയപരമായി സംസാരിച്ച് തോല്‍പ്പിക്കാന്‍ കഴിഞ്ഞിലെങ്കില്‍ കാലാകാലമായി കൈമുതലായുള്ള അക്രമം / ഭീഷണി എന്നിവ പുറത്തെടുക്കുക.

മനു said...

ബ്ലോഗ്‌ ലോകത്ത് പ്രശസ്തന്‍ ആയ ലത്തിഫ് പോലും ഇതിനു ഒരു അപവാദം അല്ല . യുക്തി വാദികളുടെ സ്വഭാവത്തെ പറ്റി ഇപ്പോഴും കുറ്റം പറയുന്ന അയാളുടെ സ്വഭാവത്തെ കുറിച്ച് ഞാന്‍ എഴിതിയ ബ്ലോഗ്‌ കാണു . http://manuyukthi.blogspot.com/2011/01/blog-post_22.html

സി.കെ.ബാബു said...

:)

ഈ ഭീഷണിക്ക് ഒരു സ്മൈലി മതി.

YUKTHI said...

:(

CKLatheef said...

:(

അവര്‍ണന്‍ said...

ഇത്തരം വിളികള്‍ പോലിസിനെ അറിയിക്കുന്നത് സമാന തരത്തിലുള്ള കേസുകള്‍ തെളിയിക്കാന്‍ സഹായകമാകാം. ഒന്നുകില്‍ വിളിച്ചയാള്‍ ഒരു മണ്ടനാകും. അല്ലെങ്കില്‍ അയാള്കൊരു രാഷ്ട്രീയ താല്പര്യം കാണും. എന്റെ വീക്ഷണത്തില്‍ രയാനയെയും മാഷെയും ഭീഷണിപെടുത്തിയത് ഒരേ കേന്ദ്രത്തില്‍ നിന്നാകാനേ വഴിയുള്ളൂ.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

:(

Inji Pennu said...

ഒരു സലാം മാഷേ!

Wash'llen ĴK | വഷളന്‍'ജേക്കെ said...

Sorry to hear this...

What else you can expect? Keep going strong, and take care.

Chethukaran Vasu said...

താങ്കള്‍ ആ നമ്പര്‍ നോട് ചെയ്തിട്ടുന്ടെങ്ങില്‍ ദയവായി അത് ആരുടെ പേരിലുള്ള കണക്ഷന്‍ ആണെന്ന് കണ്ടു പിടിക്കാന്‍ ശ്രമിക്കുക - ചുരുങ്ങിയ പക്ഷം അത് കാസര്ഗോടുള്ള ഒരു നമ്പര്‍ ആണോ എന്നെങ്ങിലും .
പ്രത്യേകിച്ചും വ്യാജ ഇമൈലുകളുടെയും വ്യാജ പ്രോഫിലുകളുടെയും ഒക്കെ കാലമാണല്ലോ ഇത് ..ഒരു പക്ഷെ അയാളുടെ സംസാര രീതിയില്‍ നിന്നും "ശ്ലാങ്ങില്‍ " നിന്നും അയാളുടെ പശാത്തലം അല്പമെങ്ങിലും മനസ്സിലാക്കാന്‍ പറ്റിയേക്കും ..

SMASH said...

:(

ബിജു ചന്ദ്രന്‍ said...

:-(

sandu said...

ആണും പെണ്ണും കെട്ടവന്റെ കൈ കൊണ്ടുള്ള മരണം നിങ്ങള്ക് ഉണ്ടാവാതിരിക്കട്ടെ ......
ബീമാപള്ളിയുടെ ശബരിമലയെ കുറിച്ചുള്ള ബസ്‌ കണ്ടോ മാഷേ .അതില്‍ ഹജ്ജിനു എന്തേലും വ്യജമയീ കാണിക്കുന്ണേല്‍ എതിര്കുന്നവര്‍ ബീമാപള്ളി ആയിരിക്കുമെന്ന് ശുഭ പ്രേതീക്ഷയുമായീ ചിലര്‍ .ചേകനൂര്‍ പറഞ്ഞ സംസം വെള്ള കഥയും - ഒന്നും അറിയില്ല പാവങ്ങള്‍ക് .
ആ മരണവും അത് ഒത്തിരി പേരെ അറിയിച്ചില്ല ......കണ്ണടച്ച് ഇരുട്ടക്കിയും ,സൂര്യനു കുട പിടിച്ചും ഈ മാതാ വണ്ടി കുറെ ഓടും .......കണ്ടില്ലേ കമ്മുനിസ്റ്റ്‌ മന്ത്രി മാര്‍ക്കു വരെ മാതാ വിശ്വാസത്തെ തൊടാന്‍ പേടി .ഏഷ്യാനെറ്റ്‌ ഒക്കെ ഒരു ഫ്ലാഷ് ന്യൂസ്‌ പോലും ഇടില്ല മാഷേ .....അവരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും ന്റെയൊക്കെ ആളുകള്‍ ആന്നു .ആതീ കൈ വെട്ടുന്നവര്ക് നന്നായീ അറിയുകയും ചെയ്യാം .ബ്ലോഗിന് പുറത്തു നിങ്ങളുടെ സ്വരം കേള്‍ക്കാന്‍ കൊതിക്കുന്നു .ഒരു ഇടി വെട്ടു പോലെ ....അന്നാലെ ആസനത്തിലെ താഴ്മ്പിനു വലിയ കട്ടിയില്ലെന്നു ഇവര്കൊക്കെ മനസിലാകൂ

നിശാസുരഭി said...

കാസറഗോഡ് കാരനാണേല്‍ എന്‍ഡോസള്‍ഫാന്‍ ഉണ്ടോന്ന് സൂക്ഷിക്കണം ട്ടൊ!

കാട്ടിപ്പരുത്തി said...

മുമ്പൊരിക്കൽ ഇതേ പോലൊരു വ്യാജ ഐഡി ക്കഥയുമുണ്ടായിരുന്നു, കേരളത്തിലെത്ര ജബ്ബാറുമാർ, എന്നിട്ട് ഒരാൾക്കു മാത്രം ഇത്ര പ്രശ്നങ്ങളോ? അല്ല - ഇങ്ങിനെ ഒരു ഫോൺ വന്നാൽ വല്ല പോലീസ് സ്റ്റേഷനിലുമല്ലെ ആദ്യം പരാതിപ്പെടുക. അല്ലാതെ ബ്ലോഗിലും ബസ്സിലുമാണോ? ഒരു സംശയം ചോദിച്ചതാണേ---

മനു said...

അതിപ്പം ബടെ ഇട്ടോണ്ട് കാട്ടിപ്പരുതിക്ക് പ്രത്യേകിച്ച് പ്രശ്നം ഒന്നും ഇല്ലല്ലോ ?

സുശീല്‍ കുമാര്‍ പി പി said...

:)

ജിപ്പൂസ് said...

അപ്പോ വിളിച്ചവന്‍ ഇസ്ലാമികചര്യക്കാരന്‍ തന്നെയെന്ന് ചിത്രകാരന്‍ സര്‍ അങ്ങുറപ്പിച്ചു.ദിവ്യദൃഷ്ടി തന്നെ.അല്ല ഈ മതമില്ലാത്തവന്‍മാര്‍ക്കും ഉണ്ടാകുമോ ഈ സാധനം.അടിയന്‍റെ ഒരു സംശയമാണേ.

Pankajbalu said...

മാഷെ പോലീസില്‍ ഒന്നു പരാതി പെട്ടുകൂടെ

BIG B said...

രാഷ്ട്രീയക്കാര്‍ സഹതാപ തരംഗം ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെ ചില പൊടിക്കയ്കള്‍ പ്രയോഗിക്കാറുണ്ട്. ഏതായാലും എന്റെ
സഹതാപം രേഖപ്പെടുത്തുന്നു. വല്ല പോലീസു സ്ടഷന്‍ ഇലും പോടേയ്!!!!!!!!!

murivaalan said...

തനിക്കു ജീവിക്കാന്‍ കൊതിയില്ലേ? എന്നും മരിക്കാന്‍ പേടിയില്ലേ? എന്നും പുള്ളിക്കാരന്‍ ചോദിക്കുന്നതു ...

----------------------------------

കൊല്ലാന്‍ വരുന്നവന്‍ ഇങ്ങനെ ചോദിക്കാനുള്ളത്ര കാരുണ്യവാനാണ്‌ എങ്കില്‍ എല്ലാ കൂതറ യുക്തിവാദിയേക്കാളും മേലെയാണയാള്‍. ഇതൊരു ജബ്ബാറിന്റെ ഒടുവിലത്തെ മറ്റൊരു ചാണക ബോംബല്ലാതെ മറ്റൊന്നുമല്ല.

ബിജു ചന്ദ്രന്‍ said...

"കേരളത്തിലെത്ര ജബ്ബാറുമാർ, എന്നിട്ട് ഒരാൾക്കു മാത്രം ഇത്ര പ്രശ്നങ്ങളോ?"
പരുത്തിക്കും കൂട്ടര്‍ക്കും മാത്രം ഒന്നും മനസ്സിലാവുന്നില്ല. ഹഹഹഹഹഹ!

മുത്ത്‌/muthu said...

ഇത് സത്യമായും സംഭവിച്ചതാണെങ്കില്‍,
പ്രസ്തുത നമ്പര്‍ നോട്ടു ചെയ്തു ഒരു പരാതി നല്‍കേണ്ടതായിരുന്നു.എന്തെ മാഷ്‌ അത് ചെയ്തില്ല."പഹയന്മാര്‍" ഇതിന്റെ പേരിലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കട്ടെ എന്ന് കരുതിയോ ? വല്ലാത്ത മാഷ്‌ തന്നെ.!

ഒന്നുകില്‍ അത് ചെയ്തവന്‍
മാഷിനോട് എന്തോ അരിശം തീര്‍ക്കാന്‍ ചെയ്തതാവും.

അല്ലെങ്കില്‍ മാഷിനോട് അരിശപ്പെടാന്‍ സാധ്യതയുള്ളവരോടുള്ള അരിശം തീര്‍ക്കാന്‍
ചെയ്തതാവും.

ഈ രണ്ടാമത്‌ പറഞ്ഞതിനാണ് കൂടുതല്‍
സാധ്യത എന്ന് എനിക്ക് തോന്നുന്നു.

ഇപ്പം സഹതാപം പിടിച്ചുപറ്റല്‍ ഇങ്ങനെ ഒക്കെയാണല്ലോ.ഈയാവശ്യാര്‍ത്ഥം തന്റെ ബ്ലോഗിന്റെ കൂടെ ഒരു അനുബന്ധബ്ലോഗ്‌ തുടങ്ങിയ മഹാന്മാര്‍ വരെയുണ്ട് ബൂലോകത്ത്.

അസിമാനന്ദമാര്‍ ഇന്നല്ലെങ്കില്‍ നാളെ മനസ്സ്
തുറന്നേക്കുമല്ലോ.

എല്ലാ രഹസ്യവും വ്യക്തമാക്കപ്പെടുന്ന ഒരു നാള്‍
വരാനിരിക്കുന്നു.....!
ഞങ്ങള്‍ ദൈവ വിശ്വാസികള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്.അതു മൂലമുള്ള സമാധാനവും.

മനു said...

യ യ ഭൂരിപക്ഷം ആയുധവുമായി നില്‍ക്കുമ്പോള്‍, അതും എന്തിനും തയ്യാറായി കൊല ചെയ്‌താല്‍ അതും പുണ്യം എന്ന് പറഞ്ഞു നില്‍ക്കുമ്പോള്‍ ന്യുന പക്ഷം പ്രത്യേകിച്ച് ആയുധം ഇല്ലാത്തവര്‍ ഭയപ്പാടോടെ മാത്രമേ ജീവിക്കാന്‍ കഴിയു .

naan said...

ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് ലഭിച്ച അനേകം ഭീരുക്കളില്‍ ഒരുവന്‍ ആകാനെ തരമുള്ളൂ. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ കൈ വെട്ടും, തല വെട്ടും , ബോംബ്‌ പൊട്ടിക്കലും നടത്താന്‍ മടിയില്ലാത്തവര്‍ ഇവിടെയും ഉണ്ട് എന്ന് തെളിഞ്ഞു കഴിഞ്ഞ കാര്യമാണ്. കൂടിയ വിശ്വാസി കൂടിയ അപകടകാരി.

CKLatheef said...

>>> ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് ലഭിച്ച അനേകം ഭീരുക്കളില്‍ ഒരുവന്‍ ആകാനെ തരമുള്ളൂ.<<<

ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ സാധിക്കില്ല എന്നത് തിരിച്ചറിവല്ല തെറ്റിദ്ധാരണയാണ്.

ജബ്ബാര്‍ മാഷ് പറയാനുള്ള പ്രധാനപ്പെട്ടതൊക്കെ ഒരു വര്‍ഷം മുമ്പ് തന്നെ പറഞ്ഞുകഴിഞ്ഞുവെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഈ ഒരു വര്‍ഷത്തിനിടയില്‍ നല്‍കിയ പോസ്റ്റുകളധികവും ഒറ്റപ്പെട്ട ചില സംഭവങ്ങളെ പര്‍വതീകരിച്ചതാണ്. അല്ലെങ്കില്‍ പഴയതിന്റെ തനിയാവര്‍ത്തനം. ഏതായാലും ഞാന്‍ ഭീരുവാണെന്ന് എനിക്കഭിപ്രായമില്ല. അതുകൊണ്ട് ജബ്ബാര്‍ മാഷ് പറഞ്ഞ അവശേഷിക്കുന്ന മുഴുവന്‍ ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ പോകുകയാണ്. തെറിവിളിക്കാതെയും മാന്യമായും ജബ്ബാര്‍ മാഷിന് പ്രതികരിക്കാം.

ജബ്ബാര്‍ മാഷെ ഇനി താങ്കളില്‍നിന്നൊന്നും കിട്ടാനില്ല എന്ന് മനസ്സിലാക്കുകയും താങ്കളുടെ ഈ വിതണ്ഡവാദങ്ങള്‍ക്ക് വേണ്ടത്ര പ്രചാരണം നല്‍കിയാല്‍ മതി എന്നാഗ്രഹിക്കുന്ന ആരെങ്കിലും വല്ലാതെ ചിരിച്ച് അടുത്തുകൂടുന്നത് അല്‍പം ജാഗ്രതയോടെ കാണുക.

Sameer Thikkodi said...

ഒരു ടെലിഫോണ്‍ കാള്‍ ... അതും "കാസരഗോട് " നിന്ന് .. സംശയിക്കണ്ടാ... ഇതത് തന്നെ ... ഇസ്ലാമിക തീവ്ര വാദികള്‍ .. ജബാര്‍ മാഷിന്റെ ബ്ലോഗും ബുക്കും വായിച്ചു ഇവിടെ ലക്ഷോഭ-ലക്ഷം മത നീരാസത്തില്‍ നീരാടുന്നത് കണ്ടു മനം മടുത്ത തീവ്രവാദികള്‍ തന്നെ വിളിച്ചയാള്‍ ... അയാള്‍ ഒരിക്കലും ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിവില്ലാത്ത യഥാര്‍ത്ഥ മുസ്ലിം തന്നെ .... മാഷുടെ ഓരോ പൂതികളേ.... പോലീസില്‍ പരാതി കൊടുക്കൂ മാഷേ .... അങ്ങിനെ മാന്യത കാണിക്കൂ ... അറിയട്ടെ ജനം .. സത്യാവസ്ഥ...

Sameer Thikkodi said...

ഒരു ടെലിഫോണ്‍ കാള്‍ ... അതും "കാസരഗോട് " നിന്ന് .. സംശയിക്കണ്ടാ... ഇതത് തന്നെ ... ഇസ്ലാമിക തീവ്ര വാദികള്‍ .. ജബാര്‍ മാഷിന്റെ ബ്ലോഗും ബുക്കും വായിച്ചു ഇവിടെ ലക്ഷോഭ-ലക്ഷം മത നീരാസത്തില്‍ നീരാടുന്നത് കണ്ടു മനം മടുത്ത തീവ്രവാദികള്‍ തന്നെ വിളിച്ചയാള്‍ ... അയാള്‍ ഒരിക്കലും ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിവില്ലാത്ത യഥാര്‍ത്ഥ മുസ്ലിം തന്നെ .... മാഷുടെ ഓരോ പൂതികളേ.... പോലീസില്‍ പരാതി കൊടുക്കൂ മാഷേ .... അങ്ങിനെ മാന്യത കാണിക്കൂ ... അറിയട്ടെ ജനം .. സത്യാവസ്ഥ...

Sameer Thikkodi said...

ഒരു ടെലിഫോണ്‍ കാള്‍ ... അതും "കാസരഗോട് " നിന്ന് .. സംശയിക്കണ്ടാ... ഇതത് തന്നെ ... ഇസ്ലാമിക തീവ്ര വാദികള്‍ .. ജബാര്‍ മാഷിന്റെ ബ്ലോഗും ബുക്കും വായിച്ചു ഇവിടെ ലക്ഷോഭ-ലക്ഷം മത നീരാസത്തില്‍ നീരാടുന്നത് കണ്ടു മനം മടുത്ത തീവ്രവാദികള്‍ തന്നെ വിളിച്ചയാള്‍ ... അയാള്‍ ഒരിക്കലും ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിവില്ലാത്ത യഥാര്‍ത്ഥ മുസ്ലിം തന്നെ .... മാഷുടെ ഓരോ പൂതികളേ.... പോലീസില്‍ പരാതി കൊടുക്കൂ മാഷേ .... അങ്ങിനെ മാന്യത കാണിക്കൂ ... അറിയട്ടെ ജനം .. സത്യാവസ്ഥ...

ea jabbar said...

ഇന്നും വിളിച്ചു . ആളു മാറിയിട്ടുണ്ട്. പലതവണ വിളിച്ചു. കോടിക്കണക്കിനു മുസല്‍മാന്മാരുടെ പ്രതിനിധിയാണു പോലും മൂപ്പര് .എന്റെ ബ്ലോഗ് വായിച്ച് ചെറുപ്പക്കാര്‍ പലരും വഴി തെറ്റുന്നു എന്ന്. അതോണ്ട് ഞാന്‍ ഈ പണി നിര്‍ത്തണം . അല്ലെങ്കില്‍ കൊത്തിക്കളയും പോലും; ജോസഫിനെ കൊത്തിയതും ഓര്‍മ്മിപ്പിച്ചു. പിശാചിന്റെ പണിയാണു ഞാന്‍ ചെയുന്നത്. ഇത്രയും പറഞ്ഞപ്പൊ ഞാന്‍ ചോദിച്ചു: “ആരാ ഈ പിശാചിനെ ഉണ്ടാക്കിയത്? “ “അല്ലാഹു”. “ന്നാ പിന്നെ മൂപ്പരോടു പറ . പിശാചിനെ പിന്‍ വലിക്കാന്‍ .“ പിന്നെ തെറി മാത്രം.....!

മനു said...

ആശയത്തെ പോസ്റ്റ്‌ ഡിലിറ്റ് ചെയ്തു നേരിടാമോ ലത്തിഫ് ?

മുത്ത്‌/muthu said...

CKLatheef said..
//ജബ്ബാര്‍ മാഷെ ഇനി താങ്കളില്‍നിന്നൊന്നും കിട്ടാനില്ല എന്ന് മനസ്സിലാക്കുകയും താങ്കളുടെ ഈ വിതണ്ഡവാദങ്ങള്‍ക്ക് വേണ്ടത്ര പ്രചാരണം നല്‍കിയാല്‍ മതി എന്നാഗ്രഹിക്കുന്ന ആരെങ്കിലും വല്ലാതെ ചിരിച്ച് അടുത്തുകൂടുന്നത് അല്‍പം ജാഗ്രതയോടെ കാണുക.//

:)

ea jabbar said...

ലതീഫിന്റെ നിലപാട് സ്വാഗതാര്‍ഹം !
ഞാ‍ന്‍ എനിക്കു പറയാനുള്ളതു പറയുന്നു. അതു തെറ്റാണെങ്കില്‍ കാര്യകാരണ സഹിതം അത് എന്നെയും മറ്റു വായനക്കരെയും ബോധ്യപ്പെടുത്താന്‍ ആര്‍ക്കും അവകാശമുണ്ട്. ബോധ്യപ്പെട്ടാല്‍ അഭിപ്രായങ്ങള്‍ തിരുത്താന്‍ മടിയില്ല. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. പിന്നെ കൊലവിളിയും അക്രമവുമൊന്നും എന്നെ സംബന്ധിച്ച് ഒരു വിഷയമല്ല. മലപ്പുറത്ത് -ലതീഫിന്റെ നാട്ടില്‍ തന്നെ - ജനിച്ചു വളര്‍ന്ന എനിക്ക് ഇതൊക്കെ ശീലമായിട്ടു പതിറ്റാണ്ടുകള്‍ പലതു കടന്നു പോയി. ഇതൊന്നും അറിയാതെയും പ്രതീക്ഷിക്കാതെയും ആണു ഞാന്‍ ഈ പണിക്കിറങ്ങിപ്പുറപ്പെട്ടതെന്ന് ശരാശരി മൂണയുള്ളവരാരും കരുതുമെന്നും തോന്നുന്നില്ല. അഞ്ചോ ആറോ തവണ മരണത്തെ മുഖാമുഖം കണ്ടു ചിരിച്ച അനുഭവം ഉണ്ട്. തലനാരിഴക്കാണു പല സന്ദര്‍ഭങ്ങളിലും ജീവന്‍ രക്ഷപ്പെട്ടത്. അതൊക്കെ, കൂടുതല്‍ ഊക്കില്‍ പറയാന്‍ പ്രചോദനമായിട്ടേ ഉള്ളു. എന്റെ ജീവിതത്തെ വളരെ നിസ്സാരമായിട്ടേ ഞാന്‍ കാണുന്നുള്ളൂ. മറ്റുള്ളവര്‍ക്കു ഞാന്‍ മൂലം പ്രയാസമുണ്ടാകരുതെന്നു ചിന്തിക്കാറുണ്ട്. മതം ഒരു രോഗമാണ്. അതിനുള്ള ചികിത്സ അല്‍പ്പം വേദനയുണ്ടാക്കും. അതിന്റെ പ്രതികരണം എന്ന നിലയിലേ ഇതിനെ ഞാന്‍ കാണുന്നുള്ളൂ. കൊല്ലാന്‍ വരുന്നവരോടും സഹതാപവും സ്നേഹവും മാത്രമേയുള്ളു. കാരണം അവരല്ല കുറ്റക്കാരെന്നറിയാം. അവരുടെ വിശ്വാസമാണ്. അതു മാറ്റിയെടുക്കാനുള്ള ശ്രമം തന്നെയാണു പരിഹാരമാര്‍ഗ്ഗം ! പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി. ആരുടെയും സഹതാപം പിടിച്ചു പറ്റാന്‍ ആഗ്രഹിക്കുന്നില്ല .ഇന്നലെ ആ കോള്‍ വന്നപ്പോള്‍ പെട്ടെന്ന് അതങ്ങു പരസ്യപ്പെടുത്തിയെന്നേയുള്ളു.

ea jabbar said...

കുര്‍ ആന്‍ വായിച്ചതോടെയാണു ഞാന്‍ എന്റെ പാരമ്പര്യ വിശ്വാസം വെടിഞ്ഞത്. വിശ്വാസം വെടിയുക എന്നത് കരുതിക്കൂട്ടി ചെയ്ത ഒരു പ്രവൃത്തിയല്ല. സ്വാഭാവികമായി സംഭവിച്ച ഒരു നൈസര്‍ഗ്ഗിക പ്രതിഭാസം. ഞാന്‍ അതിനുത്തരവാദിയേ അല്ല. കാരണം തെറ്റാണെന്ന് എനിക്കു ബോധ്യപ്പെട്ട ഒരു കാര്യം ശരിയെന്നു ഞാന്‍ എങ്ങനെ വിശ്വസിക്കും? . പിന്നെ ചെയ്യാവുന്ന ഒരു കാര്യമുണ്ട്. വിശ്വാസിയായി അഭിനയിക്കുക. ഒരു മുനാഫിക് ആയി ജീവിക്കുക. അതിന് എന്റെ മനസ്സാക്ഷി സമ്മതിച്ചില്ല. വധ ശിക്ഷയര്‍ഹിക്കുന്ന ഒരു ക്രിമിനല്‍ കുറ്റമാണു വിശ്വാസം ഉപേക്ഷിക്കല്‍ എന്ന വിചിത്ര വാദം തന്നെയാണ് എന്നെ ഈ വിശ്വാസത്തെ ശക്തിയായി എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഞാന്‍ എന്തുകൊണ്ടീ വിശ്വാസത്തെ കൈവെടിഞ്ഞു എന്ന് ഈ ലോകത്തോടു പറയേണ്ടത് എന്റെ കടമയായി മാറുന്നതും അതു കൊണ്ടു തന്നെ.

ബിജു ചന്ദ്രന്‍ said...

ജബ്ബാര്‍ മാഷിനു വധഭീഷണി വന്ന പശ്ചാത്തലത്തില്‍ , അതിനെ അപലപിക്കുകയാണ് മനുഷ്യത്വമുള്ളവര്‍ ചെയ്യേണ്ടത്. പകരം , ബ്ലോഗില്‍ ഈ സംഭവം പറഞ്ഞതിന്റെയും പോലീസില്‍ പരാതിപ്പെടാത്തതിന്റെയും ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്. അത്തരം ചെറ്റകമന്റുകള്‍ക്ക് ഈ സ്പേസില്‍ ഇടം കിട്ടുന്നത് , ജബ്ബാര്‍ മാഷിന്റെ കാരുണ്യം കൊണ്ടാണെന്ന് മനസ്സിലാക്കുന്നു.

Chethukaran Vasu said...

ബ്ലോഗിലൂടെ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്ന ഒരാള്‍ , അതുമായി ബന്ധപ്പെടുന്ന വിഷയത്തില്‍ ആരോ ഫോണില്‍ വിളിച്ചു എന്നത് ബ്ലോഗിലൂടെ തന്നെ പരസ്യപ്പെടുതുന്നതില്‍ എന്താണ് അസ്വാഭാവികത? ..പക്ഷെ , ഭീഷണിപ്പെടുത്തി എന്നതിന്റെ ഗൌരവം കണക്കിലെടുക്കാതെ ഇവിടെ അദ്ദേഹത്തിന്റെ ഉദ്ദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്തു ചിലര്‍ എന്ത് തരം ആദര്‍ശങ്ങളെ ആണ് / ച്ന്താഗതികളെ/മാനസിക അവസ്ഥയെ ആണ് പ്രതിനീധീകരിക്കുന്നത് എന്ന് ആശങ്കയോട് കൂടി മാത്രമേ കാണാന്‍ കഴിയു . അക്കൂട്ടത്തില്‍ CK ലത്തീഫ് ഇല്ല എന്നതില്‍ അതിയായ സന്തോഷമുണ്ട് .അതെ സമയം സ്ഥിരമായി ഭീഷണി കിട്ടിയ നിലക്ക് ജബ്ബാര്‍ മാഷ് പോലീസില്‍ പരാതി പ്പെടണം എന്നാണ് അങ്ങയോടു എനിക്ക് അഭ്യര്തിക്കാന്‍ ഉള്ളത് .

..naj said...

സമൂഹത്തില്‍ ഇങ്ങിനെ കുറചാളുകലുണ്ട് , ജബ്ബാര്‍ മാഷ്.
അവരെയും, അവരുടെ ഇത്തരം വൈകാരികതയെയും അവഗണിക്കുക.
രാഷ്ട്രീയഅനുയായികളിലും ഇത്തരം ആളുകളെ കാണാറില്ലേ.
താങ്കള്‍ അതൊരു വിഷയമാക്കേണ്ട.

..naj said...

ചിത്രകാരന: "......... പുത്തിയുള്ളവന്‍ മസിലുകൊണ്ടും ആയുധം കൊണ്ടും സംസാരിക്കുമോ :) ഫോണിലൂടെ സംസാരിക്കുന്നതുപോലും ഹറാമാണെന്നും,
ഇസ്ലാമികചര്യക്ക് ചേര്‍ന്നതല്ലെന്നും തിരിച്ചറിയാനുള്ള ശേഷിയില്ലാത്തവര്‍ക്ക്
എന്ത് പുത്തി !!!ആ ഫോണ്‍ നംബര്‍ കൂടി ചേര്‍ക്കാമായിരുന്നു.
ചിത്രകാരാ, അപ്പൊ അയാള്‍ ഇസ്ലാമല്ലേ !!!! അല്ല ലെ, പിന്നെ ആരാ !

ഒന്നും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്. വലിയ വലിയ സ്ഫോടനങ്ങളും, ലഷ്കരും, ത്വയ്യിബയും, മുജാഹിദീനും ഒക്കെ പറഞ്ജീട്ടു ഇപ്പൊ നിരാശരായിരിക്കുന്ന സമയം !

എവിടെയും ഇപ്പൊ ""അസിമാനന്ദ"" മണക്കുന്നു. തങ്ങളുടെ കാര്യങ്ങള്‍ നേടണമെങ്കില്‍, ചെയ്യേണ്ടവര്‍ ചെയ്തില്ലെങ്കില്‍ പിന്നെ....
______________________

ചിത്രകാരന്‍ പറഞ്ഞു, ആശംസകള്‍ !!! (എന്തിനു )

..naj said...

മാഷ്ടെ ഈ സംവാദം ഇവിടെ വിസിടു ചെയ്യുന്ന കുറച്ചു പെര്‍ക്കെങ്ങിലും മാഷ്‌ പറയുന്ന അപവാദങ്ങള്‍ ഇസ്ലാമില്‍ ഇല്ല എന്ന് പറയുവാന്‍ എങ്കിലും അതെ കുറിച്ച് ഗവേഷണവും പഠനവും നടത്താന്‍ സഹായകമായീട്ടുണ്ട്. ‍
മാഷ്ടെ പരിഹാസ ശൈലി ഒഴിച്ചാല്‍ ബ്ലോഗ്‌ ഒരു പരിധി വരെ വിശ്വാസികള്‍ക്ക് പോസിടീവ് റിസള്‍ട്ട് നല്‍കുന്നു. കൂടുതല്‍ വ്യക്തമായി പഠിക്കാനും.
തുടരുക.

മനു said...

കൂടുതല്‍ പഠനം നടത്തി എങ്കില്‍ അതില്‍ കണ്ടെത്തിയ കാര്യങ്ങള്‍ കൂടെ വിശദമാക്കിയാല്‍ നന്നായിരുന്നു . എന്തൊക്കെ മനസിലാക്കി എന്ന് മറ്റുള്ളവര്‍ക്കും അറിയാമല്ലോ .

യദ്ദര്‍ത്ഥത്തില്‍ ഞാന്‍ എന്‍റെ ' ദൈവത്തിന്‍റെ പത്തു മണ്ടത്തരങ്ങള്‍ :)' എന്ന ബ്ലോഗില്‍ പറഞ്ഞ അഞ്ചാമത്തെ പോയിന്റ്‌ സ്ഥിതികരിക്കുന്നതാണ് ഇത്തരം ഫോണ്‍ കോളുകള്‍ . ബ്ലോഗ്‌ ഇവിടെ കാണാം . http://manuyukthi.blogspot.com/2011/01/blog-post_5655.html

യുക്തി said...

ന്യായീകരണവാദങ്ങളെ കണ്ടില്ലെ,ഒരേ നുഖമുള്ള കാളകള്‍.കൈവെട്ടിയാലും കഴുത്തറുത്താലും ദൈവം രക്ഷപ്പെടുമോ.

മുത്ത്‌/muthu said...

//ജബ്ബാര്‍ മാഷിനു വധഭീഷണി വന്ന പശ്ചാത്തലത്തില്‍ , അതിനെ അപലപിക്കുകയാണ് മനുഷ്യത്വമുള്ളവര്‍ ചെയ്യേണ്ടത്. പകരം , ബ്ലോഗില്‍ ഈ സംഭവം പറഞ്ഞതിന്റെയും പോലീസില്‍ പരാതിപ്പെടാത്തതിന്റെയും ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്.//

ദേഷ്യപ്പെടാതെ ബിജൂ.
"നന്നായി,മാഷിനു ഇത് തന്നെ കിട്ടണം" എന്നൊന്നും ആരും ഇവിടെ പറഞ്ഞില്ലല്ലോ? ഈ ചെയ്തിയെ ഒരു നൂറു വട്ടം അപലപിക്കാന്‍ ഇവിടെ വന്നവര്‍ തയ്യാറാണ്.ഉറപ്പു.

ഒന്നുകില്‍ എരിവ് കൂട്ടാന്‍ നടക്കുന്ന ഏതെങ്കിലും കുബുദ്ധികള്‍,അല്ലെങ്കില്‍
ഇസ്‌ലാമെന്നാല്‍ കൈവെട്ടും കലാപവും ആണെന്ന് ധരിച്ചു വെട്ടുകത്തിയുമായി നടക്കുന്ന
മന്ദബുദ്ധികളായ ചില വികാരജീവികള്‍.
ഇവര്‍ രണ്ടില്‍ ആരോ ആയിരിക്കണം ഇപ്പറഞ്ഞതിന് പിന്നില്‍.

അതു ഒരു പരാതി കൊടുത്തു നേരെ ചൊവ്വേ അന്വേഷിച്ചാല്‍
വെളിപ്പെട്ടെക്കാവുന്ന കാര്യം. അതു ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഊഹാപോഹങ്ങള്‍ ഒഴിവാക്കാമായിരുന്നു.

മാത്രവുമല്ല പല ഊഹാപോഹങ്ങളും ഇപ്പോള്‍ വിപരീതദിശയിലാണ് വെളിപ്പെട്ടു വരുന്നത്.അതും ഇതിന്റെ കൂടെ ഒന്ന് പരാമര്ഷിചിട്ടുണ്ടാകും, സ്വാഭാവികം.

അപ്പോഴേക്കും ചാടിവീണ് "ചെറ്റത്തരം" തുടങ്ങിയ വാക്കുകള്‍ തിരുകി രണ്ടു വാചകം പറഞ്ഞാലേ തൃപ്തിയാവൂ എന്ന് വന്നാല്‍
പിന്നെ എന്ത് പറയാന്‍?

നിസ്സഹായന്‍ said...

ഒരു വധഭീഷണിയും കൂടി അതിജീവിച്ചതിന് അഭിനന്ദനങ്ങള്‍ ! ജനാധിപത്യരാജ്യത്തല്ലേ വിശ്വാസികള്‍ക്ക് വിശ്വാസം പ്രചരിപ്പിക്കാനുള്ളതു പോലെ അവിശ്വാസികള്‍ക്ക് അവയെ ചോദ്യം ചെയ്യാനുമുള്ള അവകാശങ്ങള്‍ ഉള്ളൂ. പാക്കിസ്ഥാനിലും സൌദിയിലും ഇറാനിലും വിശ്വാസികള്‍ തന്നെ അറിയാതെ ചെയ്യുന്ന പിഴവുകള്‍ക്ക് വന്‍ശിക്ഷയാണ് ലഭിക്കുന്നത്. ദൈവത്തെ രക്ഷിക്കാന്‍ കഴ്ടപ്പെടുന്ന പാവം മനുഷ്യര്‍. പാക്കിസ്ഥാനില്‍ മതനിന്ദ നടത്തിയെന്നാരോപിക്കപ്പെട്ട സ്ത്രീയെ പ്രതിരോധിച്ച മന്ത്രിയെ വെടവെച്ചു കൊന്നു.സ്വന്തം കടയുടെ മുന്നില്‍ ഒട്ടിച്ചിരുന്ന മതപരമായ പോസ്റ്റര്‍ മാറ്റിയതിന്ന വിശ്വാസികളായ കടക്കാരനും മകനും മൂന്നരവര്‍ഷം ജയില്‍വാസം. ഖുറാന്‍ ഉദ്ധരണി തെറ്റിപ്പോയതിന് മെമ്പര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം.ഇങ്ങനെയെല്ലാം മൃഗീയമായി പെരുമാറുന്ന വിശ്വാസികള്‍ മനുഷ്യത്തമുള്ളവരാണോ ? മനുഷ്യരെ കാടന്മാരാക്കുകയാണ് മതങ്ങള്‍. അവരെ പ്രതിരോധിക്കുന്നതിനിടയില്‍ ജീവന്‍ കളയാന്‍ മടിയില്ലാത്ത ജബ്ബാര്‍ മാഷെപ്പോലുള്ളവര്‍ക്ക് അഭിനന്ദനങ്ങള്‍ !!

മനു said...

" അല്ലെങ്കില്‍
ഇസ്‌ലാമെന്നാല്‍ കൈവെട്ടും കലാപവും ആണെന്ന് ധരിച്ചു വെട്ടുകത്തിയുമായി നടക്കുന്ന
മന്ദബുദ്ധികളായ ചില വികാരജീവികള്‍ " വിശ്വാസികളുടെ ഈ വാക്കുകള്‍ ഞാന്‍ പല ബ്ലോഗിലും കണ്ടു . ഇത്തരക്കാര്‍ പറയുന്നത് അനുസരിച്ച് യദാര്‍ത്ഥ മുസ്ലിം എന്നാല്‍ , ഞാനും അവനും അതിന്‍റെ അപ്പുറം നില്‍ക്കുന്നവും അങ്ങിനെ രണ്ടുമൂന് പേര്‍ മാത്രമേ ഉള്ളു . ബാക്കി ഒക്കെയും വേറെ എന്തൊക്കെയോ ആണ് . മുത്ത്‌ ഈ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പറഞ്ഞത് ശരി . പുറത്തു പോയി പറഞ്ഞാല്‍ ജബ്ബാര്‍ മാഷിന്‍റെ അതെ അവസ്ഥ തന്നെ ആകും മുത്തിനും

ബിജു ചന്ദ്രന്‍ said...

ജബ്ബാര്‍ മാഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി ലത്തീഫ് പുതിയ പോസ്റ്റ്‌ ഇട്ടതായി കാണുന്നു. ജബ്ബാര്‍ മാഷിന്റെ ആരോപണങ്ങള്‍ക്ക് മാഷിന്റെ പോസ്റ്റില്‍ തന്നെ മറുപടി പറയുന്നതാണ് ഉചിതം. അല്ലെങ്കില്‍ ലത്തീഫ് ഉത്തരം മുട്ടിക്കഴിയുമ്പോള്‍ , "വിഷയവുമായി ബന്ധപ്പെട്ടതല്ലാത്തതിനാല്‍ ഡിലീറ്റുന്നു, " എന്നൊക്കെ മുട്ട് ന്യായങ്ങള്‍ ഇറക്കി രക്ഷപ്പെടും.
ജബ്ബാര്‍ മാഷും ലത്തീഫും തമ്മില്‍ ചര്‍ച്ച നടക്കും എന്ന് (മാഷിന്റെ ബ്ലോഗില്‍ ) പ്രതീക്ഷിക്കുന്നു.

അലൻ നിലംബൂർ said...

മാഷിനു പേരക്കിടാവ് ഒന്നു പിറന്നിട്ടും ഇന്നും തുടരുന്ന ഈ ആർജ്ജവത്തിനു അഭിനന്ദനങ്ങൾ

അനോണിക്കുട്ടൻ അഥവാ അനോണിക്കുട്ടൻ said...

ദാ, ഇപ്പൊത്തന്നെ ഒരു ഫോൺ കോള്‌ കിട്ടുമ്പോഴേക്കും അത് ഒരു മുസ്ലീം തീവ്രവാദിയാണെന്നങ്ങ് തിരുമാനിച്ചു. കുറച്ചു കഴിയുമ്പോൾ അറിയാം യഥാർത്ഥത്തിൽ അതിന്റെ പിന്നിൽ ആരായിരുന്നു എന്ന്, യേത്.

ചേകന്നൂരിനെ തട്ടിയവനെ ഇതുവരെ കിട്ടിയിട്ടില്ല അപ്പോഴാണ് ഒരു ഫോൺ കോളിന്റെ ഉടമയെ പിടിക്കുന്നത്. വടക്കേ ഇന്ത്യയിലെ ഒരു പെണ്ണിന്റെ പേരിൽ 140ഓളം ഫോൺ കണക്ഷൺ ഉള്ള കഥ ഇന്നലത്തെ പത്രത്തിൽ വായിച്ചതേയുള്ളൂ.

മരണമുഖത്തുനിന്നും രക്ഷപ്പെട്ട ജബ്ബാർ മാഷിന്റെ കൂടെ അള്ളാഹു എപ്പോഴും ഉണ്ട്.
പണ്ട് സ്കൂളിൽ പഠിച്ച ഒരു പാഠം ഓർമ്മ വരുന്നു:
ദൈവത്തെ സ്നേഹിക്കുന്നവരുടെ പേരുകളുള്ള പുസ്തകവുമായി ഒരു മാലാഖ വന്നതായി ഒരു കുട്ടി സ്വപ്നം കണ്ടു. തന്റെ പേർ അതിലുണ്ടോ എന്ന് ആ കുട്ടി ചോദിച്ചു. ആ പുസ്തകത്തിൽ അവന്റെ പേരില്ല എന്ന് മാലാഖ മറുപടി പറഞ്ഞു. എന്റെ കയ്യിൽ വേറൊരു പുസ്തകം ഉണ്ട്, ദൈവം സ്നേഹിക്കുന്നവരുടെ പേരുകളാണ് അതിലുള്ളത് എന്നു പറഞ്ഞ് അതിലെ പേരുകൾ വായിക്കാൻ തുടങ്ങി. അതിൽ ആദ്യത്തെ പേരു വായിച്ചപ്പോൾ അവൻ അത്ഭുതപ്പെട്ടു. ‘ആദാമിന്റെ മകൻ അബു’ അത് അവന്റെ പേരുതന്നെയായിരുന്നു.

PUNNAKAADAN said...

മാഷെ, ഇവർ [മുസ്ലിം തീവ്ര മൈന്റ്‌ ഉള്ളവർ]തമ്മിൽ തമ്മിൽ ആശയ പരമായി വിത്യസ്ത അഭിപ്രായങ്ങളും,അതൊഡപ്പം പാരവെപ്പുമാനു.എന്നാൽ ഒരു അമുസ്ലിമോ,യുക്തിവാദിയൊ-വിമർശിച്ചാലോ,പരിഹസിച്ചാലോ അഭിപ്രായ വിത്യാസം മാറ്റി വെച്‌; കാക്കാമാർ കൂട്ടം കൂഡണപോലെ ആക്രമണാ മൈന്റും,ഭീക്ഷണി ഉം പുറതെടുക്കും കാര്യമാകേണ്ട.മാഷ്‌ തുടരുക.

വായനക്കാരന്‍ said...

""""""മുമ്പൊരിക്കൽ ഇതേ പോലൊരു വ്യാജ ഐഡി ക്കഥയുമുണ്ടായിരുന്നു, കേരളത്തിലെത്ര ജബ്ബാറുമാർ, എന്നിട്ട് ഒരാൾക്കു മാത്രം ഇത്ര പ്രശ്നങ്ങളോ? അല്ല - ഇങ്ങിനെ ഒരു ഫോൺ വന്നാൽ വല്ല പോലീസ് സ്റ്റേഷനിലുമല്ലെ ആദ്യം പരാതിപ്പെടുക. അല്ലാതെ ബ്ലോഗിലും ബസ്സിലുമാണോ? ഒരു സംശയം ചോദിച്ചതാണേ---"""""

പേടിയില്ലാത്തവന്‍ എന്തിനാ കാട്ടിപ്പരുത്തീ പോലീസ് സ്റ്റേഷനില്‍ പോകുന്നത്?

അച്ചു said...
This comment has been removed by the author.
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.